സുന്ദരി – 14

എനിക്ക് വേണ്ടത് ഉത്തരങ്ങളാണ്. അത് ഒരുപക്ഷെ അവരിൽനിന്ന് കിട്ടിയേക്കും.!

എന്നാൽ ഉത്തരങ്ങൾ തേടി താൻ പോകുന്നത് അവരൊരുക്കിയ കെണിയിലേക്ക് ആണെന്ന് എനിക്കൊരു ഊഹവുമില്ലായിരുന്നു.

വേട്ടയാടുകയല്ല വേട്ടയാടപ്പെടുകയാണ് എന്ന സത്യം തിരിച്ചറിയാൻ ഞാനൊരല്പം വൈകിപോയിരുന്നു.

***************

ഉത്തരങ്ങൾ തേടി ആ താറിന് പിന്നാലെ ശരവേഗത്തിൽ ഞാനെന്റെ എന്റവർ പായിച്ചു.

“” രാഹുൽ…! ഞാമ്പറയുന്നയൊന്ന് കേൾക്ക്. നമ്മൾക്ക് തിരിച്ച്പോവാ…! പ്ലീസ്.””

താടകയുടെ സ്വരം വീണ്ടും.

എന്നാലൊന്നും എന്റെ മനസിലേക്ക് എത്തിയില്ല. എന്റെ ചിന്ത മുഴുവനും മുന്നിലെ ആ താറിൽ മാത്രമായിരുന്നു.

അതാകട്ടെ കുറേ ഊടുവഴികൾ കയറിയാണ് പായുന്നത്. അവസാനം അതൊരു ഇടുങ്ങിയ രണ്ട് വശത്തും പുല്ല് വളർന്ന ഒരു വഴിയിലേക്ക് കയറി. പിന്നാലെ ഞാനും.

എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവസാനമവൻ കുടുങ്ങിയിരിക്കുന്നു. അതൊരു പഴയ ഫാക്ടറിയിലേക്കുള്ള വഴി ആയിരുന്നു. അതിന്റെ ഗേറ്റ് അടച്ചിരിക്കുകയാണ്. വേറെ വഴിയൊന്നുമില്ലതാനും. പുറകിൽ അവരുടെ വഴി മുടക്കി എന്റെ കാറും.

താറിൽ നിന്നും ഒരുത്തൻ പുറത്തേക്കിറങ്ങി.

അഭിരാമി വീണ്ടുമെന്റെ കയ്യിൽ പിടിമുറുക്കി.

“” പ്ലീസ്…! തിരിച്ച് പോവാടാ…. എനിക്ക് പേടിയാവണു. “”

അവളുടെ കൈ ബലമായി പിടിച്ചുമാറ്റി ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി

അവൻ താറിന്റെ പുറകുവശത്ത് ചാരി നിൽപ്പുറപ്പിച്ചു. അടുത്തേക്ക് നടന്നടുക്കുന്ന എന്നേ ഒന്ന് നോക്കിയ ശേഷം അവൻ കാറിലിരിക്കുന്ന തടകയിലേക്ക് ദൃഷ്ടി മാറ്റി.

“” എന്തിനാ ഞങ്ങളെ ഫോളോ ചെയ്തേ…? ആരാ നിങ്ങള്. “”

ഞാൻ മാന്യമായി അയാളോട് ചോദിച്ചു.

അയാളുടെ മുഖത്തൊരു പുച്ഛച്ചിരി മിന്നിമാഞ്ഞുവോ.

“” ഹേയ് മിസ്റ്റർ…! താങ്കളോടാണ് ചോദിക്കുന്നത്. “”

എന്നാലപ്പോഴും അവനതിന് മറുപടി നൽകിയില്ല. കൈകെട്ടിയുള്ള അവന്റെ നിൽപ്പൂടെ കണ്ടപ്പോൾ എന്റെ ടെമ്പർ തെറ്റിത്തുടങ്ങി.

“”നിനക്ക് പറയാമ്പറ്റില്ലയല്ലേ…! “”

എന്നുമ്പറഞ്ഞ് ഒരു ചുവടുവച്ചതും അവൻ ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് ശബ്ദമുണ്ടാക്കരുത് എന്ന് കാട്ടി.

“”ശ്ശ്ഷ്….”

“” തന്നെയല്ല….! അവളെയാണ് ഞാൻ ഫോളോ ചെയ്തത്…!””

എന്നിൽ നിന്നും നോട്ടം പറിച്ച് കാറിനു നേരെ ചൂണ്ടി അവൻ മുരണ്ടു.

“” എന്തിന്…! ആരുപറഞ്ഞിട്ട്. “”

അവന്റെ ഭാവം കണ്ട് ഒന്ന് ഞെട്ടിയ ഞാൻ ചോദിച്ചു. “”

“” ഹാ…! അങ്ങനെ താൻ ചോദിക്കണേന് ഒക്കെയുത്തരം പറയാനാണോ ഞാനിവിടെ നിക്കുന്നെ…! “”

അവൻ എന്നെയൊന്ന് നോക്കി ചിരിച്ചശേഷം പയ്യേ എന്റെ കാറിനു നേരെ നടക്കാൻ തുടങ്ങി..

എന്നെ മറികടന്നു പോയതും അവന്റെ ജാക്കറ്റിൽ എന്റെ പിടിവീണു.

“” താൻ പറഞ്ഞിട്ട് പോയാമതി…! “”

അവന്റെ ജാക്കറ്റിൽ പിടിമുറുക്കി ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

അതിനവന്റെ മുഖത്തൊരു പുച്ഛച്ചിരി വിടർന്നു.

“” എന്തായാലും ഇത്രൊക്കെ ചോദിച്ചതല്ലേ…!.

തനിക്കിവിടന്ന് പോകണമെന്നുണ്ടേൽ ഇപ്പൊ പോവാം…! കുറച്ചൂടെ കഴിഞ്ഞാ നീയാഗ്രഹിച്ചാലും അതിന് കഴിഞ്ഞെന്ന് വരില്ല. “”

അവനൊരു ക്രൂരമായ ചിരിയോടെ എന്നോട് പറഞ്ഞു.

“” ഹാ…! പിന്നേ… പോകുമ്പോ ഒറ്റയ്ക്ക്. അവളെ ഞാൻ കൊണ്ടുപോവും. “”

ഒരു വികടചിരിയോടെ അവൻ പറഞ്ഞതുമെന്റെ കൈ തരിച്ചു.

“” ഡാ…!”” എന്നലറി ഞാനവന്റെ കരണം നോക്കി കൈ വീശി.

എന്നാലതിൽനിന്ന് നിഷ്പ്രയാസമൊഴിഞ്ഞുമാറി അവനെന്നെ പിടിച്ച് തള്ളി. അതിന് പിന്നാലെ ഉയർന്നുചാടി എന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി.

അതിന്റെ ആക്കത്തിൽ ഞാൻ ചെന്ന് താറിന് പിറകുവശത്ത് ഇടിച്ച് വീണു.

എനിക്ക് എണീക്കാൻ പ്രയാസം തോന്നി. നെഞ്ചിൽ കൂടം കൊണ്ടിടിച്ചത് പോലെ.

തല പെരുക്കുന്നു.

ഞാൻ വീണത് കണ്ട് അഭിരാമി കാറിൽ നിന്നിറങ്ങി എന്റടുത്തേക്ക് വരാൻ ശ്രമിച്ചു.

ഒരുപക്ഷെ അത് തന്നെയാവണം അവനും ആഗ്രഹിച്ചത്.

എനിക്ക് നേരെ ഓടിയടുത്ത അഭിരാമിയുടെ കയ്യിലവൻ പിടുത്തമിട്ടു.

“” ഹാ…! ഇതെങ്ങോട്ടാന്നെ. അവനവിടെ കിടക്കട്ടെ. നമുക്ക് പോവാം. “”

അവളെ നോക്കി ഒരു വികടച്ചിരിയോടെ അവൻ പറഞ്ഞു.

അവളുടെ കയ്യിലവന്റെ പിടുത്തം മുറുകി.

“” വിട്…! വിടാൻ..! “”

എന്നൊക്കെ പറഞ്ഞ് താടക അവന്റെ കൈ വിടുവിക്കാൻ കുതറിക്കൊണ്ടിരുന്നു.

ഞാൻ ഒരുകണക്കിന് എണീറ്റ് നിന്നു.

ഇപ്പോഴാ വേദന അത്ര ശരീരത്തിൽ അറിയാനില്ല.

