മിഥുനം – Part 5

ഒരു നല്ല കഥ അല്ലാഞ്ഞിട്ടും എന്റെ കഥയ്ക്ക് സപ്പോർട്ട് നൽകുന്ന എല്ലാ

കൂട്ടുകാർക്കും എന്റെ നന്ദി അറിയിക്കുന്നു..

മിഥുനം ഋഷിയുടെയും, മീരയുടെയും മാത്രം കഥയല്ല.. അവരിലൂടെ മുന്നോട്ടു പോകുന്നു

മാത്രം.മിഥുനത്തിലെ പല ജീവിതങ്ങളും ഇനിയും വന്നിട്ടില്ല.. പക്ഷേ കേന്ദ്ര

കഥാപാത്രങ്ങൾ ഋഷിയും മീരയും തന്നാണ്.. ഈ കഥ പെട്ടന്ന് അവസാനിപ്പിക്കാൻ ഞാൻ

തീരുമാനിച്ചിട്ടില്ല.. എന്ന് മാത്രം പറഞ്ഞുകൊണ്ട്… മിഥുനം 5 ഭാഗം തുടങ്ങട്ടെ..

എന്ന്

അഭിമന്യു ശർമ്മ.

“ആരാട? “

ഫോൺ റിങ്ങ് ചെയ്യുന്ന കേട്ട അഭി ചോദിച്ചു..

“മീരയട. “

“ഏഹ്.. എന്നിട്ട് നീയെന്താ ഫോൺ എടുക്കത്തെ..? കട്ട്‌ ആവുന്നതിനു മുന്നേ എടുത്ത്

സംസാരിക്കു.. “

“മ്മ്. മ്മ്.. “

ഞാൻ ഫോൺ എടുത്തു.

“ഹലോ?? “

“താനെന്താ പിന്നെ വിളിക്കാതിരുന്നേ..? “

എടുത്ത വായിലെ അവൾ ചോദിച്ചത് അതായിരുന്നു..

” ഏയ്‌… ഒന്നുമില്ല.. കുറച്ചു തിരക്കായി പോയി… അല്ല താനിപ്പോൾ എന്തെടുക്കാവ. “

“ഞാൻ റൂമില.. ടോ ജയ് ടെ മാര്യേജ് കഴിഞ്ഞു അല്ലെ? “

” മ്മ്… താനെങ്ങനെ അറിഞ്ഞു.? “

“FB യിൽ അവന്റെ pic കണ്ടു “.

“Oh. മ്മ്.. “

“ടോ ഋഷി നിങ്ങൾക്ക് എന്താ എന്നോട് വല്ല വിരോധവും ഉണ്ടോ?. എന്നോട് ഒരു അകൽച്ച..

ഒന്നും പറയുന്നുമില്ല.. ചോദിക്കുന്നുമില്ല….

“ഏയ്‌ ഒന്നുല്ല അവൻ എന്നോട് പോലും ഇന്നലെയാ പറയുന്നേ.. “

“മ്മ്… താൻ ഇപ്പോൾ ഫ്രീ ആണോ? “

“അല്ല ഞാനും ഫ്രണ്ട്‌സ് കൂടെ പുറത്ത.. എന്തെടോ വല്ല അത്യാവശ്യോം ഉണ്ടോ? “.

“അല്ല തന്നോട് ഒരു കാര്യം.. “…..

“എന്തു കാര്യം…. ഹലോ… ഹലോ… ഹലോ… “

അവൾ പറയാൻ വന്നത് മുഴുവിപ്പിക്കും മുന്നേ call കട്ട്‌ ആയി…

ഞാൻ തിരിച്ചു വിളിച്ചു…

“നിങ്ങൾ വിളിക്കുന്ന subscriber ഇപ്പോൾ പരുത്തിക്ക് പുറത്താണ്.. ദയവായി അൽപ്പ സമയം

കഴിഞ്ഞു വിളിക്കുക.. “

“ശേ….. കിട്ടുന്നില്ലല്ലോ… എന്താവും കാര്യം.. “

“എന്താടാ എന്തു പറ്റി.. നീ എന്തിനാ ടെൻഷൻ ആവുന്നേ.. ഏഹ്… എന്താ കാരണം.. “

എന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്ന അഭി ചോദിച്ചു…

അപ്പോഴേക്കും ഓർഡർ ചെയ്ത ജ്യൂസ്‌ എത്തിയിരുന്നു..

