സ്വപ്നം – 3

ഞാൻ അവിടെ ഇരുന്ന് ഞങ്ങളുടെ രണ്ട് പേരുടെയും ജീവിതം താരതമ്യപെടുത്തി നോക്കി. രണ്ട് പേരുടെയും ജീവിതങ്ങളിൽ ഒരുപാട് സാമ്മ്യതകൾ ഉണ്ടായിരുന്നു. പണിക്ക് പോവാതെ വീട്ടുകാരെ ബുദ്ധിമുട്ടിച്ച് ജീവിക്കുന്നവർ ആയിരുന്നു ഞങ്ങൾ. വയസ്സാം കാലത്ത് അവർക്ക് പ്രതീക്ഷയും താങ്ങും തണലും ആകേണ്ടവർ ആയിട്ട് അതൊന്നും ചെയ്യാതെ അവരെ ബുദ്ധിമുട്ടിച്ച് ജീവിക്കുന്നു. ഇപ്പോൾ എനിക്ക് ഞാൻ എന്റെ യഥാർത്ഥ വീട്ടുകാരെ പറ്റി ആലോചിച്ച് പോയി. അവരോട് അറിഞ്ഞും അറിയാതെയും ചെയ്ത് പോയതിൽ പശ്ചാത്താപം തോന്നുന്നു.
ഞാൻ അങ്ങനെ ആലോചിച്ച് ഇരിക്കുമ്പോളാണ് പിന്നിൽ ഒരു അനക്കം കേട്ടത്. തിരിഞ്ഞ് നോക്കിയപ്പോൾ അത്‌ അമ്മുവായിരുന്നു. എന്നെ കാണാതെ അനേഷിച്ച് വന്നതാണവൾ. ഞാൻ അവളോട് എന്റെ അടുത്ത്‌ വന്നിരിക്കാൻ അവളോട് ആംഗ്യം കാണിച്ചു. അമ്മു എന്റെ അരികിലായി വന്നിരുന്നു.

“അവരോടൊന്നും അങ്ങനെ പറയണ്ടായിരുന്നു ”

അവൾ എന്നോട് പറഞ്ഞു.

“എനിക്ക് വേണ്ടിയല്ല ഞാൻ അങ്ങനെ പറഞ്ഞേ. അവർക്ക് വേണ്ടിയാണ്. ഞാൻ നിങ്ങളുടെ നല്ലതിന് വേണ്ടിയാണ്”

“വിഷ്ണുവേട്ടൻ അവരെയൊക്കെ ധിക്കരിച്ചിട്ടേയുള്ളു. ഇപ്പോ വിഷ്ണുവേട്ടൻ മാറി എന്നാ അവര് കരുതിയത്. അവരെയാ ഏട്ടൻ ഇപ്പോ വിഷമിപ്പിച്ചേ ”

അമ്മു എന്നോട് പറഞ്ഞു

“അവർക്ക് അങ്ങനെ പറഞ്ഞപ്പോൾ വിഷമം ആയോ ”

“ഉമ്മ് ”

അവളൊന്ന് മൂളി.

“എന്നെ കുറിച്ചെല്ലാം ജിതിൻ പറഞ്ഞു. ഞാൻ നിങ്ങളെയൊക്കെ ബുദ്ധിമുട്ടിച്ചത് എല്ലാം പറഞ്ഞു. മാപ്പ് അമ്മു നിന്നോട് ഇങ്ങനെയൊക്കെ ചെയ്തതിന്. എന്നോട് പൊറുക്കണം. ഇനി ഞാൻ അങ്ങനെയൊന്നും ചെയ്യില്ല ”

ഞാൻ അവളുടെ കൈയിൽ പിടിച്ച് കരഞ്ഞു.

“അയ്യേ വിഷ്ണുവേട്ടൻ എന്തിനാ കരയുന്നേ. കൈ വിട്ടേ കരയല്ലേ ”

അവൾ എന്നോടായി പറഞ്ഞു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അമ്മുവും കരയുന്നുണ്ടായിരുന്നു.ഞാൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ കാരണം നീ ഒരിക്കലും കരയില്ല. നിന്നെ കരിയിപ്പിക്കാൻ ആരെകൊണ്ടും ഞാൻ സമ്മതിപ്പിക്കില്ല. നീ ആഗ്രഹിച്ചത് പോലെ ഒരു ഭർത്താവായി ഞാൻ മാറും. സത്യം ”

ഞാൻ അവൾക്ക് വാക്ക് നൽകി.അത്‌ അവളിൽ സന്തോഷം പകർന്നു. അമ്മു സന്തോഷം കൊണ്ട് എന്നെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. ഞാൻ അവളെ തിരിച്ച് കെട്ടി പിടിച്ച് ആശ്വസിപ്പിച്ചു.
“അമ്മു… അമ്മു…”

ഞാൻ എന്നിൽ നിന്ന് അകത്തി അവളെ വിളിച്ചു.

“ഉം ”

എന്തെന്നാ രീതിയിൽ അവൾ എന്നെ നോക്കി.

“നിന്നെ എല്ലാവരും അമ്മു എന്ന് വിളിക്കുന്നത് പോലെ എനിക്ക് അങ്ങനെ വല്ല പേരും ഉണ്ടോ?”

“ഉണ്ണി.എന്റെ ഉണ്ണിയേട്ടൻ ”

അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“പിന്നെ എന്താ എന്നെ ആരും അങ്ങനെ വിളിക്കാത്തെ ”

ഞാൻ എന്റെ സംശയം ആരാഞ്ഞു.

“ഒരിക്കൽ അങ്ങനെ വിളിച്ചവരെ ഒക്കെ ചേട്ടൻ ചീത്ത പറഞ്ഞു. ഞാൻ ഉണ്ണി അല്ല വലിയ ചെക്കനായായി എന്നെ ആരും അങ്ങനെ വിളിക്കെണ്ടന്ന് ”

“നിനക്ക് എന്നെ അങ്ങനെ വിളിക്കുന്നതാണോ ഇഷ്ടം ”

“മ്മ് ”

“എന്നാൽ നീ എന്നെ അങ്ങനെ വിളിച്ചോ”

“ശരിക്കും!”

