മിഥുനം 9

അക്ബറിന്റെ ശിങ്കിടികൾ ആ ചെറുപ്പക്കാരനെ ലോക്കറ്റ് ചെയ്തു കഴിഞ്ഞിരുന്നു…

?????????????????

ഇതേ സമയം മീരയുടെ വീട്..

താരക്കും അമ്മക്കും സാമാന്യം നല്ല രീതിയിൽ തന്നെ അടിയും തൊഴിയും കിട്ടിയിരുന്നു…
അത് കൊണ്ട് തന്നേ അവർ ഭയന്നു മുറിക്കുള്ളിൽ ആയിരുന്നു..

അപ്പോഴാണ് വേലക്കാരി താരയുടെയും അമ്മയുടെയും അടുത്തേക്ക് വന്നത്..

“കൊച്ചമ്മേ…. ”

റൂമിന്റെ വാതിക്കൽ നിന്നും അവർ വിളിച്ചു..

“എന്താ രമണി ”

വിളികേട്ടതും കരഞ്ഞു തളർന്ന ശബ്ദത്തിൽ അവർ വിളികേട്ടു..

“രാഘവേട്ടൻ വന്നിട്ടുണ്ട് കൊച്ചമ്മയെ ഒന്ന് കാണാനൊന്ന് പറഞ്ഞു ”

“ഏഹ്….. അതെന്താ അദ്ദേഹം ഇല്ലേ ഉമ്മറത്തു… ”

” ഇല്ല കൊച്ചമ്മേ, രാഘവേട്ടൻ ഒറ്റക്കാണ് തിരിച്ചു വന്നത്.. ”

അത് കേട്ടത് അവർ കട്ടിലിൽ നിന്നും ചാടിയിറങ്ങി ഉമ്മറത്തേക്ക് ചെന്നു…

തന്റെ ഭർത്താവിനെ കുറിച്ച് അറിയാവുന്നത് കൊണ്ടും, ഇപ്പോൾ അദ്ദേഹം ഇവിടെ ഇല്ല എന്ന
വിവരവും, അവരെ നല്ലതുപോലെ ഭയപ്പെടുത്തി കഴിഞ്ഞിരുന്നു.

“എന്താ… എന്താ രാഘവ.. എന്തെ അദ്ദേഹം എവിടെ… ”

ഓടിക്കിതച്ചു വന്നു വാതിൽ പടിയിൽ പിടിച്ചുനിന്നു അവർ ചോദിച്ചു..

” എനിക്ക് അറിയില്ല കൊച്ചമ്മേ…… മുതലാളി എവിടേക്കോ പോയിരിക്കുകയാ എന്നോട് ഒന്നും..
പറഞ്ഞില്ല “.

അത് കേട്ടതും അവരുടെ മുഖത്ത് ഭയം നിഴലിച്ചു…

“കൊച്ചമ്മേ.. ഞാൻ വന്നത്.. ”

അയ്യാളുടെ യാചന പോലുള്ള സ്വരം.. എന്തോ ചിന്തിച്ചു നിന്ന അവരെ സോബോധത്തിലേക്ക്
കൊണ്ടുവന്നു.

” പറയു രാഘവ…. ”

“ഞാനിന്ന് നേരത്തെ പൊക്കോട്ടെ… ”

“ഉം….. ”

അവർ ഒന്ന് മൂളുക മാത്രം ചെയ്തു എന്നിട്ട് അകത്തേക്ക് പോയി..

“എന്തിനാ അമ്മേ രാഘവേട്ടൻ വന്നത്….അച്ഛന്റെ എവിടെ ”

അവർ അകത്തു കയറിയുടൻ താരയുടെ ചോദ്യം വന്നിരുന്നു..

അവർ അത് കേട്ടു മിഴിച്ചു നിൽക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല….

“അമ്മേ… അമ്മേ… എന്താ അമ്മ ഒന്നും പറയാത്തത്.. രാഘവേട്ടൻ എന്താ പറഞ്ഞെ

.അച്ഛൻ എവിടെ. ”

തന്റെ ചോദ്യത്തിന് മറുപടി കിട്ടാതെ വന്നപ്പോൾ താര അവരെ ഒന്ന് കുലുക്കി വിളിച്ചു…

പെട്ടന്ന് അവർ ഞെട്ടി സ്വബോധത്തിലേക്ക് വന്നു…

പിന്നെ ഒരു അലർച്ചയിരുന്നു….

