അത് സർപ്രൈസ് ആണ് 12

എഴുതിയ അത്രയും പോസ്റ്റ് ചെയ്യുന്നു. ഇത്രയും താമസിക്കുന്നതിന്റെ കാരണങ്ങൾ പറയുന്നത് ക്ലിഷേ ആയി പോവുമെന്നതിനാൽ ഉദ്ധരിക്കുന്നില്ല…
അലാറത്തിന്റെ ദുഷ്കരമായ ശബ്ദം കാതുകളിൽ കുത്തി തുളച്ചു കയറുന്നത് കേട്ടിട്ടാണ് ഉറക്കത്തിൽ നിന്ന് വിട്ടത്..

കണ്ണ് തുറക്കാനൊരു മടി..

കൈ കൊണ്ട് ബെഡ്‌ഡിലൊന്നു പരതി നോക്കി. ദേവു എടുത്തു കൊണ്ട് പോയിട്ടുണ്ട് കണ്ണനെ . അല്ലേൽ അടുത്തുണ്ടായേനെ…

പുളിച്ച കണ്ണുകളെ വലിച്ചു തുറന്നു..

അടുത്തുള്ള ടൈം പീസിന് ഒരറ്റ അടിയങ് വച്ചു കൊടുത്തു.. അതോടെ അതിൽ നിന്ന് വന്നു കൊണ്ടിരുന്ന ചിലമ്പിച്ച ശബ്ദം നിലച്ചു..

ഇന്നിപ്പോ വെള്ളിയാഴ്ച്ച.. ഇന്നും കൂടെ പോയ രണ്ട് ദിവസം ഒഴിവ്..ഹാവൂ..

മോഹനങ്കിൾന്റെ സ്പെഷ്യൽ കൻസിഡെറേഷൻ ആണ് എനിക്ക്.. ഒരു കുട്ടിയുള്ളത് കൊണ്ട് ശനിയും ലീവെടുക്കാന്നുള്ളത്.. അതിന്റെ പുറമെ വേറെയും.. ഒന്ന് സോപ്പിട്ടാൽ വഴുതി പോകുന്ന ആളാണേ..

ബാത്‌റൂമിലേക്ക് കയറുമ്പോഴാണ് അരികിലുള്ള ബസ്കറ്റിൽ കിച്ചുവിന്റെ ഷർട്ട്‌ കിടക്കുന്നത് കാണുന്നേ.

ഇങ്ങനെ ഒരുത്തൻ ഇവിടുണ്ടായിരുന്നല്ലോന്ന് അപ്പോഴാണ് ഓർത്തത്.. ഇവിടുന്ന് പോയോ അതോ താഴെ ഉണ്ടാകുവോ ആവോ..

കുളിയും കഴിഞ്ഞ് ആ വെള്ള സാരിയും കറുപ്പ് ബ്ലൗസുമിട്ട് പുറത്തിറങ്ങി..

ഒരു കുഞ്ഞു കറുത്ത പൊട്ട് കണ്ണാടിയിൽ നിന്ന് അടർത്തിയെടുത്ത്‌

പുരികങ്ങൾക്കിടയിലേക്ക് വച്ചു.. അറിയാതെ തന്നെ

ഡ്രോയിൽ കിടക്കുന്ന കണ്മഷിയിലേക്ക് കൈ നീണ്ടു.. പിന്നെ ഒന്നും നോക്കിയില്ല നീട്ടിയങ്ങോട്ട് വരച്ചു.. ആഹാ.. ഐശ്വര്യ റായി വരെ തോറ്റുപോകും ഇപ്പോ എന്റെ മുൻപിൽ.

കണ്ണാടിയുടെ മുന്നിൽ നിന്ന് അങ്ങനെയൊരു പ്രഹസനവും നടത്തി തയോട്ടിറെങ്ങി. ഇന്നെന്തോ ഒരു ഉന്മേഷമൊക്കെ..

താഴെ കാണാത്തത് കൊണ്ട് കിച്ചു പോയിട്ടുണ്ടെന്ന് ഉറപ്പിച്ചു . ഇന്നലത്തെ മഴയിൽ പെഴുതിറങ്ങിയ വെള്ളം ഇപ്പോഴും മരത്തിന്റെ ചില്ലകളിലൂടെ ധാര ധാരയായി ഒഴുകുന്നുണ്ട്..

..ചീവിടുകളുടെ ഒച്ചപ്പാടും തണുത്ത അന്തരീക്ഷവും…ഇപ്പോ മൂടി പുതച്ചുറങ്ങിയാ ഹോ

ദേവു കണ്ണനെയും എടുത്ത് മുറ്റത്തുകൂടെ നടക്കാണ്. അവളവന് കൈ ചൂണ്ടി എന്തെല്ലോ പറഞ്ഞു കൊടുക്കുന്നുണ്ട്.

അവരെ രണ്ടു പേരെയും വിളിച്ചു.

:കിച്ചു എപ്പോ പോയെടി

കണ്ണനെ എടുക്കാൻ നേരം ദേവുവിനോട് ചോദിച്ചു.

:കുറച്ച് മുൻപ്.. കണ്ണൻ ഉണർന്നപ്പോ എന്റെ കയ്യിൽ തന്ന് പോയി.

:മ്മ്

കണ്ണനെ അവളെയടുത്ത്‌ നിന്ന് വാങ്ങി പാലുകൊടുക്കാൻ തുടങ്ങി. കണ്ണനെ എടുക്കുന്നേരം ദേവു എന്നെ ഒരു നോട്ടം. എന്താണെന്ന് ചോദിച്ചിട്ട് ഏയ് ഒന്നുല്ലാന്ന് ചുമലും കൂച്ചി എന്നെ മറികടന്നു ഉള്ളിലേക്ക് പോയി. എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തോണ്ട് എന്തേലും ആകട്ടെന്ന് കരുതി.

സമയം കുറച്ചു കഴിഞ്ഞിട്ടും അവൻ മുലയിൽ നിന്ന് മാറുന്നെയില്ല അതോണ്ട് അവനെയും എടുത്ത് അടുക്കളയിലോട്ട് വിട്ടു. അമ്മയുണ്ടാക്കിയ പുട്ടിന് മീതെ കടലക്കറിയും ഒഴിച് കഴിക്കാൻ തുടങ്ങി.

കൈ വായിലേക്ക് കൊണ്ട് പോകുന്നത് കണ്ട കണ്ണൻ മുല കുടി നിർത്തി മാറിൽ നിന്നേണീറ്റിരുന്ന് പാത്രത്തിലേക്ക് അവന്റെ കുഞ്ഞി കൈ ഇടാൻ ശ്രേമിച്ചു.

