“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 7

അനുപമ ജോലി നിർത്തി പോയതിനു ശേഷം ഇപ്പോൾ മുഴുവൻ ചുമതലകളും ജീനക്കാണ്. അവൾ അത്
ഭംഗിയായി നിർവഹിക്കുന്നതും ഉണ്ട്.
ശ്രീഹരി കൊടുത്ത സബ്‌ജക്‌ട് തിരക്ക് പിടിച്ച് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തന്റെ
മുന്നിൽ ഒരു നിഴലനക്കം അവൾ അറിഞ്ഞത്. ജീന തല ഉയർത്തി നോക്കി.
തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൾ അത്ഭുതപ്പെട്ടു. അവളുടെ ചുണ്ടുകൾ പതുക്കെ
മന്ത്രിച്ചു.
“‘അമ്മ..”
ശ്രീഹരിയുടെ ‘അമ്മ ആയിരുന്നു അവളുടെ നിന്നിൽ നിന്നിരുന്നത്.
അവൾ മുന്നിലിരുന്ന പേപ്പർ മാറ്റി വച്ച് അത്ഭുതം നിറഞ്ഞ മുഖത്ത് ഒരു ചിരിയോടെ
എഴുന്നേറ്റു.
അവളുടെ മുഖഭാവം കണ്ടു അമ്മയുടെ മുഖത്തും ഒരു ചിരി പടർന്നു.
“‘അമ്മ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന്?”
അംബികാമ്മ അവളുടെ കൈയിൽ പിടിച്ച് തന്റെ മുന്നിലേക്ക് നിർത്തിക്കൊണ്ട് പറഞ്ഞു.
“മോളിവിടെ വന്നു എന്നറിഞ്ഞപ്പോൾ തൊട്ട് വിചാരിക്കുന്നത് വന്നോന്നു കാണണമെന്ന്.
പക്ഷെ ദൂരെ യാത്രക്കൊന്നും വയ്യാത്തോണ്ട് വരൻ പറ്റില്ല.. ഇന്നിവിടെ അടുത്ത്
ഒഴുവാക്കാൻ പറ്റാത്തൊരു കല്യാണം ഉണ്ടായിരുന്നു.. അവിടെ വന്നപ്പോൾ മോളെയും
കൊണ്ടൊന്നു പോയേക്കാം എന്ന് വിചാരിച്ചു.”
തന്നെ കാണാനാണ് ഇവിടെ വന്നതെന്ന് അംബികാമ്മ പറഞ്ഞപ്പോൾ ജീനയുടെ മനസിന്
എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. തന്നോടൊരു സ്നേഹം ഉണ്ടായിട്ടാണല്ലോ അങ്ങനെ.
സന്തോഷം കൊണ്ട് ജീനയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു. അവൾ അമ്മയെ കെട്ടിപിടിച്ചു.
അപ്പോഴാണ് അവൾ അവിടുണ്ടായിരുന്ന സ്റ്റാഫുകൾ എല്ലാം എഴുന്നേറ്റു നിൽക്കുന്നത്
കണ്ടത്. എല്ലാപേരുടെയും ശ്രദ്ധ അവരിലാണ്. എല്ലാപേരുടെയും നില്പിലും മുഖ ഭാവത്തിലും
അമ്മയോടുള്ള ബഹുമാനം ഉണ്ട്. അതെ സമയം തങ്ങളെല്ലാം ഒരു ചെറു പേടിയോടും ബഹുമാനത്തോടെ
മാത്രം കാണുന്ന അംബികാമ്മയെ അടുത്ത ആരോടെന്നപോലെ കെട്ടിപിടിച്ച് നിൽക്കുന്ന ജീനയെ
കണ്ടിട്ടുള്ള ഒരു ചെറു അത്ഭുതവും അവരുടെ മുഖത്ത് ഉണ്ടായിരുന്നു.
എല്ലാപേരും ശ്രദ്ധിക്കുന്നത് കണ്ട് ജീന അമ്മയിൽ നിന്നും അകന്നു മാറി.
അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് ‘അമ്മ ചോദിച്ചു.
“എന്താ മോളെ കണ്ണ് നിറഞ്ഞെ?”
അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.
“ഒന്നും ഇല്ലമ്മ..”
അംബികാമ്മ ഒരു ചെറു ചിരിയോടെ അവളുടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു.
“അന്ന് വീട്ടിൽ വന്ന നിൽക്കുമ്പോഴാണ് മോളെ അവസാനമായി കാണുന്നത്.. അന്ന് കണ്ടതിൽ
നിന്നും തടിച്ച് നല്ല മാറ്റമുണ്ട് മോൾക്ക്.”
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു.
“പക്ഷെ മോളുടെ സൗന്ദര്യത്തിനു മാത്രം ഒരു മാറ്റവും ഇല്ല. അന്നും ഇന്നും കാണാൻ
സുന്ദരി തന്നാണ് മോള്.. ഒന്നും കൂടി ഒന്ന് വെളുത്തിട്ടുണ്ടെങ്കിലേ ഉള്ളു.”
ഒരാൾ തന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി
വിരിഞ്ഞു.
പെട്ടെന്നാണ് അവരുടെ ഇടതു വശത്തു നിന്നായി ഒരു ശബ്‌ദം അവർ കേട്ടത്.
“ഇവളെ ഇങ്ങനെ പൊക്കാതെ.. അവളിനി തറയിലൊന്നും നിൽക്കില്ല.”
ഇരുവരും പെട്ടെന്ന് തിരിഞ്ഞു ഇടതു വശത്തായി നോക്കി.
അവിടെ കൈയും കെട്ടി അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു ശ്രീഹരി.
കാബിനുള്ളിൽ ഇരുന്നു പുറത്തേക്ക് നോക്കുമ്പോഴാണ് ‘അമ്മ ജീനയുടെ അരികിൽ നിൽക്കുന്നത്
ശ്രീഹരി കണ്ടത്. അപ്പോൾ അവൻ അവരുടെ അടുത്തേക്ക് വരുകയായിരുന്നു.
‘അമ്മ കല്യാണത്തിന് വരുന്ന കാര്യം ഫോൺ വിളിച്ചപ്പോൾ അവനോടു പറഞ്ഞിരുന്നു. അതുകൊണ്ട്
തന്നെ ഈ ഒരു സന്ദർശനം അവൻ പ്രതീക്ഷിച്ചിരുന്നതിനാൽ അമ്മയെ പെട്ടെന്ന് കണ്ടിട്ടും
ശ്രീഹരിക്കു ഞെട്ടലൊന്നും ഉണ്ടായില്ല.
ശ്രീഹരിയുടെ തന്നെ കളിയാക്കി കൊണ്ടുള്ള ഡയലോഗ് കേട്ടപ്പോൾ ജീന ‘അമ്മ കാണാതെ അവനെ
ചുണ്ടുകൾ കൊണ്ട് ഗോഷ്ടി കാണിച്ചു. അവളുടെ മുഖ ഭാവം കണ്ട സ്റ്റാഫുകളിൽ ചിലരുടെ
ചുണ്ടിൽ ചിരി നിറഞ്ഞു.
“നീ ഇവളെ കളിയാക്കയൊന്നും വേണ്ട, എന്റെ മോള് സുന്ദരി തന്നെയാ.”
ശ്രീഹരി അമ്മയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“‘അമ്മ വാ.. നമുക്ക് അകത്തേക്ക് ഇരിക്കാം.”
ശ്രീഹരി അമ്മയെ കൈയിൽ പിടിച്ച് അകത്തേക്ക് കൊണ്ട് പോയപ്പോൾ ജീനയും അവർക്കൊപ്പം
ചെന്നു.
കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ അംബികാമ്മ ചോദിച്ചു.
“നീ പനി പിടിച്ച് കിടപ്പിലായിരുന്നെന്ന് പറഞ്ഞിട്ട് വലിയ ക്ഷീണമൊന്നും
കാണുന്നില്ലല്ലോ.”
ജീനയെ നോക്കികൊണ്ട്‌ ശ്രീഹരി പറഞ്ഞു.
“എങ്ങനെ കാണാനാണ്.. മരുന്ന്, കഞ്ഞി, ഫ്രൂട്സ് എന്നും പറഞ്ഞു ഇവൾ പിറകെ
നടക്കുകയല്ലായിരുന്നോ.”
ജീനയുടെ കൈയിൽ പിടിച്ച് കൊണ്ട് ‘അമ്മ പറഞ്ഞു.
“ഇവൾ ഇപ്പോൾ നിന്റെ കൂടെ ഉണ്ടെന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. അതാ നീ പനി പിടിച്ച്
കിടപ്പിലാണെന്ന് അറിഞ്ഞിട്ടും ഞാൻ ഓടിപ്പിടച്ച് ഇങ്ങു വരാഞ്ഞത്.. നിന്റെ കൂടെ
നിന്ന് മോള് നോക്കിക്കൊള്ളുമെന്ന് എനിക്കറിയാമായിരുന്നു.”
അമ്മക്ക് തന്നിലുള്ള മതിപ്പ് ജീനയുടെ ഉള്ളിൽ ഒരു സന്തോഷം ഉണർത്തി.
“നീ ഇവിടെ ഉണ്ടാഞ്ഞിട്ടും എന്താ കല്യാണത്തിന് വരാഞ്ഞത്..നമ്മുടെ ബന്ധുക്കൾ അല്ലേടാ
അവർ.. അവിടെല്ലാരും നിന്നെ തിരക്കി.”
അവൻ നിസാര മട്ടിൽ പറഞ്ഞു.
“ഓഹ്.. അവിടിപ്പോൾ വന്നിട്ടെന്തിനാ?”
“നിനക്ക് ബന്ധുക്കൾ ഒന്നും വീണ്ടെന്നാണോ?”
അവൻ പുച്ഛത്തോടെ പറഞ്ഞു.
“അച്ഛൻ മരിച്ച് നമ്മൾ കടത്തിൽ ആയപ്പോൾ ഈ ബന്ധുക്കളെ ഒന്നും കണ്ടില്ലായിരുന്നല്ലോ..”
അതിന് ഒരു മറുപടി അംബികാമ്മക്ക് ഇല്ലായിരുന്നു. വിഷയം മാറ്റാനായി ‘അമ്മ ചോദിച്ചു.