അവൾ വിശ്വാസം വരാതെ ചോദിച്ചു.

“വിളിച്ചോ പെണ്ണെ. നിന്റെ ഇഷ്ടമാ എന്റെ ഇഷ്ടം ”

“ഉണ്ണിയേട്ടാ….”

സന്തോഷം കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ച് അങ്ങനെ വിളിച്ചു. ഞാൻ
അവളെ എന്നോട് ചേർത്ത് പിടിച്ചു. അമ്മു എന്റെ തോളിൽ തല ചായിച്ച് കിടന്നു. ഏറെ സന്തോഷവധിയായിരുന്നു അവൾ. ഞാൻ അമ്മുവിനൊപ്പം അവിടെ തന്നെ ഇരുന്നു.അമ്മുവിനെ ഞാൻ എന്റെ ഭാര്യയായി കാണാൻ തുടങ്ങി. ഇവളെ ഞാൻ ഒരിക്കലും വിട്ട് കളയില്ല എന്നോടൊപ്പം എന്നും ഇങ്ങനെ ചേർത്ത് പിടിക്കണം ഞാൻ തീരുമാനിച്ചു.

“അയ്യോ… നേരം ഒരുപാടായി നമ്മൾ ഇവിടെ വന്നിട്ട്. എന്നെ ഉണ്ണിയേട്ടനെ വിളിച്ചോണ്ട് വരാൻ പറഞ്ഞ് അവര് വിട്ടതാ. ഉണ്ണിയേട്ടൻ എഴുന്നേച്ചേ വാ പോവാം ”

അമ്മു പെട്ടെന്ന് ഓർത്തുകൊണ്ട് പറഞ്ഞു.

ഞാനും അമ്മുവും അവിടെന്ന് കൈ കോർത്ത്‌ വീട്ടിലേക്ക് നടന്നു. അമ്മുവിന് തന്റെ പഴയ ഉണ്ണിയേട്ടനെ കിട്ടിയ സന്തോഷമായിരുന്നു.

വീട്ടിൽ അമ്മയും അച്ഛനും എന്തോ ചിന്തയിലായി ഇരിക്കുന്നുണ്ടായിരുന്നു. ഞാനും അമ്മുവും അവരുടെ അടുത്തേക്ക് നടന്നു.

“അച്ഛാ.. അമ്മേ… ഇപ്പോൾ എനിക്ക് എന്റെ പഴയ കാര്യങ്ങൾ എല്ലാം ഓർമ്മയുണ്ട്. ഞാൻ ആരായിരുന്നു, നിങ്ങളോട് ഞാൻ എന്താ ചെയ്തത് എല്ലാം ഓർമ്മയുണ്ട്. ഞാൻ ഒരു നല്ലവൻ ആയിരുന്നില്ല എന്ന് എനിക്ക് അറിയാം. ഇനി ഞാൻ ഒരിക്കലും അങ്ങനെ ആവില്ല. എല്ലാവർക്കും ജീവിതത്തിൽ നന്നാവാൻ രണ്ടാമത് ഒരു അവസരം ലഭിക്കും. ഞാൻ ഇതിനെ അങ്ങനെയാ കാണുന്നേ. എനിക്ക് ഒരിക്കലും എന്റെ ആ പഴയ ജീവിതം വേണ്ടാ.എനിക്ക് നിങ്ങൾ ആഗ്രഹിച്ച വിഷ്ണു ആയി ജീവിച്ചാൽ മതി ”

ഞാൻ അവരോട് എന്റെ ഉള്ളിലുള്ളത് മുഴുവൻ പറഞ്ഞു. എന്റെ വാക്കുകൾ അവരിൽ സന്തോഷം നൽകി.

രാത്രി അത്താഴത്തിന് സമ്മയമായി.ഞാൻ അച്ഛനോട് സംസാരിച്ച് ഇരിക്കുകയായിരുന്നു.അമ്മു എന്നെ അത്താഴം കഴിക്കാനായി വിളിച്ചു.

“ഉണ്ണിയേട്ടാ… വായോ അത്താഴം കഴിക്കാം”

“നീ ഇപ്പോ ഇവനെ എന്താ വിളിച്ചേ “
കേട്ടത് വിശ്വസിനിയമാവതേ അച്ഛൻ അമ്മുവിനോട് ചോദിച്ചു.

“അത്‌ ഉണ്ണിയേട്ടാന്ന് ”

അമ്മു ഒരു ചെറിയ ചമ്മലോടെ പറഞ്ഞു.

“ഇത് എപ്പോ ഇങ്ങനെ സംഭവിച്ചു ”

അച്ഛൻ അറിയാനായി ചോദിച്ചു.

“അത്‌ ഉണ്ണിയേട്ടൻ പറഞ്ഞു അങ്ങനെ വിളിച്ചോളാൻ ”

അമ്മുവിന് അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ നാണമായി. ഇത് കണ്ട് അമ്മ അവളുടെ അടുത്തേക്ക് വന്നു.

“നീ ഇനി നാണിക്കൊന്നും വേണ്ടാ. നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ മതി ”

അമ്മ ഞങ്ങളോട് പറഞ്ഞു.

അച്ഛനും അമ്മക്കും ഞങ്ങളുടെ സ്നേഹം സന്തോഷം നൽകി.എന്റെ മാറ്റം അവരിൽ ശരിക്കും അത്ഭുതം നിറക്കുന്നതായിരുന്നു. ഇത് എന്നും കാണണമേ എന്ന പ്രാർത്ഥനയോടെ അവർ എന്നെ നോക്കി.

രാത്രി കിടക്കാൻ നേരം അമ്മു കുറേ പഴയ ആൽബങ്ങളുമായി വന്നു.

