ഗോൾ – 5


വിരസമായ പകലുകൾ…….!

ഷോപ്പ് ഒഴിവായതിനു ശേഷം സുഹാന ശരിക്കും വീട്ടിൽ വിരസതയറിഞ്ഞു……

മൂന്നുപേർ മാത്രമുള്ള വീട്ടിൽ അതിനുമാത്രം ജോലിയൊന്നുമില്ല……

നിലം തുടയ്ക്കാനും പുറം പണിയ്ക്കുമായി , ഷോപ്പുള്ളപ്പോൾ ഒരു സ്ത്രീയെ നിർത്തിയിരുന്നത് പറഞ്ഞു വിട്ടു……

എന്നാലും വലിയ പണികൾ ഒന്നും തന്നെയില്ല……

രണ്ടു ദിവസം പകൽ കിടന്നുറങ്ങിയ സുഹാന , രാത്രി ഉറക്കം വരാതിരുന്നതിനാൽ ആ കാര്യവും ഉപേക്ഷിച്ചു…

സുനൈനയെ വിളിക്കും……

അതും മൂന്നോ നാലോ മിനിറ്റ്…

അവളുടെ നാത്തൂന്റെ മകളുടെ കല്യാണമുണ്ട്……

അതിന് രണ്ടു മാസത്തോളം സമയമുണ്ട്…

അതായിരുന്നു ആകെയുള്ള വിശേഷം……

ഉമ്മയേയും ബാപ്പയേയും കാണാൻ പോകണമെങ്കിൽ സുൾഫിയുടെ വീട്ടിൽ പോകണം…

അവരുമായി അത്ര ബന്ധത്തിലല്ല…

റൈഹാനത്ത് നല്ല പണമുള്ള വീട്ടിലെയാണ്…… അതിന്റെ അഹംഭാവം കുറച്ചൊട്ടുമല്ല ഉള്ളത് …

രണ്ടാഴ്ച കഴിഞ്ഞു സല്ലു പോയിട്ട്……….

കഴിഞ്ഞയാഴ്ച ജോലിയിൽ കയറി എന്ന് ഷെരീഫ് വിളിച്ചപ്പോൾ പറഞ്ഞു……

എന്ത് ജോലിയാന്നോ എവിടെയാണെന്നോ പറഞ്ഞില്ല…..

സല്ലു ഇതുവരെ വിളിച്ചിട്ടുമില്ല……

അതിൽ വേദന ഉണ്ടെങ്കിലും സുഹാന അവന്റെ ഭാഗം ചിന്തിച്ച് ശരി കണ്ടെത്തിയിരുന്നു…

മൂസയാണ് തെറ്റുകാരൻ…….

സല്ലുവിനെ പറഞ്ഞിട്ട് എന്ത് കാര്യം…….?

ഏതൊരുമ്മയേയും പോലെയേ താനും പ്രതികരിച്ചിട്ടുള്ളൂ എന്ന് ഉള്ളിൽ ആശ്വസിക്കുമ്പോഴും അവനെ ഓർക്കുമ്പോൾ , കണ്ണുനീരും ഓയിൽമെന്റും ഒലിച്ചിറങ്ങിയ , മുറിവേറ്റ ആ മുഖം സുഹാനയുടെ ഉള്ളിൽ നൊമ്പരം തീർത്തിരുന്നു…

അവന്റെ മാപ്പപേക്ഷ ചെവിക്കൊള്ളാതെ, ദേഷ്യപ്പെട്ടതിൽ ഇപ്പോൾ അവൾക്കു കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു..

തുണികളൊക്കെ എടുത്ത് മുറിയിൽ വെച്ച് മടക്കി , അടുക്കി വെക്കുമ്പോഴാണ് ഫോൺ ബല്ലടിച്ചത് അവൾ കേട്ടത്……

വാട്സാപ്പ് കോൾ…..

സഫ്നയായിരുന്നു..

ആഴ്ചയിൽ ഒന്നോ രണ്ടോ തവണയേ വിളിയുള്ളൂ…….

അല്ലാത്തപ്പോൾ വോയ്സും മെസ്സേജുമാണ് പതിവ്… ….

മൂസയ്ക്ക് അവളുടെ അടുത്തു നിന്ന് മുന്നൂറു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ എന്നാണ് കഴിഞ്ഞ തവണ വിളിച്ചപ്പോൾ പറഞ്ഞത്…

വന്നു കണ്ടിട്ടില്ല എന്നും പറഞ്ഞു…

അവൾ ഫോണെടുത്തു.

