സ്വന്തം ദേവൂട്ടി – Part 5

ഫോൺ കട്ട് ചെയ്തു അവൾ പോയി.
“എടാ നാറി അമലേ.

നിന്നെ എനിക്ക് നാളെ ക്ലാസ്സിൽ കിട്ടുടാ ”

എന്ന് പറഞ്ഞു ഞാനും കിടന്നു .

കോളേജ് ഗ്രൂപ്പിൽ ഒക്കെ ഇപ്പൊ പൊങ്കാല ആണെന്ന് എനിക്ക് അറിയാം ഓൺലൈൻ കണ്ടാൽ ഓരോന്നവന്മാർ വിളി തുടങ്ങും.

എന്തായാലും നാളെ കോളേജിൽ എനിക്ക് നല്ല പണി ആണെന്ന് ഓർത്ത് കൊണ്ട്. ദേവൂട്ടിയെയും ഓർത്ത് തലവണയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോയി.

രാവിലെ എഴുന്നേറ്റു മൊബൈൽ എടുത്തു നോക്കിയപ്പോൾ ദേവിക യുടെ മിസ്സ്കാള് കിടക്കുന്നുണ്ട്. പാവം ഇന്നലെ പെൺപിള്ളേർ ഒക്കെ അവളെ വാങ്ങി പറിച്ചെക്കുന്നുണ്ടാവും.

ആ മാതിരി ഉള്ള വീഡിയോ അല്ല അമൽ എടുത്തു ഇട്ടേക്കുന്നത്.

ക്ലാസിലെ പമ്പ്ഉം കീരിയും ബൈക്കിൽ ചിരിച്ചു കെട്ടിപിടിച്ചുഉം.എന്റെ മെത്തേക് ചാരി ഇരിക്കുന്ന ദേവിക യും. ഇവന്മാർ എങ്ങനെ വീഡിയോ എടുത്തു.

അത് എന്ത് ചെയ്യാൻ ദേവിക പറയുന്നതും ഒക്കെ കേട്ട് മുന്നോട്ടു നോക്കി അല്ലേ വണ്ടി ഓടിച്ചത് ഇടക്ക് പുറകിലേക്ക് ഉള്ള കണ്ണാടി നോക്കാം ആയിരുന്നു എന്ന് മനസിൽ പറഞ്ഞു കൊണ്ട് എന്റെ എഴുന്നേറ്റു ഫ്രഷ് ആയി.
ദേവികയെ വിളിക്കാൻ നോക്കിയപ്പോൾ ഹോസ്റ്റലിൽ അല്ലെ അവൾ ഇങ്ങോട്ട് വിളിക്കും മെസ്സേജ് അയച്ചിടാം. പാവത്തിന് ഫോൺ വിളിക്കാൻ പോലും പൈസ ഇല്ലാ എന്ന് എനിക്ക് ആ മിസ്സ്‌ കാൾ കണ്ടപ്പോളെ മനസിൽ ആയിരുന്നു.199രൂപക്ക് അവൾക് റീചാർജ് ചെയ്തു കൊടുത്തു.

പിന്നെ അമ്മയുടെ അടുത്ത് ചെന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ട് ഇരുന്നപ്പോളും അമ്മ പിണങ്ങി ഇരിക്കുവാണെന്ന് മനസിലായി. എന്തെങ്കിലും സമ്മതിപ്പിക്കാൻ വേണ്ടി അച്ഛന്റെ അടുത്ത് കാണിക്കുന്ന ട്രിക് ആണ് അമ്മ ഇവിടെയും പയറ്റാൻ പോകുന്നത് എന്ന് മനസിലായി.

“എടാ മോനെ.

നീ ഒന്ന് ചിന്തിച്ചു നോക്ക്.”
“ഉം ”

ഞാൻ തിന്ന് കൊണ്ട് മുളി.

“അമ്മക്ക് പ്രായം കൂടി വരുവല്ലേ .

അമ്മക്ക് എന്തെങ്കിലും പറ്റിയാൽ

നിങ്ങൾക് ആരാ ആഹാരം ഒക്കെ വെച്ച് എടുത്തു തരുന്നത്.”

എന്ത് സങ്കടത്തോടെയാ അമ്മ പറയുന്നത് എന്ന് അച്ഛനും ഞാനും മുഖത്തോട് നോക്കി നിന്ന്.

