ഇപ്പോഴും പ്രണയിക്കുന്നുണ്ടോ……..?

“സത്യത്തിൽ ചേട്ടൻ യക്ഷിയെ പ്രണയിച്ചിട്ടുണ്ടോ……..”

“mm… ഉണ്ടോന്ന് ചോദിച്ചാ ഉണ്ട്…..!”

“ശെരിക്കും………..??”

“mm…. ശെരിക്കും.”

“ഇപ്പോഴും പ്രണയിക്കുന്നുണ്ടോ……..??”

“ഞാൻ പ്രണയിച്ചിരുന്ന യക്ഷി കാരണം എനിക്ക് കിട്ടിയത് ഒരു ദേവിയെയാ…….!! ഇപ്പൊ ഞാൻ പ്രണയിക്കുന്നതും ആ ദേവിയേയാ………”

“അപ്പൊ യക്ഷിയെ മറന്നോ………??”

“യക്ഷിക്കും ദേവിക്കും എന്റെ മനസ്സിൽ എപ്പോഴും സ്ഥാനമുണ്ട്….. മനസ്സിലായോ………..??”

“mm……പിന്നെ ഈ യക്ഷിയെ ഞങ്ങൾക്കൊന്ന് കാണിച്ചു തരോ……..??”

“ഇനിയാ യക്ഷിയെ നിങ്ങൾക്കെന്നല്ല ആർക്കും കാണാൻ പറ്റില്ല……..”

“അതെന്താ………??”

“ആ യക്ഷിക്ക് മോക്ഷം കിട്ടി സ്വർഗ്ഗത്തിൽ പോയി…….”

“അപ്പൊ ഞങ്ങൾക്ക് ദേവിയെ കാണിച്ചു തരോ……….??”

“അമ്പലത്തിനുള്ളിലേക്ക് നോക്ക്……….!!”

“ഞങ്ങൾക്ക് കാണേണ്ടത് ചേട്ടന്റെ ദേവിയെയാ…….”

“അത് തന്നെയാ പറഞ്ഞേ നിങ്ങളങ്ങോട്ടേക്ക് നോക്ക്……..,”

സാക്ഷാൽ ദുർഗ്ഗാ ദേവിയെ തൊഴുത് വരുന്ന എന്റെ ദേവി……….ഞാൻ കാർത്തി ഇതെന്റെ കഥയാ., അല്ല ഇതെന്റെ ജീവിതമാ.

“അതേ ആമുഖം മതി. കഥയിലോട്ട് വാ ഭായി…….”

ഒരു കൂട്ടകാരൻ ഉണ്ടായാൽ ഇതാണ് പ്രശ്നം. എല്ലാത്തിന്റേം ഇടയിൽ കേറി വന്ന് ചുമ്മാ ചൊറിയും. എല്ലാ കൂട്ടുകാരും അങ്ങനെ അല്ലാട്ടോ. എന്റെ phycho മനു മാത്രം……….!

“Phycho നിന്റപ്പൻ……..”
ആ folow അങ്ങ് പോയി. ഇനിയിപ്പോ ഈ മലര് പറഞ്ഞത് പോലെ ആമുഖം പറഞ്ഞിരിക്കാൻ സമയമില്ല. എന്റെ പെണ്ണിങ്ങ് എത്തി. വെളിയിലിറങ്ങി ഒന്നൂടെ അകത്തേക്ക് നോക്കി തൊഴുത ശേഷം അവളെന്റെ അടുത്തേക്ക് നിറഞ്ഞ പുഞ്ചിരിയുമായി വന്നു.

“അതേ നന്പാ അതിനിടയില് എന്റെ ഭവതി കൂടെയുണ്ട്. സ്വന്തം ഭാര്യേ വര്ണിച്ചത് പോലെ എന്റെ ഭാര്യേ കൂടെ ഒന്ന് വര്ണിച്ചേക്ക്………..!”

“മറന്നിട്ടില്ല ടാ……..”

ഞാനും മനുവും best friends ആയത് പോലെ ആരോടും ചോദിക്കാതെ ഞങ്ങളുടെ ഭാര്യമാരും ഞങ്ങളെ പോലെ തന്നെ best friends ആയി. എന്റെ അനുവിനെ പോലെ മനുവിനും അവന്റെ ലച്ചൂട്ടി ദേവി തന്നെയാ..!

“പോരെ??”

“പോരെന്ന് ചോദിച്ചാ നീ പറഞ്ഞത് പോലെ ദേവി തന്നെയാ. പക്ഷെ എന്റെ ദേവി എപ്പളാ അസുരത്തി ആവുവാന്ന് പറയാൻ പറ്റില്ല.!”

“അപ്പൊ ഞാൻ ബാക്കി പറയട്ടെ…??”

മൂത്തത് എന്റെ അനുവണേലും മൂത്തത് ഇളയത് എന്ന താരതമ്യം ഇല്ലാതെയാണ് അവരുടെ പെരുമാറ്റം. അല്ലെ തന്നെ friendship ൽ എന്തോന്ന് പ്രായം…….?? ഒരുദാഹരണത്തിന് എന്റച്ഛന്റെ പ്രായമാണ് മനുവിന്. പക്ഷെ ഞങ്ങള് അളിയാ അളിയാ ബന്ധമാണ്……!

“അവസാനം നീ എന്നെ അച്ഛനാക്കി അല്ലെ………..അതിന്റെ കൂടെ കൊറവേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ അതും തെകഞ്ഞു.”

അനുവും ലക്ഷ്മിയും എന്നും രാവിലെ അമ്പലത്തിൽ പോകും. രാവിലെ എന്നാൽ അതി രാവിലെ…..! കെട്ടിയോന്മാരെ ഒന്നുറങ്ങാൻ പോലും വിടില്ല. ഞങ്ങളേം ഒരുക്കി കെട്ടി കൊണ്ട് പോകും…..ആ കാര്യത്തിൽ മാത്രേ ഞങ്ങൾക്ക് അവരോട് ചെറിയ നീരസമുള്ളൂ.

