അതെന്താ കല്യാണത്തിന് പ്രത്യേകത 2

അവരെ വേണ്ടപോലെ സ്വീകരിക്കാൻ ആരും മറക്കാറില്ല നമ്മുടെ കല്യാണത്തിന് സദ്യവിളമ്പിയതും ഒരുക്കിയതും എല്ലാം അവിടുത്തെ നാട്ടുകാർ തന്നെയാണ് അല്ലാതെ ഇവിടുത്തെ പോലെ കാറ്ററിങ് കാരല്ല .ഇവിടെ കല്യാണം വിളിക്കുന്നത് അവരുടെ വീടുകളിലേക്കല്ല ഓഡിറ്റോറിയത്തിലേക്കാണ് അവിടെ സ്വീകരിക്കാൻ ആരുണ്ടാകും ആർക്കും പരസ്പരം അറിയില്ല കല്യാണം ചടങ്ങു നേരത്തെ കഴിഞ്ഞിട്ടുണ്ടാകും ഇത് റിസെപ്ഷൻ ഭക്ഷണം കഴിക്കാൻ മാത്രമുള്ള വേദി എന്നാൽ അത് നേരാവണ്ണം തരുമോ അതുമില്ല .നമ്മൾ തന്നെ പ്ലേറ്റ് എടുത്തു വരിനിന്നു ഇരിക്കാൻപോലും സ്ഥലമില്ലാതെ എവിടെയെങ്കിലും നിന്ന് കഴിക്കണം .ഭക്ഷണത്തിനായി മറ്റുള്ളവന്റെ മുന്നിൽ കെഞ്ചനം അതിനും പരിമിതികൾ സ്റ്റാറ്റസ് നോക്കി കഴിക്കണം വയറുനിറച്ചു കഴിച്ചാൽ മാന്യത പോകും .എന്നിട്ടൊരു പേരും ബുഫെ
നല്ലൊരു സദ്യ കഴിക്കണമെങ്കിൽ നാട്ടിൽ പോകണം .

എന്റെ രേണു അത് സൗകര്യത്തിനു വേണ്ടിയാണ് .പിന്നെ ഭക്ഷണം വേസ്റ്റ് ആവില്ല .നമുക്ക് ആവശ്യമുള്ളത് കഴിച്ചാൽ മതിയല്ലോ .മറ്റേത് എല്ലാം വിളമ്പും ആവശ്യമുള്ളതാണോ ആവശ്യമില്ലാത്തതാണോ എന്നൊന്നും ആരും ചോദിക്കില്ല .എന്തിനാണ് ഇത്രയും ഭക്ഷണം കളയുന്നത് ..

പിന്നെ കളയുന്നു …ആര് കളയാൻ വീണ്ടും വീണ്ടും വാങ്ങുന്നതല്ലാതെ .എല്ലാവരെയും തുല്യമായി കാണുന്നതുകൊണ്ട അങ്ങനെചെയുന്നത് ആർക്കും ഒന്നും കിട്ടാതെ പോകരുത് എന്ന നിർബന്ധം ഉള്ളതുകൊണ്ടാണ് അതാണ് ശരിയായ ആതിഥ്യ മര്യാദ …

സമ്മതിച്ചു പൊന്നെ ..നിന്നോട് വാദിച്ചു ജയിക്കാൻ ഞാനില്ല .സത്യത്തിൽ നീ അഡ്വക്കേറ്റ് ആവണ്ടതായിരുന്നു ,എന്താ ഒരു വാദം

കളിയാക്കണ്ട അഖിലേട്ടാ …വക്കിലൊന്നും ആയില്ലെങ്കിലും അത്യാവശ്യം വിദ്യാഭ്യാസം എനിക്കുമുണ്ട്

ഉണ്ടേ ..ഇനിയത്തിന്റെ പേരിൽ നിന്റെ നാടിനെ പുകഴ്ത്തണ്ട

ഞാൻ പുകഴ്ത്തിയതൊന്നും അല്ല സത്യമാണ് പറഞ്ഞത്

ശരി സമ്മതിച്ചു

അഖിലേട്ടാ നിങ്ങള്ക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങിച്ചുടെ ….എനിക്കിവിടെ വല്ലാത്ത വീർപ്പുമുട്ടൽ

നീയെന്താ രേണു ബുദ്ധിയില്ലാതെ സംസാരിക്കുന്നത് നാട്ടിലേക്കു പോകാനോ ..അതിനാണോ ഞാൻ കഷ്ടപ്പെട്ട് ജോലിചെയ്യുന്നത് …ഒരു പ്രൊമോഷൻ സാധ്യത തെളിഞ്ഞു വരുന്നുണ്ട് അപ്പോളാ അവളുടെ നാട് ..അതുമാത്രമല്ല
മോളുടെ വിദ്യാഭ്യാസം അവളുടെ ജീവിതം അതൊന്നും നീ ആലോചിച്ചില്ല …നിനക്ക് നാടും നാട്ടുകാരും മതി ഞാനും എന്റെ മോളും അങ്ങനല്ല …

ഞാനെന്റെ ആഗ്രഹം പറഞ്ഞതാ …ഇഷ്ടമല്ലെങ്കിൽ വേണ്ട

ഹമ് ….

ദിവസങ്ങൾ അങ്ങനെ വിരസമായി കടന്നുപോയി .ഒന്നും ചെയ്യാനില്ലാതെ മോളും അഖിലേട്ടനും മാത്രമായി എന്റെ ലോകം .ആ ലോകത്തിൽ ഞാൻ സന്തുഷ്ടയായി ..പതിവില്ലാതെ അഖിലേട്ടൻ വൈകിട്ട് എന്നെ വിളിച്ചു

രേണു ചിന്നു അങ്ങോട്ട് വന്നോ

അങ്ങനെ ഒരു പതിവില്ല വരുന്നെങ്കിൽ മീരേച്ചിയുമൊത്തു വരുമെന്നല്ലാതെ തനിച്ചു അവൾ വന്നിട്ടില്ല

ചിന്നുവോ ഇതെന്താ അഖിലേട്ടാ ചിന്നുഎങ്ങനെ ഇങ്ങോട്ടു വരും എന്താ കാര്യം

നീ ഒന്ന് റെഡി ആക് ഞാനിപ്പോൾ വരാം

എന്താ കാര്യം

വേഗം റെഡി ആവ്

ഹമ്

ഞാൻ മോളെയും റെഡി ആക്കി വസ്ത്രം മാറി അഖിലേട്ടനെ കാത്തിരുന്നു .അതികം വൈകാതെ അഖിലേട്ടൻ എത്തി .വെപ്രാളപെട്ടമുഖവും വലിയ എന്തോ വേദന അനുഭവിക്കുന്നതായി എനിക്ക് തോന്നി കാർ നിർത്തി അഖിലേട്ടൻ ഡോർ തുറന്നു …

