ആദ്യം തന്നേ എന്റെ സുഹൃത്തുക്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു,.. പേജുകൾ മനപ്പൂർവം
കുറക്കുന്നതല്ല കുറഞ്ഞു പോകുന്നതാണ്. എന്നിരുന്നാലും എന്റെ കഥയെ സ്വീകരിച്ച
നിങ്ങളോടുള്ള എന്റെ നന്ദി അറിയിക്കുന്നു..
അവിടെ കായലിന് അഭിമുഖമായി ഇട്ടിരിക്കുന്ന പച്ച തടി കസേരയിൽ ഞങ്ങൾ ഇരുന്നു..
മിഥുനം 3
സായാഹ്നങ്ങളിൽ മറൈൻ ഡ്രൈവിൽ വന്നിരിക്കാനൊരു പ്രേത്യേക സുഖമാണ്.. മലയാള സിനിമകളിൽ
പ്രണയ രംഗങ്ങൾ മിക്കതും മറൈൻ ഡ്രൈവിലാണ് ഷൂട്ട് ചെയ്യുന്നത്.
ഈ സ്ഥലത്തു എത്ര പ്രണയങ്ങൾ പൂവണിഞ്ഞിട്ടുണ്ടാവും, എത്രയെണ്ണം കൊഴിഞ്ഞു
പോയിട്ടുണ്ടാവും,… എന്നൊക്കെ ചിന്തിച്ചു ഞാൻ മുന്നിലെ കായലിലേക്ക് നോക്കി
യിരുന്നു….
ഇടയ്ക്കു ഞാൻ മീരയെയും ശ്രദ്ധിക്കുന്നുണ്ട്, അവൾ എന്തോ ഗഗനമായി
ചിന്തിച്ചിരിക്കുന്നു..
ഇവിടെ വന്നിട്ട് ഏകദേശം 15 മിനിറ്റ് കഴിഞ്ഞു.. ഈ മൗനം ഇവിടെ ഇരുന്നപ്പോൾ തൊട്ടു
തുടങ്ങിയതാണ്..
എന്തായാലും ഞാൻ തന്നേ സംസാരിച്ചു തുടങ്ങാം..
“ടോ.. തനിക്കു ഇപ്പോഴും എന്നോട് ദേശ്യമാണോ? . “
എന്റെ ചോദ്യം അവൾ കെട്ടില്ലാന്നുണ്ടോ. ഒരു മൈൻഡ് ഇല്ല.
“ടോ താൻ ഏതുലോകത്ത “..
ഇപ്രാവശ്യം ഞാൻ അവളുടെ തോളിൽ കുലുക്കിയാണ് വിളിച്ചത്, അവൾ ഞെട്ടി തിരിഞ്ഞു എന്നെ
നോക്കി, എന്താണെന്നു ചോദിച്ചു..
“താനിത് എന്തു ചിന്തിക്കുവാ, കാറിലും ഇതേ ചിന്ത ആയിരുന്നല്ലോ “? …
” ഏയ് ഒന്നും ഇല്ലെടോ, വെറുതെ ഓരോന്നൊക്കെ “.
” മം.. മം.. അല്ല തനിക്കു എന്നോട് ഇപ്പോഴും ദേശ്യമാണോ? “
“എന്തിനാടോ ഞാൻ ദേശ്യപെടണേ?? “
” ഇന്ന് ലേറ്റ് ആക്കിയത് കൊണ്ട് “.?
” ഓഹ് അതോ, അതൊക്കെ ഞാൻ അപ്പോഴേ വിട്ടു, “
” പിന്നെ എന്താ ഒരു ചിന്ത? എന്തങ്കിലും problems ഉണ്ടോ? “
” ഏയ്…. എന്തു problems ഒന്നുമില്ല, ഞാൻ ഓരോന്നിങ്ങനെ ആലോചിച്ചിരുന്നെത്, “
“അഹ് അത് എന്താണെന്ന ചോദിച്ചത് “.
അവൾ എന്തോ പറയാൻ വന്നതും എന്റെ ഫോൺ റിങ് ചെയ്തു.. നോക്കിയപ്പോൾ ജയ് ആണ്.. ഞാൻ
അൽപ്പം മാറിനിന്നിട്ട് ഫോൺ എടുത്തു..
“മച്ചാനെ എന്തായി സംസാരിച്ചോ, “
ഞാൻ ഹലോ പറയും മുന്നേ അവൻ എന്നോട് ചോദിച്ചു..