“അയ്യാൾ…. കൊല്ലും… എന്റെ മോളെ അയ്യാൾ കൊല്ലും…. ദുഷ്ടാന… കൊല്ലും ആയ്യാൾ കൊല്ലും….

പരസ്പരബന്ധമില്ലാതെ സംസാരിക്കുന്ന അമ്മയെ കണ്ടപ്പോൾ താര നല്ലത് പോലെ ഭയന്നിരുന്നു…
എന്താണ് ഉമ്മറത്തു സമ്പവിച്ചതെന്ന് അവൾ അറിഞ്ഞിരുന്നില്ല… വീണ്ടും അവൾ അമ്മയോട്
കാര്യം തിരക്കി…

“എന്റെ മോളെ കൊല്ലാന അയ്യാൾ പോയത്… അവളെ അയ്യാൾ കൊല്ലും… മോളെ മീരമോളെ
എങ്ങായെങ്കിലുമൊന്നു വിളിച്ചു എങ്ങോട്ടെങ്കിലും.. ഒന്ന് രക്ഷ പെടാൻ പറ.. “…

അത്രയും പറഞ്ഞവർ താരയുടെ മാറിലേക്ക് ചാഞ്ഞു പൊട്ടി കരഞ്ഞു..

അമ്മ പറഞ്ഞതിൽ നിന്നും അച്ഛൻ പോയിരിക്കുന്നത് മീരയുടെ അടുത്തേക്കാണെന്നു താരക്ക്
മനസ്സിലായി… അവൾക്കു എന്തു ചെയ്യണമെന്ന ഒരു പിടിയും കിട്ടിയില്ല.. മീരയുടെ
കൂട്ടുകാരുടെ നമ്പർ ഒന്നും അവളുടെ പക്കൽ ഇല്ലതാനും..

ഉടൻ തന്നേ അവൾ അമ്മയേം കൂട്ടി മുകളിലെ മീരയുടെ മുറിയിലേക്ക് ചെന്നു.. അവിടെനിന്നും
ആരുടെയെങ്കിലും നമ്പർ കിട്ടിയാലോ എന്ന പ്രതീക്ഷയിൽ..

റൂമിലേക്ക്‌ കടക്കുമ്പോൾ തന്നേ അവരൊന്നും ഞെട്ടി.. ആ റൂം മൊത്തത്തിൽ ആരോ അരിച്ചു
പെറുക്കിയിരിക്കുന്നു…. അത് ചെയ്തത് തന്റെ അച്ഛൻ ആണെന്ന് അവൾക്കു മനസ്സിലായി….

പെട്ടന്നാണ് അവിടെ തുറന്നു കിടക്കുന്ന ഒരു ഫയൽ അവളുടെ സ്രെദ്ധയിൽ പെട്ടത്.

അവൾ ആ ഫയൽ എടുത്തു നോക്കി.. ശേഷം ഒരു ഞെട്ടലോടെ അവൾ ആ റൂം മുഴുവൻ അവൾ അരിച്ചു
പെറുക്കി പക്ഷേ അവൾ തേടിയത് അവിടെങ്ങും ഇല്ലായിരുന്നു… അതോടെ മീരയുടെ ദേഹം ആസകലം
വിറക്കാനും ശരീരം വിയർക്കുവാനും തുടങ്ങി.. എന്താണ് സമ്പവിക്കുന്നത് എന്ന് അറിയാത്ത
അവളുടെ അമ്മ അവളെ നോക്കി നിൽക്കുന്നു.. പെട്ടന്നവൾ പൊട്ടി കരഞ്ഞു കൊണ്ട് അമ്മയുടെ
നെച്ചിലേക്കു വീണു..

