രണ്ട് മുഖങ്ങൾ – Part 8

നീ എന്തിനാ ഇവിടെ മാറി ഇരുന്നേ?”’

അവൻ വീണ്ടും ചോദിച്ചു.

“”നിങ്ങടെ വീട്ടിൽ വരാൻ, ശ്രീയേയൊക്കെ കാണാൻ “”

അവൾ ഒന്നും വിട്ടുപറയാൻ തയാറായില്ല.

“”നിന്റെ വീട്ടിലൊക്കെ പറഞ്ഞോ നീ?””

“”അവിടോട്ടായൊണ്ട് വഴക്കൊന്നും പറയില്ല, ഇനി പറയോ?””

അവൾ സ്വയം ചോദിച്ചു.

“”എന്തോ കാര്യം ഉണ്ടല്ലോ? എന്താ?””

വിഷ്‌ണു അതുതന്നെ വീണ്ടും ചൂഴ്ന്നു ചോദിച്ചു.

“”എന്നേ കൊണ്ടോവാൻ പറ്റില്ലേ പറഞ്ഞാമതി. ഏട്ടന് എന്നിട്ട് സെലക്ഷൻ കിട്ടിയോ?””

“”നീ കാര്യം പറ. “”

അവന്‍ വിടാന തയാറല്ലാരുന്നു.

“”എന്ത് കാര്യം, ഒന്നും ഇല്ല. “”

അൽപ്പം ദേഷ്യത്തോടെയാണ് അവൾ മറുപടി പറഞ്ഞത്. വിഷ്‌ണുന് അതൊരടിയായി

“”oh എന്നെ വിശ്വാസം ഇല്ലാരിക്കും. ഞാൻ ഒന്നും ചോദിക്കുന്നില്ല.””

“”ഏട്ടനെയും ശ്രീയെയും ഒക്കെ വിശ്വാസമുള്ളു. അതാ അതാ ഞാൻ അങ്ങോട്ട് വരുന്നേന്നു പറഞ്ഞേ.””

നിറകണ്ണുകളോടെ അവൾ പറഞ്ഞു.

“”എന്തടി ….നീ കരയാണോ?””

“”എനിക്കാരുമില്ലേട്ടാ , ഞാൻ… ഞാൻ ആ വീട്ടിലോട്ട് ഇനി പോവില്ല. എനിക്ക് പേടിയാ അവിടെ.””

“”എന്താടി എന്താ എന്നോട് പറയാൻ പറ്റണആണേ….””

വിഷ്ണു അവളെ സമാധാനിപ്പിക്കാൻ നോക്കി.

“”ഞാൻ ഞാൻ എന്താ സ്കൂൾ മാറിയതെന്ന് എട്ടന് അറിയോ?””

“”ആ…., നിന്റെ അച്ഛന് കൊറച്ചു കാശായപ്പോ നിന്നെ നല്ല സ്കൂളിൽ കൊണ്ടാക്കി. അല്ലാതന്താ. “”

അവന്‍ ഒന്നും അറിഞ്ഞിട്ടില്ലാത്ത പോലെ പറഞ്ഞു.

“”അല്ല, ആ സത്യം ഞാൻ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ എനിക്കറിയാം ആര്യ ഏട്ടനോട് ചിലതൊക്കെ പറഞ്ഞുകാണൂന്നു . “”

“”അച്ചു എന്നോട് എന്ത് പറയാൻ!””

അവന്‍ പെട്ടെന്ന് ഒന്നമ്പരന്നെങ്കിലും പറഞ്ഞൊപ്പിച്ചു. പക്ഷേ അരുണിമ ഊഹിച്ചത് സത്യം ആയിരുന്നു ആര്യക്കും വിഷ്ണുവിനും ഇടയില്‍ രഹസ്യങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ഒന്നൊഴിച്ച് ആര്യക്ക്‌ വിഷ്ണുവിനെ ഇഷ്ടം ആണെന്ന്ഉള്ളത് മാത്രം അവള്‍ അവനോടു പറഞ്ഞിട്ടില്ല.