“അത് ശെരിയാ. പറ്റുല്ലാന്ന് പറയാൻ പറ്റോ….?? ചെരവക്കല്ലേ താങ്ങുന്നെ……!”

“അത് നിന്റെയാള്. എന്റെയനു അങ്ങനെയുള്ള കുരുത്തകേടൊന്നും കാണിക്കില്ല. എന്റയനു പാവാ…….”

“അഹ് ഇങ്ങാനുള്ള പെണ്ണുങ്ങളെ കിട്ടാൻ പുണ്യം ചെയ്യണം……..! എന്റെ മുറപ്പെണ്ണ് കല്യാണത്തിന് മുൻപ് എന്ത് പാവമായിരുന്നു. ഇപ്പൊ കൊന്ന് തിന്നുവാ. ഒരു ദിവസം പണിക്ക് പോയില്ലേ ബെഡ്റൂമിൽ അവള് closed board വക്കും….”

“എന്താണ് ഇത്രക്ക് മച്ചാനും മച്ചാനും സംസാരിക്കാൻ…….??”

ലച്ചുവാ. എന്തോ അവളുടെ ശബ്‌ദം പൊങ്ങിയാ അപ്പൊ നമ്മടെ ആള് silent ആവും.

“അതെന്താടി ഞങ്ങൾക്ക് സംസാരിച്ചൂടെ….??”
“അയ്യോ സംസാരിച്ചോ സംസാരിച്ചോ…! ഞാനൊന്നും പറഞ്ഞില്ലേ…….,”

“നീയൊന്ന് മിണ്ടാണ്ടിരുന്ന ലച്ചു……. ഏട്ടാ നമ്മക്കിറങ്ങാം….??”

എന്റെ പെണ്ണാ….! അമ്മയുടെയും ചേച്ചിയുടെയും നിർബന്ധം. ഇപ്പൊ ഏട്ടന്നെ വിളിക്കൂ. എപ്പഴും ഇല്ലാട്ടോ…!!

“അഹ് എന്നാ പോവാ അളിയാ……??”

“mm…..”

ഒന്ന് മൂരി നിവർന്ന ശേഷം അവനും ആൽത്തറയിൽ നിന്നെഴുന്നേറ്റു.

“അപ്പൊ കുട്ടികളെ ദേവിയെ കണ്ടല്ലോ…..??”

“അഹ്……..ശെരിക്കും ദേവി തന്നെയാ….!”

“നാളെ കാണാട്ടോ…..”

“അപ്പൊ ബാക്കി കഥ നാളെ പറഞ്ഞു തരണേ…….”

“പിന്നെന്താ…………..!”

» » » » »« « « « «

എന്റെ പെണ്ണൊരു ദേവി തന്നെയാ….! അതെത്ര പറഞ്ഞിട്ടും ഒരു തൃപ്തി വരുന്നില്ല. ആദ്യമൊക്കെ അവളെ കണ്ട് പുച്ഛിച്ചിരുന്നവരും, കാർക്കിച്ച് തുപ്പിയിരുന്നവരുമുണ്ട്. കുഞ്ഞുങ്ങള് ആഹാരം കഴിക്കാണ്ട് വാശിപ്പിടിച്ചിരിക്കുമ്പോ പണ്ടൊക്കെ അത് വരും ഇത് വരും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചാ കഴിപ്പിച്ചിരുന്നേ, എന്നാ അതൊക്കെ മാറി., ഇപ്പൊ അവര് പേടിപ്പിക്കുന്നത് എന്റനുന്റെ പേരും പറഞ്ഞാ. അതിന്റെ ആയുസ്സും അധിക കാലം ഇല്ലായിരുന്നു. മനുഷ്യനല്ലേ മാറും മറക്കും മടുക്കും., പുതിയൊരിരയെ കിട്ടിയപ്പോ അവരനുവിനെ മറന്നു. പക്ഷെ ഞാൻ ഇല്ലാ എന്ന് വിശ്വസിച്ചിരുന്ന ആ ദൈവം ഒരുനാൾ അവരെ കൊണ്ട് ഒരേ സ്വരത്തിൽ പറയിപ്പിച്ചു, എന്റെ പെണ്ണ് ദേവിയാണെന്ന്…! കുഞ്ഞുങ്ങള് ദേവിയെ കാണണോന്ന് പറയുമ്പോ അവരെന്റെ പെണ്ണിനെ കാണിച്ച് കൊടുക്കാൻ തുടങ്ങി. ഒരു കാലത്ത് ഞാൻ യക്ഷിയെ പ്രണയിച്ചിരുന്നു, ആ യക്ഷി എനിക്ക് തന്ന നിധിയാണ് ഈ ദേവി…..! ഞാൻ പ്രണയിക്കുന്നു., മറ്റെല്ലാത്തിനെക്കാളും ആത്മാർഥതയോടെ ആവേശത്തോടെ എന്റെ ദേവിയെ……..

ദേവിയെ പ്രണയിച്ചവൻ……!!

ഇതെന്റെ മാത്രമല്ല., ഞങ്ങടെ കുറേപേരുടെ ജീവിതമാണ്. ഒരു താലിയിൽ ഞങ്ങടെ ബന്ധം കൂട്ടിയുറപ്പിക്കുമ്പോ എനിക്കും അനൂനും ഇടയിൽ സന്തോഷം മാത്രേ ഉണ്ടായിരുന്നുള്ളൂ. ആ സന്തോഷത്തിന്റെ അളവ് ഒരു മൂന്ന് മാസം മുന്നേ കൂടി. ഞങ്ങടെ കുഞ്ഞിലൂടെ. ഒരു കുടുംബം സ്വർഗ്ഗം ആകണമെങ്കിൽ സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറേ പേരുണ്ടാകണം. എന്റെ കുടുംബം ഇപ്പൊ സ്വർഗ്ഗമാണ്, ഒരുതരത്തിൽ അതിനും മേലെ…!