“ഉണ്ണിയേട്ടാ ഇത് നമ്മുടെ കുട്ടികാലത്തെ ഫോട്ടോകളാ. ഇത് ഒന്ന് നോക്കിയേ എന്നിട്ട് പഴയത് വല്ലതും ഓർമ്മ വരുന്നുണ്ടോ എന്ന് നോക്കിയേ ”

അവൾ എനിക്ക് നേരേ ആൽബം നീട്ടി കോണ്ട് പറഞ്ഞു. ഞാൻ അത്‌ അവളിൽ നിന്ന് വാങ്ങി മറിച്ച് നോക്കാൻ തുടങ്ങി.ഞങ്ങൾ ആ ഫോട്ടോയിൽ നല്ല ക്യുട്ട് ആയിരുന്നു.അവൾ ആ ഫോട്ടോകളെ കുറിച്ച് വാ തോരാതെ പലതും പറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ കുട്ടി കാലം മനോഹരമായിരുന്നു എന്ന് തോന്നുന്നു. ആ ചിത്രങ്ങളിൽ ഞങ്ങൾ വളരെ സന്തോഷവാന്മാരായിരുന്നു.

അമ്മു ആ ചിത്രങ്ങൾ എല്ലാം നോക്കി പറയുവാൻ തുടങ്ങി.

“നമ്മുടെ കുട്ടിക്കാലം എന്ത് മനോഹരമായിരുന്നെന്നോ. നമ്മൾ ഒരുമിച്ച്
ചെയ്യാത്ത കുസൃതികൾ ഒന്നുമില്ല.ഞാൻ ചെയ്ത പല കുറുമ്പുകൾക്കും ഉണ്ണിയേട്ടനായിരുന്നു അടി കിട്ടിയിരുന്നത്. ഉണ്ണി ഏട്ടൻ അതെല്ലാം ഏറ്റ് എടുത്ത് എന്നെ തല്ലിൽ നിന്ന് രക്ഷിക്കുമായിരുന്നു. എന്ത് ഇഷ്ടമായിരുന്നു എന്നോ ഉണ്ണിയേട്ടന് എന്നെ. ഇടക്കപ്പോളാ ആ സ്നേഹം ഉണ്ണിയേട്ടന് നക്ഷ്ടപ്പെട്ടു. അപ്പോ എനിക്ക് എന്തോരം വിഷമം ആയെന്നോ. ഇപ്പോ എനിക്ക് എന്റെ ഉണ്ണിയേട്ടനെ തിരിച്ച് കിട്ടിയ പോലെ. ഇനി എന്നെ കരയിക്കല്ലേ ഉണ്ണിയേട്ടാ…”

ഇതും പറഞ്ഞ് അമ്മു കരയുവാൻ തുടങ്ങി.

“തുടങ്ങി ദേ പിനേം അതും ഇതും പറഞ്ഞ് കരയാൻ. ഞാൻ നിന്നോട് പറഞ്ഞു ഞാൻ നിന്നെ ഒരിക്കലും കരയിക്കില്ലെന്ന്. നിന്റെ ഉണ്ണിയേട്ടൻ തന്നെ ആയിരിക്കും എന്ന്. നീ കരച്ചിൽ മാറ്റിയെ ”

“ശരി ഇനി ഞാൻ കരയില്ല. ഉണ്ണിയേട്ടൻ ആ ജിതിന്റെ ഒപ്പമുള്ള കൂട്ട് അവസാനിപ്പിക്കോ ”

അമ്മു എന്നോട് ചോദിച്ചു.

“ഇല്ല ഇനി ഞാൻ ഒരിക്കലും അവനോട് കൂട്ട് കൂടില്ല. ഇനി കുടിക്കുകയും ഇല്ല വലിക്കുകയും ചെയ്യില്ല സത്യം ”

ഞാൻ അമ്മുവിന്റെ തലയിൽ തൊട്ട് സത്യം ചെയ്തു.

“നല്ല ഉണ്ണിയേട്ടൻ ”

അവൾ അതും പറഞ്ഞ് എന്റെ കവിളിൽ കെട്ടിപിടിച്ച് ഉമ്മ വെച്ചു. ഒരു പെണിന്റെ ആദ്യ ചുംബനം ആയിരുന്നു എനിക്ക് ലഭിച്ചത്. നഞ്ഞാവാർന്ന ആ തുടുത്ത ചുണ്ട് കൊണ്ട് ഉമ്മ ലഭിച്ചപ്പോൾ ഞാൻ കോരി തരിച്ചു പോയി. അവളുടെ ചുണ്ടിലെ ഉമ്മി നീർ എന്റെ കവിളിനെ നനച്ചു.

അമ്മു ഓരോ ഫോട്ടോകളും എടുത്ത് മറിച്ച് കാണിച്ചു കൊണ്ടിരുന്നു. അതിൽ ഒരു ഫോട്ടോ എന്നെ കാട്ടി അമ്മു ചിരിക്കാൻ തുടങ്ങി. അത്‌ അമ്മ എന്നെ കുളിപ്പിക്കുന്ന ഫോട്ടോ ആയിരുന്നു. ആ ഫോട്ടോയിൽ ഞാൻ തുണി ഉടുത്തിരുന്നില്ല. അത്‌ കണ്ടാണ് അമ്മു ചിരിക്കാൻ തുടങ്ങിയത്. അത്‌ കണ്ട് എനിക്ക് നാണക്കേട് തോന്നി.

“ഉണ്ണിയേട്ടനെ കണ്ടോ ആ ഫോട്ടോയിൽ. നല്ല ഭംഗി ഉണ്ട് അങ്ങനെ കാണാൻ. എന്ത് ചന്തമാ ആ മുട്ട മണി കാട്ടി നിൽക്കുന്നത് കാണാൻ ”

അമ്മു എന്റെ തുണിയില്ലാത്ത ഫോട്ടോയെ കുറിച്ച് പറഞ്ഞ് കളിയാക്കാൻ
തുടങ്ങി.എനിക്ക് അവളുടെ പറച്ചിൽ കേട്ട് ചമ്മൽ തോന്നി.

