മനയ്ക്കലെ വിശേഷങ്ങൾ

ഒരു പുതിയ സ്റ്റോറി ഇവിടെ തുടങ്ങുകയാണ് എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം…

രാവിലെ തന്നെ എങ്ങോട്ടാ കുട്ട്യേ …പിറകിൽ നിന്നും ആരുടെയോ ശബ്ദം കേട്ടു മായ തിരിഞ്ഞു നോക്കി വടയ്കെലെ രാഘവൻ അമ്മാവൻ… “”അമ്പലത്തിലേക്ക അമ്മാവ..ഇന്ന് ആയില്യം പൂജ അല്ലെ.. മകളുടെ നക്ഷത്രമാ ആയില്യം ഇവൾക്ക് വേണ്ടി ഒരു വഴിപാട് കഴിക്കണം””” അവൾ മകൾ മീനുവിന്റെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.. അയാൾ അവളെ ഒന്ന് അടിമുടി നോക്കി കൊണ്ടു പറഞ്ഞു.. “”ഞാനും അമ്പലത്തിലോട്ടാ.. മോള് നടക്..ഞാനുമുണ്ട്.. ” അയാൾ ആ പാട വരമ്പത്തു കൂടെ അവൾക്കു പിന്നിലായി നടന്നു… “‘മനു വിളിക്കാറില്ലേ.. മോളെ.. കുറെ ആയില്ലേ.. അവൻ പോയിട്ട്..””അയാൾ അവളുടെ പിന്നാപ്പുറം നോക്കി കൊണ്ട് പറഞ്ഞു… അവൾ പറഞ്ഞു.. “”മ്മ് വിളിക്കാറുണ്ട്.. അമ്മാവ..ഇടയ്ക്കൊക്കെ വിളിക്കും.. പിന്നെ ജോലി തിരക്കല്ലേ.. എപ്പോഴും അങ്ങനെ വിളിക്കാൻ പറ്റുവോ..സമയം കിട്ടുമ്പോൾ വിളിക്കും.”” അയാൾ പറഞ്ഞു…. “എന്തിനാ അവൻ ഇങ്ങനെ കഷ്ടപ്പെടുന്നെ തറവാട്ടിൽ ഒന്നും ഇല്ലാഞ്ഞിട്ടാണോ കാരണവന്മാർ കുന്നു കൂട്ടി വെച്ചിട്ടില്ലേ അവിടെ ആവിശ്യത്തിനു സ്വത്തുകൾ ഇല്ലേ…ഇങ്ങനെ പുറം നാട്ടിൽ പോയി കഷ്ടപെടണോ തങ്കം പോലുള്ള നിന്നെ ഇവിടെ ഇങ്ങനെ തനിച്ചാക്കിയിട്ട്.. അയാൾ മെല്ലെ അവളുടെ മനസ്സറിയാൻ ഒന്ന് ചൂണ്ട എറിഞ്ഞു… അമ്മാവന്റെ ചോദ്യത്തിന്റെ അർഥം മനസിലാകിയ അവൾ..അതിൽ നിന്നു ഒഴിഞ്ഞു മാറാനായി പറഞ്ഞു… “”അമ്മായിക്ക് സുഖമല്ലേ.. കാലുവേദനയൊക്കെ ഇപ്പൊ കുറവുണ്ടോ”

അയാൾ ആഗ്രഹിച്ച ഉത്തരം അല്ല അവളിൽ നിന്നും കിട്ടിയതെന്ന് അറിഞ്ഞപ്പോൾ അയാൾ ഒന്ന്.. മുഖം ചുളിച്ചു കൊണ്ട്.. പറഞ്ഞു.. “‘ഹോ അതൊക്കെ അങ്ങനെ പോകും മോളെ വയസായില്ലേ….ഇനി അങ്ങ് മുകളിലോട്ടു പോകാൻ ദൈവത്തെ പ്രാര്ഥിച്ചിരിക്കുവാ അതല്ലേ ഇനി പറ്റു…. അവൾ അത് കേട്ടു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. “”ഹോ അത്രയ്ക്കു വയസായിട്ടൊന്നുമില്ല..ചുമ്മാ.. അമ്മാവൻ ഓരോന്ന് പറയല്ലേ.. ഞങ്ങളൊക്കെ അങ്ങ് മേലോട്ടു പോയിട്ടേ അമ്മാവനൊക്കെ പോകുകയുള്ളു.. “” അവൾ അയാളുടെ ആയുസ്സിനെ വായ്ത്തി കൊണ്ട് പറഞ്ഞു… അയാൾ മെല്ലെ.. അവളുടെ കൈയിൽ അള്ളിപിടിച്ചിരിക്കുന്ന കുഞ്ഞിനെ നോക്കി കൊണ്ട് പറഞ്ഞു… “”മീനുട്ടി സ്കൂളിൽ പോകാൻ തുടങ്ങിയെന്നു കേട്ടല്ലോ പാട്ടൊക്കെ പഠിച്ചോ.”‘ മീനുട്ടി അയാളെ മെല്ലെ നോക്കി കൊണ്ട്.. തലയാട്ടി… അവർ അമ്പലത്തിനു അടുത്തെത്താറായി..എന്നതിന്.. സൂചനയായി.. ക്ഷേത്രത്തിലെ പാട്ടുകൾ.