ജനിക്കാതെ പോയ കുറേ കുടിപ്പിറപ്പുകൾ ഉണ്ടെനിക്ക്. അതുപോലെ കൂടിപ്പിറന്ന തുമ്പിയും. ഞങ്ങൾക്കിപ്പോ ഒരമ്മയെ ഉള്ളൂ ജനിപ്പിക്കാതെ പോയ അമ്മ. ഞങ്ങടെ ലളിതാമ്മ….!

ഒരമ്മയുടെ സ്നേഹം വാത്സല്യം കരുതൽ എല്ലാം ഞങ്ങൾക്ക് കിട്ടിയത് ഈ
അമ്മയിലൂടെയാണ്. അനുവിനോട് ശെരിക്കും എനിക്ക് അസൂയയാണ് തോന്നുന്നത്. എത്രയോ കൊല്ലം അവൾക്കാ അമ്മയുടെ സ്നേഹം കിട്ടിയല്ലോ എന്നോർത്ത്…!

കുറച്ച് ദൂരം വരെ ഞങ്ങൾ ഒരുമിച്ച് തന്നെയുണ്ടായിരുന്നു. ഒറ്റവരി പാത രണ്ടായപ്പോ ഇടത്തോട്ടവനും വലത്തോട്ട് ഞാനും പിരിഞ്ഞു. വീട് രണ്ടാണേലും ഒരു ദിവസം പോലും കാണാണ്ടിരുന്നിട്ടില്ല. അതിനാവുകയും ഇല്ല.

“എന്താ ഇത്ര അത്യാവശ്യം….??”

Speed 60 കഴിഞ്ഞതും വയറ്റിൽ ചുറ്റിപ്പിടിച്ച കൈ ഒന്നൂടെ മുറുക്കി കാതോരം വന്നവൾ ചോദിച്ചു.

“ഉറക്കം വരുവാ…..”

കൂടുതലൊന്നും പറയാതെ അതിലൊതുക്കി. അത് തന്നെയാണ് സത്യം.

“നിർത്തിയേ…. നിർത്തിയേ…..”

എന്റെ തോളിൽ തട്ടിയവൾ കൂവിയപ്പോ അടുത്തതെന്താന്ന് അറിയാതെ ഞാൻ വണ്ടി സൈഡാക്കി.

“ഇനിയെന്താ….??”

വണ്ടി നിർത്തിയ പാടെ ചാടിയിറങ്ങിയ അവളോട് ഞാൻ തിരക്കി.

“ഇറങ്ങിയേ…..”

ഇതെന്തിനുള്ള പുറപ്പാടോയെന്തോ….?? വണ്ടിന്നിറങ്ങിയ എന്റെ കൈയും പിടിച്ച് വലിച്ച് അവൾ നടക്കുവായിരുന്നോ ഓടുവായിരുന്നോ എന്ന് എനിക്ക് പോലുമാ കൊച്ചു വെളുപ്പൻക്കാലത്ത് മനസ്സിലായില്ല.

കൊണ്ട് ചെന്ന് നിർത്തിയത് റോഡിന്റെ അരികിലായി ടാർപ്പ വിരിച്ചിട്ട് കച്ചോടം ചെയ്യുന്ന കൊറേ ഉറീസക്കാർക്ക് മുന്നിലാണ്. പിന്നെയെന്താ കാര്യം എന്ന് ചോദിക്കാൻ പോയില്ല. കാരണം ഇതൂടെ കൂട്ടി ഏഴാം തവണയാ അവളെന്നെ കൊണ്ട് പാവകള് വാങ്ങിക്കണേ.! മൂന്നേ മൂന്ന് മാസം മാത്രം പ്രായമുള്ള എന്റെ കുഞ്ഞ് ഇതക്ക വച്ച് എന്തോന്ന് കളിക്കാനാന്ന എനിക്ക് മനസ്സിലാവാത്തെ.

“ദോ അത് വാങ്ങ്….”

ഏകദേശം മനൂനെ പോലിരിക്കുന്ന ഒരു ബൊമ്മൻ കരടിയെ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.

“എടി പെണ്ണേ അവര് ഒന്നും എടുത്ത് വച്ചിട്ട് കൂടിയില്ല. അതുമല്ല ഇപ്പൊ നമ്മള് വാങ്ങിച്ചാ അവര് ഇരട്ടി വിലയെടുക്കും. നമ്മക്ക് പോയിട്ട് വൈകുന്നേരം വന്ന് വാങ്ങിക്കാം.”

“നീ വാങ്ങിച്ച് തരോ ഇല്ലേ…..??”

“തരൂല്ലാന്ന് പറഞ്ഞില്ലല്ലോ, വൈകുന്നേരം ആകട്ടെ…..!”

“പിന്ന വാ പോവാം…!”
ആ ശബ്ദം ഉറച്ചതായിരുന്നു. ഞാനൊന്ന് നടുങ്ങി. എന്നെയിനി മുറി കേറ്റാണ്ടിരിക്കോ…?? തെക്കുള്ളപ്പുപ്പാ ഇന്ന് പട്ടിണിയാവോ….??

തിരിച്ച് ബൈക്കിൽ കേറുമ്പോ പെണ്ണ് ഹാപ്പി, ഞാനും. അവളാഗ്രഹിച്ച കരടി നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ട്. ഇതൂടെ കൂട്ടി ഏഴ് കരടിയായി. ഒരു രണ്ടാഴ്ച മുൻപ് teddy സിനിമ ഇവളിരുന്ന് കാണുന്നത് കണ്ടു. ഇനിയതെങ്ങാനും കണ്ട് വട്ടയതാണോ….??

