രണ്ട് മുഖങ്ങൾ – Part 5

ഒരുപാടു താമസിച്ചു എന്നറിയാം, ചില ഒഴിച്ചൂകൂടന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു പിന്നെ മടിയും അതാണ് പ്രധാന കാര്യം. ഇതുവരെ നിങ്ങള്‍ തന്ന എല്ലാ സപ്പോര്‍ട്ടിനും നന്ദി, തുടര്‍ന്നും പ്രതീക്ഷിക്കുന്നു. പേരെടുത്തു പറയണ്ട കുറേ ആള്‍കാര്‍ പ്രത്യേകിച്ച് the mech ബ്രോയും മറ്റും ഒരു പാട് കാര്യങ്ങള്‍ പറഞ്ഞുതന്നു അവരെയൊക്കെ ഗുരു സ്ഥാനത്ത് കണ്ടുകൊണ്ടു ഞാന്‍ വീണ്ടും തുടങ്ങട്ടെ.
Antu Paappan
“”വിഷ്ണൂ…..””

എന്നാല്‍ വിഷ്ണു അരുണിമക്ക് വെറും ഒരു വിളിയുടെ അകലത്തില്‍ അല്ലാലോ.

“”എടാ ശ്രീ നീ എവിടെ പോയി കിടക്കുവായിരുന്നു?””

ഗോപന്‍ എങ്ങുന്നോ ഓടിക്കൊണ്ട്‌ വന്നു ചോദിച്ചു.

“”എന്നേക്കൊണ്ടോന്നും പറയിക്കരുത്‌, നീ അല്ലേടാ കോപ്പാ എന്നേ തെള്ളി കൊണ്ട് കാന്റിനില്‍ ആക്കിയെ. എന്നിട്ട് നീ എവിടെ മുങ്ങിയതാ.””

ഞാന്‍ ചൂടാവുന്ന കണ്ടിട്ടാവും അവന്‍ ഒന്നടങ്ങി. അല്ലേലും എനിക്ക് രണ്ടു തെറിവിളിക്കാൻ പറ്റുന്നത് അവനോടു മാത്രമാണേ, തിരിച്ചടിക്കില്ല അതന്നെ കാര്യം.

“”അതിപ്പോ എത്ര നേരായി. ഇയാളെ തിരക്കി ഗോപിക ആ രേഷ്മേനെ കൂട്ടിക്കൊണ്ട് വന്നാരുന്നു.””

അവന്‍ ക്ലാസിലേക്ക് കയറിയപാടെ തിരിഞ്ഞു നിന്ന് എന്നോടായി പറഞ്ഞു.

“”ഓ രേഷ്മ വന്നെ എനിക്കുവേണ്ടിയല്ലടാ പൊട്ടാ നിന്നെ കാണാനാ. അവര് നാത്തൂനും നാത്തൂനും കളി തുടങ്ങിട്ടു കൊറേയായി. നീ ഇത് ഏത് ലോകത്താ, നിനക്കങ്ങ് ഇഷ്ടാണെന്ന് പറഞ്ഞാ ഇപ്പൊ എന്താ?””

ഈ രേഷ്മ എന്‍റെ അച്ഛന്റെ തറവാടിനടുതുള്ളതാ, രാമേട്ടന്റെ മോള്‍ അവക്ക്

പണ്ടേ ഗോപനെ ഇഷ്ടാണ്. അവനും ഏതാണ്ടൊക്കെ ഓക്കേ ആണ് പക്ഷേ ഞാന്‍ ചോദിക്കുമ്പോള്‍ പോലുമവന്‍ സമ്മതിച്ചു തരില്ല.

“”ഒന്ന് പോടാ, അവളൊക്കെ നല്ല വീട്ടിലെ കൊച്ചല്ലേ, ഈ വയ്യാത്ത കാലും വെച്ചോണ്ട് അത് ശേരിയവൂല്ലാ.””

“”അയ്യോടാ…“”

അവന്റെ മനസ് എനിക്കറിയവുന്നതല്ലേ, സ്വന്തമായി ഇത്രയും ടീഗ്രേഡ് ചെയ്യുന്നോരുത്താന്‍. ഞൊണ്ടി എന്ന് മറ്റുള്ലൊരു വിളിക്കുമ്പോ അവന്‍ അത് മയിന്റ്റ് ചെയ്യാത്ത പോലെ കാണിക്കും. പക്ഷേ ഉള്ളില്‍ ഫുള്ള് ശോകം സീനാണ് കക്ഷി. സത്യത്തില്‍ അത് തന്നെയാണ് ഞാന്‍ അവനെ കളിയാക്കാന്‍ പോകാത്തതിന്റെ പ്രധാന കാര്യവും.

“””എനിക്ക് നീ നായന്‍മാരുടെ അടിവാങ്ങി തരുമോ. ഈ വയ്യാത്ത കാലും വെചോണ്ടെനിക്കൊന്നും വയ്യ ഓടാന്‍.””

“”അതിനു നിയെന്തിനാ ഓടണേ? അവക്കങ്ങനൊന്നും ഇല്ലടാ. നിന്നെ ഭയങ്കര കാര്യാ. എനിക്കുറപ്പാ നിങ്ങള്‍ അവസാനം ഒന്നിക്കും.””

ഞാൻ അവനെയൊന്നു ഓണാക്കി നോക്കിയതാ ചിലപ്പോ സ്റ്റാർട്ടായാലോ.

“”പോടാ മയിരെ അവിടുന്ന്, നീയാ ഇതുപോലെ പണ്ട് എനിക്ക് പണി തന്നേ. അതോണ്ടാ അവള്‍ എന്‍റെ പുറകെ ഇങ്ങനെ.””

അവന്‍ ആ പറഞ്ഞ പണി എന്താന്ന് വെച്ചാൽ, ഞാന്‍ അവനു വേണ്ടി അവളടുത്ത് ചെന്നൊന്നു പെണ്ണ് ചോദിച്ചതാ. ഏട്ടനൊക്കെ ഉണ്ടാരുന്ന സമയത്ത് ഞങ്ങള്‍ എല്ലാരും ഒരേ സ്കൂള്‍ വാനിൽ ആയിരുന്നു വന്നോണ്ടിരുന്നത്. എന്തോ അന്ന് ഗോപന്‍ വരുമ്പോളെല്ലാം അവള്‍ എഴുന്നേറ്റു കൊടുക്കും. അവളുടെ ആ സിമ്പതി കണ്ടപ്പോള്‍ അവക്ക് ഗോപനോട് എന്തോ ഉണ്ടെന്നെനിക്ക്‌ തോന്നി. അന്നവള് തീരെ ചെറുതാ. ആര്യേച്ചി വാങ്ങിതന്ന പുളിമുട്ടായി അവക്കു ഡോണേറ്റു ചെയ്തിട്ട് ഗോപനെ ഇഷ്ടം ആണോന്നു ചുമ്മാ കേറിയങ്ങു ചോദിച്ചു. ചിലപ്പോ ഞാന്‍ ആ നീട്ടിയ മിട്ടായി തിരിച്ചു വങ്ങും എന്ന് കരുതി ആകും അന്നവള് അതു സമ്മതിച്ചത്. അതിൽപിന്നെ അവൾ ഇവന്റെയാ, അല്ല ഞാൻ ആക്കി എടുത്തു.

“”നീ അത് കള, നിന്നെ നിന്‍റെ ആര്യേച്ചി വിളിച്ചു അത് പറയാനാ അവര് വന്നേ.””

പെട്ടെന്ന് ഗോപന്‍ റൂട്ട് മാറ്റി.

“”ആ ഭദ്രകാളിക്ക് ഇനി എന്താണാവോ? അവളെ പണ്ടൊന്നു വിളിച്ചതിന്‍റെയാ ഞാന്‍ രണ്ടു മാസം വീട്ടില്‍ ഒടിഞ്ഞു തൂങ്ങി കിടന്നേ.“”

എന്റെ ആത്മഗതം കൊറച്ചുറക്കെ ആയിപ്പോയി
“”ആ എനിക്കറിയില്ല, നീ വരുമ്പോള്‍ ഒന്ന് വിളിക്കാന്‍ പറഞ്ഞു.””

“”എനിക്കെങ്ങുമേലാ….. അവടെ വായിലിരിക്കുന്ന കേക്കാന്‍.. .””

“”ഞാന്‍ പറഞ്ഞന്നേ ഉള്ളു, അതിനു നീ എന്നേ ചാടി കടിക്കണ്ട.””

ഞാൻ വിളിക്കില്ലന്ന് അറിയാവുന്നോണ്ടാകും അവൻ പിന്നെന്നെ നിർബന്ദിക്കാഞ്ഞേ.

പിന്നേ എനിക്ക് വട്ടല്ലേ അങ്ങോട്ട്‌ പോയി കേറാന്‍. അല്ല ഈ കൊയിന്‍ ബൂത്തിലോട്ടു തിരിച്ചും വിളിക്കാന്‍ പറ്റോ? അപ്പോഴും നമ്മള്‍ കോയിൻ ഇടണോ? എന്റെ ചിന്തകൾ കാടുകയറി.

“”ഹലോ””

“”ശ്രീഹരി ആണോടാ””

“”ഹ്മ്മ””

“”നിനക്ക് എങ്ങനെ ഉണ്ടെന്നറിയാന്‍ വിളിച്ചതാ നേരത്തെ.””

“”ഹം.””

“”എങ്ങനുണ്ട് . വേദനയുണ്ടോ? കിടന്നു തുള്ളാന്‍ നിക്കാതെ അടങ്ങി ഒതുങ്ങിയിരുന്നു മെടിസിനോക്കെ സമയത്തു കഴിച്ചോണം കേട്ടല്ലോ.””

“”അച്ചൂ നീ ഇപ്പൊ അങ്ങട് പഠിക്കാന്‍ പോയതല്ലേ ഉള്ളു, അതിനു മുന്നേ ഡോക്ടര്‍ കളിക്കല്ലേ. എന്തിനാ ഇപ്പൊ അവനെ വിളിച്ചിട്ട് ഹേ…!.””

വിഷ്‌ണു താൻ ആരാണെന്നു അവളോട്‌ വെളിപ്പെടുത്തി.

“” ഓ നീയാരുന്നോ ? അല്ല എനിക്കവനെ വിളിക്കാന്‍ പാടില്ലേ?””

“”നിന്റെ അവനോടുള്ള ഈ പെരുമാറ്റം അതെനിക്കങ്ങോട്ട് ഇഷ്ടം ആകുന്നില്ല . കേട്ടല്ലോ.””

“”എന്ത് പെരുമാറ്റം ? ഞാന്‍ എന്ത് ചെയ്തു?””

“”നീ ഒന്നും ചെയ്തില്ലേ? ഞാന്‍ നിന്നോട് എത്രവെട്ടം പറഞ്ഞു അവനോടു നീ ഈ കാണിക്കുന്നതൊക്കെ എനിക്ക് കാണാമെന്നു.””

“”ഞാന്‍ അവനോടു എന്ത് കാണിച്ചെന്നാ വിഷ്ണു ഈ പറയുന്നേ?.””

ആര്യ അത്യാവശ്യം ഗൗരവത്തോടെ തന്നെ ചോദിച്ചു.

“”ഒന്നും കാണിച്ചില്ലേ? ഏ…..!””

“”ഇല്ലാ…, ദെ… എപ്പോഴത്തെയും പോലെ വന്നാല്‍ ഉണ്ടല്ലോ?””

“”പിന്നെ നീ എന്തിനാ അവനന്ന് ഉമ്മ കൊടുത്തെ? ഹേ…… അത് പറ?””

“”ഓ അതോ, എനിക്ക് തോന്നിയിട്ട്. അല്ല എല്ലാം ഞാന്‍ നിന്നോട് ബോധിപ്പിക്കാണോ?””

