“പിന്നേ വിക്രം?” ഞാൻ എന്റെ ഫ്ലാറ്റിനുള്ളിൽ കേറാന്‍ തുടങ്ങിയതും ചേച്ചി വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കി.
വേഗം എന്റെ അടുത്തേക്ക് നടന്നു വന്ന ചേച്ചി എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു, “തേങ്സ് വിക്രം. ഇന്നത്തെ ഈ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. പിന്നെ രാത്രി കഴിക്കാൻ നി പുറത്ത് പോകരുത്, നിന്റെ വീട്ടില്‍ ഉണ്ടാക്കുകയും വേണ്ട, കേട്ടല്ലോ?” അത്രയും പറഞ്ഞിട്ട് ചേച്ചി വേഗം നടന്നു പോയി.
ചേച്ചി ഉമ്മ വച്ച കവിളിൽ തടവി കൊണ്ട് മുകളില്‍ സിസിടിവി ക്യാമറയെ നോക്കി ഞാൻ സ്വപ്ന ലോകത്തിൽ മുങ്ങി താഴ്ന്നു.
************
സാധാരണയായി എന്നും എനിക്ക് ഓഫീസില്‍ പോകേണ്ട കാര്യമൊന്നുമില്ല. എന്റെ ആവശ്യം ഉണ്ടെങ്കിൽ മാത്രം, ചിലത് മറിയയുടെ യുക്തി പ്രകാരവും മറ്റ് ചിലത് എന്നോട് ആലോചിച്ച ശേഷവും മറിയയാണ് സ്കെജൂൽ ചെയ്യാറുള്ളത്.
തിങ്കളാഴ്ച ഓഫീസിലേക്ക് നല്ല മൂഡിലാണ് ഞാൻ പോയത്. ഇന്ന് അല്ലറചില്ലറ ജോലികള്‍ മാത്രമേയുള്ളു. അത് കഴിഞ്ഞ് എന്റെ ഫ്ലാറ്റിൽ തിരികെ പോകാനായിരുന്നു പ്ലാൻ.
12 നിലകളുള്ള ഒരു ഓഫീസ് ബിൽഡിംഗ് ആയിരുന്നു അത്. അതിൽ ഒന്‍പതാമത്തെ ഫ്ലോറിലായിരുന്നു എന്റെ കോൻട്രാക്റ്റിംഗ് കമ്പനിയുടെ ബിസിനസ്സ് ഓഫീസ്.
ഓഫീസിന്‍റെ ഡോർ തുറന്ന് കേറുന്നത് റിസപ്ഷനിലേക്കാണ്. അവിടെയുള്ള ഗ്ലാസ്സ് ഡോർ തുറന്ന് അകത്തേക്ക് കേറി വേണം ബിസിനസ്സിന്‍റെ വിവിധ സെക്ഷനിൽ പോകാൻ. എന്റെ കമ്പനിയിൽ 1020 പേരുണ്ട്, ഓഫീസ് സ്റ്റാഫ്സ് 30 പേരടക്കം.
എന്റെ ഓഫീസ് റിസപ്ഷനിസ്റ്റായ അറബി പെണ്ണ്, യാസ്മിൻ എന്നെ കണ്ടതും എഴുനേറ്റ് പുഞ്ചിരിയോടെ വിഷ് ചെയ്തു.
ഞാനും തിരികെ വിഷ് ചെയ്തിട്ട് എന്റെ ഓഫീസ് റൂമിലേക്ക് വന്നു.
രണ്ട് മിനിറ്റ് കഴിഞ്ഞതും നേപ്പാള്‍ രാജ്യക്കാരനായ ഓഫീസ് ബോയ്, റാം ബഹദുര്‍, ഒരു ചെറിയ ട്രേയിൽ ബ്ലാക്ക് കോഫീ കൊണ്ട് എന്റെ ടേബിള്‍ പുറത്ത് വച്ചതും ഞാൻ നന്ദി പറഞ്ഞു.
ബ്ലാക്ക് കോഫീ എടുത്ത് ഒരുറുമ്പ് കുടിച്ച ശേഷം ഹിന്ദിയിൽ ഞാൻ ചോദിച്ചു, “മറിയ മേഡം എവിടെ റാം?”
“ഇന്ന് വന്നില്ല സർ.” അവന്‍ മറുപടി പറഞ്ഞു.
“ശരി, റാം ഒരു കാര്യം ചെയ്യു, പ്രോക്യർമെന്റ് മാനേജര്‍ ഹരിദാസ് സാറിനോട് ഇങ്ങോട്ട് വരാൻ പറയണം.”
“ശരി സർ, ഞാൻ ഉടനെ ചെന്ന് പറയാം.” അതും പറഞ്ഞ് റാം വേഗം പോയി.
അവന്‍ പോയതും മറിയയെ എന്റെ മൊബൈലില്‍ നിന്ന് ഒരുപാട് തവണ വിളിച്ചെങ്കിലും അവള്‍ എടുത്തില്ല. വിഷമം തോന്നിയെങ്കിലും അതിലേറെ ദേഷ്യവും വന്നു.
എന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് നേരിട്ട് തീര്‍ക്കണം, അല്ലാതെ ലീവെടുത്ത് വീട്ടില്‍ കിടക്കുകയല്ല വേണ്ടത്.
മറിയയെ ഓഫീസ് ലാന്‍ഡ് ഫോണിൽ നിന്ന് വിളിച്ചതും അവള്‍ ഉടനെ എടുത്തു. പേഴ്സണല്‍ കാര്യങ്ങൾ ഒന്നും ലാന്‍ഡ് ഫോൺ വഴി ചർച്ച ചെയ്യാത്ത വ്യക്തിയാണ് ഞാനെന്ന് മറിയയ്ക്ക് അറിയാമായിരുന്നു. ഇത് ഔദ്യോഗിക കോൾ ആണെന്ന് അറിയാവുന്നത് കൊണ്ടാണ് മറിയ എടുത്തത്.
“ഹലോ സർ?” മറിയയുടെ ശബ്ദം എന്റെ കാതില്‍ പതിച്ചു.
“മറിയ ലീവ് എടുത്തതിന്‍റെ കാരണം ജസ്റ്റിഫൈ ചെയ്ത് ഉച്ചയ്ക്ക് മുന്‍പ് എനിക്ക് മെയിൽ ചെയ്യണം. എനിക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയാത്ത കാരണം ആണെങ്കിൽ ഇന്നത്തെ സാലറി, ഒരു ദിവസത്തെ റൂം വാടക, ഒരു ദിവസത്തെ ഫുഡ് അലവൻസ്, ഞാൻ കട്ട് ചെയ്യും. അത് കൂടാതെ നാളെ മുതൽ ഒരു മാസത്തേക്ക് മറിയയ്ക്ക് അഡിഷണൽ അലവൻസും ലഭിക്കില്ല.” വളരെ ഗൗരവമായി ഞാൻ പറഞ്ഞു.
“സർ.. അത്—” മറിയ വെപ്രാളപ്പെട്ട് എന്തോ പറയാൻ തുടങ്ങി, പക്ഷേ അത് കേള്‍ക്കാതെ ഞാൻ കോൾ കട്ട് ചെയ്തു.
ഇനിയെങ്കിലും വ്യക്തിപരമായ കാര്യങ്ങളെ ശമ്പളം വാങ്ങിച്ച് ചെയ്യുന്ന ജോലിയുമായി അവള്‍ ബന്ധിപ്പിക്കരുത്.
അപ്പോഴാണ് ഹരിദാസ് ചേട്ടൻ എന്റെ ഓഫീസ് വാതിലിൽ മിഴിച്ചു നില്‍ക്കുന്നത് ഞാൻ കണ്ടത്. മറിയയോട് ഞാൻ പറഞ്ഞത് കേട്ടു എന്നതിൽ സംശയമില്ല. അതുകൂടാതെ, എന്റെ ചരിത്രത്തിൽ ആദ്യമായാണ് ലീവെടുത്ത ഒരു ഓഫീസ് സ്റ്റാഫിനോട് ഇത്ര കര്‍ശനമായി ഞാൻ സംസാരിച്ചത് എന്നതും അയാളെ ഞെട്ടിച്ച് കാണും.
“സർ, എന്നെ വരാൻ പറഞ്ഞതായി റാം പറഞ്ഞു!” മുഖത്തുള്ള ടെൻഷൻ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് ഹരി ചേട്ടൻ എന്നെ നോക്കി നിന്നു.
ഹരി ചേട്ടന്‍ മലയാളിയാണ്. 53 വയസ്സുണ്ട്. അച്ഛന്‍റെ വിശ്വസ്തനായ സ്റ്റാഫ് ആയിരുന്നു. ഞാൻ പുതിയതായി വന്ന സമയത്ത് കമ്പനിയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ പറഞ്ഞു തന്ന് എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്.
“അകത്തേക്ക് വരൂ.”
അയാൾ അകത്ത് വന്നതും ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ തുടങ്ങി,
“നമ്മുടെ യാര്‍ഡിലേക്ക് ചില ഇലക്ട്രിക് ടൂള്‍സ് വാങ്ങണം, വേണ്ട സാധനങ്ങളുടെ ലിസ്റ്റ് റിസ്വാനോട് ചോദിച്ചാൽ മതി. പല സപ്ലയേസിൽ നിന്നും പ്രൈസ് കമ്പയർ ചെയ്ത് നിങ്ങൾ ഫൈനലൈസ് ചെയ്തതിന്‍റെ കോസ്റ്റ് എസ്റ്റിമേറ്റ് അക്കൌണ്ട്സിൽ സമ്മിറ്റ് ചെയ്താൽ മതി, ഉടനെ ഫൺഡ് ഞാൻ റിലീസ് ചെയ്യാം.”
“ശരി സർ, അതൊക്കെ ഞാന്‍ ചെയ്യാം.” അത്രയും പറഞ്ഞിട്ട് എന്തോ ചോദിക്കാൻ മടിക്കുന്നത് പോലെ ഹരി ചേട്ടൻ ഇരുന്നു.
അത് എന്തിനെ കുറിച്ച് ആണെന്നും ഞാൻ ഊഹിച്ചു.
“വേറെ എന്തെങ്കിലും നിങ്ങള്‍ക്ക് പറയാനുണ്ടോ?” കാലിയായ കോഫീ ഗ്ലാസ്സിൽ നോക്കിയാണ് ഞാൻ ചോദിച്ചത്.
ഉടനെ അയാളും ഞാൻ കൈയിൽ വച്ച് ഉരുട്ടി കളിക്കുന്ന കോഫീ ഗ്ലാസ്സിലേക്ക് നോക്കി. “കുറച്ച് മുന്‍പ് സർ മറിയയോട് പറഞ്ഞത് ഞാൻ കേട്ടു. ഇതിന് മുന്‍പ് ഞാനടക്കം എല്ലാവരും എന്തെങ്കിലും ആവശ്യത്തിന് അല്ലെങ്കിൽ മെഡിക്കല്‍ ലീവെടുത്തിട്ടുണ്ട്, മറിയ പോലും തുടർച്ചയായി ഒരാഴ്ച വരെ ലീവെടുത്തിട്ടുണ്ട്. അപ്പോഴൊന്നും നിങ്ങൾ ആരോടും ഇത്ര കര്‍ശനമായി പെരുമാറിയിട്ടില്ല. പക്ഷേ ഇപ്പോൾ ആ കുട്ടിയോട് പറഞ്ഞത് കടുത്തുപ്പോയി, വളരെ ക്രൂരമായി പോയി.” അത്രയും പറഞ്ഞിട്ട് ഹരി ചേട്ടൻ എന്റെ മനസ്സ് വായിക്കാൻ എന്നപോലെ എന്റെ കണ്ണിലേക്ക് നോക്കി.
അയാള്‍ പറഞ്ഞ അവസാനത്തെ വാക്കുകള്‍ എന്റെ മനസ്സിൽ ശെരിക്കും കൊണ്ടു. പക്ഷേ ഹരി ചേട്ടൻ പറഞ്ഞതും ശരിയാണ് — ഞാൻ ക്രൂരനാണ്.
“സർ, നാട്ടില്‍ മറിയയുടെ വീട് പണി നടക്കുന്നത് നിങ്ങള്‍ക്കും അറിയാം. അവള്‍ക്കും ഭർത്താവിനും ലഭിക്കുന്ന സാലറിയെല്ലാം അതിലേക്ക് ചിലവാകുന്നു എന്ന പറഞ്ഞത്. അതുകൊണ്ട് ആ പാവത്തിന്‍റെ സാലറിൽ ഒന്നും കുറയ്കരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന.” അതും പറഞ്ഞ് ഹരി ചേട്ടൻ മെല്ലെ എഴുനേറ്റ് ഇറങ്ങി പോയി.
അയാൾ പോയതും എന്റെ തലയും താങ്ങി ഞാൻ ഇരുന്നു. എല്ലാവർക്കും ഞാൻ തെറ്റുകാരനും, ക്രൂരനും, ദ്രോഹിയും, അലവലാതിയും ആണ്…. ചിലപ്പോള്‍ ഈ ലിസ്റ്റിലെ എണ്ണം ഇനിയും കൂടിയേക്കും.
എന്തുതന്നെയായാലും മറിയയുടെ വീട് പണി മുടങ്ങില്ല. കാരണം, ശേഷിച്ച വീട് പണി പൂര്‍ത്തിയാക്കാൻ വേണമായിരുന്നു അൻമ്പത്തി അയ്യായിരം ദിർഹംസ്, അതായത് പന്ത്രണ്ട് ലക്ഷം രൂപ, കഴിഞ്ഞ ആഴ്ചയാണ് മറിയ അഡ്വാന്‍സ് ആയി ചോദിച്ച് വാങ്ങിയിരുന്നത്. മാസ ശമ്പളത്തില്‍ രണ്ടായിരം ദിർഹംസ് പിടിത്തം കഴിഞ്ഞുള്ള ബാക്കി സാലറി അവള്‍ക്ക് കൊടുത്താൽ മതി എന്ന നിബന്ധനയില്‍.
എന്തായാലും മറ്റെല്ലാ കാര്യങ്ങളേയും എന്റെ മനസ്സിന്റെ ഒരു മൂലയില്‍ ഒതുക്കി നിർത്തി കൊണ്ട് ഓഫീസ് കാര്യങ്ങളില്‍ ഞാൻ മുഴുകി. കുറെ കോളും മെസേജും വന്നെങ്കിലും അതൊന്നും ഞാൻ നോക്കിയില്ല.
ബ്ലാക്ക് കോഫീയോടുള്ള എന്റെ ഇഷ്ട്ടം അറിയാവുന്നത് കൊണ്ട് ഇടയ്ക്കിടെ റാം ബ്ലാക്ക് കോഫീയുമായി എന്റെ ഓഫീസിൽ വന്നുപോയി.
അവസാനം എന്റെ ജോലിയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഓഫീസിൽ നിന്നു ഞാൻ ഇറങ്ങി, സമയം രണ്ട് മണി കഴിഞ്ഞിരുന്നു.
അതിന് ശേഷമാണ് എന്റെ മൊബൈലില്‍ വന്നിരുന്ന കോളുകളും മെസേജും ഞാൻ നോക്കിയത്.
വാട്സാപ്പിൽ നെഷിധ കുറെ ഫോട്ടോസ് അയച്ചിരുന്നു, ടുർ പോകുന്ന വണ്ടിക്കകത് വച്ച് കൂട്ടുകാരോടൊപ്പം എടുത്തത് ആയിരുന്നു.
നെഷിധയുടെ സന്തോഷം കവിഞ്ഞൊഴുകുന്ന മുഖം എന്നെയും ഉത്സാഹപെടുത്തി.
*എൻജോയ് ദ ടൂർ* എന്നൊരു മെസേജ് അയച്ചതും പത്തോളം ഹാർട്ട്സ് മറുപടിയായി വന്നു.
പിന്നേ മറിയയുടെ ഒരു മെയിൽ ഉണ്ടായിരുന്നു. ലിഫ്റ്റിന് പുറത്തിറങ്ങി എന്റെ വണ്ടി പാർക്ക് ചെയ്തിരുന്ന ഭാഗത്തേക്ക് പോയി വണ്ടിയില്‍ കേറി സ്റ്റാര്‍ട്ട് ചെയ്ത ശേഷമാണ് അതിനെ ഞാൻ ഓപ്പണ് ചെയ്തു.
അതിൽ അവള്‍ ഇപ്രകാരം എഴുതിയിരുന്നു : സർ, എന്റെ മനസ്സും, എന്റെ ചിന്തകളും, എന്റെ എല്ലാ പ്രശ്‌നങ്ങളും പൂര്‍ണമായി മനസ്സിലാക്കിയ ഏക ഫ്രണ്ട് എന്ന് ഒരു വ്യക്തിയെ ഞാൻ വിശ്വസിച്ചിരുന്നു, പക്ഷേ സത്യത്തിൽ എന്നെ വെറും തറയായി അയാള്‍ കരുതിയിരുന്നു എന്ന സത്യത്തെ വൈകിയാണ് മനസ്സിലാക്കിയത്. മാനസികമായി അയാള്‍ എന്നെ തകര്‍ത്തത് കൊണ്ടാണ് ഓഫീസിൽ വരാൻ കഴിയാത്തത്. എന്റെ സാലറി കട്ട് ചെയ്യുന്നതും ചെയ്യാത്തതും നിങ്ങളുടെ ഇഷ്ട്ടം. ഒരാളോടെങ്കിലും ഇത് പറഞ്ഞപ്പോ ഞാൻ ഇപ്പൊ ഓക്കെ ആയി. നാളെ മുതൽ ഓഫീസിൽ വരുന്നതായിരിക്കും.
എന്റെ വണ്ടിയുടെ ഹോൺ നിർത്തി…നിർത്തി അടിച്ചത് കേട്ട് ഞാൻ ഞെട്ടി പിടഞ്ഞ് നിവര്‍ന്നിരുന്നു. അപ്പോഴാണ് സ്റ്റീറിങ് വീലിൽ എന്റെ തല കൊണ്ട് ഞാൻ ബലവത്തായി ആവർത്തിച്ചിടിച്ചു കൊണ്ടിരുന്നുവെന്ന കാര്യം ഞാൻ പോലും അറിഞ്ഞത്.
ശെരിക്കും ഭ്രാന്തനായി ഞാൻ മാറുകയാണോ?
നെറ്റിയിൽ കഠിന വേദന തോന്നിയെങ്കിലും ഭാഗ്യത്തിന് മുറിഞ്ഞിരുന്നില്ല.
ഒരു മൂഞ്ചിയ ജസ്റ്റിഫിക്കേഷൻ മെയിൽ ആയിപ്പോയി. എനിക്ക് എന്തിന്‍റെ കേടായിരുന്നു?
നെറ്റി തിരുമ്മി കൊണ്ട് ഞാൻ വണ്ടി എടുത്തു.
******************
പിന്നെയുള്ള ഭ്രാന്തൻ ദിവസങ്ങൾ എങ്ങനെയോ കടന്നു പോയ്. ഒരു സ്വസ്ഥത ഇല്ലാത്ത മനസ്സുമായാണ് എന്റെ നാളുകള്‍ നീങ്ങി കൊണ്ടിരുന്നത്. പക്ഷേ എന്റെ അനുജത്തിയോടൊപ്പം ഫോണിലൂടെ ചിലവഴിച്ചിരുന്ന ആ ഒരു മണിക്കൂര്‍ മാത്രം എല്ലാം മറന്ന് ഞാൻ സന്തോഷിച്ചിരുന്നു.
മറിയയുടെ ആ മെയിൽ ലഭിച്ച് ഇന്ന് പതിനൊന്ന് ദിവസം ആയിരുന്നു. ഇന്ന് വെള്ളിയാഴ്ചയും.
ഈ വെള്ളിയാഴ്ചകൾ വരുമ്പോൾ എന്റെ മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത തോന്നാറുണ്ട്. കാരണം, വെള്ളിയാഴ്ച ആയിരുന്നല്ലോ എന്റെ പ്രശ്നങ്ങളുടെ തുടക്കം.
എന്റെ പുതിയ പ്രോജക്റ്റ് നടക്കുന്ന അബുദാബി സൈറ്റ് ഓഫീസിൽ നടന്ന മീറ്റിംഗ് കഴിഞ്ഞ് എന്റെ ഫ്ലാറ്റിലേക്ക് അശാന്തനായി ഞാൻ മടങ്ങുകയായിരുന്നു.
അന്നത്തെ ആ ദിവസം തൊട്ട് മറിയ എന്നോട് അധികം സംസാരിച്ചിരുന്നില്ല, കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ എന്നോട് സംസാരിക്കൂ എന്ന തീരുമാനത്തില്‍ ആണ്. എന്റെ കൂടെ വണ്ടിയില്‍ എവിടെയെങ്കിലും പോകുമ്പോൾ മുഖം വീർപ്പിച്ച് മിണ്ടാതെ പുറത്തേക്ക് നോക്കി ഇരിക്കുന്ന ശീലവും തുടങ്ങി.
എന്റെ അച്ഛനില്‍ നിന്നും കമ്പനി ഏറ്റെടുത്ത് തൊട്ടെ എന്റെ സ്കെജൂൽ ഒക്കെ മെസേജായി വാട്സാപ്പിൽ തന്നെയാണ് മറിയ അയച്ചിരുന്നത്.
