കിളിക്കൂട് Part 13

ഇന്ന് ഉച്ചകഴിഞ്ഞ് എനിക്ക് പോകാനുള്ളതാണ്. ഞാൻ കട്ടിലിൽ കയറി കിടന്നു, രാത്രി വൈകി കിടന്നതിനാൽ കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി.

ഞാൻ ഉണർന്നത് വളരെ വൈകിയാണ് സമയം 9:45, കട്ടിലിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ നമ്മുടെ കാളി കുളിച്ച് മുടിത്തുമ്പു കെട്ടി തുളസിക്കതിർ വെച്ചിട്ടുണ്ട്. പിന്നിൽ പാദസ്പർശം കേട്ടപ്പോൾ, തിരിഞ്ഞുനോക്കിയപ്പോൾ മുഖത്ത് സാധാരണ കാണുന്ന വട്ട പൊട്ടും നെറ്റിയിൽ ചന്ദനവും കുങ്കുമം കലർന്ന പൊട്ടും. കക്ഷി അമ്പലത്തിൽ പോയിട്ടുണ്ട്, കുറച്ചകലെ ഒരു ദേവി ക്ഷേത്രം ഉണ്ട്. അവിടെ പോയതാകാം. കാണാൻ ഒരു പ്രത്യേക ഐശ്വര്യം, ശരിക്കും ഒരു ദേവിയെ പോലെ. പക്ഷേ സ്വഭാവം ഭദ്രകാളിയുടെതാണ്. ഞാൻ ബ്രഷും പേസ്റ്റും എടുത്തു പുറത്തിറങ്ങി, അമ്മൂമ്മ എവിടെയാണെന്ന് അറിയണം. എന്നിട്ട് വേണം എൻറെ പെണ്ണിനോട് ഒന്ന് കൊഞ്ചാനും കുഴയാനും. ബ്രഷ് ചെയ്തു അകത്തേക്ക് കയറി, കക്ഷിക്ക് മനസ്സിലായി ഞാൻ എന്തിനാണ് പുറത്തേക്കിറങ്ങിയതെന്ന്. കിളി: ഞാനും വലിയമ്മയും കൂടിയാണ് അമ്പലത്തിലേക്ക് പോയത്, ചേച്ചിയുടെ വീട്ടിൽ അച്ചാർ ഇടാൻ ഉള്ള എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ വേണ്ടി വലിയമ്മ അങ്ങോട്ടുപോയി. ഞാൻ: അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ. കിളി: എനിക്കറിയില്ലെ എൻറെ മോനെ, എന്തിനാണ് ബ്രഷ് എടുത്ത് പുറത്തു പോയത് എന്ന് എനിക്ക് മനസ്സിലായി. ഞാൻ: ഇത്രയൊക്കെ മനസ്സിലാക്കുന്ന ആൾ, ഞാൻ വന്ന ദിവസത്തെ രാത്രി വെറുതെ പാഴാക്കി കളഞ്ഞു. ഇനി എത്ര ദിവസം കൂടിയാണ് കാണാൻ കഴിയുന്നത് ആർക്കറിയാം. കിളി: പിന്നെ, അടുത്ത വെള്ളിയാഴ്ച രാത്രി ഇവിടെ എത്തിയിരിക്കണം. അല്ലെങ്കിൽ എൻറെ സ്വഭാവം മാറും. ഞാൻ: എൻറെ മോളെ, അവിടുത്തെ കാര്യം ഒന്നും പറയാതിരിക്കുകയാണ് നല്ലത്. അവിടെ പിടിപ്പതു ജോലിയുണ്ട്, അഞ്ചുപേരു ചെയ്യുന്ന ജോലി നാലുപേരാണ് ചെയ്യുന്നത്. അതും ഞാൻ പുതിയത് ആയതുകൊണ്ട് കൂടുതൽ ജോലി എൻറെ തലയിലും. ചില ദിവസങ്ങളിൽ ജോലി കഴിഞ്ഞു വരുമ്പോൾ തലയ്ക്കൊരു പെരുപ്പാണ്. എന്നിട്ടും ഞാൻ മോളെ വിളിക്കും, അപ്പോഴാണ് ഇവിടെ കൊമ്പും കുലുക്കി കൊണ്ട് നിൽക്കുന്നത്. ഇപ്പോൾ ഈ ശനിയാഴ്ച വന്ന ജോലി, എൻറെ മേശപ്പുറത്ത് ഉണ്ടാവും. അത് ഞാൻ തന്നെ ചെയ്തു തീർക്കണം. എന്നാലും എൻറെ പെണ്ണിൻറെ സന്തോഷം കാണാൻ വേണ്ടിയാണ് ഞാൻ ഇവിടെ വരുന്നത്. കിളി: എനിക്ക് എല്ലാ ആഴ്ചയും കാണണം. ഞാൻ: ശ്രമിക്കാമെന്നേ പറയാൻ പറ്റു. കിളി: ശ്രമിക്കാം എന്നല്ല, വരണം. ഞാൻ കൂടുതലൊന്നും പറയാൻ നിന്നില്ല. ഈ പെൺകൊച്ചിനോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.

വരുന്നിടത്ത് വെച്ച് കാണാം. എന്നാലും ഒന്നുകൂടി പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി ചെന്നു. പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ മനുഷ്യന് ടെൻഷൻ അടിക്കാനെ നേരം ഉണ്ടാവു. ഫോൺ വിളിച്ചാൽ എടുക്കില്ല, ആകെ ബഹളമയം ആകും.

ഞാൻ: മോളെ, ഞാൻ പറയുന്നത് ഒന്ന് സമാധാനത്തോടെ കേൾക്കണം. ഞാൻ ഇപ്പോൾ ജോയിൻ ചെയ്തതേയുള്ളൂ, അതുകൊണ്ട് ലീവ് എടുക്കുന്നതിന് ഒരു പരിധിയുണ്ട്. അതുമാത്രമല്ല ഈ ഓഫീസ്, പൊതു ജനങ്ങൾ കൂടുതലായി വരുന്ന സ്ഥലമാണ്. അവരുടെ കാര്യങ്ങൾ കൃത്യമായി നടന്നില്ലെങ്കിൽ അവർ പരാതിപ്പെടും. അത് ജൂനിയറായ എനിക്ക് ദോഷം ചെയ്യും. എനിക്കും ആഗ്രഹം ഉണ്ട്, എപ്പോഴും എൻറെ മോളെ കാണണമെന്നും ഇങ്ങനെ കെട്ടിപ്പിടിച്ച് ഈ ചുണ്ടിൽ ചുംബിച്ച് നിൽക്കണമെന്നും എൻറെ മാറി കിടത്തി ഉറക്കണമെന്നും. പറഞ്ഞിട്ടെന്താ കാര്യം നമുക്കൊരുമിച്ച് ജീവിക്കണമെങ്കിൽ ഒരു ജോലി അത്യാവശ്യമാണ് അത് കിട്ടുകയും ചെയ്തു. ഇനി അധികം നാൾ കാത്തു നിൽക്കണ്ട. എൻ്റെ പ്രൊബേഷൻ പിരീഡ് കഴിഞ്ഞിട്ട് പെട്ടെന്ന് നമുക്ക് എന്താണെന്നുവെച്ചാൽ ആലോചിക്കാം. പോരേ എൻറെ മോളെ. എന്നുപറഞ്ഞ് കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരുമ്മ കൊടുത്തു. കിളി: എനിക്ക് ഈ മാറിൽ കിടന്നു കൊതിതീർന്നില്ല…… ഞാൻ: ഒരു ദിവസം രാത്രി കൂടിയുണ്ടായിരുന്നതല്ലേ അത് സ്വന്തം കുറുമ്പ് കൊണ്ട് നഷ്ടപ്പെടുത്തിയതല്ലേ. കിളി: വല്യമ്മ വരാൻ സമയം എടുക്കുമെന്ന് തോന്നുന്നു. മോൻ പോയി ഗേറ്റ് അടച്ചിട്ടു വാ. എനിക്ക് മാറിൽ ഒന്ന് കിടക്കണം, റൂമിലേക്ക് പോകാം. ഞാൻ പുറത്തേക്കിറങ്ങി ഗേറ്റ് പൂട്ടി, തിരിച്ച് അകത്തുകയറി കിളി ഇപ്പോൾ കിടക്കുന്ന മുറിയിലേക്ക് പോയി. അവിടെ കിളി എന്നെയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു. എന്നെ പിടിച്ച് കട്ടിലിൽ മലർത്തി കിടത്തി, എൻറെ നെഞ്ചിൽ തല വെച്ച് അരികിൽ കിടന്നു. കൈ വിരലുകൾ നെഞ്ചിലെ രോമങ്ങളിൽ ഓടിനടന്നു. കിളി: അകന്ന് നിന്ന് ഇപ്പോൾ അടുത്ത് കാണുമ്പോൾ എൻറെ കുട്ടനെ കടിച്ചു തിന്നാൻ തോന്നുന്നു. ഞാൻ: കടിച്ചു തിന്നാൻ തോന്നുന്നുവെങ്കിൽ തിന്നോളൂ. എവിടെ നിന്നാണ് ആദ്യം തുടങ്ങുന്നത്? കിളി: എവിടെ നിന്നാണ് തുടങ്ങേണ്ടത് ? ഞാൻ: മോൾക്ക് ഇഷ്ടമുള്ള ഭാഗത്ത് നിന്ന് തുടങ്ങാം. കിളി: എനിക്ക് എല്ലാം ഇഷ്ടമാണ്. ഞാൻ: എന്നാൽ അങ്ങനെ തന്നെ വീഴുങ്ങിക്കൊ. എന്നിട്ട് ഈ വയറ്റിൽ കിടന്നു 10 മാസം കഴിയുമ്പോൾ എന്നെ പ്രസവിച്ചാൽ മതി. അപ്പോൾ എനിക്ക് അമ്മിഞ്ഞ കുടിക്കാമല്ലൊ കിളി: അച്ചോടാ…. എന്തൊരു പൂതി. അതെ, അവിടെ കിടക്കാൻ കൊച്ചു അജയൻ വരും കേട്ടോ. പിന്നെ അമ്മിഞ്ഞ കുടിക്കണമെങ്കിൽ ഇപ്പോഴും ആകാം. ഞാൻ: ഇപ്പോൾ കുടിച്ചാൽ പാല് കിട്ടില്ലല്ലോ. അതുപോട്ടെ ഇപ്പോഴേ തീരുമാനിച്ചോ കൊച്ചു അജയൻ ആണെന്ന്, കൊച്ചുകിളി ആണെങ്കിലോ? കിളി: കൊച്ചു അജയനായാലും കൊച്ചുകിളി ആയാലും ഞാൻ തയ്യാറാണ്, ഇപ്പോൾ വേണമെങ്കിലും. ഞാൻ: എനിക്ക് ആഗ്രഹം ഇല്ലെന്നാണോ മോളു കരുതിയിരിക്കുന്നത്, ഒന്നു സെറ്റിൽ ആകട്ടെ എന്ന് കരുതിയാണ്. കളി: ശരി, ശരി. ഞാൻ കാത്തിരിക്കാം. എന്നാലും ഞാൻ ആശിക്കുമ്പോൾ എൻറെ അടുത്ത് വേണം. ഞാൻ: ആശിക്കുന്ന തൊക്കെ കൊള്ളാം, എൻറെ അവസ്ഥ കൂടി അറിഞ്ഞു വേണം ആശിക്കാൻ. ഇതൊക്കെ പറഞ്ഞ് എൻറെ മാറിൽ ചുംബിക്കുകയും, എൻറെ മുലക്കണ്ണിൽ

