💑ജസ്റ്റ്‌ മാരീഡ് – 1💑 1

ഹായ് ഫ്രണ്ട്‌സ്…ബാംഗ്ലൂർ ഡേയ്‌സ് എന്ന കഥയ്ക്കു ശേഷം മറ്റൊരു കഥയുമായി ഞാൻ വന്നിരിക്കുകയാണ്. ചെറിയൊരു കഥയാണ്. രാത്രി വെള്ളമടിച്ചു കിടന്നുറങ്ങിയപ്പോൾ കണ്ടൊരു സ്വപ്നം. അത് ഒരു കഥയായി എഴുതുകയാണ്. അതുകൊണ്ട് തന്നെ വലിയ ലോജിക് ഒന്നും നോക്കരുത് 🥰.

ഹായ്.ഞാൻ സിദ്ധാർഥ്.സ്ഥലം തിരുവനന്തപുരം. എന്റെ അമ്മ ശ്രീദേവിയുടെ പുന്നാര മോൻ.ഒരു പെങ്ങൾ ഉണ്ട്. ആ പുണ്ടച്ചി മോളെപ്പറ്റി പിന്നീട് പറയാം, ആ മൈരിനെപറ്റി ഓർക്കുമ്പോൾ തന്നെ എന്റെ കൈ തരിക്കും. അഹ് അത് വിട്. പിന്നെ ജോലിയെന്ന് പറയാൻ ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട്. സാധാ തട്ടിക്കൂട്ട് സെറ്റപ്പ് അല്ല. അല്പം വലിയ ഹൈ ലെവൽ ഐറ്റം തന്നെയാ.. പണ്ട് മുതലേ ഉള്ള ആഗ്രഹമായിരുന്നു ഒരെണ്ണം തുടങ്ങണമെന്ന്. ഡിഗ്രി പഠിച്ചിറങ്ങിയ സമയമാണ് അച്ഛൻ മരിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല, ഒരു ലോണും എടുത്ത് അമ്മയുടെ സ്വർണവും പണയം വെച്ച് സൂപ്പർമാർക്കറ്റ് തുടങ്ങി .2 കൊല്ലം കൊണ്ട് തന്നെ ലോൺ ഒക്കെ തിരിച്ചടക്കാൻ പറ്റുന്ന ലെവൽ ആയി. ഇപ്പോൾ നല്ല രീതിയിൽ ജീവിതം പോകുന്നു.2 സൂപ്പർമാർക്കറ്റ് സ്വന്തമായി ഉണ്ട്.ഒരെണ്ണം കൂടി തുടങ്ങാനുള്ള പ്ലാനും ഉണ്ട്.പ്രായത്തിന്റെതായ ചില പ്രശങ്ങൾ വന്നതോടെ അമ്മയ്ക്ക് ഇപ്പോൾ എന്റെ കല്യാണം നടത്തണം. പെങ്ങൾ എന്ന് പറയണ പുണ്ട 20 തികഞ്ഞപ്പോൾ തന്നെ ഒരുത്തന്റെ കൂടെ പോയി. ആ നായിന്റെ മോളോട് 2 കൊല്ലം കഴിഞ്ഞു നടത്തിത്തരാം എന്ന് ഞാൻ പറഞ്ഞതാണ്, പിന്നെ എന്ത് ഊമ്പാനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. അമ്മയ്ക്ക് അവളോട് ദേഷ്യമൊന്നുമില്ല,ഇടയ്ക്ക് ഞാൻ അറിയാതെ ഫോൺ ചെയുന്നത് കാണാം പക്ഷെ എനിക്കുണ്ട്.നേരെ ഹാപ്പി ആയി കെട്ടിച് കൊടുക്കാം എന്ന് പറഞ്ഞതാണ്.. മൈര്.

അമ്മ എത്ര നിർബന്ധിച്ചാലും ഞാൻ കല്യാണത്തിന് സമ്മതിക്കില്ല.സമ്മതിക്കാത്തതിനു കാര്യം ഉണ്ട്. അതെ.. ഒരു ബ്രേക്ക്‌ അപ്പ്‌ സ്റ്റോറി. ബ്രേക്ക്‌ അപ്പ്‌ അല്ല.. പ്യുവർ ഊമ്പിപ്പിക്കൽ.4 വർഷത്തെ പ്രേമം. നല്ല ഹാപ്പി ആയിരുന്നു.പെട്ടെന്ന് ഒരു ദിവസം പുണ്ട വന്നിട്ട് പറഞ്ഞു, കല്യാണമാണ് ബ്രേക്കപ്പ് ആകാമെന്ന്.. ഇതെന്ത് മയിർ 🙄. കിളി പോയി എനിക്ക്. ഒരു വഴക്ക് പോലും തമ്മിൽ ഉണ്ടാവാതെ പെട്ടെന്നൊരു ബ്രേക്കപ്പ്. അന്ന് തീരുമാനിച്ചതാണ്, ഇനിയൊരു പെണ്ണ് ജീവിതത്തിൽ ഇല്ലെന്ന്. അന്ന് കിട്ടിയ തേപ്പിന്റെ ഹാങ്ങ്‌ഓവർ നല്ല കിക്ക് ഉള്ളത് ആയതിനാൽ ഒരു പൊടി പോലും എന്റെ തീരുമാനത്തിൽ നിന്നു ഞാൻ അനങ്ങിയിട്ടില്ല.മാത്രമല്ല കെട്ടിക്കഴിഞ്ഞാൽ ഫുൾ ബാധ്യതആണ്.അമ്മയ്ക്ക് ഈ ബ്രേക്ക്‌ അപ്പിന്റെ കാര്യമൊക്കെ അറിയാം. ഞാൻ കെട്ടില്ല എന്ന വാശിയിൽ നിൽക്കുന്നതിനാൽ അമ്മയ്ക്ക് നല്ല വിഷമമുണ്ട്. പക്ഷെ ആ വിഷമത്തിന്റെ പേരിൽ എടുത്ത് ചാടി ഒരുത്തിയെ ചുമക്കാനൊന്നും വയ്യ.

അഹ്. പിന്നെ എന്നെ കാണാൻ വലിയ ലുക്ക്‌ ഒന്നുമല്ല. ഒരു സാധാ മലയാളി ലുക്ക്‌. ആവശ്യത്തിന് പൊക്കവും വണ്ണവും, ഇരുനിറം. സിക്സ് പാക്ക് ഒന്നുമല്ല, പക്ഷെ കുടവയർ ഇല്ലാ.

അഹ്. അങ്ങനെ ജീവിതം ഒരു ഒഴുക്കിന് പൊയ്ക്കൊണ്ടിരുന്നപ്പോൾ ആണ് അത് സംഭവിച്ചത്.അമ്മയുടെ സുഹൃത്ത് രാധികയുടെ മക്കളുടെ കല്യാണം. തലേന്ന് തന്നെ പോകണമെന്ന് അമ്മ പറഞ്ഞിരുന്നു. പക്ഷെ എന്റെ തിരക്കുകൾ കാരണം തലേന്ന് പോക്ക് നടന്നില്ല. അതിനാൽ കല്യാണ ദിവസം നേരത്തെ തന്നെ ഞാൻ അമ്മയോടൊപ്പം അവിടേക്ക് തിരിച്ചു. കല്യാണം 12 മണിക്കാണ്.9 മണിക്ക് തന്നെ അവിടെ എത്തി. ഒരു ക്ഷേത്രത്തിലാണ് കല്യാണം. സാമ്പത്തികമായി വലിയ നിലയിലല്ലാത്ത കുടുംബമാണ്. അതിനാൽ തന്നെ നല്ല സിമ്പിൾ കല്യാണമാണ്. പറയാൻ മറന്നു. രണ്ട് പെണ്മക്കളാണ് അമ്മയുടെ കൂട്ടുകാരിക്ക്. രണ്ട് പേരുടെയും കല്യാണം ഇന്നാണ്. ഒരേ പന്തലിൽ. ആദ്യമായാണ് ഇങ്ങനൊരു കല്യാണം ഞാൻ കാണാൻ പോകുന്നത്..അവിടെ എത്തിയ പാടെ അമ്മ പെണ്ണിന്റെ റൂമിലേക്ക് പോയി. ഞാൻ അവിടെയിവിടെ താങ്ങി തൂങ്ങി നിന്നു. സമയം 10 ആയെങ്കിലും പെണ്ണിന്റെ ആൾക്കാരായി ഏകദേശം ഒരു 100 പേരൊക്കെ എത്തിയിട്ടുള്ളു. അഹ്. അത് തന്നെ ധാരാളം.1000 പേരയും വിളിച്ചു കല്യാണം നടത്തേണ്ട ഒരു ആവശ്യവുമില്ല.

“ടാ.. നീയിങ്ങു വന്നേ..”മൊബൈലിൽ തോണ്ടി ഇരുന്ന എന്നെ അമ്മ വന്നു വിളിച്ചു.

“ങേ…എന്താ അമ്മേ…?”അമ്മയുടെ മുഖത്തെ പരിഭ്രമം കണ്ട് ഞാൻ ചോദിച്ചു.

“ഇങ്ങോട്ട് വാടാ..”അമ്മ എന്നെയും കൂട്ടി ആളില്ലാത്ത ഒരിടം നോക്കി മാറി നിന്നു.