ഞാൻ അവന്റെ നേരെ ഓടി. അവനത് കണ്ട് അഭിരാമിയുടെ കയ്യിലെ പിടുത്തം ഒന്നുകൂടെ മുറുക്കി.

പക്ഷേ തികച്ചും അപ്രതീക്ഷിതമായ അടുത്തനീക്കം കണ്ട് ഞാനവിടെ തറഞ്ഞു നിന്നുപോയി.

അഭിരാമിയുടെ കയ്യും പിടിച്ച് നിന്നവൻ നിലത്ത് കിടന്നുരുളുന്നു. അവന്റെ ശ്രെദ്ധ അവളിൽ നിന്നും എന്നിലേക്ക് മാറിയ ഒരു നിമിഷം ആ ഒരു നിമിഷനേരം കൊണ്ട് ആയിരുന്നു തടകയുടെ കൽമുട്ടവന്റെ മിഡിൽ സ്റ്റമ്പ് തെറുപ്പിച്ചത്.

അവിടം പൊത്തിപ്പിച്ച് അലറിക്കൊണ്ട് കുറച്ച് നേരമവൻ അവിടെക്കിടന്നുരുണ്ടു.

അവനെ അവിടെയുപേക്ഷിച്ച് മിഴിച്ചുനിന്നയെന്റെ അടുത്തേക്കായി അവളോടിയെത്തി.

“” വല്ലോമ്പറ്റിയോ…! “”

എന്നെ ചേർത്തുപിടിച്ചു അവൾ തിരക്കി.

ഇല്ലായെന്ന അർത്ഥത്തിലൊന്ന് തലയിളക്കാൻ മാത്രമാണ് എനിക്കായത്. ഒന്നാലോചിച്ചാ മിഴിച്ചു നിൽക്കുമ്പോ അത്രയെങ്കിലും ചെയ്തല്ലോ എന്നത് തന്നെ വല്യ ആശ്വാസം.

“” വാ… പോവാം. “”

എന്നുമ്പറഞ്ഞ് അവളെന്നേം വലിച്ചു കാറിനടുത്തേക്ക് നടന്നു.

പക്ഷേ അപ്പോഴേക്ക് അവൻ എണീറ്റിരുന്നു.

അവന്റെ മുഖമാകെ ചുവന്നിരുന്നു.

അവന്റെ തുറിച്ച് നോട്ടം അഭിരാമിയിൽ ആയിരുന്നു.

ഞാൻ അവളെ എന്റെ പിന്നിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും എന്റെ കൈ വിടുവിച്ചു അവൾ അവന്റെ അടുത്തേക്ക് നടക്കുകയാണ് ചെയ്തത്.’ ഇവളിതെന്ത് ഭാവിച്ചാ ‘ എന്നൊരു ആന്തലോടെ ഞാനും അവൾക് പിന്നാലെ നടന്നു.

അവന്റെ മുഖത്ത് ചിരിയായിരുന്നു.

“” നീയാള് കൊള്ളാലോ പെണ്ണേ…! അവിടൊക്കെ അങ്ങനെയിടിക്കാവോ. ആവിശ്യം ഉള്ളതല്ലേ അതൊക്കെ… “”

ആ തൊലിഞ്ഞ ചിരി വീണ്ടുമവന്റെ മുഖത്ത് തിരിച്ചുവന്നു.

“” നിനക്ക് കിട്ടീതൊന്നും പോരെ…?! “”

അതിന് ഒരു മറുചോദ്യം ചോദിച്ചുകൊണ്ട് അഭിരാമി അവന്റെ തൊട്ട് മുന്നിൽ നിന്നു.

അവളുടെയാ ഭാവം…! കുറച്ചുനാളായി എനിക്കന്യമായിരുന്ന താടക തിരിച്ചുവന്നിരിക്കുന്നു. ഇനിയിത് ഇവൾടെ മൾട്ടിപ്പിൽ പഴ്സണാലിറ്റിയാണോ?!

സാഹചര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഓരോന്ന് മനസിലേക്ക് കടന്നുവന്നു.

ഞാനോരോന്നു ചിന്തിക്കുന്നതിനിടയിൽ അവളെന്തോ പറഞ്ഞവനെ പ്രകോപിപ്പിച്ചുന്നു.

“” എടീ… ” എന്നലറി അവൻ അവളെ അടിക്കാനായി കയ്യൊങ്ങി.

എന്നാലതിൽനിന്ന് അസാമാന്യ മെയ്‌വഴക്കത്തോടെ അവളൊഴിഞ്ഞുമാറി.

തുടരേയുള്ള മൂന്ന് പഞ്ചുകൂടെ മിസ്സായതോടെ അവനൊന്ന് പതറി.

എന്നാലവളുടെയാ നീക്കം കണ്ട് വണ്ടർ അടിച്ച് നിക്കുകയാരിക്കുന്നു ഞാൻ.

അവന്റെയാ പതർച്ച പൂർണതയിൽ എത്തുമ്മുന്നേ അവളുടെ ചുരുട്ടിപ്പിടിച്ച മുഷ്ട്ടിയവന്റെ മൂക്കാമ്മണ്ടയേ ചുംബിച്ചിരുന്നു.

മുഖത്ത് രക്തചന്ദന ഫേഷ്യൽ ഇട്ട് സുന്ദരക്കുട്ടപ്പനായി ലവൻ മലർന്നടിച്ച് പിന്നോട്ട് വീണപ്പോ അവളുടെ ആദ്യത്തെ പെർഫോമൻസിൽ തന്നെ പാറിപ്പോയ കിളികളുടെ എണ്ണമെടുക്കുകയായിരുന്നു ഞാൻ.

താടകയുടെ അത്രയും വന്യമായൊരു ഭാവം ഞാനാധ്യമായി കാണുകയായിരുന്നു. അത് സത്യത്തിൽ എന്നിൽ ചെറിയൊരു ഞെട്ടലുളവാക്കി എന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. കാരണം ഞെട്ടിപ്പാണ്ടാറമടങ്ങി നിക്കുക തന്നെയായിരുന്നു എന്നത് തന്നെ.

അപ്പോഴും ദേഷ്യമടങ്ങാതെ അവനെയിപ്പോ പരലോകത്തേക്ക് പറഞ്ഞയക്കുമെന്ന ഭാവത്തോടെ നിന്ന അഭിരാമിയെ അവഗണിച്ച് ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് അവനെ പിടിച്ചിരുത്തി.

“” അപ്പൊ സാറിന് ഇനി മൊഴിയാവോ..? “”

ഞാനവന്റെ ജാക്കറ്റിന്റെ കോളറേൽ പിടിമുറുക്കിയശേഷം ചോദിച്ചു.

സംഭവം അവളുടെ ഔദാര്യം കൊണ്ട് കിട്ടിയ സീൻ ആണേലും ഷോ കാണിക്കാൻ എനിക്കൊരു തെണ്ടീടേം ആവിശ്യമില്ലാന്നെ..!

എന്നാലതിന് ഉത്തരം തരാതെ അവൻ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പക്ഷേ അവന്റെ നോട്ടം ഞങ്ങളിൽ ആയിരുന്നില്ല. അവന്റെ നോട്ടം ചെന്ന ദിശയിലേക്ക് നോക്കിയതും എന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് കടന്നുപോയി.

ഞങ്ങളിൽനിന്നും അല്പം അകലെയായുള്ള ആ ഫാക്ടറി ഗോഡൗണിൽ നിന്നും അഞ്ചാറുപേര് ഇറങ്ങിവരുന്നു. അവരുടെ കയ്യിൽ വടിവാള് പോലുള്ള ആയുധങ്ങളും ഉണ്ട്.

അപ്പോൾ മാത്രമാണ് അവനെ ഞങ്ങൾ അല്ല അവൻ ഞങ്ങളെയാണ് കുടുക്കിയത് എന്ന് എനിക്ക് മനസിലാവുന്നത്.

അവന്റെമേലുള്ള എന്റെ പിടി അയഞ്ഞു.

ഒരുനിമിഷം എന്ത് ചെയ്യണമെന്ന് ഒരൂഹവുമില്ലാതെ ഞാൻ നിന്നു. എന്നാൽ അടുത്തനിമിഷം ഞങ്ങളുടെ വഴിമുടക്കി മറ്റൊരു കാർ ഞങ്ങളുടെ എന്റവറിന് പിന്നിൽ വന്ന് നിന്നു.