. അവരുടെ ചെവിയിൽ മുഴങ്ങി… “അമ്മാവ..അമ്മാവൻ എന്താ അമ്പലത്തിലോട്ടു… അവൾ അറിയാനായി ചോദിച്ചു… “”ഒന്നുമില്ല കുട്ട്യേ എത്രയെന്നുവെച്ച വീട്ടിൽ ഇരിക്കുക ചുമ്മാ നടക്കാം എന്ന് വെച്ചു.. അപ്പൊ പിന്നെ നിന്നെ കണ്ടപ്പോൾ അമ്പലത്തിലേക്ക് തന്നെ പോകാം എന്ന് വെച്ചു… അയാൾ തന്റെ കണ്ണട എടുത്തു ഒന്ന് തുടച്ചു കൊണ്ട് പറഞ്ഞു… “”അല്ല കുട്ട്യേ.. നിനക്ക് ഒരു മകൾ അല്ലെ ഉള്ളു.. എന്താ.. നിർത്തിയോ..ഒരു കൂട്ടി മാത്രം മതി എന്നാണോ “” അയാൾ അവളെ ഒന്ന് ചുയ്ന്നു കൊണ്ട് ചോദിച്ചു… കിളവന്റെ ഓരോ ചോദ്യങ്ങൾ എന്തൊക്കെ അറിയണം.. നാശം.. അവൾ മനസ്സിൽ ചിന്തിച്ചു… എന്നാലും അയാളുടെ ചോദ്യത്തിന് മറുപടി എന്നോണം അവൾ പറഞ്ഞു.. “ഇല്ല അമ്മാവ..നിർത്തിയിട്ടൊന്നുമില്ല.. അദ്ദേഹം.. നാട്ടിൽ ഇല്ലല്ലോ.. പിന്നെ എങ്ങനെയാ.. അവൾ അറിയാതെ പറഞ്ഞു പോയി…

അയാൾ ആഗ്രഹിച്ച ഉത്തരം.. കിളവന്റെ വ്യാമോഹം.. “”മ്മ് ശരിയാ.. നിന്നെ പോലൊരു പെണ്ണിനെ ഇങ്ങനെ ഇവിടെ നിർത്തി ആരെങ്കിലും പോകുവോ.. അവനൊരു പോങ്ങൻ ..അല്ലാതെ എന്ത് പറയാൻ..അയാൾ നെടുവീർപെട്ടു.. അവൾക്കു അയാളുടെ പറഞ്ഞുള്ള പോക്ക് മനസിലായെന്ന വണ്ണം അവൾ പറഞ്ഞു… “അമ്മാവൻ മുന്പിൽ നടന്നോ…ഇപ്പോയ ഞാൻ ഓർത്തത്.. വടകേലേ രമണി ചേച്ചി..അമ്പലത്തിൽ വരാമെന്നു പറഞ്ഞിരുന്നു.. ഞാൻ ഒന്ന് വിളിക്കട്ടെ അമ്മാവൻ നടന്നോ… അയാൾക്കു തന്നെ ഒഴിവാക്കാൻ ആണെന്നു മനസിലായി.. എന്നാലും അത് ഭാവികാതെ അയാൾ പറഞ്ഞു… മ്മ് ശരി മോളെ.. മോള് രമണിയേയും കൂട്ടി വാ ഞാൻ നടക്കാം… അയാൾ മെല്ലെ ആ പാടവരമ്പിലൂടെ നടന്നു പോയി.. കിളവന്റെ ഓരോ മോഹങ്ങൾ എന്തൊക്കെയാ അറിയേണ്ടേ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുവാ.. എന്നിട്ടും ഇ വിചാരത്തിനു ഒരു കുറവും ഇല്ല..അവൾ അയാൾ നടന്നു നീങ്ങും വരെ അയാളെ നോക്കി കൊണ്ട് അവൾ അവിടെ നിന്നു… അയാൾ നടന്നു നീങ്ങിയെന്നു കണ്ടപ്പോൾ അവൾ മെല്ലെ മീനുട്ടിയുടെ കൈ പിടിച്ചു പതിയെ നടന്നു.. അവൾ അങ്ങനെ ക്ഷേത്രത്തിനു അടുത്തെത്തി… നല്ല ആളുകൾ ഉണ്ടായിരുന്നു അവിടം മുഴുവൻ കസവു സാരി ഉടുത്തു നിറയെ സ്ത്രീകളും കുട്ടികളും..ആകെ ഭക്തിമുഖരിതമായ അന്തരീക്ഷം… അവൾ പുറത്തു നിന്നു ഒന്ന് കൈകൂപ്പി തൊഴുത ശേഷം മെല്ലെ ക്ഷേത്രത്തിനു അകത്തേക്കു കയറി… 3വട്ടം നടയ്ക്കു ചുറ്റും വലം വെച്ചു തന്റെയും കുടുംബത്തിന്റെയും ആയുരാരോഗ്യത്തിനു വേണ്ടി പ്രാർത്ഥിച്ചു.. പതിയെ പുറത്തിറങ്ങി.. വഴിപാട് കൗണ്ടറിൽ ചെന്നു.. അവിടെ രസീത് മുറിക്കാൻ ഇരുന്ന ആളെ കണ്ടു അവൾ ഒന്ന് ഞെട്ടിപ്പോയി മായയുടെ പഴയകാല പ്രിയതമൻ രതീഷ് ആയിരുന്നു..അവന്റെ മുഖത്തും ആ ഞെട്ടൽ പ്രകടം ആയിരുന്നു അവൾ ഭയത്താലോ കുറ്റബോധത്താലോ മുഖം തായ്തി അവന്റെ മുഖത്തു നോക്കാതെ മെല്ലെ പറഞ്ഞു..

പേര് ;മീനാക്ഷി നക്ഷത്രം.. ആയില്യം..