അത്‌ തടഞ് ഞാൻ തന്നെ കടലയുടെ തൊലി കളഞ് ഉടച്ചു വായിലേക്ക് വച്ചു കൊടുത്തു. വിചാരിച രുചി അല്ലെന്ന് തോന്നിയത് കൊണ്ടാവും വീണ്ടും കൊടുത്തപ്പോ അവൻ മുഖം തിരിച്ചു കളഞ്ഞു. വീണ്ടും മുല കുടി തുടങ്ങി. ഇടക്ക് കടിക്കുന്നൊക്കെയുണ്ട്.. ശീലമായതോണ്ട് വല്ലാണ്ട് ശ്രേദ്ധ കൊടുത്തില്ല..

അതിനിടക്കാണ് ശാന്തേച്ചിയോട് സൊള്ളാൻ പോയ അമ്മയെ ദേവു കൂട്ടി കൊണ്ട് വരുന്നത്. എന്നിട്ട് കണ്ണുകൊണ്ട് അമ്മയോട് എന്നെ നോക്കാൻ. പുറത്ത് നിന്നുകൊണ്ടുള്ള ഇവരുടെ പരുങ്ങൽ കണ്ടിട്ട് ഞാനങ്ങോട്ടു ചോദിച്ചു.

കൊറേ നേരമായല്ലോ അവിടെ കിടന്ന് ചുറ്റിക്കളിക്കുന്നെ…… എന്താണ്

:ഏയ്.. ഞാനിവളോട് ചോദിക്കാരുന്നു നീയും കിച്ചുവും തമ്മിലുള്ള പിണക്കം തീർന്നോന്ന്

:ഇല്ലാ….. എന്തേ

:ഏയ.. അത്‌ മുഖത്ത് കാണാനുണ്ട്

ഒരു പ്രേത്യേക രീതിയിൽ അമ്മയത് പറഞ്ഞപ്പോ ഒന്ന് ചൂളി പോയപോലെ തോന്നിയെനിക്ക് …

പിന്നെ അമ്മയെ നോക്കാതെ എടുത്തു വച്ച ഭക്ഷണം ഇടതടവില്ലാതെ കയറ്റി കൊണ്ടിരുന്നു..

എന്നാലും ഒരു കണ്മഷിയൊക്കെ ഇട്ടെന്ന് വച്ച് ഇത്രയും കളിയാക്കണോ.

ഇവിടുന്ന് എത്രയും പെട്ടെന്ന് സ്‌കൂട്ടാകേണം.. ഇല്ലേൽ എനിക്ക് തന്നെ പണിയാകും.

ബാഗും ഫയലുമെടുത്ത്‌ കണ്ണന് ഒരു ചക്കര ഉമ്മയും കൊടുത്ത് കാറിൽ കയറി വിട്ടു.. ഗേറ്റ് കടക്കുമ്പോൾ ഗ്ലാസ്സിലൂടെ നോക്കുമ്പോയും കണ്ണൻ അവന്റെ കുഞ്ഞി കൈ കൊണ്ട് വീശി ടാറ്റ തരുന്നുണ്ട്.

മോഹൻ ദാസ് അസോസിയേഷന്റെ കെട്ടിടത്തിന്റെ താഴെ പാർക്കും ചെയ്ത് അറിയുന്നവർക്ക് ഒരു പുഞ്ചിരിയും കൊടുത്ത് എന്റെ കേബിനിലേക്ക് നടന്നു നീങ്ങി. അതിനിടക്ക് പുരുഷകേസരികൾ എന്നെ തുറിച്ചു നോക്കുന്നുമുണ്ട്. സഹപ്രവർത്തകരെന്ന നിലക്ക് അവർക്കും ഒന്ന് പുഞ്ചിരി കൊടുത്ത് ഞാനെന്റെ കേബിനിൽ പോയിരുന്നു. എനിക്ക് കൊച്ചുള്ളത് മാത്രമേ ഇവിടെ എല്ലാർക്കും അറിയൂ. കിച്ചുവാണ് ഭർത്താവെന്ന് ആർക്കും അറിയത്തില്ല. മോഹനങ്കിളൊയിച്. ചിലരൊക്കെ വിചാരിച്ചിരിക്കുന്നത് ഞാൻ ഡിവോഴ്സ് ആയ പെണ്ണാണെന്നാണ്.

കേസിന്റെ പേപ്പറുകൾ ഒന്ന് അടുക്കി വച്ച് മോഹനങ്കിളിലിനെ കാത്തു നിന്നു. കോടതിയുടെ കുറച്ച് അടുത്ത് തന്നെയാണ് ഈ കെട്ടിടവും.

അതിനിടക്ക് എന്റെ കൂടെ വർക്ക്‌ ചെയുന്ന രമ്യ അരികിലേക്ക് വന്നു.

:എന്താണ് പെണ്ണേ ബ്യൂട്ടിപാർലറിൽ വല്ലതും പോയോ.. മുഖത്ത്‌ ഒരു തെളിച്ചമൊക്കെ

:ശോ ഇത് തന്നെയാണ് അമ്മയും ചോദിച്ചത്.. എന്താ ചെയ്യാ ദൈവമിങ്ങനെ സൗന്ദര്യം വാരി കോരി തന്നാൽ

:അയ്യടി അത്‌ കൊണ്ടല്ല.. സാധാരണ നീ വരുന്നത് ഒരുമാതിരി വിഷാദം പിടിച്ച മുഖയമായിട്ടാണ്… ഇന്ന് എന്തോ അതൊന്നും കാണാനില്ല അത്‌ കൊണ്ട് ചോദിച്ചതാ…മാത്രമല്ല കണ്മഷിയൊക്കെ കയറിയിട്ടുണ്ട് മുഖത്ത്.. അത്‌ കൊണ്ട് പറഞ്ഞതാ…

:ആരാണ് ചേഞ്ച്‌ ആഗ്രഹിക്കാത്തത് മോളെ…

:എന്നാൽ ഇനി ചേഞ്ച്‌ ചെയ്യേണ്ട.. ഇപ്പോ കാണാൻ ഒരു മൊഞ്ചോക്കെയുണ്ട്.. പിന്നെ രാവിലെയൊരു ചെറുക്കൻ വന്നു നിന്നെ അന്വേഷിച്ചിരുന്നു

:ചെറുക്കനോ

:ആന്നെ

:എന്താണ്.. കേസിന്റെ വല്ല കാര്യത്തിനുമാണോ.

:ആയിരിക്കും അല്ലാണ്ട് ഇവിടേക്ക് വരത്തില്ലല്ലോ..

:അപ്പൊ നീ ചോദിച്ചില്ലേ

:ഇല്ലാ… നീ എത്തിയോന്ന് ചോദിച്ചു.. ഇല്ലാന്ന് പറഞ്ഞപ്പോ ആള് ശരിയെന്നു പറഞ് പോയി. ആ അത് കള.

