പേരില്ലാത്തവൾ – Part 9

കഥയിൽ കുറച്ച് മാറ്റം വരുത്തിട്ടിട്ടുണ്ട്, ഇവർ ഇത്രേം നാൾ താമസിച്ചത് ചെന്നൈ യിലാണ്.

പിന്നെ കഥയിൽ നായികയുടെ പേര് മീര ന്നാണ്, ആമിന്ന് സ്നേഹത്തോടെ മനു (നായകൻ )വിളിക്കും..,

നിങ്ങൾക്ക് ഓർമ്മ ഉണ്ടാവില്ല.. ന്തിന് എനിക്ക് തന്നെ ഓർമ്മ ഇല്ലായിരുന്നു രണ്ടാമത് വയ്ച്ചപ്പോളാ എനിക്ക് തന്നെ നിച്ഛയമായത്..)

കഥകൾക്കപ്പുറം എന്നുമ്മാ ഓർമ്മകൾ ന്നിൽ കുളിരണിയിച്ചിരുന്നു. എങ്ങുനിന്നോ വന്നവൾ ന്റെ സ്വന്തം ആയി മാറിയ നിമിഷം എന്നിൽ ഇന്നും മായാതെ നിൽക്കുന്നു.

ന്റെ ജീവന്റെ തുടുപ്പിനെ വയറ്റിലണിഞ്ഞവളെ, നിക്കായി അവളുടെ പ്രാണന്റെ വേദനയെ സഹിച്ചവൾ.. അതെ ഒരു പെണ്ണിനോളം വലിയതൊന്നുമീ മണ്ണിൽ ഇല്ല.., ഒരണ്ണിന്റെ കരുത്തിനേക്കാൾ ബലമാണ് പെണ്ണിന്റെ മനക്കരുതിനു, അവളുടെ സ്നേഹത്തിന്, അതെ അവളെന്നുമൊരു കുത്തഴിക്കപ്പെടാത്ത പുസ്തകമാണ്..

അറിയാതെയെങ്കിലും കൈ ന്റെ ഇടത്തെ തോളിലേക്ക് നീണ്ടു, ഒന്നുമറിയാതെ ആ ഉപ്പേറിയ കടൽക്കാറ്റിൽ ഒഴുകിയിളകുന്ന കർകുന്തൽ മേടഞ്ഞോതുക്കി ഞാൻ ആ നിഷ്കളങ്കമായ ഉറക്കത്തിനു സാക്ഷ്യം വഹിച്ചു ,

“” അമ്മ ഉറങ്ങിയോ അപ്പേ..!!””

തലച്ചേരിച്ചവളോട് മറുപടി പറയാതെ ഒന്ന് നോക്കി, അതെ ഇവള് ശെരിക്കും മീരയാണ്.. അമ്മയെ പറിച്ചു വച്ചിരിക്കുകയാണ് പെണ്ണ്, ന്തോ സ്വഭാവത്തിന് കുറച്ച് മാറ്റം ഉണ്ട്, പൊട്ടിയില്ല ന്റെ മോള്.. ദൈവം അങ്ങനെ ന്നെ ചതിച്ചില്ല..

കാണുന്നോർക്ക് ഡോക്ടറ് ന്നാൽ ആ ഡോക്ടറുടെ മണ്ടത്തരങ്ങൾ വേറെ ആരെക്കാളും നിക്കല്ലേ അറിയൂ.. അവളെ എം ബി ബി എസ് ന് പഠിക്കാൻ വിട്ട നിക്കുവേണം ഡോക്ടറേറ്റ് തരാൻ.

“” എപ്പോളെ നിന്റെമ്മ ഉറക്കം പിടിച്ചെന്റെ മീനുട്ടി…!””