“”ആ വേണം എന്‍റെ പെണ്ണ് ഞാന്‍ പോകുമ്പോള്‍ അവനോടു അങ്ങനെയൊക്കെ ചെയ്യുന്നത് എനിക്ക് സഹിക്കില്ല. എന്നെ ഇഷ്ടമല്ലാത്തോണ്ടല്ലേ ……അങ്ങനൊക്കെ…….””

“”എങ്ങനൊക്കെ? ശ്രീ വീണ്ടും നിന്റെ ഭ്രാന്തും കൊണ്ട് വരരുത് കേട്ടല്ലോ. ഞാന്‍ പലവെട്ടം പറഞ്ഞു രണ്ടും നീ തന്നാന്നു, അല്ലേലും എനിക്കെന്‍റെ മുറചെക്കനെ ഉമ്മ വെക്കാനോ ഇനി ഇപ്പൊ സ്നേഹിക്കാനോ ഒന്നും നിന്റെ അനുവാദം വേണ്ട കേട്ടല്ലോ. നീ എന്നേ ഇത് പറഞ്ഞു കൊറെയായി ഭ്രാന്താക്കുന്നു. ഇനി മതി…..””

“”ഹ്മ്മ നിനക്കെന്നെ വേണ്ടല്ലോ… പറഞ്ഞോ, പോയി പറഞ്ഞോ അവനെ ഇഷ്ടാന്ന് …. ഞാന്‍ ആരാ ….. പക്ഷേ ഒന്നുണ്ട് നീ അവനോടു ഇഷ്ടം പറയുന്ന നിമിഷംതൊട്ട് വിഷ്ണു പിന്നെ ഉണ്ടാവില്ല. പോകും,……. എന്നെന്നേക്കുമായി….””

“”ടാ നീ എന്താടാ ഇങ്ങനെ, എന്നേ എന്തിനാ ഇങ്ങന കൊല്ലാകൊല ചെയ്യുന്നേ…. ഞാന്‍… ഞാന്‍…….””

അവൾ വാക്കുകൾക്കായി പരതി.
“”സഹിക്കാന്‍ പറ്റില്ലടീ…..സഹിക്കാന്‍ പറ്റില്ല. നിന്നെ അവനു വിട്ടകൊടുക്കാൻ എനിക്ക് പറ്റണില്ല. നീ അവനോട് കാണിക്കുന്ന ഈ അടുപ്പവും അവനു നിന്നോട് തോന്നുന്ന ഇഷ്ടവും ഇതൊക്കെ അവന്റെ ഉള്ളില്‍നിന്നു എന്നേ ഇല്ലാതാക്കും.! എന്നേ ഇല്ലാതാക്കല്ലേടീ….. ഇല്ലാതാക്കല്ലേ…. എനിക്കും ജിവിക്കണം വിഷ്ണുവയി നിന്റെ കൂടെ.””

അവൻ പറഞ്ഞു തീർന്നെങ്കിലും മറുപടിയൊന്നും വന്നില്ല. ഒരു നീണ്ട നിശബ്ദത, എപ്പോഴോ മറുതലക്കൽ നിന്നൊരു തേങ്ങൽ അവൻ കേട്ടു.

“”ഹലോ ഹലോ അച്ചൂ…..””

അവള്‍ ഫോണ്‍ കട്ടാക്കിയോ, അതോ ആ ഒരു രൂപയുടെ സമയം കഴിഞ്ഞുവോ?, അറിയില്ല .

അപ്പൊ പെട്ടന്ന് എവിടുന്നോ അരുണിമ അതുവഴി സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. ശ്രീഹരി ഫോണും പിടിച്ചു നിക്കുന്നത് അവള്‍ കണ്ടു.

“”ശ്രീ…. ടാ നീ ക്ലാസില്‍ പോണില്ലേ. ബെല്ലടിച്ചല്ലോ? ഹലോ….””

അവൾ അവനെ തട്ടി വിളിച്ചിട്ടു ചോദിച്ചു.

“”ആമി…””

അവന്‍ വളരെ പതിയെ മനസ്സില്‍ എന്നപോലെ ആ പേര് ഉരുവിട്ടു. അവള്‍ അത് കേട്ടില്ലന്നു അവനുറപ്പായിരുന്നു.

“”ടാ ശ്രീ എന്താ ഇവടെ നിക്കുന്നേ?””

അരുണിമ വീണ്ടും തിരക്കി,

“”ഹാ അരുണിമേച്ചിയോ? എന്താ ഇവടെ?””

വിഷ്ണു ശ്രീഹരിയെന്ന പോലെ തിരിച്ചു ചോദിച്ചു.

“”അതന്നാ ഞാനും ചോദിച്ചേ എന്താ ഇവെടെന്നു. ബെല്ലടിച്ചത് കേട്ടിലെ!… നീ ക്ലാസില്‍ കേറുന്നില്ലേ?”

“”ആ കേറുവാ.””

അവൻ പറഞ്ഞോഴിഞ്ഞു

“”ആരെയാ ഈ വിളിക്കുന്നെ?””

അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു,

“”അത്… അത്‌ അച്ചൂനെ അല്ല ആര്യെച്ചിയെ.””

“”ഹും””

ആ പേര് കേട്ടതും പിന്നൊന്നും മിണ്ടാന്‍ നിക്കാതെ ദേഷ്യ ഭാവത്തോടെ അവള്‍
സ്റ്റാഫ്‌റൂമിനകത്തേക്കു പോയി. അപ്പോഴേക്കും വിഷ്ണു ശ്രീ ഹരിയില്‍നിന്ന് മറയാന്‍തുടങ്ങിയിരുന്നു. അവന്‍ ആ ഭിത്തിയി ചാരി തറയിലേക്കു നിരങ്ങിയിറങ്ങി.

“”എന്താടാ ശ്രീ എന്താ പറ്റിയെ?””

സ്റ്റാഫ്‌ റൂമില്‍ നിന്ന് ഇറങ്ങിവന്ന അരുണിമേച്ചി ഓടി വന്നെന്നേ താങ്ങിപിടിച്ചോണ്ട് ചോദിച്ചു.

“”ഒന്നും ഇല്ലേച്ചി…. ഞാന്‍…. ചേച്ചി വിട്ടോ.””

ചേച്ചിയുടെ അമ്മിഞ്ഞ എന്‍റെ തോളില്‍ കുത്തിനിന്നത് കൊണ്ടാകാം എന്തോ എനിക്കൊരു ജാള്യത അനുഭവപ്പെട്ടത്. എന്തോ അപ്പൊ അവളുടെ അടുത്തുന്നു അടർന്നു മാറാനാണ് എനിക്ക് തോന്നിയത്.

“”വേണ്ട, നീ ആദ്യം എഴുന്നേക്ക്.””

അത് കേട്ടപ്പോൾ ചേച്ചിയുടെ അമ്മിഞ്ഞ എന്റ്റെ തോളത്തു കിഴി പിടിക്കുന്നത് പുള്ളിക്കാരി ശ്രെധിച്ചിട്ടില്ലേ എന്നെനിക്ക് തോന്നി.

“”വേണ്ടെച്ചി . എനിക്ക് കൊഴപ്പമോന്നും ഇല്ല, ഇതെപ്പോഴും വരുന്നതാ അതങ്ങ് മാറിക്കോളും.””

അത് പറഞ്ഞു ഞാന്‍ അവളുടെ മുലക്കടിയില്‍നിന്നും മാറി നിന്നു. അവളുടെ മുഖം കണ്ടപ്പോള്‍ എന്തോ എന്‍റെ തോള്‍ അവിടെ തട്ടിയതോ അങ്ങനെ വിട്ടുമാറിയതോ ഒന്നും അവള്‍ ശ്രെധിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. ഞാന്‍ വീണപ്പോളൊക്കെ ആര്യേച്ചിയും ഇതുപോലെന്നെ താങ്ങി പിടിച്ചിട്ടുണ്ട് അന്നൊന്നും തോന്നാത്ത എന്തോ ഒന്നെനിക്കപ്പോള്‍ തോന്നുന്നു .

“”നിന്റെ ആര്യേച്ചി വഴക്ക് വല്ലോം പറഞ്ഞോ?””

അവളുടെ ആവക്കുകള്‍ കേട്ടപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടായത് .

“”അതിനു ആര്യേച്ചി ഇപ്പൊ ഇവടെങ്ങനാ, ഏച്ചി ഏച്ചീടെ കൊളജിലല്ലേ?””

“”അതെനിക്ക് അറിയാം, നീ ഇത്രനേരം ഫോണ്‍ വിളിച്ചതാ ചോദിച്ചേ””

“”ഞാനോ?””

എനിക്കൊന്നും മനസിലാകുന്നില്ലാരുന്നു.

“”ആ ആര്യേച്ചി എന്നേ തിരക്കിയിരുന്നു, ചിലപ്പോ വിളിക്കാന്ന് വെച്ചു വന്നപ്പോഴാകും……””

ഞാന്‍ എന്തൊക്കയോ പറഞ്ഞു തടിതപ്പാൻ നൊക്കി.
“”അതെന്താ നിനക്ക് ഇപ്പൊ സംസാരിച്ച പോലും ഓര്‍മ ഇല്ലേ.””

അവള്‍ക്കെന്നെ വിടാനുള്ള ഉദ്ദേശമില്ല. പക്ഷേ ഞാൻ എപ്പോ ആര്യേച്ചിയുമായ് സംസാരിച്ചൂന്ന് ഇവൾ പറയണേ? ഒരു പിടിയുമില്ല.

“”ഹ്മ്മ, ഇടയ്ക്കു തലചുറ്റുമ്പോള്‍ അങ്ങനാ. ചേച്ചി പൊക്കോ എനിക്കിപോ കൊഴപ്പോന്നും ഇല്ല.””

എനിക്കെന്തോ അവളോട്‌ അപ്പൊ അങ്ങനെ പറയാനാ തോന്നിയത്, സാധാരണ ആരേലും ചോദിച്ച ഞാൻ ഒഴിഞ്ഞു മാറുകയാണ് പതിവ്. തലചുറ്റലിന്റെയോ ഓർമ പോണതിന്റെയോ കാര്യം ഞാൻ ആരോടും പറയില്ല എന്തിനു ഗോപന് പോലും വെക്തമായി എന്താന്നറിയില്ല.

“”വേണ്ട ഞാന്‍ നിന്നെ ക്ലാസില്‍ കൊണ്ടാക്കാം. വാ ഇങ്ങട്.””

പെട്ടെന്ന് ആ പറച്ചിലിൽ അവളിലെവിടെയോ ഞാന്‍ എന്റെ ആര്യേച്ചിയേ കണ്ടു.

“”എന്റെച്ചി അതൊന്നും കൊഴപ്പമില്ലന്നെ. എനിക്കൊരു കൊഴപ്പോം ഇല്ല, ചേച്ചി ഇപ്പൊ എന്നേ ക്ലാസില്‍ കൊണ്ടാക്കിയ അവന്മാരെല്ലാങ്കൂടെ എന്നേ വാരാന്‍ തുടങ്ങും. ചേച്ചി പോക്കോന്നെ.””

“”നിനക്കത്ര പോസാന്നേ ഞാന്‍ പോയേക്കാം. താഴെ വീഴാതെയങ്ങ് പോയാല്‍ മതി. അല്ലെ വേണ്ട ഞാനും കൂടെ വരാം.””

ഞാൻ വീണ്ടും ആടി ആടി നിക്കുന്ന കണ്ടിട്ടാവും അവൾ മനസ് മാറ്റിയത്. ഇനി ഞാന്‍ എത്ര പറഞ്ഞിട്ടും പോകില്ലെന്ന് തോന്നിയപ്പോള്‍ ഞാനും അത് അവസാനം സമ്മതിച്ചു.