“എന്താ അമ്മ.. എന്താ മുഖത്തൊരു ടെൻഷൻ..?

“അത്.. മോനേ…അമ്മ കുറേ നാളായില്ലേ മോനോട് പറയുന്നു…ഒരു കല്യാണം കഴിക്കാൻ. മോൻ അമ്മ പറഞ്ഞാലൊന്ന് കേൾക്.. കല്യാണം കഴിക്ക്.

“അമ്മാ.. ഈ വിഷയം നമ്മളിനി സംസാരിക്കേണ്ട എന്ന് ഞാൻ ഒരുപാട് വട്ടം പറഞ്ഞു. ഇനിയും പറഞ്ഞു വരരുത്.അല്ല.. ഇപ്പോൾ എന്തിനാ അതിപ്പോൾ പറയണേ.?

“അത്.. മോനേ…

“കാര്യം പറയമ്മാ…

“ടാ. അത്…ആ ചെക്കനില്ലേ.. കല്യാണ ചെക്കൻ. മൂത്ത പെൺകൊചിന്റെ …അവന് വേറൊരു പെണ്ണിനോട് അടുപ്പം ഉണ്ടായിരുന്നു. ആ കൊച്ചു ഒളിച്ചോടിയെന്ന്.

“അയ്യോ.. അപ്പോൾ ഈ കല്യാണം………….. അല്ല……..അപ്പോൾ അമ്മ പറഞ്ഞു വരുന്നത് ഞാൻ ഈ കൊച്ചിനെ…?

“എന്റെ ചക്കര കുട്ടനല്ലേ…. നല്ല കൊച്ചാടാ.. ഒരു ജീവിതം കൊടുക്ക് മോനേ..

“അമ്മാ…ചുമ്മാ കളിക്കരുത്. കല്യാണമേ വേണ്ടെന്ന് വെച്ച് നിൽക്കുന്ന എന്നോട് പേര് പോലും അറിയാത്ത ഒരു കൊച്ചിനെ കെട്ടാൻ.. ഒന്ന് പോ അമ്മ..

“എന്റെ പൊന്ന് മോനല്ലേ…

“ദാ അമ്മാ…. ചുമ്മാ പണി വാങ്ങി തരല്ലേ…”ദേഷ്യത്തിൽ ഞാൻ അമ്മയോട് പറഞു.

“ടാ.. ഞാൻ പറയുന്നത് നീയങ്ങു കേട്ടാൽ മതി. ഞാൻ പോയാൽ പിന്നെ നിനക്ക് ആരുണ്ട്.”അമ്മയും തിരികെ ദേഷ്യത്തിൽ പറഞ്ഞു.

“നിങ്ങളെവിടെ പോകാൻ…. അമ്മ ഒന്ന് അടങ്ങിയേ

“മോനേ..നിന്നോട് എത്ര നാളായി ഞാൻ കെഞ്ചുന്നു.28 വയസ്സായി നിനക്ക്. ഇത്രയും കാലം ഞാൻ നിനക്ക് സമയം തന്നു. ഇനി എന്റെ തീരുമാനം പോലെ ചെയ്‌താൽ മതി എല്ലാം.

“അമ്മാ…എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണിത്. ഇതിൽ ഞാനൊരു തീരുമാനം എടുത്ത് കഴിഞ്ഞു. ഇനിയതിൽ ഒരു മാറ്റവുമില്ല.

“മോനേ.. അച്ഛൻ മരിച്ച ശേഷം രാധിക കഷ്ടപ്പെട്ടാ രണ്ട് മക്കളെയും വളർത്തിയത്. ഈ കല്യാണം മുടങ്ങിയാൽ അവളുടെ അവസ്ഥ നീയൊന്ന് ആലോചിച്ച നോമക്ക്.

“അമ്മ.. അതൊക്കെ ശരിയാ. എന്നു കരുതി. ഇതെന്താ സിനിമ വലതുമാണോ..?

“മോനേ.. നിന്റെ കാര്യം ഞാനവിടെ അവതരിപ്പിച്ചു കഴിഞ്ഞു.രാധികയ്ക്ക് സമ്മതം തന്നെയാ.

“അഹ്. ബെസ്റ്റ്. അപ്പോൾ അവിടെ വാക്കും കൊടുത്തിട്ടാണോ എന്നോട് സംസാരിക്കാൻ വന്നത്.
“മോനേ.. എനിക്കീ ജീവിതത്തിൽ ഒരാഗ്രഹമേ ഉള്ളു. നിന്റെ കല്യാണം. ദാ.. നോക്കിയേ…നല്ല കൊച്ചാ മോനേ.. നിനക്ക് ഇഷ്ടവും.

“അമ്മ.. കോമഡി പറയല്ലേ അമ്മ. ഈ കല്യാണം പോയാൽ വേറെ കല്യാണം വരും. നിങ്ങൾ ആ പെണ്ണിനെ ആശ്വസിപ്പിക്കാൻ നോക്ക്. അല്ലാതെ ആരെയെങ്കിലും കൊണ്ട് കെട്ടിക്കാൻ നോക്കാതെ.

ഞങ്ങളുടെ സംസാരം നടക്കുന്ന സമയം അവിടേക്ക് അമ്മയുടെ സുഹൃത്ത് രാധിക വന്നു. അമ്മയുടെ അതെ വയസ്സാണെങ്കിലും മുഖത്ത് നല്ല ക്ഷീണമുണ്ട്. ആഹ്.. ഒരു കരച്ചിൽ ഇപ്പോൾ നടന്നു കാണും.

രാധിക :-എന്താ ശ്രീ.. മോൻ കലിപ്പിലാണോ…? മോൻ പേടിക്കണ്ട…അവൾക് യോഗമില്ലെന്ന് കരുതികൊള്ളാം. എന്തായാലും കുറച്ച് പേരെ കല്യാണത്തിന് വരുള്ളൂ. അത് കൊണ്ട് നാണക്കേട് കുറഞ്ഞു കിട്ടി.

അവരുടെ ശബ്ദത്തിൽ നിന്ന് തന്നെ അവരുടെ മനസ് എത്രത്തോളം കലങ്ങി ഇരിക്കുകയാണെന്ന് മനസിലാക്കാം. അതും പറഞ്ഞു ആ അമ്മ അവിടെ നിന്നും പോയി.

“ടാ.. കാരുണ്യം കാണിക്കുന്നു എന്ന തോന്നൽ ഒന്നും വേണ്ട. അവൾ നല്ല കുട്ടിയ. നിനക്ക് ചേരുമെന്ന് തോന്നി. ഏതോ ഒരുത്തിയെയും ഓർത്ത് നീ എത്ര നാളാ ജീവിക്കുക. എനിക്ക് സഹിക്കാൻ വയ്യ മോനേ.. അഹ്. നീ എന്തോ ചെയ്യ്.”അമ്മയും നല്ല ദുഃഖത്തിൽ ആണ്,പക്ഷെ അത് ആ പെൺകുട്ടിയുടെ ജീവിതത്തേക്കാൾ എന്റെ ജീവിതം ഓർത്താണെന്ന് എനിക്കറിയാം.

“അമ്മ…

“എന്താ.. എന്താ മോനേ.. കല്യാണത്തിന് സമ്മതമാണോ നിനക്ക്.

“എന്റെ പൊന്നമ്മ.. ഒന്ന് നിർത്തു. എനിക്കാ പെണ്ണിനോട് ഒന്ന് സംസാരിക്കണം.

“അതിനെന്താ.. നീ വാ…”ഞാൻ പറഞ്ഞൂ തീരും മുന്പേ അമ്മ ഓടി രാധിക ആന്റിയുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു. ആ പെണ്ണിനെ ഒന്ന് ആശ്വസിപ്പിക്കാൻ വേണ്ടി ഒന്ന് സംസാരിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഈ അമ്മച്ചി വീണ്ടും ഇത് സീനാക്കും.

അമ്മയും രാധിക ആന്റിയും കൂടെ എന്നെ മണവാട്ടിയുടെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. പെണ്ണിനെ ഒഴികെ മറ്റെല്ലാവരെയും പുറത്തിറക്കിയ ശേഷം എന്നോട് അകത്തേക്ക് പോകാൻ രാധിയ ആന്റി പറഞ്ഞു. ചുറ്റും നിൽക്കുന്നവർ എന്നെ ഒരു കാഴ്ച വസ്തുവായി കാണുന്നത് എനിക്ക് നല്ല ആരോചകമായി തോന്നി. അഹ്. എന്തായാലും ഉള്ളിലേക്ക് ഞാൻ കയറി.ഒരു മണവാട്ടി എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന ഒരു രൂപം കാണുമല്ലോ, നീണ്ട മുടി. അതിൽ മുഴുവൻ മുല്ലപ്പൂവ്, മഷിയെഴുതിയ നീണ്ട കണ്ണുകൾ, കുറേ സ്വർണ്ണാഭരണങ്ങൾ.. അങ്ങനങ്ങനെ…

എന്നാൽ ആദ്യ കാഴ്‌ചയിൽ തന്നെ എന്റെ പ്രതീക്ഷകൾ തെറ്റി. ബോബ് കട്ട്‌ ചെയ്ത് മുടി, തലയിൽ മുല്ലപ്പൂവ് ഇല്ല.. കഴുത്തിൽ ആകെ 3 മാല, അത്യാവശ്യം നല്ലൊരു സാരി. ആദ്യമായി ആണ് ഈ രൂപത്തിൽ ഒരു മണവാട്ടിയെ കാണുന്നത്. എന്തായാലും ആദ്യ കാഴ്ചയിൽ തന്നെ നല്ല ഭംഗിയുണ്ട്.വെളുത്ത നിറമാണവൾക്. അവളുടെ കണ്ണുകൾ അവളുടെ സൗന്ദര്യം ഇരട്ടിയാക്കി തോന്നിപ്പിച്ചു.പൊക്കം കുറവാണ്.ആഹാ.. കൊള്ളാലോ പെണ്ണ് എന്നൊരു തോന്നൽ എന്റെ മനസ്സിൽ നിന്നാരോ പറയുന്നത് എനിക്ക് കേൾകാം.