പക്ഷേ ഞാനും മറിയയും തമ്മിലുള്ള ആ പ്രശ്നത്തിന് ശേഷം, ഇപ്പോൾ വളരെ അത്യാവശ്യ കാര്യങ്ങൾ ഒഴികെ, ഏകദേശം എല്ലാ കാര്യങ്ങളേയും മെസേജിൽ അവള്‍ ഒതുക്കി.
ചുരുക്കി പറഞ്ഞാല്‍ അവള്‍ കഴിയുന്നത്ര എന്നോട് സംസാരിക്കാതിരിക്കാൻ ശ്രമിക്കുന്നു.
എന്നെ കാണുമ്പോള്‍ മാത്രം ദേഷ്യം കൊണ്ടോ, വെറുപ്പ് കാരണമോ, വീർക്കുന്ന മറിയയുടെ മുഖം കാണുമ്പോള്‍ — സങ്കടവും കുറ്റബോധവും എന്റെ മനസ്സിൽ നിറഞ്ഞ് എന്നെ ശെരിക്കും തളർത്തിയിരുന്നു.
അതുകൊണ്ട് ഈ സന്ദര്‍ഭങ്ങളെ ഒഴിവാക്കാനായി ഞാനൊരു പരിഹാരം കണ്ടെത്തി —
മറിയയ്ക്ക് ലൈസന്‍സ് ഉള്ളത് കൊണ്ട് ഒരു കാർ അവള്‍ക്ക് ഞാൻ കൊടുത്തു. അതുകൊണ്ട് അവള്‍ക്ക് നേരിട്ട് മീറ്റിംഗ് സ്ഥലത്തേക്ക് വരാം, പോകാം. മുമ്പത്തെ പോലെ അവളെ എവിടെയെങ്കിലും ഡ്രോപ്പ് ചെയ്യാൻ ഇനി എന്റെ സഹായവും അവള്‍ക്ക് വേണ്ടിവരില്ല.
മീറ്റിംഗ് കഴിഞ്ഞ് “മിനിറ്റ്സ് ഓഫ് മീറ്റിംഗ്” പോലും എന്നോട് നേരിട്ട് ഡിസ്കസ് ചെയ്യേണ്ട ആവശ്യത്തിൽ നിന്ന് പോലും അവളെ ഞാൻ ഒഴിവാക്കി. പകരം, എല്ലാം റെഡിയാക്കി അതിന്‍റെ കോപ്പി ഓഫീസ് ബോയ് മുഖേനെ എന്റെ മേശ പുറത്ത് എത്തിച്ചാൽ മതിയെന്ന് ഞാൻ അറിയിച്ചിരുന്നു, പക്ഷേ അത് മാത്രം അവൾ അനുസരിച്ചില്ല, നേരിട്ട് എന്റെ ഓഫീസിൽ വന്ന് കാര്യങ്ങളൊക്കെ എന്നോട് ഡിസ്കസ് ചെയ്യുക തന്നെ ചെയ്തു.
പിന്നേ മറിയ മാത്രമല്ല എന്റെ സമാധാനം കളഞ്ഞിരുന്നത് — കഴിഞ്ഞ ആഴ്ച അഞ്ചന ചേച്ചിക്കും പ്രഷോബ് ചേട്ടനും ഇടയില്‍ എന്തോ കാര്യമായ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു, ഇപ്പോഴും അത് തുടരുകയാണ്.
ബൂർജ് ഖലിഫയിൽ പോയിട്ട് വന്ന അന്ന് രാത്രി ഭക്ഷണത്തിന് ചേച്ചി എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ പ്രഷോബ് ചേട്ടന്‍ ബോധമില്ലാതെ ഉറങ്ങുകയായിരുന്നത് കൊണ്ട് ചേച്ചി എന്റെ ഫ്ലാറ്റിലേക്കാണ് ഭക്ഷണമെല്ലാം എടുത്തു കൊണ്ടുവന്നത്. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുകയും ചെയ്തു.
എയര്‍ ഫ്രെഷ്നർ എത്ര അടിച്ചിട്ടും ചേച്ചിയുടെ ഫ്ലാറ്റിലെ ആ ദുര്‍ഗന്ധം മാറുന്നില്ലെന്ന് ചേച്ചി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞപ്പോൾ, എന്റെ ഫ്ലാറ്റിന്‍റെ ഒരു സ്പെയർ കീ ഞാൻ ചേച്ചിക്ക് കൊടുത്തിരുന്നു, എപ്പോ വേണമെങ്കിലും എന്റെ ഫ്ലാറ്റ് ചേച്ചിക്ക് ഉപയോഗിക്കാം എന്നും പറഞ്ഞു.
അങ്ങനെ കഴിഞ്ഞയാഴ്ച ഒരു ദിവസം ഓഫീസിൽ നിന്ന് എന്റെ ഫ്ലാറ്റിലേക്ക് മടങ്ങി എത്തിയപ്പോള്‍ അഞ്ചന ചേച്ചി എന്റെ ഫ്ലാറ്റിലെ ഹാളിലിരുന്ന് കരയുകയായിരുന്നു.
കാരണം ചോദിച്ചതിന് വീട്ടിലുള്ളവരെ മിസ്സ് ചെയ്യുന്നു എന്നാണ് പറഞ്ഞത്. പക്ഷേ അത് മാത്രമായിരിക്കില്ല ചേച്ചിയുടെ പ്രശ്നമെന്ന് എനിക്ക് അറിയാമായിരുന്നു.
പിന്നെയും, നാല് ദിവസത്തിന് മുന്‍പും ചേച്ചി കരയുന്നത് ഞാൻ കണ്ടു. ചോദിച്ചതിന് അതേ കാരണം തന്നെയ പറഞ്ഞത്.
അതുകഴിഞ്ഞ് ഇപ്പൊ, രണ്ട് ദിവസത്തിന് മുന്‍പ്, ചേച്ചി എന്റെ മുറിയിലിരുന്ന് കരയുകയായിരുന്നു. എത്ര ചോദിച്ചിട്ടും കാരണം ഒന്നുമില്ല എന്ന് മാത്രം പറഞ്ഞു.
ഞാൻ നിര്‍ബന്ധിച്ചപ്പോ, “നീയും എനിക്ക് സമാധാനം തരില്ലേ?” എന്ന് ദേഷ്യത്തില്‍ ചോദിച്ചിട്ട് എന്റെ ഫ്ലാറ്റിൽ നിന്നിറങ്ങി പോയി.
അവസാനം സഹികെട്ട് ഇന്നലെ പ്രഷോബ് ചേട്ടനെ പാർക്കിംഗിൽ കാത്തിരുന്നു കണ്ടു.
അയാളോട് കാര്യം ചോദിച്ചപ്പോ,
“ഒരിക്കലും അവളെ ഞാന്‍ പുറത്ത് കൊണ്ട് പോകുന്നില്ല, ഒറ്റയ്ക്കിരുന്ന് അവള്‍ക്ക് ബോര്‍ അടിക്കുന്നു, പിന്നെ ജോലിക്ക് എങ്കിലും പോകാൻ അവളെ ഞാൻ അനുവദിക്കണം —ഇതൊക്കെയാണ് അവളുടെ പ്രശ്‌നം, വിക്രം.” പ്രഷോബ് ചേട്ടൻ നിസ്സാരമായി പറഞ്ഞു. “പിന്നെ എപ്പോഴും ഞാൻ കുടിക്കുന്നു എന്നത് അവൾക്ക് വലിയ പ്രശ്നമായി തോന്നാന്‍ തുടങ്ങിയിരിക്കുന്നു.” അയാൾ ദേഷ്യത്തില്‍ പല്ലിറുമി.
അയാളുടെ സംസാരം കേട്ട് ആ മോന്തകിട്ട് കൊടുക്കാനാണ് തോന്നിയത്.
“എന്നെ നിയന്ത്രിക്കാൻ വന്നാല്‍ എന്റെ തനിനിറം അവള്‍ കാണും, വിക്രം. അവള്‍ക്ക് ജോലിക്ക് പോണം പോലും! പക്ഷെ അതൊന്നും എനിക്ക് ഇഷ്ടമല്ല. കുണ്ടിയും മുലയും കുലുക്കി കൊണ്ട് പോകുന്നവർ പോട്ടെ, പക്ഷേ എന്റെ ഭാര്യ പോകണ്ട.” അത്രയും പറഞ്ഞ ശേഷം അയാളുടെ സംസാരം അല്‍പ്പം മയത്തിലായി. “നി പറഞ്ഞാൽ അവൾ കേള്‍ക്കും, വിക്രം, അതുകൊണ്ട് അവളോട് ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും കേട്ട് അടങ്ങി ഒതുങ്ങി നിൽക്കാൻ പറ. പിന്നെ അവളോട് ഞാൻ ഒരു പ്രതേക കാര്യം ആവശ്യപ്പെട്ടിരുന്നു, അതും അവളോട് സമ്മതിക്കാന്‍ നി പറയണം, വിക്രം.”
“എന്ത് പ്രത്യേക കാര്യമാ ചേട്ടൻ ആവശ്യപ്പെട്ടത്?” സംശയത്തോടെ ഞാൻ ചോദിച്ചു.
“അത് ഞങ്ങളുടെ പ്രശ്നമാണ്, അതുകൊണ്ട് കാര്യമൊന്നും നീ അറിയേണ്ട. അവളെ നി ഉപദേശിച്ചാൽ മാത്രം മതിയാവും.” അയാൾ കടുപ്പിച്ചു പറഞ്ഞു.
വേണമെങ്കിൽ സ്വയം ചെന്ന് ഉപദേശിക്ക്, എന്ന് അലറാൻ തോന്നിയെങ്കിലും എന്നെ ഞാൻ സ്വയം നിയന്ത്രിച്ചു.
പക്ഷേ ചേട്ടൻ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്നുംതന്നെ ചേച്ചിയോട് ഞാൻ പറഞ്ഞില്ല.
അയാള്‍ പറഞ്ഞത് പോലെ ചേച്ചിയെ ഞാൻ ഉപദേശിച്ചതുമില്ല. അതുപോലെ, ആ ‘പ്രത്യേക കാര്യം’ ചേട്ടന് സമ്മതിച്ചു കൊടുക്കണമെന്ന് ഞാൻ ചേച്ചിയോട് ആവശ്യപ്പെട്ടതുമില്ല.
കാര്യമറിയാതെ ആരെയും ഞാൻ ഉപദേശിക്കില്ല, ചേട്ടന് വേണ്ടി ചേച്ചിയോട് എന്തെങ്കിലും ആവശ്യപ്പെടാനും പോണില്ല.
കഴിഞ്ഞതൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ താമസിക്കുന്ന ബിൽഡിംഗ് പാർക്കിംഗിൽ വണ്ടി നിര്‍ത്തുമ്പോള്‍ മണി ഏഴു കഴിഞ്ഞിരുന്നു. ഇന്ന് വെള്ളിയാഴ്ച ആയത് കൊണ്ട് പ്രഷോബ് ചേട്ടൻ രാത്രി 11:30 കഴിയാതെ വരില്ല എന്നാണ് കരുതിയത്.
പക്ഷേ പതിവിന് വിപരീതമായി പ്രഷോബ് ചേട്ടന്റെ കാർ പാർക്കിംഗിൽ കിടക്കുന്നത് കണ്ടപ്പോ അല്‍ഭുതം തോന്നി.
അയാൾ നന്നായോ?!
നാലാമത്തെ ഫ്ലോറിൽ ലിഫ്റ്റിന്‍റെ ഡോർ തുറന്നതും പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിനുള്ളിൽ നിന്ന് നേരിയ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ഒന്നും വ്യക്തമായില്ലെങ്കിലും, അവർ തമ്മില്‍ വഴക്ക് കൂടുന്നെന്ന് ഞാൻ ഊഹിച്ചു.
ഞാൻ അവരുടെ ഡോറിനോട് ചേര്‍ന്ന് നിന്നതും അവർ പറയുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു. ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും കാത് കൂർപ്പിച്ച് ഞാൻ നിന്നു.
“— എന്ന് പറഞ്ഞില്ലേ..” ചേച്ചി ചീറിയത് കേട്ടു.
“നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല, അല്ലേ? എന്റെ ഫ്രണ്ട്സ് ഇവിടെ വരും. ജസ്റ്റ് നിന്നെ ഞാൻ അവര്‍ക്ക് പരിചയപ്പെടുത്തും. പിന്നെ ഞങ്ങൾ ഞങ്ങളുടെ പാട്ടിന് കുടിക്കും. അതുകൊണ്ട് അവർ വരുമ്പോ നി ഇവിടെ വേണം, അഞ്ചന. അല്‍പ്പനേരം മാത്രം അവരോട് നി സംസാരിച്ചാൽ മതി, അതുകഴിഞ്ഞ് നി വിക്രമന്‍റെ റൂമിൽ പൊക്കൊ, കഴപ്പമില്ല. നിനക്ക് കിടക്കാനുള്ള സൗകര്യമൊക്കെ വിക്രം ഒരുക്കി തരും.”
“ഞാൻ പറയുന്നത് ചേട്ടനും മനസ്സിലാക്കില്ല, അല്ലേ എനിക്ക് ആരെയും പരിചയപ്പെടേണ്ട. ഇപ്പൊ തന്നെ വിക്രമന്‍റെ ഫ്ലാറ്റിലേക്ക് ഞാൻ പോകുവാ. നിങ്ങളും കൂട്ടുകാരും എന്ത് വേണമെങ്കിലും ഇവിടെ ചെയ്തോ.” ചേച്ചി ദേഷ്യത്തില്‍ പറഞ്ഞു.
ഒപ്പം ചേച്ചി കരയുന്നതും ഞാൻ കേട്ടു.
“ഞാൻ പറയുന്നത് നി കേള്‍ക്കില്ല, അല്ലേടി?” ഒരു ഭ്രാന്തനെ പോലെ ചേട്ടൻ അലറി.
അതുകേട്ട് ഞാൻ ഞെട്ടി പോയി. കാരണം, ഇതുപോലെ ചേട്ടൻ വയലന്റ് ആകുന്നത് ഞാൻ കണ്ടിട്ടേയില്ല. ചേച്ചിയെ അയാൾ ഉപദ്രവിക്കുമെന്ന് ഞാൻ ഭയന്നു.
ചേട്ടൻ ചേച്ചിയെ തല്ലുമെന്ന് തോന്നിയതും ഞാൻ വേഗം അവരുടെ കോളിങ് ബെൽ അടിച്ചു.
ഉടനെ ഉള്ളില്‍ കേട്ടുകൊണ്ടിരുന്ന എല്ലാ ശബ്ദങ്ങളും നിലച്ചു, പക്ഷേ സമയം കുറെ കഴിഞ്ഞിട്ടും വാതില്‍ ആരും തുറന്നില്ല.
എന്തായാലും പ്രഷോബ് ചേട്ടൻ ഇപ്പൊ വാതിലിൽ ഘടിപ്പിച്ചിരുന്ന പീപ് ഹോളിലൂടെ നോക്കി പുറത്ത് ഞാനാണെന്ന് മനസ്സിലാക്കിക്കാണും, സംശയമില്ല.
വാതില്‍ തുറന്നില്ലെങ്കിലും സാരമില്ല, താല്‍ക്കാലിക മായിട്ടെങ്കിലും അവരുടെ പ്രശ്നത്തിന് ഒരു ശമനം ഉണ്ടായല്ലോ, അത് മതി.
ഞാൻ പോയി എന്റെ ഫ്ലാറ്റ് തുറന്നു. പക്ഷേ അകത്ത് കേറും മുന്‍പ് ചേട്ടന്റെ ഫ്ലാറ്റും തുറന്ന ശബ്ദം കേട്ടിട്ട് ഞാൻ തിരിഞ്ഞു നോക്കി.
ചേച്ചി മുഖം കഴുകി വന്നത് പോലെ തോന്നി. ഇവിടെ ഒന്നും സംഭവിച്ചില്ല എന്നപോലെ ചേട്ടൻ പുഞ്ചിരിച്ചു. ആ കണ്ണുകൾ കണ്ടാലറിയാം, ചേട്ടൻ നല്ലപോലെ കുടിച്ചിട്ടുണ്ട്.
“എടാ നീ വന്നോ?” അയാൾ ചോദിച്ചു. “പിന്നെ എന്റെ നാല് ഫ്രണ്ട്സ് ഇവിടെ ഇപ്പൊ വരും, ഈയാഴ്ച എന്റെ വക ചെറിയൊരു പാര്‍ട്ടിയുണ്ട്. പക്ഷേ ഞങ്ങൾ കുടിക്കുന്നത് അഞ്ചനയ്ക്ക് ബുദ്ധിമുട്ടാവും.” ചേട്ടൻ ഒന്ന് നിര്‍ത്തിയിട്ട് തുടർന്നു, “അതുകൊണ്ട് അവൾ നിന്റെ ഫ്ലാറ്റിൽ കിടക്കുന്നതിൽ നിനക്ക് ബുദ്ധിമുട്ടുണ്ടൊ, വിക്രം?” അയാൾ ചേച്ചിയെ ദേഷ്യത്തില്‍ ഇരുത്തിയൊന്ന് നോക്കിയ ശേഷം എന്നോട് ചോദിച്ചു.
ഞാൻ വായ് തുറക്കും മുന്‍പ് ചേച്ചി പെട്ടന്നു കേറി പറഞ്ഞു, “വിക്രമിന് ബുദ്ധിമുട്ടൊന്നും ആവില്ല.”
അത്രയും പറഞ്ഞിട്ട് ചേച്ചി ആശ്വാസത്തോടെ വേഗം നടന്ന് എന്റെ അടുത്തേക്ക് വന്നു. അതേ സമയം ചേട്ടന്റെ ഫോൺ റിംഗ് ആയി.
“ഹാ, അവരൊക്കെ താഴെ എത്തി എന്ന് തോന്നുന്നു.” ഉടനെ ചേട്ടൻ ഫോണിൽ സംസാരിക്കാന്‍ തുടങ്ങി.
“വാ വിക്രം, നമുക്ക് അകത്ത് പോകാം.” അതും പറഞ്ഞ് ചേച്ചി എന്റെ കൈ പിടിച്ചു വലിച്ചു.
ഉടനെ ഞാനും ചേച്ചിയും എന്റെ ഫ്ലാറ്റിൽ കേറിയതും, എന്റെ കൈയിൽ നിന്ന് കീ വാങ്ങിച്ച് പിടിച്ച് ചേച്ചി വാതിൽ ലോക് ചെയ്തു.
ഇവിടെ ഇപ്പൊ എന്താണ് സംഭവിച്ചത്? എനിക്ക് ഒന്നും മനസിലായില്ല. എന്തൊക്കെയോ ദുരൂഹത ഉണ്ടെന്ന് മാത്രം മനസിലായി.
ചേച്ചിയോട് ചോദിച്ചാലും ചേച്ചി ഒന്നും പറയാൻ പോകുന്നില്ല. ആ പൊട്ടനോട് ചോദിച്ചാൽ കാര്യമൊന്നും പറയാതെ ചേച്ചിയെ ഉപദേശിക്കാൻ പറയും. എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.
“സത്യം പറ ചേച്ചി, ശെരിക്കും നിങ്ങൾക്കിടയിൽ എന്താണ് പ്രശ്നം?” ഞാൻ ദയനീയമായി കെഞ്ചി.
ഉടനെ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് ചേച്ചി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
എന്നിട്ട് പതിയെ പറഞ്ഞു, “നമുക്ക് ആ വിഷയം ചര്‍ച്ച ചെയ്യേണ്ട, വിക്രം. എനിക്കും ചേട്ടനും ഇടയിലുള്ള പ്രശ്നം ഞങ്ങൾ തന്നെ തീര്‍ത്തോളാം.” ശേഷം ചേച്ചി സ്പെയർ ബെഡ് റൂമിലേക്ക് പോയി.
ചേച്ചി വിഷമിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ലായിരുന്നു. അവൾ കരഞ്ഞതും എനിക്ക് വല്ലാത്ത സങ്കടം തോന്നി. പക്ഷേ കാര്യമൊന്നും അറിയാതെ എങ്ങനെ ഞാൻ ചേച്ചിയെ സമാശ്വസിപ്പിക്കും?
വിഷമത്തോടെ തലയാട്ടി കൊണ്ട് എന്റെ റൂമിലേക്ക് ഞാൻ നടന്നു.
ഒരു ഷഡ്ഡിയും ടവലും എടുത്തുകൊണ്ട് ഞാൻ ബാത്റൂമിൽ കേറി. പക്ഷേ ഒരുപാട് നേരം എന്റെ നെറ്റി ഉഴിഞ്ഞു കൊണ്ട് ഞാൻ എന്തൊക്കെയോ ചിന്തിച്ചു നിന്നു.
ഒടുവില്‍ ഇട്ടിരുന്ന ഡ്രസ് കഴുകി ബക്കറ്റിലിട്ടിട്ട് കുളിച്ചു. ശേഷം, കൊണ്ടുപോയ ഷഡ്ഡി മാത്രം ഇട്ട് മുഖവും തലയും തുടച്ചു കൊണ്ട് ഞാൻ പുറത്തേക്ക് വന്നു.