“”ഞാൻ വിളിച്ചു കരഞ്ഞത്, എന്നേ എല്ലാരും കളിയാക്കിയത്…””

“”ഓഹ് അത, അത് അച്ചു ഒന്നും പറഞ്ഞില്ല, പക്ഷേ ഞാൻ അല്ലാതെ അറിഞ്ഞൂ. അതിപ്പോ ഞാൻ ആണേലും ചിലപ്പോൾ അങ്ങനെ ചെയ്യാനേ പറ്റു. അതിനു നീ പിന്നെ സ്കൂളിൽ പോകഞ്ഞേ എന്താ? അവർക്കൊക്കെ നിന്നേ വലിയ കാര്യമായിരുന്നു, അറിയോ!. “”

“”നിങ്ങക്ക്… നീങ്ങക്ക് ഒന്നും അറിയില്ല, ആർക്കും ഒന്നുമറിയില്ല. അറിഞ്ഞാ അവൻ എന്നേ കൊല്ലും, പക്ഷേ എനിക്ക് വിഷ്ണുവേട്ടനെ വിശ്വാസമാ, അതോണ്ട് അതോണ്ടുമാത്രം ഏട്ടനോട് ഞാൻ പറയാം. ചന്തുവേട്ടനാ എന്നേ അന്ന് ഒളിഞ്ഞുനോക്കിയത് ഞാൻ കണ്ടതാ…. അവനാ…. എനിക്ക് പേടിയാ അവനെ.”’

അവൾ അതും പറഞ്ഞു കരഞ്ഞു. പക്ഷേ വിഷ്ണുനു അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറില്ലായിരുന്നു. അതിനുമപ്പുറം അവൾ പറഞ്ഞത് അവനു വിശ്വസിക്കാൻ പറ്റുന്ന ഒല്ലായിരുന്നു.

“”ആര് അരുണേട്ടനോ? കള്ളം പറയരുത്. അവൻ ചെറ്റ ആണേലും നിന്‍റെ സ്വൊന്തം ഏട്ടനല്ലേ, അവന്‍ അങ്ങനൊന്നും ചെയ്യില്ല “”

“”ആരും വിശ്വസിക്കില്ല എനിക്കറിയാം, അതാ ഞാൻ ആരോടും പറയാഞ്ഞേ. പക്ഷേ എനിക്ക് ഇനി ആ വീട്ടിൽ കഴിയാൻ പേടിയാ. എനിക്ക് ആരോടേലും പറയാൻ അറക്കുന്ന കാര്യങ്ങളാ അവൻ ചെയ്യണേ , എന്റെ പ്രൈവറ്റ് തുണികളെല്ലാം അവൻ എടുത്തോണ്ടു പോവും, പിന്നെ അതിൽ ഓരോന്നൊക്കെ

പറ്റിച്ചു തിരിച്ചു കൊണ്ടിടും. എനിക്കറപ്പാ അവനെ””

അവൾ ബാഗിൽ നിന്ന് ഒരു താക്കോൽ കൂട്ടം കാണിച്ചിട്ട് തുടർന്നു.

“”ഇത് കണ്ടോ, ഈ താക്കോൽ. അവന്റെ ശല്യം കാരണം ഞാൻ എല്ലാം ഇപ്പൊ പൂട്ടിയാ വെച്ചേക്കുന്നേ. പക്ഷേ ഇന്നലെ,.. ഇന്നലെ രാത്രി ഞാൻ ഉറങ്ങുമ്പോൾ ചന്തു വന്നു എന്നേ എന്തൊക്കെയോ ചെയ്തു. എനിക്ക് പേടിയാ അവൻ അവൻ എന്നേ..!””

അവളുടെ കരച്ചിൽ കാരണം പിന്നെ ഒന്നും വെക്തമാവുന്നില്ലായിരുന്നു.

“”നീ വാ നമുക്ക് രാവുണ്ണി അങ്കിളിനോട് പറയാം. “”

വിഷ്ണു അവളെ ധൈര്യപ്പെടുത്തി.

