രാവിലെ ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് എണീറ്റത്. “എടാ നീ രാവിലെ റൂമിലേക് വാ ഞാനും ഉണ്ട് കോളേജിലെക് “
“ആ ഞാൻ എത്തിയേക്കാം “
ഞാൻ ഫോൺ വച്ചു. കൂട്ടുകാരനാണ് അരുൺ. ആള് അങ്ങനെ കോളേജിലെക് വല്ലപ്പോഴും ആണ് വരാറുള്ളൂ ഇന്നെന്താണാവോ ഇങ്ങോട് വിളിച്ചു വരുന്നുന്ന പറഞ്ഞത് എന്നെനിക് പിടി കിട്ടിയില്ല.
ഞാൻ റെഡി ആയി ബൈക്കും എടുത്ത് റൂമിൽ ചെന്നു. വിചാരിച്ച പോലെ അവൻ റെഡി ആയിട്ടൊന്നുല്ല “ഡാ ശ്രീ ഒരു 5 മിനിറ്റ് ദേ എത്തി ഞാൻ “
ക്ലാസ്സിൽ പോയിട് വല്യ അത്യാവശയൊന്നും ഇല്ലാത്തോണ്ട് ഞാൻ മൈൻഡ് ചെയ്തില്ല വരുമ്പോ വരട്ടെ
ഇനി ഇന്റര് കാര്യം പറയാം
പേര് ശ്രീഹരി. എഞ്ചിനീയറിംഗ് നു പഠിക്കുന്നു
നാലാം വര്ഷം മെക്കാനിക്കൽ. വീട്ടിൽ അമ്മയും അച്ഛനും അനിയത്തിയും ഞാനും
“ഡാ വാ പോവാം “
അരുൺ ബൈക്കിൽ കേറി ഞങ്ങൾ കോളേജിലെത്തി. നോക്കുമ്പോ നിറയെ ആളുകൾ. ഇന്നാണ് ഫസ്റ്റ് ഇയർ കുട്ടികൾ വരുന്നത്. ഫ്രഷേഴ്‌സ് ഡേയുടെ പരിപാടികൾ ആണ്. കഴിഞ്ഞ ആഴ്ച ക്ലാസ്സിൽ ഇല്ലാഞ്ഞോണ്ട് ഞാൻ ഇത് അറിഞ്ഞും ഇല്ല. അപ്പൊ വെറുതെയല്ല ഈ തെണ്ടി രാവിലെ തന്നെ കെട്ടിയെടുത്തത്. ഞാൻ ആണേൽ വർക്ഷോപ് യൂണിഫോമിൽ കൂതറ ലുക്കിലാണ് വന്നേക്കണേ. അല്ലേലും നമുക്കു അത്രയൊക്കെ പറഞ്ഞിട്ടുള്ളു .
ഞങ്ങൾ ബൈക്ക് വച് ബ്ലോക്കിലേക് കയറി “എടാ എന്നാലും നിനക്കൊന്ന് പറയര്ന്നില്ലേ “
“അതിനു നീ എന്നോട് ചോദിച്ചില്ലലോ “
പഷ്ട്
അപ്പോയെക്കും നമ്മുടെ പയ്യന്മാരൊക്കെ അവിടെ ഉണ്ട്. “ഡാ ശ്രീ വാടാ നീയീ പൂ പിടി എല്ലാര്ക്കും കുടുക് “
ശരത്താണ് “എടാ ഞാൻ നിക്കാനില്ല നീ തന്നെ കൊടുത്താ മതി “
“ചേട്ടാ ഈ മെയിൻ ബ്ലോക്ക് എവിടെയാ “
പുറകിൽ നിന്ന് ഒരു പെൺശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ശ്ശെ കുട്ടി അത്ര പോരാ. അപ്പോഴാണ് കൂടെയുള്ള കുട്ട്യേ ശ്രദ്ധിച്ചത്. പേടിയോടെ നില്കുയാണ് ഞാൻ മുഖത്തേക് നോക്കി. എടക് എന്നെ ഒന്ന് നോക്കിട്ട് പെട്ടെന്ന് നോട്ടം മാറ്റി.
ചെറിയ മുഖം. നീണ്ട കണ്ണുകൾ വീതിയുള്ള ചുണ്ടുകൾ ഇരുനിറം നീണ്ട് അറ്റം ചുരുണ്ട മുടി. ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്ക് ഭംഗിയായി തോന്നി. ഞാൻ ആ മുഖത്തേക് തന്നെ നോക്കികൊണ്ട് വഴി പറഞ്ഞു കൊടുത്തു. “നേരേ ചെന്നിട് വലതു വശത്താണ്. നിങ്ങൾ ഏതു ബ്രാഞ്ചാണ് “
“സിവിൽ ആണ് “
“എന്താ പേര് “
“ഞാൻ ദിയ “
“കുട്ടിടെയോ “ഞാൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു
“നിള ” അവൾ ചെറിയ ശബ്ദത്തിൽ പറഞ്ഞു
“എന്ന ഞങ്ങൾ പോട്ടെ “
“ശരി ” അവർ നടന്നകന്നു
“എടാ ശ്രീ നീ ഇവിടെ നില്കുയാണോ വാ പണിയുണ്ട് “
“ആ അരുണേ ദാ വരുന്നു “
നിള മെയിൻ ബ്ലോക്കിന്റെ പടികൾ കയറി പോകുന്നത് നോക്കി ഞാൻ നിന്നു
00cookie-checkഞാൻ ദിയ!