സ്നേഹത്തിന്റെ ക്ഷേത്രം Part 5

തുളസിയുടെ പേടി കണ്ടു കൃഷ്ണക്കു എന്തോ പന്തികേട് തോന്നി.. അവളുടെ കണ്ണു നിറഞ്ഞതു കണ്ടു അവനു ദേഷ്യം വന്നു.. അതു ആരാന്നു എന്ന് അറിയാൻ അവൻ തുളസിയുടെ അടുത്ത് ചെന്നു…
കൃഷ്ണ അടുത്ത് ചെന്നതും അവൾ കൃഷ്ണയുടെ കയ്യിൽ കേറി പിടിച്ചു. എന്നിട്ട് അവന്റ പുറകിൽ ഒലിച്ചു. തുളസി നല്ല പോലെ പേടിച്ചു എന്ന് അവനു മനസിലായി….

എന്താണ് ചേട്ടാ പ്രെശ്നം ആരാണ്. എന്തിനാ വണ്ടി കൊണ്ടുവന്നു വട്ടം വെച്ചത്.. എന്തുവേണം ചേട്ടനു..

ആ. മോനു ഒന്നും അറിയില്ല അല്ലെ. നീ ഇപ്പോൾ വെച്ചടിചോണ്ട് ഇരിക്കുന്നവളുമായി പഴയ ഒരു ബന്ധം ഉണ്ട്.. അവളുടെ ഭർത്താവ് ആയിരുന്നു…

അതു കേട്ടപ്പോൾ അവനു ദേഷ്യം ഇരച്ചു കേറി.. അവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കെണ്ടാ എന്ന് വെച്ച് ഒതുങ്ങി നിന്നു… തുളസിയെ നോക്കി അവൾ ആകെ ഭയന്ന് നിക്കുക ആയിരുന്നു..

കൃഷ്ണ നമുക്ക് പോകാം എനിക്ക്‌ പേടിയാകുന്നു… ടാ പോകാം മോനെ

അവളുടെ അവസ്ഥാ കണ്ടു കൃഷ്ണയ്ക്ക് ദേഷ്യവും, വിഷമവും ഒക്കെ വന്നു….

അങ്ങനെ അങ്ങ് പോയാലോ മൊളെ തുളസി… ഞാൻ നിന്നെ ശരിക്ക് ഒന്ന് കാണട്ടെ ഇങ്ങു വന്നെ…
ഞാൻ അന്ന് നിന്നോട് എന്റെ കുട്ടുകാരെന്റെ കൂടെ കിടക്കാൻ പറഞ്ഞപ്പോൾ അവക്ക് വയ്യ അവൾ പതിവൃദ ചമഞ്ഞു ഇപ്പോൾ ഒരു കൊഴപ്പമില്ല അല്ലെ കുത്തിച്ചി. ഇവൻ ഇങ്ങനെ ഉണ്ട്, നീ ഒന്ന് മിനിങ്ങിയല്ലേ എല്ലാം നല്ല പരുവം ആയി….

അവളുടെ കൈക്കു കേറി പിടിച്ചു മുൻപിലേക്ക് വലിച്ചു. ഒരു വൃത്തികെട്ട ഭാവത്തോടെ അവളുടെ ശരിരത്തിന്റെ അളവ് എടുത്തു..

മോനെ ഞാൻ ഇവളെ കൊണ്ടുപോയിട്ടു ഇങ്ങു കൊണ്ടു വരാം.. എന്റെ പയ്യൻ ഇവളെ ഒത്തിരി ആഗ്രഹിച്ചതു ആണ്… നീ ഒരു സിനിമ ഒക്കെ കണ്ടു ഇങ്ങുവാ അപ്പോൾ തോന്നിയാൽ തന്നെക്കാം…..

ഇതും കൂടെ കേട്ടപ്പോൾ തുളസിയുടെ സകല നിയത്രണവും നശിച്ചു കൃഷ്ണയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു…

അവൾ ദേഷ്യം കൊണ്ട് വിറച്ചു അവന്റ നേരെ കയ്യിവീശി അടിച്ചു… അതു പ്രതീക്ഷിച്ച പോലെ അവൻ ആ അടി തടഞ്ഞു അവളുടെ കയ്യിൽ കേറി പിടിച്ചു..