“അനുപമയുടെ കല്യാണം ഈ വരുന്ന ഞാറാഴ്ച അല്ലെ?”
ജീനയാണ് അതിനുള്ള മറുപടി നൽകിയത്.
“അതെ അമ്മെ.”
“നീ അതിനെങ്കിലും പോകുമോടാ?”
അവൻ അതിന് മറുപടിയായി ഒന്ന് ചിരിക്ക മാത്രം ചെയ്തു.
“മോളെ… അനുവിനെ കല്യാണത്തിന് ഇവനെയും കൂട്ടി പോകണേ.. ആ കൊച്ചു നമ്മുടെ കമ്പനിക്ക്
വേണ്ടി ഒരുപാട് കഷ്ട്ടപെട്ടതാണ്.”
അത് കേട്ട ശ്രീഹരി പറഞ്ഞു.
“ഞങ്ങൾ എന്തായാലും പോകും ‘അമ്മ.. അവൾ ഞങ്ങൾ രണ്ടുപേർക്കും ഡ്രസ്സ് ഒക്കെ കൊണ്ട്
തന്നതാണ്.”
ജീന പെട്ടെന്ന് എന്തോ ഓർത്തപോലെ പറഞ്ഞു.
“ഇച്ചായാ.. ഇന്ന് വീട്ടിലേക്ക് പോകുമ്പോൾ നമുക്ക് എന്റെ ബ്ലൗസ് കൂടി വാങ്ങണം, അത്
തയ്ച് വച്ചേക്കയാണെന്ന് വിളിച്ച് പറഞ്ഞിരുന്നു.”
“അഹ്.. അത് നമുക്ക് വാങ്ങാം,.”
ശ്രീഹരി അമ്മയോട് ചോദിച്ചു.
“‘അമ്മ ഇന്നിനി തിരിച്ച് പോകുന്നുണ്ടോ?”
“മ്മ്,, ഞാൻ ഇപ്പോൾ ഇറങ്ങും..”
അത് കേട്ട ജീന ചോദിച്ചു.
“ഇന്നിവിടെ നിന്നിട്ട് നാളെ രാവിലെ പോയാൽ പോരെ അമ്മെ?”
“അവിടെ ജോലിക്കാരൊക്കെ നിൽപ്പുണ്ട്.. ഞാൻ വൈകുന്നേരം അങ്ങെത്തിയില്ലെങ്കിൽ പറ്റില്ല
മോളെ.”
ശ്രീഹരിക്ക് ആദ്യമേ അറിയാമായിരുന്നു ‘അമ്മ ഇവിടെ നിൽക്കില്ലെന്ന്.. ശ്രീഹരിയുടെ
അച്ഛന്റെ മരണ ശേഷം അംബികാമ്മ വീട് വിട്ട് മാറി നിന്നിട്ടില്ല.
അതുകൊണ്ട് തന്നെ ശ്രീഹരി നിർബന്ധിക്കാനും നിന്നില്ല.
കുറച്ച് നേരം കൂടി അവരോടൊപ്പം വിശേഷങ്ങൾ പറഞ്ഞിരുന്ന ശേഷമാണ് ‘അമ്മ അവിടെ നിന്നും
ഇറങ്ങിയത്.
‘അമ്മ ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ശ്രീഹരിയും ജീനയും കാറുവരെ അമ്മയെ അനുഗമിച്ചു.
കാറിൽ കയറുന്നതിനു മുൻപായി അംബികാമ്മ ജീനയോടു പറഞ്ഞു.
“വിദ്യയുടെ കല്യാണം ആകുമ്പോഴേക്കും ഇവൻ അങ്ങ് വീട്ടിൽ വരും.. അപ്പോഴേക്കും മോളും
കൂടെ അങ്ങ് വന്നേക്കണം.”
ജീന സമ്മതം എന്നുള്ള അർഥത്തിൽ തലയാട്ടി.
ശ്രീഹരി അമ്മയോട് പറഞ്ഞു.
“ഇവളെ ഇവിടെ ഒറ്റക്ക് നിർത്തി ഞാൻ അങ്ങ് വരുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ?”
അംബികാമ്മ ഒരു ചെറു പുഞ്ചിരിയോടെ കാറിനുള്ളിലേക്ക് കയറി.
.
.
വൈകുന്നേരം ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ ജീന കാറിലിരുന്ന് ശ്രീഹരിയോട്
പറഞ്ഞു.
“ഇച്ചായാ.. ബ്ലൗസ് വാങ്ങിക്കുന്ന കാര്യം മറക്കല്ലേ..”
ഡ്രൈവർ രാജു ആണ് കാർ ഓടിച്ചിരുന്നത്. ജീനയും ശ്രീഹരിയും പിൻ സീറ്റിലും.
ശ്രീഹരി രാജുവിന് ബ്ലൗസ് തയ്‌ക്കാൻ കൊടുത്ത ഷോപ്പ് എത്തുമ്പോൾ കാർ നിർത്താൻ
നിർദ്ദേശം നൽകി.
വൈകുന്നേരത്തെ ട്രാഫിക് ബ്ലോക്ക് കാരണം കാർ ഇഴഞ്ഞിഴഞ്ഞു ആണ് പോയിരുന്നത്. കുറച്ചു
സമയത്തെ ഇഴച്ചിലിനൊടുവിൽ അവർക്ക് പോകാനുള്ള ബൈ റോഡിലേക്ക് കയറിയപ്പോൾ ട്രാഫിക്കിൽ
നിന്നും ഒരു ആശ്വാസം കിട്ടി.
കുറച്ച് നേരത്തെ യാത്രക്കൊടുവിൽ അവർ ബ്ലൗസ് തയ്‌ക്കാൻ കൊടുത്ത ഷോപ്പിനു മുന്നിൽ
എത്തി.
ശ്രീഹരി അഡ്വാൻസ് ആയി തന്നെ തയ്ക്കുന്നതിനുള്ള മുഴുവൻ പൈസയും കൊടുത്തിരുന്നതിനാൽ
ജീന ശ്രീഹരിയോട് പൈസ ഒന്നും ചോദിക്കാതെ കാറിൽ നിന്നും ഇറങ്ങി ഷോപ്പിലേക്ക് നടന്നു.
ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ജീന ഒരു കവരുമായി വന്ന് കാറിന്റെ ഡോർ തുറന്നു.
അകത്തേക്ക് കയറാതെ കവർ കാറിന്റെ സീറ്റിലേക്ക് വച്ചുകൊണ്ട് അവൾ പറഞ്ഞു.
“ഇച്ചായാ പഴ്സ് ഇങ്ങു തന്നെ.”
അവൻ എന്തിനാ എന്നുള്ള അർഥത്തിൽ അവളെ നോക്കി.
കാറിനു പിറകിലായി ഐസ് ക്രീം വിൽക്കുന്ന ഒരു ഓട്ടോ ചൂണ്ടി കാണിച്ചു കൊണ്ട് അവൾ
പറഞ്ഞു.
“ഐസ് ക്രീം വാങ്ങാനാണ്.”
“ഡി.. നിനക്ക് ഐസ് ക്രീം കഴിക്കണമെങ്കിൽ നമുക്ക് ഏതെങ്കിലും ഷോപ്പിൽ പോയി
കഴിക്കാം.”
അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“അതൊന്നും വേണ്ട. ഞാൻ ഇത് വാങ്ങിക്കൊള്ളാം.”
ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്ന ശ്രീഹരി പഴ്സ് എടുത്തു അവളുടെ കൈയിൽ
കൊടുത്തുകൊണ്ട് പറഞ്ഞു.
“പെണ്ണിന്റെ ഓരോ കാര്യങ്ങൾ..”
അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു.
“ഇച്ചായന്‌ വേണോ?”
“എനിക്കും രാജുവിനും ഓരോന്ന് വാങ്ങിക്കോ.”
അവൾ ഒരു പുഞ്ചിരിയോടെ കാറിന്റെ പിന്നിലേക്ക് നടന്നു.
ശ്രീഹരിയും ഒരു ചിരിയോടെ ഫോൺ എടുത്തു കുത്തി തുടങ്ങിയപ്പോഴാണ് രാജുവിന്റെ ശബ്‌ദം
അവന്റെ കാതുകളിൽ മുഴങ്ങിയത്.
“സർ.. മാഡം…”
രാജു പെട്ടെന്ന് ഡോർ തുറന്നു പുറത്തേക്കിറങ്ങി. ശ്രീഹരി പിന്നിലേക്ക് തിരിഞ്ഞു
ജീനയെ നോക്കി.
മുഖം കർച്ചീഫ് കൊണ്ട് മറച്ച ഏതോ ഒരുത്തൻ ജീനയുടെ കഴുത്തിലെ മാലയിൽ പിടിച്ചു
വലിക്കുന്നു.. ജീന അവന്റെ കൈയിൽ മുറുകെ പിടിച്ച് ബഹളം വയ്ക്കുകയാണ്.
ശ്രീഹരിയും പെട്ടെന്ന് കാറിൽ നിന്നും ഇറങ്ങി ജീനയുടെ അടുത്തേക്ക് ഓടി. രാജുവും
ശ്രീഹരിയും പാഞ്ഞു വരുന്നത് കണ്ട് അവൻ ജീനയുടെ മാലയിൽ നിന്നും പിടി വിട്ടു ബലമായി
അവളെ ദൂരേക്ക് തള്ളിയിട്ടു.. ആ സമയം തന്നെ ഒരു ബൈക്ക് വന്ന് അവന്റെ അടുത്ത്
നിൽക്കുകയും അവൻ അതിന്റെ പിന്നിൽ കയറി പോവുകയും ചെയ്തു. ഇതെല്ലം നിമിഷ നേരം
കൊണ്ടാണ് നടന്നത്.
ശ്രീഹരി ഓടിച്ചെന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. മാല പോയിട്ടില്ല, കഴുത്തിൽ
തന്നെ കിടപ്പുണ്ട്. പക്ഷെ കഴുത്തിൽ മൊത്തം മാലയും അവന്റെ കൈയും മുറുകിയതിന്റെ
ചുവന്ന പാടുകൾ. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്.
ആൾക്കാർ അവിടെ കൂടി തുടങ്ങി. ശ്രീഹരി അവരോടൊന്നും സംസാരിക്കാൻ നിൽക്കാതെ ജീനയെ
പിടിച്ച് കൊണ്ട് പോയി കാറിൽ കയറ്റി. രാജുവും തറയിൽ കിടന്നിരുന്ന ശ്രീഹരിയുടെ പഴ്സ്
എടുത്തുകൊണ്ടു കാറിൽ കാറിൽ കയറി.