“”വേണ്ട വേണ്ട ആരും അറിയണ്ട എനിക്ക് പേടിയാ. ഞാൻ ഞാൻ നിങ്ങടെ വീട്ടിൽ നിന്നോളം. “”

“”ബാ ഇങ്ങട്, ഞാനത് പരിഹരിച്ചു തരാം “”

“”എനിക്കുറപ്പാ ആരേലും അറിഞ്ഞ അവൻ എന്നെ കൊല്ലും. “”

“”ശെരി ആരും അറിയില്ല പോരെ “”

അവർ പിന്നെ ഒന്നും മിണ്ടിയില്ല. അവന്റെ വീട്ടിലേക്ക് നടന്നു.

അവർ റോഡിൽനിന്ന് വിഷ്ണുവിന്റെ വീട്ടിലേക്കുള്ള വരമ്പിലേക്കു ഇറങ്ങിയപ്പോൾ അരുൺ എതിരെ വരുന്നുണ്ടായിരുന്നു.

“”ടീ ഒരുമ്പേട്ടോളെ നീ… നീ എവിടെ പോയി കിടക്കുവാരുന്നടീ…., ഓഹ് ഇവനാണോ നിന്റെ ഇപ്പോഴത്തെ മറ്റവൻ. വാടി കൂത്തിച്ചി ഇങ്ങോട്ട്.””

അരുൺ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ ആ കൈ വിടുവിക്കാൻ ഒരു ശ്രെമം നടത്തി.

അപ്പോള്‍ വിഷ്ണു ഭദ്രന്റെ അവന്റെ നെഞ്ചത്തൊരു ചവിട്ട് കൊടുത്തു. ആ ചവിട്ടിൽ അരൺ തെറിച്ചു റോടിനോടു ചേര്‍ന്നുള്ള പാടത്തു വീണു. വിഷ്ണുവും പുറകെ ആ ഉഴുതിട്ടേക്കുന്ന കണ്ടതിൽ എടുത്തു ചാടി.

“”വിഷ്ണുവേട്ടാ വേണ്ട വേണ്ട “”

അരുണിമ അവനെ തടയാന്‍ നോക്കി.

“”കബഡി കബഡി “”

വിഷ്ണു അവനെ മാടിവിളിച്ചു. എഴുന്നേറ്റു കുതറി മാറാൻ ശ്രെമിച്ചു അരുണിന്റെ കാലിൽ അവൻ പിടിച്ചു വീണ്ടും താഴെയിട്ടു. എന്നിട്ട് അരുണിന്റെ കാലിൽ വലിച്ചുകൊണ്ട് അവൻ ഒരു എട്ടുപത്തു മീറ്റര്‍ മുൻപോട്ട് പോയി. വിഷ്ണു അങ്ങനെയാണ് തല്ലാന്‍ തുടങ്ങിയാല്‍ അവനത് ഹരമാണ്. വിഷ്ണു ഭദ്രന്‍ പേരുപോലെ തന്നെ ഒരേസമയം ക്ഷിപ്ര പ്രസാദിയും ക്ഷിപ്രകോപിയും.

“” വിടാടാ മയിരേ എന്നെ. “”

എന്നെല്ലാം പറഞ്ഞു അരുൺ മറ്റേ കാല് വെച്ച് വിഷ്ണുനെ ചവുട്ടുന്നുണ്ട് പക്ഷേ അതൊന്നും അവനേക്കുന്ന പോലുമില്ല. അവസാനം വിഷ്ണു അവനെ തിരിഞ്ഞു നെഞ്ചത്തും വയറ്റിലും നാലഞ്ചു ചവിട്ട് ചവിട്ടി. അതുപക്ഷേ ചന്തുവിന് നന്നേ ഏറ്റിട്ടുണ്ട് എന്നത് അവന്റെ നിലവിളി സാക്ഷ്യപ്പെടുത്തി.