ചെറുതായി കടിക്കുകയും ചെയ്തു. ഗേറ്റ് തുറക്കുന്ന ഒച്ച കേട്ട് നോക്കിയപ്പോൾ അമ്മൂമ്മ. ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് ചാടി എഴുന്നേറ്റു, ഞാനെൻറെ മുറിയിലേക്കും കിളി അടുക്കളയിലേക്കും പോയി. അമ്മൂമ്മ അടുക്കള വശം കൂടി അകത്തേക്ക് കയറി. കിളിയോട് ചോദിക്കുന്ന കേട്ടു. അമ്മൂമ്മ: നിങ്ങൾ ചായ കുടിച്ചോ മക്കളേ? കിളി: അജയൻ അതിന് മുറിയിൽ കയറി കിടക്കുകയാണ്. അമ്മൂമ്മ മുറിയിലേക്ക് വന്നു, എന്നോട് അമ്മുമ്മ: എടാ മക്കളെ, നിനക്ക് ചായ ഒന്നും വേണ്ടേ. ഞാൻ ചെറിയ മയക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പോലെ അഭിനയിച്ചു. ഞാൻ: അമ്മുമ്മ വന്നോ? അമ്മൂമ്മ: ആ മക്കളെ, നിനക്ക് കൊണ്ടുപോകാൻ അച്ചാറിടാൻ വല്ലതും കിട്ടുമോ എന്ന് നോക്കാൻ പോയതാ. പക്ഷേ അവിടെ ഒന്നുമില്ല. ഞാൻ: ഉള്ളതൊക്കെ മതി. അവിടെ കുറച്ച് അച്ചാർ ഉണ്ട്. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് ചായകുടിക്കാൻ ഇരുന്നത്. കിളി ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ട്. മുഖത്ത് വിഷമം ശരിക്കറിയുന്നുണ്ട്. ഇന്നത്തെ ദിവസത്തിന് സ്പീഡ് കൂടുതൽ ആണെന്ന് എനിക്ക് തോന്നി. പോകേണ്ട സമയം അടുത്തടുത്ത് വരുന്നു. ഉച്ചകഴിഞ്ഞ് 2:30 ആയപ്പോൾ ഇറങ്ങാൻ നേരം കിളി ഇപ്പോൾ വിങ്ങി പൊട്ടും എന്ന നിലയിൽ നിൽക്കുകയാണ്. കിളിയെ അമ്മുമ്മ കാണാതെ സമാധാനിപ്പിച്ചു, മനസ്സ് വിങ്ങുന്നുണ്ടെങ്കിലും പുറത്തുകാണിക്കാതെ അധികം ഒരു സീൻ ഉണ്ടാക്കാതെ യാത്ര പറഞ്ഞിറങ്ങി. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു വണ്ടി ഉണ്ടെന്നറിഞ്ഞു, ഏകദേശം വൈകാതെ ആ വണ്ടി വരികയും ചെയ്തു.

കൊച്ചുവേളി എത്തിയപ്പോൾ സുധിയെ വിളിച്ച് സെൻട്രൽ സ്റ്റേഷനിൽ എത്താൻ പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ സമയം രാത്രി എട്ടര, സ്റ്റേഷനെ പുറത്തേക്കിറങ്ങുന്ന വഴി കിളിയെ വിളിച്ച് ഞാൻ ഇവിടെ എത്തി എന്ന് അറിയിച്ചു. പുറത്തിറങ്ങി സുധിയെ വിളിച്ചു സുധീർ ഞാനും തമ്മിൽ കണ്ടു വണ്ടിയിൽ കയറി മുറിയിലേക്ക് പോകും വഴി രാത്രിയിലെ ഭക്ഷണം തട്ട് ദോശയും ചമ്മന്തിയും കഴിച്ചു. റൂമിലെത്തി കുളിച്ചു, കിടന്നു.

പാതിമയക്കത്തിൽ കോളിംഗ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത്, എഴുന്നേൽക്കാൻ മടി ഉണ്ടായിരുന്നെങ്കിലും, ഞാൻ ഉള്ളതുകൊണ്ട് സുധി എഴുന്നേൽക്കാൻ വൈകും അതുകൊണ്ട് പുറത്ത് ഞങ്ങൾക്കുള്ള ചായ വന്നിട്ടുള്ള ചായക്കാരിയെ നിർത്തി വിഷമിപ്പിക്കേണ്ട എന്ന് കരുതി എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. ഞാൻ ആദ്യ ദിവസം കണ്ടതുപോലെ തന്നെ കുളിച്ച് ഈറനായ മുടിയുമായി സുസ്മേരവദനയായി സീത ചായ പാത്രവുമായി നിൽക്കുന്നു. സീത: അണ്ണൻ എപ്പോൾ എത്തി. ഞാൻ: രാത്രി 10 മണി കഴിഞ്ഞു. സീത: ഞങ്ങൾ ഒമ്പതര വരെ നോക്കിയിരുന്നു. നിങ്ങൾക്കുള്ള ഭക്ഷണവും കരുതിയിട്ടുണ്ടായിരുന്നു. ഞാൻ: ഞങ്ങൾ പുറത്ത് നിന്നും കഴിച്ചു. ചീതമ്മക്ക് ഇന്ന് ക്ലാസില്ലെ? സീത: ഉണ്ടണ്ണ…. വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ അണ്ണാ. ഞാൻ: സുഖമാണ് ചീതമ്മെ. സീത: എന്നാൽ ഞാൻ ചെല്ലട്ടെ അണ്ണ. എന്നുപറഞ്ഞ് സീത പോയി. സീതയെ വീട്ടിൽ വിളിക്കുന്നത് ചീതമ്മ എന്നാണ്. ഞാനൊന്നു സുധി വിളിച്ചെഴുന്നേൽപ്പിച്ച് ചായ കൊടുത്തു. പിന്നെ സ്പീഡിൽ ഉള്ള

പണികൾ ആയിരുന്നു. അതിനിടയിൽ എൻറെ കുറുമ്പുകാരിയെ ഞാൻ വിളിച്ചു, രാത്രിയിൽ വിളിക്കാത്തതിൻ്റെ ദേഷ്യവും അമർഷവും സംസാരത്തിൽ ഉണ്ടായിരുന്നു. ഒരു കണക്കിന് അത് ഒതുക്കി. സമയം പെട്ടെന്നാണ് നീങ്ങുന്നത്, ഞങ്ങൾക്ക് രണ്ടുപേർക്കും കൊണ്ടുപോകാനുള്ള ചോറൊക്കെ വാഴയിലയിൽ പൊതിഞ്ഞെടുത്തു. സീതയുടെ വീട്ടുകാർക്ക് അധികം സ്ഥലം ഉണ്ട്. ആ സ്ഥലത്ത് മുഴുവൻ വാഴ കൃഷിയാണ്, അതുകൊണ്ട് വാഴയിലയ്ക്ക് ഒരു ക്ഷാമവുമില്ല. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഇറങ്ങി. എന്നെ ഓഫീസിൽ ആക്കി സുധി, അവൻറെ ഓഫീസിലേക്ക് പോയി. ഓഫീസിൽ ചെല്ലുമ്പോൾ മേശമേൽ ഒരുപാട് ഫയലുകൾ ഇരിക്കുന്നു. അത് കണ്ടപ്പോൾ തന്നെ എനിക്ക് ഭ്രാന്ത് കയറി. എന്ത് കയറിയാലും ഇതൊക്കെ ഞാൻ തന്നെ ചെയ്യണം. ഇന്നത്തെ ദിവസം ഒട്ടും സമയം ഫ്രീയായി കിട്ടിയില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത് തന്നെ ഒരു കണക്കിനാണ്. ഓഫീസിൽ നിന്നും ഇറങ്ങിയത് വൈകിട്ട് 6:15ന്, വീടെത്തുമ്പോൾ 7 മണി കഴിഞ്ഞു. കുളിച്ച് വന്നപ്പോൾ സുധി ചായ ഇട്ടിട്ടുണ്ടായിരുന്നു, അതു കുടിച്ചപ്പോൾ ഒരു ആശ്വാസം തോന്നി. ചായ കുടിക്കുന്നതിനിടയിൽ ആ ഉണ്ടക്കണ്ണിയെ വിളിച്ചു. പകല് വിളിക്കാത്തതിൻ്റെ പരിഭവം പറഞ്ഞു തീർക്കാൻ ഒരുപാട് പണിപ്പെടേണ്ടി വന്നു. ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ, ആ കൊമ്പുകാരിക്ക് അറിയില്ലല്ലോ. പറഞ്ഞാലും മനസ്സിലാവുകയുമില്ല, അതുകൊണ്ട് ഞാൻ പറഞ്ഞില്ല. രാവിലെ തന്നെ വൈകുന്നേരത്തെ ക്കുള്ള ഭക്ഷണം കൂടി റെഡിയാക്കുന്നത് കൊണ്ട്, ജോലി കഴിഞ്ഞു വന്നാൽ അൽപ്പം റസ്റ്റ് എടുത്തു കഴിഞ്ഞിട്ട് അടുത്ത ദിവസത്തേക്ക് കറികൾ ക്കുള്ള സാധനങ്ങൾ റെഡിയാക്കി ആയാൽ മതി. അങ്ങിനെ ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. ഞാനെൻറെ ടൈംടേബിൾ പ്രകാരം മുന്നോട്ടുപോയി. ദിവസവും സമയം കണ്ടെത്തി ഞാൻ എൻറെ പെണ്ണിനെ വിളിച്ചു. ദിവസം ഏതെങ്കിലും ഒരു നേരം വിളിക്കാൻ വിട്ടുപോയാൽ, പിന്നെ പുകിലാണ്. അതുകൊണ്ട് എന്തൊക്കെ മറന്നാലും ഇതുമാത്രം മുറയ്ക്കു നടന്നു കൊണ്ടിരുന്നു. ഈയാഴ്ച എനിക്ക് വരാൻ പറ്റില്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് പണിപ്പെടേണ്ടി വന്നു. ഒരു കണക്കിന് സമ്മതിച്ചു, അടുത്തയാഴ്ച എന്തായാലും ഞാൻ എത്തിയേക്കാം എന്ന് ഉറപ്പു കൊടുത്തു. ഇതിനിടയിൽ ഞായറാഴ്ച ശിവൻ ചേട്ടനുമായി ഞാൻ പരിചയപ്പെട്ടു. നല്ല രസികനായ വാചാല പ്രിയൻ, ആള് ആലപ്പുഴക്കാരൻ ആണ്. ഈ സ്ഥലവും വീടും ഒക്കെ രമണി ചേച്ചിയുടെ അവകാശത്തിൽ പെട്ടതാണ്. രമണി ചേച്ചി ഒറ്റ മകൾ ആണ്. അടുത്ത രണ്ടു വീടുകൾ രമണി ചേച്ചിയുടെ ഇളയച്ഛൻ മാരുടെ വീടാണ്. സ്വത്തു തർക്കത്തിൻ്റെ പേരിൽ ഇവർ തമ്മിൽ നല്ല ചേർച്ച ഇല്ല. രമണി ചേച്ചിയുടെ സ്ഥലം ഇളയച്ചൻ മാർക്ക് കൈക്കലാക്കണമെന്നുള്ള അത്യാഗ്രഹം കൊണ്ടുണ്ടായ അകൽച്ചയാണ്. ശിവൻ ചേട്ടൻ നമ്മുടെ മേഘനാഥനെ പോലെ ഇരിക്കും, ചേട്ടനും ചേച്ചിയും ഒക്കെയായി നല്ല കമ്പനിയായി. വീട്ടിലെ വിശേഷങ്ങൾ ഒക്കെ തിരക്കി, ഞാനും സുധിയും അവരുടെ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. അവരുടെ വീട്, 3 ബെഡ്റൂം അടുക്കളയും ഹാളും ചേർന്ന വലിയ കോമ്പൗണ്ടോടു കൂടിയ വീട്. ആ കോമ്പൗണ്ടിൽ തന്നെയാണ് ഞങ്ങൾ താമസിക്കുന്ന വീടും. ചേച്ചിയെ പറ്റി പറഞ്ഞില്ലല്ലോ, ചേച്ചി പഴയ നടി സുചിത്രാ മുരളിയെ പോലെയാണ്. സീത ഏകദേശം ഒരു മുറൈ വന്ത് പാർത്തായ എന്ന മലയാള സിനിമയിലെ നായിക പ്രയാഗ മാർട്ടിനെ പോലെയാണ്, കളിയും ചിരിയുമായ് ഒക്കെയായി ആ ഞായറാഴ്ച അങ്ങനെ പോയി. ഈ ദിവസത്തിൽ ഞാൻ കിടക്കുന്നതിനു മുൻപ് നാല് പ്രാവശ്യം കാളിയെ വിളിച്ചിരുന്നു. വേറൊരു കാര്യം പറയാൻ മറന്നു പോയി, എൻറെ ഫോണിൽ ഞാൻ ആദ്യം സേവ് ചെയ്തത് കിളി എന്നായിരുന്നു. സ്വഭാവം കൊണ്ട് അത് മാറ്റി Kaali എന്നാക്കി.