ഉച്ചക്കിറങ്ങാന്നായിരുന്നു കരുതിയെ പക്ഷെ മോഹനങ്കിളിന്റെ മൂഡ് ശെരിയല്ലാത്തത് കോടതിയിൽ നിന്നേ കണ്ടത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ഭാര്യയോട് വഴക്കിട്ടാണ് വന്നതെന്ന് തോന്നുന്നു. അത്‌ കൊണ്ട് വൈകുന്നേരം വരെ അവിടെയിരിക്കേണ്ടി വന്നു. ഇടക്ക് കണ്ണനെ കാണാൻ ദേവുവിനെ വീഡിയോകാൾ ചെയ്ത്. അവനവിടെ സുഗായിട്ടുറങ്ങാണ്.

വൈകീട്ട് ഓഫീസിലെ ജോലി ഒരുവിധം തീർത്ത്‌ അവിടെന്ന് ഇറങ്ങി. കൂടെ രമ്യയുമുണ്ടായിരുന്നു. അവളെ പോകുന്ന വഴിക്ക് ബസ് സ്റ്റോപ്പിൽ ഇറക്കി കൊടുത്തു. പിന്നെ നേരെ വീട്ടിലേക്ക് വിട്ടു. പോകുന്ന വഴിക്ക് അച്ഛന്റെ കടയിൽ കയറാൻ തീരുമാനിച്ചു. വീട്ടിലേക്ക് എന്തേലുമൊക്കെ സാധനം കൊണ്ടുപോകാൻ ഉണ്ടാകും. അതും വിചാരിച്ചാണ് അവിടെ നിർത്തിയെ പക്ഷെ കാറിൽ നിന്നിറങ്ങി അച്ഛന്റെ കടയിലേക്ക് കയറിയപ്പോഴാണ് അതിനുള്ളിൽ അച്ഛനോട് കുശലം പറഞ്ഞിരിക്കുന്ന കിച്ചുവിനെ കാണുന്നത്. തോളിലായിട്ട് കണ്ണനുമുണ്ട്.

അറിയാത്ത പോലെ കടയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും അച്ഛൻ കണ്ടു.

:ദേ മോള് വന്നല്ലോ…നീ എന്താ നേരം വൈകിയേ അല്ലേൽ ഇന്ന് നേരത്തെ ഇറങ്ങാറുണ്ടല്ലോ

:നിങ്ങളെ ചങ്ങാതി വിടണ്ടേ അവിടെന്ന്

അച്ഛനോട് അതും പറഞ് കണ്ണന് നേരെ കൈ നീട്ടി. എവിടുന്ന് ചെക്കന് പെട്ടെന്നൊരു ബലം പിടുത്തം. മാസത്തിലൊരിക്കൽ റേഷൻ കിട്ടുന്ന പോലെയല്ലേ കിച്ചുവിനെ കാണുന്നെ അതുകൊണ്ടായിരിക്കാം. പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലാ. അമ്മ വിളിച്ചാൽ കൊച്ചുങ്ങള് വരണമെന്നാ. അത്‌ കൊണ്ട് നിനക്ക് ഇന്ന് പാലില്ലടാ കള്ള കണ്ണാ. അതും മനസ്സാലെ പറഞ് അവനെ നോക്കി കണ്ണുരുട്ടി.

:എന്നാ മോള് വേഗം വീട്ടിലോട്ട് വിട്ടോ.. കിച്ചു പറഞ് നിങ്ങള് പുറത്തെങ്ങോ പോകുന്നുണ്ടെന്ന്.

അച്ഛനത് പറഞ്ഞപ്പോ ഞാൻ കിച്ചുവിനെ നോക്കി. അവനെന്നെ നോക്കി ഇളിച്ചുകൊണ്ട് നിൽക്കുന്നുണ്ട്.

അച്ഛൻ മുൻപിലുള്ളത് കൊണ്ട് ഒന്നും പറയാനും പറ്റത്തില്ല

:നീ എന്താടി ആലോചിച്ചിരിക്കുന്നേ

:ഹേയ്.. ഒന്നുല്ല.. എന്തേലും വീട്ടിലേക്ക് കൊണ്ട് പോകാനുണ്ടോച്ചാ

:ഇല്ലടി. ഉണ്ടേൽ ഞാൻ കൊണ്ടുവന്നോളാം നീ കാറിവിടെ വച്ചേക്ക്.

:ശെരിയച്ഛാ

അച്ഛനോട് യാത്രയും പറഞ് കാറിനുള്ളിൽ കിടന്ന എന്റെ സാധനങ്ങളെടുത്ത്‌ കീ അച്ഛന് നൽകി കിച്ചുവിന്റെ പുറകെ നടന്നു.

അവന്റെ ബൈക്ക് കടയുടെ സൈഡിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. മുൻപുണ്ടായിരുന്നത് കാണാതെ പോയി. അതിന് ശേഷം ഇറക്കിയതാണി ബിഎംഡബ്ല്യൂ ബൈക്ക്. കണ്ണനെ അവന്റെ മുന്നിലിരുത്തി കൊണ്ട് എന്റെ അരികിലേക്ക് വന്നു നിർത്തി. പിന്നിലിരുന്നു ഒരു കൈകൊണ്ട് അവന്റെ വയറിലും മറുകൈകൊണ്ട് മടിയിൽ വച്ചിട്ടുള്ള ബാഗും പിടിച്ചിരുന്നു

:നീ എന്നെ നാണം കെടുത്താവോ തെണ്ടി

അവന്റെ വലത് തുടയില് പിച്ചിക്കൊണ്ട് വിടാതെ ചോദിച്ചു.

:ആ…ലച്ചു വിട് വിട് ആ

വണ്ടി കിടന്ന് പാളിപോകാൻ തുടങ്ങിയപ്പോ പിച്ചുന്നത് നിർത്തി.

:തൊലി പോന്നുന്ന തോന്നുന്നേ ഹൂ എന്റമ്മോ എന്തരു വേദന ഹോ

അവനതും പറഞ് ബൈക്കിൽ നിന്ന് കയ്യെടുത്ത്‌ പിച്ചിയ സ്ഥലത്ത്‌ തടവാൻ തുടങ്ങി. അത്‌ കണ്ടപ്പോ പിന്നെ ഞാൻ തന്നെ തടവി കൊടുത്തു.

:അങ്ങനെ തന്നെ വേണം.. അല്ല പിന്നെ.. രാവിലെ ഇവിടെന്ന് പോയിട്ടല്ലേ ഉള്ളു.. വൈകുന്നേരം ആയപ്പോയേക്കും വന്നിരിക്ക മനുഷ്യനെ നാണം കെടുത്താൻ.

കിച്ചുവിന്റെ തുടയില് തടവി കൊണ്ട് പറഞ്ഞു.

:ഓ.. ഇപ്പോ അങ്ങനെ ഒക്കെ ആയി ല്ലെ… എന്നാ ശെരി നമ്മളിനി വരുന്നില്ലേ

:ശ്ശോ അതാണോ ഞാൻ പറഞ്ഞെ…. ഇനി അതി പിടിച്ചു കയറല്ലേ..