കഴുവേറി എന്നേ അടിക്കാൻ മാത്രം വളന്നോ നീ… തുളസിയെ പുറകോട്ടു തെള്ളി കൈ നീട്ടി അടിച്ചു അവൻ

അവന്റെ കൈ വരുന്നത് കണ്ടു കണ്ണു അടച്ചു നിന്ന് വിറച്ചു അവൾ…

ഒന്നും സംഭവിച്ചില്ല എന്ന് മനസിലാക്കിയ തുളസി കണ്ണു തുറന്നു നോക്കി തന്റെ നേരെ വന്ന കൈയ് കേറി പിടിച്ചു നിക്കുന്നു കൃഷ്ണ.. അവൾ കൃഷ്ണയെ ആദരവോടെ നോക്കി, നിന്ന് വിറക്കുക ആണ് അവൻ മുഖം ചുവന്നു തുടുത്തു….

എന്റെ ടീച്ചറെ അടിക്കാൻ നോക്കുന്നോടാ ചെറ്റേ.. ഒറ്റ ചവിട്ട് ആയിരുന്നു

എന്റെ ടീച്ചർ എന്ന് ഉള്ള വിളി തുളസിയുടെ ഹൃദയത്തിൽ ആണ് കൊണ്ടത്… വല്ലാത്ത സുരക്ഷിതത്വം
അവൾക്കു തോന്നി എന്തു വന്നാലും തനിക്കു സംരക്ഷണം ഉണ്ട് എന്ന് അവൾക്കു ജീവിതത്തിൽ ആദ്യം ആയി തോന്നി….

മുന്നോട്ടു ആഞ്ഞാ കൃഷ്ണ അവന്റ മുകളിൽ കേറി ഇരുന്നു കണ്ണിനു മുകളിൽ ചെവിയുടെ സൈഡിൽ രണ്ടു കയ്യും വീശി ആഞ്ഞു അടിച്ചു ഒന്നല്ല രണ്ടു തവണ. അവനെ പൊക്കി എടുത്തു തുളസിയെ അടിക്കാൻ ഓങ്ങിയ കയ്യുടെ എല്ലാ മർമവും അടിച്ചു ചതച്ചു അവൻ അത്രക്കു ദേഷ്യം അവനു ഉണ്ടായിരുന്നു…

ഇതു കണ്ടു നിന്ന തുളസി പേടിച്ചു കണ്ണ് അടച്ചു. ഇനിയും അവനെ പിടിച്ചു മാറ്റിയില്ലങ്കിൽ അയാൾ മരിക്കും എന്ന് തോന്നി…

കൃഷ്ണ മതിയട മോനെ ഒന്നും ചെയ്യല്ലേടാ മോനെ മതി വാ പോകാം..

ആ വിളികൾ ഒന്നും അവന്റെ ദേഷ്യത്തേ കുറക്കാൻ സാധിച്ചില്ലാ…

കണ്ണാ…………………………………

കൃഷ്ണ ഞെട്ടി തിരിഞ്ഞു നോക്കി തുളസിയെ….. അവളുടെ വിഷമം കണ്ടു മാറി അവൻ…. അവനെ പൊക്കി എടുത്ത് തുളസിയുടെ മുന്നിൽ കൊണ്ടുവന്നു…..
അടിക്കു ടീച്ചറെ ഇനി ഒരു പെണ്ണിന്റെ മുഖത്തു ഇവൻ കൈയ് ഉയർത്താൻ പാടില്ല.. അവളുടെ സമ്മതം ഇല്ലാതെ ശരിരത്തു പിടിക്കാൻ പോലും തോന്നരുത്ഒ, ന്ന് നോക്കുക പോലും ചെയ്യരുത്…. അടി ടീച്ചറെ…….

പടക്കം പൊട്ടുന്ന പോലെ ഒരു അടി അടിച്ചു തുളസി.. അവളുടെ സകല വിഷമവും അതിൽ ഉണ്ടായിരുന്നു….

