എന്റെ തെറ്റുകൾ ക്ഷെമിച്ചു ഈ കൊച്ചു കഥ ഏറ്റടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ
നന്ദി അറിയിക്കുന്നു.. എല്ലാവരും ഇനിയും കൂടെ കട്ടക്ക് നിന്നെക്കണേ…
അപ്പോൾ ഞാൻ തുടങ്ങുന്നു…
എന്ന്
അഭിമന്യു ശർമ്മ.
//////////////////////////////////////////////////////////////
അമ്മ ഇപ്പോഴും ആ ഇരിപ്പാണ് ഒന്ന് അനങ്ങിട്ടു കൂടിയില്ല.. പെട്ടന്നാണ് അമ്മ
എഴുന്നേറ്റു എന്റെ മുഖത്ത് ആഞ്ഞടിച്ചത്..
അടിയുടെ ശക്തിയിൽ എന്റെ ബോധം മറഞ്ഞിരുന്നു..
ആരോ എന്നെ തട്ടി വിളിക്കുമ്പോഴാണ് ഞാൻ കണ്ണ് തുറക്കുന്നത്… കണ്ണ് തുറന്നു
നോക്കിയപ്പോൾ മുന്നി അമ്മായിരിക്കുന്നു, പെട്ടന്ന് ഞാൻ ചുറ്റും നോക്കി.. ഞാൻ
അപ്പോഴേക്കും റൂമിൽ എത്തിയിരുന്നു.. അമ്മയല്ലാതെ എന്റെ കൂടെ മറ്റാരും ഇല്ല.. ഞാൻ
ചുറ്റും നോക്കി ആരുമില്ല.. എന്താണ് നടക്കുന്നത് എനിക്ക് തല പൊളിയുന്ന പോലെ ഒന്നും
മനസ്സിലാവുന്നില്ല…
“എന്താ… എന്താ മോനേ.. നീ എന്തിനാ ഈ ചുറ്റും നോക്കുന്നെ.. ഏഹ്… “
ഞാൻ ചുറ്റും പരത്തുന്ന കണ്ടിട്ട് അമ്മ ചോദിച്ച്..
“അല്ല അവരൊക്കെ എവിടെ,? “
ആ ഞെട്ടല് മാറാതെ ഞാൻ അമ്മയോട് ചോദിച്ചു..
“ഓ.. അവരൊക്കെ അപ്പുറത്തുണ്ട്.. നീ പെട്ടന്ന് ഒന്ന് റെഡി ആയി അങ്ങോട്ടുവ.. അമ്മാവൻ
വന്നിട്ടുണ്ട്.. മോനേ തിരക്കുന്നു.. പെട്ടന്ന് വായെ കേട്ടോ? “.
ഇപ്പോഴും ഞാൻ അമ്മയെ ആശ്ചര്യത്തോടെ നോക്കുകയാണ്.. അമ്മേ കണ്ടിട്ട് ഒന്നും
സമ്പവിക്കാത്ത പെരുമാറ്റം.. ഇവിടെ ഉണ്ടായതൊക്കെ അമ്മ പെട്ടന്ന് മറന്നോ.. ഒന്നും
മനസ്സിലാവുന്നില്ലല്ലോ.. ഈശ്വര..
“എന്താ മോനേ ഇരുന്നു ചിന്തിക്കുന്നേ പോയി കുളിച്ചു റെഡി ആയി വന്നേ.. അമ്മാവൻ
വന്നിട്ട് കുറെ നേരമായി”.
എന്റെ ഇരുപ്പു കണ്ടുനിന്ന അമ്മ വീണ്ടും പറഞ്ഞു..
“ഏഹ്… അഹ്.. അഹ് ഇപ്പൊ…. ഇപ്പൊ വരമ്മേ “.
എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അമ്മ പുറത്തേക്കു പോയി…
ഇവിടെ എന്തൊക്കെയാ നടക്കുന്നെ.. മീരയെവിടെ.. പുറത്തു കാണുമോ..
“ഇതാ ഏട്ടാ ചായ “
പെട്ടന്ന് കെട്ട ശബ്ദത്തിന്റെ നേരെ ഞാൻ നോക്കി… ഞാൻ വീണ്ടും ഞെട്ടി.. മീനു എന്റെ
നേരെ ചായയും നീട്ടി നിൽക്കുന്നു..
നേരത്തെ നടന്നതിന്റെ ഒരു ഭാവമാറ്റവും അവൾക്കില്ലായിരുന്നു.