അവന്റെ പുറത്ത് തല ചാരികൊണ്ട് പറഞ്ഞു.

:രാവിലെ തന്നെ അമ്മയും ദേവുവുമൊക്കെ കളിയാക്ക്യർന്നു. ഓഫീസിലെത്തുമ്പോ രമ്യയും. മുഖത്തൊക്കെ തെളിച്ചം വന്നല്ലോന്ന്. എല്ലാരും എന്നെ ആദ്യം കാണുന്ന പോലെയാ നോക്കിയിരുന്നേ..

കിച്ചുവിന്റെ തോളിൽ കവിള് വച്ച് അവന്റെ കവിളിൽ മുഖമുരസികൊണ്ട് ചിരിച്ചോണ്ട് പറഞ്ഞു.

:ഹ ഹ.. ഞാനും ചോദിക്കണമെന്ന് വച്ചതാ.. എന്താണ് മുഖത്തൊക്കെ ഒരു തെളിച്ചം..

:ഓ നിനക്ക് അറിയാത്ത പോലെ. നിന്റെ മുഖത്തും തെളിച്ചം വന്നല്ലോ.

:എനിക്ക് തോന്നിയിട്ടില്ല.

:എന്നാ എനിക്ക് തോന്നുന്നുണ്ട്.

ഞങ്ങളെ പിണക്കം എല്ലാം സോൾവ് ആയത്കൊണ്ട് അതിന്റെ റിയാക്ഷൻ എന്നോണം ഞങ്ങളെ മുഖത്ത് നിന്ന് കയറികൂടിയ തെളിച്ഛമോർത്ത്‌ ഞാൻ പറഞ്ഞു.

:പിന്നെ എല്ലാ കാര്യവും പറയാതെ ഞാൻ വരത്തില്ലട്ടോ വീട്ടിലേക്ക്..

കിച്ചുവിന്റെ ചെവിക്ക് പിറകിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു

:അതെനിക്കറിയാ ലച്ചൂസേ.. ഞാൻ പെട്ടെന്ന് പറയാ.. നീയും കണ്ണനും ഇവിടെയും ഞാനവിടെയുമായിട്ട് എനിക്ക് എന്തോ പോലെ.. കൂടുതൽ കാത്തിരിക്കാൻ എനിക്കും വയ്യെടി..

കിച്ചു മുന്നിലിരുന്ന് ബൈക്ക് യാത്ര ആസ്വദിക്കുന്ന കണ്ണന്റെ തലയിൽ ഇടം കൈ കൊണ്ട് തടവി കൊണ്ട് പറഞ്ഞു.

ഞാനവനോട്‌ ഒന്നും കൂടെ ചേർന്നിരുന്ന് അവന്റെ വയറിലൂടെ കൈ കൊണ്ട് കെട്ടിപിടിച് പഴയ പോലെ തല പുറത്ത് ചാരിയിരുന്നു.

വീട്ടിലെത്തിയപ്പോഴേക്കും അമ്മ കിച്ചുവിനുള്ള ചായ എടുത്തു വച്ച് ഉമ്മറത്തു കാത്തിരിക്കുന്നുണ്ടായിരുന്നു.

:നീയെന്താടി ഇന്ന് വൈകിയേ.. ഇല്ലേൽ ഇന്നത്തെ ദിവസം ഉച്ചക്ക് എത്തുന്നതാണല്ലോ

ബൈക്കിൽ നിന്നിറങ്ങുമ്പോൾ അമ്മ ചോദിച്ചു.

:ഇറങ്ങാൻ നോക്കിയാർന്നു. പക്ഷെ കുറച്ചു വർക്ക്‌ പെന്റിങ് ഉണ്ടാർന്നു. അത് തീർക്കാൻ നിന്നതാ..ന്നാ പിന്നെ മനസ്സമാധാനമായിട്ട് വീട്ടിലിരിക്കലോന്ന് വച്ച്

കയ്യിലുള്ള ബാഗും ഫയലുകളും തിണ്ണയിലേക്ക് വച്ചു കൊണ്ട് അമ്മയോടായി പറഞ്ഞു. ശേഷം ബൈക്കിൽ മുന്നിലിരിക്കുന്ന കണ്ണനെ എടുക്കാൻ കൈ നീട്ടി. എവടെ അവൻ ഇറങ്ങില്ലാന്ന് പോലെ എന്റെ കൈകളെ തട്ടി മാറ്റാൻ ശ്രേമിച്ചു കൊണ്ടിരുന്നു.

:ഔ…. എന്താപ്പത്… അമ്മേ നോക്കിയേ അവന്റെ ദേഷ്യം

അമ്മയും കിച്ചുവും അത് കണ്ട് ചിരിക്കുന്നുണ്ട്

:ഇങ്ങോട്ടേക്ക് ഇറങ്ങാട

ഞാനതും പറഞ് അവനെ പിടിക്കാൻ വീണ്ടും കൈ നീട്ടി. അത് കണ്ട അവൻ പെട്രോൾ ടാങ്കിലേക്ക് തല വച്ചു കിടന്ന് കൊണ്ട് കൈ കൊണ്ടും കാലുകൊണ്ടും ഇറുക്കെ ബൈക്കിൽ പിടി മുറുക്കി.

:ആഹാ.. അത്രക്കായോ

ഞാനവനെ കുറച്ചു ബലം പിടിച്ചു ഉഴർത്തി. അതോടെ കണ്ണൻ പിന്നിലേക്ക് ചാഞ് കിച്ചുവിനെ പിടിക്കാൻ ശ്രേമം നടത്തി.

:ദേ അച്ഛനിറങ്ങാണ്

അതും പറഞ് കിച്ചുവും അവനെ കൈ ഒഴിഞ് ബൈക്കിൽ നിന്നിറങ്ങി. അതോടെ ഞാൻ കണ്ണനെ പൊക്കിയെടുത്തു. പക്ഷെ അവനുണ്ടോ അടങ്ങുന്നത് കയ്യിൽ കിടന്ന് ഒച്ചയുണ്ടാക്കി കുതറുകയാണ്. അത് കണ്ടപ്പോ ഞാൻ അവന്റെ കുഞ്ഞി തുടയിൽ വേദനിപ്പിക്കാതെ അടിയങ് വച്ചു കൊടുത്തു.

:അടങ്ങി ഇരിക്കടാ.. നമ്മള് ഇപ്പൊത്തന്നെ പോകും.. ആ.. അവന്റെ ഒരു പവറ് കാട്ടല്

കണ്ണുരുട്ടി അത് പറഞ്ഞപ്പോ കണ്ണൻ കിടന്ന് കരയാൻ തുടങ്ങി. ചുണ്ടൊക്കെ പിളർത്തി ചെറുതായി കണ്ണിൽ നിന്നൊക്കെ കണ്ണുനീര് വരുവാനും തുടങ്ങി. നല്ല രസണ്ട് അതൊക്കെ കാണാൻ. അവന്റെ ചുണ്ട് പിളർത്തുന്ന ഭാവം കണ്ടതോട് കൂടി അമ്മ അവന് നേരെ കൈ നീട്ടി.