അമ്മ അടവ് എടുത്തു തുടങ്ങി എന്ന് മനസിലായി ദേവികയെ പ്രേമിക്കാനും എന്നെ കൊണ്ട് തന്നെ കെട്ടിക്കാനും ഉള്ള പ്ലാനിങ്.

പിന്നെ ഞാൻ ഒന്നും നോക്കില്ല. ആ വിഷമം മുഖത്ത് കാണിച്ചിട്ട്.

“എന്തമേ ഇങ്ങനെ ഒക്കെ പറയുന്നത്.

അമ്മക്ക് വയ്യാതെ അയൽ

അച്ഛനെ കൊണ്ട് ഞാൻ വേറെ പെണ്ണ് കെട്ടിച്ചോളാം.

അപ്പൊ ഞങ്ങൾക് ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ച് വിളബ നും ആൾ ആയി.

അച്ഛാ.. അച്ഛന് സമതം അല്ലെ?”

“എനിക്ക് സമധം ആണ് മോനെ. ഞാനും ആലോചിച്ചിട്ട് ഉണ്ട് ഇവൾക്ക് പണി കുറക്കാൻ ഒരുതവളെയും കെട്ടികൊണ്ട് വരാം എന്ന് ”

അമ്മക്ക് അങ്ങ് ദേഷ്യം കയറി.
ഫുഡ്‌ എടുത്തു തന്നുകൊണ്ട് ഇരുന്ന പാത്രം മേശപ്പുറത് വെച്ചിട്ട്. പിറു പിറുത് കൊണ്ട് അടുക്കളയിലേക് പോയി.

“എടാ മോനെ നിന്റെ തള്ളക് ഇത് എന്ത് പറ്റി. ഇന്നലെ രാത്രി എന്നെ ഉറക്കിട്ട് ഇല്ലാ. ആ പെങ്കൊച്ചിന്റെ വീട്ടിൽ പോയി നമുക്ക് അനോഷിച്ചാലോ ഇവന് വേണ്ടി എന്ന് പറഞ്ഞു ഉറക്കിട്ട് ഇല്ലാ.

ഇവൾക്ക് എന്തൊ ആദ്യം ആയിട്ട് ആണ് ഞാൻ ഇങ്ങനെ ഒരു വാശി കാണുന്നത്.

നിനക്ക് അവളെ ഇഷ്ടം ആണോടാ. എന്നാ നമുക്ക് പോയി ഒന്ന് അനോഷിച്ചാലോ?”

ഞാൻ അപകടം മണത്തു. അമ്മ ടെ ഒരു ആഗ്രഹത്തിന് പോലും എതിർ നിക്കില്ല അച്ഛൻ എന്ന് എനിക്ക് അറിയാം. ഒരു പക്ഷേ രണ്ട് ആളും അനോഷിച്ചു അവളുടെ നാട്ടിൽ പോയാൽ.
അത് ശെരി ആക്കില്ല എന്ന് എന്റെ മനസ് പറഞ്ഞു.

“അത് പിന്നെ അച്ഛാ.

ഞങ്ങൾ ഒന്ന് ഇഷ്ടപ്പെട്ടു വരട്ടെ.

ഒരു പക്ഷേ അവൾക് ഇഷ്ടം ഇല്ലെങ്കിലോ?

എന്തായാലും കോളേജ് ലൈഫ് ഒക്കെ കഴിയട്ടെ.”

“ഉം ”

പതുങ്ങി നിന്ന് കേട്ടുകൊണ്ട് ഇരുന്ന അമ്മ പതുകെ വന്നു. രണ്ട് ഇഡലി കൂടി പ്ലേറ്റിൽ വെച്ചിട്ട് പറഞ്ഞു.

“ഇനി ഞാൻ നിർബന്ധികുന്നില്ല മോനെ.

അമ്മക്ക് അവളെ അത്രക്കും ഇഷ്ടം ആയി പോയത് കൊണ്ടാണ്.”

എന്ന് പറഞ്ഞു അമ്മ അടുക്കളയിലേക് പോയി.

അപ്പോഴേക്കും എന്റെ ഫോൺ അടിക്കാൻ തുടങ്ങി.

