അതെന്താ കല്യാണത്തിന് പ്രത്യേകത

ഈ കഥയിൽ അല്പം പോലും കമ്പി ഇല്ല ,ഒരു കഥ എന്ന നിലയിൽ മാത്രം വായിക്കുക അന്യം നിന്നുപോകുന്ന ഗ്രാമീണ നന്മ നാഗരികതയിലേക്കു ചേക്കാറാനുള്ള മനുഷ്യന്റെ വ്യഗ്രത ഇതെല്ലം കാണുമ്പോൾ ഇങ്ങനെ ഒരു കഥ എഴുതണമെന്നു തോന്നി .ഇതിലെ ഇതിവൃത്തവും ജീവിത രീതിയും എന്റെ ഭാവന മാത്രമാണ് .ആരെയും വേദനിപ്പിക്കാനോ മനഃപൂർവം ആക്ഷേപിക്കാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല .ആർകെങ്കിലും വേദനിച്ചെങ്കിൽ സദയം ക്ഷമിക്കുക …

എന്റെ കല്യാണത്തിനല്ലേ അഖിൽ നിന്നെ കാണുന്നത്

ഹമ് അതെ

എത്രകാലായി ഇന്നലെ കഴിഞ്ഞ പോലെയുണ്ട്

അതെ ചേച്ചി ഞാൻ എപ്പോഴും ഓർക്കും എത്ര പെട്ടെന്ന സമയം പോകുന്നത്

നേരാ ….ചിന്നു 3 ലായി ..അവൾക്ക് 9 വയസ്സായെന്ന് എനിക്ക് ചിന്തിക്കാൻ കൂടി വയ്യ ..

ചിന്നൂന്റെ പല്ലില്ലാത്ത മോണകാട്ടിയുള ചിരി ഇന്നലെ കണ്ടപോലെ ഉണ്ട്

അഖിലിന് മാറ്റം വല്ലതും ഉണ്ടോ

എവിടെന്നു അവരൊക്കെ വല്യ പട്ടണക്കാരല്ലേ ആരോടും മിണ്ടാൻ പാടില്ലല്ലോ സ്റ്റാറ്റസ് പോകുലേ

അവിടെയും സ്ഥിതി അതുതന്നെ

എനിക്കാണെങ്കിൽ ചേച്ചി ആരോടെങ്കിലും സംസാരിച്ചില്ലെങ്കിൽ പ്രാന്ത് പിടിക്കുന്നപോലെ തോന്നും അഖിലേട്ടൻ ഒന്നിനും സമ്മതിക്കില്ല ..എന്നാലും അത്യാവശ്യം അയല്പക്കബന്ധമൊക്കെ ഉണ്ട്

ഞാൻ പിന്നെ കിരണേട്ടൻ പറയുന്നത് മൈൻഡ് ചെയ്യാറില്ല …അതുംപറഞ്ഞു വഴക്കിന് വന്നേക്കരുതെന്നു പറഞ്ഞിട്ടുണ്ട് ….എന്തേലും പറഞ്ഞു വഴക്കായാൽ ബെഡ്‌റൂമിൽ ഞാൻ അടുപ്പിക്കില്ല …അതോണ്ട് വിട്ടുവീഴ്ച ചെയുന്നതാ …നമ്മുടെ ആയുധം ബെഡ്‌റൂം ആയത് കൊണ്ട് രക്ഷപെട്ടു

മീരേച്ചി ഇവിടെ അതും നടപ്പില്ല ..ഞാനൊന്നു നോക്കിയതാ നടന്നില്ല

അതെന്തേ

നല്ല റൊമാന്റിക്കായി വന്നതാ .എന്തോ പറഞ്ഞു ഉടക്കി …പിന്നെ വന്നപ്പോ ഞാൻ കൊടുത്തില്ല ..കുറച്ചു നേരം പിറകെ നടന്നു ഞാൻ സമ്മതിക്കുന്നില്ല എന്ന് കണ്ടപ്പോ മാറികിടന്നു ..എന്റെ ചേച്ചി ഞാനാകെ ശശി ആയെന്നെ …

എന്നിട്ടോ

മൂന്നാല് ദിവസമായിട്ടും അനക്കമൊന്നും ഇല്ലാതെ വന്നപ്പോ ഞാനങ്ങോട്ടു ചെന്നു ..

ഹ ഹ ഹ …അതുനന്നായി നിനക്കിത്ര കൺട്രോൾ ഇല്ലേ രേണു

കൊറേ ദിവസമായിരുന്നു എന്തേലും നടന്നിട്ട് …എത്രയെന്നും വച്ച പിടിച്ചു നിക്കുന്നെ …അതിപ്പിനെ ഞാൻ ആ പണിക്കു പോയിട്ടില്ല …

നിന്നോട് വല്ലതും പറഞ്ഞിരിക്കുമ്പോളാ എനിക്കൊരാശ്വാസം

സത്യം ചേച്ചി …എനിക്കുമതെ ..നാടും നാട്ടുകാരും ഒക്കെ മനസ്സിൽ തെളിഞ്ഞു വരും ..എന്ത് രസായിരുന്നല്ലേ സ്‌കൂളിൽ പോക്കും കളിച്ചു നടന്നതും പുഴേലെ കുളിയും …അമ്പലവും കല്യാണങ്ങളും വിരുന്നു പോക്കും. മിൻഡിം പറഞ്ഞും ഇരിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടാവുല്ലോ …ഇതിപ്പോ എന്താ ജീവിതം നാലുചുമരും ഒരു ടി വി യും …വൈകുന്നേരം മോൾ വരുമ്പോള അല്പം സമാധാനം ..അഖിലേട്ടൻ വരുമ്പോ 10 മണി കഴിയും ശരിക്കും ഇതൊരു തടവറയാണ് …സ്വാതന്ത്രം അല്പം പോലുമില്ലാത്ത തടവറ …അതങ്ങനെയാണ് രേണു …കല്യാണം എന്ന് പറയുന്നത് തന്നെ ആജീവനാന്ത ജീവപര്യന്തമാണ്‌ ..കല്യാണത്തിന് മുൻപ് എന്തോരം സ്വാതന്ത്രമായിരുന്നു ഇഷ്ടംപോലെ നടക്കാം തോന്നിയത് കാണിക്കാം ..ഇതങ്ങനെയാണോ ആരോടും മിണ്ടാൻ പാടില്ല ..ആരുമായും ബന്ധമില്ല ..സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുക ഇതിലും വലിയ ശിക്ഷ എന്താ ഉള്ളെ ..കാര്യം കിരൺ നല്ലവനാണ് എന്നെയും മോളെയും നന്നായി നോക്കുന്നുണ്ട് ,നല്ല വസ്ത്രങ്ങൾ ആഹാരം ഇടക്കുള്ള പുറത്തുപോക്ക്‌ എല്ലാമുണ്ട് ..അതുമാത്രം പോരല്ലോ ..നമ്മുടെ ഇഷ്ടങ്ങൾ അഭിലാഷങ്ങൾ അതും നടക്കണ്ടേ ..സൗഹൃദങ്ങളില്ല ബന്ധങ്ങളിലെ സത്യസന്ധത തീരെയില്ല …ഫേസ്ബുക് വാട്സ് ആപ്പ് ഇതുമാത്രമായി സൗഹൃദങ്ങൾ ..നിനക്കറിയോ ഫേസ്ബുക്കിൽ മണിക്കൂറുകളോളം സംസാരിക്കുന്നവർ നേരിട്ടുകണ്ടാൽ ഒന്ന് ചിരിക്കുകപോലും ഇല്ല ..കാലം മാറി മാറി മനുഷ്യന്റെ രൂപവും മറ്റെന്തിന്റെയോ സ്വഭാവവും ഉള്ള ഏതോ ജീവികളായി തീർന്നിരിക്കുന്നു …

എന്തായി ജോലിക്കാര്യം

എന്താവാൻ ഞാൻ പറഞ്ഞു മടുത്തു …അക്കാര്യത്തിൽ നമ്മുടെ നായന്മാർ രണ്ടും കണക്കാ …അപ്പൊ അവരുടെ പരിഷ്ക്കൃത ചിന്തയും ഇല്ല …നഗര ജീവിതവും ഇല്ല ..നമ്മളെക്കാൾ പഴഞ്ചന്മാരായി മാറും അവർ ..

