മിഥുനം Part – 7

എന്റെ സുഹൃത്തുക്കൾ എപ്പോഴും പറയും പേജ് കൂട്ടണമെന്ന്, പക്ഷേ.. എഴുതി വരുമ്പോൾ പേജ്

കുറഞ്ഞു പോകുന്നതാണ്.. അത് കൊണ്ട് എല്ലാരും എന്നോട് ക്ഷെമിക്കണം..

ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു..

എന്ന്

അഭിമന്യു ശർമ്മ..

അഭി പുറപ്പെട്ടു ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് ഞങ്ങൾ അമ്മാവന്റെ വിട്ടിൽ നിന്നും

ഇറങ്ങിയത്. അഭിയുടെ ഇന്നോവ അമ്മന്റെ വിട്ടിൽ ഇട്ടിട്ടു ജയ് യുടെ സ്വിഫ്റ്റ് ലാണ്

ഞങ്ങൾ പുറപ്പെട്ടത്.. കൊട്ടാരക്കരയിൽ നിന്നും അമൃത വരെ ഏകദേശം 148 കിലോമീറ്റർ one

side ഡ്രൈവ് വരും. ജയ് നല്ല സ്പീഡിലാണ് വണ്ടിയോടിക്കുന്നത്…

ഞാൻ ആകെ അസ്വസ്ഥാനാണ്…

ആദ്യം മീരയുടെ കാര്യത്തിൽ, പിന്നെ ഇന്ന് അജിത്തിന്റെ വരവ്. ഇപ്പോൾ ദാ അമ്മുന്റെ

പ്രശ്നം ആകെ മൊത്തം ഒരു സമാദാനക്കേട്.

ഞാൻ ഇന്ന് നടന്ന കാര്യങ്ങൾ ചിന്തിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരിക്കുകയാണ്.

” നീ എന്താ ട ചിന്തിക്കുന്നേ, വണ്ടിയിൽ കേറിയപ്പോൾ തൊട്ടേ തുടങ്ങിയതാണല്ലോ..? “

ജയ് യുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നു ഉണർത്തിയത്..

“ഏയ്‌ ഒന്നുല്ലടാ വെറുതെ”.

അവന്റെ ചോദ്യത്തിന് അലസമായ ഒരു മറുപടി കൊടുത്തു ഞാൻ വീണ്ടും പഴേ പടിയിരുന്നു..

” അഭി മച്ചാന് മറ്റാരും ഇല്ലേ..? “

വീണ്ടു ജയ് ടെ അടുത്ത ചോദ്യം വന്നു..

” ഇല്ലട, അവനു ഇപ്പോൾ ആകെ ഉള്ള ബന്തുക്കൾ ഞാനും അമ്മയുമാണ് “.

“മ്മ്.. മ്മ്.. നീ അവനെ കുറിച്ചൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ.. അവന്റെ

ജീവിതത്തിൽ എന്താ സംഭവിച്ചത്. “

അവന്റെ ചോദ്യത്തിന് പെട്ടെന്നൊരു ഉത്തരം നൽകാൻ എനിക്ക് സാധിച്ചില്ല..

“എന്താടാ എന്തു പറ്റി,നീ എന്താ ഒന്നും മിണ്ടാത്തത്.. “

” ഏയ്‌ ഒന്നുല്ല “.

“അല്ല അഭിടെ കാര്യം. നീ ഒന്നും പറയുന്നില്ല.. നിനക്ക് പറയാൻ പറ്റില്ലെങ്കിൽ വേണ്ട.

“അങ്ങനൊന്നും ഇല്ലടാ പിന്നെ അവന്റെ പാസ്റ്റിനെ കുറിച്ച് ആരും ഇതുവരെ

തിരക്കിട്ടില്ല. അതിനു അവനും ഒരു അവസരം കൊടുത്തിട്ടില്ല,”

, “മ്മ്… അവനെ കുറിച്ച് അറിയണമെന്ന് തോന്നി, നിനക്കു പറ്റില്ലെങ്കിൽ വേണ്ട. “

“അതല്ലടാ, ഞാൻ പറയാം ;.. “

ഒരു നെടുവീർപ്പിട്ട് ഞൻ പറഞ്ഞു തുടങ്ങി.

