ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 7

സാക്ഷി ആനന്ദ്

” പ്രണയം കഥപറഞ്ഞ മഞ്ഞുകാല ഡിസംബറിൽ ” ഭാഗം -2 ൽ ….ഭാഗം 1 ൽ നിന്ന് വ്യത്യസ്തമായി…”
പീസ്” തീരെ ഇല്ലായിരുന്നു. അതിനാൽ മാത്രമോ എന്തോ ?…അതിന് ”പ്രതികരണങ്ങ”ളും തീരെ
കണ്ടില്ല !. കഥ, ആവശ്യപ്പെടാത്തതിനാൽ…ഈ ഭാഗത്തിലും ലവലേശം ”കമ്പി” തിരുകി ഇറക്കാൻ
ഈയുള്ളവന് കഴിഞ്ഞിട്ടില്ല, എന്നുള്ള ”പരമ വസ്‌തുത യാഥാർഥ്യം” ഖേദപൂർവ്വം വായനക്കാർ
നിങ്ങൾ ഏവരെയും തുറന്നറിയിച്ചു കൊള്ളട്ടെ .ഈ കഥ, ”സിമോണ ”എന്ന പ്രശസ്‌ത എഴുത്തുകാരി
പറഞ്ഞു, അവർക്ക് സമർപ്പിച്ചു എഴുതി തുടങ്ങിയതായിരുന്നു. രണ്ടാ൦ ഭാഗത്തിൽ വെറും ‘6’
പേർ മാത്രമേ എനിക്ക് പ്രോത്സാഹനം അറിയിച്ചു തന്നിരുന്നുള്ളൂ. പക്ഷെ, കഥയെ
വിലയിരുത്തി എന്തെങ്കിലും ”1൦ ”വാക്ക്”, അനുഭവിച്ച ആസ്വാദ്യതയെ
മുൻനിർത്തി…”കഥാച്ചുവരിൽ” സുവ്യക്തമായി എഴുതിയത് പ്രിയ കൂട്ടുകാരി ‘സിമോണ ‘ഒരാൾ
മാത്രമായിരുന്നു. അതിനാൽത്തന്നെ ഈ മൂന്നാം ഭാഗം, ഞാൻ അങ്ങനെ തുറന്നു
പറയുന്നില്ലെങ്കിലും…അവർക്ക് മാത്രം എഴുതുന്ന ഒരു കഥാഭാഗം എന്ന് ഭംഗ്യന്തരേണ
പറയേണ്ടി വരും !. അത് ഒരുപക്ഷെ, ഒരു ചരിത്രം ആവും. ഒരു സൈറ്റിൽ, ഒരാൾക്ക് മാത്രമായി
ഒരു കഥ !……

ഈ കഥാഭാഗം കണ്ട്, അറിയാതെ വന്നുപെട്ടു വായന ലക്ഷ്യമാക്കുന്ന, ഏതെങ്കിലും ഹതഭാഗ്യർ
ഉണ്ടെങ്കിൽ… ദയവായി കഥ, തുടക്കം മുതൽ വായിച്ചു, തുടരുക….എന്നൊരു ദയവുള്ള
അപേക്ഷയുണ്ട് . എല്ലാവര്ക്കും ഒരിക്കൽക്കൂടി എല്ലാ നന്മയും സുഖവും ആശംസിച്ചു
സ്നേഹത്തോടെ…..
നിങ്ങളുടെ സ്വന്തം,

സാക്ഷി ആനന്ദ് .

തിരുവനന്തപുരത്തു നിന്ന് തന്നെയായിരുന്നു അഭിജിത്തിന്‌ ബോംബേക്ക്
ടിക്കറ്റു.സ്‌റ്റേഷനിൽ അവനേയും സഹോദരിയേയും യാത്രയാക്കാൻ അച്ഛനും ,അമ്മയും
,ശ്രീക്കുട്ടിയും ,അമ്മാവനും അമ്മായിയും മറ്റു ചില ബന്ധുക്കളും
എത്തിച്ചേർന്നിരുന്നു . അഭിയ്ക്കൊപ്പം മടക്കയാത്ര തിരിക്കുന്ന ചേച്ചി അഭിരാമിക്കും
മകൻ നവനീതിനും കൂട്ടായി അവളുടെ ബോംബേവാസി ഭർത്താവ് ,കാലേക്കൂട്ടി കുടുംബത്തിൽ
എത്തിയിരുന്നു .വളരെ സുരക്ഷിതമായി, ”സെക്കൻറ് ക്ലാസ്സ് എ.സി ” യിൽ തന്നെ അളിയനും
ഭാര്യക്കും കുട്ടിക്കും ടിക്കറ്റ് എടുത്തിട്ടായിരുന്നു അയാളുടെ എത്തിച്ചേരൽ!.
ബോംബെയിൽ തൻറെ താമസസ്‌ഥലത്തിനു തൊട്ടടുത്ത് തന്നെയുള്ള നല്ലൊരു കമ്പനിയിൽ
,ഭേദപ്പെട്ട നിലയിൽ ഒരു ജോലി അഭിക്ക് തരപ്പെടുത്തി വച്ചിട്ടായിരുന്നു ‘അളിയ’നെ
കൂട്ടാനുള്ള അയാളുടെ വരവ് .

തമ്പാനൂരിൽ നിന്ന് വണ്ടിയെടുക്കുമ്പോൾ അവരുടെ കൂപ്പയിലും,ട്രയിനിൽ ആകവേയും തിരക്ക്
നന്നേ കുറവായിരുന്നു . അനങ്ങി ,ഒച്ചവെച്ചു …തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങി .
അഭിയേയും കൂട്ടരെയും യാത്രയാക്കാൻ വന്നവർ , റ്റാറ്റാ പറഞ്ഞു പതിയെ പ്ലാറ്റ് ഫോ൦
വിട്ടു പോയി . അവരെയും വിട്ട് , വണ്ടി കുറെയധികം ദൂരം പിന്നിടുമ്പോഴും, സ്റ്റേഷൻ
പരിസരത്തെ ദുർഗന്ധവും ,വല്ലാത്ത ഒച്ചപ്പാടും കൂടെ കൂടിയിരുന്നു . മെല്ലെ മെല്ലെ അത്
മങ്ങി, വണ്ടി വേഗത കൈവരിക്കുമ്പോൾ …അഭിയുടെ മനസ്സിൽ പക്ഷേ വിട്ടുപിരിയലുകളുടെ
പിരിമുറുക്കങ്ങൾ സംഭീതി പുലർത്തി , വല്ലാതെ അലട്ടുവാൻ തുടങ്ങി . അഭിരാമിയും
ഭർത്താവും മാത്രമല്ല , കുട്ടിയും നല്ല സന്തോഷത്തിലായിരുന്നു . അഞ്ച് വയസ്സുകാരൻ
നവനീത് വണ്ടി നീങ്ങി തുടങ്ങിയപ്പോഴേ അച്ഛനെ പിടിക്കൂടി , അയാളുടെ മടിയിൽ
കയറിയിരുന്നു കുസൃതികൾ ആരംഭിച്ചു .അഭിരാമി , രാജീവിനോട് ബോംബെ വിശേഷങ്ങളൊക്കെ
അന്വേഷിച്ചുകൊണ്ട് പെട്ടികൾ ഓരോന്നായ് സുരക്ഷിതസ്‌ഥാനങ്ങളിൽ അടുക്കിപ്പറക്കി
വക്കുന്ന തിരക്കിലായിരുന്നു . എതിർസീറ്റിൽ ,അവരെ നോക്കി ഇരിക്കയാണെങ്കിലും…അഭീടെ
ചിന്തകൾ നാടുവിട്ടു അവനോടൊപ്പം തിരികെ എത്തിയിരുന്നില്ല . വളരെ മ്ലാനവദനനായി
കാണപ്പെട്ട അവൻറെ മനസ്സിൽ പിറന്ന നാടുവിട്ട് ഊരും പേരും അറിയാത്ത ഏതോ പുതിയ നാട്ടിൽ
ചേക്കേറാൻ വിധിക്കപ്പെടുന്നതിൻറെ അടങ്ങാത്ത വ്യഥ!…തലയുയർത്തി . ഒപ്പം
അർത്ഥമില്ലാത്ത ആധിയും ആശങ്കകളും ഫണം വിടർത്തി ആടാൻ തുടങ്ങിയിരുന്നു . ചേച്ചിയും
അളിയനും ചേർന്ന് അവനെ , ആ ചിന്താഭാരങ്ങളിൽ നിന്ന് മുക്തനാക്കാൻ കൊണ്ടുപിടിച്ച
ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു . ശിരസ്സിന് പിന്നിൽ , തലയിണ മേലേ കൈകൾ
മടക്കിവച്ചുമുകളിലേക്ക് ദൃഷ്‌ടികൾ പായിച്ചു… അഭി ചിന്തയിൽ ആണ്ടുകിടന്നു . വീട് ,
കൂട്ടുകാർ ,കലാലയം, ഓർമ്മകൾ…. മങ്ങിമാഞ്ഞു തെളിഞ്ഞുമറഞ്ഞു, വന്ന്
പോയ്കൊണ്ടേയിരുന്നു . ആരുടേയും ഒരു പരിശ്രമങ്ങളും അവൻ അറിയുന്നേ ഉണ്ടായിരുന്നില്ല!.