കുളി കഴിഞ്ഞ് അല്‍പ്പനേരം വെറും ഷഡ്ഡിയിൽ എസിക്ക് മുന്നില്‍ നില്‍ക്കുന്ന ശീലം എനിക്കുണ്ടായിരുന്നു.
“അയ്യേ! എന്താ ഇത് വിക്രം?” പെട്ടന്ന് ചേച്ചിയുടെ നാണിച്ചുള്ള പറച്ചിലും പിന്നാലെ പൊട്ടിച്ചിരിയും കേട്ട് ഞാൻ ഞെട്ടി.
ഞാൻ നോക്കിയപ്പോ വായും പൊത്തി എന്റെ ഷഡ്ഡിയെ തള്ളികൊണ്ട് നിന്ന എന്റെ കുണ്ണയെ നാണത്തോടെ നോക്കി ചിരിക്കുന്ന ചേച്ചിയെയാണ് കണ്ടത്.
“ങ്ഹേ!? അയ്യോ, ചേച്ചി…!!” പകുതി കമ്പിയായി വീർത്ത് ഷഡ്ഡിയെ പുറത്തേക്ക് തള്ളികൊണ്ട് നിന്നിരുന്ന എന്റെ കുണ്ണയെ പൊത്തി പിടിച്ചുകൊണ്ട് ഞാൻ തിരിച്ച് ബാത്റൂമിലേക്ക് തന്നെ ഓടി കയറി.
നാണവും ചമ്മലും കാരണം എന്റെ മുഖം പൊള്ളുന്നത് പോലെ തോന്നി.
അപ്പോഴും ചേച്ചിയുടെ പൊട്ടിച്ചിരി കേള്‍ക്കുന്നുണ്ടായിരുന്നു.
“എന്റെ വിക്രം, ഇനി ടവൽ ഇല്ലാതെ നി എങ്ങനെ പുറത്തുവരും?” ചിരി മതിയാക്കി കുസൃതിയോടെ ചേച്ചി ചോദിച്ചു.
ടവൽ ഇല്ലാതയോ? എനിക്കൊന്നും മനസ്സിലായില്ല.
അപ്പോഴാണ് എന്റെ കൈയിൽ ഉണ്ടായിരുന്ന ടവലിനെ കാണാനില്ലെന്ന് മനസ്സിലായത്.
എന്റെ ദൈവമേ! കുണ്ണയും പൊത്തി ഓടുന്നതിനിടയിൽ ടവലിനെ മുറിയില്‍ കളഞ്ഞിട്ടാണോ ഞാൻ ഓടിയത്?
“ഇന്നാ പിടിക്ക് വിക്രം.” പെട്ടന്ന് ചേച്ചിയുടെ കൈ ചാരിയിട്ടിരുന്ന ബാത്റൂം വാതിലിന്‍റെ വിടവിലൂടെ അല്‍പ്പം ഉള്ളിലേക്ക് നീണ്ടു വന്നു. ചേച്ചിയുടെ കൈയിൽ ഞാൻ കളഞ്ഞ ടവൽ ഉണ്ടായിരുന്നു.
അതിനെ വാങ്ങി ഞാൻ അരയില്‍ ചുറ്റിയ ശേഷം പുറത്ത് വന്നതും എന്റെ നാണിച്ച മുഖം കണ്ടിട്ട് ചേച്ചി പിന്നെയും ചിരിച്ചു.
ചേച്ചിയുടെ മുഖത്തും നാണം ഉണ്ടായിരുന്നു.
“മാസ്റ്റർസ് എന്ന ഷഡ്ഡിയുടെ പേര് കൊള്ളാം, ആ മാസ്റ്റര്‍ എന്തായലും വിക്രമിന്റെ മാനം കാത്തല്ലോ!” ചേച്ചി പിന്നെയും ചിരിച്ചു.
“പോ ചേച്ചി…” ചമ്മലോടെ പറഞ്ഞിട്ട് ഞാനും ചിരിച്ചു
സത്യത്തിൽ എനിക്ക് സന്തോഷമാണ് തോന്നിയത്. കാരണം ദിവസങ്ങൾക്ക് ശേഷമാണ് ചേച്ചി ഇപ്പൊ ചിരിക്കുന്നത്. ഇപ്പോഴെങ്കിലും ചേച്ചി ചിരിച്ചല്ലോ, അതു മതി.
ചേച്ചിയുടെ കണ്ണുകൾ എന്റെ ശരീരമാകെ ഉഴിഞ്ഞു നടന്നു. പെട്ടന്ന് ചിരി മാറി ആ മുഖത്ത് സങ്കടം നിറഞ്ഞു.
ചേച്ചി നടന്ന് വന്ന് പണ്ട് കാള കുത്തിയ ആ പാട്ടുകളില്‍ വിരലുകൾ പതിയെ ഓടിച്ചു. ഞാൻ ശ്വാസം പിടിച്ചു നിന്നു.
ചേച്ചിയുടെ സ്പര്‍ശനം ഏറ്റ് നാണവും വികാരവും ഉണ്ടായി. എന്റെ സാധനം അനങ്ങിയത് അഞ്ചന ചേച്ചി കണ്ടു കാണും. പക്ഷെ ചേച്ചിയുടെ മുഖത്ത് മാറ്റമൊന്നും കാണാത്തത് കൊണ്ട് ചേച്ചി കണ്ടു കാണില്ല എന്ന് ഞാൻ ഊഹിച്ചു.
“നമുക്ക് പുറത്തേക്ക് പോയാലോ, വിക്രം?” ചേച്ചി ആഗ്രഹത്തോടെ ചോദിച്ചു.
“ഞാൻ റെഡി, പക്ഷേ ചേച്ചിക്ക് ഈ ഡ്രസ് മതിയോ?” സംശയത്തോടെ ഞാൻ ചോദിച്ചു. “ചേച്ചിക്ക് മതിയെങ്കില്‍ എനിക്ക് പ്രശ്നമില്ല.” ഞാൻ പെട്ടന്ന് കൂട്ടിചേര്‍ത്തു.
ബട്ടൻസുള്ള ഒരു ഇറുകിയ ഷർട്ടും, ലൂസുള്ള മുക്കാല്‍ പാന്റ്സും ആയിരുന്നു ചേച്ചിയുടെ വേഷം.
“ഈ ഡ്രസിന് എന്തെങ്കിലും കുഴപ്പമുണ്ടോ?” സ്വന്തം ഡ്രസ് നോക്കി ചേച്ചി മുഖം ചുളിച്ചു.
“അങ്ങനെ ഒന്നുമില്ല ചേച്ചി, അതൊക്കെ ചേച്ചിയുടെ ഇഷ്ട്ടം അല്ലേ.” ചേച്ചിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ എനിക്ക് താത്പര്യമില്ലായിരുന്നു.
“എനിക്ക് നിന്റെ അഭിപ്രായം അറിയണം, വിക്രം. അതുകൊണ്ട് നിന്റെ മനസ്സിലുള്ളത് പറ.”
എന്റെ അഭിപ്രായം ആരാഞ്ഞതും എനിക്ക് സന്തോഷം തോന്നി.
“പൈജാമ കുഴപ്പമില്ല.” ചേച്ചിയുടെ പാന്റ്സ് നോക്കി ഞാൻ പറഞ്ഞു.
“മ്മ്, ഓക്കെ. അപ്പോ എന്റെ ഷർട്ടിന് എന്താ കുഴപ്പം?” ചേച്ചി സംശയത്തോടെ ചോദിച്ചു.
“ചില സാഹചര്യങ്ങളിൽ ഷർട്ടിന്റെ ബൂട്ടൻസുകൾ തമ്മിലുള്ള ഗ്യാപ്പ് വലിഞ്ഞ് വിടര്‍ന്ന് ചേച്ചിയുടെ വയറും, പൊക്കിളും, ബ്രായും വ്യക്തമായി കാണാറുണ്ട്.”
ഉടനെ ചേച്ചിയുടെ മുഖം തുടുത്തുകയറി.
“പിന്നേ —” പറയാൻ പേടി തോന്നിയത് കൊണ്ട് ഞാൻ മടിച്ചു.
“പിന്നേ? ഇതില്‍ കൂടുതൽ ഇനിയെന്താണുള്ളത്?” ചേച്ചി സ്വയം നോക്കി എന്തോ കണ്ടുപിടിക്കാന്‍ ശ്രമിച്ചു കൊണ്ട് ചോദിച്ചു.
പക്ഷേ ഞാൻ മിണ്ടാതെ നിന്നു.
“പറ വിക്രം. സത്യത്തിൽ ഇതൊക്കെ കാണുന്നു എന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പൊ നീ പറഞ്ഞിട്ട ഞാൻ അറിഞ്ഞത്. അതുകൊണ്ട് ഒന്നും ഒളിക്കാതെ കാര്യം പറ, വിക്രം. എന്നാലല്ലേ എനിക്കിനി ശ്രദ്ധിക്കാൻ കഴിയൂ.”
ഞാൻ അപ്പോഴും മടിച്ച് നിന്നു.
“പറ വിക്രം!” ചേച്ചി നിര്‍ബന്ധിച്ചു.
“അത് പിന്നെ ചേച്ചി,” ഞാൻ പേടിയോടെ താഴെ നോക്കി, “ചിലപ്പോഴൊക്കെ ചേച്ചിയുടെ മുല ഞെട്ട് ഹാർഡ് ആവുമ്പോ ഈ ഡ്രസ് അതിന്‍റെ ഷേപ്പ് എടുത്ത് കാണിക്കാറുണ്ട്.” അത്രയും പറഞ്ഞിട്ട് ഞാൻ ശ്വാസം അടക്കി പിടിച്ചു കൊണ്ട് ചേച്ചിയുടെ മുഖത്തേക്ക് നോക്കി.
പെട്ടന്നുണ്ടായ ഞെട്ടല്‍ കാരണം, തണുത്ത വെള്ളത്തില്‍ വീണത് പോലെ അഞ്ചന ചേച്ചി വായിലൂടെ ശ്വാസം ആഞ്ഞു വലിച്ചത് കേട്ടു. എന്നിട്ട് സ്വന്തം മാറ് രണ്ട് കൈയും ഉപയോഗിച്ച് മറച്ചു കൊണ്ട് പുറം തിരിഞ്ഞു നിന്നു.
“കഴിഞ്ഞ ആഴ്ചയും ഈ ഡ്രസ് ഞാൻ ഇട്ടിരുന്നു, പക്ഷേ എന്തുകൊണ്ട് അന്ന് നീ പറഞ്ഞില്ല?” ചേച്ചി ദേഷ്യത്തില്‍ ചോദിച്ചു.
“അത്, ചേച്ചി, പിന്നെ…” ഉത്തരം പറയാനാവാതെ ഞാൻ മിണ്ടാതെ നിന്നു.
“എല്ലാം കണ്ട് നി ആസ്വദിക്കുകയായിരുന്നു, അല്ലേ?” ചേച്ചിയുടെ ചോദ്യത്തിൽ ദേഷ്യവും വെറുപ്പും ഉണ്ടായിരുന്നു.
“ഇപ്പൊ ഇതും എന്റെ കുറ്റം ആയോ? എല്ലാരും എല്ലാ കുറ്റവും എന്റെ തലയില്‍ തന്നെ കൊണ്ട് വെക്ക്.” ഞാൻ ചൂടായി പറഞ്ഞതും ചേച്ചി തല തിരിച്ച് എന്നെ ആശ്ചര്യത്തോടെ നോക്കി.
എനിക്ക് തല പെരുത്ത് കേറി.
“എങ്ങനത്തെ ഡ്രസ് ഇടണമെന്ന് തീരുമാനിക്കുന്നതൊക്കെ നിന്റെ ഇഷ്ട്ടം, അതിൽ എനിക്കൊന്നുമില്ല. പക്ഷേ ആ ഡ്രസ് നിന്റെ മുലകളെ എടുത്ത് കാണിച്ചാല്‍ നോക്കാതെ ഇരിക്കാൻ ഞാനെന്താ വെറും കല്ലാണോ.? നിന്റെ മുല മാത്രമല്ല, നിന്റെ പൂറാണ് കാണുന്നതെങ്ങിൽ അതും ഞാൻ നോക്കും.”
ഞാൻ ദേഷ്യത്തില്‍ വിളിച്ചുകൂവി. ചേച്ചി വായും പൊളിച്ച് നിന്നു.
“നി കുളിക്കുന്നതും ഡ്രസ് മാറുന്നതും അല്ലല്ലോ ഒളിഞ്ഞുനോക്കാൻ ഞാൻ വന്നത്? അതോ നിന്റെ ഡ്രസ് അഴിച്ച് ഞാൻ നോക്കിയോ?” ഞാൻ ചോദിച്ചു. “എനിക്ക് മുന്നില്‍ ഉള്ളതാണ് ഞാൻ നോക്കിയത്. എനിക്ക് നിന്നെ ഇഷ്ട്ടമാണ്, അഞ്ചന. നിന്റെ എന്തെല്ലാം കാണാന്‍ കഴിയുമോ, അതെല്ലാം ഇനിയും ഞാൻ നോക്കും, നോക്കി ആസ്വദിക്കുകയും ചെയ്യും. പക്ഷേ ഇപ്പോൾ നി ഇതും ഇട്ട് പുറത്ത് വന്നാൽ മറ്റുള്ളവരും കാണും, അതെനിക്ക് ഇഷ്ട്ടമല്ല… അതുകൊണ്ട് മാത്രമാണ് നിന്നോട് ഇക്കാര്യം ഞാന്‍ പറഞ്ഞത്.”
അത്രയും പറഞ്ഞിട്ട് ഞാൻ നടന്ന് പോയി എന്റെ വസ്ത്രങ്ങൾ ഇരിക്കുന്ന ഷെൽഫ് തുറന്നു. അതിൽ നിന്ന് ടീഷർട്ടും ത്രീഫോര്‍ത്തും എടുത്തു കൊണ്ട് ഹാളിലേക്ക് പോയി അണിഞ്ഞു.
അപ്പോഴേക്കും എന്റെ ദേഷ്യം മാറിയിരുന്നു. ദേഷ്യത്തില്‍ ചേച്ചിയോട് ഞാൻ പറഞ്ഞതൊക്കെ ഓര്‍ത്ത് ഞാൻ ലജ്ജിച്ചു. ഒരിക്കലും അങ്ങനെ ഒന്നും ഞാൻ അവളോട് പറയരുതായിരുന്നു.
ചേച്ചി എന്നോട് പിണങ്ങുമെന്ന ഞാൻ കരുതിയത്. പക്ഷേ എന്നെ അതിശയിപ്പിച്ചു കൊണ്ട് അഞ്ചന ചേച്ചി എന്നെ വിളിച്ചു.
“വിക്രം?” ആ വിളിയിൽ ദേഷ്യമോ കുറ്റപ്പെടുത്തലോ ഇല്ലായിരുന്നു. ഒരൽപ്പം സ്നേഹം ആ വിളിയിൽ ഒളിച്ചിരുന്നെന്ന് ഞാൻ സംശയിച്ചു. ചിലപ്പോ തോന്നിയതും ആവാം.
മെല്ലെ നടന്ന് എന്റെ റൂമിലേക്ക് ഞാൻ പോയതും ചേച്ചി എനിക്ക് നേരെ തിരിഞ്ഞു നിന്നു. പക്ഷേ മുല ഞെട്ട് ഇപ്പൊ ഹാർഡ് അല്ലായിരുന്നു. എനിക്ക് ശെരിക്കും നിരാശ തോന്നി.
എന്റെ നിരാശ മനസിലായത് പോലെ ചേച്ചി ചിരിച്ചു.
“തണുക്കുമ്പോ അത് ഹാർഡാവും, വിക്രം. ഇപ്പൊ എനിക്ക് തണുക്കുന്നില്ല.” ചേച്ചി സാധാരണ കാര്യം പോലെ പറഞ്ഞു. “പക്ഷേ ബ്രാ ഇട്ടിരിക്കുന്ന സമയത്ത് അത് ഹാർഡ് ആയാൽ പോലും പുറത്ത് കാണാന്‍ പാടില്ലാത്തതാണ്, എന്തോ എനിക്ക് അറിയില്ല.” ചേച്ചി ആലോചനയുടെ പറഞ്ഞിട്ട് ചിന്തിച്ച് നിന്നു.
ഞാൻ വായും പൊളിച്ച് നില്‍ക്കുകയായിരുന്നു. കാരണം, ഇത്ര ഫ്രീയായി ഇതുപോലത്തെ കാര്യങ്ങൾ ചേച്ചി എന്നോട് പറയുമെന്ന് ഞാൻ വിചാരിച്ചില്ല.
“പിന്നേ വിക്രം, എനിക്ക് ഇടാന്‍ നിന്റെ ആ നീല സ്വെറ്റർ തരുമോ?” കുറെ കഴിഞ്ഞ് ചേച്ചി എന്നെ നോക്കി ചോദിച്ചു.
“എനിക്ക് നീല സ്വെറ്റർ ഉണ്ടെന്ന് ചേച്ചിക്ക് എങ്ങനെ അറിയാം?!” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.
“നെഷിധടെ മൊബൈലിലുള്ള നിന്റെ ഫോട്ടോസൊക്കെ അവൾ കാണിച്ചു തന്നിരുന്നു. അങ്ങനെ എനിക്കറിയാം. പിന്നെ ആ നീല സ്വെറ്റർനെ കണ്ടതും എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഒരിക്കലെങ്കിലും അതിനെ ഇടാന്‍ ഞാൻ കൊതിച്ചത.” ചേച്ചി പറഞ്ഞു നിർത്തി.
എന്തായാലും അപ്പുറത്ത് ചേട്ടനും കൂട്ടുകാരും കള്ള് കുടിക്കുന്നതിനിടയ്ക്ക് ഡ്രസ് മാറാൻ ചേച്ചി അവിടേക്ക് പോകുന്നത് ശരിയല്ല.
“ഞാൻ തരാം, ചേച്ചി.” അതും പറഞ്ഞ് എന്റെ അലമാരയിൽ നിന്ന് ആ നീല സ്വെറ്റർ എടുത്തു കൊടുത്തു.
“നമുക്ക് സത്വ പാർക്കിലേക്ക് പോയാലോ ചേച്ചി.” ലിഫ്റ്റിൽ താഴേക്ക് പോകുന്നതിനിടക്ക് ഞാൻ ചോദിച്ചു.
“അന്ന്, അവിടെ കിടന്നല്ലേ നി ഉറങ്ങി പോയത്?” ചേച്ചി കളിയാക്കി ചോദിച്ചു. “കണ്ടതും ഉറക്കം വരുന്ന പാർക്കിലൊന്നും ഞാൻ വരില്ല.” ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞതും ഞാനും ചിരിച്ചു.
ലിഫ്റ്റ് താഴെ വന്നതും ഞങ്ങളിറങ്ങി നടന്നു.
“അന്ന് സത്വ പാർക്കിലല്ല ഞാൻ ഉറങ്ങിയത്, അത് വേറെ പാർക്ക് ആയിരുന്നു, ചേച്ചി. ശരിക്കും അതിനെ പാർക്ക് എന്നും പറയാൻ കഴിയില്ല. ഏതോ നല്ല ഒരു അറബിയുടെ ഒരു തോട്ടമാണ് അത്. ദുബായില്‍ വന്നത് തൊട്ടേ ചിലപ്പോഴൊക്കെ എന്റെ മനസ്സിന് സ്വസ്ഥത കിട്ടാ—” പെട്ടന്ന് ചിന്തിക്കാതെ പുലമ്പി കൊണ്ടിരുന്ന എന്റെ നാവിനെ അടക്കി കൊണ്ട് ഞാൻ ചേച്ചിയെ നോക്കി.
ഞാൻ ഏതോ നല്ല കഥ പറയുന്നത് കേട്ട പോലെ ചേച്ചിയുടെ മുഖത്ത് കൗതുകം നിറഞ്ഞു നിന്നിരുന്നു. പക്ഷേ ഞാൻ നിര്‍ത്തിയതും ചേച്ചിയുടെ കൗതുകം നിരാശയായി മാറുന്നത് കണ്ടു.
“അത് കള ചേച്ചി. ചേച്ചിക്ക് എവിടെ പോകാനാ ഇഷ്ട്ടം? വണ്ടി എടുക്കട്ടെ?”
“വണ്ടി വേണ്ട, വിക്രം. തിരക്ക് കുറഞ്ഞ ഏതെങ്കിലും വഴിയിലൂടെ വെറുതെ നമുക്ക് നടക്കാം. ആ പരിസരമൊക്കെ വെറുതെ നോക്കിയും, നല്ല കാറ്റ് ശ്വസിച്ചും നടക്കാം.” ഏതോ സുഖസ്‌മരണയിൽ ലയിച്ചത് പോലെ ചേച്ചി പറഞ്ഞു.
ശേഷം, ഏതോ സ്വപ്ന ലോകത്ത് പാറി പറക്കുന്നത് പോലെ എല്ലാം മറന്നാണ് അവള്‍ നടന്നത്. രണ്ടു മൂന്ന് വട്ടം അവളെ വിളിച്ചിട്ടും അവള്‍ എന്റെ ഒച്ച പോലും കേട്ടില്ല.
