രണ്ട് മുഖങ്ങൾ – Part 4

ആ ടാക്സി കാർ ഗേറ്റ് കടന്നു വരാന്തയിൽ നിന്ന് ഏറെകുറെ പത്തു മുപ്പതു മീറ്റർ അപ്പുറം വന്നുനിന്നു. എന്റടുത്തു തള്ളിക്കൊണ്ടിരുന്ന കാര്‍ന്നോര്‍ ആ താക്കോല്‍ കൂട്ടം എന്‍റെ കയ്യില്‍ താരത്തെ അതുകൊണ്ട് അവിടേക്ക്നടന്നു. അപ്പോഴേക്കും ആ കാറില്‍ നിന്ന് അമ്മ പുറത്തിറങ്ങി. അയാള്‍ അമ്മയോട് എന്തൊക്കെയോ കുശലംചോദിചിട്ട് താക്കോല്‍ കൂട്ടം അമ്മെ ഏല്പിച്ച് പോയി.
അപ്പൊ അയാൾക്ക് അമ്മയേ അറിയാം, അല്ല അപ്പൊ ഞാൻ ആരാണെന്നും അറിയിരിക്കുമ്മല്ലോ പിന്നെ എന്താണാവോ എന്നെ ഇയാൾ ഭദ്രൻ എന്ന് വിളിച്ചത്? ചിലപ്പോൾ ഇത്രനാളും അമ്മ ഇവിടെ ആകും താമസിച്ചരുന്നത്. അതാണ് അസ്ഥി തറയും മാറ്റും വൃത്തിയായി കിടക്കുന്നത്. അല്ല അമ്മ ഇവിടെ എങ്ങനെ ഒറ്റക്ക് താമസിച്ചു ഒരു രാത്രിയും ഈ പകലും മാത്രം ഇവിടെ നിന്നിട്ട് പോലും എനിക്കൊരടി അനങ്ങാൻ പറ്റുന്നില്ല. അച്ഛനെയും ചേട്ടനെയും പറ്റിയുള്ള ഓർമ്മകൾ ഇടക്കിടക്ക് വന്നുകൊണ്ടേ ഇരിക്കുന്നു. അല്ലാ അതിനു അമ്മ ഇതൊന്നും കണ്ടിട്ടില്ലല്ലോ. അമ്മേടെ മനസ്സിൽ ഇത് അമ്മയും അച്ചനും ഞങ്ങൾ രണ്ടും സന്തോഷമായി കഴിഞ്ഞ കൊട്ടാരമാണ്, ഇന്നലെ വരെ എനിക്കും ഏതാണ്ടങ്ങനെ തന്നെ ആയിരുന്നല്ലോ പക്ഷേ ഒറ്റപകൽ കൊണ്ട് കത്തിഎരിയുന്ന ഒരക്കില്ലം പോലെയായി. എന്തായാലും ഇവിടെ കണ്ടതും കേട്ടതും ഒന്നും അമ്മയോട് പറയണ്ട എന്തിനാ അവരെ വിഷമിപ്പിക്കുന്നത്. ഇപ്പോഴാണ് പണ്ട് അമ്മ പറഞ്ഞത് സത്യം ആണെന്ന് എനിക്ക് തോന്നുന്നത് മറവി ഒരു അനുഗ്രഹമാണ് ഇതുപോലുള്ള കാര്യങ്ങൾ മറന്നു പൊകുന്നതും വലിയ ഒരനുഗ്രഹമാണ്.

അല്ല അമ്മ എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെ ഉണ്ടെന്നു. ആരാ ഇപ്പൊ അമ്മേ ഇങ്ങട്ട് കൊണ്ടാക്കാൻ. അതുനുത്തരം എനിക്ക് ഒരുപാട് നേരം കാത്തിരിക്കേണ്ടി വന്നില്ല. ആര്യേച്ചി അപ്പുറത്തെ വശത്തെ ടോർ തുറന്നു പുറത്തിറങ്ങി ഇറങ്ങി. കൂടെ ജൂനിയര്‍ ഭദ്രനുമുണ്ട്. പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തവും കൊളുത്തി പട പന്തളത് എന്ന് പറഞ്ഞപോലെ ആയല്ലോ ഇത് . ഞാൻ ഇവിടെക്ക് വന്നതേ ഇവളെ പേടിച്ചാ അപ്പൊ ദാ നിക്കുന്നു ഇവിടെ. അമ്മേ മാത്രം ആക്കിയിട്ടു അവൾ അങ്ങ് പോയിരുന്നെങ്കിൽ. ആ പിന്നെ കയ്യിൽ ഇരിക്കുന്ന വീരനെ കൂടെ നിർത്തിയാൽ പൊളിച്ചു. അല്ല ഇതിപ്പോ അവളുടെ വീടല്ലേ. ഇനി അവൾ ഇവിടുന്നു ഇറങ്ങി പോകാൻ പറയുമോ? മനസൊന്നു കാളി. അവള്‍ അത്ര ദുഷ്ട ആണോ?. ഓ പോവാന്‍ പറഞ്ഞാല്‍ അങ്ങ് പോവും അല്ലാതെന്താ.

അല്ല ഭാദ്രൻ വിഷ്ണു ഏട്ടൻ ആണോ ചോദിച്ചാലോ? അല്ലേ വേണ്ട അങ്ങനെ ചോദിച്ചാ ഞാൻ എല്ലാം ഇവരോട് പറയേണ്ടി വരും. ഇപ്പൊ എന്തിനാ എല്ലാരേം ശോകം അക്കുന്നത് കുറച്ചു ദിവസം ആയിട്ട് ഞാനും തീരെ ശോകം ആയിരുന്നല്ലോ. ഞാന്‍ ഇങ്ങനെ എന്തൊക്കെയോ ചിന്തിച്ചു അവരുടെ അടുത്തെക്ക് ചെന്നു.

ഠപ്പേ
അപ്രതിക്ഷിതമായി കന്നം പോളക്കെ ഒന്ന് കിട്ടിയപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വീണത്‌. അത്രയും നേരം ചിന്തിച്ചു കൂട്ടിയത് എങ്ങോ പറന്നുപോയി. ദേ നിക്കുന്നു ആര്യ മഹാദേവ് എന്‍റെ മുന്നില്‍ൽ. വീരനെയും കയ്യിവെച്ചു ആര്യ ഭദ്രകാളിയായി.
“”ഒളിച്ചോടുന്നോടാ നീ ..… ഹ്മ്മ്””
അവൾ കലി തുള്ളിതന്നെ യാണ്. അല്ല ഈ പൂതനക്ക് ഞാൻ എങ്ങോട്ട് ഒളിച്ചോടിയാൽ എന്താ? ഞാൻ കാരണം അവര് ബുദ്ധിമുട്ടണ്ട എന്ന് കരുതിയല്ലേ ഞാൻ അവിടുന്ന് മാറികൊടുത്തത്. ഇവൾക്ക് എന്നോടു ഇത്രയും ദേഷ്യം എന്തിനാ എന്റെ കണ്ണ് നിറഞ്ഞു. അമ്മ വേഗം അവളെ പിടിച്ചു നിർത്തി.
“”നീ ആരെയാ തല്ലിയത് എന്നോർമ്മയുണ്ടോ?“”
അമ്മ അൽപ്പം കടുപ്പിച്ച് തന്നെയാണ് ചോദിച്ചത്. ആര്യേച്ചി ഒന്ന് പതറിയോ, അമ്മ ആരോടും മുഖം കറുത്ത് ഒന്നും സാധാരണ പറയാറില്ല. പക്ഷേ ആ നിമിഷം തന്റെ കുഞ്ഞിനെ റാഞ്ചൻ വന്ന പരുന്തിനെ നേരിടുന്ന തള്ളകോഴിയെയാണ് ഞാന്‍ എന്‍റെ അമ്മയില്‍ കണ്ടത്.

അമ്മേടെ കൈ തള്ളി മാറ്റിയിട്ടു അവൾ എന്റെ നേരെവീണ്ടും വന്നു. അടുത്ത അടി ഇപ്പൊ വീഴും എന്ന് മനസ് പറഞ്ഞു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിന് വിപരീതമായി അവള്‍ തല്ലിയടുത്ത് ഉമ്മ കൊണ്ട് മൂടി. ഇതെന്തു കൂത്തു കാരണം പോളക്കെ തന്നിട്ട് അവിടെ ഉമ്മവെച്ച വേദന മാറോ? ഇല്ല അതാണ്…. പക്ഷേ അവടെ ഒക്കത്തിരുന്ന കുറുപ്പിന്റെ ചിരി കണ്ടപ്പോള്‍ ഒരു സന്തോഷമൊക്കെ തോന്നി. അവന്റെ ഇരുപ്പ് കണ്ടോ, കള്ളാ ചിരി ചിരിച്ചു വിരലും കടിച്ചു, അവിടെ എന്താ നടന്നെ എന്ന് പോലും അവനു പിടുത്തം കിട്ടികാണില്ല.
“”ടാ വീരപ്പാ നിന്റെ അമ്മ എനിക്ക് ഉമ്മ തരുന്നത് കണ്ടോ നീയ്.””
ഞാന്‍ മനസില്‍ പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞപ്പോള്‍ അല്പം ഉച്ചത്തില്‍ ആയിപ്പോയി .
“”എന്തോ? എന്താ നീ പറഞ്ഞത്?”” അവള്‍ ഉടനെ തിരിച്ചു ചോദിച്ചു.

“”ഒന്നുമില്ല””

“”ഇല്ലേ നിനക്ക് കൊള്ളാം, ഹും”” ഒരു ചെറു ചിരി അവളുടെ മുഖത്തു മിന്നി മാഞ്ഞോ.

“”നിന്നിളിക്കാതെ ഈ പെട്ടിയൊക്കെ എടുക്കാന്‍ സഹായിക്കാടാ.””
അമ്മ ആയിരുന്നു അത്

ഞാന്‍ ആ ബാഗുകള്‍ എടുത്തു വരാന്തയില്‍ കൊണ്ടുവെച്ചു.
“”ഞാൻ ഒരുപാട് തവണ പുറത്തു നിന്ന് കണ്ടിട്ടുണ്ടെകിലും ഓർമവെച്ചിട്ട് ആദ്യമായിയാണ് ഇതിനകത്തു കേറുന്നത്. “” ആര്യേച്ചിപറഞ്ഞു
ഞാനും ഏതാണ്ടതുപോലെ തന്നെ ആയിരുന്നു. അമ്മ ആദ്യം അകത്തു കയറി. അവള്‍ വീരനെ എന്‍റെ കയ്യില്‍ തന്നിട്ട് വിളക്കുമായി വന്ന അമ്മയുടെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങി. എന്‍റെ കയ്യും പിടിച്ചു അകത്തു കയറി. ഓ ഇപ്പൊ ഇവള്‍ ആണല്ലോ ഇതിന്‍റെ മുതലാളിച്ചി.

അമ്മ പറഞ്ഞു പൊലിപ്പിച്ചിട്ടുള്ള അത്ര വലിയ കൊട്ടാരം ഒന്നുമല്ല. എങ്കിലും കൊള്ളാം അൽപ്പസ്വല്പം കൊത്തുപണികളും ശില്പങ്ങളും ഒക്കെ ഉള്ള ഒരു വീട്. കണ്ടാൽ ആരും ഒന്നു മോഹിക്കും. ഇപ്പൊ ഉപയോഗിക്കാൻ പറ്റുന്ന രണ്ടു മൂന്ന് മുറിയും ഒരടുക്കളയും ഉണ്ട്. എല്ലാത്തിലും ആ പഴയ പ്രൗടി തുളുമ്പുന്നു. പുതിയ കാലത്തിന്റെതെന്ന് പറയാൻ ഭിത്തിയിൽ കൂടെ ഓടുന്ന വയർ ചാനലും ഫാൻ ലൈറ്റ് അത്രേയൊക്ക ഉള്ളു . അകത്തൊരു ചാര് കസേരയുണ്ട് ഞാന്‍ അതെടുത്തു നിവര്‍തിയപ്പോള്‍

“”അച്ഛന്റെയാ“” അമ്മ പറഞ്ഞു

കുറച്ചു കഴിഞ്ഞു ആരോ വതിക്കൽ വന്നു സംസാരിക്കണ കെട്ടു. ഞാനും പുറത്തേക്ക് ഇറങ്ങി ചെന്നു. ആര്യേച്ചി ആരോടോ സംസാരിക്കുവാണ്. ഇരുട്ടായതിനാൽ ഞാൻ ആളുടെ മുഖം കണ്ടില്ല. ആര്യേച്ചി ഒരു കാസ്രോളു മായി തിരിച്ചു കേറി വന്നു. അവടെ ഇടത്തെ കയ്യിൽ വീരൻനും വലത്തേ കയ്യിലാ കാസ്രോളും . ഇതുവരെ അടുക്കള ഒന്നും സെറ്റായിട്ടില്ലാരിക്കും. അതാവും ഈ കാസ്രോളൊക്കെ. ചേച്ചി എന്റെ
അടുത്തെത്തിയപ്പോൾ നല്ല ബേബി ലോഷന്റെ മണം. വീരനെ കുളുപ്പിച്ചു കുട്ടപ്പനക്കി വെച്ചേക്കുവാണ്, എനിക്ക് അവനെ കണ്ടപ്പോൾ തന്നത് മനസിലായിരുന്നു. ഞാൻ അറിയാതെ അവനെ വാങ്ങാൻ എന്റെ കൈ നീട്ടി. അവനും അവളുടെ കയ്യിന്നു പിടഞ്ഞു എന്റെ നേരേ കൈകാട്ടി വന്നു. ആര്യേച്ചി കുഞ്ഞിനെ എന്റെ കയ്യിൽ തന്നു എന്നിട്ടകത്തോട്ടു പോയി. ഞാൻ അവനെ വാങ്ങി തോളിലിട്ടു. ഫുഡ് തരാൻ വന്ന ആൾ അപ്പോൾ തിരിഞ്ഞു നടന്നിരുന്നു. ആ നടപ്പ് കണ്ടപ്പോൾ എന്റെ ഉള്ളി ഒരു പേര് തെളിഞ്ഞുവന്നു ” ഞൊണ്ടി ഗോപൻ “
“”ഹലോലൊലോ…ടാ ഗോപാ ടാ നിക്കടാ അവിടെ “”
ഞാൻ വിളിച്ചു കൂവി പുറകെ ചെന്നു. അവൻ തിരിഞ്ഞു നൊക്കി.
“”ടാ ശ്രീഹരി ടാ അപ്പൊ നി തന്നെ ആരുന്നോ ഇത് ലേലത്തിൽ പിടിച്ചത്? എന്നിട്ട് എന്റെ അമ്മായിഅച്ഛൻ പറഞ്ഞത് ഏതോ ഭദ്രൻ ആണെന്നാണല്ലോ. ഇതാരാ നിന്റെ മോനാ? “”

“”അല്ലട ഭദ്രൻ ആര്യേച്ചിടെ ഭർത്താവ്. ഇത് അവരുടെ മോനാ.””