ട്രയിൻ മണിക്കൂറുകൾ പിന്നിട്ടപ്പോൾ….ഉള്ളിൽ അതുപോലെ മെല്ലെ തിരക്ക് വളരാനാരംഭിച്ചു
. മറ്റു യാത്രക്കാർ ഓരോരുത്തരായി വന്നുചേർന്നു അവിടം ശബ്ദാനമയമായി മാറി . കാഴ്ചകൾ ,
ഗന്ധങ്ങൾ ഒക്കെയും അവക്ക് അനുസൃതം എന്നോണം മാറിമറിഞ്ഞു വന്നണഞ്ഞു . അപ്പോൾ അഭിയും
പതിയേ, തൻറെ വിസ്‌തൃതമായ ചിന്താപഥങ്ങൾ വിട്ട്…സ്‌ഥലകാലത്തിലേക്ക് മടങ്ങിവന്നു .
ചേച്ചീടെയും അളിയന്റേയും കൊച്ചുകൊച്ചു തർക്കങ്ങൾ , ശാഠ്യങ്ങൾ ,
വഴക്ക്-പിണക്കങ്ങൾ…ഒപ്പം നവീൻ മോൻറെ കുഞ്ഞുവികൃതികൾ . മൂവരും ഒത്തുചേർന്നുള്ള
കളിയാക്കലുകൾ , നർമ്മങ്ങൾ ,എല്ലാം കണ്ടുംകേട്ടും ,ആസ്വദിച്ചു പതിയെ അതിൽ ഒന്നായി
അലിഞ്ഞുചേരാൻ അഭിക്ക് അധികസമയം വേണ്ടിവന്നില്ല . പഴയതെല്ലാം മറന്ന് , പെങ്ങൾക്കും
അളിയനും മരുമകനുമൊപ്പം ആ കൊച്ചു ലോകത്തേക്ക് അവൻ പെട്ടെന്ന് ചിറക് വച്ചെത്തി
.പോകെപ്പോകെ , പെങ്ങൾക്കും അളിയനും ചേഴക്കാരനുമൊപ്പം, അവരുടെ കളിചിരികളിൽ ,
മാത്സര്യങ്ങളിൽ , വാദ -പ്രതിവാദങ്ങളിൽ ,കലഹങ്ങളിൽ പങ്കാളിയായി ട്രയിൻയാത്ര
ആസ്വദിച്ചുതന്നെ അഭി സമയം ചിലവഴിച്ചു നീങ്ങി .ഇടക്ക് വന്നുചേർന്ന വിഭിന്ന
ഭക്ഷണപദാർഥങ്ങൾ , രുചിയോടും അരുചിയോടും മാറിമാറി കഴിച്ചു പുതിയ ലോകത്തോട് കാര്യമായി
സമരസപ്പെടുവാൻ ശ്രമിച്ചു .മണിക്കൂറുകൾ കടന്നു പോകവേ, അകത്തേയും പുറത്തെയും
അപരിചിതമായ ‘ നവ’ കാഴ്ചകളേയും ഗന്ധങ്ങളെയും മനസ്സിൽ ഉൾകൊണ്ട്, പുതുമകളോടെല്ലാം
സമരസപ്പെടുവാൻ പഠിച്ചു …പതിയെ പുതിയ മാറ്റത്തിലേക്കവൻ ഇറങ്ങിവന്നു !. അങ്ങനെ ,
പഴമകളേടെല്ലാം ”ഗുഡ്ബൈ ” പറഞ്ഞു നവീനമായൊരു ലോകത്തേക്ക്…നവീന സ്വപ്നങ്ങളും
പ്രതീക്ഷകളും നെഞ്ചിലേറ്റി ”കളിചിരി”കളും ,ചർച്ചയും , തർക്കങ്ങളും ഒക്കെയായി
അഭിയുടെ ”ഉല്ലാസ ‘യാനപാത്രം അതിൻറെ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു .
സംഭവബഹുലങ്ങളായ നാലുനാൾ പിന്നിട്ട് , ട്രയിൻ അഞ്ചാം ദിവസം അതിൻറെ
യാത്രയാവസാനിപ്പിക്കലിൻറെ സമയത്തോടടുത്തു . ഇതിനകം അഭി , അളിയനുമായി നല്ലൊരടുപ്പം
സ്‌ഥാപിച്ചു കഴിഞ്ഞിരുന്നു . ചേച്ചിയുമായി , വളരെകാലശേഷം ബന്ധം ഒന്നുകൂടി പുതുക്കി
. നവീണിന് മാമനെ വിട്ടുപോകാൻ വയ്യ !എന്ന അവസ്‌ഥയിൽ അയാളുമായി അത്രമാത്രം
സ്നേഹബന്ധത്തിലായി .ഒടുവിൽ …അഞ്ചു ദിവസം നീണ്ടുനിന്ന സുദീർഘമായ യാത അവസാനിപ്പിച്ചു
, ‘ ശുഭയാത്ര അനുഭവങ്ങളുമേന്തി ‘ ജയന്തിജനത ‘ ബോംബേ സെൻട്രലിൽ വന്നു നിൽക്കുമ്പോൾ
അഭി ആ അഞ്ചുദിന സ്വർഗ്ഗീയാനുഭവങ്ങളിലൂടെ ആ കുടുംബവുമായി അത്രമേൽ സുദൃഢമായൊരു
ബന്ധത്തിൽ എത്തിച്ചേർന്നു കഴിഞ്ഞിരുന്നു .

യാത്ര തുടങ്ങുമ്പോഴത്തെ അവസ്‌ഥകളിൽ നിന്ന് തുലോം വ്യത്യസ്തമായി….അഭിയിൽ പതുങ്ങനെ
കടന്നുവന്ന മാറ്റത്തിലും ,ഉത്സാഹങ്ങളിലും അവനെക്കാൾ ആ ദമ്പതികൾ വളരെ
സന്തുഷ്‌ടരായിരുന്നു . അവനെ കുറിച്ചുള്ള ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും പുതുനാമ്പ്
ഏകി…അത് വാനോളം ഉയർത്തി . ‘ 18 ‘-ആം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും യാത്ര തീർത്തു
പെട്ടിയും സാധനങ്ങളും ”പോർട്ടർ ഡ്രോളി ”യിലേക്ക് കൈമാറുമ്പോൾ സമയം ഏതാണ്ട് ഉച്ചയോട്
അടുത്തിരുന്നു . സ്റ്റേഷനിലെയും പുറത്തെയും തിരക്കുകളൊക്കെ അവഗണിച്ചു , ബഹളങ്ങളെ
ഒക്കെയും അതിജീവിച്ചവർ പുറത്തിറങ്ങി . സ്റ്റേഷൻടാക്സിയിൽ പെട്ടികളൊക്കെ
കുത്തിനിറച്ചു പിന്നെ നേരേ രാജീവിൻറെ താമസസ്‌ഥലത്തേക്ക് . ബോംബെ നഗരത്തിൽനിന്നും
ഏറെയൊന്നും ദൂരത്തല്ലാത്ത , സ്റ്റേഷനിൽനിന്ന് ഏകദേശം പത്തു കിലോമീറ്റർ
ചുറ്റളവിൽപെട്ട, മലയാളികൾ ഒരുപാട് തിങ്ങിപ്പാർക്കുന്ന ”ബാന്ദ്ര”ക്കടുത്തു ഒരു
പ്രദേശത്തായിരുന്നു അയാളുടെ ‘ഫ്‌ലാറ്റ് ‘.അല്പം പഴയത് എങ്കിലും അത്യാവശ്യ
സുഖസൗകര്യങ്ങൾ ഒക്കെയുള്ള ഒരു ‘ത്രീ ബെഡ്ഡ്‌റൂം ‘ഫ്‌ളാറ്റ് . സമീപത്തു കൂടുതലും
മലയാളികൾ ആണെങ്കിലും , മറ്റ് ഭാഷാ -ദേശക്കാർ എല്ലാം ഇടകലർന്ന് ഒത്തിണങ്ങി
ജീവിക്കുന്ന വലിയ ലഹളയും ബഹളവും ഒന്നുമില്ലാത്ത ഒഴിഞ്ഞൊരിടം !.എന്തിനും ,ഏതിനും ഏതു
സൗകര്യവും വലിയ ദൂരത്തല്ലാതെ .

