സുന്ദരി – 4

വൈകിയെന്നറിയാം… ഇത്രതന്നെ എഴുതാൻ ഞാൻ പെട്ട പാട് ?. ഒട്ടും സമയം കിട്ടാത്ത അവസ്ഥയാണ് സൂർത്തുക്കളെ. അസ്സൈഗ്ന്മെന്റ് എക്സാം, പ്രൊജക്റ്റ്‌ സെമിനാർ…. ആകെ വട്ടായിപ്പോയി. എന്തായാലും വായിച്ച് അഭിപ്രായമറിയിക്കൂ ❤
” സോറി മാം… എന്റെ ജോലിയൊക്കെ ഞാൻ തീർത്തതാണ്… മാഡമിനിയെന്തൊക്കെപറഞ്ഞാലും ഞാനവനെ സഹായിക്കും… എന്തുകൊണ്ട് അവനത് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല എന്ന് അന്വേഷിക്കുവാനുള്ള സാമാന്യ മര്യാദ മാഡം കാണിച്ചില്ല… അവനെന്തുകൊണ്ട് അതിന് പറ്റിയില്ല എന്നെനിക്കറിയാം… അതറിഞ്ഞിട്ട് കയ്യുംകെട്ടി നോക്കി നിൽക്കാൻ എന്റെമാനസാക്ഷിയെന്നെ അനുവദിക്കില്ല… അതുകൊണ്ടാണ് ”

എല്ലാവരും അത്ഭുതത്തോടെയാണ് എന്നെ നോക്കുന്നത്.

പക്ഷെയെന്റെ മറുപടി താടകയെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു.

” ഐ വിൽ ഷോ യു…!”

അവളെന്നെനോക്കിയൊരു വെല്ലുവിളി മുഴക്കി ചവിട്ടിത്തുള്ളി കാബിനിലേക്ക് തന്നെ തിരിച്ചുപോയി.

ആ നിമിഷമെനിക്ക് മനസിലായിരുന്നു…. ഇനിയങ്ങോട്ട് ഈയൊഫിസിൽ എന്റെ കഷ്ടകാലം തുടങ്ങുകയാണെന്ന്.

തുടരുന്നു.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

താടകയോട് വല്യകാര്യത്തിൽ ഡയലോഗടിച്ചെങ്കിലും അവളുടെയാ ഒറ്റ വെല്ലുവിളിയിൽ ഞാനമ്പേ പതറിയിരുന്നു.

സംഭരിച്ചുവച്ച ധൈര്യമൊക്കെ ഏതുവഴിയാണ് കണ്ടമ്പിടിച്ചതെന്ന് എത്രയാലോചിട്ടുമെനിക്കൊരു എത്തുമ്പിടീം കിട്ടീതുമില്ല. സംഭവമിങ്ങനെയൊക്കെയാണെങ്കിലും ആരാധനയോടെ എന്നെനോക്കുന്നകുറേ കണ്ണുകൾ കണ്ടപ്പോ ഞാനെന്റെ പേടിയൊക്കെയകത്തുതന്നെ കുഴിച്ചങ്ങുമൂടി.
പക്ഷെ പരസ്പരം കൂട്ടിമുട്ടാൻ വെമ്പിനിന്നയെന്റെ കാൽമുട്ടുകൾ എന്നെയൊറ്റിക്കൊടുക്കുമോ എന്നായിരുന്നെന്റെ പേടി.

എന്ത് മൈരേലുവാവട്ടെ വരുന്നിടത്തുവച്ചുകാണാമെന്ന വിപ്ലവകരമായ തീരുമാനം ശിരസിലേറ്റി ഞാൻ കാബിനിലേക്ക് തിരിച്ചുച്ചെന്നു.

ഓഫീസ് ടൈം കഴിയാറായിട്ടുണ്ട്. ഫോണെടുത്ത് നോക്കിയപ്പോ അമ്മയുടെ അഞ്ചാറുമിസ്സ്ഡ്കാൾ വന്നകിടപ്പുണ്ട്. വല്യച്ഛനും വിളിച്ചിട്ടുണ്ട്. ഫ്ലാറ്റിന്റെ കാര്യമ്പറയാനാവും എന്നറിയാവുന്നതുകൊണ്ട് ഞാൻവേഗം അമ്മേനെ തിരിച്ചുവിളിച്ചു.

” ഞാൻങ്കൊറച്ച് തിരക്കിലായിരുന്നമ്മേ… വല്യച്ചനെന്തുപറഞ്ഞു… ”

” വല്യച്ഛന്നിന്നെ വിളിക്കാന്ന് പറഞ്ഞിരുന്നല്ലോ… വിളിച്ചില്ലേ… നിന്നോടവിടെ നിന്നോളാമ്പറഞ്ഞു. ”

” വല്യച്ഛന്റെ മിസ്ഡ് കാൾ ഉണ്ട്…ഞാന്തിരിച്ചുവിളിച്ചോളാ… ഫോണെന്റെ കാബിനിലായിപ്പോയി… അതാ അറിയാണ്ട് പോയെ… ”

” നീയെന്നാ വേഗമ്മിളിക്ക്… താക്കോലൊക്കെയാരെയോ എൽപിച്ചിട്ടായുള്ളത്… ”

അതുപറഞ്ഞമ്മ കാൾ കട്ട്‌ചെയ്തു.

അത്കഴിഞ്ഞ് ഞാൻ വല്യച്ഛനെവിളിച്ചു.

ഫ്ലാറ്റിന്റെയഡ്രസ്സും അത് വൃത്തിയാക്കാനും മറ്റുമേൽപ്പിച്ചിരിക്കുന്നയാളുടെ നമ്പറുമെനിക്ക് വാട്സ്ആപ്പ് ചെയ്തിട്ടുണ്ടെന്ന് വല്യച്ഛമ്പറഞ്ഞു. ഓഫീസ് കഴിഞ്ഞിറങ്ങുമ്പോഴയാളെയൊന്ന് വിളിച്ചാൽ ഫ്ലാറ്റിനടുത്തേക്കയാൾ ചാവികൊണ്ടുതരുമെന്നും പറഞ്ഞ് വല്യച്ഛനും ഫോൺവച്ചു.

ഓഫീസ് ടൈം കഴിഞ്ഞിട്ടുണ്ട്. ഞാൻ വേഗം സിസ്റ്റമൊക്കെ ഓഫാക്കിയവിടന്നിറങ്ങാന്തുടങ്ങി. താടകയുടെമുന്നിൽചെന്ന് പെടരുതെന്ന്മാത്രമാണെനിക്കപ്പൊ തോന്നിയത്. ആരെയും മൈന്റെയ്യാണ്ട് ഞാൻ വേഗമോഫീസിന്നിറങ്ങി. രക്ഷസന്റെ മുന്നിൽപ്പെട്ട് ജീവന്തിരിച്ചുകിട്ടിയ ആട്ടിങ്കുട്ടിയുടെ സന്തോഷമായിരുന്നു താടകയുടെമുന്നിൽപ്പെടാതെ അവിടന്നിറങ്ങിയപ്പോ എനിക്കുതോന്നിയത്.