വിശേഷങ്ങൾ തിരക്കിയ ശേഷമാണ് സല്ലുവിന്റെ കാര്യം സഫ്ന പറഞ്ഞത്…

മൂന്നാലു ദിവസം മുൻപ് അവളെ വിളിച്ചിരുന്നു…

മെസ്സേജ് സ്ഥിരം ചെയ്യാറുണ്ട്…

തലക്കടി കിട്ടിയതു പോലെ സുഹാന നിന്നു… ….

പിന്നീട് സഫ്ന പറഞ്ഞതോ കോൾ കട്ടായതോ സുഹാനയുടെ ഓർമ്മയിൽ ഇല്ലായിരുന്നു..

അവൾ കട്ടിലിലേക്കിരുന്നു…

സഫ്നയുടെ ഫോണിലേക്ക് സല്ലുവിന്റെ നമ്പറിടാൻ പറഞ്ഞ് മെസ്സേജിട്ട ശേഷം, അവൾ അതേ ചിന്തയോടെ ജോലികളിൽ മുഴുകി……….

സന്ധ്യയായി… ….

വൈകുന്നേരത്തെ നിസ്ക്കാരം കഴിഞ്ഞതും അന്ന് നേരത്തെ അബ്ദു റഹ്മാൻ എത്തി…

ഉമ്മ നിസ്ക്കാര മുറിയിലായതിനാൽ, സുഹാനയാണ് ബാപ്പയ്ക്ക് ചായയുമായി ചെന്നത്…

“” മോളെ സല്ലു വിളിച്ചിരുന്നോ… ?””

ചായ ഒരിറക്ക് കുടിച്ച ശേഷം അബ്ദുറഹ്മാൻ ചോദിച്ചു…

“” ഇല്ലുപ്പാ… എന്തേ… ….?””

നേരിയ ആകാംക്ഷ അവളുടെ സ്വരത്തിലുണ്ടായിരുന്നു..

“” ഇവിടെ കുഴപ്പമില്ല , ഓനോട് ദേഷ്യമൊന്നും വിചാരിക്കല്ലേ എന്നു പറഞ്ഞ് വോയ്സ് വന്നു കിടപ്പുണ്ടായിരുന്നു… ഞാനത് ഇന്നാ കാണുന്നത്… “

ഇത്തവണ സുഹാനയുടെ ഹൃദയത്തിനായിരുന്നു ആഘാതമേറ്റത്……

കാലിയായ ചായഗ്ലാസ്സുമായി അവൾ അടുക്കളയിലേക്ക് പോയി……

അവന്റെ ഉമ്മയല്ല താൻ… !

ശത്രു……………!

ശത്രു മാത്രം……………!

അവന് പെങ്ങളെ വിളിക്കാം…

ഉപ്പൂപ്പാനെ വിളിക്കാം…

പെറ്റുമ്മയായ തന്നെ വിളിക്കാനാവില്ല…

ഹൃദയം തകർന്ന് അവൾ മുകളിലേക്ക് കയറിപ്പോയി…

ഫോണിൽ സഫ്ന വിട്ട നമ്പർ വന്നു കിടപ്പുണ്ടായിരുന്നു…

അവളത് തുറന്നിട്ട് ഫോൺ കിടക്കയിലേക്ക് തന്നെയിട്ടു…

താനായിട്ട് അവനെ വിളിക്കുന്നില്ല…

ഇങ്ങോട്ടു വിളിക്കട്ടെ……….

അരിശവും ദേഷ്യവും അവളെ ആകെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു…
അത്താഴം കഴിച്ചെന്ന് വരുത്തി രാത്രി അവൾ കയറിക്കിടന്നു…

ഷെരീഫിന്റെ വോയ്സ്……….

വിളിച്ചോ എന്ന് ചോദിച്ചുള്ള സഫ്നയുടെ വോയ്സ്……….

സ്കൂൾ ഗ്രൂപ്പിലെ കലപിലകൾ…

അതിനിടയിൽ അവൾ പ്രതീക്ഷിച്ച സന്ദേശം ഇല്ലായിരുന്നു… ….

ജോലിയുടെ ക്ഷീണത്തിൽ മയങ്ങിയ സുഹാന ഇടയിലുണർന്നു……

കയ്യെത്തിച്ച് അവൾ ഫോണെടുത്ത് നോക്കി…

1:20 ……….

ഷോപ്പിൽ പോകുമ്പോൾ സമയം തികയാറില്ലായിരുന്നു…….

ഇപ്പോൾ സമയം ഒരുപാട് ബാക്കിയാണ്…

അതു തന്നെയാണ് പ്രശ്നവും… ….