ആഴ്ചയുടെ തുടക്കം തന്നെ ഓഫീസറുടെ നല്ല സമയം നോക്കി, വെള്ളിയാഴ്ച വീട്ടിൽ പോകാനുള്ള അനുവാദം വാങ്ങി. ഇനി പോകാൻ നേരം ആകുമ്പോൾ അറിയാം എന്ത് സംഭവിക്കുമെന്ന്. ജോലിത്തിരക്ക് ഉണ്ടായിരുന്നതിനാൽ ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി. ഈ ദിവസങ്ങളിലൊക്കെ കാളിയെ

വിളിച്ചുകൊണ്ടിരുന്നു. വെള്ളിയാഴ്ച വരുന്ന വിവരം അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി, വൈകിട്ട് 3ന് സെൻട്രൽ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി.ലൈനിൽ എന്തോ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈകിയാണ് വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. എത്തേണ്ട സമയം കഴിഞ്ഞപ്പോൾ വിളിവന്നു, എത്താൻ വൈകും കാത്തിരിക്കേണ്ട, അവിടെ എത്തിയിട്ട് വിളിക്കാം കിടന്നോ എന്ന് പറഞ്ഞു. എറണാകുളം എത്തിയപ്പോൾ ശക്തിയായ മഴ തുടങ്ങിയിരുന്നു. ട്രെയിൻ ഇരിങ്ങാലക്കുട സ്റ്റേഷനിൽ എത്താൻ രണ്ടുമണിക്കൂർ വൈകി എത്തിയത്. ഇവിടെയും നല്ല ശക്തിയായ മഴ പെയ്തു കൊണ്ടിരിക്കുകയാണ്. മഴയെ ഒട്ടും പ്രതീക്ഷിക്കാത്തതു കൊണ്ട് കുട എടുത്തിരുന്നില്ല. സ്റ്റേഷന് പുറത്താണെങ്കിൽ ഒരു ഓട്ടോ പോലും ഇല്ല. വണ്ടി എത്താൻ വൈകി പിന്നെ മഴയും. സാധാരണ ഏതു സമയത്തും വണ്ടി ഉണ്ടാവും എന്നാണ് ഇവിടെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, മഴയായതുകൊണ്ട് നേരത്തെ ഓട്ടം നിർത്തി പോയതായിരിക്കാം. മഴ കുറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല, നടക്കാൻ ആണെങ്കിൽ അഞ്ച് കിലോമീറ്റർ നടക്കണം. നടക്കാൻ ആണെങ്കിലും മഴ മാറിയാലല്ലേ പറ്റൂ. ശേഷം മുമ്പിൽ കുറേനേരം നിന്നപ്പോൾ, ഏതോ വണ്ടിക്ക് ഇവിടെ നിന്നും പോകാൻ ഉള്ള ഒരാളുമായി ഓട്ടോ അവിടെ വന്നു. ഡ്രൈവറോട് വിവരം പറഞ്ഞപ്പോൾ അയാൾക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിലും കൊണ്ടുചെന്ന് ആക്കാം എന്നു സമ്മതിച്ചു. സമയം ഇപ്പോൾ രണ്ടു മണി, വിശന്നിട്ടു വയർ ഇരമ്പുന്നു. ഉച്ചക്ക് ഊണ് കഴിച്ചതാണ്, വീട്ടിലെത്തി എന്തെങ്കിലും കഴിക്കാം എന്ന് കരുതിയാണ് ട്രെയിനിൽ കയറിയത്. ഓട്ടോയിൽ ഗേറ്റിനടുത്ത് ചെന്നിറങ്ങുമ്പോഴും മഴ ചാറുന്നുണ്ട്. ഓട്ടോ ചാർജ് അയാൾ ഇരട്ടി വാങ്ങി, എന്നെ ഗേറ്റിനടുത്ത് ഇറക്കി കൊണ്ട് അയാൾ തിരിച്ചു പോയി. ഇത്രയൊക്കെ സഹിച്ച് ഇവിടെ എത്തിയാൽ അകത്തിരിക്കുന്ന ദേവിയുടെ സ്വഭാവം എന്താകുമോ എന്തോ? ഞാൻ ഫോൺ എടുത്ത് റിങ് ചെയ്തു, ആദ്യത്തെ റിങ്ങിന് പ്രതികരണമില്ല. ഒരു ഡയൽ കൂടി കൊടുത്തു, അതാ ലൈറ്റുകൾ ഒക്കെ ഓൺ ആയി. ഫ്രണ്ടിലെ വാതിൽ തുറന്ന് അമ്മുമ്മയും മകളും പുറത്തിറങ്ങി, എൻറെ ആള് കുടയുമായി അതാവരുന്നു ഗേറ്റ് തുറക്കാൻ. ഞാൻ അപ്പോഴേക്കും ഒരുവിധം നനഞ്ഞിട്ടുണ്ടായിരുന്നു. ഗേറ്റ് തുറന്ന് എന്നെ കുടയിൽ കയറ്റി അകത്തേക്ക് നടന്നു. പോകുന്ന വഴി സ്വകാര്യമായി കളി എന്നോട് പറഞ്ഞു. കളി: എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു. കാത്തിരുന്നു ഞാൻ ഇപ്പോഴാണ് ഒന്നു മയങ്ങിയത്. അപ്പോഴേക്കും ഞങ്ങൾ സിറ്റൗട്ടിൽ എത്തിയിരുന്നു. അമ്മുമ്മ: മോൻ ആകെ നനഞ്ഞല്ലോ, ഉച്ചയ്ക്ക് തുടങ്ങിയ മഴയാണ്, ഈ മഴയത്ത് വരേണ്ടിയിരുന്നില്ല. ഇതുകേട്ടപ്പോൾ കിളി ഈർഷ്യയോടെ അമ്മൂമ്മയെ നോക്കുന്നുണ്ടായിരുന്നു. ഞാൻ: അവിടെനിന്ന് പോരുമ്പോൾ മഴയുണ്ടായിരുന്നില്ല, അതുകൊണ്ട് കുട എടുത്തില്ല. അമ്മൂമ്മ: മോളെ ഇവൻറെ തല തുറക്കാൻ ഒരു തോർത്ത് എടുത്തു കൊടുക്ക്. നീ വല്ലതും കഴിച്ചതാണോ? ഞാൻ: ഇല്ല, ഇനിയിപ്പോൾ ഈ നേരമായില്ലേ, ഒന്നും വേണ്ട. അമ്മുമ്മ: നിനക്ക് വിശക്കൂലെ, എപ്പോഴാണ് കഴിച്ചത്? ഞാൻ: ഉച്ചയ്ക്ക് ഊണ് കഴിച്ചതാണ്. ഇവിടെ വന്നിട്ട് കഴിക്കാം എന്ന് കരുതി, പക്ഷേ വണ്ടി വൈകി. ഇപ്പോൾ ഭക്ഷണം വേണ്ട അത് മാറ്റാനുള്ള ഒരു വിദ്യ എൻറെ കയ്യിൽ ഉണ്ട്.