നീ ചോദിച്ചല്ലോ അവനു മറ്റാരും ഇല്ല്യോന്നു,

… അവനു ആകെ ഉണ്ടായിരുന്ന ബന്തുക്കൾ അവന്റെ അച്ഛനും അമ്മയും ആയിരുന്നു..

തിരുവന്തപുരത്തുകാരായ അവന്റെ അച്ഛനും അമ്മയും പ്രണയിച്ചു നാട് വിട്ടു ഇവിടെ

എത്തിയവരായിരുന്നു. .. നാട് വിട്ടു വന്ന അവർക്ക് ഒരു താങ്ങായി നിന്നത് എന്റെ

അച്ഛനായിരുന്നു… പിന്നെ അവരുടെ നാട് ഇതായി. അവന്റെ അച്ഛൻ ഓട്ടോ ഡ്രൈവർ ആയിരുന്നു,

അമ്മക്ക് തയ്യലും, അമ്മക്ക് സ്വന്തമായി ഒരു ടൈലറിംഗ് ഷോപ്പ് ഉണ്ടായിരുന്നു. അങ്ങനെ

ഒരു മൂന്നു വർഷം മുന്നേ അമ്മേം കൂട്ടി വരും വഴി ഓട്ടോയിൽ ഒരു ലോറി ഇടിച്ചു. കുറെ

നാൾ അവർ ഹോസ്പിറ്റലിൽ കിടന്നു പക്ഷേ.. “

അത് പറഞ്ഞു മുഴുപ്പിക്കാൻ എനിക്ക് സാധിച്ചില്ല. എന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

ഞാൻ പറഞ്ഞത് കേട്ടപ്പോൾ ജയ് ക്കും സങ്കടമായി.. ഞാൻ പറഞ്ഞു കഴിഞ്ഞിട്ടും ജയ് ടെ

ഭാഗത്തുന്നു ഒരു പ്രതികരണവും ഇല്ലായിരുന്നു..

“അപ്പോൾ അമ്മുന് ആരുമില്ലേ? “.

ചോദ്യം വന്നത് ഗൗരിയുടെ അടുത്തുന്നയിരുന്നു.

“അവൾക്ക് എല്ലാരും ഉണ്ട്, പക്ഷേ അഭിയുടെ കൂടെ പോന്നതിനു ശേഷം അവളുടെ വീട്ടുകാരും കൈ

ഒഴിഞ്ഞു. “

“മ്മ്.. മ്മ്.. “

“ഇപ്പോൾ അവനു അമ്മുവും, അവൾക്ക് അഭിയും മാത്രം “.

ഞാൻ അതും കൂടെ കൂട്ടിച്ചേർത്തു എന്നിട്ട് വീണ്ടും പുറത്തേക്കു നോക്കിയിരിപ്പു

തുടങ്ങി..

അപ്പോളാണ് അമ്മയുടെ call വന്നത്..

” ഹലോ അമ്മേ? “

“അഹ് മോനേ എവിടായി? “

“കോട്ടയം ആകുന്നു “.

“അഭിമോനെ വിളിച്ചാരുന്നോ? “

“അഹ് അമ്മേ വിളിച്ചു.. ഇപ്പോൾ കുഴപ്പമൊന്നും ഇല്ല “.

“മ്മ്.. മോനേ മീനൂനെ നോക്കിക്കോണേ, ഇവിടെ അവൾടെ അച്ഛനും അമ്മയ്ക്കും ഒരു സമദാനവും

ഇല്ല.. “

“അല്ല, അവളെ അമ്മാവൻ വിളിച്ചില്ലേ?? “

“വിളിച്ചുമോനെ പക്ഷേ കിട്ടുന്നില്ല. അഭിമോനേം കിട്ടുന്നില്ല, പിന്നെ നീ

സമ്മദിക്കാത്തോണ്ടാ അല്ലെ ഞാനും കൂടെ വന്നേനെ. “.