“രാജു.. അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് പോകാം.”
കഴുത്തു തടവി കൊണ്ട് ജീന പറഞ്ഞു.
“എനിക്ക് കുഴപ്പമൊന്നും ഇല്ല ഇച്ചായാ.. നമുക്ക് വീട്ടിലേക്ക് പോകാം.”
“ജീന പറയുന്നത് കേൾക്ക്.. കഴുത്തൊക്കെ ചുവന്ന കിടക്കയാണ്. നമുക്ക് ഹോപിറ്റലിൽ
പോകാം.”
ജീന വലതു കൈ അനക്കി നോക്കി കൊണ്ട് പറഞ്ഞു.
“കഴുത്തിനൊന്നും കുഴപ്പമില്ല.. കൈ അനക്കുമ്പോൾ തോളിനു ചെറിയൊരു വേദന ഉണ്ട്. അത്
അവനുമായി പിടിവലി കൂടിയതിന്റെയാകും.”
ശ്രീഹരി അവളുടെ കൈ പിടിച്ച് അനക്കികൊണ്ടു ചോദിച്ചു.
“നല്ല വേദന ഉണ്ടോ?”
“ഇല്ല ഇച്ചായാ.. ചെറിയ വേദനയെ ഉള്ളു.. നമുക്ക് വീട്ടിലേക്ക് പോയാൽ മതി.”
“രാത്രി വല്ലോം കൈ വേദനിക്കുന്നു എന്നും പറഞ്ഞു വന്നാൽ എന്തെന്ന് നല്ലതു കിട്ടും
നിനക്ക്.”
ജീന മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു.
“എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്നേ.. ”
എന്നിട്ടവൾ രാജുവിനോടായി പറഞ്ഞു.
“ചേട്ടാ.. കാർ വീട്ടിലോട്ടു വിട്ടോ.”
രാജു ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. അവൻ വീട്ടിലേക്ക് പോകാം എന്നുള്ള അർഥത്തിൽ
മൂളി.
വീട്ടിൽ എത്തിയ ശേഷവും ശ്രീഹരി ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞെങ്കിലും ജീന
വേണ്ടെന്നു പറഞ്ഞു. കുറച്ച് കഴിയുമ്പോൾ വേദന മാറിക്കൊള്ളും എന്ന് തന്നാണ് അവൾ
കരുതിയത്.
സന്ധ്യ കഴിഞ്ഞു ഇരുട്ടു വീണു തുടങ്ങി. ഫോണിൽ കളിച്ചുകൊണ്ടിരുന്നു മടുത്തപ്പോൾ
ശ്രീഹരി ടിവി ഓൺ ചെയ്തു അതിന്റെ മുന്നിൽ ഇരുന്നു. സച്ചിന്റെ ഒരു പഴയ കളി ശ്രീഹരി
കണ്ടുകൊണ്ടിരുന്നപ്പോൾ ജീന അവന് എതിരെ ഉള്ള സോഫയിൽ വന്നിരുന്നു.
സാധാരണ എന്തെങ്കിലും സംസാരിച്ച് കൊണ്ടിരിക്കുന്ന ജീന വന്നിരുന്നു കുറച്ച് നേരം
കഴിഞ്ഞിട്ടും മൗന ആയിരിക്കുന്നത് കണ്ട് ശ്രീഹരി അവളെ ശ്രദ്ധിച്ചു.
ഒരു ചുവപ്പു ചെക്ക് ഷർട്ടും കറുത്ത പാവാടയും ആണ് ജീന ധരിച്ചിരുന്നത്. അവളുടെ
മുഖത്ത് താളം കെട്ടി നിൽക്കുന്ന മ്ലാനത അവൻ ശ്രദ്ധിച്ചു. വലതു തോളിൽ അവൾ ഇടതു കൈ
കൊണ്ട് ചെറുതായി തടവുന്നുണ്ട്.
“ഡീ.. എന്താ പറ്റിയെ നിനക്ക്?”
അവൾ ഒന്നും ഇല്ലെന്ന അർഥത്തിൽ ചുണ്ടുകൾ കൊണ്ട് ശബ്‌ദം ഉണ്ടാക്കി.
“തോള് വേദനിക്കുന്നുണ്ടോ നിനക്ക്?”
അവൾ ചെറുതായി ഒന്ന് മൂളി.
കുറച്ചു നേരം നിശബ്തനായി അവളെ ഒന്ന് നോക്കിയാ ശേഷം അവൻ ചോദിച്ചു.
“ഹോസ്പിറ്റലിൽ പോകണോ നിനക്ക്?”
അവൾ വേണമെന്നോ വേണ്ടന്നോ പറഞ്ഞില്ല. ആ നിശബ്തതയിൽ നിന്ന് തന്നെ അവന് മനസിലായി
അവൾക്ക് ഹോസ്പിറ്റലിൽ പോകണമെന്ന്.
അവളെ ഒന്ന് ചോദിപ്പിക്കാനായി അവൻ പറഞ്ഞു.
“ഹോസ്പിറ്റലിൽ പോകാമെന്ന് ഞാൻ ആദ്യമേ പറഞ്ഞതാണ്. അപ്പോൾ കേൾക്കാൻ വയ്യ..
എനിക്കൊന്നും വയ്യ ഇനി ഹോസ്പ്പിറ്റലിൽ കൊണ്ട് പോകാൻ.”
അവൾ ഒന്നും മിണ്ടിയില്ല. അവന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി ഇരുന്നു.
അവളുടെ ഇരുത്ത കണ്ടപ്പോൾ താൻ പറഞ്ഞത് അവൾക്കു നന്നായി ഫീൽ ചെയ്തു എന്ന് അവന്
മനസിലായി. പറഞ്ഞാൽ കേൾക്കാത്തതിന് അവളെ ഒന്ന് വഴക്ക് പറയണമെന്നേ അവൻ
കരുതിയിരുന്നുള്ളു.
സോഫയിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവൻ പറഞ്ഞു.
“വാ.. നമുക്ക് ഹോസ്പിറ്റലിൽ പോകാം.”
അവൾ എഴുന്നേൽക്കാതെ തല താഴ്ത്തി അവിടെ തന്നെ ഇരുന്നു.
“ജീന.. എഴുന്നേൽക്ക്, നമുക്ക് പോയിട്ട് വരാം.”
അവൾ ഒരു ഒഴപ്പൽ മട്ടിൽ പറഞ്ഞു.
“എനിക്ക് ഹോസ്പിറ്റലിൽ ഒന്നും പോകണ്ട..”
ജീന വാശി കാണിക്കുകയാണെന്ന് അവന് മനസിലായി.
ശ്രീഹരി അവളുടെ അരികിലേക്ക് പോയിരുന്ന് ജീനയുടെ വലതു കൈപ്പത്തി തന്റെ
കൈകൾക്കുള്ളിലാക്കികൊണ്ടു പറഞ്ഞു.
“ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റൂല്ലേന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ലേ..”
“എനിക്ക് കുഴപ്പമൊന്നും ഇല്ല ഇച്ചായാ.”
ജീന ഈ ഇടയായി ചില കാര്യങ്ങളിൽ വാശി കാണിക്കുന്നതായി അവന് തോന്നിയിരുന്നു. പക്ഷെ ആ
വാശികൾ ശ്രീഹരി നന്നായി ആസ്വദിച്ചിരുന്നു. കാരണം അവൾ ആ വാശികൾ മൊത്തം കാണിക്കുന്നത്
തന്നോട് മാത്രം ആണെന്ന് അവന് നന്നായി അറിയാം. എല്ലാരുടെയും വാക്കുകൾ പേടിയോടെ
കേട്ട് അനുസരിക്കുക മാത്രം ചെയ്തിരുന്ന അവളെ സ്നേഹിക്കാനും അവളുടെ വാക്കുകൾ
കേൾക്കാനും ഒരാളെ കിട്ടിയപ്പോൾ അവൾ അത് കുറച്ച് ആസ്വദിക്കുകയാണെന്ന് അവന് നന്നായി
അറിയാം.
ശ്രീഹരി അവളെ കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല.. ചിലപ്പോൾ ഈ കാര്യത്തിൽ അവൾ കൂടുതൽ
വാശി കാണിച്ചു നിൽക്കുകയാണെങ്കിൽ താൻ അവളെ വഴക്ക് പറഞ്ഞു പോകുമെന്ന് അവന് തോന്നി.
അവളുടെ തോളിൽ പിടിച്ചു തന്നോട് ചേർത്തിരുത്തി കൊണ്ട് അവൻ പറഞ്ഞു.
“വേദന കൂടുവാനെങ്കിൽ പറയണം. നമുക്ക് ഹോസ്പിറ്റലിൽ പോകാം അപ്പോൾ.”
“ഇന്ന് രാത്രി വേദന കുറയുമോന്നു നോക്കട്ടെ, ഇല്ലെങ്കിൽ രാവിലെ ഇച്ചായൻ എന്നെ
ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ മതി.
ശ്രീഹരി അവളുടെ തല പിടിച്ചുയർത്തി കഴുത്തിലേക്ക് നോക്കി. കഴുത്തിലുണ്ടായിരുന്ന
ചുവപ്പു പാട് കുറഞ്ഞു വരുന്നുണ്ട്. അവളോട് അനുവാദം ചോദിക്കാതെ തന്നെ അവൻ ജീനയുടെ
ഷിർട്ടിന്റെ മുകളിലത്തെ മൂന്നു ബട്ടണുകൾ തുറന്നു. അവളും അവന്റെ കൈയിൽ കയറി
പിടിക്കുകയോ എതിർക്കുകയോ ചെയ്തില്ല. ബട്ടണുകൾ ഊരിയ അവൻ ഷർട്ട് ലൂസ് ആക്കി അവളുടെ
വലതു തോളില് വെളിയിലേക്ക് വലിച്ചിട്ടു.
ഇപ്പോൾ ജീനയുടെ നഗ്നമായ വലതു തോൾ അവനു കാണാമായിരുന്നു. പിങ്ക് കളറിലുള്ള ബ്രായുടെ
വള്ളി തോളിലൂടെ കിടപ്പുണ്ട്. നീരോ ചുവന്ന പാടുകളോ ഒന്നും അവനു കാണാൻ കഴിഞ്ഞില്ല.