:അമ്മമ്മേടെ കുട്ടി ന്റെ എടുത്തിക്ക് പോന്നെ

അപ്പൊ തന്നെ കണ്ണൻ അമ്മയുടെ അടുത്തേക്ക് ചാഞ്ഞു കഴുത്തിൽ മുഖമമർത്തി.

:അമ്മമ്മേടെ കുട്ടിയെ അടിച്ചോ…അമ്മമ്മ അടിക്കാട്ടോ അമ്മയെ…ഇയ്യ് ഇന്റെ കുട്ടിനെ അടിക്കും ലെ

കണ്ണന്റെ തല പൊന്തിയ നേരം അമ്മ കണ്ണനോടായി പറഞ് എന്റെ നേരെ കൈ ഓങ്ങി.. അത് കണ്ടപ്പോ കണ്ണൻ ചിരിക്കുന്നുണ്ട്. ഞാനത് കണ്ട് അവന് ഒരു ഉമ്മയും കൊടുത്ത് കൂടെ ഊർന്നു വീഴാറായ കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റി കൊടുത്തു.

:അമ്മേടെ പൊന്നാണ് കണ്ണൻ

നിമിഷ നേരം കൊണ്ട് തന്നെ കണ്ണന്റെ സങ്കടം മറഞ്ഞിരുന്നു. കിച്ചു ഇതെല്ലാം നോക്കി ചിരിച്ചോണ്ട് സ്റ്റെപ്പിനരികെ നിൽക്കുന്നുണ്ട്.

:അവിടെ നില്കാതെ കയറ് കിച്ചു.. ചായ എടുത്ത് വച്ചിട്ടുണ്ട്

:ഹാ

അവൻ ചെരുപ്പഴിച്ച് ഉള്ളിലോട്ടു കയറി. അമ്മ ഉണ്ണിയപ്പവും പഴം വാട്ടിയതും ഉണ്ടാക്കി വച്ചിരുന്നു.

ഞാനതിൽ നിന്ന് ഒരു ഉണ്ണിയപ്പവുമെടുത്ത്‌ മുകളിലേക്ക് കയറി.

ഒന്ന് കുളിച് വൈറ്റ് ചുരിദാർ ടോപ്പും ഒരു സ്കിന്നി നേവിബ്ലൂ കളറിലുള്ള ജീൻസ് പാന്റുംമിട്ടു. കണ്ണാടിയിൽ നിന്ന് ഒരു കുഞ്ഞു പൊട്ടും കുത്തി കണ്ണന്റെ ഡ്രസ്സുംമെടുത്ത്‌ കോണി ചാടിയിറങ്ങി.

ഡെയിനിങ് ഹാളിൽ കിച്ചുവിരുന്ന് ചായ കുടിക്കുന്നുണ്ട്. അരികിലായിട്ട് തന്നെ അമ്മയും കണ്ണനുമുണ്ട്. അമ്മ കണ്ണന് പഴം വാട്ടിയത് ഉടച്ചു കൊടുക്കുന്നുണ്ട്.

:മതി മതി… തന്നെ

കണ്ണനെ അമ്മയിൽ നിന്ന് വാങ്ങി അവനെ ഡ്രസ്സ്‌ ധരിപ്പിച്ചു. കുറച്ചു കട്ടിയുള്ള വസ്ത്രമാണ് അവനിട്ടുകൊടുത്തത്. തൊപ്പി ഇട്ടു കൊടുത്തപ്പോ അവനത് നിലത്തിട്ടു. അതോടെ ഞാനത് കയ്യിൽ പിടിച്ചു.

:കഴിഞ്ഞോ..

കിച്ചു എന്നോട് ചോദിച്ചു

:ആ

:എന്നാ പോവാ… അമ്മേ ന്നാ പോയിട്ട് വരാ

:ആ

ഞങ്ങളെങ്ങനെ തിരിച് ബൈക്കിൽ തന്നെ കയറി. വന്നതിന് വിപരീതമായി ഞാൻ വശങ്ങളിലേക്ക് കാലുകളിട്ട് കിച്ചുവിനെ കെട്ടിപിടിച്ചാണ് പോകുന്നത്. വീട്ടിന്നിറങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ദേവൂ ഞങ്ങളെ ഓപ്പോസിറ്റ് വരുന്നത് കണ്ടു. അയൽപ്പക്കത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ പോയി വരുന്ന വഴിയാണെന്ന് തോന്നുന്നു. കിച്ചു അവളുടെ മുന്നിൽ കൊണ്ട് പോയി വണ്ടി നിർത്തി.

:ഇതെവിടെ പോക എല്ലാരും

:ഞങ്ങളൊന്ന് ചുമ്മാ പുറത്തോട്ട് …നീ വരണോ

:ഏയ് ഇല്ലാ.. എന്താണ് കണ്ണനൊരു മൈന്റും ഇല്ലല്ലോ.

സംഭവം ശെരിയാണ് കണ്ണൻ അവളെ വല്ലാതെ ശ്രെദ്ധിക്കാതെ അവന്റെ കുഞ്ഞി കൈകൾ ഹാൻഡിലിലേക്ക് കൊണ്ട് പോകാനുള്ള ശ്രേമത്തിലാണ്.

:അവൻ വണ്ടി ഒടിക്കാണ്.

:ആണോടാ കണ്ണാ

ദേവു അവന്റെ കവിളിൽ തോണ്ടി കൊണ്ട് പറഞ്ഞു. എന്നിട്ടും ആളിന് ഒരു കുലുക്കവുമില്ല

:എന്നാ നിങ്ങള് വിട്ടോ വൈകേണ്ട

:ന്നാ ശെരി

അങ്ങനെ ദേവുവിനോട് യാത്ര പറഞ് ഞങ്ങള് വീണ്ടും യാത്ര തുടർന്നു. അച്ഛന്റെ കടയുടെ മുന്നിലെത്തിയപ്പോ ഒരു റ്റാറ്റാ കൊടുക്കാൻ ആളെ കാണുന്നില്ല. കസ്റ്റമറിന് സാധനം എടുത്ത് കൊടുക്കുന്ന തിരക്കിലായിരുന്നു. പിന്നെ വണ്ടി നിർത്തിയത് കോഴിക്കോട് കടപ്പുറത്തെത്തിയപ്പോഴായിരുന്നു.