വേഗം വാ രേണു

ഞാൻ വേഗത്തിൽ വാതിൽപ്പൂട്ടി ഇറങ്ങി എന്താ അഖിലേട്ടാ കാര്യം

ചിന്നുനെ കാണുന്നില്ല

കാണുന്നില്ലേ

ഹമ്

അവൾ എവിടെപ്പോയി

അറിയില്ല കംപ്ലൈന്റ്റ് കൊടിത്തിട്ടുണ്ട് ..പോലീസ് അന്വേഷിക്കുന്നുണ്ട് സ്കൂൾ വിട്ടു വരുന്നനേരമായിട്ടും കാണാത്തപ്പോൾ മീര കിരണേട്ടനെ വിളിച്ചുപറഞ്ഞു ..സ്കൂളിൽ ഇല്ല കാമറ ചെക്ക് ചെയുന്നുണ്ട് ബസ്സിൽ കയറിയിട്ടില്ല അവിടെ ആകെ ബഹളമാണ് മീരക്ക് അല്പം സമാധാനം കിട്ടാൻ നീയാ നല്ലത് …

അഖിലേട്ടാ ഒന്ന് വേഗം പൊ കേട്ടിട്ട് പേടിയാകുന്നു

നീ ചെന്ന് മീരയെ കൂടുതൽ പേടിപ്പിക്കരുത് ..

ഇല്ല അഖിലേട്ടാ

ഞാൻ വേഗം പുറകിലുള്ള മോളെ നോക്കി .വല്ലാത്തൊരു ഭീതി എന്നിൽ വളർന്നിരുന്നു ..ചിന്നുവിന്റെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നു .എന്തൊക്കെയോ ഞാൻ ആലോചിച്ചു കൂട്ടി ..എനിക്കെന്തോ ഒട്ടും സുരക്ഷിത്വത്തം അനുഭവിച്ചില്ല .വല്ലാത്തൊരു ഭയം എന്നിൽ വളർന്നു .പുറകിൽനിന്നുംമോളെ ഞാൻ മുന്നിലേക്ക് എന്റെ മടിയിലേക്കു ഇരുത്തി .എന്റെ കയ്യിൽ അവൾ സുരക്ഷിതയാണോ എന്ന് പോലും ഞാൻ ഭയപ്പെട്ടു .നാട്ടിൽനടക്കുന്ന പലവാർത്തകളും എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു .സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ .സുരക്ഷിതമെന്ന് അഖിലേട്ടൻ പറഞ്ഞ സിറ്റിയിൽ എന്ത് സുരക്ഷയാണ് ഉള്ളത് .ആരെന്നുപോലും അറിയാത്ത ജനങ്ങൾ. തമ്മിൽത്തമ്മിൽ അടുപ്പമില്ല ഏതു ദേശക്കാരെന്നോ ഭാഷക്കാരെന്നോ പോലും അറിയില്ല എന്തിനു വന്നു എന്ന് അറിയില്ല എന്ത് ചെയുന്നു എന്നറിയില്ല .ഏതു തരക്കാരാണെന്നു പോലും അറിയില്ല .എന്നും ഒരുപാടു ആളുകൾ വന്നുപോകുന്ന നഗരത്തിൽ എന്തെല്ലാം നടക്കുന്നു എന്നുപോലും അറിയില്ല അല്ലെങ്കിൽ അറിയാൻ കഴിയില്ല .ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല അവനവന്റെ കാര്യത്തിനുപോലും സമയക്കുറവുള്ള നഗരജീവിതത്തിൽ മറ്റുള്ളവരെ ശ്രദ്ധിക്കാൻ സമയമെവിടെ ..ഓരോന്നാലോചിച്ചു ഞാൻ കാറിൽ ഇരുന്നു എന്റെ കയ്യുകൾ മോളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു എത്ര മുറുക്കെ പിടിച്ചിട്ടും എനിക്ക് സുരക്ഷിത്വതും അനുഭവപ്പെട്ടില്ല വല്ലാത്തൊരു ഭയം എന്നിൽ നിറഞ്ഞിരുന്നു .അഖിലേട്ടനും എന്നോടൊന്നും സംസാരിച്ചില്ല വഴിയിൽ കാണുന്ന മുഖങ്ങളെയെല്ലാം ഞാൻ സംശയത്തിന്റെ മുനയോടെ നോക്കി .എല്ലാമുഖങ്ങളിലും ക്രൂരത ഒളിഞ്ഞിരിക്കുന്ന തോന്നൽ പുറത്തേക്കു നോക്കാൻ പോലും ഞാൻ അശക്തയായിരുന്നു മോളെയും ഇറുക്കെ കെട്ടിപിടിച്ചു ഞാൻ കാറിൽ ഇരുന്നു അഖിലേട്ടനെപോലും എനിക്ക് ഭയത്തോടെ നോക്കാനേ കഴിഞ്ഞുള്ളു എ സി ഉള്ളകാറിൽ അഖിലേട്ടൻ വെട്ടിവിയർക്കുന്നുണ്ടായിരുന്നു അത്വരെ കാണാത്ത ഭയം ഞാൻ അഖിലേട്ടനിലും കണ്ടു മീരേച്ചിയുടെ വീടിന്റെ മുന്നിൽ കാർ നിർത്തി ഞാൻ അതിൽനിന്നും വെളിയിലിറങ്ങി അകത്തേക്ക് കയറാൻ എന്റെ ഭയം എന്നെ അനുവദിച്ചില്ല ..