അതെ ..ഞാൻ പറഞ്ഞു മടുത്തു …അഖിലേട്ടൻ പറയുന്നത് നീ ജോലിക്കുപോയിട്ട് വേണ്ട കുടുംബം കഴിയാൻ എന്നാണ് …കാശിനു വേണ്ടി മാത്രമാണോ കഷ്ടപ്പെട്ടു കുത്തിയിരുന്നു പഠിച്ചത് ..ആ സൈനബാനെ പോലെ ഒന്നും പഠിക്കാതെ നടന്നാ മതിയായിരുന്നു .ഇതിപ്പോ അവളും ഞാനും തമ്മിൽ എന്താ വ്യതാസം അവളും കല്യാണം കഴിച്ചു വീട്ടമ്മയായി ,ഞാനും അതുതന്നെ ..ഇതിനാണോ ഉറക്കമൊഴിച്ചു പഠിച്ചത് …വായിക്കൊള്ളാത്ത എന്തൊക്കെയോ പേരും കാണാതെ പഠിച്ചു പരീക്ഷയും എഴുതി പാസ്സായി ..
എത്രയും പെട്ടന്ന് ജോലിക്കാരി ആകണമെന്നതായിരുന്നു അന്നത്തെ ആഗ്രഹം ..നടന്നതോ എടുപിടിന്നു കല്യാണം .കണ്ണടച്ച് തുറക്കുംമുന്നേ പ്രസവം ..ഇപ്പൊ ഹൗസ് വൈഫ് …പറയുമ്പോ ഒരുപണിയും ഇല്ലാത്ത ജോലി …ഒരുദിവസം ആരോടോ പറയാ …അവൾക്ക് ജോലിയൊന്നുല്ല ഹൗസ് വൈഫ് ആണെന്ന് …
എനികെന്തോരം കലി വന്നെന്നോ ..ഒരുകോട്ട തുണി അലക്കാനുണ്ടായിരുന്നു ചോറ് ഉണ്ടാക്കണം കറി ഉണ്ടാക്കണം കാപ്പി ചായ …തൂക്കണം തുടക്കണം …നടുവൊടിയുന്നത്രയും പണിചെയ്ത് ക്ഷീണിച്ചിരിക്കുമ്പോൾ പറയാ അവൾക്ക് ജോലി ഒന്നും ഇല്ലെന്നു …കുടുംബ കലഹം ഉണ്ടാവേണ്ടന്നു കരുതി ഞാനൊന്നും മിണ്ടിയില്ല

സമയം എത്ര പെട്ടെന്ന പോണേ ..ദേ മണി നാല് ചിന്നു വരാറായി ഞാൻ പോട്ടെ

ശരി ചേച്ചി …സമയം കിട്ടുമ്പോളൊക്കെ വരണേ ..