അവൻ വിറക്കുന്ന കൈകളോടെ ആ രസീത് കുറ്റിയിൽ നിന്നും ഒരു പേപ്പറിൽ അത് എഴുതി മുറിച്ചു അവൾക്കു നേരെ നീട്ടി… തിരിഞ്ഞു പോകാൻ ഒരുങ്ങിയ.. അവളെ അവൻ വിളിച്ചു.. “”മായേ സുഖമാണൊ”” ആ വിളിയിൽ ഉണ്ടായിരുന്നു വർഷങ്ങൾ അഗാധമായി പ്രണയിച്ച.. ഒരു കാമുകന്റെ മനസിലെ രോദനം .. അവൾ ഒന്ന് മൂളി..”” മ്മ്മ്.”സുഖം.. “”മോളുട്ടി എന്താ പേര് അവൻ മീനുവിനെ നോക്കി കൊണ്ട് പറഞ്ഞു.. “” “”മീനാക്ഷി അവൾ അയാളെ നോക്കി കൊണ്ട് മറുപടി കൊടുത്തു.. മായ മെല്ലെ മീനുവിന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് നടന്നു… ക്ഷേത്രത്തിന്റെ പടവുകൾ ഇറങ്ങുമ്പോൾ അവൾ അറിയാതെ.. തന്റെ പ്രണയകാലം ഓർത്തു പോയി…

അന്ന് അവൾ 10ൽ പഠിക്കുന്നു… നാട്ടിലെ വലിയ പ്രമാണിയുടെ മകൾ. അതിസുന്ദരി പക്ഷെ.. അവളെ ഒന്ന് നോക്കാൻ പോലും ആർക്കും ധൈര്യം ഇല്ല… കാരണം ആ നാട്ടിലെ അത്രയും വലിയ കുടുംബമാണ് അവരുടേത് അവളെ ആരെങ്കിലും ഒന്ന് നോകിയെന്നു അറിഞ്ഞാൽ.. പിന്നെ അവന്റെ.. ഉടലിൽ തല കാണില്ല എന്നത് ഉറപ്പാണെന്ന് നോക്കാൻ പോകുന്നവർക്ക് അറിയാം … ആരും നോക്കാനില്ലെങ്കിൽ പിന്നെ എന്തിനാ ഇ സൗന്ദര്യം എന്ന് പലപ്പോഴും അവൾ ചിന്തിച്ചിട്ടുണ്ട്… പക്ഷെ ആ വെല്ലുവിളി ഏറ്റെടുത്തു ഒരുവൻ അവളോട്‌ സ്നേഹാഭ്യർത്ഥ നടത്തി അവനാണ് രതീഷ്.. അവളിന്നും ഓർക്കുന്നു… കൂട്ടുകാരി സന്ധ്യയും താനും സ്കൂളിലെകു നടന്നു പോകും വഴിയിൽ എന്നും നിൽക്കാറുള്ള ഒരു ചെറുപ്പകാരൻ ഒരിക്കലും പ്രതിഷിച്ചിരുന്നില്ല അവൾ തന്നെ കാണാനാണ് അവൻ അവിടെ എന്നും നിന്നിരുന്നതെന്ന്.. ആ ദിവസം അവർ പോകുമ്പോൾ അവൻ മെല്ലെ പിറകിൽ നിന്നും അവൻ വിളിച്ചു… “”മായേ.. ഒന്ന് നിൽക്കുവോ.. ആ സ്വരം കേട്ടു അവൾ തിരിഞ്ഞു കൊണ്ട് അവനോടു ചോദിച്ചു…

“”എന്താ.. എന്ത് വേണം.. അവളുടെ വാക്കു കേട്ടപ്പോൾ തന്നെ അവന്റെ പകുതി ജീവൻ അങ്ങ് പോയി.. എന്നാലും ധൈര്യം സംഭരിച്ചു… കൈയിൽ ഉണ്ടായിരുന്ന…വെള്ള പേപ്പർ അവൾക്കു നേരെ നീട്ടി..കൊണ്ട് പറഞ്ഞു.. “ഇത്‌ എന്റെ ജീവന.. കിറി കളയരുത്.. ഇഷ്ടമില്ലെങ്കിൽ പറഞ്ഞാൽ മതി… ഇതു തരാനായി കുറെ ദിവസമായി ഞാൻ ഇവിടെ നില്കുന്നു…. വായിച്ചിട്ടു മറുപടി തരണം..അവൻ തന്റെ ആത്മഗതം അറിയിച്ചു.. സംഗതി പിടികിട്ടിയെന്നോണം അവൾ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.. ധാ നീ തന്നെ വെച്ചോ..എന്റെ അച്ഛൻ അറിഞ്ഞാൽ ഉണ്ടല്ലോ നിന്നെ കൊന്നു കളയും… അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു… നിനക്ക് വേണ്ടി മരിക്കാനും ഞാൻ തയാർ ആണ്.. അത്രയ്ക്കും ഇഷ്ടമ എനിക്ക് നിന്നെ… അവൻ തന്റെ മനസ് തുറന്നു… അവൾ ആ കടലാസ് അവന്റെ മുഖതെക്ക് എറിഞ്ഞു കൊണ്ട്.. സന്ധ്യയെയും കൂട്ടി നടന്നു… അവൻ വിഷമത്തോടെയും കുറച്ചു ദെയ്‌ശ്യയത്തോടെയും ആ ലെറ്റർ എടുത്തു.. അവളെ തന്നെ… നോക്കി..എന്നാലും.. അവൻ പിൻമാറാൻ തയാറല്ലായിരുന്നു.. പിറ്റേ ദിവസവും രാവിലെ തന്നെ അവൻ ആ വഴിയിൽ അവളെ കാത്തു നിന്നു… അന്ന് അവൾ ഒന്നും മിണ്ടാതെ..അവനെ നോക്കുക പോലും ചെയ്യാതെ കടന്നു പോയി… അങ്ങനെ ഇ നിൽപ്പ് എന്നും തുടർന്നപോൾ അറിയാതെയെങ്കിലും അവളുടെ മനസിന്റെ ഒരു കോണിൽ അവൻ സ്ഥാനം പിടിച്ചു… അവൾ ഒരു ദിവസം സ്കൂളിൽ പോകും വഴി സ്ഥിരം അവൻ നിൽക്കുന്ന സ്ഥലത്തു എത്തിയപ്പോൾ അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവന്റെ അടുത്ത് ചെന്നു… അവന്റെ മുഖം ഭയത്താൽ വിറച്ചു ഒരു അടി പ്രതിക്ഷിച്ചു അവൻ നിന്നു…