തെല്ലൊരു പതർച്ചയോടെ ആ ചായ കപ്പ് ഞാൻ വാങ്ങി ഊതി കുടിച്ചു.. അത് കണ്ട അവൾ തിരിഞ്ഞു
നടന്നതും ഞാൻ അവളെ പിറകില്നിന്നും വിളിച്ചു..
“മീനു “
എന്റെ വിളികേട്ടു അവൾ തിരിഞ്ഞു എന്നെ നോക്കി..
“എന്താ ഏട്ടാ..
” ഇവിടെ മറ്റാരെങ്കിലും വന്നായിരുന്നോ..? “
“അച്ഛൻ വന്നിട്ടുണ്ട്.. അല്ലാതാരും വന്നിട്ടില്ല “.
“മ്മ്.. മ്മ്.. “
“എന്താ ഏട്ടാ, എന്താ ചോദിച്ചേ.. ? “
“ഒന്നുല്ല നീ ചെല്ല്, “
“മ്മ്..”.
എന്ന് മൂളി അവൾ പുറത്തേക്കു പോയി.. കൈയിൽ ഇരുന്ന ചായ കപ്പ് ഞാൻ മേശമേൽ വെച്ചിട്ട്,
കട്ടിലിൽ കിടന്ന എന്റെ ഫോൺ എടുത്തു.. നോക്കിയപ്പോൾ മീരയുടെ കുറെ missed calls. ഞാൻ
പെട്ടന്ന് call ലിസ്റ്റിൽ നോക്കി.. അവസാനം വിളിച്ചിരിക്കുന്നത് 25 മിനിറ്റ്
മുന്നേ..
“അപ്പോൾ കുറച്ചു മുൻപ് നടന്നതെല്ലാം എന്റെ സ്വപ്നങ്ങളായിരുന്നോ.. അതെ അതൊക്കെ എന്റെ
സ്വാപ്നങ്ങളായിരുന്നു.. “
ഞാൻ തലക്ക് കൈയും കൊടുത്തിരുന്നു പിറുപിറുത്തു…
എന്റെ കണ്ണുകൾ നിറഞ്ഞു.. മനസ്സിൽ എന്തോ നഷ്ടപെട്ട വേദന.. എന്റെ ഉള്ളിലെ നീറ്റൽ
കൂടുകയാണ്.. ജീവിതത്തിൽ മീരയില്ലാതെ പറ്റില്ലാന്നായി.. തലയ്ക്കു കയ്യും കൊടുത്തുള്ള
ഇരുപ്പ് ഞാൻ തുടർന്നു..
പെട്ടന്ന് എന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടു ഞാൻ ഫോൺ എടുത്തു നോക്കി..
“മീര… “
ഡിസ്പ്ലയിൽ തെളിഞ്ഞ പേരു കണ്ടതും എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം..
എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
വൈകിക്കാതെ തന്നേ ഞാൻ ഫോൺ എടുത്തു..
“ഹലോ? “
“എത്ര വെട്ടം വിളിച്ചു.. താനിത് എവിടയരുന്നു എന്താ ഫോൺ എടുക്കാതിരുന്നേ.. “
തിരിച്ചു ഒരു ഹലോ പ്രതീക്ഷിച്ച എന്നോടവൾ തട്ടിക്കേറി..
“ടോ അത് ഞാൻ… ഞാൻ ഇപ്പോൾ എഴുനേറ്റാതെ ഉള്ളു.. “.
“ഓഹ്… മൂക്കറ്റം വലിച്ചു കേറ്റി കാണും.. എന്നിട്ട് പോത്ത് പോലെ
കിടന്നുറങ്ങിക്കാണു.. “.
അവളുടെ സംസാരം എനിക്ക് ഒരു അത്ഭുതം മായി തോന്നി കാരണം ഇത്രയും അധികാരം
കാണിക്കുന്നത് ഇത് ആദ്യമായാണ്.
“താനെന്താ ഒന്നും മിണ്ടാത്തെ, ഏഹ്.. താനൊന്നും കേൾക്കുന്നില്ലേ.. .
” ഓഹ് സോറി.. ഞാൻ…. “
“എന്തു സോറി.. എപ്പോൾ തൊട്ടു വിളിക്കുന്നെന്നോ.. ഒന്ന് ഫോൺ എടുത്തുകൂടെ… ദേ ഋഷി..
എനിക്ക് വല്ലാതെ ദേശ്യം വരുന്നുണ്ടേ… ഞാനൊന്നും പറയുന്നില്ല.. “
“ടോ താനെന്തിനാ ദേശിക്കുന്നെ.. ഞാനെന്തു ചെയ്തിട്ട.. “
എന്റെ ആ ചോദ്യം കേട്ടു അവൾ ഒന്ന് അടങ്ങി..