ഒരു ടാക്സിവിളിച്ച് ഓഫീസിന്നേർപ്പാടാക്കിയ വീട്ടിലേക്കുച്ചെന്നു. എന്റെ സാധനങ്ങളൊക്കെയവിടെയാണല്ലോ.

വീടുന്തുറന്ന് സാധനങ്ങളൊക്കെ വണ്ടിയിൽക്കയറ്റുമ്പോഴാണ് കാർത്തിക്കോഫീസിന്ന് തിരിച്ചെത്തിയത്.

” നീയെങ്ങോട്ടായീ പെട്ടീങ്കിടക്കേമായിട്ട്… ”

ഒരാന്താളിപ്പോടെയായിരുന്നു കാർത്തിക്കതെന്നോട് ചോദിച്ചത്.

” വല്യച്ഛന്റെ ഫ്ലാറ്റൊഴിഞ്ഞുകിടക്കുവാടാ… എന്നോടാവിടെച്ചെന്ന് നിക്കാമ്പറഞ്ഞു… ”

എന്തൊക്കെയോ പറഞ്ഞവന് കാര്യമ്മനസിലാക്കികൊടുത്തു. അവിടന്ന് നേരെയിറങ്ങി വല്യച്ഛനയച്ചുതന്ന അഡ്രസിലോട്ട് വച്ചുപിടിച്ചു.

അതിനിടെ അയാളെവിളിച്ചുപറയാനും ഞാമ്മറന്നില്ല. എന്തായാലും വല്യച്ചമ്പറഞ്ഞപോലെ അവിടെയെത്തുമ്പോഴേക്ക് പുള്ളിയെന്നേക്കാത്ത് ഫ്ലാറ്റിനുമുന്നിൽ നിൽപ്പുണ്ടായിരുന്നു.

പുള്ളിതന്നെവന്ന് എന്റെഫ്ളാറ്റൊക്കെ കാണിച്ചുതന്നു. അടിപൊളിയൊരു 4 BHK ഫ്ലാറ്റ്. വല്യച്ഛനിവിടെ എന്തോ ബിസിനസ്‌ ഒക്കെയായിരുന്നു. പക്ഷെയിത്രേം വല്യസെറ്റപ്പായിരുന്നെന്ന് ഇപ്പഴാണ് എനിക്ക് മനസിലായതെന്ന് മാത്രം.
എന്റെകൂടെവന്നയാള് തിരിച്ചുപോകാന്നേരം ഞാനൊരു 100 രൂപായെടുത്തയാളുടെ കയ്യിൽകൊടുത്തു. വേണ്ടായെന്നൊക്കെ പറഞ്ഞെങ്കിലും ഞാനിത്തിരി നിർബന്ധിച്ചപ്പോ പുള്ളിയതുവാങ്ങിയെന്നേയൊന്ന് തൊഴുത് തിരിച്ചുപോയി.

എന്നെയിപ്പോ തൊഴാനുമ്മാത്രമെന്ത് ആനക്കാര്യാ ഞാഞ്ചെയ്തേ എന്നായിരുന്നെന്റെ മനസിലപ്പോ.

ഫ്ലാറ്റ് മൊത്തത്തിലൊന്ന് ചുറ്റിക്കണ്ട് ഒന്ന് കുളിച്ചുഫ്രഷായി ഹാളിൽ ചെന്നിരുന്നു. അമ്മയെവിളിച്ചു കാര്യമൊക്കെപ്പറഞ്ഞു.

അത്കഴിട്ടാണെന്റെ തലയിലാ വെള്ളിടിവെട്ടിയത്… എന്തോമൈരെടുത്തു തിന്നും. എന്തേലുമുണ്ടാക്കാമെന്ന് വച്ചാലതൊട്ട് അറിയത്തുമില്ല.

” ആൺകുട്ട്യോള് അടുക്കളേല് കേറാമ്പാടില്ലായെന്ന ഏതോ മടിയനുണ്ടാക്കിവച്ച തീരുമാനത്തിന്റെ ഭവിഷ്യത്ത്… ഏതോനൂറ്റാണ്ടിലുരുത്തിരിഞ്ഞ ചിന്തയിപ്പോഴും അതേപടി ഓരോതലമുറയിലേക്കുമടിച്ചേൽപ്പിക്കുമ്പോ

നമ്മള് നമ്മളെത്തന്നെയാനൂറ്റാണ്ടിൽ തളച്ചിടുകയാണല്ലോ എന്നെനെനിക്കുതോന്നി.

ഇന്നെനിയിപ്പോപ്പുറത്തൂന്ന് കഴിക്കാം… നാളെത്തോട്ട് യൂട്യൂബിനെ ഗുരുവാക്കി പാചകകലയ്ക്ക് ഹരിശ്രീ കുറിക്കാമെന്നൊക്കെമനസിലിട്ടുറപ്പിച്ച് ഞാൻ അടുത്തുള്ള ഹോട്ടലുന്തപ്പിയിറങ്ങി.

ഫ്ലാറ്റിന്റെ ഡോറ് തുറന്നതും മുന്നില് നിൽക്കണയാളെക്കണ്ട് ഞാനൊന്ന് പകച്ചു.വേറാര് താടകതന്നെ. പുറത്തേക്കിറങ്ങണോ അതോ തിരിച്ചോടണോയെന്ന ചോദ്യത്തിനുമുന്നിൽ മിഴുങ്ങ്യസ്സാ നിന്നയെന്നെക്കണ്ടതും അവളുടെമുഖത്തുമാ പകപ്പ് ഞാങ്കണ്ടു. എന്നാ നിമിഷനേരങ്കൊണ്ടത് കലിപ്പായിമാറുന്നത് നോക്കിനിൽക്കാനെയെനിക്ക് കഴിഞ്ഞുള്ളു.

അതവളെക്കണ്ട് മുട്ടിടിച്ചിട്ടൊന്നുവല്ല… ഉറപ്പിച്ചുവച്ച കാലവിടന്നനക്കിയാ വീണുപോകുവോന്ന് തോന്നിയതോണ്ട് മാത്രമായിരുന്നു.

എന്റെ ഫ്ലാറ്റിനെതിരെയുള്ള ഫ്ലാറ്റിന് മുന്നിലായിരുന്നവള് നിന്നിരുന്നത്. ഇനിയിതീ തടകേടെ ഫ്ലാറ്റാണോയെന്നൊരു ചിന്ത എവിടന്നോ ഫ്ളൈറ്റുമ്പിടിച്ചു തലയിലേക്ക് കേറിവന്നതും ഞാൻ നന്നായിട്ടൊന്ന് ഞെട്ടി.