ഇത് പറഞ്ഞു ഞാൻ കിളിയെ നോക്കി. പക്ഷേ നാണിച്ച് ചിരിക്കുന്നുണ്ട്. നീ ഭക്ഷണം ഒക്കെ എടുത്തു വച്ച് കഴിച്ച് കിടക്കുമ്പോൾ സമയം ഒരുപാട് ആവും. അതുകൊണ്ട് വേഗം ഞാൻ ഡ്രസ്സ് മാറി ഒന്നു കുളിച്ച് എൻറെ പഴയ മുറിയിലേക്ക് കയറി. കിളിയും അമ്മയും അവരുടേതായ മുറികളിലേക്കും. ഞാൻ എൻറെ മുറിയിൽ കയറി, എൻറെ മുറിയുടെ താക്കോൽ തപ്പിയെടുത്തു. ജനൽ പാളികൾ എല്ലാം അടച്ചിട്ടു ഉണ്ടോ എന്ന് നോക്കി, കർട്ടനും വലിച്ചിട്ടു. അതിനുശേഷം കട്ടിലിൽ കയറി കിടന്നു, അധികം താമസിയാതെ അമ്മുമ്മയുടെ സിംബൽ ഉയർന്നു. ഞാൻ എഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങി വാതിലടച്ച് ലോക്ക് ചെയ്തു. കിളിയുടെ വാതിലിനു നേരെ നീങ്ങി, ഹാൻഡിൽ തിരിച്ചപ്പോൾ തുറന്നു അകത്തുകയറി. വാതിൽ അടച്ചു കുറ്റിയിട്ടു, ബാത്ത്റൂമിലെ ലൈറ്റ് ഓൺ ചെയ്തു, വാതിൽ തുറന്നിട്ടു. ആ പ്രകാശത്തിൽ എൻറെ പെണ്ണ് ഉറക്കം നടിച്ചു കിടക്കുന്നു. ഞാൻ അടുത്ത് ചെന്നിട്ടും അനങ്ങുന്നില്ല, കളിപ്പിക്കാൻ ഞാൻ തിരിച്ചു നടന്നു. പെട്ടെന്ന് എൻറെ കൈകളിൽ പിടി വീണു. കിളി: എടാ….. കള്ളാ…… നീ തിരിച്ചു പോകാം എന്ന് കരുതിയൊ? എത്ര ദിവസങ്ങളായി ഞാൻ കാത്തിരിക്കുന്നത് എന്നറിയാമോ? ഇനി നേരം വെളുക്കുന്നത് വരെ നിന്നെ ഞാൻ ഉറക്കില്ല. എന്ന് പറഞ്ഞു എന്നെ മുകളിലേക്ക് വലിച്ചിട്ടു. ഞാൻ: ഞാൻ വിശന്നുവലഞ്ഞു വന്ന ചെന്നായയാണ്. ഇന്നലെ ഉച്ചയ്ക്ക് ആഹാരം കഴിച്ചതാണ്, ഈ സമയം വരെ പട്ടിണിയാണ്. കിളി: അതിന് വല്യമ്മ മോനോട് ആഹാരം എടുത്തു തരുന്ന കാര്യം പറഞ്ഞതാണല്ലോ. ഞാൻ: ഒന്നാമത് അത്രയും സമയം എനിക്ക് നഷ്ടപ്പെടുത്താൻ ഇല്ല. മറ്റൊന്ന് എനിക്ക് ഇവിടെ നിന്ന് എന്തുകിട്ടിയാലും അമൃതാണ്. അതുകൊണ്ട് ഞാൻ അമൃത് സ്വീകരിക്കാൻ വന്നതാണ്. കിളി: എവിടെ നിന്ന്? ഞാൻ ആ ചുണ്ടുകൾ തൊട്ടു കാണിച്ചു. ഞാൻ: വേഗം തരു എനിക്ക് വിശക്കുന്നു. കിളി ചുണ്ടുകൾകൊണ്ട് എൻറെ ചുണ്ടുകളെ കവർന്നെടുത്തു. ചുണ്ടുകളുടെ മർദ്ദനത്തിനുശേഷം, നാവു എൻ്റെ വായിലേക്ക് കടത്തി. ഞാൻ കിളിയുമായി ഒന്നു മറിഞ്ഞു, ഇപ്പോൾ കിളി എൻറെ മുകളിലാണ്. ആ വായിൽ നിന്നും അമൃത് പോലെ ഉമിനീര് എൻറെ വായിലേക്ക് ഒലിച്ചിറങ്ങി. ഞാനത് കൊതിയോടെ കുടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വായ പിൻവലിച്ചു. കിളി: എൻറെ കള്ള കുട്ടൻറെ വിശപ്പ് മാറിയോ? ഞാൻ: ഇല്ല, തൽക്കാലം ഇതു മതി. കിളി: എന്തടാ ചക്കരേ……. വിശപ്പു മാറാത്തെ. വിശപ്പു മാറാൻ ഇനി വല്ലതും വേണോ? ഞാൻ: ഇനി എന്താണ് ഉള്ളത്? കിളി: എൻറെ ചക്കര കുട്ടന് ഇങ്ക് വേണോ? ഞാൻ: അതെന്തുവാ? കിളി: ഒന്നും അറിയില്ല പാവം! ഒന്ന് പോയെടാ ചെക്ക….. ഇന്ന് നേരം വെളുക്കുന്നത് വരെ ഈ നെഞ്ചിൽ തല ചായ്ച്ചു എനിക്ക് കിടന്നു ഉറങ്ങണം. എന്ന് പറഞ്ഞു കൊണ്ട് എൻറെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു. അതേ കിടപ്പിൽ ഞങ്ങൾ രണ്ടുപേരും കിടന്നുറങ്ങി.

അമ്മൂമ്മ വന്ന് വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് ഉണരുന്നത്. കിളി അപ്പോഴും എൻറെ നെഞ്ചിൽ തന്നെ തലചായ്ച്ചു കിടക്കുകയാണ്. കിളി ചാടി പിടഞ്ഞെഴുന്നേറ്റു,

കിളി: ആ വല്യമ്മേ ഉറങ്ങിപ്പോയി, ഞാനിതാ വരുന്നു. അമ്മുമ്മ: കാറ്റും മഴയും കൊണ്ട് മുറ്റം മുഴുവൻ ചവറാണ് ഞാനൊന്ന് അടിച്ചിട്ട് വരാം, അപ്പോഴേക്കും ചായ ആക്കിക്കോ അപ്പോഴേക്കും അവനെ വിളിച്ചാൽ മതി. കിളി എന്നെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു. കിളി: പാവം വല്യമ്മ, ഈ കിടക്കുന്ന കള്ളൻ അപ്പുറത്തെ മുറിയിൽ സ്വസ്ഥമായി കിടന്നുറങ്ങുക ആണെന്നാണ് വിചാരം. ഇവൻ ഇവിടെ കാണിച്ചുകൂട്ടുന്ന വേലത്തരങ്ങൾ ഒന്നും ആ പാവം വല്യമ്മ അറിയുന്നില്ലല്ലോ. എന്ന് പറഞ്ഞ് എൻറെ നെഞ്ചിൽ തലചായ്ച്ച് കുറച്ചുനേരം കൂടി കിടന്നിട്ട്, ചുണ്ടിലൊരു നുള്ള് തന്നു കൊണ്ട് വാതിൽ തുറന്നു പുറത്തേക്കിറങ്ങി പോയി. ഞാനും എഴുന്നേറ്റു, അമ്മൂമ്മ ഇനി വരുമ്പോൾ എനിക്ക് ഞാൻ ഇവിടെ കിടക്കുന്നത് കാണേണ്ട. എൻറെ മുറി തുറന്ന് വാതിൽ അടച്ചു കുറ്റിയിട്ടു കട്ടിലിൽ കയറി കിടന്നു. ഉറക്കക്ഷീണവും യാത്രാക്ഷീണവും കൊണ്ട് ഞാൻ അങ്ങനെ കിടന്ന് മയങ്ങിപ്പോയി. വാതിലിൽ ശക്തിയായ മുട്ട് കേട്ടാണ് ഞാൻ പിന്നീട് എഴുന്നേൽക്കുന്നത്. ഗാഢനിദ്രയിൽ ആയിരുന്നതിനാൽ പരിസരബോധം വരാൻ കുറച്ചു സമയമെടുത്തു. സമയം നോക്കുമ്പോൾ ഒമ്പത് മുക്കാൽ, വാതിൽ തുറന്ന് ഹാളിൽ എത്തിയപ്പോൾ അമ്മൂമ്മയും കിളിയും ചായ കുടിക്കാൻ എന്നെയും കാത്തിരിക്കുകയാണ്. ഞാൻ പെട്ടെന്ന് തന്നെ ബ്രഷ് എടുത്തു പുറത്തേക്കു പോയി ഫ്രഷ് ആയി തിരിച്ചു വന്നു. കുറച്ചു തന്നെ ഞാൻ പുറത്തേക്കിറങ്ങി ഫ്രണ്ട്സിൻ്റെ വീടുകളൊക്കെ സന്ദർശിച്ചു, അവരൊന്നും വീട്ടിൽ ഇല്ലാതിരുന്നതിനാൽ, ഉച്ചയോടെ അടുപ്പിച്ച് തിരിച്ചു വീട്ടിലെത്തി. ഈ രണ്ടു ദിവസം അമ്മുമ്മ ഇല്ലാത്ത തക്കം നോക്കി കിളിയുമായി പ്രണയസല്ലാപങ്ങൾ നടത്തി, രാത്രിയിൽ എൻറെ നെഞ്ചിൽ കിടത്തിയും ചുംബനങ്ങൾ ചൊരിഞ്ഞും കടന്നുപോയി, തിരിച്ച് ജോലി സ്ഥലത്തേക്ക് പോകുന്ന സമയം പഴയപടി തന്നെ കരച്ചിലും ബഹളവുമാണ്. ഇങ്ങനെ രണ്ടാഴ്ച എത്തുമ്പോൾ വന്ന് എൻറെ പെണ്ണിൻറെ കുറുമ്പും ദേഷ്യവും കണ്ടും സമാധാനിപ്പിച്ചും പ്രേമ സല്ലാപങ്ങൾ നടത്തിയും കൂടുതൽ അടുത്തു. ആഴ്ചകൾ മാസങ്ങൾ ആയി കൊഴിഞ്ഞു പോയി. പെൺ 8-9 മാസം കടന്നു പോയത് അറിഞ്ഞില്ല. ഞാനും സുധിയും ശിവൻ ചേട്ടൻറെ വീടുമായി കൂടുതൽ അടുത്തു. സുധിക്ക്, സുധിയുടെ ഒപ്പം ജോലിചെയ്യുന്ന ഒരു പെൺകുട്ടിയോട് അടുപ്പമുണ്ട്. അത് ശിവൻ ചേട്ടൻറെ വീട്ടുകാർക്ക് അറിയാം, അവൻ ഇടയ്ക്കിടയ്ക്ക് ഉച്ചയ്ക്ക് ആ പെൺകുട്ടിയെയും വിളിച്ച് ഞങ്ങൾ താമസിക്കുന്നിടത്ത് വരാറുണ്ട്. ശിവൻ ചേട്ടൻറെ വീട്ടിൽ നിന്നും ഭക്ഷണവും കഴിക്കാറുണ്ട്. ആ കുട്ടിയുടെ വീട് കോട്ടയത്താണ്, അത് വുമൻസ് ഹോസ്റ്റലിലാണ് നിൽക്കുന്നത്. നല്ല കുട്ടിയാണ്, ഒരിക്കൽ എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. ആ കുട്ടിക്ക് ഏകദേശം 19-20 വയസ്സ് തോന്നിക്കും. ഞാൻ വീട്ടിലേക്ക് പോകാത്ത ഞായറാഴ്ചകളിൽ ശിവൻ ചേട്ടൻറെ വീട്ടിൽ കൂടാറുള്ളതാണ്. ഇപ്പോഴത്തെ കൂട്ടാറുള്ളതല്ല, ഇപ്പോൾ കൂടുന്നത് വെള്ളമടിക്കാൻ ആണല്ലോ. ആ കൂടൽ അല്ല, ഭക്ഷണവും തമാശയും കളിയും ചിരിയുമായി അന്നത്തെ ദിവസം പോകുന്നതേ അറിയില്ല. ആ സംസാരത്തിനിടയിൽ ഇടക്ക് സുധിയുടെ കുട്ടിയുടെ കാര്യം വരാറുണ്ട്. അപ്പോൾ ഞാൻ സീതയോട്