രേണു

ഹമ്

ചെല്ല്

ഹമ്

ആ പിന്നെ നീയും മീരയുടെ കൂടെ കൂടി കരയാൻ നിൽക്കരുത് അവൾക്കു ധൈര്യം നൽകു ഹമ്

ഞാൻ കിരണേട്ടന്റെ അടുത്തേക്ക് പോവാ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം

ഹമ്
അകത്തേക്ക് കയറിയ എനിക്ക് ആ കാഴ്ച കണ്ടു നില്ക്കാൻ കഴിഞ്ഞില്ല കരഞ്ഞു തളർന്നു കണ്ണുനീർ വറ്റി മീരേച്ചി കുറച്ചു നിമിഷം കൊണ്ട് ഒരാൾക്ക് ഇങ്ങനെ മാറാൻ കഴിയുമോ സ്വന്തം മക്കളെ നഷ്ടമായാൽ ഏതൊരാളും ഇങ്ങനെ ആകും .ഞാൻ കണ്ട എനിക്ക് പരിചയമുള്ള മീരേച്ചി ഇതല്ല ..വല്ലാതെ പ്രായം തോന്നിച്ചിരുന്നു അവർക്ക് മുടിയെല്ലാം അഴിഞ്ഞുകിടന്നിരുന്നു കരഞ്ഞു തളർന്നു ബോധം ഇല്ലാത്ത അവസ്ഥ .കണ്ണുംതടത്തിൽ കറുപ്പ് നിറം വന്നിരിക്കുന്നു മുഖം കനംവെച്ചിരിക്കുന്നു .ആ കണ്തടത്തിൽ കണ്ണുനീർ വാർന്നൊഴുക്കുന്നുണ്ടായിരുന്നു ഇനിയും ഒഴുകാൻ കണ്ണുനീർ ബാക്കിയുണ്ടെന്നത് എന്നെ അത്ഭുധപെടുത്തി .ബോധരഹിതയാണെങ്കിലും അവരുടെ ഉൾബോധത്തിൽ അവർ അനുഭവിക്കുന്ന വേദനയുടെ തെളിവാണ് ആ കണ്ണുനീർ പ്രവാഹം .

ആരാ

ഞാൻ മീരേച്ചിയുടെ അനിയത്തിയാണ് അഖിലിന്റെ ഭാര്യ

കണ്ടിട്ടില്ല അതാ ചോദിച്ചത്

ഹമ്

ഞങ്ങൾ അടുത്തുള്ളതാ

ചേച്ചി ഉറങ്ങുകയാണോ

അതെ ഇൻജെക്ഷൻ കൊടുത്തു അതിന്റെ മയക്കമാണ് വല്ലാത്ത കരച്ചിലായിരുന്നു മോളെ വിളിച്ചുകൊണ്ട് പുറത്തേക്കു ഓടുകയായിരുന്നു ഞങ്ങൾ പിടിച്ചിട്ടൊന്നും നിൽക്കുന്നില്ല പിന്നെ ഡോക്ടറെ വിളിച്ചു
ഇപ്പൊ മയങ്ങിയതേ ഉള്ളു …

ഹമ് …എന്തെങ്കിലും വിവരം കിട്ടിയോ

ഒരുവിവരവും ഇല്ല ,അന്വേഷിക്കുന്നുണ്ട്

എന്ത് ചെയ്യണമെന്ന് എനിക്ക് ഒരുരൂപവും ഇല്ലായിരുന്നു .എന്റെ മോളെ ഞാൻ എന്റെ അടുത്ത് തന്നെ നിർത്തി മീരേച്ചിയുടെ ബെഡിൽ ഞാൻ ഇരുന്നു .പതിയെ ആ മുടിയിൽ തലോടി അവരുടെ അവസ്ഥ എനിക്കൂഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു .വാർത്തകളിൽ കേൾക്കുമ്പോൾ അതിന്റെ അവസ്ഥ ഇത്രയും ഭീകരമായിരിക്കുമെന്ന് ഞാൻ കരുതിയില്ല നമുക്ക് വരുമ്പോളല്ലേ എന്തിന്റെയും ആഴം നാം മനസ്സിലാക്കു അല്ലാത്തപ്പോൾ എന്തും ഒരു വാർത്ത അത്രമാത്രം .മീരേച്ചി ഉണരുമ്പോൾ എന്ത് പറഞ്ഞു സമാധാനിപ്പിക്കും ഈശ്വര എത്രയും വേഗം ചിന്നുനെ കിട്ടിയാൽ മതിയായിരുന്നു ..ഫോണെടുത്തു അഖിലേട്ടനെ വിളിച്ചു

ഹലോ അഖിലേട്ടാ എന്തായി

ഞാനിപ്പോ സ്റ്റേഷനിലാ

എന്തെങ്കിലും വിവരം

അന്വേഷിക്കുന്നുണ്ട് ഒന്നും അറിയില്ല

കിരണേട്ടൻ

ഇവിടുണ്ട്

ഹമ്

മീര

മയക്കത്തിലാണ് ഇൻജെക്ഷൻ കൊടുത്തു

ഹമ്

എന്തെങ്കിലും അറിഞ്ഞാൽ വിളിക്കണേ

ആ വിളിക്കാം എന്തോ ആ നേരത്തു സൂസന്ന ചേച്ചിയെ ഓർമവന്നു ഞാൻ വേഗം ഫോണെടുത്തു ചേച്ചിയെ വിളിച്ചു

ഹലോ ചേച്ചി ഞാൻ രേണുവാ

എന്താ രേണു

ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു

മോൾ പേടിക്കണ്ട ഞാൻ ഉടനെ അങ്ങോട്ട് വരാം

അതികം സമയം വൈകാതെ സൂസന്ന ചേച്ചി മറ്റൊരാളുമായി മീരേച്ചിയുടെ വീട്ടിലേക്കു വന്നു

ആ രേണു ഇത് ലിസി dysp ചെറിയാൻ സാറിന്റെ വൈഫ് ആണ് ഞങ്ങൾ സാറിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് സാർ സ്റ്റേഷനിൽ എത്തിക്കോളും എത്രയും പെട്ടന്ന് മോളെ കണ്ടുപിടിക്കാം വിഷമിക്കണ്ട

അവരുടെ സാമീപ്യം എനിക്ക് വല്ലാത്തൊരു ധൈര്യം പകർന്നു .അഖിലേട്ടൻ സമ്മതിച്ചില്ലെങ്കിലും അയല്പക്കവുമായി എനിക്ക് ബന്ധമുണ്ടായിരുന്നു സൂസന്ന ചേച്ചിയുമായി മാത്രം .മീരേച്ചിയുടെ അയല്പക്കങ്ങളിൽ ഉള്ളവർ വന്നും പോയുമിരുന്നു ഇടയ്ക്കു ചേച്ചി വല്ലാതെ തെങ്ങുന്നുണ്ടായിരുന്നു മാതൃഹൃദയത്തിന്റെ വേദന പൂർണമായും ഇല്ലാതാക്കാൻ ശേഷി ആ മരുന്നിനിലെന്ന് എനിക്ക് തോന്നി സൂസന്ന ചേച്ചിയും ലിസിച്ചേച്ചിയും എന്തൊക്കൊയോ എന്നോട് പറയുന്നുണ്ടായിരുന്നു പക്ഷെ അതൊന്നും എന്തെന്ന് കേൾക്കാൻ എന്റെ മനസ്സ് തയ്യാറായില്ല .അല്പം കഴിഞ്ഞു അഖിലേട്ടൻ എന്നെ വിളിച്ചു