വാതില്‍ക്കല്‍ എന്നെ കണ്ടപ്പോള്‍തന്നെ ആശടീച്ചര്‍ കയറാന്‍ കൈകാണിച്ചു. പിള്ളിക്കാരി അങ്ങനാ നമ്മൾ ഇച്ചിരി താമസിച്ചാലൊന്നും സീനാക്കില്ല. ഞാന്‍ അകത്തോട്ടു കയറിയപ്പോള്‍ ടീച്ചര്‍ ഉടനെ പുറത്തക്ക് ചൂണ്ടിക്കാട്ടി എന്നോട്.

“”ആരാ ശ്രീഹരി അത്? നിന്റെ ചേച്ചിയാണോ?””

തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ നോക്കിനിന്ന് സ്വൊപ്നം കാണുന്ന അരുണിമേച്ചിയേയാണ് ഞാൻ കാണുന്നത്. അപ്പോഴേക്കും ക്ലാസ്സ്‌ മൊത്തം വാതിലിലേക്ക് എത്തിവലിഞ്ഞു നോക്കുന്നുണ്ടാരുന്നു.

“”അല്ല ഫ്രണ്ടാ “”

അരുണിമേച്ചി ആയിരുന്നു ആ മറുപടി പറഞ്ഞത്. അവളുടെ മറുപടി കേട്ടപ്പോള്‍ ക്ലാസിലൊരു കൂട്ട ചിരി പടര്‍ന്നു.

“”ഹാ നീ ആരുന്നോ, എന്താടോ ക്ലാസ്സ്‌ ഇല്ലേ ?””

എന്ന് ചോദിച്ചു ആശടീച്ചര്‍ ചേച്ചിയുടെ അടുത്തേക്ക് നടന്നു, ഇവിടെ മാത്രമല്ല നമുക്കങ്ങു പ്ലസ്‌ടൂലും മുണ്ട് പിടി എന്നാ ഭാവത്തില്‍ ഞാന്‍ എന്‍റെ സീറ്റില്‍ പോയി ഇരുന്നു. അല്ലപിന്നെ, അത്ര കാണാൻ കൊള്ളാവുന്ന ഫ്രണ്ടുള്ള ഞാൻ അൽപ്പം
ജാഡ ഇടണ്ടേ?.

“”ടാ നീ അരുണിമേച്ചിയുടെ അടുത്ത് പിന്നേം പോയോ?””

ഗോപനായിരുന്നു അത്.

“”ഞാന്‍ പോയതൊന്നുമല്ല എന്‍റെ കൂടെ ഇങ്ങോട്ട് വന്നതാ””

പുറകെ ഒലുപ്പിച്ചു നടക്കുന്ന കാമുയെ മൈന്റുടെ ചെയ്യാത്ത മാസ്സ് ഹീറോയേ പോലെ ഞാൻ പറഞ്ഞു. സത്യം അറിഞ്ജന്‍ ഇവന്മാര് പിന്നെ ചോദ്യമായി പറച്ചിലായിഇതിപ്പോ അല്‍പ്പം വെയിറ്റും ആവും.

“”എന്നിട്ടെങ്ങനെ ഉണ്ടാള് ?””

തെല്ലൊരു അസൂയയോടാണ് അവനത് ചോദിച്ചത്. എങ്ങനെ ഉണ്ടാവാൻ അതും ഒരു പെണ്ണാ അല്ലാതെ ചക്ക കൂട്ടാൻ ഒന്നുമല്ല തിന്നിട്ടു ഉപ്പുണ്ടോന്നു പറയാൻ. പിന്നെ നാവിനു ബെല്ലും ബ്രെക്കും ഇല്ലാത്ത ഇവന്‍ ചോദിച്ചതല്ലേ. ഏതായാലും ‘ചരക്ക് കൊള്ളാരുന്നോ ’ എന്നോ മറ്റോ ചോദിക്കാഞ്ഞത് ഭാഗ്യം.

“”പണച്ചാക്കാന്നു തോന്നുന്നു, എത്ര രൂപയാ കാന്റീനിൽ തന്നെ പൊട്ടിക്കുന്നെ, കഴിഞ്ഞമാസം മൊത്തം എനിക്കു തന്നെ എന്തൊക്കെയാ വാങ്ങി തന്നെ.””

ഗോപൻ ആത്മഗതം പോലെ തുടർന്നു.

“”എന്നാലും മീട്രോൾ ഒന്നും വാങ്ങി തന്നുകാണില്ല “”

മുട്ടപപ്സും മീട്രോളും കിട്ടിയപ്പോൾ ആ ചേച്ചിക്ക് എന്നോട് എന്തോ ഒരു പ്രത്യേക അടുപ്പം ഉണ്ടെന്ന് ഞാൻ കരുതിയിരുന്നു. ഇതിപ്പോ എല്ലാ തെണ്ടികൾക്കും കിട്ടിന്നറിഞ്ഞപ്പോൾ ഉണ്ടായ ഒരു കൊതിക്കെറുവ്, അതായിരുന്നു എന്നെ അങ്ങനെ ചോദിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ അവൻ എന്റെ ചോദ്യം മൈന്റ് കൂടെ ചെയ്ത്തില്ല.

“”നീ ആ ചേച്ചി വരുന്ന കണ്ടിട്ടില്ലല്ലോ? ഓരോ ദിവസം ഓരോ കാറാ. അത് നിന്റെ അമ്മാവന്റെ പോലെ അപ്പാ ഊപ്പ കാറൊന്നുമല്ല ബെൻസും ബിഎമ്മുമൊക്കെയാ. എന്നാലും അതിന്‍റെ ജാടയോന്നുമില്ല. നിന്നെ ഒരു നോട്ടം ഉണ്ടെന്നാതോന്നുന്നേ. “”

ഒരു വളിച്ച ചിരിയോടവാന്‍ പറഞ്ഞു നിര്‍ത്തി. അതവൻ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു സുഖം. അതിപ്പോ കാണാൻ കൊള്ളാവുന്ന ഏത് പെണ്ണും നമ്മളെ നോക്കുന്നു എന്ന് കേക്കുമ്പോ ഉള്ള ഒരു മനസുഖം അത്രന്നെ.

“”ആ ഇനി എന്റെ നെഞ്ചത്തോട്ടു കേറു.””

ഞാൻ പക്ഷേ ഉള്ളിൽ തോന്നിയത് മുഖത്തു കാണിച്ചില്ല.

“”ഞാൻ കാര്യം പറഞ്ഞതാ കോപ്പേ, എന്നോട് ചോദിക്കുന്നതെല്ലാം നിന്നെ പറ്റിയാരുന്നു.””

“”ടാ ടാ കൂടുതലങ്ങോട്ടിളക്കല്ലേ.””

അവൻ ചിലപ്പോ എന്നെ കിളത്തുവാണോ എന്നൊരു തോന്നൽ.
“”ഓഹ് ഇയാള് പിന്നെ ഏകപത്നി വൃതൻ ആണല്ലോ. നിന്റെ ആര്യേച്ചി എന്ത് പറയുന്നു, എന്തേലും രെക്ഷ ഉണ്ടോ?””

അവൻ ആര്യേച്ചിയുടെ കാര്യം ഓർമിപ്പിച്ചപ്പോൾ അരുണിമേച്ചിയോട് തോന്നിയതൊക്കെ ഏതോ കാറ്റിൽ അലിഞ്ഞുപോയി.

“”എടാ എനിക്ക് ആരോടും അങ്ങനൊന്നും ഇല്ലടാ. നിങ്ങളൊക്കെ ചുമ്മാ””

“”എങ്ങനെ ഒന്നും ഇല്ലെന്ന്? എനിക്കറിയില്ലേ നിന്നെ. ആ ചേച്ചി ടൂഷൻ പഠിപ്പിച്ചോണ്ടിരിക്കുമ്പോ മൊത്തം തേനും ഒലുപ്പിചു വായും നോക്കി ഇരുന്നവനല്ലേ നീ..””

“”ഞാനോ…..!””

“”അല്ല പിന്നെ ഞാനാ. നീ കാണിക്കണ കണ്ട് കണ്ട് ഞങ്ങൾ എന്നും ചിരിക്കുമായിരുന്നു.””

അപ്പൊ ഇവര് ട്യൂഷൻ ക്ലാസിൽ വന്നെ എന്നെ നൊക്കി ഇരിക്കാനാണോ ? ഹ്മം എല്ലാരും കണ്ടുകാണോ… ആകെ എന്നെ മൈന്റാക്കാഞ്ഞത് എന്റെ ആര്യേച്ചിയും.

“”പോടാ അവിടുന്ന് “”

ഞാന്‍ ആ നിരാശ മറച്ചുവെച്ച് അത് നിഷേധിച്ചു . ഞാന്‍ അങ്ങനെ നിഷേധിച്ചങ്കിലും അത് സത്യമായിരുന്നല്ലോ.നേരിൽ കാണുമ്പോൾ അൽപ്പം പേടി ഉണ്ടെങ്കിലും ഞാന്‍ അവളെ നോക്കി ഇരുന്നു സോപ്നം കാണുമായിരുന്നു. സ്വപ്നത്തിൽ ആര്യേച്ചി പാവമാ, ശെരിക്കും ഉള്ള ഭദ്രകാളി മുതുക് കുളമാക്കുമ്പോളാണ് ഞാൻ മിക്കവാറും ഉണരാറ്. പക്ഷെ….! ഇതൊന്നും ആർക്കും അറിയില്ലെന്നാ ഞാന്‍ ഇതുവരെ കര്തിയിരുന്നത്.

“”ഗോപൻ എന്താ അവിടെ തനിക്കു പുറത്തുപോണോ?””

അതും പറഞ്ഞു ആശ ടീച്ചർ എന്റെ അടുത്ത് വന്നിട്ട് ഗോപനെ ഒന്ന് വിരട്ടി, പിന്നെ എനിക്ക് വേറെ കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തി.

പിന്നീട്‌ പലപ്പോഴും അരുണിമേച്ചിയെ കാണും സംസാരിക്കും, അവൾ ഞങ്ങക്ക് എന്തേലും വാങ്ങി തരും. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഇതിനിടയിൽ ഒരിക്കൽ പോലും ആര്യേച്ചി എന്നെ വിളിക്കയോ മൈന്റ് ചെയ്യോ ചെയ്തില്ല. ഞാൻ അന്ന് തിരിച്ചു വിളിക്കാഞ്ഞതിന്റെ ക്കേന്തിയാകും

ആര്യേച്ചി പിന്നീട് വീട്ടിൽ വന്നത് ഓണം അവധിക്കായിരുന്നു. ഞങ്ങളുടെയും സ്കൂൾ ഓണാവദിക്കായി അടച്ചിരുന്നു. നേരിൽ കണ്ടിട്ടും കാലൊടിഞ്ഞു
കിടന്നപ്പോൾ കാട്ടിയ സ്നേഹമൊന്നും പിന്നീട് ഉണ്ടായില്ല. അന്ന് ഫോണ്‍ വിളിക്കഞ്ഞോണ്ടാവും.

അന്ന് വൈകുന്നേരം കൊറേ ചേട്ടന്മാരും ഗോപനും അവരുടെ ക്ലബ്ബിലെ ഓണപരുപാടിടെ നോട്ടീസ് കൊണ്ടുവന്നു തന്നു. പിരുവ് തന്നെ ലെക്ഷ്യം, അറുപിശുക്കി അമ്മായി അതിനു പൈസ വാരികോരി കൊടുക്കുമെന്ന് അവർക്കറിയാം, അതിനും ഒരു കാരണമുണ്ട്.