ഞാൻ: ചിതമ്മേ, ആ കുട്ടി ജോലി മേടിച്ചത് കണ്ടൊ. അതുപോലെ പിഎസ്സിയുടെ ടെസ്റ്റ് എഴുതി ഒരു ജോലി മേടിക്കാൻ നോക്ക്. സീത: എനിക്ക് B Ed എടുത്ത് ടീച്ചറാകാൻ ആണ് മോഹം. ഞാൻ: ശരിയാണ് ലക്ഷ്യം ഉണ്ടെങ്കിൽ ഉറപ്പായും അവിടെ എത്തും. ചീതമ്മ ഫൈനൽ ഇയർ ആണ്. ഞങ്ങൾ ശിവൻ ചേട്ടൻറെ വീട്ടിൽ കൂടുന്നത്, ചേച്ചിയുടെ ഇളയച്ഛൻമാർക്കും മക്കൾക്കും അത്ര ഇഷ്ടമല്ല. ഞങ്ങളത് സൂചിപ്പിക്കുമ്പോൾ, ശിവൻ ചേട്ടൻ പറയും ചേട്ടൻ: അവരെയൊന്നും നിങ്ങൾ നോക്കണ്ട. ചേച്ചിയും അത് ശരിവെച്ചു.

ഇങ്ങനെ ദിവസങ്ങൾ പോകെ, ഒരു ദിവസം ചേച്ചിയുടെ ഇളയച്ഛൻ്റെ മകളുടെ നിശ്ചയം, ചേട്ടൻറെ വീട്ടിൽ വിളിച്ചിട്ടില്ല. ഞങ്ങൾ രണ്ടു പേരും ഓഫീസിൽ പോകാൻ റെഡി ആയി, അപ്പോൾ സുധി പറഞ്ഞു സുധിക്ക് ചോറ് എടുക്കണ്ട എന്ന്. ഞാൻ എനിക്കുമാത്രം ചോറ് പൊതിഞ്ഞെടുത്തു. എന്നെ ഓഫീസിലേക്ക് ആക്കാൻ പോകുന്ന വഴി സുധി: എടാ…… ഇന്ന് ലക്ഷ്മിയും ഞാനും കൂടി ചേട്ടൻറെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അവൾ ആ ഹോസ്റ്റലിൽ നിൽക്കുന്നതുകൊണ്ട് ഇങ്ങനെയൊക്കെയല്ലേ നല്ല ഭക്ഷണം കഴിക്കാൻ പറ്റു. ഞാൻ: നടക്കട്ടെ നടക്കട്ടെ. എന്നെ ഓഫീസിൽ വിട്ട് സുധി പോയി. ഓഫീസിലെത്തി ജോലി തുടങ്ങുന്നതിന് മുമ്പ് ഞാൻ എൻറെ പെണ്ണിനെ വിളിച്ചു. വില്ലേജ് ഓഫീസ് ആയതുകൊണ്ട് ജോലി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അന്തവും കുന്തവും ഇല്ല. തിരക്കോട് തിരക്കാണ്. വൈകിട്ട് 5.30ന് ഓഫീസിൽ നിന്നും ഇറങ്ങാൻ സാധിച്ചു. താമസിക്കുന്ന സ്ഥലം എത്തിയപ്പോൾ എന്തോ ഒരു പന്തികേട്….. സുധിയെ അവിടെയെങ്ങും കണ്ടില്ല, സാധാരണ ഞാൻ വരുമ്പോൾ സുധി അവിടെ ഉണ്ടാവും. ഞാൻ സ്പെയർ കീയിട്ട് വാതിൽ തുറന്നു, അകത്തു കയറിയപ്പോൾ അവിടെ മുഴുവൻ ചവിട്ടി കയറിയതിൻ്റെ അഴുക്കുകൾ കിടക്കുന്നു. ഇവിടെ എന്താണ് നടന്നത് സുധി എവിടെപ്പോയി. ഞാൻ മുറിയിൽ ലൈറ്റ് ഒക്കെ ഇട്ട്, ബാത്റൂമിൽ കയറി ഫ്രഷായി. സുധി എവിടെയാണ് ആരോട് ചോദിക്കും, ചേട്ടനോട് അന്വേഷിക്കാമെന്ന് കരുതി വീട്ടിലേക്ക് നടന്നു. ചേച്ചിയുടെ ഇളയ അച്ഛൻറെ ഒരു മകൻ, അവരുടെ കോമ്പൗണ്ടിൽ നിന്നും ഉറക്കെ: ദേ പോകുന്നു ഒരു വരുത്തൻ, ഇവനെയൊക്കെ ഇവിടെവെച്ച് വാഴിക്കരുത്. ഞാൻ ഒന്ന് തിരിഞ്ഞു നിന്നു. അപ്പോൾ അവൻ അവിടെ നിന്നും പെട്ടെന്ന് വലിഞ്ഞു. എനിക്ക് എന്തോ അപകടം മണത്തു. ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ ചേട്ടനും ചേച്ചിയും അകത്ത് ഇരിക്കുകയാണ്, സീത മുറിയിലിരുന്ന് എന്തോ നോട്ട്സ് തയ്യാറാക്കുകയാണ് എന്ന് തോന്നുന്നു. ഞാൻ ബെല്ല് അടിച്ചു, ചേട്ടൻ എഴുന്നേറ്റ് വന്ന് എന്നോട് അകത്തേക്ക് വരാൻ പറഞ്ഞു. അകത്തേക്ക് കേറി ഞാൻ കസേരയിൽ ഇരുന്നു. ചേട്ടൻ: അജയ, ഇവിടെ ഒരു സംഭവം ഉണ്ടായി. സുധി, അവൻറെ ആ പെൺകുട്ടിയുമായി ഇവിടെ വന്നിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി വന്നതാണ്. അവർ വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. ഞാൻ വന്നിട്ട് ഒരുമിച്ച് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ്, അവർ രണ്ടുപേരും നിങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് പോയി. രമണിയുടെ ഇളയച്ഛൻമാർക്കും മക്കൾക്കും ഞാനാ വീട് വാടക കൊടുത്തത് ഒട്ടും പിടിച്ചിട്ടില്ല എന്നുള്ള കാര്യം അജയന് അറിയാമല്ലോ. അത് ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീടാണ് അതിനുശേഷം ഈ വീട് വച്ചപ്പോൾ ഇങ്ങോട്ട് മാറി. ഒരു വരുമാനം ആകുമല്ലോ എന്ന് കരുതി അവാർഡ് കൊടുക്കാം എന്ന് തീരുമാനിച്ചു. അത് അവർക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.

