രണ്ട് മുഖങ്ങൾ – Part 9

“”വിഷ്ണുവേട്ടന് അരുണിമയെ ഇഷ്ടം ആണോ.””

ചെസ്സ് കളിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.

“”ഏയ്, അങ്ങനെ ഒന്നും….., ആമി നല്ല കൊച്ചാ. ആരെന്തു പറഞ്ഞാലും എല്ലാം കേട്ടുനിക്കണ ഒരു തൊട്ടാവാടി ഈ ആര്യ മഹാദേവിന്റെ ഓപ്പോസിറ്റ്. എന്താ അങ്ങനെ ചോദിച്ചത് ?””

ഒരു ആക്കിയ ചിരിയോടെയാണ് അവനത് പറഞ്ഞത്

“”ഒന്നുമില്ല എനിക്ക് തോന്നി, പിന്നെ ഏതാ ഈ ആമി?””

“”അത് പണ്ട് ശ്രീക്കു അവടെ പേര് മുഴുവനും പറയാന്‍ പറ്റാത്തോണ്ട് അവന്‍ വിളിച്ചതാ അങ്ങനെ. പക്ഷെ ഞാന്‍ വിളിച്ച അവള്‍ ദേഷ്യപ്പെടും. വെറുതെ ഒരു രെസം.””

“”അത്ര രെസമൊന്നും ഇല്ല. മേലില്‍ അവളുടെ പുറകെ നടന്നു എന്നെ നാണം കെടുത്തിയാല്‍ ഉണ്ടല്ലോ.””

“”ഞാന്‍ എപ്പോ ആരുടെ പുറകെ പോയന്നാ നീ പറയുന്നേ?””

“”ഞാന്‍ ഒന്നും അറിയുന്നില്ലെന്ന് വിഷ്ണുവെട്ടാന്‍ കരുതരുത്, അവളെ കാണുമ്പോ ഉള്ള ഒലുപ്പിക്കലും കൊഞ്ചലും ഒന്നും വേണ്ടാന്ന്””

ആര്യ തന്‍റെ ചുറ്റിക്കളി കണ്ടുപിടിച്ചതിന്റെ ജാള്യത അവന്‍ മറച്ചു വെച്ചവന്‍ വീണ്ടും കളിയില്‍ ശ്രെധിച്ചു. എങ്കിലും ജയം ആര്യയുടെ ഒപ്പമായിരുന്നു.

പിന്നെ പിന്നെ കാന്റീനിലും വരാന്തയിലും അരുണിമ വിഷ്ണുവിനെ എപ്പോഴും കണ്ടുമുട്ടി. ആദ്യമവള്‍ക്ക് അതിന്റെ ഗുടന്‍സ് പിടി കിട്ടിയില്ല പിന്നവളുടെ കാറിന്റെ ഗ്ലാസില്‍ വിരല്‍കൊണ്ട് ”” ആമി vs വിഷ്ണു “” എന്ന് ഒരു ഹാര്‍ട്ട് സിംമ്പലില്‍ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി. അവള്‍ അത് അപ്പോഴേ മായിച്ചു കളഞ്ഞു.പിറ്റേന് അതേ എഴുത്ത് അവളുടെ ക്ലാസിലെ ബോര്‍ഡില്‍ കണ്ടപ്പോലെ അതവള്‍ക്ക്‌ ഉള്ള പണിതന്നെ എന്ന് ഉറപ്പിച്ചു. വിഷ്ണു ഏട്ടന്‍ ഏതായാലും ഇങ്ങന ഒന്നും ചെയ്യില്ല എന്നവക്കുറപ്പായിരുന്നു. പക്ഷെ ആമി എന്നാ പേര് വേറെ ആര്‍ക്കും അറിയത്തുമില്ല . ഇനി വിഷ്ണു ഏട്ടന്‍ തന്നെ ആകുമോ അത് ചെയ്തത്? ഉള്ളില്‍ എന്നോ തോന്നിയ മോഹമാണ് വിഷ്ണു പക്ഷെ ആര്യ!….. ഇന്നാ ബോര്‍ഡില്‍ ആ പടം മയിച്ചത് അവള്‍ ആയിരുന്നല്ലോ, അപ്പോള്‍ അവളുടെ മുഖം കണ്ടപ്പോ തന്നെ അരുണിമക്ക് പേടിയായി.

ഉച്ചക്ക് വരാന്തയില്‍ വെച്ചവനെ കണ്ടപ്പോള്‍.