“എന്തിനാ എന്നെ ഇങ്ങനെ സ്നേഹികണെ…എന്റെ ഇ സൗന്ദര്യം കണ്ടിട്ടാണോ.. ആണെങ്കിൽ അത് വേണ്ടാട്ടോ… അവൾ തുറന്നു പറഞ്ഞു.. അവൻ എന്ത് പറയണം എന്നറിയാതെ നിന്നു… “ഡോ തന്നോടാ ഞാൻ ചോദിച്ചേ.. എന്താ മറുപടി ഒന്നുമില്ലേ… അവൻ മെല്ലെ സ്വരം തായ്തി പറഞ്ഞു….അറിയില്ല.. താൻ എന്റെ മനസ്സിൽ നിന്നും മായുന്നില്ല.. നിന്നെ എനിക്ക് മറക്കാൻ ആവില്ല… മറക്കാൻ.. ശ്രമിച്ചു.. നീ.. എന്നെ പലപ്പോഴും അവഗണിച്ചപ്പോഴും..മറക്കാൻ ശ്രമിച്ചതാ.. പക്ഷെ പറ്റുന്നില്ല അത്രയ്കും നീ എന്റെ മനസ്സിൽ ഉറച്ചു പോയി… അവൻ തന്റെ സ്നേഹം തുറന്നു കാട്ടി.. അവൾ മെല്ലെ ഒന്ന് മെല്ലെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. അത്രയ്ക്കു ഇഷ്ടമാണോ.. എന്നെ.. അവൻ ഒന്ന് മൂളി.. മ്മ്.. അവൾ വീണ്ടും.. ഒന്ന് ആവർത്തിച്ചു.. “ശരിക്കും.”. അവൻ ഒന്ന് അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.. ശരിക്കും… അവൾ മെല്ലെ പറഞ്ഞു.. എന്നാൽ.. ഇനി..ഇ കുറുമ്പനെ എനിക്കും ഇഷ്ട്ടമാ… അവൾ അതും പറഞ്ഞു.. കൊണ്ട്.. സന്ധ്യയുടെ അടുത്തേക് ഓടി.. ആയിരം പൂത്തിരി ഒരുമിച്ചു കത്തിയ പ്രതീതിയിൽ അവൻ നിന്നു.. പിന്നെ അങ്ങോട്ടു പ്രണയത്തിന്റെ ഒരു വേലിയേറ്റം ആയിരുന്നു സ്കൂളിൽ പോകും വഴിയും അവധി ദിവസങ്ങളിലും അവർ ആരും അറിയാതെ കണ്ടു.. പക്ഷെ അവരുടെ ആ ഒളിച്ചു കളി ഒരു ദിവസം പിടിക്കപ്പെട്ടു… ഒരു അവധി ദിവസം വൈകുന്നേരം അവൻ അവളെ എന്നും കാണാറുള്ള വാഴത്തോപ്പിൽ അവൾ ചെന്നു…. അവൻ അവിടെ അവളെയും കാത്തു നില്പുണ്ടായിരുന്നു… “”എന്താ ഇത്ര താമസിച്ചേ ഞാൻ ഏത്ര സമയമായി നില്കുന്നു എന്നറിയോ..” അവൾ പറഞ്ഞു.. “”അമ്മ.. ഉണ്ടായിരുന്നു.. ആരും കാണാതെ വരണ്ടേ… കണ്ടാൽ തീർന്നില്ലേ”” അവൻ പറഞ്ഞു.. “”മായേ ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുവോ.””” അവൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു…

അവൾ അവന്റെ ആഗ്രഹം മനസിലാകാതെ പറഞ്ഞു.. “”എന്താ കാര്യം.. വേഗം പറ.. എന്നെ കണ്ടിലെൽ അവിടെ അന്വേഷിക്കും.” അവൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു.. “ഞാനൊന്നു ഉമ്മ വെച്ചോട്ടെ ഇ കവിളത്ത്‌..