അവൻ അവളുടെ നഗ്നമായ വെളുത്ത തോളിൽ തടവിക്കൊണ്ട് പറഞ്ഞു.
“നീരൊന്നും ഇല്ല.. ചിലപ്പോൾ മാംസം ഉടഞ്ഞതായിരിക്കും.. ഞാൻ ഒന്ന് ചൂട് പിടിച്ച്
തരട്ടെ.”
“അഹ്.. ചൂട് പിടിച്ചാൽ ഒരു ആശ്വാസം കാണുമായിരിക്കും.”
അവളുടെ സമ്മതം കിട്ടി കഴിഞ്ഞപ്പോൾ ശ്രീഹരി അടുക്കളയിലേക്ക് നടന്നു. ഉടുപ്പ് നേരെ
പിടിച്ചിട്ട് അവളും സോഫയിൽ നിന്നും എഴുന്നേറ്റു.
“നീ അവിടെ തന്നെ ഇരുന്നോ. ഞാൻ വെള്ളം ചൂടാക്കിക്കൊണ്ടു വരാം.”
എന്നാൽ അവന്റെ വാക്കുകൾ കേൾക്കാതെ അവൾ ശ്രീഹരിക്കൊപ്പം അടുക്കളയിൽ ചെന്നു. അപ്പോഴും
അവൾ ഊരിയ ബട്ടണുകൾ ഇട്ടിരുന്നില്ല.
അവൻ പത്രം എടുത്തു വെള്ളം നിരക്കുന്നതും അത് ചൂടാക്കുന്നതും എല്ലാം അവൾ കൗതുകത്തോടെ
നോക്കി ഇരുന്നു.
വെള്ളം ചൂടാകുന്ന സമയത്തു അവൻ റൂമിൽ പോയി ഒരു തോർത്ത് എടുത്തു തോളിൽ ഇട്ടു കൊണ്ട്
വന്ന്. കുറച്ച് സമയത്തിനുള്ളിൽ വെള്ളം ചൂടായി.
ശ്രീഹരി വെള്ളവും പാത്രവും താങ്ങി എടുത്തു ഡൈനിങ് ടേബിളിനു മുകളിൽ കൊണ്ട് വച്ച്.
എന്നിട്ട് ഒരു കസേര നീക്കിയിട്ട് ജീനയോടു അതിലേക്ക് ഇരിക്കാൻ പറഞ്ഞു.
കസേരയിലേക്ക് ഇരുന്ന ജീന തന്നെ തോളിൽ നിന്നും ഷർട്ട് നീക്കി മാറ്റി ഇട്ടു. ബ്രായുടെ
വള്ളിയും അവൾ തോളിൽ നിന്നും നീക്കി താഴേക്ക് മാറ്റി.
വെള്ളത്തിൽ മുക്കിയ തോർത്ത് കുടഞ്ഞുകൊണ്ടു അവൻ പറഞ്ഞു.
“ചൂട് കൂടുതൽ ഉണ്ടെകിൽ പറയണം.”
തോർത്ത് അവൻ ജീനയുടെ തോളിലേക്ക് അമർത്തി. ജീന പെട്ടെന്ന് അവന്റെ കൈ പിടിച്ച്
മാറ്റിക്കൊണ്ട് പറഞ്ഞു.
“അഹ്.. ചൂട് കൂടുതലാണ്.”
ശ്രീഹരി തോർത്ത് ഒന്നുകൂടി കുടഞ്ഞു കൊണ്ട് പറഞ്ഞു.
“സോറി.. സോറി..”
അവൻ വീണ്ടും തോർത്ത് അവളുടെ തോളിൽ അമർത്തി.
“ചൂട് കൂടുതലുണ്ടോ??
“ഇത് കുഴപ്പമില്ല..”
അവൻ സാവധാനം ചൂട് പിടിച്ചുകൊണ്ടിരുന്നു.. അവൾ കണ്ണടച്ച് ഇരുന്നു അത് ആസ്വദിച്ചു.
എപ്പോഴോ കണ്ണൊന്നു പാളി അവളുടെ മുൻവശത്തേക്ക് അവന്റെ ശ്രദ്ധ പോയി. പിങ്ക് കളർ
ബ്രായ്ക്കുള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന അവളുടെ മാറിടത്തിന്റെ മുകൾ ഭാഗം അവനു
വ്യക്തമായി കാണാമായിരുന്നു. അതിൽ ഒരു കുഞ്ഞു മറുകും.
ശ്രീഹരി പെട്ടെന്ന് തന്നെ അവിടെ നിന്നും ശ്രദ്ധ മാറ്റി.
ചൂട് പിടിച്ചു കഴിഞ്ഞപ്പോഴേക്കും ജീനക്കും വേദനയിൽ നിന്നും തെല്ലൊരു ആശ്വാസം
കിട്ടി.
“നമുക്ക് ഇനി ചോറ് കഴിച്ചാലോ, നിനക്ക് വിശക്കുന്നില്ലേ?”
ഷർട്ട് പിടിച്ച് നേരെ ഇട്ടുകൊണ്ട് അവൾ പറഞ്ഞു.
“മ്മ്… വിശക്കുന്നുണ്ട്.. കഴിക്കാം.”
ശ്രീഹരി വെള്ളവും പാത്രവും കൈയിൽ എടുത്തുകൊണ്ടു പറഞ്ഞു.
“നീ ഇവിടെ തന്നെ ഇരിക്ക്.. ഞാൻ ചോറ് ഇട്ടുകൊണ്ട് വരാം.”
ഈ പ്രാവിശ്യം അവന്റെ വാക്കുകൾ ജീന അനുസരിച്ചു. അവന്റെ കൂടെ അടുക്കളയിലേക്ക് അവൾ
പോയില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ശ്രീഹരി ഒരു പാത്രത്തിൽ ചോറുമായി അവളുടെ അടുത്തേക്ക്
വന്നു.
അത് കണ്ട് അവൾ ചോദിച്ചു.
“ഇതെന്താ ഒരു പാത്രം.. ഇച്ചായൻ കഴിക്കുന്നില്ലേ?”
“നമുക്ക് രണ്ടുപേർക്കും ഒരു പാത്രത്തിൽ നിന്നും കഴിക്കാം. ഞാൻ നിനക്ക് വാരി തരാം..
കൈ അനക്കണ്ട നീ.”
ജീനക്കും അത് കേട്ടപ്പോൾ സന്തോഷം ആയി. അവളുടെ ‘അമ്മ മാത്രമായിരുന്നു അവൾക്ക് ഭക്ഷണം
വാരി കൊടുത്തിട്ടുള്ളത്.
ശ്രീഹരിയുടെ കൈയിൽ നിന്നും അവൾ ഓരോ ഉരുള ചോറും സന്തോഷത്തോടെ വായിലേക്ക്
സ്വീകരിച്ചു. അവനും അതോടൊപ്പം കഴിച്ചു.
“ഇച്ചായൻ വാരി തരുന്നത് കൊണ്ടാണെന്നു തോന്നുന്നു, ഇന്ന് ഒരു പ്രത്യേക ടേസ്റ്റ്
ഉണ്ട് കഴിക്കാൻ.”
അവൻ ഒരു ചിരിയോടെ ചോദിച്ചു.
“എങ്കിൽ ഞാൻ എന്നും വാരി തരട്ടെ.”
അവളും ഒരു ചിരിയോടെ മറുപടി നൽകി.
“എനിക്ക് സമ്മതം..”
“അയ്യടി കൊച്ചു കൊച്ചല്ലേ എന്നും വാരി തരാൻ, വയസു ഇരുപത്തഞ്ചായെന്ന് വല്ല വിചാരവും
ഉണ്ടോ?”
“എനിക്ക് ഇരുപത്തഞ്ചു വയസ്സായെന്ന് ഇച്ചായന്‌ വല്ല വിചാരവും ഉണ്ടോ?”
അവൻ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.
“അതെന്താ നീ അങ്ങനെ പറഞ്ഞത്?”
അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.
“ചൂട് പിടിക്കുമ്പോൾ ഇച്ചായന്റെ നോട്ടം എവിടെക്കായിരുന്നെന്നു ഞാൻ കണ്ടു, ഞാൻ ഒരു
ഇരുപത്തഞ്ചു വയസായ പെണ്ണാണെന്ന് വല്ല വിചാരവും ഉണ്ടായിരുന്നെങ്കിൽ എന്റെ
അവിടേക്കൊക്കെ നോക്കുമായിരുന്നോ.”
ശ്രീഹരിയുടെ മുഖത്ത് പെട്ടെന്ന് ജാള്യത കൊണ്ട് നിറഞ്ഞു. പെട്ടെന്ന് എന്ത്
പറയണമെന്ന് അവനു അറിയില്ലായിരുന്നു.
അവളുടെ മുന്നിൽ നിന്നും രക്ഷപെടാനായി അവൻ പറഞ്ഞു.
“ഞാൻ പോയി പാത്രം കഴുകി വച്ചിട്ട് വരാം.”
അവളുടെ മറുപടിക്ക് പോലും കാക്കാതെ അവൻ വേഗം അടുക്കളയിലേക്ക് നടന്നു.
അവന്റെ പോക്ക് കണ്ടു ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ചമ്മി ഓടിപ്പോകണ്ടാ. ഇച്ചായൻ പെട്ടെന്ന് മുഖം മാറ്റിയതും ഞാൻ കണ്ടു.”
അവൻ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അവളെ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു.
ജീനയും ഒരു ചിരിയോടെ കസേരയിൽ നിന്നും എഴുന്നേറ്റ് വാ കഴുകാനായി പോയി.
കുറച്ച് സമയങ്ങൾക്ക് ശേഷം ജീന ഉറങ്ങാനായി റൂമിലേക്ക് പോയപ്പോൾ ശ്രീഹരിയും കൂടെ
ചെന്നു.
ഒരു ടാബ്ലെറ്റും വെള്ളവും അവൾക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.
“പെയിൻ കില്ലർ ആണ്, കഴിച്ചിട്ട് കിടന്നോ.”
ചെറിയ വേദന ഉണ്ടായിരുന്നതിനാൽ അവൾ അത് അനുസരിച്ചു.