കോഴിക്കോട് കരയെ എണ്ണങ്ങൾക്കതീതമായി മുത്തമിട്ടു രസിക്കുന്ന കടലമ്മയുടെ അടുത്തേക്ക് ചുംബനം വാങ്ങുവാൻ ഞങ്ങളും ആ പൂയി മണ്ണിലൂടെ ഉപ്പുകാറ്റും കൊണ്ട് മറ്റുള്ളവരെ പോലെ തീരത്തേക്ക് നടന്നു. കിച്ചുവിന്റെ വലത്തേ കൈകളിലിരുന്ന് കണ്ണൻ എല്ലായിടവും ആകാംഷ ഭരിതനായി വീക്ഷിക്കുകയാണ്. കിച്ചുവിന്റെ ഇടത് കൈയിൽ വിരൽ കോർത്തു പിടിച് അവനോട് ചേർന്ന് ഞാനും അവനൊപ്പം നടന്നു.

ചെരുപ്പഴിച് വച്ച് കണ്ണന്റെ കാലിലുള്ള ഷൂസും അഴിച് വച്ച് കിച്ചു അവനെ തിര വരുന്നടേത് കൊണ്ട് പോയി നിർത്തി. കൂടെ ഞാനുമിറങ്ങി. തിര വരുമ്പോ കണ്ണൻ കിച്ചുവിന്റെ കൈകളിൽ പിടിച് തൂങ്ങനാണ് ശ്രമിക്കുന്നത്. അവനത്ര രസം പിടിക്കുന്നില്ലെന്ന് തോന്നുന്നു. അതോടെ ഞങ്ങളാ പരിപാടി അവസാനിപ്പിച്ചു. അതിനിടക്ക് അവിടേക്ക് വന്ന പെൺഗാങ്ങിനോട്‌ ഞങ്ങളെ ഫാമിലി photo എടുത്ത് തരുവോന്ന് ചോദിച്ചു. അതിനെന്താന്ന് എടുത്ത് തരാലോന്ന് പറഞ്ഞപ്പോ എന്റെ ഫോൺ ഞാൻ കൊടുത്തു.

അവര് കുറച്ചു ഫോട്ടോ എടുത്ത് തന്നു. അതിനിടക്ക് അവരുടെ വക നിർദ്ദേശങ്ങളും ഉണ്ടാർന്നു. ചേച്ചി ഒന്ന് ചേർന്ന് നിൽക്ക്, ചേട്ടനൊരു ഉമ്മ കൊടുക്ക്, തോളിലൂടെ കൈ വയ്ക്കു. കുഞ്ഞിന് ഉമ്മ കൊടുത്തോണ്ട് നിൽക്കൂന്നെല്ലാം പറഞ്ഞി.. ഞങ്ങളവര് പറയുന്ന പോലെയൊക്കെ നിന്നും കൊടുത്തു. അവസാനം ഇവര് നിർത്താൻ ഉദ്ദേശമില്ല എന്ന് തോന്നിയപ്പോൾ ഞാൻ തന്നെ മതി എന്ന് പറഞ് അവരോട് ഒരു താങ്ക്സും പറഞ്ഞു. എടുത്ത ഫോട്ടോ ഒക്കെ നോക്കിയപ്പോ നല്ല രസണ്ടാർന്നു. ചുവന്ന് ജ്വലിച്ചു കടലിലേക്ക് താഴ്ന്നിറെങ്ങാൻ നിൽക്കുന്ന സൂര്യനും അസ്തമയ കിരണങ്ങളുമാണ് ബാക്ക്ഗ്രൗണ്ട്. അതിലെ ഏറ്റവും ഭംഗിയുള്ള ഫോട്ടോ ഏതെന്നു ചോദിച്ച നിസ്സംശയം പറയാ കണ്ണന്റെ ഇരു കവിളിലുകളിലും ഞാനും കിച്ചുവും ചുംബിക്കുന്ന ഫോട്ടോ ആണെന്ന്. ഞാനും കിച്ചുവും രണ്ട് വശങ്ങളിൽ നിന്ന് ചുംബിക്കുമ്പോ കണ്ണൻ കൈ കൊട്ടി കണ്ണടച്ച് പുഞ്ചിരിച്ചു നിൽക്കുന്നതായപ്പോ ഫോട്ടോന്റെ മൊഞ്ച് കൂടി.. പിന്നെ ഞാൻ കിച്ചുവിന്റെയും കണ്ണന്റെയും ഫോട്ടോ എടുക്കാൻ തുടങ്ങി. കിച്ചു കണ്ണനെ മുകളിലേക്ക് ഉഴർത്തി പിടിച് നിൽക്കുന്നത്.

:ഇനി ലച്ചു നിന്നെ ഞാൻ എടുക്കാ

കുറച്ചു കഴിഞ്ഞപ്പോ കിച്ചു കണ്ണനെ എന്നെ ഏൽപ്പിച്ചു അവൻ ഫോട്ടോ എടുക്കാൻ തുടങ്ങി. അത് കഴിഞ്ഞ് ഞങ്ങള് ചെരുപ്പ് കയ്യിൽ പിടിച് അടുത്തുള്ള ഉപ്പിലിട്ട കടയുടെ അരികിലേക്ക് നടന്നു. കോഴിക്കോട് കടപ്പുറത്ത്‌ വന്ന അത് മസ്റ്റ് ആണ്. കണ്ണൻ അതിന് വേണ്ടി കൈ നീട്ടുണ്ടൊക്കെയുണ്ട്. ഞാൻ കൊടുത്തില്ല. വെറുതെ അസുഖം വരുത്തണ്ടല്ലോ. മാത്രമല്ല അവന് ഞാൻ ബേക്കറി ഐറ്റംസ് ഒന്നും കൊടുക്കാറില്ല.

കണ്ണൻ കൂടുതൽ ശാഠ്യം പിടിച്ചപ്പോൾ കിച്ചു അവനെയുമെടുത്ത്‌ അടുത്തുള്ള ബംഗാളിയുടെ അരികിലേക്ക് പോയി. കടപ്പുറത്ത്‌ സാധാരണ കാണുന്ന ലൈറ്റ് കത്തുന്ന കുട്ടികളുടെ കളിപ്പാട്ടം അവിടെയുണ്ടായിരുന്നു. അതീന്ന് ഒരു ചെറിയ ഞെക്കിയാൽ ലൈറ്റ് കത്തുന്ന ബോൾ കിച്ചു വാങ്ങി അതിന്റെ കയറ് കണ്ണന്റെ കൈയിലേക്ക് കെട്ടി കൊടുത്തു. കൂടെ തലയിൽ ഒരു കൊമ്പും വച്ചു കൊടുത്ത്. അങ്ങനെ കണ്ണന്റെ കുറച്ചു ഫോട്ടോ എടുത്തു. ഇരുട്ട് കുറേശെ അവിടം വീഴാൻ തുടങ്ങിയിരുന്നു. കണ്ണന്റെ ശാഠ്യം തീർന്നപ്പോൾ ഞങ്ങള് നിരത്തിൽ ഇരിക്കാനുള്ള സ്ഥലത്ത് പോയി ഇരുന്നു. കുറച്ചു നേരം അവിടെ ഇരുന്നാൽ കാലിൽ പറ്റിപ്പിടിച്ച മണൽ തരികൾ പോയി കിട്ടും.