“”ഈ ഭദ്രൻ ആണോ ആര്യേച്ചിയെ പന്തലി അടിച്ചോണ്ടു പോയേ?.””

“”ആരിക്കും ടാ , എനിക്കറിയില്ല. ഞാൻ അന്ന്….””

“”അല്ലടാ അളിയാ നിനക്ക് എന്തായിരുന്നു പ്രശ്നം ? അന്ന് നീ കോളജിൽ കിടന്നു അടിയുണ്ടാക്കി ട്ടു പിന്നെ കാണുന്ന ഇപ്പോഴാ. “”

“”ഞാൻ അടിയുണ്ടാക്കിന്നോ? എടാ എനിക്ക് ഒന്നും ഓർമ ഇല്ല. “”
ആട അത് നീ ആണെന്ന് ഗോപികയാ അന്ന് പറഞ്ഞത്, ഗോപന്റെ അനിയത്തി ആണ് ഈ ഗോപിക. നീ ഒളിവിൽ പോയെന്നോ… എന്തൊക്കെയോ.. പിന്നെ ഒരു വിവരോം ഇല്ല പിന്നെ ഇടക്ക് അമ്മ പറഞ്ഞു ആര്യേച്ചിടെ കല്യാണം കലങ്ങിയെന്നോ ഏതോ ഭദ്രൻ പെണ്ണിനെ കൊണ്ടുയെന്നോ ഒക്കെ. നിങ്ങടെ അമ്മാവൻ എറണാകുളത്തു വീട് മേടിച്ചതിൽ പിന്നെ ആരെയും കാണാറില്ലാരുന്നു. ഇന്നാള് ഇവിടുത്തെ പണിക്കു ആളെ കൊണ്ട് വന്നപ്പോ അമ്മേ കണ്ടാരുന്നു പക്ഷേ അമ്മക്ക് അന്ന് എന്നെ മനയിലായില്ല. ഞാനും അങ്ങോട്ട് ഒന്നും പറഞ്ഞില്ല, ഇപ്പൊ ആര്യേച്ചിയെ കണ്ടപ്പോൾ ആണ് നിങ്ങള് തിരിച്ചു വന്നുന്നറിഞ്ഞേ. പക്ഷേ നീ ഉണ്ടാകും എന്ന് ഞാന്‍ കരുതിയില്ല. “”
“”എനിക്ക് ഒന്നും ഓർമ ഇല്ലടാ.””

“”ആ അതങ്ങനാ ഞാൻ പത്തില്‍ വെച്ചേ പറഞ്ഞതല്ലേ കൂടുതൽ പടിക്കല്ലേ പഠിച്ചാൽ ഓർമയും ബുദ്ധിയും ഇല്ലാതെ നടക്കേണ്ടി വരുമെന്ന്. അതോണ്ടല്ലേ ഞാൻ പത്തു തോറ്റപ്പോഴേ ആ പണി നിർത്തിയത്. ഇപ്പൊ കണ്ടോ പെണ്ണും കെട്ടി, അത്യാവശ്യം പണിയും ഉണ്ട്. വെറും കടച്ചിലല്ല കൈപ്പണി യാ.””

“”എന്താന്ന്””

“”ഇപ്പ മയിരേ, അതല്ല നിന്റെ ഈ മരപ്പണി ഞങ്ങളാ പണി പിടിച്ചേക്കുന്നെ. നിങ്ങടെ ഭദ്രൻ ആള് മൊടയാണോ? എന്നെ തുടങ്ങേണ്ട പണിയാ. അയാളുടെ ഉടക്ക് കാരണമാ തുടങ്ങാൻ പറ്റാത്തെ. എന്റെ അമ്മായിയച്ഛന്റെ വഴി കിട്ടിയതാ. ആര്യേച്ചിയെ കണ്ടപ്പഴാ…..”” അവനൊന്നു നിര്‍ത്തി എന്നിട്ട് ഉള്ളിലേക്ക് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.

“”അയാള് നിസാരം പൈസക്ക് എങ്ങാണ്ട ലേലത്തിൽ പിടിച്ചേ. ദുർമരണം നടന്നവീടല്ലേ….””

“”ശ്രീ…..””
അപ്പോഴേക്കും അകത്തുന്ന് വിളി വന്നു
“”എന്നാ ഞാൻ പോയേച്ചും വാരം””

“”ശെരീടാ””
അവന് ഒരു മാറ്റോം ഇല്ല, പഴയ പോലെ തന്നെ നാവിനു ബെല്ലുമില്ല ബ്രേക്കുമില്ല.

ഞാൻ തിരിച്ചു കയറി ചെല്ലുമ്പോൾ ആര്യേച്ചി വാതിക്കൽ നിപ്പുണ്ട് എന്തോ ഒന്ന് മറച്ചു പിടിച്ചിട്ടുണ്ട് ഞാൻ രാവിലെ താഴെ കളഞ്ഞ ഡയറി അല്ലെ അത് അതിലിപ്പോ മറച്ചു പിടിക്കാൻ എന്താ? ആവോ. ഇനി ഇപ്പൊ എന്റെ എല്ലാ ചോദ്യത്തിനും ഉത്തരം അതിൽ ഉണ്ടങ്കിലോ? കയ്യിൽ കിട്ടിയപ്പോൾ എടുത്തു കളയേം ചെയ്തു. ഇനി എന്താ ചെയ്യാ. നിധി കാക്കുന്ന ഭൂതത്തിലും കഷ്ടമാ അവളുടെ കാര്യം. അങ്ങനെ പെട്ടെന്നാർക്കും അവളുടെന്നൊന്നും അടിച്ചുമാറ്റാൻ പറ്റില്ല.

ഞാന്‍ കഴിക്കാന്‍ ചെന്നിരുന്നു, നല്ല ചോറും തേങ്ങ അരച്ചമീന്‍കറിയും മോരും . രാവിലെ ഒന്നും കഴിക്കാഞ്ഞോണ്ടാകും എല്ലാത്തിനും നല്ല സ്വാത് .

കഴിച്ചു കഴുഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.
“”ആര്യേച്ചി എപ്പോഴാ തിരിച്ചു പോണത്? ””

“”നിന്നേം കൊണ്ടേ ഞങ്ങള്‍ ഇനി തിരിച്ചുള്ളൂ.””
അവള്‍ എന്നേം കൊണ്ടേ പോകുള്ളൂ എന്നേകദേശം ഉറപ്പായി. പക്ഷേ ഒരു പ്രതിഷേധം എന്നാ നിലയില്‍.
“”ഞാന്‍ ഇനി അങ്ങോട്ടില്ല””

“”അത് നീയല്ലല്ലോ തീരുമാനിക്കുന്നത്‌””

“”എനിക്കിവിടെ കുറച്ചു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്.””

“”എന്ത് കാര്യം?””

“”അരുണിമ , അവളെ. കണ്ടെത്തണം.””
അത് കേട്ടതും ആര്യേച്ചി ഒന്ന് പതറിയത് ഞാന്‍ ശ്രെധിച്ചു.
“”ശ്രീഹരി ടാ…ടാ ഇവിടെ നോക്ക്, ആരാ അരുണിമ അറിയോ നിനക്ക്?””
ഇപ്പൊ അരുണിമ എന്നൊരു പേരറിയാം വെക്തമല്ലാത്ത ഒരു മുഖംവും. പക്ഷേ ഉള്ളില്‍ എവിടെയോ എനിക്കടുത്തറിയാവുന്ന ഒരാൾ ആണെന്ന് തോന്നലുണ്ട് അതിനപ്പുറം എനിക്കവളെ പറ്റി ഒന്നും അറിയില്ലായിരുന്നു.
“”ഇല്ല കണ്ടു പിടിക്കണം””

“”ശെരി ശെരി നമുക്ക് ഒരുമിച്ചു കണ്ടു പിടിക്കാം പോരെ.””
എന്നേ സമാധാനിപ്പിക്കാന്‍ എന്നോണം അവള്‍ പറഞ്ഞു. പക്ഷേ ഞാന്‍ പറഞ്ഞ കേട്ടിട്ടാവണം അത് ഒരു സമാധാനം അവളില്‍ ഞാന്‍ കണ്ടു.
“”ഇങ്ങനെ ചിന്തിചിരിക്കാതെ ആ കൈ കഴുകിട്ട് പോയി കിടക്കാന്‍ നോക്ക്. നിന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്.”” അമ്മ എന്നേ തട്ടിവിലിച്ചോണ്ട് പറഞ്ഞു .
പക്ഷേ ഞാന്‍ കൈ കഴുകി ആ ചാരു കസേരയില്‍ പോയി ഇരുന്നു. അപ്പോഴേക്കും വീരീന്‍ കരച്ചില്‍ തുടങ്ങി. വീട് മാറിയതിന്റെ ആകും. ആര്യേച്ചി പഠിച്ച പണി പതിനെട്ടും നോക്കി രേക്ഷയില്ല. ഞാന്‍ വീരനെ നോക്കി അവള്‍ അവനെ എന്‍റെ കയ്യില്‍ തന്നു.
“”ഹരി നീ ഒന്ന് പാടുമോ? അവന്‍ ഉറങ്ങിക്കോളും.””
എനിക്കൊന്നും മറുത്തു പറയാന്‍ തോന്നിയില്ല. ഞാന്‍ എഴുന്നേറ്റു. അവനേം തോളില്‍ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും നടന്നു പാടി.

“” ഉണ്ണികളേ ഒരു കഥപറയാം ഈ

പുല്ലാങ്കുഴലിന്‍ കഥ പറയാം

പുല്‍മേട്ടിലോ പൂങ്കാട്ടിലോ എങ്ങോ

പിറന്നുപണ്ടിളം മുളം തണ്ടില്‍
മഞ്ഞും മണിത്തെന്നലും തരും

കുഞ്ഞുമ്മകൈമാറിയും

വേനല്‍ക്കുരുന്നിന്റെ തൂവലാല്‍ തൂവാലകള്‍ തുന്നിയും

പാടാത്തപാട്ടിന്റെയീണങ്ങളേ തേടുന്നകാറ്റിന്റെ ഓളങ്ങളില്‍

ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്

ഉണ്ണികളേ………””

അതിനിടയില്‍ അവന്‍ എപ്പോഴോ ഉറങ്ങി, ഞാന്‍ അവനെ ആ കട്ടിലില്‍ കിടത്തി. അവന്റെ കൂടെ അല്പം കിടന്നു. ആര്യേച്ചി എന്നേ തന്നെ നോക്കി ഇരുപ്പുണ്ടായിരുന്നു. പതിയെ എന്‍റെ കണ്ണും അടഞ്ഞു.

പിറ്റേന്ന് രാവിലെ അവന്റെ കളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോഴും ആര്യേച്ചി അതെ ഇരുപ്പില്‍ തന്നെ പക്ഷേ പുള്ളിക്കാരി നല്ല ഉറക്കത്തില്‍ ആണെന്ന് മാത്രം. അവളുടെ ആ മുഖത്ത് നോക്കിയപ്പോള്‍ ഇത്രയും പാവം ആണോ എന്‍റെ ആര്യേച്ചി. എന്ത് ഭംഗിയാ ചേച്ചി ഉറങ്ങുന്നത് കാണാന്‍. എനിക്ക് അവളോട്‌ എന്തോ ഒരു വികാരം നിറഞ്ഞൊഴുകി. ഞാന്‍ ഒരുപാട് ആഗ്രഹിച്ചതാണ്‌ അവളുമൊത്ത് ഈ വീട്ടില്‍ ഒരു ജിവിതം. പക്ഷേ വിധി ഇല്ല. ഇത് എന്‍റെജിവിതം അല്ലേലും എവിടുന്നോ കടമെടുത്ത ആ കുറച്ചു നിമിഷങ്ങള്‍ ഞാന്‍ ആസ്വദിച്ചു. ഇനിയും അവളെ ഇങ്ങനെ അസ്വദിച്ചു കൊണ്ടിരുന്നാല്‍ ഞാന്‍ അവളെ….
“”ഹലോ ആര്യേച്ചി എണീക്കുന്നില്ലേ?”” എന്‍റെ കണ്ട്രോള്‍ പോകുന്നതിനു മുന്‍പ് ഞാന്‍ അവളെ വിളിച്ചു.