ഇന്ന് അവിടെ സിന്ധുവിനെ നിശ്ചയം ആയിരുന്നല്ലോ. അവന്മാരൊക്കെ വെള്ള പുറത്തായിരുന്നു, അപ്പോഴാണ് സുധി ഒരു പെണ്ണിനെയും കൊണ്ട് ആ വീട്ടിലേക്ക് കയറി പോകുന്നത് കണ്ടത്. നേരത്തെ വന്നപ്പോഴും അവന്മാർ അലമ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് അവന്മാരും അവന്മാരുടെ കൂട്ടുകാരും ഒരു സീൻ ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചിരുന്നു. അവരെല്ലാവരും കൂടി ആ വീട്ടിലേക്ക് കയറിച്ചെന്നു. കുറേയേറെ അനാവശ്യങ്ങൾ പറഞ്ഞു ബഹളമായി ആളുകൾ കൂടി. ഈ സുധി ഇതിനുമുമ്പും ഇവിടെ പെണ്ണിനെ കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് ഇവിടെ ആവർത്തിക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞ ആൾക്കാരും ബഹളം കൂട്ടി. ഞാൻ വന്നപ്പോഴേക്കും കൈവിട്ടു പോയിരുന്നു. അതുകൊണ്ട് സുധിക്ക് ഇവിടെനിന്നും പോകേണ്ടിവന്നു. ഞാൻ: സുധി എങ്ങോട്ടാണ് പോയത്? അവൻ എന്നെ ഒന്ന് വിളിച്ചു പറഞ്ഞു പോലുമില്ലല്ലോ. ചേട്ടൻ: അവൻ അങ്ങനെ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു. അജയൻ ഒന്ന് വിളിക്ക്. ഞാൻ: ഫോണിൽ ചാർജ് ഇല്ലാത്തതിനാൽ, അവിടെ കുത്തിയിരിക്കുകയാണ്. റൂമിലേക്ക് എത്തിയിട്ട് ഞാൻ വിളിച്ചു കൊള്ളാം. ചേച്ചി എന്താണ് വിഷമിച്ചിരിക്കുന്നത്? ചേട്ടൻ: അവൾ ഈ സംഭവം കഴിഞ്ഞശേഷം നല്ല വിഷമത്തിലാണ്. ഞാൻ: അതൊന്നും സാരമില്ല ചേച്ചി ഞാൻ സുധിയെ വിളിച്ചോളാം. ചേട്ടൻ: അവന്മാർ സുധിയുടെ ഓഫീസിൽ ചെന്ന് പരാതിപ്പെടും എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ: ഞാനെന്നാൽ ചെല്ലട്ടെ, സുധിയെ വിളിക്കണം. എവിടെ നമ്മുടെ ചീതമ്മ? സീത വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. സീത: ഞാൻ ഇവിടെ ഉണ്ട് അണ്ണാ. എനിക്ക് കുറച്ച് നോട്സ് തയ്യാറാക്കാൻ ഉണ്ട്. ഞാൻ: അത് നടക്കട്ടെ, ഞാൻ ഇറങ്ങുകയാണ്. ചേച്ചി: ഭക്ഷണം കഴിച്ചിട്ട് പോകാം അജയ. ഉച്ചക്ക് ഉണ്ടാക്കിയ ഭക്ഷണം ആരും കഴിച്ചിട്ടില്ല. ഞാൻ: വേണ്ട ചേച്ചി, ഞങ്ങളുടെ രണ്ടുപേരുടെയും വൈകുന്നേരത്തെ ഭക്ഷണം അവിടെ ഇരിക്കുകയാണ്. ചേച്ചി: അത് ഇനി അവിടെ ഇരിക്കട്ടെ, ഇവിടെനിന്നും കഴിച്ചിട്ട് പോയാൽ മതി. ആ പെൺകൊച്ച് വരുന്നതുകൊണ്ട്, ചേട്ടൻ കൊണ്ട് മാർക്കറ്റിൽ നിന്നും മീൻ ഒക്കെ മേടിച്ചു കറിയാക്കിയതാണ്. പാവം കൊച്ച് എന്തെല്ലാം അനാവശ്യമാണ് പറഞ്ഞത്. ഒരു കണക്കിനാണ് അവർ രണ്ടുപേരും ഇവിടെ നിന്നും പോയത്. ഞാൻ അവിടെ ഇരുന്നു കുറച്ചു നേരം വർത്തമാനം പറഞ്ഞു ഭക്ഷണവും കഴിച്ച് തിരിച്ച് റൂമിലേക്ക് എത്തി. ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ 15 മിസ്കോൾ, 10 എണ്ണം ഭദ്രകാളിയുടെതാണ്. 5 എണ്ണം സുധിയുടെയും. സുധിയെ ആദ്യം തന്നെ വിളിച്ചു, ഇന്ന് ഇനി എപ്പോൾ വിളിച്ചാലും ഭദ്രകാളിയുടെ വക തായമ്പക ഉറപ്പാണ്. എന്നാൽ പിന്നെ സുധിയുടെ കാര്യം എന്താണെന്ന് വെച്ചാൽ സംസാരിക്കാം എന്ന് തീരുമാനിച്ച് സുധിയെ വിളിച്ചു. സുധി കാര്യങ്ങളൊക്കെ പറഞ്ഞു, അവൻ ഓഫീസിനടുത്ത് എവിടെയോ ഒരു ചെറിയ ലോഡ്ജിൽ റൂം എടുത്തിരിക്കുകയാണ് എന്ന് പറഞ്ഞു. ഇനി ഇങ്ങോട്ട്

വരാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നും പറഞ്ഞു. അവൻ ആരോടോ റൂമിലെ കാര്യം സംസാരിച്ചിട്ടുണ്ട് നാളെ പോകാം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു, ചേട്ടനും ചേച്ചിക്കും ഭയങ്കര വിഷമമായി എന്നും അറിയിച്ചു. സുധി അവരോട് വിഷമിക്കേണ്ട എന്ന് പറഞ്ഞു. സുധിയുടെ സംഭാഷണം അവസാനിപ്പിച്ചു. ഭദ്രകാളിയെ വിളിച്ചു, 4-5 തവണ വിളിച്ചപ്പോഴാണ് ഫോണെടുത്തത്. തുടങ്ങി മേളം ഫോൺ വിളിച്ചപ്പോൾ എവിടെയായിരുന്നു എവിടെപ്പോയി എന്തിനു പോയി ആരോടോ സംസാരിച്ചു ഞാൻ വിളിക്കും എന്ന് അറിയില്ലെ ഓഫീസിൽ നിന്ന് വന്നിട്ട് എന്നെ വിളിച്ചോ എന്നോട് അത്രയും സ്നേഹമുള്ളു. എന്ന് വേണ്ട സകല പരിഭവങ്ങളും ചോരിഞ്ഞ്, അതിനൊക്കെ സമാധാനിപ്പിച്ചും ക്ഷമ ചോദിച്ചും സൗമ്യയാക്കി. ഞാൻ ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ഇങ്ങനെ ഒരു ഭദ്രകാളി ഉള്ള കാര്യം ഇവിടെയും പറഞ്ഞിട്ടില്ല. കിടന്നപ്പോൾ ഒരു കാര്യം ആലോചിച്ചു. ഇവിടെ രണ്ടു പേർ താമസിച്ചിരുന്നതാണ് ഞാൻ ഇപ്പോൾ ഒരാൾ മാത്രം. ഞങ്ങൾ രണ്ടുപേരും കൂടിയാണ് ഇതിൻറെ വാടക ഷെയർ ചെയ്തിരുന്നത്. ഇനി ഒറ്റയ്ക്ക് കൊടുക്കാൻ……. ചേട്ടനോട് ഇവിടെനിന്നും മാറുന്ന കാര്യം പറയണം..

രാവിലെ തന്നെ കോളിംഗ് ബെൽ അടിച്ചു ഞാൻ തുറന്നു സീത ചായയുമായി നിൽക്കുന്നു. സീത: അമ്മ പറഞ്ഞു, അണ്ണനോട് ഉച്ചയ്ക്ക് കൊണ്ടുപോകാനുള്ള ചോറ് വീട്ടിൽ നിന്നും തരാമെന്ന്. ഞാൻ: ചീതമ്മെ , ഇവിടെ ഇന്നലത്തെ ചോറ് വെള്ളത്തിലിട്ടു വെച്ചിട്ടുണ്ട്. അതൊന്നും ചൂടാക്കി എടുത്താൽ ഉച്ചക്ക് കൊണ്ടുപോകാനുള്ളതാകും. സീത: ആ ചോറ് അങ്ങോട്ട് കൊണ്ട് അമ്മ പറഞ്ഞു. എവിടെ മാറിയെ. എന്നു പറഞ്ഞു എൻറെ തട്ടിമാറ്റി അകത്തേക്ക് കയറി. സീത: ഇവിടെ മുഴുവൻ അഴുക്ക് ആണല്ലോ, ഇന്നലത്തെ സംഭവത്തിൻ്റെ ബാക്കിപത്രം ആയിരിക്കും. എന്നോട് ആയിരുന്നു എങ്കിൽ, അവന്മാർ വിവരം അറിഞ്ഞേനെ. ഞാൻ ഈ ചോറ് അമ്മയുടെ അടുത്ത് കൊടുത്തിട്ട് വേഗം വരാം. ഇവിടെ മുഴുവൻ അടിച്ചു വാരി തരാം. എന്ന് പറഞ്ഞു ഞാൻ ചോറും കലവും എടുത്തുകൊണ്ടുപോയി. ഞാൻ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സീത വീണ്ടും വന്നു. മുറിയൊക്കെ അടിച്ചു വാരിയിട്ടു തിരിച്ചു പോകുന്ന വഴി സീത: രാവിലത്തെ കാപ്പി കുടിക്കാൻ അങ്ങോട്ട് വരാൻ അമ്മ പറഞ്ഞിട്ടുണ്ട്. ഞാൻ: ശരിക്കും ഞാനൊരു ബുദ്ധിമുട്ടാവും. ഞാൻ നോക്കുമ്പോൾ ഇളയച്ഛൻ്റെ വീട്ടുകാർ അവർ ഇങ്ങോട്ട് നോക്കി നിൽപ്പുണ്ട്. ഞാൻ: ചീതമ്മെ, മോള് പൊയ്ക്കോ. അവന്മാർ ഇങ്ങോട്ട് നോക്കി നിൽപ്പുണ്ട് ഇനിയും ഒരു സീൻ ഉണ്ടാക്കേണ്ട. സീത: പിന്നെ, അവന്മാർ ഇങ്ങോട്ട് സീൻ ഉണ്ടാക്കാൻ വരട്ടെ……. ആ പാവം പെൺകൊച്ച് പോലെയല്ല. ഞാൻ ഇന്നലെ ആ സമയത്ത് ഇവിടെ ഇല്ലാതെ ആയി പോയി. അണ്ണൻ പേടിക്കണ്ട. എന്നു പറഞ്ഞു അങ്ങോട്ടു നോക്കി കയ്യിലുള്ള ചൂലിൻ്റെ കട ഇടത്തെ കയ്യിൽ കുത്തി. ഇത് കണ്ടപ്പോൾ അവന്മാർ ഓരോരുത്തരായി അകത്തേക്ക് വലിഞ്ഞു. ഞാൻ: അച്ഛൻ പോയോ? സീത: ഇല്ല അണ്ണാ. ഞാൻ: ഞാൻ ഒന്ന് അച്ഛനെ കണ്ടിട്ട് വരാം. സീത: നമ്മൾ രണ്ടുപേരും ഇവിടെ നിൽക്കുന്നത് കണ്ടിട്ട് അവന്മാർ സീൻ ഉണ്ടാക്കുമെന്ന് പേടിച്ചിട്ടാണോ പോകുന്നത്. അങ്ങനെ പേടിക്കാൻ ഒന്നും വേണ്ട. നമ്മൾ രണ്ടുപേരും കെട്ടിപ്പിടിച്ചു നിന്നാലും അവന്മാർ ഇങ്ങോട്ട് വരില്ല. ഞാൻ: അതല്ല എനിക്ക് വേറൊരു കാര്യം അച്ഛനോട് പറയാനുണ്ട്. അവിടെ ചെല്ലുമ്പോൾ ചേട്ടൻ ബ്രഷ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഞാൻ: ചേട്ടൻ പോകാറായോ? ചേട്ടൻ: ഇല്ല, ഒന്ന് മാർക്കറ്റിൽ പോയി വരണം. എന്നിട്ടു വേണം പോകാൻ.