“ഇല്ലടാ, ആകെ ഒരു ടെൻഷൻ, ഒന്നും അങ്ങോട്ട് പറയാൻ പറ്റുന്നില്ല, അവളുടെ മുഖത്ത്
നോക്കുമ്പോഴേ എന്റെ gas തീർന്നു പോകുന്നു “..
” ഇത് എല്ലാ കാമുകന്മാരുടെയും ലക്ഷണങ്ങള, നീ അത് വിട്, പോ പോയി പറയട. ഇതേ പോലൊരു
ചാൻസ് ഇനി കിട്ടിയെന്നു വരില്ല “.
“അല്ലടാ.. ഞാൻ പറയുമ്പോൾ അവൾ നോ പറഞ്ഞാലോ, പിന്നെ എന്തു ചെയ്യും? “.
” മച്ചാനെ നീ ഇങ്ങനെ നെഗറ്റീവ് ആവല്ലേ ! നീ യുദ്ധം ചെയ്യാനൊന്നും പോകുവല്ലല്ലോ,
നിന്റെ ഇഷ്ടം പറയാനല്ലേ.. ഇപ്പോൾ നീ വേറെ ഒന്നും ചിന്തിക്കേണ്ടാ.. പോയി കാര്യം
പറ…..”
” പറയല്ലേ? “
“അഹ്.. ഗോ മാൻ… പോ… പോയി പറ.. “
“മം.. മം.. ok.. ok… പറയാം.. “
” മച്ചാനെ റിസൾട്ട് പോസിറ്റീവ് ആയാൽ ട്രീറ്റ് എന്റെ വക ok? “.
“അഹ് ok ok.. “
” നീ പോയി പറ… “
“മം.. മം.. “
ജയ് ടെ ഫോൺ കട്ട് ചെയ്തു ഞാൻ നേരെ മീരയുടെ അടുത്തേക്ക് ചെന്നു….
അവൾ ഇപ്പോഴും ആ ഇരുത്തയാണ്….
ഞാൻ അവളുടെ അടുത്തു ചെന്നിരുന്നു..
“മീര എനിക്ക് തന്നോട്,…… “
ഞാൻ പറയാൻ തുടങ്ങുന്നതിനു മുന്നേ..
മീര.. എന്നും വിളിച്ചു ഒരു യുവതി ഞങ്ങൾക്കരികിലേക്ക് വന്നു…
അവൾ അവരെ കണ്ടതും ചാടി എഴുനേറ്റ് അവരെ കെട്ടിപിടിച്ചു…
പക്ഷേ ഇതിനു മുൻപ് ഞാൻ അവരെ കണ്ടിട്ടില്ല..
ഇവർ ആരായിരിക്കും എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ അവരുടെ വായിന്നു ചോദ്യം വീണു..
“ഇത് ആരാണ്? “
” ഓഹ്, സോറി പരിചയപ്പെടുത്താൻ മറന്നു.. ഇത് ഋഷി.. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..”
“ഋഷി ഇത് വിനീത എന്റെ കസിൻ ആണ് “.
ഞങ്ങളെ ഇരുവരെയും അവൾ തന്നേ പര്യപ്പെടുത്തി.. ഒരു പുഞ്ചിരിയോടെ ഞാൻ അവർക്കു ഒരു hi
പറഞ്ഞു. അവർ തിരിച്ചും..
അപ്പോഴേക്കും ഏകദേശം ഒരു 6.30 ആയിട്ടുണ്ടാകും..
തിരക്ക് കൂടുന്നുണ്ട്.. കൂടുതൽ പേർ ഇരിപ്പിടങ്ങളിലേക്ക് വരുന്നു…
വിനീതയും ഞങ്ങൾക്കൊപ്പം ഇരുന്നു.. ഓരോന്ന് സംസാരിക്കാൻ തുടങ്ങി.. ഞാൻ അതൊന്നും
മൈൻഡ് ചെയ്യാതെ കാഴ്ചകൾ കണ്ടിരുന്നു.
പക്ഷേ അവരുടെ സംസാരത്തിൽ നിന്നും എന്റെ നെഞ്ച് തകർക്കുന്ന ഒരു വാർത്ത ഞാൻ കേട്ടു..
“കല്യാണത്തിന്റെ ഡേറ്റ് എടുത്തോ? നിച്ചയത്തിനു വരാൻ പറ്റിയില്ല, അതെങ്ങനെ നേരത്തെ
കൂട്ടി പറയണ്ടേ ഇത് എല്ലാം പെട്ടന്നല്ലേ തീരുമാനിച്ചത്..”