അവളുടെ കണ്ണിൽ കല്യാണം മുടങ്ങിയതിന്റെ വിഷമം ഒന്നും കാണാൻ ഇല്ലായിരുന്നു. നിർവികാരയായിരുന്നു അവൾ. ഇവളെ ഞാൻ എന്ത് ആശ്വസിപ്പിക്കാനാണ് 🙄.

“ഹായ്…. ” എന്നെ കണ്ടപാടെ അവൾ തന്നെ ആദ്യം വിഷ് ചെയ്തു.

“ഹായ്..

“അമ്മ കാര്യം പറഞ്ഞു. അമ്മയുടെ വിഷമം കൊണ്ട് പറഞ്ഞതാ. കാര്യമാക്കണ്ട.

“കല്യാണം മുടങ്ങിയതിൽ തന്റെ മുഖത്ത് വിഷമം ഒന്നുമില്ലലോ..

“അഹ്. വിഷമിച്ചിട്ടു എന്ത് ചെയ്യാനാ.

“സോറി…തന്റെ പേര്…?

“മാനസി. അല്ല.. എന്താ പേരു?

“സിദ്ധാർഥ്.

“മ്മ്.. അമ്മയ്ക്ക് എന്റെ കല്യാണം നടത്തണം. പാവം എന്റെ സമ്മതം കിട്ടാൻ തന്നെ പാടുപെട്ടു. പക്ഷെ അവസാനം അതിങ്ങനായി.

“എന്ത് പറ്റി..? തനിക് കല്യാണത്തിൽ താല്പര്യമില്ലെ…?

“ഏയ്……അല്ല, സിദ്ധാർദ്ധിനും കല്യാണം വേണ്ട എന്നാണല്ലോ ആഗ്രഹം. ശ്രീദേവിയാന്റി പറഞ്ഞു.

“ഓ.. അമ്മ സംസാരിച്ചോ..?

“മ്മ്

“ആക്ച്വലി അവരുടെ വിചാരം ഞാൻ മാര്യേജിനു സമ്മതിക്കും എന്നാണ്. തന്നെ ഒന്ന് ആശ്വസിപ്പിക്കാം എന്ന് കരുതി വന്നതാ ഞാൻ.

“എന്നെ കണ്ടാൽ ആശ്വസിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നുണ്ടോ.

“അഹ്.. അതില്ല.

“താൻ ആന്റിയോട് പറയണം. തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന്. ഒരു മയത്തിൽ പറഞ്ഞാൽ മതി.പാവം നല്ല വിഷമത്തിലാ.

“ഹും. അമ്മയുടെ വിഷമം ഈ ഇടയ്ക്കൊന്നും തീരില്ല.

“ഏയ്.. താൻ വിഷമിക്കാതെ.. ഇവൻ പോയാൽ വേറൊരു പയ്യൻ…

“ഹും..അതത്ര എളുപ്പമല്ല…

“എന്ത് എളുപ്പമല്ല…പയ്യന്മാർ ഒക്കെ വരുമെടോ…

“എനിക്ക് കല്യാണം കഴിച്ചു ഒരു കുടുംബമായി ജീവിക്കണമെന്നൊന്നും ആഗ്രഹമില്ല.

“അപ്പോൾ കല്യാണത്തിന് സമ്മതിച്ചതോ…?

അമ്മയുടെ വിഷമം മാറ്റാൻ ആണോ..?

“അല്ല. എന്റെ പെങ്ങൾക്ക് വേണ്ടി..

“മനസിലായില്ല…!!

“എനിക്കൊരു പെങ്ങൾ കൂടിയുണ്ട്. അറിയാമല്ലോ.. അവളുടെയും കല്യാണം ഇന്നാ.അവൾക് ലൗ മാര്യേജ് ആണ്.ഞാൻ കെട്ടാതെ നില്കുന്നത്കൊണ്ട് അവളുടേത് നടക്കാതെ ഇരിക്കുവായിരുന്നു.ഞാൻ കെട്ടിയാലേ അവൾ കേട്ടുള്ളു പോലും. ജാതക പ്രകാരം അവൾക് ഇതാണ് കല്യാണ സമയം.അത് കൊണ്ടാ ഇങ്ങനെ ഒരുമിച്ച് നടത്തുന്നത്.

“ങേ…അതിനെന്താ..? അവളെ കെട്ടിച്ചുകൂടെ ആദ്യം.

“സിദ്ധാർഥ്…. അവൾ വാശിയിലാ…അമ്മയുടെ വിഷമം കാരണമാ ഞാൻ മാര്യേജിനു റെഡി ആയത്.

“തനിക് നന്നായി ഒന്ന് വീട്ടിൽ പ്രഷർ ചെയ്തുകൂടെ..?

“ഞനെന്റെ മാക്സിമം നോക്കി.

“മ്മ്…

“ഞാനൊരു കാര്യം പറഞ്ഞാൽ താൻ ആരോടും പറയരുത്.

“എന്താ…?

“ഇന്ന് ഒളിച്ചോടിയില്ലേ…എന്റെ കല്യാണ ചെക്കൻ . അവനൊരു പ്രേമം ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു.

“ങേ ..

“യാ…പെണ്ണുകാണാൻ വന്ന സമയം തന്നെ അവൻ പറഞ്ഞിരുന്നു. ഇന്റർ കാസ്റ്റ് ആയതിനാൽ അല്പം പ്രശ്നം ഉണ്ടാകും എന്നും.

“ഓക്കേ.

“ആക്ച്വലി.. എന്റെയും അവന്റെയും പ്ലാൻ ആയിരുന്നു ഈ മാര്യേജ്. അവൻ ഇന്ന് ഒളിച്ചോടുമെന്ന് എനിക്ക് അറിയാമായിരുന്നു.ഒരേ പന്തലിലെ വിവാഹം ആകുമ്പോൾ എന്റെ കല്യാണം നടന്നില്ലെങ്കിലും എന്റെ പെങ്ങളുടെ കല്യാണം നടക്കുമല്ലോ എന്ന് കരുതി

“വാട്ട്‌ ദി….? താൻ എന്തൊക്കെയാ ഈ പറയണേ.

“യെസ്. ഒരു കുടുംബം,കുട്ടികൾ.. അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. മാനസികമായി എനിക്ക് ഒരിക്കലും യോജിച്ചു പോകാൻ കഴിയാത്ത കാര്യങ്ങളാണ്. ഒരു 1 കൊല്ലം കൂടി സമയം കിട്ടിയാൽ ഞാൻ പുറത്തേക്ക് പോകും. IELTS ന് ട്രൈ ചെയ്യുന്നുണ്ട്. പിന്നെ പണം അറേഞ്ച് ചെയ്യാനുള്ള കാലതാമസം ആണ്. അതിനിടയിൽ ആണ് ഈ കല്യാണം ഇഷ്യൂ വന്നത്. സോ.. വേറെ വഴി ഇല്ലായിരുന്നു.

“താൻ ആള് കൊള്ളാമല്ലോ…അപ്പോൾ തന്റെ കല്യാണം മുടങ്ങുന്നു, അനിയത്തി മാത്രം കെട്ടുന്നു.. തനിക് സമയം കിട്ടുന്നു…സഭാഷ്. സോ. എല്ലാം പ്ലാൻ പോലെ ഹാപ്പി എൻഡിങ് ആയല്ലോ..
“ഇല്ലാ.. ഒരു പ്രശ്നമുണ്ട്

“അതിനി എന്താ…?

“മാധവി.. ഐ മീൻ എന്റെ പെങ്ങൾ. എന്റെ കല്യാണം നടന്നാൽ മാത്രമേ അവളും കല്യാണം കഴിക്കുള്ളൂ എന്ന വാശിയിൽ ആണ്.

“അത്രയേ ഉള്ളോ.. താൻ ഈ പറഞ്ഞതൊക്കെ പെങ്ങളോട് പറ. വെളിയിൽ പോകണം, ടൈം വേണമെനൊക്കെ..

“ഇല്ല. അവൾക് അറിയാം. കല്യാണം മുടങ്ങിത് ഒഴിച്ച് എല്ലാം അവൾക്കറിയാം. പക്ഷെ.. എനിക്കൊരു ജീവിതം ഉണ്ടായാലേ അവൾക്കും ഒന്നിന്റെ ആവശ്യം ഉള്ളു എന്നാ പറയണേ. വാശിക്കാരിയാ..

