മിഥുനം

“ഋഷി……… ഹലോ….. ഋഷി എന്തു ഉറക്കമാടോ… ഒരു ആന കുത്തിയാൽ പോലും അറിയില്ലല്ലോ താൻ.”

“ഓഹ്.. മീര sorry .. ഇന്നലെ ഉറങ്ങാൻ പറ്റിയില്ലടോ., അത് കൊണ്ട് ഒന്ന് മയങ്ങി പോയി.”

“ടോ എന്റെ സ്റ്റോപ്പ്‌ എത്തി ഞാൻ ഇറങ്ങുവ, ഇവിടെ 15 മിനിറ്റ് ഉണ്ട് താൻ പോയി

വല്ലതും കഴിച്ചിട്ട് പോയാമതി “.

അതും പറഞ്ഞു മീര എന്റെ കയ്യും പിടിച്ചു പുറത്തിറങ്ങി..

വൈറ്റിലയിൽ നിന്നും കായംകുളം എത്തിയത് അറിഞ്ഞില്ല..

” ഋഷി.. ഞാൻ പോകുവാണ്.. ഇനി ഇവിടുന്നു മാവേലിക്കരക്ക് വേറെ ബസിൽ പോകണം, താൻ

കൊല്ലത്ത് എത്തിയിട്ട് വിളിക്ക്.”

“ഒക്കെ ടോ, വിളിക്കാം… താൻ ചെല്ല് “

“താൻ എന്തെങ്കിലും കഴിച്ചിട്ടേ ബസിൽ കയറാവു. കേട്ടോ? “

“ആഹ് കേട്ടു “

“എങ്കിൽ ശരിയാടോ, പോകുവാ.”

അപ്പോഴേക്കും അവൾക്കു പോകാനുള്ള ksrtc യുടെ വേണാട് മാവേലിക്കരയുടെ ബോർഡും വെച്ചു

പുറപ്പെടാൻ തയാറായി നിൽപ്പുനടയിരുന്നു.. അവൾ എനിക്കു തന്ന ഷേക്ക്‌ ഹാൻഡ് പിൻവലിച്ചു

ബസിലേക് ഓടിക്കയറി…ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു അവൾ എനിക്ക് ടാറ്റാ തന്നു.. അവൾ

പോയി… ബസ് എന്നിൽ നിന്നും മറയുന്നതു വരെ ഞാൻ അവിടെ തന്നേ നിന്നെ..

അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്, ഞാൻ ഫോൺ എടുത്തു നോക്കി. “അഭിമന്യു കാളിങ് “

ഞാൻ ഫോണെടുത്തു.

“ഹലോ? എന്താടാ അഭി “

“ടാ നീ എവിടായി,? “

“കായംകുളം ആയട. “

“നിനക്ക് വട്ട നിനക്ക് കൊട്ടാരക്കര വഴി വരുന്ന സൂപ്പർ ഫസ്റ്റിൽ കയറിയാൽ

പോരായിരുന്നോ?.. ഇനി കൊല്ലത്തിറങ്ങി നീ എപ്പോൾ വീട്ടിലെത്താനാ.. “

അഭിയുടെ ചോദ്യത്തിന് എന്നിൽ ഉത്തരം ഉണ്ടായിരുന്നില്ല. ഞൻ ഒന്ന് മൂളുക മാത്രം

ചെയ്തു.

“ഹലോ..ടാ നീ കേൾക്കുന്നുണ്ടോ “

” ഹ..ഉണ്ടട, നീ പറഞ്ഞോ “.

“ആഹ്.നീ കരുനാഗപ്പള്ളി എത്തുമ്പോൾ എന്നെ ഒന്ന് വിളിക്ക്, ഞാൻ അപ്പോഴേക്കും ഞാൻ

സ്റ്റാൻഡിൽ എത്താം.. ഇപ്പോൾ ഞാൻ കൊട്ടിയം വരെ വന്നതാണ്.. “

“ഹ..ഞാൻ വിളിക്കട… “

“ശരി..ഞാൻ വെച്ചേക്കുവാ.”

“ഓക്കേ ടാ..”

ഫോൺ കട്ട്‌ ചെയ്തു ഞൻ ബസിലേക്ക് കയറി.. അപ്പോഴേക്കും, ബസ് പുറപ്പെടാൻ തയറായിരുന്നു…

അതുകൊണ്ട് ഒന്നും കഴിക്കാൻ നിൽക്കാതെ, ഞാൻ ബസിലേക്ക് കയറി. സീറ്റിൽ ഇരുന്നു…..

വീണ്ടും ഞാൻ കണ്ണുകൾ അടച്ചു സീറ്റിലേക് ചാരികിടന്നു..

——————————

ഹായ്… ഋഷി…. “

“ഹായ് , എന്റെ പേരെങ്ങനെ “

“ഓഹ് അതോ, അതൊക്ക അറിഞ്ഞടോ, തന്റെ നാട് കൊട്ടാരക്കരയാണല്ലേ?