അവൾ അത് കേട്ടു നാണിച്ചു കൊണ്ട് പറഞ്ഞു..” അയ്യേ എനിക്കതൊന്നും ഇഷ്ടല്ല്യ.. അതൊന്നും വേണ്ടാട്ടോ.. “” അവൾ നാണത്താൽ മുഖം തായ്തി.. അവൻ പറഞ്ഞു… “പിന്നെ ആരും ചെയാത്തതല്ലേ…ഒരു പ്രാവിശ്യം മാത്രം..അതും പറഞ്ഞു. അവൻ അവളുടെ മുഖത്തേക് തന്റെ മുഖം അമർത്തി.. ആ തുടുത്ത കവിളിൽ തന്റെ ചുണ്ട് ചേർത്ത്..പതിയെ ഒരു ചുടു ചുംബനം നൽകി അവൾ ആ ചുംബനത്തെ എതിരേറ്റു കണ്ണുകൾ അടച്ചു നിന്നു.. അവൻ അവളെ ഇറുകി പുണർന്നു… അപ്പോഴാണ് വാഴത്തോപ്പിലെക് അവിടുത്തെ കാര്യസ്ഥൻ അച്യുതൻ വന്നത്.. അവരുടെ വാരിപുണർന്നുള്ള നില്പ് കണ്ടപ്പോൾ അയാളുടെ.. രക്തം തിളച്ചു… “”ഡാ….എന്തടാ നീ ഇ കാണിക്കുന്നേ നായെ..നിന്നെ ഞാൻ… അയാൾ.. പാഞ്ഞു കൊണ്ട് അടുത്തു.. അവർ ആ കാഴ്ച കണ്ടു ഭയത്താൽ തരിച്ചു നിന്നു… അയാൾ അവനെ അടിക്കാനായി ഒരുങ്ങിയപ്പോൾ അവൾ അയാളെ തടുത്തു കൊണ്ട് മുൻപിൽ നിന്നു.. “”ഡാ നീ ഓടിക്കോ.. ഇവിടെ.. നിൽക്കേണ്ട.. അവൾ അയാളെ തടഞ്ഞു കൊണ്ട് അവനെ രക്ഷിക്കാൻ ശ്രമിച്ചു… ആ അവസരത്തിൽ അവൻ ആ വാഴത്തോപ്പിലൂടെ ഓടി മറഞ്ഞു.. “മോളെ ഇതു നിന്റെ അച്ഛൻ അറിഞ്ഞാൽ ഉണ്ടല്ലോ കൊന്നു കുഴിച്ചു മൂടും” അവൾ അയാളുടെ കാല് പിടിച്ചു കൊണ്ട് പറഞ്ഞു.. “എന്നോട് പൊറുക്കണം അച്ഛൻ അറിയരുത് ” അവൾ കരഞ്ഞു കൊണ്ട് അയാളോട് അപേക്ഷിച്ചു… അയാൾ പറഞ്ഞു.. “മോളെ ഞാൻ ഇതു പറയാതിരുന്നാൽ അത് നിന്റെ അച്ഛനോടും കുടുംബത്തോടും ചെയുന്ന അപരാധം ആയിപോകും.. ഉണ്ട ചോറിന് നന്ദി ഇല്ലാത്തവനായി പോകും.. അത് കൊണ്ട് എനിക്ക് പറയാതിരിക്കാൻ പറ്റില്ല… . അവളുടെ.. അപേക്ഷ.. അയാൾ കൈകൊള്ളാതെ . അയാൾ.. നേരെ.. കോവിലകത്തേക്കു ചെന്നു..

ചാരു കസേരയിൽ ഇരുന്നു..വെറ്റില മുറുകുകയായിരുന്നു .. രാമൻ നായർ മായയുടെ അച്ഛൻ… അച്യുതൻ മെല്ലെ.. തായ്യ്ന്നു കുമ്പിട്ടു അയാളുടെ മുമ്പിൽ നിന്നു.. “”എന്താ അച്യുത..വാഴതോപ്പിൽ ചെന്നിട്ടു എന്താ ഇത്ര വേഗം വന്നേ.. ജോലിക്കാർ ഒന്നും വന്നില്ലേ.. അച്യുതൻ മെല്ലെ.. കൈ കൊണ്ട് തല ചൊറിഞ്ഞു..കൊണ്ട് പറഞ്ഞു.. “”തമ്പ്രാനെ അത്.. ഒരു ചെറിയ.. പ്രശ്നം ഉണ്ട്….അറിഞ്ഞാൽ തമ്പ്രാൻ..പ്രശ്നം വല്ലതും ഉണ്ടാകുമോ എന്ന എനിക്ക് പേടി.. അത് കേട്ടു രാമൻ നായർ രോഷാകുലനായി പറഞ്ഞു.. നിന്നു ചെലകാണ്ട് കാര്യം പറയെടാ…”” അച്യുതൻ മെല്ലെ പറഞ്ഞു “അത് തമ്പ്രാനെ..തമ്പ്രാന്റെ മോളും പിന്നെ ഒരു ചെക്കനും കൂടി നമ്മുടെ വാഴത്തോപ്പിൽ ഞാൻ കാണാൻ പാടില്ലാത്ത ഒരു കാഴ്ച ഞാൻ കണ്ടു… അത്കേട്ടതും ചാടി എഴുന്നേറ്റു രാമൻ നായർ പറഞ്ഞു… “”ഡാ.. നായെ.. എന്റെ മോളെ കുറിച്ച് അനാവശ്യം പറയുന്നോ… അത് കേട്ടതും അച്യുതൻ പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു… “”അയ്യോ തമ്പ്രാനെ ഞാൻ കണ്ടത് പറഞ്ഞെന്നെയുള്ളൂ… വേറെ ആരേലും ഇത്‌ അറിയും മുൻപ് ആ ചെക്കനെ ഒതുക്കണം തമ്പ്രാനെ… രാമൻ നായർ ദെയ്‌ഷ്യം കൊണ്ട് വിറച്ചു കൊണ്ട് പറഞ്ഞു.. എന്റെ മോളെ.. നോക്കാൻ മാത്രം ധൈര്യമുള്ള ഏതവനാഡാ.. ഇ നാട്ടിൽ ഉള്ളത് കൊത്തി നുറുക്കും ഞാൻ അവനെ”” അച്യുതൻ മെല്ലെ പറഞ്ഞു.. “”തമ്പ്രാനെ ഇ അടിയന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നത് ഞാൻ പറയാം.. ഇപ്പോൾ അവനെ എന്തെങ്കിലും ചെയ്താൽ തമ്പ്രാന്റെ മോളും എന്തേലും കടും കൈ ചെയ്യും..അത്രയ്ക്കും അവരുടെ ബന്ധം അടുത്ത് കഴിഞ്ഞു.. എന്ന എനിക്ക് തോന്നുന്നേ അതിനേക്കാൾ നല്ലത്.. അവനെ.. ഇവിടെ നിന്നും നാടു കടത്തുന്നതാണ്..അവൻ ആരാണെന്നും എവിടുള്ളവൻ ആണെന്നും ഞാൻ കണ്ടു പിടികാം എന്നിട്ട് എത്രയും പെട്ടന്ന് ഞാൻ അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാം…അവനെ കാണാതാവുമ്പോൾ തമ്പ്രാട്ടി കൊച്ചിന്റെ മനസ്സിൽ നിന്നും അവൻ മഞ്ഞോളും.. അതല്ലേ നല്ലത്..