“””ഒരഞ്ചു മിനിറ്റുടെ ഭദ്രേട്ടാ…””
ഭദ്രന്‍ ആ പേര്……, എനിക്കവളോട് തോന്നിയ ആ പ്രണയത്തിനു ഒരു നീര്‍ കുമിളയുടെ ആയുസേ ഉണ്ടായിരുന്നുള്ളു. നെഞ്ചില്‍ എവിടുന്നോ ഒരു കൊളുത്തി വലി.

ചേച്ചിയും ഞെട്ടി എഴുന്നേറ്റു
“”ആ ശ്രീ… “”

“”എന്താ ഇവിടെ ഇരുന്നു ഉറങ്ങിയത്?”” ഞാന്‍ എന്‍റെ മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് ചോദിച്ചു.

“”നിന്റെ പാട്ട് കേട്ടങ്ങ് ഉറങ്ങി പോയടാ. അമ്മായി പറഞ്ഞപ്പോ ഇത്രയും നന്നാവും എന്ന് ഞാന്‍ കരുതിയില്ല. നിന്റെ പാട്ട് ഞാന്‍ ഇത് ആദ്യമ കേക്കണെ.””

“”ഞാന്‍ അങ്ങനെ പാടത്തൊന്നുമില്ല, വല്ലപ്പോഴും അമ്മക്ക് കേക്കണോന്നു പറയും. അമ്മേടെ അടുത്ത് മൂളും അത്രന്നെ.””

“”ഉവ്വാ….നീ ഞാന്‍ ഉള്ളപ്പോന്നും പാടിയിട്ടില്ല അല്ലാതെ എല്ലാരുടെയും മുന്നില്‍ പാടുമെന്നറിയാം.””

“”ഞാനോ?””

“”ഹ്മ്മ പണ്ടൊരാള്‍ നിന്റെ പാട്ട് എന്നേ കേപ്പിക്കാന്‍ വേണ്ടി എന്നേ നിന്റെ കോളജില്‍ വിളിച്ചോണ്ട് വന്നിട്ടുണ്ട്. പക്ഷേ അന്നത് നടന്നില്ല, അന്നാ… അത് പോട്ടെ””

“”ആരാ അത്””

“”അത് നിന്റെ ഒരു ഫാനാ.””
അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ ഒരു തിളക്കം കണ്ടു , പെട്ടെന്ന് തന്നെ ആ മുഖം വാടി . ഞാന്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
“”അടുക്കളയില്‍ ചായക്കുള്ള എന്തേലും സാധനങ്ങള്‍ ഉണ്ടോന്നു നോക്കട്ടെ.””
അവള്‍ എനിക്ക് മുഖം തരാതെ അടുക്കളയിലേക്കു പോയി. അല്‍പ സമയം കഴിഞ്ഞു , പുറത്തൊരു പുരുഷ സ്വൊരം. രാവിലെ തന്നെ ഗോപന്‍ എന്നേം കാത്തു മുറ്റതുണ്ട്.
“”നീ വരുന്നുണ്ടോ പുറത്തൊന്നു കറങ്ങിട്ടു വരാം.”” അവന്‍ വിളിച്ചു

“”ഞാന്‍ ദാ വരുന്നു””
ആര്യെച്ചിയുടെ ചായയും കുടിച്ചു ഞാന്‍ അവന്റെ കൂടെ പുറത്തേക്കിറങ്ങി.
“”നീ എന്താടാ രാവിലെ?””

“”പാല് കൊണ്ട് തന്നത് ഞാനാട, അമ്മായി അച്ഛന്റെ ഓടറാ, എല്ലാം കൂടെ നാലഞ്ചു ലക്ഷം രൂപയുടെ പണി ഇല്ലേടാ , അങ്ങേരു സോപ്പ് പതപ്പിക്കുവാ, പൊതിയാ തേങ്ങ കണക്കിന് ബാങ്കില്‍ പൈസ കിടക്കാന്‍ തുടങ്ങിയിട്ട് ഇച്ചിരിയായേ“” അനന് ഒന്ന് നിര്‍ത്തി

“”ഞാന്‍ വിളിച്ചു കൊണ്ട് വന്നതിനു വേറെ ഒരു കാര്യമുണ്ട്. ഒരാക്ക് നിന്നെ കാണണോന്നു പറഞ്ഞു വന്നിട്ടുണ്ട്, ആ ആല്‍തറയുടെ അടുത്ത് നിക്കാം എന്നാ പറഞ്ഞേ, നീ അങ്ങോട്ട്‌ ചെല്ല്.“”
ഞാന്‍ അങ്ങോട്ട്‌ നടന്നു ചെന്നു . ആല്‍തറക്കരുകില്‍ ഒരു വെളുത്ത ബെന്‍സ്‌ കിടപ്പുണ്ട്. അതില്‍ ചാരി ഒരു പെണ്ണും. അവള്‍ എന്നേ കണ്ടപ്പോള്‍.
“” ഹലോ വിഷ്ണു അറിയോ ?””

“” ശ്രീ ഹരി “” ഞാന്‍ തിരുത്തി, എന്നിട്ട്

“” എനിക്കറിയില്ല ആരാ? എന്തിനാ കാണണോന്നു പറഞ്ഞേ ?””
അവള്‍ എന്നോട് ഒന്നും മിണ്ടാതെ ആ കാര്‍ എടുത്തു പോയി. അപ്പോഴേക്കും ഗോപനും അങ്ങോട്ട്‌ കയറി വന്നു.
“”നിന്നെ കാണാനൊന്നു പറഞ്ഞു കന്യാകുമാരിന്ന് ഡ്രൈവ് ചെയ്തു വന്നതാ. പക്ഷേ എന്താ മിണ്ടാതെ അങ്ങ് പോയ്ക്കളഞ്ഞേന്ന്‍ മനസിലായില്ല.””

“”ആരാട അത്?“”

“”നിനക്കറിയില്ലേ? ടാ കോപ്പേ അതല്ലേ അരുണിമ, അവളേം മറന്നോ നീ? കഷ്ടം.“”

“”ഇല്ലടാ എനിക്ക്…. എനിക്ക് എവിടോ പരിജയം ഉണ്ടെന്നു മനസ് പറയുന്നു. പക്ഷേ ആളെ…. നിന്റെ ഫ്രണ്ട് ആണോ? എനിക്കവളോട് തനിച്ചൊന്നു സംസാരിക്കണം, എന്തോ എനിക്ക് അവളോട്‌ പറയാനുള്ള പോലെ””

“”ഏതായാലും ഇപ്പൊ വേണ്ട, നീ നാട്ടില്‍ വന്നപ്പോള്‍ തന്നെ അവള്‍ എന്നേ വിളിച്ചു നിന്നേ പറ്റി തിരക്കി, എങ്കില്‍ അതില്‍ എന്തൊക്കെയോ കാര്യമുണ്ട്. നീ ഇപ്പൊ ഒന്നും ഓര്‍മ്മ പോലും ഇല്ലാതെ അവളുടെ അടുതോട്ടു ചെല്ലണ്ട.””

“”ഹ്മ്മ””
അവന്‍ പറഞ്ഞതിലും കാര്യമുണ്ട്, ആര്യെചിയും എന്നില്‍ നിന്ന് എന്തൊക്കയോ ഒളിക്കുന്നു. ഭദ്രനും ഈ വന്നവളുംമായി എന്താണ് പ്രശ്നം. വെക്തമായി ഒന്നും അറിയാതെ ആര്യെചിയുടെ ജീവിതവും ഞാന്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ.

*****************************

ഇരുപത്തി രണ്ടു വർഷങ്ങൾക്ക് മുൻപുള്ള ഒരു വൈകുന്നേരം.

അച്ഛന്റെയും ഏട്ടന്റെയും മരണം കൺമുന്നിൽ കണ്ട ഞൻ ഉണർന്നത് അന്നായിരുന്നു. അതുവരെയും എന്റെ മനസ്സിൽ ഒരുതരം മരവിപ്പായിരുന്നു എന്തൊക്കെയോ എന്റെ ചുറ്റുംനടക്കുന്നുണ്ട് പക്ഷേ എന്താണന്നോ ഏതാണന്നോ ആ അവസ്ഥയിൽ എനിക്കറിയാൻ കഴിഞ്ഞിരുന്നില്ല.
“”ആര്യേച്ചിന്ന് വിളിക്കണം എന്ന് ഞാന്‍ പറഞ്ഞു.“”
ആര്യേച്ചിയുടെ ആ ശകാരം അപ്പോൾ എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
“”അവളുടെ മനസില്‍ ഞാന്‍ വെറും അനുജന്‍ മാത്രമാണോ?.””
എന്റെ കുഞ്ഞു മനസ് തകർക്കാൻ പോന്ന ഒരു ബോംമ്പായിരുന്നു അത്. എപ്പോഴോ മനസ്സിൽ മുളയിട്ട സ്വപ്നങ്ങൾ ഒക്കെ ഒറ്റയടിക്ക് കരിഞ്ഞു പോകുന്ന പോലെ തോന്നി. ജീവിതത്തിലേക്കു തിരിച്ചുവരാൻ മുന്നിൽ തെളിഞ്ഞു വന്ന ഒരു കച്ചിത്തുരുമ്പും കൈ വിട്ടുപോകുവാണോ?

ഈ അവസ്ഥയിൽ നിന്ന് പുറത്ത് വരാൻ പറ്റുന്ന എന്തെങ്കിലും കൂടെ ഉണ്ടായിരുന്നങ്കിൽ!
ഞാൻ ആഗ്രഹിച്ചു . അപ്പോഴാണ് ഞാൻ അമ്മേ ഓർത്തത്. അങ്ങനെയാണ് ഞാൻ എന്റെ അമ്മയുടെ അടുത്തേക്കാണ് ചെല്ലുന്നത് . അവിടെ ഞാൻ കണ്ടത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എന്‍റെ അമ്മ ആ കട്ടിലിൽ കരഞ്ഞു തളർന്നു കിടക്കുന്നു. ഞാൻ ഇന്നുവരെ എന്റെ അമ്മേടെ കരഞ്ഞു വാടിയ മുഖം കണ്ടിട്ടില്ല. ഇപ്പൊ ഇതെന്താ അമ്മ ഇങ്ങനെ, സത്യത്തിൽ അതിന്റെ കാര്യകരങ്ങളൊന്നും എന്റെ ഓർമയില്‍ നിന്ന് അപ്പോഴേക്കും മാഞ്ഞു പോയിരുന്നു. ഞാൻ എന്തോ ഇപ്പൊ അങ്ങനെയാണ് എന്തോ വലിയ വിഷമം എന്റെ ചുറ്റും ഉണ്ടെന്നറിയാം, പക്ഷേ അത് എന്താണന്ന് ഏതാണ് എന്നൊന്നും അറിയില്ല. ആരോടും ചോദിക്കാനും തോന്നിയിട്ടില്ല അവരാരും ഇങ്ങോട്ട് പറയാനും വന്നിട്ടില്ല എന്നതാണ് സത്യം. എല്ലാത്തിനോടും വല്ലാത്തൊരു പേടിയും അകൽച്ചയും.

പക്ഷേ എത്ര ശ്രെമിച്ചിട്ടും ഞാൻ എന്താ എന്റെ അമ്മയുടെ അടുത്തു പോലും ഇത്രനാളും വരാഞ്ഞത് എന്ന ചോദ്യതിന് ശെരിയായൊരു ഉത്തരം എനിക്ക് കണ്ടതനാവുന്നില്ല. എന്റെ സങ്കടമോ കുറ്റബോധമോ, ഞാൻ അമ്മയുടെ കണ്ണ് തുടച്ചു അമ്മേ കെട്ടിപിടിച്ചു കിടന്നു. അമ്മയുടെ മുഖം അൽപ്പം തെളിഞ്ഞിരിക്കുന്നുവോ . എന്റെ സാമിപ്യം അമ്മക്ക് സന്തോഷം നൽക്കുന്നുണ്ടോ ?. എന്റെ മനസ്സിൽ അൽപ്പം സമാധാനത്തിന്റെ കാറ്റു വീശി. എങ്കിൽ ഇനി എനിക്ക് ജീവനുള്ളടുത്തോളം കാലം ഞാൻ എന്റെ അമ്മേ കരയിക്കില്ല എന്നൊരു ദൃഢ നിശ്ചയം എന്റെ മനസ്സിൽ കൈക്കൊണ്ടു .

പിന്നീടുള്ള ദിവസങ്ങളിൽ ഞാനും അമ്മയും പതിയെ പതിയെ നോർമല്‍ ആവാൻ തുടങ്ങിയിരുന്നു. അമ്മയുടെ മുഖത്തു ഇടക്കൊക്കെ സന്തോഷം ഞാൻ കണ്ടു എനിക്കും അത് അൽപ്പം ആശ്വാസമായി. ഞങ്ങളെ രണ്ടാളെയും വിഷമിപ്പിക്കുന്ന കാര്യങ്ങളൊന്നും ഞങ്ങളുടെ മുന്നിൽവെച്ച് അമ്മായിയോ അമ്മാവനോ പറയാറില്ലാരുന്നു. ആകെ എനിക്ക് സങ്കടം തോന്നിയത് ആര്യേച്ചിയുടെ പെരുമാറ്റം മാത്രമായിരുന്നു, അല്ലേ അവൾ പണ്ടേ അങ്ങനെ അല്ലായിരുന്നല്ലോ, അവൾ എന്റടുത്തു സൗമ്യമായി സംസാരിച്ചിട്ടുള്ളത് വളരെ ചുരുക്കം ആണല്ലോ. അവളുടെ അധികാര ഭാവത്തിൽ ഉള്ള പെരുമാറ്റങ്ങളാണ് എന്റെ ചിന്തയിൽ ഉള്ളത്. ‘ആര്യ മഹാദേവ്‘ ആ പേര് പോലെ തന്നെ അവളുടെ ധാഷ്ഠിയം ആ മുഖത്തുണ്ടായിരുന്നു.