ഞങ്ങടെ മുറിയില് രണ്ട് മാസം മുന്പ് വരെ അതികം ആളൊന്നും ഇല്ലായിരുന്നു. പക്ഷെ ഇപ്പൊ ബാർബി, മിക്കീ മൗസ്, ഡോറ, ചുട്കി, രാജകുമാരി ഇന്ദുമതി, ചുട്കിയുടെ അമ്മ ടുംടും മാസി….etc! ഉള്ള എല്ലാ പെണ്ണുങ്ങളും ചുമരിന്മേലുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് ഇന്നലെ വേറൊരു മൊതലിനേം കൊണ്ട് വന്നു ഡാകിനി….! അകത്തൊന്നും ഒട്ടിക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് വാതിലിന്മേൽ കൊണ്ടൊട്ടിച്ചു. ഇതിനൊരു അന്ത്യം കാണോന്നെനിക്ക് തോന്നുന്നില്ല. വാവക്ക് തിരിഞ്ഞും മറിഞ്ഞും കിടക്കാൻ സൗകര്യത്തിന് മേഷിരിയോട് പറഞ്ഞ് ചെയ്യിപ്പിച്ച നല്ല ഒന്നാന്തരം തൊട്ടില്. പക്ഷെ വിചാരിച്ചത് പോലെ വാവക്ക് തിരിയാനും മറിയാനും പറ്റുന്നില്ല. എങ്ങനെ പറ്റും, ഇടത്ത് നോക്കിയ വെളുത്ത കരടി, വലത്ത് നോക്കിയ ചുവന്ന കരടി നടുക്ക് വാവച്ചിയും….! ഇങ്ങനെ പോയാൽ മിക്കവാറും കുഞ്ഞൊരു ലേഡി മൗഗ്ലിയാവും.

പ്രസവ ശേഷം പെണ്ണിന് ദേഷ്യവും വാശിയും ഒരല്പം കൂടിട്ടുണ്ട്. നാലാള് കാണ്ക്കെ ഏട്ടനും അല്ലാത്തപ്പോ എടാ പോടാന്നും വിളിക്കുന്നതാ അവൾടെ ശീലം. എന്തൊക്കെയായാലും ഞാനെന്ന് പറഞ്ഞലവൾക്ക് ജീവനാ. വീട്ടിലെപ്പോഴും കളിയും ചിരിയും മാത്രേയുള്ളൂ., അതുകൊണ്ട് തന്നെ ജോലിക്ക് പോകാനെ തോന്നില്ല. എന്നാലും പോകും., കിട്ടണ കാശ് മുഴുവൻ വീട്ടിൽ ചെലവാക്കും. അതിലും ഒരു സന്തോഷമുണ്ട്. പത്തഞ്ഞൂറ്‌ രൂപ മാറ്റി വക്കും. എനിക്കായോ അനുവിനയോ, ആർക്കായുമ്മല്ല. എന്റെ വാവച്ചിക്കായി. ഇപ്പഴേ save ചെയ്യണം. അവളെ ഒരു കുറവും അറിയിക്കാൻ പാടില്ല, അവളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ച് കൊടുക്കണം. അവള് ഇപ്പൊ എന്തായാലും ഒന്നും ചോദിക്കാൻ പോണില്ല. എന്നാ ചോദിക്കുന്ന സമയത്ത്‌ ഒട്ടും ആലോചിക്കാതെ, സമയം പാഴാക്കാതെ എനിക്കത് വാങ്ങി കൊടുക്കണം. ഞാനിങ്ങനെ ചിന്തിക്കുന്നത് ഒരച്ഛനായത് കൊണ്ടാ…!

വീടെത്തിയതും അവളിറങ്ങി അകത്തേക്കോടി. വാവയെ പിരിഞ്ഞ് ഒരുമിനിറ്റ് പോലും അവൾക്ക് മാറി നിക്കാനാകില്ല. എന്നാലും എന്നും രാവിലെ അമ്പലത്തിൽ പോകും. ഞാനും അകത്തോട്ട് കേറി. അടുക്കളയിൽ പാത്രങ്ങളുടെ ഒച്ച കേട്ടപ്പോ അങ്ങോട്ടേക്ക് ചെന്നു. പാവം അമ്മയിപ്പോ ഒറ്റക്കാണ് എല്ലാ ജോലിയും ചെയ്യുന്നേ…! ഒരു മാസം മുൻപായിരുന്നു തുമ്പി ബംഗ്ലുരിലേക്ക് പോകുന്നേ. ഇപ്പോളവൾ അവിടെയൊരു ഹോസ്പ്പിറ്റലിലാണ് work ചെയ്യുന്നേ. പോകാൻ വല്യ മടിയായിരുന്നു, പക്ഷെ എല്ലാരുടേയും നിർബന്ധത്തിന് വഴങ്ങി അവൾ പോയി. വല്ലാണ്ട് miss ചെയ്യുന്നുണ്ട് അവളെ. ഞാൻ മാത്രോല്ലാ എല്ലാവരും. അവളുണ്ടായിരുന്നപ്പോ ഇടക്കൊക്കെ അമ്മയെ സഹായിക്കാൻ കൂടുമായിരുന്നു. അനുവിനെ അടുക്കളേ കാണാനേയില്ല, മടിയുള്ളത് കൊണ്ടല്ല കുറച്ച് നാളത്തേക്ക് അടുക്കളേ കേറണ്ടാന്നാ അമ്മയുടെ order. ചേച്ചിയും ചേട്ടനും അവരുടെ കുഞ്ഞും മറ്റേ വീട്ടിലും. എന്ത് കൊണ്ടും അമ്മയാണ് ഇപ്പൊ കിടന്ന് കഷ്ടപ്പെടുന്നെ…..!

“ഞാനൂടെ സഹായിക്കട്ടെ അമ്മേ….??”

“ദേ ഈ ചായ കുടിച്ച് സഹായിക്ക്…!”
നിറഞ്ഞ പുഞ്ചിരിയോടെ അമ്മയെന്റെ നേരെ ചായക്കപ്പ് നീട്ടി.

“ഞാൻ പറഞ്ഞതല്ലേ അമ്മേ ഒരു ജോലിക്കാരിയെ വെക്കാന്ന്.”

“എന്തിനാ മോനെ….?? എനിക്ക് ചെയ്യാവുന്ന പണിയേ ഇവിടുള്ളൂ. ഇതിലെനിക്കൊരു കഷ്ടപ്പാടുമില്ല. ആഹാരമുണ്ടാക്കി നിങ്ങൾക്ക് ഊട്ടുന്നതാ അമ്മക്ക് സന്തോഷം….!”