ആ കണ്ടം അവസാനിക്കുക്ക ഒരു കൈ തോട്ടിലാണ്. ആ വരമ്പേത്തിയപ്പോൾ അരുൺ വിഷ്ണുവിനെ കാലില്‍ ചവിട്ടി തോട്ടിൽ ഇട്ടു, എന്നിട്ട് അരുൺ രക്ഷപെട്ടു എഴുന്നേറ്റു ഓടാൻ നോക്കിയെങ്കിലും വിഷ്ണുവിന് അവന്റെ കാലിൽ പിടുത്തം കിട്ടിയിരുന്നു. വിഷ്ണു അവനെയും വലിച്ചു തന്‍റെഒപ്പം തോട്ടിൽ ഇട്ടു. അരുൺ ഒന്നു മുങ്ങി അൽപ്പം വെള്ളങ്കുടിച്ചു. അപ്പോഴേക്കും വിഷ്ണു പുറകിൽ കൂടെ വന്നു ലോക്കിട്ടു. അരുണിന്റെ കഴുത്തിൽ കോര്‍ത്തുപിടിച്ചു വെള്ളത്തിൽ മുക്കി. എന്നിട്ടവന്‍ നരസിംഹത്തിലെ മോഹല്ലാലിന്റെ ഇന്റ്രോയില്‍ വെള്ളത്തില്‍ നിന്നു പൊങ്ങിവരുന്ന പാട്ട് പാടാന്‍ തുടങ്ങി.

“”ധ്യാനം ധേയം നരസിംഹം

ധര്‍മ്മാര്‍ത്ഥമോക്ഷം നരസിംഹം

പൂര്‍ണ്ണം ബ്രഹ്മം നരസിംഹം

ത്വമേവസര്‍വ്വം നരസിംഹം

അരണിയില്‍ നിന്നും ജ്വാലകണക്കെ

ജലധിയില്‍ നിന്നും മുങ്ങിപ്പൊങ്ങുന്നേ

ഓം…ഓം…

ഘനതിമിരങ്ങള്‍ ചിന്നിച്ചിതറും

ഭ്രമണപഥത്തില്‍ കത്തിപ്പടരുന്നേ

ഓം…ഓം…

……………..

……………..“”

വിഷ്ണു ഇടക്കവനെ ഒന്ന് പോക്കും വീണ്ടും മുക്കും അങ്ങനെ അരുണിനെ പലവെട്ടം മുക്കിയും പൊക്കിയും കളിച്ചു അവൻ,

“’എന്താടാ ചന്തൂസേ പേടിച്ചു പോയ? ഹഹാ പേടിക്കണ്ടട്ടോ, നീ ചില തമാശകൾ കാണിച്ചപ്പോ ഞാനും ഒരെണ്ണം കാട്ടി തന്നതാ. ഇനി വേറെ ഒന്നുണ്ട് കാണണോ? വേണേൽ കാണിക്കാം.. “’

അവൻ പിടലിയിൽ ഇട്ടിരുന്ന ലോക്ക് അഴിച്ചു, ചൂണ്ടു വിരൽ കണ്ണിനു നടുക്ക് മൂക്കിന് മുകളിൽ നെറ്റിക്കു നടുവിൽ ചൂണ്ടി.

“”ഇതു ചൂണ്ടു മാർമം ഇവിടെ എന്നെപോലെ കളരി പഠിക്കുന്നൊരു ചൂണ്ടിയാ നിന്റെ പോലുള്ള പെട്ട തലയിലെ ചോരകുഴലുകളെല്ലാം പൊട്ടി നീ ചാവും. കാണണോ ടാ നിനക്ക്.””

“”വേണ്ട വേണ്ട ഭദ്രാ, ഞാൻ ഞാൻ…..””

ആകെ ഭയന്നു പോയ അരുൺ അവന്റെ കാല്പിടിച്ചു.

“”മേലിൽ പേറപ്പുകേട് ഇവളോട് കാണിച്ചാ അറിയാലോ നിനക്കെന്നെ. “”

അവനെ വീണ്ടും ഒന്നൂടെ മുക്കിയിട്ടു വിഷ്ണു കരക്ക് കയറി. എന്തിനാ അവൻ തന്നെ ശെരിക്കും തല്ലിയത് എന്നുപോലും അറിയാത്ത അരുൺ പക്ഷേ കരക്ക്‌ കയറാന്‍ പേടിച്ചിരുന്നു. വിഷ്ണു അവളുടെ കൈ പിടിച്ചു വീട്ടിലേക്കു നടന്നു.