പതിയെ ഞാൻ ആര്യേച്ചിയുമായി അകന്നു. അവളോടുള്ള മോഹം ഞാൻ മറന്നു എന്ന് വേണം പറയാൻ. അതിന് കാരണം അവളോട് എനിക്ക് എന്നോ തോന്നിയ അകാരണമായ പേടി മാത്രമല്ല ഇപ്പൊ അവളെ കാണുമ്പോൾ ‘ചേച്ചിന്നു വിളിക്കണം’ എന്ന് ഡയലോഗ് എന്റെ മനസ്സിൽ കിടന്നു കറങ്ങുന്നുണ്ട് . ഞാൻ ഇപ്പൊ അവളെ കാണുന്നത് എനിക്കവൾ ട്യൂഷൻ എടുക്കുമ്പോൾ മാത്രമായി ചുരുക്കി, അല്ലാത്തപ്പോൾ ഞാൻ മുറിക്കുപുറത്ത് തന്നെ വരില്ല. ട്യൂഷൻ എടുക്കുമ്പോഴും ഞങ്ങൾ തമ്മിൽ മറ്റുകാര്യങ്ങൾ ഒന്നും സംസാരിക്കില്ല. അതിനിടയിൽ എപ്പോഴോ ആര്യേച്ചി എന്ന വിളി എന്റെ നാവിൽ വന്നുതുടങ്ങി.

വർഷങ്ങൾ പലതു കടന്നുപോയി ഞാൻ ഒമ്പതിൽ പഠിക്കുന്ന സമയം, ആര്യേച്ചി അപ്പോഴേക്കും ഒരു പൂർണ സ്ത്രീ ആയി മാറിയിരുന്നു. ആയിടക്ക് എന്റെ കൂടെ ആര്യേച്ചി ട്യൂഷൻ എടുക്കുന്ന ഗോപിക ഒരു കാര്യം പറഞ്ഞു.

അരുൺ, ഒരു വഷളൻ ചെക്കൻ ആര്യേച്ചിയുടെ പുറകെ ശല്യമായി നടക്കുന്നുണ്ടെന്ന്. ആര്യേച്ചി അവനെ പലവട്ടം ചീത്ത പറഞ്ഞു നാണം കെടുത്തി വിട്ടു എന്നും കൂടെ ആയപ്പോൾ ഞാൻ അറിയാതെ പറഞ്ഞു പോയി
“”അവൾ തല്ലിയില്ലേലേഉള്ളു അത്ഭുതം””
. അവളുടെ മട്ടും ഭാവവും അങ്ങനെ ആരുന്നല്ലോ ഇങ്ങോട്ട് തോണ്ടാൻ വരുന്നവരെ അങ്ങോട്ട് കേറി മാന്തുന്നതാണല്ലേ അവളുടെ സ്വഭാവം. ഗോപിക പിന്നെ പറഞ്ഞത് കേട്ടപ്പോൾ പ്രശ്നം അൽപ്പം സീരിയസ് ആണെന്ന് ബോദ്യമായി.

അവൻ അൽപ്പം പ്രശ്നക്കാരനാണ് ഞങ്ങടെ കവലയിൽ പള്ളിയിലേക്കുള്ള ഇടവഴിയിൽ വെച്ച് കഴിഞ്ഞ ന്യൂ ഇയറിനു പള്ളിയിൽ പോയ ബീനേച്ചിയേ ഇവന്‍ ഇരുട്ടത്തുന്ന് ചാടിവീണ് കേറിപിടിച്ചിരുന്നു . നസ്രാണികൾ ആരാണ്ട് അപ്പൊ അതുവഴി വന്നൊണ്ട് ബീനെച്ചി കഷ്ടിച്ചു രെക്ഷപെട്ടു. ബീനെച്ചിയുടെ അനിയത്തി ബിൻസി അവളുടെ ക്ലാസിൽ തന്നെ
ആയിരുന്നു . അതികം ആരും അറിയാത്ത ഈ കാര്യം ഗോപികയോട് പറഞ്ഞത് ബിൻസിയാണ്.

ഗോപികക്ക് ഇതൊക്കെ എന്നോട് പറയാൻ മറ്റൊരു ഒരു കാരണം കൂടെ ഉണ്ട്, അവൾ എന്നോട് ഇച്ചിരി കൂടുതൽ അടുപ്പം കാണിച്ചപ്പോഴേ എനിക്ക് സംശയം തോന്നിയതാ. പക്ഷേ ഗോപനോട് ഞാൻ ഒരിക്കലും ആ ചതി ചെയ്യില്ലേന്ന് അവളെ അന്നേ പറഞ്ഞു മനസിലാക്കിയിരുന്നു. പക്ഷേ അവൾ പറയുന്നത് എനിക്ക് ആര്യേച്ചിയേ ഇഷ്ടം ആയോണ്ടാ അവളെ ഒഴുവാക്കിയതെന്നാ. അമ്മയും ഇടക്ക് ആര്യേച്ചിയുടെ കാര്യം എടുത്തിടും. പക്ഷേ എനിക്ക് ഇവർ എന്നെ കളിയാക്കുവാണോ എന്നാ തോന്നുന്നേ. പക്ഷേ ഗോപികയുടെ അടുത്തുന്ന് ആര്യേച്ചിയെ ഒരുത്തൻ ശല്യപ്പെടുത്തുന്നുന്ന് കേട്ടപ്പോൾ എനിക്കൊട്ടും സഹിക്കാൻ പറ്റിയിരുന്നില്ല.

പിറ്റേന്ന് ഞാനും ആര്യേച്ചിയുടെ കൂടാ സ്കൂളിൽ പോയത്. ചേച്ചിയും ഞാനും ഒരേ സ്കൂളിൽ തന്നെ ആയിരുന്നു പഠിച്ചിരുന്നത്. ചേച്ചി അന്ന് പ്ലസ്‌2 ആയിരുന്നു. ആര്യേച്ചി എന്റെ കയ്യും പിടിച്ചു പാടവരമ്പിലൂടെ നടന്നു. ആ പാടം കടന്നാൽ മെയിൻ റോഡ് അതുവഴിയാണ് ഞങ്ങളുടെ ബസ്‌ വരുന്നത്, ഞങ്ങൾ രണ്ടാളും റോട് ക്രോസ്ചെയ്തു ബസ്സ്റ്റോപ്പിൽ വന്നുനിന്നു. ചെറുതായി മഴ പൊടിക്കുന്നുണ്ട്, ഞാനല്പ്പം നനഞ്ഞിട്ടുമുണ്ട്. അന്നവിടെ രാവിലെ ബസ്സുകേറാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.. എന്റെ തല അവൾ അവളുടെ കർച്ചീഫ് വെച്ച് തോർത്തി തന്നു. അപ്പോൾ ഏതോ ഒരുത്തൻ അങ്ങോട്ട് കേറിവന്നു.
“”എന്താടാ ഇവിടെ? എന്താ രണ്ടും കൂടി.””
ഒരു വഷളൻ ചിരി അവന്റെ മുഖത്തുണ്ടായിരുന്നു.അവനെ കണ്ടിട്ടാവണം ആര്യേച്ചിയൊന്ന് ഭയന്ന പോലെ പിന്നോട്ട് മാറി.
“”ടാ കൊച്ചെറുക്കാ നിനക്കെന്നെ അറിയോടാ? “” അവന്‍ വീണ്ടും ചോദിച്ചു.

“”ഇല്ല ”” ഞാൻ പറഞ്ഞു

“”അരുൺ, നിയൊക്കെ ഇപ്പൊ ജീവിക്കുന്നത് എന്റെ അച്ഛന്റെ ആവുദാര്യത്തില്ലാ. അറിയോടാ പൊടി ചെറുക്കാ നിനക്ക് “” പുച്ച ഭാവത്തോടെ അവന്‍ പറഞ്ഞുനിര്‍ത്തി.
അപ്പോഴാണ് ഗോപിക പറഞ്ഞ അരുൺ ഇവൻ ആണെന്ന് എനിക്ക് ബോദ്യമായതു. അവന്റെ ആ നിപ്പും ഭാവവും കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചു എന്ന് വേണം പറയാൻ. പെട്ടെന്ന് തലയിലൊരു മിന്നൽ അടിച്ചുവോ. തലക്കുള്ളിൽ ഒരു മൂടൽ.

അരുൺ ആര്യയുടെ അടുത്തേക്ക് നീങ്ങി. ശ്രീഹരി അവളുടെ മുന്നിലും കയറി നിന്നു. അരുൺ ശ്രീഹരിയേ പിടിച്ചു തെള്ളി. ശ്രീ ഹരി അടുത്തുള്ള തൂണിൽ തെറിച്ചു ചെന്നിടിച്ചു. അരുൺ ആര്യയുടെ കയ്യിൽ കയറി പുടിച്ചു. അടുത്ത നിമിഷം ശ്രീ ഹരിയുടെ ചവിട്ട് കൊണ്ട് അരുൺ അവൻ വന്ന ബൈക്കിന് മുകളിലേക്ക് തെറിച്ചു വീണു.

അരുൺ അവന്റെ വണ്ടിയിൽ ഒളുപ്പിച്ചിരുന്ന ഒരു കമ്പി വടിയെടുത്തു ഹരിക്ക് നേരേ പാഞ്ഞു വന്നു.

ആര്യ ശ്രീഹരിയേ രക്ഷിക്കാൻ എന്നവണ്ണം അവനു മുന്നിൽ കയറി നിന്നു.
“”എന്റെ ദേഹത്ത് ചവിട്ടിയോ നായെ , അതിനുമാത്രം വളന്നോ നീ, ഇത്രയ്ക്കു പൊള്ളാൻ ഈ കൂത്തിച്ചി ആരാടാ നിന്റെ?””
ശ്രീഹരി വീണ്ടും തന്റെ പുറം കൈകൊണ്ട് ആര്യയേ പുറകിലെക്ക് വകഞ്ഞു മാറ്റി മുന്നിൽ കയറി നിന്നിട്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“”ഞാനോ ഞാൻ വിഷ്ണു ഭദ്രൻ ഇതെന്റെ പെണ്ണാ. എന്റെ പെണ്ണ്… എന്നോട് ഇതൊക്കെ ചോദിക്കാൻ നീ ഏതാടാ . മാറി നിക്കട അങ്ങോട്ട്. ഇല്ലേ കൊരവള്ളി ഞാൻ അറക്കും “”
ശ്രീ ഹരിയുടെ ആ ഉറച്ചു ശബ്ദമോ അതോ അവന്റെ കയ്യിൽ ഇരുന്ന പൊട്ടിയ ബിയർ കുപ്പിയോ, അരുൺ ഒന്ന് പേടിച്ചു. അവൻ പെട്ടെന്ന് കമ്പി വടി താഴ്ത്തി. പിന്നയും എടുത്തോങ്ങാൻ നോക്കിയങ്കിലും ഹരിയുടെ അടുത്ത ചവിട്ട് അവന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു. അപ്പോഴേക്കും ആ ബസ്റ്റോപ്പിലേക്ക് കോൺസ്റ്റബിൾ ജോൺസൺ‌ ചേട്ടനും ഭാര്യയും നടന്നു വരുന്നത് അവർ കണ്ടത്. അരുൺ അയാളേ കണ്ടപാടെ അവന്റെ ബൈക്ക് എടുത്തു ജീവനും കൊണ്ടോടി. ഈ പുള്ളിക്കാരൻ ആണ് ബിൻസിയുടെയും ബീനെചിയുടെയും ഒക്കെ പപ്പ. അന്ന് ഇങ്ങേരുടെ കയ്യിൽനിന്ന് അരുണിന് തരക്കേടില്ലാതെ
കിട്ടിയിട്ടുണ്ട്.

എന്തോ അരുണിനെക്കാൾ കൂടുതൽ പേടിച്ചത് ആര്യ ആയിരുന്നു. ശ്രീ ഹരിയുടെ കയ്യും പിടിച്ചു ഇപ്പൊ ഇങ്ങനെ പേടിച്ചു നിക്കുമ്പോൾ അവൾ ആദ്യമായ് ആണൊരുത്തന്റെ തണലിൽ തളക്ക പെട്ടിരിക്കുന്നുവോ?. ഇതുവരെയും അവൾ അങ്ങനെ അല്ലായിരുന്നല്ലോ ആണന്നോ പെണ്ണൊന്നോ നോക്കാതെ തനിക്ക് തോന്നുന്നതു മുഖത്തു നോക്കി പറയാൻ വേണിങ്കിൽ ഒന്ന് പൊട്ടിക്കാൻ തന്നെ ചങ്കൂറ്റമുള്ളവൾ, അതായിരുന്നു ആര്യമഹാദേവ് . മുന്നില്‍ നികുന്നത് തന്റെ വിഷ്ണു ഏട്ടന്‍ തന്നെയോ? അവളുടെ ഓര്‍മയിലെ വിഷ്ണു എട്ടനുമായി ചെറുതല്ലാത്ത സാമ്യം ഇപ്പൊ ശ്രീഹരിക്കുണ്ട്. എന്നാൽ അതിക നേരം അതുണ്ടായില്ല ശ്രീഹരി തല കറങ്ങിയത് പോലെ താഴേക്ക് വീണു. ആര്യ അവന്‍ കയ്യില്‍ പിടിച്ചിരുന്ന കുപ്പി മുറി ദൂരേക്ക്‌ മാറ്റി ഇട്ടു. അപ്പോഴേക്കും ആ ബസ്റ്റോപ്പില്ലേക്കു കയറി വന്ന ജോൺസൺചേട്ടന്നും ഭാര്യയും കൂടെ അവനെ താങ്ങി എടുത്തു അവിടെ ഉണ്ടാരുന്ന കോൺക്രീറ്റ് ബെഞ്ചിൽ ഇരുത്തി. ആര്യ കൈയിൽ ഉണ്ടായിരുന്ന ബോട്ടിലെ വെള്ളം അവന്റെ മുഖത്തു കുടഞ്ഞു.