“”വിഷ്ണുവേട്ടാ””

ഒരു പരാതി പറയാന്‍ എന്നപോലെ അവള്‍ വിളിച്ചു.

“”എന്താ ആമി….””

ഒരു അല്പം തമാശയോടെ ചിരിച്ചോണ്ടവന്‍ പറഞ്ഞെങ്കിലും അവളുടെ മുഖം മാറുന്നകണ്ടിട്ടവന് മുഖത്ത് അടികിട്ടിയ പോലെയായി.

അതേ സമയം അവന്റെ ആ മറുപടിയില്‍ അവള്‍ തീര്‍ത്തും ഞെട്ടി പിന്നെ അവൾ അവിടെ നിന്നില്ല അവള്‍ക്കറിയേണ്ടതെല്ലാം അതില്‍ ഉണ്ടായിരുന്നു.

അതെഴുതിയത് വിഷ്ണു തന്നെ ആവും. അവന്റടുത്തുന്നു അങ്ങനെ കേട്ടപ്പോൾ തോന്നിയ പരിഭ്രമമോ അതോ അര്യയോടു താന്‍ ചെയ്യുന്നതു തെറ്റാന്നുള്ള തോന്നലോ, അവളെ ഒന്ന് അസോസ്തമാക്കി. പിന്നങ്ങോട്ട് അവനോടുള്ള സംസാരവും അവള്‍തന്നെ അറിയാതെ കുറഞ്ഞു. അപ്പൊഴാണ് രവുണ്ണി തന്റെ പുതിയ ബെൻസ് വാങ്ങിയത് അതിൽപിന്നെ അരുണിമയുടെ വരവും പോക്കും അതിലായി. സ്വഭാവികമായി അവളെ ഓസുന്നവരുടെ എണ്ണം കൂടി.

പക്ഷേ വിഷ്‌ണുവിന് അവൾ തന്നിൽ നിന്നും മനഃപൂർവം അകലാൻ നോക്കുന്നത് മനസിലായിരുന്നു.

“അമ്മി” എന്ന് വിളിച്ചത് ഇത്ര വലിയ പാതകമാണോ? ശ്രീ പണ്ടുമുതലേ അങ്ങനല്ലേ വിളിക്കാറ്, അപ്പൊ അവനോടു ഇങ്ങനൊന്നും കാട്ടാത്തതോ. താൻ ഒന്നുമില്ലേ അവളുടെ ഒരു വലിയ പ്രശ്നം പരിഹരിച്ചവനല്ലേ. ഇപ്പൊ കാണുമ്പോൾ ഒന്ന് ചിരിക്കപോലുമില്ല, ഇത്രക്ക് ഗൗരവം എന്തിനാണ്. പൈസയുടെ തലക്കനം അല്ലാതെന്താ. പഴയ കാറ് മാറ്റി ഇപ്പൊ പുതിയ ബെൻസ് വാങ്ങിയതല്ലേ, അതൊക്ക ഉള്ളവനെ അവൾക്കു മതിയായിരിക്കും. അപ്പൊ താനും ഇനി മിണ്ടണില്ല എന്തിനാ വെറുതെ നാണം കെടുന്നത്.

പിറ്റേന്ന് വിഷ്ണു അൽപ്പം ഗൗരവത്തിൽ തന്നെ നടന്നു. അരുണിമയെ കണ്ടിട്ടും പതിവ് പോലെ ചിരിച്ചില്ല, എന്തിനു മൈന്റ് കൂടി ചെയ്തില്ല. അതിൽ പിന്നെ കാന്റീനിൽ വെച്ചും അല്ലാതെയുമൊക്കെ അവൻ അവളുടെ മുൻപിൽ ആര്യയോട് കൂടുതൽ അടുപ്പം ഉള്ളപോലെ പെരുമാറി.