ഞാൻ കൈ കഴുകി വേഗം ചെന്ന് നോക്കിയപ്പോൾ ദേവൂട്ടി ആയിരുന്നു.

“ഹലോ.”

അവളുടെ ആ മൃദുവർന്ന ശബ്ദം എന്റെ ചെവിക്ക് ഒരു പ്രതേക സുഖം നൽക

“എങ്ങനെ ഉണ്ടായിരുന്നു ഇന്നലെത്തെ ഹോസ്റ്റൽ ഉറക്കം ”

“എന്തൊ നിന്നെ മിസ്സ്‌ ചെയുന്നുണ്ടായിരുന്നു.

നിനക്കോ?”

“സെയിം ടു യു.

എനിക്കും ഇന്നലെ രാത്രി നിന്നെ കാണേണം എന്ന് തോന്നി പോയി.

അല്ലാ ഇന്നലെ രാത്രി ഗേൾസ് വിളിച്ചായിരുന്നോ?”

“ഇല്ലാ.

എന്ത്യേ?”

“ഒന്നും ഇല്ലാ റെഡി ആയി കോളേജിലേക് പോയിക്കോ. ഞാൻ വന്നേകം ”

“ഉം. ബ്രേക് ഫാസ്റ്റ് കഴിച്ചോടാ. ”
“ഉം. കഴിച്ചു.

ഇഡലിയും സാമ്പരും.

അവിടയോ?”

“കഴിച്ചു. എന്തിന് കൊള്ളാം. എനിക്ക് നിന്റെ അമ്മയുടെ കൈയിൽ നിന്ന് ഉണ്ടാക്കി തരുന്ന ഇഡലിയുടെ രുചി ഇപ്പോഴും നാവിൽ നിന്ന് പോകുന്നില്ല.”

ഞാൻ ചിരിച്ചിട്ട്.

“ദേ അമ്മക്ക് എന്നെ കൊണ്ട് നിന്നെ കെട്ടിക്കാൻ വലിയ തിടുക്കം ആട്ടോ.

എന്നോട് എങ്ങനെ എങ്കിലും നിന്നെ വളച്ചു വീട്ടിലേക് കൊണ്ട് വരാൻ പറയുകയാ.”

“വളക്കാനോ. ഞാൻ വേണേൽ ഇന്ന് തന്നെ നിന്റെ കൂടെ പോരാം. ”

“അയ്യോ. അത്‌ ഇപ്പൊ വേണ്ടാടി. നമുക്ക് കുറച്ച് നാൾ അങ്ങോട്ടും ഇങ്ങോട്ടും പ്രേമിച്ചു നടന്നിട്ട്. എനിക്ക് age ആകുമ്പോൾ നിന്നെ കേട്ടിട്ട് അമ്മയുടെ അടുത്ത് പോയി നില്ക്കാന്നെ.”

“എന്തിനാടാ ആ പാവത്തെ ഇങ്ങനെ.”

“നീ കുളിച്ചു ഫ്രഷ് ആയി കോളേജിൽ പോകാൻ നോക്ക് ഞാൻ 10മണി ആകുമ്പോൾ വരാം.”

“അതേ വൈകുന്നേരം ഞാൻ മെസ്സേജ് അയാകാം. ഗൗരി ഇന്ന് എത്തും ആയിരിക്കും.”

“ശെരി ”

“ഉമ്മ ”

“നേരിട്ട് കിട്ടിയാലേ എനിക്ക് ഊർജം കിട്ടു ”

“പോടാ കള്ളാ.

Bye ”

ഫോൺ വെച്ച് അവൾ പോയി.

പാവം ആരും ഇവളോട് പറഞ്ഞിട്ട് ഇല്ലാ. കോളേജിൽ ചെല്ലുബോൾ അറിയാം. എന്താകുമോ ആവോ എന്ന്.

ഞാൻ അമൽ ഗ്രൂപ്പിൽ ആഡ് ചെയ്യാത്ത വീഡിയോ ഒന്നുടെ നോക്കി.
എന്നിട്ട് മനസിൽ പറഞ്ഞു.