“ഹലോ മീര.. ? “
അവളുടെ മറുപടി കിട്ടാതെ ആയപ്പോൾ ഞാൻ തിരക്കി..
” മ്മ്… ടോ താൻ നാളെ വരില്ലേ…. അഹ് പിന്നെ വരുമ്പോൾ അമ്മയേം കൊണ്ട് വരണം..
കേട്ടോ..? ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം… ദേ അപ്പോൾ ഫോണിൽ കിട്ടിയില്ലേല ബാക്കി “.
ഞാൻ എന്തങ്കിലും പറയുമുമ്പേ തന്നേ അവൾ ഫോൺ കട്ട് ചെയ്തിരുന്നു..
എന്തു ചെയ്യാനാണ് ദൈവമേ.. അവൾ എന്നെ സ്നേഹിക്കുന്നില്ല.. അവൾ എന്നെ ഒരു ഫ്രണ്ട് ആയി
മാത്രമേ കണ്ടിട്ടുള്ളു…. ഇപ്പോഴും എന്റെ ചങ്ക് പുകയാണ്.. കണ്ണിൽ ചൂട് പടരുന്നു തല
പെരുകുന്നു.. തൊണ്ട വരളുന്ന പോലെ..
“മോനേ ഇതുവരെ ഇറങ്ങിയില്ലേ.. “
പുറത്തുനിന്നും അമ്മ വിളിക്കുന്ന കേട്ടാണ് ഞാൻ ആ ഇരുപ്പിൽ നിന്നു എഴുന്നേറ്റത്.
“ഇനിയും ഞാൻ പുറത്തോട്ടു ചെന്നില്ലേ അമ്മ അകത്തേക്ക് വരും, എന്റെ കണ്ണ്
നിറഞ്ഞിരിക്കുന്ന കണ്ടാൽ പിന്നെ പ്രശനമാകും.. “
ഞാൻ പെട്ടന്ന് തന്നേ എഴുന്നേറ്റ് ബാത്റൂമിൽ കയറി ഫ്രഷ് ആയി… പുറത്തിറങ്ങി..
ഹാളിൽ എല്ലാവരും ഇരിപ്പുണ്ട്.
“ഹ മോൻ വന്നോ “
എന്നെ കണ്ടയുടനെ അമ്മാവൻ ചോദിച്ചു..
അതിനു മറുപടിയായി ഒന്ന് ചിരിച്ചു..
“എന്തു കുളിയമോനെ ഇത്.. എത്ര നേരമായി അമ്മാവൻ കാത്തിരിക്കുന്നത്.. “
അമ്മ ചെറിയ ഒരു ദേശ്യത്തോടെ പറഞ്ഞു..
“ഹ വിട്ടുകള,”
അമ്മാവൻ ഇടക്കുകയറിയതുകൊണ്ടു അമ്മ പിന്നെ ഒന്ന് പറഞ്ഞില്ല..
“മോനെന്തിനാ നിൽക്കുന്നെ ഇവിടെ വന്നിരി..”
അമ്മാവന്റെ മുന്നിൽ കിടന്ന സെറ്റിയിലേക്ക് എന്നെ ക്ഷണിച്ചു..
ഞാൻ ചെന്നു സെറ്റിയിലിരുന്നു..
പക്ഷേ എനിക്ക് ഇപ്പോഴും ആ സ്വപ്നത്തിൽ നിന്നു മോചിതൻ അവൻ കഴിഞ്ഞിട്ടില്ല. ..
അമ്മാവൻ എന്തൊക്കയോ പറയുന്നുണ്ട് പക്ഷേ എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല…
ആരോ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ അമ്മാവൻ എന്തോ പറയുന്നത് കേൾക്കുന്നതും, എന്റെ
തോളിലിരിക്കുന്ന അഭിയുടെ കൈ കണ്ടതും..
” ഞാൻ പറഞ്ഞത് വല്ലോം മോൻ കേൾക്കുന്നുണ്ടോ..? “
ഞാൻ ഒന്നും ശ്രെദ്ധിക്കുന്നില്ലന്നു അമ്മാവന് മനസ്സിലായി..
“ഏഹ് എന്താ… ഞാൻ എന്തോ ചിന്തിച്ചിരിക്കുവാരുന്നു.. അമ്മാവൻ പറഞ്ഞോ.. “.