പെട്ടന്ന് ആ ഫ്ലാറ്റീന്ന് ഒരുത്തിയിറങ്ങിവന്നു.

അഭിരാമിയെന്നെ കലിപ്പിച്ചുനോക്കുന്നതുകണ്ടെന്തോ പറയാമ്മന്നയവളെക്കണ്ടതും താടകയൊന്നൂടെയെന്നെ കലിപ്പിച്ചുനോക്കിയിട്ടിറങ്ങിനടന്നു.

“എന്താ.. ന്താപ്രശ്നം… നിങ്ങളുതമ്മിലറിയുവോ…”
അവളുടെ ചോദ്യങ്കേട്ട് ഞാന്തിരിഞ്ഞുനോക്കുമ്പോ തേല്ലോരുസംശയത്തോടെയെന്നേനോക്കി നിൽക്കുവാണ് ഫ്ലാറ്റീന്ന് ഇറങ്ങിവന്നയാപുള്ളിക്കാരി.

” ഞാൻ…ഞാനവരുടെകൂടെയാണ് വർക്കെയ്യണത്… ”

പെട്ടന്നെന്ത് പറയണമെന്നൊരങ്കലാപ്പ് വന്നെങ്കിലുമൊന്ന് തപ്പിത്തടഞ്ഞു ഞാമ്പറഞ്ഞൊപ്പിച്ചു.

” താനാണോ രാഹുൽ…!! ”

ഒരുചിരിയോടെയവര് ചോദിച്ചപ്പോ ഞാനൊന്നമ്പരന്നു.

“എങ്ങനെയെങ്ങനെ…?”

ഉള്ളിലുണ്ടായാസംശയം മറച്ചുവെക്കാതെ ഞാഞ്ചോദിച്ചു.

” ഇപ്പളിവിടാന്നിറങ്ങിപ്പോയവളിത്രേന്നേരം അക്കാര്യോമ്പറഞ്ഞെനിക്ക് സ്വസ്ഥത തന്നിട്ടില്ല… അവസാനങ്കേട്ട് മടുത്തിട്ടാ ഫുഡ്‌കഴിക്കാമ്പൂവാം എന്നുമ്പാറഞ്ഞതിനേയിറക്കിയത്… താനേയതായലുവൊന്ന് സൂക്ഷിച്ചോ… അവൾക്കൊടുക്കത്തെ വാശിയാ… എന്നാ ഞാനങ്ങട് ചെല്ലട്ടെ അല്ലേലവളിന്നെന്നെ കൊല്ലും… ” എന്നുമ്പറഞ്ഞെന്നെനോക്കിയൊന്ന് പുഞ്ചിരിച്ച് താടകക്ക്പിന്നാലെയവളും ഇറങ്ങിപ്പോയി.

ഓഫീസിലുവച്ചവള് ചുമ്മാതമാശക്ക് പറഞ്ഞതാവുമെന്ന് സ്വയമാശ്വസിച്ചുനിന്നയെന്റെ മനസ്സിനെതച്ചുതകർത്ത മറുപടിയായിരുന്നു അവളുടെകൂട്ടുകാരിയുടെയടുത്തുനിന്നെന്നെ തേടിയെത്തിയത്.

അവിടന്നോരടിപോലുമനങ്ങാമ്പറ്റാണ്ട് വേരിറങ്ങിയ അവസ്ഥയിലായിരുന്നു ഞാനപ്പോ.

സാഹചര്യവുമായിപ്പൊരുത്തപ്പെടാനിത്തിരി സമയമെടുത്തു. വേണമെങ്കി വയറിന്റെ തള്ളക്ക് വിളിസഹിക്കാമ്പറ്റാണ്ട് പൊരുത്തപ്പെടേണ്ടിവന്നെന്നും പറയാം.

എന്താണേലും ഫുഡ്‌ കഴിച്ചിട്ടാവാം ബാക്കിയെന്നെന്റെ വയറുമ്മിളിച്ചുപറഞ്ഞപ്പോ അവിടന്നിറങ്ങിനടക്കുകയല്ലാതെ വേറെയൊരുവഴിയുമെന്റെ മനസില് തെളിഞ്ഞില്ല.

ഫ്ലാറ്റിനടുത്ത് തന്നെയുള്ള ഹോട്ടലുകണ്ട് അവിടെക്കേറാന്നിന്നപ്പോഴാണ് കുറച്ചുമുന്നെയിറങ്ങിപ്പോയ താടകയും കൂട്ടുകാരിയും ഫുഡ്‌ കഴിക്കാനല്ലേ ഇറങ്ങിയതെന്ന ഓർമയെനിക്ക് വന്നത്.
അവരിവിടെക്കയറിക്കാണുമെന്നോർത്ത് ഞാൻ വേറൊരുഹോട്ടലുന്തപ്പി നടന്നു. ഫ്ലാറ്റ് ടൗണീന്ന് അധികം ദൂരമല്ലാത്തതിനാൽ അധികം നടക്കേണ്ടിവന്നില്ല.

ഭക്ഷണം മൃഷ്ടാന്നങ്കുത്തിക്കേറ്റി അതിന്റെപൈസയുങ്കൊടുത്ത് ഞാന്തിരിച്ച് ഫ്ലാറ്റിലേക്ക്തന്നെ ചെന്നു. അകത്തേക്ക് കയറുന്നതിനു മുന്നേ എതിരെയുള്ളയാ അടഞ്ഞവാതിലിലേക്കെന്റെ കണ്ണൊന്നുപാഞ്ഞു.

ഞാമ്പോലുമറിയാതെ ഒരുദീർഘനിശ്വാസം എന്നീന്ന് പുറത്തുവന്നു. എന്ത്‌വന്നാലും നേരിടാനെന്റെമനസിനെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു ഞാനത്രയുന്നേരം.

എന്റെമനസ്സിനെഎനിക്കൊട്ടും വിശ്വാസമില്ല.

പരീക്ഷക്ക് പഠിക്കണപോലെ എക്സാംഹാള് കണ്ടാലെല്ലാം മറക്കണകൂട്ട് ഇത്രേന്നേരം ഞാമ്പാറഞ്ഞുപഠിപ്പിച്ചതൊക്കെ അവളെക്കാണുമ്പോമറന്നുപോകുവോ എന്നെനിക്ക്തന്നെ പേടിയായിരുന്നു.

പ്രത്യേകിച്ചൊന്നുഞ്ചെയ്യാനില്ലാത്തോണ്ട് ഞാങ്കേറിക്കിടന്നു.സാധാരണകിടക്കുന്ന സമയമാകുന്നതേയുള്ളു.അപ്പഴാണെന്റെ ഫോൺ റിങ്ങെയ്യുന്നത്. ഏതൊലോകത്തായിരുന്ന ഞാൻ പേരുപോലുന്നോക്കാതെയത് അറ്റന്റ്യ്ത് ചെവിയോ‌ട്ചേർത്തത്.