അവിടുത്തെ ജീവിതം അതിനാൽ അഭിക്കും അങ്ങനെവലിയ ബുദ്ധിമുട്ടുകളൊന്നും സൃഷ്‌ടിച്ചില്ല
. എല്ലാം …ഒരുവിധം കുഴപ്പമില്ലാതെ ,അവൻറെ തന്നെ നിയന്ത്രണത്തിൽ മുന്നോട്ടുപോയി .
അതുകൂടാതെ എപ്പോഴും ഏതിനും എല്ലാ സഹായ സജ്ജീകരണങ്ങളും ഒരുക്കി അളിയനും ചേച്ചിയും
കൂടെനിന്നു . ‘ഫ്‌ലാറ്റ് ‘ലെ ഒരു നല്ല ‘അറ്റാച്ചിട് സിംഗിൾ ബെഡ്ഡ്‌റൂം ‘അവനായി അവർ
ഒഴിഞ്ഞുകൊടുത്തു . തൊട്ടുതാഴെ , ശാരീരികോല്ലാസത്തിനും വ്യായാമത്തിനും വേണ്ടിയുള്ള
‘ഷട്ടിൽകോർട്ട് ‘ഉൾപ്പടെയുള്ള കളിസ്‌ഥലം .ഭക്ഷണ കാര്യത്തിലാണെങ്കിൽ….നാട്ടിലെ
ഭക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി , ബോംബെ -കേരളീയ രുചിക്കൂട്ടുകൾ കൂടിക്കലർന്ന
ഒരുതരം മിശ്രിത ആഹാര ഇനങ്ങളായിരുന്നു അഭിരാമിയുടെ പാചകത്തിൽ അധികവും അവിടെ
.അഭിജിത്തിന്‌ ആദ്യമൊന്നും അതിനെ ഉൾക്കൊള്ളാനായില്ലെങ്കിലും , വളരെ കുറഞ്ഞ ദിവസം
കൊണ്ട് അവൻ ആ രുചികളുമായും വസതിയുമായും താദാത്മ്യം പ്രാപിച്ചു . ചുരുക്കത്തിൽ
…ബോംബെയിൽ എത്തി , വളരെ പെട്ടെന്നുതന്നെ അവൻ ബോംബെ നഗരവുമായും നഗരജീവിതവുമായും
നല്ലരീതിയിൽ പൊരുത്തപ്പെട്ടു . കുറച്ചുദിവസം , ആ നാട് മൊത്തമായൊന്ന് ചുറ്റിക്കണ്ടു
. എല്ലാ ഇടവുമായി പരിചയപ്പെട്ട് ഒട്ടൊന്ന് മനസ്സിലാക്കി . വലിയ താമസം വരുത്താതെ ,
അളിയൻ ശരിയാക്കികൊടുത്ത കമ്പനിയിലെ ജോലിയിൽ അയാൾ പ്രവേശിക്കയും ചെയ്‌തു . വേല
കിട്ടിയ തൊഴിലിടം ആകട്ടെ ,അധിക ദൂരത്തൊന്നും അല്ലാത്ത തൊട്ടടുത്ത പ്രദേശത്തു .
കിട്ടിയ പണിയോ മറാഠി തുണിമില്ലുകമ്പനിയിലെ സെയിൽസെക്ഷനിലെ ക്യാഷ്യർ പോസ്റ്റും .
വലിയ തലവേദന ഇല്ലാത്ത , ഭാഷയുടെയോ മറ്റ് പരിജ്ഞാനത്തിൻറെയോ അത്യന്താപേക്ഷിതം
ഒന്നുമില്ലാത്തത് .ഒപ്പം , തീരെ ജോലിഭാരമില്ലാത്ത ലളിതമായ…എന്നാൽ
ഉത്തരവാദിത്വപൂർണ്ണമായ ജോലി .ഇ൦ഗ്ളീഷ് ഭാഷയുടെ ഒക്കെ ശക്തമായ അടിത്തറ കൊണ്ട്
ഉദ്യോഗത്തിൽ കയറി , വളരെ വേഗംതന്നെ ഉദ്യോഗവും സ്‌ഥാപനവുമായൊക്കെ നല്ലനിലയിൽ
ഒത്തുപോകാനും എല്ലാവരുമായി നല്ല പരിചിത വൃന്ദത്തിലാവാനും അവനു പെട്ടെന്ന് സാധിച്ചു
.

ജോലിപോലെതന്നെ , അളിയനും പെങ്ങളും അഞ്ചുവയസുകാരൻ കൊച്ചുനവനീതിനും ഒപ്പമുള്ള വാസവും
അഭിക്ക് , ബോംബെജീവിതത്തിൻറെ യാതൊരു ക്ളേശങ്ങളും വരുത്താതെ ഓരോനാളും
അതീവസന്തോഷത്തോടും പ്രതീക്ഷകളോടും സുരഭിലമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു .
പുലർച്ചെ എണീറ്റ് ,അല്പം വ്യായാമം…പിന്നെ പ്രഭാതകൃത്യം. അതുകഴിഞ്ഞു പ്രാതൽ കഴിച്ചു
നേരെ പണിക്കു പോയാൽ വൈകിട്ട് തിരികെയെത്തി കുറച്ചുസമയം പത്രംവായന. പിന്നെ , ടി.വി
കാണൽ , കൊച്ചുമോനോടൊപ്പം അല്പം കളിതമാശകളും വിനോദോപാദികളുമായി ഇടകലരൽ .അളിയൻ
നേരത്തെ എത്തിയാൽ , അളിയനും സഹോദരിക്കുമൊപ്പം പഴയ നാട്ടുകാര്യങ്ങളും ലോകവിവരങ്ങളും
സംസാരിച്ചു സമയം പോക്കും . രാത്രി , സകലരുമായി വട്ടത്തിൽ ഒത്തുചേർന്നിരുന്ന്
കൊതിയും നുണയും പറഞ്ഞു ചപ്പാത്തിയോ റൊട്ടിയോ എന്തെങ്കിലും തദ്ദേശീയ അത്താഴം
സുഭിക്ഷമായി കഴിച്ചു ബെഡ്ഡ്‌റൂമിൽ അഭയം തേടും . പിന്നെയാണ് പരന്ന വായന. അളിയൻ വക
സമാഹാരത്തിൽ ഉള്ളതും അവൻ കൊണ്ടുവന്നതുമായുള്ള പുസ്‌തകങ്ങളുമായി നേരിട്ടുള്ള
പോരാട്ടം !. യുദ്ധം ഏകദേശം മയക്കത്തിലേക്കടുപ്പിക്കുമ്പോൾ മാത്രം ബുക്കുമടക്കി
കിടക്കയെ ആശ്രയിക്കും . നിദ്ര വിട്ടാൽ പിന്നെ വീണ്ടും അടുത്തദിനം ആരംഭിക്കും.
ഇങ്ങനെ ആയിരുന്നു അഭിയുടെ ആദ്യകാല ബോംബെ ദിനചര്യകൾ . ഞായറാഴ്ചകളിലും മറ്റുള്ള അവധി
ദിനങ്ങളിലും രാവിലെതന്നെ മിനക്കെട്ടിരുന്നു വന്ന കത്തുകൾക്കുള്ള മറുപടികൾ
തയ്യാറാക്കും . പ്രാരംഭത്തിൽ അച്ഛൻ ,’അമ്മ ,ശ്രീക്കുട്ടി എന്നിവർ കൂടാതെ , ചില
കൂട്ടുകാരും തകൃതിയായി കത്തുകൾ അയക്കുമായിരുന്നു . വിശദമായ് അല്ലെങ്കിലും
എല്ലാവർക്കും തൃപ്തികരമായി മറുപടി എഴുതുക എന്നത് അവൻറെ ഒരു ശീലമായി . കാലക്രമേണ
അതൊക്കെ കുറഞ്ഞുവന്നെങ്കിലും ശ്രീക്കുട്ടിയും അമ്മയും മുറക്ക് എഴുതുമായിരുന്നു .
അച്ചന്റെ കത്ത് കുറഞ്ഞു , പിന്നത് ഫോണ് വിളികളിൽ മാത്രമൊതുങ്ങി .