കൃഷ്ണ ഒന്ന് ചിരിച്ചു… അവളെ കൊണ്ട് കാറിൽ ഇരുത്തി…. അവൻ ഫോൺ എടുത്തു 108 ആംബുലൻസ് വിളിച്ചു കാര്യം പറഞ്ഞു തിരിച്ചു വണ്ടിയിൽ വന്നു കേറി……

ബാ വണ്ടി എടുക്കു നമുക്ക് പോകാം… അതു കേട്ടു തുളസി ഒന്ന് ചിരിച്ചു ഒരു മങ്ങിയ ചിരി.. വണ്ടി ഓടിക്കുമ്പോൾ എല്ലാം കൃഷ്ണ അവളുടെ മുഖത്തു നോക്കി ആകെ ഒരു വിഷമം, ഒന്നും മിണ്ടുന്നില്ല ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് അവൾ……

ടീച്ചറെ…….. ടീച്ചറെ…… അവൻ ഉറക്കെ വിളിച്ചു..

ഒരു മറുപടിയും ഇല്ലായിരുന്നു..

തുളസി….
അവൾ അവനെ നോക്കി

വണ്ടി ഒതുക്കു……

പെട്ടന്ന് സൈഡിൽ ഒതുക്കി ബ്രേക്ക്‌ ഇട്ടു.. അവൾ അവനെ നോക്കി..

ബാ ഇറങ്ങു ഇങ്ങനെ വണ്ടി ഓടിച്ചാൽ ശെരിയാകില്ല..

അവൾ വണ്ടിയിൽ നിന്നും ഇറങ്ങി നോക്കി…. അവളുടെ മനസ്സിൽ ഒരു സമാധാനം വന്നു ആ സ്ഥലം കണ്ടപ്പോൾ.. തൃശൂരിന്റെ ഹൃദയം, അവരുടെ അഹങ്കാരം… വടക്കുന്നാദന്റെ സന്നിധിയിൽ…

അവൻ അവളുടെ കയ്യിപിടിച്ചു ഇറങ്ങി നടന്നു… ആദ്യം കണ്ട ആൽമര ചോട്ടിൽ അവർ ഇരുന്നു കൃഷ്ണയുടെ തോളിൽ ചാരി അവന്റ കയ്യിൽ വട്ടം കൈയ്യ് ചുറ്റിപിടിച്ചു ഇരുന്നു അവൾ…. അവളുടെ മനസു വല്ലാത്ത ഒരു അവസ്ഥയിൽ ആണ് എന്ന് അവനു മനസിലായി…… കുറെ നേരം അങ്ങനെ ഇരുന്നിട്ട് ഞെട്ടി മാറി ഇരുന്നു തുളസി………

സോറി…….

എന്തിനാ സോറിയോക്കെ അത്ര ഉള്ളോ ഞാൻ…… അതു പോട്ടെ പേടിച്ചോ തുളസികൊച്ചു….

ആ വിളികേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു… എന്നിട്ടു കുസൃതി നിറഞ്ഞ മുഖത്തോടെ അവനെ നോക്കി.
ടാ വേണ്ട ഞാൻ നിന്റെ ചേച്ചി ആണ്… അതു മറക്കണ്ട…

ആണോ അതു പുതിയ അറിവ് ആണല്ലോ…… ഒന്ന് ചിരിച്ചല്ലോ അതു മതി…..

ടാ അയാള് ചത്തു കാണുമോ……. ഒരു പേടിയോടെ തുളസി ചോദിച്ചു….

ഹേയ്.. ചാവില്ല… ആ കൈ ഇനി പൊങ്ങില്ല അത്രേ ഉള്ളു….