അവിടേക്ക് എന്റെ ശ്രെദ്ധ തിരിഞ്ഞതും അവനൊന്ന് കുതറി. അതോടെ എന്റെ കയ്യിൽനിന്നുമവന്റെ പിടിവിട്ടു. പക്ഷേ തൊട്ടടുത്ത നിമിഷം അവൻ തടകയേ ലോക്ക് ചെയ്തു. അവൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുന്നെയായിരുന്നു അവന്റെയാ നീക്കം.

അവൻ ലോക്ക് ചെയ്ത് പിടിച്ചത് അഭിരാമിക്ക് നല്ലപോലെ വേദനിക്കുന്നുണ്ടെന്ന് അവളുടെ മുഖത്ത് നിന്ന് മനസിലാവുന്നുണ്ടായിരുന്നു. അവളുടെ ആ ദയനീയത കണ്ടതും എന്നിൽ ഒരു വിസ്‌ഫോടനം തന്നെ നടന്നു. എന്റെ കണ്ണിലേക്കു കോപമിരച്ചെത്തി. ശിരസിലേക്കുള്ള രക്തയോട്ടം വർധിച്ചു.

‘എന്റെ പെണ്ണിനെയാണവൻ വേദനിപ്പിക്കുന്നത്!!’

ആ ചിന്തയിൽ അവിടെക്കിടന്ന ഉരുളൻ കല്ല് നിമിഷനേരം കൊണ്ട് കുനിഞ്ഞെടുത്തവന്റെ നെറ്റിയിലേക്ക് തൊടുത്തുകഴിഞ്ഞിരുന്നു ഞാൻ.

ലക്ഷ്യം മാർഗത്തെ സധൂകരിക്കും.!

അവന്റെ നെറ്റിത്തടമായിരുന്നു എന്റെ ലക്ഷ്യം. ഫലം അഭിരാമിയുടെ മോചനം.

പക്ഷേ അതുകൊണ്ട് തൃപ്തിപ്പെടാൻ ഞാൻ ഒരുക്കമല്ലായിരുന്നു. ശിരസിലേക്ക് ഇറച്ചുകയറിയ രക്തമാണപ്പോൾ എന്നെ നിയന്ത്രിച്ചത്.

പുറകിലേക്ക് ആഞ്ഞ അവനേ ഞാൻ പിടിച്ചു. മൂക്കിന്നും ചുണ്ടിന്നും ഇടയിൽ തുടരേയുള്ള നാലുപഞ്ചുകൾ. ഉറപ്പായും അതിൽ അവന്റെ മൂന്നോ നാലോ പല്ലുകൾ ഇളകിക്കാണും. തീർച്ച. രക്തമയമായ അവന്റെ മുഖം കണ്ടിട്ടും യാതൊരു മനസലിവും എനിക്ക് തോന്നിയില്ല.

പിടി അയച്ചതും പിന്നിലേക്ക് മലച്ചുവീണ അവന്റെ ഞെഞ്ചിൽ കാളീയ മർദ്ദനമാടിയ എന്നെ താടക പിടിച്ചുവലിച്ചു.

ഫാക്ടറിയിൽ നിന്നുള്ളവർ ഓടി ഒരുവിധം അടുത്തെത്തിയിരുന്നു. ഒന്നോ രണ്ടോ പേരൊക്കെ ആണേൽ പോട്ടേന്ന് വെക്കാം. ഈ അഞ്ചാറു പേരെ ഇടിച്ചിടാൻ ഞാനും അവളും തെലുങ്ക് സിനിമേലെ കഥാപാത്രമല്ലാത്തൊണ്ട് അവളെന്നെ വലിച്ച് കാറിൽ കയറ്റി ശേഷം ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.

പിന്നിൽ ഒരു കാറ് വഴിമുടക്കി കിടപ്പുണ്ട്. കറുമായി രക്ഷപ്പെടുക എന്നത് അസാധ്യം. ഇവളിത് പറപ്പിക്കാൻ പോകുവാണോ എന്ന ചിന്തയിൽ ആശ്ചര്യചകിതനായി ഞാനവളെയും മിഴിച്ചുനോക്കിയിരുന്നു.!

അഭിരാമിയെയും മിഴിച്ചുനോക്കിയിരുന്ന എന്നോട് അവൾ കണ്ണ് കൊണ്ട് സീറ്റ് ബെൽറ്റിടാൻ സൂചിപ്പിച്ചു. സീറ്റ് ബെൽറ്റിട്ടാൽ എങ്ങനെ ഇറങ്ങി ഓടുമെന്ന ചിന്തയിൽ ആയിരുന്നു ഞാൻ. കാരണം അത് മാത്രമാണൊരു മാർഗം.

എന്നാൽ അതിന്റെ യാതൊരു സങ്കോചവും അഭിരാമിയുടെ മുഖത്ത് ഇല്ലായിരുന്നു. അവൾ കാർ സ്റ്റാർട്ട്‌ ചെയ്ത് ആക്‌സിലേറ്റർ ഞെരിച്ചുകൊണ്ടിരിക്കുവാണ്.

യെവൾടെ ഷോ കഴിഞ്ഞാലിറങ്ങി ഓടായിരുന്നു എന്നഭാവത്തോടെ ഞാൻ അവളെ നോക്കി.

വലിച്ചിട്ടിരുന്ന ഹാൻഡ് ബ്രേക്ക് റിലീസ് ആക്കി താടക വണ്ടിയൊന്ന് റെയ്സ് ചെയ്ത് വിട്ടു. വണ്ടി നിന്നിടത് നിന്ന് രണ്ട് വട്ടം കറങ്ങി.!

എന്റെ ഉള്ളൊന്ന് കാളി. ഞാൻ പൊന്ന് പോലെ നോക്കുന്ന വണ്ടിയെടുത്താണവളുടെ പട്ടി ഷോ. നേരത്തേ പറഞ്ഞത് തിരുത്തേണ്ടിയിരിക്കുന്നു…! ഇവളേതോ തെലുങ്ക് പടത്തീന്ന് ഇറങ്ങിവന്നതാണ്..!.

അവളുടെയാ സ്റ്റണ്ട് കാരണം അവിടെ പൊടി ഉയർന്നു. കാറ്‌ നിന്നത് നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വിഭിന്നമായി ആ വഴിക്ക് കുറുകെയാണ്. അതായത് നല്ല ഉയരത്തിൽ വളർന്ന പുല്ലുകൾക്ക് നേരെ.

ഒന്നിരപ്പിച്ചശേഷം അവള് കാറ്‌ ആ പുല്ലിനകത്തേക്ക് ഓടിച്ചുകയറ്റി. പുൽക്കൂട്ടത്തെ വകഞ്ഞുമാറ്റി കാർ മുന്നോട്ട് ചീറി. മുഴുവൻ പാറ പോലുള്ള ഇടമാണ് അത്. അവിടെ ഒരാൾപൊക്കത്തിൽ പുല്ല് വളർന്നിരിക്കുന്നു. അതിനിടയിലൂടെയാണ് താടകേടെ കസർത്ത്. മുന്നിലേക്ക് ഒന്നും കാണാനില്ല. എന്തേലും തടസം മുന്നിലുണ്ടെൽ അതിൽ ഇടിച്ചേ വണ്ടിനിൽക്കൂ.

ആദ്യം ഉള്ളൊന്ന് കാളിയെങ്കിലും അവിടന്ന് രക്ഷപ്പെടാൻ പറ്റിയല്ലോ എന്ന ആശ്വാസത്തിലേക്ക് ഞാനെത്തിപ്പെട്ടു.

പക്ഷേ പൂർണമായും ആശ്വസിക്കാൻ ആയിട്ടില്ല. കാരണം രണ്ട് വണ്ടികൾ ഞങ്ങളെ ഇപ്പൊ പിന്തുടരുന്നുണ്ട്. ഒന്ന് ആ കറുത്ത താറും പിന്നേ കുറച്ച് മുന്നേ ഞങ്ങളുടെ വഴിതടസപ്പെടുത്തിയ കാറും.

കുറച്ച് നേരം പുല്ലിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമലഞ്ഞ് അവസാനം അഭിരാമി കാർ റോഡിലേക്ക് ഇറക്കി. ഇടുങ്ങിയ ആ റോഡിലൂടെ അവൾ അക്ഷരാർത്ഥത്തിൽ കാർ പറപ്പിക്കുകയായിരുന്നു.