“അച്ഛൻ പോയിരിക്കുന്നത് മീരയുടെ അടുത്തേക്കല്ല,,.. അപകടത്തിലേക്കാണ് ”

താരയുടെ ഭാവമാറ്റം കണ്ടു പകച്ചു നിന്ന അവർക്കു അവൾ പറഞ്ഞതിന്റെ പൊരുൾ
മനസ്സിലായില്ല..

തന്റെ ദേഹത്തുനിന്നും താരയെ പിടിച്ചു അകറ്റി ആചാര്യത്തോടെ അവളുടെ മുഖത്തെ നോക്കി..

“നീ എന്താ ഈ പറയുന്നേ… എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.. “

“അച്ഛൻ ഋഷിയുടെ ഫോട്ടോ ആണെന്നും പറഞ്ഞു എടുത്ത് കൊണ്ട് പോയത്.. രാഹുലിന്റെ ഫോട്ടോയ…

അത് കേട്ടതോടെ അവർ ഞെട്ടി തരിച്ചു പിറകോട്ടു മാറി… പിന്നെ പൊട്ടി കരയാൻ തുടങ്ങി…..
അവർക്കു കൈ കാലുകളിൽ രക്തയോട്ടം നിലച്ചെന്ന അവസ്ഥയിലേക്ക് മാറി..

“മോളെ…. മോളെ…. അച്ഛനെ… വിളിക്ക്… എന്നിട്ട്… പറ…. ഒന്നും വേണ്ടാന്ന്… പറ അത് അച്ഛൻ
ഉദ്ദേശിക്കുന്നത് ആളല്ലെന്നു പറ… “..

ശ്വാസം എടുക്കാൻ വയ്യാതെ അവർ അത് എങ്ങനെയോ പറഞ്ഞു… ഒപ്പിച്ചു…

താര… തന്റെ കൈയിൽ ഇരുന്ന ഫോണിൽ നിന്നും അച്ഛന്റെ നമ്പർ ഡയൽ ചെയ്തു….

റിങ്ങ് ഉണ്ട് പക്ഷേ കട്ട്‌ ചെയ്യുകയാണ്… വീണ്ടും വിളിച്ചു… അപ്പോഴും കട്ട്‌ ചെയ്തു…
പിന്നെ ഫോൺ ഓഫ്‌ ആയി…….

“അച്ഛൻ ഫോൺ ഓഫ്‌ ആക്കിയമ്മേ “..

പിന്നെ അവിടെ ഒരു നിശബ്ദത ആയിരുന്നു.. എന്ത് ചെയ്യണം എന്നറിയാത്ത ഒരുതരം
പേടിപ്പിക്കുന്ന നിശാശബ്ദ..

?????????????????

എറണാകുളത്തെ ഒരു പ്രേമുഖ ഹോട്ടലിൽ.. 5 നിലയിലെ 234 നമ്പർ.. മുറിൽ.. തന്റെ മകളുടെ
കാമുകനെ കൊല്ലാൻ ഏൽപ്പിച്ച വാടക കൊലയാളിൽ നിന്നും വിവരം കിട്ടണം കാത്തിരിക്കുകയാണ്
മീരയുടെ അച്ഛൻ… കൂടെ കൃഷ്ണനും, ചന്ദ്രനും…

ഒരു ടേബിൾ ചുറ്റുമായി ഇരിക്കുകയാണ് അവർ മുന്നിലായി ആയിരങ്ങൾ വില വരുന്ന വിദേശ
മദ്യത്തിന്റെ പകുതി തീർന്ന കുപ്പി മൂവരുടെയും ചുണ്ടിൽ എരിയുന്ന ഫിൽറ്റർ സിഗെരെറ്റ്…

കണ്ണിൽ എരിയുന്ന പകയും കൊലവിളിക്കുന്ന ഒരുതരം മൃഗീയ ഭാവത്തിൽ അയ്യാൾ മദ്യം നിറച്ച
ഗ്ലാസ്‌ കളിയാക്കുന്നു.. ആ നേരം വന്ന ഫോൺ call കട്ട്‌ ചെയ്… ശേഷം സ്വിച്ച് ഓഫ്‌
ചെയ്തു ടേബിൾ മേൽ വെക്കുന്നു..