” ഞാനും തറവാട്ടിൽ ചെന്നിട്ടാണ് കാര്യമറിഞ്ഞത്. അപ്പോഴേക്കും എല്ലാം റെഡി
ആയിരുന്നു. പിന്നെ അധികം ആരുമില്ലായിരുന്നു അടുത്തുള്ള കുറച്ചു ബന്തുക്കളും,
അയൽക്കാരും മാത്രം.. മോതിരം മാറി അത്രേ ഉള്ളു.. “
” അപ്പോൾ കല്യാണം? “
“ഡേറ്റ് എടുത്തിട്ട് അച്ഛൻ ഇങ്ങോട്ട് വിളിച്ചു പറയുന്നു പറഞ്ഞു. “
“ഉം… “
” കക്ഷിക്ക് എന്താണ് ജോലി? “.
“Ravizz ഗ്രൂപ്പിൽ ഫിനാൻസ് മാനേജർ ആണ് ദുബായിൽ.. “
” ഓഹ്, കൊള്ളാല്ലോ “
അവരുടെ സംസാരം കേട്ടിരുന്ന എന്റെ നെഞ്ചിൽ എന്തോ പൊട്ടിത്തെറികൾ തുടങ്ങിയിരുന്നു..
ഇരിക്കുന്നിടത്തുന്നിന്നും അനങ്ങാനോ.. ഒന്ന് കൈ ഉയർത്താനോ, ഒന്ന് കരയാൻ പോലും
എനിക്ക് സാധിച്ചില്ല.. എന്തൊക്കയോ എന്നെ കൊതി നോവിക്കുമ്പോലെ, നെഞ്ചിൽ ഒരു കത്തി
ഇറക്കുന്ന പോലെ.. മനസ്സിലെ വേദന പുറത്തേക്കു വരുന്നില്ല.. ഞൻ ഒരു നിമിഷം ഒരു
ശിലപോലെ ചലനമറ്റിരുന്നു .
പെട്ടന്നാരോ എന്നെ തട്ടി വിളിച്ചപോലെ തോന്നി ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. മീരയാണ്..
“എന്താടോ താൻ കണ്ണും തുറന്നിരുന്നു ഉറങ്ങുവാണോ? ,ദേ കുറെ നേരം കൊണ്ട് തന്റെ ഫോൺ
റിങ് ചെയ്യുന്നുണ്ട്.. എടുത്തു സംസാരിക്കു.. “
അപ്പോഴാണ് ഞാൻ ഫോൺ നോക്കിയത്, ജയ്.. ആയിരുന്നു..
അപ്പോഴേക്കും ഞാൻ സ്വബോധത്തിൽ എത്തിയിരുന്നു… കുറച്ചയ് മാറി നിന്നു ഞാൻ ഫോണെടുത്തു…
“ഹലോ, എന്തായി മച്ചാനെ,?? “
” , നീ എവിടാ? “.
“എന്താടാ വല്ല സീനുമായോ “
“ഏയ് ഇല്ലടാ, എല്ലാം നേരിൽ പറയാം, നീ എവിടാ ഞാൻ അങ്ങോട്ട് വരാം. “
“ഞാൻ വീട്ടിലുണ്ട് “.
” ഹ.. ഞാൻ വരുവാ “.
“മം.. നീ പോരെ.. “..
ഫോൺ കട്ട് ചെയ്തു ഞാൻ മീരയുടെ അടുത്തേക്ക് ചെന്നു…
” ആരാടോ വിളിച്ചേ,? “
എന്നെ കണ്ടതും അവൾ ചോദിച്ചു..
“എന്താ തന്റെ മുഖം വല്ലാതെ വല്ല പ്രോബ്ലെവും ഉണ്ടോ? . “
“ഏയ് ഒന്നുമില്ല… “
“പിന്നെ? .. എന്തിനാ ജയ് വിളിച്ചത്? “
” അഹ് അത് അവനെവിടെയോ പോകണം, കാറിനു വിളിച്ചതാ.. “
“എന്തെ പെട്ടന്നു? “
“എന്തോ അത്യാവശ്യം വന്നുകാണും, അല്ലാതെ അവൻ വിളിക്കില്ല, എങ്കിൽ ഞാനങ്ങോട്ടു
ചെല്ലട്ടെ? “
“താൻ പോകുവാണോ,? എങ്കിൽ
ഞാനും ഉണ്ട്.. “
“വിനീത എങ്കിൽ ഞാനും പോട്ടെ.. “?