“ശോ.. ഇനിയിപ്പോൾ എന്ത് ചെയ്യും…?

അൽപനേരം ഇരുവർക്കുമിടയിൽ നിശബ്ദത മാത്രമായിരുന്നു.

മാനസി :-സിദ്ധാർഥ്…

“മ്മ്.

“വിൽ യൂ മ്യാരി മി?

“ങേ..” ഇതെന്ത് മൈർ എന്ന ഭാവത്തിൽ ഞാൻ മാനസിയെ നോക്കിയിരുന്നു.

“ആയ്യോാ…തെറ്റിദ്ധരിക്കണ്ട.. ഞാൻ പറഞ്ഞു തീരട്ടെ…“എനിക്ക് കല്യാണം കഴിക്കാൻ താല്പര്യം ഇല്ല. സിദ്ധാർദ്ധിനും ഒരു വിവാഹ ജീവിതത്തിൽ താല്പര്യം ഇല്ല. പക്ഷെ എന്റെ കല്യാണം ഇന്ന് കഴിഞ്ഞില്ലെങ്കിൽ, എന്റെ പെങ്ങളുടെ കല്യാണവും മുടങ്ങും. അവൾ മുടക്കും. സോ.. എനിക്ക് ആരെയെങ്കിലും കല്യാണം കഴിച്ചേ പറ്റു..

ഇവളെന്ത് തേങ്ങയാണ് പറയുന്നതെനും നോക്കി ഞാൻ ഇരുന്നു.

“ഞാൻ പറഞ്ഞു വരുന്നത്, ഞാനും സിദ്ധാർത്തും കല്യാണം കഴിക്കുന്നു. ഒരു നാടകം പോലെ.മറ്റുള്ളവരുടെ മുൻപിൽ നമ്മൾ ഹസ്ബൻഡ് ആൻഡ് വൈഫ്‌ ആയിരിക്കും.അല്ലത്തപ്പോൾ വീ ക്യാൻ ബി ജസ്റ്റ്‌ നോർമൽ പീപ്പിൾ.

“🙄.

“എന്തിനാ ഇങ്ങനെ ചെയുന്നതെന്ന് അല്ലേ.. ഒരു 1 ഇയർ ടൈം. പൈസ റെഡി ആയാൽ ഞാൻ വെളിയിലോട്ട് പോകും. ഐ ജസ്റ്റ്‌ നീഡ് ടൈം.

“മാനസി.. പ. പക്ഷെ….

“സിദ്ധാർഥ്.. ഞാൻ തനിക് ഒരു ശല്യവും ആകില്ല. ഞാൻ ഒരു പ്രശവും ഉണ്ടാക്കാതെ ഒതുങ്ങി കൂടിക്കോളം. ശ്രീ ദേവി ആന്റിയുടെ പരാതിയും തീരും. തനിക്ക് മാരീഡ് ലൈഫും നയിക്കേണ്ട..1 കൊല്ലം കഴിഞ്ഞ് ഡിവോഴ്സ് ചെയ്യാം. താൻ എന്ത് പറയുന്നു. എല്ലാവരും ഹാപ്പി ആകും.

എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ കിളിപോയി ഇരുന്നു.

“സിദ്ധാർഥ്, ഐ നോ. ഞാൻ എന്റെ ഭാഗത്ത് നിന്ന് മാത്രം ചിന്തിച്ചിട്ടാണ് ഇതൊക്കെ പറഞ്ഞത്. താൻ ആലോചിച്ചു മറുപടി പറഞ്ഞാൽ മതിയാകും.

അൽപനേരം കസേരയിൽ ഇരുന്ന് ആലോചിച്ച ശേഷം ഞാൻ അവളോടൊന്നും പറയാതെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. വാതിലിൽ നിന്നും മാറി രണ്ട് രൂപങ്ങൾ നില്കുന്നത് ആദ്യ കാഴ്ചയിൽ തന്നെ ഞാൻ കണ്ടു. ഒന്ന് രാധിക ആന്റിയും, മറ്റൊന്ന് മാനസിയുടെ പെങ്ങൾ മാധവിയു. കല്യാണം വേഷത്തിൽ തന്നെയാണ് അവളുടെയും നിൽപ്പ്. ഞാൻ അകത്തേക്ക് കയറി, വീണ്ടും കതകടച്ചു.

എന്നെ തന്നെ നോക്കി മാനസി കസേരയിൽ ഇരിപ്പുണ്ട്. ഞാൻ ജന്നലിന്റെ അരികിലേക്ക് ചെന്ന ശേഷം ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു, മാനസി പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി റീവൈണ്ട് ചെയ്ത് നോക്കി. മറ്റുള്ളവരുടെ മുൻപിൽ ഒരു കല്യാണ നാടകം കളിക്കണം. അതും അവളുടെ കാര്യങ്ങൾ ശരിയാകുന്നത് വരെ, സിനിമയിലും കഥകളിലും പറയാൻ കൊള്ളാം, പക്ഷെ ജീവിതത്തിൽ….? മാനസി പറഞ്ഞത് പോലെ അമ്മയുടെ സന്തോഷം എന്നൊരു പോയിന്റ് ഉണ്ട്. അതാണ്‌ എന്നെ ഇപ്പോഴും ഒരു കുടുക്കിലാക്കിയിരിക്കുന്നത്. ഒരുപക്ഷെ ഞാൻ സമ്മതിച്ചാൽ മാനസി പറഞ്ഞത് പോലെ എല്ലാവരും ഹാപ്പി ആവും.1 കൊല്ലം കഴിഞ്ഞു അവൾ അവളുടെ പാട് നോക്കി പൊക്കോളും.പക്ഷെ, ഇവളുടെ സ്വഭാവം ഒക്കെ എങ്ങനെയെന്നു ദൈവത്തിനു അറിയാം. അവസാനം പണി കിട്ടിയാലോ…? Divorce ആയ ശേഷം മോചനദ്രവ്യവും പറിയും വേണമെന്ന് പറഞ്ഞു വന്നാലോ…? പക്ഷെ കണ്ടിട്ട് നല്ല കൊച്ചാണെന്ന് തോനുന്നു.അവളോട് കണ്ട മാത്രയിൽ പ്രേമവും പറിയും ഒന്നും തോന്നിയിട്ടല്ല, ഞാൻ കാരണം കുറേ പേരുടെ ജീവിതം നന്നായാലോ…?

“മാനസി…നീ നന്നായി ആലോചിച്ചു പറയുന്നതാണോ ഇതൊക്കെ.

“മ്മ്…

“ഓക്കേ. തെൻ. ഞാൻ കാരണം നിങ്ങളുടെ എല്ലാം ജീവിതം ശരിയാവുന്നെങ്കിൽ അങ്ങനെ തന്നെയാകട്ടെ.

“ങേ.. യൂ ഷുവർ..?

“യെസ്..

“താങ്ക്യൂ സിദ്ധാർഥ്…”ഷേക്ക്‌ ഹാൻഡിനായി കൈ നീട്ടിക്കൊണ്ടവൾ പറഞ്ഞു.അവൾക് ഷേക്ക്‌ ഹാൻഡ് നൽകിയ ശേഷം ഞാൻ റൂം വിട്ട് പുറത്തേക്കിറങ്ങി.

അവിടെ നിന്ന ആർക്കും മുഖം കൊടുക്കാതെ നേരെ എന്റെ അമ്മയുടെ അടുത്തേക്ക്പ്പോയി. അമ്മയുടെ കയ്യും പിടിച്ചൊരല്പം മാറി നിന്നു.

“എന്താ.. മോനേ.. എന്തായി…?

“അത്…..

“മ്മ്.. കുഴപ്പില്ല. ഞാൻ എന്റെ ആഗ്രഹം പറഞ്ഞെന്നെ ഉള്ളു. മോനു താല്പര്യം ഇല്ലെങ്കിൽ വേണ്ട.

“അമ്മ…അമ്മയ്ക്ക് ആ കൊച്ചിനെ നേരത്തെ അറിയാമോ..

“അഹ്. പിന്നില്ലാതെ. ഒരു 4-5 തവണ കണ്ടിട്ടുണ്ട്.

“സ്വഭാവം എങ്ങനാ…

“അഹ്. നല്ലതാണെന്നാണ് വിശ്വാസം.

“മ്മ്മ്.. എന്നാൽ അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ.

“ങേ.. എന്താ നീ പറയുന്നേ…??”ഒരത്ഭുതത്തോടെ അമ്മ എന്നെ നോക്കി.

“അഹ്. അമ്മയുടെ ആഗ്രഹം പോലെ നടക്കട്ടെ എന്ന്.

“എന്റെ പൊന്നു മോൻ “അമ്മ എന്റെ നെറ്റിയിൽ ഉമ്മ വെച്ചുകൊൻട് പറഞ്ഞു.