“അങ്ങുന്നേ നമ്മൾ കൊല്ലാൻ പോകുന്നവൻ ആരാ.. എന്തിനാ നമ്മളവനെ തീർക്കുന്നത്.. ”

മദ്യ ലഹരിയിലായിരുന്ന കൃഷ്ണൻ തന്റെ സംശയം ഉന്നയിച്ചു..

പെട്ടന്ന് തന്നേ ആ മനുഷ്യൻ… കൃഷ്ണന്റെ കോളറിൽ കുത്തിപ്പിടിച്ചു…

“നീ എന്നോട് ചോദിക്കാറായോ.. നായെ… എനിക്ക് വേണ്ടി കൊല്ലാനും തല്ലാനുമാണ് നിന്നെ
ഒക്കെ തീറ്റി പോറ്റുന്നത്, ആ നീയൊന്നും എന്നോട് ഒന്ന് ചോദിച്ചോണ്ട് വരണ്ട.. ഞാൻ
പറയും നീ ചെയ്യും. “കേട്ടോടാ നായെ “..

അതും പറഞ്ഞു അയ്യാൾ കൃഷ്ണനെ പിടിച്ചു തള്ളി ബാലൻസ് കിട്ടാതെ കൃഷ്ണൻ നിലത്തേക്ക്
തെറിച്ചുവീണു..

“എടാ കൃഷ്ണൻ… കുടുമ്പത്തിന്റെ അന്തസ്സ് നോക്കാതെ ഒരു കീഴാളത്തി പെണ്ണിനേം കെട്ടി
നാടുവിട്ട എന്റെ അനിയനെ പറ്റി.. നിനക്കു അറിയില്ലേ.. ”

നിലത്തു കിടക്കുന്ന കൃഷ്ണൻ അറിയാമെന്നു തലയാട്ടി..

“10 കൊല്ലം കഴിഞ്ഞു അവകാശം ചോദിച്ചു വന്ന അവനേം അവളേം… കുത്തി കീറുമ്പോഴും എന്നോട്
ഒരുത്തനും ചോദിച്ചില്ല എന്തിനാ കൊന്നെന്നു.. ”

അത് പറഞ്ഞു ആ മനുഷ്യൻ ഗ്ലാസിൽ നിറച്ചിരുന്നു മദ്യം അകത്താക്കി ഗ്ലാസ്‌ എറിഞ്ഞു
പൊട്ടിച്ചു എന്നിട്ട് പല്ലുകൾ കടിച്ചു കസ്സേരയിലേക്ക് ചാഞ്ഞു…

അപ്പോഴാണ് കൃഷ്ണന്റെ ഫോണിൽ…. അക്ബറിന്റെ call വന്നത്…

“എന്തായി അക്ബറെ “??

“ബായ് ആളെ സ്കെച്ച് ചെയ്ത്…സംഗതി അപ്പോഴേക്ക് ചെയ്യണം ”

അത് കേട്ട കൃഷ്ണൻ ചെവിൽ നിന്നും ഫോൺ എടുത്തിട്ട്.

“അങ്ങുന്നേ അക്ബർ അഹ്,, ആളെ സ്കെച്ച് ചെയ്ത്.. ഇനി എന്തു വേണമെന്ന് “..

കൃഷ്ണന്റെ ചോദ്യത്തിന്.. ഒരു നിമിഷം ആലോചിട്ടു …

“അവനെ എന്റെ മുന്നിലിട്ട് തീർക്കണം… ഇന്ന് വേണ്ട നാളെ… നാളെ അവൻ ഉണ്ടാവരുത്.. ”

മറുപടി കിട്ടിയ കൃഷ്ണൻ ഫോൺ വീണ്ടും തന്റെ കാതോട് ചേർത്തു..

“കേട്ടല്ലോ… അക്ബർ.. നാളെ.. ”

“ഒക്കെ ബായ്.. ”

മറു വശത്തു അക്ബറിന്റെ call അപ്പോഴേക്കും കട്ട്‌ ആയിരുന്നു….

?????????????????