അരുണിമ വെറുതേ വിഷ്ണു എപ്പോഴേലും വന്നു തന്നോട് ഇഷ്ടം പറയും എന്നുള്ളില്‍ ആശിച്ചിരുന്നു. വിഷ്ണുവിന്റെ പെട്ടെന്നുള്ള ഈ പെരുമാറ്റം അവൾക്കും ഒരുപാട് വേദന ഉണ്ടാക്കി, അപ്പൊ ഇന്നലെവരെ തന്റെ മുന്നിൽ കാട്ടിയതൊക്കെ ചുമ്മാതായിരുന്നോ. തന്നെ വെറുതെ ആഗ്രഹിപ്പിച്ചതായിരുന്നോ? ആവും ആര്യ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ വിഷ്ണു അവളുടേതാണെന്ന്, അവനെ ആഗ്രഹിച്ച താൻ വിഡ്ഢി, വെറുതെ മോഹിച്ചു. അവനെ ഏട്ടനായി കണ്ട സമയത്തു മനസിൽ ഉള്ളത് തുറന്നു പറയാരുന്നു പക്ഷേ ഇപ്പോൾ, ഇത് വല്ലാത്തൊരു അവസ്‌ഥ തന്നെ. ഇഷ്ടമാണ് അതിപ്പോ പായുന്നത് ശെരിയാണോ? തന്നോട് ഇപ്പൊ അകൽച്ച ഉണ്ടെങ്കിലും തന്റെ ഉറ്റ കൂട്ടുകാരിയുടെ ച്ചേക്കനെ തട്ടിഎടുക്കാൻ മാത്രം ദുഷ്ടആണോ താൻ? അങ്ങനെ നൂറു നൂറു ചിന്തകൾ അവൾടെ ഉള്ളിലൂടെ പോയി.

അങ്ങനെ അടുക്കുന്നതിനു മുന്നേ അവർ അകന്നു എന്നുവേണം പറയാൻ. വിഷ്ണു നഷ്ടപെടുന്നത് സഹിക്കാന്‍ പറ്റാതെ വിഷമിച്ചു നടന്ന ആര്യയുടെ പലപ്പൊഴുമുള്ള പ്രതികരണങ്ങള്‍ അതിനു ആക്കം കൂട്ടി എന്നുവേണം പറയാന്‍.

എങ്കിലും വിഷ്ണുവിന് പെട്ടന്നു അരുണിമയോട് കാണിക്കുന്ന ഈ അകൽച്ചയുടെ കാരണം എന്താണന്നറിയാൻ അവൾ പലവെട്ടം ശ്രെമിച്ചു. പക്ഷേങ്കില് വിഷ്ണു അവളെ മൈന്റ് ചെയ്യാത്തോണ്ട് അവൾ അവസാനം അത് ആര്യയോട് തന്നെ ചോദിച്ചു.

“”ആര്യ ഒന്ന് നിക്കോ ഒരു കാര്യം പറയാനാ.“”

അമ്പലത്തില്‍ തോഴന്‍ വന്ന ആര്യയെ അവള്‍ പിടിച്ചു നിര്‍ത്തിയാണ് അവള്‍ അത് ചോദിച്ചത്.

“”എന്താ എന്താ നിനക്ക് വേണ്ടത്.””

“”എനിക്ക് ഒരു കാര്യം അറിയാനാ, എന്താ വിഷ്ണു എന്നോട് ഇപ്പൊ സംസാരിക്കാത്തത്? ഞാൻ പോയി സംസാരിക്കാൻ ശ്രെമിച്ചപ്പോഴും എന്നോട് ഒന്നും മിണ്ടാതെ പോയി, എന്താ? എന്താന്നറിയോ അത്?””

കരച്ചിലിന്‍റെ വക്കില്‍ ആയിരുന്നു അവള്‍.

“”അതെന്താ നിന്നോട് ഇപ്പൊ മിണ്ടാത്തതായി വിഷ്ണുവേട്ടനെ മാത്രമേ നീ കണ്ടിട്ടുള്ളോ?… എങ്കിൽ കേട്ടോ നിന്നെ അവനിഷ്ടല്ല, നിന്റെ വണ്ടി ഇഷ്ടല്ല, നിന്റെ ജാടയും പത്രാസും ഒന്നുമവനിഷ്ടല്ല. ഞങ്ങളൊക്കെ സാധാരണക്കാരാ തമ്പുരാട്ടിക്കു പാവ കളിയ്ക്കാന്‍ ഇനി എന്‍റെ വിഷ്ണുഏട്ടനെ കിട്ടില്ല “”

മുഖത്തടിച്ച പോലെ അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍ അരുണിമ ഞെട്ടിതരിച്ചു പോയി. മനസ്സില്‍ ഇതുവരെ ചിന്തിക്കാത്തതൊക്കെയാണ് ആര്യ ഇപ്പോള്‍ പറഞ്ഞത്.

“”അവൻ അങ്ങനെ പറഞ്ഞോ?””