“അയ്യേ മോശം അയ്യേ മോശം ”

അവൾ കളിയാക്കി കൊണ്ടിരുന്നു. ഞാൻ അധികം നേരം ആ ഫോട്ടോ നിവർത്തി വെക്കാണ്ട് അത്‌ മറിച്ച് അടുത്ത ഫോട്ടോ നോക്കി. കുറച്ച് ഫോട്ടോ മറിച്ചപ്പോളേക്കും ഒരു ഫോട്ടോ എന്റെ കണ്ണിൽ ഉടക്കി. അത്‌ നോക്കി ഞാൻ ചിരിക്കാൻ തുടങ്ങി. അതിൽ അമ്മുവിനെ അച്ഛൻ കുളത്തിൽ ഉയർത്തി പിടിച്ച് നിൽക്കുന്ന ഫോട്ടോയായിരുന്നു.അതിൽ അവൾ ഒരു ജെട്ടി മാത്രമേ ഇട്ടിരുന്നു.എന്നെ നേരത്തെ കളിയാക്കിയതിന് തിരിച്ച് അവളെ കളിയാക്കാനുള്ള അവസരമായി ഞാൻ ഇതിനെ ഉപയോഗിച്ചു.

“അയ്യേ ഈ പെണ്ണ് നിൽക്കുന്നത് നോക്കിയേ ഒരു ജെട്ടി മാത്രം ഇട്ടിട്ട് അയ്യേ നാണക്കേട്. അയ്യേ..”

ഞാൻ അവളെ കളിയാക്കാൻ തുടങ്ങി.

“മതി കളിയാക്കിയത്. ഞാൻ ഉണ്ണിയേട്ടനെ പോലെ തുണി ഒന്നും ഇടാതെ അല്ലല്ലോ ഫോട്ടോക്ക് പോസ് ചെയ്തേ. ആ എന്നെ ഉണ്ണിയേട്ടൻ കളിയാക്കേണ്ടാട്ടോ ”

ഞാൻ കളിയാക്കിയ ദേഷ്യത്തിൽ അവൾ എന്നോട് പറഞ്ഞു.

“നിന്നെ ഞാൻ അത്‌ പോലെ കുളത്തിൽ നിർത്തി ഉയർത്തി പിടിക്കും. നോക്കിക്കോ ”

“പിന്നെ ഞാൻ നിന്ന് തരല്ലേ അത്‌ പോലെ ”

“നീ നിൽക്കണ്ട ഞാൻ നിർത്തിക്കോളാം ”

“ആ കാണാം നമ്മുക്ക് ”

“അതന്നെ എനിക്ക് കാണണം അങ്ങനെ”

“ഛേ.. വൃത്തിക്കെട്ടവൻ ”

അതും പറഞ്ഞ് അവൾ എന്നെ ഇടിക്കുവാൻ തുടങ്ങി. ആൽബം മടക്കി ഞാൻ അവളെ ഇക്കിളി ആക്കുവാൻ തുടങ്ങി. ഞങ്ങൾ രണ്ട് പേരും ആ കിടക്കയിൽ ഇക്കിളി ഇട്ട് കുത്തി മറിയുവാൻ തുടങ്ങി.

ഒടുവിൽ ഞങ്ങൾ ആ കിടക്കയിലേക്ക് വീണു കിതച്ചു. ശരിക്കും ഞങ്ങൾ
തളർന്നിരുന്നു. അമ്മു ലൈറ്റ് ഓഫാക്കി എന്നെ കെട്ടി പിടിച്ച് കിടന്നു കൊണ്ട് പറഞ്ഞു.

“എന്റെ ഉണ്ണിയേട്ടാ കുറേ കാലമായി ഞാൻ ഇങ്ങനെ ഒന്ന് മനസ്സറിഞ്ഞ് സന്തോഷിച്ചിട്ട്. താങ്ക്സ് ഉണ്ണിയേട്ടാ എന്നെ സന്തോഷിച്ചിപ്പിച്ചതിന്”

“മതി പറഞ്ഞത് ഇനി അതും പറഞ്ഞ് ഇനി കരയാനല്ലേ ”

“ഹോ..”

അമ്മുവിന്റെ മുഖം മാറി. ഞാൻ അങ്ങനെ പറഞ്ഞതിൽ അവൾ പിണങ്ങി. എന്നെ മുഖം കൊണ്ട് കോക്രി കാട്ടി തിരിഞ്ഞു കിടന്നു.

“ഇങ്ങോട്ട് നോക്കടി പെണ്ണെ ”

ഞാൻ അമ്മുവിന്റെ വയറിലൂടെ കൈ ചുറ്റി ഇക്കിളി ഇടാൻ തുടങ്ങി.

“ഹാ… ഹി… ഉണ്ണിയേട്ടാ മതി നിർത്ത് ”

അമ്മു കിടന്ന് പിടയാൻ തുടങ്ങി. അമ്മു എനിക്ക് നേരേ തിരിഞ്ഞ് എന്റെ കൈ കൂട്ടി പിടിച്ച് വെച്ചു.

“ഉണ്ണിയേട്ടാ മര്യാദക്ക് കിടന്നോട്ടോ ഇല്ലേൽ ഞാൻ ഈ കൈ കൂട്ടി കെട്ടി ഇടും ”

“നീ അങ്ങനെ ചെയ്യോ. എന്നാൽ അത്‌ കാണണമല്ലോ ”

എന്നിൽ വാശി കയറി ഞാൻ അമ്മുവിന്റെ കൈയിൽ നിന്ന് എന്റെ കൈയിന്ന് കൈ വീടിച്ച് വീണ്ടും അവളെ ഇക്കിളി ഇടാൻ തുടങ്ങി.