“ഞങ്ങെളെല്ലാരും ഉണ്ടല്ലോ. അതുകൊണ്ടാ ഞാൻ അമ്മേ കൂട്ടാനെ “.

“അഹ്.. മോനേ അമ്മേ എന്തുണ്ടെലും അറിയിക്കണേ “.

“അഹ് ശരി അമ്മേ.. വിളിക്കാം, “

“എങ്കിൽ അമ്മ വെക്കുവാണേ “.

“അഹ് ശരി വെച്ചോ “

അപ്പോളേക്കും ഫോൺ കട്ട്‌ ആയിരുന്നു…

“എന്തിനാടാ അമ്മ വിളിച്ചേ..? “

” നമ്മൾ എവിടെയിന്ന് അറിയാൻ വിളിച്ചതാ. “.

“അമ്മയ്ക്കും അവനേം അമ്മുനേം വല്ല്യ കാര്യമല്ലേ? “

” പിന്നെ….. ഒരു പക്ഷേ എന്നെ കാൾ ഏറെ.. ഞാൻ ബാംഗ്ലൂർ ആയിരുന്ന സമയത്തും, ഇപ്പോൾ

ജോലിക്ക് പോകുമ്പോഴും എന്റെ കുറവ് അമ്മ അറിയാതിരുന്നത് അവനുണ്ടായത് കൊണ്ട. പിന്നെ

അവന്റെ അച്ഛനും അമ്മയും മരിച്ച ശേഷം അവനെ വീട്ടിലേക്ക് വിളിച്ച പക്ഷേ അവൻ വന്നില്ല.

ഇതെല്ലാം കേട്ടു ജയ് ഒന്ന് മൂളി.. എന്നിട്ട് ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചിരുന്നു.

വീണ്ടും എന്റെ ഫോൺ ശബ്ദിച്ചു..

നോക്കിയപ്പോൾ മീര.. ഞാൻ പെട്ടന്ന് തന്നെ call എടുത്തു.

” പറയടോ? “

“ഹ.. താനിത് എവിടാ..? “

.

“ഞാൻ എറണാകുളം വരെ പോണു. “

“എന്താ,… എന്തു പറ്റി. ഓഫീസിൽ വല്ല ആവശ്യവും ഉണ്ടോ? “

” ഏയ്‌ അല്ലടോ.. നമ്മുടെ അഭിയുടെ വൈഫെന്റെ കണ്ടിഷൻ അല്പം സീരിയസ് ആയി. അപ്പോൾ

അമൃതയിലേക്ക് മാറ്റി. അങ്ങോട്ടേക്ക് പോകുവാ ഞങ്ങൾ “.

“തന്റെ കൂടെ മറ്റാരൊക്കെയുണ്ട്.? “

“ഞാനും ജയ് യും അവന്റെ വൈഫും “.

“അപ്പോൾ അഭി? “

“അവനും അമ്മുനേം കൊണ്ട് ആംബുലൻസിൽ നേരത്തെ പോയി “.

“അത്രക്കും സീരിയസ് ആണോ കണ്ടിഷൻ “.?

” മ്മ്, കുറച്ചു “

“അല്ല എന്തെ അമൃതയിൽ, കൊല്ലത്തു പറ്റില്ലേ? “

“അത്, ഇവിടെ ഉള്ളവർ കൈ ഒഴിഞ്ഞ കേസ് ആണ്. പിന്നെ dr.അനുരാഗിന്റെ ട്രീറ്റ്മെന്റ്

നോക്കന്നു വെച്ചു. “.