“”വിഷ്ണുവേട്ടനെ എനിക്കറിയാം. ഇപ്പൊ ഏട്ടൻ എന്തിനാ എന്റെടുത്തു കൂടുതൽ അടുക്കുന്നെന്നും എനിക്കറിയാം. പക്ഷേ ഒന്നുണ്ട് ഞാനായി അവനെ ആർക്കും വിട്ട് കൊടുക്കില്ല.“”

“”അത് അത്‌.. ഞാൻ ഞാൻ അങ്ങനെ ഒന്നും…””

അവള്‍ വിക്കി.

“”അതൊന്നും എനിക്കറിയണ്ട ഞാനായി അവനെ തനിക്ക് തരില്ല പക്ഷേ അവനായി വന്നാൽ അവനെ ഞാൻ ഒരിക്കലും തടയുകയുമില്ല. ആര്യ അത്

പണ്ടേ തീരുമാനിച്ചതാണ്, തന്നെപോലെ ആരെയും എവിടുന്നേലും തട്ടിപറിച്ചെടുക്കുല്ലെന്നു.””

അരുണിമക്ക് അതിനൊന്നും മറുപടി ഉണ്ടായിരുന്നില്ല, എന്തോ വലിയ തെറ്റ് താന്‍ ചെയ്തു എന്നാ തോന്നലോടെയാണ് അരുണിമ അവിടെ നിന്നും പോയത് .

പക്ഷേ ആര്യക്ക് അപ്പോഴും ആ നടയില്‍ പ്രാർത്ഥിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ താന്‍ കട്ടിയതൊക്കെ അറിയുമ്പോ വിഷ്ണുവേട്ടൻ തന്നെ വിട്ടു ഒരിക്കലും പോകല്ലേന്ന്. തന്നോട് ഒരു ഒളിവും മറയുമില്ലാതെ മനസിലുള്ളത് അതേ പോലെ പറയുന്ന വിഷ്ണുവേട്ടനെ അവള്‍ എന്നോ അത്രയ്ക്ക് മനസിൽ പ്രതിഷ്ടിച്ചതാണ്. അതുകൊണ്ടാണ് അവള്‍ അല്‍പ്പം കടന്ന കൈ കാട്ടിയത്. കാറിന്റെ ഗ്ലാസിലും ബോര്‍ഡിലും “ ആമി vs വിഷ്ണു” അവളുടെ കലാ പരുപാടി ആയിരുന്നു, കൂടാതെ കണക്കു കൂട്ടി അവള്‍ പറഞ്ഞ ഓരോ ഡയലോഗും ഇമോഷ്ണലി അരുണിമയേയും വിശ്നുഎട്ടനെയും എങ്ങനെയൊക്കെ മാനിപ്പുലേറ്റ് ചെയ്യും എന്നവള്‍ക്ക് ബോദ്യം ഉണ്ടായിരുന്നു. വിഷ്ണുവിന്‍റെ സ്നേഹം പിടിച്ചു പറ്റാനുള്ള ഇമോഷണല്‍ ചെസ്സില്‍ താനാണ് ഇപ്പോള്‍ വിജയിച്ചതെന്ന് അവള്‍ക്കു ബോധ്യമുണ്ട്.

പക്ഷെ എങ്കിലും ആര്യക്ക് അതില്‍ പിന്നെ സ്വസ്ഥമായ് ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വിഷ്ണു ഏട്ടനെ താന്‍ ചതിച്ചു സ്വൊന്തം ആക്കാന്‍ നോക്കുവാണോ എന്നൊരു തോന്നല്‍ അവളെ വേട്ടയാടി. തന്‍റെ നീകങ്ങളില്‍ കള്ളത്തരം ഇല്ലെന്നു മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രെമിച്ചെങ്കിലും മനസാക്ഷി അവളെ കുത്തിക്കൊണ്ടേ ഇരുന്നു. അങ്ങനെ ഏതായാലും അവളുടെ മനസമാധാനം പോയി കിട്ടി. പിന്നീടുള്ളത് തകർച്ചകളുടെ ദിവസങ്ങള്‍ ആയിരുന്നു. അതിനു കലാശ കൊട്ടെന്ന പോലെ അവള്‍ ആദ്യമായി വിഷ്ണുവിനോട് ചെസ്സില്‍ തോറ്റു. മനസിലെ ചതുരംഗ പലകയില്‍ അവള്‍ക്കു ആകെ അടിപതറി.