” പട്ടിത്തെണ്ടീ…. ഞാന്തന്നെയെന്നുമങ്ങോട്ട് വിളിക്കണന്നുപറഞ്ഞാവല്യ കഷ്ടാട്ടോ… ”

അമ്മുവായിരുന്നു.അവളുടെയാദ്യത്തെയാ പട്ടിത്തെണ്ടിയെന്ന വിളികേട്ടപ്പോഴാണ് എവിടെയോ സഞ്ചാരന്നടത്തിയിരുന്ന ഞാന്തിരിച്ചുവന്നത്.

” എന്താടി…! ”

” കുന്തം… ഞാമ്പറഞ്ഞത് കേട്ടില്ലേയപ്പോ…”

ഒന്ന് ചിണുങ്ങിക്കൊണ്ടുള്ളയവളുടെ മറുപടിപിന്നാലെയെത്തി.

” ഞാനെന്തോചിന്തിച്ചിരിക്കുവായിരുന്നു… ”

“അതിന്നുമ്മാത്രഞ്ചിന്തിക്കാനുള്ള ബുദ്ധിയൊക്കെ ഇയാൾക്കുണ്ടോ… ”

എന്നുമ്പറഞ്ഞുള്ളയവളുടെ കുണുങ്ങിച്ചിരിയെന്റെ ടെൻഷനൊക്കെയലിയിച്ചുകളയണ ഒരുഫീലായിരുന്നെനിക്ക്.

അവളുടെചിരിയിലലിഞ്ഞ് ഞാനുമതോടപ്പമൊന്ന് ചിരിച്ചു.
പിന്നെയിന്നോഫീസിൽ നടന്നകാര്യവും കുറച്ചുമുന്നേ ഫ്ലാറ്റിൽവച്ചുണ്ടായതുമൊക്കെപറഞ്ഞപ്പോ അവള് ചിരിയടക്കാമ്പാട്പെടുന്നുണ്ടായിരുന്നു.

” അയ്യോ മതി മതി…. ഇനിയെനിക്കുചിരിക്കാമ്മയ്യ… ഹൗ… വയറൊക്കെവേദനിക്കണു. ”

ആർത്തുചിരിച്ചുള്ളയവളുടെ സംസാരങ്കേട്ടപ്പോ എനിക്കങ്ങ്പൊളിയാന്തുടങ്ങി.

” ചിരിക്കെടി…ഇനീഞ്ചിരിക്കെടിപട്ടീ… ഞാനിവിടെടെന്ഷനടിച്ചു മരിക്കുമ്പോഴാണവളുടെ കൊലച്ചിരി… ”

ഹല്ലപിന്നെ… അമ്മയ്ക്പ്രാണവേദന മകൾക്കുവീണവായന എന്ന് പറഞ്ഞകണക്കാണവളുടെയോടുക്കത്തെച്ചിരി.

പെട്ടന്നെന്റെ ശബ്ദങ്കനത്തതുമവളുടെ ചിരിനിന്നു.

” ഞാൻ… ഞാനങ്ങനെ…യൊന്നും… ഓർ…ത്തില്ല… സോറി… ”

എന്നുമ്പറഞ്ഞവള് ഫോൺ കട്ടെയ്തു.

ഞാനാകെ വല്ലാതായിപ്പോയി. അങ്ങനെയൊന്നുമ്പറയണ്ടായിരുന്നു എന്നെനിക്കുതോന്നി. ഇനിയിപ്പോ പറഞ്ഞിട്ടുങ്കാര്യമില്ലല്ലോ..

ഞാനവളെ കുറേതവണ വിളിച്ചെങ്കിലുമവള് ഫോണെടുത്തില്ല. അതെന്നെ കൂടുതൽ സങ്കടപ്പെടുത്തി.

രാവിലെവിളിച്ചൊരു സോറിപറയാമെന്ന തീരുമാനത്തിൽ ഞാൻ കിടന്നു. അല്ലി ചെറിയമ്മയുടെ വീട്ടിലായിരുന്നു. അവളുടെ ഫോണെന്തോ തകരാറാണെന്നമ്മ പറഞ്ഞിരുന്നു. വൈകിയതുകാരണം ചെറിയമ്മയുടെ അവിടേക്ക് നാളെ വിളിക്കാമെന്നൂടെയോർത്ത് ഞാനുറങ്ങാൻ കിടന്നു.

നാളെ നടക്കാൻപോകുന്ന ഭൂകമ്പത്തെപ്പറ്റിയൊന്നുമെന്റെ മനസിലപ്പോഴുണ്ടായിരുന്നില്ല. അമ്മുവിന്റെ പിണക്കമ്മാറ്റാനുള്ള വഴികണ്ടെത്താൻ ഉള്ളയലച്ചിലിലായിരുന്നു എന്റേമനസ്സ്.

***************************

രാവിലെയുറക്കമുണർന്നപ്പോ തന്നെ അമ്മുവിനെ വിളിച്ചെങ്കിലുമവള് ഫോണെടുത്തില്ല.

ഉള്ളമൂഡ് മൊത്തം പോയിക്കിട്ടി. ഇന്നോഫിസ് കഴിഞ്ഞിട്ടവളെ കാണാൻ പോകാമെന്നുറപ്പിച്ച് ഞാങ്കുളിക്കാൻ കേറി.

ഫ്രഷായി ഡ്രസ്സൊക്കെയെടുത്തിട്ട് ബാഗുമെടുത്ത് ഞാനിറങ്ങി. അപ്പുറത്തെ ഫ്ലാറ്റടഞ്ഞുകിടപ്പാണ്. ഞാൻ ഫ്ലാറ്റിടുത്തുള്ള ഹോട്ടലിക്കേറി പൂരിയും ബാജിക്കറിയും ഓർഡറെയ്തു.

അത്യാവശ്യന്നല്ല രുചിയൊക്കെയുണ്ടായിരുന്നു.

അവിടന്നിറങ്ങി ഞാമ്പസ്റ്റോപ്പിലേക്ക് ചെന്നു. ഇന്നലെ ചാവിതരാമ്മന്നയാളോട് അതൊക്കെ ഞാൻ ചോദിച്ചു മനസിലാക്കിയിരുന്നു.

ബസ് കാത്തുനിന്നപ്പോഴാണൊരു കാറവിടെ വന്നുനിന്നത്. അതിന്റെ ഗ്ലാസുകളിൽ ഡോക്ടറുടെ എംപ്ലമുണ്ടായിരുന്നു.