ബെഡിലേക്ക് കിടന്ന ജീനയെ ഒരു പുതപ്പെടുത്തു പുതച്ചു കൊടുത്തുകൊണ്ട് ശ്രീഹരി
അവൽക്കരികിലായി ഇരുന്നു.
അവളുടെ കഴുത്തിൽ കിടന്ന മാലയിൽ പിടിച്ച് കൊണ്ട് അവൻ ചോദിച്ചു.
“നിനക്ക് ഈ മാലയങ്ങു അവനു വിട്ടു കൊടുത്താൽ പോരായിരുന്നോ.. എങ്കിൽ ഇത്രയും വേദന
അനുഭവിക്കണമായിരുന്നോ.”
മാലയിൽ പിടിച്ചിരുന്ന അവന്റെ കൈയിൽ തന്റെ കാര്യങ്ങൾ അമർത്തികൊണ്ടു അവൾ പറഞ്ഞു.
“ഇച്ചായൻ തന്നല്ലേ എന്നോട് പറഞ്ഞിരുന്നത് ഈ മാല നഷ്ടപെടുത്തരുതെന്ന്.”
അവൻ ഒന്നും മിണ്ടാതെ കുറച്ച് നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ടാബ്ലെറ്റിന്റെ സെഡേഷൻ കാരണം അവളുടെ കണ്ണുകൾ അടഞ്ഞു
തുടങ്ങി.
കുറച്ച് സമയത്തിന് ശേഷം അവൾ പൂർണമായും നിദ്രയിലേക്കാഴ്ന്നപ്പോൾ ശ്രീഹരി തന്റെ
ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർത്തിയ ശേഷം തന്റെ മുറിയിലേക്ക് നടന്നു.
.
.
അടുത്ത ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ജീനയ്ക്ക് വേദനയിൽ നിന്നും നല്ല രീതിയിൽ
ആശ്വാസം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾ ഹോസ്പിറ്റലിലും പോകാൻ വിസമ്മതിച്ചു.
അന്നത്തെ ദിവസം ഓഫീസിൽ പോകാൻ ജീനയെ ശ്രീഹരി അനുവദിച്ചതുമില്ല.
തൊട്ടടുത്ത ദിവസം ആയിരുന്നു അനുപമയുടെ കല്യാണം.
കല്യാണത്തിന് പോകാനായി രാവിലെ കുളിച്ച് തല തുവർത്തി കൊണ്ട് നിൽക്കുമ്പോഴാണ് ജീനയുടെ
ശബ്‌ദം ശ്രീഹരിയുടെ കാതുകളിൽ എത്തിയത്.
“ഇച്ചായാ.. ഇങ്ങോട്ടൊന്നു വന്നേ.”
“ഈ പെണ്ണ് രാവിലെ തന്നെ തുടങ്ങിയല്ലോ ബഹളം..”
ചറുപിറുത്തുകൊണ്ടു ശ്രീഹരി ജീനയുടെ മുറിയിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ ബ്ലൗസും
അടിപാവാടയും മാത്രം ഇട്ട് സാരിയും കൈയിൽ പിടിച്ച് നിൽക്കുകയായിരുന്നു ജീന.
ഒരു നിമിഷം അവളുടെ രൂപത്തെ ശ്രീഹരി നോക്കി നിന്ന് പോയി.
“ഇച്ചായാ ഇതൊന്നു ഉടുത്തു തന്നെ, സമയം ഇപോഴങ്ങു പോകും.”
അവളുടെ ശബ്‌ദം ആണ് അവനെ ആ നോട്ടത്തിൽ നിന്നും ഉണർത്തിയത്.
അവളുടെ കൈയിൽ നിന്നും സാരി വാങ്ങിക്കൊണ്ടു അവൻ പറഞ്ഞു.
“വേറെ ആൺപിള്ളേരുടെ മുന്നിൽ ഒന്നും പോയി ഈ കോലത്തിൽ നിന്ന് കളയല്ലേ.. അവർക്ക്
ചിലപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റിയെന്ന് വരില്ല.”
അവളോ അവനെ ഒന്ന് ചൊടിപ്പിച്ചു കൊണ്ട് പറഞ്ഞു.
“പിന്നെ.. ഞാനങ്ങു എല്ലാ ആൺപിള്ളേരുടെയും മുന്നിൽ പോയി ഇന്നാ കണ്ടോ എന്നും
പറഞ്ഞങ്ങു നിൽക്കയല്ലേ..”
അവളുടെ ഇളിയിൽ സാരി കുത്തികൊണ്ട് അവൻ ചോദിച്ചു.
“അപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നതോ?”
അവനെ കളിയാക്കികൊണ്ട് ജീന പറഞ്ഞു.
“ഇച്ചായൻ കണ്ടിട്ടുള്ള പെൺപിള്ളേരെ വച്ച് നോക്കുമ്പോൾ ഞാനൊക്കെ ഒരു ഫിഗർ ആണോ.. ആ
ധൈര്യത്തിൽ നിൽക്കുന്നതല്ലേ..”
അപ്പോഴേക്കും ശ്രീഹരി അവളുടെ ചുറ്റും സാരി ചുറ്റി കഴിഞ്ഞിരുന്നു.
അവളുടെ തോളിലേക്ക് സാരിയുടെ തുഞ്ച ഇട്ടുകൊണ്ട് അവൻ പറഞ്ഞു.
“പണ്ടത്തെ നിന്റെ കോലം ആയിരുന്നെങ്കിൽ നിന്റെ ഈ ഡയലോഗ് ഞാൻ സമ്മതിച്ചേനേ.. പക്ഷെ
ഇപ്പോൾ…”
സാരിയുടെ ഞൊറി പിടിച്ച് കൊണ്ടിരുന്ന അവനോടു ജീന ചോദിച്ചു.
“ഇപ്പോൾ എന്നെ കാണാൻ അത്രക്ക് കിടു ആണോ?”
ഒരു കള്ളച്ചിരിയോടെ അവളുടെ ഞെഞ്ചിലേക്ക് നോക്കികൊണ്ട്‌ അവൻ പറഞ്ഞു.
“കിടു ആണോന്നു ചോദിച്ചാൽ… എല്ലാം ഇപ്പോൾ പണ്ടുണ്ടായിരുന്നതിന്റെ ഡബിൾ ഉണ്ടല്ലോ.”
അവൾ മുഖം ചുളിച്ച്കൊണ്ടു പറഞ്ഞു.
“ശെയ്.. നാണമില്ലല്ലോ ഇങ്ങനൊക്കെ പറയാൻ.. ഇച്ചായൻ ആള് ശരിയല്ല.”
അവൻ ചിരിച്ച് കൊണ്ട് അവളുടെ ഇളിയിലേക്ക് നൊറി പിടിച്ചത് കുത്തി വച്ചു. അപ്പോഴാണ്
ഇളിയിൽ ഉണ്ടായിരുന്ന കറുത്ത മറുക് അവന്റെ ശ്രദ്ധയിൽ പെട്ടത്.
അതിലേക്ക് നോക്കികൊണ്ട്‌ അവൻ പറഞ്ഞു.
“നിനക്ക് എല്ലായിടത്തും മറുക് ആണല്ലോ.”
ജീന അവനെ നോക്കിയപ്പോൾ തന്റെ ഇളിയിലെ മറുക് കണ്ടാണ് അവൻ അങ്ങനെ പറഞ്ഞതെന്ന്
ജീനയ്ക്ക് മനസിലായി.
അവൾ സംശയത്തോടെ ചോദിച്ചു.
“വേറെ എവിടെയാണ് ഇച്ചായൻ മറുക് കണ്ടത്?”
അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ വലതു മാറിടത്തിലേക്ക് നോക്കി.
“അയ്യേ.. ഒരു നാറി ആണ് ഇച്ചായൻ.. ഇന്നലെ ഒരു നിമിഷമാണ് അവിടേക്ക് നോക്കുന്നത്
കണ്ടത്, അതിനുള്ളിൽ ഏതൊക്കെയാണ് കണ്ടു പിടിച്ചത്.”
ചിരിച്ച് കൊണ്ട് അവനെ പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു.
“ഇയ്യാള് പോയെ.. ബാക്കി ഞാൻ ഉടുത്തു കൊള്ളാം.”
“നിനക്കതിനു ഉടുക്കാൻ അറിയാമോ?”
“ഇനി പിന്ന് കുത്തിയാൽ മതിയല്ലോ. അത് എനിക്കറിയാം.. ഇച്ചായൻ പോയി റെഡി ആക്.. നമ്മൾ
കുറച്ചു നേരത്തെ എങ്കിലും അവിടെ എത്തണ്ടേ?”
ശ്രീഹരിക്കും തോന്നി നേരത്തെ ഇറങ്ങിയില്ലെങ്കിൽ ട്രാഫിക് ഒകെ കഴിഞ്ഞു അങ്ങ്
എത്തുമ്പോൾ ലേറ്റ് ആകുമെന്ന്. അവൻ തന്റെ റൂമിലേക്ക് നടന്നു.

ഓഡിറ്റോറിയത്തിലേക്ക് ശ്രീഹരിയും ജീനയും നടന്നു കയറുമ്പോൾ അവിടെ ഉണ്ടായിരുന്ന
ഓഫീസിലെ സ്റ്റാഫുകളുടെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു.
ഒരേ ശ്രീഹരി ധരിച്ചിരുന്ന ഷർട്ടും ജീനയുടെ സാരിയും ഇളം നീല കളറിൽ തന്നെ
ആയിരുന്നതിനാലാണ് എല്ലാപേരുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞത്. അനുപമയാണ് അവർക്ക് ഈ
ഡ്രസ്സ് നൽകിയതെന്ന് ആർക്കും അറിയില്ലായിരുന്നു.
സ്റ്റാഫുകളെയെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി ശ്രീഹരി അകത്തേക്ക് നടക്കുന്നതിനിടയിൽ
അവനെ കണ്ടുകൊണ്ട് അനുപമയുടെ അച്ഛൻ പെട്ടെന്ന് അവരുടെ അടുത്തേക്ക് വന്നു.
ശ്രീഹരി ഒരു പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ കൈയിൽ പിടിച്ചു.
“മോള് ഡ്രസിങ് റൂമിൽ ആണ്.. അവിടെ ഫോട്ടോസ് എടുത്തുകൊണ്ടിരിക്കയാണ്.”
“എന്നാൽ നമുക്ക് അങ്ങോട്ട് പോകാം.”