” മ്മ്.. അല്ല അപ്പോൾ താൻ നാളെ വരില്ലേ,? “

“ഇല്ലെടോ അഭിയെ ഒറ്റക്കാക്കി വരാൻ എനിക്ക് പറ്റില്ല.. സോറി ടോ “

പിന്നെ ഒരു നിശബ്ദത ആയിരുന്നു. കുറച്ചു സെക്കന്റ്‌ ഒടുവിൽ ഫോൺ കട്ട്‌ ആയി. ഞാൻ

തിരിച്ചു വിളിച്ചു നോക്കിയപ്പോൾ ഫോണിൽ കിട്ടുന്നില്ല . ഒരു ബീപ് ടോൺ മാത്രം….

” ഇവൾക്ക് ഇത് എന്തു പറ്റി എന്തെ ഫോൺ കട്ട്‌ ചെയ്തെ. ഒന്നും മനസ്സിലാക്കുന്നില്ലൊ.

മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ സീറ്റ്‌ ലേക്ക് ചാഞ്ഞു.. ഞാൻ കിടന്നതും എന്റെ കണ്ണിലേക്കു

ഉറക്കം വന്നു…

_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_

അമ്മ വന്നു നോക്കുമ്പോൾ ജനലിൽ പിടിച്ചികൊണ്ട് പുറത്തേക്കു നോക്കുന്ന മീരയെ ആണ്

കാണുന്നത്, കുറച്ചു മാറി നിലത്തു പൊട്ടികിടക്കുന്ന അവളുടെ ഫോണും. അത് കണ്ടതോടെ

അവൾക്ക് എന്തോ കാര്യമായ പ്രശ്നം ഉണ്ടായതായി അമ്മക്ക് മനസ്സിലായി.

“എന്താ… മോളെ എന്താ നിനക്ക് പറ്റിയെ, നീ എന്തിനാ ഫോൺ എറിഞ്ഞുടച്ചത്. “

ജനലിലൂടെ പുറത്തേക്ക് നോക്കിനിന്ന അവളുടെ തോളിൽ പിടിച്ചു തിരിച്ചുകൊണ്ട് അമ്മ

ചോദിച്ചു.

“ഒന്നും ഇല്ല അമ്മ എന്നെ ഒന്ന് ഒറ്റക്ക് വിടാൻ പറ്റുമോ “?

അവളുടെ സംസാരത്തിൽ എന്തോ പ്രശനം ഉണ്ടെന്നു അമ്മക്ക് മനസ്സിലായി..

” നിനക്കു എന്താ പറ്റിയതെന്നറിയാതെ ഞാൻ പോകില്ല? “

അമ്മയും കടിപ്പിച്ചു തന്നേ പറഞ്ഞു..

” ഇത് എന്റെ പഴ്സണൽ ഇഷ്യൂ ആണ് അമ്മ അതിൽ ഇടപെടണ്ട. “

മീര അതും പറഞ്ഞു വീണ്ടും ജനലിന്റെ അടുത്തേക്ക് തിരിഞ്ഞു. . സെക്കന്റകൾക്കൊടുവിൽ,

അമ്മയുടെ കൈകൾ മീരയുടെ മുഖത്ത് പതിച്ചു. എന്നിട്ട് അവളെ പിടിച്ചു കാട്ടിലേക്ക്

എറിഞ്ഞു.

“നീ എന്താടി പറഞ്ഞത്, ഞാനല്ലതെ നിന്റെ കാര്യത്തിൽ ആരാടി ഇടപെടേണ്ടത്, ഞാൻ നിന്റെ

അമ്മയാണ്. അത് നീ ഓർത്തോണം. നിനക്ക് സ്വാതന്ത്ര്യം അധികമായി പോയതിന്റെ അഹങ്കാരമാണ്.

അതും പറഞ്ഞു വീണ്ടു അവരുടെ കൈ മീരക്ക് നേരെ വന്നു. പെട്ടന്ന് തന്നേ അവൾ കട്ടിലിൽ

നിന്നും ഇറങ്ങി അവരുടെ കാലിൽ വീണു. എന്നിട്ട് പൊട്ടി കരഞ്ഞു.