പിന്നെ എന്തൊക്കെയാണ് അവിടെ നടന്നതെന്ന് ഒരു പിടിയും കിട്ടിയില്ല. എവിടെ നിന്നോ ആരോ വരന്റെ വേഷം ആയ ഒരു മുണ്ടും ഷർട്ടും എത്തിച്ചു അത് ഇട്ട് പുറത്തിറങ്ങിയ ശേഷമാണ് ഞാൻ അല്പം എടുത്ത് ചാടിയോ എന്നൊരു തോന്നൽ മസിലുണ്ടായത്.150 ഓളം പേർ കല്യാണത്തിന് എത്തിയിട്ടുണ്ട്. അധികം പേരും എന്നെ ഒരു അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ നോക്കി നിന്നു. നോക്കിയില്ലെങ്കിലേ അത്ഭുതം ഉള്ളു. ഞാൻ വെറും വരൻ അല്ലല്ലോ..തട്ടിക്കൂട്ട് വരൻ വരെ. ഒരു 1 മണിക്കൂർ കൊണ്ട് ശരിയായത്. ഇത്രയും പേരെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നൊന്നും അറിയാതെ വിയർത്തു മെഴുവി ഞാൻ നിന്നപ്പോളാണ് അരുൺ അവിടേക്ക് വന്നതും, എന്നെ കംഫർട് ആക്കിയതും. മാനസിയുടെ അനിയത്തി മാധവിയെ കെട്ടാൻ പോണ പയ്യനാണ് അരുൺ. അവനും എന്റെ അതെ വേഷത്തിൽ തന്നെയാണ്. ആള് നേവിയിൽ ആണ്. പയ്യൻ എന്നെ ഓരോന്ന് പറഞ്ഞു ധൈര്യം ഒക്കെ തന്നു, ഇതിനിടയിൽ കുറച്ച് താങ്ക്സും. കാരണം ഞാൻ വന്നിലെങ്കിൽ ഒരു പക്ഷെ മാധവി കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു എന്ന് അരുണും പറഞ്ഞു. അവൾക്ക് മാനസിയുടെ കാര്യം അത്രക്ക് ഇമ്പോര്ടന്റ്റ്‌ ആണത്രേ. സമയം പട പട എന്ന് മുൻപോട്ട് നീങ്ങി.

“മുഹൂർത്തായി…വരന്മാർ രണ്ടാളും ഇരുന്നോളു..”അവിടെ നിന്ന കർമ്മി പറഞ്ഞു.എന്റെ ഹാർട് ബീറ്റ് കൂടി കൂടി വന്നു. ഒരു പേടി നെഞ്ചിൽ ഉടലെടുത്തു. ഒപ്പം ഒരു വയർ വേദനയും. എങ്ങനെയൊക്കെയോ മനസിനെ പറഞ്ഞു മനസിലാക്കി ഞാനവിടെ ഇരുന്നു.

വൈകാതെ തന്നെ താലപ്പൊലിയുമായി കുറച്ച് പെൺകുട്ടികൾ നടന്നു വന്നു. അവരുടെ പിറകിലായി രണ്ട് സുന്ദരികളും. ഞാൻ ജീവിതത്തിൽ ഒരിക്കലും വേണ്ട എന്ന് പറഞ്ഞ നിമിഷം തന്നെ എന്റെ ജീവിതത്തിൽ ദാ നടക്കാൻ പോകുന്നു…ഞാൻ ചെയുന്നത് മണ്ടത്തരമോ എടുത്ത് ചാട്ടമോ ആണോ എന്ന പേടി ഇപ്പോഴും മനസിലുണ്ട്.
മാധവി നേരെ പോയി അരുണിന്റെ അരികിലായി ഇരുന്നു. മാനസി എന്റെ അരികിലും. സത്യത്തിൽ അപ്പോഴാണ് എന്റെ മനസ്സ് ഒന്ന് ശാന്തമായത്.

“പേടിയുണ്ടോ..?”പതിഞ്ഞ സ്വരത്തിൽ മാനസി എന്നോടായ് ചോദിച്ചു.

“ചെറുതായി…

“ഇനി അധികം സമയം ഇല്ല.. തീരുമാനത്തിൽ മാറ്റം ഉണ്ടെങ്കിൽ വേഗം പറ.

“ഇനി വല്ലതും പറഞ്ഞാൽ നാട്ടുകാർ എന്നെ വടിച്ചെടുക്കും.

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു.

അവിടെ നിന്ന കർമ്മി എന്തൊക്കെയോ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. ഒടുവിൽ താലി കെട്ടാനുള്ള സമയം ആയി. താലി വാങ്ങിയതും ചെണ്ടമേളം പോലെ എന്റെ കൈ കിടന്ന് വിറക്കാൻ തുടങ്ങി.ഒന്ന് താലി കെട്ടി പ്രാക്ടീസ് ചെയ്യാൻ പോലും സമയം കിട്ടിയില്ലലോ. എന്തായാലും എങ്ങനെയോ അവളുടെ കഴുത്തിൽ കൊണ്ട് ഞാൻ താലി വെച്ചു. പിറകിൽ നിന്ന ഏതോ ചേച്ചിമാർ ബാക്കി കാര്യം നോക്കി 🥵. അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി.

“സോറി…”പതിഞ്ഞ സ്വരത്തിൽ മാനസി വീണ്ടും എന്നോടായി പറഞ്ഞു. ഒരു ചിരിയിൽ ഞാൻ മറുപടിയിൽ ഒതുക്കി.

എന്തായാലും രണ്ടാളുടെയും അമ്മമാർ കല്യാണം കഴിഞ്ഞപാടെ നല്ല ഹാപ്പി ആയി. രാധിക ആന്റി എന്റെ അരികിൽ വന്നു ചേർത്ത് പിടിച്ചു ഒരുപാട് പൊട്ടിക്കരഞ്ഞു, കുറെ നന്ദിയും പറഞ്ഞു. മാധവിയും അരുണും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. പെണ്ണിന്റെ ഭാഗത്ത് നിന്ന് ഒരു ഫോട്ടോഗ്രാഫർ മാത്രേ ഉണ്ടായിരുന്നുള്ളു. എനിക്കും മാനസികും പിക് എടുക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു, അതിനാൽ കുറച്ചു പിക്സ് എടുത്ത ശേഷം അവർ രണ്ട് പേരുടെയും പിക്സ് എടുക്കാനായി അവർ പോയി. ഞാനും മാനസിയും പ്രേത്യേകിച് ഒന്നും സംസാരിച്ചില്ല. ഇടയ്ക്കിടയ്ക്ക് തമ്മിലൊന്നു നോക്കും. അത്രേ ഉള്ളു. പിന്നെ സംസാരിക്കാൻ ചുറ്റും കുറേ അമ്മായിമാർ വള വള എന്ന് സംസാരിച്ചു നടപ്പുണ്ട്.

ആഹാരം കഴിച്ച് മാറിയ സമയം മാധവി എന്റെയടുത്തേക്ക് വന്നു.

“ചേട്ടാ…

“ഹാ.. മാധവി..

“ചേട്ടാ.. ഒരുപാട് നന്ദിയുണ്ട്.. എന്റെ ചേച്ചി പാവാ…. എങ്ങനെ നന്ദി പറയാമെന്നു എനിക്കറിയില്ല..”അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു.

“അയ്യേ.. ച്ചേ…കരയാതെ മോളേ…

“ചേട്ടൻ ഇത് ആലോചിച്ച് എടുത്ത തീരുമാനം അന്നെന്നാ ഞാൻ വിശ്വസിക്കണേ.. ഇനി എന്റെ ചേച്ചിയെ ഇഷ്ടലെടുന്നില്ലെങ്കിൽ പറഞ്ഞാൽ മതി, ഞാൻ കൂട്ടികൊണ്ട് വന്നോളാം…,

“അയ്യേ.. നീ കരച്ചിൽ നിർത്തിയെ. നിന്റെ പെങ്ങളെ ഞാൻ നോക്കിക്കോളാം . ദാ.. ആൾക്കാർ നോക്കുന്നു. ചെല്ല്.. ചെല്ല്…

അരുൺ പറഞ്ഞത് പോലെ മാധവിക്ക് അവളുടെ ചേച്ചിയെന്ന് വെച്ചാൽ ജീവനാണെന്ന് ആ ചുരുങ്ങിയ നേരത്തെ സംസാരത്തിൽ നിന്നുതന്നെ എനിക്ക് മനസിലായി.“മോനേ…അമ്മ ഇറങ്ങുവാ..”അവിടെ ഇരുന്ന എന്റെയടുത്ത് വന്നു അമ്മ പറഞ്ഞു.

“ങേ.. അമ്മ എവിടെ പോകുവാ…?

“എടാ.. നിങ്ങൾ വരുമ്പോളേക്ക് വീട്ടിൽ വിളക്ക് ഒക്കെ റെഡിയാക്കി വെക്കണം, പിന്നെ അടുത്തുള്ള കുടംബക്കാരെ ഒന്ന് അറിയിക്കണം. വൈകിട്ട് അടുത്ത കുറച്ചുപേരെ വിളിച്ചു ഒരു വിരുന്നും കൊടുക്കണം.

“ഒന്ന് പോ അമ്മേ.. അമ്മ എങ്ങും പോകണ്ട.