ദിനചര്യകൾക്കു മാറ്റം വന്നത് ഉറക്കത്തേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു…

എന്തെങ്കിലും കണ്ടെത്തിയേ പറ്റൂ…

വീട്ടിലിരുന്ന് ചടച്ചു തുടങ്ങിയിരിക്കുന്നു……

പുതപ്പു വലിച്ചിട്ട് ഒന്നുകൂടി ചുരുളാൻ ശ്രമിച്ചെങ്കിലും ഉറക്കമെന്നത് സുഹാനയുടെ അടുത്തേക്ക് പോലും വന്നില്ല…….

സല്ലു ഒരു കാരണമായിരുന്നില്ല…….

എന്നാൽ കാരണമല്ലാതായിരുന്നില്ല താനും…

താൻ തല്ലിയെന്നുള്ളത് നേര്..

അതവൻ തെറ്റുകാരനായതിനാൽ മാത്രം……

പലതവണ സ്കൂട്ടിയുമായി ഇവിടേക്ക് വരാൻ പറഞ്ഞിട്ടും അനുസരിക്കാത്ത ദേഷ്യം ഒന്ന്…

പൊതുവേ ബസ്സിൽ കയറാൻ മടിയാണ്…,

അത് മറ്റൊരു കാരണം…

അതൊന്നുമല്ല, കാരണമെന്നും അറിയാം……

മകൻ പരസ്ത്രീ ഗമനത്തിനു പോയി എന്നറിഞ്ഞാൽ ഏതുമ്മയാണ് സഹിക്കുക…… ?

അത് തന്നെയേ സംഭവിച്ചിട്ടുള്ളൂ…….

താൻ തന്നെയാണ് ശരി………..!

താൻ ചെയ്തതാണ് ശരി… !

അവൻ തോന്നുമ്പോൾ വിളിക്കട്ടേ…….

അങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേർന്ന് സുഹാന എപ്പോഴോ ഉറങ്ങിപ്പോയി… ….

പിറ്റേന്നവൾ വൈകിയാണ് ഉണർന്നതും..

ഓരോ ജോലികളുമായി സമയം കളയുമ്പോൾ ചിലപ്പോഴൊക്കെ സല്ലുവിനെ ഓർത്തെങ്കിലും അത് സ്ഥായിയായിരുന്നില്ല…

എന്നത്തേയും പോലെ മദ്ധ്യാഹ്നവും സായാഹ്നവും വന്നു…

സന്ധ്യയായി… ….

രാത്രിയായി……….

ഭക്ഷണം കഴിച്ചു സുഹാന കിടന്നു…

സഫ്ന വിട്ടു തന്ന സല്ലുവിന്റെ അവിടുത്തെ നമ്പർ സേവ് ചെയ്ത് വെച്ച് സുഹാന ഉറങ്ങാൻ കിടന്നു…

പിറ്റേന്ന് പുലർച്ചെയും ഫോൺ എടുത്തു നോക്കിയെങ്കിലും സല്ലുവിന്റെ ഒരു മെസ്സേജും അവൾ പ്രതീക്ഷിച്ചതു പോലെ ഇല്ലായിരുന്നു..

വല്ലാത്തൊരു തിക്കുമുട്ടൽ അവൾ അനുഭവിച്ചു തുടങ്ങി……

പുറത്തേക്കിറങ്ങിയ അവൾ അടഞ്ഞുകിടക്കുന്ന അവന്റെ മുറിയുടെ നേർക്ക് നോക്കി……

വാതിലടച്ചാണ് അവൻ പോയത്…

മുറിയുടെ നേർക്കല്ല..

തന്റെ നേർക്ക്…

തോളിൽ കിടന്ന തട്ടമെടുത്ത് അവൾ മുഖം തുടച്ചു…

സല്ലു തന്നോട് യാത്ര പറയാതെ ഇറങ്ങിയ പടികളിലേക്ക് അവൾ നോക്കി……

അടുത്ത നിമിഷം അവൾ ആ ചിന്തകളെ മനസ്സിൽ നിന്നും പറിച്ചെറിഞ്ഞു…….

അതിനു മാത്രമൊന്നും താൻ ചെയ്തിട്ടില്ല……

ഉണ്ടെങ്കിൽ തന്നെ ഒരുമ്മയുടെ ദേഷ്യവും സങ്കടവും ആവലാതിയുമായി അവന് കാണാൻ സാധിച്ചിട്ടില്ല എങ്കിൽ അത് തന്റെ കുറ്റമല്ല……

അവന്റെ തന്നെ കുറ്റമാണ്…

അവൾ പതിയെ പടികളിറങ്ങി…

അബ്ദുറഹ്മാൻ പത്രവായനയിലായിരുന്നു …

അവൾ ബാപ്പയ്ക്ക് ചായയുമായി ചെന്നു..