“മച്ചാനെ കാര്യം പറ scene ആണോ?.. എന്താണ്.. അവളെന്തിനാ വിളിച്ചേ.. ? “

ഇത്തവണ ജയ് യുടെ വകയായിരുന്നു.. ചോദ്യം..

“ഏയ്‌.. scene ഒന്നുല്ല.. അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും call കട്ട്‌ ആയി..

പിന്നെ വിളിച്ചിട്ട് ഔട്ട്‌ ഓഫ് കവറേജ് പറയുന്നു.. “

“Oh. അതാണോ.. അവിടെ റേഞ്ച് കാണില്ല… അതിനാണോ നീ ഇത്രയും ടെൻഷൻ ആവുന്നേ.. നീ ഈ

ജ്യൂസ് കുടിച്ചേ… അമ്മു കിടന്നു വിളിക്കുന്നു.. അവൾ ടെൻഷൻ ആയാൽ അറിയാല്ലോ?? “..

“അഹ്. പോകട.. “

എന്നും പറഞ്ഞു ഞാൻ അവൻ നീട്ടിയ ജ്യൂസ് വാങ്ങി സ്ട്രോ വായിലേക്ക് വെച്ചു.

” ടോ അഭി.. അമ്മുന്റെ കണ്ടിഷൻ എങ്ങന, താൻ complications ഉണ്ടന്നല്ലാതെ വേറൊന്നും

പറഞ്ഞില്ല. “

” ഹ.. ആദ്യ സ്കാനിങ്ങിൽ കുഞ്ഞിന്റെ പൊസിഷൻ ശെരി അല്ലെന്നു കണ്ടു അതിന്റെ

ട്രീറ്റ്മെന്റ് നടക്കുമ്പോഴാ .. ഇന്നലെ പോയപ്പോൾ നടത്തിയ സ്കാനിംഗ് ൽ. പൊക്കിൾ കോടി

കുഞ്ഞിന്റെ കഴുത്തിൽ ചുറ്റി കിടക്കുന്നു പറഞ്ഞു.. “

“ഓ.. എന്നിട്ട്.. ഡോക്ടർ എന്തു പറഞ്ഞു? “

“അവർ എന്തു പറയാൻ സൂക്ഷിക്കണം എന്നൊക്കെ അല്ലാതെ.. വേറെ ഒന്നും പറഞ്ഞില്ല. പിന്നെ

കുറെ മരുന്നും എഴുതി തന്നു.. എന്തോ എനിക്ക് അവരെ ഒരു വിശ്വസം വരതൊണ്ട.. മറ്റു

ആരെയെങ്കിലും കാണിക്കന്ന് വിചാരിച്ചേ..”

“എന്തായാലും അത് നന്നായി.. ഇപ്പോൾ 7ആം മാസം അല്ലെ?. ഇനിയും താൻ റിസ്ക് എടുക്കണ്ട..

പിന്നെ താൻ dr.അനുവിനെ കാണാൻ തീരുമാനിച്ചതും നല്ല കാര്യം.. പുള്ളിക്ക് ഈ

complications ഉള്ള കേസ് deal ചെയ്തു നല്ല പരിചയമാ.. ഇപ്പോൾ തന്നേ അമൃതയിൽ

consulting ഉണ്ടന്നറിഞ്ഞു എന്തൊരു തിരക്കന്നോ.? ഒരു ലേഡി ഡോക്ടർക്ക് പോലും ഓത്രേം

തിരക്ക് കാണില്ല.. അത്രക്കും കൈപ്പുണ്യം കാണും.. “.

“അഹ്.. മ്മ്… എന്തായാലും അപ്പോയ്ന്റ്മെന്റ് കിട്ടിയല്ലോ പുള്ളിയെ ഒന്ന് കാണിക്കാം..

“.

“മ്മ്.. എല്ലാം ശരിയാകും അഭി മച്ചാനെ.. “

അഭിയും, ജയ് യും ഓരോന്ന് പറഞ്ഞു ജ്യൂസ് കുടിക്കുന്നു.. പക്ഷേ അപ്പോഴും എന്റെ

ചിന്ത.. മീരയുടെ വാക്കുകളിൽ ആയിരുന്നു..