യെവളാണോ ഞാൻ കുറച്ചുമുന്നേ താറിനെ ഫോളോ ചെയ്തപ്പോ പതുക്കെപ്പോവാൻ പറഞ്ഞതെന്ന് ഞാനാ നിമിഷമോർത്തുപോയി.

കുറച്ച് നേരമോടി കാർ പ്രധാനപാതയിലേക്ക് കയറി. ആ തിരക്ക് പിടിച്ച റോഡിൽ അവൾ suv വച്ച് F1 റേസിംഗ് നടത്തുകയായിരുന്നു. പലപ്പോഴും മുന്നിലെ വാഹനത്തിന് തൊട്ടു തൊട്ടില്ലായെന്ന മട്ടിലാണ് അവളുടെ ഓവർടേക്കിങ്. സത്യത്തിൽ സൂചികുത്താൻ ഇടംകൊടുത്താൽ ശൂലം കുത്തുന്ന അവസ്ഥ. അങ്ങനെ ആയിരുന്നു അവളാ തിരക്കിൽ ഞങ്ങളുടെ കാറ്‌ മുന്നോട്ട് നീക്കിയത്. മിക്കവാറും അവളുടച്ഛനിപ്പോ കുരച്ച് ചത്തുകാണും. ഞാനാണെൽ അക്ഷരാർത്ഥത്തിൽ ഉയിരും കയ്യിൽപിടിച്ചാണിരുന്നതെന്ന് പറയാം.!

ഞാൻ പിന്നിലേക്ക് നോക്കി. അവരുടെ കാർ കാണാനില്ലായിരുന്നു. എന്നിൽനിന്നും ഒരു നെടുവീർപ്പുയർന്നു.

“” ഡാ…! ഫ്ലാറ്റിലേക്ക് പോവുന്നത് സേഫ് അല്ല. അവര് നമ്മളെ ഫോളോ ചെയ്യുന്നതാണേൽ ഇപ്പൊത്തന്നെ അവിടെ അവരുടെ ആൾക്കാര് വന്നുകാണും. “”

കുറേ നേരത്തിനു ശേഷമാണവളുടെ തിരുവാ തുറന്ന് വല്ലോം മൊഴിയുന്നത്. പറഞ്ഞതിത്തിരി കാര്യമുള്ള കാര്യമായതിനാൽ മാത്രം ഞാൻ ഒന്നും പറഞ്ഞില്ല.

അപ്പോഴും അവൻ പറഞ്ഞ കാര്യത്തെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ചിന്ത. അവർ വന്നത് തടകയ്ക്ക് വേണ്ടിയാണെന്ന്.

ഇന്നത്തെ ഇവളുടെ പെർഫോമൻസ് വച്ച് നോക്കിയാൽ ഇവളെതോ അണ്ടർവേൾഡ് ഗാങ്ങിന്റെ ആരാണ്ടാവണം. ഗുണ്ടകളൊക്കെയന്വേഷിച്ചു വരണേൽ ഇത്തിരി മുറ്റ് ഐറ്റം ആയിരിക്കണം..!!

ചിന്തകൾക്ക് വിരാമമിട്ട് ഞാൻ ഫോണെടുത്ത് ജിൻസിയെ വിളിച്ചു. ഈ അവസ്ഥയിൽ ഫ്ലാറ്റിൽ നിക്കുന്നത് ഒരുപക്ഷെ അവർക്കും അപകടമായേക്കാം.

“” എടി… നീ ഇറങ്ങിയോ.! “”

“” ആഹ്ടാ…! പാർക്കിങ്ങിലോട്ട് നടക്കുവാ..! എന്നതാ? “”

“” ഡീ ഞാൻ പറയുന്നത് ശ്രെദ്ധിച്ച് കേൾക്ക്. നീയിപ്പോ ഫ്ലാറ്റിലേക്ക് പോവണ്ട. അമ്മുവിന്റെ ഓഫീസിൽ ചെന്ന് അവളെയും വിളിച്ച് വേറെ എവിടേലും നിന്നാൽ മതി…!””

“” എന്നതാടാ…! എന്നതാ പ്രശ്നം.?!””

“” എല്ലാം വിശദമായിട്ട് പിന്നേ പറയാം. നീ ഒരു കാര്യം ചെയ്. അവളേം കൂട്ടി അമലിന്റെ വീട്ടിലോട്ട് വിട്ടോ. ലൊക്കേഷൻ ഞാൻ അയക്കാം. “”

അതിനവൾ ഓക്കേ പറഞ്ഞതും ഞാൻ ഫോൺ കട്ട്‌ ചെയ്തു. ഗൗരവമുള്ള കാര്യമാണെന്ന് അവൾക്കും തോന്നിക്കാണണം. ശേഷം അമലിനെ വിളിച്ച് കാര്യങ്ങൾ ചുരുക്കി വിശദീകരിച്ചുകൊടുത്തു. അവന്റെ സമ്മതം കിട്ടിയതും ജിൻസിക്ക് ലൊക്കേഷൻ അയച്ചിട്ട ശേഷം ഞാൻ അഭിരാമിയിലേക്ക് ശ്രെദ്ധ തിരിച്ചു.

ആ സമയം കൊണ്ട് കാർ ബാംഗ്ലൂർ നഗരത്തിൽനിന്ന് കുറച്ച് വെളിയിലേക്ക് വന്നിരുന്നു.

“” എന്താ പ്ലാൻ. എവിടേക്ക് പോവാനാ.!””

ഞാൻ അവളോട് തിരക്കി.

നീ ആരാണ് നിനക്കെന്തര് വേണോന്ന് ആണ് വായില് വന്നത് എങ്കിലും അവളുടെ കുറച്ച് മുന്നേയുള്ള പെർഫോമൻസ് ഓർത്ത് പുറത്തേക്ക് തുപ്പിയതിൽ ഇത്തിരി മോഡിഫിക്കേഷൻ വരുത്തേണ്ടിവന്നു.

“” ഇവിടെ ഇനി നിക്കുന്നതൊട്ടും സേഫ് അല്ല…! വൈകുന്ന അത്രയും റിസ്ക് ആണ്. അതുകൊണ്ടെത്രേം പെട്ടന്ന് നമുക്ക് കേരളം പിടിക്കണം.!””

എല്ലാം തീരുമാനിച്ചുറപ്പിച്ചുള്ള അവളുടെയാ മറുപടിക്ക് യെസ്സുമൂളാനെ എനിക്കായുള്ളൂ.

ഇവളെയിപ്പോ വണ്ടീന്ന് ചവിട്ടിയിട്ടാൽ എനിക്ക് തലവേദനയില്ല. കാരണമവർ വന്നതിവൾക്ക് വേണ്ടിയാണല്ലോ. പക്ഷേ അവളാരായിരുന്നാലും എനിക്കിപ്പോ അവളെയിഷ്ടമാണ്. അതുകൊണ്ട് മാത്രം അവളിപ്പഴും സേഫ് ആണ്. മുന്നേയുള്ള റിയൽ താടക ആയിരുന്നേൽ ഇപ്പൊ റോഡിൽ കിടന്നുരുണ്ടേനെ….! അവളല്ല…! ഞാൻ.

അഭിരാമിയൊരു അസാധ്യ ഡ്രൈവർ ആണ്. അത് കുറച്ച് മുന്നേ അവൾതന്നെ മനസിലാക്കിത്തന്നല്ലോ. ഒറ്റക്കയ്യുപയോഗിച്ച് അവൾ അനായാസമാണ് ഡ്രൈവ് ചെയ്യുന്നത്.

“” എടൊ അവരൊക്കെ ആരാന്ന് തനിക്കറിയാവോ..! “”

സംശയങ്ങൾ മനസ്സിൽ വച്ചിരുന്നത്കൊണ്ട് എന്ത് പ്രയോചനം എന്നൊരു തോന്നൽ വന്നപ്പോൾ എനിക്കും താടകയ്ക്കും ഇടയിൽ തളങ്കെട്ടിനിന്നിരുന്ന മൗനത്തെ ഞാൻ തന്നെ ഭേധിച്ചു.

“” ഇല്ല…! “”

ഒറ്റവാക്കിലുത്തരം പറഞ്ഞിട്ടവൾ ഡ്രൈവിങ്ങിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു.