“ഉണ്ണിയേട്ടാ ഒതുങ്ങി ഇരുന്നേ ഇല്ലേൽ ഞാൻ അമ്മയെ വിളിക്കും ”

“ഹാ എന്നാൽ നീ അമ്മേനെ വിളി കാണട്ടെ ”

ഞാൻ വീണ്ടും അവളെ ഇക്കിളി ഇടാൻ തുടങ്ങി.
“അയ്യോ.. അമ്മേ ഓടിവായോ ഈ ഉണ്ണിയേട്ടൻ എന്നെ ഉപദ്രവിക്കുന്നെ ”

അമ്മു ഒളിയിടാൻ തുടങ്ങി. എനിക്ക് അത്‌ അമ്മ കേൾക്കുമോ എന്ന് പേടിയായി. ഞാൻ അമ്മുവിന്റെ വായ പൊത്തി പിടിച്ചു. ഭാഗ്യത്തിന് അവളുടെ നിലവിളി ആരും കേട്ടില്ല. ഞാൻ അമ്മുവിന്റെ വായിൽ നിന്ന് കൈ എടുത്തു.

“ഇഹ് ഇഹ് ”

അമ്മു എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി.

“നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി ഞാൻ ശരിയാക്കി തരാം ”

“ഉമ്മ് ”

നടന്നത് തന്നെ എന്ന രീതിയിൽ അവൾ എന്നെ നോക്കി.

രാത്രി ഏറെ വൈകിയിരുന്നു.

“മതി കളിച്ചത് കിടന്ന് ഉറങ്ങാൻ നോക്കിയേ നേരം ഒരുപാടായി. നേരത്തെ എഴുന്നേറ്റ് ഒരുപാട് പണിയുള്ളതാ ഉണ്ണിയേട്ടാ കിടന്ന് ഉറങ്ങിയേ ”

എന്നെ അവൾ അടക്കി കിടത്തി.അമ്മു പ്രാർത്ഥിച്ച് കണ്ണടച്ച് ഉറങ്ങാൻ തുടങ്ങി. ഞാൻ അപ്പോൾ ഇവിടെ ഞാൻ എന്താ ഇപ്പൊ ചെയ്തേ എന്ന് ആലോചിക്കാൻ തുടങ്ങി. ഒരു പെണ്ണിന്നോട് നേരിട്ട് മിണ്ടാത്ത ഞാൻ അമ്മുവിനോട് എന്തൊക്കെയാ പറഞ്ഞത്. അവളെ സന്തോഷിപ്പിച്ചത്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ തന്നെ ആണോ ഇത് എന്ന് ചിന്തിച്ച് പോയി. ഞാൻ അവളെയും നോക്കി അങ്ങനെ കിടന്നു. ഇടക്ക് എപ്പോളോ ഞാൻ ഉറങ്ങി പോയി.

ദിവസങ്ങൾ കടന്നു പോയി. ഞാൻ ഇപ്പോൾ അച്ഛനെ സഹായിക്കാൻ പാടത്ത് പോവാറുണ്ട്. ജിതിൻ എന്നെ വിളിക്കുമ്പോൾ ഞാൻ ജിതിനെ ഓരോന്ന് പറഞ്ഞ് ഒഴുവാക്കുമായിരുന്നു. അത്‌ മനസ്സിലാക്കിയ ജിതിൻ പിന്നെ എന്നോട് മിണ്ടാറില്ല. ഇപ്പോൾ ഞങ്ങൾ തമ്മിൽ സൗഹ്രദമൊന്നുമില്ല. ഇന്ന് ഞാൻ അച്ഛനും അമ്മക്കും നല്ല മോൻ ആണ് അമ്മുവിന് നല്ലൊരു ഭർത്താവും.

ഒരിക്കൽ രാവിലെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അമ്മുവിനെ കാണാൻ ഇല്ല. അല്ലെങ്കിൽ എന്നും അമ്മു ആയിരുന്നു എനിക്ക് വിളമ്പി തന്നിരുന്നത്. ഇന്ന് ഇത് എന്ത് പറ്റിയാവോ. ചിലപ്പോൾ വേറെ വല്ല തിരക്കിലാവും. ഞാൻ അത്‌ കാര്യമായി എടുക്കാതെ ഭക്ഷണം കഴിച്ച് പണിക്ക് പോയി. രാത്രി ഏറെ വൈകി ആണ് വന്നത്. കുളിച്ച് ഡ്രസ്സ്‌ മാറി വന്നിട്ടും അവളെ കാണാൻ ഇല്ല. അല്ലെങ്കിൽ ഞാൻ വരുമ്പോളേക്കും വിശേഷങ്ങൾ ചോദിക്കുന്നവളാ ഇന്ന് എന്താ പറ്റിയാവോ. ഞാൻ വീട് മുഴുവൻ തിരക്കി പക്ഷേ അവളെ കണ്ടില്ല. ഞാൻ അമ്മുവിനെ പറ്റി
അമ്മയോട് ചോദിക്കാൻ പോയി.

“അമ്മേ അമ്മുവിനെ കണ്ടോ”

“ഹാ. അമ്മുവോ അവൾ പുറത്തായിരിക്കാ ”

“പുറത്താവേ”

മനസ്സിലാവാതെ ഞാൻ പറഞ്ഞു.

“ഉണ്ണി എടാ അത്‌ പുറത്തവാ എന്ന് പറഞ്ഞാൽ അവൾക്ക് പീരിയഡ്സ് ആയിന്ന് ”

“എന്നിട്ട് അവൾ എവിടെ കാണാൻ ഇല്ലല്ലോ ”

കാര്യം പിടികിട്ടിയ ഞാൻ അമ്മയോട് ചോദിച്ചു.

“അവൾ അപ്പുറത്ത് ചായിപ്പിലുണ്ട്. ഈ സമയത്ത് അവളെ ആരും കാണാനും തൊടാനും പാടില്ല ”

അമ്മ പറയുന്നത് കേട്ട് എനിക്ക് ദേക്ഷ്യം വരാൻ തുടങ്ങി. ഈ കാലത്ത് ഇങ്ങനെയും ചിന്തിക്കുന്നവരോ. എനിക്ക് അമ്മുവിനെ അങ്ങനെ മാറ്റി നിർത്തി എന്ന് പറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല. ഞാൻ അവിടേക്ക് ഓടി.

ഞാൻ അവൾ കിടന്ന മുറിയിലേക്ക് വാതിൽ തളി തുറന്ന് കയറി. അതൊരു പഴയ സാധനങ്ങൾ വെക്കുന്ന ഒരു കൊച്ച് മുറിയായിരുന്നു. വീടിന്റെ പുറക് വശത്തുള്ള അധികം വെളിച്ചവും സൗകര്യങ്ങളും ഇല്ലാത്ത മുറി.