അമ്മാവന്റെ നീരസം മുഖത്ത് നിന്നും വ്യെക്തമായി കാണാം..
” മോന്റേം മീനു ന്റെയും കാര്യം. നടത്തിയാൽ കൊള്ളാന് എനിക്കും എടത്തിക്കും ഒരു
ആഗ്രഹം, മോന്റെ അഭിപ്രായം അറിയാന ഞാൻ വന്നത് മോൻ എന്തു പറയുന്നു… “
അമ്മാവൻ എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു..
ഞാൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി..
അമ്മാവന് മറുപടി കൊടുക്കാൻ തുനിയുമ്പോൾ ഒരു വണ്ടി മുറ്റത്ത് വന്നു നിന്നു..
അത് എന്റെ നെഞ്ചിൽ ഒരു തുടിപ്പ് ഉളവാക്കി..
ഞാൻ പുറത്തേക്ക് ചെന്നു, എന്റെ ഉള്ളിന്റെ ഉള്ളിൽ ആ സ്വപ്നം മായിരുന്നു അതാണ് ഈ
ആകാംക്ഷക്ക് കാരണം..
അത് ഒരു മഹേന്ദ്ര താർ ആയിരുന്നു.. വീണ്ടും എന്റെ ആകാംഷ കൂടി…
വണ്ടിയിൽ നിന്നു ഇറങ്ങിയ ആളെ കണ്ടു ശരിക്കും ഞാൻ ഞെട്ടി.. മീരേ പ്രതീക്ഷിച്ചു നിന്ന
എന്റെ മുന്നിലേക്ക് അഹ് വെക്തി വന്നു നിന്നു..
” എന്താടാ ഋഷി നീ മിഴിച്ചു നോക്കുന്നെ നീ ആദ്യമായാണോ എന്നെ കാണുന്നെ…?. “
അപ്പോഴേക്കും അഭിയും ജയ് യും അങ്ങോട്ട് വന്നു..
“ആരാടാ ഇത്”…
ആളെ മനസ്സിലാവാതെ നിന്ന ജയ് ചോദിച്ചു..
“അജിത്ത് “…
അഭിയാണ് മറുപടി പറഞ്ഞത്..
“അജിത്തോ ഏത് അജിത്ത്.. “.
ജയ് വീണ്ടു സംശയം ചോദിച്ചു..
“നിങ്ങളുടെ ചോദ്യത്തിന് ഞാൻ മറുപടി പറയാം.. “
ജയ് ടെ ചോദ്യം കേട്ട അജിത്ത് പറഞ്ഞു..
“ആരാ മോനേ അവിടെ.. “?
ആരാ വന്നതെന്നറിയാൻ അമ്മയും സിറ്റ് ഔട്ടിലേക്ക് വന്നു..
അജിത്തിനെ കണ്ടതും അമ്മയുടെ കണ്ണ് നിറഞ്ഞു.. അമ്മ വാ പൊത്തി കരയാൻ തുടങ്ങി..
” ആരാ അഭി… എന്തിനാ ഇവനെ കണ്ടു അമ്മ കരയുന്നെ.. ?.. “.
അമ്മ കരയുന്ന കണ്ടു ജയ് വീണ്ടും ചോദിച്ചു .
” ഞാൻ പറയാം.. തന്റെ ചോദ്യത്തിന് ഉത്തരം.. ഞാൻ അജിത്ത്. ഈ ഋഷിയുടെ ചെറിയമ്മടെ മോൻ..
“
അത് കെട്ട ജയ് ഒന്ന് ഞെട്ടി.. കാരണം ഇത് വരെ അജിത്തിനെ കുറിച്ച് ഞാനൊന്നും അവനോട്
പറഞ്ഞില്ല. അവനോടെന്നല്ല ആരോടും പറഞ്ഞിട്ടില്ല.. കാരണം അവനെ കാണുന്നതേ എനിക്ക് കലി
ആയിരുന്നു…
അതിനു തക്കതായ കാരണവും ഉണ്ടായിരുന്നു….
” നിന്നോടാരാ ഈ വീട്ടിൽ കയറാൻ പറഞ്ഞത്. “
അതും പറഞ്ഞു അമ്മാവൻ അവന്റെ കുത്തിനു കയറി പിടിച്ചു.. അമ്മാവന്റെ മുഖം ദേശ്യം
കൊണ്ട് ചുവന്നു..
“അമ്മാവാ ഞാൻ ഒരു പ്രശ്നം ഉണ്ടാക്കാൻ വന്നതല്ല.. എന്റെ പെണ്ണിന് ഒരു കല്യാണാലോചന
നടക്കുന്നു കേട്ടു.. അപ്പോൾ അതൊന്നു അറിഞ്ഞിട്ടു പോകാന്നു വെച്ചു.. “.