” എന്താകും അവൾ പറയാൻ വന്നത്. Call കട്ട്‌ ആയതാണോ? അതോ കട്ട്‌ ആക്കിയതോ? ഒന്നും

അങ്ങോട്ട്‌ കിട്ടുന്നില്ലല്ലോ ഈശ്വര “.

അങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴാണ് അഭി എന്നെ തട്ടി വിളിച്ചത്..

“ടാ .. എന്താ ചിന്തിക്കുന്നേ.. കഴിഞ്ഞില്ലേ. വാ വന്ന് വണ്ടിൽ കേറൂ.. “

ജ്യൂസ്‌ ന്റെ പകുതി മാത്രം കുടിച്ചു.. ഗ്ലാസ്‌ അവിടെ ഉണ്ടായിരുന്ന മേശ പുറത്ത്

വെച്ചു ഞാൻ വണ്ടിയിൽ കയറി. അപ്പോഴേക്ക് ബിൽ അടച്ചു ജയ് എത്തിയിരുന്നു.. അവനും

കയറിയുടനെ അഭി അവണ്ടി എന്റെ വീട്ടിലേക്കു വിട്ടു..

“എന്താടാ ഋഷി നിനക്കു..? അഭി മച്ചാനെ.. ഇവൻ എന്താ ഇങ്ങനെ.. “.

“അറില്ല ജയ്.. ആ call വന്ന ശേഷം ഇങ്ങന, എനിക്ക് കണ്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ട്.. “

“മച്ചാൻ കൂൾ അവ്,.”.. .. ” ടാ ഋഷി നീ ഇങ്ങനെ സെന്റി അടിച്ചിരുന്നിട്ട് ഒരു കാര്യോം

ഇല്ല, പിന്നെ അവൾ നിന്നെ തേച്ചിട്ട് പോയിരുന്നെ കുഴപ്പം ഇല്ലാരുന്നു. പക്ഷേ അവൾക്ക്

നിന്നോട് ഒന്നും ഇല്ലായിരുന്നു..നിന്നെ ഒരു ഫ്രണ്ട് ആയിട്ട് അല്ലാണ്ട് മറ്റൊരു

റിലേഷൻ അവൾക് നിന്നോട് ഇല്ല. അപ്പോൾ നീ ഈ കാണിക്കുന്നതിന് ഒരു അർത്ഥവും. ഇല്ല.. “

അപ്പോഴും ഞാനൊന്നും മിണ്ടുന്നില്ലന്ന് കണ്ട അഭി..

” താൻ വിട്ടുകള ജയ്. അവൻ എന്താന്ന് വെച്ച ചെയ്യട്ടെ. പറയുന്നതിലും ഒരു പരുതി ഉണ്ട്.

ഹ്മ്മ് “

“എനിക്ക് അങ്ങനെ വിടാൻ പറ്റില്ല മച്ചാനെ.. ഇവന്റെ ഈ അവസ്ഥക്ക് കാരണം ഞാനാ. അവനെ

ഉന്തി തള്ളി വിട്ടതും.. അവളോടുള്ള ഇഷ്ടം പറയാൻ പറഞ്ഞതും, അതിനു വളം വെച്ചു

വളർത്തിയതും ഞാനാ.. അപ്പോൾ എങ്ങനെ ഞൻ വിടന. “.

എല്ലാം കേട്ടിരുന്ന അഭിയും ഞാനും ഒന്നും മിണ്ടിയില്ല. ആകെ ഒരു നിശബ്ദത..

ആ നിശബ്ദതയെ മുറിച്ചുകൊണ്ട് എന്റെ ഫോൺ ശബ്‌ദിച്ചു.. നോക്കിയപ്പോൾ ചന്ദ്രൻ സർ..

“ഹർഷേട്ടന്റെ ഡേറ്റ് ന്റെ കാര്യം ചോദിക്കാനാവും . “

ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ എടുത്തു.

“ഹലോ സർ “?