:ലച്ചൂന് ഓർമ്മയുണ്ടോ നമ്മളെ ഫസ്റ്റ് കിസ്സ്

കിച്ചുവിനോട് ഒട്ടിയിരിക്കുമ്പോൾ അവൻ പുഞ്ചിരിച്ചോണ്ട് ചോദിച്ചു.

:അ.. മറക്കാൻ പറ്റുവോ.. ആ പെട്ടികടേന്ന് ഞാൻ ഉപ്പിലിട്ടത് തിന്നുമ്പോ നീ അതും നോക്കി ഇരിക്കയിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോ നമ്മള് ഓടി അവിടെ നിർത്തിയിട്ട കാറിൽ കയറി. അവിടെന്ന് നീ എന്റെ ചുണ്ടിന്റെ ചാരിത്രം കവർന്നെടുത്തു. എന്താ ശെരിയല്ലേ.

ഞാൻ ഓരോ സ്ഥലവും ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

:ചുണ്ടിന്റെ ചാരിത്രമോ

:ആ ചുണ്ടിന്റെ ചാരിത്രം തന്നെ

അവനത് കേട്ട് ചിരിക്കുന്നുണ്ട്.

:അപ്പൊ എല്ലാം ഓർമയുണ്ടല്ലോ

:പിന്നെ അതൊക്കെ മറക്കാൻ പറ്റുവോ..

:നീ എപ്പോഴാ ഓഫീസിലേക്ക് പോകുന്നത്. ഞാൻ രാവിലെ വന്നപ്പോൾ അവിടെ കണ്ടില്ലലോ

:ഓ.. അത് നീ ആയിരുന്നോ

:ആ.. എന്തേ

:എയ്, കൂടെയുള്ള രമ്യ പറഞ്ഞു ഏതോ ഒരു ചെറുക്കൻ വന്നിരുന്നൂന്ന്. ഞാൻ വിചാരിച്ചു വല്ല കേസിന്റെ ആവശ്യത്തിനുമാകുമെന്ന്…നീ പോയി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോയേക്കും ഞാൻ വന്നിരുന്നു…

:മ്മ്

:അല്ല.. എന്തിനാ വന്നേ

:അതോ.. ഇങ്ങനെ ഒരു ഔട്ടിന് പോകാൻ വിളിക്കാൻ വന്നതായിരുന്നു.

:അത് ഫോൺ വിളിച്ചാ മേലാർന്നോ

:എനിക്കറിയില്ലല്ലോ നീ ഫോണെടുക്കുവോ ഇല്ലയോന്ന്

:എന്റെ പൊന്നു കിച്ചുവേ ഞാനിനി ഏത് പാതിരക്കു വിളിച്ചാലും എടുത്തോളാ പോരെ…നീ എന്നെ ഇങ്ങനെ സംശയിക്കല്ലേ

ഞാനവനെ ഒന്ന് തൊഴുതോണ്ട് പറഞ്ഞു. ചെക്കനിപ്പോഴും കൺഫ്യൂഷനാണ് വിളിച്ചാ ഞാനെടുക്കുവോ ഇല്ലയൊന്നോർത്ത്‌. നമ്മള് പ്രശനം കുറച്ചൊക്കെ പറഞ്ഞു തീർത്തില്ല പിന്നെ എന്തിനാ ഞാൻ എടുക്കാതെയിരിക്കുന്നെ

:ഒക്കെ ഒക്കെ

കിച്ചു എന്റെ തൊഴുത കൈകളിൽ വിരൽ കോർത്തു പിടിച്ചോണ്ട് പറഞ്ഞു.

കുറച്ചു നേരം കണ്ണനെ കളിപ്പിച്ചോണ്ട് അവിടെ ഞങ്ങളിരുന്നു. ഇരുട്ടിയപ്പോ കാലുകളിൽ പറ്റി പിടിച്ച മണൽ തരികൾ തുടച്ചു മാറ്റി ചെരുപ്പിട്ട് ആ നിരത്തിലൂടെ നടക്കാൻ തുടങ്ങി. രാത്രിയായതോടെ വന്നതിനേക്കാൾ കൂടുതൽ റോഡുകളിൽ തിരക്കാകാൻ തുടങ്ങി.

നിരത്തുകളിലെ തട്ടുകടകളിൽ നിന്ന് കോഴിക്കോന്റെ സ്ട്രീറ്റ് ഫുഡിന്റെ മണം അടിക്കാൻ തുടങ്ങിയപ്പോ ഞങ്ങളൊരു കടയുടെ അരികിലേക്ക് പോയി. കിച്ചു കണ്ണനെ എന്റെ കൈകളിലേക്ക് തന്ന് നിരത്തിലെഎവിടെയെങ്കിലും ഇരിക്കാൻ പറഞ്ഞു. ഞാൻ കണ്ണനെയും കൊണ്ട് അവിടെ ഇരുന്നു. കുപ്പിപാൽ എടുത്ത് കണ്ണന് കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കിച്ചു രണ്ടു കയ്യിലും പ്ലേറ്റ് ആയിട്ട് വന്നു. പിന്നെ ഒന്നൂടെ പോയി ഒരു ഗ്ലാസ് സുലൈമാനിയും വാങ്ങിച്ചോണ്ട് വന്നു.

ഒരു പ്ലേറ്റിൽ നല്ല ചൂടുള്ള ഗ്രീൻ പീസും മറ്റൊരു പ്ലേറ്റിൽ കല്ലുമ്മകായ പൊരിച്ചതും കുറച്ചു കാട മുട്ട മസാലയുമായിരുന്നു. കണ്ണന് പാല് കൊടുക്കുന്നോണ്ട് തന്നെ എനിക്ക് കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അതോണ്ട് തന്നെ കിച്ചു എടുത്ത് തരേണ്ടി വന്നു. അവനാ ഗ്രീൻ പീസ് സ്പൂൺ കൊണ്ട് കോരി എടുത്ത്‌ ചൂട് കുറക്കാൻ അതിലേക്കൊന്ന് ഊതി ശേഷം എന്റെ വായിലേക്ക് വച്ചു തന്നു. എല്ലാവരെയും മുന്നിൽ വച്ച് അങ്ങനെ കഴിക്കാൻ മടിയുണ്ടായിരുന്നെങ്കിലും കിച്ചുവിനെ നോക്കിയപ്പോ അതങ്ങ് പോയി. അവൻ ചുറ്റുമുള്ളതൊന്നും ശ്രെദ്ധിക്കാതെ ഞങ്ങളെ മൂവരുടെയും ലോകത്തായിരുന്നു. അല്ലേലും അങ്ങനെ അല്ലേ വേണ്ടത്. മറ്റുള്ളവര് എന്തേലും വിചാരിക്കട്ടെ. കുറച്ചു കഴിഞ്ഞപ്പോ കണ്ണൻ പാലുകുടി നിർത്തി