ശ്രീമോൾ നാട്ടുകാര്യവും വീട്ടുകാര്യവും കോളേജ് വിശേഷങ്ങളും എന്നുവേണ്ട , സകല
തുമ്പുംതുരുമ്പും മുള്ളും മുരുക്കും വരെ വിശദമാക്കിത്തന്നെ, ഓരോ കത്തും വളരെ
വിശാലമായി എഴുതി അയക്കുമായിരുന്നു . നാട്ടുകാര്യങ്ങളറിയാൻ …തനിക്ക് വലിയ
താത്പര്യങ്ങളില്ലെന്ന് ആദ്യമേകൂട്ടി അവളെ അറിയിച്ചു വിലക്കിയിരുന്നത് കാരണം പിന്നത്
അവൾ ഒഴിവാക്കി .പകരം തൻറെ കലാലയ വിശേഷങ്ങളും , കൂട്ടുകാരുടെ കുശുമ്പും
കുന്നായ്‌മകളും തർക്കവും പിണക്കങ്ങളും ഒക്കെ നിരത്തി എഴുതി…ഒരു ”കുറുമ്പിപെണ്ണിൻറെ
”കുസൃതികളോടെ കറതീർത്തു എല്ലാം സമഗ്രമായി വരച്ചുകാട്ടി തരും . അഭിക്ക് അത്
വായിക്കാൻ ഒരു പ്രത്യേക രസം തന്നെ ആയിരുന്നു നല്ലൊരു നേരംപോക്ക് !. കുട്ടിത്തം
വിട്ടുമാറിയിട്ടില്ലാത്ത അവളുടെ ഓരോരോ വരികളും വിവരണങ്ങളും വളരെയേറെ
നിർദ്ദോഷസത്യങ്ങളും ചാപല്യങ്ങളും വിളിച്ചോതുന്നതായിരുന്നു . ‘ശ്രീ ‘യിലെ
നിഷ്‌കളങ്കതയുടെ പര്യായമായികണ്ട അവ ഓരോന്നും അത്രക്ക് ആവേശത്തോടെ, സൂക്ഷ്മതയിൽ
വായിച്ചവൻ ആസ്വദിക്കുമായിരുന്നു .എന്നാൽ , കത്തെഴുത്തിൽ അറുപിശുക്കൻ ആയിരുന്ന അഭി ,
മറുപടിയിൽ മറ്റെല്ലാവർക്കും എന്നപോലെ ശ്രീമോൾക്കും അത്യാവശ്യവിവരങ്ങൾ മാത്രമേ
കുറിക്കുവാൻ ശ്രമിച്ചിരുന്നുള്ളൂ . പക്ഷെ തിരിച്ചവൾ എപ്പോഴും …നല്ലൊരു കഥ
എഴുത്തുകാരനായ ഏട്ടൻ ഒന്നുകിൽ ഈയുള്ളവൾക്ക് ഇടക്ക് ചില കഥകളൊക്ക എഴുതിയയച്ചു തരിക!.
അല്ലെങ്കിൽ ഈ പാവത്തിന് മറുപടി എഴുതുമ്പോൾ ..കുറഞ്ഞപക്ഷം എന്തെങ്കിലും നന്നായി
രണ്ടുവരി വിശദമായി നീട്ടിയെഴുതി അയച്ചു തന്നുകൂടെ ?. അവളുടെ ചോദ്യം ലളിതമായിരുന്നു
…ന്യായവും . അഭിമാനത്തോടെ ആണെങ്കിലും വളരെ നിസ്സാരമായി എടുത്ത് അതവൻ ചിരിച്ചുതള്ളി
. എന്നിരുന്നാലും …അഭിക്കുള്ളിൽ കെട്ടടങ്ങാതെനിന്ന കഥാകാരൻറെ ‘തീപ്പൊരി ‘ അവൻറെ
അന്തരാളങ്ങളിൽ എപ്പോഴും ഒരു ജ്വാലയായി ജ്വലിച്ചുയുയർന്നു നിന്നിരുന്നു . അതോടെ അത്
മുഷിവ് തോന്നുന്ന ഇടവേള സമയങ്ങളിൽ ഒരു കുത്തിക്കുറിക്കലായി അവൻറെ കടലാസിടങ്ങളിൽ
സ്‌ഥാനം പിടിച്ചു . തുടക്കസമയങ്ങളിൽ ചേച്ചിക്കൊപ്പം കുടുംബമായി അവധി ദിനങ്ങളിൽ
പുറത്തു പോകുന്നൊരു ശീലം അവൻ പുലർത്തിയിരുന്നു . എങ്കിലും ആ നാടുമായവൻ കൂടുതൽ
അടുത്തശേഷം ഏകനായോ അല്ലെങ്കിൽ മറ്റേതെങ്കിലും സുഹൃത്തുക്കളുമായി അവധിദിന
സായാഹ്നങ്ങളിൽ പുറത്തു പോകുന്നൊരു പതിവ് സ്‌ഥിരം അല്ലെങ്കിലും വല്ലപ്പോഴും
അവനുണ്ടായിരുന്നു. അങ്ങനെ , അഭിയുടെ ദിനചര്യകളും അവധിസമയങ്ങളും…ബോംബെവാസ ജീവിതത്തിൽ
, ഓർമകളെ മാടിവിളിക്കുന്ന വിരസത അനുഭവിപ്പിക്കാതെ അവനെ അത്യാവശ്യ തിക്കുംതിരക്കും
എഴുത്തും വായനയും ഇടക്ക് വന്നുചേരുന്ന ആകസ്മിക പ്രശ്നങ്ങളും ഒക്കെയായി സജീവമാക്കി ,
ത്വരിതഗതിയിൽ കാലവിളംബം ചെയ്‌തു മുന്നോട്ടു കുതിപ്പിച്ചു .

മണിക്കൂറുകൾ ദിവസങ്ങളെ കൂട്ടിയിണക്കി ആഴ്ചയാക്കി .ആഴ്ചകൾ മാസങ്ങൾക്ക് ജന്മം
കൊടുക്കാൻ അധികസമയം എടുത്തില്ല…. അതുപോലെ മാസങ്ങൾ വർഷമാവാനും വലിയ കാത്തിരുപ്പുകൾ
വേണ്ടിവന്നില്ല !. മാസവും വർഷവും ഒരുപോലെ പന്തയക്കുതിരകളായി കടന്നുപോയി . അലിഖിത
പ്രകൃതിനിയമം പോലെ കാലം അതിൻറെ ഭ്രമണചക്രം സ്വാഭാവികപഥത്തിൽ
തിരിഞ്ഞു….നൈസർഗ്ഗീയതയോടെ മുന്നേറുമ്പോൾ , പ്രാപഞ്ചികമായ ആ നിയമം മനഃപൂർവ്വമോ
അല്ലാതെയോ പിന്തുടർന്ന് അഭിയുടെ വീട്ടുകാർ എല്ലാവരിലും അത് ഒരു പ്രധാന വസ്തുതയിൽ
ഒന്നായി കൊണ്ടെത്തിച്ചു . മറ്റൊന്നുമല്ല , ആരും ഓർക്കാതിരിക്കുകയോ മനപ്പൂർവ്വം
മറന്നുകളയുകയോ ചെയ്ത ഒരു വ്യക്തിയെകുറിച്ചുള്ള തീഷ്ണമായ….അണയാത്ത ഓർമ്മകൾ!.അലീന
എന്ന സ്വത്വബോധത്തിൻറെ അപ്രസക്തമായ ഓർമ്മകൾ . ആരുടേയും സ്മൃതിപഥങ്ങളിൽ ‘ഒരു
കുഞ്ഞോളം ‘പോലുമാവാതെ , മൺമറഞ്ഞ കൊടിയ അദ്ധ്യായം !. എല്ലാവരിലും എന്നപോലെ അഭിയിലും
കാലഗതിയിൽ ഒരു അടഞ്ഞ അദ്ധ്യായം മാത്രമായി അത് മങ്ങി ,മയങ്ങി അവസാനിച്ചു .
അനിവാര്യമായ ‘യുഗപ്രവാഹ ‘മറവിയുടെ അവൻ കൈകൊണ്ട ,ഉപേക്ഷ കണ്ടറിഞ്ഞു മറ്റെല്ലാവരും
അതിരറ്റ് ആഹ്ളാദിക്കുമ്പോഴും അഭി അറിഞ്ഞില്ല , വ്യതിചലനങ്ങളിലൂടെ താൻ അറിയാതെ താൻ
മറ്റൊരു ‘പുതു ‘ജീവിതത്തിലേക്ക് കാലുകുത്തുകയാണ് എന്നത് . കാലം എന്ന
ഇന്ദ്രജാലക്കാരൻ അങ്ങനവനെ, മറക്കേണ്ടതെല്ലാം മറവിയുടെ മാറാപ്പിൽ ഒളിപ്പിച്ചു
…മാറ്റംകൊണ്ട് മായാജാലങ്ങൾ തീർത്തു , നൂതനപ്രപഞ്ച മാസ്മരികതകളിലേക്ക് അറിയാതെ
നടത്തിച്ചു . അപ്പോഴും , അലീനയുടെ ശൂന്യത സൃഷ്‌ടിച്ച ‘പഴുതൊഴിവ് ‘ കാണാമറയത്തു
‘കരമൊഴിഞ്ഞു’ അപ്രാപ്യമായി കിടക്കുകയായിരുന്നു. അവിടെ പെങ്ങളുടെ കൂട്ടുപിടിച്ചു
അച്ഛനും അമ്മയും രക്ഷാവാഹകരായി മെല്ലെ നുഴഞ്ഞുകയറി. ”സുരക്ഷിതഭാവി ”യുടെ ‘പൊൻപേരു’
പറഞ്ഞു ഓരോരുത്തരായി അവനെ നാനാവിധം ”മഹത്തര ”വിവാഹ ആലോചനകൾ കൊണ്ട് പൊതിയാൻ തുടങ്ങി
. ആദ്യം, പലതരം ‘ഒഴിവ്കഴിവ് ‘കളിലൂടെയും പിന്നെ , ശക്തമായ താക്കീതോടുള്ള ഉറച്ച
തീരുമാന അറിയിപ്പുകളിലൂടെയും ഉൾവലിഞ്ഞു എല്ലാ രക്ഷാദൂതരിൽ നിന്നും
വേണ്ടുന്നഅകലംപാലിക്കാൻ അഭി പരിശീലനം ആർജിച്ചു . അവിടെയാണ് അച്ചന്റെയും അമ്മേടേയും
കത്തുകൾക്ക് അഭിയുടെ മറുപടി കത്തുകൾ കൃത്യമായി എത്തിച്ചേരാതിരിക്കുന്നതും, അവർ
തിരിച്ചു മറുപടി എഴുതാതിരിക്കയും ചെയ്യുന്ന സാഹചര്യം ഉടലെടുക്കുന്നത് . പെങ്ങളും
അവർക്കൊപ്പം ‘ഏറാൻമൂളി’തുടങ്ങിയപ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞാണെങ്കിലും ആ
വീട്ടിൽനിന്നും താമസം മാറുവാൻ സ്വമനസ്സോടെ അല്ലെങ്കിലും അഭി നിർബന്ധിതനായി .