ഞാൻ: സുധിയെ ഞാൻ വിളിച്ചിരുന്നു, ചേട്ടനോടും ചേച്ചിയോടും വിഷമിക്കേണ്ട എന്ന് പറഞ്ഞു. അവൻ അവിടെ അടുത്തെവിടെയൊ ഒരു മുറി നോക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വരുന്നത്, ഞങ്ങൾ രണ്ടുപേരും കൂടിയാണല്ലോ ആ വീട് എടുത്തത്. ഇപ്പോൾ അവൻ പോയി, ഇനിയിപ്പോൾ എനിക്കുമാത്രം താമസിക്കാൻ അത്രയും സൗകര്യമുള്ള വീട് ആവശ്യമില്ലല്ലോ? പെട്ടെന്ന് ശിവൻ ചേട്ടൻ കയറി സംസാരിച്ചു. ചേട്ടൻ: എനിക്കറിയാം, ഞങ്ങൾ ഇന്നലെ രാത്രി അജയൻ പറയാൻ ഉദ്ദേശിക്കുന്ന ഈ വിഷയം സംസാരിച്ചിരുന്നു. എനിക്കറിയാം അജയൻ പറഞ്ഞതനുസരിച്ചാണ് സുധി ഈ വീട് ഒന്നു നോക്കിയത്, അന്നുതന്നെ സുധി എന്നോട് വിവരങ്ങളെല്ലാം പറഞ്ഞിരുന്നു. ഇപ്പോൾ ആ വാടക അജയൻ ഒറ്റയ്ക്ക് തരേണ്ടി വരും എന്നുകരുതിയാണ് വീടു മാറാൻ പോകുന്നത് എന്ന് എനിക്ക് മനസ്സിലായി. വാടക ഒരു പ്രശ്നമല്ല അജയ, അജയൻ ഇപ്പോൾ ഷെയർ ചെയ്യുന്ന വാടക തന്നെ എനിക്ക് തന്നാൽ മതി. എൻറെ ചുറ്റും കിടക്കുന്നത് മുഴുവൻ കാർക്കോടകൻമാരാണ്, ആരെങ്കിലും മനുഷ്യൻമാരായി അടുത്ത് താമസിക്കുന്നത് നല്ലതാണല്ലോ. ആൾത്താമസം ഉണ്ടെങ്കിൽ ആ വീടും നശിച്ചു പോകില്ല. അതുകൊണ്ട് അജയൻ ഇങ്ങോട്ട് ഒന്നും പറയണ്ട. അവിടെത്തന്നെ താമസിക്കുക. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് സീത എത്തി. സീതയോട് ചേട്ടൻ: അജയൻ ഇവിടെ നിന്നും പോകാൻ പോകുന്നുവെന്ന്. സീത: അവന്മാരെ പേടിച്ചിട്ടാണോ? ചേട്ടൻ: അതല്ല മോളെ, അവർ രണ്ടുപേരും കൂടിയാണല്ലോ വാടക തന്നിരുന്നത്. ഇപ്പോൾ ഒറ്റക്കായല്ലോ, അതുകൊണ്ടാണ്. സീത: അതൊന്നും കുഴപ്പമില്ല അണ്ണാ, വാടക തന്നില്ലെങ്കിലും കുഴപ്പമില്ല. അല്ലേ അച്ഛാ. ചേട്ടൻ: അതെ. എൻറെ മോള് തരണ്ട എന്ന് പറഞ്ഞാൽ തരണ്ട. പിന്നെ ഇന്നലെ ആ വിഷയം ഉണ്ടായ സമയത്ത്, എൻറെ മോള് ഇല്ലാതിരുന്നത് അവന്മാരുടെ ഭാഗ്യം. ഞാൻ നിങ്ങളോട് ഒരു കാര്യം പറയാതെ ഇരുന്നതാണ്. ചീതമ്മ, ബ്ലാക്ക് ബെൽറ്റ് ആണ്. ഞാൻ സീതയെ പകച്ചുനോക്കി, അപ്പോഴേക്കും ചേച്ചിയും വന്നു. ചേച്ചി: ഒരാളുടെ ഭക്ഷണം അല്ലേ അജയ, ഇനി അവിടെ ഒന്നും ചെയ്യേണ്ട. ഞങ്ങൾ ഇവിടെ ഉണ്ടാക്കുന്നതിൽ ഒരു പങ്ക് അജയനും കൂടിയുള്ളതാണ്. ഇപ്പോൾ ഇടിവെട്ടിയവനെ തലയിൽ തേങ്ങ വീണു എന്ന സ്ഥിതിയിലായി. വാടക തന്നാലായതു് തന്നാൽ മതി, ഭക്ഷണം ഉണ്ടാക്കുകയേ വേണ്ട. ഇനി പറഞ്ഞിട്ട് കാര്യമില്ല ഞാൻ റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ സീത: ആ ഫോണിൽ കാളി വിളിച്ചിട്ടുണ്ടായിരുന്നു, ഞാൻ എടുത്തില്ല. അമ്മയുടെ പേര് കാളി എന്നാണോ? ഞാൻ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ഭഗവാനെ ഇന്നലെ രാത്രി വിളിച്ചപ്പോഴും ഞാൻ അവിടെ ഉണ്ടായിരുന്നില്ല ഇന്ന് രാവിലെ വിളിച്ചപ്പോഴും ഞാൻ ഇല്ല. ഇനി അത് എന്തു പറഞ്ഞാണ് ആവോ സമാധാനിപ്പിക്കുക……. കൂടുതൽ വിളിപ്പിക്കാൻ ഇരിക്കുകയാണ് നല്ലത് പെട്ടെന്ന് ചെല്ലട്ടെ…. അല്ലെങ്കിൽ അതുമതി ഈയാഴ്ച വീട്ടിലേക്ക് ചെല്ലുമ്പോൾ പണി കിട്ടാൻ. ഇന്നിപ്പോൾ ചൊവ്വാഴ്ച ആയുള്ളൂ…… രണ്ടു ദിവസം കൊണ്ട് ആ ഭദ്രകാളിയിൽ കയറാൻ സാധ്യതയുള്ള ബാധയെ ഒഴിവാക്കണം. എന്നാലേ അവിടെ ചെല്ലുമ്പോൾ തെളിഞ്ഞ മുഖസൗന്ദര്യവും സ്നേഹം തുടിക്കുന്ന ഹൃദയവുമായി എന്നേ സ്വീകരിക്കു……. അല്ലെങ്കിൽ കൊമ്പ് കയറ്റിവച്ച് കുത്താൻ വരും. അത് എനിക്ക് സഹിക്കില്ല. സ്നേഹത്തോടെ എൻറെ നെഞ്ചിൽ തല വച്ച് രാത്രിമുഴുവൻ കിടന്നുറങ്ങുന്ന കിളിയെ ആണ്

എനിക്ക് ആവശ്യം. അതുകൊണ്ട് പെട്ടെന്ന് ഞാൻ മുറിയിലേക്ക് ചെന്നു. ഫോൺ എടുത്തു നോക്കിയപ്പോൾ അഞ്ച് മിസ്കോൾ, എല്ലാം ഭദ്രകാളിയുടെത്. അപ്പോൾ തന്നെ തിരിച്ചു വിളിച്ചു,എടുത്തില്ല. 8-10 തവണ വിളിച്ചു, നിഷ്ഫലം. എനിക്ക് ഓഫീസിൽ പോകാൻ സമയമായി, ഞാൻ പെട്ടെന്ന് റെഡിയായി. സീത വന്ന് എന്നെ കാപ്പികുടിക്കാൻ വിളിച്ചു. പോകുന്നതിനുമുമ്പ് ഒന്നുകൂടി കിളിയെ വിളിച്ചു, എടുത്തില്ല. ഇന്നലെ വൈകിട്ട് വിളിച്ചിട്ട് എടുക്കാൻ വൈകി എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയത് സോൾവ് ചെയ്തതേയുള്ളൂ. ഞാൻ കരുതിയില്ല എത്ര രാവിലെ വിളി വരുമെന്ന്. പിന്നെ ചേട്ടനോട് സംസാരിക്കാനുള്ള വിഷയം ഗൗരവമുള്ളതായതിനാൽ ഫോണിൻറെ കാര്യം മറന്നു പോയി. കാപ്പികുടി പേരിനു വരുത്തി, ചേച്ചി തന്ന ഊണ് വാങ്ങി ഇറങ്ങി. ഓഫീസിലേക്ക് പോകുന്ന വഴി 2-3 തവണ വിളിച്ചു. ഇതെന്തൊരു പെണ്ണ്, പറഞ്ഞിട്ട് കാര്യമില്ല സ്നേഹം കൂടുതൽ ആയതുകൊണ്ടാണ്. ഓഫീസിൽ എത്തിയിട്ടും വിളിച്ചു. ഫീൽഡ് സ്റ്റാഫ് ഒക്കെ ഫീൽഡിൽ ആയിരുന്നതിനാൽ, വില്ലേജ് ഓഫീസറുടെ കൂടെ അന്നേദിവസം രാവിലെ ഫീൽഡിൽ പോകേണ്ടിവന്നു. ഫീൽഡിൽ നിൽക്കുമ്പോൾ ഒന്നുരണ്ടു തവണ തലകറങ്ങുന്നതുപോലെ തോന്നി, ഉള്ളിലെ വിഷമം കൊണ്ടാവാം. ഉച്ചക്ക് ഓഫീസിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചു കഴിഞ്ഞതും ശർദ്ദിച്ചു. ഇവിടെയുണ്ടായിരുന്ന സ്റ്റാഫുകൾ ഒക്കെ പറഞ്ഞു വെയിലത്ത് ഫീൽഡിൽ പോയത് കൊണ്ടാവാം. എഴുന്നേൽക്കുമ്പോൾ തലകറങ്ങുന്നതുപോലെ. എന്നിട്ടും വൈകുന്നേരം വരെ കഴിച്ചുകൂട്ടി, ഇതിനിടയിൽ പലതവണ ഞാൻ കിളിയെ വിളിച്ചു, എടുത്തില്ല. വൈകിട്ട് ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങി, നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. മനസ്സിലെ വിഷമം കൊണ്ടാവാം. റൂമിലെത്തി വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ സീത വന്നു നോക്കി. ഞാൻ അകത്തു കയറി ഡ്രസ്സ് മാറി കയ്യും മുഖവും ഒക്കെ കഴുകി ഫ്രഷ് ആയി വന്നപ്പോഴേക്കും വൈകിട്ടത്തെ ചായ സീത കൊണ്ടുവന്നു. സീത: എന്താണ് അണ്ണാ, കണ്ണും മുഖവും വല്ലാതെ ഇരിക്കുന്നു. ഞാൻ: വെയില് കൊണ്ടതാവാം. ഇന്ന് ഫീൽഡ് ഉണ്ടായിരുന്നു. സീത നെറ്റിയിൽ കൈ വച്ചു നോക്കി. സീത: എയ്…. ചൂട് ഒന്നുമില്ല. ചായ കുടിച്ചു കഴിയുമ്പോൾ എല്ലാം ശരിയാവും. സീത തിരിച്ചുപോയി. ഞാൻ ചായ ഒരു മൊത്ത് മൊത്തിയതും ദേ വരുന്നു പുറത്തേക്ക്, ഞാൻ ബാത്ത്റൂമിലേക്ക് ഓടി. ശർദ്ദിച്ചു കഴിഞ്ഞ് കട്ടിലിൽ കയറി കിടന്നു. മനുഷ്യൻറെ മനസ്സമാധാനം നശിപ്പിക്കുന്ന ഭദ്രകാളി. ഞാൻ വീണ്ടും ഭദ്രകാളിയെ വിളിച്ചു. അമ്മുമ്മയാണ് എടുത്തത്. അമ്മുമ്മ: ആ മോനെ ഞാൻ: രാവിലെ തന്നെ ഓഫീസിൽ നിന്നും വിളിച്ചിരുന്നു അതുകൊണ്ട് ഫോൺ എടുക്കാതെ ആണ് ഞാൻ അങ്ങോട്ട് പോയത്. അമ്മൂമ്മ: ഇന്ന് രാവിലെ പ്രകാശൻ ഇവിടെ വന്നിരുന്നു. കിളിക്ക് എന്തോ പരീക്ഷയുടെ പേപ്പറും ആയി വന്നതാണ്. ഞാൻ: കിളി എവിടെ? അവിടെ വർത്തമാനം പറയുന്നത് കേൾക്കുന്നുണ്ട്, അമ്മൂമ്മ പറയുന്നുണ്ട് ‘മോളു പറയ്’ കിളി: ഹലോ ഞാൻ: പറയു മോളെ…… മിണ്ടുന്നില്ല, വീണ്ടും ഞാൻ: മോളെ, ഞാൻ രാവിലെ ഫോൺ എടുക്കാതിരുന്നത്. ഫോൺ വീട്ടിൽ വച്ച് മറന്നിട്ട് ഒഫീഷ്യൽ മാറ്റർ സംസാരിക്കാനായി ഒരാളുടെ അടുത്ത്