” എന്നോട് ക്ഷെമിക്കമ്മേ, എന്നോട് ക്ഷെമിക്ക്. അവൻ, അങ്ങനെ പറഞ്ഞപ്പോൾ ഉണ്ടായ

വിശമവും, ദേശ്യവും കൊണ്ട് പറഞ്ഞു പോയത.. എന്നോട് ക്ഷെമിക്ക് അമ്മേ.. “

അവരുടെ കാലിൽ കിടന്നു മീര പൊട്ടി കരഞ്ഞു.. പെട്ടന്ന് തന്നേ അവളെ പിടിച്ചുയർത്തിട്ട്

അവർ ചോദിച്ചു.

“ആര് എന്തു പറഞ്ഞു,? “

“ഋഷി… അവനു വരാൻ പറ്റില്ലാന്ന്.”

“അതിന് നീ എന്തിനാ കരയുന്നെ.? “

“അമ്മേ എനിക്ക് അവനില്ലാതെ പറ്റില്ല. എന്റെ ജീവനാണ് അവൻ, എന്റെ കഴുത്തിൽ താലി

കെട്ടുന്നങ്കിൽ അത് അവനായിരിക്കും “.

മീരയുടെ മറുപടി കേട്ടപ്പോൾ അവർക്കു ഒരു കാര്യം മനസ്സിലായി. ഋഷിയെ മീര അത്രമാത്രം

സ്നേഹിക്കുന്നു.. അവർ കുറച്ചു നേരം അവളെ തന്നേ നോക്കി നിന്നു..

എന്നിട്ട് പെട്ടന്ന് എന്തോ ഓർത്ത പോലെ പറഞ്ഞു.

” അത് അവനു വരാൻ പറ്റാത്ത വല്ല പ്രശനത്തിലും ആയിരിക്കും, നീ തിരിച്ചു ജോലിക്ക്

ചെല്ലുമ്പോൾ കാണാല്ലോ. അതിനു ഇങ്ങനെ ഇരുന്നു കരയണോ. നീ ഒന്ന് റെഡി ആയി വന്നേ നിന്നെ

അച്ഛൻ തിരക്കുന്നുണ്ട്. “

അമ്മയുടെ വാക്കുകൾ അവൾക്ക് ചെറിയ ഒരു ആശ്വാസം നൽകി. പിന്നെ അച്ഛൻ തന്നേ

തിരക്കുന്നുന്നു പറഞ്ഞപ്പോൾ ഉള്ളിൽ ഒരു പേടിയും. പ്രണയത്തെ എതിർക്കുന്ന കുടുമ്പ

പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഒരു typical religious person. അതായിരുന്നു അവളുടെ

അച്ഛൻ. അദ്ദേഹത്തെ അവൾക്കു പേടി ആയിരുന്നു, താൻ ജോലിക്ക് പോകുന്നത് പോലും

അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. പിന്നെ അമ്മയുടെ അപേക്ഷ ഒന്നുകൊണ്ട് മാത്രമാണ്

അച്ഛൻ സമ്മദിച്ചത്.

“മോളെ നീ എന്താ ചിന്തിക്കുന്നേ ദേ നിന്നെ കണ്ടില്ലേ അച്ഛൻ ഇങ്ങോട്ട് വരും. നീ പോയി

റെഡി ആയി പെട്ടന്ന് പോരെ.. “

എന്തോ ചിന്തിച്ചു നിന്ന അവളെ തട്ടി വിളിച്ചു അതും പറഞ്ഞു അവർ താഴ്ക്ക് പോയി..

മീരയുടെ ചിന്ത വീണ്ടും അച്ഛനിലേക്കു പോയി.

