രതിശലഭങ്ങൾ ലവ് 2

“നാളെ വരാം മൈ ….അല്ല…ശ്യാമേ …” റോസിമോള് മടിയിലിരിക്കുന്ന കാരണം പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങികൊണ്ട് ഞാൻ ഒന്ന് നാവുകടിച്ചു . ഇനി അതൊക്കെ പെണ്ണ് പഠിച്ചു വെച്ചാൽ എന്നെ നാറ്റിക്കും !

പക്ഷെ ആ സമയത് ഐസ് ക്രീമിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ .

“വന്നാൽ നിനക്കു കൊള്ളാം..അല്ലെങ്കിൽ ഒരു ഡീല് പോയിക്കിട്ടും..അത്രേ ഉള്ളു ” ശ്യാം തീർത്തു പറഞ്ഞുകൊണ്ട് ചിരിച്ചു .

“ഹ്മ്മ് …കിഷോർ എന്തിയേ?” ഞാൻ മൂളികൊണ്ട് പതിയെ തിരക്കി .

“ജഗത്തിന്റെ കൂടെ പോയി ..ടാക്സ് ന്റെ ഓഫീസിലോട്ടാണെന്നു തോന്നുന്നു ..” ശ്യാം ഗൗരവത്തിൽ പറഞ്ഞു .

“ഹ്മ്മ്..എന്ന നീ വെച്ചോ..നാളെ വന്നിട്ട് വിസ്തരിച്ചു പറയാം…” പെണ്ണിന്റെ ഐസ് ക്രീം തീറ്റ കഴിയാറായതോടെ ഞാൻ വേഗം സംസാരം അവസാനിപ്പിച്ചു.

“ചാച്ചന് വേനോ ?” ഐസ് ക്രീമിന്റെ പാത്രത്തിൽ വിരലിട്ടു നക്കികൊണ്ട് റോസ്‌മോൾ എന്നെ മുഖം ഉയർത്തി നോക്കി .

“വേണ്ടാ ഹ്ഹ …” ഞാൻ സ്വല്പം നീട്ടിപ്പറഞ്ഞുകൊണ്ട് ചിരിച്ചു .

“ഛീ …ഡീ ആള്ക്കാര് കണ്ട ചീത്ത പെണ്ണാണെന്ന് പറയും ട്ടാ … ഇങ്ങനെ ഒന്നും കാണിക്കാൻ പാടില്ല ..അയ്യേ ” അവള് പാത്രം വടിച്ചു നക്കുന്നത് കണ്ടു ഞാൻ പെണ്ണിന്റെ കൈ പിടിച്ചു വെച്ചു.

“പൊന്നു നല്ലതാ …” അതുകേട്ടു പെണ്ണ് ഗമയിൽ എന്നെ നോക്കി .

“ഉവ്വ …കണ്ടാലും മതി ..ഒക്കെ വാരിത്തേച്ച് വെച്ചിട്ട് …” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടും വശങ്ങളും ഒരു ടിഷ്യു പേപ്പർ എടുത്തു തുടച്ചു .

“ഇനീം ചാച്ചാ ..” ഞാൻ തുടക്കുന്നത് തടഞ്ഞു അവള് എന്നെ നോക്കി .

“രണ്ടെണ്ണം ആയില്ലേ ? അതൊക്കെ മതി …അങ്ങോട്ട് നടന്നേ ” ഞാൻ അവളെ എന്റെ മടിയിൽ നിന്നും താഴേക്കിറക്കികൊണ്ട് ചിരിച്ചു .

“എന്താ ചാച്ചാ ..പീഷ് .”

“പോവാം…” ഞാൻ അവളെ നോക്കി ചിരിച്ചു .

“ഹ്മ്മ്…” അതിനു ചുണ്ടു വക്രിച്ചുകൊണ്ട് അവള് പയ്യെ മൂളി . അത്ര താല്പര്യം ഒന്നുമില്ല. വേണമെങ്കിൽ വയറു നിറയുന്ന വരെ ഐസ് ക്രീം തിന്നോളും .ഒരു പ്രവിഷയത്തെ കൂടുതൽ കഴിച്ചിട്ട് തൊണ്ടയിൽ ഇൻഫെക്ഷനും പനിയും ഒകെ വന്നു പണികിട്ടിയതാണ് .

അങ്ങനെ ബില്ലൊക്കെ പേ ചെയ്തു അവിടെ നിന്നും നേരെ ശ്യാമിന്റെ വീട്ടിലേക്ക് ആണ് പോയത് . അവിടെ അവന്റെ അമ്മയും വീണയും കുഞ്ഞും ഉണ്ട് . വീണക്ക് ഇതിനിടക്ക് നല്ല ജോബ് ഓഫർ ഒകെ വന്നിരുന്നെങ്കിലും അപ്പോഴേക്കും പ്രെഗ്നന്റ് ആയി.

ഇനി കുട്ടി സ്വല്പം ഒകെ വലുതായിട്ട് എന്തെങ്കിലും ജോലി നോക്കണം എന്നാണ് കക്ഷിയുടെ നിലപാട് .

ഞങ്ങൾ എത്തുമ്പോൾ ഉമ്മറത്തു ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് റോസിമോളെ ബൈക്കിൽ നിന്നും താഴെ ഇറക്കി അവളുടെ കയ്യും പിടിച്ചുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് കയറി . മുൻപ് വന്നിട്ടുള്ളതുകൊണ്ട് റോസീമോൾക്ക് അപരിചിതത്വം ഒന്നുമില്ല. ചാം മാമ , വീണ ആന്റി എന്നൊക്കെയാണ് അവള് ശ്യാമിനെയും വീണയെയും വിളിക്കുന്നത് .

ഞാൻ നേരെ ചെന്ന് കാളിങ് ബെൽ അടിച്ചു . അതോടെ ശ്യാമിന്റെ അമ്മ വന്നു ഉമ്മറത്തെ കതക് തുറന്നു . എന്നെ കണ്ടതും അവരുടെ മുഖത്തൊരു ആശ്ചര്യം വിടർന്നു…

“ആഹാ..കവിനോ…വാ വാ …” ശ്യാമിന്റെ അമ്മ വാതിൽ മലർക്കെ തുറന്നു എന്നെ ക്ഷണിച്ചു .

“വീണ ഇല്ലേ ആന്റി ?” ഞാൻ ചിരിച്ചുകൊണ്ട് അവരോടായി തിരക്കി . പിന്നെ റോസിമോളെയും പിടിച്ചുകൊണ്ട് അകത്തേക്ക് കേറി .

“പിന്നെ ഇല്ലാതെ …അവള് മുകളിലാ ..കൊച്ചിനെ ഉറക്കി കിടത്തിയിട്ട് ഇപ്പൊ അങ്ങ് കുളിക്കാൻ പോയെ ഉള്ളു ” ശ്യാമിന്റെ അമ്മ ചിരിയോടെ പറഞ്ഞു .

“എടി കാന്താരി നീ ആന്റിനെ മറന്നോ ?” എന്റെ കൈപിടിച്ച് നിന്ന റോസ്‌മോളുടെ കവിളി തഴുകികൊണ്ട് പുള്ളിക്കാരി തിരക്കി .

“ഇല്യ …” അതിനു പെണ്ണ് തലയാട്ടികൊണ്ട് മറുപടി പറഞ്ഞു .

“വീണന്റി എവിടെ…യാ ?” റോസ്‌മോൾ ശ്യാമിന്റെ അമ്മയെ നോക്കി കൊഞ്ചലോടെ തിരക്കി .

“ഇപ്പൊ വരും…നിങ്ങള് ഇരിക്ക് ശ്യാമേ ” അവര് ഞങ്ങളെ സ്വീകരിച്ചു ഇരുത്തി . പിന്നെ ചായ എടുക്കാമെന്നു പറഞ്ഞെങ്കിലും ഉച്ച നേരം ആയതുകൊണ്ട് ഞാൻ വേണ്ടെന്നു പറഞ്ഞു . റോസിമോള് ആണെന്ന് അപ്പോഴേക്കും ടി.വി യുടെ റിമോർട്ട് എടുത്തു ചാനെൽ മാറ്റികളിക്കാൻ തുടങ്ങി..

ശ്യാമിന്റെ അമ്മച്ചി ടി.വി കാണുന്നതിനിടെ ആണ് ഞങ്ങള് കേറിചെന്നത് . ഉച്ച സമയത്തും സീരിയൽ റീ-ടെലികാസ്റ്റ് ഉണ്ടല്ലോ !

“ഡീ പൊന്നു …മാറ്റല്ലേ..ആന്റിക്കു അത് കാണണം ” ഞാൻ പെണ്ണിന്റെ സ്വാതന്ത്ര്യം കണ്ടു കണ്ണുരുട്ടി.

“അത് കുഴപ്പമില്ല കവിനെ …അവള് കുട്ടി അല്ലെ …” ശ്യാമിന്റെ അമ്മച്ചി അത് സാരമില്ലെന്ന് പറഞ്ഞു ചിരിച്ചു .

അങ്ങനെ അവള് മാറ്റി മാറ്റി ഒടുക്കം ഏതോ ഒരു കാർട്ടൂൺ ചാനെൽ കണ്ടുപിടിച്ചു . അതോടെ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് സോഫയിലേക്ക് ചാരി റിമോട്ടും കെട്ടിപിടിച്ചിരുന്നു .

അതോടെ ഞാനും ശ്യാമിന്റെ അമ്മയും ഓരോ വിശേഷങ്ങൾ പറഞ്ഞു ഇരുന്നു .അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു വേഷം മാറി വീണ താഴേക്ക് ഇറങ്ങി വന്നു . ഒരു ചുവന്ന ചുരിദാറും കറുത്ത ബോട്ടവും ആണ് അവളുടെ വേഷം . മുൻവശത്തു തന്നെ സിബ്ബ് ഉള്ള ടൈപ്പ് ചുരിദാർ ആണ് . കുഞ്ഞിന് മുല കൊടുക്കുനുള്ള സൗകര്യം ആലോച്ചിട്ടാകും അങ്ങനെ ഉള്ള ഒരു വേഷം !

ഒന്ന് പ്രസവിച്ചതോടെ വീണ സ്വല്പം ഒന്ന് തടിച്ചിരുന്നെങ്കിലും ഇപ്പൊ ഏറെക്കുറെ പഴയ രൂപത്തിലേക്ക് വന്നിട്ടുണ്ട് . നനഞ്ഞ മുടിയിഴകൾ തോളിലൂടെ ഒരുവശത്തേക്കിട്ടു അത് തുവർത്തിക്കൊണ്ടാണ് അവള് സ്റ്റെയർ കേസ് ഇറങ്ങിവന്നത് . ഞാനും മോളും വന്നത് ഒരു സർപ്രൈസ് ആയിരുന്നതുകൊണ്ട് വീണ ഞങ്ങളെ അമ്പരപ്പോടെ നോക്കി…

“ഇതെപ്പോ വന്നു ?” അവള് ടവ്വലുകൊണ്ട് തല തുവർത്തികൊണ്ട് വേഗം സ്റ്റെപ്പുകൾ ചാടി ഇറങ്ങി .

“ഒരു അഞ്ചു മിനുട്ട് ആയെടി …” ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു .

“ഡീ പൊന്നു …” ടി.വി യിലേക്ക് കണ്ണും നട്ടിരുന്ന റോസിമോളെ വീണ ഉറക്കെ വിളിച്ചു . അതോടെ പെണ്ണ് ടി.വി യിൽ നിന്നും കണ്ണെടുത്തു വീണയെ ശ്രദ്ധിച്ചു .

“വാവ ?” റോസിമോള് വീണയെ കണ്ടതും സംശയം പ്രകടിപ്പിച്ചു .

“വാവ ഉറങ്ങിയെടി ….” വീണ അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ റോസ്‌മോളുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് കവിളിൽ ഒരുമ്മ നൽകി…

“ഉമ്മ്ഹ ..ഇനി ആന്റിക്ക് താ ” വീണ കവിൾ തൊട്ടു കാണിച്ചുകൊണ്ട് റോസിമോളെ നോക്കി . അതോടെ പെണ്ണ് തിരിച്ചും ഒരുമ്മ നൽകി . ഞാനും ശ്യാമിന്റെ അമ്മയും അതൊക്കെ നോക്കി ഒന്ന് പുഞ്ചിരിച്ചു .

“എനിക്ക് ഇതിനെ കാണുമ്പോ ഒക്കെ അത്ഭുതാ ..മഞ്ജുചേച്ചിനെ അച്ചിലിട്ടു വാർത്ത പോലെ ആണ് ” വീണ ചിരിച്ചുകൊണ്ട് റോസ്‌മോളുടെ അടുത്തായി സോഫയിൽ ഇരുന്നു .