അവസാനം ഞാൻ ഉറക്കെ വിളിച്ചു, “എഡി അഞ്ചന ചേച്ചി…!”
ഉടനെ ചേച്ചി ഒന്ന് ഞെട്ടി. പക്ഷേ എന്റെ ആ വിളി ഇഷ്ടപ്പെട്ടത് പോലെ ചേച്ചിയുടെ കണ്ണുകൾ തിളങ്ങി.
“എന്താ വിക്രം? എന്തിനാ വിളിച്ചത്?”
“നടത്തമൊക്കെ എനിക്കും ഇഷ്ട്ടമ, പക്ഷേ നടന്നു നമ്മൾ എങ്ങോട്ട് പോകും?” ചേച്ചിയോട് ഞാൻ ചോദിച്ചു.
“നിന്റെ ആ തോട്ടത്തിലേക്ക് പോകാം, വിക്രം. എനിക്കും ആ തോട്ടമൊന്ന് കാണാന്‍ കൊതിയായി.”
ആ ഉദ്ധിഷ്‌ടസ്ഥാനം എനിക്കും നന്നായി ബോധിച്ചു. എന്തായാലും ചേച്ചിക്ക് ആ തോട്ടം ഇഷ്ട്ടമാകും, തീര്‍ച്ച.
തിരക്ക് കുറഞ്ഞ ശാന്തമായ സ്ഥലങ്ങള്‍ ചേച്ചിക്ക് ഇഷ്ടപ്പെടില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോൾ ചേച്ചിയും എന്നെപോലെ ആണെന്ന് തോന്നി.
ഉത്സാഹത്തോടെ ഞാൻ നടക്കാൻ തുടങ്ങിയതും, എന്റെ ഹൃദയത്തെ തേൻമഴയിൽ നനയിച്ചു കൊണ്ട് ചേച്ചി എന്റെ വലതുകൈ വിരലുകളെ കോർത്ത് പിടിച്ചുകൊണ്ട് ഒപ്പത്തിനൊപ്പം നടന്നു.
അത് ഒക്റ്റോബർ മാസത്തിന്‍റെ അവസാനത്തെ ആഴ്ചയായിരുന്നു. പകല്‍ സമയങ്ങളില്‍ ചുടും, രാത്രിയിൽ തണുപ്പൊക്കെ ആയി വരുന്ന കാലം. ഇടയ്ക്കിടെ ചെറിയൊരു തണുത്ത കാറ്റും വീശിയിരുന്നു.
ചേച്ചി എന്തോ ആലോചിച്ച് കൊണ്ട് പുഞ്ചിരിയോടെ എല്ലാം നോക്കി നടന്നു. ഇടയ്ക്ക് ചേച്ചിയുടെ കണ്ണുകൾ ആകാശത്തേക്ക് നീളുകയും, അഞ്ചാറ് വട്ടം തുടരെത്തുടരെ കണ്ണുകൾ ചിമ്മി കാണിക്കുകയും ചെയ്യുന്നണ്ടായിരുന്നു.
ചേച്ചിയുടെ കുട്ടിത്തം നിറഞ്ഞ ആ പ്രവര്‍ത്തി കണ്ട് ഞാൻ പുഞ്ചിരിച്ചു.
ഒടുവില്‍ ആ തോട്ടത്തില്‍ ഞങ്ങൾ എത്തി ചേര്‍ന്നതും ചേച്ചി പെട്ടന്ന് നിന്നിട്ട് വിടര്‍ന്ന കണ്ണുകളോടെ നോക്കി.
മതില്‍ കെട്ടോ വേലിയോ ഇല്ലാത്ത ഒരു തുറന്ന സ്ഥലം ആയിരുന്നു. ഈന്തപ്പനകളും, മഞ്ഞ പൂക്കളോട് കൂടിയ ചരക്കൊന്ന വൃക്ഷങ്ങളും, കുറെ തണല്‍ വൃക്ഷങ്ങളും എല്ലാം ഇടകലര്‍ന്ന് നിന്നിരുന്നു.
പ്ലമേറിയ ചെടികളും, പിന്നെ എനിക്ക് പേര് പോലും അറിയാതെ കുറെ ഇനം പൂച്ചെടികളൊക്കെ തോട്ടത്തിന്‍റെ അഴക് വര്‍ധിപ്പിച്ച് സുഗന്ധവും പരത്തി കൊണ്ടിരുന്നു.
അങ്ങിങ്ങായി കുറെ പുല്‍മേടുകളും കാണാന്‍ കഴിഞ്ഞു. പിന്നെ തോട്ടത്തിന് ചുറ്റും, വലിയ ഇടവേളകള്‍ വിട്ട്, ഇരിക്കാനായി കുറെ സിമന്റ് സ്ലാബുകളും ഉണ്ടായിരുന്നു.
ശെരിക്കും പറഞ്ഞാൽ — ആ തോട്ടം ഒരു മാസ്മരിക കാഴ്ച്ചയും, പിന്നെ സ്വര്‍ഗ്ഗീയ സുഗന്ധത്താലും നിറഞ്ഞിരുന്നു.
ഇതൊക്കെ കണ്ടും അനുഭവിച്ചും അഞ്ചന ചേച്ചി ഭ്രമിച്ചുപോയിരുന്നു.
അവസാനം, മതിമറന്ന്, എന്റെ കൈ പിടിച്ചുവലിച്ചു കൊണ്ട് ചേച്ചി ചുറുചുറുക്കോടെ തോട്ടമാകെ നടന്നു കണ്ടു.
തോട്ടത്തില്‍ മൂന്ന് ഫാമിലിയും, രണ്ട് പ്രണയ ജോഡികളും, മറ്റുള്ളവര്‍ക്ക് ശല്യമാവാത്ത അകലം പാലിച്ച് അവരവരുടേതായ ലോകത്തായിരുന്നു.
ഒടുവില്‍, എല്ലാം കണ്ടുകഴിഞ്ഞ ശേഷം, സന്തോഷം കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തില്‍ ചേച്ചി ചോദിച്ചു,
“വിക്രം..!? നമ്മൾ സ്വര്‍ഗത്തില്‍ ആണോ?!”
ഞാൻ ആനന്ദഭരിതനായി ചിരിച്ചു. എന്നിട്ട്, എപ്പോഴും ഞാൻ ഇരിക്കാറുള്ള പുല്‍മേട്ടിലേക്ക് ചേച്ചിയെ നയിച്ചു.
അവിടെ ഞാൻ ഇരുന്നതും: എന്റെ കാമുകിയെ പോലെ… എന്റെ ഭാര്യയെ പോലെ.. ചേച്ചിയും എന്നെ തൊട്ടുരുമ്മി എന്നോട് ചെന്നിരുന്നു കൊണ്ട് എന്റെ തോളില്‍ തല ചായ്ച്ചു.
അന്നേരം, ആഹ്ലാദം എന്നില്‍ നിറഞ്ഞൊഴുകി.. ചേച്ചിയെ എന്റെ കാമുകിയായി എന്റെ ഉള്ളില്‍ ഞാൻ പ്രതിഷ്ഠിച്ചു… ഭാര്യയായി എന്റെ ഹൃദയത്തിൽ ഞാൻ പതിച്ചു… ചേച്ചി എന്റെ സ്വന്തമാണെന്ന് എന്റെ ഉപബോധം എന്നോട് ഓതി.
അവസാനം ഒന്നും ചിന്തിക്കാതെ ചേച്ചിയുടെ തോളത്തൂടെ എന്റെ വലതുകൈ ഇട്ട് ചേച്ചിയെ ചുറ്റിപ്പിടിച്ച്, അവളെ എന്നോട് കൂടുതൽ ചേര്‍ത്തു പിടിച്ചു — ‘ഇവള്‍ എന്റെ സ്വന്തം’ എന്ന് ലോകത്തെ അറിയിക്കാനെന്ന പോലെ.
അതിനുശേഷം മാത്രമാണ് എന്റെ തലച്ചോറ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയത്.
ഉടനെ വല്ലാത്തൊരു ടെൻഷൻ എന്നില്‍ നിറഞ്ഞു. ആ ടെൻഷൻ ഒരു പിരിമുറുക്കത്തെ സൃഷ്ടിച്ചതും ചേച്ചിയുടെ തോളത്ത് നിന്നും എന്റെ കൈ ഞാൻ വേഗം എടുത്തുമാറ്റി.
“തണുക്കുന്നു വിക്രം, നിന്റെ കൈ അങ്ങനെ തന്നെ ഇരുന്നോട്ടെ.” എന്നും പറഞ്ഞ് ചേച്ചി പെട്ടന്ന് എന്റെ കൈ പിടിച്ച് നേരത്തെ ഇരുന്നത് പോലെ ചേച്ചിയുടെ തോളിലൂടെ ചുറ്റിച്ചു വച്ചു. ശേഷം, ചേച്ചിയുടെ ഇടതു കൈപത്തി എന്റെ മുതുകിലൂടെ ഇഴഞ്ഞ് താഴേക്ക് പോയി എന്റെ ഇടത് അരയിൽ അമർന്നിരുന്നു.
ശ്വാസം മുട്ടിയപ്പോഴാണ് ശ്വാസം അടക്കി പിടിച്ചിരുന്ന കാര്യം പോലും മനസിലായത്. അതിനെ പതിയെ വിട്ടു കൊണ്ട് ഞാൻ നിരങ്ങി ചേച്ചിയോട് കൂടുതൽ ചെർന്നിരുന്നു.
നല്ല സുഖമുള്ള ഇരുപ്പായിരുന്നു അത്. ചേച്ചി അല്‍പ്പം ചെരിഞ്ഞിരുന്നത് കൊണ്ട് ചേച്ചിയുടെ ഇടത് മുല എന്റെ വലതു ഭാഗത്ത് നന്നായി ഞെരിഞ്ഞമർന്നിരുന്നു.
എന്റെ തോളില്‍ നിന്ന് തല മാറ്റി ചേച്ചി എല്ലായിടവും നോക്കി തോട്ടത്തിന്‍റെ ഭംഗിയെ ആസ്വദിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ചേച്ചിയുടെ മുലയും എന്റെ ദേഹത്ത് നല്ലവണ്ണം ഇരഞ്ഞു.
അതെന്റെ നല്ല ചിന്തകളെ തെറ്റിച്ച് കൊണ്ടിരുന്നു എങ്കിലും, ഞാൻ ചേച്ചിയേയും ഞങ്ങളുടെ ചേര്‍ന്നുള്ള ഇരുപ്പിനേയും ആസ്വദിക്കുക തന്നെ ചെയ്തു.
പെട്ടന്ന് ചേച്ചിയുടെ വായിൽ നിന്ന് കവിത പോലെ വാക്കുകൾ പൊഴിഞ്ഞു:
“എത്ര ഭംഗി ഈ തോട്ടം!
എത്ര സുഗന്ധം ഈ അന്തരീക്ഷം!
നൃത്തമാടുന്ന പൂക്കള്‍ വിളിക്കുന്നു, മാടി, സാന്ത്വനമേകാനോ?
ജീവിതം എന്നോ വെറുത്ത ഒരുവളെയും,
പ്രേമ നൈരാശ്യത്തിൽ വലയുന്ന ഒരുവനേയും!!”
ചേച്ചിയുടെ അവസാനത്തെ രണ്ട് വരികള്‍ കേട്ട് ഞാൻ സ്തംഭിച്ചു പോയി — ജീവിതം വെറുത്ത ചേച്ചിയും, പ്രേമ നൈരാശ്യത്തിൽ ഞാനും, എന്നല്ലേ ഉദ്ദേശിച്ചത്.
ജീവിതം വെറുത്തുവെന്ന് ആദ്യമായിട്ടാണ് ചേച്ചിയുടെ വായിൽ നിന്നും ഞാൻ കേള്‍ക്കുന്നത്, കവിതയിലൂടെ ആണെങ്കിൽ പോലും.
എനിക്ക് വിഷമം തോന്നി. പക്ഷെ എന്തു പറയണം എന്നറിയാത്തത് കൊണ്ട് ഞാൻ വെറുതെ ഇരുന്നു.
ഒരുപാട് നേരം കഴിഞ്ഞ് ഒരു ദീര്‍ഘനിശ്വാസത്തോടെ ചേച്ചി എഴുനേറ്റ് കൊണ്ട് ചോദിച്ചു, “നമുക്ക് പോയാലോ, വിക്രം?”
“ശരി പോയേക്കാം, ചേച്ചി.” ഞാനും സമ്മതിച്ചു.
“ഈ ചേച്ചി വിളി ഒന്ന് നിർത്തിക്കൂടെ നിനക്ക്?” ചേച്ചിയുടെ അമര്‍ഷം നിറഞ്ഞ ചോദ്യം വന്നു.
“ശരി നിർത്താം, പക്ഷേ ഇനി മുതൽ ‘എന്റെ അഞ്ചന’ എന്നെ ഞാൻ വിളിക്കൂ.” പകുതി കളിയും പകുതി കാര്യമായും ഞാൻ പറഞ്ഞു.
“എന്ന ‘ചേച്ചി’ തന്നെ മതി.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.
“ചേച്ചി? എന്തെങ്കിലും കഴിച്ചാലോ, ചേച്ചി ചേച്ചി?” ഒരു രസത്തിന്, അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ‘ചേച്ചി’ എന്ന വാക്കിനെ ഞാൻ കൂടുതലായി ഉപയോഗിച്ചു.
പക്ഷേ ദേഷ്യം വരുന്നതിന് പകരം, വേഗത്തിൽ എന്റെ കവിളിൽ ഉമ്മ തന്നിട്ട് ചേച്ചി ചിരിക്കുകയാണ് ചെയ്തത്.
ഞാനും ആ കവിളിൽ തടവി കൊണ്ട് ആഹ്ലാദിച്ചു.
“നമുക്ക് റോട്ടിയും ചട്ടി ചിക്കനും കഴിക്കാം?” പെട്ടന്ന് ചേച്ചി ചിരി നിർത്തി കൊതിയോടെ ചോദിച്ചതും അന്ന് ചേച്ചി പറഞ്ഞ കാര്യം ഞാൻ ഓര്‍ത്തു നോക്കി.
ഒരു കൊല്ലം മുന്‍പ്, ഒരിക്കല്‍ ചേച്ചി എനിക്ക് വീഡിയോ കോൾ ചെയ്തപ്പോ ഞാൻ ഒരു പാകിസ്താനി ഹോട്ടലിൽ ഇരുന്ന് റൊട്ടിയും ചട്ടിയില്‍ ഉണ്ടാക്കിയ ചിക്കൻ കറിയും കഴിക്കുകയായിരുന്നു. അത് കണ്ടിട്ട് അവള്‍ക്കും അത് കഴിക്കാൻ കൊതിയായെന്ന് പറഞ്ഞിരുന്നു.
ഇപ്പൊ ചേച്ചിടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു.
“ഒരു പതിനഞ്ച് മിനിറ്റ് നടക്കേണ്ട ദൂരമുണ്ട്, ചേച്ചി.”
“അത് സാരമില്ല. നമുക്ക് നടന്ന് പോകാം.” ചേച്ചി പറഞ്ഞതും ഞങ്ങൾ നടക്കാൻ തുടങ്ങി.
തിരക്കില്ലാത്ത ചെറിയ പോക്കറ്റ് റോഡിലൂടെയാണ് ഞങ്ങൾ നടന്നത്. സ്ട്രീറ്റ് ലൈറ്റ് ഉണ്ടെങ്കിലും, അത് തമ്മില്‍ വലിയ ഗ്യാപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട് ലൈറ്റ് ഉള്ള ഭാഗം ഒഴികെ വെളിച്ചം നന്നേ കുറവായിരുന്നു.
ഇപ്പോഴും ചേച്ചി എന്റെ കൈയും പിടിച്ചാണ് മിണ്ടാതെ നടന്നത്. ഞാനും മിണ്ടീല, ഞങ്ങളുടെ ആ ഏകാന്ത നിമിഷത്തെ ആവോളം ആസ്വദിച്ചു കൊണ്ട് ഞാൻ നടന്നു.
അവസാനം ആ നിശബ്ദതയെ ഞാൻ തന്നെ ഭേദിച്ചു.
“ചേച്ചി?”
“എന്താ വിക്രം?”
ഒന്ന് മടിച്ച ശേഷം ഞാൻ പറഞ്ഞു, “അന്നത്തെ രാത്രി ആ കസേരയില്‍ ഇരുന്ന് അടിപിടി കൂടിയപ്പോ ചേച്ചിയെ ഞാൻ റേപ് ചെയ്യുമെന്നൊക്കെ പറഞ്ഞു. പിന്നെ ഇന്ന് ചേച്ചിയുടെ ഡ്രസിനെ കുറിച്ചും, ചേച്ചിയുടെ… പിന്നെ.. ശരീര ഭാഗങ്ങളെ കുറിച്ചൊകെ പച്ചയായി പറഞ്ഞപ്പോഴും.. ചേച്ചി എന്നോട് പിണങ്ങുമെന്ന കരുതിയത്.”
ഞാൻ പറഞ്ഞു കഴിഞ്ഞതും ചേച്ചി തല തിരിച്ച് എന്റെ മുഖത്തൊന്ന് നോക്കിയ ശേഷം പിന്നെയും നേരെ നോക്കി നടന്നു.
“മനസ്സിൽ കള്ളത്തരം ഒളിപ്പിച്ച് വയ്ക്കാതെ എന്റെ മുഖത്ത് നോക്കി നി ഓപ്പണായി പറഞ്ഞത് കൊണ്ട് നിന്നോട് പേടി തോന്നുന്നില്ല, വിക്രം.” ചേച്ചി സീരിയസ്സായി പറഞ്ഞു. “പക്ഷേ ഇത്ര ഓപ്പണ് ആയി നി പറയുമെന്ന് ഞാൻ വിചാരിച്ചില്ല.” അത് പറഞ്ഞപ്പോ ചേച്ചിയുടെ ശബ്ദത്തില്‍ അല്‍പ്പം നാണം കലര്‍ന്നിരുന്നു.
“പക്ഷേ ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും, എന്റെ മനസ്സ് അറിഞ്ഞിട്ടും, എന്റെ കൂടെ ഇങ്ങനെ ഒറ്റക്ക് വരാനും എന്റെ ഫ്ലാറ്റിൽ ഉറങ്ങാന്‍ സമ്മതിക്കാനും ചേച്ചിക്ക് പേടി തോന്നുന്നില്ലേ?” എന്റെ സംശയം ഞാൻ ചോദിച്ചു.
“ചെറിയൊരു പേടി ഉണ്ടായിരുന്നു, വിക്രം. അന്നത്തെ ആ രാത്രി വരെ.”
ചേച്ചി അങ്ങനെ പറഞ്ഞതും എന്റെ മുഖം വാടി.
ചേച്ചി തുടർന്നു, “നി ഒരു നീചൻ ആയിരുന്നെങ്കില്‍, ആദ്യമായി എന്റെ ഫ്ലാറ്റിലേക്ക് ബ്രേക്ക്ഫാസ്റ്റ് കൊണ്ടുവന്ന സമയത്ത് തന്നെ ഒറ്റക്ക് ഉറങ്ങിക്കിടന്ന എന്നെ നിനക്ക് നശിപ്പിക്കാന്‍ ശ്രമിക്കാമായിരുന്നു, പക്ഷെ നി ചെയ്തില്ല. പിന്നെ നമ്മൾ അടി കൂടിയ രാത്രിയും നിനക്ക് സാഹചര്യം ലഭിച്ചു, പക്ഷേ നി വീമ്പ് പറഞ്ഞു എന്നല്ലാതെ തെറ്റൊന്നും ചെയ്തില്ല….പോരാത്തതിന്, ഞാൻ കാരണം നിന്റെ നിയന്ത്രണം തെറ്റുന്നു എന്ന് എന്നെ നി താക്കീതും ചെയ്തു, പക്ഷേ നശിപ്പിക്കാന്‍ നി ശ്രമിച്ചില്ല, വിക്രം. അതുകൊണ്ട് എനിക്ക് നിന്നോട് ഉണ്ടായിരുന്ന പേടിയെല്ലാം ആ രാത്രിയോടെ മാറിയിരുന്നു.”
അത്രയും കേട്ടപ്പോ എനിക്ക് ആശ്വാസം തോന്നി; പക്ഷേ കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന ഉപമയോട് ചേച്ചി എന്നെ താരതമ്യം ചെയ്ത ഒരു ഫീലാണ് എനിക്കുണ്ടായത്.
ങ്ഹാ, എന്തെങ്കിലും ആവട്ടെ. ചേച്ചിക്ക് എന്നെ പേടിയില്ല, എനിക്ക് അതുമതി.
അവസാനം ഞങ്ങൾ നടന്ന് ആ പാകിസ്താനി ഹോട്ടലിൽ എത്തിയിരുന്നു. അല്‍പ്പം തിരക്ക് ഉണ്ടെങ്കിലും രണ്ട് ടേബിൾ ഒഴിഞ്ഞു കിടന്നു.
പലവട്ടം അവിടെ നിന്ന് കഴിച്ചിട്ടുള്ളത് കൊണ്ട് എന്റെ സുപരിചിതമായ മുഖം കണ്ടതും അവിടെ ഉള്ളവർ പുഞ്ചിരിച്ചു.