“”അച്ചൂ ഇപ്രാവശ്യം ആയിരം രൂപ ഉണ്ടല്ലോടി “”

അമ്മായി നോട്ടീസ് നോക്കിയിട്ട് അകത്തേക്ക് വിളിച്ചു പറഞ്ഞു. ആര്യേച്ചി ആയിരുന്നു ക്ലബിൽ നിന്ന് സ്ഥിരം ക്വിസ്സിന് ഫസ്റ്റ് അടിക്കുന്നത്. അമ്മായിക്കും അമ്മാവനും സമ്മാനം വാങ്ങിയ അവളുടെ പേര് അങ്ങനെ മൈക്കിൽകൂടെ കേക്കുന്നത് എന്തോ വലിയ കാര്യമായിരുന്നു. പക്ഷേ അപ്പൊ ആരും അറിഞ്ഞിരുന്നില്ല ഇപ്രാവിശം ആ ആയിരം എന്‍റെ പോക്കറ്റിലേക്കുള്ളതാണെന്നു.

ഞാൻ പണ്ട് കാലൊടിഞ്ഞു കിടന്നപ്പോൾ എന്റെ പഠിത്തം പോകുമെന്ന് പറഞ്ഞു അവളുടെ കൊറച്ചു പഴയ ബുക്കുകൾ അമ്മ എനിക്ക് പഠിക്കാന്‍ തന്നിരുന്നു. സംഭവം പഴയ കൊറേ അവളുടെ നോട്ട്ബുക്കും, ലേബറിന്ത്യയും, ഗൈയിടുകളും ഒക്കെയായിരുന്നു. ആക്കൂട്ടത്തിൽ ഒന്നു രണ്ടു ക്വിസ് ബുക്ക്‌കളും ഉണ്ടായിരുന്നു. എല്ലാത്തിലും ചുമപ്പും പച്ചയും മഷി പേനവെച്ചു വേണുന്ന പോയിന്റ് ഒക്കെ അടയാളപ്പെടുത്തി ആകെക്കൂടെ കൊറേ ടിപ്പിക്കൽ പഠിപ്പി ബുക്ക്‌സ്. ആദ്യമൊക്കെ തുറന്നു നോക്കാൻ പോലും മടിയായിരുന്നു. പിന്നെ ആ ബുക്കുകളിലെ അവളുടെ മണമോ അതോ അവൾ വരച്ചും എഴുതിയും വെച്ചേക്കുന്നതിന്റെ ഭംഗിയോ എന്തോ ഒന്ന് ആ ബുക്കുകളിലേക്ക് എന്നെ അടുപ്പിച്ചു. അത് തുറക്കുമ്പോൾ അവളെന്റെ കൂടെ ഉണ്ടെന്നൊരു തോന്നൽ. എന്റെ പഴയ സ്വപ്നലോകം, ചിന്തയിൽ മൊത്തം ആര്യേച്ചി നിറഞ്ഞു. എന്റെ ആ ആര്യേച്ചിയോട് ഒട്ടും പേടിയില്ല. എന്നെ വഴക്ക് പറയാത്ത എല്ലാകാര്യത്തിനും കൂടെ നിക്കുന്ന എന്നെ സ്നേഹത്തോമാത്രം നോക്കുന്ന എന്റെ ആര്യേച്ചി. എനിക്കവളോട് വല്ലാത്തൊരു പ്രണയമാണ് ഉള്ളിൽ.

രാവിലെ എഴുന്നേക്കാൻ മടി പിടിച്ചു കിടക്കുമ്പോഴൊക്കെ അവൾ എന്റെ സ്വപ്നത്തിൽ വരും, പിന്നെ ഞാൻ മനസിനെ അവളുടെ കൂടെയങ്ങ് സ്വതന്ത്രമായി വിടും, അതൊരു സുഖമുള്ള അനുഭവമാണ്. ഇത് ഇപ്പൊ തുടങ്ങിയ അസുഖം ഒന്നുമല്ല കേട്ടോ, ഓർമയായ കാലംതൊട്ടേ അവൾ എന്റെ സ്വപ്നത്തിൽ, എന്‍റെ ചിന്തയില്‍ എനിക്കൊപ്പമുണ്ട്. ഈ ബുക്കുകൾ അതിനെ ഇപ്പൊ ബലപ്പെടുത്തി എന്നുമാത്രം. ഒറ്റക്കായ ദിവസങ്ങളിൽ ഞാന്‍ ആ ബുക്കുകളുടെ അത്രമാത്രം ആസ്വതിച്ചു എന്നു വേണം പറയാൻ. എന്നുവെച്ചു ഞാൻ കുത്തിയിരുന്ന് കാണാപഠിച്ചതോന്നുമല്ല കേട്ടോ.

ആര്യേച്ചി അപ്പോഴേ തന്റെ പേര് രെജിസ്റ്റർ ചെയ്തു. ഞാൻ അങ്ങനെ അവിടെ അതും നൊക്കി നിക്കുന്ന കണ്ടപ്പോ അമ്മായി ചോദിച്ചു

“”എന്താടാ ശ്രീ നിന്റെ പേര് കൂടെ കൊടുക്കാട്ടോ “”

“”അതിനവന് വല്ല മിട്ടായി പറക്കലിനോ ബലൂൺ ചവിട്ടിനോ ഒക്കെ കൊടുത്ത മതി. അന്നത്തെ പോലെ കള്ളത്തരത്തിൽ കൂടെയെങ്കിലും ജയിക്കും അവൻ“”

ആര്യേച്ചി എല്ലാരും കേൾക്കെ എന്നോട് അമ്മായി ചോദിച്ചതിന് ഇടക്ക്കയറി മറുപടി പറഞ്ഞു . പുച്ചത്തോടെയാണ് അവള്‍ അത് പറഞ്ഞത്.

പണ്ട് ഞാൻ ഗോപനേ പറ്റിച്ചു അവൻ പറക്കിയ മിട്ടായികൂടെ അവന്റെ കയ്യിന്നു മേടിച്ചു ഫസ്റ്റ്ടിച്ച ട്രോഫി ഇപ്പോഴും ആ ഷോക്കേസിൽ ഇരുപ്പുണ്ടങ്കിലും
ആര്യേച്ചി എല്ലാരുടേം മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞപ്പോൾ, സത്യത്തിൽ അതെനിക്ക് വിഷമമായി. എന്റെ ആ മുഖം കണ്ടിട്ടാവും അമ്മായി പത്തുരൂപ മുടക്കി എന്റെ പേരുകൂടെ എഴുതിച്ചത്.

ആര്യെചിയോടു എനിക്കപ്പോ തോന്നിയ ദേഷ്യമോ അതോ അവളെ തോപ്പിച്ചാല്‍, അവളുടെ ആ അഹങ്കാരം അങ്ങ് തീര്‍ത്തു കൊടുത്താല്‍ അവൾ എനിക്ക് കുറച്ചൊക്കെ വില തരുമെന്ന തോന്നലോ ഞാൻ ആ ക്വിസ് സീരിയസായി തന്നെ എടുത്തു . പിന്നീടുള്ള ചിന്തകളെല്ലാം അവളെ എങ്ങനെ തോപ്പിക്കും എന്നതിലായിരുന്നു.

ക്ലബ്ബിലെ ഓണപരുപാടിയുടെ തലേദിവസമാണ് ഈ ക്വിസ്. സംഭവം ഇത്രേയുള്ളു, നൂറു ചോദ്യങ്ങൾ അവർ പറയും നമ്മൾ നിശ്ചിത സമയത്തിനുള്ളിൽ വെള്ളപ്പേപ്പറിൽ എല്ലാ ഉത്തരവും നമ്പർ ഇട്ടെഴുതി, അവിടെ ഒരു ബോക്സ്‌ വെച്ചിട്ടുണ്ട് അതിൽ ഇടണം. പിറ്റേന്ന് സമ്മാനം കൊടുക്കുമ്പോള്‍ മാത്രമേ റിസൾട്ട്‌ അറിയൂ.

ചോദ്യങ്ങൾ ഓരോന്ന് കേക്കുംമ്പോഴും എന്റെ ചിന്തയിലെ ആര്യേച്ചി എനിക്ക് എല്ലാ ഉത്തരവും പറഞ്ഞു തരാൻ നിക്കുവല്ലേ പിന്നെ എനിക്ക് എന്ത് നോക്കാന്‍. അങ്ങനെ ശെരിക്കുമുള്ള ആര്യ മഹാദേവ് നിന്ന് വിയർക്കുംമ്പോഴും ഞാൻ വളരെ ആസ്വദിച്ചു ഉത്തരങ്ങൾ എഴുതി. പിന്നെ ഞാൻ അതാ ബോക്സിൽ കൊണ്ടിട്ടു.

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചുമ്മാ മാർക്ക് മനസിൽ കൂട്ടി നൊക്കി. അപ്പോഴേക്കും കൂടെ മത്സരിച്ചവരോട് സ്ഥിരം പഠിപ്പി നമ്പർ ആര്യേച്ചി പുറത്തിറക്കി. എല്ലാം കറക്കി കുത്തിന്നും ഒരുപാട് തെറ്റീന്നുമൊക്കെ വെച്ചലക്കി. അവര്‍ക്കും അറുപതു അറുപത്തഞ്ചു മാർക്കേ കിട്ടുള്ളു എന്ന് അറിഞ്ഞപ്പോള്‍ എന്തോ ആര്യേച്ചിയുടെ മുഖത്തൊരു തെളിച്ചം ഞാന്‍ കണ്ടു. ആരും എന്നെ അവിടെ കണക്കിൽ പോലും എടുക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ ആരോടെന്നില്ലാതെ

“”എനിക്ക് തൊണ്ണൂറ്റെഴു കിട്ടും, ഒന്നെഴുതീല്ല, ഒന്ന് തെറ്റി.””

എന്റെ ആ പറച്ചില്‍ കേട്ടാകും ആര്യേച്ചി ഉൾപ്പെടെ അവിടെ ഒരു കൂട്ടചിരിയായിരുന്നു. ഞാൻ എനിക്ക് ഉറപ്പുള്ളത് പറഞ്ഞു ഇവർ അതിനെന്തിനാ ഇങ്ങനെ ചിരിക്കുന്നത്. എന്തോ അതെനിക്ക് ഒരുപാട് വിഷമം ആയി. ഞാന്‍ എല്ലാരേം ഒന്നുടെ നോക്കി ആര്യേച്ചി അപ്പോഴും ചിരി നിർത്തിയിരുന്നില്ല.

ഞാൻ അവളുടെ ആ പരിഹാസം സഹിക്കാൻ വയ്യാതെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു. തിരിച്ചു വരുന്ന വഴിക്ക് അമ്പലക്കുളത്തിന്റെ പടിയിൽ കുറച്ചുനേരം പോയിരുന്നു. എനിക്കെപ്പഴേലും വിഷമം വരുമ്പോൾ ഞാൻ ഇവിടൊക്കെയാണ് വന്നിരിക്കാറ്.

“”വിഷ്ണു ഏട്ടാ…. പിണങ്ങിയോ എന്റെ ചക്കര “”

ആര്യ അമ്പലകുളത്തിന്റെ പടിയിൽ ഇരുന്നു കുളത്തിലേക്കു കല്ലെറിയുന്ന ശ്രീയോടായി ചോദിച്ചു.

“”എനിക്കെന്തു പിണക്കം? പിണക്കം അവനല്ലേ. പക്ഷേ നാളേ നിന്റെ വാല് മുറിയോല്ലടീ അച്ചൂ“”

“”ഹ്മ്മ് എന്താ “”

“”അവൻ ഫസ്റ്റ് അടിക്കുമ്പോ നീയാ കാണിച്ചുകൂട്ടിയാതിന് അവൻ തിരിച്ചു കാണിക്കൊല്ലോ. അവൻ പറഞ്ഞത് സത്ത്യാടി തൊണ്ണൂറ്റെഴു കൃത്യമുണ്ട്.“’

“”ഓഹ് അങ്ങനെ ആണോ….., സാരേല്ല അവനല്ലേ ഞാൻ സഹിച്ചോളാം. “”

ആര്യ ഒരു കള്ളചിരി ഒളുപ്പിച്ചു കൊണ്ടവള്‍ പറഞ്ഞു.
“”ഞാൻ പറഞ്ഞു സത്ത്യാടീ. നിന്റെ ബുക്കെല്ലാം അവൻ കുത്തിയിരുന്നു കാണാപഠിച്ചതാ. നിന്നേം മണപ്പിച്ചോണ്ട് അവന്റെയാ പടുത്തം എനിക്കങ്ങോട്ട് ഇഷ്ടപെട്ടില്ലാ. എന്നാലും പോട്ടേ.””