സാരിത്തുമ്പിനാൽ മുഖം ഒപ്പുന്നതിനൊപ്പം അമ്മ പറഞ്ഞു. ഇതാ ഞങ്ങടെ അമ്മ സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മ….!

“ഏട്ടാ…….”

ചായ കപ്പ് ചുണ്ടോട് ചേർത്തപ്പോ തന്നെയെത്തി വിളി. അമ്മയെ ചേർത്ത് പിടിച്ച് ആ കവിളിൽ ഒരു സ്നേഹചുംബനം നൽകി ഞാൻ മുറിയിലേക്ക് ചെന്നു. തുറന്നിട്ട വാതിലിൽ ഡാകിനി എന്നെ നോക്കി ഇളിക്കുന്നുണ്ട്. ഞാൻ might ചെയ്യാൻ പോയില്ല. ദുഷ്ട്ടക്കൂട്ടങ്ങളല്ലേ…??

“ഇന്ന് വാങ്ങിച്ച പാവയെ തൊട്ടിലിൽ കിടത്തട്ടെ….??”

“ഇത് ചോദിക്കാനാണോ നീ വിളിച്ചേ…??”

“അല്ല…..”

“പിന്നെ……??”

“എന്റെ കള്ളതെമ്മാടിയെ ഒന്ന് കാണാൻ..!!”

“എന്താ മേടം ഒരു romance….??”

പറഞ്ഞ് മുഴുപ്പിച്ചതും അവളെന്റെ കഴുത്തിലൂടെ കൈചുറ്റി. പെരുവിരളിൽ പൊങ്ങി അവളുടെയാ പകുതി ചുവന്ന തേൻ അധരങ്ങൾ കൊണ്ട് എന്റെ ചുണ്ടുകളെ ലോക്കാക്കി. അതിന്റെ മാധുര്യം എന്റെ എല്ലാ നിയന്ത്രണലും തെറ്റിച്ചിരുന്നു. കൈയിലിരുന്ന ചായക്കപ്പ് അടുത്ത് കിടന്ന ടീപ്പോയിലേക്ക് വക്കുവായിരുന്നോ എറിയുവായിരുന്നോ എന്നെനിക്ക് കൂടി ഒരു പിടുത്തമില്ല. അവളെ ബെണ്ടിലേക്ക് തള്ളിയിട്ട് അവളിലേക്ക് പടരുമ്പോഴാണ് വാതിൽ അടച്ചില്ലല്ലോ എന്ന കാര്യം ഓർത്തേ…!

“mm….”

കിട്ടികൊണ്ടിരുന്ന സുഖം പെട്ടന്ന് മുറിഞ്ഞ് പോയപ്പോ അവൾ തിരക്കി.

“വാതിലടച്ചിട്ട് വരാം….!”

അതും പറഞ്ഞ് ഞാൻ വാതിൽ അകത്തിന്ന് കുറ്റിയിട്ടു. തിരിച്ച് ബെണ്ടിലേക്ക് കേറുമ്പോ തൊട്ടിലിലേക്ക് കണ്ണുടക്കി.

“അയ്യോ അച്ഛന്റെ ചക്കര ഇവിടെ ഉണർന്ന് കിടക്കുവാ….??”

ഉണർന്ന് കിടന്നിരുന്ന വാവയെ ഞാൻ പൊക്കിയെടുത്തു. അവളുടെ കുഞ്ഞു കവിളിലും താടിയിലും മുത്തി. ബെണ്ടിൽ കിടന്നിരുന്ന അനുവും എഴുന്നേറ്റിരുന്നു.

“അമ്മേടടുത്ത് വാടാ…..”

അലസമായി കിടന്ന സാരി നേരെയാക്കി
എന്റെ കൈയിലിരുന്ന കുഞ്ഞിനെ അവൾ വാങ്ങി നെഞ്ചോട് ചേർത്ത്
കൊഞ്ചിച്ചു. അവളുടെയാ കുഞ്ഞു കാലിലെ വെളുപ്പും ചുവപ്പും കലർന്ന പാതത്തെ ഞാൻ ചുംബിച്ചു. അവളാ പിഞ്ചു കൈയുയർത്തി മുകളിലേക്ക് ചൂണ്ടുന്നുണ്ട്.

“നോക്ക് നോക്ക് ഫാൻ കറങ്ങുന്നത് കണ്ടോ…..??”

ചെറിയ ഉണ്ടകണ്ണുരുട്ടി അവൾ ഫാനിലോട്ട് തന്നെ നോക്കി. ആ കണ്ണുകളിൽ അത്ഭുതവും ആകാംക്ഷയുമാണ്. അനു കൈചൂണ്ടുന്നിടത്തെല്ലാം അവളുടെ കണ്ണുകൾ പതിഞ്ഞിരുന്നു.

“ദേ നോക്ക്, കരടിയെ കണ്ടോ….?? അച്ഛനെ പോലെയിരിക്കുന്നല്ലേ വാവേ….??”

വെളുത്തൊരു കരടിയെ കുഞ്ഞിന് കാട്ടികൊണ്ട് പറഞ്ഞവൾ എന്നെ നോക്കി കളിയാക്കി ചിരിച്ചു.

“അച്ഛൻ കരടിയൊന്നും അല്ലടാ..! അമ്മയോട് പറഞ്ഞ് കൊടുത്തേ അച്ഛൻ കരടിയല്ലാന്ന്….!”

അവളെ ഞാൻ എടുക്കുന്നതിനൊപ്പം പറഞ്ഞു. അവളെന്റെ കൈയിലിരുന്ന് എന്തക്കെയോ മൂളുന്നുണ്ട്.

“അനു…..”

“mm…..”

“എന്ത് സുന്ദരിയാല്ലേ നമ്മടെ വാവ…”

“mm. എന്റെ മുത്തിന് കണ്ണ് കിട്ടാണ്ടിരിക്കട്ടെ…..!”