“ഹലോ ഋഷി എന്തായി, താൻ ഹർഷനെ വിളിച്ചോ? “

” ഉവ്വ് സർ. വിളിച്ചു ബട്ട്‌ അദ്ദേഹം അല്പം തിരക്കിലായിരുന്നു.. നാളെ

വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്, നാളെ അറിയാം സർ.. “

“എന്തായാലും പെട്ടന്ന് വേണം ഇനി ദിവസം ഇല്ല.. ഇത് അറിയാൻ വിളിച്ചതാ. എങ്കിൽ ഞാൻ

വെക്കട്ടെ.? “

“അഹ് ശരി ശരി.. അദ്ദേഹത്തെ വിളിച്ചിട്ട്. ഞാൻ സാറിനെ വിളിക്കാം.. “

“ഹ.. ഒക്കെ. ഋഷി.. “

അപ്പോഴേക്കും ഫോൺ കട്ട്‌ ആയിരുന്നു….

“ആരാടാ ചന്ദ്രൻ സർ ആണോ “?

ഡ്രൈവിങ്ങിനിടെ തിരിഞ്ഞു നോക്കാതെ അഭി ചോദിച്ചു..

“അഹ് ആണ്… “

“അല്ല നീ ഹർഷനെ വിളിച്ചിരുന്നോ..? “

“ഇല്ലടാ.. പിന്നെ സാറിനോട് എങ്ങനാ പറയുക.. അതോണ്ടാ കള്ളം പറഞ്ഞെ’.. എന്തായാലും നാളെ

ഒന്ന് വിളിക്കണം, “.

“എന്താണ്…. കാര്യം… ആരാണ് ഈ ഹർഷൻ.. ? “

ഞങ്ങളുടെ സംസാരം കേട്ടു ഇരുന്ന ജയ് ചോദിച്ചു.

” ഒന്നുല്ലടാ ഞങ്ങളുടെ വായന ശാലയുടെ ഉത്ഘാടനം.. അപ്പോൾ ഉത്ഘാനത്തിന് നോവലിസ്റ്റ്

ഹർഷനെ വിളിച്ചാലൊന്നു ഒരു ആലോചന, ഋഷിക്ക് ആളെ അറിയാം. അപ്പോൾ പുള്ളിടെ ഡേറ്റ്

കിട്ടുമോന്നറിയാൻ, ഇവനെ സെക്രട്ടറി വിളിച്ചു തിരക്കിയത .. “

“ഓ.. അതാണോ.. . അങ്ങേരു ഇവൻ വിളിച്ചാലൊക്കെ വരുമോ…? കേട്ടിടത്തോളം പുള്ളി ഒരു

ബുദ്ധി ജിവി ടൈപ്പ് ആണ്. പിന്നെ യാത്രയാണ് ഹോബി.. ചിലപ്പോൾ ഇപ്പോൾ നാട്ടിൽ കാണാൻ

വഴിയില്ല.. “

“അപ്പോൾ താൻ ഹർഷനെ കണ്ടിട്ടില്ലേ.. നിങ്ങളുടെ നാട്ടുകാരനല്ലേ..? “

“അതൊക്കെ ശരിയാ.. പക്ഷേ അങ്ങേരെ ഞാനിതുവരെ കണ്ടിട്ടില്ല.. പിന്നെ ഞാൻ ഈ നോവലൊന്നും

വായിക്കില്ല.. എനിക്ക് only മ്യൂസിക് and സിനിമ.. അത്രേ ഉള്ളു.. പിന്നെ

കേട്ടിട്ടുണ്ട് ഹർഷൻ എന്ന നോവലിസ്റ്റിനെ .. “

“ടാ ഋഷി ഈ ഹർഷൻ കാണാൻ എങ്ങനെയാ.. “?

“എങ്ങനെയാ??? എല്ലാ നോവലിസ്റ്റിനേം പോലെ തന്നവും.. നരച്ച ജൂബയും. നരച്ച പാന്റും.

പിന്നെ വെള്ളം തൊടാത്ത മുടിയും.. താടിയും… ഒരു സഞ്ചിയും.. “

അഭിയുടെ ചോദ്യത്തിന് മറുപടി കൊടുത്തിട്ടു ചിരിക്കുന്ന ജയ് യെ ഞാൻ ഒന്ന് തട്ടി

വിളിച്ചു.. എന്നിട്ട് എന്റെ എന്റെ ഫോണിന്റെ ഗാലറി തുറന്നു ഒരു ഫോട്ടോ കാണിച്ചു.. ആ

ഫോട്ടോ കണ്ടു ജയ് ഒന്ന് ഞെട്ടി.. എന്നെ തിരിഞ്ഞു ഒന്ന് നോക്കി.. അപ്പോഴേക്കും വണ്ടി

ഒതുക്കി അഭിയും ഫോണിൽ നോക്കി..