” നീ നിക്ക് കുറച്ചു കഴിഞ്ഞു പോകാം, ഞാൻ കാറിലാ വന്നേ.. നിന്നെ ഞാൻ ഡ്രോപ്പ്
ചെയ്തോളാം “..
വിനീത മീരേ തടഞ്ഞു.. .
” എങ്കിൽ ഞാൻ ഇറങ്ങട്ടെ മീര, ലേറ്റ് ആകുന്നില്ല.. അത്യാവശ്യം ആയതുകൊണ്ട, “
അവളുടെ മറുപടിക്ക് നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു.. ..
നടക്കുമ്പോഴും എന്റെ മനസ്സിൽ അവരുടെ സംസാരം ആയിരുന്നു… അതെന്നെ വല്ലാതെ നോവിച്ചു..
.
മനസ്സിലെ ഭാരം കൂടും തോറും.. കണ്ണ് നിറയാൻ തുടങ്ങി. അപ്പോഴേക്കും ഞാൻ കാറിന്റെ
അടുത്തെത്തിയിരുന്നു.. കാറിൽ കയറി, ഒരു ബോട്ടിൽ വെള്ളമെടുത്തു മുഖം കഴുകി തുടച്ചു.
കാർ start ചെയ്തു വീട്ടിലേക്കു തിരിച്ചു… .
എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണ് നിറയുന്നത് നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നില്ല….
റോഡിലെ തിരക്കൊന്നും ഞാൻ അറിഞ്ഞില്ല. എങ്ങനെയോ വീടെത്തി..
പോർച്ചിലേക്ക് കാർ കയറ്റി ഇട്ടു, ഞാൻ വീട്ടിലേക്ക് കയറി..
ജയ് ഹാളിൽ തന്നേ ഉണ്ടായിരുന്നു…
എന്റെ മുഖം കണ്ടപ്പോഴേ പന്തികേട് തോന്നിയ അവൻ എന്നേം കൂട്ടി മുകളിലേക്ക് പോയി..
“ടാ.. കാര്യങ്ങൾ എനിക്ക് ഊഹിക്കാം. വിട്ടുകള നീ ഇങ്ങനെ ഡെസ്പാവാതെ, തുമ്മിയാൽ
തെറിക്കുന്ന മൂക്കാണെൽ അങ്ങു തെറിക്കട്ടെടൊ,.. be cool man”.
.
എന്നെ സമാധാനിപ്പിക്കാൻ ജയ് എന്തൊക്കയോ പറയുന്നുണ്ടായിരുന്നു, പക്ഷേ എനിക്ക്
അപ്പോഴത്തെ അവസ്ഥയിൽ ഒന്നും കേൾക്കാൻ പറ്റിയില്ല,
“ടാ ഇത് അങ്ങോട്ട് പിടിപ്പിച്ചേ നിന്റെ എല്ലാ പ്രശനവും തീരും.. “
കൈയിലിരുന്ന മദ്യം നിറച്ച ഗ്ലാസ്, അവൻ എനിക്ക് നേരെ നീട്ടി,..
വാങ്ങിക്കാൻ മടിച്ചുനിൽക്കുന്ന എന്റെ കൈലേക്കു അവനെ ഗ്ലാസ് വെച്ചുതന്നു..
കുറച്ചൊന്നു മടിച്ചെങ്കിലും.. അത് ഞാൻ ഒറ്റവലിക്ക് അകത്താക്കി..