“ഒന്ന് കിന്നരിക്കാതെ മിണ്ടാതിരി ചെക്കാ.. മോളു വരുമ്പോരേക്ക് നിന്റെ റൂം ഒക്കെ വൃത്തിയാക്കണം.ഞാൻ ഇറങ്ങുവാ…ഒരു taxi കിടപ്പുണ്ട്. പിന്നെ ഫുഡ്‌ ഞാൻ വിളിച്ചു ഏർപ്പാട് ആക്കിയിട്ടുണ്ട്.”അതും പറഞ്ഞമ്മ അവിടെ നിന്നും പോയി. കല്യാണം കഴിഞ്ഞ ശേഷം അമ്മയ്ക്ക് എന്നോടുള്ള ആ കരുണ ഒക്കെ പോയോ എന്നൊരു തോന്നൽ.

2 മണി ആയപ്പോഴേക്കും വീട്ടിലേക്ക് തിരിക്കാനുള്ള സമയം ആയി. ആദ്യം മാധവിയും അരുണും പോയി. പോകുന്നതിനു മുൻപ് വീണ്ടും രണ്ടുപേരും വന്നു എന്നോട് കുറേ സെന്റിയൊക്കെ അടിച്ചു, പെങ്ങനെ കെട്ടിപ്പിച്ചു ഒരു കരച്ചിലും പാസ്സ് ആക്കി.

ഇറങ്ങാൻ നേരം രാധികആന്റി വീണ്ടും എന്റരികിലായി വന്നു.

“മോനേ…..”വാക്കുകൾ കിട്ടാതെ അവർ എന്റെ നെഞ്ചിൽ തല ചായ്ച്ചു കരഞ്ഞു..

“അമ്മ…. ഞാൻ നോക്കിക്കോളാം…വൈകുന്നേരം മാധവിയുടെ വീട്ടിൽ പോയ ശേഷം എന്റെ വീട്ടിലേക്ക് പോരെ. ചെറിയൊരു റിസപ്ഷൻ.”

അങ്ങനെ അമ്മയോടും സെന്റിമെന്റ്സ് ഒക്കെ കഴിഞ്ഞ ശേഷം എന്റെ കാറിൽ ഞാനും മാനസിയും വീട്ടിലേക്ക് തിരിച്ചു. സത്യത്തിൽ ഈ റിസപ്ഷൻ എന്ന ഊമ്പൽ അപ്പോഴാണ് ഞാൻ ഓർത്തത്. എല്ലാവരെയും എങ്ങനെ ഫെയിസ് ചെയ്യും.കുടുംബത്തിലെ എല്ലാം കൂടെ എന്നെ എടുത്തിട്ട് വാരും. ആ രീതിയിലാണ് കല്യാണം കഴിക്കില്ല എന്ന് ഷോ ഇറക്കി നടന്നത്.

“സിദ്ധാർഥ്…. താൻ ഒക്കെ അല്ലേ…?” എന്റെ ടെൻഷൻ അടിച്ച മുഖം കണ്ട് മാനസി ചോദിച്ചു.

“ങേ.. ആഹ്…ഓക്കേ ഒക്കെ..

“എന്താ ഒരു ആലോചന…?

“ഏയ്.. പെട്ടെന്ന് ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് കരുതിയില്ലല്ലോ. എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യും എന്നൊരു പേടി.

“സിദ്ധാർഥ്…ഞാൻ കാരണം തന്റെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. കുറച്ച് സമയം, അത് മാത്രം മതിയെനിക്ക്. ഞാൻ പൊക്കോളാം. അത് വരെ…….

“അഹ്. നമ്മൾ സംസാരിച്ചതല്ലേ എല്ലാം. നോക്കാം.“സോറി…മാനസി ഇപ്പോൾ എന്ത് ചെയുന്നു..?

“ഒരു സി എ യുടെ അസിസ്റ്റന്റ് ആയി നില്കുവായിരുന്നു. എക്സ്പീരിയൻസ് ആയി. ഇനി നല്ലൊരു ജോലി നോക്കണം.

“മ്മ്. തന്റെ വയസ്സ് എത്രയാ..23.

“അപ്പോൾ മാധവിക്ക്..?

“21.

“താൻ എവിടേയ്ക്കാ പോകാൻ നിൽക്കുന്നത്..?

“കാനഡ ആയിരുന്നു ശെരിക്കും പ്ലാൻ. ബട്ട്‌ പൈസ ഒരു പ്രശ്നമാണ്.അത് കൊണ്ട് മിഡിൽ ഈസ്റ്റിൽ നിന്ന് ഓഫർ വന്നാൽ അവിടെ പോകും. കുറച്ച് പൈസ ഒക്കെ ആയ ശേഷം കാനഡ നോക്കും.

“താൻ എന്താ നാട്ടിൽ നിൽക്കാൻ നോക്കാത്തത്…?

“അത്…എന്തോ…എനിക്കി നാട്ടിൽ നിൽക്കാൻ ഒരു ഇഷ്ടവുമില്ല. പിന്നെ അവിടെ ആകുമ്പോൾ കുറച്ച് കൂടെ സാലറി കിട്ടും. അമ്മയെ പറ്റുന്ന കാലത്തോളം നന്നായി നോക്കണം. ഈ നാട്ടിൽ നിന്നാൽ അതൊക്കെ പാടാണ്.

“മ്മ്മ്…അതെ.. ഞാൻ ഒരു കാര്യം കൂടെ ചോദിച്ചോട്ടെ…?

“മ്മ്..

“താൻ എന്താ കല്യാണം വേണ്ട എന്ന്

പറയുന്നത്…,?

ആ ചോദ്യത്തിന് മറുപടി പറയാൻ അല്പം ബുദ്ധിമുട്ട് ഉണ്ട് എന്ന ഭാവത്തിൽ അവളുടെ മുഖം മാറി.

“മാനസി.. ഞാൻ ചോദിച്ചെന്നെ ഉള്ളു. തന്റെ പ്രൈവസി ആണെങ്കിൽ പറയണ്ട. ജസ്റ്റ്‌ ആസ്ക്ക്ട്. എല്ലാം തുറന്ന് പറയാൻ ഞങ്ങൾ ഭാര്യ ഭർത്തക്കൾ ഒന്നുമല്ലലോ…”ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“ഏയ്. ഒന്നുമ്മില്ല. എന്തോ.. തോന്നിയില്ല.

“മ്മ്

“സിദ്ധാർഥ്വിനു നല്ല തേപ്പ് കിട്ടിയിട്ടുണ്ടല്ലേ.. 😅😅

“അമ്മ പറഞ്ഞോ..?

“മ്മ്…. തന്റെ കല്യാണം കാണണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു തന്റെ അമ്മയ്ക്ക്. ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞിട്ടുണ്ട്.

“മ്മ്മ്. അഹ്. ഇന്നിപ്പോൾ നല്ല സന്തോഷത്തിലാ…ആഹ്…പറ്റുന്ന വരെ അവർ സന്തോഷിക്കട്ടെ…. അല്ല. തന്റെ അമ്മയിനി വീട്ടിൽ ഒറ്റയ്ക്കു ആകില്ലേ..?
“ഇല്ല. അരുണും മാധവിയും കൊണ്ട് പോകും. അരുണിന്റെ അച്ഛനും അമ്മയും മരിച്ചതാ…കുറച്ചുനാൾ അമ്മ വീട്ടിൽ ഒറ്റയ്ക്കു ആകും.

“എടൊ.. എന്നാൽ എന്റെ വീട്ടിൽ വന്നു നിൽക്കാൻ പറ.

“വേണ്ടടോ.. ഒരു ബാധ്യതതും ഇല്ലാതെ എന്നെ ആ വീട്ടിൽ കയറ്റുന്നത് തന്നെ വലിയ കാര്യം. അമ്മ കൂടി ഇനി വേണ്ട. അവർ അവിടെ ഓക്കേ ആകും. അരുൺ നല്ല പയ്യനാ.. പിന്നെ അരുൺ ആന്ധ്രയിൽ

ആണ്. ഇടയ്ക്ക് ഇടയ്ക്കെ വരുള്ളൂ. അപ്പോൾ അവൾക്കൊരു കൂട്ടാകും അമ്മ.

“മ്മ്മ്മ്..

ഏകദേശം അര മണിക്കൂർ ഡ്രൈവിൽ ഞങ്ങൾ വീടെത്തി. വീട്ടിലെത്തിയപ്പോൾ ഒരു പട തന്നെ അവിടെ കാത്ത് നിൽപ്പുണ്ട്. വണ്ടിയിൽ നിന്ന് ഇറങ്ങിയ മുതൽ എല്ലാവരും നല്ല കളിയാക്കൽ ആയിരുന്നു എന്നെ, ആഹ്. അമ്മാതിരി ഷോ ആയിരുന്നു. ചിരി അടക്കാൻ മാനസിയും നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു. നിലവിളക്കുമായി ഞങ്ങൾ അകത്തേക്ക് കയറി…. ദേവിയെ…ഇനി എന്തൊക്കെയാണോ എന്തോ നടക്കാൻ പോകുന്നത്. എന്റെ റൂമിലേക്കാണ് ഞങ്ങളുടെ ആദ്യം പോയത്. എന്റെ റൂം ഇത്രയും വൃത്തിയായി ഞാൻ ആദ്യമായി ആണ് കാണുന്നത്.അമ്മയ്ക്ക് സ്തുതിയായിരിക്കട്ടെ .

“മോളേ.. ദാ.. ഈ ഡ്രസ്സ്‌ ഇട്ടോ റീസെപ്ഷന്..”അമ്മ ഒരു കവർ മാനസിക്ക് വെച്ചുനീട്ടി..