ഈ സമയം ഹോസ്പിറ്റലിൽ അമ്മുവും കുഞ്ഞു സുഖമായി ഇരിക്കുന്നു.. വീട്ടിലേക്കു പോയ ജയ്
യും അഭിയും തിരികെ എത്തി… എല്ലാവരും നല്ല സന്തോഷത്തിലാണ്.. അമ്മുവിന് കൂട്ടായി
ഗൗരിയും,മീനുവും റൂമിൽ തന്നേ നിന്നു.. ഋഷിയും മീരയും കുഞ്ഞിനെ കണ്ടു കളിച്ചും
ചിരിച്ചും കുറെ നേരം അവിടെ നിന്നു..

അധികം ആൾക്കാർ നിലക്കാൻ സമ്മദിക്കാത്തതിനാൽ അവർ പെട്ടന്ന് തന്നേ റൂമിനു പുറത്തെ
ഇരിപ്പിടത്തിലേക്ക് വന്നു..

അവിടെ അഭിയും ജയ് യും ഉണ്ടായിരുന്നു..

“അല്ല ഋഷി ഈ ഒളിച്ചോടി കെട്ടുന്നവർക്കു പൊതുവെ പെൺകുഞ്ഞുങ്ങൾ ആണല്ലേ “??

ജയ് യുടെ ചോദ്യം കേട്ടു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും, അവന്റെ ചോദ്യത്തിന് ആണെന്ന്
തന്നേ മറുപടി പറഞ്ഞു..

“ആ കേട്ടോ അഭി മച്ചാനെ കൊടുത്ത നിങ്ങടെ കൊല്ലത്തും കിട്ടും….”

ജയ് പറഞ്ഞത് അഭിക്ക് അൽപ്പം വൈകിയാണ് മനസ്സിലായത്.. പക്ഷേ അവനു അതിനു ഒരു പുഞ്ചിരി
മാത്രമാണ് മറുപടി നൽകിയത്.. ഇതെല്ലാം കേട്ടു.. മീര നിന്നു ചിരിക്കുകയാണ്.. കൂടെ
ഞാനും..

അപ്പോഴാണ് മീര എന്റെ ചെവിൽ നമുക്ക് പുറത്തൊന്നും പോയാലോ എന്ന് പറഞ്ഞത്…

ഞാൻ ജയ് ഓട് കാര്യം പറഞ്ഞു കാറിന്റെ കീ ആയി പുറത്തേക്കു വന്നു.. ഇന്ന് എല്ലാവരും
ഹോസ്പിറ്റലിൽ ആണ്.. അതുകൊണ്ട് പ്രേതെകിച്ചു ആവശ്യങ്ങൾ ഒന്നും അവിടെ ഇല്ല..

“എവിടെക്കടോ പോവണ്ടേ “..

പുറത്ത് വന്നയുടൻ.. ഞാൻ മീരയോട് ചോദിച്ചു…

“താൻ വാ ഞാൻ പറയാം.. ”

അവൾ ഋഷിയെയും കൂട്ടി കാറിലേക്ക് കയറി..

ഋഷി കാർ സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക്കിറക്കി..

“എവിടെക്കടോ..?? ”

“ആലുവ… അവിടെ നമുക്ക് ഒരു ആളെ കാണണം “.

ആരെയെന്ന ചോദ്യം ഉന്നയിക്കയും മുൻപേ മീര.. ഒന്ന് നിവർന്നിരുന്നിട്ട് എന്നോട്
സംസാരിക്കാൻ തുടങ്ങി..

“നമ്മളിപ്പോൾ പോകുന്നത് എന്റെ ചേട്ടന്റെ അടുത്തേക്കാണ്.. ”

തുടരും…

സുഹൃത്തുക്കളെ അടുത്ത ഭാഗത്തോടെ.. മിഥുനം അവസാനിക്കും.. തെറ്റുകളും പോരായിമകളും
നിറഞ്ഞ ഈ കഥ നിങ്ങൾക്ക് അരോചകം ഉണർത്തിയെങ്കിൽ സദയം ക്ഷെമിക്കുക..

NB:ഒറ്റ കൈലെ എഴുത്ത് മൂലം അക്ഷര തെറ്റ് ഉണ്ട് ക്ഷെമിക്കണം
എന്ന്

അഭിമന്യു ശർമ്മ.48130cookie-checkമിഥുനം 9