ഞങ്ങളെ ഫുഡ്‌ കിട്ടാനായി പരിശ്രമിച്ചു. അതോടെ ഞങ്ങള് വേഗം എല്ലാം അകത്താക്കി. ശേഷം വീണ്ടും തെണ്ടാനിറങ്ങി. ബീച്ചിന്റെ ഓപ്പോസിറ്റുള്ള സ്ഥലത്ത് എന്തോ ഒരു ഇവന്റ് നടക്കുന്നുണ്ട് അത് കണ്ടപ്പോ ഞങ്ങള് അങ്ങോട്ട് വച്ചു പിടിച്ചു. പെറ്റ് ഷോ ആയിരുന്നു അവിടെ.. പല തരത്തിലുള്ള പക്ഷികളും മീനുകളും പൂച്ചകളും നായകളും അവിടെയുണ്ടായിരുന്നു… കണ്ണൻ അതിനെയൊക്കെ ചൂണ്ടി എന്തല്ലാമോ പറയുന്നുണ്ട്. ഓരോന്ന് കണ്ട് കണ്ട് നടക്കുമ്പോഴാണ് ഒരു സെക്ഷൻ കാണുന്നത്. നായെടെ എന്തോ പ്രോഗ്രാം ആണ്. അതിന് കാശ് കൊടുത്ത് ഞങ്ങളും അതിലേക്ക് കയറി. ഒരു വൃത്തതിന്റെ ഉള്ളിലെ ഒരു നല്ല വെളുത്ത രോമങ്ങളുള്ള നായയും അതിന്റെ മാസ്റ്ററും. നായെടെ പേര് ജൂലിന്നോ മറ്റോ ആണ്. അയാൾ പറയുന്നതിനനുസരിച് ആ പെറ്റ് അതൊക്കെ അനുസരിക്കുന്നുണ്ട്. കൂടിയിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആളെ കാണിക്കാൻ പറഞ്ഞപ്പോ ജൂലി നായ ഒരു പ്രായം ചെന്ന അമ്മുമ്മേടെ അടുത്ത് പോയി ഇരുന്നു. അതുപോലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ആളെ കാണിക്കാൻ പറഞ്ഞപ്പോ അത് കിച്ചുവിന്റെ അരികെ പോയി നിന്നു. കിച്ചുവിന്റെ കയ്യില് കണ്ണനുണ്ടായിരുന്നു. കൂടിയിരിക്കുന്ന എല്ലാവരും അതിനൊക്കെ കയ്യടിക്കുന്നുണ്ട്. അതൊക്കെ കണ്ടിറെങ്ങിയത് നേരെ പാർക്ക്‌ ഏരിയയിലെക്കായിരുന്നു. ജയന്റ് വീലിലൊക്കെ കയറണമെന്നുണ്ടായിരുന്നു.. പക്ഷെ കണ്ണനുള്ളത് കൊണ്ട് നടന്നില്ല. കിച്ചു എന്നോട് തനിയെ കയറാൻ പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് വച്ചു.

അപ്പൊ പിന്നെ പുഴുവിന്റെ ആകൃതിയിലുള്ള ബോഡി വച്ച ട്രെയിനിൽ കയറി ആശ്വസിച്ചു. കിച്ചു കയറിയില്ല. അവൻ ഞങ്ങള് അതില് പോകുന്നത് വീഡിയോ എടുത്തോണ്ടിരുന്നു. കണ്ണൻ ഒരു കൈകൊണ്ട് അതിലുള്ള കമ്പിയിൽ പിടിച് മറു കൈകൊണ്ട് കിച്ചുവിനു നേരെ കൈ വീശി റ്റാറ്റാ ഒക്കെ കൊടുക്കുന്നുണ്ട്. അതിനനുസരിച്ചു കിച്ചുവും. രണ്ട് മൂന്നുവട്ടം അതിൽ കറങ്ങി ഞങ്ങള് ഇറങ്ങി നടക്കുമ്പോഴാണ് എന്റെ കണ്ണില് മരണ കിണർ കാണുന്നത് . ഉത്സവങ്ങളിലും ഇതുപോലെയുള്ള പരിപാടികൾക്കും ഇത് കുറെ കണ്ടിട്ടുണ്ടെങ്കിലും കയറി നോക്കാൻ പറ്റിയിരുന്നില്ല. അതോണ്ട് കിച്ചുവിനോട് കണ്ണുകൊണ്ട് അതിന് നേരെ കാണിച്ചു.

:എന്താ അതില് കയറാണോ

:ആ

:ന്നാ ബാ…

ടിക്കറ്റുമെടുത്ത്‌ ഞങ്ങളതില് കയറി അഭ്യാസക്കാർക്കായി കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവര് കിണറിനുള്ളിലേക്ക് വന്നു. ഞങ്ങളാ കിണറിന്റെ ഉത്തരത്തിൽ കൈ വരിയിൽ പിടിച് താഴേക്ക് നോക്കി നിന്നു. അവര് ബൈക്കും കാറുമൊക്കെയെടുത്ത്‌ കിണറിനെ ചുറ്റാൻ ചുടങ്ങി. കാണികളിൽ ചിലർ അവർക്ക് നേരെ നോട്ടുകൾ നീട്ടുന്നുണ്ട്. അവര് വണ്ടി മുകളിലേക്ക് വന്നു നീട്ടിയ നോട്ടുകൾ പിടിച്ച് കൊണ്ട് പോകുന്നുമുണ്ട്. ആ ഷോ മുഴുവനാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും കണ്ണൻ ബൈക്കിന്റെ ശബ്ദവും ആ കിണറിന് ചുറ്റും ബൈക്ക് പോകുമ്പോഴുള്ള ശബ്ദമെല്ലാം കേട്ടിട്ട് കരയാൻ തുടങ്ങി. അതോടെ അതീന്നു ഞങ്ങളിറങ്ങി.

സമയം അപ്പോഴേക്കും കുറെ മുന്നേറി കഴിഞ്ഞിരുന്നു. അവിടുന്ന് നേരെ ഞങ്ങള് ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ചു തിരികെ വീട്ടിലേക്ക് തിരിച്ചു. കണ്ണൻ ഉറങ്ങിയത് കൊണ്ട് മുന്നിലിരുത്താതെ പിന്നിലിരുത്തിയാണ് യാത്ര ചെയ്തത്. ഞങ്ങളങ്ങനെ പോകുമ്പോഴാണ് ഒരു ട്വിസ്റ്റ്‌ സംഭവിക്കുന്നത്.

0cookie-checkഅത് സർപ്രൈസ് ആണ് 12

  • നിർത്തേണ്ട മോളെ നീ ചെയ്‌തോ

  • മനോഹരമായ രാത്രികൾ 2

  • മനോഹരമായ രാത്രികൾ 1