അവളുടെ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ല. അവൾക്ക് എന്തൊക്കെയോ അറിയാം. അഭിരാമിയെ ചുറ്റിപ്പറ്റി നിഗൂഢമായ എന്തൊക്കെയോ ഉണ്ട്. എന്നാൽ അവളതൊന്നും പറയുന്നുമില്ല. ഞാൻ തന്നേ എല്ലാം കണ്ടെത്തേണ്ടിയിരിക്കുന്നു.

“” ഹാ അത് വിട്…! താൻ മാർഷ്യലാർട്സ് പഠിച്ചിട്ടുണ്ടോ..! “”

അവളുടെ അടുത്തൂന്ന് ഒന്നും കിട്ടില്ലായെന്ന് മനസിലായപ്പോൾ ഞാൻ വിഷയം മാറ്റി.

അവളുടെ മുഖത്തൊരു ചിരി വിടർന്നു.

“” കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്…! പത്ത് കൊല്ലത്തിനുമേലെയായി പ്രാക്ടീസ് ചെയ്യുണ്ട്. കല്യാണത്തിന്റെ ഇഷ്യൂ ഒക്കെ വന്നപ്പോൾ ബ്രേക് വന്നതാ..! “”

‘ചുമ്മാതല്ല… അന്ന് ഹോസ്പിറ്റലിൽ വച്ച് കഴുത്തേൽ കേറിപ്പിടിച്ചപ്പോ നല്ല സുഖമുണ്ടായിരുന്നത് ‘ എന്ന് ഞാനാവേളയിൽ ഓർത്തുപോയി.

കാർ ബംഗളുരു മൈസൂര് ഹൈവേയിലേക്ക് കേറി കുതിച്ചുകൊണ്ടിരുന്നു. സൂര്യൻ പടിഞ്ഞാറാൻ ചക്രവാളത്തിലേക്കുള്ള തന്റെയാത്രയുടെ പരിസമാപ്‌തിയിലേക്ക് അടുത്തുകൊണ്ടിരുന്നു.

ദീർഘമായ യാത്ര. ഒരുപക്ഷെ മറ്റൊരവസരത്തിൽ ആയിരുന്നെങ്കിൽ ഞാനേറ്റവും ആസ്വദിച്ച് ചെയ്യുന്ന യാത്രയായി ഇത് മാറിയേനെ. എന്നാൽ തലയിൽ കുമിഞ്ഞുകൂടുന്ന ചിന്തകളുടെ ഭാരം അക്ഷരാർത്ഥത്തിൽ എന്നെ മടുപ്പിച്ചുകളഞ്ഞു.

ഇടക്ക് വച്ച് ഭക്ഷണം കഴിച്ചശേഷം ഡ്രൈവിംഗ് ഞാൻ ഏറ്റെടുത്തു. ഏതാണ്ട് 7 മണിക്കൂറെടുത്ത് പന്ത്രണ്ടരയോടെയാണ് ഞങ്ങൾ തലശ്ശേരിയിലെ എന്റെ വീട്ടിലേക്ക് എത്തിച്ചേർന്നത്.

ഞങ്ങളെ പ്രതീക്ഷിച്ച് എല്ലാവരും ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. ഇടക്കുവച്ച് അഭിരാമി ഞങ്ങൾ വരുന്ന വിവരം വിളിച്ചറിയിച്ചിരുന്നു.

കേറിച്ചെന്നതും അല്ലി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. തിരക്കുകൾക്കിടയിൽ അവളെ വിളിച്ച് അധികനേരം സംസാരിക്കാനൊന്നും പറ്റിയിരുന്നില്ല.

“” അയ്യേ… അല്ലി..! നീയെന്താ കൊച്ചുപിള്ളേരെപ്പോലെ. ശ്യേ നാണക്കേടാട്ടോ…! “”

“” നീ പോടാ…! അല്ലേലും ചേച്ചിയെ കിട്ടിയപ്പോ നിനക്ക് ഞങ്ങളെ ആരേം വേണ്ടല്ലോ…! “”

എന്നും പറഞ്ഞവളെന്നെ തള്ളിമാറ്റി.

പിന്നേ അഭിരാമിയോട് ഒട്ടിനിന്നു.

“” ഹാ…! പെണ്ണേ ഒന്നടങ്ങ്.! ഞാനിങ്ങുവന്നില്ലേ. തിരക്കായോണ്ടല്ലേ. അതിന് പ്രായശ്ചിത്തമായി നാളെ മുഴുവൻ നീ പറയുന്നപോലെ ഞാൻ അനുസരിച്ചോളാം.!””

എന്റെ വാഗ്ദാനം കേട്ടതും അവൾ ഹാപ്പി.

“”അമ്മേ..!””

ഞാൻ അമ്മേനെ ചേർത്ത് പിടിച്ചു.

“” ഇപ്പഴേലുവൊന്ന് വരാന്തോന്നിയല്ലോ മക്കൾക്ക്.! “” എന്നൊരു പുച്ഛത്തോടെ പറഞ്ഞിട്ട് മാതാശ്രീ അഭിരാമിയെ അടുത്തേക്ക് വിളിച്ചു.

അവളൊരു ചിരിയോടെ ഞങ്ങളുടെ സ്നേഹപ്രകടനം നോക്കിനിൽക്കുകയായിരുന്നു.

“”വല്ലോം കഴിച്ചിട്ടാണോ വന്നേ..? “”

അമ്മ തിരക്കിയപ്പോൾ പാവയെപ്പോലെ അവൾ തലയിളക്കി. ഇപ്പോഴുള്ള അവളുടെ ഭാവങ്കണ്ടാൽ വൈകീട്ട് അവരെ ഇടിച്ചിട്ടത് ഞാൻ കണ്ട സ്വപ്നം വല്ലോമാണെന്ന് തോന്നിപ്പോവും. അമ്മാതിരി വിനയവും കുലീനതയും.

അച്ഛൻ മാത്രം ഇതിലൊന്നും പങ്കെടുക്കാതെ മാറിനിന്നു. എന്നോട് ഒരുവാക്ക് പോലും ചോദിക്കാതെ ഈ കല്യാണം നടത്തിയതിൽ അച്ഛന് ഇപ്പോഴും ഒരു കുറ്റബോധമുണ്ട്. അത് എനിക്ക് അച്ഛന്റെ പെരുമാറ്റത്തിൽനിന്ന് മനസിലായതാണ്.

“” അച്ഛാ…! സുഖമല്ലേ. “”

ഞാൻ അച്ഛനോട് തിരക്കി.

“ഹ്മ്മ്..!””

ഒരു മൂളലിൽ മറുപടിയൊതുക്കി അച്ഛൻ റൂമിലേക്ക് പോയി.

“”കഥപറച്ചിലൊക്കെ നാളെ. പോയി കിടക്ക് പിള്ളേരെ..!””

അല്ലിയുമായി കത്തിയടിച്ചിരുന്ന അഭിരാമിയെക്കണ്ട് അമ്മ ഒച്ചയെടുത്തു.

ഞാനീസമയം എന്റെ റൂമിലേക്ക് കയറിയിരുന്നു.

അല്ലീടെ കൂടെയവളുടെ റൂമിലേക്ക് ചെല്ലാന്നിന്ന അഭിരാമിയെ അതിന് സമ്മതിക്കാതെ അമ്മ എന്റെ റൂമിലേക്ക് പറഞ്ഞയച്ചു. ഓരോന്ന് പറഞ്ഞൊഴിയാൻ നോക്കിയേലും അമ്മയവളെ പിടിച്ച പിടിയാലേ പിടിക്കുകയായിരുന്നു.

ഓഫീസിലെ അധ്വാനവും ദീർഘായാത്രയുടെ ക്ഷീണവും ഇറക്കിവെക്കാനായി ഞാൻ കുളിക്കാൻ കേറി. വിസ്‌തരിച്ചൊരു കുളിയും പാസ്സാക്കി തോർത്തുമുടുത്ത് റൂമിലേക്കിറങ്ങിയതും ദേ മുറ്റത്തൊരു മൈന. സോറി…! ബെഡ്‌ഡിലൊരു മൈ ബോസ്സ്. അതേ അവൾ തന്നേ…! എന്റെ പ്രിയപത്നി അഭിരാമി.