തമ്പ്രാൻ കൊച്ചിനെ വയകൊന്നും പറയേണ്ട..അവനെ..ആ മനസ്സിൽ നിന്നും പറിച്ചെറിയാനുള്ള വഴി എനിക്കറിയാം.. തമ്പ്രാൻ.. രാമൻ പറഞ്ഞു.. “”എങ്കിൽ ശരി.. ഒരാള് പോലും അറിയാതെ.. അവനെ.. ഇവിടുന്നു.. നാടു കടത്തിയേക്.. വഴങ്ങിയില്ലെങ്കിൽ കൊന്നു പൊട്ടകിണറ്റിൽ തായ്തിയെക് ഒന്നും നോക്കേണ്ട… അയാൾ ആജ്ഞാപിച്ചു.. അപ്പോയെക്കും മായ.. അവിടേക്കു വന്നു.. ഒന്ന് മിണ്ടാതെ അകത്തേക്കു പോയ മായയക് അച്ഛന്റെ കണ്ണിലെ അഗ്നി കാണാമായിരുന്നു… അവൾ ഭയത്താൽ വിറച്ചു.. അച്യുതൻ എല്ലാം പറഞ്ഞു കാണുമെന്നു അവൾക്കു ഉറപ്പായിരുന്നു….

രതീഷിൻറെ വീടും അവനെയും കണ്ടെത്താൻ ..അച്യുതന് നിഷ്പ്രായാസം കഴിഞ്ഞു… പറഞ്ഞപോലെ തന്നെ… കുറച്ചു ഭിഷണി പെടുത്തിയിട്ടാണെകിലും അയാൾ അയാളുടെ ഉദ്ദേശം നടപ്പിലാക്കി.. അവനെ അയാൾ നാടു കടത്തിപ്പിച്ചു.. മായയോട് അച്യുതൻ ഒരു കള്ളവും പറഞ്ഞു…അവനെ അന്വേഷിച്ചു ചെല്ലും മുന്പേ അവൻ നാടുവിട്ടിരുന്നു എന്ന്..പ്രായത്തിന്റെ വിവരകേട്‌ എന്ന് വിചാരിച്ചു …. പതിയെ ആണെങ്കിലും അവൾ എല്ലാം മറന്നു.. കാലങ്ങൾക് ശേഷം ഒരു ഗള്ഫ്കാരന്റെ ആലോചന വന്നപ്പോൾ അവൾ അയാൾക് കഴുത്തുനീട്ടി കൊടുത്തു..പിന്നെ ഇന്നാണ് രതീഷിനെ കാണുന്നത്..

“‘അമ്മേ എനിക്കാ ബലൂൺ വാങ്ങിച്ചു തരുവോ…… “‘

മീനുട്ടി തന്റെ സാരിയിൽ പിടിച്ചു വലിച്ചപ്പോഴാണ് മായ ചിന്തയിൽ നിന്നും ഉണർന്നത്.. “എന്തിനാ മോളെ ബലൂൺ അത് ഇപ്പൊ തന്നെ പൊട്ടിക്കാൻ അല്ലെ.. വീട്ടിൽ ഇഷ്ടം പോലെ കളിപ്പാട്ടങ്ങൾ ഇല്ലേ..പിന്നെ.. എന്തിനാ.”മായ വെറുതെ കാശ് കളയേണ്ടല്ലോ എന്ന് വിചാരിച്ചു അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കി.. മീനുട്ടി മായയുടെ സാരി പിടിച്ചു വലിച്ചു കരയാൻ തുടങ്ങി.. “”എനിക്ക് വേണം വാങ്ങിച്ചു താ..”