നാട്ടിൽ ഒരു മാടമ്പി ഇമേജ് ആണ് അച്ഛനുള്ളത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ

നാട്ടിലെ പ്രമുഖനായ സഹചാരി, സോഷ്യലിസം തൊട്ടു തീണ്ടിട്ടില്ല, ഇപ്പോഴും ജാതി വെച്ചു

ആളുകളെ അളക്കുന്ന അദ്ദേഹം ഒരിക്കൽ പോലും തന്റെ സ്വാർത്ഥത വിട്ടു കളിച്ചിട്ടില്ല…

അങ്ങനെ ഉള്ള ഒരാളോട് താൻ ഋഷിയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ. തന്നേ കൊന്നു

കെട്ടിത്തൂക്കും, പക്ഷേ ഒരാളെ മനസ്സിൽ വെച്ചു മറ്റൊരുത്തനെ കെട്ടാൻ താൻ തയാറല്ല..

എന്തുവന്നാലും സധൈര്യം നേരിടുക തന്നേ..

” അവൾ ഇതുവരെയും വന്നില്ലേ.. ? “

പുറത്തുന്നു കെട്ട അച്ഛന്റെ ശബ്ദം അവളിൽ ഒരു ഞെട്ടലുളവാക്കി, പെട്ടന്ന് ചിന്ത

വെടിഞ്ഞു ഒരു തോർത്തും, മാറാനുള്ള ഡ്രെസ്സും എടുത്തു അവളെ ബാത്‌റൂമിൽ കയറി..

പിന്നെ റെഡി ആയി താഴ്ക്ക് ചെന്നു.. അവിടെ ചാരു കസേരയിൽ മലർന്നു കിടക്കുന്ന. ഒരു

ആജാനുബഹു.. മുറുക്കി ചുവന്ന ചുണ്ട്, കാതിലെ ചുവന്ന കടുക്കൻ നാരായർന്ന കൊമ്പൻ മീശ,

കഷണ്ടി തല, ആകെ മൊത്തം ഒരു ജന്മമി പരിവേഷം ഉള്ള വെക്തി.. ഒരു വെളുത്ത ജുബ്ബയും,

ചുവന്ന കരയുള്ള വെള്ള മുണ്ടും. കൈയിൽ വിലകൂടിയ വാച്ച്, വിരലുകളിൽ മോതിരം…

അതായിരുന്നു അദ്ദേഹത്തിന്റെ ഒരു രൂപം.

“അച്ഛൻ എന്നെ തിരക്കിയിരുന്നോ? “

വന്നപാടെ മീര ചോദിച്ചു.

“ഉവ്വ്.. നിന്റെ കൂട്ടുകാർ നാളെ വരുമെന്ന് പറഞ്ഞല്ലോ അവർക്കു താമസിക്കാനുള്ള മുറികൾ

നമ്മുടെ ഹോട്ടലിൽ പഞ്ഞിട്ടുണ്ട്. പിന്നെ അവർക്ക് വേണ്ടതെല്ലാം അവിടെ ഏർപ്പാടാക്കാം

ഒന്നിനേം ഇങ്ങോട്ട് എഴുനെള്ളിക്കേണ്ട കേട്ടല്ലോ.? “

അയ്യാൾ ഒരു കല്പ്പന പോലെ പറഞ്ഞു നിറുത്തി.

” ഉവ്വ് “.

അത് മാത്രം പറഞ്ഞവൾ തല കുമ്പിട്ടു നിന്നു..

“എങ്കിൽ പൊയ്ക്കോ..,”

തിരിഞ്ഞു അകത്തേക്ക് നടന്ന അവളെ അയ്യാൾ പിറകിൽ നിന്നും വിളിച്ചു

” പിന്നെ കല്യാണം കഴിഞ്ഞു നീ ഇനി തിരിച്ചു പോകുന്നില്ല, അടുത്ത മാസം തന്നേ നിന്റെ

നിച്ഛയം തീരുമാനിച്ചിട്ടുണ്ട്, “.