അച്ഛൻ അവരെ ഡ്രസിങ് റൂമിലേക്ക് കൊണ്ട് പോയി. അവർ അവിടെ ചെല്ലുമ്പോൾ അവിടെ തകർത്ത്
ഫോട്ടോ എടുപ്പ് നടക്കുകയായിരുന്നു.
ജീനയെയും ശ്രീഹരിയേയും കണ്ടപ്പോൾ അനുപമ പെട്ടെന്ന് തന്നെ ഫോട്ടോക്കുള്ള പോസ്
മതിയാക്കി അവരുടെ അടുത്തേക്ക് ഓടി വന്നു.
ഒരു ചുവപ്പു കളർ കല്യാണ സാരിയാണ് അവൾ ഉടുത്തിരുന്നത്. അത്യാവിശം സ്വർണഭരണങ്ങളും
ശരീരത്തുണ്ട്. മുഖത്തൊന്നും അധികം ചായങ്ങൾ വാരി ചെയ്ക്കാതെ വളരെ ഭംഗിയായി തന്നെ
അവളെ ഒരുക്കിയിട്ടും ഉണ്ട്.
ശ്രീഹരി പറഞ്ഞു.
“അങ്ങ് സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന്.”
അവൾ ചെറിയൊരു നാണത്തോടെ പറഞ്ഞു.
“ചുമ്മാ കാലിയാക്കല്ലേ..”
“കളിയാക്കിയതല്ല, സംശയം ഉണ്ടെങ്കിൽ ജീനയോടു ചോദിച്ച നോക്ക്.”
അനുപമ ജീനയെ നോക്കി. അവൾ സൂപ്പർ ആയിട്ടുണ്ടെന്നു കൈ കൊണ്ട് ആഗ്യം കാണിച്ചു.
ശ്രീഹരി ജീനയുടെ നേരെ കൈ നീട്ടിയപ്പോൾ അവൾ, കൈയിലിരുന്ന ബോക്സ് അവനു നൽകി.
അത് അനുപമക്ക് നൽകികൊണ്ട് ശ്രീഹരി പറഞ്ഞു.
“ഇനി ഞാൻ ഗിഫ്റ് തന്നില്ലെന്ന് പരാതി പറയരുത്.”
അനു അപ്പോൾ തന്നെ അത് തുറന്നു നോക്കി. അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. ഒരു
ഡയമണ്ട് നെക്ലേസ് ആയിരുന്നു അത്.
“താങ്ക്സ് സർ..”
ശ്രീഹരി ഒന്ന് പുഞ്ചിരിച്ചു.
“ജീനക്കും കൂടി ഇതുപോരെണ്ണം വാങ്ങി കൊടുത്തൂടെ?”
“ജീനയുടെ കഴുത്തിൽ ഈ നേർത്ത മാല കിടക്കുന്നതാണ് ഭംഗി.”
അനുപമ ജീനയെ നോക്കി. അവളുടെ കഴുത്തിൽ പറ്റിച്ചേർന്ന് കിടക്കുന്ന ആ കുഞ്ഞു മാല
തന്നെയാണ് ഭംഗിയെന്ന് അനുവിനും തോന്നി.
അപ്പോഴേക്കും ക്യാമറാമാൻമാർ അനുവിന്റെ ഫോട്ടോസ് എടുക്കാൻ തിരക്ക് കൂട്ടി.
അനുപമ ശ്രീഹരിയോട് പറഞ്ഞു.
“സാർ.. നമുക്കൊരു ഫോട്ടോ എടുക്കാം.”
ശ്രീഹരിയും ജീനയും അനുപമക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തു. അതിന് ശേഷം അവിടെ
നിന്നും പിൻവാങ്ങി.
ജീന മുഴുവൻ സമയവും ശ്രീഹരിക്ക് ഒപ്പം തന്നെ ആയിരുന്നു. അവൻ എവിടൊക്കെ പോകുന്നു
അവിടൊക്കെ അവന്റെ കൈയും കൂട്ടിപ്പിടിച്ച് അവളും ഒപ്പം ഉണ്ടായിരുന്നു.
ഓഫീസിലെ സ്റ്റാഫുകളിൽ പലർക്കും അവളോട് ഒരു ഇഷ്ട്ടം തോന്നിയിരുന്നെങ്കിലും
ശ്രീഹരിയും ജീനയും തമ്മിലുള്ള ഈ ഒരു അടുപ്പം കാണുന്നതിനാലാണ് അവർ ജീനയോടു ഒരു അകലം
പാലിച്ചിരുന്നത്. എപ്പോഴും ആർക്കും മനസിലായിട്ടില്ല ജീനയും ശ്രീഹരിയും തമ്മിലുള്ള
യഥാർഥ ബന്ധം എന്താണെന്ന്. ശ്രീഹരിയുടെ ‘അമ്മ വന്നപ്പോൾ അവളോട് കാണിച്ച സ്നേഹ
പ്രകടനത്തിന്റെ കാരണവും ആർക്കും അറിയില്ല. ജീന ഒരു ക്രിസ്ത്യൻ ആയതിനാൽ തന്നെ
ബന്ധുക്കൾ അല്ലെന്ന് അവർ ഊഹിച്ചു. കല്യാണത്തിനുള്ള കണക്കുകൂട്ടലുകൾക്ക് ഇടയിലും മതം
ഒരു വെല്ലുവിളിയായി അവർക്കിടയിൽ നിന്നു.
കല്യാണത്തിന് ശേഷം അനുപമയുടെ അച്ഛന്റെ ക്ഷണ പ്രകാരം ശ്രീഹരിയും ജീനയും ഫോട്ടോ
എടുക്കാനായി അനുവിന്റെ അടുത്തേക്ക് പോയി.
അനുപമ അവർ രണ്ടുപേരെയും ഹസ്ബന്റിനു പരിചയപ്പെടുത്തി കൊടുത്തു. ഒരു സൗഹൃദ
സംഭാഷണത്തിന് ശേഷം അവർ ഫോട്ടോക്ക് പോസ് ചെയ്തു.
ഫോട്ടോ എടുത്തു കഴിഞ്ഞ് അവർ രണ്ടുപേരും അവിടന്ന് പോകാൻ തുനിഞ്ഞപ്പോൾ അവരെ തടഞ്ഞു
നിർത്തിക്കൊണ്ട് അനുപമ പറഞ്ഞു.
“ഞാൻ ഒരു കാര്യം പറയട്ടെ?”
ശ്രീഹരി ആകാംഷയോടെ ചോദിച്ചു.
“എന്താ?”
“നിങ്ങൾ രണ്ടുപേർക്കും കല്യാണം കഴിച്ചൂടെ. പെർഫെക്റ്റ് പാർട്നെഴ്സ് ആയിരിക്കും
നിങ്ങൾ.. സാറിനെ ജീനയെക്കാളും നന്നായി നോക്കുന്ന ഒരു പെൺകുട്ടിയെ ഇനി കിട്ടില്ല.”
പെട്ടെന്നുള്ള അനുവിന്റെ പറച്ചിൽ കേട്ട് ശ്രീഹരി ഒന്ന് ഞെട്ടി. ജീനയുടെ മുഖത്ത്
അപ്പോഴും ഒരു തമാശ കേട്ട ചിരിയായിരുന്നു നിറഞ്ഞു നിന്നത്.
ശ്രീഹരി ഒരു തമാശയെന്നവണ്ണം പറഞ്ഞു.
“നിന്റെ ഈ ആശയത്തെ കുറിച്ച ഞാൻ ഒന്ന് ചിന്തിച്ച് നോക്കട്ടെ.”
ഒരു ചിരിയോടെ ശ്രീഹരിയും ജീനയും അവിടെ നിന്നും നടന്നു നീങ്ങി.
.
.
റോഡിൽ നിന്നും മാളിന്റെ എൻട്രൻസിലോട്ട് കടന്ന ശ്രീഹരി കാർ നേരെ പാർക്കിംഗ്
ഏരിയയിലേക്ക് കൊണ്ട് പോയി. കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ ജീനയുടെ മുഖത്ത്
എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായിരുന്നു.
അന്നൊരു ഞായറാഴ്ച ദിവസം ആയിരുന്നു. തലേദിവസം ജീന ശ്രീഹരിയോട് പറഞ്ഞതായിരുന്നു ഇന്ന്
അവളെ ഫിലിം കാണാൻ കൊണ്ട് പോകണമെന്ന്. പണ്ട് കോളേജിൽ പഠിക്കുമ്പോൾ ശ്രീഹരിക്കൊപ്പം
ഫിലിം കാണാൻ പോയതിനു ശേഷം പിന്നീടിതുവരെയും അവൾ ഒരു ഫിലിമിനും
പോയിട്ടുണ്ടായിരുന്നില്ല.
ഞായറാഴ്ച ആയതിനാൽ രാജുവിന് അവധി കൊടുത്തിരുന്നു. അതിനാൽ ശ്രീഹരി തന്നെയായിരുന്നു
കാർ ഓടിച്ചത്.
കാറിൽ നിന്നും ഇറങ്ങിയ ശ്രീഹരി ലിഫ്റ്റിന് അടുത്തേക്ക് നടന്നു. അവന്റെ കൈ
ചുറ്റിപ്പിടിച്ച് ജീനയും.
ടിക്കറ്റ് നേരത്തെ തന്നെ ഓൺലൈൻ ആയി ബുക്ക് ചെയ്തിരുന്നതിനാൽ ടിക്കറ്റ് കിട്ടുമോ
എന്ന കാര്യത്തിൽ അവന് ടെൻഷൻ ഇല്ലായിരുന്നു.
ലിഫ്റ്റിലേക്ക് കയറുന്നതിനിടയിൽ അവൻ വാച്ചിൽ നോക്കി പറഞ്ഞു.
“6 മണിക്ക് ആണ് ഫിലിം തുടങ്ങുന്നത്. അതിന് ഇനിയും അര മണിക്കൂറിൽ കൂടുതൽ സമയം ഉണ്ട്.
നമുക്ക് ചുമ്മാ ഒന്ന് കറങ്ങി നടക്കാം.”
ജീനയ്ക്കും അത് സമ്മതം ആയിരുന്നു.