ഹലോ രേണു ചെറിയാൻ സാർ വന്നിരുന്നു ഞങ്ങൾ സിറ്റിയിൽ ഒന്നൂടി നോക്കട്ടെ മീരയെ നോക്കിക്കോണം

ഹമ്

ഉന്നതരായുള്ള ബന്ധവും പണവും ,അന്വേഷണം തകൃതിയായി നടന്നു പോലീസ് മുക്കിലും മൂലയിലും അരിച്ചുപെറുക്കി ഒറ്റവണ്ടിപോലും പോലീസിന്റെ ചെക്കിങ് ഇല്ലാതെ നഗരത്തിലൂടെ പൊറത്തേക്കു കടക്കാൻ കഴിയില്ല .മുഴുവൻ സ്റ്റേഷനിലേക്കും മെസ്സേജ് അയച്ചു ചിന്നുവിന് വേണ്ടി നാടാകെ തിരച്ചിൽ തുടർന്നു സമയം പോയിക്കൊണ്ടിരുന്നു ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി തുടങ്ങി
സമയം പോകെ മീരേച്ചിയിൽ നിന്നും അവ്യക്തമായ എന്തൊക്കെയോ ഞെരക്കങ്ങൾ വന്നുകൊണ്ടിരുന്നു ഇടയ്ക്കു മോളെ എന്ന് വിളിച്ചു ഉറക്കെ നിലവിളിക്കും പിന്നെ മയക്കത്തിലേക്ക് വീഴും .നോക്കിനിൽക്കാൻ പോലും എനിക്ക് ശക്തിയില്ലായിരുന്നു .സൂസന്ന ചേച്ചിയും ലിസി ചേച്ചിയും എനിക്ക് കൂട്ടായി അടുത്ത് തന്നെ ഉണ്ടായിരുന്നു .അതെനിക്ക് വല്ലാത്തൊരു ആശ്വാസമായി അനുഭവപെട്ടു .മീരേച്ചി സ്വബോധത്തിലേക്കു ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു .ചിന്നു അല്ലാതെ വേറൊരു ചിന്തയും ചേച്ചിക്കുണ്ടായിരുന്നില്ല ഞാൻ ഇടയ്ക്കു അഖിലേട്ടനെ വിളിച്ചു അന്വേഷിക്കുന്നുണ്ട് എന്നല്ലാതെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല .രാത്രിയോടെ അഖിലേട്ടനും കിരണേട്ടനും തിരികെ എത്തി .കിരണേട്ടന്റെ ആ രൂപം എന്നിൽ വല്ലാത്ത സങ്കടം ഉണ്ടാക്കി
വല്ലാത്ത രൂപമായിരുന്നു അത് മനസ്സിന്റെ വേദന പുറമെ കാണിക്കാതിരിക്കാൻ അദ്ദേഹം വല്ലാതെ പാടുപെടുന്നതായി എനിക്ക് തോന്നി .കണ്ണുനീർ ഒളിപ്പിച്ചു വച്ച് അകത്തു പൊട്ടിക്കരയുന്ന അവസ്ഥ ഏതു കഠിനഹൃദയനും കരഞ്ഞു പോകും ആ കാഴ്ച കണ്ടാൽ .എങ്ങനെ ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ കരയാതെ പിടിച്ചു നിന്ന് എന്നെനിക്കറിയില്ല .മുഖത്തു പുഞ്ചിരി വരുത്താൻ നന്നേ പാടുപെടുന്ന കിരണേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചെന്നു വരുത്തി

രേണു ഞാനൊന്നു ഫ്രഷ് ആയിട്ട് വരാം മീരക്ക് എങ്ങനെയുണ്ട്

ചേച്ചി മയക്കത്തിൽത്തന്നെയാണ് ഇടയ്ക്കു ഉണരുന്നുണ്ട്

ഹമ്

കിരണേട്ടൻ അകത്തേക്ക് കയറി സൂസന്ന ചേച്ചിയും ലിസി ചേച്ചിയും മുറിയിൽ നിന്നും പുറത്തുവന്നു അവരെ കണ്ടു അഖിലേട്ടൻ ചിരിക്കാൻ ശ്രമിക്കുമ്പോലെ എനിക്ക് തോന്നിയത് അഖിലെ എന്തായി വിവരം വല്ലതും

എല്ലായിടത്തും നോക്കുന്നുണ്ട് ഇതുവരെ വിവരം ഒന്നുമില്ല

അച്ചായൻ വിളിച്ചിരുന്നു അവര് കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ട് സിറ്റി വിട്ടു പുറത്തുപോയിട്ടില്ലെന്ന അച്ചായൻ പറയുന്നത്

നിങ്ങള്ക്ക് ബുദ്ധിമുട്ടായല്ലേ

ഇതൊക്കെ എന്ത് ബുദ്ധിമുട്ട് അത്യാവശ്യം വരുമ്പോൾ ഉപകരിച്ചില്ലെങ്കിൽ ബന്ധങ്ങൾക്ക് എന്തർത്ഥം അഖിൽ
ശരിയാണ് ചേച്ചി എന്തെനെക്കാളും വലുത് ബന്ധങ്ങളാണ്

ഞങ്ങൾ ഇറങ്ങട്ടെ അഖിൽ അച്ചായൻ വരാൻ ആവുന്നു എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മറക്കണ്ട

ഞാൻ കൊണ്ട് വിടാം

വേണ്ട ഞങ്ങൾ ഓട്ടോ പിടിച്ചു പൊക്കോളാം അഖിൽ ഇവിടെ വേണ്ട സമയമാണ് ഇപ്പൊ

ഹമ്

അവരിറങ്ങി അതികം വൈകാതെ മീരേച്ചിയുടെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഞാൻ ഞെട്ടിത്തരിച്ചു .എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല .ഞാനും അഖിലേട്ടനും അകത്തെ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുകയായിരുന്നു .മോളെ ചിന്നു എന്ന അലർച്ചയാണ് ചിന്തകളിൽ നിന്നും ഞങ്ങളെ സ്വബോധത്തിലേക്കു തിരികെ എത്തിച്ചത് .ഞങ്ങൾ അകത്തെ മുറിയിലേക്ക് ഓടി .മാനസികനില തെറ്റിയവരെ പോലെ പാറിപ്പറക്കുന്ന മുടിയുമായി വേച്ചു വേച്ചു നടന്നു വാതിൽ തള്ളിത്തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന മീരേച്ചിയെ ഞാൻ ചേർത്ത് പിടിച്ചു .ബാത്റൂമിലെ ഡോർ തുറന്നു കിരണേട്ടനും പുറത്തേക്കു വന്നു ..