അതുനീ പറഞ്ഞിട്ടുവേണോ …എന്ന ശരിയെടി

ആഹ് ശരിയേച്ചി …

ഞാൻ രേണു ..തനി നാട്ടിന്പുറത്തു ജനിച്ചു വളർന്നു നഗരത്തിലേക്ക് കല്യാണം കഴിപ്പിച്ചയച്ച വീട്ടമ്മ .അച്ഛനും അമ്മയും അനിയന്മാരും ഒരനിയത്തിയും അടങ്ങുന്ന കുടുംബം ..അല്പം സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കൂട്ടത്തിലാണ് .അച്ഛന് കൃഷി പണിയും അല്ലറചില്ലറ കച്ചവടങ്ങളും ഒക്കെ ഉണ്ട് .2 ഏക്കർ പുരയിടത്തിലെ ഓടിട്ട രണ്ടുനില വീട്ടിൽ ജനിച്ചു ..പറമ്പിലും തൊടിയിലുമായി ബാല്യം .സമപ്രായക്കാരായ നിരവധി കൂട്ടുകാർ, ഇന്നുപല കുട്ടികളും കേട്ടിട്ടുപോലുമില്ലാത്ത പല കളികളും ഞങ്ങൾ കളിച്ചിട്ടുണ്ട് .മണ്ണപ്പം ചുട്ടു കറികളുണ്ടാക്കി വിളമ്പി കളിച്ചതും ഊഞ്ഞാലാടിയതും കുളത്തിൽ നീന്താൻ പഠിച്ചതും അമ്പലത്തിൽ നിന്നും മടങ്ങുമ്പോൾ കുന്നിക്കുരു പെറുക്കി സൂക്ഷിച്ചതും .അമ്മയും കുഞ്ഞുമായി കളിച്ചതും ..ഹോ എന്തൊരു കാലമായിരുന്നു അത് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു .തോണിയിൽ പുഴയിലൂടെ ഉള്ള യാത്ര പുഴയിൽനിന്നും വീശുന്ന തണുത്ത കാറ്റ് ..ഇപ്പോഴുമുണ്ട് ആ കാറ്റിന്റെ കുളിര് ശരീരത്തിൽ ..സ്‌കൂളിൽ ചേർന്നതും കരഞ്ഞതും പിന്നെ പിന്നെ അതിഷ്ടമായതും ..കോരിച്ചൊരിയുന്ന മഴയത്തു പാവാടയും ബ്ലൗസും ധരിച്ചു മഴകൊണ്ട്, ഒഴുക്കുവെള്ളം തട്ടിത്തെറിപ്പിച്ചു നടന്ന കാലം ..മനയ്ക്കലെ മാവിനുനേരെ കല്ലെറിഞ്ഞതും നായ കടിക്കാൻ ഓടിച്ചതും ..നെഞ്ച് പിടക്കുന്നു ..ഇനി വരില്ലല്ലോ ആ കാലം ..ഓണത്തിന് പൂ പറിക്കാൻ പോയതും പൂക്കളം തീർത്തതും അമ്പലത്തിലേക്ക് മാലകെട്ടിയതും …കൂട്ടുകാരികളുടെ ചിരിയും ഇടക്കുള്ള കളിയാക്കലുകളും മുഖം കനപ്പിച്ചുള്ള നോട്ടവും …അല്പനേരത്തെ പിണക്കവും …പിന്നീട് ഇണങ്ങുമ്പോളുള്ള പുണരലും സ്നേഹം അതൊക്കെയായിരുന്നു നിഷ്കളങ്കമായ സ്നേഹം …വേനലവധിക്ക് സ്‌കൂളടച്ചു അമ്മവീട്ടിൽ പോയതും കുട്ടിസെറ്റുമായി കളിച്ചുനടന്നതും മാങ്ങപെറുക്കി ഉപ്പുംകൂട്ടി തിന്നതും ..ഓർക്കുമ്പോൾ വായിൽ വെള്ളമൂറുന്നു …കാവിലെ വേല കണ്ടതും വളയും ചാന്ധും മാലയും വാങ്ങിയതും ..അമ്മുമ്മ വറുത്തുവച്ച ചക്ക കട്ടെടുത്തു കഴിച്ചത് …അധികം ഓർക്കാൻ കഴിയുന്നില്ല കണ്ണിൽ നനവ് പൊടിയുന്നു …
അഖിലേട്ടൻ എന്നെ കാണുന്നതും ആദ്യമായി സംസാരിക്കുന്നതും മീരേച്ചിയുടെ കല്യാണത്തിനാണ് …എന്റെ അമ്മൂമ്മയുടെ അനിയത്തിയുടെ മകന്റെ മകളാണ് മീരേച്ചി .ചെറുപ്പം തൊട്ടേ ഞങ്ങൾ വലിയ കൂട്ടായിരുന്നു എന്റെ വീടിന്റെ അടുത്തല്ല അവരുടെ വീട് എന്നാലും അവധി ദിവസങ്ങളിൽ ഞാൻ അവിടെ പോകുമായിരുന്നു ഒരുപാടു കുട്ടികൾ ഉള്ള സ്ഥലമാണ് മീരേച്ചിയുടെ വീടിന്റെ പരിസരം അവരുമായി കളിക്കാനും കൂട്ടുകൂടാനും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ..മീരേച്ചിയും എന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ വരുമായിരുന്നു ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസമില്ല സമപ്രായക്കാരെ പോലെയാണ് ഞങ്ങൾ പെരുമാറിയിരുന്നത് ചെറുപ്പത്തിൽ ചേച്ചി എന്ന് വിളിച്ചു ശീലിച്ചു അതിന്നും തുടരുന്നു .മീരേച്ചിയുടെ ഭർത്താവ് നഗരത്തിലെ വലിയൊരു ആശുപത്രിയിലെ HR മാനേജർ ആണ് ..എപ്പോഴും തിരക്കാണ് എന്നെപ്പോലത്തെന്നെ ഒരുമോളാണ് ചേച്ചിക്ക് ചിന്നു എന്ന് വിളിക്കുന്ന അവന്തിക മിടുക്കി കൊച്ചാണ് ചിന്നു നല്ല സ്മാർട്ട് ..അതല്ലേലും അങ്ങനല്ലേ വരൂ അവരുടെ കുടുംബത്തിലെ എല്ലാവരും നല്ല സ്മാർട്ടാണ് നല്ല വിദ്യാഭ്യാസമുള്ള കുടുംബമാണ് അവരുടേത് .സാമ്പത്തികമായും മുൻപന്തിയിൽ എല്ലാവരും നല്ല ഉയർന്ന ജോലിയിലും ..സമൂഹത്തിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നവർ നഗര ജീവിതം നയിക്കുന്നവർ .മീരേച്ചി സിറ്റിയിൽ പഠിക്കുന്ന കാലത്തു കണ്ടതാണ് കിരണേട്ടൻ അതീവ സുന്ദരിയാണ് മീരേച്ചി നല്ല തറവാട്ടുകാരും കിരണേട്ടൻ വീട്ടുകാരുമായി വന്നു കല്യാണം ആലോചിച്ചു ..ജാതക പൊരുത്തവും കൂടി ഒത്തുവന്നതോടെ കല്യാണം നടന്നു .കിരണേട്ടന്റെ അമ്മാവന്റെ മോനാണ് അഖിലേട്ടൻ സിറ്റി ബ്രാഞ്ചിൽ മാനേജർ ആണ് ചെറുപ്പത്തിൽത്തന്നെ ബാങ്കിൽ മാനേജരായി ജോലിനേടി സൽസ്വഭാവി ദുശീലങ്ങൾ ഒന്നുമില്ല .മീരേച്ചിയുടെ കല്യാണത്തിന് ഞങ്ങൾ പരിചയപെട്ടു വളരെ വിനയത്തോടെയുള്ള സംസാരം കാണാൻ സുന്ദരൻ ഏതൊരുപെണ്ണും ആഗ്രഹിക്കുന്നതരത്തിലുള്ള പുരുഷൻ എന്റെ മനസ്സിൽ അന്നുതന്നെ എന്തൊക്കെയോ മോഹങ്ങൾ പൂവിട്ടിരുന്നു .വളരെ മാന്യമായി അദ്ദേഹം എന്നോട് പെരുമാറിയത് അതാണ് എനിക്കേറ്റവും ഇഷ്ടമായതും ഒരുപെണ്ണിന് പുരുഷനോട് തോന്നുന്ന ബഹുമാനവും ഇഷ്ടവും അയാളുടെ പെരുമാറ്റത്തിൽ നിന്നുമാണല്ലോ അല്ലാതെ പലരും കരുതുന്നപോലെ സൗന്ദര്യമുള്ള മുഖവും ബലിഷ്ഠമായ ശരീരവും വെളുത്തനിറവും ഒന്നുമല്ല ..എന്നെ ഇഷ്ടമായോ എന്ന് അന്നെനിക്കറിയില്ലായിരുന്നു എന്തായാലും എന്റെ മനസ്സിൽ വിങ്ങലായി ആ മുഖം നിറഞ്ഞു .