സത്യത്തിൽ ഞാൻ അവളെയവിടെ പ്രതീക്ഷിച്ചിരുന്നില്ല. എന്നെയാ വേഷത്തിൽക്കണ്ട് അഭിരാമിയാകെ ചമ്മിപ്പോയി. അപ്പോപ്പിന്നെ എന്റെയവസ്ഥ പറയണോ…! ബാത്‌റൂമിലേക്ക് തിരിച്ച് കേറണോ അതോ ഡ്രെസ്സെടുത്തിടണോ എന്നൊരു കൺഫ്യൂഷനിൽ കുറച്ചുനേരം മിഴിച്ചുനിന്നഞാൻ സ്വബോധം വീണ്ടെടുത്ത് ബാത്‌റൂമിലേക്ക് തന്നേ തിരിച്ച് കേറി.

“” അതേയ്…! ആ ബെഡ്‌ഡിലുള്ള ഡ്രെസ്സൊന്നെടുത്ത് തരാവോ…! ”

മറ്റ് വഴിയില്ലാതെ അവസാനം അഭിരാമിയെ തന്നെയാശ്രയിക്കാൻ ഞാൻ നിർബന്ധിതനായി.

ആ തീരുമാനമാകട്ടെ അതിലും ഉഗ്രൻ ആയിരുന്നു.

ബാത്‌റൂമിനു നേരെ വന്ന അവളുടെ കയ്യിലെ ഡ്രസ്സ്‌ കെട്ടിനിടയിൽനിന്നും എന്റെ ഷഡ്ഢിയൂർന്ന് താഴെവീണു. അവളത് കുനിഞ്ഞെടുത്ത് ആ ഡ്രെസ്സുകൾ എന്റെ കയ്യിലേക്ക് വച്ച് തന്നു. എന്തോ അതൂടെ ആയപ്പോ എനിക്ക് തൊലിയുരിഞ്ഞ് പോയതുപോലുള്ള ഒരു ഫീല് ആയിരുന്നു.

നാണക്കേടിനു മേൽ നാണക്കേട് കുമിഞ്ഞുകൂടുന്നു. ഞൊടിയിടയിൽ വേഷം മാറി ഞാൻ റൂമിനു വെളിയിലേക്ക് ചെന്നു. എല്ലാവരും കിടന്നിരുന്നു. അവിടെയിരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാൽ ഞാൻ റൂമിലേക്ക് തന്നേ തിരിച്ച് കയറി.

അഭിരാമിയപ്പോൾ കുളിക്കാൻ കയറിയിരുന്നു. എന്റെ മുറിയിൽ ഒരുസ്ത്രീ നഗ്നയായി കുളിക്കുന്നത് ആലോചിച്ചതും ഞാനാകെ വിജ്രമ്പിച്ചുപോയി. എന്തിന് എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമൊന്നുമില്ല. വേണേ എനിക്കെന്താ വിജ്രമ്പിക്കാൻ പാടില്ലേ എന്ന് ചോദിക്കാം.!

അങ്ങനെ സ്നാനം കഴിഞ്ഞെന്റെ ദേവസുന്ദരി ആഗതയാകുന്നതും കാത്ത് ശരശയ്യയിൽ ഉപവിഷ്ഠനായി ഞാനിരുന്നു.!

*******

ബാംഗ്ലൂർ അൽപ മണിക്കൂറുകൾക്ക് മുൻപ്

“” പ്ഫാാ…! അവളെ ഇവിടെയെത്തിക്കണമെന്ന ഒറ്റക്കാര്യമാണ് ഞാന്നിന്നെയേല്പിച്ചത്.! എന്നിട്ട് അവളുടെ കയ്യീന്നടിയും വാങ്ങിവന്നിട്ടെന്റെ മുന്നിൽ നിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു. “”

മുന്നിൽ നിന്നവനെ നെഞ്ചിൽ ചവിട്ടിവീഴ്ത്തി അയാൾ സോഫയിലേക്ക് അമർന്നിരുന്നു.

ദേഷ്യത്താൽ ആ മുഖം ചുവന്ന് വന്നു.

“” ഹ്രാആആആ…!””

പതഞ്ഞുകേറിയ ദേഷ്യം നിയന്ത്രിക്കാനെന്നോണം അയാൾ അലറി.

“” ജസ്റ്റ്‌ ഗിവ്മി എ റീസൺ ടു ലെറ്റ്‌ യൂ ഗോ…! “”

കോപമടങ്ങാതെ അയാൾ അവന് നേരെ മുരണ്ടു.

“” അവ…അവർ കേരളത്തിലേക്കാണ് പോയത്..! “”

പകപ്പോടെ അവൻ പറഞ്ഞു. ആ വാക്കുകളിൽ മരണഭയമായിരുന്നു നിഴലിച്ചിരുന്നത്.

“” ഹാഹ്…! ഐ ആൾറെഡി ന്യൂ ദാറ്റ്‌ ബേബി…! സോ ഗുഡ് ബൈ..!””

എന്ന് പറഞ്ഞതും അയാൾ അരയിൽനിന്നും തന്റെ പിസ്റ്റൾ എടുത്ത് നിറയൊഴിച്ചിരുന്നു. പോയിന്റ് ബ്ലാങ്ക്. സൈലൻസർ ഘടിപ്പിച്ച ആ തോക്കിന്റെ മൂളിച്ച ആ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.

“” ഐ വാണ്ട്‌ ഹേർ..! എനിക്ക് വേണം അവളെ…! “” അയാൾ മുരണ്ട് കൊണ്ടിരുന്നു.

അയാളുടെ ഒപ്പമുണ്ടായിരുന്ന തടിമാടന്മാരിൽ രണ്ട് പേര് ചേർന്ന് ബോഡി മാറ്റി ശേഷം അവിടം ക്ലീൻ ചെയ്തു.

അപ്പോഴും അയാൾ “” ഐ വാണ്ട്‌ ഹേർ..!”” എന്ന് പിറുപിറുത്തുകൊണ്ടിരിക്കുകയായിരുന്നു.

*************

ചിന്താവിഷ്ടനായ ശ്യാമളനായി താടകയ്ക്ക് വേണ്ടിയുള്ളയെന്റെ കാത്തിരിപ്പ് തുടർന്നുകൊണ്ടിരുന്നു. തുടർന്നുകൊണ്ടേയിരുന്നു….! ആ തുടർന്ന് പോക്ക് ഏതാണ്ടൊരു അരമണിക്കൂറേലും തുടർന്നിരിക്കണം.

അവസാനം ദൂരെന്ന് വരുന്ന ബൈക്കിനേ കാത്ത് മിസ്റ്റർ ബീൻ പോസ്റ്റടിച്ചമാതിരി ഇരുന്നും നിന്നും കിടന്നും നേരം തള്ളിനീക്കിയ ഞാൻ ബെഡിൽ ചാഞ്ഞ് കിടന്നൊന്ന് ചെറുതായി മയങ്ങിപ്പോയി.

ആ മയക്കമാവട്ടെ പിറ്റേന്നൊരു ഉച്ച ഉച്ചര വരെ നീളുവേം ചെയ്ത്.!. അല്ലേലുവത് അങ്ങനാണല്ലോ.!

എന്തായാലും ഞാൻഉണരുമ്പോ തടകയൊക്കെ എണീറ്റ് പൊടിയും തട്ടി പോയിരുന്നു. ഹാ! അവസരമിനിയും വരുവല്ലോ. അപ്പൊ പാക്കലാം.

ഞാനേതായലുവൊന്ന് ഫ്രഷ് ആയി താഴേക്കിറങ്ങി. അല്ലിയിരുന്നു ടി.വി കാണുന്നുണ്ട്. അവളുടെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞതാണല്ലോ. അമ്മയെയും അഭിരാമിയെയും കണ്ടില്ല. ചിലപ്പോ അടുക്കളയിൽ ആവും.

“” ഹാ…! എണീറ്റോ കുംഭകർണൻ.! “”

ഡൈനിങ് ഹാളിലേക്ക് നടന്ന എന്നെകണ്ടുകൊണ്ട് അടുക്കളേന്നമ്മേടെ സ്ഥിരം വാചകമെത്തി.

“” അഹ് എണീറ്റു..! ഇനി കഴിച്ചിട്ടുറങ്ങാം.! “”

അതിന് അമ്മേനെയൊന്ന് തുറിച്ചുനോക്കി ഉത്തരം കൊടുത്ത എന്നേനോക്കിയമ്മ കണ്ണുരുട്ടി.

“” നിന്ന് തർക്കുത്തരം പറയാണ്ടവിടെച്ചെന്നിരുന്ന് വല്ലോമെടുത്ത് തിന്ന്..! “”

എന്ന് അമ്മയുടെ താക്കീത് പിന്നാലെയെത്തി.