അതും പറഞ്ഞയാൾ പുറത്ത് നിൽക്കുന്ന ഡ്രൈവറിനോട് വണ്ടി എടുക്കാൻ പറഞ്ഞു എന്നിട്ട്

പുറത്തേക്കു നടന്നു.. തനിക്കു മുന്നിൽ വന്നുന്നു നിന്ന ബ്ലാക് XUV500 കയറി

എങ്ങോട്ടോ പോയി.

അച്ഛന്റെ പെട്ടന്നുള്ള കല്പ്പന അവളിൽ ഒരു ഇടിത്തീ പോലെ വന്നു വീണു. എന്തു

ചെയ്യണമെന്ന് അവൾക്കു ഒരു എത്തും പിടിയും കിട്ടുന്നില്ല. നിറകണ്ണുകളാൽ അവൾ

അകത്തേക്ക് ഓടി.. തനിക്കു നേരെ വന്ന അമ്മയെ അവൾ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു..

അവിടെ ഉള്ള ബന്തുക്കളും ജോലിക്കാരും തങ്ങളെ ശ്രെദ്ധിക്കുന്നു എന്ന് മനസ്സിലായ അമ്മ

വളേം കൂട്ടി മുകളിലേക്കു പോയി. അവളുടെ മുറിയിൽ ചെന്നു വാതിലടച്ചു കുറ്റിയിട്ടു.

അപ്പോഴും അവൾ കരയുകയാണ്.

“എന്താ മോളെ… എന്താ അച്ഛൻ പറഞ്ഞത്. “

അച്ഛൻ പറഞ്ഞെതെല്ലാം അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി. രണ്ടു കൈയും മുഖത്ത്

പൊതി പൊട്ടി കരഞ്ഞു..

മീരയെ സമാദനിപ്പിക്കാനാവാതെ അമ്മ കുഴങ്ങി.

“മോളെ അച്ഛൻ ഒന്ന് തീരുമാനിച്ചാൽ അതിനു മാറ്റമുണ്ടാവില്ലന്നു നിനക്ക് അറിയില്ലേ.

അത് കൊണ്ട് എന്റെ മോൾ എല്ലാം മറന്നു കള, അച്ഛനെ ധിക്കരിച്ചു നിനക്കു ജീവിക്കാൻ

പറ്റുമെന്നു തോന്നുന്നുണ്ടോ. വല്യച്ഛന്റെ മോളുടെ കാര്യം അറിയാല്ലോ.. അതുകൊണ്ട്

എന്റെ പൊന്നുമോൾ എല്ലാം മറന്നു കള. “

അതും പറഞ്ഞു അവർ വാതിലും തുറന്നു താഴേക്കു പോയി.. അമ്മയുടെ നിലപാടിൽ നിന്നും അമ്മ

നിസ്സഹായാണെന്നു അവൾക്കു ബോധ്യമായി.. ഋഷിയോട് ഇനി പറയാതിരുന്നാൽ പിന്നെ തനിക്കു

ഒരിക്കലും അത് പറയാൻ പറ്റില്ലെന്ന സത്യം അവൾ മനസ്സിലാക്കി.. അവൾ ഉടഞ്ഞു കിടക്കുന്ന

തന്റെ ഫോൺ എടുത്തു നോക്കി അതിന്റെ ഡിസ്‌പ്ലൈ നശിച്ചിരുന്നു… അപ്പോൾ ഫോൺ എറിഞ്ഞു

പൊട്ടിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ടവൾ കാട്ടിലേക്കിരുന്നു.. കുറച്ചു നേരം