ലിഫ്റ്റിൽ നിന്നും ഫസ്റ്റ് ഫ്ലോറിൽ ഇറങ്ങിയ അവർ ചുമ്മാ നടന്നു തുടങ്ങി. ഞായറാഴ്ചയും
വൈകുന്നേരവും ആയതിനാൽ നല്ല തിരക്കുണ്ടായിരുന്നു.
ജീന അവിടെ ഉണ്ടായിരുന്ന പെൺകുട്ടികളെ ശ്രദ്ധിച്ചു. മിക്കപേരും ജീൻസും ടോപ്പും
കുറച്ചു മോഡേൺ രീതിയിലുള്ള ഡ്രെസ്സുകളും തന്നെ ആയിരുന്നു ഇട്ടിരുന്നത്.
“ഇപ്പോഴത്തെ പെണ്പിള്ളേരെല്ലാം നല്ല മോഡേൺ ആണല്ലോ ഇച്ചായാ…”
ശ്രീഹരി എല്ലാരേയും ഒന്ന് നോക്കികൊണ്ട്‌ പറഞ്ഞു.
“ഇപ്പോഴത്തെ മാത്രമല്ല, നമ്മൾ കോളേജിൽ പഠിക്കുന്ന സമയത്തെ മിക്കപേരും ജീൻസിലും
ടോപ്പിലേക്കും മാറിയിരുന്നു.. നീയാണ് അന്നും ഇന്നും ഒരു ചുരിദാർ മോഡൽ ഡ്രെസ്സും
ഇട്ട് പഴഞ്ചനായി നടക്കുന്നത്.”
അവൾ മുഖം ചുളിച്ച് അവന്റെ കൈയിൽ നിന്നും പിടിവിട്ടു കൊണ്ട് പറഞ്ഞു.
“ഓഹ്.. ഞാൻ ഇത്തിരി പഴഞ്ചൻ തന്നെയാണ്.. ഇയ്യാൾക്ക് പറ്റുമെങ്കിൽ എന്നെ കൂടെ കൊണ്ട്
നടന്നാൽ മതി.”
അവളുടെ കൈയിൽ ചുറ്റിപ്പിടിച്ച് തന്നിലേക്ക് അടിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു.
“ഇച്ചിരി പഴഞ്ചൻ ആണെങ്കിലും ഇവിടെ ഉള്ള ഏതു പെണ്പിള്ളേരെക്കാളും കാണാൻ സുന്ദരി
അല്ലെ എന്റെ കൊച്ച്.”
“അങ്ങ് കൂടുതൽ സുഗിപ്പിക്കല്ലേ.”
ശ്രീഹരി ചിരിച്ച് കൊണ്ട് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു നടന്നു.
KFC യുടെ മുന്നിൽ എത്തിയപ്പോൾ ശ്രീഹരി ചോദിച്ചു.
“ഫിലിം തീരാൻ 9 മണി അടുപ്പിച്ചാകും. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് കയറിയാലോ.”
“എന്ത് കഴിക്കാൻ?”
KFC ചൂണ്ടി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഇവിടന്ന് ബർഗർ കഴിക്കാം.”
“ഒന്നാമത് ഞാൻ തടിച്ച് വരികയാണെന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയിട്ടുണ്ട്.
അതിന്റെ കൂടെ ഇതും കൂടെ കഴിക്കാത്തതിന്റെ കുറവേ ഉള്ളു.”
അവളുടെ കൈ പിടിച്ച് അകത്തേക്ക് കയറ്റികൊണ്ട് അവൻ പറഞ്ഞു.
“ഇന്നൊരു ദിവസം കഴിച്ചു എന്നും പറഞ്ഞു നീ തടിച്ചി ഒന്നും ആകാൻ പോകുന്നില്ല.”
ശ്രീഹരി അവളെ ഒരിടത്തു ഇരുത്തിയ ശേഷം പോയി രണ്ട്‌പേർക്കും ബർഗറും കോളയും ഓർഡർ
ചെയ്തു. എന്നിട്ട് തിരികെ വന്ന് ജീനയുടെ അരികിൽ വന്നിരുന്നു.
“നിന്റെ വയർ കുറച്ച് ചാടി തുടങ്ങിയിട്ടുണ്ട് കേട്ടോ.”
അവൾ പെട്ടെന്ന് ചുരിദാർ ടോപിനു മുകളിൽ കൂടി തന്റെ വയർ നോക്കികൊണ്ട്‌ ചോദിച്ചു.
“അതെങ്ങനെ ഇച്ചായന്‌ അറിയാം?”
അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.
“അന്ന് സാരി ഉടുപ്പിച്ചപ്പോൾ കണ്ടതാണ്.”
“നാണമില്ലാത്ത ജന്തു.. ഒരവസരം കിട്ടുമ്പോൾ എല്ലാം നോക്കിക്കൊള്ളും.”
അവൻ ഒരു ചിരിയോടെ പറഞ്ഞു.
“എന്റെ മുന്നിൽ വന്നു അങ്ങനെ നില്ക്കാൻ നിനക്ക് നാണമില്ലായിരുന്നല്ലോ.”
അവൾ ശ്രീഹരിയെ കളിയാക്കികൊണ്ട് പറഞ്ഞു.
“ഇച്ചായൻ ഒരു മാന്യൻ ആണെന്നല്ല ഞാൻ കരുതിയെ.. ഇപ്പോഴല്ലേ തനി നിറം മനസിലായത്.”
അതുകേട്ട ശ്രീഹരി അവളുടെ ചെവിയിൽ പിടിച്ച് കിഴുക്കി. അവന്റെ കൈയിൽ പിടിച്ച് കൊണ്ട്
അവൾ ചിണുങ്ങി.
“ഇച്ചായാ എന്റെ ചെവീന്ന് വിട്.. എനിക്ക് വേദനിക്കുന്നു.”
അപ്പോഴേക്കും അവർക്കുള്ള ഫുഡ് ഓർഡർ ആയി ടോക്കൺ നമ്പർ വിളിച്ചു. അവൻ ജീനയുടെ ചെവിയിൽ
നിന്നും പിടി വിട്ട് ഫുഡ് വാങ്ങാനായി പോയി.
ഫുഡുമായി ശ്രീഹരി തിരികെ വന്നിരുന്നപ്പോൾ ജീന ചെവി തടവിക്കൊണ്ട് പറഞ്ഞു.
“ദുഷ്ടൻ..”
അവൻ ഒരു ചിരിയോടെ ബർഗർ അവളുടെ നേരെ നീട്ടി വച്ചു. ചില നേരത്തെ അവളുടെ പ്രവർത്തികളും
സംസാരവും ഒകെ കൊച്ചു പിള്ളേരെ ആണെന്ന് അവന് തോന്നാറുണ്ട്. അവന് അത് കാണുന്നതും
കേൾക്കുന്നതും ഇഷ്ടവുമാണ്.
സാവധാനം ബർഗർ കഴിച്ചുകൊണ്ടിരുന്ന അവളോട് ശ്രീഹരി ചോദിച്ചു.
“നാളെതൊട്ട് നമുക്ക് ജോഗ്ഗിങ്ങിന് പോയല്ലോ?”
“അഹ്.. ബെസ്ററ്.. 7 മണിക്ക് ഞാൻ വിളിക്കുമ്പോൾ ചറുപിറുത്തുകൊണ്ട് എഴുന്നേൽക്കുന്ന
ആള് തന്നെ ഇത് പറയണം.”
“നാളെ നീ എന്നെ 5 മണിക്ക് വിളിച്ചോ.. നമുക്ക് ജോഗ്ഗിഗിന് പോകാം.”
“ഞാൻ വിളിക്കുമേ..”
“വിളിച്ചോന്നേ..”
“അപ്പോൾ എന്നെ വല്ലോം പറഞ്ഞാൽ ഞാൻ ആ കഴുത്ത് പിടിച്ച് ഇറുക്കിയങ്ങു കൊല്ലും
ഇച്ചായൻ.”
“ഈ ഇടയായി നീ എന്നെ അങ്ങ് ഭരിക്കുവാണല്ലോടി.”
അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
“പണ്ട് എന്നെ കുറെ ഭരിച്ചതല്ലേ.. ഇപ്പോൾ ഞാൻ കുറച്ച് ഭരിക്കട്ടെ.”
“ഓഹ്.. ശരി മാഡം.”
അവിടന്ന് കഴിച്ച് ഇറങ്ങിയപ്പോഴേക്കും ഫിലിം തുടങ്ങാൻ ടൈം ആയി. അവർ നേരെ
തീയറ്ററിലേക്ക് നടന്നു.
അവിടെ എത്തുമ്പോഴാണ് ജീനയുടെ കണ്ണിൽ ഐസ് ക്രീം ഷോപ് പെട്ടത്.
ശ്രീഹരിയുടെ കൈയിൽ ചുരണ്ടികൊണ്ട് അവൾ പറഞ്ഞു.
“ഐസ് ക്രീം വേണം.”
“നിനക്ക് ആരെങ്കിലും ഐസ് ക്രീമിൽ കൈ വിഷം തന്നിട്ടുണ്ടോ. ഇവിടെ കണ്ടാലും അപ്പോൾ
വേണമല്ലോ.”
ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു.
“പ്ലീസ് ഇച്ചായാ..”
“കിടന്ന് ചിണുങ്ങണ്ട.. വാങ്ങി തരാം..”
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ചിരി വിടർന്നു. ശ്രീഹരി അവളെയും കൂട്ടികൊണ്ട് പോയി
ഒരു ഐസ് ക്രീം വാങ്ങി അവൾക്ക് കൊടുത്തു.
“ഇച്ചായന്‌ വേണ്ടേ?”
“വയറ്റിൽ ഇപ്പോൾ സ്ഥലം ഇല്ല.”
അവൻ ജീനയെയും കൂട്ടി അകത്തേക്ക് പോയി. സീറ്റ് നമ്പർ അനുസരിച്ച് അവരെ ഒരാൾ കൊണ്ട്
പോയി ഇരുത്തി.
ഫിലിം തുടങ്ങാൻ ഒരു 5 മിനിറ്റ് ബാക്കി ഉണ്ടായിരുന്നു. ജീന അവിടെ ഇരുന്ന് ഐസ് ക്രീം
കഴിച്ച് തുടങ്ങി.
അവൾ ഒരു സ്പൂൺ ഐസ് ക്രീം കോരി അവന്റെ നേരെ നീട്ടി. അവൻ ഒരു ചിരിയോടെ അത്
വായ്ക്കുള്ളിൽ ആക്കി.