ശെരിക്കും പറഞ്ഞൽ അവനോട്ട് ഒന്ന് കൊടുക്കണം എന്ന് വെച്ചതാ. പക്ഷേ നല്ല ക്ലാരിറ്റി ആയി വീഡിയോ എടുത്തിട്ട് ഉണ്ട്‌. എന്താ അവളുടെ ഗമാ എന്നെ കെട്ടിപിടിച്ചു ഇരിക്കുന്നെ. ദേവമേ കണ്ണ് കിട്ടാതെ ഇരുന്നാൽ മതി ഞങ്ങൾക്.

എന്ന് ഓർത്ത് കൊണ്ട് ഞാൻ പോകാൻ ഉള്ള എല്ലാം എടുത്തു വെച്ച് ഇറങ്ങി. അമ്മ അപ്പോഴേക്കും പുറത്തേക് പോയ തക്കം നോക്കി അടുക്കളയിൽ കയറി ഇഡിലിയും സാമ്പരും അടിച്ചു മാറ്റി മുന്നാല് എണ്ണം.

പിന്നെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.

കോളേജിൽ എത്തിയപോഴേക്കും ബെല് അടികുന്നത്തെ ഉണ്ടായിരുന്നു.

ഞാൻ പതുകെ ക്ലാസിലേക് കയറി ചെന്ന്

അവിടെ കണ്ടത് ദേവികയെ ഇടാം വല്ലാം തിരിയാതെ ചോദ്യങ്ങൾ ചോദിക്കുന്ന പെൺപടകളെ ആണ്.

കാവ്യാ ഞാൻ വരുന്നത് കണ്ടതോടെ.

“ദേടാ നമ്മുടെ റോമിയേറ്റ് വന്നുടാ ”

പിന്നെ മൊത്തം എന്നെ യും അവളെയും എയർൽ ആയിരുന്നു. കാവ്യാ ഇന്നലെ രാത്രി ഭാരണി പാട്ട് പാടിയെങ്കിലും അവൾക് വലിയ ഇഷ്ടം ആയി പോയി ഞങ്ങൾ രണ്ട് പേരും ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞതോടെ.

അവന്മാർ ആണെങ്കിൽ ഇത് എങ്ങനെ സെറ്റ് ആക്കിയട എന്ന് ഉള്ള ചോദ്യവും. പിന്നെ പെൺപിള്ളേർ അല്ലെ കുശുമ്പ് ഉണ്ട്.

ദേവിക ക് ആണെങ്കിൽ ആ വീഡിയോ കണ്ടിട്ട് നാണം വന്നു.തലയും താഴ്ത്തി അവിടെ ഇരിക്കുന്നുണ്ട്.

കാവ്യാ എന്റെ അടുത്ത് വന്നു നിന്ന് പറഞ്ഞു

“എന്തൊക്കെ ആയിരുന്നു സിംഗിൾ ലൈഫ്. ഒറ്റക്ക് ഇന്ത്യ മുഴുവൻ യാത്ര.

ഓ എന്തൊക്കെ ആയിരുന്നു.”

അവൾ പറഞ്ഞു ചിരിച്ചു.

അപ്പോഴേക്കും ഞങ്ങൾക് സെക്കൻഡ് ലാംഗ്വേജ് പോകാൻ ടൈം ആയി. ബാക്കി ഉള്ളവർ പോയപ്പോൾ ഞങ്ങൾക് ടീച്ചർ വരാത്തത് കൊണ്ട് ഹിന്ദിക് പോകേണ്ടി വന്നില്ല. ആ സമയം കാവ്യാ എന്റെ കൈയിൽ നിന്ന് 100രൂപ കടം പറഞ്ഞു അവരെയും വിളിച്ചു കൊണ്ട് പോയി. ദേവിക ആണേൽ ക്ലാസ്സിൽ ഇരിക്കുന്നു.

അവളെയും വിളിച്ചു എന്റെ ബാഗ് എടുത്തു കൊണ്ട് ഞാനും കാവ്യാ
വൈകുന്നേരം ഇരിക്കുന്ന ബെഞ്ചിലേക് നടന്നു. അവൾക് ആണേൽ ഇപ്പൊ എന്റെ ഒപ്പം നടക്കാൻ വലിയ ഇഷ്ടം എന്നപോലെ എന്റെ കൈയിൽ പിടിച്ചു ആണ് നടത്തം. പണ്ട് അവളുടെ മുഖം എന്തൊ പേടിച്ചു ഭയത്തോടെ ആയിരുന്നു നടന്നിരുന്നത്. ആരും ആയി അധികം കൂട്ട് ഇല്ലായിരുന്നു.