ഇടതുവശത്തെ വിൻഡോഗ്ലാസ് താഴ്ത്തിയപ്പോഴാണാളെയെനിക്ക് മനസിലായത്. അഭിരാമിയുടെ കൂട്ടുകാരി…
പുള്ളിക്കാരി ഡോക്ടർ ആയിരുന്നോ…

” രാഹുലേ… വാടോ ഞാങ്കൊണ്ടുവിടാം… ”

പുള്ളിക്കാരിയെത്തിവലിഞ്ഞെന്നോട് പറഞ്ഞു.

” ഹേയ്… കുഴപ്പുല്ലാ…ഞാമ്പസ്സിനു പൊയ്ക്കോളാം… ”

താടകേടെ കൂട്ടുകാരിയല്ലേ… ഇനിയെന്നേക്കൊല്ലാനെങ്ങാൻ കൊണ്ടുപോകുവാണെലോ…!

” വാടോ… ഞാനതുവഴിത്തന്നെയാ…”

പുള്ളിക്കാരി വീണ്ടുന്നിർബന്ധിച്ചപ്പോൾ ഞാൻ കാറിൽ കയറി.

” പേരെന്താ…! ”

കാറ് നീങ്ങിത്തുടങ്ങിയതും ചോദിക്കാനിത്തിരി ചളിപ്പുണ്ടായിരുന്നെങ്കിലും ഞാഞ്ചോദിച്ചു.

” അതുകൊള്ളാലോ… ഒരുപരിചയുമില്ലാത്തയാളോടാണോ ലിഫ്റ്റുമ്മാങ്ങി ഓഫീസിപ്പോണേ..! ”

അവൾടെ മറുപടികേട്ടൂഞാനൊന്ന് ഞെട്ടി.

ഞാനെപ്പോഴാപൂതനെ നിന്നോട് ലിഫ്റ്റ് ചോദിച്ചേയെന്നായിരുന്നെന്റെ മനസില്. വിളിച്ചുകയറ്റിയതുമ്പോരാ…

എന്റേപകച്ചുള്ള നോട്ടങ്കട്ടിട്ടവളൊന്ന് ചിരിച്ചു.

” ഹേയ്… ഞാഞ്ചുമ്മാകളിക്ക് പറഞ്ഞതാടോ… ജിൻസീന്നായെന്റെ പേര്…”

അവളൊരു ചിരിയോടെയെന്നോട് മറുപടിപറഞ്ഞു.

അവൾടസ്ഥാനത്തെ തമാശയൊട്ടുമ്പിടിച്ചില്ലേലും ഞാനുമൊന്ന് ചിരിച്ചുകൊടുത്തു. ഒന്നൂല്ലേലുമൊരു ലിഫ്റ്റ് തരണതല്ലേ. ഞാഞ്ചിരിക്കാഞ്ഞിട്ടിനി ഫീലാവണ്ട.

അവളെന്തൊക്കെയോയെന്നോട് ചോദിക്കുന്നുണ്ടായിരുന്നു. അതിന് ഞാനെന്തൊക്കെയോ മറുപടിയുങ്കൊടുത്തു.

എന്റെമനസപ്പോഴും ഇന്നോഫീസിലെന്ത് നടക്കുമെന്ന ചിന്തയിലായിരുന്നു.

എന്നെയോഫീസിന് മുന്നിലിറക്കി പോവാന്നേരം അവളൊരു ഓൾ ദി ബെസ്റ്റെന്നോട് പറഞ്ഞു.
അതുകേട്ടപ്പോ ഞാനറിയാതെയൊന്ന് ഞെട്ടി. അതെന്തോ അർത്ഥമ്മച്ചുപറഞ്ഞതുപോലെ തോന്നിയെനിക്ക്.

ഓഫീസിലേക്ക് കയറിയപ്പോ ആ ഞെട്ടൽ പൂർണമായി. മണിയൊമ്പതാകാതെ വരാത്ത താടകയിന്ന് ഏട്ടരക്കുമുന്നേയോഫീസിലെത്തിയിട്ടുണ്ട്.

എൻട്രൻസിലേക്ക് കണ്ണുന്നട്ടിരുന്നയവൾ എന്നെക്കണ്ടതും അവിടന്നെണീറ്റു. അവളുടെ മുഖത്തെ ഭാവമായിരുന്നു ഞാൻ ശ്രെദ്ധിച്ചത്.

ഒരുതരം പുച്ഛങ്കലർന്ന ക്രൂരമായ ചിരിയായിരുന്നു അവിടെ.

താടകയെന്തോപണിയൊപ്പിച്ചിട്ടുണ്ടെന്ന് അതോടെയെനിക്കുറപ്പായി.

എന്തേയ്യണമെന്ന് ഒരൂഹവുമില്ലാതെ ഞാൻ മുന്നോട്ട് നടന്നു. എനിക്കപ്പഴേ തോന്നിയതാണ് ഇന്നലെപ്പറഞ്ഞുപഠിപ്പിച്ചതൊക്കെ എന്റെമനസ് മറക്കുവെന്ന്.

അല്ലേലുവത് അങ്ങനാണല്ലോ… ബ്ലഡി സ്ടുപ്പിട് മനസ്…

“ഗുഡ് മോണിംഗ് മാം..”

നടന്ന് തടകയുടെ മുന്നിലെത്തിയപ്പോ ഞാനൊന്ന് വിഷ് ചെയ്തു. ഒന്നുവില്ലേലെന്റെ മേലധികാരിയല്ലേ..

” ഹ്മ്മ്.. ”

ഒരുലോഡ് പുച്ഛം നിറഞ്ഞ കനപ്പിച്ചൊരുമൂളലായിരുന്നവളുടെ മറുപടി.

ഇതിന്നുമ്മാത്രം പുച്ഛമെവിടുന്നാണാവോ…

എന്തായാലും മോണിങ് അത്ര ഗുഡ് അല്ലായെന്ന് എനിക്കതോടെയുറപ്പായി.

ഞാൻ മെല്ലെയെന്റെ കാബിനിലോട്ട് വലിഞ്ഞു.

ഒരു അരമണിക്കൂർ കഴിഞ്ഞുകാണും. രഘുഭയ്യ വന്നെന്നെ വിളിച്ചു.

” രാഹുൽ… മാഡം വിളിക്കണുണ്ട്. ”

ഞാൻ ചെയ്തുകൊണ്ടിരുന്ന ഫയലവിടെ മടക്കിവച്ച് കമ്പിനിൽനിന്ന് പുറത്തിറങ്ങി.

എല്ലാവരുമെന്നെയാണ് ശ്രെദ്ധിക്കുന്നത്.

ചിലരുടെയൊക്കെ മുഖത്തൊരു സങ്കടഭാവം. ചിലരുടെമുഖത്ത് ചിരിയും.

എന്തോയൊരു വശപ്പിശകെനിക്കപ്പഴേ തോന്നി. തടകയുടെ കാബിന്റെ ഡോറുതുറന്നതുങ്കണ്ടു രൗദ്രഭാവത്തിൽ നിൽക്കുന്ന വടയക്ഷിയെ… മൈര്… അഭിരാമിയെ.