എന്നും വിഷ്ണുവിനെ തോല്‍പ്പിച്ചിട്ട് അവനെ ചൂട് പിടിപ്പിക്കുന്നവള്‍ അന്നവനു സമ്മാനമായി വിട്ടുകൊടുത്തത് അവളുടെ മോഹങ്ങള്‍ ആയിരുന്നു. അരുണിമക്കു അവനെ ഇഷ്ടം ആണെന്നെ സത്യം അന്നവള്‍ അവനോടു പറഞ്ഞു. ആ സന്തോഷത്തില്‍ മതിമറന്ന വിഷ്ണു അന്ന് ആര്യയുടെ കണ്ണീര്‍ കണ്ടില്ല. ആര്യ അന്ന് ഏറെ കരഞ്ഞു എങ്കിലും അവസാനം മനസിന്റെ ഏതോ കോണില്‍ അവള്‍ ഇപ്പൊ ചെയ്തത് ശേരിയാണെന്ന സമാധാനത്തിന്റെ ഒരു വെളിച്ചം അവള്‍ കണ്ടെത്തി.

പിറ്റേന്ന് അവള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ബോമ്പും കൂടെ പൊട്ടി. അന്നാരുന്നു ശ്രീഹരിക്ക് ഉമ്മവെക്കാൻ മുറപ്പെണ്ണ് വേണം എന്ന് ആര്യയുടെ അമ്മയോട് വന്നു പറഞ്ഞത്. എല്ലാം കേട്ടിട്ട് അവള്‍ വിഷ്ണുനേ ഉമ്മ വെച്ചോന്നു തമാശ പോലെയാണ് അമ്മ അവളോട്‌ അന്ന് ചോദിച്ചത്. പക്ഷേ ആര്യയുടെ ഉള്ളിൽ അടക്കിവെച്ച

അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടി തെറിക്കുകയായിരുന്നു അപ്പോള്‍. കാര്യമറിയാതെ അന്നവള്‍ക്ക് അമ്മേടെ കയ്യില്‍നിന്ന് പൊതിരെ തല്ലു കിട്ടി എന്നുമാത്രം. എല്ലാം കഴിഞ്ഞു അമ്മയോട് അവള്‍ മനസ് തുറക്കും വരേ ഉണ്ടായിരുന്നുള്ളു അവര്‍ തമ്മിലുള്ള പിണക്കങ്ങളൊക്കെ. കുട്ടികള്‍ക്കിടയിലെ കഥകൾ കേട്ടപ്പോൾ അവർ അതും തമാശ ആയിട്ടാണ് എടുത്തത്.

“”ഇനി വിഷ്ണുവേട്ടന്‍ എന്നോട് പഴയപോലെ കൂട്ടുകൂടാന്‍ വരുമോ? ””

ഒരു പേടിയോടെ അവള്‍ ചോദിച്ചു.

“”വിഷ്ണു എവിടെ പോവാനാ അവന്‍ നമ്മുടേ കൊച്ചല്ലേ, അല്ലേ അങ്ങനെ നിനക്ക് ഒറ്റക്കാവൂന്നത്ര വിഷമമാണേ എന്‍റെ ശ്രീയേ കൂട്ടിക്കോ.””

ആ കുഞ്ഞുമനസിന്‍റെ വിഷമം കണ്ടിട്ട് അമ്മ ഒന്ന് സമാധാനിപ്പിക്കാൻ പറഞ്ഞതാണത്. പക്ഷേ അവളുടെ മുഖം കറുത്തു.

“” ശ്രീയോട് എന്താ നിനക്കിത്ര പ്രശ്നം, ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്””

അവളുടെ ഭാവം കണ്ടവർ ചോദിച്ചു.

“” എനിക്കവനോട് ഒരു പ്രശ്നവും ഇല്ല, പൊട്ടനാ അവന്‍. അവനാ എന്നോട് ദേഷ്യം, ഞാൻ എന്തോ അവന്റെ ഏട്ടനെ കട്ടെടുത്തതുപോലെ. “”

“”അതിന് നിന്നേ പേടിയാ, അതാ അവന്‍ എന്നും എന്‍റെ കൂടെ വരുന്നത്. സത്യത്തില്‍ നിങ്ങള്‍ രണ്ടാളും അവനെ അവഗണിക്കുക തന്നാരുന്നില്ലേ. നിനക്ക് ഇപ്പോ തോന്നണ പോലത്തെ ഒറ്റപെടല്‍ തന്നല്ലേ ശ്രീക്കും അപ്പൊ തോന്നിട്ടുണ്ടാവുക. അതാലോചിച്ചിട്ടുണ്ടോ അതൊക്കെ?“”

അമ്മ അങ്ങനെ പറഞ്ഞപ്പോ അവള്‍ക്കു ശ്രീയോട് തോന്നിയിരുന്ന ദേഷ്യമൊക്കെ മാറി. വിഷ്ണു പിറ്റേന്നും അവളോട്‌ മിണ്ടി. അവള്‍ എല്ലാം അവനോടു പറഞ്ഞു.