എന്റെ മുഖത്തു തണുത്ത വെള്ളം വീണപ്പോഴാണ് ഞാൻ എഴുന്നേറ്റത്. എന്താണ് ഇവിടെ സംഭവിച്ചത് ഞാൻ അവരുടെ എല്ലാം മുഖത്തേ ക്ക് നോക്കി.
“”ഹാവു.. അവനു കുഴപ്പമില്ല ചേച്ചി, രാവിലെ ഒന്നും കഴിച്ചില്ല അതിന്റെയാകും “” ആര്യേച്ചി നുണ പറഞ്ഞു
അത് കേട്ടതും ജോൺസൺ ചേട്ടൻ കുറച്ചപ്പുറം ഉള്ള കടയിൻ നിന്ന് ഒരു കവർ ബന്ന് വാങ്ങിക്കൊണ്ട് തന്നു. പുള്ളി ആള് തനി പോലീസാണേലും ഞങ്ങളോടൊക്കെ വലിയകാര്യമാ കൂടാതെ അമ്മാവന്റെ അടുത്ത കൂട്ടുകാരനും. ജോൺസൺചേട്ടൻ എന്നോട് എന്തക്കയോ ചോദിച്ചു.
“”എന്താടാ ശ്രീ പറ്റിയെ?’’”

“”എനിക്കൊന്നു തല ചുറ്റണ പോലെ തോന്നി , പക്ഷേ ഇപ്പൊ കുഴപ്പമില്ല “”

“”ഹാ ആരാ ആ പയ്യൻ?””
അതിന് മറുപടി ആര്യേച്ചിയാണ് പറഞ്ഞത്.
“”അത് എന്റെ കൂട്ടുകാരിയുടെ ചേട്ടനാ അങ്കിളേ “”

“”അവനൊന്നും അത്ര നല്ല പയ്യനല്ല, നിങ്ങൾ അവനോടൊന്നും മിണ്ടാൻ പോകണ്ടാ കേട്ടല്ലോ “”
അതിനും ആര്യേച്ചി ഇടക്ക് കയറി എന്തോ മറുപടി നൽകി, പിന്നെ നീ യൊന്നും മിണ്ടണ്ടാ ഞാൻ പറഞ്ഞോളാം എന്ന അര്‍ത്ഥത്തില്‍ എന്നെ ആര്യേച്ചി കൈ കാട്ടി.

അല്ല ഞാൻ എന്ത് മിണ്ടാൻ, എനിക്ക് ഇവിടെ എന്താ നടന്നത് എന്ന് പോലും ഓർമ ഇല്ല അവസാനം ഓർക്കുന്നത് ചേച്ചിയുടെ കയ്യും പിടിച്ചു പാടവരമ്പിൽലൂടെ നടന്നു വരുന്നതായിരുന്നു. ഭാഗ്യത്തിന് അവർ ഞങ്ങളോട് കൂടുതൽ ചോദ്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ബസ്സ് വന്നു. എങ്കിലും അന്നേ ദിവസം സ്കൂളിൽ ഇരുന്നു ആ സംഭവം ഞാന്‍ ഒരുപാട് ആലോചിച്ചു നൊക്കി പക്ഷേ എനിക്കൊന്നും ഓർമ വന്നില്ല. ഗോപനും എന്താ കാര്യം എന്നൊക്കെ തിരക്കി, എനിക്ക് ഓർക്കാൻ പറ്റുന്നില്ല പിന്നല്ലേ അവനോടു പറയുന്നത്. വയ്കുന്നേരം ചേച്ചി തന്നെ എന്നെ കാത്തു നിന്ന് തിരിച്ചു വീട്ടിൽ കൊണ്ടോയത് .പക്ഷേ അവളും അതേ പറ്റി ഒന്നും മിണ്ടിയില്ല.

ഞാന്‍ അവളോട്‌ ചോദിച്ചു
“”ആരായേച്ചി അവന്‍.””

“”അതൊരു തല്ലിപൊളി ചെരുക്കനാടാ , ശല്യം ആയിരുന്നു.””

“”ശല്യമോ””
“”ഏതായാലും നിന്റെ അത്രേം ഇല്ല.“”

“”അതിനു ഞാന്‍ എന്താ ചെയ്തെ.””

“”നീ ഒന്നും ചെയ്തില്ല അതാണല്ലോ അവന്‍ ഓടിയത്, ഇനി വരുമെന്ന് തോന്നുന്നില്ല….“”
ഞാന്‍ ഒന്നും പിടികിട്ടാതെ ഇങ്ങനെ കുഴങ്ങിനിന്ന കണ്ടു അവള്‍ തുടര്‍ന്നു
“”നീ അവനെ കണ്ടു…… ഠിം… ബോദംകെട്ടു പിന്നെ ജോണ്‍സണ്‍ അങ്കിളാ അവനെ ഓടിച്ച് വിട്ടത്, ശ്രീഹരി നിനക്ക് പറ്റിയ പേരാ””
എന്നിട്ടവള്‍ ഒന്ന് ചിരിച്ചു . എന്നെ കളിയാക്കാന്‍ വേണ്ടിയാണെങ്കിലും ആര്യെച്ചിയുടെ തെളിഞ്ഞ മുഖം ഞാന്‍ കണ്ടിട്ട് കാലം എത്രയായി.
“”അല്ല എനെറെ പേരിനെന്താ ഇപ്പൊ കുഴപ്പം.””

“”ആ… ആ പേര് പറഞ്ഞാ മതില്ലോ, ശോ എന്‍റെ പഞ്ച പാവം ഹരിക്കുട്ടാ……””
എന്‍റെ താടിക്കോരു ഉന്തും തന്നിട്ട് അവള്‍ ഒന്നുടെ ആര്‍ത്തു ചിരിച്ചു.

എനിക്ക് സത്യത്തില്‍ ഒന്നും പിടികിട്ടിയില്ല. അവള്‍ എന്‍റെ മുന്നിലേക്ക്‌ പെട്ടെന്നെടുത്തു ചാടിയിട്ടു എന്‍റെ നേരെ കൈവിരല്‍ ബ്രാക്കറ്റ് പോലെ പിടിച്ചിട്ടു രണ്ടു കയ്യും വിരിച്ച് ഒരുമാതിരി സിനിമാക്കാര്‍ സീന്‍ പറയണപോലെ പറഞ്ഞു
“” വിഷ്ണു ഭദ്രന്‍. ഹാ എന്താ പവര്‍“”
ഏട്ടന്റെ പേര് കേട്ടപ്പോള്‍ എന്‍റെ മുഖം ചെറുതായി ഒന്ന് വാടി. അതവള്‍ തിരിച്ചറിഞ്ഞന്നോണം അവള്‍ ആയിരുന്ന ലോകത്തുനിന്ന് പെട്ടെന്ന് നോര്‍മലായി.
“”നിന്റെ പേരും കൊള്ളാടാ ശ്രീ അത്യാവിശ്യം പവര്‍ ഒക്കെ ഉണ്ട്.””
ഞാന്‍ അതിനൊന്നും മിണ്ടിയില്ല. ഞങ്ങള്‍ കുറച്ചു നടന്നു.
“”അല്ലേലും ഏട്ടന് എന്നേക്കാള്‍ പവര്‍ ഉണ്ടെന്നറിയാം”” ഞാനാണ് ആ മൌനംഭജിച്ചത്.

“”ഓഹോ , ഞാന്‍ കരുതി ഇയാളിനി മിണ്ടൂല്ലാരിക്കുന്നു””

“”ഏട്ടനെ പറ്റി ഓര്‍ക്കുമ്പോള്‍…””ഞാന്‍ വിക്കി

“”അതിനിപ്പോ എന്താ…. നിന്റെ ഏട്ടന്‍ നിന്റെ കൂടെ തന്നെ ഉണ്ടന്നേ….“”
അവള്‍ ആശ്വസിപ്പിക്കാന്‍ എന്നോണം പറഞ്ഞു.
“”അന്നാ പണിക്കര് പറഞ്ഞ ഓര്‍മയില്ലേ അവന്‍ നിന്റെ ചുറ്റും കാവല് നിപ്പുണ്ട്, നീ വിളിച്ച അവന്‍ വരും “”

“”അത് ചേച്ചിക്കെങ്ങനെ അറിയാം, ചേച്ചി കണ്ടിട്ടുണ്ടോ?”” ഞാന്‍ ചോദിച്ചു .

“”ഹാ…! ഞാന്‍ വിളിച്ചാലും വരും, ചിലപ്പോ ഒക്കെ വിളിക്കാതയും വരും.“”

“”അവനെ ഒന്ന് വിളിച്ചു കാണിക്കോ?”” എനിക്ക് വല്ലാത്തൊരു ആകാംഷതോന്നി.

“”അത് വേണോ ?””

“”ഹം എനിക്ക് സംസാരിക്കണം “”

“”ഞാന്‍ വിളിച്ചാലും നിനക്ക് സംസാരിക്കാനാവില്ല. അല്ലാതെ തന്നെ നീ എപ്പോഴും സംസാരിക്കുന്നുണ്ട്.””

“”അങ്ങന പറഞ്ഞാല്‍ ?””

“”നിനക്കതൊന്നും അറിയാന്‍ പ്രായം ആയിട്ടില്ല ആകുമ്പോള്‍ പറയാം”” അവള്‍ പറഞ്ഞൊഴിഞ്ഞു.

“”ചേച്ചി നുണ പറയുവ, അങ്ങനെ ആരും ഇല്ല, വെറുതെയാ “”
ആര്യക്ക്‌ അവളോട്അങ്ങനെ പറയുന്നത് സഹിക്കാന്‍ പറ്റില്ലാരുന്നു. അവള്‍ ഉറക്കെ വിളിച്ചുകൂവി
“”വിഷ്ണു ഏട്ടാ “”

“”നീ എന്തിനാ പെണ്ണെ ഇങ്ങനെ കാറുന്നത്, ഞാന്‍ വന്നാലും അവനു എന്നേ കാണാന്‍ പറ്റില്ലാന്നു അറിയില്ലേ?””
“”എല്ലാം ഒളിഞ്ഞു കേട്ടോണ്ട്‌ ഇരിക്കുവരുന്നോ?””

“”ഞാന്‍ എന്തിനാടി ഒളിഞ്ഞു കേക്കുന്നത് , അവന്‍ കേള്‍ക്കുന്നത് എല്ലാം ഞാനും കേള്‍ക്കും എന്നറിയില്ലേ. നീ അവനോട് ഇതൊന്നും പറയേണ്ടിരുന്നില്ല അവനൊന്നും മനസിലാവില്ല.””

“”അതെന്താ?””

“”ഞങ്ങള്‍ രണ്ടാണെന്ന് നീ പോലും ഇതുവരെ വിശ്വസിച്ചിട്ടുണ്ടോ? ഇല്ലല്ലോ, പിന്നെ അവന്‍ എങ്ങനെ വിശ്വസിക്കും””.

“”അവനറിയാന്‍ പറ്റില്ലേ? നീ അവന്റെ ഉള്ളില്‍ അല്ലേ? ഞാന്‍ വിശ്വസിക്കാഞ്ഞതിന് കാരണം ഉണ്ടല്ലോ അതുപോലെ ആണോ അവന്‍.?””

“”എന്ത് കാരണം””

“”ഇങ്ങനെ ഒറ്റക്ക് കിട്ടുമ്പോള്‍ മാത്രം വരും, അല്ലാത്തപ്പോള്‍ വിളിച്ച….., ഞാന്‍ അമ്മായുടെ മുന്നില്‍ വെച്ചു വിളിച്ചപ്പോള്‍ പോലും വന്നില്ലല്ലോ. അവര്‍ വിചാരിക്കുന്നത് എനിക്ക് വട്ടാന്ന.””

“”ഞാന്‍ പറഞ്ഞതല്ലേ എന്നേ കാട്ടി കൊടുക്കരുതെന്ന്. അവര്‍ ഇതറിഞ്ഞാല്‍. എന്നേ ഇല്ലാതാക്കാന്‍ നോക്കില്ലേ? നിന്ക്കപ്പോ എന്നേ വേണ്ടേ?””

“”ശ്രീ ഹരി നിന്റെ ഈ കളി എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ.”” .

“”ഹാ ദാ വീണ്ടും ശ്രീ ഹരി. എന്നേ ഇനിയും വിശ്വാസം ഇല്ലേ.””

“”ഇല്ല ,പക്ഷേ രാവിലെ ശെരിക്കും ഞാന്‍ വിശ്വസിച്ചു പോയി.””