രേണു ന്റെ മോള് ….ചിന്നു ..മോളെ

മോൾക്കൊന്നും ഇല്ല ചേച്ചി

എവിടെ ന്റെ കുട്ടി എവിടെ

അവളിപ്പോ ഇങ്ങു വരും ചേച്ചി സമാധാനമായിരിക്കു

എനിക്കിപ്പോ കാണണം ന്റെ കുട്ടിയെ മോളെ ……

എന്ത് പറഞ്ഞിട്ടും എത്ര സമാധാനിപ്പിച്ചിട്ടും മീരേച്ചി അതൊന്നും കേൾക്കുന്നില്ല ,ചേച്ചിയുടെ നിലവിളി ഉയർന്നതോടെ അയല്പക്കങ്ങളിൽ നിന്നും ആളുകൾ ഓടി എത്തി .ആരൊക്കെ പിടിച്ചിട്ടും മീരേച്ചി കുതറി ഓടാൻ തുടങ്ങി .മോളെയും വിളിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി ഓടാൻ തുനിഞ്ഞ ചേച്ചിയെ ഞങ്ങൾ തടഞ്ഞു വച്ചു .അല്പം നേരം കൊണ്ട് ഡോക്ടർ എത്തി വീണ്ടും ഉറങ്ങാനുള്ള മരുന്ന് കുത്തിവച്ചു ..രാവിലെ വരെ ഉറങ്ങാനുള്ള മരുന്ന് ചേച്ചിയിൽ കുത്തിവച്ചു മരുന്നിന്റെ പിൻബലത്തിൽ അവർ വീണ്ടും മയക്കത്തിലേക്ക് വീണു ..നിശബ്തമായി എല്ലാം നോക്കി കാണാൻ മാത്രമെ കിരണേട്ടന് സാധിച്ചുള്ളൂ ആ മനുഷ്യന്റെ അവസ്ഥ വാക്കുകളിൽ പറയാൻ കഴിയാത്ത വിധം പരിതാപകരമായിരുന്നു .അയല്പക്കങ്ങളിൽ ഉള്ളവർ കുറച്ചു സമയം കൂടി അവിടെ നിന്നതിനുശേഷം വീടുകളിലേക്ക് പോയി അടുക്കളയിൽ കയറി ചായ തിളപ്പിച്ച് ഞാൻ അഖിലേട്ടനും കിരണേട്ടനും നൽകി ലിവിങ് റൂമിൽ സെറ്റിയിൽ ഇരുന്നു ആവി പറക്കുന്ന ചായ മോത്തി കുടിച്ചു കൊണ്ട് കിരണേട്ടൻ ഫോണെടുത്തു ചെറിയാൻ സാറിനെ വിളിച്ചു .എന്തൊക്കെയോ സൂചനകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു .

അഖിലെ നമ്മൾ ശരിക്കും ഒറ്റപെട്ടു ജീവിക്കുന്നവരാണ് .മീര അയല്പക്കങ്ങളിലെക്കു സംസാരിക്കാൻ പോകുന്നത് ഞാൻ വിലക്കിയിരുന്നു എന്റെ വിലക്കിനെ മറികടന്നും അവൾ ബന്ധങ്ങൾ ദൃഢമാക്കി ആപത്തു വന്നപ്പോൾ അവൾക്കു സമാധാനം നൽകാനും ആശ്വസിപ്പിക്കാനും അവളുടെ ബന്ധങ്ങൾ ഉപകരിച്ചു .എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല ഒരു വാക്ക് കൊണ്ട് പോലും .ഉന്നതങ്ങളിൽ ബന്ധമുള്ള നമ്മളെ ആത്മാർഥമായി സഹായിക്കാൻ ആരുണ്ടായി . നമ്മൾ കരുതിയ ബന്ധങ്ങൾ സത്യത്തിൽ ബന്ധങ്ങൾ തന്നെയാണോ .കാണുമ്പോൾ ചിരിക്കും കുശലങ്ങൾ ചോദിക്കും എന്നല്ലാതെ നമുക്ക് ആരുമായാണ് ബന്ധമുള്ളത് സഹായത്തിന് എത്തിയ ആളുകളൊന്നും സത്യത്തിൽ നമ്മുടെ ബന്ധങ്ങൾ കൊണ്ട് നേടിയതല്ല .മീരയും രേണുവും സമ്പാദിച്ച ബന്ധങ്ങൾ മാത്രമാണ് ആപത്തു ഘട്ടത്തിൽ നമുക്ക് കൂട്ടായത് .നമ്മൾ തന്നെയാണ് നമ്മുടെ പരാജയം നമ്മുടെ നേട്ടങ്ങൾക്കു വേണ്ടി മാത്രം നമ്മൾ സൗഹൃദം ഉണ്ടാക്കി .സത്യത്തിൽ നല്ലൊരു സൗഹൃദം നമുക്കുണ്ടോ ഉന്നതിയിലുള്ള നമ്മുടെ ബന്ധുക്കൾ നമുക്കൊപ്പമുണ്ടോ അറിയിച്ചില്ലായിരിക്കാം ഇനി അറിയിച്ചാൽ തന്നെ എത്ര പേർ ഉണ്ടാവും .ഏറി വന്നാൽ ഒരു ഫോൺ കാൾ .തിരക്കാണ് എല്ലാവർക്കും ഒന്നിനും സമയമില്ല സമ്പാദിക്കാനുള്ള പരക്കംപാച്ചിലിലാണ് എല്ലാവരും നീയും ഞാനുമുൾപ്പടെ .അവനവനു വരുമ്പോൾ മാത്രം നാം തിരിച്ചറിയും .ആശ്വസിപ്പിക്കാൻ ആളുണ്ടാവുക എന്നത് ഏറ്റവും വലിയ സമ്പാദ്യമാണ് അഖിൽ പണം കൊണ്ട് വിലക്കെടുക്കാൻ കഴിയാത്ത ഒന്നാണ് സ്നേഹം, ബന്ധം .നാം നൽകുന്ന സ്നേഹവും അടുപ്പവും മാത്രമേ നമുക്ക് തിരിച്ചു ലഭിക്കു എന്ന് ഞാൻ മനസിലാക്കുന്നു .തിരിച്ചറിയാൻ വൈകിപ്പോയി .പക്ഷെ അതിനു നൽകേണ്ടിവന്ന വില എന്റെ മോളെയാണ് .എനിക്ക് ഉള്ളു തുറക്കാൻ നീ മാത്രമാണ് ഉള്ളത് നീ കൂടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ഹൃദയം തകർന്നു മരിച്ചിട്ടുണ്ടാവും ..

വെറുതെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടല്ലേ കിരണേട്ടാ

ആവശ്യമില്ലാത്ത എന്താണ് ഞാൻ പറഞ്ഞത് ..നമ്മൾ സത്യത്തിൽ വിഡ്ഢികളാണ് നമുക്ക് ചുറ്റും നടക്കുന്ന എന്തെങ്കിലും നാം കണ്ടിരുന്നോ .എന്ത് സുരക്ഷിത്വത്തമാണ് നമുക്ക് ഈ നഗരത്തിൽ ഉള്ളത് .നമ്മൾ ഒന്നുമല്ല ഇവിടെ .നമുക്കാരുമില്ല ഇവിടെ .നിന്നെപ്പോലെ ഞാനും മീരയെ കളിയാക്കിയിട്ടുണ്ട് നഗരത്തിന്റെ സൗകര്യത്തെ പറ്റി പറഞ്ഞു .ഇവിടുത്തെ വികസനത്തെപ്പറ്റി പറഞ് .തെറ്റ് പറ്റിപ്പോയി അവൾ പറയുന്നതാണ് ശരി .ആരെന്നറിയാത്ത ഏതുതരക്കാരെന്നറിയാത്ത ആയിരങ്ങൾ ലക്ഷങ്ങൾ ദിനം പ്രതി വന്നുപോകുന്ന നഗരത്തിൽ ആർക്കു നല്കാൻ കഴിയും സുരക്ഷ.ഗ്രാമങ്ങളുടെ വില ഞാൻ അറിയുന്നു മനസിലാക്കുന്നു അസമയത് അപരിചിതനെ കാണുമ്പോൾ ചോദിക്കാൻ ചോത്യം ചെയ്യാൻ ഗ്രാമങ്ങൾക്ക് മാത്രമേ കഴിയു അതിനു പോലീസ് നിയമം ഇതിന്റെയൊന്നും പിൻബലം ആവശ്യമില്ല .എല്ലാവരും പരസ്പരം അറിയുന്നു പരസ്പരം ബന്ധം സ്ഥാപിക്കുന്നു .ഇവിടെ ആർക്കു ആരെ അറിയാം .ആർക്കാണ് സത്യത്തിൽ ബന്ധമുള്ളത് എല്ലാവരും ഒറ്റപ്പെട്ടവർ .ആളുകൾ ചേർന്നാണ് സമൂഹം ഉണ്ടാവുന്നത് .ഈ നഗരം ഒരു സമൂഹമാണോ ആരാണ് ഇവിടെ പരസ്പരം ചേർന്ന് നിക്കുന്നത് ..
മനസ്സിലുള്ള സങ്കടങ്ങൾ വിഷമങ്ങൾ എല്ലാം കിരണേട്ടൻ പറഞ്ഞു കൊണ്ടിരുന്നു ഒന്നും പറയാനാവാതെ അഖിലേട്ടൻ എല്ലാം കേട്ടിരുന്നു .തിരിച്ചറിവിന്റെ നിമിഷങ്ങളിലൂടെ അഖിലേട്ടൻ സഞ്ചരിക്കുകയിരുന്നു അതുവരെ കരുതിയ ധാരണകൾ തെറ്റാണെന്നുള്ള യാഥാർഥ്യം മനസ്സിലാക്കുകയായിരുന്നു . വല്ലാത്ത ഭയം ഞാനാ കണ്ണുകളിൽ കണ്ടു .ഭക്ഷണം കഴിക്കാൻ അവരെ വിളിച്ചെങ്കിലും അവർ വന്നില്ല .അല്ലെങ്കിലും സ്വന്തം മകളെ കാണുന്നില്ലെന്ന് അറിഞ്ഞ ഏതു പിതാവിനാണ് ഭക്ഷണം ഇറങ്ങുക .ഒരുപാടു ഞാൻ നിർബന്ധിച്ചെങ്കിലും കിരണേട്ടനും അഖിലേട്ടനും ഒന്നും കഴിച്ചില്ല .എല്ലാം ഉണ്ടാക്കുമ്പോൾ ഞാനും മനസ്സിൽ കരുതിയിരുന്നു ഇതാരും കഴിക്കില്ലെന്ന് .ഉറക്കം വരാതെ ഞങ്ങൾ ഉമ്മറത്ത് തന്നെ ഇരുന്നു .ഇടയ്ക്കിടെ കിരണേട്ടൻ ചെറിയാൻ സാറിനെ വിളിക്കുന്നുണ്ടായിരുന്നു .എപ്പോഴോ ഞങ്ങൾ മയക്കത്തിൽ വീണു .അകത്തെ മുറിയിൽ എന്റെ മോൾ ഉറങ്ങുന്നത് ഞാൻ ഇടയ്ക്കിടെ പോയി നോക്കികൊണ്ടിരുന്നു .ഒന്ന് ഞാൻ തീരുമാനിച്ചിരുന്നു ഇനി ഉള്ള ജീവിതം ഈ നരകത്തിൽ ജീവിച്ചു തീർക്കാൻ ഞാൻ ഒരുക്കമല്ല .സെറ്റിയിൽ അഖിലേട്ടനെ ചേർത്ത് പിടിച്ചു ഞാൻ ഇരുന്നു തല ചാരിവച്ചു കിരണേട്ടനും മയങ്ങി .പകലത്തെ അലച്ചിലിന്റെ ക്ഷീണവും മനസ്സിന്റെ വ്യഥയും അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു .
മൊബൈലിന്റെ ഒച്ച കേട്ട് ഞങ്ങൾ ഞെട്ടി ഉണർന്നു .കിരണേട്ടൻ വേഗത്തിൽ കാൾ എടുത്തു ആ മുഖം പ്രകാശിക്കുന്നത് ഞാൻ കണ്ടു .വല്ലാത്തൊരാവേശത്തോടെ കിരണേട്ടൻ എഴുനേറ്റു .സംസാരത്തിൽനിന്നും ചെറിയാൻ സാറാണെന്നു എനിക്ക് മനസ്സിലായി .അദ്ദേഹത്തോട് നന്ദി പറഞ്ഞു കിരണേട്ടൻ കാൾ കട്ട് ചെയ്തു