ഇപ്പൊ എന്റെ കൂടെ നടകുമ്പോൾ അവളുടെ മുഖത്തെ സന്തോഷവും ആ സന്തോഷത്തോടെ ഉള്ള വർത്താനം ഒക്കെ കേൾകുമ്പോൾ എനിക്ക് അത്ഭുതം ആകുവാ ആയിരുന്നു.ഇത്രയും നാൾ ഇവൾ എന്റെ കൂടെ കോളേജിൽ കൂടെ ഉണ്ടായിട്ടും ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലാ ഇവളുടെ ഇത്രയും സന്തോഷം നിറഞ്ഞ മുഖം.

അതും എന്റെ കൂടെ.

അങ്ങനെ ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിൽ എത്തി.

“എന്താടാ ബാഗ് ഒക്കെ ആയി?”

“അത് എന്റെ മോളൂസിന് ഹോസ്റ്റൽ ഫുഡ്‌ ഇഷ്ടം ആയില്ല എന്ന് പറഞ്ഞപ്പോൾ വീട്ടിൽ നിന്ന് എടുത്തു കൊണ്ട് വന്നാ ഇഡലിയും സാമ്പരും ഉണ്ട്‌. മോളുസ് കഴിക്.”

“വേഗം എടുക്കടാ.

എനിക്ക് നിന്റെ അമ്മച്ചിയുടെ ഫുഡ്‌ ഇഷ്ടപ്പെട്ടു പോയതാ ”

അവൾക് എടുത്തു കൊടുത്തു അവൾ അത്‌ ആർത്തിയോടെ കഴിക്കുക ആണ്. അവളുമാർ വരുന്നതിന് മുൻപ് തന്നെ അകത്തു ആക്കാൻ.

“ഇന്നാ കുറച്ച് വെള്ളം കുടിക് ഇല്ലേ തൊണ്ടേ കുടുങ്ങും ”

അവൾ അത് തിന്ന് കൊണ്ട് ചിരിച്ചു.

“അതേ നമുടെ കല്യാണകാര്യം ഒന്നും അറിഞ്ഞിട്ട് ഇല്ലാ. പിന്നെ വലിയ സീൻ ഒന്നും ഉണ്ടായില്ല ല്ലോ.”

“ഉം

ഞാൻ പറഞ്ഞോട്ടും ഇല്ലാ. പിന്നെ നിന്നെ ഇഷ്ടം ആണെന്ന് സമ്മതിക്കേണ്ടി വന്നു ആ വീഡിയോ കണ്ടതോടെ.”

അവൾ കഴിച്ചു കഴിഞ്ഞു ഞാൻ കൊണ്ട് വന്നാ വെള്ളത്തിൽ തന്നെ കൈ യും വയും കഴുകി.

“നിന്റെ അമ്മച്ചി യുടെ ഇഡലി.

എന്റെ പൊന്നേ പൊളിച്ചു. ഒരു രക്ഷയും ഇല്ലാ.”

“അപ്പൊ നിന്റെയോ?”
“അത്‌ പിന്നെ വേറെ നാട്ടിലെ ഉണ്ടാകുന്ന രീതിയും എല്ലാം വേറെ അല്ലെ അപ്പൊ അതിന്റെതായ രുചി മാറ്റം വരൂല്ലോ. അതാണ് അമ്മക്കും ഇഷ്ടപ്പെട്ടത്.”

അവൾ എന്റെ കൂടെ ബെഞ്ചിൽ ഒരുമിച്ച് ഇരുന്നു.

“അതേ ഏട്ടാ

ഏട്ടൻ ഇഷ്ടം ഉള്ളത് എന്താണ്.”

“എന്താടി ഒരു ഏട്ടൻ വിളി ”

“എനിക്ക് എന്താ വിളിച്ചൂടെ. എന്റെ കള്ളാ കെട്ടിയോനെ.”

“കള്ളനോ?”

“ഉം. എന്റെ മാത്രം ”

“അല്ലാ നമ്മുടെ ഭാവി പരുപാടി എന്താ. അമ്മ ആണേൽ നിന്നെ ഇഷ്ടപ്പെട്ടു പോയി. അച്ഛനെയും കുട്ടി പെണ്ണ് ചോദിക്കാൻ പോകാൻ നോക്കുവാ വീട്ടിൽ.”