മുറിയിൽ താഴെ ഒരു പായ വിരിച്ച് കിടക്കുകയായിരുന്നു അവൾ.വയറ്റിൽ ചൂട് വെള്ളം പിടിക്കുന്ന ഒരു ബാഗും വെച്ചായിരുന്നു അവൾ കിടന്നിരുന്നത്.എനിക്ക് അമ്മുവിന്റെ കിടപ്പ് കണ്ട് സങ്കടം തോന്നി. അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു.

“അമ്മു… അമ്മു ”

ഞാൻ അവളെ പായയിൽ നിന്ന് എഴുന്നേൽപ്പിച്ച് അവളെ കെട്ടിപിടിച്ചു. എന്നെ കണ്ട സന്തോഷത്തിൽ അവൾ എന്നെയും തിരിച്ച് കെട്ടിപിടിച്ചു.താൻ എവിടെയാണ് കിടക്കുന്നത് എന്ന തിരിച്ചറിവ് വന്നപ്പോൾ അവൾ എന്നെ തളി മാറ്റി.

“വിട്.. വിട്.. എന്നെ ആരും തൊടാൻ പാടില്ല. ആണുങ്ങൾ ആരും ഈ മുറിയിൽ വരാൻ പാടില്ല. പോ ഇവിടെന്ന് ഇറങ്ങി പോ “
അമ്മു എന്നെ പുറത്താക്കാൻ നോക്കി. എനിക്ക് അത്‌ കണ്ട് ദേക്ഷ്യം വന്നു.

“നീ ഇവിടെ കിടക്കേണ്ട വന്നേ നമ്മുക്ക് റൂമിൽ പോവാം.വന്നേ എഴുന്നേറ്റേ ”

ഞാൻ അമ്മുവിനെ എഴുന്നേൽപ്പിക്കാൻ നോക്കി. അമ്മു എന്നെ തടഞ്ഞു.

“എന്താ ഉണ്ണിയേട്ടാ കാണിക്കുന്നേ എന്നെ തൊടാൻ പാടില്ല. ഞാൻ ഇപ്പോൾ അശുദ്ധയാണ് ”

“നീ എനിക്ക് ഒരിക്കലും ആശുദ്ധയല്ല.നിനക്ക് പഠിപ്പില്ലേ എന്നിട്ടാണോ നീ ഇങ്ങനെ പറയുന്നേ.നീ വന്നേ നമ്മുക്ക് പോവാം ”

എനിക്ക് അവളിൽ നിന്ന് വന്ന വാക്കുകൾ കേട്ട് ദേക്ഷ്യം ഇരമ്പി കയറി.

അപ്പോഴേക്കും അച്ഛനും അമ്മയും അവിടേക്ക് ഓടി കയറി. എന്നെ ഇവിടെ കണ്ട അച്ഛൻ എന്നോട് ചൂടായി.

“ഉണ്ണി നീ എന്താ ഇവിടെ ഈ സമയത്ത് ഈ മുറിയിൽ കയറാൻ പാടില്ലെന്ന് നിനക്ക് അറിയില്ലേ. നീ പുറത്ത് പോ ”

കാലം മാറിയിട്ടും അതൊന്നും അറിയാതെ ഇങ്ങനെ ചിന്തിക്കുന്നവരോ. എനിക്ക് അതിശയവും വെറുപ്പും തോന്നി.

“ഉണ്ണി ഇതൊരു നാട്ട് നടപ്പാ. നീ ഇങ്ങോട്ട് പൊന്നേ”

അമ്മ എന്നെ പുറത്ത് കടത്താൻ നോക്കി.

“അമ്മേ.. അമ്മയും ഒരു സ്ത്രീ അല്ലേ. അമ്മക്ക് ഇത്തരം വിശ്വാസങ്ങളുടെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ട് അറിയാമല്ലോ. കാലം ഒരുപാട് മാറിയില്ലേ. പലരും ഇത്തരം വിശ്വാസങ്ങൾ ഉപേക്ഷിച്ചു. ആർത്തവം ഒരു അശുദ്ധിയല്ല എന്ന് മനസ്സിലാക്കി. നമ്മുക്കും ഇത് നിർത്തിക്കുടെ. വരും തലമുറയിലേക്ക് ഇത് പകർന്ന് കൊടുക്കണോ ”

ഞാൻ അമ്മയെ നോക്കി പറഞ്ഞു.

“ഉണ്ണി പറഞ്ഞത് ശരിയാ. നമ്മുക്ക് ഇനി ഇങ്ങനത്തെ രീതിയൊന്നും വേണ്ടാ.ഞാനും ഇത് നിർത്തണം എന്ന് തീരുമാനിച്ചിരുന്നതാ. ഇനി ഇത്തരം
വിശ്വാസങ്ങളൊന്നും നമ്മുക്ക് വേണ്ടാ.നീ അമ്മുവിനെ വിളിച്ചോണ്ട് അകത്തേക്ക് പോ ”

അച്ഛനും അമ്മയുടെ തീരുമാനത്തെ ശരി വെച്ചു.അമ്മുവിന്റെ മുഖത്ത് ആ തീരുമാനത്തിൽ സന്തോഷം വന്നു. എനിക്കും.

അമ്മു അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്ക് എന്റെ ഒപ്പം നടന്നു. പാവം നല്ല വയറ് വേദന ഉണ്ടെന്ന് തോന്നുന്നു നടു വളച്ച് ബുദ്ധിമുട്ടിയാണ് അവൾ നടന്നിരുന്നത്. എനിക്ക് അമ്മുവിന്റെ നടത്തം കണ്ട് സങ്കടമായി. ഞാൻ അവളെ കൈയിൽ കോരി എടുത്ത് നടന്നു.