“” ആ ഞാന്‍ നിന്നോട് ചോദിക്കാന്‍ ഇരുന്നതാ ആരാ അവന്‍. അത് എന്താ നീ എന്നോട് ഇതുവരെ പറയാഞ്ഞത്?””

“”ആ.. ശ്രീഹരി നീ ഇപ്പൊ ശെരിക്കും പെട്ടു, നീ എന്‍റെ വിഷ്ണു ഏട്ടന്‍ ആയിരുന്നെങ്കില്‍ അവനെയും അവന്‍റെ അനിയത്തിയെയും അങ്ങനൊന്നും മറക്കില്ലയിരുന്നു. ഹഹാ ചെക്ക്‌ മേറ്റ്‌.”” അവള്‍ എന്തോ കണ്ടു പിടിച്ചത്പോലെ പറഞ്ഞു.

“”എന്താ പോണില്ലേ , വീഴ് ബോധം കേട്ട് വീഴ്, ഈ ആര്യയെ അങ്ങനെ ആര്‍ക്കും പറ്റിക്കാന്‍ ആകില്ല.””

“”ഞാന്‍ പോണേ പോകാം””

“”ആ പോണം ഞങ്ങക്കി പ്പൊ വീട്ടില്‍ ചെല്ലണം.””
അപ്പോഴേക്കും ആര്യ തന്റെ കുപ്പി വെള്ളം കയ്യില്‍ എടുത്തിരുന്നു.

എന്തോ അന്ന് മുതൽ അവളിൽ എന്തൊക്കയോ മാറ്റം എനിക്ക് തോന്നി. അവളുടെ സംസാരത്തിൽ എന്നോടല്പം സ്നേഹമുള്ള പോലെ. ഏതായാലും ഞാൻ അത് മുതലെടുക്കാൻ ഒരു ശ്രെമനടത്തി. അന്ന് എനിക്ക് തന്ന വർക്കൊന്നും ഞാൻ ചെയ്തില്ല പകരം വൈക്കുന്നേരം അവള്‍ പറഞ്ഞത് ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു. ടാപ്പേന്ന് ഒരു ബുക്കെന്റെ മുതുകത്തു പതിച്ചപ്പോഴാണ് ഞാൻ ആ സ്വപ്നലോകത്തുന്നു ഉണർന്നത്.
“”നീ എന്ത് സ്വപ്നം കണ്ടോണ്ടിരിക്കുവാ? ഹേ…? വയ്യങ്കിൽ കളഞ്ഞിട്ടു പോടാ, ബാക്കി ഉള്ളോരേ മിനക്കെടുത്താൻ. പഠിക്കുന്നെ രണ്ടക്ഷരം പഠിക്കട്ടെ എന്ന് വിചാരിച്ചു പറഞ്ഞു തെരുമ്പോൾ സ്വപ്നം കണ്ടോണ്ടു ഇരിക്കുന്നോ… എനിക്ക് എന്റെ എൻ‌ട്രൻസിന് പഠിക്കാൻ ഉണ്ട് അതും കളഞ്ഞിട്ട് നിനക്കോക്കെ വല്ലോം പറഞ്ഞു തരുമ്പോള്‍ അഹങ്കാരം….””
ആര്യേച്ചി ഉറഞ്ഞു തുള്ളി. ആ ഭാദ്രകാളി പാട്ട് തുടങ്ങിയ പിന്നെ നിർത്തി കിട്ടാൻ ഇച്ചിരി പാട, തിരിച്ചൊന്നും പറയാനും പറ്റില്ല, ഒന്നാമത് എനിക്ക് അതിനുള്ള ധൈര്യം ഇല്ല പിന്നെ ചിലപ്പോൾ അവൾ എടുത്തിട്ട് കീറാനും മതി . പഠിക്കണ കാര്യം ആയോണ്ട് അമ്മ പോലും വന്ന് പിടിച്ചു മാറ്റില്ല . അതോണ്ട് തന്നെ എല്ലാം ഞാൻ മിണ്ടാതെ കേട്ടോണ്ടിരുന്നു. ഗോപിക എന്നെ ഇടക്കണ്ണിട്ടു നോക്കുന്നുണ്ട് പക്ഷേ അവളുടെ മുഖം പുസ്തകത്തിൽ തന്നെ എങ്ങാനും പുറത്തെടുത്ത അവക്കിട്ടും കിട്ടും എന്നുറപ്പാണ്. ഗോപന്‍ ചിരി അടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. ആരാ ഇച്ചിരി മുൻപ് എന്‍റെ ഉള്ളില്‍നിന്ന് ആര്യേച്ചിക്ക് എന്നോട് സ്നേഹമോ ഇഷ്ടമോ
എന്നൊക്കെ പറഞ്ഞല്ലോ അവനെ ഇപ്പൊ കിട്ടിയാൽ കൊല്ലും ഞാൻ.

എങ്കിലും പിന്നെങ്ങോട്ട് ആര്യേച്ചി അടുത്തുള്ളപ്പോൾ എന്റെ ഈ ബോധംകെടൽ സ്ഥിരം പരുപാടി ആയി. ബോധം വരുമ്പോൾ അവൾ ഏത് മൂഡിൽ ആയിരുന്നാലും ഞാൻ അത് മുതലെടുക്കാൻ നോക്കിയിട്ടില്ല. വെക്തമായി ഒന്നും മനസിലാവില്ലെങ്കിലും എനിക്കു ചുറ്റുമുള്ള ഒഴുക്കിൽ അങ്ങ് പൊകും . അതാവുമ്പോൾ വലിയ പരുക്കുകൾ ഉണ്ടാവില്ല. പക്ഷേ എന്നോടുള്ള അവളുടെ പരിക്കൻ സ്വഭാവത്തിന് ഇടക്ക് വെത്യാസം ഉണ്ടാകും. പിന്നെ വീണ്ടും പഴയപടിയാകും.

അങ്ങനെ മാസങ്ങള്‍കടന്നു പൊയി ഞാൻ ഒൻപതു പാസ്‌ ആയി പത്തിൽ കേറിയപ്പോൾ ആര്യേച്ചി പ്ലസ്റ്റു കഴിഞ്ഞു എൻ‌ട്രൻസ് റാങ്കോടെ പാസായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ mbbs നു അഡ്മിഷൻ മേടിച്ചു. ആദ്യം അത് എനിക്ക് എല്ലാവരെയും പോലെ അല്ല കുറച്ചതികം സന്തോഷം താരുന്ന കാര്യം ആയിരുന്നു. ഇനി മുതൽ ആ പെണ്ണിന്റെ ട്യൂഷൻ ക്ലാസിൽ ഇരിക്കണ്ടല്ലോ. പക്ഷേ അവൾ പോയി ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഒറ്റക്കായി പോയി എന്നൊരു തോന്നൽ മനസിന്റെ ഏതോ കോണിൽ തലപൊക്കി. ഞാന്‍ അങ്ങനെ അടുക്കളയില്‍ ചെന്നു . അമ്മയും അമ്മായും അവിടെ എന്തോ പണി ചെയ്തോണ്ടിരുന്നതയിരുന്നു
“”അമ്മായി ആര്യേച്ചി ഇനി എന്ന് വരും “”

“”അവൾ ഹോസ്റ്റലിൽ അല്ലേടാ ശ്രീ ഇനി മിക്കവാറും അടുത്ത് ശെനിയാഴ്ച്ച. അല്ലേ പിന്നെ അതിന്റെ അടുത്ത ആഴ്ച “”

“”എന്താടാ നിന്റെ മുഖം അങ്ങ് വാടിയെ. കീരിയും പാമ്പും അല്ലാരുന്നോ രണ്ടും ഇപ്പൊ എന്താ “”
അമ്മ ഒരു ആക്കിയ ചിരിയോടെ ഇടയ്ക്കു കയറി. ആദ്യം എനിക്ക് കത്തിയില്ല പിന്നെ ഞാൻ ഒരു ലോട് പുച്ഛം മുഖത്ത് വറുത്തീട്ട് അമ്മ മാത്രം കേക്കുന്ന തരത്തില്‍.
“”ആ ശല്യം അടുത്തെങ്ങാനും വരുമൊ എന്നറിയാൻ ചോദിച്ചതാ ഹോ…”” എന്നിട്ട് ഞാൻ എന്റെ റൂമിലേക്ക് ഓടി.
എന്റെ ഉള്ളില്‍ അമ്മയുടെ ആ ചിരി ഇങ്ങനെ തങ്ങി നിന്നു. ഞങ്ങൾ തമ്മിൽ ഇത്രയും തല്ലുപിടി ആയിരുന്നിട്ടും അവളേ കാണാതിരുന്നാൽ എനിക്കെന്താ. അതേ അവൾ വന്നാൽ എന്താ പോയാൽ എന്താ.

പക്ഷേ എന്റെ മനസ് ബുദ്ധിയുടെ കണ്ട്രോളിൽ ആല്ലെന്ന് ആ ദിവസങ്ങളിൽ എനിക്ക് മനസിലായി. എത്ര ഓർക്കേണ്ട എന്ന് കരുതിയാലും അവളുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു വരുന്നു. ഞാൻ ഏതായാലും ഒരു മൂന്ന് ദിവസം തള്ളി നീക്കി. അങ്ങനെ ശെനിയാഴ്ച ആയി അന്ന് രാത്രിആയിട്ടും അവൾ വന്നില്ല. പതിവ് പോലെ അന്നും രാത്രി അവൾ അമ്മായിയെ ഫോൺ വിളിച്ചു, അവൾ അമ്മാവനെയും എന്റെ അമ്മയെയും ഒന്നും പോരാഞ്ഞിട്ട് ഇവിടുത്തെ മണിക്കുട്ടിയെയും തിരക്കും. പക്ഷേ ഇതുവരെ എന്നെ തിരക്കിയെന്നു ആരും പറഞ്ഞു കേട്ടില്ല. എനിക്ക് സത്യത്തിൽ അത് അസഹ്യമായിരുന്നു. പക്ഷേ അവരുടെ ഒക്കെ മുൻപിൽ ഞങ്ങൾ ശത്രുക്കൾ ആയതുകൊണ്ട് എനിക്ക് അവരുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു അങ്ങോട്ട്‌ സംസാരിക്കാനും പറ്റുന്നില്ല. അവൾ വിളിക്കുമ്പോൾ ഇപ്പൊ എനിക്ക് ശാസം മുട്ടും എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാതെ ഞാന്‍ ആ ഫോണിനു ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി നടക്കും. അമ്മായുടെ ഫോൺ ഡയറിന്നു അവളുടെ നോക്കിയയുടെ നമ്പർ ഞാൻ കാണാതെ പഠിച്ചു. പലവെട്ടം അമ്മായുടെ മൊബൈൽ ഫോൺ ഡയൽ ചെയ്തിട്ട് കാള്‍ ബട്ടൺ ഞെക്കാൻ പറ്റാതെ അങ്ങനെ ഇരുന്നിട്ടുണ്ട്. എന്തോ എനിക്ക് അവളോട്‌ സംസാരിക്കാൻ ഒരു പേടി. പക്ഷേ അവളുടെ ശബ്ദം കേട്ടില്ലേ ഞാൻ ശാസംമുട്ടി മരിച്ചു പൊകും എന്ന് തോന്നി. അവസാനം ഞാൻ സ്കൂളിലെ ഒരു രൂപ കോയിൻ ബൂത്തിൽ നിന്ന് അവളെ വിളിച്ചു. സ്കൂളില്‍ ആകുമ്പോള്‍ ഒന്നാമത്തെ നിലയിലെ സ്റ്റാഫ്‌റൂമിനടത് ഒന്നുണ്ട്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരന്‍
പാടില്ല്തോണ്ട് ടീച്ചര്‍മാര്‍ക്ക് വേണ്ടി വെച്ചതാ.
“”ഹലോ “”
ഒന്നര ആഴ്ച്ചക്ക് ശേഷം ആര്യേച്ചിയുടെ ആ ഹലോ കേട്ടപ്പോഴാണ് എനിക്ക് ജീവൻ വീണത്. പക്ഷേ എനിക്ക് ഒന്നും തിരിച്ചു സംസാരിക്കാൻ ആയില്ല, എന്തോ ഇവിടെയും എനിക്കവളോട് തോന്നിയ ഭയം തന്നെയാണ് എന്റെ വാ പൊത്തിയത്. പെട്ടെന്ന് ഞാൻ ഫോൺ കട്ട്‌ ചെയ്തു.

അവൾ രണ്ടാമത്തെ വെള്ളിയാഴ്ച്ച വൈകുന്നേരം തന്നെ വന്നു, പക്ഷേ എന്നെ കാണാഞ്ഞതിന്റെ വിഷമമോ കണ്ടതിന്റെ സന്തോഷവുമൊ അവളുടെ പെരുമാറ്റത്തിൽ ഇല്ലായിരുന്നു. ചിലപ്പോൾ എനിക്ക് തോന്നിയ ശാസംമുട്ടൊന്നും അവൾക്കു തോന്നി കാണില്ല . ഇപ്പൊ വലിയ mbbs അല്ലെ അപ്പൊ അതിന്റെ ഒക്കെ ഇടയിൽ നമ്മളെ മറന്നു പോയില്ലെങ്കിലേ അത്ഭുതമുള്ളു. എന്തിനോ ഞാൻ അന്ന് കട്ടിലിൽ കിടന്നു ഒരുപാട് കരഞ്ഞു.