“”ചേട്ടായി…ചേട്ടായിക്കുള്ള ഡ്രസ്സ്‌ അപ്പുറത്തെ റൂമിൽ വെച്ചിട്ടുണ്ട്. പോയി റെഡിയായി വാ…ചേച്ചിയെ ഞങ്ങൾ റെഡി ആക്കിക്കോളം…”കസിൻ പിള്ളേർ റൂമിലേക്ക് വന്നുകൊണ്ട് പറഞ്ഞു.

ഓൺ ദി സ്പോട്ടിൽ തന്നെ ഞാൻ ഇറങ്ങി. എന്നെ എടുത്തിട്ട് നന്നായി കുറയാൻ നില്കുവാന് എല്ലാരും. സോ, പിടി കൊടുക്കാത്തതാണ് വൃത്തിയെന്ന് എനിക്കറിയാം.

റൂമിൽ പോയി കുളിച്ചു റെഡി ആയതും എന്റെ ചില കസിൻ ചേട്ടന്മാർ റൂമിലേക്ക് എത്തി.

“ആഹാ.. കല്യാണ പയ്യൻ റിസപ്ഷന് റെഡിയാകുവാണോ…?”കൂട്ടത്തിൽ ഏറ്റവും മൂത്ത ദിലീപ് ചേട്ടൻ ചോദിച്ചു.

മറുപടി ഒന്നും പറയാൻ ഇല്ലാതെ നാണിച്ചു ഞാൻ തല താഴ്ത്തി നിന്നു.

“എടാ പുല്ലേ.. എത്ര ആലോചന കൊണ്ട് വന്നതാ.. അപ്പോഴൊക്കെ അവന് പട്ടി ഷോ.. എന്നിട്ടിപ്പോ….”ദിലീപേട്ടൻ പറഞ്ഞു.

“ചേട്ടാ.. അത്…

“എടാ.. എന്നാലും എന്ത് അർത്ഥത്തിലാ നീ ഇതിൽ കേറി ചാടിയത്…”രാജീവ്‌ ചേട്ടൻ ചോദിച്ചു.”ശെ.. രാജീവേ വിട്. എന്തായാലും പുതുമണവാളൻ ആല്ലേ.. ഇനി ഒന്നും പറയണ്ട….”ദിലീപ് ചേട്ടൻ പറഞ്ഞു.

പിന്നേയും കുറേ നേരം അവർ എല്ലാം കൂടെ എന്നെ നിർത്തി പൊരിച്ചു.

കുറേ കഴിഞ്ഞു ദിലീപ് ചേട്ടൻ എന്നെ പുറത്തേക്ക് കൊണ്ട് പോയി കുറേ സംസാരിച്ചു. ഞാൻ ഓക്കേ ആണോ മാര്യേജിൽ എന്നായിരുന്നു ചേട്ടന്റെ ടെൻഷൻ. സംസാരം നടക്കുന്നതിന് ഇടയ്ക്കാണ് ദിലീപ് ചേട്ടൻ എന്നെ വിളിച്ചു കാണിച്ചത്.

ഒരു പച്ച സാരിയുടുത്ത് ദാ വരുന്നു എന്റെ സഹധർമ്മിണി.

കുറെ നാളുകൾക്ക് ശേഷം ഒരു പെണ്ണിനെ കണ്ണെടുക്കാതെ നോക്കി നിന്നു. അവളുടെ ബോബ് കട്ട്‌ ചെയ്ത മുടിയായിരുന്നു അവളുടെ ഏറ്റവും വലിയ സൗന്ദര്യം.ആ സാരി അവൾക് നന്നായി ചെരുന്നുമുണ്ടായിരുന്നു.ഞാൻ കെട്ടിയ താലിക്ക് പുറമെ ഒരു പ്ലാറ്റിനം ചെയിൻ അവളുടെ കഴുത്തിൽ കിടപ്പുണ്ട്. അവളുടെ കഴുത്തിൽ ചെയിൻ ലൂസ് ആയി കിടക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി.

“ടാ.. മയത്തിൽ നോക്ക്…”വായ പൊളിച്ചു അവളെ നോക്കിനിന്ന എന്നോടായി ചേട്ടൻ പറഞ്ഞു.

.അവളെ ഞാൻ ചേട്ടന് പരിചയപ്പെടുത്തികൊടുത്തു. അപ്പോഴേക്കും വേറെയും ആൾക്കാർ വന്നു തുടങ്ങിയിരുന്നു. തട്ടിക്കൂട്ട് കല്യാണം ആയിട്ട് പോലും അത്യാവശ്യം തിരക്കുണ്ടായിരുന്നു. രാത്രി ഒരു 8 മണിയോടെ രാധിക ആന്റി എത്തിയിരുന്നു. ആള് നല്ല ഹാപ്പി ആണ്. എന്നേക്കാൾ എന്റെ അമ്മ കൂടെ ഉള്ളതാണ് അവരുടെ ധൈര്യം. ഇടക്ക് മാനസിയും രാധിക ആന്റിയും അത് പറയുന്നതും ഞാൻ കേട്ടു.10 മണി കഴിഞ്ഞിരുന്നു എല്ലാം ഒന്ന് ഒതുങ്ങാൻ. എല്ലാം പെട്ടെന്ന് ആയത് കൊണ്ട് ആർക്കും അധികനേരം അവിടെ നില്കാൻ സമയം കഴിഞ്ഞില്ല, ദൈവത്തിനു സ്തുതി.

ഉറങ്ങാൻ നേരമാണ് അടുത്ത പണിയെപ്പറ്റി ഓർത്തത്. ഒരുമിച്ച് ഒരു മുറിയിൽ കിടക്കണമല്ലോ…. മൈർ….

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഹാളിൽ ഇരുന്ന് ആലോചിച്ചു.

“എന്താ മോനേ.. കിടക്കുന്നില്ലേ…”എന്റെ ഇരുപ്പ് കണ്ട് അമ്മ ചോദിച്ചു..

“മ്മ്.. കിടക്കാം.

അമ്മ എന്റെ അടുത്തായി വന്നിരുന്നു.

അമ്മ :-മോനേ…എടുത്തു ചാടി എന്നൊരു തോന്നൽ ഉണ്ടോ…?

ഞാൻ മറുപടി പറയാൻ നിന്നില്ല.

“മോനേ.. എനിക്കറിയാം നിനക്കെന്നോട് ചെറിയൊരു ദേഷ്യം എങ്കിലും കാണുമെന്ന്.

“ഏയ്.. ഒന്നുല്ലാ അമ്മ…ഞാൻ സമ്മതിചിട്ടല്ലെ..

“മ്മ്.. നിങ്ങൾ തമ്മിൽ ഒരു പരിചയവും ഇല്ലല്ലാ.. അത് കൊണ്ട് ആദ്യം ഒരു ബുദ്ധിമുട്ട് ഒക്കെ കാണും…പതുകെ എല്ലാം ശരിയാകും…

“ചിലപ്പോൾ ശരി ആയില്ലെങ്കിലോ..

“അ.. അത്…അതപ്പോൾ നോക്കാം.

“അമ്മാ…ഞാൻ വേറെ റൂമിൽ കിടന്നാൽ പോരെ…അമ്മ പറഞ്ഞത് പോലെ ഒരു പരിചയവും ഇല്ലാതെ…”ഒരുമിച്ചുള്ള കിടത്ത ഒഴിവാക്കാനായി ഞാൻ ചോദിച്ചു.

“ഞാനും അത് കരുതിയതാ…പിന്നെ മോളോട് ചോദിച്ചപ്പോൾ അവൾക് കുഴപ്പില്ല എന്ന് പറഞ്ഞു. അത് കൊണ്ട് നിങ്ങളിന്ന് ഒരുമിച്ച് കിടന്നോ…

“അമ്മ.. എന്നാലും…

“എടാ…നാളെ നാളെ എന്ന് പറഞ്ഞു നിന്നാൽ അത് നീണ്ടു പോകത്തെ ഉള്ളു.ഒരുമിച്ച് കിടന്നെന്ന് വെച്ച് കുഴപ്പൊന്നുമില്ല…നീ കുരുത്തക്കേട് ഒന്നും ചെയ്യാതിരുന്നാൽ മതി

“അമ്മ…എന്റെ വായിലിരിക്കുന്നത് കേൾക്കുമേ….

“ഒന്ന് പോടാ…പോയി കിടന്നു ഉറങ്ങു.

അമ്മ എന്നെ ഉന്തി തള്ളി റൂമിലേക്ക് കയറ്റി വിട്ടു. എന്നെ കാത്ത് എന്നോണം മാനസി ബെഡിൽ ഇരുപ്പുണ്ട്. റൂം അല്ല മണിയറ. കസിൻ തെണ്ടികൾ എല്ലാം കൂടെ ബിനാലെ പോലെ ഒരുക്കി വെച്ചിട്ടുണ്ട്.സാരിയൊക്കെ മാറ്റി ഒരു വെള്ള മാക്സിയിൽ ആണ് നിൽപ്പ്. ദോഷം പറയരുത്. എന്തൊരു സ്ട്രക്ചർ എന്റെ അമ്മച്ചി…. നല്ല കൊഴുത്ത ശരീരമാണവൾക്ക്. തടിയല്ല.. നല്ല കൈ വണ്ണവുമുണ്ട്.അവളുടെ മുലകളും ചന്തികളും എടുത്തടിച്ചു നിൽക്കുന്നുണ്ട്. അതിൽ നോക്കാതിരിക്കാനായി തറയിൽ നോക്കിയാണ് ഞാൻ സംസാരിച്ചത്..