എന്നെ അമ്പരപ്പിച്ചു കൊണ്ട് ഒരുനാൾ അഖിലേട്ടനും മീരേച്ചിയും കിരണേട്ടനും വീട്ടിൽ വന്നു …വെറുതെ വന്നതായിരിക്കുമെന്ന ഞാൻ കരുതിയത് പഠിത്തം കഴിഞ്ഞു വീട്ടിൽ നിക്കുന്ന സമയം ആയതുകൊണ്ട് ഞാൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു ..മീരേച്ചിയാണ് എന്നോട് അതൊരു പെണ്ണുകാണൽ ആണെന്നസത്യം പറഞ്ഞത് .അതുവരെയില്ലാതിരുന്ന ഒരു നാണം എന്നിൽ മൊട്ടിട്ടു ..കോളേജിൽ പലരും പ്രേമഭ്യര്തന നടത്തിയിട്ടുണ്ടെങ്കിലും തറവാടിന്റെ അന്തസ്സും മനസ്സിലെ പേടിയും കാരണം ഞാൻ അതിനൊന്നും ചെവി കൊടുത്തിട്ടില്ലായിരുന്നു ..അഖിലേട്ടന്റെ മുഖത്തേക്ക് നോക്കാൻ പോലും എനിക്കായില്ല .ചായകുടി കഴിഞ്ഞു ഞങ്ങൾ സംസാരിച്ചു അന്നത്തെപോലെതന്നെ സ്നേഹപൂർവ്വമുള്ള സംസാരം വാക്കിലും നോക്കിലും ഒരു ബഹുമാനവും വിനയവും.അന്നേ ഇഷ്ടമായതാണ് കൂടുതലൊന്നും സംസാരിക്കാൻ എനിക്കായില്ല അന്ന് ഞാൻ മടിയില്ലാതെ സംസാരിച്ചു പക്ഷെ അപ്പോൾ അതിനു കഴിഞ്ഞില്ല പെണ്ണിന്റെ സഹജമായ നാണം എന്നിൽ നിറഞ്ഞിരുന്നു ..എന്താണ് എന്നോട് പറഞ്ഞത് ഞാൻ തിരിച്ചെന്താണ് പറഞ്ഞത് എന്നൊന്നും എനിക്കറിയില്ല
യാത്ര പറഞ്ഞു അഖിലേട്ടൻ പടിയിറങ്ങുമ്പോൾ ചങ്കിൽ മുള്ളുകുത്തുന്ന വേദന എനിക്കനുഭവപ്പെട്ടു പിന്നീടുള്ള കാര്യങ്ങൾ വേഗത്തിലായിരുന്നു നിശ്ചയവും കല്യാണവും എല്ലാം ..ആദ്യമൊക്കെ നഗരജീവിതം ഞാൻ ആസ്വദിച്ചു അഖിലേട്ടനു എന്നും തിരക്കാണ് ബാങ്കിലെ ജോലികഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ രാത്രി ഒരുപാടു വൈകുമായിരുന്നു ജോലിയുടെ സ്വഭാവം അതായകാരണം ഞാൻ പരിഭവം പറഞ്ഞില്ല ഒഴുവുള്ള സമയങ്ങൾ ഞങ്ങളുടെ മാത്രം ലോകമായിരുന്നു .അവിടെ ഞങ്ങൾ പരസ്പരം സ്നേഹിച്ചും വഴക്കിട്ടും ജീവിച്ചു .ആദ്യമൊക്കെ സിറ്റിയിലേക്കുള്ള കറക്കം എനിക്കിഷ്ടമായിരുന്നു പിന്നെപ്പിന്നെ കണ്ടതുതന്നെ കണ്ടു എനിക്കതിനോട് വിരക്തിതോന്നി തുടങ്ങി ..കല്യാണം കഴിഞ്ഞു ഒരുവർഷം കൊണ്ടുതന്നെ ഞാൻ അമ്മയായി പിന്നെ എന്റെ ലോകം മുഴുവനായും മോളെച്ചുറ്റിപ്പറ്റിയായി .അവളുടെ കൊഞ്ചലും ചിരിയും എന്റെ വിരസതക്ക് ഒരുപരിധിവരെ ആശ്വാസമായിരുന്നു .
മോൾ സ്കൂളിൽ പോകാൻ തുടങ്ങിയതുമുതൽ ഞാൻ വീണ്ടും ഒറ്റപെട്ടു .രാവിലെ അഖിലേട്ടൻ ബാങ്കിൽ പോകും മോൾ സ്കൂളിലും അവൾ വരുന്നതുവരെ ഞാൻ ജോലികളിൽ മുഴുകി സമയം കളയും .ടി വി കാണുന്നത് പണ്ട് മുതലേ എനിക്ക് വലിയ താല്പര്യമുള്ള കാര്യമല്ല .ഒഴിവു സമയം വേറെ നിവർത്തികളില്ലാതെ ഞാൻ എന്തേലും കാണും .ഇടയ്ക്കു മീരേച്ചി വരുന്നതാണ് ആകെയുള്ള ആശ്വാസം .അഖിലേട്ടൻ ആള് സ്നേഹമുള്ളവനാണ് പക്ഷെ സമൂഹത്തിൽ ഭയങ്കര സ്റ്റാറ്റസ് നോക്കുന്ന കൂട്ടത്തിലാണ് .ഞങ്ങൾ താമസിക്കുന്ന വീട് ഒരു ഹൗസിങ് കോളനി ആണ് വലിയവർ മാത്രം താമസിക്കുന്ന കോളനി .ഇവിടെയുള്ളവർ പരസ്പരം സംസാരിക്കുന്നതും അടുപ്പം കൂടുന്നതും വളരെ വിരളമാണ് .എന്തെങ്കിലും പാർട്ടി ഉണ്ടെങ്കിലോ മറ്റെന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ മാത്രമേ പരസ്പരം കാണാറുള്ളു .എല്ലാവരും അടച്ചിട്ട വീടുകളിൽ മാത്രം ഒതുങ്ങിക്കൂടി അനന്യന്റെ സ്വകാര്യതയിലേക്കു കടന്നുചെല്ലുന്നത് ശരിയല്ലത്രേ .അഖിലേട്ടന്റെ കർശന നിർദേശങ്ങൾ ആയിരുന്നു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് അവരൊക്കെ ഭയങ്കര സ്റ്റാറ്റസ് ഉള്ളവരാണ് നിന്റെ പട്ടികാട്ട് രീതിയൊന്നും ഇവിടെ എടുക്കരുത് ..അതുകൊണ്ടു തന്നെ ആരുമായും ഞാൻ വലിയ അടുപ്പത്തിനൊന്നും പോകാറില്ല ..ഞാൻ കാരണം ആരുടെയും സ്റ്റാറ്റസ് പോകണ്ട .ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ആളുകൾ പരസ്പരം സംസാരിച്ചാൽ അടുത്തിടപഴകിയാൽ എങ്ങനെയാണ് കുറച്ചിൽ ഉണ്ടാവുന്നത് .മാന്യമായി പരസ്പരം സംസാരിക്കുന്നത് നല്ലതാണെന്നാണ് എന്റെ വിശ്വാസം ..അടുത്തുള്ള വീടുകളിൽ ആരൊക്കെയാണ് താമസമെന്ന് കുറെ കാലത്തേക്ക് എനിക്കറിയില്ലായിരുന്നു ..വല്ലാത്ത വീർപ്പുമുട്ടൽ ഞാൻ അന്നൊക്കെ അനുഭവിച്ചു
കാലം പോകെ ഞാൻ പതിയെ അയൽക്കാരെ പരിചയപെട്ടു എല്ലവരും വലിയ ജോലിക്കാർ ബിസിനസ് ചെയ്യുന്നവർ .പക്ഷെ പെണ്ണെന്നും പെണ്ണുതന്നെ .തുടങ്ങാനുള്ള ബുദ്ധിമുട്ടു മാത്രമാണ് ഉണ്ടായത് .അവരും കരുതിയിരുന്നത് ഞാൻ ആരോടും സംസാരിക്കാൻ ഇഷ്ടപെടുന്ന കൂട്ടത്തിലല്ല എന്നായിരുന്നു .അടുത്ത വീട്ടിൽ ഉണ്ടായിരുന്നത് ഡോക്ടറും ഭാര്യയുമാണ് അവർക്കും ജോലി ഉണ്ട് പലപ്പോഴും കാണാറില്ല .കണ്ടാൽത്തന്നെ ചിരിക്കും അത്രമാത്രം പിന്നെപ്പിന്നെ ഞങ്ങൾ സംസാരിച്ചു തുടങ്ങി .അവരൊരു സർക്കാർ ജീവനക്കാരിയാണ് അതിന്റെ ജാഡയൊന്നും ഞാൻ അവരിൽ കണ്ടില്ല സൂസൻ ജോസഫ് എന്നാണ് അവരുടെ പേര് .ഒരിക്കൽ അവർ എന്നെ വീട്ടിലേക്കു ക്ഷണിച്ചു .ആദ്യം ഞാൻ മടിച്ചെങ്കിലും പിന്നീട് പോകാൻ തന്നെ തീരുമാനിച്ചു അവരുമായി ഞാൻ കൂടുതൽ അടുത്ത് ഇടപഴകി …