“ ഓൻ വിളിച്ചിട്ടില്ല, അല്ലേ..?”

അവളുടെ മുഖം കണ്ടെതും അയാൾ ചോദിച്ചു..

“” ഇല്ലുപ്പാ… “

അവൾ പുറത്തേക്ക് നോക്കി…

അബ്ദുറഹ്മാൻ വായിച്ചു കൊണ്ടിരുന്ന പേപ്പർ മടക്കി ഒന്നു നിവർന്നിരുന്നു…

“” പിള്ളേരുടെ മനസ്സല്ലേ… എന്താ ഏതാന്ന് ആർക്കറിയാം…?””

സുഹാന ബാപ്പയുടെ നേർക്ക് മുഖം തിരിച്ചു..

“ കടയിലിരിക്കാൻ അവനു മടിയായപ്പോഴും അവന് കളിച്ചു നടക്കാൻ അവസരം കൊടുത്തപ്പോഴും അവൻ പറഞ്ഞതെല്ലാം നീ കേൾക്കുമെന്ന് കരുതിക്കാണും… “

അബ്ദുറഹ്മാൻ ചായ ഒരിറക്ക് കുടിച്ചു…

“” ആ നീ തല്ലിയത് അവന് സഹിച്ചിട്ടുണ്ടാവില്ല…… “

ഒരു ചെറിയ മിന്നൽ സുഹാനയുടെ ഹൃദയത്തിലുണ്ടായി……

“” പൊരയ്ക്കകത്തേക്ക് കയറാൻ പോലും കൂട്ടാക്കിയില്ലല്ലോ ഇയ്യ്‌…….”

ശരിയാണെന്ന് സുഹാന ഓർത്തു…

കൺമുന്നിൽ കാണുന്ന മുറ്റത്തുവെച്ചാണ് അവനെ തല്ലിയത്……

അയൽപക്കത്തോ , റോഡിലോ ആരെങ്കിലും ഉണ്ടോ എന്നു പോലും താൻ നോക്കിയില്ല… ….

അതിന് ദേഷ്യം സമ്മതിച്ചില്ലല്ലോ… ….

തെറ്റു ചെയ്താലും അഭിമാനബോധത്തെ ചോദ്യം ചെയ്യുക ആർക്കും ഇഷ്ടമാകാത്ത കാര്യമാണ്……
ആൺകുട്ടികൾക്ക് പ്രത്യേകിച്ച്… ….

“ പിണക്കമൊക്കെ മാറുമ്പോൾ അവൻ വിളിച്ചോളും…”

പറഞ്ഞിട്ട് അബ്ദുറഹ്മാൻ എഴുന്നേറ്റു…

ഒഴിഞ്ഞ ഗ്ലാസ്സുമായി കിച്ചണിലേക്ക് നടക്കുമ്പോൾ ബാപ്പ പറഞ്ഞ കാര്യമായിരുന്നു സുഹാനയുടെ ഉളളിൽ…

തന്റെ പെരുമാറ്റമായിരിക്കാം സല്ലുവിന്റെ മാറ്റത്തിന് കാരണം..

ബാപ്പ അവനെ രക്ഷപ്പെടുത്തുന്നു……

താനവനെ തല്ലുന്നു…

ഉമ്മയവനോട് സംസാരിക്കാനേ നിന്നിട്ടില്ല…

ഷെരീഫിക്കായും ഒന്നും ചെയ്തിട്ടില്ല……

സഫ്ന, കളിയാക്കിയതല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല എന്നാണ് അവൾ പറഞ്ഞ അറിവ് …..

പ്രതികരിച്ചത് താൻ മാത്രമാണ്……

അത് തന്റെ കടമയായിരുന്നു…

പക്ഷേ, അതാരും , പ്രത്യേകിച്ച് സല്ലു മനസ്സിലാക്കിയിട്ടില്ല…….

മനസ്സിലാക്കുന്ന കാലത്ത് അവൻ വിളിച്ചാൽ മതി…….!

ഒരു തരം പ്രതികാര ബുദ്ധിയോടെ , തന്റെ ശരിയിൽ മുറുകെ പിടിച്ച് സുഹാന ജോലികൾ ചെയ്തു തുടങ്ങി..