കണ്ണുകൾ പൊത്തി ആ ഇരിപ്പു തുടർന്നു.. ഒടുവിൽ അവൾ ആ തീരുമാനം എടുത്തു. എത്രയും

പെട്ടന്ന് തന്നേ ഋഷിയുടെ അടുത്തെത്തുക.. അത് മാത്രമാണ് ഒരു പോംവഴി എന്ന് അവൾ

മനസ്സിലാക്കി… പെട്ടന്ന് തന്നേ മുഖം കഴുകി ഡ്രസ്സ്‌ മാറി തന്റെ ഹാൻഡ് ബാഗും

എടുത്തു, പുറത്തേക്കിറങ്ങി. ഗേറ്റ് കടന്നു റോഡിൽ കണ്ട ഒരു ഓട്ടോയിൽ കയറി നേരെ

കായംകുളത്തേക്ക് തിരിച്ചു അപ്പോൾ ഏകദേശം 3.00 ആയിരുന്നു.. ആര മണിക്കൂർ കൊണ്ട് അവൾ

കായംകുളം ബസ്റ്റാന്റ് ൽ എത്തി.. അപ്പോഴേക്ക് ഒരു ksrtc xpress പുറപ്പെടാൻ തയാറായി

നിൽക്കുന്നു സീറ്റ്‌ ഒഴിവുണ്ടായത് കൊണ്ട് അവൾ അതിൽ കയറി നേരെ വൈറ്റില ഹബ്

ലക്ഷ്യമാക്കി യാത്രയായി…

===================================

“ട എന്തു ഉറക്കമാ ഇത് ദേ ഹോസ്പിറ്റലിൽ എത്തി.. ഇറങ്ങു.. “

ജയ് തട്ടി വിളിച്ചപ്പോഴാണ് ഞൻ ഉറക്കമുണർന്നത്. പെട്ടന്ന് തന്നേ ഞാൻ

പുറത്തേക്കിറങ്ങി, എന്നെക്കാൾ മുൻപ് തന്നേ ഗൗരി പുറത്തിറങ്ങിയിരുന്നു.. ജയ് കാർ

പാർക്ക്‌ ചെയ്തു വന്നിട്ട് ഞങ്ങൾ നേരെ gynaecology department ലേക്ക് നടന്നു..

“ജയ് അഭിയെ ഒന്ന് വിളിച്ചേ. നമ്മൾ എത്തി എന്ന് പറഞ്ഞു. “

“അതൊക്കെ ഞാൻ പറഞ്ഞു “.

ജയ് പറഞ്ഞു തീർന്നതും അഭി ഞങ്ങളുടെ മുന്നിലേക്ക്‌ വന്നു.

“ട എന്തായി ഡോക്ടർ എന്തു പറഞ്ഞു. “

അവനെ കണ്ടതും ഞാൻ ചോദിച്ചു.

“അതൊക്കെ പറയാം, ആ ചെക്കപ്പ് ഡീറ്റെയിൽസ് എവിടെ. “.

അപ്പോഴാണ് അത് അതിന്റെ കാര്യം ഞാൻ ഓർക്കുന്നത്.. ഞാൻ പെട്ടന്ന് തന്നേ കാറിന്റെ

അടുത്തേക്ക് ഓടാൻ തുനിഞ്ഞു.

“അല്ല നീ എവിടാ പോകുന്നെ “?

ജയ് ടെ ചോദ്യം കേട്ടു ഞാൻ തിരിഞ്ഞു നോക്കി പറഞ്ഞു.

“ചെക്കപ്പ് ഡീറ്റെയിൽസ് കാറിൽ നിന്നും എടുക്കാൻ. “.

“അതൊക്കെ ഇവൾ എടുത്തിട്ടുണ്ട്. “

അപ്പോഴാണ് ഗൗരിയുടെ കൈ കവർ ഞാൻ ശ്രെധിച്ചത്, അത് അവൾ അഭിക്ക് നേരെ നീട്ടി അതും

വാങ്ങി അവനോടി.. അതിൽ നിന്നും അവന്റെ ടെൻഷൻ എത്രമാത്രം ഉണ്ടന്ന് ഞങ്ങൾക്ക്

മനസ്സിലായി..

“ട എങ്കിൽ നീ വീട്ടിലേക്കു ചെല്ല് ഞാനുണ്ടല്ലോ ഇവിടെ “