ഹസ്ബൻഡ് ബാങ്കിൽ ആണല്ലേ

അതെ

പുള്ളിക്കാരൻ ആരോടും സംസാരിക്കില്ലേ

അങ്ങനൊന്നുമില്ല

നമുക്കിവിടെ റെസിഡൻസ് അസോസിയേഷൻ ഒക്കെ ഉണ്ട് പുള്ളി അതിലൊന്നും പങ്കെടുക്കാറില്ല താൻ ഫ്രീ ആണെങ്കിൽ ഒന്ന് ആക്റ്റീവ് ആക്

എനിക്കിഷ്ടമാണ് പക്ഷെ അഖിലേട്ടൻ സമ്മതിക്കില്ല

താൻ പറഞ്ഞു നോക്ക് …ഒന്നുമില്ലെങ്കിലും ഇവിടുള്ളവരെ പരിചയപെടാലോ

എനിക്കിഷ്ടമാ ചേച്ചി …സോറി അങ്ങനെ വിളിക്കാമോ

അതെന്താ അങ്ങനെ ചോദിച്ചത്

അല്ല എനിക്കറിയില്ല ഇവിടുത്തെ രീതികൾ

ഞങ്ങളും മനുഷ്യൻമാര് തന്നെയാ

ചേച്ചി ക്ഷമിക്കണം ഞാൻ ജനിച്ചതും വളർന്നതും നാട്ടിൻപുറത്താണ്ഭാഗ്യം ചെയ്ത ആളാണല്ലോ …എനിക്കൊരുപാട് കൊതിയുണ്ട് നാട്ടിൻപുറത്തൊക്കെ താമസിക്കാൻ എന്ത് ചെയ്യാൻ ജോലി ഇവിടെ അച്ചായന് പ്രാക്ടീസ് ഇവിടെ മക്കൾ പഠിക്കുന്നതും ഇവിടെ പിന്നെങ്ങനെ വിട്ടുനിൽക്കാൻ

ചേച്ചിയുടെ മക്കൾ

രണ്ടു പേരാണ് പഠിക്കുന്നു …ഒരാൾ md ചെയുന്നു ഒരാൾ സെക്കന്റ് ഇയർ

രണ്ടുപേരും മെഡിസിൻ തന്നെയാണോ

ഹമ് അതെ

ചേച്ചിയുടെ വീട് എവിടെയാ

ഞാൻ ശരിക്കും കോട്ടയം ആണ് വീട് …

സാറോ

അച്ചായനും കോട്ടയം തന്നെ ,ഞങ്ങൾ ഒരേ നാട്ടുകാരാണ്

ലവ് മാര്യേജ് ആയിരുന്നോ

ആണെന്നും പറയാം …നേരത്തെ കണ്ടിട്ടുണ്ട്

ഇവിടെ ആരൊക്കെയാ താമസം

നമ്മുടെ ലൈനിൽ ഹൈ കോർട്ട് ജസ്റ്റിസ് ,DYSP ചെറിയാൻ സാർ ,പിന്നെ കോളേജ് പ്രൊഫസർ വാസുദേവൻ സാർ എൻജിനിയർ വാസുവേട്ടൻ പിന്നെ കുറച്ചു ബിസിനസ് കാരാണ് .സ്ത്രീകൾ മിക്കവാറും പേരും വീട്ടമ്മമാരാണ് എല്ലാവരും തമ്മിൽ നല്ല ബന്ധത്തിലാണ് .ആണുങ്ങൾ എല്ലവരും തിരക്കുള്ളവരാണ് അവര്തമ്മില് അടുപ്പം ഉണ്ടെങ്കിലും പരസ്പരം കാണുന്നതും സംസാരിക്കുന്നതും കുറവാണു .പക്ഷെ സ്ത്രീകൾ അങ്ങനല്ല പലരും തന്നെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു .ഞാനും കരുതിയത് അഖിലിനെപോലെ താനും റിസേർവ് ആണെന്ന

അല്ല ചേച്ചി ഞാൻ സംസാരിക്കാനും ഇടപഴകാനും ആഗ്രഹിക്കുന്ന ആളാണ്

സമയം പോലെ എല്ലാവരെയും ഞാൻ പരിചയപ്പെടുത്താം

ഹമ്

ഞാൻ പോട്ടെ ചേച്ചി മോൾ വരാറായി

എന്ന ശരി വീണ്ടും കാണാം

അതുവരെ എന്നിലുണ്ടായിരുന്ന കാഴ്ചപ്പാടുകൾ മാറുകയായിരുന്നു .അഖിലേട്ടന്റെ തെറ്റായ ധാരണകളായിരുന്നു എല്ലാം .ഞാൻ സൂസന്ന ചേച്ചിയുമായി പരിചയപ്പെട്ടത് അഖിലേട്ടനോട് പറയാൻ തീരുമാനിച്ചു .അന്ന് പതിവിലും വിപരീതമായി അഖിലേട്ടൻ നേരത്തെ വന്നു

അഖിലേട്ടാ ഞാനൊരു കാര്യം പറയട്ടെ

എന്തെ

ഏട്ടൻ വിചാരിച്ചത് ഇവിടുള്ളവരൊന്നും സംസാരിക്കില്ല എന്നല്ലേ

ഇപ്പോഴെന്താ ഒരു പുതുമ

ഞാനിന്ന് അപ്പുറത്തെ സൂസന്ന ചേച്ചിയെ പരിചയപെട്ടു ..എന്ത് നല്ല സ്ത്രീയ അഖിലേട്ടനേം കൂട്ടി ചെല്ലാൻ പറഞ്ഞിരിക്ക

നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലെ വെറുതെ മറ്റുള്ളവരെ ശല്യം ചെയ്യരുതെന്ന്

ഞാൻ ആരെയും ശല്യം ചെയ്യാൻ പോയിട്ടില്ല

പിന്നെ

അവരെന്നെ അങ്ങോട്ട് വിളിച്ചതാഎടി അതവരുടെ മര്യാദ ….എന്നുവെച്ചു നീ ചാടിക്കേറി അങ്ങോട്ട് പോകുകയാണോ വേണ്ടത്

എന്റെ അഖിലേട്ടാ ഞാൻ ചാടി കേറി പോയതൊന്നുമല്ല ..അവര് വിളിച്ചിട്ട് പോയില്ലെങ്കിൽ എന്ത് വിചാരിക്കും

എന്ത് വിചാരിക്കാൻ ഇവിടെ അങ്ങനൊക്കെയാണ് അവര് അവരുടെ മാനേഴ്സ് കാണിച്ചു നീ അത് കാണിച്ചില്ല

