ഇപ്പോൾ ഞാൻ പറയുന്നത് അനുസരിക്കൂ എന്റെ ഒപ്പം വരൂ

ഈ കഥ തികച്ചും സാങ്കല്പികം ആണ് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.

അന്നൊരു തണുത്ത ദിവസമായിരുന്നു, ഞാൻ പതിയെ എൻറെ അപ്പാർട്ട്മെൻറ് ലേക്ക് നടന്നുകൊണ്ടിരിക്കെ അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു എന്റെ അപ്പാർട്മെന്റിലേക് നടക്കുവാർന്ന്.

എൻറെ5 സെയിൽ കോളുകളിൽ നാലെണ്ണവും സക്സസ് ആയി,അതുകൊണ്ടുതന്നെ ഞാൻ വളരെയധികം സന്തോഷവാനായിരുന്നു.

ഞാൻ എന്നെ പറ്റി പറഞ്ഞില്ലല്ലോ എൻറെ പേര് മാത്യു കരുനാഗപ്പള്ളി ആണ് എൻറെ നാട്. വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഒര് കുഞ്ഞനുജത്തി.

ഞാനിപ്പോൾ താമസിക്കുന്നത് കൊൽക്കത്തയിലാണ് ഇവിടുത്തെ ഒരു എം എൻ സി യിൽ റീജണൽ സെയിൽസ്മാനായി ജോലി ചെയ്യുന്നു.

ഞാനിവിടെ വന്നിട്ട് ഇപ്പോൾ നാലു കൊല്ലം കഴിഞ്ഞു, എനിക്ക് അത്യാവശ്യം പൊക്കവും ജിമ്മിൽ പോകുന്നത് കൊണ്ട് മോശമല്ലാത്ത ഒരു ബോഡിയും ഉണ്ട്.

എനിക്ക് ആകപ്പാടെ ഒരു സങ്കടം എന്താണെന്നുവെച്ചാൽ ഇവിടെ വന്നിട്ട് നാലുകൊല്ലം ആയിട്ടും എനിക്ക് മനസ്സിന് ഇഷ്ടമായി ഒരു പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല.

ഞാൻ അപ്പാർട്ട്മെന്റ് എത്തി വീട്ടുകാരെ ഒക്കെ വിളിച്ചു സുഖവിവരങ്ങൾ അന്വേഷിച്ചിട്ട് ഫുഡ് കഴിച്ച ഒരു പുതിയ കാർ വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു കിടക്കുകയായിരുന്നു, അപ്പോഴാണ് ആരോ വാതിലിൽ മുട്ടുന്നതുപോലെ ശബ്ദം കേട്ടത് ഞാൻ തുറന്നു നോക്കിയപ്പോഴാണ് മനസ്സിലായത് എന്റെ അപ്പാർട്ട്മെന്റ് അല്ല 2 ഡോർ മാറി ചാരു സിംഗിന്റെ അപ്പാർട്ട്മെന്റ് ആണ്.

തിരികെ വന്നു കിടന്നു അപ്പോഴാണ് ഞാൻ ആലോചിച്ചത് ചാരു അവളുടെ അമ്മയ്ക്ക് സുഖം ഇല്ലാഞ്ഞിട്ടല്ല അത്യാവശ്യമായി നാട്ടിൽ പോയേക്കുവാ ആണല്ലോ അത് പറഞ്ഞിട്ട് വരാം എന്നും വിചാരിച്ചു ഞാൻ അങ്ങോട്ട് നടന്നു.

ഞാൻ നോക്കിയപ്പോൾ ഒരു പെൺകുട്ടി ചാരുവിന്റെ വാതിൽക്കൽ നിന്ന് മുട്ടുന്നു.

പാറിപ്പറന്ന മുടിയോടുകൂടി ഒരു നീല ചുരിദാറിട്ട് അഞ്ചടി ഏഴിഞ്ച് നീളമുള്ള ഒരു പെൺകുട്ടി, അവളുടെ കയ്യിൽ റോളിംഗ് സൂട്ട്കേസ് ഉണ്ടായിരുന്നു.

ഞാൻ അവളുടെഅടുത്തേക്ക് ചെന്ന് ഹായ് പറഞ്ഞു.

അവൾ പെട്ടെന്ന് സർപ്രൈസ് ആയതുപോലെ ഞെട്ടി പുറകിലേക്ക് മാറി.

ഉത്തരം പറയുന്നതിനു മുമ്പ് അവളെന്നെ ഒന്ന് നോക്കി, എനിക്ക് ഇപ്പോൾ അവളുടെ മുഖം വ്യക്തമായി കാണാൻ കഴിയും, മുഷിഞ്ഞ സുന്ദരമായ മുടിയോടു കൂടിചാര കണ്ണുകളും ചെറിയ മൂക്കും കൂടി സുന്ദരിയായിരുന്നു.

അവൾ യാത്ര ചെയ്തു വളരെ ക്ഷീണിതയായി എന്ന് എനിക്ക് തോന്നി.

അവൾ ഒരു പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു” ഞാൻ ചാരുവിന്റെ കൂട്ടുകാരിയാണ് അവളെ കാണുവാൻ വേണ്ടി വന്നതാണ് എത്ര മുട്ട ഇട്ടും അവൾ ഡോർ തുറക്കുന്നില്ല ”

ഞാൻ പറഞ്ഞു” ഞാൻചരുവിന്റ കൂട്ടുകാരനാണ്, രണ്ട ഡോർ അപ്പുറത്താണ് എന്റെ അപ്പാർട്ട്മെന്റ്, രണ്ടുദിവസം മുമ്പ് അവളുടെ അമ്മയ്ക്ക് ഹാർട്ട് അറ്റാക്ക് വന്നു അത് കൊണ്ട് പെട്ടെന്ന് അവൾ നാട്ടിലേക്ക് പോയി നിങ്ങളെ വിളിക്കാൻ മറന്നു പോയതായിരിക്കും അവൾ”.