അന്ന് നേരത്തെ ജോലികൾ തീർന്നു…

നേരത്തെ തന്നെ കുളിയും കഴിഞ്ഞു…

കുളി കഴിഞ്ഞ് സുഹാന സഫ്നയുടെ ഇറക്കമുള്ള പഴയ സ്കർട്ടും, ഷർട്ടും എടുത്ത് ധരിച്ചു…

അവളങ്ങനെയാണ് …

മാക്സി പൊതുവേ ധരിക്കാറില്ല… ….

ചുരിദാറാണ് കൂടുതലും ഉപയോഗിക്കുക..

പർദ്ദ ഏതെങ്കിലും മതപരമായ കാര്യങ്ങൾക്കു പങ്കെടുക്കുമ്പോൾ മാത്രം…… !

വീട്ടിൽ ഇന്നത് എന്നില്ല…….

സഫ്ന , ഉപേക്ഷിച്ചു പോയ ഒരുപാട് വസ്ത്രങ്ങളുണ്ട്…

അത് കുറേയൊക്കെ അയൽപക്കത്തെ കുട്ടികൾക്ക് കൊടുത്തെങ്കിലും പിന്നെയും ബാക്കിയാണ്…

ശരീര വലുപ്പം ഇല്ലാത്തതുകൊണ്ട് സുഹാന എന്ത് ധരിച്ചാലും ആർക്കും പ്രശ്‌നമല്ലായിരുന്നു…

ഭക്ഷണം കഴിച്ച് വന്ന ശേഷം സുഹാന ഫോണെടുത്ത് ഒന്ന് നോക്കി…

സല്ലുവിന്റേതായി ഒന്നുമില്ല…

വാട്സാപ്പിൽ ന്യൂ കോൺടാക്റ്റ് സെർച്ച് ചെയ്തപ്പോൾ സല്ലുവിന്റെ പുതിയ നമ്പറിലെ ഡി.പി അവൾ കണ്ടു…

ഒരു ഫുട്ബോൾ……….

മിസ്സ് എവരിതിംഗ്…….

അതിനു താഴെ എഴുതിയിരിക്കുന്നു…

സുഹാനക്ക് കലി കയറി…

ഓന്റെ ഫുട്ബോൾ ഭ്രാന്ത്……….

അവനിനി ഇങ്ങോട്ട് വരണമെന്നില്ല…

മരുഭൂമിയിൽ കിടക്കട്ടെ…

അവളാ നിമിഷം അങ്ങനെ ചിന്തിച്ചു……

വൈകുന്നേരമായി……….

അബ്ദുറഹ്മാൻ വന്നു…

രാത്രിയായി……..

ന്യൂസ് ചാനലിൽ ചർച്ച തുടങ്ങി… ….

അത്താഴം കഴിഞ്ഞു…

സുഹാന മുകളിലേക്ക് കയറി…

ഷെരീഫിന്റെ വോയ്സ്…….

അതിൽ സല്ലുവിനെക്കുറിച്ച് പരാമർശമില്ല……

സഫ്നയുടെ വോയ്സ്……….

അവൾ സ്വന്തമായി മന്തിയുണ്ടാക്കിയതിന്റെ ഫോട്ടോയും വിശേഷങ്ങളും…….

സാധാരണ അതിന്റെ വിശേഷങ്ങളുമായി ഉറക്കം വരുന്നതു വരെ വോയ്സിട്ടു സമയം കളഞ്ഞിരുന്ന സുഹാന വാട്സാപ്പ് ക്ലോസ് ചെയ്തു…….

ഒന്നിനും തോന്നുന്നില്ല……….

തനിക്ക് എന്തുപറ്റിയെന്ന് അവൾ വെറുതെ ചിന്തിച്ചു…

ഒരുപാട് നേരത്തെ ചിന്തകൾക്കൊടുവിൽ അവൾക്ക് ഒരു കാര്യം മനസ്സിലായി…

താൻ പറയുന്നത് കേൾക്കാൻ ആരുമില്ല ഇവിടെ……..

ബാപ്പയും ഉമ്മയും പറയുന്നത് താൻ അനുസരിക്കണം..

തനിക്ക് പറഞ്ഞ് അനുസരിപ്പിക്കാൻ ഉണ്ടായിരുന്നത് സഫ്നയും സല്ലുവുമായിരുന്നു…

സഫ്ന പോയി… ….

ഇപ്പോഴിതാ സല്ലുവും… ….

സ്കൂട്ടി കൊണ്ടു തരാനും , ഉമ്മയുടെയും ഉപ്പയുടെയും കാര്യങ്ങൾ തിരക്കാനും നിർദ്ദേശിക്കാനും താൻ ഒരേ ദിവസം അവനെ പല തവണ വിളിച്ചിട്ടുണ്ട്…….