ഞാൻ എന്ത് കാണിച്ചെന്ന

നിനക്ക് പറയാൻ പാടില്ലായിരുന്നു തിരക്കിലാണ് പിന്നെ വരാം എന്ന്

എനിക്കൊരു തിരക്കില്ലാന്നു അവർക്കറിയാം

അവർക്കു നിന്റെ തിരക്ക് നോക്കലല്ലേ പണി

ഇനി അതിന്റെ പേരിൽ വഴക്കു വേണ്ട ഞാൻ ഇനി പോണില്ല

അതാണ് നല്ലതു

ഞാനൊന്നു ചോദിക്കട്ടെ

ഹമ്

സത്യത്തിൽ അഖിലേട്ടന് ആരെങ്കിലുമായി അടുപ്പമുണ്ടോ നല്ല സുഹൃത്തുക്കൾ ഉണ്ടോ

നീയെന്താ അങ്ങനെ ചോദിച്ചത്

അല്ല ആരുമായും ഏട്ടൻ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല പിന്നെ ഉള്ളതെല്ലാം ഏട്ടന് ഡെപ്പോസിറ് കിട്ടാൻ വേണ്ടിയുള്ള അഭിനയം മാത്രം

എന്റെ ജോലി അതാണ് …ബാങ്കിൽ ബിസിനസ് ഉണ്ടെങ്കിലേ നിലനിൽപ്പുള്ളൂ എന്റെ ഹാർഡ് വർക്ക് കൊണ്ടാ ഞാനിന്നും ഈ ബ്രാഞ്ചിൽ നിൽക്കുന്നത് ,നിനക്കറിയോ എന്റെ ബ്രാഞ്ചിൽ ആണ് ഏറ്റവും ഡെപ്പോസിറ് ഉള്ളത്

അഖിലേട്ടാ അതൊക്കെ നല്ലതു തന്നെ ..അയല്പക്കകാരോട് ഒന്ന് സംസാരിച്ചത് കൊണ്ട് എന്താ പ്രശ്നം

അവർക്കൊന്നും എന്റെ ബ്രാഞ്ചിലോ ബാങ്കിലോ അല്ല അക്കൗണ്ട് ഞാൻ ആദ്യം അവരോടൊക്കെ സംസാരിച്ചതാ അവരൊന്നും അതിന് വില്ലിങ് അല്ല .പിന്നെന്തിനാ അവരുമായൊരു സൗഹൃദം

അപ്പൊ അതാണ് കാര്യം എന്റെ ഏട്ടാ ബിസിനസ് മാത്രം നോക്കിയാണോ ആളുകളുമായി അടുക്കുന്നത് എന്തേലും അത്യാവശ്യം വന്നാൽ ഒന്നോടി വരാൻ അവരെ കാണു

എന്തത്യവശ്യം വരാൻ ..

അതിപ്പോ ഞാനെങ്ങനെ പറയാനാ അത് വരുമ്പോളല്ലേ അറിയൂ

വരട്ടെ അപ്പൊ നോക്കാം

അഖിലേട്ടാ എന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് കണ്ടു ..പിള്ളേരെ തട്ടിക്കൊണ്ടു പോകുന്ന സംഘം നാട്ടിൽ
ഇറങ്ങിയിട്ടുണ്ടെന്ന് ..കേട്ടിട്ട് പേടിയാവുന്നു

ഇതാ ഞാൻ പറഞ്ഞത് നിനക്ക് ഒരു വിവരവും ഇല്ലെന്ന് ..എന്റെ രേണു ഇത് സിറ്റി ആണ് അല്ലാതെ നിൻറ്റെ പട്ടികാടല്ല

അതെന്തേ സിറ്റിയിൽ പിള്ളേരില്ലേഇവിടെ അതൊന്നും നടക്കില്ല ..പിള്ളേരാരും നടനല്ല വരുന്നത് ,അവരൊക്കെ പഠിക്കുന്നത് നല്ല സ്റ്റാൻഡേർഡ് സ്കൂളുകളിലാണ് .അവിടുത്തെ മാനേജ്മന്റ്, ടീച്ചർമാർ എല്ലാം മികച്ചതാണ് …ഹൈ സെക്യൂരിറ്റി സ്കൂളിലാണ് കുട്ടികൾ സിസി ടി വി നിരീക്ഷണത്തിലാണ് മുഴുവൻ സ്കൂളും പിന്നെങ്ങനെ പിള്ളേരെ പിടിക്കാനാ അതൊക്കെ നിന്റെ പട്ടിക്കാട്ടിൽ നടക്കുന്നതാ

ജനലിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചു വച്ചേക്കുന്നെന്ന് പറയുന്നു

അതാ പറഞ്ഞത് അതൊക്കെ അവിടെ വെളിച്ചം വന്നിട്ടില്ലാത്ത നിന്റെ പട്ടിക്കാട്ടിൽ നടക്കുന്നതാ അവിടുള്ളവരെ എളുപ്പത്തിൽ പറ്റിക്കാം .ഇതൊക്കെ അവിടുള്ളവർ വിശ്വസിക്കും സിസി ടി വി ഇല്ലാത്ത നാടല്ലേ .ഇതൊക്കെ സിസി ടി വി ബിസിനസ് തന്ത്രങ്ങളാണ് .ഇങ്ങനെ പിടിപ്പിച്ചാൽ നാട്ടിൻപുറത്തുകാർ സിസി ടി വി വെക്കും അല്ലാതെ പിള്ളേരെ പിടുത്ത കാരോന്നും ഇല്ല .ഇനി ഉണ്ടെങ്കിൽ തന്നെ നാട്ടിൻപുറത്തു കാണും അല്ലാതെ സിറ്റിയിൽ ഇതൊന്നും നടക്കില്ല ..

എന്റെ നാടിനെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് …..വല്യ സിറ്റിക്കാര്

എന്താടി സിറ്റിക്ക് കുഴപ്പം ..ഇവിടെ ഉള്ള എന്തെങ്കിലും സൗകര്യം നിന്റെ നാട്ടിലുണ്ടോ

ഇല്ലേ …..ഞങ്ങൾ പാവങ്ങൾ

അല്ല നീ പറ ,,ഇവിടുള്ളപോലെ നല്ലൊരു ആശുപത്രി …നല്ലൊരു സ്കൂൾ …ഫ്ലാറ്റുകൾ വീടുകൾ എന്തെങ്കിലും അവിടെ ഉണ്ടോ ..എത്ര കമ്പനികളാണ് ഇവിടെ എത്ര ആളുകൾ ജോലി ചെയുന്നു ….നല്ല ഫുഡ് സിനിമ തിയേറ്റർ പാർക്ക് അങ്ങനെ എന്തേലും നീ പറയുന്ന നിന്റെ പട്ടിക്കാട്ടിൽ ഉണ്ടോ

അഖിലേട്ടൻ പറയുന്ന കാര്യങ്ങൾ ശരിയാണ് …നാട്ടിൻപുറത്തുള്ളവർ സിറ്റിയെ ആശ്രയിക്കാറുണ്ട് ശരിയാണ് പക്ഷെ നാട്ടിലുള്ള പലതും ഇവിടെയില്ല

എന്താണ് ഇവിടെ ഇല്ലാത്തത്

ഒരുപാട് കാര്യങ്ങൾ ഇല്ല

എന്താണെന്ന് പറ കേൾക്കട്ടെ

ഏറ്റവും പ്രധാനം ശുദ്ധമായ വായു ശുദ്ധമായ വെള്ളം നല്ല മനസുള്ള ജനങ്ങൾ ഇതൊന്നും ഇവിടെ ഇല്ല

