ഒരു മഴക്കാലത്ത്

മുഖത്തേക്ക് പെട്ടെന്ന് വെള്ളം വീണപ്പോഴാണ് ഞാൻ എണീറ്റത് , ഓ മഴയാണ് , കുറച്ചു നേരം
ആ ചെറു മഴ നനയണമെന്ന് തന്നെ തോന്നി , അത് കൊണ്ട് മറ്റുള്ള യാത്രക്കാരൊക്കെ അവരുടെ
ഷട്ടർ താഴ്ത്തിയപ്പോ ഞാൻ മാത്രം താഴ്ത്താതെ അതും നനഞ്ഞു പുറത്തേക്ക് നോക്കിയിരുന്നു
. പിറകിൽ ഇരിക്കുന്ന ചിലർക്ക് അതിഷ്ടമായില്ലെങ്കിലും പൊട്ട് പുല്ല് എന്ന് കരുതി
അവരെ മൈൻഡ് ചെയ്യാതെ മഴയിൽ മാത്രം നോക്കി ആ സുഖം ഞാൻ ശരിക്കും ആസ്വദിച്ചു ,

ആ ഷട്ടർ ഒന്ന് താഴ്ത്താമോ സർ ???

ചോദ്യം തന്റെ കൂടെ ഇരിക്കുന്ന ആളുടെ ഭാഗത്തു നിന്നായതോണ്ടും അതൊരു കിളിനാദം
ആയതുകൊണ്ടും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ,
ആഹാ നല്ല മൊഞ്ചത്തികുട്ടി ആണല്ലോ എന്നും മനസ്സിൽ കരുതി ഓ പിന്നേ അടക്കാലോ എന്ന്
ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു ഞാൻ ഷട്ടർ താഴ്ത്തി

കുറെ നേരം പഴയ പല കഥകളും ഓർത്തിരുന്നതോണ്ട് എവിടെ എത്തി എന്നോ , ഈ കുട്ടി എവടെന്നു
കയറി എന്നോ ഒന്നും അറിയില്ല , കൊച്ചിയിൽ നിന്ന് കോഴിക്കോടേക്കുള്ള നമ്മുടെ സ്വന്തം
ksrtc ബസിൽ ആയിരുന്നു ഞാൻ , അയ്യോ എന്നെ പരിചയപ്പെടുത്താൻ മറന്നു , ഞാൻ ഷാനു ,
ഒറിജിനൽ പെരിതല്ല , എന്നാലും എന്റെ ഇഷ്ടമുള്ളൊരു എന്നെ അത് വിളിക്കുന്നതാണ് എനിക്ക്
ഇഷ്ടം . ബാക്കി ഡീറ്റെയിൽസ് നമുക്ക് പതുക്കെ അറിയാം ?

ഷട്ടർ താഴ്ത്തി ഒന്ന് നേരെ ഇരുന്നു പതുക്കെ ഒളികണ്ണിട്ടു അടുത്തിരിക്കുന്ന കുട്ട്യേ
ഒന്ന് നോക്കി ,

ഹ്മ്മ് , കൊള്ളാം , എന്റെ അതെ പ്രായം ആണെന്ന് തോന്നണു, ഒന്ന് പരിചയപ്പെടാം എന്ന്
കരുതി .

: ഇതേതാ സ്ഥലം ? തൃശ്ശൂർ കഴിഞ്ഞോ ?

ഒരു സംഭാഷണം തുടങ്ങാൻ എന്തേലും ഒക്കെ കാരണങ്ങൾ വേണ്ടേ

: അഹ് കഴിഞ്ഞു , കഴിഞ്ഞിട്ട് കുറച്ചായല്ലോ ? അവിടെ ആയിരുന്നോ ഇറങ്ങേണ്ടത്

അവൾ ചോദിച്ച ചോദ്യം കേട്ടെങ്കിലും മുത്ത് പോലെ ഇരിക്കുന്ന അവളുടെ പല്ലിലേക്ക്
നോക്കിയിരുന്ന എന്നെ അവൾ നോക്കുന്നത് കണ്ടപ്പോ പെട്ടെന്ന് ഞാൻ നോട്ടം മാറ്റി ,

: ഹേയ് അല്ല , കോഴിക്കോടേക്കാണ്‌ , മാഷ് എങ്ങോട്ടാ?
: കോഴിക്കോട് തന്നെ
: അവിടണോ വീട് ?
: അതെ
: പടിക്കുകയാണോ ?
:അതെ
:എവിടെ ?

വീണ്ടും വീണ്ടും എന്റെ ചോദ്യങ്ങൾ കേട്ടപ്പോ അവൾക് ഇഷ്ടായില്ല എന്ന് തോന്നി.
അതെനിക്ക് അവളുടെ മുഖത്തു വ്യക്തമായി കാണാൻ പറ്റി .കുറച്ചു നീരസത്തോടെ ആണെങ്കിലും
അവൾ തൃശൂർ എന്ന് പറഞ്ഞു
ഇനി ചോദിച്ചു ബോർ ആകേണ്ട എന്ന് കരുതി ഞാൻ സൈഡിലേക് കുറച്ചൂടെ ഒതുങ്ങി ഇരുന്നു ,
ബസ്സിൽ നല്ല തിരക്കും പുറത്തു നല്ല മഴയും , എവിടെ എത്തി എന്നോ എപ്പോ എത്തും എന്നോ
അറിയില്ല , കുറച്ചു സമയം ഉറങ്ങാം എന്ന് കരുതി, ഒന്ന് ഉറക്കം പിടിച്ചു വന്നപ്പോഴാണ്
ബസ്സ് ഒന്ന് ആടി ഉലഞ്ഞു നിന്നത് , ആൾക്കാരുടെ ഓരോ മുറുമുറുപ്പ് കേട്ട് കൊണ്ടാണ് ഞാൻ
കണ്ണ് തുറന്നെ , സംഭവം ബ്രേക്‌ഡോൺ ആണ് .
അടിപൊളി , ഇനി ഇന്നൊന്നും അങ്ങു എത്തില്ലാ എന്ന് മനസ്സിൽ പറഞ്ഞു നമ്മുടെ
അടുത്തിരിക്കുന്ന കക്ഷിയെ നോക്കിയപ്പോ ആണ് ആള് ടെൻഷൻ അടിച്ചിരിക്കുന്നെ കണ്ടേ .
അവളുടെ മുഖം കണ്ടപ്പോ എനിക്ക് ചിരി ആണ് വന്നേ , എന്നാലും സമാധാനിപ്പിച്ചേക്കാം
എന്ന് കരുതി .