അഖി മോളെ കിട്ടിയെടാ

കിരണേട്ടാ എവിടെ ആണ്

സിറ്റിയിൽ തന്നെ ഉണ്ട് ഹോസ്പിറ്റലിൽ ആകിയിരിക്ക നീ വേഗം വാ വണ്ടിയെടുക്ക് എനിക്ക് കയ്യും കാലും വിറച്ചിട്ടു വയ്യ

ആ മുഖത്തെ സന്തോഷം അതിനു അതിരില്ലായിരുന്നു .എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കിരണേട്ടൻ അകത്തേക്ക് ഓടി .മയങ്ങി കിടക്കുന്ന മീരേച്ചിയുടെ അരികിലെത്തി തട്ടി വിളിച്ചു .മരുന്നിന്റെ മയക്കത്തിൽ ബോധംകെട്ടു കിടക്കുന്ന ചേച്ചി ആ വിളികൾ കേട്ടിരുന്നില്ല .വളരെ പെട്ടന്ന് വസ്ത്രം മാറി അവർ ഇരുവരും പുറത്തേക്കു പോയി .കൂടുതലൊന്നും ചോദിക്കാൻ എനിക്കായില്ല പോകുമ്പോൾ വിളിക്കാൻ ഞാൻ അഖിലേട്ടനോട്ട് പറഞ്ഞു ..അവർ പോയ ശേഷം ഞാൻ മീരേച്ചിയുടെ അടുത്തെത്തി കാതുകളിൽ ഞാൻ മുഖമടുപ്പിച്ചു

മീരേച്ചി മോളെ കിട്ടി ഇനിയും സങ്കടപെടാതെ സമാധാനമായി ഉറങ്ങു

ഞാൻ പറഞ്ഞതൊന്നും ചേച്ചി കേട്ടിരുന്നില്ല പക്ഷെ ചേച്ചിയുടെ ഉൾമനസ്സ് എല്ലാം അറിയുമെന്ന് ഞാൻ വിശ്വസിച്ചു .ചേച്ചിയെ കൂടുതൽ വിളിക്കാൻ ഞാൻ മുതിർന്നില്ല എഴുന്നേറ്റാൽ മോളെ കാണാതെ ഇരിക്കാൻ ആ മാതൃഹൃദയത്തിന് കഴിയില്ല എന്നെനിക്കറിയാമായിരുന്നു .ഞാൻ ഫോണെടുത്തു സൂസന്ന ചേച്ചിയെ വിളിച്ചു

ഹലോ ചേച്ചി മോളെ കിട്ടി

ഞാനറിഞ്ഞു രേണു വിളിച്ചു ശല്യം ചെയ്യേണ്ടെന്ന് കരുതി വിളിക്കാതിരുന്നതാ

കൂടുതലൊന്നും എനിക്കറിയില്ല സാർ വിളിച്ചപ്പോൾ തന്നെ അവർ പോയി ഏതു ആശുപത്രിയിൽ ആണെന്ന് പോലും എനിക്കറിയില്ല

മീര

ഉറക്കമാണ് ചേച്ചി പോയതിനു ശേഷം ബഹളമായിരുന്നു വീണ്ടും ഇൻജെക്ഷൻ എടുത്തു ഇപ്പൊ മയക്കത്തിലാണ് കിരണേട്ടൻ കുറെ വിളിച്ചു പക്ഷെ ചേച്ചി അറിഞ്ഞില്ല ഉറങ്ങട്ടെ എഴുന്നേൽക്കുമ്പോൾ പറഞ്ഞാൽ മതി .താൻ വിഷമിക്കണ്ട മോൾക്ക് ആപത്തൊന്നും ഇല്ല ആരാണ് കൊണ്ടുപോയതെന്നോ എന്താണ് സംഭവിച്ചതെന്നോ അറിയില്ല സിറ്റിയിൽ പണിതുകൊണ്ടിരിക്കുന്ന പുതിയ മാളിൽ നിന്നുമാണ് മോളെ കിട്ടിയത് .ബോധമില്ലാത്ത നിലയിൽ കിടന്നിരുന്ന മോളെ ആരോ കണ്ടു പോലീസിൽ അറിയിക്കുകയായിരുന്നു .പുറത്തേക്കു കടക്കാൻ കഴിയില്ല എന്ന് കണ്ടപ്പോൾ ഉപേക്ഷിച്ചതാവും എന്തായാലും കിട്ടിയല്ലോ .ഞാൻ ഉറങ്ങിയിരുന്നില്ല കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു .പേടിക്കാനൊന്നുമില്ല കിരൺ ജോലിചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് മോൾ .താൻ ഉറങ്ങാൻ നോക്ക് ഇപ്പോഴേ ഒരുപാടു ക്ഷീണിച്ചിരികയല്ലേ .എനിക്ക് നാളെ വല്ലാർപാടം പള്ളിയിൽ പോകണം മോളെ കിട്ടാൻ ഞാൻ തിരികത്തിക്കാമെന്നു നേർന്നിരുന്നു .

ശരി ചേച്ചി ഒരുപാടു നന്ദിയുണ്ട് പറഞ്ഞറിയിക്കാൻ എനിക്കാവുന്നില്ല അത്രയും സഹായമാണ് എനിക്കുവേണ്ടി ചെയ്തത് ..ഞാൻ ലിസി ചേച്ചിയെ കൂടി വിളിക്കട്ടെ

രേണു വിശ്രമിക്കു …ലിസിയെ ഞാൻ വിളിച്ചോളാം

വേണ്ട ചേച്ചി വിളിച്ചൊരു നന്ദി പറഞ്ഞില്ലെങ്കിൽ ….