വലത്തേ സൈഡിൽ ഇരിക്കുന്ന അവളുടെ തലയിൽ തലോടി ഞാൻ എണ്ണിക്കാൻ നോക്കിയതും,

“” അപ്പേ.. ബാക്കി പറഞ്ഞില്ല മാഗിയാന്റിക്ക് ന്നാ പറ്റിയതാ… “”

“” പറയമോളെ.. നമ്മക്കിപ്പോ വീട്ടി പോവാം.. നേരം ഒരുപാടായില്ലേ… നോക്കിയേ ഇരുട്ടി.. “”

അതിനവൾ ഒന്ന് മൂളി, ഇവളെ എങ്ങനെയും അനുനയിപ്പിക്കാം ന്നാൽ ന്റെ പെണ്ണിനെ… അതിച്ചിരി പാടാ..

“” ആമി.. മോളെ എണ്ണിക്ക്… “”

ന്റെ സാമിപ്യത്തിൽ ഇപ്പോളും നാണത്തിന്റെ കണികകൾ പൊട്ടിവിരിയുന്ന ആ തടിച്ച കവിളിൽ ഞനൊന്ന് തട്ടി.. ഒരു ഞെരുക്കത്തോടെ അവളൊന്നും ചിമ്മിതുറന്ന മിഴികൾ ന്നെ തേടി ഒരു മാത്ര അലഞ്ഞു.., മുന്നിൽ ഞാൻ ആണെന്ന് കണ്ടതും ചിണുങ്ങിയവൾ ഒന്നുടെ ന്നോട് ചേർന്നു, പെണ്ണിന്റെയൊരു കാര്യം..

“” ആഹ്ഹ് എണ്ണിക്ക് പെണ്ണെ, ദേ നേരം ഇരുട്ടി..””

“” ഹും… ന്നെയെടുക്കുവോ…? “”

കൊച്ചുകുഞ്ഞിനെ പോലെ ന്റെ പെണ്ണ് കൈ രണ്ടും വായുവിലേക്ക് കടത്തി ന്നെ നോക്കി കൊഞ്ചി, .., മുന്നിൽ നിൽക്കുന്ന ഞങ്ങളുടെ മോൾക്ക് ഇതൊന്നുമൊരു പുതുമയായ കാര്യമല്ല, അവൾ അവളുടെ അപ്പേടെയും അമ്മേടേം സ്നേഹം കണ്ടറിഞ്ഞു വളരണം ന്നലെ നാളെ അവളുടെ പാതിയെ അവൾക്ക് മറയില്ലാതെ സ്നേഹിക്കാൻ കഴിയു..

“” ഡീ പെണ്ണ് നിക്കണ്.. പോരാഞ്ഞിട്ട് ഇത് വീടല്ല എടുത്തോണ്ട് നടക്കാൻ.. ഒന്നുല്ലേലും നീയൊരു ഡോക്ടർ അല്ലെ..ഒരു കൊച്ചിന്റെ അമ്മയല്ലേ ആമി. “”

അതവൾക്ക് ഇഷ്ടമായില്ല.., പണ്ട് നിങ്ങള് കണ്ട പെണ്ണ് തന്നെയാണ് അവളിന്നും, കുറച്ചു കുറുമ്പ് കുടിയിട്ടേ ഉള്ളു ഞാൻ നോക്കിട്ട്, എല്ലാം ന്നോട് മാത്രം,. വരുന്ന രോഗികളെ എല്ലാം വളരെ സ്നേഹത്തോടെ പരിപാലിക്കുന്നവൾ, എല്ലാർക്കും ഡോക്ടർ മീര മനുനെ കുറിച്ച് നൂറ് നാവാ..,

വീണ്ടും പ്രതീക്ഷയോടെ എടുക്കാനായി കൈ പൊക്കിയതും ഞാൻ അവളെ ഇരുകൈകളിലും വാരിയെടുത്തു.,

“” നിനക്ക്…. നിനക്കെ കുറച്ച് വെയിറ്റ് കുടിട്ടുണ്ട്… “”

അവളുമായി ആ മണൽത്തരികളോട് മത്സരപ്പെട്ട് നടന്നു നീങ്ങാൻ ഞാൻ കുറച്ച് പ്രയാസപ്പെട്ടു,

ചോദിച്ചതിന് മറുപടി എന്നോണം ന്റെ നെഞ്ചിൽ മോള് കാണാതെ യൊന്നുകടിച്ചു..