കുഞ്ഞിന്റെ തലയിലുഴിഞ്ഞ് കൊണ്ടവൾ പറഞ്ഞു.

“നീ ചുമ്മ ഇരിക്കുവാണേ അമ്മേ പോയി ഒന്ന് സഹായിച്ചൂടെ…..??”

“ഞാനെന്ത് ചെയ്യാനാടാ അടുക്കളേ കേറിയ മുട്ട് കാല് തല്ലിയൊടിക്കൂന്നാ പറഞ്ഞേക്കണേ….”

“പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ടി…”

“ഞാൻ അങ്ങോട്ട് ചെല്ലട്ടേടാ…..??”

“ചെല്ലെടി. എന്തേലും ചെന്ന് ചെയ്ത് കൊടുക്ക്….!”

“അമ്മാ, അമ്മുമ്മയെ അടുക്കളേ സഹായിച്ചിട്ട് വരാവേ…..”

എന്റെ മടിയിലിരുന്ന വാവയുടെ കവിളിൽ വേദനിപ്പിക്കാതെ പിച്ചി അവൾ പറഞ്ഞു. എന്റെ ചുണ്ടിൽ നേരത്തെ മുടങ്ങിയതിന്റെ ബാക്കിയെന്ന പോലെ അവളുടെ അധരങ്ങളമർത്തി. പിന്നീട് മുറിവിട്ട് പോയി. അടുക്കളേ അടുപ്പിക്കില്ലാന്ന് എനിക്കും എന്നേക്കാൾ നന്നായി അവൾക്കുമറിയാം.

“നിന്റെ അമ്മക്ക് വട്ടുണ്ടോ പെണ്ണേ…?? ചുമര് മൊത്തം ഇങ്ങനെ സ്റ്റിക്കർ ഒട്ടിക്കാൻ…..?? എഹ്….”

എന്തോ മനസ്സിലായത് പോലെ പല്ലില്ലാത്ത മോണ കാട്ടി അവൾ ചിരിച്ചു.
ഞാനവളുടെ നെറ്റിയിലും കവിളിലും താടിയിലും വയറിലും ഒക്കെ ചുംബിച്ചു. മൂക്ക് കൊണ്ട് മൂക്കിലുരസി. കുഞ്ഞിന് നന്നായി ഉറക്കം വരുന്നുണ്ടെന്ന് മനസ്സിലായി.

“അച്ഛനും ഉറക്കം വരുവാ….! ഇന്ന് നമ്മക്ക് ഒരുമിച്ച് കിടന്ന് ഉറങ്ങാവേ…..”

ബെണ്ടിലേക്ക് ഞാൻ ചരിയുമ്പോ എന്റെ നെഞ്ചോട് ചേർന്ന് വാവയുമുണ്ടായിരുന്നു. അവളുടെ തലയിൽ ചുംബിച്ച് മുതുകിൽ തട്ടിയുറക്കുമ്പോ, ഒരച്ഛന്റെ ചൂടേറ്റ് അവളതി വേഗമുറങ്ങിയിരുന്നു……!

“കാർത്തി…..,,, എന്റെ സന്തോഷം എങ്ങനാടാ ഞാൻ അറിയിക്കുവാ….?? നീയും അനുവും തുമ്പിയും അമ്മയും എല്ലാരും ആയിട്ട് സന്തോഷത്തോടെ ഇരിക്കുന്നില്ലേ…. എനിക്കത് മതീടാ…..! ശിവ ഭഗവാൻ എനിക്കൊരു വരം തന്നെടാ, നിന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങുന്ന പൊന്ന് മോളില്ലേ… അത് ഞാനാ….! ജീവിച്ചിരുന്നപ്പോ ഒരമ്മയുടേം അച്ഛന്റേം സ്നേഹം എനിക്ക് കിട്ടിലാ. എന്നാ ഇതെന്റെ പുതിയ ജന്മാ. നീ എനിക്ക് അച്ഛന്റെ സ്നേഹവും അനു എനിക്ക് അമ്മയുടെ സ്നേഹവും തന്ന് വളർത്തും. അതാ ഭഗവാന്റെ തീരുമാനം. ഓർമയുണ്ടോ കാർത്തി അന്ന് കടപ്പുറത്ത് വച്ച് ഐസ്ക്രീം കാരൻ പറഞ്ഞത്., നമ്മളെ കാണാൻ ശിവ ഭഗവനേം, പാർവതി ദേവിയെം പോലുണ്ടെന്ന്. അന്ന് ഞാനുമത് വിശ്വസിച്ചു. എന്നാ അതല്ല സത്യം. നിങ്ങളുടെ പ്രണയം പാതിയെ പ്രാണനായി കണ്ട പരമശിവനെ പോലെ, പതിയെ ആത്മാവാക്കിയാ പാർവതി ദേവിയെ പോലെ….!! നിങ്ങളുടെ മകളായി ജനിച്ചതിൽ ഞാനെന്തോ പുണ്യം ചെയ്തിട്ടുണ്ട് ടാ…. ഒരൊറ്റ കാര്യത്തിലേ എനിക്ക് വിഷമം ഉള്ളൂ, നിന്നെ ഇനി മുതല് അച്ഛന്ന് വിളിക്കേണ്ടി വരുമല്ലോന്ന് ഓർക്കുമ്പോ……,,,”

“പാറു………..”

ഞെട്ടിയുണരുമ്പോ കണ്ടത് സ്വപ്നം ആണെന്ന് വിശ്വസിക്കാനേ പറ്റിയില്ല. എന്റെ പാറു….. അവളെ പറ്റിയോർക്കുമ്പോ എത്ര സന്തോഷത്തോടെ ഇരുന്നതും ഉള്ളിലൊരു വിങ്ങലാ. നെഞ്ചിൽ തപ്പി നോക്കുമ്പോ കുഞ്ഞില്ല. ചാടി പിടഞ്ഞെഴുന്നേറ്റു, തൊട്ടിലിലും നോക്കി. മുറി വിട്ടോടി ഹാളിലേക്ക് ചെല്ലുമ്പഴാ സമാധാനം ആകണേ…, അമ്മയും അനുവും സോഫയിൽ ഇരിക്കുന്നു താഴെ കൈയിൽ കിലുക്കുമായി വാവ കളിക്കുന്നു…..!!