“ഓ” അവൾ മന്ത്രിച്ചു.

സെയിൽസ് ആണ് എന്റെ ജോലി അതുകൊണ്ട് തന്നെ ഒരാളുടെ മുഖം വായിക്കുവാൻ എനിക്ക് പറ്റും.

ഞാൻ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ആദ്യം നിരാശ കണ്ടു പിന്നെ അത് പരിഭ്രാന്തിയായി മാറുന്നത് ഞാൻ ശ്രദ്ധിച്ചു, അവളിപ്പോൾ കരയും എന്നായി.

അവളെ സമാധാന പെടുത്താൻ ആയി ഞാൻ എന്റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു “എന്റെ പേര് മാത്യു എന്റെ ഫ്ലാറ്റിലേക്ക് വരൂ “.

പക്ഷേ ഞാൻ പറഞ്ഞതൊന്നും അവൾ കേട്ടില്ല എന്ന് എനിക്ക് തോന്നി, അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുകയായിരുന്നു. ഇപ്പോൾ കരയും എന്ന് എനിക്ക് തോന്നി.

ഞാൻ അവളുടെ കൈയുംബാഗും പിടിച്ച് എന്റെ അപ്പാർട്ട്മെന്റ് ലേക്ക് നീങ്ങി, അവൾ എതിർത്തില്ല.

അവളെ സോഫയിൽ പിടിച്ചിരുത്തി കുടിക്കുവാൻ തണുത്ത വെള്ളം കൊടുത്തു.

എന്നിട്ട് പറഞ്ഞു ” ഇത് എന്റെ ബിസിനസ് അല്ല പക്ഷേ നിങ്ങൾക്ക് ഇപ്പോൾ നല്ലൊരു സുഹൃത്തിനെ ആവശ്യമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് “.

അവൾ മേശപ്പുറത്തു നോക്കി തലയാട്ടി ആദ്യത്തെ കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും ഒഴുകി.

“ഹേയ് എന്റെ പേര്മാത്യു തന്റെ പേര് എന്താണ്”.

“ഡെയ്സി” അവൾ പതുക്കെ പറഞ്ഞു.

“ഡെയ്സി താൻ കരയാതിരിക്കു കാര്യങ്ങൾ എന്തായാലും നമുക്ക് സോൾവ് ചെയ്യാം”

.

അവൾ തല ഉയർത്തി എന്നെ നോക്കി. കണ്ണുനീർ അവളുടെ കണ്ണുങ്ങളെ ഉയർത്തി കാട്ടിയിരുന്നു.

“കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ അഞ്ചു ബസ്സുകൾ മാറി കയറി ആണ് ഇവിടെ വന്നിരിക്കുന്നത്, എന്റെ കയ്യിലുള്ള പണം എല്ലാം ഞാൻ ചെലവഴിച്ചു, എന്റെ കയ്യിൽ ആകപ്പാടെയുള്ള സ്വത്ത്‌ എന്ന് പറയുന്നത് ഈ ബാഗ് മാത്രമാണ്. എന്റെ അവസാനത്തെ പിടിവള്ളി ആയിരുന്നു ചാരു, ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയില്ല”.

അവൾക്ക് പിന്നെയും എന്തോ പറയണമെന്നുണ്ട് പക്ഷേ ടേബിളിലേക്ക് തന്നെ നോക്കിനിന്നു.

ഞാൻ കുറച്ചു നേരം ആലോചിച്ചു ഇനി എന്ത് ചെയ്യണം എന്ന്.

എന്നിട്ട് അവളോട് പറഞ്ഞു “തീരുമാനങ്ങൾ എടുക്കാനോ അതേക്കുറിച്ച് സംസാരിക്കാൻ ഉള്ള നേരം അല്ല ഇത്. എന്റെ ഓഫീസിൽ എനിക്കൊരു സോഫാ ബെഡ് ഉണ്ട് താനെന്ന് അവിടെ വിശ്രമിക്കൂ ഒരു കുളി ഒക്കെ കഴിഞ്ഞ് വരുമ്പോൾ ഞാൻ ഫുഡ് എടുത്ത് വെക്കാം. അത് കഴിച്ചു കഴിഞ്ഞു താനൊന്നും വിശ്രമിക്ക്,എന്നിട്ട് നമുക്ക് നാളെ ഉണരുമ്പോൾ എന്താന്നുവെച്ചാൽ തീരുമാനങ്ങൾ എടുക്കാം”.

“എനിക്ക് കഴിയില്ല”

“ഡെയ്സി താൻ ഇപ്പോൾ ഞാൻ പറയുന്നത് അനുസരിക്കൂ എന്റെ ഒപ്പം വരൂ”.

ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ എഴുന്നേറ്റു എന്നെ അനുഗമിച്ചു.

ഞാൻ സോഫാ ബെഡ് ശരിയാക്കി പുതിയ ഷീറ്റും തലങ്ങനിയും കൊടുത്തു ബാത്റൂം ചൂണ്ടി കാണിച്ചിട്ട് ഫ്രഷ് ആയി വരാൻ പറഞ്ഞു.

തുടരും