“നിന്റെ പെണ്ണോ.. എന്റെ മോൾ ഇപ്പോഴട നിന്റെ പെണ്ണായത്. “
അമ്മാവൻ വീണ്ടും കലിച്ചു കയറി..
“അമ്മാവാ… ഞാൻ പറഞ്ഞല്ലോ ഞാൻ ഒരു പ്രശ്നം ഉണ്ടാക്കാൻ വന്നതല്ല.. എനിക്ക് മീനൂനെ
ഒന്ന് കാണണം.. “
“എന്റെ മോൾക്ക് നിന്നെ കാണണ്ടങ്കിലോ. “
“അത് അമ്മാവന്നല്ല പറയേണ്ടത്.. “
” പിന്നാരാ പറയേണ്ടത് ഞാനാണോ.. “.
പെട്ടന്ന് അകത്തു ഹാളിൽനിന്നു മീനു കലിതുള്ളി വന്നു..
“എങ്കിൽ ഞാൻ പറയാം, എനിക്ക് നിങ്ങളെ കാണണ്ട.. നിങ്ങളെ കാണുന്നതേ എനിക്ക് അറപ്പ,
ഇങ്ങനെ വന്നു നിന്നു ശല്യം ചെയ്യാതെ ഒന്നിറങ്ങി പോ. “
അവളുടെ മുഖവും ദേശ്യം കൊണ്ട് ചുമന്നിരിന്നു..
” മീനു ഞാൻ,….. എനിക്ക് നിന്നോടൊന്നും സംസാരിക്കണം.. ഞാൻ പറയുന്ന ഒന്ന് കേൾക്കു
മീനു. “
അജിത്ത് മീനിനോട് അപേക്ഷിച്ചു..
“എനിക്ക് ഒന്നും കേൾക്കണ്ട.. നിങ്ങൾ ഒന്നിറങ്ങി പോയാൽ മതി.. “
അതും പറഞ്ഞു അവൾ അകത്തേക്ക് പോയി…
മീനിന്റെ പിറകെ പോകാൻ തുനിഞ്ഞ അജിത്തിനെ അമ്മാവൻ തടഞ്ഞു.. എന്നിട്ട് അവനെ
പുറത്തേക്കു പിടിച്ചു തെള്ളി.അവൻ മലന്നു മുറ്റത്തേക്ക് വീണു..
” എന്റെ മോളു പറഞ്ഞത് നീ കേട്ടല്ലോ നിന്നെ കാണുന്നതേ അവൾക്കു അറപ്പാണ്.. ഇനിയും
നിന്നു നാണം കെടാതെ ഇറങ്ങി പോട.. “
അതും പറഞ്ഞു മുണ്ടും മടക്കി കുത്തി അമ്മാവൻ പുറത്തേക്കിറങ്ങി.. ഇനി അവൻ അമ്മാവനോട്
സംസാരിച്ചാൽ അമ്മാവൻ അവനെ കൈ വെക്കുമെന്ന് ഉറപ്പാണ്.. പ്രശ്നം രൂക്ഷമാകും മുന്നേ
ഞാനും അഭിയും അമ്മാവനെ തടഞ്ഞു അകത്തേക്ക് പോകാൻ പറഞ്ഞു.. ഇപ്പോഴും അമ്മ ഒന്നും
മിണ്ടുന്നില്ല, അതെ നിൽപ്പാണ്..
അപ്പോഴേക്കും താഴവീണു കിടന്ന അജിത്ത് എഴുന്നേറ്റിരുന്നു.. അവന്റെ കൈ പൊട്ടി ചോര
പൊടിഞ്ഞിരിക്കുന്നു.. അത് കണ്ടതും അമ്മ അവന്റെ അടുത്തേക്ക് ചെന്നു… എന്നാൽ അമ്മ
അവന്റെ അടുത്തെത്തും മുന്നേ അജിത്ത് വണ്ടിയിൽ കയറി റിവേഴ്സ് എടുത്ത് പുറത്തേക്ക്
പോയി.. അവന്റെ പോക്ക് കണ്ട അമ്മ മുഖം പൊത്തി കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി…
എന്താണെന്നു നടക്കുന്നത് എന്ന് അറിയാതെ ജയ് മിഴിച്ചു നിൽക്കുകയാണ്.
ഇപ്പോഴും ഞാൻ ആ നിൽപ്പാണ്..