ഹമ് എങ്കിൽ വിളിച്ചിട്ടു ഉറങ്ങു രേണു

ഹമ്

ഞാൻ ലിസി ചേച്ചിയെയും വിളിച്ചു നന്ദി പറഞ്ഞു .ചെറിയാൻ സാർ എത്തിയിട്ടില്ലായിരുന്നു സാറിനോടുള്ള കടപ്പാടും നന്ദിയും ഞാൻ അറിയിച്ചു
ഞാൻ മീരേച്ചിയുടെ അടുത്ത് കട്ടിലിൽ കിടന്നു .മോളെയും എടുത്തു എന്റെ അടുത്ത് തന്നെ കിടത്തി .കിടന്നിട്ടു ഉറക്കം വന്നില്ല .ഫോണെടുത്തു അഖിലേട്ടനെ വിളിച്ചു .ചിന്നു icu ലാണ് .പേടിക്കാനൊന്നും ഇല്ല എന്തോ മരുന്ന് കുത്തിവച്ചു ബോധം കെടുത്തിയിട്ടിരിക്കയായിരുന്നു മോളെ .മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്നറിഞ്ഞതിൽ അല്പം ആശ്വാസം തോന്നി .എപ്പോഴോ ഞാൻ മയങ്ങി .രാവിലെ മീരേച്ചിയുടെ കരച്ചിലാണ് എന്നെ ഉണർത്തിയത്
ഞാൻ ചേച്ചിയെ കെട്ടിപ്പുണർന്നു

ചേച്ചി മോൾ ആശുപത്രിയിലാണ് പേടിക്കാനൊന്നുമില്ല ഞാൻ കുറെ വിളിച്ചു ചേച്ചിയെ ഉറക്കത്തിലായ കാരണം പിന്നെ വിളിച്ചില്ല

സത്യമാണോ രേണു എന്റെ മോൾക്കെന്താ

ഒന്നുല്ല ചിന്നുണ് കുഴപ്പം ഒന്നുല്ല

എനിക്കെന്റെ മോളെ കാണണം

കാണാം ഞാൻ കിരണേട്ടനെ വിളിക്കട്ടെ

ഹലോ കിരണേടാ ഞാൻ മീരേചിക്കു കൊടുക്കാം

കിരണേട്ടാ ന്റെ മോള്

മോൾക്കൊന്നുല്ല ഞാനിവടതന്നെ ഉണ്ട്

എനിക്കെന്റെ മോളെ കാണണം

ഞാൻ അഖിലിനെ അങ്ങോട്ടയക്കാം

വേഗം വരാൻ പറ

മീരേച്ചി ഫോൺ കട്ട് ചെയ്തു എന്നെ ഏൽപ്പിച്ചു

ചേച്ചി ഒന്ന് കുളിച്ചു ഫ്രഷ് ആകു

ബാത്റൂമിലേക്കു മീരേച്ചി ഓടുകയായിരുന്നു .വളരെ പെട്ടന്ന് അവർ റെഡി ആയി
അഖിലേട്ടൻ കാറുമായി വന്നപ്പോഴേക്കും മീരേച്ചി പുറത്തു കാത്തുനിൽക്കുകയായിരുന്നു കാർ അകത്തു പ്രവേശിച്ചതും ചേച്ചി ഓടി കാറിൽ കയറി . മകളെ കാണാനുള്ള അമ്മയുടെ തിടുക്കം പരവേശം എല്ലാം ഞാൻ നേരിൽ കണ്ടു .വല്ലാത്ത അനുഭവങ്ങളിലൂടെയാണ് ഞാൻ കഴിഞ്ഞ രാത്രി മുതൽ കടന്നുപോയത് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല .മോളെ തിരികെ കിട്ടിയത് വല്ലാത്തൊരു ആശ്വാസമായി എന്ന് മാത്രം .എന്റെ ജീവിതത്തിൽ ഏറ്റവുമധികം ദുഃഖവും പിരിമുറുക്കവും അനുഭവിച്ച നിമിഷങ്ങളാണ് കടന്നുപോയത് .അല്പം കഴിഞ്ഞു
അഖിലേട്ടൻ എന്നെ വിളിച്ചു .എന്നോടും മോളോടും റെഡി ആകാൻ പറഞ്ഞു അഖിലേട്ടൻ വീട്ടിലെത്തി ഫ്രഷ് ആയി ഞങ്ങൾ ആശുപത്രിയിൽ എത്തി .കാര്യമായ പ്രശ്നങ്ങൾ ഒന്നും മോൾക്കില്ലായിരുന്നു മയക്കാൻ നൽകിയ മരുന്ന് നിർവീര്യമാക്കി ബോധം തിരികെ ലഭിച്ചു .icu യില്നിന്നും മോളെ റൂമിലേക്ക് മാറ്റി .മോളുടെ അടുത്ത് നിന്നും മാറാതെ മീരേച്ചി അവക്കരുകിൽ തന്നെ ഇരുന്നു .ആ അമ്മയും മോളും ഒരു രാത്രി കൊണ്ട് തന്നെ വല്ലാതെ ക്ഷീണിച്ചിരുന്നു .ആ ആശുപത്രി മുറിയിൽ വച്ച് ഞങ്ങൾ ഒരു തീരുമാനം കയ്യ്കൊണ്ടു ഇനി ഉള്ള ജീവിതം ഈ നശിച്ച നഗരത്തിൽ ജീവിച്ചു തീർക്കാൻ ഞങ്ങൾ ഒരുക്കമല്ല .ഞങ്ങളെക്കാളേറെ ആ തീരുമാനം ഞങ്ങളുടെ ഭർത്താക്കന്മാരുടേതായിരുന്നു .ആശുപത്രി വിട്ടു ചിന്നു വീട്ടിലെത്തി .സ്കൂളിൽ നിന്നും tc വാങ്ങി ഞങ്ങൾ നാട്ടിലെത്തി .നാട്ടിലെ സ്കൂളിൽ ഞങ്ങളുടെ മക്കളെ ചേർത്തു .കുറച്ചു കാലം അഖിലേട്ടൻ സിറ്റിയിൽ തന്നെ തുടർന്ന് പിന്നീട്ട് നാട്ടിലേക്കു സ്ഥലം മാറി .നഗരത്തിലെ വീട് ഞങ്ങൾ വിറ്റു .നാട്ടിൽ സ്ഥലവും വീടും വാങ്ങി ഞങ്ങൾ ഗ്രാമീണതയുടെ നിഷ്കളങ്കതയിലേക്കു ചേക്കേറി .ഇപ്പോൾ ഉത്സവവും കല്യാണങ്ങളും എന്നേക്കാൾ ആസ്വദിക്കുന്നത് അഖിലേട്ടനാണ് .പച്ചയായ ജീവിതം എന്തെന്ന് അഖിലേട്ടൻ ഇപ്പോഴാണ് അറിയുന്നത് .ഇടയ്ക്കു ഞാൻ പട്ടണക്കാരൻ എന്ന് പറഞ്ഞു കളിയാക്കുന്നതൊഴിച്ചാൽ ഞങ്ങളുടെ ജീവിതം സന്തുഷ്ട്ടമാണ് .



25480cookie-checkഅതെന്താ കല്യാണത്തിന് പ്രത്യേകത 2