അമ്മു അവശയായിരുന്നു. എന്നെ അവൾ അതിൽ നിന്നും തടഞ്ഞില്ല. അവൾ അത്‌ ആഗ്രഹിച്ചിരുന്നത് പോലെ. ഞാൻ അമ്മുവിനെയും എടുത്ത് നടന്നു. അമ്മു വീഴാതിരിക്കാൻ എന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചിരുന്നു. അമ്മു ഞാൻ നടക്കുമ്പോൾ എന്നെ ഉറ്റു നോക്കുനുണ്ടായിരുന്നു. അവളിൽ എന്റെ പ്രവർത്തി സന്തോഷം നൽകുന്നതായിരുന്നു. എനിക്ക് അമ്മുവിനോടുള്ള സ്നേഹം കണ്ട് അച്ഛനും അമ്മക്കും സന്തോഷമായി.

ഞാൻ അമ്മുവിനെ കൊണ്ട് റൂമിലേക്ക് കയറി. അവളെ ആ കട്ടിലിൽ കിടത്തി.

“അമ്മു. നിനക്ക് വേദന ഉണ്ടോ?”

“ഉമ്മ്. നല്ല വേദയുണ്ട് ”

“എന്നാൽ വാ നമ്മുക്ക് ആശുപത്രിയിൽ പോവാം ”

ഞാൻ എന്റെ ആശങ്ക കൊണ്ട് പറഞ്ഞു.

അമ്മു അത്‌ കേട്ട് മെല്ലെ ചിരിച്ചു.

“ഉണ്ണിയേട്ടാ എനിക്ക് വേദന ആദ്യ ദിവസേ ഉണ്ടാവൂ. പിന്നെ അങ്ങനെ വേദന കാണില്ല. അതിനൊന്നും ഡോക്ടറെ കാണേണ്ട. ഗുളിക കഴിച്ചാൽ മതി”

“നിന്റെൽ ഇപ്പോ ഗുളികയുണ്ടോ ”

ആശങ്ക മാറാതെ ഞാൻ ചോദിച്ചു.

“എന്റെൽ ഇണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് കഴിക്കാം ”

“പാഡോ അങ്ങനെ വല്ലതും വെണ്ണോ നിനക്ക് “
“എന്റെ ഉണ്ണിയേട്ടാ എനിക്ക് ഇപ്പോൾ ഒന്നും വേണ്ട. എനിക്ക് എന്റെ ഉണ്ണിയേട്ടൻ അടുത്ത് ഇരുന്നാൽ മതി. ഈ സമയത്ത് ഭാര്യമാർ ഏറ്റവും ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സാമിപ്യമാണ് ”

അവൾ അതും പറഞ്ഞ് എന്റെ കൈയിൽ മുറുകെ പിടിച്ചു.

“എന്നിട്ടാണോ നീ എന്നെ നേരത്തെ മുറിയിൽ നിന്ന് പുറത്താക്കിയത്”

“അത്‌… അമ്മ…”

അവൾ വാക്കുകൾക്കായി തപ്പി.

“മതി പറഞ്ഞത്. എനിക്ക് മനസ്സിലാവും നീ എന്താ പറയാൻ പോവുന്നത് എന്ന്. നിനക്ക് ഞാൻ അമ്മയോട് അങ്ങനെ പറഞ്ഞതിൽ ദേക്ഷ്യമുണ്ടോ ”

“എനിക്ക് ഉണ്ണിയേട്ടൻ ആദ്യം അങ്ങനെ പറഞ്ഞപ്പോൾ പേടി ആയി. അങ്ങനെ പറഞ്ഞത് കൊണ്ടല്ലെ ഇപ്പോ ഞാൻ ഇവിടെ ആയത്. ഇപ്പോ കുഴപ്പമില്ല. ഞാൻ എന്തോരം പേടിച്ചിണ്ടന്നോ ആ മുറിയിൽ അങ്ങനെ കിടക്കുമ്പോൾ. ഞാൻ അവിടെ കരഞ്ഞു കൊണ്ടാണ് എന്റെ ആ ദിവസങ്ങൾ തള്ളി നിക്കിയിരുന്നത് ”

“ഇനി വിഷമിക്കേണ്ട ഞാൻ ഇവിടെ ഇല്ലേ. ഇനി നിന്നെ അങ്ങനെ ആരും വിഷമിപ്പിക്കില്ല. ഞാൻ ഇണ്ടാവും നിന്നോടൊപ്പം ”

ഞാൻ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു.അമ്മു എന്നെ നോക്കി സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ച് ചിരിച്ചു.

“നേരം കുറേ ആയി വന്നേ നമ്മുക്ക് ഭക്ഷണം കഴിക്കാം ”

ഞാൻ അമ്മുവിനെ എഴുന്നേൽപ്പിക്കാൻ നോക്കി.

“വേണ്ട.എനിക്ക് വിശപ്പില്ല. ഉണ്ണിയേട്ടൻ പോയി കഴിച്ചോ ”

“വന്നേ അമ്മു.ഭക്ഷണം കഴിച്ചാൽ അല്ലേ ക്ഷിണം മാറൂ ”

ഞാൻ അമ്മുവിനെ ഭക്ഷണം കഴിപ്പിക്കാനായി അനുനയിപ്പിച്ച് നോക്കി.

“ഉണ്ണിയേട്ടൻ പൊക്കോ. എനിക്ക് വേണ്ടാ. ഉണ്ണിയേട്ടൻ കഴിച്ചോ”

“നീ കഴിക്കില്ലെങ്കിൽ എനിക്കും വേണ്ട “
ഞാനും വാശിയിൽ അങ്ങനെ പറഞ്ഞു. എന്റെ വാശി ജയിച്ചു.

“ശരി കുറച്ച് കഴിക്കാം”

അമ്മു ഭക്ഷണം കഴിക്കാൻ സമ്മതിച്ചു.അവൾ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ നോക്കി.

“നീ ഇവിടെ ഇരുന്നാൽ മതി ഞാൻ ഭക്ഷണം കൊണ്ട് വരാം ”

ഞാൻ അവളെ കട്ടിലിൽ ഇരുത്തി. ഒരു പ്ലേറ്റിൽ ചോറും കറിയുമായി വന്നു. ഒരു പ്ലേറ്റ് മാത്രം കണ്ടതുകൊണ്ട് അമ്മു എന്നെ നോക്കി.