“ഹ്മ്മ്…ശരിയാ …” ശ്യാമിന്റെ അമ്മയും അത് തലയാട്ടി സമ്മതിച്ചു .

“എന്ന നിങ്ങള് സംസാരിക്ക് കവിനെ..ഇനി എന്തായാലുംഊണൊക്കെ കഴിച്ചിട്ട് പോകാം ” ശ്യാമിന്റെ അമ്മച്ചി കസീറയിൽ നിന്നും എഴുനേറ്റു എന്നോടായി പറഞ്ഞു .

‘അയ്യോ അതൊന്നും വേണ്ട ആന്റി ..എനിക്ക് വേഗം പോണം ” ഞാൻ ആ ക്ഷണം നിരസിച്ചുകൊണ്ട് ചിരിച്ചു .

“ഓഹ് പിന്നെ ..വീട്ടിൽ ചെന്നിട്ട് മലമറിക്കുവല്ലേ …ഇവിടന്നു കഴിച്ചെന്ന് വെച്ചിട്ട് ചാവുവൊന്നുമില്ല ” വീണ എന്റെ പോസ് കണ്ടു കളിയാക്കി .

“അതുതന്നെ..വീണ പറഞ്ഞതാ ശരി..കുറച്ചു കഴിഞ്ഞിട്ടൊക്കെ പോകാം …അല്ലേടീ റോസാപൂ ?” റോസിമോളെ നോക്കി ശ്യാമിന്റെ അമ്മച്ചി ചോദിച്ചു .

“ആഹ് …” അതിനു പെണ്ണ് സമ്മതം മൂളികൊണ്ട് കാർട്ടൂണിലെക്ക് തന്നെ കണ്ണുനട്ടു. അതോടെ ശ്യാമിന്റെ അമ്മച്ചി കിച്ചണിലേക്ക് നീങ്ങി .

“ഈ നേരത്താണോടി കുളിക്കുന്നെ ?” ശ്യാമിന്റെ അമ്മ പോയതും ഞാൻ വീണയോടായി തിരക്കി. പിന്നെ ടീപ്പോയിൽ കിടന്ന് ന്യൂസ് പേപ്പർ ഒന്ന് നിവർത്തി .

“കുളിക്കാൻ ഇപ്പൊ സമയം ഒകെ ഉണ്ടോ ?” അടുത്തിരുന്ന റോസ്‌മോളുടെ തലയിൽ തോണ്ടിക്കൊണ്ട് വീണ ചിരിച്ചു .

“ശ്ശ്..” അതോടെ ശല്യം ചെയ്ത വീണയെ നോക്കി റോസിമോള് ഒന്ന് കണ്ണുരുട്ടി .

“നിന്റെ അമ്മായിയമ്മേടെ അടുത്തും ഈ തറുതല ആണോ ?” വീണയുടെ മറുപടി കേട്ട് ഞാൻ ചിരിയോടെ തിരക്കി .

“ഏയ് ..ആ സാധനത്തിനെ എനിക്ക് ഇപ്പോഴും പേടിയാ…ഒന്നും പറഞ്ഞിട്ടൊന്നും അല്ല ..പിന്നെ ഒരു റെസ്‌പെക്ട് കൊടുക്കുന്നതാ…” വീണ കണ്ണിറുക്കികൊണ്ട് പറഞ്ഞു .

“ഹ്മ്മ്..നല്ലതാ …” ഞാൻ അതുകേട്ടു ചിരിച്ചു .

“കൃഷ്ണൻ മാമ വിളിക്കാറില്ല ?” ഞാൻ വീണ്ടും ഓരോ വിശേഷങ്ങൾ തിരക്കി .

“ഹ്മ്മ് ….കഴിഞ്ഞ ആഴ്ച ഇവിടെ വന്നിരുന്നു …” അവള് നീട്ടിമൂളികൊണ്ട് പറഞ്ഞു..പിന്നെ റോസ്‌മോളുടെ കഴുത്തിലൂടെ കൈചുറ്റി അവളെ ചേർത്തുപിടിച്ചു .

“നീ എന്താടി മിണ്ടാത്തെ..അല്ലെങ്കില് നൂറു നാവണല്ലോ” റോസ്‌മോളുടെ കവിളിൽ സ്വന്തം കവിള് ഉരുമ്മിക്കൊണ്ട് വീണ തിരക്കി .

“ന്റെ നാ..വ് പോയി …” അതിനു മറുപടിയായി റോസിമോള് ഒന്ന് കൊഞ്ചി .

“ആഹാ… കൊള്ളാലോ ” വീണ അതുകേട്ടു ഒന്ന് ചിരിച്ചു .

“എവിടെക്കാ പോയെ ?” റോസിമോളെ ദേഷ്യം പിടിപ്പിക്കാനായി വീണ പിന്നെയും തോണ്ടി .

“കാക്ക കൊണ്ടു..പോ…യി…” അതിനു റോസിമോള് സ്വല്പം ദേഷ്യത്തോടെ ആണ് മറുപടി പറഞ്ഞത് . ടി.വി കാണുമ്പോ ആരേലും ശല്യം ചെയ്യുന്നത് പെണ്ണിന് തീരെ ഇഷ്ടമല്ല. അവള് കാർട്ടൂൺ കാണുന്ന സമയത്തു അഞ്ജുവോ മഞ്ജുവോ ചാനെൽ മാറ്റിയാൽ പിന്നെ പിണങ്ങി കിടക്കും…ചോറ് കഴിക്കാൻ വിളിച്ചാൽ പോലും വരില്ല…ഒടുക്കം മഞ്ജുസ് വടി എടുത്താൽ ആണ് എണീറ്റ് ഓടുന്നത് …ചൂരൽ ഒകെ വീട്ടിൽ പേടിപ്പിക്കാൻ ആയിട്ട് മഞ്ജു വാങ്ങിച്ചു വെച്ചിട്ടുണ്ട് .

“അതേത് കാക്ക ?” വീണ ചിരിയോടെ വീണ്ടും തിരക്കി .

“ചാച്ചാ..ഹ്ഹ്ഹ് ” അതോടെ റിമോർട്ട് സോഫയിലേക്കിട്ടു പെണ്ണ് എന്നെ നോക്കി അലറി .

“സ്സ് ..കാറല്ലേ പെണ്ണെ …” വീണ അതുകണ്ടു ചിരിച്ചു അവളെ കെട്ടിപ്പിടിക്കാൻ നോക്കി. പക്ഷെ റോസിമോള് അവളുടെ കൈ തട്ടിക്കളഞ്ഞു .

“ഡീ അതിനെ ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ ..” ഞാൻ അതുകണ്ടു പയ്യെ പറഞ്ഞു ചിരിച്ചു .

“അങ്ങനെ ആയാൽ പറ്റില്ലല്ലോ …എന്തൊരു പോസ് ആണ് സാധനത്തിനു …” വീണ കണ്ണുരുട്ടികൊണ്ട് റോസ്‌മോളുടെ കവിളിൽ ഒന്ന് പിടിച്ചു വലിച്ചു .

“ഹ്മ്മ് …” അതിനു മറുപടി ഒന്നും പറയാതെ പെണ് പുച്ഛത്തോടെ മുഖം വെട്ടിച്ചു .

“ഭയങ്കര സാധനം തന്നെ ..” വീണ അതുകണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .

അങ്ങനെ കൊറച്ചുനേരം വീണയുമായി വിശേഷങ്ങളൊക്കെ പറഞ്ഞു നേരം കളഞ്ഞു. പിന്നെ ഉച്ച ഭക്ഷണത്തെ ഒക്കെ അവിടന്ന് കഴിച്ചു തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി.

പോകും വഴിക്ക് മായേച്ചിയുടെ വീട്ടിൽ കേറി ഹേമാന്റിയെ കൂടി കണ്ടിരുന്നു . മഹേഷേട്ടൻ അധികം വൈകാതെ തിരിച്ചു നാട്ടിൽ തന്നെ വന്നു എന്തേലും ബിസിനെസ്സ് ചെയ്യാൻ ആണ് പ്ലാൻ . കക്ഷിയുടെ കല്യാണം ഒന്നും ശരി ആയിട്ടില്ല..പ്രായം കൂടി വരുന്നത് ഒരു പ്രെശ്നം ആണ് . എന്നാലും ആലോചന ഒകെ തകൃതി ആണ് . ഒരെണ്ണം ഏറെക്കുറെ സെറ്റായിട്ടുണ്ട്.

അങ്ങനെയുള്ള വിശേഷങ്ങളൊക്കെ ഹേമാന്റിയുമായി സംസാരിച്ചിരുന്നു . പിന്നെ നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു . അപ്പോഴേക്കും സമയം നാലുമണി ആയിത്തുടങ്ങിയിരുന്നു .

പെണ്ണിനെ ഗേറ്റിന്റെ അടുത്ത് ഇറക്കിവിട്ടു ഞാൻ പിന്നെ നേരെ പിള്ളേര് കളിക്കുന്ന ഗ്രൗണ്ടിലേക്കാണ് പോയത് .എന്റെ കൂടെ വരാൻ വാശിപിടിച്ചെങ്കിലും ഞാൻ ഇപ്പൊ വരാമെന്നു പറഞ്ഞു അവിടെ നിന്ന് മുങ്ങി ! പിന്നെ രാത്രിയാണ് തിരികെ വീട്ടിൽ കേറുന്നത് .

ആദ്യമൊക്കെ നേരം വൈകി വീട്ടിലെത്തുന്നതിനു അച്ഛന് ചെറിയ ദേഷ്യം ഉണ്ടായിരുന്നെങ്കിലും പോകെ പോകെ അതൊക്കെ മാറി. മഞ്ജുസിനു ഇല്ലാത്ത ദേഷ്യം എന്തിനാണ് പുള്ളിക്ക് എന്ന് സ്വയം ചിന്തിച്ചിട്ടാണോ എന്തോ ! മഞ്ജുസും കല്യാണം കഴിഞ്ഞ ഉടനെ നേരം വൈകിയാൽ ചോദ്യം ചെയ്യലും ദേഷ്യവുമൊക്കെ ആയിരുന്നു…അതിന്റെ പേരിൽ കുറെ വഴക്കും ഉണ്ടായിട്ടുണ്ട്..എന്നാലും പിന്നെ പിന്നെ ഞങ്ങള് ഒകെ അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങി..

ഞാൻ ഇങ്ങനെ സ്വല്പം കൂതറ ഒക്കെ ആണ് …മഞ്ജുസ് സ്വല്പം ഇമോഷണൽ ആണ് എന്ന് ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും നല്ല ബോധ്യമാണ് . അതുകൊണ്ട് അവളെ ഒന്ന് സ്നേഹിച്ചുകൊണ്ട് സോപ്പിട്ടാൽ എല്ലാം സെറ്റാണ്.

കയറിച്ചെല്ലുമ്പോൾ അച്ഛനും റോസ്‌മോളും ഉമ്മറത്തുണ്ട് . അച്ഛനോട് എന്തോ കഥയൊക്കെ പറഞ്ഞു ഇരിപ്പാണ് പെണ്ണ് .ഒരു കറുത്ത ഫുൾ സ്ലീവ് ടി-ഷർട്ടും അതെ നിറത്തിലുള്ള ബനിയൻ ക്ളോത് പാന്റും ആണ് റോസ്‌മോളുടെ വേഷം .

വൈകുന്നേരത്തെ കുളി ഒകെ കഴിഞ്ഞു നെറ്റിയിൽ ഭസ്മം ഒകെ തൊട്ടു സുന്ദരി ആയിട്ടുണ്ട്. അതൊക്കെ എന്റെ അമ്മച്ചി ശീലിപ്പിച്ചതാണ് !

എന്നെ കണ്ടതോടെ പെണ്ണിന്റെ മുഖത്ത് ദേഷ്യം വന്നു . അച്ഛന്റെ മടിയിലിരുന്ന് അവള് എന്നെ തുറിച്ചു നോക്കി .

“ഇപ്പൊ വരാന്നു പഞ്ഞിട്ട് …” അവളെ നോക്കി ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറിയ എന്നോടായി റോസിമോള് ചോദ്യം ഉയർത്തി .

“നീ പോടീ ..എനിക്ക് സൗകര്യം ഇല്ല .” ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി . അവിടെ എല്ലാവരും ആസനസ്ഥരാണ് .അമ്മയും മഞ്ജുവും അഞ്ജുവും ആദിയും മിക്കുവും ഒക്കെ ഉണ്ട് . അവരെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് ഞാൻ കുളിക്കാൻ വേണ്ടി വേഗം മുകളിലേക്ക് കയറി . കുളിച്ചു തിരിച്ചു ഇറങ്ങുമ്പോൾ മഞ്ജുസ് റൂമിൽ ഉണ്ട്.