ഉള്ളിലെ കത്തലിനു താൽക്കാലിക ശമനം കിട്ടിയപോലെ തോന്നി.. വീണ്ടും ഗ്ലാസിൽ മദ്യം
നിറച്ചവൻ എനിക്ക് നീട്ടി,.. ഞങ്ങളുടെ മദ്യസേവ ഏകദേശം നാല് പെഗ് കഴിഞ്ഞതും,.. ജയ്
പാട്ട് പാടുവാൻ തുടങ്ങിയിരുന്നു…
“പൊൻകണിയെ പൂന്തിരളേ
പൊന്നു തരാനില്ലെങ്കിലും
പൊന്നുപോലെ നോക്കില്ല്യേടിയെ
പൊന്നുംപൊടിയെ …
കണ്മഷിയും കരിവളയും
മുത്തുമാല ചാന്തുപൊട്ടും
കല്ലുവച്ച മൂക്കുത്തിയും വാങ്ങിത്തന്നില്യേ
ആ വളകൾ അണിയുമ്പോഴോ
ആർക്കു ഭംഗി കൂടുമെന്നോ
നിൻ വളയ്ക്ക് നിനക്കല്ലാടിയേ
പൊന്നും കുടുക്കേ …
തോട്ടിറമ്പിൽ കൈതപൂക്കും
കാലമെത്തും കാലമെല്ലാം …
പൂവിറുത്ത് നിൻ വാർമുടിയിൽ ചൂടിത്തന്നില്ലേ
പട്ടടയിൽ വേവുമ്പോഴും…
പട്ടുപോവും ജീവനിലും
കെട്ടുപോകാ തീമരമായ് നിന്റെ ഓർമ്മകൾ…
ഇല്ലൊരുനാൾ അന്ന് നമ്മൾ…
കണ്ടു മുട്ടാതില്ലൊരു നാൾ
എത്രനാളായി പൊന്നുംകട്ടേ ഒന്ന് കണ്ടിട്ട്
നിന്റെ ചെത്തം നിന്റെ…”
ജെയുടെ പാട്ടുകേട്ട് എപ്പോഴോ ഞാൻ ഉറങ്ങിപോയിരുന്നു…
പിറ്റേന്ന് രാവിലെ ഞാൻ എഴുനേറ്റപ്പോൾ ഓഫീസിൽ പോകാനുള്ള മൂഡ് ഉണ്ടായിരുന്നില്ല..
ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു,..
ഒന്ന് ഫ്രഷ് ആവാൻ ബാത്റൂമിൽ കയറാൻ നേരമാണ് ഓഫീസിൽ നിന്നും മാനേജരുടെ call വന്നത്..
“ഇങ്ങേരെന്തിനാണ് ഇപ്പോൾ എന്നെ വിളിക്കണത് “.
ഞാൻ ഫോണെടുത്തു
“ഹലോ സർ “.
“ഋഷി, തനിന്നു ലീവാക്കിയോ?.. “
“അത്, സർ എനിക്ക് നല്ല സുഖമില്ല, ഹോസ്പിറ്റലിൽ പോകാൻ. “..
“ok… ok… , അഹ് ഋഷി ഞാനിപ്പോൾ വിളിച്ചത്, നമ്മുടെ ട്രിവാൻഡ്രം ബ്രാഞ്ചിലെക്ക് പുതിയ
ട്രൈനീസിന്റെ ടീം ലീഡർ ആയി തനിക്കു ട്രാൻസ്ഫർ ആയിട്ടുണ്ട്. ഒരു 2 മാസത്തേക്ക്. ,
അത് കഴിഞ്ഞു തിരിച്ചു തന്റെ പഴേ പോസ്റ്റിലേക്ക് വരാം !..
താൻ എന്തു പറയുന്നു ഞാൻ അപ്രൂവ് ചെയ്യട്ടെ. “..
ഞാൻ അൽപ്പസമയം ചിന്തിച്ചു, ഇപ്പോഴത്തെ അവസ്ഥയിൽ മീരയെ face ചെയ്യാൻ പറ്റില്ല ഈ ഓഫർ
accept ചെയ്യുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.
“ഹലോ ഋഷി, താനെന്താ ഒന്നും മിണ്ടാത്തെ? തനിക്കു താൽപ്പര്യം ഇല്ലങ്കിൽ,
മറ്റാരെങ്കിലും അയക്കാം. “
“നോ,.. വേണ്ട സർ.. ഞാൻ പോകാൻ തയാറാണ് “..
“ഉറപ്പാണോ?.. എങ്കിൽ മോർണിംഗ് തന്നേ പുറപ്പെട്ടോളൂ.. ഇവിടുത്തെ ഫോര്മാലിറ്റീസ് ഞാൻ
നോക്കിക്കോളാം.. ok.. “
“ok. സർ.. “
അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു ഞാൻ പോയി ഫ്രഷ് ആയി.
തിരിച്ചുവന്നപ്പോഴേക്കും മീരയുടെ കുറെ മിസ്സ്കാൾസ്. , അപ്പോഴത്തെ മാനസികാവസ്ഥയിൽ
എനിക്ക് തിരിച്ചു വിളിക്കാൻ തോന്നിയില്ല…
എന്തായാലും രാവിലെ തിരുവനന്തപുരത്ത് എത്തണം…