“അതെ, എനിക്ക് മനസ്സിലായില്ല, ഇതൊക്കെ നിങ്ങൾക്ക് എന്നെ എങ്ങനെ, “

“എനിക്ക് അറിയാം എന്നല്ലേ? :

ഞാൻ മീര, തന്റെ ടീം ലീഡർ ആണ് “

“ഓഹ്.. സോറി മേഡം… ഞാൻ ആളറിയാതെ.. “

“ടോ താനെന്നെ മീരേന്നു വിളിച്ച മതി, മാഡം എന്നൊക്കെ വിളിക്കുമ്പോൾ എന്തോ ഒരു

ഇറിറ്റേഷൻ ഫീൽ ചെയ്യുന്നു.. “

“ശരി,, മാഡം, സോറി മീര “

“ഹ… തന്റെ താമസം എവിടാ.. ഹോസ്റ്റലിലാണോ, അതോ? “

“ഇവിടെ കളമശ്ശേരിൽ ഒരു ഫ്രണ്ട് ഉണ്ട് തൽക്കാലം അവന്റെ കൂടെ കൂടന്നുവെച്ചു “

“താൻ കളമശ്ശേരിലാണോ? “

“ഹ…സൗത്ത് കളമശ്ശേരി ആ റെയിൽവേ ട്രാക്കിന്റെ അടുത്തുള്ള രണ്ടു നില വീട്ടിൽ..”

“ഹ.. ഞാനും അവിടാണ്, റോയൽ വർക്കിംഗ്‌ വിമൺസ് ഹോസ്റ്റൽ “.

“ടോ മണി അഞ്ചായി, താൻ സിസ്റ്റം ഷെഡ് ഡൌൺ ചെയ്‌തോളും, നമുക്ക് ഒരുമിച്ചിറങ്ങാം..”

ഞാൻ അവൾ പറഞ്ഞത് അനുസരിച്ചു സിസ്റ്റം ഓഫ് ചെയ്തു മീരയുടെ കൂടെ പുറത്തേക്കിറങ്ങി.

പാർക്കിങ് ഏരിയ ൽ നിന്നും ഒരു മഞ്ഞ ഡിയോ യുമായി മീര എന്റെ മുന്നിൽ വന്നു നിന്നു,

കയറാൻ പറഞ്ഞു..

ഞാൻ അവളുടെ കൂടെ വണ്ടിയിൽ കയറി.. ആ യാത്രയിൽ ഞങ്ങൾ കൂടുതൽ പരിചയപ്പെട്ടു… എന്നെ

ഫ്രണ്ട് ന്റെ വീടിനു മുൻപിൽ ഇറക്കി അവൾ ഹോസ്റ്റലിലേക്ക് പോയ്‌..

പിന്നെ ഞങ്ങൾ കൂടുതൽ, അടുത്തു.. അവൾ എന്റെ ബെസ്റ്റി ആയി മാറിയിരുന്നു..

അപ്പോഴേക്കും രണ്ടു വർഷം കഴിഞ്ഞു പോയിരുന്നു..

ഇത്രയും കാലത്തിനിടയിൽ ഞാൻ അവളെ പൂർണ്ണമായും മനസ്സിലാക്കിയിരുന്നു.

..

ഒരുദിവസം അവൾ പെട്ടന്നു ലീവ് എടുത്തു നാട്ടിലേക്ക് പോയി..

അന്ന് ഞാൻ അനുഭവിച്ച വേദന, എനിക്കും ദൈവത്തിനും മാത്രമേ അറിയൂ..

ഒരാഴ്ചയായി മീര നാട്ടിൽ പോയിട്ട്, ഒരു വിവരവും ഇല്ല, വാട്സ്ആപ്പ് ഇല്ല, ഫേസ്ബുക്

ഇല്ല, ഫോൺ ആണേൽ ഫുൾ ടൈം പരുതിക് പുറത്ത്.. ആകെ വട്ടായി നിന്ന ഞാൻ ഒരു സിഗരറ്റ്

കത്തിച്ചു വലിച്ചു കൊണ്ട് ബാല്കണിയിൽ നിൽക്കുമ്പോളാണ്, എന്റെ ഫ്രണ്ട് “ജയ്”

അങ്ങോട്ടേക്ക് വരുന്നത്..

” എന്താടോ തനിക്കു ഒരു മ്ലാനത “

“ഏയ്‌ ഒന്നുല്ലടാ, നിനക്ക് തോന്നിയതാവും “

“എനിക്ക് അങ്ങനെ വെറുതെ തോന്നിയതൊന്നുമല്ല, ഇപ്പോൾ ഒരാഴ്ചയായി നീ ആകെ മൂഡ് ഓഫ്‌,

എന്താടാ ഓഫീസിൽ വല്ല പ്രശനവും “.

“ഇല്ല…അങ്ങനെ ഒന്നുല്ല.”

“ആഹ് എങ്കിൽ അത് വിട്.. നിന്റെ കൂടെ വരുന്ന ആ പെണ്ണെവിടെ ഇപ്പോൾ കാണുന്നില്ലല്ലോ “.