“എന്തൊരു ഉറക്കാ ഏട്ടാ…..?? എത്ര തവണ വിളിച്ചൂന്നോ….?? മണി 11 ആയി. വിശന്നിട്ട് കണ്ണ് കാണാൻ വയ്യ വന്നേ വല്ലതും കഴിക്കാം….”

എന്നെ കണ്ടതും അനു ചാടി എഴുന്നേറ്റ് പറഞ്ഞു. എനിക്കും നല്ല വിശപ്പുണ്ടായിരുന്നു, പിന്നെ സമയം കളയാതെ കഴിക്കാനിരുന്നു. അടുത്തായി തന്നെ അനുവും അവളുടെ മടിയിൽ ഞങ്ങടെ കുഞ്ഞും….!! വയർ നിറച്ചൂട്ടിട്ടെ അമ്മയിരിക്കൂ. നല്ല ഇഡലിയും മുളക് ചമ്മന്തിയും. ചൂട് ഇല്ലായിരുന്നുവെങ്കിലും ടെസ്റ്റിന് ഒരു കുറവും ഇല്ലായിരുന്നു. അസ്വദിച്ച് തന്നെ നാലഞ്ഞെണ്ണം പറഞ്ഞയച്ചു. അനു നേരത്തെ കഴിച്ചു തീർത്തു മുറിയിലേക്ക് പോയി ഇനി വേണം കുഞ്ഞിന് പാല് കൊടുക്കാൻ. നമ്മള് മാത്രം കഴിച്ചാൽ പോരല്ലോ കുഞ്ഞിനും വിശപ്പൊക്കെ കാണില്ലേ…. ഞാൻ കഴിച്ച് കഴിഞ്ഞ പാത്രവും കൊണ്ടമ്മ പോയി, കൈയൊക്കെ കഴുകി ഞാൻ മുറിയിലേക്കും. ചാരിയ വാതിൽ തുറന്ന് അകത്തേക്ക് കേറി. കുഞ്ഞിനെ മടിയിൽ കിടത്തി അവൾ പാല് കൊടുക്കുന്നുണ്ട്. അവൾക്കടുത്തായി തന്നെ ഞാനും ചെന്നിരുന്നു.

“അനു കൊറേ നാളായി ഒരു കാര്യം പറയണം എന്ന് വിചാരിക്കുന്നു…..,,”
“mm….??”

“ഞാൻ വേറൊരു ജോലി നോക്കിയാലോ എന്നാലോചിക്കുവാ….!!”

“ഇപ്പൊ പോണ ഈ ജോലിക്കെന്താരു കുറവ്….??”

“എനിക്ക് വയ്യെടി ക്ലീൻ ചെയ്ത് ചെയ്ത് മടുത്ത്…..!!”

“മക്കക്ക് പിന്നെ ക്ലിനിങ് അല്ലായിരുന്നോ ഇഷ്ട്ടം….?? ഇപ്പൊയെന്ത് പറ്റി….??”

“ഇഷ്ട്ടൊക്കെ ആയിരുന്നു., പക്ഷെ ഇതിന് ഇത്രയും പാടുണ്ടാവൂന്ന് ഞാനിറിഞ്ഞോ..??”

“mm. നീ വേറെ എവിടേലും നോക്കുന്നുണ്ടോ….??”

“അഹ് ഒന്നുരണ്ടിടത്ത് അന്വേഷിച്ചു. വല്ലതും കിട്ടോന്ന് നോക്കട്ടെ….!!”

“അപ്പൊ അളിയനും കാണില്ലേ….??”

“പിന്നവൻ ഇല്ലാതെ ഞാനുണ്ടോടി….??”

“മതിയോ എന്റെ ചക്കരക്ക്….?? വയറ് നിറഞ്ഞോടി കള്ളി….??”

കുഞ്ഞിനെ തോളിലിട്ട് മുതുകിൽ കുറച്ച് നേരം തട്ടി കൊടുത്തു…….

“mm ഇനി കുറച്ച് നേരം ഇവിടിരിക്ക്…. എന്റെ മോള്….”

ഏമ്പക്കം പോയ ശേഷം കുഞ്ഞിനെ കട്ടിലിലേക്കിരുത്തി. കുഞ്ഞ് താഴെ വീണ് പോകും എന്ന പേടി ഞങ്ങൾക്കില്ല., കാരണം നാല് സൈഡും തലയണ കൊണ്ടൊരു മതില് തന്നെ അനു കെട്ടീട്ടുണ്ട്…..!!

“നീയാണോ കുഞ്ഞിനെ നേരത്തെ വന്നെടുത്തെ….??”

“പിന്നെ., ഞാനിവിടെ വന്നപ്പോ മോൻ സുഖറക്കം കുഞ്ഞ് കട്ടിലിലിറങ്ങി ഉണർന്ന് കിടക്കുന്നു. പിന്നവളെയും എടുത്ത് പുറത്തൊക്കെ പോയി കളിപ്പിച്ചു. ഇതിനിടയില് ഒന്ന് രണ്ട് തവണ നിന്നെ വന്ന് വിളിച്ചു., എവിടെ….?? ചത്ത് കിടന്നല്ലേ ഉറക്കം….!! നീ എണിക്കും മുന്നേയാ ഞാനും അമ്മയുമൊക്കെ എണിക്കുന്നെ എന്നിട്ട് ഞങ്ങൾക്കില്ലല്ലോ നിന്റെയീ ഉറക്കം….??”

“ഉറക്കം വന്നാൽ ഉറങ്ങണം., നിങ്ങൾക്ക് ഉറക്കം വരുന്നില്ലാന്ന് പറഞ്ഞ്….?? എനിക്കുറങ്ങണ്ടേ….?? ഇത് കൊള്ളാം..”