അവൾ തിരിച്ചു പോണ തിങ്കളാഴ്ച രാവിലെ എന്റെ കൂടെ ആണ് ബസ് സ്റ്റോപ്പിലേക്ക് വന്നത്. ഞാന്‍ എത്ര ശ്രെമിച്ചിട്ടും എനിക്ക് ആര്യെച്ചിയോടു മിണ്ടാന്‍ നാവ് പൊങ്ങുന്നില്ല. എന്തക്കയോ പറയണമെന്നുണ്ട് പക്ഷേ പുറത്തേക്കു ഒന്നും വരുന്നില്ല. ഞങ്ങള്‍ നടന്നു പാടത്തിനു ഏകദേശം നടുക്കയപ്പോള്‍ പെട്ടെന്നൊരു മിന്നല്‍ ഉള്ളിലൂടെ പാഞ്ഞു.
“”അച്ചൂ എനിക്ക് നിന്നെ കാണാതെ നിന്റെ സംസാരം കേൾക്കാതെ ഇരിക്കാൻ പറ്റണില്ല. അറ്റ്ലീസ്റ്റ് ഞാൻ വിളിക്കുമ്പോ എങ്കിലുമൊന്നു എടുത്തുകള , വെറുതെ ജാടകാണിക്കാതെ””.

“”ശ്രീ നിന്റെ ഈ കളി ഇപ്പൊ കൊറച്ചു കൂടുന്നുണ്ട്. എപ്പോഴും എനിക്കതു തമാശ ആയി തോന്നില്ലേ പറഞ്ഞേക്കാം. ക്ലാസിൽ ഇരിക്കുമ്പോൾ അവന്റെ ഒരു വിളി.””

“”ശ്രീ യൊ ഹഹാ നിന്റെ ശ്രീക്ക് നിന്നോട് മിണ്ടാന്‍ പേടിയാ, പാവം പൊട്ടൻ. അല്ലേ അവൻ നിന്നോട് ഇങ്ങനെ മിണ്ടോ? ഞാൻ വിഷ്ണു ആടോ എന്റെ പെണ്ണിന് എന്നെ മനസിലാവാതായോ? “””

“”നിന്റെ പെണ്ണോ അയ്യോടാ…. അവൻ മുട്ടേന്നു വിരിഞ്ഞില്ല. അപ്പൊ ഴേക്കും….””

“”ഞാൻ വിരിഞ്ഞോ ഇല്ലെയൊന്ന് നിനക്ക് കാണിച്ചു തരാംമടി. ചുള്ളി കമ്പേ””
അവന്‍ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്നില്ലേക്കടിപ്പിച്ചു. എന്നിട്ടവന്റെ മുഖം അവളിലേക്കടുപ്പിച്ചു. അവന്റെ ചുണ്ടുകള്‍ അവളുടെചുണ്ടുകളിലേക്ക് ആഴ്‌ന്നിറങ്ങി . രെക്ഷപെടാന്‍ എന്നവണ്ണം അവള്‍ തല വെട്ടിച്ചു മാറ്റി. സത്യത്തി അത്രയും തുറസായ സ്ഥലത്തുവെച്ചു വിഷ്ണു അങ്ങനെ ഒരു നീക്കം നടത്തുമെന്ന് അവള്‍ സൊപ്നത്തില്‍പോലും കരുതിയിരുന്നില്ല. അവൾ അവനെ തെള്ളി പാടത്തിട്ടു, എന്നിട്ട് ബസ്റ്റോപ്പിലേക്കു ഓടി.

ഞാന്‍ പാടത്തെ ചെളിവെള്ളം ശരീരത്ത് തട്ടിയപ്പോള്‍ പിടഞ്ഞെഴുന്നേറ്റു. നോക്കുമ്പോൾ ആര്യേച്ചി അങ്ങകലെ എത്തിയിരുന്നു. എന്നേ തിരിഞ്ഞു പോലും നോക്കാതെ കണ്ണും തുടച്ചു കൊണ്ടവള്‍ ഓടുകയാണ്.അവൾ എന്നെ ഇപ്പൊ ഈ വെള്ളത്തിൽ ഉപേക്ഷിച്ചിട്ട് പോകാൻ കാരണം. . ഞാൻ ഞാന്‍ ആണോ അവളെ കരയിച്ചത്? അതിനു മാത്രം ഇപ്പൊ ഇവിടെ എന്താ ഉണ്ടായത്. ഈ നശിച്ച ബോധം പോക്ക്.

ഞാന്‍ തിരിച്ചു വീട്ടില്‍ വന്നു. അമ്മയോട് ഞാന്‍ നടന്നത് എനിക്ക് ഓര്‍മ്മ ഉള്ളതുപോലെ എന്‍റെ ഈ അസുഖം എന്നേ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നു എന്ന് പറഞ്ഞു. അമ്മക്ക് അത് മനസിലാക്കാന്‍ തന്നെ പറ്റുന്നുണ്ടയിരുന്നില്ല. എന്നേ സമാധാനിപ്പിക്കാന്‍ എന്നോണം
“”മോനെ ഹരി നീ എന്തിനാ വിഷമിക്കുന്നത്, നിന്റെ ഈ മറവി നിനക്ക് ദൈവം തന്ന വരമാ, വേദനിക്കുന്ന ഓര്‍മയില്‍ വെന്തെരിയുന്നതിനെക്കാള്‍ നല്ലതല്ലേ അത് മറക്കാന്‍ പറ്റുന്നത്. അമ്മയ്ക്കും ആ വരം കിട്ടിയിരുന്നെങ്കില്‍ എന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്“” ഞാന്‍ അമ്മേ കെട്ടിപിടിച്ചു കരഞ്ഞു.
ഉടുപ്പും ബാഗും ഒക്കെ നനഞ്ഞോണ്ടാകും അമ്മ അന്ന് സ്കൂളില്‍ പോകേണ്ടേന്നു പറഞ്ഞു. പക്ഷേ ഞാന്‍ കേട്ടില്ല എന്‍റെ ഡ്രസ്സ്‌ മാറ്റി തിരിച്ചു ഞാന്‍ സ്കൂളിലേക്ക് നടന്നു.

അന്നു വീണ്ടും ഞാൻ കോയിൻ ബൂത്തിൽ നിന്ന് ആര്യെച്ചിയെ വിളിച്ചു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഫോൺ എടുത്ത പാടേഎന്നേ കണ്ടു പിടിച്ചു.
“”ഹലോ, ടാ നീയാണോ “” അവള്‍ ദേഷ്യത്തോടെ ചോദിച്ചു

“”ഹ്മ്മ് “”ഞാൻ മൂളി

“”നീ എത്ര ശ്രെമിച്ചാലും എന്റെ വിഷ്ണു ഏട്ടൻ ആകില്ല. ഇത്ര നാളും നീ കാണിച്ച കോപ്രാറയാം ഞാൻ ക്ഷെമിച്ചു. ഇനി വയ്യാ,ഒരു ബോധവും ഇല്ലാതെ ഛെ…. ഇനി മേലാല്‍ നിന്നെ ഞാന്‍ വിളിക്കില്ല. എന്നെയും ശല്യം ചെയ്യരുത്“”
ചേച്ചി എന്താണ് ഈ പറയുന്നത്? ഞാന്‍ അവളെ….ഞാൻ എന്ത് ചെയ്തു? പതിവ് പോലെ ഒന്നും മനസിലായില്ലെങ്കിലും. അവൾ പറഞ്ഞതൊക്കെ ഞാൻ തകർന്ന മനസോടെ നിന്ന് മൂളി കേട്ടു. ആ ഒരു മിനിട്ടും അവളുടെ ശകാരം ആയിരുന്നു. കാൾ തനിയെ കട്ട്‌ ആയപ്പോൾ ഞാൻ റസീവർ തിരികെ വെച്ചിട്ട് തിരിഞ്ഞ് ഒരു യന്ത്രം പോലെ മരവിച്ച മനസുമായി ഗ്രൗണ്ടിലേക്ക് നടന്നു.

ഇതോ അമ്മ പറഞ്ഞ വരം? ഇത് നരകമാണ് നരകം…. ചെയ്ത തെറ്റുകളോ നടന്ന കാര്യങ്ങളോ അറിയാന്‍ പറ്റാതെ മറ്റുള്ളോരുടെ ശകാരാഗ്നിയില്‍ ഉരുകി ഉരുകി ഒരു ജിവിതം. എന്‍റെ ഉള്ളില്‍ നിന്ന് ആരോ പറഞ്ഞു.

പിന്നെ അങ്ങോട്ട്‌ ഇറങ്ങിയ പടികളോ വഴികളോ ഒന്നും ഞാൻ കണ്ടില്ല. ഒന്നാം നിലയില്‍ നിന്ന് കാൽ വഴുതി എട്ടു പത്ത് പടികളോളം താഴേക്ക് ഉരുണ്ടു വീണു താഴെ എത്തിയപ്പോൾ മുകളിലോട്ട് കേറാൻ നിന്ന ഏതോ ഒരു ചേച്ചിയുടെ ഷോളിൽ പിടുത്തം കിട്ടി. പിന്നത്തെ രണ്ടു പടികൾ ഞങ്ങൾ ഒരുമിച്ചായിരുന്നു ഉരുണ്ടത്. ആരാക്കെയോ വന്നു ഞങ്ങളെ എടുത്തുകൊണ്ട് ഹോസ്പിറ്റലില്‍ പോയി. എന്റെ കാലിനു ഇപ്പൊ നല്ല വേദന ഉണ്ട് പൊട്ടാൽ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. എന്റെ കൂടെ വീണ ചേച്ചിക്ക് നെറ്റിയിൽ ഒരു സ്റ്റിച്ച് ഉണ്ടാരുന്നു എന്ന് പിന്നെ എന്നേ കാണാന്‍ വന്ന ഗോപൻ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. ഏതായാലും എനിക്ക് രണ്ടുമാസം ബെഡ് റെസ്റ്റ് ഡോക്ടർ പറഞ്ഞു.

ഞാൻ അങ്ങനെ കിടപ്പിലായി. പിറ്റേന്ന് പൂതന അവളുടെ കോളജിൽ സ്ട്രൈക്ക് ആണെന്ന് പറഞ്ഞു വീട്ടിൽ വന്നു. അപ്പോഴേക്കും എനിക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. അവളെ കാണാൻ പോലും എനിക്ക് താല്പര്യമില്ലാരുന്നു. അവൾ ഏച്ചുകെട്ടിയ വിഷമ ഭാവത്തോടെ എന്റെ മുറിയിൽ വന്നപ്പോൾ ഞാൻ അവളെ മൈന്റ് ചെയ്യാതെ തിരിഞ്ഞു കിടന്നു. എന്നെ കാണാൻ വന്നതാണെന്നും അവൾ അന്ന് തന്നെ തിരിച്ചു പോയന്നും അമ്മ പിന്നെപ്പഴോ പറഞ്ഞപ്പോൾ ഞാൻ വീണു കിടക്കുന്നത് കണ്ട് ചിരിക്കാൻ വന്നതാകും എന്ന് എനിക്കും തോന്നി.

രണ്ടു ദിവസം കഴിഞ്ഞു ഗോപൻ എന്നെ കാണാൻ വീണ്ടും വന്നു
“”ടാ ഞൊണ്ടി””
ആ തെണ്ടി അവനെ ആളുകള്‍വിളിക്കണപേര് ഷെയര്‍ ചെയ്യാന്‍ ആളായന്നുള്ള സന്തോഷത്തിലാ.
“”ഞൊണ്ടി നിന്റെ തന്ത””
ഞാന്‍ അപ്പൊ തന്നെ മറുപടി കൊടുത്തു.
“”നിന്നെ അരുണിമ ചേച്ചി തിരക്കി.””
ആ ഊള ഒരു വളിച്ച ചിരിയോടെ പറഞ്ഞു
“”അതാരാ? “”

“”നീ മറിച്ചിട്ടില്ലെ ആ ചേച്ചി. “”

“”ടാ അവരു പ്രശ്നം ആക്കുമോ? “”

“”ഇല്ലടാ ചേച്ചിയാണ് നിന്നെയാ തട്ടി ഇട്ടേന്ന് എല്ലാരോടും പറഞ്ഞേക്കുന്നത്””

“”ആവു, അല്ല അതെന്തിനാ ഞാൻ അല്ലേ ഉരുണ്ടുചെന്നിടിച്ചേ?

“”അതൊന്നും എനിക്കറിയില്ല നീ തിരിച്ചു സ്കൂളിൽ ചെല്ലുമ്പോൾ ചേച്ചിയെ ചെന്നു കാണാൻ പറഞ്ഞു.””

“”ഇനി ഇപ്പൊ നേരിട്ട് തല്ലാൻ ആകുമോ “”

“”ഒന്ന് പോടാ ആ ചേച്ചിയൊക്കെ ഭയങ്കര പാവമാ. എല്ലാരും നിന്റെ ആര്യേച്ചിയെ പോലെ
ആകുമോ. അല്ല എന്ത്യേ നിന്റെ ആര്യേച്ചി വന്നിട്ടുണ്ട്ന്ന് ഗോപിക പറയുന്ന കേട്ടു.””

“”ആ എനിക്കൊന്നും അറിയില്ല. വന്നതും പോയതുമൊന്നും എന്നോടാരും പറഞ്ഞില്ല.””
എന്റെ മുഖംഭാവം കണ്ടിട്ടാവണം അവൻ പിന്നെ വിഷയം മാറ്റിയത്.