തന്നെ കേൾക്കാൻ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ………..

അവൻ പിന്നീട് പറയുന്ന നുണകൾ, നുണകളാണെന്ന് അറിഞ്ഞു തന്നെ താൻ ആസ്വദിക്കാറുമുണ്ടായിരുന്നു…

ഇപ്പോഴുള്ള തന്റെ മനസ്സിന്റെ ശൂന്യതയ്ക്കും വിരസതയ്ക്കും കാരണം എന്താണെന്ന് സുഹാന പതിയെ തിരിച്ചറിയുകയായിരുന്നു……

ഖുർ-ആനും ഹദീസുമായി നടക്കുന്ന ഉമ്മ………….!

രാഷ്ട്രീയവുമായി ബാപ്പ……..!

വല്ലപ്പോഴും വരുന്ന ഷെരീഫിക്കാ… ….

ബാക്കിയുള്ളവരും തിരക്കിലാണ്…….

തിരക്കില്ലാത്തത് സുഹാനക്ക് മാത്രം… ….

അല്ല , സല്ലുവിനും ഒരുവിധത്തിലുള്ള തിരക്കുമില്ലായിരുന്നു…

തന്നെ സ്കൂട്ടി ഓടിക്കാൻ പഠിപ്പിച്ചത് അവനായിരുന്നു…

ആദ്യകാലങ്ങളിൽ തന്നെ കൊണ്ടുവിടുകയും കൂട്ടിക്കൊണ്ടു വരുകയും ചെയ്തിരുന്നത് അവനായിരുന്നു…
അന്നൊക്കെ എന്ത് രസമായിരുന്നു…

താൻ ഒരിക്കലും സ്കൂട്ടി ഓടിക്കാൻ പഠിക്കില്ല എന്ന് സഫ്ന പറഞ്ഞപ്പോൾ സല്ലുവിനായിരുന്നു തന്നേക്കാൾ വാശി…

തന്റെ ലൈസൻസ് കയ്യിൽ കിട്ടിയപ്പോൾ സഫ്നയോട് ബെറ്റു വെച്ച പണം തന്റെ അക്കൗണ്ടിലേക്ക് ഇട്ടു തരാൻ നിർബന്ധിച്ചതും അവളോർത്തു……

ലൈസൻസ് കിട്ടിയതും താനാണ് അവനെ ഒഴിവാക്കിയത്…….

അവൻ വയലിലേക്കും പോയി… ….

തന്റെ ചിറകിനടിയിൽ ഉണ്ടായിരുന്നപ്പോൾ അവൻ പ്രശ്നക്കാരനല്ലായിരുന്നു…

ചിന്തകൾക്കൊടുവിൽ അവൾ മയങ്ങിപ്പോയി… ….

മയക്കം കഴിഞ്ഞ് കുറേ നേരം സുഹാന മിഴികൾ തുറന്നു കിടന്നു… ….

പതിയെ കൈകൾ നിരക്കി അവൾ ഫോണെടുത്തു നോക്കി……

1:20………..

അത്ഭുതം കൊണ്ട് അവളുടെ മയക്കം വിട്ടകന്നു… ….

ഇന്നലെ ഉണർന്നതും ഇതേ സമയത്താണല്ലോ എന്നവൾ ഓർത്തു……

വാട്സാപ്പിൽ കുറേയധികം മെസ്സേജുകളുണ്ടായിരുന്നു..

സല്ലുവിന്റെ മാത്രം ഇല്ല…….!

സുഹാനയുടെ മനസ്സൊന്നിടിഞ്ഞു…

അവൾ അവന്റെ പ്രൊഫൈലിൽ വെറുതെ ടച്ച് ചെയ്തു…….

ഓൺലൈൻ……..!!

അവളൊന്നുണർന്നു പിടഞ്ഞു……

സല്ലു…

തന്റെ മകൻ ഓൺലൈനിലുണ്ട്…

ഒന്നു മിന്നി ഓൺലൈൻ ബാർ അണഞ്ഞു…

വല്ലാത്തൊരു പരവേശത്തിൽ അവൾ ധൃതിയിൽ ടൈപ്പ് ചെയ്തു…

“ ടാ… …. സല്ലു…”

ഓൺലൈൻ ബാർ തെളിഞ്ഞതും രണ്ട് ടിക് വീണു…

അടുത്ത നിമിഷം ഗ്രീൻ ടിക് വീണതും സുഹാന ശ്വാസമടക്കി ഫോണിലേക്ക് നോക്കിയിരുന്നു……

കുറച്ചു നേരത്തേക്ക് റിപ്ലെ ഒന്നും വന്നില്ല……

തന്റെ നമ്പർ അവന് മന:പാഠമാണ്..