“അല്ല.. ഈ ഡ്രസ്സ്‌ ഒക്കെ..?

“അത് അമ്മ വന്നപ്പോൾ കൊണ്ട് വന്നിരുന്നു.

“മ്മ്മ്.. അല്ല താൻ എന്തിനാ അമ്മയോട് ഒരുമിച്ച് കിടക്കാൻ സമ്മതിച്ചത്..

“അത്…

“എടൊ…ആ സമയം കല്യാണം കഴിച്ചു എന്നത് സത്യം തന്നെ, പക്ഷെ അത് തന്നെ കണ്ട് പാവം തോന്നിയിട്ട….ഈ റൂമിലെ കിടപ്പൊന്നും ഞാൻ ചിന്തിച്ച പോലുമില്ല.. ഞാൻ തുറന്ന് പറയാം…ഒരുമിച്ചു കിടക്കാൻ എനിക്ക് ബുദ്ധിമുട്ടാ.

“അയ്യോ സിദ്ധാർത്.. എന്തായാലും അധികം വൈകാതെ ഒരുമിച്ച് കിടക്കാൻ അമ്മ പറയും.അത് കൊണ്ടാ ഞാൻ ഇപ്പോഴേ സമ്മതിച്ചത്. പിന്നെ എനിക്ക് ബെഡിൽ കിടക്കേണ്ട.. തറയിൽ കിടന്നോളാം. ദാ ഞാൻ നേരത്തെ എല്ലാം എടുത്തു.”റൂമിന്റെ ഒരു മൂലയിൽ ചുരുട്ടി വെച്ചിരിക്കുന്ന പായ ചൂണ്ടി അവൾ പറഞ്ഞു.
അവൾ പറഞ്ഞതിലും കാര്യമുണ്ട്. എന്തായാലും അധികം വൈകാതെ അമ്മ തന്നെ ഒരു റൂമിൽ ആകും. ഇതിപ്പോൾ ആയത് നന്നായി.റൂമിൽ തന്നെയുള്ള സോഫയിൽ ഇരുന്ന ശേഷം മാനസിയോടും അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു.അവൾ ഇരുന്നു.

ഞാൻ :-മാനസി.. ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കല്യാണം കഴിക്കില്ലെന്ന് ഒറ്റക്കാലിൽ നിന്ന ഞാൻ ഒരു തവണ പോലും കണ്ട് പരിചയം ഇല്ലാത്ത തന്നെ കെട്ടുന്നു. അതും കല്യാണം അല്ല.. നാടകം.ആ സമയം എന്തോ.. തന്റെ മുഖം നോക്കിയപ്പോൾ എനിക്കങ്ങനെ പറയാൻ തോന്നി. ഒപ്പം എന്റെ അമ്മയുടെ കാര്യം ഓർത്തും.ഇപ്പോൾ നമ്മൾ ചെയ്യുന്നതൊക്കെ എന്ത് ലോജിക്കിൽ ആണെന്ന് പോലും എനിക്കറിയില്ല.രാവിലെ പറഞ്ഞത് പോലെ ഇത് ഒരു നാടകം മാത്രമായിരിക്കും. ഈ മുറിക്ക് പുറത്തുള്ള നാടകം. നിന്റെ കാര്യത്തിൽ ഞാനും ഇടപെടില്ല.. എന്റെ കാര്യത്തിൽ താനും ഇടപെടരുത്.അത് പോലെ അമ്മയോട് ഒന്നും അധികം അടുക്കാനും നിൽക്കണ്ട.. ഇതൊക്കെ എത്ര നാൾ ഉണ്ടാകുമെന്ന് അറിയില്ലല്ലോ. പിന്നെ എത്രയും വേഗം പോകാൻ ഉള്ള ശ്രമങ്ങൾ തുടങ്ങിക്കോളൂ.

മാനസി: സിദ്ധാർഥ്.. തന്നെപ്പോലെ ഞാനും ഇതൊക്കെ ഒരു സ്വപ്നത്തിലെന്നപോലെ ആണ്.ഒരു പക്ഷെ തനിക് പകരം വേറൊരു ആൾ ആയിരുന്നെങ്കിൽ ഇപ്പോൾ എന്ത് ചെയ്യുമായിരുന്നെന്ന് എനിക്കറിയില്ല. ഇപ്പോൾ താൻ ആയത് കൊണ്ട് എനിക്കൊരു പ്രതീക്ഷ എങ്കിലും ഉണ്ട്. ഒരു കാര്യം ഞാൻ വീണ്ടും ഉറപ്പ് പറയുന്നു.. ഞാൻ കാരണം തനിക്കൊരു പ്രശ്നം ഉണ്ടാകാകില്ല.

“മ്മ്മ്.. എന്നാലും .. താൻ എന്ത് ധൈര്യത്തിലാ എന്നോട് ഈ സത്യം ഒക്കെ പറഞ്ഞത്.ഞാൻ തന്റെ അമ്മയോട് സത്യങ്ങൾ പറഞ്ഞിരുന്നെങ്കിലോ.

“ജീവിതത്തിൽ ഇടയ്ക്ക് ഒരു റിസ്ക് ഒക്കെ എടുക്കണ്ടേ. രണ്ടും കല്പിച്ചു എടുത്തന്നെ ഉള്ളു..

“എടൊ…എന്നാലും…ഒരു പരിചയവും ഇല്ലാത്ത്എം എന്റെ കൂടെ….?

“തന്നെ കണ്ടിട്ട് ഒരു സ്ത്രീലാംബണൻ അല്ലെന്ന് തോനുന്നു.. അല്ലേ?? 😅😅

“ഒന്ന് പോയെ…

“ഒരു വിശ്വാസം. ഒന്നുമില്ലെങ്കിലും ശ്രീ ആന്റിയുടെ മോൻ അല്ലേ…ഒരു മിനിമം മാരിയാദ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്താ…പ്രതീക്ഷിക്കാമോ….

“ഞാൻ തന്നെയൊന്നു നോക്കുക പോലും ചെയ്യില്ല.. പോരെ..

“😅

“ഓക്കേ.. ഒരു കാര്യം ചെയ്യ്.. താനിനി ബെഡിൽ കിടന്നോ.. ഞാൻ ഈ സോഫയിൽ കിടന്നോളാം. താൻ തറയിൽ കിടക്കേണ്ട..

“അയ്യോ.. വേണ്ടാ.. എന്നാൽ ഞാൻ സോഫയിൽ കിടക്കാം.

“എടൊ. താൻ ആദ്യമായി അല്ലേ ഈ വീട്ടിൽ. ഇന്ന് ബെഡിൽ കിടക്കു.

“അത്…

“താൻ കിടക്കു. നമുക്ക് സ്കൂളിൽ ബെഞ്ച് റോറ്റേഷൻ ചെയുന്നത് പോലെ കിടപ്പും റൊറ്റേറ്റ് ആക്കാം. നാളെ.. താൻ കിടന്നോ സോഫയിൽ.. ഓക്കേ?

“മ്മ്മ് ഓക്കേ..

ടേബിൾ ലൈറ്റ് ഓൺ ആക്കിയ ശേഷം ഞാൻ മെയിൻ നൈറ്റ്‌ ഓഫ്‌ ആക്കി സോഫയിൽ കിടന്നു. അവൾ ബെഡ്‌ഡിലും.ഇന്നത്തെ ഓരോ കാര്യങ്ങൾ ഞാൻ വീണ്ടും വീണ്ടും മനസ്സിൽ ഓർത്ത് എടുത്തു.

“ദൈവമേ . കാത്തോളണേ.. ഇപ്പോൾ വീട്ടുകാർ മാത്രേ അറിഞ്ഞിട്ടുള്ളു. നാളെ ആകുമ്പോൾ കൂട്ടുകാർ അറിഞ്ഞു വരും 🥵. എന്താകുമോ എന്തോ…ഈശ്വരാ ….. ഈ നാടകം നന്നായി എത്രയും പെട്ടെന്ന് തീരണെ.ആഹ്.. എന്തൊക്കെ പറഞ്ഞാലും ഒരു സുന്ദരി കൊച്ചിനെ കുറേ നാൾ ഭാര്യ ആയി കൊണ്ട് നടക്കാലോ. എന്റെ കാമ ദേവാ.. കണ്ട്രോൾ തരണേ…നാണം കെടുത്തല്ലേ…. മെല്ലെ മെല്ലെ ഞാനും ഉറക്കത്തിലേക്ക് വീണു.ആദ്യമേ പറഞ്ഞത് പോലെ രാത്രി കണ്ടൊരു സ്വപ്നം ആണ് ഈ അവരാതിച്ചു വെച്ചിരിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ അഭിപ്രായങ്ങളും ❣️ തരിക. അഭിപ്രായങ്ങൾ അനുസരിച് കഥ തുടരും 🥰. അഭിപ്രായങ്ങൾ അറിയിക്കു.