“”മണപ്പിച്ചോണ്ടോ? “”

“”ആ മണപ്പിച്ചോണ്ട്, അവനിപ്പോ നിന്റെ പഴയ പാവം ശ്രീഹരി ഒന്നുമല്ലട്ടോ, ഇപ്പൊ കയ്യിരുപ്പു മഹാ മോശമായ. ഇപ്പൊ നിന്റെ പുറകെ മാത്രമല്ല കണ്ടപെണ്ണുങ്ങളോട് ച്ചേ…..! അരുണിമേ അറിയില്ലേ അവളുടെയും മൂടും മുലയും മണപ്പിച്ചു നടപ്പാ. “”

അത് കേട്ടതും ആര്യയുടെ മുഖം ഒരു ദേഷ്യഭാവം കൈവരിച്ചു.

“”മേലാല്‍ ഇതുപോലെ അവന്റെ ഇല്ലാത്ത കുറ്റം എന്റടുത്തു വന്നു പറഞ്ഞാൽ ഉണ്ടല്ലോ…..! അവനെ എനിക്കറിയാം. എന്റെ ശ്രീഹരിയേ എനിക്ക് മനസിലാക്കാൻ എനിക്കൊരുത്തന്റെയും സർട്ടിഫിക്കറ്റു വേണ്ട കേട്ടല്ലോ.“”

ആര്യ അവനു നേരെ കൈ ചൂണ്ടി സംസാരിച്ചപ്പോള്‍ അവളുടെ ചുണ്ടുകള്‍ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

“”അല്ലേ….! എനിക്കിപ്പോ എന്തോ വേണം… അവൻ എന്തേലും കാണിക്കട്ടെ ആരൂടേലും പുറകെ പോട്ടേ . എനിക്ക് എന്റെ ഈ പെണ്ണിനെ മാത്രം മതി….“”

ആദ്യം ഒന്ന് ചൂളിയെങ്കിലും ആര്യയെ ഒന്ന് സോപ്പിടും പോലെ വിധക്തമായി ഒരു കള്ളചിരിയോടെ അവന്‍ പറഞ്ഞു. എന്നിട്ടവളുടെ കൈക്ക് പിടിച്ചുഅടുതിരുത്താന്‍ നോക്കി.

“”എന്നെ വിട് എനിക്ക് പോണം“”

പക്ഷേ ആര്യ അവന്റെ കൈ തട്ടി മാറ്റി.

“”അതേ അവനെ… ഇത്രഷ്ടാണേ നീ എന്താ പിന്നെന്തേ അവനെ വിളിക്കാഞ്ഞ!, അവനെ എന്താ പിന്നെ ഒഴുവാക്കുന്നത് ? എനിക്കറിയാം അതെന്താന്ന്. “”

അവൻ ആ ചിരിയോടെ വീണ്ടും അവളെ നോക്കി.

“”എനിക്ക് വിളിക്കാൻ തോന്നിയില്ല അല്ലാതെ നീ വിചാരിക്കുന്ന കാരണങ്ങളൊന്നുമില്ല, നീ അങ്ങനെ കൂടുതൽ ആശിക്കേം വേണ്ട. “”

“”എനിക്കറിയാം എന്റെ അച്ചുന് എഇല്ന്നെലാതാക്കാന്‍ പറ്റില്ലെന്ന്. “”

“”എന്നെ ഭീഷണി പെടുത്തി നിന്നെ ഇഷ്ടപെടുത്താം എന്നാണെന്റെ പൊന്നുമോൻ കരുതുന്നതെങ്കിൽ നടക്കാൻ പോണില്ല കേട്ടോ. എനിക്ക് അവനും നീയും ഒന്നാ……, അവനില്ലാതെ നിന്നെ മാത്രമായി ഞാൻ ഒരിക്കലും ഇഷ്ടപെട്ടില്ല. പക്ഷേങ്കി എനിക്കവനോട് അത് പറയാന്‍…… “”

ആര്യാ പറഞ്ഞത് മുഴുവിപ്പിക്കാതെയും അവന്റെ സോപ്പിടലുകളൊക്കെ
പാടേതള്ളി തിരിച്ചു പോകാന്‍ ഒരുങ്ങി.

“”അപ്പൊ എന്നെ വേണ്ടാ…..ല്ലേ ഞാൻ പോണം എന്നുന്നേക്കുമായി അങ്ങനെ അല്ലേ….? “”

“”നിന്നേ വേണ്ടാന്ന് ഞാൻ പറഞ്ഞോ? ഇല്ലലോ…. നമ്മൾ മൂന്നു പേരും ഒരുമിച്ചുണ്ടായിരുന്ന സമയം ആലോചിച്ചു നോക്കിക്കേ…. അല്ല ഇത് ആരോടാ ഞാൻ പറയുന്നേ… ഞാൻ പോണു.””

അവൻ അപ്പോഴും അവളുടെ കൈയ്യിലെ ആ പിടിവിടാൻ ഒരുക്കമല്ലായിരുന്നു.

“”എന്നെ വിട് ശ്രീ……. ഓഹ്…. വിഷ്ണു എന്നെ വിട്. “”

അവള്‍ എന്തോ ഓര്‍ത്ത പോലെ വിഷ്ണു എന്ന് തിരുത്തി .കൂടാതെ അവളുടെ ശബ്ദത്തിൽ അപ്പോഴെക്ക് ഒരു വശ്യത കടന്നുകൂടിയിരുന്നു. അതവന് അൽപ്പം ധൈര്യം പകർന്നു.

“”പിന്നെ ഇത്രയും നാളുകഴിഞ്ഞു നിന്നെ എന്റെ കയ്യിൽ തനിച്ചു കിട്ടീട്ടു വെറുതെ അങ്ങട് വിടുവല്ലേ!…. ഇവിടെ വാടി ചുള്ളികമ്പേ “”

എന്നിട്ടും അവള്‍ തന്റെ അടുത്ത് വരില്ലെന്ന് തോന്നിയപ്പോൾ അവന്‍ എഴുന്നേറ്റവളുടെ സൈഡിൽ നിന്നിട്ടവളെ കയ്യില്‍ കോരി എടുത്തു.

“”എന്റമ്മോ എന്ത് വെയിറ്റാടി നിനക്ക്, നീ ഇപ്പൊ എന്താ തിന്നുന്നെ?””

“”വിടറാ എന്നെ, വൃത്തികെട് പറയുന്നോരുടെ എനിക്ക് മിണ്ടാൻ താല്പര്യം ഇല്ലാ. വിടെന്നെ “”

“”അടങ്ങി നിക്കടി അവിടെ. പിന്നെ… ഞാന്‍ പറഞ്ഞത് കള്ളമോന്നുമല്ല. നീ പോയി അവനോടു ചോദിക്ക്“”

അവൻ അവളുടെ ചെവിയിൽ പറഞ്ഞു

“”ഹോ ഞാന്‍ ചോദിച്ചോളാം. നീ എന്നെ താഴെ ഇറക്ക്””

“”ടീ ഇങ്ങോട്ട് നോക്കാൻ. ഹ്മം അങ്ങനെ. “”

അവള്‍ അവന്റെ മുഖത്തേക്ക് കൂമ്പിയ മിഴികളോട് നോക്കി . കുറച്ചു നേരം അവളെ എടുത്തു അവന്‍ ആ നില്പ് നിന്നു. അവന്‍ ചുണ്ടടുപ്പിച്ചേങ്കിലും അവള്‍ തല മാറ്റി .

“”എന്റെ കൈ കിഴക്കുന്നു താഴെ ഇടട്ടെടീ നിന്നെ””

“”ഇട്ടാൽ കൊല്ലും ഞാൻ,….. ഞാൻ ഇങ്ങനെ കിടക്കാം വീടുവരെന്നേ എടുത്തോണ്ട് പോവോ.””

ഒരു കൊച്ചു കുഞ്ഞിനെപോലവൾ കൊഞ്ചി.
“”അയ്യടാ, അവളുടെ ആഗ്രഹം കണ്ടില്ലേ….

ശെരി…. എന്നാ പറ്റൊന്നു ഞാനൊന്ന് നോക്കട്ടെ””

ശരീര വലുപ്പത്തില്‍ അവളെക്കാള്‍ അല്പം ചെറുതാണെങ്കിലും അവന്‍ അവളെ തൂകി എടുത്തു ആ പടികള്‍ കയറി.

“”ടാ ചെക്കാ വേണ്ടാ ആരേലും കണ്ടാൽ, ഇറക്കെന്നെ.””

അവള്‍ അവന്‍റെ കയ്യിലെകിടന്നു കുതറിക്കൊണ്ട് പറഞ്ഞു.

“”അപ്പൊ കൊണ്ടൊണ്ടേ?……””

“”വേണ്ട “”

“”വേണ്ടേ വേണ്ടാ. ഇനി ഇപ്പൊ എനിക്ക് തരാനുള്ളത് താ.””

അവന്‍ അവളെ നിലത്തു ഇറക്കി ആ അമ്പലകുളത്തിന്റെ സൈഡ് ഭിത്തിയോട് ചേർത്തു വെച്ചു ചോദിച്ചു

“”എന്ത്, മറങ്ങട്ട് “”

ഒരു ചിരിയൊളിപ്പിച്ചവള്‍ അവനെ തെള്ളി.

“”കുന്തം. കൊതുപ്പിക്കാതെ തരുന്നുണ്ടോ നീയ്. “”

രണ്ടു വശത്തൂടെ കൈ ഭിത്തിയിൽ ഊന്നി അവളെ ആ കൈകൾക്കിടയിൽ ബ്ലോക്കാക്കി അവന്‍ വീണ്ടും അടുത്തേക്ക് ചെന്നു.

“”ഇല്ലാ,…. അരുണിമ എന്തിനാ അവനെ ശല്യം ചെയ്യുന്നത്?””

വീണ്ടുമവൾ രെക്ഷപെടാൻ ഒരു ശ്രെമം നടത്തി.

“”ആ എനിക്കറിയില്ല നീ അവനോടു തന്നെ ചോദിക്ക്. ഞാൻ ഇനി മേലിൽ അവന്റെ ഒന്നും ആരോടും പറയില്ല.””

തീരെ താല്പര്യമില്ലാത്ത മട്ടിൽ അവന്റെ പ്രതികരണം കെട്ടിട്ടാവും അവൾ

“”Oh പിണക്കമാണോ, അപ്പൊ വേണ്ടല്ലോ എന്നെ ശെരി.””

അപ്പോഴേക്കും ഒരു വശ്യമായ് ചിരി അവളുടെ മുഖത്തു തെളിഞ്ഞു.

“”എന്ത് വേണ്ടന്നു””

“”ദാ ഇത്””

അവൾ അവന്റെ കവിളിൽ ഒരുമ്മ നൽകി തൊടപ്പമാണ് അത് പറഞ്ഞത്.
“”ഇതാർക്ക് വേണം നീ ഇവിടെ ചുണ്ടേതാ.“”

ചുണ്ട് കാട്ടിയിട്ട് അവൻ പറഞ്ഞു. ചുണ്ടിൽ കിട്ടില്ലന്ന് ഉറപ്പുണ്ടായിട്ടും ചുമ്മാ ഒന്നേറിഞ്ഞതായിരുന്നു അവൻ.