അതിനിടയിൽ പതിവില്ലാതെ ആര്യേച്ചി ഫോൺ വിളിക്കുമ്പോൾ എന്നെ അന്വേഷിക്കാൻ തുടങ്ങി. അമ്മായി എന്റെ കയ്യിൽ ഫോൺ തരും. എനിക്ക് സംസാരിക്കാൻ തീരെ താല്പര്യം ഇല്ലെങ്കിലും അമ്മായിയെ വിഷമിപ്പിക്കാൻ എനിക്ക് മനസുവന്നില്ല. അവൾ ഫോണിൽകൂടെ എന്നോട് പരസ്പരബന്ധമില്ലാതെ കുറെ ഉപദേശങ്ങളും. അത് കേട്ടാൽ തോന്നും ഞാൻ എന്തോ അവളുടെ പുറകെ നടക്കുവാണെന്ന്. അല്ല മനസ്സിൽ അൽപ്പം ഇഷ്ടം ഒക്കെ ഉണ്ടെങ്കിലും ഞാൻ ഇതുവരെയും അത് പുറത്ത് കാണിച്ചിട്ടില്ല. പിന്നെ എന്താണാവോ ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത്?. പക്ഷേ ഒരക്ഷരം ഞാന്‍ തിരിച്ചു മിണ്ടിയില്ല.

സാധാരണ രണ്ടാഴ്ചയില്‍ ഒരിക്കല്‍ വരുന്നവള്‍ ഒരാഴ്ച് തികയുന്നതിനു മുന്‍പ് ദാ വീണ്ടും വന്നിരിക്കുന്നു. വന്നിട്ട് ബാഗുപോലും ഊരാതെ നേരെ എന്‍റെ മുറിയിലേക്കാ കേറി വന്നത്.
“”ശെരി ശെരി നിന്റെ ഇഷ്ടംപോലെ ആകട്ടെ എനിക്ക് പറ്റുന്നില്ല എനിക്ക് പറ്റണില്ല നിന്നോട് മിണ്ടാതെ ഇരിക്കാൻ, വിഷ്ണു ടാ എന്തേലും ഒന്ന് പറടാ. വിഷ്ണു ഏട്ടാ…””
ഇനിഎത്ര പിണക്കത്തില്‍ആണേലും ആര്യേച്ചി വിളിച്ചാല്‍ വിഷുവിനു വരാതിരിക്കാന്‍ പറ്റോ?
“”വിളിക്കില്ലന്നു പറഞ്ഞിട്ട്. ഞാന്‍ ഇവെടുന്നു തെള്ളിയില്ലങ്കില്‍ അവനും നിന്നോട് മിണ്ടില്ല. ചെക്ക്”” ശ്രീ ഹരി വിജയ ഭാവത്തില്‍പറഞ്ഞു.അവന്‍ ഒരു കള്ളചിരിയോടെ തുടര്‍ന്നു.

“”എന്റെ പെണ്ണിന് എന്നോട് സ്നേഹം ഉണ്ടോന്ന് ഒരു ടെസ്റ്റ്‌, ഹി ഹി…… അച്ചൂ ടീ കരയാതടി. “”
പടാന്ന് ഒറ്റയിടി വിഷ്ണുവിന്റെ നെഞ്ജം പുകഞ്ഞു. അവൻ കൈ കൊണ്ട് ഇടികിട്ടിയ ഇടം തടവി. അവൾ അവന്റെ കൈ മാറ്റിയിട്ട്അവന്റെ മുഖം കയ്യിൽ കോരി എടുത്തിട്ട് അവൾ തുരു തുരാ ഉമ്മ വെച്ചു. കുറച്ചു കഴിഞ്ഞുതല ഉയര്‍ത്തിട്ട്,
“”മേലിൽ …..മേലിൽ എന്റെ മനസു വേദനിപ്പിച്ചാൽ ഉണ്ടല്ലോ.””
കണ്ണ് നിറഞ്ഞിരുന്നെങ്കിലും അവന് അവളുടെ ദേഷ്യത്തിന്റെ ചൂട് അനുഭവ പ്പെടുന്നുണ്ടായിരുന്നു.
“”അപ്പൊ നീ അവനെ വേദനിപ്പിച്ചതോ? എന്താന്നറിയാതെ വിഷമിച്ചാ അവന്‍ നിന്നെ വിളിച്ചത്. നീ എന്താ ഇങ്ങനെ?””

“”ഞാൻ ഇങ്ങനാ പറ്റുന്നെങ്കിൽ എന്നെ സഹിച്ച മതി. പോക്രിത്തരം കാണിച്ചിട്ടല്ലേ. ആരേലും കണ്ടിരുന്നെലോ? “” അവള്‍ ഒന്ന് നിര്‍ത്തി അല്പംമയപ്പെട്ടിട്ടു തുടര്‍ന്നു .

“” ഞാന്‍ എങ്ങനാ അറിയ നീയാണോ അവനാണോ ന്ന് ? അല്ലേലും അവന്‍ എന്നേ വിളിചിട്ടില്ല ല്ലോ? നീയല്ലേ ക്ലാസില്‍ പോലും ഇരിക്കാന്‍ സമ്മതിക്കാതെ….!””

“”ഇപ്പൊ ആരേലും കണ്ടാല്‍ എന്താ? നീ എന്‍റെ യല്ലേ?””

“”ആരാ ഈ എന്‍റെ? ശ്രീഹരിയോ അതോ വിഷ്ണുവോ?””

“”എന്താ ഇപ്പൊ മിണ്ടാട്ടം ഇല്ലേ.”” കുറച്ചു കഴിഞ്ഞും മിണ്ടാതെ ഇരിക്കുന്ന ശ്രീ ഹരിയെ നോക്കി ചോദിച്ചു.

“”ഞാന്‍ ഞാന്‍…..”” അവന്‍ വിക്കാന്‍ തുടങ്ങി.

“”ഇപ്പോ മുങ്ങിയ കൊല്ലും ഹരി നിന്നെ ഞാന്‍. ആര്യയെ നിനക്കരിയല്ലോ.””

അവന്‍ കിടന്നു വിറക്കാന്‍ തുടങ്ങി.

“”ഹരി….., ശ്രീഹരി”” അവള്‍ വിളിച്ചു കൂവി. അപ്പോഴേക്കും ആര്യ ആകെ പേടിച്ചിരുന്നു.
ആര്യേച്ചിയുടെ വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .
“”ആര്യേച്ചി…. ആര്യേച്ചി””
ഞാന്‍ സോപ്നതില്‍ എന്നപോലെ അര്‍ത്ഥ ബോധാവസ്ഥയില്‍ അവെക്തമായി പറഞ്ഞു. ആരോ എനിക്ക് നെറ്റിയില്‍ ഒരുമ്മ തന്നവോ. അതോ എല്ലാം വെറും സോപ്നമോ. എങ്കിലും
ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ആരെയും കണ്ടില്ല. സൊപ്നം തന്നെ ആകും.

രണ്ടുമാസം ഡോക്ടർ ബെഡ് റെസ്റ്റ് പറഞ്ഞെങ്കിലും ഒന്നര ആയപ്പോഴേക്കും ഞാൻ കാല് നിലത്തു കുത്താൻ തുടങ്ങി. പ്ലസ്റ്റര്‍ മാറ്റിയ പിറ്റേന്ന് ഞാന്‍ സ്കൂളില്‍ ചെന്നു. ഗോപന്റെ അടുത്ത് പോയിരുന്നു. അവന്‍ ഓര്‍മിപ്പിച്ചപ്പോഴാണ് ഞാന്‍ അരുണിമ ചേച്ചിയുടെ കാര്യം ഓര്‍ത്തത്‌. വരുന്ന അന്ന് തന്നെ ചെന്ന് കാണാന്‍ ആണ് അവനോടു പരഞ്ഞെല്‍പ്പിച്ചിരുന്നത്. ഉച്ചക്ക് ഗോപന്‍ എവിടുന്നോ ഓടിക്കൊണ്ട്‌ വന്നു പറഞ്ഞു.
“”ടാ ചേച്ചി ദോ കാന്റീനില്‍ ഉണ്ട് നിന്നെ അങ്ങോട്ട്‌ വിളിക്കുന്നു.””

“”എന്നെയോ? എന്തിനു?”” ഞാന്‍ അല്പം പേടിയോടെ ചോദിച്ചു.

“”ചെന്നിട്ടു വാടാ അവള്‍ നിന്നെ ഒന്നും ചെയ്യില്ല.””

“”നീ കൂടെ വായോ””

“”നിന്നെ ഒറ്റയ്ക്ക് കാണണം എന്നാ പറഞ്ഞത്.”” അവന്‍ മുങ്ങി
അവന്‍ എന്നേ ഉന്തിത്തെള്ളി കാന്റീനില്‍ എത്തിചിട്ട് ആളെ ചൂണ്ടി കാണിച്ചു. പിന്നെ തിരിഞ്ഞു നോക്കിയപ്പോള്‍ അവനെ കണ്ടില്ല .

ഞാന്‍ തള്ളിയിട്ട മുറിവ് ഇപ്പൊഴു നെറ്റിയില്‍ ഉള്ളതുകൊണ്ട് ആളെ എനിക്ക് പെട്ടെന്ന് മനസിലായി. പുള്ളിക്കാരിയും കൂട്ടുകാരും ഇരുന്നു പപ്സ് തുന്നുന്നു. ആ സോസറില്‍ നിന്ന് ഒരു ചെറിയ കഷ്ണം നുള്ളി പിച്ചി വളരെ സാവധാനം കഴിക്കുന്നു. കാണാന്‍ തന്നെ ഒരു പ്രത്യേക രെസം.

ഞാന്‍ അല്പം പേടിയോടെ തന്നെ യാണ് അങ്ങോട്ട്‌ ചെന്നത്. എന്നേ കണ്ടതും ഒരു ചെറിയ പുഞ്ചിരി മുഖത്ത് വരുത്തി,
“”ഹാ വാട ശ്രീ….അറിയോ?””

“”മിച്”” ഞാന്‍ ഇല്ലെന്നു ചുമല്‍ കൂച്ചി കാണിച്ചു.

“”നിന്റെ കാലൊക്കെ ശേരിയായോ”” അവള്‍ ഒന്ന് ചിരിച്ചിട്ട്‌ ചോദിച്ചു .

“”ഹ്മ്മ , ഇപ്പൊ കൊഴപ്പമില്ല.””

“”എന്‍റെ പേര് അരുണിമാന്നാ. ഒന്ന് ഓര്‍ത്തു നോക്കിക്കെ അറിയോന്ന്?””

“”മ്ച്ച്””

“”ആമി ഇപ്പൊ അറിയോ?”” അവള്‍ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു

“”ഇല്ലാ, ഞാന്‍ ചേച്ചിയെ ആദ്യമായാണ് കാണുന്നെ””
അവളുടെ മുഖം വാടി
“”അല്ലടാ അന്ന് നീ എന്റെ പുറത്തേക്ക് വീണപ്പോ ആമിന്ന് വിളിച്ചത് ഞാൻ കേട്ടു. ഞാന്‍ കരുതി എന്നെ അറിയാമായിരിക്കുമെന്ന് “” അവള്‍ എനിക്ക് മുഖം തരാതെ കുനിഞ്ഞു സോസറിലേക്ക് നോക്കി പറഞ്ഞു.

“”ഇല്ല ചേച്ചി ഞാൻ അങ്ങനെ ഒന്നും വിളിച്ചില്ല, ആരാ… ചേച്ചി ആണോ ആമി?””

“”അതൊന്നും ഇല്ലടാ, ആമി അത് എന്റെ മനസിൽ മരണമില്ലാത്തൊരു മോഹമായിരുന്നു. അതൊക്കെ പോട്ടേ ശ്രീഹരിക്ക് കഴിക്കാന്‍ വല്ലതും വേണോ “”
അവൾ ബാക്കി മുട്ട പപ്സ് വായിക്കുള്ളിൽ ആക്കിക്കൊണ്ട് ചോദിച്ചു.
“”മച്ച് “”

“”എന്നാലും ഒരു എഗ്ഗ് പപ്സായാലോ? അതോ മീറ്റ് റോൾ വേണോ? “” മുഖത്തൊരു ചിരി ഫിറ്റ് ചെയ്തിട്ട് ചോദിച്ചു.
എന്റെ ഉള്ളിലെ കൊതി എനിക്ക് സഹിക്കാൻ ആയിരുന്നില്ല, ആ മുഖഭാവം കണ്ടിട്ടാവണം അവൾ എനിക്ക് രണ്ടും വാങ്ങി തന്നത്. എന്‍റെ മനസില്‍ അതന്നൊരു നല്ല സൗഹൃദത്തിന്റെ തുടക്കാമായിരുന്നു. ഞാന്‍ അത് കഴിച്ചിട്ട് തിരിച്ചു ക്ലാസിലേക്ക് നടന്നു.
“”വിഷ്ണൂ…….!””

അരുണിമ തന്‍ പണ്ടെന്നോ കണ്ടെത്തിയതും അന്ന് പാടെ അവഗണിച്ചതുമായൊരു സിദ്ധാന്തം ശ്രീഹരി വിളിച്ച ‘ആമീ’ എന്നൊരൊറ്റ വിളിയുടെ പിന്‍ബലത്തില്‍ അവനുമേല്‍ പരീക്ഷിക്കാന്‍ തുനിയുകയാണ്. അവള്‍ വിളിച്ചാല്‍ വിഷ്ണു ഉണരുമോ?

തുടരും…..

1cookie-checkരണ്ട് മുഖങ്ങൾ – Part 4

  • മധുരപലഹാരവ 2

  • മധുരപലഹാരവ

  • അരുവി 2