“”എന്നിട്ടെന്താ നീ നിന്‍റെ ഇഷ്ടം ഒക്കെ നേരത്തെ എന്നോട് പറയാഞ്ഞേ.””

അവന്‍ ഒക്കെയും ചിരിച്ചു കളയണ കണ്ടപ്പോള്‍ അവള്‍ക്കും സന്തോഷമായി കൂടെ ഒരു നോവും.

പക്ഷെ ശ്രീഹരിയുടെ കാര്യം കൊറച്ചു വെത്യസ്തം ആയിരുന്നു. പിന്നീടവള്‍ കൂട്ടുകൂടാന്‍ ശ്രെമിച്ചപ്പോഴോക്കെ ശ്രീഹരി ആര്യയുടെ മുന്നില്‍ പെടാതെ മുങ്ങി നടക്കുവായിരുന്നു. ഒടുവിൽ അവരുടെ അമ്പലത്തിലെ ഉത്സവത്തിന്‍റന്നാണ്

ആര്യക്ക് അവനെ പിടുത്തം കിട്ടിയത്. അന്നായിരുന്നു ശ്രീഹരിക്ക് അവള്‍ അവളുടെ ആദ്യ ചുമ്പനം സമ്മാനിച്ചത്‌, പക്ഷെ അപ്പോഴൊന്നും ആ ചുംബനത്തിനു പ്രണയത്തിന്റെ രുചി അവള്‍ക്കു തോന്നിയിരുന്നില്ല. അന്ന് തന്നെ ആയിരുന്നു അവരുടെയെല്ലാം ജീവിതം മാറ്റി മറിച്ച ആ ധാരുണ സംഭവം ഉണ്ടായതും.

ആര്യക്ക് കിട്ടിയ തല്ലിനും വിഷ്ണുവിന്റെ മരണത്തിനും ഇടയിൽ ഉണ്ടാരുന്ന കുറച്ച്‌ ദിവസമായിരുന്നു അരുണിമയും വിഷ്ണുവും ആകെ പ്രണയിച്ചത്. അതിനെ പ്രേമം എന്ന് പറയാന്‍ പറ്റോ? അറിയില്ല. ശ്രീ ഹരിയുടെ ഫാന്റസിയിലെ പോലെ ഉമ്മ വെക്കലുകളോ കെട്ടി പിടുത്തങ്ങളോ ഒന്നുമില്ലാതെ തികച്ചും ഫോര്‍മലായൊരു പ്രണയം. അവരുടെ പ്രണയം മറ്റാരും അറിയാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രെധിച്ചിരുന്നു. അവര്‍ അവരുടെതായ ലോകത്ത് പുതിയ ഒരു പ്രണയകാവ്യം രചിച്ചു തുടങ്ങുവായിരുന്നു എന്നതാണ് സത്യം. ഇണക്കവും പിണക്കവും അവരുടെ ഇടയില്‍ മാറി മാറി വന്നു. എല്ലത്തിനു ഒടുവില്‍ വിഷ്ണുവിന്റെ ആമി അരുണിമയുടെ വിഷ്ണു എന്നും വിളികളില്‍ അവരുടെ പിണക്കങ്ങള്‍ എല്ലാം മാറിയിരുന്നു.

ഒന്നിനും വലിയ ആയുസുണ്ടായിരുന്നില്ല , അവാസന ദിവസം അച്ഛനുമായി അവന്റെ വീട്ടില്‍ പോയപ്പോഴും പിണക്കം അഭിനയിച്ചു വണ്ടിയില്‍ തന്നെ ഇരുന്നപ്പോഴും അവള്‍ അറിഞ്ഞിരുന്നില്ല അത് അവരുടെ അവസാനത്തെ കൂടികാഴ്ച ആകുമെന്ന്.

0cookie-checkരണ്ട് മുഖങ്ങൾ – Part 9

  • അങ്കിൾ വീണ്ടും കേറ്റാൻ പോകുവാണോ?

  • എൻ്റെ അവകാശങ്ങൾ Part 2

  • എൻ്റെ അവകാശങ്ങൾ Part 1