“”ഈ പൊട്ടനെ പേടിച്ചാണോ നീ സ്കൂളു മാറിയത് കഷ്ടം.””

“”അവൻ… അവനെ എനിക്ക് പേടിയാ “”

“”നീ പേടിക്കണ്ടടി ആ പൊട്ടാന്‍ ഇനിയൊന്നും നിന്നേ ചെയ്യില്ല, എനിക്ക് മർമം ഒക്കെ അറിയാന്ന് പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്.ഹി ഹ്ഹി…””

അത് പറഞ്ഞവന്‍ പൊട്ടിചിരിച്ചു.

“”ശെരിക്കും അങ്ങനെ ഉണ്ടോ അവിടെ ചൂണ്ടിയാ തല പൊട്ടി പോകോ?””

“”മർമ്മം ഉണ്ട്, പക്ഷേങ്കി തലപൊട്ടുമോ എന്നൊന്നും അറിയില്ല. നീ വേണെ ചൂണ്ടിക്കോ അപ്പൊ അറിയാല്ലോ.

ടീ എനിക്കിട്ടു ചൂണ്ടാന്‍ അല്ല.””

എന്നിട്ട് അവന്‍ അവള്‍ക്കു നേരെ വിരല്‍ ചൂണ്ടി. പക്ഷേ പ്രതീക്ഷ തെറ്റിച്ചു അവളുടെ മുഖത്ത് ഒരു വശ്യമായ ഭാവം ആണ് അവന്‍ കണ്ടത്. അതുകണ്ടവന്‍ ഒന്നിടറിയോ!.

“”ശെരിക്കും തല പെരുക്കുന്നുണ്ട് വിഷ്ണു ഏട്ടാ.””

അത് കേട്ടപ്പോഴാണ് അവനു ബോധം വന്നത്.

“”ഇനി ഇപ്പൊ നിന്റെ വീട്ടിലോട്ട് തന്നല്ലേ? അങ്കിളിനോടും ആന്റിയോടും പറയണോ ഇത്?””

“”വേണ്ട, ആരും അറിയണ്ട, വിഷ്ണു ഏട്ടൻ ആര്യയോടും പറയരുത് കേട്ടല്ലോ.””

പക്ഷേ അതും ആര്യ അറിഞ്ഞു. അവളോടു പറഞ്ഞ കഥയില്‍ ഒരു രക്ഷകന്റെ റോളാരുന്നു അവന്, പിന്നീടുള്ള അവന്റെ പെരുമാറ്റത്തിൽ നിന്ന് പതിയെ പതിയെ തന്റെ വിഷ്ണുവേട്ടന് അരുണിമയോട് പ്രണയം തോന്നുന്നുണ്ടോ എന്ന് ആര്യ സംശയിച്ചു. അതുമാത്രം ആവല്ലേന്നവൾ പ്രാത്ഥിച്ചു. ഇത്രനാളും തന്‍റെ മാത്രം സ്വകാര്യ സ്വത്ത് അതായിരുന്നു വിഷ്ണുവേട്ടൻ, അവന്റെ സ്നേഹം ശ്രീഹരിയിലേക്ക് പോലും പങ്കുവെച്ചു പോകുന്നത് അവൾ സഹിച്ചിരുന്നില്ല. പലപ്പോഴും ശ്രീഹരി തന്റെ വിഷ്ണുവേട്ടനോട് കൂടുതൽ അടുക്കുന്നു എന്നു തോന്നിയപ്പോ ആര്യയുടെ അമര്‍ഷം ശ്രീയോടുള്ള പെരുമാറ്റത്തില്‍ പ്രതിഭലിച്ചിരുന്നു. അതൊക്കെ തന്നെയായിരുന്നല്ലോ ശ്രീക്ക് അവളോടുള്ള ദേഷ്യത്തിന് മൂലകരണം.

0cookie-checkരണ്ട് മുഖങ്ങൾ – Part 8

  • സെക്സ് എഡ്യൂക്കേഷൻ 2

  • സെക്സ് എഡ്യൂക്കേഷൻ 1

  • കാമുകി കോളേജിലെ