ഒരു ദീർക്കാ ശ്വാസം വിട്ടു ലക്ഷ്മി…

ഒത്തിരി പ്രേതീക്ഷകൾ ഉണ്ടായിരുന്നു… കുഞ്ഞിലെ അച്ഛൻ മരിച്ചു.. അമ്മ ഒത്തിരി കഷ്ടപെട്ടു ആണ് പഠിപ്പിച്ചതു അമ്മയുടെ കഷ്ടപാട് ഓർത്തു ഞാനും പഠിച്ചു.. വലിയ സുഹൃത്ത് ബന്ധങ്ങൾ പോലും ഇല്ലായിരുന്നു അമ്മയുടെ കഷ്ടപാട് ആയിരുന്നു മനസ് നിറയെ ഒന്നിനും വേണ്ടി വാശിപിടിച്ചട്ടില്ല ജീവിതത്തിൽ. കോളേജ് കഴിഞ്ഞു ടീച്ചർ ആകുക ആയിരുന്നു ലക്ഷ്യം പഠിച്ചു കഴിഞ്ഞു ജോലി ഒക്കെ കിട്ടിട്ടു മതി കല്യാണം അതും അമ്മയ്ക്ക് നിർബന്ധം ഉള്ളത് കൊണ്ട് മാത്രം. ഏല്ലാ കോഴ്സ് കഴിഞ്ഞു psc കോച്ചിംഗ് പോകുന്ന ടൈമിൽ ആണ് അമ്മക്ക് ഒരു നെഞ്ചുവേദന വന്നത്.. പിന്നെ അമ്മക്ക് ആദി ആയി എന്നേ ആരുടെയെങ്കിലും കയ്യിൽ എപ്പിച്ചു കണ്ണടക്കണം എന്ന്.. അടുത്ത ബെന്തത്തിൽ നിന്നുള്ള ആലോചന നല്ല തറവാട്ടുകാർ, ഒറ്റ മകൻ, നല്ല സാമ്പത്തികം പിന്നെ എന്തു വേണം അമ്മ ഒന്നും നോക്കിയില്ല എന്റെ ഭാവി ഓർത്തു കല്യാണം നടത്തി.. ഒത്തിരി പ്രേതീക്ഷകളും ആയി കേറി ചെന്ന എനിക്ക്‌ കിട്ടിയ ആൾ സ്ത്രീ വിരോധി ആയിരുന്നു എന്ന് ഞാൻ വൈകി ആണ് അറിഞ്ഞത്. അയാൾ സുഖം കണ്ടെത്തിയത് പുരുഷന്മാരിൽ ആണ്.. ഒന്നാതരം “ഗെ”. പലതും സഹിച്ചു ഞാൻ അവിടെ നിന്ന് എന്റെ അമ്മയെ ഓർത്തു. പിന്നെ പിന്നെ അയാൾ എന്നേ അയാളുടെ പാർട്ണർക്കു ഒരു കൊച്ചു പയ്യന്
റെ കൂടെ അന്തിഉറങ്ങാൻ പറഞ്ഞു എന്റെ ജീവൻ പോകുന്നത് പോലെ തോന്നി അവിടുന്ന് ഇറങ്ങി. അവിടെ ഉള്ള ആകെ ആശ്രയം ആ അമ്മ ആയിരുന്നു. അമ്മക്ക് കാര്യങ്ങൾ ഒക്കെ അറിയാമായിരുന്നു. നിയമപരമായി ഞങ്ങൾ വെർ പിരിഞ്ഞു. ഞാൻ എന്റെ അമ്മയുകൊണ്ട് അവിടുന്ന് പോയി ആതിരയുടെ ഹെല്പ് ഉണ്ടായത് കൊണ്ട് ടീച്ചർ ആയി. ആ അമ്മ ഇല്ലേ ഇന്ന് വന്ന എന്നേ സഹായിച്ചതു അവർ ആയിരുന്നു ഞാൻ സ്വന്തം മോള് ആയിരുന്നു. എന്റെ പേരിൽ ആണ് അവരുടെ സ്വത്ത്‌ വരെ എഴുതി വെച്ചേക്കുന്നത്. അയാള് ആ അമ്മയെ നോക്കുക പോലും ഇല്ല, പാവം ഇടക്ക് എന്നേ വിളിക്കും ആ അമ്മ ആർക്കു ആകെ ഉള്ള ഒരു സമാധാനം ആണ് ഞാൻ…

ഇത്രയും പറഞ്ഞു പൊട്ടികരഞ്ഞു അവൾ… കൃഷ്ണ അവളുടെ അരികിൽ ചെന്നു കൈ പിടിച്ചു.. അവനെ നോക്കി ആ നെഞ്ചിലേക്ക് വീണു കരഞ്ഞു അവൾ…. അത്രയും നാൾ ഉള്ള വിഷമം മൊത്തം കരഞ്ഞു തീർത്തു അവൾ. അവളുടെ പുറത്ത് തഴുകി അവൻ….