“”അയ്യടാ. നീ ആള് കൊള്ളാല്ലോ. പോ ചെക്കാ അവിടുന്ന്. നീ എന്നെ കെട്ട് അപ്പൊ തരാം ചുണ്ടേലും വായിലുമൊക്കെ.””

“”എന്തോ എങ്ങനെ?…. ഞാൻ അമ്മാവനോട് ചെന്ന് ചോദിക്കട്ടെ നിന്നെ കെട്ടിച്ചു തെരോന്നു. “”

“”ആദ്യം നീ പത്തു പാസ്സ് ആവ്.””

അപ്പോഴേക്കും അവന്റെ വലയം അവൾ ഭേധിച്ചിരുന്നു.

“”ഓഹ് മൂട് പോയ്‌ മൂട് പോയി. ഞാൻ പോണ്, “”

“”നില്ല് നില്ല്, അരുണിമ എന്താ അവനോട് പറഞ്ഞേന്ന് പറ.“”

“”അത്……. ഞാനിനി അവന്റെ ഒന്നും പറയില്ലെന്ന് പറഞ്ഞില്ലേ പിന്നെ എന്താ. ഞാൻ പോവുവാ””

ആര്യ അവനോടു നേരത്തെ കാണിച്ച ദേഷ്യത്തിനു പ്രതികാരം എന്നൊണമായിരുന്നു പെട്ടെന്നു ഉണ്ടായ ആ ഉത്തരം.

“”പക്ഷേ എനിക്ക് പറയാൻ ഒന്നേ ഉള്ളു. ആ അരുണിമേടെ ലക്ഷ്യം അവനല്ല ഞാനാ.””

“”അതെന്താ?””

ആര്യ ശെരിക്കും ഞെട്ടി.

“”അതോ അവക്കെന്തോ സംശയോക്കെയുണ്ട്. നീ വിളിക്കുമ്പോലെ അവളെന്നെ വിളിച്ചു നോക്കി എവിടെ ഞാൻ പിടികൊടുക്കോ? അവളെന്നേം തപ്പി നിന്റെ ശ്രീയുടെ പുറകെ നടക്കേയുള്ളു.””

*******

ഇന്നലെ എപ്പോ തിരിച്ചു വീട്ടില്‍ വന്നെന്നോ എപ്പോ ഉറങ്ങിയെന്നോ എനിക്കറിയില്ല. അമ്മ വന്നു വിളിക്കുമ്പോഴാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്‌.

രാവിലെ തന്നെ ക്ലാബ്ബിലേക്ക് ചെല്ലാന്‍ ഗോപന്‍ വിളിചിട്ടുണ്ടായിരുന്നത്രെ. പൂക്കളം ഇടാന്‍ അവന്റെ ടീമില്‍ ഞാനുമുണ്ടായിരുന്നു. വെളുപ്പിനെ തന്നെ ചെന്നു പൂവൊക്കെ സെറ്റാക്കണം എന്നാ ഇന്നലെ അവൻ പറഞ്ഞത്. പക്ഷെ ഇപ്പൊ ഞാന്‍ അല്‍പ്പം വൈകിയിരിക്കുന്നു. അതുക്കൊണ്ട് തന്നെ അമ്മ കൊണ്ടുവന്ന ചായയും കുടിച്ചു പല്ലുപോലും തേക്കാതെ ക്ലാബ്ബിലെക്കോടി. സാധാരണ എല്ലാ കൊല്ലവും അവിടുത്തെ പരുപടിക്ക് രാവിലെ തൊട്ടു ഒരു കണിയുടെ റോള്‍ ആയിരുന്നു എനിക്ക് . വലിയ ചേട്ടന്മാര്‍ ഓരോന്നില്‍
പങ്കെടുക്കും നമ്മള്‍ അതൊക്കെ വായിനോക്കി ആരേലും വല്ല കമ്പയിസോ പഞ്ഞി മിട്ടായോ വാങ്ങി തന്നാല്‍ അതും തിന്നോണ്ട് നിക്കും. പക്ഷെ ഇപ്പൊ ആ വലിയ ചേട്ടന്മാരുടെ കൂട്ടത്തില്‍ ഞങ്ങളും എണ്ണപെട്ടിരിക്കുന്നു.

രാവിലെ തന്നെ ഗോപന്റെ കയ്യിന്നു ശെരിക്കിനു കിട്ടി. ഇനി ഇപ്പൊ ഞാൻ വരില്ലെന്ന് കരുതിയാവും ഞാന്‍ വരുന്നതിനു മുന്‍പ് ഗോപികയും അവനുങ്കൂടെ പൂക്കളൊക്കെ കട്ട്‌ ചെയ്തു വെച്ചത്.

“”ഇനിപ്പോ എന്താ അഞ്ചാറുവട്ടമം വരച്ചു പൂ അതില്‍ ഇട്ടാല്‍ പോരെ “”

ആ അന്തരീക്ഷം തണുപ്പിക്കാന്‍ ഞാനൊന്ന് ഇട്ടു നോക്കി. എന്റെ ആ ടയലോഗ് കേട്ടിട്ടാണോ അവന് പൊളിഞ്ഞു കയറിയത് അതോ ഇനി ഗോപിക എന്നെ നോക്കി നിന്ന് ഇളിക്കുന്നത് കണ്ടിട്ടോ. അവന്‍ ആവിടെ കിടന്നു ചീറ്റി പാഞ്ഞു. എനിക്കിതിന്റെ ചിട്ടവട്ടങ്ങൾ എല്ലാം അറിയാമെന്ന് പാവം ഗോപന്‍ കരുതി കാണും. ഞാന്‍ കരുതിയത്‌ അവനു ഒരു ഹെല്‍പ്പര്‍ ആയിനിന്നാല്‍ മതീല്ലോ എന്നാണ് .

“”എടാ മരപ്പൊട്ടാ വട്ടം വരച്ചിട്ടു ഇടാന്‍ ഇത് നിന്റെ വീട്ടുമുറ്റത്തിടുന്ന അത്തോന്നുമല്ല, ഇത് മത്സരാണ് കോപ്പേ!””

പിന്നെ പത്തറുനൂറു രൂപയുടെ പൂവൊക്കെപൊക്കി കാണിച്ചിട്ട് വെട്ടിയതും കഷ്ടംപെട്ടതും ഒക്കെ പറഞ്ഞു അവന്‍ ഫുള്‍ സെന്റി. ഏതായാലും ഇത് നമ്മളെ കൊണ്ട് നടപടി ആവുന്ന കേസല്ലന്നു ഉറപ്പായി. അതിനിടയില്‍ ഗോപികയും മുങ്ങി. അങ്ങനെ രണ്ടു പേരും മുഖത്തോടു മുഖം നോക്കി നിന്നപ്പോള്‍, എങ്ങുന്നോ ഒരു വിളി

“”ശ്രീ…””

അരുണിമേച്ചി, കിടിലന്‍ ഒരു ഹാഫ് സാരി ഒക്കെ ഉടുത്ത്, ഹോ ചേച്ചിക്ക് ഇത്രയും സൗന്തര്യം ഉണ്ടാരുന്നോ ആ യുണിഫോമില്‍ കണ്ട ആളെ അല്ലായിരുന്നു. സ്ഥിരം രണ്ടു വശത്തും റിബന്‍ കെട്ടുന്ന മുടിയൊക്കെ അഴിച്ചിട്ടു ഇടതുന്നും വലത്തുന്നും ഓരോ ചെറിയ പാളി എടുത്തു ഒരു പ്രത്യേകതരത്തില്‍‍ പിന്നി അത് സംഗമിക്കുന്നീടത്തു ഒരു റോസാപൂവും വെച്ച്. കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത ഒരു പെണ്ണഴക്.

“”എന്താടാ ഇങ്ങനെ നോക്കുന്നെ. “”

അന്തംവിട്ടു അവളുടെ മുഖത്തേക് നോക്കുന്ന ഏനോടായ്ചേച്ചി ചോദിച്ചു

“”ഒന്നുല്ലേച്ചി മുടി അടിപൊളിയായിട്ടുണ്ട്,… പിന്നേ ചേച്ചിക്ക് പൂക്കളം ഇടണ എങ്ങനാന്നറിയോ?””

“”എന്താടാ!..””

ഞാന്‍ മുടി കെട്ടിയത് കൊള്ളാം എന്ന് പറഞ്ഞോണ്ടാകും ഒരു ചിരിയോടെയാണ് പുള്ളിക്കാരി അത് തിരക്കിയത്.

വട്ടം വരയ്ക്കാന്‍ കയറില്‍ കെട്ടിവെച്ചെക്കുന്ന ചോക്ക് കാണിച്ചു കൊണ്ട്.
“”ഇനി എന്താ ചെയ്യണ്ടേ?””

ഗോപന്‍ ആയിരുന്നു അത്

“”എനിക്കും വലിയ പിടിയില്ല എന്നാലും ഞാന്‍ ഹെല്‍പ്പാം.””

ചേച്ചി ഒരടിപൊളി ടിസൈനില്‍ ഒരു കളം അങ്ങ് വരച്ചു. തുമ്പ നടുക്ക് വരണമെന്ന് ഗോപന്‍ പറഞ്ഞു അങ്ങന്നെ ഓരോന്നും അതിന്റെ സ്ഥാനത്ത് അവര്‍ രണ്ടുംകൂടെ സെറ്റാക്കി. അതിൽ നിന്നും അവർ എന്നേ പുറത്താക്കിയോ എന്നു പോലും ഞാന്‍ ചിന്തിച്ചു. പൂക്കളം ഇടൽ ഏതാണ്ട് തീരാറായപ്പോള്‍ വാല്‍കണ്ണാടി വേണ്ടേ എന്നായി ഞാന്‍. സംഭവം മറ്റു കളങ്ങള്‍ കാണാന്‍ പോയപ്പോള്‍ ഞാന്‍ നോട്ടുചെയ്തതാണ് അതൊക്കെ . ഗോപന്‍ അപ്പൊഴാണ് അത് ഓര്‍ക്കുന്നത് പോലും. അവനതെടുക്കാന്‍ അവന്‍റെ വീട്ടിലെക്കോടി .

“”നിന്‍റെ ആര്യേച്ചി വന്നില്ലേ ഇപ്രാവശ്യം ?””

ചേച്ചി പൂക്കളം ഇടുന്നത് സസൂക്ഷ്മം നോക്കുന്ന എന്നോട് ചേച്ചി ഒന്ന് നിർത്തിയിട്ടു തിരക്കി.

“”ആര്യേച്ചി ഇപ്പൊ ഒന്നും വരില്ല സമ്മാനം കൊടുക്കറാവുംമ്പോഴേ വരൂ.””

“”അതെന്താ അവളാണോ സമ്മാനം കൊടുക്കുന്നെ ?””

ആ പറച്ചിൽ കേട്ടപ്പോൾ അവൾ എന്നെയാണോ അതോ ആര്യേച്ചിയേ ആണോ ആക്കിയത് എന്നു ഞാൻ ചിന്തിച്ചു പോയി.

“”അല്ല, അപ്പൊല്ലേ ഏച്ചിക്കു സമ്മാനം കിട്ടാ. പക്ഷേ ഇപ്രാവിശം എനിക്കാ ഫസ്റ്റ്, എനിക്ക് തൊണ്ണുറ്റേഴു ഉണ്ട്.“”

“”എന്തിനു?””

അവൾ കാര്യം മനസിലാവാതെ തിരക്കി.

“”ക്വിസ്സിനു””

“”ഉവ്വാ, നിന്‍റെ ചേച്ചി ഡോക്ടര്‍നൊക്കെ പഠിക്കുന്നതല്ലേ, അവള് നൂറു വാങ്ങിച്ചാലോ ?””

അവൾ അത് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്നു കാളി. ഇത് ജയിച്ചിട്ട് വേണം ആര്യേച്ചിയെ സെറ്റാക്കാൻ എന്ന് വിചാരിച്ചിരിക്കുവാണല്ലോ ഞാൻ.