അപ്പോഴാണ് അവർക്ക് മുന്നിൽ കൂടി ഒരാൾ ആ നിരയിലെ അകത്തെ സീറ്റിലേക്ക് കടന്ന് പോയത്.
ഒരു നിമിഷം അയ്യാളുടെ മുഖം ജീനയുടെ ശ്രദ്ധയിൽ പെട്ടു.
അവളുടെ മുഖം പെട്ടെന്ന് വിളറി വെളുത്തു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.
കുറച്ച് നേരത്തേക്ക് അവൾക്ക് അനങ്ങാനായില്ല. സ്വബോധത്തിലേക്ക് തിരിച്ച് വന്ന അവൾ
ഐസ് ക്രീം ശ്രീഹരിയുടെ കൈയിലേക്ക് കൊടുത്തു.
“നിനക്ക് വേണ്ടേ?”
അവൾ വേണ്ട എന്നുള്ള അർത്ഥത്തിൽ മൂളി. ജീനയുടെ മുഖം വല്ലാതെ ഇരിക്കുന്നത് അവന്റെ
ശ്രദ്ധയിൽ പെട്ടു.
“എന്ത് പറ്റി നിനക്ക്?”
“ഒന്നൂല്ല..”
അപ്പോഴേക്കും സിനിമ തുടങ്ങിയിരുന്നു. അവൻ പതുക്കെ സിനിമയിലേക്ക് ശ്രദ്ധിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ ശ്രദ്ധ വീണ്ടും ജീനയിലേക്ക് തിരിഞ്ഞു. അവൾ സിനിമ കാണാതെ
മുഖം കുനിച്ച് ഇരിക്കയാണ്.
“ജീന.. നിനക്ക് എന്ത് പറ്റി?”
അവൾ മുഖം ഉയർത്തി പറഞ്ഞു.
“നമുക്ക് വീട്ടിൽ പോകാം ഇച്ചായാ..”
അവൾക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ടെന്ന് ശ്രീഹരിക്ക് തോന്നി.
അവളുടെ കൈയിൽ പിടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“വാ.. നമുക്ക് പോകാം.”
ജീന അവനൊപ്പം പുറത്തിറങ്ങി കാറിനടുത്തേക്ക് നടന്നു.
കാറിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോഴും ജീന മൗന ആയിരുന്നു.
“നിനക്കെന്താ പറ്റിയത്?”
അവൾ ഒന്നും മിണ്ടിയില്ല. ശ്രീഹരിയെ അവളുടെ മൗനം ദേഷ്യം പിടിപ്പിച്ചു.
“എന്നെ വട്ടു പിടിപ്പിക്കാതെ വാ തുറന്ന് പറയുന്നുണ്ടോ എന്താ കാര്യമെന്ന്.”
അവൾ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു.
“എന്റെ ശരീരം ആദ്യമായി അനുഭവിച്ചവർ അവിടെ ഉണ്ടായിരുന്നു. ഞാൻ അവനെ കണ്ടു.”
ശ്രീഹരി പെട്ടെന്ന് കാറിന്റെ ബ്രേക്ക് ചവിട്ടി. അവളുടെ ജീവിതത്തിൽ ഇനിയും കണ്ട്
മുട്ടരുത് എന്ന് ആഗ്രഹിച്ചിരുന്ന ഒരുത്തനെ അവൾ വീണ്ടും കണ്ടിരിക്കുന്നു. ജീനയോടു
എന്ത് പറയണമെന്ന് അവന് അറിയില്ലായിരുന്നു.
പെട്ടെന്ന് ബാക്കിൽ നിന്നും ഒരു ഹോണടി കേട്ടപ്പോഴാണ് താൻ കാറ് നടു റോഡിലാണ്
നിർത്തിയിരിക്കുന്നത് എന്ന് അവൻ ഓർത്തത്.
അവൻ പെട്ടെന്ന് കാറ് റോഡ് സൈഡിലേക്ക് ഒതുക്കി ഇട്ടു. എന്നിട്ട് അതിൽ നിന്നും
പുറത്തിറങ്ങി.
നേരം ഇരുട്ടി തുടങ്ങിയിരുന്നു. അവൻ കാറിന്റെ ബോണറ്റിൽ ചാരി നിന്നു ആലോചിച്ചു.
എന്താ ഇപ്പോൾ ചെയ്യേണ്ടത്.. എന്തു പറഞ്ഞു ജീനയെ ആശ്വസിപ്പിക്കും, തിരിച്ചു പോയി
അവനെ അടിച്ചാലോ?
അവൻ കാറിനുള്ളിൽ ഇരിക്കുന്ന ജീനയുടെ മുഖത്തേക്ക് നോക്കി. കരയുകയാണവൾ.
ഏയ്.. അത് ശരിയാകില്ല. അവനുമായി ഒരു അടി ഉണ്ടാക്കിയാൽ അത് ജീനയ്ക്ക് തന്നെയാണ്
പ്രശ്നം.. മാത്രമല്ല വീട്ടുകാരുടെ നിര്ബന്ധ പ്രകാരം ജീന തന്നെയാണ് അവന്റെ
അടുത്തേക്ക് പോയത്.
കുറച്ച് നേരം കൂടി അവൻ കാറിനു പുറത്തു നിന്നു. പിന്നെ വീട്ടിലേക്ക് പോകാൻ തന്നെ അവൻ
തീരുമാനിച്ചു.
തേങ്ങി കരയുന്ന ജീനയുമായി അവൻ വീട്ടിലേക്ക് കാർ ഓടിച്ചു.
വീട്ടിൽ എത്തിയ ഉടൻ അവൾ ഓടി റൂമിലേക്ക് പോയി. അവളുടെ കൂടെ പോകാൻ ശ്രീഹരി
തുനിഞ്ഞില്ല. അവൾ ഒറ്റക്കിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് അവന് തോന്നി.
ഇടക്കിടക്ക് അവളുടെ റൂമിന്റെ വാതിൽ വരെ അവൻ പോയി. അപ്പോഴൊക്കെ അവയുടെ തേങ്ങൽ അവന്
കേൾക്കാമായിരുന്നു. പതുക്കെ പതുക്കെ അത് ഇല്ലാതായി.
രാത്രി ഉറങ്ങാൻ കിടന്നിട്ട് അവന് ഉറക്കം വന്നില്ല. മനസ് ആകെ തകർന്നിരിക്കുകയാണ്.
അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് ഭിത്തിയിലേക്ക് ചാരി ഇരുന്നു ചുമ്മാ മൊബൈൽ നോക്കി
കൊണ്ടിരുന്നു.
ഇടക്കെപ്പോഴോ വാതിലിൽ ഒരു നിഴലനക്കം അവന്റെ ശ്രദ്ധയിൽ പെട്ടു. നോക്കുമ്പോൾ ജീന
അവിടെ നിന്ന് അവനെ നോക്കുകയാണ്.
ശ്രീഹരി തന്നെ കണ്ട് എന്ന് മനസിലായപ്പോൾ ജീന ചോദിച്ചു.
“ഇച്ചായാ ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ?”
അവൻ കൈ കാണിച്ച് അവളെ തന്റെ അരികിലേക്ക് വിളിച്ചു. പുറത്ത് പോയപ്പോൾ ഇട്ടിരുന്ന അതെ
പിങ്ക് കളർ ചുരിദാറിൽ തന്നെ ആയിരുന്നു അവൾ ഇപ്പോഴും.
ജീന അരികിൽ എത്തിയപ്പോൾ ശ്രീഹരി അവളുടെ കൈയിൽ പിടിച്ച് തന്റെ കാലുകൾക്ക് ഇടയിലായി
ഇരുത്തി. അവൾ അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് വച്ച് ഇരുന്നു.
അവളെ ഒന്നും പറയാൻ അനുവദിക്കാതെ അവളുടെ വയറിൽ തന്റെ കൈ ചുറ്റി പിടിച്ച്
ഇരുന്നുകൊണ്ട് അവൻ പറഞ്ഞു.
“നമുക്ക് ഇവിടെ നിന്നും ഒരു മാറ്റം ആവിശ്യമാണ്.”
ജീന തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി.
“നാളെ ഒരു ദിവസം കൂടി എനിക്ക് നീ സമയം താ.. ഓഫീസിലെ കാര്യങ്ങളൊക്കെ ഒന്ന് സെറ്റ്
ആക്കിയിട്ട് മറ്റന്നാൾ തന്നെ നമ്മൾ എന്റെ വീട്ടിലേക്ക് പോകുന്നു. ഇനി വിദ്യയുടെ
കല്യാണം കഴിഞ്ഞിട്ടേ നമ്മൾ ഇങ്ങോട്ടുള്ളു.”
“ഇച്ചായാ..”
“നീ ഒന്നും പറയണ്ട.. നിന്നെ പഴയപോലെ ഡിപ്രെഷനിലേക്ക് തള്ളി വിടാൻ എനിക്കാവില്ല..
അതിന് ഈ ഒരു മാറ്റം തന്നെയാണ് ഏറ്റവും നല്ലത്.”
അവൾ മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.
“ഇപ്പോൾ നീ ഉറങ്ങാൻ നോക്ക്..”
ശ്രീഹരി അവളുടെ നെറ്റിക്ക് മുകളിലായി ഉമ്മ വച്ചു.
കുറച്ച് സമയങ്ങൾക്ക് ശേഷം ജീന അവളുടെ ഏറ്റവും സുരക്ഷിതം എന്ന് കരുതുന്ന ശ്രീഹരിയുടെ
കരങ്ങൾക്ക് ഉള്ളിൽ കിടന്ന് അവന്റെ നെഞ്ചിൽ തല ചേർത്ത് ഉറക്കത്തിലേക്ക് വഴുതി വീണു.
തുടരും…
കഥ വായിക്കുന്ന എല്ലാപേരും നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിച്ചാൽ
കൊള്ളാമായിരുന്നു.

0cookie-check“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 7

  • എന്റെ കുണ്ണ കാണത്തക്ക വിധം വല്ലാതെ കുലച്ച് കമ്പിയായി…2

  • എന്റെ കുണ്ണ കാണത്തക്ക വിധം വല്ലാതെ കുലച്ച് കമ്പിയായി…1

  • എന്റെ കണ്ണൊക്കെ നിറഞ്ഞു Part 3