കുഴപ്പമില്ലാത്ത രീതിയിലുള്ള ‘ശമ്പള-ആനുകൂല്യ ‘ങ്ങളും, ഉറച്ച സാമ്പത്തിക അടിത്തറയും
അനായാസേന അഭി ഇതിനകം കൈവരിച്ചിരുന്നതിനാൽ …ഒറ്റക്കൊരു ‘ഫ്‌ളാറ്റ് വാസം ‘അവനെ
സംബന്ധിച്ച് താങ്ങാൻ കഴിയുന്നത് തന്നായിരുന്നു . എങ്കിലും കൂടെ ജോലിചെയ്യുന്ന രണ്ട്
മൂന്ന് സഹപ്രവർത്തക-സുഹൃത്തുക്കളെ ഒപ്പം കൂട്ടി ,തീർത്തും സ്വതന്ത്രവും
സമാധാനപൂർണ്ണവുമായ ഒരു ജീവിത സാഹചര്യത്തിലേക്കവൻ കുടിയേറി .ചേച്ചിക്കൊപ്പം
പലപ്പോഴും, പാചകസഹായത്തിന് കൂടെക്കൂടി…. അത്യാവശ്യം ‘പാചകക്കസർത്തുകൾ’
കൈമുതലാക്കിയിരുന്നത് അവനാ പുതുജീവനത്തിന് വളമായി . തൊഴിലിടത്തിൽ അടുപ്പവും
സൗഹൃദങ്ങളും കൂടിയപ്പോൾ വീട്ടുകാരുമായി ‘പടലപ്പിണക്കങ്ങൾ ‘പതിവായി!. പതിയെ
വഴക്കുംവക്കാണങ്ങളും മൂർച്ഛിച്ചു .എങ്കിലും ശ്രീക്കുട്ടിയുടെ കത്തുകൾക്ക് മാത്രം
മുടക്കമൊന്നും സംഭവിച്ചില്ല .വിശേഷ വാർത്തകളും വാർത്താ
വിശേഷണങ്ങളുമായി…കാലരഥത്തിനൊപ്പം അനസ്യൂത പ്രവാഹമായി അത് തുടർന്നുകൊണ്ടേയിരുന്നു .
എപ്പോഴും എന്നപോലെ അഭിക്ക് അപ്പോഴും അവളിൽ ഒരിക്കലും കെടാത്ത അനിർവചനീയ നിലയിലുള്ള
സഹോദരീസനേഹം തെളിഞ്ഞു നിറഞ്ഞു നിന്നിരുന്നു. ഒരു കുഞ്ഞനിയത്തിയോടുള്ള വാത്സല്യവും
കരുതലും പെരുമാറ്റങ്ങളിൽ എന്നപോലെ അവൻറെ കത്തിലെ ഓരോ വരികളിലും തുടിച്ചു
നിന്നിരുന്നു . തിരികെ ശ്രീയിൽ നിന്നും അത്തരം വികാരങ്ങളൊന്നും കടന്ന്
വന്നിരുന്നില്ലെങ്കിലും , പ്രണയം തുളുമ്പുന്ന ഒരു വാക്കോ വരിയോ നേരിട്ട്
തുറന്നെഴുതാൻ അവളൊട്ട് തയ്യാറായിരുന്നുമില്ല! .പക്ഷേ അവളുടെ എഴുത്തിൻറെ ചില
രീതികളിൽ, വരികളുടെ പാലങ്ങളിൽ…അത്യപകടം വിതക്കുന്ന മധുരപ്രണയത്തിൻറെ വിഷവിത്തുകളുടെ
അന്തരാർഥങ്ങൾ പതിയെ അവൻ മണത്തറിഞ്ഞു . അതോടെ സ്വാഭാവികമായും ഒരു ദീർഘ അകലം
പാലിക്കുവാൻ അവൻ പഠിച്ചു. ആ ദൂരത്തിലൂടെയും …മുന്നോട്ടെടുക്കുവാൻ അവൾ ശ്രമം
തുടർന്നു…വഴങ്ങാതിരിക്കുവാൻ അവനും!.

വിവാഹ ആലോചനകളുടെ പേരിൽ വീട്ടുകാരുമായുള്ള അസ്വാരസ്യങ്ങൾ ഏറിയപ്പോൾ അളിയനും
പെങ്ങളും നേരിട്ടിടപെട്ട് അവൻറെ ഏറ്റവുംപുതിയ തീരുമാനങ്ങൾ മനസ്സിലാക്കി…നാട്ടിൽ
വിളിച്ചറിയിച്ചു . അതോടെ അളിയനും സഹോദരിയും ആയുള്ള ചെറുപിണക്കം പരിസമാപ്‌തി
കുറിച്ചെങ്കിലും അവർക്കും ഒരു പിടിയും കൊടുക്കാതെ , നാട്ടിൽപോക്ക് പല
ന്യായവാദങ്ങളും നിരത്തി നീട്ടിക്കൊണ്ടു പൊയ്ക്കൊണ്ടിരുന്നു . അതിനായി തൻറെ
പതിനെട്ടടവും പയറ്റി വീട്ടുകാർക്കൊപ്പം അളിയൻ കുടുംബത്തിൽ നിന്നും, ഓരോ കാരണവും
ഉപായവും പറഞ്ഞു ഒഴിഞ്ഞുമാറി, തിരിഞ്ഞു മറിഞ്ഞു കളിച്ചു അവൻ സമയം കളയാൻ ശ്രമിച്ചു .
കാലവും!…അതുപോലെ ,അങ്ങനാർക്കും കാത്തുനിൽക്കാതെ,ആരുടെ തീരുമാനത്തിനു ചെവിയോർക്കാതെ
അതിൻറെ സ്വാഭാവിക പ്രക്രിയയിൽ നീങ്ങിക്കൊണ്ടിരുന്നു . അഭി ബോംബെയിൽ
എത്തിയിട്ടിപ്പോൾ വര്ഷം കുറെയേറെ ആയി . ആദ്യ വർഷങ്ങൾ മണ്ണിൽ മെല്ലെ ഓരോന്ന്
ഓരോന്നായി വീണടിഞ്ഞു, പുതിയ മാറ്റങ്ങളും കലണ്ടറുകളും വിണ്ണിൽ ജന്മമെടുത്തു . വളരെ
ചെറിയ നിലയിൽ കമ്പനിയിൽ കയറിക്കൂടിയ അഭി കുറഞ്ഞ സമയം കൊണ്ട് അവിടെല്ലാവർക്കും
പ്രിയപ്പെട്ടവനായി മാറി .പുതിയ നല്ല വ്യക്തിബന്ധങ്ങൾ ഉശിരോടെ അവിടെ വാർത്തെടുത്തവൻ,
മറാഠി ഒരുവിധവും ഹിന്ദി അയത്നലളിതമായും സംസാരിക്കാൻ ഇതിനകം അഭ്യസിച്ചു
കഴിഞ്ഞിരുന്നു .അവൻറെ പ്രാപ്‌തിയും ജ്ഞാനവും , എല്ലാകാര്യത്തിലുമുള്ള
സ്‌ഥിരോത്സാഹവും ഒക്കെ മനസ്സിലാക്കി കമ്പനി അടിക്കടി നല്ല ഉദ്യോഗക്കയറ്റം നൽകി അവനെ
തലപ്പത്തെത്തിച്ചു .അവൻറെ കഴിവ് കണ്ടറിഞ്ഞു വേതനം വർധിപ്പിച്ചും സ്‌ഥാന്നോന്നതിയും
മറ്റ് ആനുകൂല്യങ്ങളും കൊടുത്തു അംഗീകരിച്ചു ആദരവ് പുലർത്താൻ, എപ്പോഴും അവർ
ശ്രമിച്ചുകൊണ്ടിരുന്നു. തത്ഫലമായി ഒരു വെറും കാഷ്യർ തസ്‌തികയിൽ ജോലിയിൽ പ്രവേശിച്ച
അഭി ,സ്വന്തം യോഗ്യതയിലും ശേഷിയാലും വളരെവേഗം വളർന്ന് സ്‌ഥാപനത്തിൻറെ മാനേജർ എന്ന
ഉയർന്ന സ്‌ഥാനത്തിൽ വരെ ഇതിനകം എത്തിച്ചേർന്നിരുന്നു .

