മോളേ കുറച്ചു കൂടി പതുക്കെ

ഭാര്യയും ഭർത്താവും തമ്മിലുള്ള ഫിക്റ്റിഷ്യസ് കഥയാണ് …ഫിക്‌ ടിഷ്യസ് കഥ താല്പര്യം ഇല്ലാത്തവർ വായിക്കരുത് ) പാറു …പാറു …അനിൽ അവളെ കുലുക്കി വിളിച്ചു,വിളി കേൾക്കാതെ ഒരു പ്രതിമ കണക്കെ അവൾ ഇരിക്കുകയാണ് അവളുടെ കാതിൽ ഒരു ശബ്ദവും വീഴുന്നില്ല .കണ്ണിൽ ഒരു ദൃശ്യവും തെളിയുന്നില്ല ഇരുട്ട് ….ആകെ ഇരുട്ട് .മനസ്സിൽ രണ്ട് നിമിഷം മുൻപ് ഡോക്ടർ പറഞ്ഞ ആ വാക്കുകൾ ആണ് ” അനിലിന് ഒരു അച്ഛൻ ആകാൻ കഴിയില്ല ,sperm count തീരെ കുറവാണ് മെഡിക്കേഷൻ കൊണ്ട് കാര്യം ഇല്ല ” .

പറഞ്ഞത് അനിലിനെ കുറിച്ച് ആണെങ്കിലും അതിൽ ഷോക്ക് ആയതു പാർവതിക്ക് ആണ് – അനിലിന്റെ ഭാര്യക്ക് . തനിക്കു അനിലേട്ടന്റെ കുഞ്ഞിനെ പ്രസവിക്കാൻ സാധിക്കില്ല .കഴിഞ്ഞ ആഴ്ച അനിയത്തി വിളിച്ചിരുന്നു അവൾ രണ്ടാമതും pregnent ആയിരിക്കുന്നു എനിക്കിവിടെ ഒരു കുഞ്ഞിക്കാൽ കാണാൻ സാധിക്കില്ല …ഭൂമി പിളർന്നു താഴെ പോകാൻ ആഗ്രഹിച്ചു അവൾ .