“” നിങ്ങള് കൊള്ളാലോ തള്ളേ…! മര്യാദക്ക് കഴിക്കാൻ പോയ എന്നോട് കൂതറച്ചളിയും പറഞ്ഞ് പിടിച്ചു നിർത്തിയതാരാ…! എന്നിട്ട് കുറ്റം എനിക്കോ…?!””

അത് കേട്ട് അമ്മയ്ക്ക് തന്നേ ചിരിവന്നേലും ചിരിച്ചാൽ എല്ലാരുമെടുത്തിട്ട് കളിയാക്കുമെന്നറിയാവുന്നോണ്ട് മാത്രമമ്മ അത് കടിച്ച് പിടിച്ചു നിന്നു.

എന്നാൽ അമ്മേടെ ഒരുവശത്തായി നിന്നിരുന്ന അഭിരാമി അത് കേട്ട് ചെയുതായിട്ടൊന്ന് ചിരിക്കുകയും അത് കണ്ട് അമ്മേടെ കയ്യീന്നൊരു കുഞ്ഞടി സമ്മാനമായി വാങ്ങുവേം ചെയ്തു.

അമ്മേം അവളും നല്ല കൂട്ടാന്ന് ഞാൻ മുന്നേ പറഞ്ഞല്ലോ. പക്ഷേ അവര് തമ്മിലിത്രേം ബോണ്ടുള്ള കാര്യമെനിക്ക് അറിയില്ലായിരുന്നു.

പിന്നേം നിന്ന് സമയം കളയാൻ കത്തിപ്പുകഞ്ഞോണ്ട് ഇരുന്നയെന്റെ വയറ് സമ്മതിച്ചില്ല. ചൂടുപാത്രത്തിൽ അടച്ചുവച്ചിരുന്ന ദോശയും ചട്ണിയും എടുത്ത് പ്ളേറ്റിലേക്കൊഴിച്ച് ഞാൻ കഴിക്കാൻ തുടങ്ങി.

അഭിരാമിയാവട്ടെ ഉത്തമഭാര്യയായി എനിക്കൊരുഗ്ലാസ്സ് ചൂട് ചായ കൊണ്ടുവന്നു തരുവേം ചെയ്തു. അത് ആദ്യത്തെ സംഭവമാണ്. കുക്കിങ് ഞങ്ങൾ ഒന്നിച്ചാണ് ചെയ്യുന്നത്. പക്ഷേ ഇന്നേവരെ അവളൊരു ചായ എനിക്കിട്ട് തന്നിട്ടില്ല എന്നാണ് എന്റെയോർമ. അവളെ കുറ്റം പറയാനും പറ്റില്ല. വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ഞങ്ങൾ അടുക്കളേൽ കേറിയിട്ടുള്ളത്. മിക്കദിവസവും ജിൻസി രാവിലെ ഫുഡ്ഡുമായി ഫ്ലാറ്റിലെത്തും. അവൾക്ക് നൈറ്റ്‌ ഡ്യൂട്ടി വരുന്ന സമയത്ത് മാത്രമാണ് ഞങ്ങൾ അടുക്കള ഭരണത്തിൽ എത്തുന്നത്.

ഹാ എന്ത് കോപ്പേലും ആവട്ടെ.! ഞാനിരുന്നു കഴിച്ചു. അമ്മേടെ കൈപ്പുണ്യം കൊണ്ടാണോ അതോ വീട്ടിലെ ഫുഡ്‌ കുറേ ആയി മിസ്സെയ്യണോണ്ട് ആണോ എന്നറിഞ്ഞുട…! അഞ്ചാറു ദോശേം കഴിച്ച് ഏമ്പക്കോം വിട്ടാണ് ഞാനെണീറ്റത്.

കഴിച്ച് എണീറ്റ് ഞാൻ അല്ലിയുടെ അടുത്ത് ചെന്നിരുന്നു. ഏതോ ഒരു ഇംഗ്ലീഷ് പടം ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ഏതോ വിൻടേജ് ക്ലാസിക് പടം ആണ്. ഞാനത് ശ്രെദ്ധിക്കാതെ അവളുടെ മടിയിൽ തലച്ചേർത്ത് കിടന്നു.

പെണ്ണെന്നെ മൈൻഡ് ചെയ്യുന്നുകൂടിയില്ല. ഇതിന് എന്ത് പറ്റിയോ ആവോ?

” ഡീ അല്ലീ…! നീയെന്താ ഒന്നുമ്മിണ്ടാത്തെ.””

മുഖോം വീർപ്പിച്ചെന്നെയൊന്ന് നോക്കിയതല്ലാതെ അവൾ അതിന് മറുപടി തന്നില്ല.

അപ്പോ പ്രശ്നം ഗുരുതരമാണ്.

അവിടേക്ക് വന്ന അഭിരാമിയോട് ഞാൻ കണ്ണ് കൊണ്ട് ഇതെന്താ സംഭവം എന്നമട്ടിൽ ആംഗ്യമിട്ടു.

അതിനവളും തിരിച്ച് എന്തോ പറയാൻ ശ്രമിച്ചു എങ്കിലും ഒരുമാതിരി എന്നെ കൊഞ്ഞനം കുത്തി കാണിച്ചപോലെയാണ് എനിക്ക് തോന്നിയത്.

ഞാൻ അവിടന്ന് പയ്യെ വലിഞ്ഞു.

“”എന്താണ് പ്രശ്നം?!.””

എനിക്ക് പിന്നാലെ വന്ന അഭിരാമിയോട് ഞാൻ തിരക്കി.

“” ഇന്ന് മുഴുവൻ അവൾടെ കൂടെ കറങ്ങാന്ന് പറഞ്ഞയാള് ഉച്ചവരെ കിടന്നുറങ്ങിയേന്റെ ദേഷ്യവാ..! അവള് കുറേവട്ടം വന്ന് വിളിച്ചായിരുന്നു.!””

“”ഓഹ് ഷിറ്റ്…!””

ഞാൻ ആ കാര്യം മറന്നുപോയിരുന്നു. അവൾടെ അടുത്ത് സെന്റിയടിച്ചിട്ട് കാര്യമില്ല. ഏൽക്കില്ല.!

പ്രലോഭനം..! ലതിലാണ് ഇനിയുള്ള പ്രതീക്ഷ.

“” ഡീ അല്ലീ…! നീ കറങ്ങാനൊക്കെ പോവാന്ന് പറഞ്ഞിട്ട് എന്തേ റെഡിയാവാഞ്ഞേ…! “”

അതിനെന്നെ ഒന്ന് തറപ്പിച്ച് നോക്കീട്ട് അവള് മുഖംതിരിച്ചു.

“” ഓഹ് അത്ര ജാഡ ആണേ വരണ്ട.! അഭിരാമീ…നീ ചെന്ന് റെഡിയാവ്. നമുക്ക്പോയി പാരീസീന്ന് മട്ടൻ ബിരിയാണിയൊക്കെ കഴിച്ചിട്ട് ഒന്ന് കറങ്ങീട്ടൊക്കെ വരാം.! “”

അല്ലിയെ ഒന്ന് മൂപ്പിക്കാനായി അവളേം ഒളിക്കണ്ണിട്ട് നോക്കി ഞാൻ അഭിരാമിയോടായി പറഞ്ഞു.

നിങ്ങടെ പ്രശ്നത്തിൽ എന്നെയെന്തിനു വലിച്ചിടുന്നു എന്നരീതിക്കൊരു നോട്ടം അഭിരാമിയിൽനിന്ന് വന്നു. അവളുടെ മുഖത്തും ഒരു ചിരിയുണ്ട്.!

ബിരിയണീന്ന് കേട്ടാ അല്ലി വീഴും. അല്ലേലും ബിരിയാണി ഇഷ്ടല്ലാത്ത മലബാറുകാരുണ്ടാവോ?. അതും നല്ല തലശ്ശേരി ദം ബിരിയാണി!.

ഓൾഡ് പാരീസ് റെസ്റ്റോറന്റ്ലെ മട്ടൻ ബിരിയാണി അല്ലീടെ ഫേവറേറ്റ് ആണ്.

ബിരിയാണീന്ന് കേട്ടതും അവൾക്കൊരു ചാഞ്ചാട്ടമൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാലും ഞാനവളെ മൂപ്പിക്കാൻ പറയുവാന്ന് അറിയുന്നോണ്ട് അതങ്ങ് സമ്മതിച്ചുതരാൻ അവൾക്ക് കഴിയുന്നുമില്ല. എന്തായാലും കുറച്ച് കഴിഞ്ഞപ്പോ ഒന്നും മിണ്ടാതെ എണീറ്റ് റൂമിലേക്ക് പോയി അവൾ. റെഡി ആവാൻ തന്നേ.!