ദിവസത്തിൽ ഇടക്കൊക്കെ രണ്ട് മൂന്ന് സിഗരറ്റ് മാത്രം വലിക്കുന്നൊരു ദുശീലം
പിന്തുടർന്ന അഭി, പിന്നെ തുടർന്നിരുന്നൊരു ശീലം…ഞായറാഴ്ചകളിൽ അളിയൻറെ ‘ഹോട്ടിനു
‘കമ്പനി കൊടുക്കുവാൻ വേണ്ടി കുടിക്കുന്ന കുറച്ചു ‘ബിയർ ‘മാത്രമായിരുന്നു .
നാട്ടിൽനിന്ന് അച്ഛൻറെയും അമ്മയുടേയുമൊക്കെ കത്തുവരവ് പൂർണ്ണമായി നിലച്ചശേഷമുള്ള
കാലയളവായിരുന്നത് .ബോംബെവാസം തുടങ്ങിയിട്ട് അഭിക്ക് അഞ്ചുവർഷം തികയുന്നു . ആ വലിയ
ലോകം അവൻറെ ആത്മാർപ്പണവും കാര്യപ്രാപ്‌തിയും കണ്ടെന്നവിധം നിറമനസ്സോടെ സ്വീകരിച്ചു
വളർത്തി….മറ്റൊരാളായ് മാറ്റിയെടുത്തിരുന്നു .എങ്കിലും അവൻറെ തങ്ങളോടുള്ള
അനുസരണമില്ലായ്‌മയും, ധിക്കാരവും ഒരു പരിധിക്കപ്പുറം ആ മാതാപിതാക്കൾക്ക്
സഹിക്കാനായില്ല. ഒപ്പം തൻ കാര്യം നോക്കാൻ ശ്രമിക്കാത്തതിൻറെ അവനിലെ ‘ത്രാണിക്കുറവ്
”വും അവൻറെ അഹന്തയായവർ വിലയിരുത്തി. വിവാഹത്തിന് ഒരു ”തയാറാവൽ ”പോയിട്ട്,
നാട്ടിലേക്ക് ഒന്ന് മടങ്ങിച്ചെന്ന് എല്ലാവരെയും കണ്ട് തിരികെ വരിക …എന്ന സാമാന്യ
മര്യാദ പുലർത്താൻ തോന്നാതെ , അവിടെ കടിച്ചുതൂങ്ങി കിടക്കുന്ന അവൻറെ തോന്ന്യാസത്തെ
അവിടെല്ലാവരും കണക്കറ്റു പഴിച്ചു . അച്ഛനുമമ്മയും ഒന്നായി ലഹളവച്ചു മടുത്തു
.അയക്കുന്ന കത്തുകൾക്ക് അതിനർഹിക്കും വിധം സാമാന്യം നല്ലൊരു മറുപടി പോലും അയക്കാൻ
തോന്നാത്ത മനസ്സിനെ അതിനിശിതമായി കുറ്റപ്പെടുത്തി . ഫോൺ വിളിച്ചപ്പോൾ സകലരും ,പതം
പറഞ്ഞു വഴക്കും പുലഭ്യവും…ഒപ്പം വായിൽ വന്നതും തികട്ടിയതും ഒക്കെ എടുത്തിട്ട്
ശക്തമായി ശപിച്ചു .കേട്ടൊഴിഞ്ഞും, എല്ലാറ്റിനും സ്‌ഥിരമായി ന്യായവാദം നിരത്തി
മറുപടി പറഞ്ഞും അഭി വശംകെട്ടു . കൂനിൻമേൽ കുരു പോലെ, ഇതിനിടയിൽ ശ്രീക്കുട്ടിയുടെ
മാസ്റ്റർഡിഗ്രി അവസാനവർഷ പരീക്ഷയായി . നീണ്ട ഇടവേളക്കുശേഷം അവളുടെ വക
നീട്ടിപ്പിടിച്ചുകൊണ്ട്, വലിയവായിൽ ഒരു വലിയ കത്ത് . ” കൂട്ടുകാരികൾ പലരുടെയും
കല്യാണം ഇതിനകം ശുഭകരമായി കഴിഞ്ഞുപോയിരിക്കുന്നു . തൻറെയും പ്രായം
അതിക്രമിച്ചുകൊണ്ടിരിക്കയാണ് . പഠിക്കണം എന്നുള്ള ”കടുംപിടുത്തം” പറഞ്ഞു
കൊണ്ടുമാത്രം വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു ആലോചനകൾ ഇതുവരെ നീട്ടികൊണ്ട്
പോകുകയായിരുന്നു .പരീക്ഷ കഴിഞ്ഞാൽ ആ വഴിയും അടയും . പിന്നെ , ഒരു ദിവസം പോലും
കാത്തുനിൽക്കാൻ അവർ അനുവദിക്കില്ല .എന്നെ ഓർത്തു അവരുടെ നെഞ്ചിൽ തീ ആണ്! .അവരെ
ഓർക്കുമ്പോൾ എനിക്കും…സഹിക്കാൻ കഴിയുന്നില്ല . ഏട്ടനോട് എല്ലാം തുറന്ന് പറഞ്ഞു
ഏട്ടനെ എത്രയും വേഗം നാട്ടിലേക്ക് പറഞ്ഞയക്കു എന്നും കൽപിച്ചു, അച്ഛനും അമ്മയും
എന്നും നിർബന്ധമാണ് . ഏട്ടൻറെ അച്ഛൻറെയും അമ്മേടേയും കാര്യം എടുത്തു പറയണ്ടല്ലോ
?…ഏട്ടനു സ്വയം അറിയാമല്ലോ…അതിൻറെ ”പുകിലുകൾ” എല്ലാം . ചോദിക്കുന്ന ആൾക്കാരോടെല്ലാം
സമാധാനം ബോധ്യപ്പെടുത്തി ഞാൻ മടുത്തു . എനിക്കിനി വയ്യ!. ഇനി ഞാനെന്താ ചെയ്‌ക ?.
ഇതിനെങ്കിലും തൃപ്‌തികരമായൊരു മറുപടി തന്നില്ലേൽ ഏട്ടന് ശ്രീക്കുട്ടി എഴുതുന്ന
മറ്റൊരു കത്ത് ദുഷ്‌കരമാവും .കത്ത് മാത്രമല്ല , ബന്ധങ്ങളെത്തന്നെ അത് എങ്ങനെ
ബാധിക്കും എന്ന് എനിക്കിപ്പോൾ പായാൻ കഴിയില്ല !. ഓർക്കുക….വേദന കവിയുമ്പോൾ , അച്ഛൻ
വക ഒരു കത്ത് !. എഴുതുന്ന അച്ഛനും വായിക്കേണ്ടിവരുന്ന ഏട്ടനും വളരെ വിഷമതകൾ പകരുന്ന
ഒന്നാവും അത്. അതിന് ഇടവരുത്താതെ ദൈവം ഏട്ടന് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ!.”