” ഓസ്‌കോർപ് ലിമിറ്റടിന്റെ ഫയലെവിടെ… തന്നോടിന്നലേ സബ്‌മിറ്റെയ്യാൻ പറഞ്ഞതല്ലേ… ”
താടക നല്ല കലിപ്പിലാണത് ചോദിച്ചത്. ആ ചോദ്യങ്കേട്ടതും എന്നിലൂടെയൊരുവിറയൽ കടന്നുപോയി.

” ഞാനിന്നലെത്തന്നെ സബ്‌മിറ്റെയ്തതാണ് മാം… ”

” എന്നിട്ടെവിടെ ഞാങ്കണ്ടില്ലലോ… ”

” മാം ഞാൻ സത്യാപറയണേ… ഇന്നലെ ലഞ്ച്ബ്രേക്കിനിറങ്ങണേന് മുന്നേ ഞാനതവിടെ സബ്‌മിറ്റെയ്തതാണ്… ”

എനിക്കാകെ വല്ലാതായി. തടകേടെ കാബിനിൽ കൊണ്ടുവച്ചതെനിക്ക് നല്ലയോർമയുണ്ട്. അത് കഴിഞ്ഞാണ് ഞാനമലിനെ സഹായിക്കാങ്കൂടിയത്.

” അപ്പൊഞ്ഞാനാണല്ലോ കള്ളമ്പറയണേ…. ഒരുഫയല് നേരാമ്മണ്ണം സൂക്ഷിക്കാനറിയാത്ത തന്നെയൊക്കെ ഇപ്പൊത്തന്നെ ഡിസ്മിസ്സെയ്യുവാണ് വേണ്ടത്.”

താടക നിന്ന് കത്തിക്കയറി. എന്നാലത്രയുന്നേരങ്കൊണ്ട് ഞാനാകെവിളറിയിരുന്നു. മറുപടിയെന്തുപറയണമെന്ന് പോലുഞ്ചിന്തിക്കാനെന്റെ മനസിന്‌ ആവാതില്ലായിരുന്നു. എന്റെ ഭാവങ്കണ്ടു താടകയുടെ മുഖത്തുവിടർന്ന പുച്ഛച്ചിരിമാത്രംമതിയായിരുന്നു എനിക്കിത് താടകയുടെപണിയാണെന്ന് ഉറപ്പിക്കാൻ. പക്ഷേ മരവിച്ചുപോയിരുന്നയെന്റെ മനസിന് അതുതെളിയിക്കാനുള്ള പോംവഴിയൊന്നുങ്കണ്ടെത്താൻ കഴിഞ്ഞില്ല.

മരവിച്ചുകിടന്നമനസിലേക്ക് ഒരുതീനാളം വന്നുവീണു. അതുമതിയായിരുന്നു എന്റെയുള്ളിലുറഞ്ഞുകൂടിയ ഐസിനെയത്രയും അലിയിച്ചുകളയാൻ.

പിടിച്ചുകേറാങ്കിട്ടിയ ആകെയുള്ള പിടിവള്ളി.

” മാം ഞാൻ സത്യന്തന്യാ പറയണേ… മാമിന്റെ കബിനിലെ CCTV ചെക്ക് ചെയ്താ മാഡത്തിനത് മനസിലാവും….”

ഞാൻ പറഞ്ഞതുകേട്ട് അത്രയുന്നേരമവളുടെ മുഖത്തുണ്ടായിരുന്ന വിജയി ഭാവം കൊഴിഞ്ഞുവീണു. പകരമവിടം പേടി കയ്യടക്കി.

അതുകണ്ടാവേശങ്കറിയ ഞാനവിടന്ന് തിരിഞ്ഞുനടന്നു.

” താൻ… താനിതെങ്ങോട്ടാ…! ”

അവളുടെ ശബ്ദത്തിലൊരു പതർച്ചയോളിഞ്ഞുകിടന്നത് എനിക്ക് പെട്ടന്ന് മനസിലാക്കാമ്പറ്റി.

” ഞാനാ ഫുടേജ് കളക്ടെയ്യാൻ… ഇതിപ്പോനിരപരാതിത്വം തെളിയിക്കേണ്ടതെന്റെ ഉത്തരവാദിത്തമാണല്ലോ… ”

എന്റെ മറുപടികേട്ടതുമവളുടെ മുഖത്തെ ചോരമുഴുവൻ വാർന്നുപോയി. താടകയാകെ വിലറിവെളുത്തു. ആദ്യമായിട്ടാണ് തടകയുടെ ഇങ്ങനെയൊരു ഭാവം ഞാൻ കാണുന്നത്. ദയനീയമായി അവളെന്നെയൊന്ന് നോക്കി.
” എനിക്കറിയാം മാം അത് നിങ്ങളാണിവിടെനിന്ന് മാറ്റിയതെന്ന്. ”

ഞാമ്പറഞ്ഞത് കേട്ടതും താടക ഞെട്ടിയെന്നെ നോക്കി.

” എനിക്ക് മാമുമായിട്ട് യാതൊരു വിദ്വേഷവുമില്ല… പക്ഷേ നിങ്ങളെന്നോടെന്തിനാണ് ദേഷ്യങ്കാണിക്കുന്നതെന്നോ വെറുക്കുന്നതെന്നോ എനിക്കറിയില്ല. അതറിയാനെനിക്കൊട്ട് താല്പര്യോമില്ല.

ഇപ്പൊനടന്നകാര്യം ഞാൻ റിപ്പോർട്ടെയ്താ ഒരുപക്ഷെയത് നിങ്ങടെ ജോലിയെതന്നെ ഭാധിക്കുമെന്നെനിക്കറിയാം. അതോണ്ട് താൽക്കാലഞ്ഞാനിത് റിപ്പോർട്ട് ചെയ്യണില്ല.

പക്ഷേ ഇനിയുമിതാണവസ്ഥയെങ്കി ഞാഞ്ചുമ്മായിരിക്കില്ല. ”

തടകയുടെ പത്തിമടങ്ങിയ ആവേശത്തിൽ ഞാൻ വെച്ചടിച്ചു.

അവളതൊക്കെ കേട്ടുനിന്നതല്ലാതെ മറുത്തൊരക്ഷരം പറഞ്ഞില്ല.

പിന്നെയും ഞാനെന്തൊക്കെയോ പറഞ്ഞിട്ടും പുള്ളിക്കാരി തൊള്ളതുറന്നില്ല.

അവസാനമ്മടുത്തിട്ടവിടന്ന് ഇറങ്ങാന്നേരം അവളെന്നെ വിളിച്ചു.

” രാഹുൽ…. സോറി… ”

കേട്ടത് വിശ്വസിക്കാമ്പറ്റാതെ മിഴിച്ചുനിന്നയെന്നെ നോക്കിയവളൊന്ന് വശ്യമായി പുഞ്ചിരിച്ചു.