അവൾ ശാട്യം പിടിച്ചു.. മായയ്ക്ക് തന്റെ സാരി അഴിഞ്ഞു പോകാതിരിക്കാൻ ഒന്ന് ബലമായി അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.. “സാരി വലികല്ലെ മോളേ ഞാൻ വാങ്ങിച്ചു തരാം വിട് കരയാതെ ഇരിക്… അവൾ വേറെ വഴി ഇല്ലാതെ അവൾക്കു ഒരു ബലൂൺ വാങ്ങിച്ചു കൊടുത്തു… അത് കിട്ടിയപ്പോൾ മീനുട്ടികു സന്ദോഷമായി.. അവൾ ബലൂൺ എടുത്തു തട്ടി കളിച്ചു കൊണ്ട് മെല്ലെ നടന്നു.. നെൽവയൽ പാടത്ത്‌ എത്തിയതും.. ദേ മുന്പിൽ നില്കുന്നു രാഘവൻ അമ്മാവൻ.. “നാശം കിളവൻ ഇതുവരെ പോയില്ലേ.. ഇനി വീടെത്തും വരെ.. ഒലിപ്പീരു ആയിരിക്കുമല്ലോ..ദൈവമേ.. അവൾ സ്വയം മനസ്സിൽ പുലമ്പി.. “”എന്താ മോളുട്ടി തമ്പാച്ചീകു തൊഴുതോ.. എന്താ തമ്പാച്ചിയോട് പറഞ്ഞെ… അയാൾ മീനുട്ടിയോടു പറഞ്ഞു.. അവൾ ആ ബലൂണിൽ കളിച്ചുകൊണ്ടിരിക്കെ അയാളുടെ വാക്കു പോലും കേട്ടില്ല…. “എന്താ മോളെ.. മുത്തശ്ശൻ ചോദിച്ചിട്ട് ഒന്നും പറയാതെ.. മായ.. മെല്ലെ മീനുട്ടിയോടു പറഞ്ഞു.. മീനുട്ടി മെല്ലെ അയാളെ നോക്കി.. വീണ്ടും നമ്മൾ ഇ ലോകത്ത് അല്ലെ.. എന്ന ഭാവത്തിൽ.. അവൾ ബലൂൺ തട്ടി കളിക്കാൻ തുടങ്ങി… മായ മെല്ലെ അയാളോട് ചിരിച്ചു കൊണ്ട് പറഞ്ഞു.. അവൾ ഇങ്ങനെയ.. എന്തേലും കളിക്കാൻ കിട്ടിയാൽ പിന്നെ അതിൽ തന്നെയ ചിന്ത… അയാൾ ഒന്ന് മൂളി കൊണ്ട് പറഞ്ഞു.. മ്മ്.. പിന്നെ എന്തുണ്ട് മോളെ മനയ്ക്കലെ വിശേഷങ്ങൾ.. എല്ലാവർക്കും സുഖമല്ലേ.. കാവ്യ മോള് കെട്ടിയവനുമായി ഉടക്കി വീട്ടിൽ വന്നു നില്കുന്നു എന്നൊരു കരകമ്പി കെട്ടു ശരിയാണോ മോളെ..”‘ മായ മെല്ലെ പാടവരമ്പത്തു കൂടെ വീയാതെ നോക്കി നടക്കുന്നതിനു ഇടയിൽ പറഞ്ഞു.. “മ്മ് വീട്ടിൽ വന്നിട്ടുണ്ട് അമ്മാവ..എന്തോ.. അറിയില്ല അമ്മായി അമ്മ ശരിയല്ല എന്നൊക്കെയ പറയുന്നെ സത്യാവസ്ഥ ആർക്കറിയാം… അയാൾ മെല്ലെ പറഞ്ഞു..

പിന്നെ.. ഭവ്യ മോളോൾക്ക് കല്യാണ്ണാലോചനയൊക്കെ വരുന്നുണ്ടോ.. മായ പറഞ്ഞു.. “‘മ്മ് കുറെ വന്നു.. പക്ഷെ അവൾക്കു താല്പര്യം ഇല്ല.. പഠിപ്പുകഴിഞ്ഞിട്ടു മതി കല്യാണം എന്ന അവളു പറയുന്നേ… അവൾക്കു സമ്മതം ഇല്ലെങ്കിൽ പിന്നെ എങ്ങനെ നടതാനാ.. അയാൾ പറഞ്ഞു… ” പിന്നെ..എപ്പോൾ നടതാനാ.. എപ്പോൾ തന്നെ പ്രായം 20കഴിഞ്ഞില്ലേ ഇപ്പോയല്ലാതെ പിന്നെ വയസായിട്ടു കെട്ടാനാന്നോ… മായ പറഞ്ഞു.. മ്മ് അതൊക്കെ അങ്ങനെ പോകുന്നു.. അവൾ അയാളെ ഒഴിവാക്കാൻ ഒന്ന് സംസാരം തണുപിച്ചു… അയാൾ എന്നാലും ഒഴിവാകാനുള്ള ഭാവം ഇല്ലായിരുന്നു.. “”അല്ല മോളെ.. പിന്നെ.. നീ.. എന്താ..ഇങ്ങനെ മെലിഞ്ഞു പോയെ.. ഞാൻ കഴിഞ്ഞ പ്രാവിശ്യം കാണുമ്പോൾ നല്ല തടി ഉണ്ടായിരുന്നല്ലോ.. എന്ത് പറ്റി ഭക്ഷണം ഒന്നും കഴിക്കാറില്ലേ അയാൾ തന്റെ സംഭാഷണം അവളുടെ ശരീരത്തിലേക്കു തിരിച്ചു മാറ്റി.. അയാളുടെ വാക്കു കേട്ടപ്പോൾ അവൾക്കു..മനസ്സിൽ നല്ല.. ദേഷ്യം വന്നെങ്കിലും പുറത്തു കാണിക്കാതെ പറഞ്ഞു.. “”ഓ.. എന്ത് തടി അമ്മാവ..ഇത്ര പോരെ ഇതുതന്നെ അധികം ആണെന്ന എനിക്ക് തോന്നുന്നേ… പിന്നെ അമ്മാവന്റെ മക്കൾകും മരുമക്കൾകും സുഖം തന്നെയല്ലേ.. അവൾ അയാളുടെ സംസാരം വഴിതിരിച്ചു വിട്ടു… അയാൾ മെല്ലെ പറഞ്ഞു… “മ്മ് അവർക്കൊക്കെ സുഖമ നമ്മുക്ക് അല്ലെ സുഖകേടു പ്രായമായ മക്കൾക്കു..പോലും മക്കൾക്കു പോലും വേണ്ടല്ലോ.. മരുമകളുടെ വാക്കു കേട്ടു നടക്കുന്ന പെണ്ണ്കോന്തൻ മാരായിപോയി മകളോകെ..വയസായാൽ എല്ലാവരുടെയും അവസ്ഥ ഇതാ പറഞ്ഞിട്ട് കാര്യമില്ല..