“എന്താടാ പാവം അമ്മയെ കള്ളിപ്പിക്കുന്നെ. നിനക്ക് പാവം കിട്ടും.”

“ഇപ്പൊ നിന്നെ കൊണ്ട് അങ്ങ് ചെന്നാൽ എനിക്ക് ഒരു വിലയും ഇല്ലാ ന്നെ.”

“എന്നാലും നീ എന്നെ അനോഷിച്ചു വന്നല്ലോ. അപ്പൊ ”

“അത്‌ പിന്നെ നാട്ടുകാർ ഏല്പിച്ച ഒരു വസ്തു അല്ലെ. ”

“പോടാ.”

“എടി കാവ്യാ വരുന്നുണ്ട്.”

“ഉം ”

ഓടി വന്നു കാവ്യാ ഞങ്ങളുടെ ഇടയിൽ കയറി ഇരുന്നു.

“മതിടി മതി.
ഇനി ഞാൻ സംസാരിച്ചോളാം ”

എന്ന് പറഞ്ഞു കാവ്യാ അവളെ തള്ളി മാറ്റി.

അവൾ ബെഞ്ചിന്റെ ഒരു സൈഡിലേക് നീങ്ങി ഇരുന്നു. ഒന്നും മിണ്ടാതെ.

“ബാക്കി ഉള്ളവർ എന്ത്യേ.”

“അവർ ലൈബ്രറി കയറി ”

“നീ കയറാത്തത് എന്താ?”

“നിങ്ങളെ രണ്ടിനെയും അങ്ങനെ ഞാൻ തനിച് ഇരുത്തില്ല”

എന്ന് പറഞ്ഞു കൊണ്ട് ദേവികയുടെ ഇടുപ്പിൽ പിടിച്ചു ഒരു ഞെക് കാവ്യാ.

“എന്നാലും നീ എങ്ങനെ?

അതും പമ്പ്ഉം കീരിയും ആയ നിങ്ങൾ.

മകളെ ഇത്‌ എല്ലാം എന്നോട് പറയാതെ നിങ്ങളെ രണ്ടിനെയും ഞാൻ വിടില്ല മകളെ…”

ദേവികക് നാണം വരുന്നു ഉണ്ടായിരുന്നു.

“അപ്പൊ എപ്പോ തുടങ്ങി ഈ ലവ്.

വേഗം പറഞ്ഞു തുടങ്ങിക്കോ രണ്ട് ആളും.”

ദേവിക എന്റെ നേരെ നോക്കി. ഞാൻ കണ്ണ് അടച്ചു കാണിച്ചിട്ട് കാവ്യായോട് പറഞ്ഞു.

“ഇത് ആരോടും നീ പറയരുത് എന്ന് വാക് തന്നാൽ ഞാനും അവളും പറയാം.”

“ഞാൻ ആരോട് പറയാൻ. എന്നാലും സത്യം ചെയുന്നു. എന്റെ വായിൽ നിന്ന് ആരോടും പറയില്ല. ഇത്‌ സത്യം…. സത്യം….. സത്യം..”

“ഞങ്ങൾ…..”

“സമയം പോകുന്നു. വേഗം പറയടാ.”

“ഒരു സുപ്രഭാതത്തിൽ എനിക്ക് ഇവളെ കെട്ടേണ്ടി വന്നൂടി. ഇപ്പൊ ഇവൾ എന്റെ ഭാര്യയാ. ഞങ്ങളുടെ കല്യാണം വരെ കഴിഞ്ഞു.”
കാവ്യാ ഞെട്ടി എഴുന്നേറ്റ് ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി.

ദേവിക എന്റെ അടുത്തേക് ചേർന്ന് ഇരുന്നിട്ട്.

“എന്ത് പറ്റി എന്റെ കാവ്യാ കുട്ടിക്ക്.”

“എനിക്ക് .. ചിന്തിക്കാൻ പോലും കഴിയുന്നില്ല.”

2cookie-checkസ്വന്തം ദേവൂട്ടി – Part 5

  • ഞാനും ഗീതയും 4

  • ഞാനും ഗീതയും 3

  • ഞാനും ഗീതയും 2