ഏറ്റവും ശുദ്ധമായ വെള്ളം ഇവിടെയാണ് കിട്ടുന്നത് രേണു

അതെങ്ങനെ

എത്രയെത്ര മിനറൽ വാട്ടർ പ്ലാന്റുകൾ ഇവിടെയുണ്ടെന്ന് നിനക്കറിയോ

അയ്യോ കഷ്ടം ….മിനറൽ വാട്ടർ അല്ല ….നല്ല കിണർ വെള്ളം ..അത് കിട്ടുമോ .മിനറൽ വാട്ടർ ഞങ്ങളുടെ നാട്ടിലും കിട്ടും

ഇത്രയും സൗകര്യങ്ങൾ ഉള്ളപ്പോൾ അതിന്റെ ആവശ്യമില്ല

എന്ത് ശുദ്ധമായ വായുവോ ……അതിന്റെയും ആവശ്യമില്ലേ

അതെല്ലാ നഗരത്തിന്റെയും അവസ്ഥ അങ്ങനെത്തന്നെയാണ് ….അതൊന്നും അത്ര കാര്യമല്ല

അല്ല നിങ്ങൾക്കതൊന്നും കാര്യമല്ല

അഖിലേട്ടൻ എന്നെങ്കിലും നാട്ടിൽ താമസിച്ചിട്ടുണ്ടോ ഇല്ലല്ലോ ….നാട്ടിലെ രീതികൾ അവിടുത്തെ ജീവിതം അതൊന്നും അഖിലേട്ടന് അറിയില്ല ..പക്ഷെ ഞാൻ ഇത് രണ്ടും അനുഭവിച്ചതാണ് …നാട്ടിൽ എത്ര താമസിച്ചാലും മടുക്കില്ല ഇവിടങ്ങനല്ല പെട്ടന്ന് മടുക്കും ….. നിന്നെ പറഞ്ഞിട്ട് കാര്യമില്ല ..അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് എന്ത് കാര്യം

അതെ ഞാൻ അട്ടതന്നെയാണ് ..അഖിലേട്ടന് ഒരു വിചാരമുണ്ട് ഇസ്തിരി ചുള്ളിയാത്ത ഷർട്ട് ഇന്സൈഡ് ചെയ്ത് കഴുത്തിൽ ടൈ കെട്ടി പോളിഷ് ചെയ്ത ഷൂഷും ഇട്ട് എ സി ഉള്ള കാറിൽ നടക്കുന്ന എ സി വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമെ നിങ്ങളുടെയൊക്കെ കണ്ണിൽ സ്റ്റാറ്റസ് ഉള്ളു .നാട്ടിൻ പുറത്തു പാടങ്ങളിൽ കൃഷിചെയ്യുന്ന പണിക്കാരും മനുഷ്യരാണ് അവർക്കും സ്റ്റാറ്റസ് ഉണ്ട് .നിങ്ങളെപോലെ ഇംഗ്ലീഷ് പറയാൻ അറിയില്ലായിരിക്കാം ചളിപുരണ്ട വസ്ത്രങ്ങളായിരിക്കാം ധരിക്കുന്നത് .ചോർന്നൊലിക്കുന്ന കൂരകളിലായിരിക്കാം താമസിക്കുന്നത് എന്നാലും അവരാരെയും പറ്റിക്കാറില്ല ചതിക്കാറില്ല കള്ളം കാണിക്കാറില്ല അവരുടെ ചരിയിൽ സത്യമുണ്ട് ആത്മാർത്ഥത ഉണ്ട് .അവരുടെ സ്നേഹം നിഷ്കളങ്കമാണ് .പ്രതിഫലം ഇച്ഛിക്കാതെ അവർ മറ്റുള്ളവരെ സഹായിക്കുന്നത് .ദാരിദ്ര്യം അവരെ അലട്ടുന്നുണ്ടായിരിക്കാം പണത്തിന്റെ കുറവ് അവർ അനുഭവിക്കുണ്ടായിരിക്കാം എന്നാലും അർഹമല്ലാത്തതൊന്നും അവർ ആഗ്രഹിക്കാറില്ല അനുഭവിക്കാറില്ല .സ്വന്തം വിയർപ്പിന്റെ ഫലം …..അവരുടെ ചോര കലർന്ന വിയർപ്പുകലർന്ന ഭക്ഷണം മാത്രമേ അവർ കഴിക്കാറുള്ളു .അവരുടെ അധ്വാനമാണ് നിങ്ങൾ നാഗരികർ അനുഭവിക്കുന്നത് നിങ്ങൾ ഭക്ഷിക്കുന്നത് പലതും അവരുടെ വിയർപ്പിന്റെ ഫലമാണ് .പണം നിങ്ങൾ നൽകുന്നുണ്ടായിരിക്കാം ,എന്നിരുന്നാലും യഥാർത്ഥ അവകാശികൾ അവരാണ് ..അവരുടെ ദാനമാണ് നിങ്ങളുടെ ആഹാരം
സത്യത്തിൽ അഖിലേട്ടാ നിങ്ങൾ ദരിദ്രനാണ് പണം മാത്രമേ നിങ്ങൾക്കുള്ളു നല്ല സൗഹൃദങ്ങൾ ഇല്ല ബന്ധങ്ങൾ ഇല്ല ഓർമ്മകൾ ഇല്ല .ബാല്യത്തിന്റെ നിറങ്ങളില്ല .അന്തസ്സിന്റെ പേരിൽ സമൂഹത്തിലെ നിലയുടെ പേരിൽ നിങ്ങൾ ഒറ്റപെട്ടു ജീവിച്ചു .ചെറുപ്പം മുതൽ ഇതുവരെ നിങ്ങൾ ജീവിച്ചത് ശരിക്കും ജീവിതമാണോ .കുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്രം എന്തെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടോ ആ കാലത്തിന്റെ നിറം എല്ലാവരും ആഗ്രഹിക്കുന്ന ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത സുവർണ്ണകാലത്തിന്റെ എന്തെങ്കിലും ഓർമ്മകൾ നിങ്ങൾക്കുണ്ടോ .നിങ്ങൾ കരുതുന്ന ജീവിതം സത്യത്തിൽ ജീവിതമാണോ .ഞാൻ പറയുന്നത് ചിലപ്പോൾ നിങ്ങള്ക്ക് മനസ്സിലായെന്ന് വരില്ല കാരണം നിങ്ങൾക്കറിയില്ല .സ്നേഹം എന്താണെന്ന് നിങ്ങൾക്കറിയില്ല .ഒരുപക്ഷെ നിങ്ങൾ കറകളഞ്ഞ സ്നേഹം അനുഭവിച്ചിട്ടുണ്ടാവില്ല .എന്തിനും ഏതിനും ചിട്ടയും ക്രമവും പാലിച്ച ജീവിതം .ടൈം ടേബിൾ പ്രകാരം ജീവിച്ച നിങ്ങൾക്ക് ഉയർന്ന ജോലി ലഭിച്ചു ഉയർന്ന വിദ്യാഭ്യാസം ലഭിച്ചു പക്ഷെ നേടാതെ പോയ പലതും ഉണ്ട് .ജീവിത മൂല്യങ്ങൾ സഹജീവി സ്നേഹം മറ്റുള്ളവരോടുള്ള അടുപ്പം സമൂഹത്തിൽ നിങ്ങൾ ആരാണ് ആരും തിരിച്ചറിയാത്ത ആരുമായും ബന്ധമില്ലാത്ത ജീവിതം .നാട്ടിൻ പുറങ്ങളിലുള്ളവർ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു ഇവിടെ നിങ്ങൾ സ്വയം പര്യാപ്തത കൈവരിച്ചു ജീവിക്കുന്നു നിങ്ങൾ ഒന്നറിയുന്നില്ല പരസ്പരം സഹായിച്ചും സഹായം അനുഭവിച്ചും ജീവിക്കുന്നതിന്റെ സുഖം അതിൽ നിന്നും ലഭിക്കുന്ന സന്തോഷം .ഞങ്ങളുടെ നാട്ടിൽ എന്തെല്ലാമുണ്ട് ഇവിടെ ഇല്ലാത്ത പലതും .അഖിലേട്ടൻ ഉത്സവം കണ്ടിട്ടുണ്ടോ

എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു ഉത്സവം കൂടാൻ ഓരോന്ന് പറഞ്ഞു ഒഴിയും .അഖിലേട്ടാ ഒരുനാടിന്റെ ഒരുവർഷത്തെ കാത്തിരിപ്പാണ് ഉത്സവം .ഒത്തുകൂടലാണ് ഉത്സവം പരസ്പര സ്നേഹത്തിന്റെ ഐയ്ഖ്യത്തിന്റെ കാത്തിരിപ്പിന്റെ സംഗമമാണ് ഉത്സവം .അത് മനസ്സിലാക്കണമെങ്കിൽ ഒരിക്കലെങ്കിലും അതനുഭവിക്കണം ഒരു ദേശം മുഴുവൻ ഒന്നാകുന്ന അസുലഭനിമിഷം .പരാതിയും പരിഭവവും മറന്നു പരസ്പരം ഒന്നാകുന്നു ഒരു നാടുമുഴുവൻ .പല കരയിലുള്ളവർ ദേവിയുടെ മുന്നിൽ കെട്ടുകാഴ്ചകളുമായി എല്ലാം മറന്നു ആഘോഷിക്കുന്ന ദിനം .വർണങ്ങൾ വിരിയുന്ന രാവ് .വീടുകളിൽ അകലങ്ങളിലുള്ളവർക്കായി ഭക്ഷണങ്ങൾ ഒരുക്കി അവരെ വരവേൽക്കാൻ മത്സരിക്കുന്ന രാവ് .ഉത്സവങ്ങൾ വെറും കെട്ടുകാഴ്ചകൾ മാത്രമല്ല കുടുംബങ്ങളുടെ ഒത്തുകൂടൽ കൂടിയാണ് .സമൂഹത്തിന്റെ ഒത്തുകൂടലാണ് .വിവാഹം കഴിഞ്ഞു പോയവരും വിവാഹം കഴിച്ചു വന്നവരും എല്ലാവരും സംഗമിക്കുന്ന പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്ന വേദിയാണ് .അവിടെ മത്സരമില്ല പരിഭവമില്ല ചതിയില്ല സ്നേഹം മാത്രം .ഒരു ജനത കാത്തിരിക്കുന്നതും അതിനുവേണ്ടിയാണ് .മനസ്സിനും കണ്ണിനും കുളിരാണ് ആ കാഴ്ചകൾ .മറ്റൊന്നും അപ്പോൾ ചിന്തിക്കില്ല എല്ലാം മാറാനുള്ള മറക്കാനുള്ള രാവാണ് .എല്ലാ വിഷമങ്ങളും സങ്കടങ്ങളും മറന്നു മനസ്സുനിറഞ്ഞു ആഘോഷിക്കുന്ന രാവ് .അഖിലേട്ടൻ പറയുന്നപോലെ കുപ്പിവളയും കണ്മഷിയും വാങ്ങാൻ എന്തിനാ ഉത്സവത്തിന് പോകുന്നത് എന്നാരും പറയാറില്ല .കുപ്പിവളയും കണ്മഷിയും വാങ്ങാനല്ല ഉത്സവത്തിന് പോകുന്നത് ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലാണ് ഓരോ ഉത്സവവും നമ്മളിൽ നമ്മളറിയാതെ ലഭിക്കുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട് അത് വേറൊരിടത്തുന്നും ലഭിക്കില്ല അത്രയും ആവേശം നിറഞ്ഞതാണ് ഉത്സവം .ഇത്തവണയെങ്കിലും അഖിലേട്ടൻ എന്റെ കൂടെ വരണം ഉത്സവം കാണണം അപ്പൊ മനസ്സിലാകും ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് .

നിന്നെ ഇത്രയും ആവേശത്തിൽ ഞാൻ കണ്ടിട്ടില്ലല്ലോ രേണു

അതങ്ങനെയാണ് അഖിലേട്ടാ നാടിനെ കുറിച്ചുള്ള ഓർമ്മകൾ ആരിലായാലും ആവേശം ജനിപ്പിക്കും പ്രത്യേകിച്ച് നാട്ടിൽ നിന്നും പിരിഞ്ഞു ജീവിക്കുമ്പോൾ .നമ്മുടെ കല്യാണത്തിന്റെ തലേ ദിവസം ഞാനെന്നും ഓർക്കും .ഇവിടെയുള്ള കല്യാണങ്ങൾ കാണുമ്പോൾ .സത്യത്തിൽ ഇവിടെ നടക്കുന്നത് കല്യാണം തന്നെയാണോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്

അതെന്താ കല്യാണത്തിന് പ്രത്യേകത

നാട്ടിൻപുറത്തെ കല്യാണങ്ങൾ തികച്ചും വ്യത്യസ്തമാണ് .വീട് വൃത്തിയാക്കുന്നതും പന്തലിടുന്നതും സാധനങ്ങൾ വാങ്ങിക്കുന്നതിനും എല്ലാത്തിനും സഹായം ചെയ്യാൻ അയല്പക്കത്തുള്ളവരും സുഹൃത്തുക്കളും മുഴുവൻ സമയവും ഉണ്ടാവും .അയല്പക്കത്തെ പെണ്ണുങ്ങൾ മുഴുവൻ കല്യാണ വീട്ടിൽ ഉണ്ടാവും ഭക്ഷണം പാകം ചെയ്യാൻ സഹായിച്ചും പത്രങ്ങൾ കഴുകിയും വീട് അടിച്ചു തുടക്കാനും അങ്ങനെ എന്തിനും .വീട്ടുകാർ ഒന്നിന്നും ബുദ്ധിമുട്ടേണ്ടി വരാറില്ല .കല്യാണ ദിവസം ആളുകളെ സ്വീകരിക്കാനും അവർക്കു കുടിക്കാൻ വെള്ളം നൽകാനും സദ്യക്ക് വിളമ്പാനും ഒന്നിനും ആരെയും ആശ്രയിക്കേണ്ടി വരാറില്ല .കല്യാണത്തിന് വരുന്നവർ മുഴുവൻ ആ നാടിന്റെ അതിഥികളാണ് . Continue..



25460cookie-checkഅതെന്താ കല്യാണത്തിന് പ്രത്യേകത