ബെഡിൽ ഇരുന്നു മൊബൈലിൽ മെസേജെ ടൈപ്പ് ചെയ്യുകയാണ് കക്ഷി .

“ഹാഹ്..ഇയാള് ഇങ്ങു പോന്നാ?” ബാത്‌റൂമിൽ നിന്നും ടവ്വലും ചുറ്റി ഇറങ്ങിയ ഞാൻ അവളെ കണ്ടു പുരികം ഇളക്കി.

“ആഹ്…” അതിനു മൂളികൊണ്ട് എന്നെ ചെരിഞ്ഞൊന്നു നോക്കി .

“ഇന്ന കണ്ടോ…” അതോടെ ഞാൻ ടവൽ ഒന്ന് വിടർത്തികൊണ്ട് എന്റെ സാമാനം അവളെ കാണിച്ചു..രണ്ടു കൈകൊണ്ട് ടവൽ വിടർത്തി പിടിച്ചു ഞാൻ സാമാനം ഒന്ന് ഇളക്കി .

“ചെ …” മഞ്ജുസ് അത് പ്രതീക്ഷിക്കാത്ത പോലെ മുഖം ഒന്ന് തിരിച്ചുകൊണ്ട് ചിരിച്ചു .

“എടാ തെണ്ടി പിള്ളേര് എങ്ങാനും കേറിവന്നാൽ ഉണ്ടല്ലോ …” എന്റെ കോലം കണ്ടു മഞ്ജുസ് ചിരിച്ചു . ഞാൻ അതിനു മറുപടി ഒന്നും പറയാതെ ചിരിച്ചുകൊണ്ട് വേഗം ഒരു മുണ്ട് എടുത്തുടുത്തു .

“അപ്പൊ പിള്ളേര് വന്നാലേ കൊഴപ്പം ഉള്ളു അല്ലെ ?” ബെഡിൽ ഇരുന്ന മഞ്ജുസിനെ നോക്കി ഞാൻ കണ്ണിറുക്കി .

“അല്ലാതെ പിന്നെ എനിക്കെന്താ കുഴപ്പം …ഞാൻ നിന്നെ കാണാത്ത പോലെ ഉണ്ടല്ലോ ” മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു .

“വേണ്ടപോലെ നമ്മളിപ്പോ കാണാറില്ലലോ ..” ഞാനും അർഥം വെച്ചുതന്നെ അതിനൊരു മറുപടി നൽകി അവളുടെ അടുത്തേക്ക് നീങ്ങി .

“കണ്ടില്ലെങ്കിലെന്താ , നിന്റെ കൈക്കു കൊഴപ്പം ഒന്നും ഇല്ലല്ലോ …” മഞ്ജുസ് എനിക്കിട്ട് ഒന്ന് താങ്ങി .

“എന്റെ മഞ്ജുകുട്ടി കോലുമുട്ടായി തിന്നുന്ന സുഖം കയ്യിൽ പിടിച്ച കിട്ടോ ?” ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്കിരുന്നു മഞ്ജുസിനെ കെട്ടിപിടിച്ചു.. പിന്നെ അവളുടെ കവിളിൽ അമർത്തിയൊന്നു ചുംബിച്ചു . എന്റെ മറുപടി രസിച്ച പോലെ അവളൊന്നു കുലുങ്ങി ചിരിച്ചു ..

“നീ എന്തിനാ രാവിലെ അപ്പൂസിനെ എന്റെ അടുത്തേക്ക് പറഞ്ഞുവിട്ടേ?” പെട്ടെന്ന് എന്തോ ഒത്ത പോലെ അവള് എന്നെ തള്ളിമാറ്റി .

“ഹി ഹി..അതോ…അവനു നായക്കുട്ടിയെ വേണമെന്ന്…വാങ്ങിച്ചു കൊടുക്കെന്നെ ” ഞാൻ അവളുടെ തുടയിൽ ഉഴിഞ്ഞുകൊണ്ട് ചിരിച്ചു .

“ചെക്കൻ സ്വൈര്യം തന്നിട്ടില്ല ..വാങ്ങാം എന്ന് പറഞ്ഞേൽ പിന്നെ അവനു ഇപ്പൊ പോണം എന്നായി ” മഞ്ജുസ് തലയ്ക്കു കൈകൊടുത്തു .

“നീ ഓരോന്ന് പറഞ്ഞു പിരികേറ്റിയിട്ടാണ് …” എന്നെ തുറിച്ചൊന്നു നോക്കികൊണ്ട് മഞ്ജുസ് കണ്ണുരുട്ടി .

“ഹാഹ്..ഞാൻ ഒന്നുമല്ല…ആ റോസ്‌മേരി കാരണം ആണ് …അവളാണ് പപ്പിയേ വാങ്ങിച്ചു കൊടുക്കാം എന്ന് പറഞ്ഞത് ” ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു..

“എന്നാപ്പിന്നെ അവളോട് തന്നെ പറ…” മഞ്ജുസിനു അതുകേട്ടപ്പോൾ ദേഷ്യം വന്നു മുഖം വെട്ടിച്ചു .

“അത് മോശം അല്ലെ…” ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിനെ കെട്ടിപിടിച്ചു .

“ഹ്മ്മ്..ആഹ്…നല്ല മണം..ഏതു സോപ്പ് ആടി”

“ശെടാ …ഒന്ന് സ്നേഹിക്കന്നു വെച്ചാ അവൾക്ക് ദേഷ്യം ആണ് ..അല്ലെൽങ്കിൽ ആണേ പരാതിയും …ഇതുകൊള്ളാലൊ സൂക്കേട് ” ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിച്ചു .

“നീ എന്നെ അങ്ങനെ കൂടുതൽ സ്നേഹിക്കല്ലേടാ മുത്തേ..എനിക്ക് പേടിയാ ..” എന്റെ സ്വഭാവം അറിയാവുന്നുണ്ട് മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ പയ്യെ നുള്ളി .

“ചെ …ഇത് സോപ്പൊന്നും അല്ല…ശരിക്കും ആടി ” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് മുത്തി .

“ഉമ്മ്ഹ …” എന്റെ കുറുമ്പ് ഒകെ ആസ്വദിച്ചപോലെ മഞ്ജുവും ഒന്ന് അടങ്ങി .

“നീ റിച്ച് ആയതു ഒരു കണക്കിന് നന്നായി ..നമ്മള് രണ്ടും ഒരേ ലെവൽ ആയിരുന്നേൽ ഒന്ന് ആലോചിച്ചു നോക്കിയേ മിസ്സെ? ഇതുപോലെ നിന്നെ മൈൻഡ് ചെയ്യാൻ പോലും എനിക്ക് മൂഡ് ഉണ്ടാകില്ല…എന്നും ഓരോ പ്രേശ്നവും പ്രാരാബ്ധവും ഒക്കെ ആവും…” ഞാൻ എന്റെ മനസിൽ തോന്നിയത് പറഞ്ഞു മഞ്ജുസിനെ നോക്കി .

“പോടെയ്..” പക്ഷെ എന്റെ കവിളിൽ ഒന്നു തട്ടികൊണ്ട് മഞ്ജുസ് ചിരിക്കുവാണ് ചെയ്തത് .

“എന്താ വിശ്വാസം ആയില്ലേ ?” അവളുടെ ചിരി കണ്ടു ഞാൻ പുരികം ഇളക്കി .

“ഇല്ല..എന്നേക്കാൾ റിച്ച് നീയാ.ബൈ യുവർ ഹാർട്ട് ” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി എന്നെ അവളിലേക്ക് ചേർത്തു. പിന്നെ എന്റെ പിന്കഴുത്തിലും മുടിയിലുമായി കൈകൊണ്ട് തഴുകി .അവളുടെ തോളിലേക്ക് മുഖം വെച്ചുകൊണ്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു .

“ഞാൻ രാവിലെ അങ്ങനെയൊക്കെ പറഞ്ഞോണ്ടാണോ ഈ ഒലിപ്പിക്കല്..” എന്റെ മുടിയിൽ തഴുകികൊണ്ട് മഞ്ജുസ് കുറുകി .

“അല്ലെങ്കിൽ ഞാൻ നിന്നോട് മിണ്ടാറേ ഇല്ലല്ലോ ..ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ മഞ്ജുസേ” അവളെ ഒന്ന് ഇറുക്കികൊണ്ട് ഞാൻ ചിരിച്ചു .

“ഞാൻ ചുമ്മാ പറഞ്ഞതാടാ..നിന്നെ എനിക്കറിഞ്ഞൂടെ …” എന്നിൽ നിന്നും അകന്നുകൊണ്ട് മഞ്ജുസ് ചിരിച്ചു .

“നിനക്കു ഒരു അണ്ടിയും അറിയില്ല …ചുമ്മാ മനുഷ്യനെ മെനക്കെടുത്താൻ അല്ലാതെ ” ഞാൻ പിറുപിറുത്തുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു .

“സഹിച്ചോ …” മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .

“ആഹ്..അല്ലാതെ ഇപ്പൊ വേറെ നിവർത്തി ഇല്ലല്ലോ ..” ഞാനും അതെ രീതിക്ക് പറഞ്ഞു .

“ഓ അല്ലെങ്കിലിപ്പോ നീ വേറെ പോയി കെട്ടും …ഒന്ന് പോടാ …” എന്റെ ഡയലോഗ് കേട്ട് അവള് കളിയാക്കി .

“ആഹ് ചിലപ്പോ കെട്ടിയെന്നൊക്കെ വരും ” ഞാനും കളിയായി പറഞ്ഞു .

“പക്ഷെ വല്യ കാര്യം ഒന്നും ഇല്ല .. ഫസ്റ്റ് നൈറ്റ് നു മുൻപ് നിന്നെ ഞാൻ കൊല്ലും ” അവളും ചിരിച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു .

“ഉവ്വ ഇങ്ങു വാ …നീ ആദ്യം പോയിട്ട് നിന്റെ മറ്റവനെ കൊല്ല്..” നവീനിന്റെ കാര്യം ഓർത്തു ഞാൻ പുരികം ഇളക്കി .

“എന്തിനു …ഒരു കണക്കിന് അവനോടു എനിക്കിപ്പോ തീർത്താൽ തീരാത്ത കടപ്പാട് ആണ് മോനെ ..അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സുഖിക്കാൻ പറ്റോ ” എന്നോടൊത്തുള്ള ജീവിതം ഓർത്തു മഞ്ജുസ് പുഞ്ചിരിച്ചു .

“അല്ല..നിങ്ങള് റിലേറ്റീവ്സ് ആയിട്ടും അവനെ വീട്ടിലെ ഫങ്ക്ഷനുകൾക്ക് ഒന്നും കാണാറില്ലലോ ?” ഞാൻ പെട്ടെന്ന് ഒരു സംശയത്തെ പോലെ തിരക്കി .

“അത്ര ക്ളോസ് റിലേഷൻ ഒന്നും അല്ലെടാ..വകയിലെന്തോ ഒക്കെ ആണ് ..അച്ചുവിന്റെ കല്യാണത്തിന് കണ്ടിരുന്നല്ലോ …” മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .

“യാ യാ ..നീ ഇല്ലാത്തോണ്ട് അവൻ നല്ല ഹാപ്പി ആണെന്ന് പറഞ്ഞു ” ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് ചിരിച്ചു .

“പോടാ ..” മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“ഞാൻ അവനോടു സംസാരിച്ചിരുന്നു …ഒരു താങ്ക്‌സും പറഞ്ഞു ..” മഞ്ജുസ് കഴിഞ്ഞതൊക്കെ മറന്നെന്ന മട്ടിൽ ചിരിച്ചു .

അങ്ങനെ ഞങ്ങള് മിണ്ടിയും പറഞ്ഞും ഇരിക്കുന്നതിനിടെ റോസിമോള് റൂമിലേക്കെത്തി . അതോടെ ഞങ്ങളുടെ സ്വർഗ്ഗരാജ്യത്തിലെ കട്ടുറുമ്പായി പെണ്ണ് മാറി . പിന്നെ അവളുടെ കൂടെ കുറച്ചു നേരം ബെഡിൽ കിടന്നു കുത്തിമറിഞ്ഞും , തലയിണ കൊണ്ട് ഫൈറ്റ് ചെയ്തും നേരം കളഞ്ഞു.