പോയതുകൊണ്ടാണ്. എൻറെ മോളല്ലേടി, നിനക്ക് എന്നെ മനസ്സിലാവില്ലേ…… ഇന്ന് എൻറെ മനസ് മുഴുവൻ വേദനയായിരുന്നു. ഞാൻ മോളെ മനസ്സിലാക്കിയതുപോലെ, എന്നെ മനസ്സിലാക്കാൻ എന്താണ് മോൾക്ക് പറ്റാത്തത്. വീണ്ടും മൗനം, ദൈവമേ ഇതെങ്ങനെ കരക്ക് എത്തിക്കും. എനിക്കാണെങ്കിൽ തീരെ വയ്യ. ചേട്ടൻറെ വീട്ടിൽ നിന്നും ആരെങ്കിലും അന്വേഷിച്ചു വരുന്നതിനുമുമ്പ് അങ്ങോട്ട് ചെന്ന് ഭക്ഷണം കഴിച്ചു തിരിച്ചു വന്നു കിടക്കണം. ഞാൻ: ഹലോ, കേൾക്കുന്നുണ്ടോ ഒരു രക്ഷയുമില്ല, മിണ്ടുന്നില്ല. ഞാൻ: മോളെ, എന്നോട് നിനക്ക് അശേഷം സ്നേഹം ഇല്ലല്ലെ? ഞാൻ എത്ര നേരമായി കെഞ്ചുന്നു. ഞാൻ ഇത്രയൊക്കെ സംസാരിച്ചിട്ടും ഒരു വാക്ക് തിരിച്ച് പറഞ്ഞിട്ടില്ല. എവിടെയാണ് പരീക്ഷ സെൻറർ. കിളി: അടൂർ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ. ഞാൻ: എന്നാണ് ടെസ്റ്റ്? കിളി: നാളെ ബുധനാഴ്ച കൂട്ടാതെ, മൂന്നാമത്തെ ബുധനാഴ്ച. ഞാൻ: ഈ ആഴ്ച ഞാൻ വരട്ടെ, എന്നിട്ട് നോക്കാം. സമയമുണ്ടല്ലോ, ഈ വരവ് നല്ല അടുത്ത വരവിന് നമുക്ക് അമ്മുമ്മയെയും കൊണ്ട് ഇങ്ങോട്ട് പോരാം. ഇവിടെനിന്നും ടെസ്റ്റിനു പോകുന്നതാണ് എളുപ്പം. ഒരാഴ്ച നിന്നിട്ട് തിരിച്ചു പോകാം. വഴക്കു മാറിയോ? എൻറെ പൊന്നല്ലേ എന്നോട് പിണങ്ങല്ലേ. കിളി: ഇല്ല ഞാൻ പിണങ്ങുന്നില്ല. ഇനി എവിടെപ്പോയാലും കയ്യിൽ ആ ഫോൺ എടുത്തോളണം. ഞാൻ: അമ്മൂമ്മയെവിടെ? കിളി: അടുക്കളയിൽ ഉണ്ട്. ഞാൻ: പണിയൊക്കെ കഴിഞ്ഞില്ലേ. കിളി: അച്ചാർ ഒക്കെ കഴിഞ്ഞു എന്ന് പറഞ്ഞതുകൊണ്ട്, ഞങ്ങൾ നാരങ്ങ അരിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലെത്തില്ലെ? ഞാൻ കാത്തിരിക്കും. ഞാൻ: തീർച്ചയായും. കിളി: രാത്രി 10 മണിക്ക് വിളിക്കണം, ഇപ്പോൾ നിർത്തുന്നു. ഫോൺ കട്ടായി, ഞാൻ എഴുന്നേറ്റ് ചേട്ടൻറെ വീട്ടിലേക്ക് നടന്നു, നടക്കുമ്പോൾ കാലുകൾ വേച്ചു പോകുന്നു. അവിടെ ചെന്നിരുന്നു വർത്തമാനം ഒക്കെ പറഞ്ഞെങ്കിലും എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ചെറിയൊരു മയക്കത്തിൽ ഇരിക്കുന്നതുപോലെ തോന്നിയതുകൊണ്ട്, ചേട്ടൻ: അജയനെ ഉറക്കം വരുന്നുണ്ടെന്ന് തോന്നുന്നു. ഭക്ഷണം എടുത്തോ. ഭക്ഷണം എടുത്തു വച്ചു. വായക്കകത്തേക്ക് വൈകുന്തോറും പുറത്തേക്ക് വരുന്നതു പോലെ, ഒരുകണക്കിന് കുറച്ച് ചോറ് ഞാൻ തിന്നിട്ട് അവിടെ നിന്നെഴുന്നേറ്റു, പെട്ടെന്ന് റൂമിൽ എത്തണം അല്ലെങ്കിൽ അവിടെ ശർദ്ദിക്കും. ഞാൻ യാത്ര പറഞ്ഞ് ഇറങ്ങുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയതുകൊണ്ട് സീത: ഞാൻ കൊണ്ടു ചെന്ന് ആക്കണോ അണ്ണാ. ഞാൻ തിരിയാതെ കൈകൊണ്ട് വേണ്ട എന്ന് കാണിച്ചു. മിണ്ടിയാൽ അപ്പോൾ കൊട്ടും. ഒരുകണക്കിന് റൂമിലെത്തി മാത്രം തുറന്ന് അകത്തു കടന്ന് ബാത്ത്റൂമിലേക്ക് ഓടി. പൈപ്പ് തുറന്നു പോലെ പുറത്തേക്ക്. വശംകെട്ടു, കട്ടിലിൽ വന്നു കിടന്നു. 10 മണിക്ക് വിളിക്കണം എന്ന് പറഞ്ഞതാണ്. ഇപ്പോൾ ഒമ്പത് മുക്കാൽ, വിളിച്ചേക്കാം. മനംപുരട്ടൽ ഉണ്ടെങ്കിലും ഞാൻ വിളിച്ചു. കിളി കൊറേ അവധിയും കരച്ചിലും പിഴിച്ചിലും ഒക്കെ നടത്തിയെങ്കിലും എൻറെ ബോധമണ്ഡലത്തിലേക്ക് അതൊന്നും കയറിയില്ല, എന്തൊക്കെയോ മറുപടി

പറഞ്ഞു. ഗുഡ്നൈറ്റ് പറഞ്ഞ് അവസാനിപ്പിച്ചു. മയക്കത്തിലേക്ക്. കോളിംഗ് ബെൽ അടിക്കുന്ന ഒച്ച കേട്ടതുകൊണ്ട്, എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ ശരീരം പൊങ്ങുന്നില്ല ഒരുകണക്കിന് പിടിച്ച് എഴുന്നേറ്റു വേച്ച് വേച്ച് ചെന്ന് വാതിൽ തുറന്നു. ആരോ ഒരാൾ പാത്രവും പിടിച്ച് നിൽക്കുന്നത് പോലെ തോന്നൽ, പാത്രവും വാങ്ങി ഞാൻ അകത്തേക്ക് കയറി. എൻറെ പുറകെ അയാളും കയറി എന്നെ പിടിച്ച് കസേരയിലിരുത്തി, നെറ്റിൽ തൊട്ടുനോക്കിയപ്പോൾ ആൾ: അയ്യോ നല്ല ചൂടുണ്ടല്ലൊ. അണ്ണാ ഹോസ്പിറ്റലിൽ പോവാ……. വീട്ടിലേക്ക് വിളിച്ചു പറയണോ. വീട്ടിൽ വിളിച്ചു പറഞ്ഞാൽ എല്ലാവരും വിഷമിക്കും, ചെറിയ പനി അല്ലേ അത് മരുന്നു കഴിച്ചാൽ മാറിക്കോളും. ഞാൻ: വീട്ടിൽ പറ….യ….ണ്ട….. അവർ വിഷമിക്കും. വീട്ടിൽ പ…..റ…..യ….ണ്ട. എൻ്റെ ഫോ…ണി….ൻറെ ലോ….ക്ക്…… ന….മ്പ….ർ 7-…. — കമ്പ്ലീറ്റ് ഇരുട്ട്

തുടരും