കുറച്ച് കഴിഞ്ഞു തുളസി മാറി ഇരുന്നു….

Ok അല്ലെ എന്റെ ടീച്ചർ…….

ഒരു ചിരി ആയിരുന്നു മറുപടി…

അവൾ അവനെ നോക്കി ഷർട്ട്‌ ഏല്ലാം അഴുക്കു ആയിരുന്നു…

കൃഷ്ണ ഈ ഷർട്ട്‌ ഫുൾ അഴുക്കു ആണ് നീ വന്നെ…… ഞാൻ പറഞ്ഞില്ല നമുക്ക് ഒരിടം വരെ പോണം എന്ന് നീ വന്നെ ചെക്കാ….

അവൾ അവന്റെ കൈ പിടിച്ചു വലിച്ചു എണിപ്പിച്ചു. കാറിന്റെ എടുത്ത് വന്നു വണ്ടിയിൽ കേറി അടുത്ത ഉള്ള ഒരു വലിയ ഷോപ്പിൽ കേറി….

അവിടെ നിന്ന സെയിൽസ് ഗേളിനോട്‌ പാർട്ടി വെയർ ഷർട്ട്‌ സെക്ഷൻ തിരക്കി…. അവിടുന്ന് അവനെ
വിളിച്ചു പോയി ഷർട്ട്‌ തിരയാൻ തുടങ്ങി…

എന്റെ പൊന്നു ടീച്ചറെ ഇതു ഇവിടെ പോകാൻ ആണ് ഈ പാർട്ടി വെയർ ഒക്കെ….

നീ ഒന്ന് അടങ്ങു ചെക്കാ……

പിന്നെ അവനു പറ്റിയ ഒരു ഷർട്ടും, പാന്റും, ഷുവും വാങ്ങി ബിൽ പേ ചെയ്തു ഇറങ്ങി… അടുത്ത ഉള്ള ഹോട്ടലിൽ കേറി…

എന്താണ് നിനക്ക് വേണ്ടേ കഴിക്കാൻ..

ടീച്ചർ പറഞ്ഞോ ഞാൻ ok ആണ് എന്തും പോകും…

അവൾ ചിരിച്ചു രണ്ടു ചിക്കൻ ബിരിയാണിയും, രണ്ടു ലെമൺ ജുസും കഴിച്ചു അവർ ഇറങ്ങി.. കാറിൽ കേറുന്ന ടൈമിൽ ആണ് തുളസിയുടെ ഫോൺ റിങ് ചെയ്തതു..

ആാാ ഞങ്ങൾ ഇറങ്ങി.. ഒരു മണിക്കൂർ ഉള്ളിൽ വരും… ലൊക്കേഷൻ ഒന്ന് അയച്ചേക്കു…

ആരാണ് ടീച്ചറെ…

എനിക്ക് വേണ്ടപെട്ട ഒരാളുടെ കസിന്റെ മര്യാജു ആണ് പാർട്ടിക്കു പോണം… നീ വാ ഇപ്പോൾ തന്നെ ലേറ്റ്
ആയി…

ആരുടെ….

നീ ഒന്ന് വാടാ നമുക്ക് നോക്കാം അവിടെ ചെല്ലട്ടെ ഒന്ന്….

അവൾ ഒരു കള്ള ചിരി ഒളിപ്പിച്ചു മുഖത്തു…

അവുടുന്നു അവർ യാത്ര ചെയ്തു എറണാകുളം എത്തി… അയച്ച ലൊക്കേഷൻ വെച്ച് ഓഡിറ്റോറിയത്തിൽ എത്തി……

തുളസി ഫോൺ എടുത്തു ആരെയോ വിളിച്ചു.. എന്നിട്ട് എന്റെ കൈ പിടിച്ചു നടന്നു

അവരെ അവിടെ കാത്തു നിന്ന ആളെ കണ്ടു കൃഷ്ണ ഞെട്ടി

1cookie-checkസ്നേഹത്തിന്റെ ക്ഷേത്രം Part 5

  • ബോണസ് 2

  • ബോണസ്

  • ആണുങ്ങൾ തമ്മിൽ കളിക്കുമ്പോൾ ഉള്ള സുഖം അതൊന്ന് വേറെ തന്നെയാണ്…