പിറ്റേന്നത്തെ ദിവസം ഞാൻ തിരിച്ചു കോയമ്പത്തൂർക്ക് തന്നേ പോയി. രാവിലെ സ്വല്പം നേരത്തെ ആണ് ഇറങ്ങിയത് . റോസ്‌മോളും എന്റെ കൂടെ വരുന്നുണ്ട് . നാലഞ്ച് ദിവസം കഴിഞ്ഞാൽ ഓണം പ്രമാണിച്ചു വീട്ടിലോട്ട് തന്നെ തിരിച്ചുവരണം .ഉച്ച അടുപ്പിച്ചു ഞങ്ങള് കോയമ്പത്തൂർ എത്തി .നേരെ ഓഫീസിലോട്ടാണ് പോയത് . പാർക്കിംഗ് സൈഡിൽ കാർ നിർത്തിക്കൊണ്ട് ഞാൻ ഇറങ്ങി . മറുവശത്തെ ഡോർ തുറന്നു റോസ്‌മോളും നിരങ്ങി നിരങ്ങി താഴേക്കിറങ്ങി . എന്റെ കൂടെ വന്നു വന്നു പെണ്ണിന് ഇപ്പൊ എല്ലാം കാണാപാഠം ആണ് .

വരുന്ന വഴിക്ക് രണ്ടു മൂന്നുവട്ടം ഓരോ സ്ഥലത്തു നിർത്തി മൂത്രം ഒകെ ഒഴിപ്പിച്ചു ,വെള്ളവും മിട്ടായിയും ഒകെ വേടിച്ചു കൊടുത്താണ് അത്രേടം വരെ എത്തിച്ചത് . ഒരു വൈറ്റ് ഷർട്ടും കറുത്ത ജീൻസ് പാന്റും ആണ് അവളുടെ വേഷം . ഷർട്ടിന്റെ കൈ മഞ്ജുസ് പോരുന്ന നേരത്തു മടക്കി പകുതിയോളം കേറ്റിവെച്ചിട്ടുണ്ട്.

കാറിൽ നിന്നിറങ്ങി അവള് വേഗം എന്റെ വശത്തേക്ക് ഓടിവന്നു . പിന്നെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി .

“പോവ ചാച്ചാ ..” അവൾ എന്നോടായി തിരക്കി.

‘”ഹ്മ്മ്..നടക്ക് നടക്ക്” ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ മുന്നോട്ട് നടന്നു . എന്റെ കൈപിടിച്ച് അവളും .

ഓഫീസ് ബിൽഡിങ്ങിന്റെ മുൻപിൽ ഒരു സെക്യൂരിറ്റി ഉണ്ട് . സ്വല്പം പ്രായമുള്ള ആളാണ് . കല്യാണസുന്ദരം എന്നാണ് കക്ഷിയുടെ പേര്. ഞങ്ങള് “സുന്ദരണ്ണൻ” എന്നാണ് അങ്ങേരെ വിളിക്കുന്നത് .

ചില്ലു വാതിലുകൾ നിറഞ്ഞ എൻട്രൻസിന് മുൻപിൽ നിന്ന പുള്ളി ഞങ്ങളെ കണ്ടതും ഒന്ന് ചിരിച്ചുകൊണ്ട് സലാം വെച്ചു .

ഞാൻ തിരിച്ചും കൈ ഉയർത്തി അഭിവാദ്യം ചെയ്തു ഒന്ന് ചിരിച്ചു .

” പോലീശ് മാമാ …” പോലീസുകാരുടേതിന് സമാനമായ യൂണിഫോം ആണ് സെക്യൂരിറ്റി സുന്ദരം അണ്ണന് . അതുകൊണ്ട് പൊന്നൂസ് അങ്ങേരെ പോലീസ് മാമൻ എന്നാണ് വിളിക്കുന്നത് . അങ്ങേരെ ഉറക്കെ വിളിച്ചുകൊണ്ട് റോസ്‌മോളും കൈവീശി .

അയാളും അതിനു പുഞ്ചിരിയോടെ കൈവീശി .

“എപ്പടി ഇറുക്ക് സുന്ദരണ്ണാ..സുഖം അല്ലെ ?” അങ്ങേരുടെ അടുത്തേക്ക് നടന്നെത്തിയതും ഞാൻ പുഞ്ചിരിയോടെ തിരക്കി .

“നല്ല ഇറുക്ക് സാർ …?” തമിഴന്മാർക്ക് നമ്മളെ ഒകെ നല്ല ബഹുമാനം ആണ് . എന്നെ എത്ര സാർ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞാലും പുള്ളിയുടെ നാവില് അതെ വരൂ ..

“ഹ്മ്മ് ..എല്ലാരും ഉള്ളിൽ ഇല്ലേ ?” ജഗത്തിന്റെയും ശ്യാമിന്റെയും കിഷോറിന്റെയുമൊക്കെ കാര്യം ഓർമിപ്പിച്ചുകൊണ്ട് ഞാൻ തിരക്കി .

“ഇറുക്ക് സാർ ..ഉള്ളെ പൊങ്കെ..” അത്രയും പറഞ്ഞുകൊണ്ട് പുള്ളിക്കാരൻ വാതിൽ ഞങ്ങൾക്കായി തുറന്നു പിടിച്ചു . ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് റോസ്‌മോളുടെയും കൈപിടിച്ച് ഉള്ളിലേക്ക് കയറി .

എന്നെനോക്കി ആരേലും ഗുഡ്മോർണിംഗ് സാർ എന്നൊക്കെ വിഷ് ചെയ്യുന്നത് ചളിപ്പ് ആയതുകൊണ്ട് അമ്മാതിരി പരിപാടി ഒന്നും ഓഫീസിൽ വേണ്ടെന്നു ഞാൻ എല്ലാരോടും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കണ്ടാൽ എല്ലാവരും ഒന്ന് ചിരിച്ചുകാണിച്ചുകൊണ്ട് ഒന്ന് കൈ ഉയർത്തും..

ഞങ്ങളെ കണ്ടതോടെ എല്ലാവരും ഒന്ന് ഗൗനിച്ചു..ഞാൻ തിരിച്ചും . അവർക്കിടയിലൂടെ ഞാനും റോസ്‌മോളും മുൻപോട്ട് നടന്നു ..

“മൂത്തി അങ്കിൽ …” അക്കൗണ്ടന്റ് മൂർത്തി അണ്ണനെ കണ്ടതും പെണ്ണ് ഉറക്കെ വിളിച്ചു കൂവി . അതുകേട്ടു അവിടെ ജോലി ചെയ്യുന്ന മറ്റു ജീവനക്കാരും ഒന്ന് ചിരിച്ചു . സാധാരണ വളരെ സൈലന്റ് ആയി കാര്യങ്ങൾ നീങ്ങുന്ന ഓഫീസിൽ റോസീമോൾ വന്നാൽ പിന്നെ ഒച്ചയും ബഹളവും ഒക്കെ ആണ് .

“അങ്കില് എന്താ ചെയ്യുന്നേ …” “ഇതെന്താ ..” “ഈ ടി.വി ലു കാട്ടൂൺ ഇല്ലേ ” “ആന്റി ചായ കുച്ചോ..”

എന്നൊക്കെ തുടങ്ങി എല്ലാവരെയും പോയി ശല്യം ചെയ്യും .കമ്പ്യൂട്ടറിൽ വർക്ക് ചെയ്യുന്നവരുടെ അടുത്തു പോയിട്ട് വെറുതെ കീ ബോർഡിൽ ഒകെ ഞെക്കി അവരുടെ ക്ഷമ പരീക്ഷിക്കും . നമ്മുടെ പ്രോഡക്ട് ആയോണ്ട് ആരും ഒന്നും പറയില്ല. സ്വതവേ ഗൗരവക്കാരായ ചിലരുടെ അടുത്ത് മാത്രം അവള് പോവില്ല. അവരൊക്കെ ആള് പാവം ആണെങ്കിലും മുഖത്തൊരു വില്ലൻ ലുക്ക് ഉള്ളോണ്ട് അവൾക്ക് പേടിയാണ് . ചില ആളുകൾ ജോലി ചെയ്യുന്നതൊക്കെ അവള് കൗതുകത്തോടെ പോയി നോക്കി നിൽക്കാറും ഉണ്ട് .

റോസ്‌മോളുടെ ശബ്ദം കേട്ട് മൂർത്തി അണ്ണനും ഞങ്ങളെ ഒന്ന് എത്തിനോക്കി .

“ആഹ്….ഗുഡ് മോർണിംഗ് പൊന്നു …” പുള്ളി അവളെ കണ്ടതോടെ എഴുനേറ്റു നിന്ന് ചിരിച്ചു .

പണ്ട് അവള് വിളിച്ചിട്ട് നോക്കിയില്ലെന്നോ , വിഷ് ചെയ്തിട്ട് മിണ്ടിയില്ലെന്നോ എന്നൊക്കെ പറഞ്ഞു മൂർത്തി സാറുമായി വഴക്കിട്ടതാണ് .അതിനു ശേഷം പിന്നെ മൂർത്തി അണ്ണൻ റോസ്‌മോളുമായി നല്ല കൂട്ടാണ്.

“അങ്കിലിനു തോനെ പൈശ തരാൻ പൊന്നു ചാച്ചനോട് പഞിണ്ട്..” മുൻപ് മൂർത്തി അണ്ണൻ പറഞ്ഞ കാര്യം ഓർത്തു പൊന്നൂസ് പറഞ്ഞൊപ്പിച്ചു..തപ്പിത്തടഞ്ഞുകൊണ്ടാണ് അവള് വലിയ വാചകങ്ങൾ പറയുന്നത് ..

മുൻപ് വന്നപ്പോൾ ഓഫീസിൽ നിന്നും ശമ്പളം ഒന്നും കിട്ടുന്നില്ല എന്നൊക്കെ മൂർത്തി അണ്ണൻ പൊന്നൂസിനോട് പറഞ്ഞിരുന്നു . അവളെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണ് . ശമ്പളം ഒകെ കുറവാണു, അച്ഛനോട് പറഞ്ഞിട്ട് മൂർത്തി അങ്കിളിനു കൊറേ പൈസ തരാൻ പറ എന്നൊക്കെ പുള്ളി അറിയുന്ന മലയാളത്തിൽ മോളോട് തട്ടിവിട്ടിരുന്നു .

“അപ്പിടിയാ ..ശരി ശരി …” പുള്ളി അതുകേട്ടു ചിരിച്ചു .

“ആ ..അപ്പിടി …” അവളും അതുപോലെ പറഞ്ഞു തലയാട്ടി . അതൊക്കെ കേട്ട് ഓരോ ഓപ്പൺ ക്യാബിനിലായി ഇരിക്കുന്നവർ ചിരിക്കുന്നുണ്ട്. ഞാൻ മൂർത്തി അണ്ണനെ വിഷ് ചെയ്തു റോസ്‌മോളെയും കൂട്ടി എന്റെ കാബിനിലേക്ക് കയറി .

പിന്നെ സീറ്റിലേക്ക് ചെന്നിരുന്നു . റോസ്‌മോളും എന്റെ അടുത്തായി മറ്റൊരു കസേരയിൽ ഇരുന്നു . അവളുടെ കാലുകൾ ഒന്നും അതിൽ ഇരുന്നാൽ നിലത്തേക്കെത്തില്ല..അതുകൊണ്ട് കസേരയിൽ ചാരി കിടക്കുകയാണ് എന്ന് പറയാം .

“അതേയ്… മിണ്ടാണ്ടിരുന്നോണം കേട്ടല്ലോ …” സീറ്റിലിരുന്നു മുന്പിലിരുന്ന ലാപ് ഓൺ ചെയ്തുകൊണ്ട് ഞാൻ റോസ്‌മോളെ നോക്കി .

“ഹ്മ്മ് …” അതിനു അവള് പയ്യെ തലയാട്ടി . അതൊക്കെ ചുമ്മാ എന്നെ ബോധിപ്പിക്കാൻ വേണ്ടിയാണു എന്ന് അവൾക്കും എനിക്കുമൊക്കെ നന്നായിട്ട് അറിയാം ..

ലാപ് ഉണക്കിയ ശേഷം ഞാൻ ഓഫീസ് റൂമിലെ എ.സി ഓൺ ചെയ്തു തണുപ്പ് സ്വല്പം കുറച്ചിട്ടു . പെണ്ണിന് അധികം തണുപ്പ് പറ്റില്ല. വേഗം ജലദോഷം പിടിക്കും .അങ്ങനെ ഇരിക്കെ ജഗത് ക്യാബിനിലേക്ക് കേറിവന്നു .ഫോര്മാലിറ്റിയുടെ ആവശ്യം ഒന്നും ഞങ്ങൾക്കിടയിൽ ഇല്ലാത്തോണ്ട് കക്ഷി നേരെ വാതിൽ തുറന്നു കേറി .