“ഇത് എന്താ ഒരു പ്ലേറ്റ് ഉണ്ണിയേട്ടൻ കഴിക്കുന്നില്ലേ”

“നീ ഇപ്പോ കഴിക്ക്. എന്നിട്ട് ഞാൻ കഴിക്കാം ”

അമ്മു എന്റെ കൈയിൽ നിന്ന് പ്ലേറ്റ് വാങ്ങാൻ നോക്കി. ഞാൻ അവളെ തടഞ്ഞു.

“ഞാൻ വാരി തരാം എന്റെ വാവക്ക് ”

“വാവയോ. അത്‌ എപ്പോൾ ”

ഞാൻ അങ്ങനെ വിളിച്ചതിന്റെ അതിശയോക്തിയിൽ അമ്മു ചോദിച്ചു.

“അതേ. നീ എന്റെ വാവയാ. കേരളത്തിലെ മിക്ക ആണ്പിള്ളേരും അവരുടെ കാമുകിനേം ഭാര്യെയും വിളിക്കുന്ന പേരാ വാവന്ന് ”

“അയ്യേ…. എന്നെ അങ്ങനെ വിളിക്കേണ്ട”

“ഞാൻ വിളിക്കും നിന്നെ വാവേന്ന് ”

“എന്നെ അങ്ങനെ വിളിക്കേണ്ട എന്നെ അമ്മുന്ന് വിളിച്ചാൽ മതി. അതാ എനിക്ക് ഇഷ്ടം ”

ഞാൻ വാവ എന്ന് വിളിച്ചതിന്റെ നിരസം കൊണ്ട് അവൾ പറഞ്ഞു.

“ഞാൻ നിന്നെ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും. നീ ഇപ്പോ ചോറ് കഴിക്കാൻ
നോക്കിയേ ”

ഞാൻ ഒരു ഉരുള്ള ചോറ് ഉരുട്ടി അവളുടെ വായിൽ വെച്ചു കൊടുത്തു. അമ്മു അത് കഴിച്ചു. ഞാൻ രണ്ടാമതും ഉരുള്ള കൊടുക്കുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഞാൻ അത്‌ കണ്ടു.

“അമ്മു. ഇനി ഇതും പറഞ്ഞ് കരയാൻ നിൽക്കരുതുട്ടോ. എനിക്ക് ദേക്ഷ്യം വരും”

“സന്തോഷം കൊണ്ടാ ഉണ്ണിയേട്ടാ. എന്റെ കണ്ണ് നിറഞ്ഞത്”

“നീ ഇനി സന്തോഷം കൊണ്ട് കരയാൻ നിൽക്കേണ്ട. വെറുതെ മൂഡ് നശിപ്പിക്കാനായിട്ട് ”

“മൂഡോ? എന്ത് മൂഡ്!”

“അത്‌ ഞാൻ ഒരു ഓളത്തിന് പറഞ്ഞതാ. നീ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ശ്രെദ്ധ മാറാതിരിക്കാൻ ”

“ഉമ്മ് ”

ഞാൻ ഭക്ഷണം കഴിപ്പിക്കൽ തുടർന്നു.അമ്മു എന്നിൽ നിന്ന് ഉരുളകൾ വാങ്ങി കഴിക്കാൻ തുടങ്ങി.

“മതി.. മതി.. എനിക്ക് ഇത്രേം മതി ”

“പകുതി പോലും ആയില്ലല്ലോ അമ്മു അപ്പോഴേക്കും വേണ്ടന്ന് പറഞ്ഞാൽ എങ്ങനെയാ അമ്മു. നീ കുറച്ചും കൂടി കഴിച്ചേ ”

ഞാൻ വീണ്ടും ഭക്ഷണം കഴിപ്പിക്കാൻ ശ്രമിച്ച് നോക്കി.

“മതി ഉണ്ണിയേട്ടാ… എനിക്ക് വിശപ്പില്ല. ഇപ്പോ തന്നെ വയറ് നിറഞ്ഞു”
“എന്നാലും കുറച്ച് കഴിക്ക്”

“മതി എനിക്ക് വേണ്ടാ ഇനി ഉണ്ണിയേട്ടൻ കഴിക്ക് ”

അമ്മു എന്റെ കൈയിൽ നിന്ന് പ്ലേറ്റ് വാങ്ങി. എനിക്ക് ഒരു ഉരുള്ള ഉരുട്ടി തന്നു. ഞാൻ അത്‌ വേണ്ടെന്ന് പറയാൻ പോയില്ല. അത്‌ വാങ്ങി ഞാൻ കഴിച്ചു. അമ്മു ബാക്കിയും എന്നെ ഊട്ടി കൊണ്ടിരുന്നു. ഇടക്ക് ഞാനും അവൾക്ക് വാരിയും കൊടുത്തു.

ഞങ്ങളുടെ ഭക്ഷണം കഴിക്കലും കഴിപ്പിക്കലും കഴിഞ്ഞ് ഞങ്ങൾ വായും കൈയും കഴുകി.അതും ഇത് പോലെ പരസ്പരം ചെയ്യിപ്പിക്കല്ലായിരുന്നു.

ഞാൻ അമ്മുവിന് കഴിക്കാനുള്ള ഗുളികയും വെള്ളവും ഒപ്പം ചൂട് പിടിക്കാനുള്ള തെർമ്മൽ ബാഗുമായി വന്നു. അമ്മുവിനെ ഗുളിക കഴിപ്പിച്ച് അവളുടെ വയറ്റിൽ ബാഗ് വെച്ച് ചൂട് പിടിപ്പിച്ച് ഞാൻ അവൾക്കരകിൽ കിടന്നു.

1cookie-checkസ്വപ്നം – 3

  • സോഫി

  • “സർ ഇത് ഗിഫ്റ്റാറ്റോ “

  • రాగి వర్షం 3