:ബ്രേക്‌ഡോൺ ആണെന്ന് തോന്നണു മാഷെ ,
:അയ്യോ ഇനി എന്ത് ചെയ്യും
അത് പറഞ്ഞപ്പോ തന്നെ മനസ്സിലായി ആള് കാണുന്ന ലുക്ക് മാത്രം ഒള്ളു , ഒരു പാവം
ആണെന്ന്
:ചിലപ്പോ റെഡിയാക്കും , അല്ലേൽ അടുത്ത വരുന്ന ബസ്സിൽ കയറ്റിവിടും

ഒരു കാര്യോം ഇല്ലേലും ചുമ്മാ ഏന്തി വലിഞ്ഞു മുന്നിലേക്ക് അവൾ നോക്കുമ്പോ അവളുടെ
മുഖം കണ്ടു അറിയാതെ ചിരിച്ചുപോയി ഞാൻ ,

എന്റെ ചിരി കണ്ടിട്ടാവണം , പേടിയിൽ നിന്ന് ചെറുതായി അവളുടെ മുഖം ദേഷ്യം ആയത് .

അപ്പൊയെക്ക് നമ്മുടെ കണ്ടക്ടർ മാമൻ അറിയിപ്പ് തന്നു , ഈ വണ്ടി ഇനി പോകാൻ ടൈം
എടുക്കും, പെട്ടെന്നു പോകേണ്ടവർക് അടുത്ത ബസിൽ പോകാം
എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന അവൾ ആരെയെക്കോയെ ഫോണിൽ
വിളിക്കുന്നുണ്ടാർന്നു , സംസാരം കേട്ടിട്ടു അമ്മയാണ് എന്ന് മനസ്സിലായി ,

എന്തായാലും ഇതിൽ ഇരുന്ന് ടൈം കളയണ്ട എന്ന് കരുതി ഞാൻ ഇറങ്ങാൻ തീരുമാനിച്ചു , പക്ഷെ
പുറത്തു നല്ല മഴയാണ് , സമയം മൂന്ന് കഴിഞ്ഞു , ഇനി താമസിച്ചാൽ വീടെത്താൻ എനിക്കും
ബുദ്ധിമുട്ടായിരിക്കും , മഴ എങ്കിൽ മഴ , കുറച്ചു നനഞ്ഞേക്കാം , ഇറങ്ങാനുളള എന്റെ
തയ്യാറെടുപ്പുകൾ അവൾ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു .

: ചേട്ടൻ ഇവിടെ ഇറങ്ങുകയാണോ ?, ഇപ്പൊ ഇനി ഇവിടെ നിന്ന് വേറെ ബസ്സ് കിട്ടുമോ?
:അറിയില്ല മാഷെ ! നോക്കണം , ഇവിടെ ഇരുന്നിട്ട് കാര്യമൊന്നുമില്ല , ഇത് റെഡി ആകാൻ
കുറച്ച സമയം എന്തായാലും വേണം , മഷിറങ്ങുന്നില്ലേ ??

എന്റെ ആ മാഷെ വിളി അവള്കങ്ങു ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നി

: ഞാനും ഇറങ്ങുകയാ !!

എന്തോ സംശയിച്ചു നിന്ന അവൾ എണീറ്റു
അപ്പൊയെക്ക് ബസ്സിലെ ഒരു വിധം ആളുകളൊക്കെ പുറത്തിറങ്ങിയിരുന്നു , കുറെ ആളുകൾ കുട
ചൂടി റോഡിൽ തന്നെ നിന്നു , കുറച്ചുപേർ അവിടെ ഉണ്ടായിരുന്ന ഒരു കടയുടെ സൈഡിലും
നിക്കുനുണ്ടായിരുന്നു ,

മഴയിലേക്ക് ഇറങ്ങി അവൾ നേരെ ആ കടയിലേക്കാണ് ഓടിക്കയറിയത് , തൊട്ടു പിറകെ ഞാനും , ഈ
ബസിൽ അവൾക്കു പരിചയക്കാരായി ഞാനും കണ്ടക്ടറും മാത്രം ഉള്ളത്കൊണ്ട് അവൾ എന്റെ
അടുത്ത് തന്നെ ആണ് നിന്നതു, സാധാരണ പെൺകുട്ടികൾക്കു മഴ ഒക്കെ കാണുമ്പോ
സന്തോഷമായിരിക്കും , പക്ഷെ പുള്ളിക്കാരി ഒരു താല്പര്യം ഇല്ലാതെ അടുത്ത ബസ്
വരുന്നുണ്ടോ എന്ന് നോക്കി നിക്കുന്നത് നോകുമ്പോഴാണ് വെള്ളിടി വെട്ടിയ പോലെ ഞാൻ ഒരു
കാര്യം ശ്രദ്ധിച്ചത് ….



47370cookie-checkഒരു മഴക്കാലത്ത്