“ഹായ് പൊന്നു …” എന്റെ അടുത്തിരിക്കുന്ന റോസ്‌മോളെ വിഷ് ചെയ്തു ചിരിച്ചുകൊണ്ടാണ് ജഗത് അകത്തേക്ക് കേറിയത് .

“ഹായ് മാമ ….” അവള് തിരിച്ചും കൈവീശികൊണ്ട് ചിരിച്ചു .

“സുഖം അല്ലേ ? ” പുള്ളി വീണ്ടും തിരക്കിക്കൊണ്ട് ഞങ്ങൾക്ക് മുൻപിൽ കിടന്ന കസേരകളിലൊന്നിൽ ഇരുന്നു .

“ശുകം ആഹ് ..” അതിനു അവള് കൊഞ്ചലോടെ മറുപടി പറഞ്ഞു അടുത്തിരുന്ന എന്നെ ഒളികണ്ണിട്ട് നോക്കി .ഞാൻ അത് മൈൻഡ് ആക്കാതെ ജഗത്തിനോടായി സംസാരം തുടങ്ങി .

അപ്പോഴേക്കും റോസിമോള് കസേരയിൽ നിന്നും നിരങ്ങി താഴേക്കിറങ്ങാൻ ശ്രമം തുടങ്ങിയിരുന്നു . ഒരുവിധം അവള് ചാടി ഇറങ്ങി.

“ഡീ അവിടെ ഇരി …” അവള് താഴെ ഇറങ്ങിയതും ഞാൻ കണ്ണുരുട്ടി.

“ഇല്യ ..നാൻ പോവാ …”

“ഡീ ഡീ …” ഞാൻ വിളിച്ചെങ്കിലും പെണ്ണ് നിക്കാതെ ഓടി ..

“പോയി…” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .പിന്നെ വീണ്ടും ജഗത്തുമായി സംസാരം തുടർന്നു .

“കവി…ഒരു ഡീൽ ക്യാൻസൽ ആച്..നമ്മ മെറ്റീരിയൽ അവളോ വർത്ത് ഇല്ലെന്നു സൊല്ലിയിറുക്കാ ” ജഗത് ഞങ്ങളുടെ ഒരു ബിസിനസ് ഡീൽ നഷ്ടപെട്ടതോർത്തു സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഏതു ടീം ആണ് ?” ഞാൻ സംശയത്തോടെ തിരക്കി .

“രവിചന്ദ്രൻ സാർ കമ്പനി ആണ് …” അവൻ പയ്യെ അതിനു മറുപടി നൽകി.

“അയാള് പണ്ടേ ഉടായിപ്പ് ആണ്..പോണെങ്കി പോട്ടെ ..” ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു . റെഡിമെയ്ഡ് ആയി ഡ്രെസ്സുകൾ കയറ്റി അയക്കുന്ന ഞങ്ങളുടെ കമ്പനിയുടെ നല്ലൊരു പർച്ചെസർ ആണ് രവിചന്ദ്രൻ . കേരളത്തിലും തമിഴ്‌നാട്ടിലും മുംബൈയിലും ഒകെ ആയി പുള്ളിക്ക് കുറെ ടെക്സ്റ്റൈൽ ഷോപ്‌സ് ഉണ്ട്.

“അപ്പടി സൊല്ലതാടാ ..ഏതാവത് സൊല്ലി റീറ്റെയ്‌ൻ പണ്ണണം ” ജഗത് എന്നോടായി ചിരിയോടെ പറഞ്ഞു .

നീ തന്നെ പറ അയാളോട് ..എനിക്കൊന്നും വയ്യ …” ഞാൻ ഒഴിഞ്ഞുമാറികൊണ്ട് കസേരയിലേക്ക് ചാഞ്ഞു .

പക്ഷെ ജഗത് എന്നെ വീണ്ടും നിർബന്ധിച്ചു . ഞങ്ങളുടെ വലിയൊരു ഡീൽ പുള്ളിയുമായാണ് . അത് നഷ്ടപ്പെട്ടാൽ ചെറിയ ഒരു ക്ഷീണം തന്നെയാണ് എന്നത് സത്യം ആണെങ്കിൽ കൂടി അയാള് കുറച്ചു കാലം ആയി ചൊറി ആണ് .

അങ്ങനെ സംസാരിച്ചിരിക്കെ ശ്യാം റോസ്‌മോളേയും എടുത്തുകൊണ്ട് ക്യാബിനുള്ളിലേക്ക് കയറിവന്നു .പിന്നെ അവനും ഞങ്ങളുടെ ഡിസ്കഷനിൽ ജോയിൻ ചെയ്തു . എന്ത് വേണം എന്ന ഭാവത്തിൽ ഞാൻ ശ്യാമിനെ നോക്കി .

“അത് വേണ്ടാന്ന് വെക്കാം ശ്യാമേ ..എന്തിനാ അയാളെ ഇങ്ങനെ താങ്ങുന്നത് …അല്ലേൽ തന്നെ കുറെ ഡെബ്റ്റ് ഉണ്ടെന്നാണ് മൂർത്തി അണ്ണൻ പറഞ്ഞത് ..” ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു .

“കവി പറയുന്നത് തന്നെയാ ശരി..ക്വാളിറ്റി ചെക്കിങ് ഒകെ അത്രേം സ്ട്രിക്ട് ആയിട്ട് നടത്തി അയച്ച മെറ്റീരിയൽസ് ആണ് . രവി സാർ ചുമ്മാ നമ്മളെ ഊശിയാക്കുവാണ് . അയാള് പോയാൽ വേറെ ആളെ പിടിക്കണം. ഒന്നാമത് നമ്മള് കൊടുക്കുന്ന ക്രെഡിറ്റ് ഫെസിലിറ്റിയും ലെസ്സ് റേറ്റ് ഉം ഒന്നും അയാൾക്ക് മറ്റൊരു കമ്പനിയിൽ നിന്ന് കിട്ടാൻ പോലും പാടാണ് ..” ശ്യാം എന്നോടും ജഗത്തിനോടും ആയി പറഞ്ഞു .

“ശരി ..അപ്പടി നാ വിടലാം…അവര് വന്ത് വേണു സാർ ഇരുക്കുറ കാലത്തിലെ ഇരുന്ത് നമ്മ കസ്റ്റമർ താൻ , അതുകൊണ്ട് പറഞ്ഞതാ .പിന്നെ കവിന്റെ ഫാദർ ഇൻ ലോ രവിസാറിന്റെ ഫ്രണ്ട് ആണ് …” മഞ്ജുസിന്റെ അച്ഛൻ കമ്പനി വാങ്ങിച്ച സമയം തൊട്ടേ രവിചന്ദ്രൻ കമ്പനിയുടെ ഡീലർ ആണ് . മാത്രമല്ല മഞ്ജുസിന്റെ അച്ഛനുമായി സൗഹൃദവും ഉണ്ട് . ആ കാര്യം ഒന്നോർമ്മപെടുത്തിയ പോലെ ജഗത് ചിരിച്ചു .

“ആഹ്..അങ്ങനെ ഒരു മൈര് ഉണ്ട് ..” ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . പക്ഷെ റോസിമോള് ആ സമയത് എന്റെ തൊട്ടടുത്ത് തന്നെ ചുറ്റിപറ്റി നിക്കുന്നുണ്ടായിരുന്നു .അതുകൊണ്ട് തന്നെ ശ്യാമും ജഗത്തും ഒന്ന് ചിരിച്ചു..

“ഓ …എടി പൊന്നൂസ് നീ ഒന്ന് പൊറത്തു ഇറങ്ങി നിന്നെ …” ഞാൻ അബദ്ധം ഓർത്തു അവളുടെ തലയിൽ ഒന്ന് തഴുകി .

“നാൻ പോവില്യ …” അതിനു അവള് ചിണുങ്ങിക്കൊണ്ട് മറുപടി നൽകി എന്റെ മടിയിലേക്ക് വലിഞ്ഞു കയറി .

“ഞാൻ മഞ്ജുസിനെ വിളിച്ചു നോക്കട്ടെ …അവള് അച്ഛനെ വിളിച്ചോളും ..എന്നിട്ട് തീരുമാനിക്കാം ക്യാൻസൽ ആക്കണോ വേണ്ടയോ എന്ന് ..” പെണ്ണിനെ മടിയിലേക്കിരുത്തികൊണ്ട് ഞാൻ ശ്യാമിനോടും ജഗത്തിനോടും പറഞ്ഞു .

“ഹ്മ്മ്..എളുപ്പം വേണം …പിന്നെ ഇതിലൊക്കെ ഓരോ സൈൻ ഇട്ടേ ..” ശ്യാം കയ്യിലുണ്ടായിരുന്ന പേപ്പേഴ്സ് ഒകെ എന്റെ മുന്നിലേക്ക് വെച്ചുകൊണ്ട് ഗൗരവത്തോടെ സംസാരിച്ചു .

“ഞാൻ ഓൺലൈൻ ആയിട്ട് ഇട്ടതാണല്ലോ ?” ഞാൻ സംശയത്തോടെ അവനെ നോക്കികൊണ്ട് അതൊക്കെ കൈനീട്ടി വാങ്ങി .

“രണ്ടും വേണം കോപ്പേ …” ശ്യാം എന്നെ തിരുത്തികൊണ്ട് ദേഷ്യപ്പെട്ടു .അതോടെ ഞാൻ ചിരിച്ചുകൊണ്ട് അതൊക്കെ വാങ്ങിവെച്ചു .

“പോയിട്ട് കുറച്ചു കഴിഞ്ഞിട്ട് വാ ..ഓരോന്നായിട്ട് ഇട്ടു തീരണ്ടേ …” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ..പിന്നെ കസേരയിലേക്ക് ചാഞ്ഞു ..പിന്നാലെ റോസ്‌മോളും എന്റെ ദേഹത്തേക്ക് ചാഞ്ഞു ..

“ചാച്ചാ…മ്മക്ക് പോവാ …” കൈകൾ വിടർത്തി എന്റെ ദേഹത്തേക്ക് ചാഞ്ഞു റോസിമോള് പറഞ്ഞു .

“ഇത് പാർക്ക് ഒന്നുമല്ല…രണ്ടും കൂടി ടൈറ്റാനിക് കളിയ്ക്കാൻ ..” എന്റെ ദേഹത്തേക്ക് കൈകൾ വിടർത്തികൊണ്ട് ചാഞ്ഞ റോസിമോളെ നോക്കി ശ്യാം ചിരിച്ചു .

“പോടേയ്…ഞങ്ങള് വേണെങ്കി ഇവിടെ ഫുട്ബോൾ കളിക്കും അല്ലെ പൊന്നുസേ..” ഞാൻ ചിരിച്ചുകൊണ്ട് പെണ്ണിനെ കെട്ടിപിടിച്ചു .

“ആഹ്…കളിക്കാം …” അതുകേട്ടതും പെണ്ണ് ചാടിപിടഞ്ഞു എന്നെ തിരിഞ്ഞു നോക്കി .അതുകേട്ടു പോകാനായി എനേറ്റ ശ്യാമും ജഗത്തും ഒന്ന് ചിരിച്ചു .

“ഒലക്ക…വെറുതെ പറഞ്ഞതാ പിശാശ്ശെ..” ഞാൻ അവളുടെ ചോദ്യം കേട്ട് കണ്ണുരുട്ടികൊണ്ട് അവളെ ഇറുക്കി .

“ആഹ് ഹ ഹ …ചാച്ചാ…ഹ്ഹ്ഹ് ” ഞാൻ അവളെ സ്വല്പം ബലമായി തന്നെ ഇറുക്കിയതും റോസ്‌മോൾ ഒന്ന് പിടഞ്ഞു . ഒന്ന് ദേഷ്യം പിടിച്ച പോലെ അലറിക്കൊണ്ട് അവള് എന്റെ തുടയിൽ നുള്ളി .പക്ഷെ അവളുടെ കുഞ്ഞികൈകൊണ്ട്‌ നുള്ളിയാലൊന്നും എനിക്ക് വേദനിക്കില്ലെന്നു പെണ്ണിന് അറിയില്ലലോ .

“പോടാ പോടാ …” അതുനോക്കി നിന്ന ശ്യാമിനെ നോക്കി ഞാൻ ചിരിച്ചു..അതോടെ ശ്യാമും ജഗത്തും പുഞ്ചിരിയോടെ പിൻവാങ്ങി .

“ആഹ്..വിത് ചാച്ചാ ….” ഞാൻ അവളെ ഇറുകെ പിടിച്ച കാരണം റോസ്‌മോൾ ഒന്ന് ചിണുങ്ങി .

“വിടില്യ ചാച്ചാ ….” ഞാൻ അതിനു അവളുടെ അതെ ശൈലിയിൽ മറുപടി പറഞ്ഞു ചിരിച്ചു .