അവളുടെയാളെക്കൊല്ലുന്ന ചിരികണ്ട് അതിൽഭ്രമിച്ച് ഞാനും ചിരിച്ചുപോയി.

പക്ഷേ പുറമയേയുള്ള അവളുടെ ചിരിയുടെ മറവിൽ ഒരു കനൽക്കട്ട കെടാതെ പുകഞ്ഞുകൊണ്ടിരുന്നത് എനിക്ക് മനസിലാക്കാൻ പറ്റിയില്ല.

**********************************************

വൈകീട്ട് കുറച്ചുനേരത്തെയിറങ്ങി. അമ്മുവിനെക്കാണാൻ പോകാനുള്ളതാണല്ലോ. ഒരു ടാക്സി പിടിച്ച് അവൾ താമസിക്കുന്ന വീടിന്റെ അഡ്രസിലേക്ക് കാറ്‌വിടാൻ പറഞ്ഞു. ഓഫീസിൽ പോകാമെന്നുവച്ചാൽ അവിടെയെത്തുമ്പോഴേക്ക് ഓഫീസ്ടൈം കഴിയും. ഇവിടന്നേതാണ്ടൊരു മുക്കാൽമണിക്കൂറിന്റെ ഓട്ടമുണ്ടവിടേക്ക്.v

അമ്മുവും അവളുടെ രണ്ട് കോളീഗ്സ് കൂടെ ഒരു വീട് വാടകക്കെടുത്താണ് താമസം.

ഞാൻ അവിടെയെത്തുമ്പോൾ ഗേറ്റടഞ്ഞുകിടപ്പാണ്.

ഞാനവളെയും കാത്ത് കാറിൽത്തന്നെയിരുന്നു. ഒരുപത്തുമിനുട്ട് കഴിഞ്ഞുകാണും… അവളുമവളുടെ ഫ്രണ്ട്സും നടന്നുവരുന്നത് ഞാൻ കണ്ടു.

അവളുടെ മുഖം കണ്ടാലറിയാം എന്തോ സങ്കടമുണ്ടെന്ന്. അതിന് കാരണം ഞാനാണോ എന്ന് ചിന്തിച്ചപ്പോഴെനിക്ക് ആകെസങ്കടായി.

അവരടുത്തെത്തിയതും ഞാൻ കാറിൽനിന്നിറങ്ങി. എന്നെക്കണ്ടമ്മു ഒന്ന് ചിരിച്ചിട്ട് നടത്തം തുടർന്നു. പെട്ടന്നവൾ വെട്ടിത്തിരിഞ്ഞെന്നെ നോക്കി. അവളുടെയുണ്ടക്കണ്ണുകൾ അമ്പരപ്പോടെ എന്നിൽ തറഞ്ഞുനിന്നു. അവളുടെ നോട്ടങ്കണ്ടെനിക്ക് സത്യത്തില് ചിരിവന്നുപോയി. പക്ഷേ അവളുടെയടുത്ത നീക്കമെന്നെഞെട്ടിച്ചുകളഞ്ഞു. ചീറിപ്പാഞ്ഞുവന്നവളെന്നെ ഇറുക്കിയണച്ചു.

ഒന്ന് പകച്ചുപോയെങ്കിലും ഞാനുമതുമായി പൊരുത്തപ്പെട്ടു. അവളുടെ കണ്ണുനീർവീണെന്റെ ഷർട്ടിൽ നനവ് പടരുന്നതറിഞ്ഞാണ് ഞാനവളെ എന്നിൽനിന്നടർത്തിമാറ്റിയത്.

” അയ്യേ… അമ്മൂസേ കരയാണോനീ… ”

” ഞാൻ… ഞാനിന്നലെ… സോറി… എനിക്കറിയില്ലായിരുന്നു… ഞാൻ… ”

അവള് പിച്ചമ്പേയും പറയുമ്പോലെ ഓരോന്ന് പറയാന്തുടങ്ങിയപ്പോ ഞാനവളെയാശ്വസിപ്പിച്ചു.

” എന്തോന്നാടി കൊച്ചുപിള്ളേരെപ്പോലെ…. അന്നേരത്തെ ദേഷ്യത്തിന്ഞാനെന്തോ പറഞ്ഞെന്നുമ്മച്ച്…. അതൊക്കെ ഞാനപ്പോഴേ വിട്ടതാ… അതെങ്ങനാ… പറയാമ്മേണ്ടിവിളിച്ചാ ഫോണെടുക്കൂല്ലല്ലോ… ”

അതുകെട്ടവളൊന്ന് ചിണുങ്ങി.

കുറേനേരമെന്തൊക്കെയോ സംസാരിച്ച് പിണക്കവും പരിഭവവുമൊക്കെ പറഞ്ഞവസാനിപ്പിച്ച് ഞാനവിടന്നിറങ്ങി. തിരിച്ചുഫ്ളാറ്റിലെത്തുമ്പോ എട്ടുമണിയാകാറായിട്ടുണ്ട്. പെട്ടന്നുതന്നെയൊന്ന് കുളിച്ചു.

വരുന്നവഴി ഫുഡ്‌ ഒക്കെ കഴിച്ചതുകാരണം വേറെപ്പണിയൊന്നുമില്ലായിരുന്നു. പാചകം പഠിക്കണമെന്ന മോഹം നീണ്ടുപോയ്ക്കൊണ്ടിരിക്കുവാണ്. നാളെ നാളെ നീളെ നീളെ എന്നാണല്ലോ.

ഞാൻ ചെറിയമ്മയുടെ ഫോണിലേക്ക് വിളിച്ചുകുറച്ചുനേരം സംസാരിച്ചു. അവരോട് സംസാരിക്കുന്നയത്രയുന്നേരം ഫോണിനുവേണ്ടിയുള്ള അല്ലിയുടെ മുറവിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു. അവസാനമവളുടെ ശല്യം സഹിക്കവയ്യാണ്ടാണെന്ന് തോന്നുന്നു ചെറിയമ്മയവൾക്ക് ഫോൺ കൊടുത്തു.

” ഹാലോയേട്ടാ… ബാംഗ്ലൂരൊക്കെ എങ്ങനെയുണ്ട് … അവിടെയടിച്ചുപൊളിക്ക്യായിരിക്കുവല്ലേ… ”

” എന്റെയല്ലീ… ഞാനിവിടെ ടൂറിനുവന്നതല്ല… ജോലിചെയ്യാമ്മന്നതാ… അത്കഴിഞ്ഞെവിടുന്നാ സ
മയം… ”

” ഞങ്ങളെല്ലാരുമടുത്തയാഴ്ച അങ്ങോട്ട് വരണുണ്ട്. ആരുടെയോ കല്യാണമുണ്ടെന്ന്… ഞാനാകെ ത്രില്ലിലായേട്ടാ… ”

അവളുടെ ആകാംഷ അവളുടെ വാക്കുകളിലൂടെത്തന്നെയെനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.