എന്റെ ഭാര്യയാണോ എന്ന് ക്യാഷ് കൌണ്ടറിൽ ഇരുന്നവൻ ഹിന്ദിയില്‍ ചോദിച്ചതും, ആണെന്ന് ഞാൻ പതിയെ പറഞ്ഞു.
അവിടെ ഫാമിലി ഡൈനിംഗ് റൂം ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഒരു ഒഴിഞ്ഞ ടേബിള്‍ സീറ്റില്‍ അടുത്തടുത്തിരുന്നു.
“ഫുഡ് വരാൻ അല്‍പ്പം സമയമെടുക്കും, ചേച്ചിക്ക് കുടിക്കാന്‍ എന്തെങ്കിലും പറയട്ടെ?” ഞാൻ ചോദിച്ചു.
“വേണ്ടട, ഇപ്പൊ എന്തെങ്കിലും കുടിച്ചാൽ എന്റെ വിശപ്പ് പോകും.” അതും പറഞ്ഞ് ചേച്ചി മൊബൈലില്‍ എന്തോ ചെയ്യാൻ തുടങ്ങി. ഞാനും നേരത്തെ വന്നു കിടന്ന നെഷിധയുടെ കുറെ മെസേജിന് മറുപടി അയച്ചു.
മറിയയുടെ ഒരു മെസേജും ഉണ്ടായിരുന്നു — എന്തോ പേഴ്സണലായി നേരിട്ട് സംസാരിക്കണം പോലും, എനിക്ക് സമയം ഉണ്ടെങ്കിൽ അവളുടെ വില്ലയിൽ ചെല്ലാനും മറിയ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഞാൻ മറുപടി കൊടുത്തില്ല.
അവസാനം മൊബൈല്‍ പോക്കറ്റില്‍ ഇട്ടുകൊണ്ട് മൊബൈലില്‍ കളിച്ചു കൊണ്ടിരുന്ന ചേച്ചിയോട് ചോദിച്ചു, “ചേച്ചി, പ്രഷോബ് ചേട്ടൻ ചേച്ചിയോട് എന്തെങ്കിലും പ്രത്യേക സ്വഭാവമുള്ള കാര്യം വല്ലതും ആവശ്യപ്പെട്ടിരുന്നോ?”
എന്റെ ചോദ്യം കേട്ട് പൊള്ളലേറ്റ പോലെ ചേച്ചി ഒന്ന് ഞെട്ടി മലര്‍ന്നു. കണ്ണില്‍ വെറുപ്പും രോഷവും ഒരുമിച്ച് കത്തി, മേശ പുറത്ത് വച്ചിരുന്ന ചേച്ചിയുടെ മുഷ്ടി ഒന്ന് ചുരുണ്ട് ഞെരിഞ്ഞു.
അവസാനം ചേച്ചിയുടെ നോട്ടം എന്റെ മുഖത്ത് വീണതും ചേച്ചിയുടെ ദേഷ്യവും വെറുപ്പും വേഗം കെട്ടടങ്ങി. മുഷ്ടി പെട്ടന്ന് നിവര്‍ന്നു.
“പലവട്ടം നിന്നോട് പറഞ്ഞതല്ലേ, ഞങ്ങളുടെ പ്രശ്നം ഞങ്ങൾ തന്നെ തീര്‍ത്തോളാം എന്ന്? പിന്നെയും ഞങ്ങടെ ജീവിതത്തിൽ നി എന്തിനാണ് ഇടപെടാന്‍ ശ്രമിക്കുന്നത്, വിക്രം? എന്റെ ഭർത്താവ് എന്നോട് പറയുന്നതൊക്കെ ഞാൻ എന്തിന് നിന്നോട് പറയണം?” ഒരു അജ്ഞാതനോടെന്ന പോലെ ചേച്ചി ചോദിച്ചു.
അത് കേട്ട് എന്റെ മുഖം വല്ലാണ്ടയ്. പക്ഷേ അത് ചേച്ചി മനസ്സിലാക്കും മുമ്പ് ഞാൻ മുഖം തിരിച്ചു കളഞ്ഞു.
ചേച്ചി പറഞ്ഞത് ശരിയാണ്. ഞാൻ എന്തിന് എല്ലാ കാര്യത്തിലും ഇടപെടണം?
എന്നാലും എന്റെ ആ നിസ്സാര ചോദ്യം ഇത്രമാത്രം ചേച്ചിയെ പ്രകോപിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല.
ച്ചേ.. എപ്പോഴും ഹോട്ടലിൽ വച്ച് കഴിക്കുന്നതിനു മുന്‍പാണല്ലോ ഞാൻ ചേച്ചിയുടെ വായിൽ നിന്നും വഴക്ക് കേള്‍ക്കുന്നത്!! അത് ആലോചിച്ച് എനിക്ക് ദേഷ്യം വന്നു.
പക്ഷേ ഇന്ന് എന്റെ പട്ടി പട്ടിണി കിടക്കും.
അപ്പോഴേക്കും ഞങ്ങൾക്ക് ഫുഡുമായി സപ്ലയർ വന്നതും ചേച്ചി നേരേയിരുന്നു. പക്ഷേ ഞാൻ കഴിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ചേച്ചി കഴിക്കാൻ തുടങ്ങിയത്. അന്നത്തെ പോലെ ഞാൻ കഴിക്കാതെ പോകുമെന്ന് ചേച്ചിടെ കണ്ണിലെ വിഷമം കണ്ടതും മനസ്സിലായി.
എന്തായാലും മിണ്ടാതിരുന്നാണ് ഞങ്ങൾ രണ്ടുപേരും കഴിച്ചത്. പക്ഷേ ഞങ്ങൾക്കിടയിൽ വെറുതെ ഒരു പിണക്കം വേണ്ടെന്ന് കരുതി ഞാൻ ചേച്ചിയെ നോക്കി പുഞ്ചിരിച്ചതും ചേച്ചിയുടെ മുഖം ആശ്വാസം കൊണ്ട് മൂടി.
ശേഷം ചേച്ചിയും പുഞ്ചിരിച്ചു.
കഴിച്ചു കഴിഞ്ഞതും ഫുഡ് ഒത്തിരി ഇഷ്ട്ടമായെന്ന് ചേച്ചി പറഞ്ഞു. ഒടുവില്‍ കാശും കൊടുത്ത് അവിടെനിന്ന് ഞങ്ങൾ ഇറങ്ങി. ശേഷം ഒരു ടാക്സി ഞാൻ പിടിച്ചു.
ടാക്സിയുടെ ബാക് സീറ്റില്‍ ഞങ്ങൾ കേറി ഇരുന്നതും ചേച്ചി ദേഷ്യത്തില്‍ ചോദിച്ചു, “ഞാൻ നിന്റെ ഭാര്യയാണെന്ന് നി എന്തിനാ അയാളോട് പറഞ്ഞത്.”
അത് കേട്ട് ഞാൻ അന്തം വിട്ടിരുന്നു.
അയാളോട് അത്ര പതുക്കെ പറഞ്ഞിട്ടും ചേച്ചിക്ക് എങ്ങനെ കേട്ടു. അതുകൂടാതെ ഹിന്ദി അറിയില്ല എന്നാണ് ചേച്ചി എന്നോട് പറഞ്ഞിട്ടുള്ളത്.
മിഴിച്ചിരുന്ന് പൊട്ടനെ പോലെ ഞാൻ ചേച്ചിയെ നോക്കി. ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു. അപ്പോഴാണ് സമാധാനമായത്.
“ഹിന്ദി പറയാൻ അറിയില്ലെങ്കിലും, കേൾക്കുന്നത് കുറച്ചൊക്കെ മനസ്സിലാക്കാനുള്ള വിവരം എനിക്കുണ്ട്, വിക്രം. ഇനി പറ, എന്തിനാണ് നീ അങ്ങനെ പറഞ്ഞത്?”
ചേച്ചിയുടെ ചോദ്യത്തിൽ ദേഷ്യത്തിന് പകരം ഇപ്പോൾ ആകാംഷയാണ് നിറഞ്ഞിരുന്നത്.
“എന്റെ ഭാര്യയല്ല എന്നു ഞാൻ പറഞ്ഞിരുന്നെങ്കിൽ, ഈ രാത്രി നേരത്ത് ഞാൻ ഏതോ പെണ്ണിനെ ഒപ്പിച്ച് കൊണ്ട് പോകുന്നു എന്നായിരിക്കും അവർ ചിന്തിച്ചിരിക്കുക. അപ്പോ ചേച്ചിയെ അവർ തെറ്റായ കാഴ്ചപ്പാടിൽ കാണുമായിരുന്നു.”
“ഈശ്വരാ…,” ഒരു ഞെട്ടലോടെ ചേച്ചി പറഞ്ഞു. “ഇങ്ങനെയൊക്കെ ഉണ്ടായിരുന്നോ?” ചേച്ചി പേടിച്ച് പോയിരുന്നു.
“ചേച്ചി പേടിക്കേണ്ട, ഇപ്പൊ എന്റെ ഭാര്യ ആയതു കൊണ്ട് കുഴപ്പമില്ല.”
അങ്ങനെ ഞാൻ പറഞ്ഞതും ചേച്ചി എന്നെതന്നെ കുറുകിയ കണ്ണുകളോടെ നോക്കി. പെട്ടന്ന് ചേച്ചിയുടെ കണ്ണില്‍ സംശയത്തിന്‍റെ നിഴല്‍ വീണതും അസ്വസ്ഥനായി ഞാൻ ഒന്ന് ഞെളിഞ്ഞു.
“ഞാൻ നിന്റെ കസിൻ എന്നോ, പെങ്ങള്‍ എന്നോ, നിനക്ക് പറയാമായിരുന്നു. എന്തുകൊണ്ട് അങ്ങനെ നി പറഞ്ഞില്ല?” ചേച്ചി അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചു.
“ചേച്ചി എനിക്ക് പെങ്ങളും അല്ല കസിനും അല്ല. എന്റെ മനസ്സിൽ ചേച്ചി എന്റെ കാമുകിയാണ്…. ചിലപ്പോ ഭാര്യയും.”
അതുകേട്ട് ചേച്ചിയുടെ കണ്ണുകൾ ജ്വലിച്ചു. പക്ഷേ പെട്ടന്നു തന്നെ ഒരു നിസ്സഹായതയും ചേച്ചിയുടെ മുഖത്ത് നിറഞ്ഞു.
ഒടുവില്‍ ചേച്ചിയുടെ മുഖം നിർവികാരമായി മാറി… എന്നിട്ട് എന്റെ കണ്ണില്‍ തന്നെ ചേച്ചി നോക്കിയിരുന്നു.
ആ നോട്ടത്തിന്‍റെ പൊരുള്‍ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ ആ നോട്ടം എന്നെ അസ്വസ്ഥനാക്കിയത് കൊണ്ട് ഞാൻ വേഗം പുറത്തേക്ക് നോക്കിയിരുന്നു.
ടാക്സി ഞങ്ങളെ ഡ്രോപ്പ് ചെയ്തിട്ട് അതിന്‍റെ വഴിക്ക് പോയി.
ഒന്നും മിണ്ടാതെ ഞങ്ങൾ നടന്ന് ലിഫ്റ്റിൽ കേറി നാലാം നിലയില്‍ ഇറങ്ങിയപ്പൊ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിൽ നിന്ന് ചിരിയും തെറി വിളിയും ഉച്ചത്തില്‍ കേട്ടു.
“— ഇല്ല.. ഇല്ല, നീ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ലട പൊട്ടന്‍ രവീന്ദ്രന്‍ കണ്ണേ; ഒരു പെണ്ണിനെ രണ്ട് പേർ കളിക്കുന്നതല്ലടോ ആണത്തം, രണ്ട് പെണ്ണിനെ ഒരുത്തൻ കളിക്കുന്നതാണ് ആണത്തം.” പ്രഷോബ് ചേട്ടന്റെ ഏതോ കൂട്ടുകാരന്‍ ഉറക്കെ പറഞ്ഞ് ചിരിക്കുന്നത് ഞങ്ങൾ കേട്ടു.
ഉടനെ പ്രഷോബ് ചേട്ടൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു, “ചുരുക്കി പറഞ്ഞാല്‍, ഒരു കുണ്ണ രണ്ട് പൂറിൽ മാറി…മാറി കേറണം. അതാണ് ആണത്തം.”
ഇതൊക്കെ കേട്ട് അഞ്ചന ചേച്ചി വല്ലാണ്ടായി പോയി. ചത്താല്‍ മതി എന്നപോലെ ചേച്ചി നിന്നുരുകി.
എനിക്കാണെങ്കിൽ താഴെ മൂത്ത് വന്നു. പെരുമ്പാമ്പ് പോലെ എന്റെ കുണ്ണ ഷഡ്ഡിക്കുള്ളിൽ പുളഞ്ഞു.
“ഡോർ വേഗം തുറക്ക്, വിക്രം.” ചേച്ചി ദയനീയമായി കെഞ്ചിയതും ഞാൻ പെട്ടന്ന് ഡോർ തുറന്ന് കൊടുത്തു. ചേച്ചി വേഗം അകത്തേക്ക് ഓടിപ്പോയി.
“ഹാ! പൂറ് മാത്രം മതിയോ? ചന്തി പൊളിച്ച് നിന്റെ ഭാര്യയുടെ കുണ്ടിക്ക് നി അടിച്ചിട്ടില്ലേട പ്രഷോബേ?” ഏതോ തെണ്ടി പ്രഷോബ് ചേട്ടനോട് ചോദിച്ചതും എന്റെ ഫ്ലാറ്റിലേക്ക് കേറാന്‍ തുടങ്ങിയ ഞാൻ അതിന്‍റെ മറുപടി കേൾക്കാനായി അവിടെതന്നെ നിന്നു.
“നേരേ ചെവ്വേ പൂറിലടിക്കാൻ പോലും അവള്‍ സഹകരിക്കുന്നില്ല പിന്നല്ലേ കുണ്ടി.”
അത്രയും കേട്ടപാടെ ഞാൻ വേഗം അകത്ത് കേറി ലോക് ചെയ്തു. ഇപ്പൊ ഈ പറഞ്ഞത് ചേച്ചിക്ക് കേട്ട് കാണില്ല എന്ന് ഞാൻ വിശ്വസിച്ചു.
എന്തായാലും മനസ്സിനൊരു ആശ്വാസം തോന്നി, കാരണം ബാക്കിൽ ചെയ്യുന്നതിനോട് എനിക്കത്ര താല്‍പര്യം ഇല്ലായിരുന്നു.
അകത്ത് കേറി നോക്കിയപ്പോ ഹാളില്‍ ചേച്ചി ഇല്ലായിരുന്നു. സ്പെയർ ബെഡ്റൂം പൂട്ടിയിരുന്നു. ഞാനൊന്ന് തട്ടി നോക്കി, പക്ഷെ തുറന്നില്ല. അതുകൊണ്ട് എന്റെ റൂമിലേക്ക് ഞാൻ ചെന്നു.
എന്നെ ഭയന്നാണോ ചേച്ചി പൂട്ടിയത്? അതോ പ്രഷോബ് ചേട്ടനും കൂട്ടരും പറഞ്ഞത് കേട്ട് എന്നെ അഭിമുഖീകരിക്കാൻ മടിച്ചിട്ടാണോ?
ഒന്നും മനസിലാവാതെ തലയും ചൊറിഞ്ഞ് ടവലും എടുത്തു കൊണ്ട് ഞാൻ ബാത്റൂമിൽ കേറി.
അഴുക്ക് ഡ്രസ്സൊകെ ബക്കറ്റില്‍ സോപ്പ് പൊടിയിട്ട് ഞാൻ മുക്കി വച്ചു.
നഗ്നനായി നിന്നു കൊണ്ട് കണ്ണാടിയിൽ ഞാൻ നോക്കി. എന്റെ കുണ്ണ നിവര്‍ന്ന് പെരുമ്പാമ്പ് പോലെ വീര്‍ത്ത് നിന്നു.
എന്റെ വിഷം തുപ്പിച്ചില്ലെങ്കിൽ കാണുന്ന എല്ലാവരെയും ഞാൻ കൊത്തുമെന്ന് പറയുന്നത് പോലെ എന്റെ കുണ്ണ പത്തി വിടര്‍ത്തിയാടി.
ഒരു വാണം അടിച്ചിട്ട് ദിവസം കുറെയായി, ഇനിയും എന്റെ കുണ്ണയെ അവഗണിച്ചാൽ അത് ചിലപ്പോ വീർത്ത് പൊട്ടും. അതുകൊണ്ട് കൈയിലെടുക്കാൻ തന്നെ തീരുമാനിച്ചു.
ഒടുവില്‍ പാരച്യൂട്ട് കുപ്പിയിൽ നിന്നും അല്‍പ്പം എണ്ണ തലയിലും ദേഹത്തും തേച്ച് പിടിപ്പിച്ചു. കുറച്ച് എന്റെ കുണ്ണയിലും മെല്ലെ തേച്ച് ഒന്ന് ഉഴിഞ്ഞതും എന്റെ കണ്ണുകൾ താനെ അടഞ്ഞു.
മനസ്സ് നിറയെ അഞ്ചന ചേച്ചിയായിരുന്നു. അന്നു രാത്രി നടന്ന തട്ടലും മുട്ടലും, പിന്നെ ഇന്നത്തെ ചേര്‍ന്നുള്ള ഇരിപ്പും ഒക്കെ എന്റെ ഉള്ളില്‍ നിറഞ്ഞു. എത്രനേരം എന്റെ സാധനം പിടിച്ച് ഉഴിഞ്ഞും തടവിയും വേഗത്തിൽ കുലുക്കുകയും ചെയ്തു എന്നറിയില്ല, അവസാനം വിറച്ചു കൊണ്ട് എന്റെ കെട്ടിക്കിടന്ന പാലൊക്കെ ചീറ്റി തെറിച്ച് സുഖവും ആശ്വാസവും ലഭിച്ചു.
ഒടുവില്‍ ഡ്രസ്സും കഴുകി, നന്നായെന്ന് കുളിച്ചു.
ഒടുവില്‍, എന്റെ റൂമിൽ ചേച്ചി ഉണ്ടെങ്കിലും സാരമില്ല എന്ന് ചിന്തിച്ച് കൊണ്ട് ഞാൻ പൂര്‍ണ നഗ്നനായി ബാത്റൂമിൽ നിന്നിറങ്ങി.
പക്ഷേ ചേച്ചി എന്റെ റൂമിൽ ഇല്ലായിരുന്നു.
എന്തായാലും, ഒറ്റ തുണി പോലും ഇല്ലാതെ എസിക്ക് മുന്നില്‍ നിന്നപ്പോള്‍ നല്ല സുഖം തോന്നി.
നാളെ, ശനിയാഴ്ച, ചെയ്യാൻ കുറച്ച് ജോലി ഉണ്ടായിരുന്നു എങ്കിലും, നാളെ ഓഫീസിൽ പോകുന്നില്ലെന്ന് ഞാൻ തീരുമാനിച്ചു. ചേച്ചിക്കൊപ്പം ഇരിക്കാം എന്ന ആഗ്രഹം കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്.
അങ്ങനെ ആലോചിച്ചതും നല്ല സന്തോഷവും ഉന്‍മേഷവും കൂടി.
ചേച്ചി ഉറങ്ങിയിട്ടുണാടാകുമോ? അതോ സങ്കടപ്പെട്ട് ഇരിക്കുകയാണോ?
ഞാൻ വേഗം ഒരു കൈയില്ലാത്ത ബനിയനും ഷോര്‍ട്ട്സും എടുത്തിട്ടിട്ട്, കഴുകിയ തുണിയും എടുത്തുകൊണ്ട് ഹാളിലേക്ക് പോയി. ഹാളിലാണ് ബാൽക്കനിയിൽ പോകാനുള്ള വാതിലുള്ളത്. ചേച്ചിയുടെ റൂമിന് മുന്നിലൂടെ തന്നെ പോണം. അങ്ങനെ പോയപ്പോഴും വന്നപ്പോഴും ചേച്ചിയുടെ ഡോർ പൂട്ടി തന്നെ കിടന്നു. എനിക്ക് ശെരിക്കും വിഷമം തോന്നി.
എന്റെ റൂമിൽ പോയി കിടന്നു നോക്കി, ഉറങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ട് കട്ടിലില്‍ കിടന്ന ബെഡ്ഡെടുത്ത് ഹാളില്‍ കൊണ്ടിട്ടു. ശേഷം ടിവി ഓണാക്കി റിമോട്ടും എടുത്തുകൊണ്ട്, ലൈറ്റ് നല്ലപോലെ ഡിമ്മാക്കിയ ശേഷം ബെഡ്ഡിൽ കിടന്നു. ഒരു ഇംഗ്ലീഷ് മൂവി ചാനൽ വച്ച് കാണാന്‍ തുടങ്ങി.
എപ്പോഴാണ് ഞാൻ ഉറങ്ങി പോയതെന്ന് അറിയില്ല.
ഉണര്‍ന്നപ്പോ ഹാളില്‍ മങ്ങിയ നീല പ്രകാശം ഉണ്ടായിരുന്നു. ടിവി ആരോ ഓഫാക്കിയിരുന്നു, അഞ്ചന ചേച്ചി ആയിരിക്കണം.