“ആരാട ഇത്? “

ചോദ്യം അഭിയുടെ ആയിരുന്നു.

“ഇതോ ഇത് ഹർഷൻ.. കൂടെ നിൽക്കുന്നത് ഞാൻ.. “

“ഏഹ് ഇതാണോ ഹർഷൻ,?

ജയ് യുടെ അത്ഭുതം നിറഞ്ഞ ചോദ്യം എന്നിൽ ഒരു ചിരി പടർത്തി.

“അഹ് ഇതാ ഹർഷൻ “.

“ടോ ജയ് താൻ പറഞ്ഞതിലും നേരെ വിപരീതമാണല്ലോടോ ഇങ്ങേരു. എന്താ ലുക്ക്. നോക്കിക്കേ.

ബ്ലാക്ക് ഷർട്ട്‌, വൈറ്റ് പാന്റിൽ ഇൻ ഷർട്ട്‌ ചെയ്തിരുന്നു. തികച്ചും ഒരു പക്കാ

മോഡേൺ എക്സിക്യൂട്ടീവ് ലുക്ക്. പിന്നെ ബ്ലാക്ക് റെയ്ബാൻ മുഖത്തിന്‌ ചേരുന്നു..

വെട്ടി ഒതുക്കിയ കട്ടി തടി.. നല്ല പുഞ്ചിരി.. ഉള്ള മുഖം.. ഒരു കൈയിൽ ഐ ഫോൺ ന്റെ

ലേറ്റസ്റ്റ് മോഡൽ.. ഇത്രയും ലുക്കാനായ നോവലിസ്റ്റ് നെ ഞാൻ ആദ്യമായി കാണുകയാ.. “

“ഞാനും… “

അഭിയുടെ പിന്നാലെ ജയ് യും പറഞ്ഞു..

“ടാ വണ്ടിയെടു ലേറ്റ് ആയി, ഇനി വീട്ടിൽ ചെന്നില്ലേ.. അമ്മ scene ആക്കും. “

ഞാൻ പറഞ്ഞു തീരും മുൻപേ.. അഭി കാർ എടുത്തു..

വണ്ടി വീട്ടിലേക്കു പാഞ്ഞു..

ഇപ്പോഴും എന്റെ ചിന്ത മീരയിലാണ്… അവളെ ഓർത്തു ഞാൻ എന്റെ കണ്ണുകൾ അടച്ചു സീറ്റിലേക്

ചാഞ്ഞു..

ഇതേ സമയം മീരയുടെ വീട്ടിൽ ?????????????

” നീയെന്താ മോളെ കഴിക്കുന്നില്ല? “

എന്തോ ചിന്തിച്ചിരുന്ന മീര തനിക്കു ചുറ്റുമൊന്നു കണ്ണോടിച്ചു.. അമ്മ വതുക്കലുണ്ട്..

അമ്മ അവളെ അത്താഴം കഴിക്കാൻ വിളിക്കാൻ വന്നതാണ്..

“വിശപ്പില്ല അമ്മേ..? “

“എന്താ മോളെ.. നിനക്ക് എന്താ പറ്റിയത്.. നീ വന്നത് തൊട്ടു ഞാൻ ശ്രെദ്ധിക്കുന്നു.

നിനക്ക് എന്തോ പ്രശനം ഉണ്ട്.. അമ്മയോട് പറ.. മോൾക്ക്‌ വല്ല ബുദ്ധിമുട്ട് ഉണ്ടോ.?

എന്താ നിന്റെ മനസ്സിൽ? ഒന്നുമില്ലെന്ന്‌ നീ പറയണ്ട.. എന്തായാലും എനിക്ക് അത് അറിയണം

“.

അമ്മയുടെ വാശിയും, ഉള്ളിലൊളിപ്പിച്ച സങ്കടവം അവളിൽ ഒരു പൊട്ടി തെറി ഉണ്ടാക്കി… അവൾ

അമ്മയെ കെട്ടി പിടിച്ചു അമ്മയുടെ മേലെ ചാഞ്ഞു.. പൊട്ടി കരഞ്ഞു..

“എന്താ എന്താ മോളെ.. എന്തിനാ കുഞ്ഞു കരയുന്നെ..? “

പേടിച്ചുപോയ അവർ കാര്യം തിരക്കി..