അയാൾ നെടുവീർപെട്ടു… മായ അയാളെ സമാധാനീപിക്കാൻ എന്ന പോലെ പറഞ്ഞു.. “അതൊക്കെ വെറുതെ തോന്നുന്നതാ അമ്മാവ..അവർക്കൊക്കെ തിരക്കല്ലേ… എപ്പോഴും അമ്മാവനെയും ശ്രദ്ധിച്ചിരിക്കാൻ പറ്റുവോ.. അവർക്കു അവരുടെ കാര്യം നോക്കണ്ടേ… അയാൾ പറഞ്ഞു… “മ്മ് നിന്റെ അമ്മയും ഞാനുമൊക്കെ മരിക്കും വരെ..ഒരു.. പരാതിയും അറിയികാതെയ.. എന്റെ അച്ഛനെയും അമ്മയെയും നോക്കിയത്.. പറഞ്ഞിട്ട് കാര്യമില്ല ഇന്നത്തെ കാലത്തു മക്കളിൽ നിന്നും ഇതൊക്കെ പ്രതിക്ഷീച്ചാൽ മതി.. അയാൾക്കു പോകാനുള്ള വഴി എത്തിയപ്പോൾ അയാൾ പറഞ്ഞു.. എന്ന ഞാൻ പോട്ടെ.. മോളെ.. മീനുട്ടി.. മൂത്തശൻ പോട്ടെ.. അയാൾ അവളെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.. “അമ്മാവൻ വീട്ടിലേക്കു വരുന്നില്ലേ” അവൾ ചോദിച്ചു… “”ഇല്ല മോളെ വേറൊരു ദിവസം വരാം.. വീട്ടിൽ പിടിപതു പണിയുണ്ട്.. ആരൊക്കെ ഉണ്ടായാലും ഞാനില്ലെങ്കിൽ ഒന്നും നടക്കില്ല.. ഞാൻ പോട്ടെ.”” അവൾ പറഞ്ഞു.. എന്ന ശരി അമ്മാവ..പിന്നെ വാ.. അയാൾ വഴിതിരിഞ്ഞു പോയി… “ഹോ സമാധാനം ആയി.. ഒന്ന് പോയാലോ.. അവൾ മനസ്സിൽ ആശ്വസിച്ചു… അവൾ മീനുട്ടിയുടെ കൈ മുറുകെ പിടിച്ചു മനയ്ക്കലേക്ക് നടന്നു… കൊട്ടാരത്തിനു സമമായ വീട്… മനയ്യ്ക്കൽ തറവാട്… വലിയ കുടുംബമാണ് ഉണ്ടായിരുന്നത് എങ്കിലും പലരും പലവഴിക്കു പോയപ്പോൾ..

ലക്ഷ്മണനും ഭാര്യ സരസമ്മയും മാത്രം അവിടെ താമസമായി.. അവർക്ക് 6മക്കൾ.. ഭവ്യ… കാവ്യ.. മനു.. മഹേഷ്‌.. മോഹനൻ.. വത്സൻ.. അതിൽ ഭവ്യയുടെ ഒഴിച്ചു ബാക്കി എല്ലാവരുടെയും കല്യാണം കഴിഞ്ഞു… കാവ്യ.. പറഞ്ഞപോലെ..അമ്മായിഅമ്മയോട്.. എന്തോ..പറഞ്ഞു ഉടക്കി എപ്പോൾ മനയ്യ്കൽ തന്നെയാണ്… പിന്നെ മനു..അവൻ എപ്പോൾ ഗൾഫിൽ ആണ്.. ആൾ ഒരു എഞ്ചിനിയർ ആണ്.. അവന്റെ ഭാര്യ ആണ് മായ.. പിന്നെ മഹേഷ്‌.. സ്വന്തമായി ഒരു ഷോപ്പ് ഉണ്ട്.. വലിയ.. ഒരു.. ഡ്രെസ്സിന്റെ.. കട.. അവന്റെ കല്യാണം കഴിഞ്ഞു.. ഭാര്യയുടെ പേര്.. മൃദുല.. പിന്നെ മോഹനനും വത്സലനും.. കൃഷിപണിയാണ്.. മോഹനന്റെ ഭാര്യ..സരസ്വതി.. വത്സലന്റെ ഭാര്യ.. നാരായണി… ഇതാണ് എപ്പോൾ മനയ്യ്കൽ തറവാടിലേ താമസകാർ…

(തുടരും)

1cookie-checkമനയ്ക്കലെ വിശേഷങ്ങൾ

  • മന്ത്രവാദിനി

  • അവിഹിതങ്ങളും – Part 2

  • അവിഹിതങ്ങളും – Part 1