“നീ വരണില്ലേ.?”

സോഫേൽ ചെന്നിരുന്ന അഭിരാമിയോടായി ഞാൻ തിരക്കി.

” ഹേയ്…! നിങ്ങള് പോയിട്ട് വാ. ഞാൻ വരുന്നില്ല.!””

“” ഹാ..! അതെന്ത് പറ്റി. വാടോ… ഒന്ന് കറങ്ങീട്ടൊക്കെ വരാന്നെ! “”

“” എന്തോ ഒരു മൂഡില്ലടാ. നിങ്ങള് പോയിട്ടുവാ…! “”

എന്തോ അത് കേട്ടപ്പോ എനിക്കിത്തിരി സങ്കടം തോന്നി.

“” മോളൂടെ ചെല്ല്. ഇവിടെ ചടഞ്ഞുകൂടിയിരുന്നിട്ട് എന്ത്കിട്ടാനാ!””

അതും കേട്ടോണ്ട് വന്ന അമ്മയും അവളെ നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസോടെ അവൾ വരാന്ന് പറഞ്ഞു. അവള് ഡ്രസ്സ്‌ മാറാൻ പോയ ഗ്യാപ്പിൽ ഞാനൊന്ന് ജിൻസിയെ വിളിച്ചു. രാവിലെത്തന്നെ അവളുടെ മിസ്സ്ഡ് കാൾ വന്നു കിടപ്പുണ്ടായിരുന്നു.

കാര്യങ്ങൾ ഒക്കെ അവൾക്ക് വിവരിച്ചുകൊടുത്തപ്പോൾ അവൾക്ക് പേടിയാവാണു എന്ന്.

“” എന്നിട്ട് നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ അല്ലേ..?!””

“” ഹാ…! ഇല്ലാന്നേ. നിങ്ങള് തത്കാലം അവിടെത്തന്നെ നിക്ക്. ഞങ്ങള് അങ്ങുവന്നിട്ട് ബാക്കി തീരുമാനിക്കാം. “”

“” എടാ എന്നതാ ഇതൊക്കെ. അവരെന്തിനാ അഭിക്ക് പിന്നാലെ വരണേ.? കേട്ടിട്ട് തന്നേ തലകറങ്ങാണ്.!””

“” നീ വെറുതേ ടെൻഷൻ അടിച്ച് ഓരോന്ന് വരുത്തിവെക്കേണ്ട. അവനെ കയ്യിൽ കിട്ടിയതാ. മുഴുവൻ ഞാൻ പറയിപ്പിച്ചേനെ. പക്ഷേ അതവരുടെ ട്രാപ് ആണെന്ന് മനസിലാവാൻ കുറച്ച് വൈകിപ്പോയി. “”

“” ഹ്മ്മ്…! സൂക്ഷിക്ക് കേട്ടോ.!””

“” ശെരിടാ…! എങ്കി വച്ചോ. “”

അവളോട് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്യുമ്പോഴാണ് അഭിരാമി റൂമിൽനിന്ന് ഇറങ്ങിവന്നത്.

അമ്മയുടെ സാരി ആണ് അവൾ ഉടുത്തിരിക്കുന്നത്. അപ്പോഴാണ് അവൾക്ക് മാറിയിടാൻ വേറെ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ എന്ന് ഞാൻ ഓർക്കണത് തന്നേ. ഓഫീസിന്ന് നേരെയിങ്ങുവരേണ്ടി വന്നല്ലോ.

അമ്മയുടെ പഴയ ബ്ലൗസ് ആണ് അവൾക്ക് കൊടുത്തേക്കുന്നത്. പിന്നേ അമ്മ ഒന്നൊരണ്ടോ വട്ടമ്മാത്രം ഇട്ട ഒരു ഡിസൈനർ സാരിയും. ഉള്ളത് പറയാലോ…! സാരിയിൽ അവളെക്കാണാൻ കിടുവാണ്.

അവളുടെ സൗന്ദര്യോം ആസ്വദിച്ചു നിന്ന എന്നെ ഉണർത്തിയത് അല്ലിയുടെ മുരടനക്കൽ ആണ്.

അവൾടെ മുഖത്തു ആക്കിയ ഒരുചിരിയും ഫിറ്റ്‌ ചെയ്ത് വച്ചിട്ടുണ്ട്.

ഞാൻ എന്റെ സ്വന്തം ഭാര്യേനെ വായ്നോക്കുന്നേനു അവൾക്ക് എന്ത് കുഴപ്പം…! അവളുടെ ആ തൊലിഞ്ഞ ചിരി ഇഷ്ടപ്പെടാത്ത ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി കാറിന്റെ ചാവിയും എടുത്ത് പുറത്തേക്കിറങ്ങി. അച്ഛൻ എവിടേക്കോ പോയേക്കുവാണെന്ന് അമ്മ പറഞ്ഞായിരുന്നു. അമ്മേനോട് കൂടെ വരാൻ പറഞ്ഞേലും പുള്ളിക്കാരി വരുന്നില്ലാന്ന് കട്ടായം പറഞ്ഞു.

അങ്ങനെ ഞങ്ങൾ കാറിൽ കയറി യാത്ര തുടങ്ങി.

****************

ബാംഗ്ലൂർ.!

“”സാബ്..! ഇഫ് യു ഡോണ്ട് മൈൻഡ് ഞാനൊരു കാര്യം ചോദിക്കട്ടെ. “”

അയാളുടെ ശിങ്കിടികളിൽ ഒരാൾ ചോദിച്ചു.

“” ഹ്മ്മ്..!””

അതിനൊരു പതിഞ്ഞ മൂളൽ ആയിരുന്നു അയാളുടെ മറുപടി.

“” സാബ് അവളെ വേണം എന്ന് പറയുന്നു. പിന്നേ എന്തിനായിരുന്നു അന്നവളെ വെറുതേ വിട്ടത്. പോരാത്തേന് ആ ഹോട്ടൽ റെയ്ഡ് ഡ്രാമ.?! “”

“” ഹഹഹ…! ഗുഡ് വൺ ജഗത്ത്…! ഹഹ..!

ഇറ്റ് വാസ് പാർട്ട്‌ ഓഫ് മൈ പ്ലാൻ…! അറിയാമായിരിക്കും രണ്ട് പേര് റൂമെടുത്ത് കുത്തിമറിഞ്ഞാ ബൈ ലോ ഒരുത്തനും അവരെ തൊടാൻപോലും പറ്റില്ല. ഞാൻ എന്തായാലും അവളെ അനുഭവിക്കും!. അപ്പൊ അവൾ ചുമ്മാതിരിക്കുവോ. കേസ് കൊടുക്കും. അപ്പൊ എനിക്കൊരു ഡിഫെൻസ് വേണ്ടേ.! അവൾക്ക് ഇങ്ങനെ ഒരു ഹിസ്റ്ററി ഉണ്ടെന്ന് ബോദിപ്പിച്ചാൽ എന്റെ വാദങ്ങൾക്ക് സ്‌ട്രെങ്ത് കൂടും. പണം തട്ടാനുള്ള അവളുടെ ഐഡിയ ആണെന്ന് കൂടെപ്പറഞ്ഞാൽ സംഭവം ക്ലീൻ. അതിന് വാലിഡ് ആയ്ട്ട് ഒരു എവിഡൻസ് കൂടെയുണ്ട്. ഞങ്ങളുടെ കല്യാണം നടത്താൻ അവളുടെ തന്തപ്പടി വച്ച കണ്ടീഷൻസ്..! ജസ്റ്റ്‌ എ ഫാബ്രിക്കേറ്റഡ് കേസ് എന്ന് പറഞ്ഞ് കേസ് തള്ളും.! ഹഹ!””

അവനോട് മറുപടി പറഞ്ഞ് അയാൾ സ്വയം അട്ടഹസിച്ചുകൊണ്ടിരുന്നു.

കണ്ടുനിന്നവരെ ഭീതിയിലാഴ്ത്തുന്ന തരത്തിലുള്ള അട്ടഹാസം.

2cookie-checkസുന്ദരി – 14

  • എന്റെ ചേച്ചി

  • കുമ്പസാരം 3

  • കുമ്പസാരം 2