പിന്നെ മറുപടി വൈകുന്നത്…… ?

പിണക്കം തന്നെയാണോ കാരണം..?

സുഹാന മടിയിലേക്ക് ഫോണിട്ട് ചാഞ്ഞതും

വൈബ്രേറ്റർ ഇരമ്പി ……….

ഡിസ്പ്ലേ യിൽ തെളിഞ്ഞ മെസ്സേജവൾ വായിച്ചു……

“” മയ്യത്തായിട്ടില്ല………””

ഒരു നടുക്കത്തിൽ സുഹാന വിറകൊണ്ടു…

മയ്യത്തായിട്ടില്ല………. !!!

അതിനർത്ഥം………..?

ഉടലാകെ പെരുത്ത് അവൾ വോയ്സ് കോൾ മാർക്ക് തൊട്ടു…

ബെല്ലടിച്ചു തീർന്നതല്ലാതെ സല്ലു ഫോണെടുത്തില്ല…

“” എന്താടാ……..?””

അവൾ ടൈപ്പ് ചെയ്തു വിട്ടു…

സല്ലു റീഡ് ചെയ്തെങ്കിലും മറുപടി വന്നില്ല…

“” കാര്യം പറയെടാ… …. “

അവൾ സെൻസിംഗ് മാർക് പ്രസ് ചെയ്യാനൊരുങ്ങി…

അടുത്ത നിമിഷം ഫോൺ ഒന്ന് അണഞ്ഞു മിന്നി…

സല്ലുവിന്റെ കോൾ… ….

അവൾ പെട്ടെന്നത് കോൾ ആക്കി…

“” ഇയ്യ് എന്താ പറഞ്ഞേ………?””

“” ഇങ്ങള് കണ്ടില്ലേ……….?””

സല്ലുവും ദേഷ്യത്തിലായിരുന്നു…

“” അതെന്താന്നാ ഞാൻ ചോയ്ച്ചേ… “

“” ഇങ്ങളും കൂടെ അറിഞ്ഞോണ്ടല്ലേ , ന്നെ ഈ നരകത്തിലാക്കിയത്…… “

“” അന്റെ വാപ്പയാണ് അന്നെ കൊണ്ടോയത്…… “

“” ഇങ്ങള് പറഞ്ഞിട്ട്… “

“ ഞാൻ പറഞ്ഞിട്ടൊന്നുമില്ല…….”

“ ആയ്ക്കോട്ടെ… ഇങ്ങളോടാരാ ന്നെ വിളിക്കാൻ പറഞ്ഞേ… “

ഒരു നടുക്കത്തിൽ സുഹാന പുളഞ്ഞു…

“” അന്റുമ്മയാ ഞാൻ…….”

പതറിയ സ്വരത്തിൽ അവൾ പറഞ്ഞു.

“” ആണെങ്കിൽ ഇങ്ങനെ ചെയ്യൂലാ… …. “

സല്ലുവിന്റെ സ്വരവും പതറിത്തുടങ്ങി..

കാര്യമെന്തോ ഗൗരവമാണെന്ന് സുഹാനയ്ക്ക് മനസ്സിലായി…

“” ഇയ്യ് കാര്യം പറ……….”.

അവളുടെ സ്വരം മയപ്പെട്ടു……

വിങ്ങലോടെ സല്ലു കാര്യങ്ങൾ വിശദീകരിച്ചു…

ഹോട്ടൽ ജോലിയാണ്… പതിനഞ്ചോ , പതിനാറോ മണിക്കൂറാണ് ഡ്യൂട്ടി.. ചിലപ്പോഴത് ഇരുപത് വരെയാകും…

ഒരാഴ്ചയായി പാത്രം കഴുകൽ തന്നെയാണ് ജോലി…

സുഹാന ശ്വാസം വിലങ്ങിയതു പോലെ ഇരുന്നു…

“ ബാപ്പയെവിടെ… ?””

തളർച്ചയോടെ അവൾ ചോദിച്ചു……

“ ബാപ്പ ഇവിടെങ്ങുമല്ല……””

“” അവിടില്ലേ… ….?””

സുഹാന അമ്പരപ്പോടെ ചോദിച്ചു…

“” ഇല്ലാന്ന്… …. “

അതു കേട്ടതും സുഹാന കോൾ കട്ടു ചെയ്തു……

രോഷത്തോടെ അവൾ ഷെരീഫിനെ വിളിച്ചു…

“” ഇങ്ങള് ചെക്കനെ കൊല്ലാൻ കൊണ്ടോയതാ… ….?””