ഉറക്കെപ്പിച്ച ഒന്ന് മാറിയപ്പോളാണ് ചെരിഞ്ഞു കിടക്കുന്ന എന്റെ ഇടത്കൈയില്‍ ഭാരം അനുഭവപ്പെട്ടത്.
അത് അഞ്ചന ചേച്ചി ആണെന് കണ്ടപ്പോ ഞെട്ടലും സന്തോഷവും എല്ലാം ഒരുമിച്ചുണ്ടായി.
എന്റെ ശരീരത്തോട് ഒട്ടി ചേര്‍ന്ന് പുറം തിരിഞ്ഞാണ് ചേച്ചി കിടന്നിരുന്നത്. എന്റെ വലത് കൈ ചേച്ചിയെ ചുറ്റി പിടിച്ചിരുന്നു, ചേച്ചിയുടെ കൈയാണെങ്കിൽ എന്റെ കൈയെ ചേച്ചിയോട് ചേര്‍ത്തു പിടിച്ചു വച്ചിരുന്നു. എന്റെ മുന്‍ഭാഗം ചേച്ചിയുടെ ചന്തിയിൽ അമർന്നിരുന്നു. എന്റെ സാധനം പകുതി കമ്പിയായിരുന്നു.
പക്ഷേ അല്‍പ്പം ഉറപ്പുള്ള ചേച്ചിയുടെ മുലഞെട്ട് എന്റെ ഉള്ളംകൈയിൽ അനുഭവപ്പെടുന്നത് അറിഞ്ഞതും, കെട്ടുകള്‍ പൊട്ടിച്ച സ്പ്രിംഗ് പോലെ എന്റെ കുണ്ണ ഞെളിഞ്ഞു പിടഞ്ഞ് പൂര്‍ണമായുണർന്ന് ചേച്ചിടെ ചന്തിയിൽ അമർന്നു വിമ്മി.
ചേച്ചി എപ്പോഴാണ് എന്റെ അടുത്തേക്ക് വന്നു കിടന്നത്? ഉറക്കപിച്ചയിൽ ഞാൻ എപ്പോഴാണ് ചേച്ചിയെ കെട്ടിപിടിച്ചത്? പോരാത്തതിന് ചേച്ചിടെ മുലയും പൊതിഞ്ഞു പിടിച്ചാണ് എന്റെ കിടപ്പ്.
ആ ചിന്ത എന്റെ സകല നിയന്ത്രണത്തേയും തകർത്തെറിഞ്ഞു. ഉടനെ ചേച്ചിയുടെ വലത് മുലയെ പൊതിഞ്ഞിരുന്ന എന്റെ കൈ മെല്ലെ മുറുകി മുലയെ മൃദുവായി ഞെരിച്ചതും എന്റെ കൈയിൽ അമർന്നിരുന്ന ചേച്ചിയുടെ കൈ ഈർന്ന് ബെഡ്ഡിൽ വീണു.
ചേച്ചി ഉണരുമെന്ന് ഞാൻ ഭയന്നെങ്കിലും ചേച്ചി ഉണർന്നില്ല.
കുറച് കഴിഞ്ഞ് എന്റെ ധൈര്യം സംഭരിച്ച് ഒന്നും കൂടെ ഞാൻ ചേച്ചിയുടെ മുലയെ പതിയെ ഞെക്കി. ചേച്ചി അനങ്ങിയത് പോലുമില്ല.
അതോടെ എന്റെ ആവേശം കൂടി. ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സ് പറഞ്ഞെങ്കിലും എന്റെ അഞ്ചന ചേച്ചിയോടുള്ള പ്രണയവും, ആഗ്രഹവും, കാമവും, എല്ലാം ഒരുമിച്ച് ഉണര്‍ന്ന് എന്നെ അന്ധനാക്കി.
എന്റെ കൈ ചേച്ചിയുടെ രണ്ട് മുലകളുടെ മുകളിലൂടെയും ഇഴഞ്ഞു നടന്നു, പക്ഷേ ഇടത് മുലയുടെ സൈഡ് ഭാഗം ബെഡ്ഡിൽ അമർന്നിരുന്നത് കൊണ്ട് നല്ലത് പോലെ തടവാനും പിടിക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് വലത് മുലയെ മാത്രം ഞാൻ മെല്ലെ ഞെക്കി കശക്കി.
മുല ഞെട്ടിനെ എന്റെ വിരലുകള്‍ കൊണ്ട് മെല്ലെ തെന്നിച്ചു നോക്കി. പക്ഷെ ബ്രാ ഇട്ടിരുന്നത് കൊണ്ട് നല്ലപോലെ അതിനെ ഞെരിക്കാനും തെന്നിക്കാനും കഴിഞ്ഞില്ല.
എന്റെ കൈ താഴേക്ക് ഇഴഞ്ഞു നീങ്ങി. ചേച്ചിയുടെ ഷർട്ട് മുകളിലേക്ക് ചുരുണ്ട് കേറി ഇരുന്നത് കൊണ്ട് വയറ് ഭാഗം നഗ്നമായിരുന്നു. എന്റെ ചൂണ്ട് വിരൽ ചേച്ചിടെ ആഴം കുറഞ്ഞ ചെറിയ പൊക്കിള്‍ ചുഴിയിൽ ഇറങ്ങി ഇടിച്ചു നിന്നു.
എന്റെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി, ചേച്ചിയുടെ ശരീരത്തിലും എന്റെ ശക്തമായ സ്പന്ദനം അറിയാൻ കഴിയുമെന്ന് ഞാൻ സംശയിച്ചു.
പൊക്കിളിൽ മെല്ലെ ഒന്ന് ചുഴറ്റി കൊണ്ട് എന്റെ കൈ മുകളിലേക്ക് ഷർട്ടിനുള്ളിലൂടെ അല്‍പ്പം നുഴഞ്ഞു കയറിയതും ചേച്ചി ഒന്ന് അനങ്ങി. പേടിച്ചു വിറച്ച ഞാൻ എന്റെ കൈ വലിച്ച് പുറത്തേക്കെടുത്തു. ഭാഗ്യത്തിന് ചേച്ചി ഉണര്‍ന്നില്ല.
ഇപ്രാവശ്യം ഷര്‍ട്ടിന് മുകളിലൂടെ തന്നെ ഞാൻ ചേച്ചിയുടെ വലത് മുലയെ പൊതിഞ്ഞു പിടിച്ചു.
പെട്ടന്ന് തോന്നിയ ആവേശത്തിൽ ചേച്ചിയുടെ കഴുത്തില്‍ എന്റെ ചുണ്ട് അമർത്തി കൊണ്ട് ആ മുലയെ ഞാൻ അല്‍പ്പം ബലം കൂട്ടി ഞെക്കി പിടിച്ചതും ചേച്ചി ഞെട്ടി ഉണര്‍ന്നു.
“വിക്രം..!?” ചേച്ചിയുടെ ദേഷ്യത്തിലുള്ള വിളി കേട്ട് ഞാൻ നടുങ്ങി. പക്ഷേ ഞാൻ ഉറക്കം നടിച്ച് അനങ്ങാതെ കിടന്നു.
ചേച്ചി എന്നെ പിന്നെയും വിളിച്ചു. ഇപ്പോൾ ദേഷ്യമല്ല, സംശയത്തോടെയാണ് വിളിച്ചത്. അപ്പോഴും ഞാൻ അനങ്ങിയില്ല.
ഉടനെ ചേച്ചിയുടെ മുലയിൽ നിന്നും ചേച്ചി എന്റെ കൈ മെല്ലെ അടർത്തി മാറ്റിയ ശേഷം എഴുനേറ്റിരുന്നു.
അല്‍പ്പം കഴിഞ്ഞ് ചേച്ചിയുടെ മൊബൈലിലെ ഫ്ലാഷ് ലൈറ്റ് എന്റെ മുഖത്തേക്ക് തെളിഞ്ഞത് ഞാൻ അറിഞ്ഞു.
എന്റെ കൃഷ്ണമണികൾ അനങ്ങാതിരിക്കാൻ ഞാൻ ഒത്തിരി പാടുപെട്ടു.
അവസാനം ഞാൻ ശെരിക്കും ഉറങ്ങുകയാണെന്ന് ചേച്ചി വിശ്വസിച്ചതും ചേച്ചി ഫ്ലാഷ് ലൈറ്റ് ഓഫാക്കി. പെട്ടന്ന് ഉറക്കത്തിൽ എന്നപോലെ ഞാൻ മലര്‍ന്നു കിടന്നു.
“ഉറങ്ങുമ്പോഴും നി ചീത്തയ, വിക്രം.” ഞാൻ ഉറക്കത്തിൽ ആണെന്ന് കരുതി കപട ദേഷ്യത്തില്‍ ചേച്ചി എന്നോട് പറഞ്ഞത് കേട്ടെനിക്ക് ചിരി വന്നു.
“ദിവസം കഴിയുന്തോറും ഇവനോട് ദേഷ്യപ്പെടാനുള്ള എന്റെ കഴിവും നഷ്ട്ടപ്പെടു തുടങ്ങിയല്ലോ, ദൈവമേ!!?” ചേച്ചി പതിഞ്ഞ ശബ്ദത്തില്‍ ദൈവത്തോട് പരാതിപ്പെട്ട ശേഷം എന്റെ രണ്ട് കവിളിലും ഉമ്മ വച്ചിട്ട് ചേച്ചി എഴുനേറ്റ് റൂമിലേക്ക് പോയി.
എന്റെ നിരാശയ്ക്ക് അതിരില്ലായിരുന്നു. മര്യാദയ്ക്ക് അവളെ കെട്ടിപിടിച്ചു കൊണ്ട് ഉറങ്ങിയിരുന്നെങ്കിൽ ചേച്ചി പോവില്ലായിരുന്നു. ഇനി കരഞ്ഞിട്ട് എന്തു കാര്യം?
എന്തായാലും ഉമ്മ കിട്ടിയല്ലോ! അത് മതി. ചേച്ചിയെ പറഞ്ഞ കാര്യങ്ങളെ ആലോചിച്ചു ഞാൻ പതിയെ ചിരിച്ചു.
എന്നോട് ദേഷ്യം തോന്നാനുള്ള കഴിവ് അങ്ങനെതന്നെ നശിച്ചു പോട്ടെ.
ഉടനെ നല്ല ക്ഷീണം തോന്നി. ഒരു പുഞ്ചിരിയും കൊടുവായും ഒരുമിച്ച് എന്നെ ആക്രമിച്ചു. എന്റെ കണ്ണുകള്‍ക്ക് ഭാരം കൂടിക്കൂടി വന്ന് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.
പക്ഷേ എന്റെ സ്വപ്നത്തില്‍ അഞ്ചന ചേച്ചി വന്നു. എന്റെ അടുത്ത് അവൾ കിടന്നതും ഞാൻ ചേച്ചിടെ അടുത്തേക്ക് നീങ്ങി.
********************
അഞ്ചന ചേച്ചി സംസാരിക്കുന്നതും ചിരിക്കുന്നതും കേട്ടാണ് ഞാൻ ഉണർന്നത്. പക്ഷേ കണ്ണ് തുറക്കാതെ ഞാൻ കിടന്നു.
ചേച്ചി ആരോടാ സംസാരിക്കുന്നത്? ഫോണിൽ ആണെന്ന് മനസിലായി, വീട്ടിലോ മറ്റോ വിളിച്ച് സംസാരിക്കുകയാവും.
ചേച്ചി സംസാരിച്ച് കഴിഞ്ഞതും ഞാൻ മെല്ലെ കണ്ണ് തുറന്നു.
“ആഹാ, ഉറക്കംതൂങ്ങി എണീറ്റോ?” സോഫയുടെ ഭാഗത്ത് നിന്ന് ചേച്ചിയുടെ ചിരി കലര്‍ന്ന ശബ്ദം വന്നതും എണീറ്റിരുന്ന് കണ്ണും തിരുമ്മി കൊണ്ട് അങ്ങോട്ടേക്ക് നോക്കി.
ചേച്ചിയുടെ പ്രകാശിതമായ മുഖം കണ്ടതും ഒരു ആഹ്ലാദ പുഞ്ചിരി എന്റെ ചുണ്ടില്‍ പിറന്നു.
കുളി കഴിഞ്ഞ്, നെഷിധയുടെ വീ-കട് കഴുത്തുള്ള പിങ്ക് ബനിയനും ഒരു ലൂസ് കറുപ്പ് പൈജാമയും ആയിരുന്നു ചേച്ചി ഇട്ടിരുന്നത്. ആ ഡ്രസ് കണ്ടപ്പോളാണ് നെഷിധടെ കുറേ ഡ്രസ് ഇവിടെ ഉള്ളത് പോലും ഞാൻ ഓര്‍ത്തത്.
അഞ്ചന ചേച്ചിക്ക് നെഷിധയേക്കാൾ രണ്ട് ഇഞ്ച് ഉയരകൂടുതൽ ഉണ്ടെന്നത് ഒഴിച്ചാൽ, ചേച്ചിയും എന്റെ അനിയത്തിയും ഏറെകുറെ ഒരേ സൈസ് ആയിരുന്നു. അതുകൊണ്ട് എന്റെ അനിയത്തിടെ ഡ്രസ് ചേച്ചിക്ക് പാകമായിരുന്നു.
“ഈ ഡ്രസ്സൊക്കെ ഇവിടെ ഉണ്ടായിരുന്ന കാര്യംമെന്താ നി പറയാത്തെ?” ചേച്ചി ചോദിച്ചു.
“അവൾട ഡ്രസ് ഇവിടെ ഉണ്ടായിരുന്ന കാര്യം ഞാൻ ഓര്‍ത്തില്ല, ചേച്ചി.”
അച്ചന്റെ മരണ ശേഷം ഒരിക്കല്‍ നെഷിധയും രാകേഷിനെയും ഞാൻ ഇവിടെ കൊണ്ടുവന്നിരുന്നു.
മൂന്നാഴ്ച അവർ ഇവിടെ ഉണ്ടായിരുന്നു. പഠിത്തം മുടങ്ങുമെന്നത് കൊണ്ടാണ് അവര്‍ക്ക് പെട്ടന്ന് തിരികെ പോകേണ്ടി വന്നത്.
ആ സമയത്ത് നെഷിധയും രാകേഷും ഒരുപാട് ഡ്രസും മറ്റനേകം സാധനങ്ങളും വാങ്ങിയിരുന്നു. അവർ നാട്ടിലേക്ക് പോയപ്പോ ലഗേജ് കൂടുതലായിരുന്നു. അതുകൊണ്ട് കുറെ സാധനങ്ങളെ അവര്‍ക്ക് കൊണ്ടുപോകാനും കഴിഞ്ഞില്ല, അതിന്‍റെ കൂട്ടത്തില്‍ ഈ തുണികളെയും ഉണ്ടായിരുന്നു.
എന്റെ അനിയത്തിയെ കുറിച്ച് ചിന്തിച്ചും, അവള്‍ എനിക്ക് മെസേജ് വല്ലതും അയച്ചോ എന്ന് നോക്കാൻ തോന്നി, ഉടനെ അടുത്തു വച്ചിരുന്ന എന്റെ മൊബൈലിനെ ഞാൻ തിരക്കി, പക്ഷെ കണ്ടില്ല.
“മൊബൈല്‍ ആണോ നി തിരക്കുന്നത്?” എന്റെ വെപ്രാളം കണ്ടിട്ട് ചേച്ചി ചോദിച്ചു. “എന്റെ കൈയിലുണ്ട്.” ചേച്ചി പറഞ്ഞതും ഞാൻ അവളെ നോക്കി.
“ഉറങ്ങാൻ കിടക്കുമ്പോ മൊബൈൽ എന്തിനാ സൈലന്റിൽ ഇടുന്നത്? ആരെങ്കിലും അത്യാവശ്യത്തിന് വിളിച്ചാല്‍ നി എങ്ങനെ അറിയും?” ചേച്ചിടെ സംശയം ചേച്ചി ചോദിച്ചു.
“റിംഗ് ശബ്ദം കേട്ട് ഞെട്ടി ഉണരാതിരിക്കാനാണ് ചേച്ചി. ശനിയും ഞായറും മാത്രമാണ് അങ്ങനെ ഞാൻ ചെയ്യാറുള്ളത്.” ചേച്ചിയുടെ പുഞ്ചിരി ആസ്വദിച്ചു കൊണ്ട് ഞാൻ മറുപടി കൊടുത്തു.
“നെഷിധ വിളിച്ചിരുന്നു, അതാ ഞാൻ എടുത്തത്. നി ഉറങ്ങുന്നെന്ന് പറഞ്ഞപ്പോ ഉണര്‍ത്തേണ്ടെന്നും അവൾ പറഞ്ഞു.”
ചേച്ചി പറഞ്ഞത് കേട്ട് പുഞ്ചിരിയോടെ ഞാൻ തലയാട്ടി. എന്നിട്ട് സമയം ചോദിച്ചു.
“സമയം ഒന്‍പത് ആവാന്‍ പോകുന്ന, അഞ്ച് മിനിറ്റ് കൂടിയുണ്ട്.”
ഇത്രയും സമയം ഞാൻ ഇറങ്ങിയോ? അവധി ദിവസങ്ങളില്‍ പോലും ജോഗിംഗ് ഞാൻ മുടക്കിയിരുന്നില്ല. ആദ്യമായിട്ടാണ് ഇത്ര ലേറ്റായി ഞാൻ ഉണരുന്നത്.
കഴിഞ്ഞ കുറെ ദിവസമായി ഞാൻ അനുഭവിച്ച മാനസിക പ്രശ്‌നങ്ങളും, തിരക്കും, യാത്രയും ഒക്കെ ആയിരിക്കും ഇങ്ങനെ ഇറങ്ങാനുള്ള കാരണം.
“പ്രഷോബ് ചേട്ടന്റെ കാര്യം ഏതെങ്കിലും അറിയോ, ചേച്ചിയെ ചേട്ടൻ വിളിക്കുകയോ മറ്റോ ചെയ്തോ?” ചേച്ചിയോട് ഞാൻ ചോദിച്ചതും ഇല്ലെന്ന് ചേച്ചി തലയാട്ടി.
“ചേട്ടനെ ഞാൻ കോൾ ചെയ്തു നോക്കി, എടുത്തില്ല, നിന്റെ മൊബൈലില്‍ നിന്നും ഞാൻ വിളിച്ചു നോക്കി. അവിടെ ചെന്ന് ബെല്‍ അടിച്ചും തടിയും നോക്കി, വിക്രം. ഒരു ഗുണവും ഉണ്ടായില്ല. പിന്നെ വാതിലിന്‍റെ ലോകിൽ തന്നെ ചേട്ടൻ ചാവി കുത്തി വച്ചിരിക്കുന്നത് കൊണ്ട് എന്റെ ചാവി ഉപയോഗിച്ച് തുറക്കാനും കഴിഞ്ഞില്ല.” ഇതൊക്കെ വെറും സാധാരണം എന്നപോലെ ചേച്ചി ചുവരില്‍ നോക്കി പറഞ്ഞു.
ഞാൻ ചേച്ചിയുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി, അതിൽ ചേട്ടനോട് ദേഷ്യമോ വെറുപ്പോ ഒന്നുംതന്നെ കണ്ടില്ല… അതുപോലെ സ്നേഹവും ആ കണ്ണുകളില്‍ ഇല്ലായിരുന്നു.
“പിന്നേ വിക്രം, നി ചെന്ന് കുളിച്ചിട്ട് വാ, നമുക്ക് സൂപ്പർ മാര്‍ക്കറ്റ് വരെ പോകാം. ഫുഡ് ഉണ്ടാക്കാനായി ഇവിടെ ചില സാധനങ്ങള്‍ ഒഴിച്ച് ബാക്കി ഒന്നുംതന്നെ ഇല്ല.” ചേച്ചി സോഫയിൽ നിന്ന് എണീറ്റു കൊണ്ട് പറഞ്ഞു.
“മാര്‍ക്കറ്റിൽ പോകേണ്ട കാര്യമില്ല ചേച്ചി. എന്റെ മൊബൈലില്‍ തൈബ സൂപ്പർ മാര്‍ക്കറ്റിന്‍റെ നമ്പറുണ്ട്. അതിൽ വിളിച്ച് നമുക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞ മതി, അവർ കൊണ്ടുവരും.
അതും പറഞ്ഞ് ഞാൻ ബെഡ്ഡുമെടുത്ത് റൂമിലേക്ക് നടന്നു. അതിനെ കട്ടിലില്‍ ഇട്ട ശേഷം എന്റെ പേഴ്സിൽ നിന്ന് ആയിരത്തിന്റെ ഒരു നോട്ട് എടുത്തുകൊണ്ട് പോയി, കിച്ചനിൽ ലിസ്റ്റ് എടുക്കുകയായിരുന്ന ചേച്ചിക്ക് നേരെ നീട്ടിയതും ചേച്ചി അതിനെ വാങ്ങിച്ചു.
“ഇവിടത്തേക്ക് വേണ്ട സാധനങ്ങളുടെ വലിയൊരു ലിസ്റ്റ് തന്നെ ഉണ്ടല്ലോ, വിക്രം!”