അതോടെ പൊന്നൂസ് ഒന്ന് ചിണുങ്ങിക്കൊണ്ട് എന്റെ ദേഹത്തേക്ക് ചാഞ്ഞു . അപ്പോഴേക്കും ഞാൻ ഫോൺ എടുത്തു മഞ്ജുസിന്റെ നമ്പർ ഡയൽ ചെയ്തു സ്പീക്കർ മോഡിൽ ഇട്ടു…

മഞ്ജുസിന്റെ ക്യൂട്ട് ആയ ചിരിയോടെയുള്ള ഫോട്ടോ അതോടെ ഡിസ്‌പ്ലേയിലും തെളിഞ്ഞു. റോസ്‌മോളും അതോടെ ഡിസ്‌പ്ലേയിലേക്ക് കണ്ണുനട്ടു .സ്വല്പ നേരം റിങ് ചെയ്ത ശേഷം മറുതലക്കൽ കാൾ അറ്റൻഡ് ചെയ്തു .

“ആഹ് ..പറ …”

“ആഹ്..ഉമ്മ്ഹ …എന്റെ കവി എവിടെടി ?” മഞ്ജുസ് തിരിച്ചും ഉമ്മ നൽകികൊണ്ട് ചിരിയോടെ തിരക്കി .

“ഇവിടുണ്ട് …പറ …” ഞാൻ അതുകേട്ടു പയ്യെ പറഞ്ഞു .

“ഞാൻ എന്ത് പറയാൻ..നീ വിളിച്ച കാര്യം പറ ” മഞ്ജുസ് മറുതലക്കൽ ചിരിച്ചു .

“ചുമ്മാ നിന്റെ സൗണ്ട് കേൾക്കാൻ …” ഞാൻ ചിരിച്ചുകൊണ്ട് തട്ടിവിട്ടു .

“ഓഹോ….” അതുകേട്ടു മറുതലക്കൽ ഒരു ചിരി വിരിഞ്ഞു .

“അപ്പൂശ് എവിടെ മഞ്ജു …” അപ്പോഴേക്കും റോസ്‌മോൾ വീണ്ടും സംസാരം തുടങ്ങി . എന്റെ കയ്യിന്നു ഫോൺ തട്ടിപറിച്ചാണ് അവളുടെ സംസാരം .

“അയ്യോ എന്തൊരു സ്നേഹം അപ്പൂസിനോട് …ഇവിടുണ്ട് … ” പെണ്ണിനെ കളിയാക്കുന്ന പോലെ പറഞ്ഞുകൊണ്ട് മഞ്ജുസ് ചിരിച്ചു .

“ഇങ്ങു താടി ..ഞാൻ കാര്യം പറയട്ടെ …” ഫോൺ കയ്യിൽ പിടിച്ചു ഇരുന്ന റോസ്‌മോളുടെ കയ്യിൽ നിന്നും ഫോൺ ബലമായി വാങ്ങി ഞാൻ കണ്ണുരുട്ടി .

“എന്താണ് അവിടെ പ്രെശ്നം ?” ഞങ്ങളുടെ സംസാരം ഫോണിലൂടെ ശ്രദ്ധിച്ചെന്ന പോലെ മഞ്ജുസ് തിരക്കി .

“പ്രെശ്നം ഒന്നുമില്ല..ഞാൻ വാട്സാപ്പിൽ ഡീറ്റൈൽ ആയിട്ട് വോയിസ് ഇടാം …വേഗം റിപ്ലൈ വേണം ..ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും …” ഞാൻ കളിയായി പറഞ്ഞു പുഞ്ചിരിച്ചു .

“ആഹ്..നോക്കട്ടെ ..ആദ്യം ഇട് ” മറുതലക്കൽ അവളും ഒന്ന് ചിരിച്ചു .

“ഓഹ്‌..ദാ വരുന്നു ..അപ്പൂസേ…” അതിനിടെ സ്വല്പമുറക്കെ ആദിക്കുള്ള മറുപടിയും പറയുന്നത് വ്യക്തമായി കേൾക്കാം . ഫോൺ ചെയ്യുന്നതിനിടെ അവൻ എന്തിനോ വിളിച്ചുകാണും ..

“നീ വെച്ചോ..ഞാൻ നോക്കിയിട്ട് വിളിക്കാം …ചെക്കൻ വിളിക്കുന്നുണ്ട്..ഞാൻ ടോയ്‌ലെറ്റിൽ അവനെ ഇരുത്തിയിട്ട് പോന്നതാ” മഞ്ജുസ് ചിരിച്ചുകൊണ്ട് വേഗം ഫോൺ വെച്ചു.

അതോടെ റോസിമോളെ മടിയിൽ നിന്നും താഴെ ഇറക്കി ഞാൻ പേപ്പറുകളിൽ ഒപ്പിട്ടു തുടങ്ങി . വൗച്ചർ ,കോൺട്രാക്ട് പേപ്പർ , സർക്കാർ കാർഡുകൾ , പേയ്‌മെന്റ് റെസിപ്പ്റ്റുകൾ അങ്ങനെ കുറെ എണ്ണം ഒപ്പിടാൻ ഉണ്ട് .

പെണ്ണ് റൂമിലൊക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് .എന്റെ മൊബൈലും വാങ്ങി കയ്യിൽ വെച്ചിട്ടുണ്ട് .ഗെയിം കളിച്ചുകൊണ്ട് എന്തൊക്കെയോ പിറുപിറുത്താണ് ഉലാത്തൽ! എന്റെ പരിപാടി കഴിഞ്ഞിട്ടും അവളുടെ കളി കഴിയുന്ന ലക്ഷണം ഒന്നുമില്ല ..

അങ്ങനെ ഇരിക്കെ ആണ് മഞ്ജുസിന്റെ കാൾ വന്നത് .കളി കൊടുമ്പിരി കൊണ്ടിരിക്കെ കാൾ വന്നു കേറിയതോടെ റോസിമോള് തലയ്ക്കു കൈകൊടുത്തു..

“ശൊ…മഞ്ജു …ഹ്ഹ്ഹ് ” പെണ്ണ് ദേഷ്യത്തോടെ പറഞ്ഞു എന്നെനോക്കി .പിന്നെ കാൾ അവള് തന്നെ അറ്റൻഡ് ചെയ്തു ..

“എന്തിനാ മഞ്ജു വിച്ചേ …?” റോസിമോള് തന്നെ ഗൗരവത്തിൽ തിരക്കി .അപ്പോഴേക്കും ഞാൻ സീറ്റിൽ നിന്ന് ഇറങ്ങി അവളുടെ അടുത്തേക്ക് ചെന്നു.

“ആവശ്യം ഉണ്ടായിട്ട്..ഫോൺ അവനു കൊടുക്ക് പെണ്ണെ ..” റോസ്‌മോൾടെ ചോദ്യം കേട്ട് മഞ്ജുസ് ചിരിച്ചു .അപ്പോഴേക്കും ഞാൻ പെണ്ണിന്റെ കയ്യിന്നു ഫോൺ തട്ടിപ്പറിച്ചു മറുകൈകൊണ്ട് അവളെയും എടുത്തു പൊക്കി .

“പറ പറ….എന്തായി ..?” ഞാൻ ഗൗരവത്തിൽ തിരക്കി .

“ഒന്നും ആയില്ല…അച്ഛനോട് നീ തന്നെ സംസാരിച്ചോ…എനിക്കൊന്നും വയ്യ ..” മഞ്ജുസ് തീർത്തു പറഞ്ഞു .

“അങ്ങനെ പറയെല്ലെടി മുത്തേ …നീ വിളിക്ക് …” ഞാൻ അവളെ ഒന്ന് സോപ്പിട്ടു .

“നാൻ വിളികാം ..ഗ്രാൻപാ പാവാ ” ഞങ്ങളുടെ സംസാരം കേട്ട് റോസ്‌മോൾ ഇടയിൽ കേറി .

“നിന്നോട് ചോയ്‌ച്ചോ ?” ഞാൻ അതുകേട്ടു പെണ്ണിനെ നോക്കികണ്ണുരുട്ടി .

“നീ എന്തിനാ ഒകെ എന്റെ പെരടിക്ക് ഇടുന്നെ ? വേണേൽ വിളിച്ചോ…അല്ലേൽ തന്നെ എനിക്ക് അവിടെ എന്താ റോൾ ” മഞ്ജുസ് ഒഴിഞ്ഞുമാറികൊണ്ട് പറഞ്ഞു .

“അപ്പൊ പറ്റില്ല ?” ഞാൻ സംശയത്തോടെ ചോദിച്ചു .

“ഇല്ല…” മഞ്ജുസ് തറപ്പിച്ചു പറഞ്ഞു .

“ഹ്മ്മ്..ശരി …ഇപ്പൊ അങ്ങനെ ഒകെ ആയി ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“സെന്റി അടിക്കല്ലേ മോനെ…ഞാൻ ഇത് കൊറേ കേട്ടതാ ..” മഞ്ജുസ് ചിരിച്ചുകൊണ്ട് കാൾ കട്ടാക്കി .

“ന്താ ചാച്ചാ ?” എന്റെ ഭാവം കണ്ടു പൊന്നൂസ് സംശയം പ്രകടിപ്പിച്ചു എന്റെ കഴുത്തിൽ കൈചുറ്റി .

“ഏയ് ….ഒന്നും ഇല്ല …ഒരുമ്മ തന്നെ ” ഞാൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് അവളെ നോക്കി ചിണുങ്ങി .അതോടെ എന്റെ പിന്കഴുത്തിൽ കൈകൾ രണ്ടും കുരുക്കികൊണ്ട് റോസ്‌മോൾ ചിരിയോടെ മുന്നോട്ടാഞ്ഞു .

“ഉമ്മ്ഹ …” പിന്നെ എന്റെ ചുണ്ടത്തു പയ്യെ മുത്തി . കുഞ്ഞിലേ തൊട്ടു ശീലമായതുകൊണ്ട് അവള് ചുണ്ടിൽ ആണ് ഇപ്പോഴും ഉമ്മവെക്കുന്നത് . ആ കുഞ്ഞി ചുണ്ടുകൾ എന്റെ ചുണ്ടിൽ പതിയുമ്പോൾ എനിക്ക് പ്രേത്യകിച്ചു ഒരു വികാരവും ഉണ്ടാകാറില്ല .

“ഉമ്മ്ഹ …” ഞാൻ തിരിച്ചു അവളുടെ മൂക്കിൻത്തുമ്പിലും മുത്തി ചിരിച്ചു .

” പോവാം ..?” പിന്നെ പുരികം ഉയർത്തി അവളെ നോക്കി. അതിനു പെണ്ണിന് നൂറുവട്ടം സമ്മതം ആണ് . അതോടെ അവളെയും എടുത്തു ഞാൻ പുറത്തേക്കിറങ്ങി .

ഏതാണ്ട് ലഞ്ച് ടൈം ഒകെ ആയതുകൊണ്ട് ഇനി ഫുഡ് കഴിച്ചിട്ട് അവളെയും കൊണ്ട് പുറത്തൊക്കെ കറങ്ങാം എന്ന് കരുതി…മെയിൻ ആയിട്ട് മാളിൽ പോയി അവിടെയുള്ള കിഡ് ഗെയിം സെക്ഷനിൽ കളിച്ചു നേരം കളയുന്നതാണ് റോസ്‌മോളും ആദിയും വന്നാൽ എനിക്കുള്ള മെയിൻ പണി . അവർ ഉള്ളപ്പോൾ ശ്യാമിന്റെയും കിഷോറിന്റെയും കൂടെ ബാറിൽ ഒന്നും പോകാൻ പറ്റില്ല . പിള്ളേരുള്ളപ്പോൾ അവരും അങ്ങനെ കഴിക്കാറില്ല .പാർക്കിലും മാളിലും സിനിമ തിയേറ്ററിലുമൊക്കെയായി നേരം കളയൽ ആണ് ഞങ്ങളുടെ മെയിൻ ഹോബി .

അങ്ങനെ ഞങ്ങൾ അവിടെ നിന്നിറങ്ങി . സിറ്റിയിൽ പോയി ഫുഡ് ഒകെ കഴിച്ചു തിരികെ ഓഫീസിലോട്ടു തന്നെ വന്നു. പിന്നെ ഒന്ന് രണ്ടു ചെറിയ മീറ്റിങ് ഉണ്ടായിരുന്നു . പുതിയ ഡീലുമായി ബന്ധപ്പെട്ടുള്ള ആളുകളുമായുള്ള ഫോർമൽ ടോക്ക് ആയതുകൊണ്ട് റോസ്‌മോളെ കിഷോറിനൊപ്പം ഫാകറ്ററിയിലേക്ക് പറഞ്ഞുവിട്ടാണ് മീറ്റിങ്‌ അറ്റൻഡ് ചെയ്തത് .