ഷെരീഫ് കോൾ എടുത്ത പാടെ അവൾ ചോദിച്ചു……

ഷെരീഫിനൊന്നും മനസ്സിലായില്ല…

സുഹാന പൊട്ടിത്തെറിച്ചു തുടങ്ങി…

അവൾ പറഞ്ഞത് മുഴുവൻ ഷെരീഫ് നിശബ്ദം കേട്ടു…….

“” കഴിഞ്ഞോ… ….?””

സുഹാന മിണ്ടിയില്ല..

“” ഓന് കായുടെ വെലയറിയാഞ്ഞിട്ടാ നാട്ടിലമ്മാതിരി കാള കളിക്കണത്…… ഓൻ പന്തു കളിക്കണ പൈസ ഞാനിവിടെ നിന്ന് അങ്ങനെ തന്നെ ഒണ്ടാക്കിയതാ… “

സുഹാന നിശബ്ദയായി…

“” കൊറച്ച് പഠിക്കട്ടേന്ന്… “
“” എന്നാലും കണ്ടോലു കഴിച്ച പാത്രമൊക്കെ… …. “

സുഹാന അർദ്ധോക്തിയിൽ നിർത്തി…

“” കുറച്ച് കഴുകട്ടെ… അതാ ഞാൻ ന്റെ കടേൽ നിർത്താതിരുന്നത്… “

“” നമ്മുടെ മോനല്ലേ ഇക്കാ………. “

“” മക്കള് കഷ്ടപ്പെടാതിരിക്കാനാ നമ്മള് നയിക്കണത്… ടിക്കറ്റിന്റെ കാശ് ആവട്ടെ.. ഞാൻ പറഞ്ഞു വിട്ടോളാം… “

ഷെരീഫ് കോൾ കട്ടു ചെയ്തു…

സുഹാന സല്ലുവിനെ തിരിച്ചു കോൾ ചെയ്തു തുടങ്ങി…….



( തുടരും……..)



ഗോൾ കാത്തിരിക്കുന്ന പ്രിയ വായനക്കാരോട്…….:

നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നു..

കോമഡിയിൽ തുടങ്ങി , പിന്നെ സീരിയസ്സായി , ചെറിയ സസ്പെൻസുമിട്ട് , പതിയെ കമ്പിയിലേക്ക് കടക്കാൻ ഞാൻ പ്ലാൻ ചെയ്ത ഒരു കഥയാണിത്.

ആദ്യ ഭാഗങ്ങളിലെ കമന്റിൽ ഞാൻ പറഞ്ഞിരുന്നു , മൂന്നാലു ചാപ്റ്റർ ഇങ്ങനെയങ്ങ് പോകട്ടെ എന്ന്..

ചില പ്രശ്നങ്ങൾ കാരണം ഈ കഥയോടുള്ള എന്റെ സമീപനം തന്നെ മാറിപോയി, എന്നിരുന്നാലും ഞാൻ വിചാരിച്ച വഴികളിലൂടെയാണ് കഥ പോകുനത്…

പക്ഷേ, പെർഫക്ഷനില്ല… അത് എനിക്കു തന്നെ അറിയാം…

തന്നെയുമല്ല, അഭിരാമം ബന്ധപ്പെടുത്തി വന്ന കഥയായതിനാൽ, കാലതാമസം കൊണ്ട് ചില പ്രശ്‌നങ്ങൾ ഉണ്ടാകാനും ഇടയുണ്ട്……

അതൊക്കെ കഥയിൽ മുഴച്ചു നിന്നേക്കാം…

ഇതു തന്നെയാണ് ഈ കഥയുടെ പേജുകൾ കുറയാനും കാരണം…

ഞാൻ വളരെ ആസ്വദിച്ച് സ്റ്റാർട്ട് ചെയ്തൊരു കഥയാണിത്…… സുഹാനയും സല്ലുവും മൂസയും ഒക്കെ ഞാൻ തന്നെ ആയിരുന്നു…

ഇപ്പോഴത് സംഭവിക്കുന്നില്ല…

മാന്യ വായനക്കാർ ക്ഷമിക്കുമല്ലോ…

ഒരു ചാപ്റ്റർ കൂടി ഞാൻ എഴുതി നോക്കും..

ശരിയായില്ലെങ്കിൽ ഞാനീ കഥ ഒഴിവാക്കും …



എല്ലാ മാന്യ വായനക്കാരോടും നന്ദി…

സ്നേഹം മാത്രം…

കബനി❤❤❤