“അത് ശെരിയാ, ഇവിടെ ഫുഡ് ഒന്നും ഉണ്ടാക്കാതെ ഒന്നര മാസമായി, ചേച്ചി. കോഫീ മാത്രമാണ് എന്നും ഉണ്ടാക്കിയിരുന്നത്. എന്തായാലും ഇന്നു മുതൽ ഇവിടെ പാചകം ഉണ്ടാക്കി തുടങ്ങാം.”
“പിന്നേ വിക്രം, നീയെന്താ ഈ മൊബൈലില്‍ ലോക് ഇടാത്തത്?” ചേച്ചി ചോദിച്ചു.
“എന്റെ ഫ്ലാറ്റിലുള്ള വൈ-ഫൈ എന്റെ മൊബൈലില്‍ കണക്റ്റ് ആയതും ഓട്ടോ ലോക് ഓഫാവാൻ ഞാൻ സെറ്റ് ചെയ്തു വച്ചിട്ടുണ്ട് ചേച്ചി. വീട്ടിലുള്ളപ്പോ ലോക് വെറും ശല്യമാണ്.” അതും പറഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി.
ഫ്രെഷായി ഞാൻ റൂമിൽ നിന്ന് പുറത്ത് വന്നപ്പോ നല്ല മണം എന്റെ മൂക്കിനെ തുളച്ചു.
ബിരിയാണി ആണോ ചേച്ചി ഉണ്ടാക്കുന്നത്?
കൊതിയോടെ കിച്ചണിലേക്ക് ഞാൻ നടന്നു.
ചേച്ചി നല്ല തിരക്കില്‍ ആയിരുന്നു.
എന്നെ കണ്ടതും ഫ്ലാസ്ക്കിൽ നിന്ന് കോഫീ ഒഴിച്ച് എനിക്ക് തന്നിട്ട് പറഞ്ഞു, “ഇതെന്തു കുളിയാ വിക്രം! പോയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞല്ലോ? ഞാൻ പോലും ഇത്ര നേരം കുളിക്കാന്‍ എടുക്കില്ല.”
“വെറും കുളി മാത്രമല്ലല്ലോ ചേച്ചി, എന്റെ കൈക്കും കുറെ പണി ഉണ്ടായിരുന്നു. അതാ ലേറ്റ് ആയത്.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.
“അയ്യേ, എന്ത് തോന്ന്യാസമ വിക്രം, നി പറഞ്ഞത്?!” ചേച്ചി നാണിച്ച് ഉരുകി എനിക്ക് മുഖം താരത്തെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു.
ചേച്ചിയുടെ മുഖം ചുവന്ന് തുടുത്തിരുന്നു.
“എന്ത് തോന്ന്യാസം?” ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു. “തുണി നനയ്ക്കുന്നതും, ദേഹമാസകലം എണ്ണ തേച്ചു പിടിപ്പിക്കുന്നതും തോന്ന്യാസം ആണോ?”
“ഏഹ്…! അതായിരുന്നോ നി ഉദ്ദേശിച്ചത്?” ജോലി നിർത്തി എന്നെ നോക്കാതെ അവള്‍ ചോദിച്ചു.
“ചേച്ചി എന്താ വിചാരിച്ചത്?” ചിരി ഒളിപ്പിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“അത് പിന്നെ… ഞാൻ.. ഞാനൊന്നും വിചാരിച്ചില്ല.” ചേച്ചി സ്പീഡിൽ പറഞ്ഞു.
“അത് കള്ളം. സത്യം പറ ചേച്ചി, ഞാൻ വാണമടിച്ചു എന്നല്ലേ ചേച്ചി വിചാരിച്ചത്?” ഒരു കൂസലുമില്ലാതെ ഞാൻ ചോദിച്ചതും “അയ്യേ…!!!” എന്ന് ചേച്ചി നിലവിളിച്ചു പോയി.
“എന്തു അയ്യേ? ശരിക്കും അതുതന്നെയല്ലെ ചേച്ചി വിചാരിച്ചത്?” ഞാൻ ചോദിച്ചു.
“വേണ്ടാത്തരം പറയാതെ ഒന്ന് പോയേ.” അതും പറഞ്ഞ് ചേച്ചി വേഗത്തിൽ അണ്ടിപ്പരിപ്പ് നെയ്യില്‍ ഇട്ട് വറുക്കാന്‍ തുടങ്ങി. “ഇങ്ങനെയൊക്കെ ഓരോന്ന് പറയാൻ നാണമില്ലേ നിനക്ക്?” ചേച്ചി നാണിച്ച് ചോദിച്ചു.
“ഏകദേശം എല്ലാ മനുഷ്യരും ചെയ്യുന്നത് തന്നെയല്ലേ ഇതൊക്കെ?” ഞാൻ ചോദിച്ചു, “പിന്നേ ചേച്ചി ഇങ്ങനെയൊന്നും ചെയ്തിട്ടില്ലേ?”
എന്റെ ചോദ്യം കേട്ട് ചേച്ചി ഒന്ന് ഞെട്ടി, ഭയന്നത് പോലെ ചേച്ചിയുടെ ശരീരം ഒന്ന് വിറച്ചു. മുഖത്ത് ഉണ്ടായിരുന്ന നാണമൊക്കെ നൊടിയിടയിൽ മറഞ്ഞു.
“ഈ സംസാരം മതിയാക്ക് വിക്രം.” ചേച്ചി പെട്ടന്ന് ദേഷ്യത്തിൽ ശബ്ദമുയർത്തിയതും ഞാനും പറയാൻ വന്നതിനെ വിഴുങ്ങി.
ചേച്ചി ദേഷ്യപ്പെട്ടത് എന്നെ സങ്കടപ്പെടുത്തി യെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല.
അത്തരം സംസാരം വേണ്ടായിരുന്നു! എന്നെ ഞാൻ സ്വയം വഴക്ക് പറഞ്ഞിട്ട് മിണ്ടാതെ കോഫീ കുടിച്ചു.
ശേഷം ഞാനും ചേച്ചിയെ സഹായിക്കാൻ തുടങ്ങി. ചേച്ചിയും എനിക്ക് ചെയ്യാനുള്ളത് മാത്രം അതാത് സമയങ്ങളില്‍ പറഞ്ഞ് കൊണ്ടിരുന്നു എന്നല്ലാതെ. മറ്റൊരു കാര്യവും സംസാരിച്ചില്ല.
അങ്ങനെ ജോലിയെല്ലാം കഴിഞ്ഞതും, “കുറച് നേരം ഞാനൊന്ന് കിടക്കട്ടെ, വിക്രം. തല വേദനിക്കുന്നു.” എന്നും പറഞ്ഞ് അഞ്ചന ചേച്ചി ചേച്ചിയുടെ റൂമിലേക്ക് പോയി.
വിഷമത്തോടെ ഞാൻ പോയി സോഫയിൽ കിടന്ന് ടിവി കണ്ടു. ഇടയ്ക്ക് നെഷിധയെ വിളിച്ച് സംസാരിക്കുകയും ചെയ്തു.
അന്നേരം മറിയ രണ്ടാമതും ഒരു മെസേജ് കൂടി എനിക്ക് വന്നു. *ദേഷ്യമാണോ?* എന്നും ചോദിച്ച്. അതിനും ഞാൻ മറുപടി കൊടുത്തില്ല.
ഞാൻ അവള്‍ ദ്രോഹിയായൂം, വിശ്വസിക്കാൻ കൊള്ളില്ലാത്തവനും അല്ലേ. പിന്നെ എന്തിന് എന്നോട് പേഴ്സണലായി സംസാരിക്കണം?
അവസാനം എങ്ങനെയോ എന്റെ ശ്രദ്ധ ടിവിയിലായി.
സമയം ഒന്ന് കഴിഞ്ഞതും ചേച്ചി റൂം തുറക്കുന്ന ഒച്ച കേട്ടു. പക്ഷേ ഞാൻ ടിവിയിൽ തന്നെ നോക്കി കിടന്നു.
ചേച്ചി അടുത്ത് വന്ന് നിന്നെങ്കിലും ഞാൻ അപ്പോഴും ചേച്ചിയെ നോക്കിയില്ല.
“ഡാ വിക്രം?” ചേച്ചി വിളിച്ചു. പക്ഷേ മിണ്ടാതെ കിടന്ന് ഞാൻ ടിവിയിൽ തന്നെ നോക്കി.
“ഡാ, നി ഇങ്ങനെ കിടന്നാൽ ഞാൻ എങ്ങനെ ഇരിക്കും?”
“ഏഴെട്ട് കസേര വെറുതെ കിടപ്പുണ്ടല്ലോ, ഏതെങ്കിലും ഒന്നില്‍ പോയിരിക്ക്.” ഞാൻ ടിവിയിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
“ഓഹോ.. എനിക്ക് സോഫയിൽ തന്നെ ഇരിക്കണമെങ്കിലോ?” എന്നും പറഞ്ഞ് ചേച്ചി എന്നെ തള്ളി നീക്കാൻ നോക്കിയതും ഞാൻ ബലം പിടിച്ചു കിടന്നു.
ഉടനെ അവള്‍ ചിരിച്ചുകൊണ്ട് എന്നെ ഇക്കിളി പെടുത്തിയതും ഞാനും ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
അപ്പോ എന്റെ തല ഒന്ന് ഉയർന്നതും, ആ തക്കത്തിന് ചേച്ചി സോഫയുടെ അറ്റത്ത് കേറി ഇരുന്നു.
“അത്രയ്ക്കായോ?” എന്നും പറഞ്ഞ്, എന്റെ തല ഞാൻ ചേച്ചിയുടെ മുലകളിലൂടെ ഉരച്ചു കൊണ്ട്, എന്റെ കൈകൾ ചേച്ചിയെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു കൊണ്ട്, ഞാൻ ചേച്ചിയുടെ മടിയില്‍ ചെരിഞ്ഞു കിടന്നു.
എന്റെ മുഖം ചേച്ചിടെ വയറിൽ നന്നായി അമർന്നു. എന്റെ ചുണ്ടുകള്‍ കൂർപ്പിച്ച് ആ വയറിൽ ഞാൻ ഉരസി. ഒടുവില്‍ എന്റെ മുഖവും കവിളും ഉപയോഗിച്ച് ആ വയറിൽ അമര്‍ത്തി ഒന്ന് തഴുകി.
അതിനുശേഷം, എന്റെ തല ഞാൻ മെല്ലെ കറക്കി ഇളക്കി ചേച്ചിയുടെ ചേര്‍ന്നിരുന്ന തുടകൾക്കിടയിൽ ചെറിയൊരു വിടവ് സൃഷ്ടിച്ചു കൊണ്ട്, ഞാൻ ആ മടിയില്‍ മലര്‍ന്നു കിടന്നു.
എന്റെ തല ശെരിക്കും ചേച്ചിയുടെ പൂറിന് മുകളിലാണ് അമർന്നിരുന്നതെന്ന് മനസിലായി. ഉടനെ എന്റെ കുണ്ണ പെട്ടന്ന് പിടഞ്ഞെഴുനേറ്റതും ഞാൻ വേഗം കാലുകൾ മടക്കി സോഫയിൽ ചവിട്ടി നിർത്തി. എന്നിട്ട് പുഞ്ചിരി മാറാതെ, കിടന്നുകൊണ്ട് തന്നെ ചേച്ചിയുടെ കണ്ണുകളില്‍ നോക്കി.
ഇങ്ങനെയുള്ള ശ്രിംഗാര ചേഷ്ട്ടകൾ കാണിച്ചുകൊണ്ട് ഞാൻ ചേച്ചിയുടെ മടിയില്‍ കിടക്കുമെന്ന് ചേച്ചി തീരെ പ്രതീക്ഷിച്ചു കാണില്ല. അവൾടെ കൈകൾ എനിക്ക് മുകളില്‍ മുന്നോട്ട് നീട്ടി പിടിച്ചുകൊണ്ട് അവള്‍ സ്തംഭനാവസ്ഥയിലായിരുന്നു. ചേച്ചിയുടെ മിഴിഞ്ഞു പോയ കണ്ണുകൾ എന്റെ മുഖത്ത് തറച്ചു നിന്നു. ശ്വാസം പോലും ചേച്ചി അടക്കി പിടിച്ചിരുന്നു.
കുറെ കഴിഞ്ഞാണ് ചേച്ചി ഒന്ന് അനങ്ങിയത്. ചേച്ചിടെ ശരീരം ശക്തമായി വിറച്ചു, ശ്വാസഗതിക്ക് അല്‍പ്പം വേഗത കൂടി, കണ്ണില്‍ ഭയം മിന്നി, നാസിക ഒന്ന് വിടര്‍ന്നു ചുരുങ്ങി, അവസാനം ചേച്ചിയുടെ കണ്ണുകൾ മെല്ലെ നിറയാന്‍ തുടങ്ങിയതും ഞാൻ വിരണ്ടെഴുനേറ്റു നിന്നു.
“ചേച്ചി…, സോറി ചേച്ചി… ഞാൻ… ചിന്തിക്കാതെ….അങ്ങനെ— ഇനി… ഒരിക്കലും ഞാൻ ചേച്ചിയെ അങ്ങനെയൊന്നും തൊടില്ല. പ്ലീസ് ചേച്ചി…. കരയല്ലെ.” ഞാൻ വെപ്രാളം പിടിച്ചു എന്തൊക്കെയോ പറഞ്ഞ് ചേച്ചിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
കണ്ണ് നിറഞ്ഞെങ്കിലും ഭാഗ്യത്തിന് ചേച്ചി കരഞ്ഞില്ല. പെട്ടന്ന് കണ്ണ് തുടച്ചു കൊണ്ട് ചേച്ചി ചിരിച്ചു.
“സോറിയൊന്നും വേണ്ട, വിക്രം. ഞാനാണ് ഒരു തൊട്ടാവാടിയെ പോലെ…” ചേച്ചി പിന്നെയും കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു. “ശരി, അതുപോട്ടെ. വാ നമുക്ക് കഴിക്കാം.”
“ശെരിക്കും ചേച്ചിക്ക് എന്നോട് ദേഷ്യം ഇല്ലല്ലോ, അല്ലേ?” സംശയത്തോടെ ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.
ഉടനെ ചേച്ചിയുടെ മുഖം പഴയത് പോലെ പ്രകാശിതമായി. അപ്പോൾ മാത്രമാണ് എനിക്ക് സമാധാനമായത്.
പക്ഷേ കുറുക്കന്‍റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലാണെന്ന് പറയും പോലെ, എന്റെ നോട്ടം ചേച്ചിയുടെ അകന്നു പോയിരുന്ന ബനിയന്‍റെ ഉള്ളിലേക്ക് നുഴഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.
ചേച്ചിയുടെ മുലകൾക്കിടയിലെ വിടവ് ചെറുതായി മാത്രമാണ് കണ്ടത്. പക്ഷേ അത് ഞാൻ ആസ്വദിച്ചു.
എന്റെ നോട്ടം എവിടെയാണെന്ന് കണ്ടതും ചേച്ചി ചിരിച്ചുകൊണ്ട് വേഗം എണീറ്റ് നിന്നിട്ട് പറഞ്ഞു, “ശെരിക്കും, വിക്രം! സൂപ്പർ മാര്‍ക്കറ്റിൽ നിന്ന് കോഴി വാങ്ങിച്ചതിനു പകരം നിന്നെ പിടിച്ചു ബിരിയാണിയിൽ ഇട്ടാ മതിയായിരുന്നു.”
ചേച്ചി പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.
“ഞാൻ കോഴിയൊന്നുമല്ല ചേച്ചി, ഞാൻ വെറും പാവമാ.”
അതിന് മറുപടിയായി ചേച്ചി ചിരിച്ചിട്ട് എന്നെയവൾ കിച്ചണിലേക്ക് വലിച്ചു കൊണ്ടുപോയി.
എല്ലാം എടുത്ത് മേശപ്പുറത്ത് വച്ചിട്ട് ഞങ്ങൾ കഴിക്കാനിരുന്നു.
“ബിരിയാണി ഭയങ്കര ടേസ്റ്റാണല്ലൊ ചേച്ചി!!” ഒരു പിടി കഴിച്ചു നോക്കിയിട്ട് ചേച്ചിയുടെ കൈപ്പുണ്യത്തെ പുകഴ്ത്തിയതും ചേച്ചിക്ക് നാണം വന്നു.
അതുകഴിഞ്ഞ് ഞാൻ ശെരിക്കും ആസ്വദിച്ചു തന്നെയാ കഴിച്ചത്, ചേച്ചിയും സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് കഴിച്ചു.
ഇനി എന്റെ സ്വപ്നത്തെ കുറിച്ചു പറഞ്ഞാൽ ചേച്ചി എങ്ങനെ പ്രതികരിക്കും എന്നറിയാന്‍ എനിക്ക് ആഗ്രഹം തോന്നിയതും ഞാൻ മെല്ലെ തുടങ്ങി, “പിന്നേ ചേച്ചി, കഴിഞ്ഞ രാത്രി ഞാനൊരു സ്വപ്നം കണ്ടായിരുന്നു.”
“എന്തു സ്വപ്നം!?” അതറിയാൻ തിടുക്കമുണ്ടായത് പോലെ ചേച്ചി ചോദിച്ചു.
“സ്വപ്നത്തില്‍ ചേച്ചി എന്റെയടുത്ത് കിടക്കുകയായിരുന്നു, അപ്പോ ഞാന്‍—.”
“ആ പാവത്തിനെ നി എന്താ ചെയ്തത്?” ചേച്ചി വെപ്രാളപ്പെട്ട് ചാടി കേറി ചൂടായി ചോദിച്ചു.
“അത് ഞാൻ പറഞ്ഞാൽ ചേച്ചി ചിലപ്പോ എന്നോട് പിണങ്ങും.” ടെൻഷനോടെ ഞാൻ പറഞ്ഞതും ചേച്ചിയുടെ മുഖം പെട്ടന്ന് മാറി.
ഉടനെ കഴിക്കുന്നതും നിർത്തി എന്നെ വിലയിരുത്തും പോലെ സീരിയസ്സായി നോക്കിയ ശേഷം ചേച്ചി പറഞ്ഞു, “എന്നാൽ അങ്ങനെയുള്ള കാര്യമൊന്നും എനിക്ക് കേൾക്കണ്ട.” അതും പറഞ്ഞ് ചേച്ചി മിണ്ടാതിരുന്നു കഴിച്ചതും എന്റെ നിരാശയ്ക്ക് അതിരില്ലായിരുന്നു.
കഴിച്ച ശേഷം ബാക്കി വന്നതെല്ലാം കിച്ചനിൽ കൊണ്ട് അടച്ചു വച്ച ശേഷം, പാത്രങ്ങളും കഴുകി വച്ച് ഞങ്ങൾ ഹാളിലേക്ക് വന്നു.
പക്ഷേ ഹാളില്‍ നിന്ന് ചേച്ചി നേരെ റൂമിലേക്കാണ് പോയത്.
ഞാൻ സോഫയിൽ പിന്നെയും കിടന്നുകൊണ്ട് ടിവി ഓണാക്കി. ടിവിയും കണ്ടുകൊണ്ട് ഞാൻ അങ്ങനെ ഉറങ്ങിപ്പോയി.
പിന്നേ ഉണര്‍ന്നത് വൈകിട്ട് ആറ് മണിക്കും.
തലയ്ക്ക് വല്ലാത്ത വേദന ഉണ്ടായിരുന്നു, നല്ല ക്ഷീണവും. പോരാത്തതിന് വായ്ക്ക് ഒരു കൈപ്പും.
ചേച്ചി എന്തു ചെയ്യുന്നു എന്നറിയാന്‍ ഞാൻ പോയി നോക്കി, പക്ഷേ റൂം പൂട്ടിയിരുന്നു.
തട്ടി നോക്കിയെങ്കിലും പ്രതികരണമൊന്നും ഇല്ലായിരുന്നു.
നേരെ ബാത്റൂമിൽ ചെന്ന് പല്ലും തേച്ച് മുഖവും കഴുകിയ ശേഷം, കിച്ചനിൽ പോയി കോഫീ ഉണ്ടാക്കി. എനിക്ക് വേണ്ടത് കപ്പില്‍ എടുത്തിട്ട് ബാക്കിയുള്ളത് ഫ്ലാസ്ക്കിലുമാക്കി.
കോഫീ ചൂടോടെ ഊതി കുടിച്ചതും നല്ല ഉന്മേഷമുണ്ടായി. അത്രയും കുടിച്ച ശേഷം ഞാൻ പിന്നെയും സോഫയിൽ കിടന്ന് ടിവി കണ്ടു.
അര മണിക്കൂര്‍ കഴിഞ്ഞ് ചേച്ചി റൂം തുറന്ന് ഹാളിലേക്ക് വന്നു.
ഉടനെ ഞാൻ എണീറ്റ് നീങ്ങിയിരുന്നതും ചേച്ചിയും സോഫയിൽ ഇരുന്നു.
“ചേച്ചിക്ക് കോഫീ ഞാൻ ഫ്ലാസ്ക്കിലുമാക്കി വച്ചിട്ടുണ്ട്. എടുത്ത് കുട്ടിക്ക് ചേച്ചി.”