“”ഞാനേ ജയിക്കു ബെറ്റുണ്ടോ?””

ഞാൻ എന്നെ തന്നെ സ്വയം ആശ്വസിപ്പിക്കാൻ പറഞ്ഞതാണ് അത് .

“”ശെരി ഫാലൂടാ പിന്നെ ഷവർമ്മ “”

ഞാന്‍ വല്ല മുട്ട പപ്സോ മിട്ടയിയോ ആണ് പ്രതീക്ഷിച്ചത് , ഞാന്‍ അന്നു കേട്ടിട്ട് കൂടി ഇല്ലാത്ത സാധനം പറഞ്ഞപ്പോ കണ്ണ് തള്ളി.
“”നീ തോറ്റാലോ ?””

ഹാവു എനിക്ക് വാങ്ങി തരും എന്നായിരുന്നോ, ഞാൻ വെറുതെ പേടിച്ചു.

“”ഞാന്‍ ഞാന്‍ തോറ്റാല്‍ …..””

“”നീ തോറ്റാല്‍ ഞാന്‍ ഒരു കാര്യം പറയും അതെനിക്ക് അതെനിക്കു സാധിച്ചു തരണം””

“”എന്ത് കാര്യം?””

“”അതൊക്കെ ഞാന്‍ അപ്പൊ പറയാം , പക്ഷേ എന്നെ പറ്റിക്കരുത്””

“”ഹ്മം ഓക്കേ, പക്ഷേ എന്‍റെ പൈസയൊന്നുമില്ല.””

“”ഇതിനു അങ്ങനെ പൈസഒന്നും വേണ്ട.””

“”അതെന്തു സാധനം?””

“”ഞാന്‍ പറയാം “”

അപ്പോഴേക്കും ഗോപന്‍ കണ്ണാടിയുമായി തിരിച്ചു വന്നു.

അങ്ങനെ പൂക്കളം ഇട്ടുകഴിഞ്ഞു ഉച്ചവരെ അവിടൊക്കെ തിരിഞ്ഞു കളിച്ചുനടന്നു. വിശന്നപ്പോള്‍ തിരിച്ചു വീട്ടില്‍ വന്നുണ്ടു. വരാന്‍ താമസിസിചെന്നു പറഞ്ഞു അമ്മ പിന്നെ അങ്ങോട്ട്‌ തിരിച്ചു വിട്ടില്ല. അവരേം കുറ്റം പറയാന്‍ പറ്റില്ല ഞാന്‍ വരുന്ന വരേയും ആരും ഓണം ഉണ്ടില്ലാരുന്നു. അതിന്‍റെ ദേഷ്യം ആര്യേച്ചിയുടെ മുഖത്തുണ്ടായിരുന്നു.

വൈകുന്നേരം അമ്മാവനും ആര്യേച്ചിയും പോണകണ്ടപ്പോഴാണ് അമ്മ എന്നെ പോകാന്‍ തന്നെ സമ്മതിച്ചത്. എന്നേ കണ്ടതും ആര്യേച്ചി അകത്തേക്കുനോക്കി അമ്മായിയോട്

“”അമ്മേ ഒരു വലിയ ഗ്ലാസ്‌ മോര് കലക്കി വെച്ചോ ചിലര്‍ക്ക് ബുദ്ധിവെക്കാൻ നല്ലതാന്ന പറയണേ “”

അത് കേട്ടപ്പോഴേ മനസിലായി എനിക്കിട്ടുള്ള കുത്താണെന്ന്, പണ്ടെപ്പോഴോ ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടത്രേ. അല്ലേലും ആര്യേച്ചിക്ക് ഈ അഹങ്കാരമുള്ളതാ എതിരാളിയെ കേറി നിഷ്കരുണം ചൊറിയുക, ഹാവു അവൾ എന്നേ എതിരാളി ആയെങ്കിലും കാണുന്നല്ലോ അത് തന്നെ വലിയ കാര്യം. പക്ഷേ ആര്യെചിയുടെ ഉത്സാഹം കണ്ടപ്പോള്‍ അവള്‍ ക്വിസ്നു നൂറും അടിച്ചു കാണുമോന്നു ഞാന്‍ ഒന്ന് സംശയിച്ചു. ഇനി ഇപ്പൊ അരുണിമേച്ചി പറഞ്ഞപോലെ ആകോ?. ഒരു തരത്തി പറഞ്ഞ ആ ബുജിയെ തോപ്പിച്ചു അവളുടെ മനസ്സില്‍ ഒരു സ്ഥാനം പിടിച്ചു പറ്റാന്‍ ഇതിലും നല്ലൊരു മാര്‍ഗം വേറെ എനിക്കറിയില്ലരുന്നു. ഒരു പാടൊന്നും വേണ്ട ഞാനും അവളെ പോലെ വിവരോം ബുദ്ധിയുമുള്ള ഒരു മനുഷ്യജീവിയായി അങ്ങികരിച്ചാല്‍ മതി.

കുടുമ്പത്തിലെ ഏറ്റവും ഇളയതായോണ്ടാണോ എന്നെ എല്ലാരും വെറും ഒരു കൊച്ചു കുട്ടി എല്ലാരും ആയാണ് കണ്ടിരുന്നത്‌. പക്ഷേ ആര്യേച്ചി ആണേ അഭയാർഥി കളോടെന്ന പോലെയും , ഒന്നുങ്കില്‍ എല്ലാത്തിനും വഴക്ക് പറയും അല്ലങ്കില്‍ വികൃതി പിള്ളേരെ പോലെ എന്നേ അടിയും നുള്ളും പിച്ചും . എല്ലാരുടേം മുന്നിൽവെച്ചു ഒരു ചേച്ചി കളിയും അതിലപ്പുറം സ്നേഹത്തിന്റെ തരുമ്പും പ്രതീക്ഷിക്കണ്ട. അങ്ങനെ ഉള്ളോരോട് എങ്ങനാ നമ്മള്‍ ഇഷ്ടം ആണെന്ന് പറയുന്നേ? പറഞ്ഞാല്‍ തന്നെ മൈന്റ് ചെയ്യോ? ഇനിയി പ്പോ ചെയ്താൽ തന്നെ എന്നെ കൊന്നില്ലേ ഭാഗ്യം . അതിനെ എനിക്കു നേരിടാൻ ദൈര്യം ഇല്ലന്നുള്ളത് മറ്റൊരു കാര്യം.

പോകുന്ന വഴിക്ക് അമ്മാവൻ ജോൺസൻ ചേട്ടനെകണ്ടപ്പോള്‍ ആര്യേച്ചി
യെ പൊക്കി അടിക്കുന്ന കേട്ടു.

“”അത് ആര്യക്കു തന്നാകും, അവളെ തൊപ്പിക്കാൻ ഈ കരയിൽ ആരാ “”

ചേട്ടന്റെ കൂടെ വന്ന ബീനെച്ചിടെ മുഖമൊക്കെ അത് കേട്ടപ്പോ വടുന്ന ഞാൻ കണ്ടു. ഇന്നലെ ക്വിസ്സിനു പുറത്ത് പറഞ്ഞതിൽ ഏറ്റവും കൂടുതൽ മാര്‍ക്ക്‌ പറഞ്ഞത് അവർക്കായിരുന്നു. എന്റെ തൊണ്ണൂറ്റേഴു പറഞ്ഞപ്പോൾ ചേച്ചിയേ ഉള്ളു ചിരിക്കാഞ്ഞത്. അത് കണ്ടിട്ടവും ആര്യേച്ചി പിന്നെ അമ്മാവനേം വലിച്ചോണ്ട് ഓട്ടം ആയിരുന്നു.

ഏതായാലും സമ്മാനത്തിനു വിളിച്ചപ്പോൾ എനിക്ക് തന്നെ ആയിരുന്നു ഫസ്റ്റ്. അമ്മാവന്‍ ഒന്ന് ഞെട്ടി, ആര്യേച്ചി എന്നെ മയിന്റ് ചെയ്തില്ല. ആ ചമ്മിയ മുഖം പോലും എന്നെ കാണിച്ചില്ല. ഞാൻ ഉള്ളോണ്ട് ഒന്ന് ചിരിച്ചു. അപ്പൊ ഞാൻ എന്തെങ്കിലും പറഞ്ഞ സെക്കന്റ്‌ പ്രൈസ് വാങ്ങാതെ പോയാലോ, അത് പാടില്ല അതവൾ വാങ്ങണം എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അതാ ഷോക്കേസിൽ വെച്ചിട്ട് വേണം എനിക്ക് എന്റെ മധുരപ്രതികാരം ഇനി അങ്ങോട്ട്‌ വീട്ടാൻ.

ഞാന്‍ ക്യാഷ് പ്രയിസും ട്രോഫിയും വാങ്ങി തിരിച്ചു വന്നപ്പോള്‍ സെകന്റ് പ്രേസിന്‍റെ കുഞ്ഞി ട്രോഫി എന്റ പിറകെ വന്ന ആര്യേച്ചി മടിച്ചു മടിച്ചു വാങ്ങി. അത് കണ്ടപ്പോൾ എനിക്ക് ചിരിപൊട്ടി. ഞാനും അവളും സ്റ്റേജിന്റെ സൈഡിൽ കൂടെ പുറത്തിറങ്ങി. ഇറങ്ങിയ പാടേ

“”ഞാന്‍ പറഞ്ഞോ എനിക്ക് തൊണ്ണൂറ്റിഏഴു കിട്ടുന്നു, അപ്പൊ എന്താരുന്നു ചിരി… അയ്യേ ആര്യെച്ച്യേ തോപ്പിച്ചേ… അൽപ്പം മോരും വെള്ളം…….””

ഞാനത് പറഞ്ഞു തീര്‍ന്നില്ല അരുണിമേച്ചി എവിടുന്നോ ഓടി വന്നെന്നെ കെട്ടി പിടിച്ചു. ഈ സാധനം ഇപ്പൊ എവിടുന്നു വന്നു. എന്നെ ആര്യേചിയുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ സമ്മതിക്കാതെ ഇവളെന്തിനാ എന്നെ ഇങ്ങനെ കെട്ടി പിടിച്ചിരിക്കുന്നത് . പിന്നീവള്‍ എന്നെ എങ്ങോട്ടോ വലിച്ചോണ്ട് പോയി. ഞാന്‍ തിരിഞ്ഞു ആര്യേച്ചിയെ നോക്കിയപ്പോ കലിപ്പോടെ എന്നെ നോക്കുന്ന ആര്യെചിയെയാണ് കണ്ടത്.

“”അയ്യോ ആര്യേച്ചി ശെരിക്കും പിണങ്ങി.””

ഞാൻ ആര്യേച്ചിയുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞു.

“”അവളോട്‌ പോകാന്‍ പറ, അവള് പണ്ടേ ഇങ്ങനാ, വേറെ ആര്‍ക്കേലും എന്തേലും കിട്ടുന്ന കണ്ടാല്‍ സഹിക്കേല.””

“”ചേച്ചി എന്നെ വിട് ആര്യേച്ചി പിണങ്ങി. എനിക്ക് പോണം.””

“”നിക്കടാ ശ്രീ അവിടെ, ശെരിക്കും പറഞ്ഞ നീയാ എനിക്ക് ചെലവ് ചെയ്യണ്ടേ, ഇതിപ്പോ ഞാന്‍ ചെയ്യാന്ന് വെച്ചപ്പോ ഓടാ നീ. ””

അവളൊന്നു നിർത്തി എന്നിട്ട് വീണ്ടും തുടർന്നു.