ഫാക്ടറിയിൽ ജോലി ചെയ്യുന്നവർ ബഹുഭൂരിപക്ഷവും തമിഴന്മാർ ആണ് . സ്ത്രീകളും പുരുഷന്മാരും ഒകെ ആ കൂട്ടത്തിൽ ഉണ്ട്. നൂലുകളുടെ നിര്മ്മാണവും , നെയ്ത്തും ,സ്റ്റിച്ചിങ്ങും , വസ്ത്ര നിർമാണവും , ഡ്രൈ ക്ളീനിംഗും , പൈന്റിങ്ങും ഒക്കെയായി ധാരാളം ജോലിക്കാർ ഉണ്ട് .

ആദ്യമൊക്കെ പരമ്പരാഗത ശൈലിയിൽ ആയിരുന്നെങ്കിൽ ഇപ്പൊ കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ഉപയോഗിച്ചും വസ്ത്ര നിർമാണം നടക്കുന്നുണ്ട്. പല പ്രോസസുകളിൽ ആയി നടക്കുന്ന നിർമാണത്തിന്റെ ഭാഗമായി കുറെ യന്ത്ര സാമഗ്രികളും ഫാക്റ്ററിയിൽ പ്രവർത്തിക്കുന്നുണ്ട് .

ഇവിടെ ജോലി ചെയ്യുന്നവരൊക്കെ പാവപ്പെട്ടവരും വളരെ സ്നേഹത്തോടെ പെരുമാറുന്നവരും ആണ് . അതുകൊണ്ട് തന്നെ എന്റെ മക്കൾ , മഞ്ജുസിന്റെ അച്ഛന്റെ കൊച്ചുമക്കൾ എന്ന നിലക്ക് റോസ്‌മോളെയും ആദിയെയും ഒകെ അവിടത്തെ ജോലിക്കാർക് വല്യ കാര്യമാണ് .

അവരുടെ സ്നേഹപ്രകടനം ഒകെ റോസ്‌മോളും കൗതുകത്തോടെ ആണ് നോക്കി കണ്ടിട്ടുള്ളത് .ചിലർ അവളെ ബഹുമാനത്തോടെ തൊഴുന്നത് ഒകെ അവളുടെ പ്രായത്തിലുള്ള കുട്ടികൾക്ക് കൗതുകമായി തോന്നും .

അതുകൊണ്ട് ഫാക്ടറിയിൽ പോവാൻ അവൾക്കും ഇഷ്ടമാണ് . എന്നാൽ കുറെ മെഷീൻ അവിടെ ഉള്ളതുകൊണ്ട് പെണ്ണിനെ അവിടെ അധിക നേരം നിർത്താൻ പേടിയാണ് . വല്ല കുരുത്തക്കേടും കാണിച്ചാൽ ആളുതന്നെ കാഞ്ഞുപോകും .

എന്തായാലും മീറ്റിങ് ഒകെ എളുപ്പം അവസാനിപ്പിച്ചു ഞാൻ ഓഫീസിൽ നിന്നും പുറത്തിറങ്ങി .പിന്നെ നേരെ ഫാകറ്ററിയുടെ ഭാഗത്തേക്ക് പയ്യെ നടന്നു . ഫാകറ്ററിക്കുള്ളിൽ പ്രവേശിച്ചതും ആളുകൾ പിന്നെ പതിവുപോലെ നമ്മളെ ശ്രദ്ധിക്കാൻ തുടങ്ങി..

ചിലർക്ക് നമ്മളെ ബഹുമാനം ആണ് ..ചിലർക്ക് ആണേൽ ഭയമാണ് …ഞാൻ ഒന്നും ചെയ്തിട്ടൊന്നും അല്ല എന്നാലും ബഹുമാനം കൊണ്ടുള്ള ഭയം ആണ് . ചിലരു നമ്മളെ കണ്ടാൽ ആത്മാർഥമായി പണിയെടുക്കുന്നുണ്ടെന്നു കാണിക്കാൻ സ്വല്പം കൂടി ആക്റ്റീവ് ആകും ..

“വണക്കം സാർ ..വണക്കം തമ്പി….അയ്യാ വണക്കം ” അതിനുള്ളിൽ കടന്നതും പല കോണുകളിൽ നിന്നും ആശംസകളെത്തി ..ഞാൻ അതിനു ചിരിച്ചുകാണിച്ചുകൊണ്ട് നെയ്തു ജോലിക്കാരുടെ ഇടയിലൂടെ നടന്നു . ആ ഭാഗത്തു എവിടെയെങ്കിലും കിഷോറും നമ്മുടെ പ്രോപ്പർട്ടിയും കാണുമെന്നു ഞാൻ ഊഹിച്ചു .

മെഷീനുകളുടെയും ആളുകളുടെയും ബഹളങ്ങൾക്കിടയിലൂടെ ഞാൻ പയ്യെ നടന്നു . നെയ്ത്തിനു ഉപയോഗിക്കുന്ന പഞ്ഞി കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലമുണ്ട് അവിടെ റോസ്‌മോളും കിഷോറും നിൽക്കുന്നത് ഞാൻ കണ്ടു ..

“ഡാ കിഷോർ …” ഞാൻ സ്വല്പം ഉറക്കെ വിളിച്ചുകൊണ്ട് കൈ ഉയർത്തി . അതോടെ കക്ഷി ഒന്ന് തിരിഞ്ഞു നോക്കി . റോസിമോള് പഞ്ഞി ഒകെ എടുത്തു വാരി കളിക്കുന്നുണ്ട് .എന്നെ തിരിഞ്ഞുനോക്കാൻ പോലും അവൾക്ക് സമയമില്ല .

അവനും തിരിച്ചു ഒരു ചിരിയോടെ അഭിവാദ്യം ചെയ്തു . അതോടെ ഞാൻ ആ ഭാഗത്തേക്ക് വേഗം നടന്നു .പെണ് അപ്പോഴും പഞ്ഞി വാരി മുകളിലേക്ക് എറിയുന്നുണ്ട്..

“കിച്ചു മാമ …ഹ്ഹ ” കിഷോറിനെ അത് വിളിച്ചു കാണിപ്പിച്ചുകൊണ്ടാണ് അക്രമം .

“ഡീ നിനക്കു എന്താ ഇവിടെ പണി ?”

“അയ്യോ..പൊന്നു പാവം …” കിഷോർ അതുകണ്ടു പെണ്ണിനെ മൂപ്പിച്ചു .

“ഏയ്..ഇത് നല്ല രസം ആണ് ..അല്ലെ റോസു…” ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് നിലത്തേക്ക് ഇരുന്നു . പിന്നെ അവളുടെ തലയിലെ പഞ്ഞി ഒകെ തട്ടിക്കളഞ്ഞു ചിരിച്ചു .പക്ഷെ അതിന്റെ ദേഷ്യത്തില് കക്ഷി എന്റെ കൈതട്ടിമാറ്റികൊണ്ട് മുഖം വീർപ്പിച്ചു .

“ഓ പിന്നെ ….അവളുടെ ഒരു പൗറ് കാട്ടല്…” ഞാൻ അതുകണ്ടു ചിരിച്ചു റോസ്‌മോളെ എടുത്തു പൊക്കിക്കൊണ്ട് എണീറ്റു.

“ചാച്ചാ..തെണ്ടി…യാ…” ഞാൻ എടുത്തതും പെണ്ണ് കാലിട്ടടിച്ചുകൊണ്ട് എന്റെ മുഖത്ത് പയ്യെ അടിച്ചു. കിഷോർ അതുകേട്ടു ഒന്ന് അടക്കിപ്പിടിച്ചു ചിരിച്ചു .

“സ്സ് … അങ്ങനെ പറയല്ലേ..ആള്ക്കാര് കേൾക്കും …” ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി .

“ആ മഞ്ജുസിനെ പറഞ്ഞാൽ മതി..ഓരോന്ന് പറയുന്നത് കേട്ടിട്ട് ഇപ്പൊ ഇവളും പഠിച്ചുവെച്ചിട്ടുണ്ട് ” ഞാൻ കിഷോറിനെ നോക്കി കണ്ണിറുക്കികൊണ്ട് ചിരിച്ചു .

“എന്നാപ്പിന്നെ പോവല്ലേ ? ” കിഷോർ എന്നോടായി തിരക്കി , ശേഷം കയ്യിൽ കെട്ടിയ വാച്ചിലേക്കും ഒന്ന് നോക്കി .

“ആഹ്..പോവാ ..” റോസ്‌മോൾ ആണ് അതിനു ചാടിക്കേറി മറുപടി പറഞ്ഞത് .

“അഹ്..എന്ന പോണില്ല ..” ഞാൻ അതുകേട്ടു പെണ്ണിനെ നോക്കി ഇളിച്ചു കാണിച്ചു .

“അഹ് ഹ ഹ ഹ …ചാച്ചാ …” അതോട് പെണ്ണ് ചിണുങ്ങിക്കൊണ്ട് കയ്യും കാലും ഇട്ടടിച്ചു .

“പോവാടി ..ഞാൻ വെറുതെ പറഞ്ഞതല്ലേ…” ഞാൻ അതുകണ്ടു ചിരിച്ചു അവളെ താഴെ ഇറക്കി . ചില ജോലിക്കാരൊക്കെ ഞങ്ങളുടെ സംസാരവും പ്രവർത്തിയുമൊക്കെ ശ്രദ്ധിച്ചു ചിരിക്കുന്നുണ്ട് .

എന്തായാലും അധിക നേരം കളയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ശ്യാമിനെ കൂടി കൂട്ടികൊണ്ട് ഞങ്ങൾ ഓഫീസിൽ നിന്നും പുറത്തിറങ്ങി നേരെ ഗസ്റ്റ് ഹൌസിലേക്ക് നീങ്ങി.

ശ്യാം അപ്പോഴേക്കും കാർ ഒകെ സ്വന്തമായിട്ട് വാങ്ങിച്ചിരുന്നു . അതുകൊണ്ട് അവന്റെ കാറിൽ ആണ് കിഷോറും ശ്യാമും ഞങ്ങൾക്കൊപ്പം വന്നത് .റൂമിലെത്തി ഫ്രഷ് ആയ ശേഷം ആണ് പിന്നീട് പുറത്തൊക്കെ പോയത് . റോസിമോളെ കുളിപ്പിച്ച് പുതിയ ഡ്രസ്സ് ഒകെ ഇട്ടുകൊടുത്ത ശേഷമാണ് പുറത്തോട്ടിറങ്ങിയത് . ഒരു വെളുത്ത കോളർ ഇല്ലാത്ത ടി-ഷർട്ടും ബനിയൻ ക്ളോത്ത് പാന്റും ആണ് പെണ്ണിന്റ വേഷം .

ഞങ്ങള് മൂന്നു ആണുങ്ങളുടെ ഇടയിൽ ആരുടെയെങ്കിലും കയ്യിൽ തൂങ്ങി പോകുന്നിടത്തൊക്കെ അവളും ഉണ്ടാകും . ആദി വന്നാലും അതുതന്നെ ആണ് അവസ്ഥ . പക്ഷെ അവൻ എല്ലാം പറഞ്ഞാൽ അനുസരിക്കും .ഒരു സ്ഥലത്തു ഇരിക്കാൻ പറഞ്ഞാൽ തിരിച്ചു വരുന്നത് വരെ അവിടെത്തന്നെ ഇരുന്നോളും . പക്ഷെ റോസീമോള് നേരെ ഓപ്പോസിറ്റ് ആണ് !

ഞാൻ കുളിച്ചു ഡ്രസ്സ് മാറുന്ന സമയം കൊണ്ട് കിഷോർ ആണ് റോസിമോളെ ഡ്രസ്സ് ഒകെ ഇടീച്ചു മുടിയൊക്കെ ചീകിവെച്ചത് .

“മതി കിശു മാമാ..” ഞാൻ ഷർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ട് ഹാളിലേക്ക് കടക്കുമ്പോൾ ഒരുങ്ങിയതു മതി എന്ന് പറയുന്ന പൊന്നൂസിനെ ആണ് കണ്ടത് . അവളുടെ താടിത്തുമ്പിൽ ഇടം കൈപിടിച്ച് , ചീപ്പുകൊണ്ട് മുടിയൊക്കെ ചീകി വെക്കുകയാണ് കിഷോർ ..

“ശരി ആയിട്ടില്ലെടി പൊന്നു ..” കിഷോർ അതിനു ചരിച്ചുകൊണ്ട് ഒന്നുടെ ചീകിവെച്ചു .പിന്നെ അവളെ അടിമുടി നോക്കി ഓക്കേ ആണെന്ന ഭാവത്തിൽ തലയാട്ടി .