ഏകദേശം ഇങ്ങനൊക്കെയായിരുന്നു..ഇത്രനാളും അനിയത്തിക്കുട്ടിയായി സങ്കൽപ്പിച്ചു
നെഞ്ചിലേറ്റി കൊണ്ടുനടന്നിരുന്നവളുടെ ഭീഷണി രൂപത്തിലുള്ള കത്ത് .മണത്ത അപകടം
യാഥാർഥ്യമായി മാറാൻ അധികസമയം വേണ്ടിവന്നില്ല .പറഞ്ഞുതീരും മുൻപേ മനസ്സിൽകണ്ട ആപത്തു
വഴിയിൽ തടഞ്ഞു . കഥയില്ലാത്ത പെണ്ണിൻറെ ”കഥ”യോർത്തു ഹൃദയത്തിൽ വലിയ വേദനയൊന്നും
കടന്നുകൂടിയില്ലെങ്കിലും ആ നീണ്ടകഥക്ക് ഉത്തരമൊന്നും തേടാൻ പോയില്ല .ശ്രീയുടെ
അക്ഷരസന്ദേശങ്ങളും അതോടൊരു തീരുമാനമായി , അകാലത്തിൽ അടഞ്ഞ മറ്റൊരു കാണ്ഠമായി അത്
മാറി . നഗരജീവിതം എങ്കിലും സമാധാനപൂർണ്ണമായ നല്ലൊരു ബോംബെവാസം നയിച്ച്
മുന്നോട്ടുപോയ അഭി . അവൻറെ ജീവിതത്തിൽ ആശങ്കാകുലരായ അവൻറെ സ്വന്തം വീട്ടുകാരുടെ
ആകുലതകൾ, പതിങ്ങനെ അശാന്തിയുടെ കരിനിഴൽ പാകി പ്രകോപനങ്ങളുടെ മുൻമുനയിൽ
കൊണ്ടെത്തിച്ചു . അനിവാര്യതയുടെ കോട്ടകൊത്തളങ്ങൾ പ്രതിഷേധവും പ്രതിരോധവും തീർത്തു
തകർത്തെറിയാൻ …അഭി അനവരതം കിടഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു .എങ്കിലും , ഒരു വശത്തു
പെറ്റമ്മയുടെ ദീനരോദനത്തിലുള്ള കേണപേക്ഷകൾ . മറുവശത്തു പ്രകോപനങ്ങളുമായി അച്ഛൻ
മിനഞ്ഞുകൊണ്ടിരുന്ന ഉരുക്കുബലമുള്ള ഭീഷണിസ്വരപഞ്ജരങ്ങൾ. നടുവിൽ …അളിയൻ സോദരി
എന്നിവരുടെ മധ്യസ്‌ഥതയിൽ ഒതുങ്ങിനിന്നുള്ള അനുരഞ്ജന സ്നേഹ ഉപദേശങ്ങൾ !. എല്ലാംകൂടി
ഒരുമിച്ചു ഒരേ ലാക്കിനു നേർക്കുനേർ വന്നപ്പോൾ , പിടുത്തം കിട്ടാതെ, ചെറുത്തു
നിൽക്കാൻ ആവാതെ അഭി , തീർത്തും നിലംപരിശായിപ്പോയി എന്നതായിരുന്നു സത്യം
!.ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ശ്രീക്കുട്ടിയുടെ അതിക്രമിക്കുന്ന
കെട്ടുപ്രായത്തെ സമാന പ്രായത്തിലുള്ള പെൺകുട്ടികളുടെ വിവാഹങ്ങളുമായി ചേർത്തുവച്ചു
ഉത്കണ്ഠയോടെ അവളുടെ അച്ഛൻ വക മറ്റൊരു വിസ്തരിച്ചുള്ള കത്ത് !. പിറകെ ,അതുകൂടി
വന്നുചേർന്നപ്പോൾ …എല്ലാമായി . താൻ ഭയന്ന അത്യാഹിതവും ഭീഷണിയും പൂർണ്ണാവസ്‌ഥയിൽ
എത്തിച്ചേർന്നത് അവൻ തിരിച്ചറിഞ്ഞു . ആ വിധം അച്ഛനമ്മമാരുടെ ഉഗ്രശാസനകൾക്കും
,അമ്മാവൻറെയും അമ്മായിയുടെയും സമാധാനമില്ലാത്ത വിങ്ങിപ്പൊട്ടലുകൾക്കും നേരിട്ടൊരു
വിശദീകരണം കൊടുക്കാൻ ഇനിയും അമാന്തിച്ചുകൂടാ എന്ന് അഭിക്ക് തോന്നി . അങ്ങനെ ,
ഇനിയും യാത്ര ഉപാധികൾവച്ചു നീട്ടികൊണ്ട് പോകാതെ..കാലങ്ങളായി നീട്ടിവയ്ക്കപ്പെട്ട
കുടുംബ സന്ദർശനത്തിനായി നാട്ടിലേക്ക് തിരിക്കാൻ അവൻ തീർച്ചയാക്കി . ആ വരവ്
കുടുംബക്കാർക്കും ബന്ധുജനങ്ങൾക്കും എല്ലാം സമാധാനപൂർണ്ണവും, ഉത്സവസമാനവും ആയിരുന്നു
. പഠനം പൂർത്തിയാക്കി വിശ്രമിക്കുന്ന ശ്രീമോളുമായി അഭിയുടെ മംഗലം എത്രയും
പെട്ടെന്ന് നടപ്പിലാക്കാം എന്നവർ ഏകമനസ്സോടെ ഉറപ്പിച്ചു .

നാട്ടിലേക്കൊരു മടക്കയാത്ര!. വാസ്തവത്തിൽ , അഭി ഒരിക്കലും ആഗ്രഹിച്ചതേ ആയിരുന്നില്ല
അത് . ബോംബെ നഗരജീവിതവുമായി അത്രയേറെ ഇഴുകിച്ചേർന്നത് ഒന്നുമായിരുന്നില്ല കാരണം
.തൻറെ ജീവിതം തന്നെ തകർത്തു , നിഷ്കരുണം തന്നെ പുറംതള്ളി എന്നെന്നേക്കുമായി
നിഷ്കാസനം ചെയ്‌ത തൻറെ ജന്മനാടിനെ മടുത്തു , വെറുപ്പുപിടിച്ചാണ് കാലങ്ങൾക്ക് മുന്നേ
താനിങ്ങോട്ടേക്ക് വണ്ടികയറിയതു തന്നെ. ആ അങ്ങോട്ടേക്ക് വീണ്ടും!…ഒരു
തിരിച്ചുപോക്ക്. തെല്ലും ആശിക്കാതെ , ബോംബെ നഗരത്തിൻറെ അഴുക്കുചാലുകളിൽ
എവിടെങ്കിലും വീണ് ഒടുങ്ങി അവസാനിക്കട്ടെ തൻറെ പാപജന്മം!. എന്നായിരുന്നു
നാടുവിടേണ്ടിവന്നപ്പോഴേ അഭി ചിന്തിച്ചെടുത്തിരുന്ന തീരുമാനം . എന്നിരുന്നാലും
…അച്ഛൻ , ‘അമ്മ , സഹോദരി തുടങ്ങിയ അറുത്തു മുറിച്ചു കളയാൻ കഴിയാത്ത കുടുംബ
ബന്ധങ്ങളിലെ കെട്ടുപാടുകൾ!… അവൻറെ സംഘര്ഷമാർന്ന മനസ്സിനെ ഒട്ടൊന്ന് പാകപ്പെടുത്തി
എന്നതായിരുന്നു ശരി . എങ്കിലും മടക്കയാത്രയിൽ നാട്ടിൽ, വീട്ടുകാർ കെണിവച്ചു
തന്നെക്കാത്തു നടവഴിയിൽ പതിയിരിക്കുന്ന.. ”മാ൦ഗല്യം”എന്ന ഭീകരമായ ചതിക്കുഴിയെ
കുറിച്ച് നന്നായി ബോധവാനാകാതിരിക്കാനും അയാൾക്ക് കഴിഞ്ഞില്ല . അതും താൻ
പെങ്ങളൂട്ടിയായി മനസ്സിൽ കൊണ്ടുനടന്ന്….എല്ലാ കുറുമ്പുകൾക്കും കുസൃതികൾക്കും
കൂട്ടുനിന്ന് ഈ അഞ്ചു വർഷവും അവളെഴുതിയ കത്തുകൾക്കെല്ലാം കൃത്യമായി മറുപടി കൊടുത്തു
സ്നേഹിക്കയും താലോലിക്കയും ചെയ്‌ത ശ്രീക്കുട്ടി എന്ന ബാല്യകാല കൂട്ടുകാരിയുമായി .
ഇത്രനാളും ഒരു അനിയത്തിക്കുട്ടിയായി നെഞ്ചിലേറ്റിയ കളിക്കൂട്ടുകാരിയെ മറ്റൊരു ദിവസം
ഭാര്യയുടെ സ്‌ഥാനത്തു നിർത്തി ഒരു ജീവിതം !. ദാരുണം ആണത്…ദയനീയവും . ബന്ധുക്കളുടെ
സ്വകാര്യ ലാഭേച്ഛക്ക് വേണ്ടി , സ്വയം താൻ അവർക്ക് ബലി കൊടുക്കേണ്ടി വരിക .ഓർക്കാനേ
ആവുന്നില്ല!. എങ്കിലും വിധി!. എന്നും തന്നെ തകർത്തെറിഞ്ഞ തൻറെ വിധി!. തൻറെ ചുടു
രക്തത്തിനുവേണ്ടി ദാഹിക്കുന്ന, രക്തദാഹികളായ ബന്ധുജന കൂട്ടത്തിനായി എന്താണ് പകർന്ന്
സമ്മാനിക്കുന്നതെന്ന് കണ്ടുതന്നെ അറിഞ്ഞുകളയാം . അവർക്കായി , വിധി തുടരുന്ന നര
വിളയാട്ടുകൾക്ക് മുൻപിൽ സധൈര്യം നിന്നുകൊടുക്കുക തന്നെ!. ഏറെ അനുമാനങ്ങൾക്കും
കണക്കുകൂട്ടലുകൾക്കും ശേഷം , അന്ന് വൈകിട്ടുള്ള തീവണ്ടിയിൽ തന്നെ കമ്പനി വക
ടിക്കറ്റിൽ അഭി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു .

വര്ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം ജന്മനാട്ടിൽ തിരികെയെത്തിയ അഭിജിത്തിനെ
അവിടുള്ളവർ ഇരുകൈയ്യുംനീട്ടി ആമോദപൂർവ്വം സ്വീകരിച്ചു . സ്റ്റേഷനിൽ നിന്ന് പുലർച്ചെ
വീട്ടിലെത്തിയ അഭിയെ അതിനാൽത്തന്നെ എല്ലാവരും കൗതുകപൂർവ്വം വീക്ഷിക്കയും ബോംബെ
ജീവിതത്തെക്കുറിച്ചെല്ലാം വാ തോരാതെ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കയും ചെയ്‌തു .
ഏവർക്കും സന്തുഷ്‌ടനായി ഉത്തരം നൽകി , ഇത്രയും കാലം താൻ ആ നഗരജീവിതവുമായി
എത്രമാത്രം ഇഴുകിച്ചേർന്ന് കഴിഞ്ഞു എന്ന് വ്യക്തമാക്കുക ഉണ്ടായി . തുറന്നു
പറഞ്ഞില്ലേലും എല്ലാവര്ക്കും ആ നാടും നഗരവും അത്രമേൽ ഹൃദയാവർജ്ജകമാവുകയും
…ഒരിക്കലെങ്കിലും അവിടം ഒന്ന് സന്ദർശിക്കണം എന്ന കലശലായ രഹസ്യാഭിലാഷം അറിയാതുള്ളിൽ
ഇടം പിടിക്കയും ചെയ്‌തു . രാത്രിവരെ അതിഥികളുടെ രംഗപ്രവേശനവും , ചർച്ചയും , വിശേഷം
പങ്കുവയ്ക്കലും, തമാശകളും ,ഭക്ഷണം കഴിക്കലും ഒക്കെയായി സമയം അങ്ങ് നീണ്ടു .
എല്ലാവരും പിരിഞ്ഞശേഷം …രാതിയിൽത്തന്നെ, ഇരുട്ടുംമുമ്പ് നായർ ബോംബിൽ കൈവച്ചു .നേരെ
അഭിയെ വിളിച്ചു, വച്ചുനീട്ടാതെ വിഷയമെടുത്തിട്ടു . ഏറെ സൗമ്യതയോടെ ആയിരുന്നു
തുടക്കം!……..

” അഭീ നിനക്ക് എത്ര ദിവസത്തേക്കാണ് ലീവ് ?…” കാര്യത്തിലേക്ക് കടന്ന് അദ്ദേഹം
ചോദിച്ചു .

പെട്ടെന്നുള്ള …എടുത്തടിച്ചപോലുള്ള അച്ഛൻറെ ചോദ്യം അഭിയെ തെല്ലൊന്നു അമ്പരിപ്പിച്ചു
. എങ്കിലും മടി കൂടാതെ അവൻ മറുപടി കൊടുത്തു . ” മൂന്നാഴ്ചത്തേക്കാണ് എഴുതി
കൊടുത്തത് . വേണേൽ എത്രമേൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം . ”

വളരെ ശാന്തനായി തുടങ്ങിയ ആളുടെ മുഖം പെട്ടെന്ന് കടുത്തു.സ്വരം കടുപ്പിച്ചു ….”
നീണ്ട അഞ്ചു വർഷത്തിന് ശേഷം നാട്ടിലോട്ട് വരുന്ന നീ ഈ മൂന്നാഴ്ച കൊണ്ട്
എന്തുടുക്കാനാ ?….യാത്രക്കുതന്നെ പോകുമല്ലോ പത്തു ദിവസം….”

അച്ഛൻറെ ഗൗരവം അതുപോലെ ഉൾകൊണ്ട് , എന്നാൽ ശാന്തത തീരെ കൈവിടാതെ മകൻ ….” അതല്ലേ
ആദ്യമേ പറഞ്ഞത് , ആവശ്യമെങ്കിൽ ലീവ് എത്രവേണേൽ നീട്ടാമെന്ന്!. ”

സംശയം തീരെ കൈവെടിയാതെ, അക്ഷോഭ്യനായി വീണ്ടും നായർ…..” അതെന്താടാ അങ്ങനെ ?….”

അത് ദൂരീകരിക്കാൻ എന്നോണം അഭിയുടെ മറുപടി ” അതെ , വര്ഷം കുറേ ആയില്ലേ ?…അതിനാൽ
തൽക്കാലം ഇവിടംവരെ ഒന്ന് വന്നു , നിങ്ങളെയൊക്കെ ഒന്നുകൊണ്ട് മടങ്ങണം …അത്രയേ
ഉദ്ദേശിച്ചിട്ടുള്ളൂ .അച്ഛൻറെയും അമ്മേടേയും സുഖവിവരം അന്വേഷിച്ചു പോകാൻ ഇതുതന്നെ
അധികം!.

അടുത്ത നിമിഷം എല്ലാ ശാന്തതയു൦ കൈവിട്ട് നേരെ ക്രുദ്ധനായി അയാൾ ….” ഓഹോ !….ഈ
അഞ്ചുവർഷം , അച്ഛനും അമ്മയും ജീവിച്ചോ ചത്തോ എന്ന് കത്തിലൂടെ എങ്കിലും ഒന്ന്
അന്വേഷിക്കാതിരുന്ന മകൻ ആണോ ?…ഈ അവസാന കാലത്തു അവരുടെ ക്ഷേമം അറിയാനായി
ഇറങ്ങിയിരിക്കുന്നത് .?….അതാ അല്ലെ അപ്പോൾ സാറിൻറെ വരവ് ഉദ്ദേശം ?…”

അപ്രതീക്ഷിതമായ അച്ഛൻറെ രോഷത്തോടെയുള്ള ആ ചോദ്യം അഭിയെ ആകെ ഞെട്ടിച്ചു . വല്ലാതെ
പകച്ചു , എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ നിൽക്കുമ്പോൾ …പെട്ടെന്നങ്ങോട്ട്
കടന്നുവന്ന ‘അമ്മ ഇടപെട്ട് ….

” ശ്ശെ….മോൻ ഒന്ന് ഇങ്ങോട്ട് വന്നു കയറിയതല്ലേ ഉള്ളൂ . അതിനിടക്ക് അവനോട്
തട്ടിക്കയറാൻ തുടങ്ങിയോ ?….കുറച്ചു സമാധാനത്തിൽ ആയിക്കൂടെ എല്ലാ൦ ….”

പ്രഭാകരൻ നായരുടെ ദേഷ്യം വീണ്ടും കനത്തു….” എന്നാ നീതന്നെ ചോദീര് .ഞാൻ അവനോട്
സമാധാനത്തിൽ തന്നെയാ ചോദിച്ചത് . വന്നിട്ട് , നീ എത്ര ദിവസം ഇവിടെ
കാണും?…എങ്ങനൊക്കെയാ പരിപാടികൾ എന്നൊക്കെ ?.അപ്പോഴാ അവൻറെ
എഴുന്നള്ളിപ്പ്!.അച്ഛൻറെയും അമ്മേടേയും സുഖവിവരം അന്വേഷിച്ചുള്ള വരവാത്രേ….ഉടനെ
മടങ്ങണം പോലും ….ഇതൊക്കെ കേൾക്കുമ്പോൾ എങ്ങനെ ദേഷ്യം വരാതിരിക്കും ?.”

ശാന്തരൂപിണിയായ് ‘അമ്മ അനുനയന ഭാഷയിൽ…..” അതിനിത്ര ചൂടാവാൻ എന്തിരിക്കുന്നു …?. അവൻ
അവൻറെ താല്പര്യം അറിയിച്ചു . ഇനി നമുക്ക് കൂടുതലായി വല്ലതും ചോദിക്കാൻ ഉണ്ടെങ്കിൽ ,
അത് ചോദിക്ക് !. പറ്റുന്നതാണെങ്കിൽ അവൻ മറുപടി പറയും . ”

ഒരു ചെറു പരിഹാസചിരിയോടെ അയാൾ തുടർന്നു ….” ങാഹാ…അപ്പോൾ അമ്മയും മോനും ഒന്നായല്ലേ
?…ഞാൻ പുറത്തും… പോട്ടെ , സാരമില്ല . ( കൈകൾ കൂപ്പിക്കൊണ്ട് ) ആദ്യമേ , അപ്പനെയും
അമ്മയേയും…. പോയിട്ട് , ഇപ്പോൾ എങ്കിലും… ഈ വയസ്സുകാലത്തു ഒന്ന് വന്നു നേരിൽ കാണാൻ
തോന്നിയ സന്മനസ്സിനു വളരെ നന്ദി !. കാലുപിടിച്ചു വേണേൽ ഇനി അങ്ങനെയും നന്ദി
അറിയിക്കാം. ഇനി , ഒരു കാര്യത്തിനു കൂടി ”ഇയാൾ ”വ്യക്തമായ മറുപടി തരണം . ”

മകനെ തലോടി , ‘അമ്മ ” അതങ്ങ് പറഞ്ഞുകൂടേ ?…അതിന് അവനെ കളിയാക്കി വേണോ ?…”

ഉം ….പറയാം….” ഒച്ചവെച്ചു ഒന്ന് തൊണ്ട ശരിയാക്കി അച്ഛൻ തുടർന്നു ….” കല്യാണ
കാര്യത്തിൽ സാറിൻറെ തീരുമാനം എന്താ ?. കല്യാണം വേണ്ടേ ?…അതോ …പിന്നെപ്പോഴേലും മതി
എന്നാണോ ?…”

തീരുംമുമ്പേ ഇടക്കുകയറി അഭി….” മുൻപേ ഞാൻ അറിയിച്ചതായിരുന്നല്ലോ…കല്യാണം
കഴിക്കാനല്ല ഞാൻ വരുന്നത് എന്ന് . എനിക്ക് കല്യാണം വേണ്ട!. എനിക്കായ് ഇവിടാരും ഒരു
കല്യാണവും ആലോചിച്ചു, വെറുതെ സമയം കളയണ്ടാ . ”



31190cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 7