“”നീയല്ലേ പറഞ്ഞെ ഞാന്‍ ചെലവ് ചെയ്യണോന്നു. “”

അവൾ എന്റെ കയ്യിൽ മുറുക്കി വലിച്ചോണ്ട് പറഞ്ഞു.
“”ആര്യേച്ചി… “”

ഞാൻ വീണ്ടും തിരിഞ്ഞു നോക്കി പക്ഷേ ആ ഉരുട്ടത്തു ആരെയും കണ്ടില്ല. എന്നോട് പിണങ്ങി എന്ന് ഇപ്പൊ ഉറപ്പായി. എന്നോട് ഇങ്ങനെ കാണിക്കുമ്പോ എനിക്കും ഇതുപോലെ തന്നല്ലേ തോന്നിയിട്ടുണ്ടാവുക, ആ വേദന അവൾ ഒന്നറിയട്ടേ. ഞാൻ എന്തെക്കെയോ പറഞ്ഞു എന്റെ മനസിനെ നായികരിച്ചു. എങ്കിലും എന്റെ ഉള്ളിൽ ഒരു നീറ്റൽ….

“”വരുന്നേ വാ ഇവിടുന്നു ഇചിച്ചിരി പോയ മതി.””

അവള്‍ എന്നെ അവളുടെ ബെന്‍സിലേക്ക് വിളിച്ചു, എന്റെ ജീവിതത്തില്‍ തന്നെ ആദ്യം ആയിരുന്നു ഒരു ബെന്‍സില്‍ കേറുന്നത്. ആദ്യമായി യാണ് ഈ പേരുപോലും കേട്ടിട്ടില്ലാത്ത സാദനം കഴിക്കുന്നത്‌.

“”ജോസേട്ടാ അരുണ്‍ എന്തിയെ?”” അവള്‍ ഡ്രൈവര്‍ ചേട്ടനോട് ചോദിച്ചു.

“”അറിയില്ല കുഞ്ഞേ, അങ്ങോട്ട്‌ മാറുന്ന കണ്ടു.””

“”പറഞ്ഞിട്ടില്ലേ അവനെ പ്രത്യേകം നോക്കിക്കോണം ന്ന്? ഇനി വല്ലതും അവൻ ഉണ്ടാക്കിയാൽ…””

“”മോക്കറിയാല്ലോ കുഞ്ഞിന്റെ സ്വോഭാവം ഞാന്‍ ചോദിച്ച എന്നേ പള്ളെ പറയുള്ളൂ, ഇനി ഞാന്‍ പോയി നോക്കണോ മോളേ?””

“”വേണ്ട ജോസേട്ടാ, ഇതെന്‍റെ ഫ്രണ്ടാ, ഇപ്പൊ ചേട്ടന്‍ അലമീനിലേക്ക് വണ്ടി വിട്””

ആലമീന്‍ എന്ന് പറഞ്ഞ ഞങ്ങടെ നാട്ടിലെ ഏറ്റവും മുന്തിയ ഹോട്ടലാ. ഞാനൊക്കെ അതിന്റെ അകമൊന്നു കാണാന്‍ കൊതിച്ചിട്ടുണ്ട്, ഏറ്റവു മുകളിത്തെ നിലയി ഹെലിപ്പാടും സ്വിമ്മിംഗ് പൂളും ഉണ്ടെന്നാ പറയുന്നേ . ആ ബെന്‍സ്‌ അലമീന്റെ ഗേറ്റ് കടന്നു , അവിടുത്തെ സെക്ക്യൂരിറ്റിഒരു സലൂട്ടോക്കെ തന്നു. ആ ഹോട്ടലില്‍ ആ കാറിനുള്ള മര്യാത ഞാന്‍ മനസിലാക്കി . അരുണിമേച്ചിയുടെ അച്ഛന്‍ അത്രയും വലിയ ആളാണോ ?

അവിടുത്തെ ഫുഡ്‌ കോര്‍ട്ടില്‍ ഞങ്ങള്‍ പോയിരുന്നു, അവള്‍ എനിക്ക് ഒരു മാങ്ഗോ കുല്‍ഫി ഫലൂടയും ഒരു ചിക്കന്‍ ഷവര്‍മയും വാങ്ങി തന്നു. എന്നിട്ടും ഞാന്‍ വിഷമിച്ചു ഇരുന്ന കണ്ടോടകും

“”എന്താടാ ശ്രീ നിനക്ക് ഇഷ്ടം ആയില്ലേ?””

“”അതല്ലേച്ചി ആര്യേച്ചി….””

അവൾ ഉടനെ വൈയ്റ്ററിനെ വിളിച്ചു സെയിം സെറ്റ് ഒരെണ്ണം പാർസൽ പറഞ്ഞു

ആ പാഴ്സൽ വാങ്ങി ആര്യേച്ചിക്ക് കൊടുക്കാൻ എന്റ കയ്യില്‍ ഏല്‍പ്പിച്ചു . ആര്യേച്ചിയെ സോപ്പിടാന്‍ ഉള്ള സാധനം കയ്യില്‍ കിട്ടിയപ്പോ എന്‍റെ മുഖം തെളിഞ്ഞു.

“”അല്ലേച്ചി ഞാന്‍ തോറ്റ ഞാന്‍ എന്ത് ചെയ്തു തരണംഎന്നാ ചേച്ചി പറഞ്ഞേ ?””

“”അതിന് നീയിപ്പോ…… പിന്നാകട്ടെ, നീ ഇത് നിന്റെ ആര്യെചിക്ക് കൊടുക്ക്‌ . അവളെലും സന്തോഷിക്കട്ടെ. “”

എനിക്ക് അരുണിമേച്ചി എന്താ പറഞ്ഞേന്നു പോലും മനസിലായില്ല. പക്ഷേ
എന്തോ ഒരിഷ്ടം അവളോട്‌ എനിക്ക് തോന്നി. പണ്ടെന്റെ വിഷ്ണു ഏട്ടൻ പോയതിൽ പിന്നെ ആരോടും അങ്ങനെയൊരടുപ്പം തോന്നിട്ടില്ല.

തിരിച്ചു വരുമ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു

“”ചേച്ചിക്കെങ്ങനെ ആര്യേച്ചിയെ അറിയാം””

“”അതോ അത് ഞങ്ങൾ പണ്ട് ഒരേ ക്ലാസ് ആയിരുന്നു. “”

“”പിന്നെ എന്താ ചേച്ചി തോറ്റോ. “’

“’അല്ല മോനെ കുഞ്ഞിനു വയ്യരുന്നു. മോന് ഇപ്പൊ എത്രേലാ? “”

അരുണിമേച്ചി കുറച്ചായിട്ടും മിണ്ടാതെ ഉരുന്നപ്പോൾ ഡ്രൈവർ ചേട്ടനാണ് മറുപടി പറഞ്ഞത്.

“”പത്തില്‍””

പിന്നെ ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല.

തിരിച്ചു ക്ലാബ്ബിലേക്ക് വണ്ടി വന്നപ്പോഴേ ബീനെച്ചി ജോൺസൺ ചേട്ടന്റെ കയ്യും പിടിച്ചു കണ്ണും തുടച്ചോണ്ട് പോകുന്നു. പെട്ടെന്ന് ഞങ്ങടെ വണ്ടിക്കൊരാള്‍ കൈ കാണിച്ചു, ദേഹത്ത് മൊത്തം ചെളിയായി കീറിയ ഷർട്ടും ഇട്ടൊരുത്തൻ.

“” ഈ കൂത്തിച്ചിയെ കൊണ്ട് തന്‍ എവിടെ തെണ്ടാന്‍ പോയതാ ടോ””

അവൻ കറിനുള്ളിൽ തലയിട്ട് ചോദിച്ചു. എന്നെ കണ്ടതും അവന്‍ പുറകിലെ ഡോര്‍ വലിച്ചു തുറന്നു എന്നെ വലിച്ചു പുറത്തെക്കിട്ടു.

അവന്‍ എന്നെ വെറുതെ ഒരുപാടു തല്ലി, ചവിട്ടി. എന്റെ കയ്യിലെ ഫലൂടയൊക്കെ തെറിച്ചു റോഡില്‍ പൊട്ടി വീണു, എന്റെ ചുണ്ടും വായും കയ്യും ചെവിയും മുറിഞ്ഞു.

“”എടി പൊലയാടി ഇവന്റെ ചേട്ടന്‍ ചത്തപ്പോള്‍ ഈ വട്ടന്റെ പുറകെ ആയോ നീ…. “”

“”അതെങ്ങനാ ടാ പൂറാ നിന്‍റെ പ്രന്തിനു ഇളെപോലുള്ള മെന്റലിനെ അല്ലേ നിനക്കും പറ്റൂ.. എവിടെ പോയി കിടന്നു ഊക്കിയടാ രണ്ടും കൂടെ “”

അവന്‍ വീണ്ടും എന്നെ തല്ലി .അവന്‍ എന്നെക്കാളും ഒരുപാടു വലുതായതിനാല്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല.

“”അരുണേട്ടാ അവനെ ഒന്ന് ചെയ്യല്ലേ അവനൊന്നും അറിഞ്ഞൂടാ അവന്‍ പാവമ.. “””

അരുണിമേച്ചി അവന്റെ കാല് പിടിച്ചു

“””കേറടി പൊലയാടി വണ്ടീല്‍ , എനിക്കറിയാം ഇവനെ എന്താ ചെയ്യണ്ടെന്നു.””

അവൻ അവളെ തട്ടികളഞ്ഞു എന്റെ നേർക്ക് വന്നു.
“”നിന്റെ ചേച്ചിയേ ഞാൻ ഒന്ന് തൊട്ടപ്പൊ എന്നേ നീ ചവുട്ടി അല്ലേടാ, അപ്പൊ ഇപ്പൊ എനിക്ക് നിന്നേ കൊല്ലാം അല്ലേടാ, പറയടാ പൂറാ… പറ “”

അവൻ എന്നേ വീണ്ടും നിലത്തിട്ട് ഒരുപാട് ചവിട്ടി. കുറെ ആൾക്കാർ ടോർച്ചുമായി വരുന്ന കണ്ടിട്ട് അവൻ വണ്ടിയിൽ കയറി.

റോഡിനു സൈഡിൽ ആ കുറ്റികാട്ടിൽ ഞാൻ കിടന്നതിനാൽ അവരാരും എന്നേ കണ്ടില്ല. എണിറ്റു നിക്കാനോ ഒന്നുറക്കെ കരയാനോ പോലും പറ്റാത്ത അവസ്ഥ ആയതിനാൽ എനിക്കവരെ വിളിക്കാൻ പോലും പറ്റിയില്ല. അവൻ ഇത് രണ്ടാം തവണ ആണെന്നോ, പോലീസുകാരന്റെ മോളേയാ കൈ വെച്ചതെന്നോ ഒക്കെ ആ ടോർച്ചും ആയി പോകുന്നോർ അവിടെനിന്നു പറയുന്ന കേട്ടു, അതും ഇവനെ പറ്റി തന്നെയാവും. അതിനിടെ എപ്പോഴോ എന്റെ ബോധം പോയി.

“”അരുണിമ, അരുണ്‍, ഹം ഹം……. രാവുണ്ണി…. ഹാ……””

അവന്‍ അലറിക്കൊണ്ട് ശൌര്യതോടെ എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചങ്കിലും താഴേക്ക് പതിച്ചിരുന്നു.

“”ആമി……””

അവൻ അലറി വിളിച്ചു. അരുണിമ ആ ചീറിപ്പാഞ്ഞു പോയ ബെന്‍സീന്ന് തല പുറത്തേക്കിട്ടു നോക്കി. അവള്‍ തന്‍റെ കണ്ണുതുടച്ചൂ, ആ വേദനയിലും നഷ്ടപെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അവളൊന്ന് ചിരിച്ചു. അപ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.

തുടരും…..

0cookie-checkരണ്ട് മുഖങ്ങൾ – Part 5

  • മധുരപലഹാരവ 2

  • മധുരപലഹാരവ

  • അരുവി 2