“ഇപ്പൊ വേണ്ട, വിക്രം. ഞാൻ പിന്നേ കുടിച്ചോളാം.” ചേച്ചി പറഞ്ഞു. “അല്ല, എപ്പോ നോക്കിയാലും ഇംഗ്ലീഷ് മൂവി ആണല്ലോ കാണുന്നത്?” ചേച്ചി കളിയാക്കും പോലെ പറഞ്ഞു. “പിന്നേ ഇംഗ്ലീഷ് മൂവീസ് എനിക്കും ഇഷ്ട്ടമാണ്, കേട്ടോ.” ചേച്ചി കൂട്ടിചേര്‍ത്തു.
“സാഹസവും കല്‍പിതവും ഓക്കെ കൂടുതൽ ഉള്ളതാണ് എനിക്കുമിഷ്ട്ടം ചേച്ചി. കാണാന്‍ നല്ല ത്രീല്ലിംഗാണ്.”
ശരിയാണെന്ന പോലെ തലയാട്ടി കൊണ്ട് ചേച്ചിയും ഇരുന്നു കണ്ടു.
ഞങ്ങൾ രണ്ടുപേരും സോഫയുടെ രണ്ടറ്റത്തായാണ് ഇരുന്നിരുന്നത്. അതെന്നെ സങ്കടപ്പെടുത്തി. അവള്‍ക്കടുത്തേക്ക് നീങ്ങി ഇരിക്കാൻ മനസ്സ് കൊതിച്ചു… പക്ഷേ ആ ആഗ്രഹത്തെ എന്റെ ഉള്ളില്‍ തന്നെ ഒതുക്കി.
ഇടയ്ക്കൊക്കെ ഞാൻ തല തിരിച്ച് മറ്റെങ്ങോ നോക്കുന്നത് പോലെ ചേച്ചിയെ ഒന്ന് നോക്കുമായിരുന്നു.
ചേച്ചി ചിലപ്പോ ടിവിയിലും, ചിലപ്പോൾ എന്നെയും നോക്കിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അവസാനം, ചേച്ചി എന്നെ വിളിച്ചു,
“വിക്രം..?”
“എന്താ ചേച്ചി?” തല തിരിച്ച് അവളെ നോക്കി ഞാൻ ചോദിച്ചു
“അത്… പിന്നേ…!” ചേച്ചി മടിച്ചു.
“മടി വേണ്ട, എന്തായാലും ചേച്ചി പറ.” ഞാൻ പ്രോത്സാഹിപ്പിച്ചു.
“വേണമെങ്കി വിക്രം എന്റെ മടിയില്‍ കിടന്നൊ. ഞാൻ കരയില്ല.” നിഷ്കളങ്കമായി ചേച്ചി അത് പറഞ്ഞതും എന്തുകൊണ്ടോ സന്തോഷത്തിന് പകരം സങ്കടമാണ് എന്റെ മനസ്സില്‍ നിറഞ്ഞത്.
നേരത്തെ ഞാൻ വിഷമിച്ചു എന്നത് കൊണ്ടാണോ, അതോ, ഞാൻ മടിയില്‍ കിടക്കുന്നത് ചേച്ചിക്കും ഇഷ്ട്ടമായത് കൊണ്ടാണോ എന്നൊന്നും ചേച്ചിയുടെ മുഖത്ത് നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
എന്തായാലും ചേച്ചിയുടെ മടിയില്‍ കിടക്കാന്‍ ഞാൻ കൊതിച്ചിരുന്നത് കൊണ്ട് ഞാൻ മെല്ലെ ചേച്ചിയുടെ മടിയിൽ മലർന്നു കിടന്നതും, മടിച്ചുമടിച്ച് ചേച്ചി എന്റെ മുടിയില്‍ വലതുകൈ കൊണ്ട് മെല്ലെ തഴുകി.
ഉടനെ ഞാൻ ചേച്ചിയുടെ ഇടത് കൈ എന്റെ രണ്ട് കൈകൾ കൊണ്ടും എടുത്ത് എന്റെ ഹൃദയത്തിന് മുകളില്‍ വച്ചശേഷം എന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.
അപ്പോൾ ചേച്ചി ഒന്ന് വിറച്ചെങ്കിലും ആ വിറയൽ ഉടനെ മാറുകയും ചെയ്തു. ഇപ്പോൾ ചേച്ചിയുടെ വിരലുകള്‍ ഒരു മടിയും കൂടാതെ എന്റെ മുടിയിഴകൾക്കിടയിലൂടെ ഇഴഞ്ഞു നടന്നു.
“വിക്രം?” ചേച്ചി പിന്നെയും മടിച്ചു മടിച്ചു ടിവിയിൽ കണ്ണും നട്ട് വിളിച്ചു.
“എന്താ ചേച്ചി?”
അല്‍പ്പ നേരത്തെ മൌനത്തിനു ശേഷം എന്നെ നോക്കാതെ തന്നെ അവള്‍ ചോദിച്ചു, “നിന്റെ സ്വപ്നത്തില്‍ നി എന്നെ എന്താണ് ചെയ്തത്?”
അത് ചോദിച്ചപ്പൊ ചേച്ചിടെ കൈ ചെറുതായി നിറയ്ക്കുന്നത് ഞാൻ കണ്ടു.
“ചേച്ചിയുടെ ശരീരം മുഴുവനും ഞാൻ ഉമ്മ വച്ചു, ചേച്ചിടെ രണ്ട് മുലയും ഞാൻ കുടിച്ചു, ചേച്ചിടെ പൂറിലും ഞാൻ ഉമ്മ—”
“വിക്രം…!!” പെട്ടന്ന് ദേഷ്യത്തില്‍ ചേച്ചി അലറിയതും ഞാൻ പേടിച്ചുപോയി. ഉടനെ ഞാൻ ചാടി എഴുനേറ്റ് നിന്നു. ചേച്ചിയും ദേഷ്യത്തില്‍ എഴുനേറ്റ് കൊണ്ട് എന്നെ തുറിച്ചുനോക്കി നിന്നു.
അവസാനം അവള്‍ രോഷത്തോടെ പറഞ്ഞു, “നി ശെരിക്കും ചീത്തയാണ്, വിക്രം.. ശെരിക്കും ചീത്തയ.” അത്രയും പറഞ്ഞിട്ട് ചേച്ചി വേഗം റൂമിലേക്ക് പോയി വാതിലടച്ചു പൂട്ടി.
എനിക്ക് ശെരിക്കും ഭ്രാന്താണോ? ഞാൻ സ്വയം ചോദിച്ചു.
എന്തൊക്കെയാണ് ചേച്ചിയോട് ഞാൻ പറഞ്ഞത്!
പക്ഷെ എന്റെ സ്വപ്നത്തില്‍ അതൊക്കെ ഞാന്‍ ചേച്ചിയെ ചെയ്തിരുന്നു എന്നത് സത്യമാണ്.
രാത്രി ഒന്‍പത് ആയിട്ടും ചേച്ചി പുറത്തേക്ക് വന്നില്ല.
“ചേച്ചി?” റൂമിന്റെ പുറത്ത് നിന്ന് വാതിലിൽ മുട്ടി.
ചേച്ചി വിളി കേട്ടില്ല.
ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു, “ചേച്ചിക്ക് വിശക്കുന്നില്ലേ?”
എന്നാൽ മറുപടി ഒന്നും കേട്ടില്ല, വാതിലും ചേച്ചി തുറന്നില്ല.
എനിക്കും വിശപ്പില്ലായിരുന്നു അതുകൊണ്ട് ഹാളില്‍ തന്നെ എന്റെ ബെഡ്ഡിട്ട് ഞാൻ കിടന്നു. ലൈറ്റും നല്ല ഡിമ്മാക്കിയാണ് ഞാൻ വച്ചത്.
ഉറക്കം വരാതെ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് എത്രവട്ടം ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു എന്നറിയില്ല.
ഒടുവില്‍, കുറേനേരം ബാൽക്കനിയിൽ പോയിരിക്കാം എന്ന് ചിന്തിച്ച ആ നിമിഷം, ചേച്ചി റൂമിന്റെ വാതിൽ തുറന്നു. ശേഷം നടന്ന് എന്റെ അടുത്തേക്ക് വന്നുനിന്നു.
ഹാളില്‍ വ്യാപിച്ചിരുന്ന ആ മങ്ങിയ നീല വെളിച്ചത്തിൽ ഞങ്ങൾക്ക് പരസ്പ്പരം വ്യക്തമായി തന്നെ കാണാന്‍ കഴിഞ്ഞിരുന്നു.
കാല്‍ മുട്ട് വരെയുള്ള പാവാടയും ഇറുകിയ ബനിയനും ആയിരുന്നു ചേച്ചിടെ വേഷം.
രണ്ട് മുലകളും പുറത്തേക്ക് തള്ളി നില്‍ക്കുന്നത് കണ്ടതും ശരീരമാകെ ഒരു തരിപ്പ് പടർന്നു കേറി.
മിഴിച്ചു നില്‍ക്കുന്ന എന്നെ അല്‍ഭുതപ്പെടുത്തി കൊണ്ട് ചേച്ചി ചോദിച്ചു, “ഞാനും ഇവിടെ കിടന്നോട്ടേ, വിക്രം?”
അതുകേട്ട് നാവിറങ്ങി പോയ ഞാൻ നടു ബെഡ്ഡിൽ നിന്നും നീങ്ങി കിടന്നു, എന്നിട്ട് ഞാൻ പുതച്ചിരുന്ന ബ്ലാങ്കറ്റിന്റെ അറ്റം ഉയർത്തി കൊടുത്തതും ചേച്ചി അകത്തേക്ക് നുഴഞ്ഞ് കേറി എനിക്ക് പുറം തിരിഞ്ഞ് എന്നോട് ചേര്‍ന്നു കിടന്നു.
കഴിഞ്ഞ രാത്രിയിലെ അതേ കിടപ്പ്. ചേച്ചിയുടെ ആ കിടപ്പ് എന്റെ കൂണ്ണയെ ഉണര്‍ത്തി. അത് ചേച്ചിടെ ചന്തിയിൽ നല്ലത് പോലെ അമർന്നു. പക്ഷേ ചേച്ചി അനങ്ങാതെ കിടന്നു.
ചേച്ചിയെ തേടാനുള്ള മോഹത്തെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല. അല്‍പ്പം മടിയും ഭയത്തോടെയും എന്റെ കൈ ഞാൻ ചേച്ചിയുടെ അരയില്‍ കൊണ്ട് തൊട്ടും തൊടാതെയും വച്ചു. ഉടനെ ചേച്ചി എന്റെ ആ കൈ പിടിച്ചു വലിച്ച് ചേച്ചിയുടെ അടിവയറിൽ കൊണ്ട് വച്ചു… ശേഷം, ചേച്ചി നിരങ്ങി എന്നോട് കൂടുതൽ ചേര്‍ന്നു കിടന്നു.
ചേച്ചിയുടെ ബനിയൻ ചേച്ചിയുടെ അടിവയറിനെ പൂര്‍ണമായി മറച്ചിരുന്നില്ല, നഗ്നമായ വയറിലാണ് എന്റെ ഉള്ളംകൈ പതിഞ്ഞിരുന്നത്.
അതോടെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.
ഞാൻ മെല്ലെ ചേച്ചിയുടെ വയറിൽ തടവിയതും, ചേച്ചി വേഗം എന്റെ കൈ വലിച്ചു മാറ്റി, എന്നിട്ട് ചേച്ചിയുടെ മാറോട് ചേര്‍ത്ത് എന്റെ ആ കൈയെ കെട്ടിപ്പിടിച്ച് ബന്ധനത്തില്‍ ആക്കി.
എന്റെ കൈ ചേച്ചിയുടെ വലത് മുലയിൽ അമർന്നിരുന്നു വെങ്കിലും എന്റെ കൈപത്തി ചേച്ചിയുടെ തോളും കഴുത്തും ചേരുന്ന ഭാഗത്തായിരുന്നു.
ഈ രീതിക്ക് ആണെങ്കിലും ചേച്ചിയെ ഞാൻ ചേര്‍ത്തു പിടിച്ചാണല്ലോ കിടക്കുന്നതെന്ന ചിന്ത എന്നെ സന്തോഷിപ്പിച്ചു.
ഒരുപാട് നേരം ചേച്ചി മിണ്ടാതെ കിടന്നപ്പൊ അവള്‍ ഉറങ്ങിയെന്ന് ഞാൻ കരുതി.
പക്ഷേ പെട്ടന്ന് ചേച്ചി എന്റെ കൈ വിട്ടിട്ട് മലര്‍ന്നു കിടന്നതും എന്റെ കൈപ്പത്തി ചേച്ചിയുടെ ഇടത് മുലയ്ക്ക് മുകളിലായി അമർന്നു.
ഉടനെ എനിക്ക് കാമഭ്രാന്ത് പിടിച്ചത് പോലെയായി. കണ്ണില്‍ ഇരുട്ട് കേറി, ഒരു നിമിഷത്തേക്ക് എന്റെ തലച്ചോറ് പോലും പ്രവർത്തനരഹിതമായി തീര്‍ന്നു.
മുലയിൽ നിന്നും ചേച്ചി എന്റെ കൈ എടുത്തു മാറ്റാതെ വന്നപ്പോള്‍ ഞാൻ അമ്പരന്നു. ഞാനായിട്ട് എടുത്ത് മാറ്റിയുമില്ല.
ചേച്ചിയുടെ മുലയിൽ അമർന്നിരുന്ന എന്റെ കൈ തരിച്ചതും ചേച്ചിയുടെ മുലയിൽ ചെറുതായി ഞാൻ ഒന്ന് അമർത്തി. ഉടനെ ചേച്ചിയുടെ മുല ഞെട്ട് പതിയെ ഉണര്‍ന്ന് എന്റെ ഉള്ളം കൈയിൽ കുത്തി നിന്നു.
“വിക്രം?” ചേച്ചി ശബ്ദം താഴ്ത്തി വിളിച്ചു. നിസംഗത ആ വിളിയിൽ ഉണ്ടായിരുന്നു.
“എന്താ ചേച്ചി?” വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാൻ ചോദിച്ചു.
“നി ശെരിക്കും അങ്ങനെ ഒരു സ്വപ്നം കണ്ടോ? അതോ വെറുതെ വായിൽ തോന്നിയത് പറഞ്ഞതാണോ?” ചേച്ചി സംശയത്തോടെ ചോദിച്ചു.
“എനിക്ക് കള്ളം പറയേണ്ട കാര്യമില്ല, ചേച്ചി.” അങ്ങനെ ഞാൻ പറഞ്ഞതും കുറച്ച് നേരത്തേക്ക് ചേച്ചി മിണ്ടിയില്ല. എന്നിട്ട് ചേച്ചി പഴയത് പോലെ ചെരിഞ്ഞു കിടന്നു.
ചേച്ചി അങ്ങനെ കിടന്നതും ചേച്ചിയുടെ മുല എന്റെ കൈപ്പത്തിയിൽ നല്ലതുപോലെ അമർന്നിരുന്നു. അത് പ്രശ്നം അല്ലാത്ത പോലെയാണ് ചേച്ചി കിടന്നത്.
“നീ കണ്ടത് സ്വപ്നം ആണെന്നറിയാം. എന്നാലും, വിക്രം എന്തിനാണ് എന്നെ അങ്ങനെയൊക്കെ ചെയ്തത്?” എന്റെ മനസ്സിലിരിപ്പ് അറിയാൻ വേണ്ടി ചേച്ചി ചോദിച്ചു.
“നിന്റെ സൗന്ദര്യം എന്റെ ഹരമാണ്, ചേച്ചി. നിന്റെ വ്യക്തിത്വം ആകര്‍ഷകമാണ്. നിന്റെ അംഗലാവണ്യം എന്റെ കാമാസക്തിയെ വർദ്ധിപ്പിക്കുന്നു അഞ്ചന, നിന്റെ സ്വരം എന്റെ ചെവികള്‍ക്ക് ഭോജനവും ആണ്. മൊത്തത്തില്‍ നി എന്റെ ദൗര്‍ബല്യം ആണ്, ചേച്ചി. എന്റെ കാമുകിയായി.. എന്റെ ഭാര്യയായി എനിക്ക് എന്റെ അഞ്ചനയെ കിട്ടിയിരുന്നെങ്കില്‍ എന്ന് എല്ലാ നിമിഷവും ഞാൻ ആശിച്ചു പോകുകയാണ്. അങ്ങനെ എന്റെ മനസ്സും ശരീരവും പ്രണയിക്കുന്ന എന്റെ ഈ ചേച്ചിയെ സ്വപ്നത്തില്‍ പോലും സ്വന്തമാക്കാൻ ആഗ്രഹിച്ചത് തെറ്റ് തന്നെയാണെന്ന് അറിയാം ചേച്ചി. പക്ഷേ എന്റെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങൾ എന്റെ ജീവിത്തില്‍ അരങ്ങേറുന്നത് എന്റെ കുറ്റമാണോ?.” ചേച്ചിയുടെ മുലയെ മെല്ലെ അമർത്തി പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു നിർത്തി.
എന്നിട്ട് ഇടത് മുലയുടെ അടിയില്‍ നിന്ന് എന്റെ കൈ മെല്ലെ വലിച്ചെടുത്തിട്ട് ചേച്ചിയുടെ വലത് മുലയെ ഞാൻ പിടിച്ച് പതിയെ കശക്കിയുടച്ചു.
ചേച്ചി ഒന്ന് ഞെട്ടി. ചേച്ചിയുടെ ശരീരം വിറച്ചു. “എന്താണ് നി ചെയ്യുന്നത്, വിക്രം?” എന്റെ കൈതണ്ടയിൽ മുറുക്കി പിടിച്ചുകൊണ്ട് ചേച്ചി ചോദിച്ചു.
പക്ഷേ ചേച്ചിയുടെ സ്വരത്തില്‍ ദേഷ്യം ഇല്ലായിരുന്നു. എന്റെ കൈ പിടിച്ചു മാറ്റാനും ചേച്ചി ശ്രമിച്ചില്ല. കുറ്റപ്പെടുത്തലും ആ ചോദ്യത്തിൽ ഇല്ലായിരുന്നു.
ചേച്ചിയുടെ മുല കശക്കുന്നത് ഞാൻ നിർത്തിയില്ല.. രണ്ട് മുലകളും ഞാൻ മാറിമാറി പിടിച്ചു കശക്കി.
എന്റെ കൈ പ്രയോഗത്തില്‍ ചേച്ചിയുടെ മുല ഞെട്ടുകൾ വീർത്ത് നെല്ലിക്ക പോലെ ഉറച്ചു നിന്നു. അതിനെയും ഞാൻ പിടിച്ചു ഞെരിച്ചു.
“ഞാൻ വേറൊരാളുടെ ഭാര്യയല്ലേ, വിക്രം. എന്നിട്ടും എന്തിനാണ് നി ഇങ്ങനെയൊക്കെ…?” ചേച്ചി ഇടറിയ ശബ്ദത്തില്‍ ചോദിച്ചു. “നിനക്ക് പ്രേമിക്കാന്‍ എത്രയോ അവിവാഹിതരായ പെണ്‍കുട്ടികളുണ്ട്. വിവാഹം കഴിക്കാൻ നല്ലോരു പെണ്ണും നിനക്ക് കിട്ടും… പക്ഷേ എന്നിട്ടും എന്തിനാണ് നടക്കാത്ത കാര്യത്തിന് വേണ്ടി വാശി പിടിക്കുന്നത്!? എന്തിനാണ് എന്നെ നി നിരന്തരം ഉപദ്രവിക്കുന്നത്?” ചേച്ചി കരഞ്ഞുകൊണ്ട് ചോദിച്ചു.
ഞാൻ ചേച്ചിയെ ഉപദ്രവിച്ചു എന്നോ?! ഞാൻ ഞെട്ടി പോയി. ഒരു സെക്കന്‍ഡ് നേരത്തേക്ക് എന്റെ കൈ സ്തംഭിച്ചു നിന്നു.
ഞാൻ വേഗം ചേച്ചിയുടെ മുലകളിൽ നിന്നും വെപ്രാളപ്പെട്ട് കൈ എടുത്തു മാറ്റി. എന്നിട്ട് വേദനയോടെ മലര്‍ന്നു കിടന്നു.
“സോറി ചേച്ചി. ചേച്ചി എന്നോട് ക്ഷമിക്കണം! ചേച്ചിയെ ഞാൻ ഉപദ്രവിക്കുകയായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല.” എന്റെ കണ്ഠം ഇടറി.
എന്റെ നെഞ്ചിനകത്ത് എന്തോ ആളി കത്തി. പ്രണയം നിറഞ്ഞിരുന്ന മനസ്സിൽ ഇപ്പൊ വേദന നിറഞ്ഞു. കാമം നിറഞ്ഞിരുന്ന ഞരമ്പുകളും ക്ഷയിച്ചു. എന്റെ ഹൃദയവും എന്നെ കുറ്റപ്പെടുത്തും പോലെ അത് ആഞ്ഞിടിച്ചു.
കണ്ണില്‍ നിന്നും ചുടുനീർ ഒഴുകാൻ തുടങ്ങിയതും എന്റെ കണ്ണുകളെ ഞാൻ ഇറുക്കിയടച്ചു.
(തുടരും)