അവന്റെ ചോദ്യത്തിന് എന്റെ ഉത്തരം മൗനമായിരുന്നു..

“ടാ.നീ എന്താ ഒന്നും മിണ്ടാത്തെ, നിന്റെ ഈ മൂഡ് ഓഫിന് കാരണം അവളാണോ “

അപ്പോഴും എന്റെ ഉത്തരം മൗനം ആയിരുന്നു..

“ഉം… മനസ്സിലായി.. അപ്പോൾ സമ്പവം ഞാൻ ഉദേശിച്ചത്‌ തന്ന. ടാ ഋഷി നിനക്ക് അവളോട്‌

പ്രേമമാട,, നീ അവളെ സ്നേഹിക്കുന്നു.. അതാണ് നിന്റെ ഈ അവസ്ഥക്ക് കാരണം, നീ പോയി

അവളോട്‌ കാര്യം പറയട.. ഇല്ലേ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയന്ന് വരും..നീ

പെട്ടന്നു പോയി പറയാൻ നോക്ക് “

അവനെന്റെ തോളിൽ തട്ടി സ്റ്റെപ് ഇറങ്ങി താഴേക്കു പോയി.

വീണ്ടും ഞാൻ ഒരു പുകയെടുത്തു ദൂരേക്ക് നോക്കി, അപ്പോളാണ് എന്റെ മനസ്സിൽ ജയ് പറഞ്ഞ

കാര്യങ്ങൾ ഓടി വന്നത്.. മീരേ ഞാൻ സ്നേഹിക്കുന്നുവോ? അവളോട് എനിക്ക് പ്രണയമാണോ? അവളെ

കാണാതിരിക്കുമ്പോളുള്ള എന്റെ നെഞ്ചിലെ തി അതുകൊണ്ടാകുമോ?

ഒന്നുറപ്പാണ് എനിക്ക് അവളെ ഇഷ്ടമാണ്.അവൾ അടുത്തുള്ളപ്പോൾ ഞാൻ ഒത്തിരി സന്തോഷവാനാണ്,

എന്റെ ചെറിയ കാര്യങ്ങൾക്കു പോലും അവളോട്‌ ചോദിക്കാതെ ഞാൻ തീരുമാനം

എടുത്തിരുന്നില്ല. അതെ എനിക്ക് അവളെ ഇഷ്ടമാണ്.. ജീവിത കാലം മുഴുവൻ അവളെ എനിക്ക്

വേണം. അവളെ എന്റെ ഇഷ്ടം അറിയിക്കണം,

ഒരു പക്ഷേ അവൾക് എന്നെ ഇഷ്ടമായില്ലങ്കിലോ? അവൾ എന്നെ വിട്ടു പോകുമോ? എന്താ ഇപ്പോൾ

ചെയ്യുക..

അങ്ങേ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോളാണ് ഫോൺ റിങ് ചെയ്തത്.

“ഹ… മീര ??”

എന്റെ ചുണ്ടും മനസ്സും ഒരുമിച്ചു മന്ത്രിച്ചു.

ഞാൻ ഫോണെടുത്തു.

“ഹലോ മീര, എത്ര ദിവസമായി തന്റെ ശബ്ദം ഒന്ന് കേട്ടിട്ട്, താനിപ്പോൾ എവിടയാണ്,

വീട്ടിലാണോ, അതോ ഹോസ്റ്റലിൽ വന്നോ, താൻ എന്താ ഒന്നും മിണ്ടാത്തെ “.

ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു നിറുത്തി,

“ഹലോ ഋഷി, താൻ എനിക്ക് സംസാരിക്കാൻ ഒരു അവസരം തരുന്നില്ലല്ലോ, പിന്നെങ്ങനാ ഞാൻ

സംസാരിക്കിന്നെ..”

“ഹോ, സോറി.താൻ പറ, “

“ടോ ഞാൻ രാവിലെ 8.30 ആവുമ്പോഴേക്കും, വൈറ്റിലയിലേക്ക് എത്തും, നീ എന്റെ ഹോസ്റ്റലിൽ

പോയി വണ്ടി എടുത്തോണ്ട് എന്നെ വന്നു പിക്ക് ചെയ്യാമോ? ഒരഴിച്ച ആയില്ലേ ലീവ്

എടുത്തിട്ട് രാവിലെ തന്നേ ഡ്യൂട്ടിക്ക് കയറണം.”

“ഓക്കേ, ടോ ഞാൻ വരാം, അല്ല വണ്ടിയുടെ ചാവി ആരുടെ കയ്യില.”?.

“ആഹ്, അത് സജിനയോട് ഞാൻ വിളിച്ചു പറഞ്ഞോളാം അവൾ വണ്ടി എടുത്തു ഗേറ്റിനു പുറത്തു

വെച്ചുതരും, “

“ഹ.ശരി..അല്ല താനെവിടാരുന്നു ഫോണും കിട്ടുന്നില്ലായിരുന്നു, “