“പണ്ടേ നിന്നോട് തർക്കിച്ചു ജയിക്കാൻ പറ്റില്ലല്ലോ….!!”

ഇതിനിടയില് സാരി മാറ്റി നൈറ്റി ആക്കിയിരുന്നവൾ…. വലത് മുല ഇപ്പഴും പുറത്ത് തന്നാണ്. എന്റെ കണ്ണുടക്കിയതും അതിൽ തന്നെ…..!!

“നിന്റെ നോട്ടം അത്ര ശെരിയല്ലോ….”

നോക്കിയത് ആശത്തിക്ക് ഇഷ്ട്ടയില്ലാന്ന് തോന്നുന്നു, പുറത്ത് കിടന്നതിനെ ഉള്ളിലാക്കി അവൾ സിബ്ബിട്ടു.

“ഓഹ് ഞാനൊന്ന് നോക്കിപ്പോയതാ കുറ്റം. അവൾക്ക് രാവിലെ romantic ആവാം., അതിന് കുഴപ്പം ഇല്ല.”

ആർക്ക് കേക്കനോ മുകളിലോട്ട് നോക്കി ഞാനത് പറയുമ്പോ അവളുടെ ഭാഗത്ത് നിന്നും മറുപടി കിട്ടിയത് കുണുങ്ങി ചിരിയിലൂടെയാണ്….!!

“ടാ…..”
“അഹ് പറയ്യ്‌…..”

“നമ്മക്കിന്ന് കറങ്ങാനൊക്കെ പോയാലോ….??”

“ഇന്നെനിക്ക് night work ഇല്ലേ…?? പോവാൻ പറ്റില്ല…..!!”

“അത് night അല്ലെ…, ഞാൻ പറഞ്ഞത് ഇപ്പൊ പോകുന്ന കാര്യമാ. വൈകുന്നേരത്തിന് മുന്നേ തിരിച്ചെത്താം…”

“പോകുന്നേല് കുഴപ്പം ഒന്നൂല്ല. പക്ഷെ നമ്മള് മാത്രായിട്ട് എങ്ങനാ ടി….?? ഒന്നാമത്തെ കാര്യം ആരും ഇല്ലാത്തത് കൊണ്ടമ്മ വരില്ല. നമ്മക്കൊരു കാര്യം ചെയ്യാം അടുത്ത മാസം തുമ്പി വരും., എന്നിട്ട് ചേച്ചിയേം ചേട്ടനേം ഒക്കെ വിളിച്ച് ഫാമിലി ആയിട്ട് ഒരു രണ്ട് മൂന്ന് ദിവസത്തേക്ക് അടിച്ച് പൊളിക്കാം പോരെ….??”

“കൂട്ടുകാരനെ വിളിക്കുന്നില്ലേ….??”

“പിന്നവൻ കാണാണ്ടിരിക്കോ….?? അത് പോരെ നമ്മക്ക് അടുത്ത മാസം പോവാം….”

“അഹ്…. ഇനിയിപ്പോ നാലോ അഞ്ചോ ദിവസം അതിനുള്ളിൽ തുമ്പി മോള് വരും. നീ പറഞ്ഞതാ ശെരി. അതാവുമ്പോ എല്ലാരും ഉള്ളത് കൊണ്ട് അമ്മയും വരും.”

“അത്രേയുള്ളൂ…..!!”

“കാർത്തി…..”

“mm……”

“നമ്മടെ വാവച്ചിക്ക് പേരിടണ്ടേ….??”

“പിന്നെ വേണ്ടേ….??”

പിന്നില് ഉരുണ്ട് കളിക്കുവായിരുന്ന വാവയെ പൊക്കി എടുത്ത് അവളുടെ കവിളിൽ മുത്തി ഞാൻ പറഞ്ഞു….!!

“നീ വല്ലതും കണ്ട് വച്ചിട്ടുണ്ടോ ടി….??”

“അഹ് ഇവള് ജനിക്കുമുന്നേ ഒരു പേര് കണ്ട് വച്ചതാ ഞാൻ….!! നിനക്കും വല്യ ഇഷ്ട്ടാവും…..!!”

“ആണോ….?? പറയ്യ്‌ കേക്കട്ടെ…..”

“പാർവതി…..!!”

നിറകണ്ണുകളോടെ അവളെ നോക്കുമ്പോ ആ കണ്ണുനീര് നേരത്തെ പ്രതീക്ഷിച്ച പോലെ ഒപ്പിയവൾ.

“ആ പേര് മതീടാ നമ്മടെ മോൾക്ക്….”

എന്റെ തോളിലേക്ക് ചായുന്നതിനൊപ്പം അവൾ പറഞ്ഞു.

“പാർവതി…..”

പുഞ്ചിരിയോടെ കുഞ്ഞിന്റെ മുഖത്ത് നോക്കി ഞാൻ വിളിക്കുമ്പോ ആ പേര് ഇഷ്ടപ്പെട്ട പോലെ അവൾ അലറികൂവി……!! ഒരു കൈയാൽ കുഞ്ഞിനേം മറു കൈയാൽ അനുവിനെയും ഞാൻ ചേർത്തുപ്പിടിച്ചു.

പാർവതി….. എന്റെ പാറൂട്ടി……!! ഒരു കാലത്ത് എന്റെ പെണ്ണായി ഞാൻ പ്രണയിച്ചിരുന്നു., ഇപ്പൊ എന്റെ പൊന്ന് മോളായി ഞാൻ സ്നേഹിക്കുന്നു…..!!

[[ഇഷ്ട്ടായാ….?? എങ്കി കുറച്ച് സമയം തന്നാൽ ബാക്കിയും തരാം….!! ഇഷ്ടമായെങ്കിൽ മാത്രം……]]
0cookie-checkഇപ്പോഴും പ്രണയിക്കുന്നുണ്ടോ……..?

  • ചെറിയ രാജകുമാരി

  • അരളിപുണ്ടൻ – Part 8

  • അരളിപുണ്ടൻ – Part 7