“ആഹാ..സുന്ദരി ആയിട്ടുണ്ട് ..” കിഷോർ അവളെ നോക്കി ചിരിച്ചു . അതിനു സ്വല്പം ഗമയോടെ അവളും തലയാട്ടി കുണുങ്ങി .

“ശ്യാം എവിടെടാ ?” ഷർട്ടിന്റെ കൈ തെറുത്തു കയറ്റിക്കൊണ്ടു ഞാൻ കിഷോറിനെ നോക്കി . ഒരു കറുത്ത ഷർട്ടും കാവിമുണ്ടും ആണ് എന്റെ വേഷം .

“കാൾ വന്നപ്പോ പൊറത്തോട്ടു ഇറങ്ങിയിട്ടുണ്ട് ” കിഷോർ ചെറു ചിരിയോടെ പറഞ്ഞു റോസിമോളെ സോഫയിൽ നിന്നും താഴേക്കിറക്കി .

“നിന്റെ പെണ്ണ് ഇപ്പൊ വിളി ഒന്നും ഇല്ലേ ? ” ഞാൻ അവന്റെ അടുത്തേക്ക് നടന്നുകൊണ്ട് ചിരിച്ചു . അപ്പോഴേക്കും റോസ്‌മോള് എൻറെ അടുത്തേക്ക് വന്നു എന്റെ കാലിൽ വട്ടം പിടിച്ചു .

“എടുക്ക്…ചാച്ചാ ..” പിന്നെ എന്നെ നോക്കി ചിണുങ്ങിക്കൊണ്ട് കൈകൾ മുകളിലേക്ക് ഉയർത്തി .

“ഒരൊറ്റ ചവിട്ട് തന്നാൽ ഉണ്ടല്ലോ …” ഞാൻ അതുകേട്ട് കണ്ണുരുട്ടികൊണ്ട് പെണ്ണിനെ കുനിഞ്ഞെടുത്തു .

“ഉമ്മ്ഹ …” അവളെ എടുത്തു കയ്യിൽ പിടിച്ചതും റോസ്‌മോള് ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിൽ മുത്തി .

“ഡെയ് ഡെയ്..ഈ ലിപ്‌ലോക് നിർത്താറായില്ലേ ?” കിഷോർ അതുകണ്ടു ചിരിച്ചു .

“ഞാൻ എന്ത് ചെയ്യാനാ ..ഇതിനു ബോധം വേണ്ടേ …” ഞാൻ ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളിൽ മുത്തി .

“ലിപ്പോക് ന്താ ചാച്ചാ …?” കിഷോറിന്റെ ചോദ്യം കേട്ട് പെണ്ണിന് സംശയമായി .

“ഒന്നും ഇല്ല ..അത് പുതിയ മിട്ടായി ആണ്..നമുക്ക് വാങ്ങാട്ട..” ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി പുരികം ഇളക്കി . കിഷോർ അതുകണ്ടു ചിരിക്കുന്നുണ്ട് .

“ആണോ ?” അവള് വിശ്വാസം വരാതെ എന്നെ നോക്കി .

“അല്ല…..”

സാധരണ ഉറക്കം തീരെയില്ലാത്ത റോസ്‌മോള് അന്നത്തെ ദിവസം വന്നുകേറിയ ഉടനെ എന്നെ കെട്ടിപിടിച്ചുകിടന്നുകൊണ്ട് വേഗം ഉറങ്ങി . ക്ഷീണം കാണും..കുറെ യാത്ര ചെയ്തതല്ലേ ..! ഒരുവശം ചെരിഞ്ഞു ഒരു കൈകൊണ്ട് എന്റെ നെഞ്ചിൽ അള്ളിപിടിച്ചുകൊണ്ട് അവള് എന്റെ ദേഹത്ത് ഒട്ടികിടന്നു .

എന്തായാലും അവള് ഉറങ്ങിയതോടെ ഞാൻ ചുമ്മാ മഞ്ജുസിനെ വിളിച്ചു നോക്കി . സമയം പത്തു മണി ഒകെ കഴിഞ്ഞതേ ഉള്ളു .

സ്വൽപ്പനേരം റിങ് ചെയ്ത ശേഷം മഞ്ജുസ് ഫോൺ എടുത്തു.

“എന്താ ?” അവള് പയ്യെ തിരക്കി .

“ഒന്നും ഇല്ല..ചുമ്മാ….” ഞാൻ പയ്യെ കുറുകി .

“പൊന്നു ഉറങ്ങിയോ ?” അവള് സംശയത്തോടെ അന്വേഷിച്ചു .

“ഹ്മ്മ്….” ഞാൻ അതിനു മൂളികൊണ്ട് മറുപടി നൽകി.

“എന്നാപ്പിന്നെ നിനക്കും ഉറങ്ങിക്കൂടെ …” മറുതലക്കൽ പയ്യെ ചിരിച്ചുകൊണ്ട് മഞ്ജുസ് തിരക്കി .

“ഓഹ്..എന്റെ ഉറക്കം ഒകെ നിന്നെ കെട്ടിയ അന്നുമുതല് പോയില്ലേ …” ഞാൻ അതിനു കളിയായി മറുപടി നൽകി ചിരിച്ചു ..

“ഓ..വല്യ കോമഡി ആയിപോയി….” മഞ്ജുസ് അതുകേട്ടു ഗൗരവം നടിച്ചു .

“നോ നോ…അത് ട്രാജഡി ആണ് …മഞ്ജു ” ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി .

“സാരല്യ മോനെ …രണ്ടു നെഗറ്റീവ് ചേരുമ്പോ പോസിറ്റീവ് ആവുമെന്നാ…” മഞ്ജുസ് ഇത്തവണ കട്ടക്ക് പിടിച്ചുകൊണ്ട് മറുപടി നൽകി .

“ഹി ഹി..അപ്പൊ നീ നെഗറ്റീവ് ആണെന്ന് സമ്മതിച്ചേ ?” ഞാൻ സംശയത്തോടെ തിരക്കി .

“ആഹ്…ആണെന്നുവെച്ചോ …” മഞ്ജുസ് അതുകേട്ടു ഗൗരവം നടിച്ചു .

“ഹോ ഹോ…എന്താ ചൂട് …ഹി ഹി..അതൊക്കെ പോട്ടെ നമ്മുടെ പുതിയ ആള്ക്കാര് ചവിട്ടും കുത്തും ഒകെ ഉണ്ടോ ?” ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് പയ്യെ തിരക്കി .

“കുറേശെ …എന്നാലും കൊഴപ്പല്യ ..” മഞ്ജുസ് എന്റെ ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞു .

“ഹ്മ്മ്….പിന്നെ നമുക്ക് പൊന്നൂനെ നിന്റെ പോലെ മാർഷൽ ആർട്സ് പഠിപ്പിക്കണ്ടേ?” ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചോദിച്ചു .

“വേണോ ?” മഞ്ജുസ് ഒന്ന് ചിരിച്ചു .

“ഹാഹ് ..ചുമ്മാ ഇരിക്കട്ടെ ..സ്വല്പം വലുതായിട്ട് നോക്കാം …ആദിയെയും വിടാം ” ഞാൻ കാര്യമായി തന്നെ പറഞ്ഞു .

“ഹ്മ്മ്…നോക്കാം …എനിക്ക് കുഴപ്പം ഒന്നും ഇല്ല..” മഞ്ജുസ് അതിനു സമ്മതം മൂളി .

“ഇവിടെ ഇങ്ങനെ റൂമിൽ കിടക്കുമ്പോ നമ്മള് ഒരുമിച്ചു താമസിച്ച ഓർമ്മവരും…പക്ഷെ ഇപ്പൊ കൂടെ കിടക്കാൻ വേറെ ആളായി എന്നുമാത്രം ” ഉറങ്ങിക്കിടന്ന റോസ്‌മോളുടെ നെറ്റിയിൽ തഴുകികൊണ്ട് ഞാൻ ചിരിച്ചു .

“എന്താ ചെയ്യാ …വേറെ നിവർത്തി ഇല്യ ” മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“ശേ ..ഞാൻ ഇടക്കു ആലോചിക്കും ചാടിക്കേറി കല്യാണം ഒന്നും വേണ്ടാരുന്നു എന്ന് ..നമുക്ക് കുറെ കാലം ഇങ്ങനെ പ്രേമിച്ചു നടക്കാരുന്നു മിസ്സെ…ഇപ്പൊ മിസ്സിനെ വല്ലാണ്ടെ മിസ് ചെയ്യുവാ ..” ഞാൻ ഒരുവശം ചെരിഞ്ഞുകിടന്നു സ്വല്പം റൊമാന്റിക് ആയി .

“മതി മതി …രണ്ടു ദിവസം ആയിട്ട് നല്ല പതപ്പിക്കലാണ് ..” മഞ്ജുസ് അതുകേട്ടു എന്നെ കളിയാക്കി .

“നീ പോടീ …ഫുൾ കൊനഷ്ട് വർത്താനം ആണ്…” ഞാൻ ഒന്ന് ദേഷ്യപെട്ടുകൊണ്ട് ചിരിച്ചു .

“ഉവ്വ ഉവ്വ ..പറയുന്ന ആള് പിന്നെ ഒക്കെ നല്ല നല്ല കാര്യം ആണല്ലോ പറയുന്നത് …ശരിക്കുള്ള സ്വഭാവം എനിക്കല്ലേ അറിയൂ ..” മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു .

“അതിപ്പോ നിന്റെ കാര്യവും അങ്ങനെയല്ലേ …ബാക്കിയുള്ളോർക് ഒക്കെ എന്താ അഭിപ്രായം …പക്ഷെ റൂമിൽ കേറിയാൽ പിന്നെ ഞാൻ ഒറ്റക്ക് സഹിക്കണ്ടേ ….” ഞാൻ മഞ്ജുസിനും ഒന്ന് താങ്ങി.

“എന്ന നമുക്ക് അങ്ങ് സെപ്പറേറ്റ് ആയാലോ ?” മഞ്ജുസ് ചിരിച്ചുകൊണ്ട് തിരക്കി .

“ആഹ്..എന്ന ഇയാള് പോയി ഉണ്ടാക്ക് …കേസ് ഒക്കെ കൊടുത്തിട്ട് എളുപ്പം വാ ” ഞാൻ അതുകേട്ടു പുച്ഛത്തോടെ പറഞ്ഞു .

“ഓ…വല്യ ഡയലോഗ് ഒന്നും വേണ്ട …വെച്ചിട്ട് പോയെ ” മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“അതെന്താ എന്നോട് മിണ്ടാൻ താല്പര്യം ഇല്ല ?” ഞാൻ സംശയത്തോടെ ചോദിച്ചുകൊണ്ട് ചിരിച്ചു .

“ഒട്ടും ഇല്ല ..ഇതുപോലെ ചൊറിയാൻ അല്ലെ ..ഹി ഹി ” എന്റെ സ്വഭാവം അറിയാവുന്ന പോലെ മഞ്ജുസ് ഊറിച്ചിരിച്ചു .

“ഞാൻ പോവാ …നീ ശരിയല്ല ..” അവളുടെ മറുപടി കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഓക്കേ…ഗുഡ് നൈറ്റ് ..ഉമ്മ്ഹ ” മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി..എനിക്കൊരു ഉമ്മയും പാഴ്‍സലായി നൽകി . ഫോൺ വെച്ച് ഞാൻ റോസ് മോളെയും നോക്കി സ്വല്പ നേരം കണ്ണിമ വെട്ടാതെ ഇരുന്നു .

അവളോടൊപ്പം ഞാനിപ്പോ ചെയ്തു കൂട്ടുന്ന കുട്ടികളികളും കുറുമ്പും ഒകെ അവള് വലുതായി കഴിഞ്ഞാൽ നഷ്ടപ്പെടും എന്നോർത്തപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു . പിള്ളേര് വലുതാവാതെ എന്നും ഒരുപോലെ ആയിരുന്നെങ്കിൽ എന്നുപോലും നമ്മള് ആഗ്രഹിച്ചു പോകുന്നത് അപ്പോഴാണ് !

“മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടന്നാദ്യം തോന്നി .. വളർന്നാലും എന്നും നീയെൻ കുരുന്നു തന്നെ …” ശിക്കാർ സിനിമയിലെ പാട്ടിലെ വരികളാണ് എനിക്ക് അപ്പോൾ ഓര്മ വന്നത് . അതുകൊണ്ട് തന്നെ പൊന്നൂസിന്റെ കവിളിൽ പയ്യെ ഒന്ന് മുത്തികൊണ്ട് ഞാൻ സ്വയം ആശ്വസിച്ചു