” സത്യാണോ അല്ലീ….ആരുടെ കല്യാണാ..! ”

” ആഹ്ന്ന്നേ…. കുറച്ചുമുന്നേ അമ്മവിളിച്ചപ്പോ പറഞ്ഞതാ…ആരുടേയാന്നൊന്നും ഞാഞ്ചോയ്ച്ചില്ല…. നിന്നോട് പറഞ്ഞില്ലേ… ”

” ഞാനമ്മയെ വിളിക്കണത്രെ… പെട്ടന്നിങ്ങുവാ… നമുക്കിവിടെമൊത്തം കറങ്ങാൻ പോവാം… ”

അവരിവിടേക്ക് വരുന്നു എന്നുകേട്ടപ്പോഴെനിക്കും വല്ലാണ്ട് സന്തോഷമായി.

അല്ലിയോട് കുറച്ചുനേരം കൂടെ സംസാരിച്ചിട്ട് ഞാനച്ഛനെ വീഡിയോക്കോൾ ചെയ്തു.

അമ്മയും ഒപ്പന്തന്നെയുണ്ടായിരുന്നു. അമ്മയുടെ ഫ്രണ്ടിന്റെ മോൾടെ കല്യാണമാണെന്നാണ് അമ്മയെന്നോട് പറഞ്ഞത്. അവരുടെ വിശേഷമൊക്കെ ചോദിച്ച് ഞാൻ കാൾ കട്ട്‌ ചെയ്തു.

ഇന്നത്തെയലച്ചിലിന്റെ ക്ഷീണം നല്ലപോലെയുണ്ട്. വല്ലാണ്ട് തലവേദനയുമുണ്ടായിരുന്നു. ഞാൻ ഫോൺ ഓഫ്‌ ചെയ്ത് ഉറങ്ങാങ്കിടന്നു.

രാത്രിയിലെപ്പോഴോ മാറിപ്പോയ പുതപ്പിനുള്ളിലൂടെ തണുപ്പിന്റെ കുന്തമുനകൾ ശരീരന്തുളച്ചപ്പോൾ ഞാനുറക്കഞ്ഞെട്ടി. വെള്ളമെടുക്കാനായി എണീക്കാന്നോക്കിയപ്പോൾ ശരീരമാസകലം ഇടിച്ചുപിഴിഞ്ഞതുപോലുള്ള വേദനയായിരുന്നു. ശരീരം വല്ലാണ്ട് തളർന്നുപോകുന്നു. കൂടാതെ ശരീരത്തിന് നല്ല ചൂടുമുണ്ട്. ബെഡ്‌ഡിനോട് ചേർന്നുള്ള ടീപോയിൽ നിന്ന് എസിയുടെ റിമോട്ടിലേക് കയ്യെത്തിച്ചത് ഓഫ്‌ ചെയ്തു. വല്ലാണ്ട് ദാഹന്തോന്നുന്നുണ്ടെങ്കിലും

അവസാനമെണീക്കാൻ മടിച്ച് പുതപ്പുവലിച്ചു തലവഴിമൂടി ഞാനുറങ്ങാൻ കിടന്നു.

അലാറം കേട്ടുറക്കമുണർന്നപ്പോഴേക്കും എനിക്ക് ഒട്ടും വയ്യാതെയായിരുന്നു. പറസെറ്റമോൾ വാങ്ങിക്കഴിക്കാമെന്നോർത്ത് ഞാൻ ഫ്ലാറ്റിന്റെ ഡോർ തുറന്നു. ശരീരത്തിന് നല്ല തളർച്ച തോന്നുന്നുണ്ടായിരുന്നു. അപ്പോഴാണെന്റെ ഫോൺ റിങ് ചെയ്യുന്നത്.

Unknown നമ്പറിൽനിന്നുള്ള കാൾ ആയിരുന്നു. ഒന്ന് സംശയിച്ചുനിന്നെങ്കിലും ഞാൻ കാൾ അറ്റൻഡ് ചെയ്തു.
” ഡോ… ഇന്ന് സബ്‌മിറ്റെയ്യേണ്ട ഫയൽ ഒരു അരമണിക്കൂറിനുള്ളിലെന്റെ മെയിലിലേക്ക് അയക്കണം… മീറ്റിങ്ങിന്റെ സമയമ്മാറ്റി… ”

താടകയായായിരുന്നു അതെന്ന് ശബ്ദങ്കെട്ടു ഞാൻ മനസിലാക്കി. എന്നെ തിരിച്ചൊന്നും പറയാൻ സമ്മതിക്കാതെ അവൾ ഫോൺ കട്ടെയ്തു. മനപ്പൂർവമെന്നേ ഉപദ്രവിക്കാൻ ചെയ്യുന്നതാണെന്ന തോന്നൽവന്നുവെങ്കിലും അത് അയച്ചുകൊടുക്കാമെന്നോർത്ത് ഞാൻ തിരിച്ച് ഹാളിലേക്ക് തന്നെ ചെന്നു.

ലാപ്പിൽ ഓഫീസിന്റെ വെബ്സൈറ്റിൽ കയറി എന്റെ ഐഡിയിൽ ലോഗിൻ ചെയ്ത് അതിന്റെ ബാക്കി ചെയ്യാൻ തുടങ്ങി. അരമണിക്കൂറിൽ അത് തീർക്കുക എന്നത് ശ്രെകരമായ ജോലിയാണ്. അതുമീ വയ്യാത്ത അവസ്ഥയിൽ. സമയം കഴിയുന്തോറും ബോഡി വല്ലാതെ വീക്കാവുന്നത് എനിക്കറിയുന്നുണ്ടായിരുന്നു. ഒപ്പം വെട്ടിപ്പൊളിക്കണപോലുള്ള തലവേദനയും.

ഒരുകണക്കിന് അത് ചെയ്‌തുതീർത്ത് തടകയുടെ മെയിലിലേക്ക് അയച്ചുകൊടുത്തു. അവിടന്ന് എണീക്കാൻ ശ്രെമിച്ചതുമെന്റെ കണ്ണിലേക്കിരുട്ടുകയറി. ഇരുന്നിരുന്ന കസേരയോടെ പിന്നിലേക്ക് മലർന്നടിച്ചുവീഴുന്നത് ഒരുസ്വപ്നത്തിലെന്നപ്പോൾ ഞാനറിയുന്നുണ്ടായിരുന്നു.

0cookie-checkസുന്ദരി – 4

  • നമുക്ക് അന്നത് വല്ലതും അറിയമായിരുന്നോ… 2

  • നമുക്ക് അന്നത് വല്ലതും അറിയമായിരുന്നോ…

  • പ്രേമം