“”ഹോ..”” … ന്നൊരു ശബ്ദം എന്നിൽ നിന്നും പുറത്തു വന്നതും അവളുടനെയെന്റെ വാ പൊത്തി.. ഞാൻ കണ്ണ് കൂർപ്പിച്ചു നോക്കിയതിനു ഒന്നിളിച്ചു കാട്ടി പ്രാന്തി..

“” ന്നാ അപ്പേ… ന്നാ പറ്റിയെ… “”

“” ഏയ്യ് ഒന്നുല ടാ.. ന്തോ കുത്തിതാ.. “”

ന്റെ കഴുത്തിലൂടെ വട്ടം പിടിച്ചു ന്റെ കൈകളിൽ തൂങ്ങി ഒരു കുഞ്ഞു കൊച്ചിന്റെ ലകവത്തോടെ ന്റെ കണ്ണിലേക്ക് നോക്കുന്നവളെ നോക്കി പല്ലുരുമ്മി, അതിനും ന്നെ മയക്കുന്ന പുഞ്ചിരി നൽകി ന്നെ അവളുടെ അടിമയാക്കി, വിടർത്തിയിട്ട പനങ്കുലകൾ കൈകൾക്കു താഴെ കടൽകാറ്റിനൊപ്പം വിടർന്നാടി..

“” ആമിന്നല്ലേ അതിന്റെ പേര്… നിക്കറിയാം, ഞാൻ കണ്ട് കടിക്കണത്… അയ്യേ.. നാണോല്ലാത്ത രണ്ടെണ്ണം… “”

അതിനവൾ ശെരിക്കും ചമ്മി, പെണ്ണ് കണ്ടെന്നു അറിഞ്ഞതും പോടീ നല്ലത് കിട്ടുവെ ന്നു ന്റെ കൈയിൽ കിടന്ന് തന്നെ വീരവാക്യം മുഴക്കി, അവിടെയുണ്ട് എക്കണ്, അവസാനം പെണ്ണിന്റെ കളിയാക്കലും സഹിച്ചു ഞങ്ങൾ കാറിലേക്ക് കയറി..

“” കഴിക്കാനും ന്തേലും വാങ്ങാം അല്ലെ.ഇനി ചെന്നിട്ട് ഒന്നും ഉണ്ടാക്കാൻ നിക്കണ്ടല്ലോ..””

“” മ്മ് പക്ഷെ അപ്പേടെ ബിരിയാണി വേണ്ടാട്ടോ..””

അവളത് പറഞ്ഞു കുലുങ്ങി ചിരിച്ചു, കുട്ടത്തിൽ ന്റെ സൈഡിൽ ഇരിക്കണ നാറിയും,, സംഭവം നമ്മള് മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണല്ലോ പൊറോട്ടയും ബീഫും, പിന്നെ ബിരിയാണിയും, നിക്കാണക്കിൽ ഇതില്ലാതേ പറ്റില്ല, ബാക്കി രണ്ടിനും ഇത് ഒട്ട് ഇഷ്ടവുമല്ല, ആമിക്ക് വല്യ ഇഷ്ടക്കുറവൊന്നും ഇല്ല.. ന്റെ ഇഷ്ടമാണ് അവളുടെയും, ഞങ്ങൾ ന്താ ഇങ്ങനെ യല്ലേ… ശോ ഞങ്ങളെകൊണ്ട് ഞങ്ങള് തന്നെ തോറ്റു.

വണ്ടി യെടുത്തു ഫുഡും കഴിച്ചിട്ടാണ് പോയത്, അവിടുന്ന് കഴികാം ന്ന് മീനു ആണ് വാശി പിടിച്ചത്, അങ്ങനെ ഞാൻ ബിരിയാണിയും, അവര് നെയ് റോസ്റ്റും ഓർഡർ ചെയ്തു, അതുകഴിച്ചു വെളിയിൽ ഇറങ്ങുമ്പോൾ ഫോൺ ശബ്ദമുണ്ടാക്കാൻ തുടങ്ങി, പെട്ടെന്നത് കട്ടായി, പിന്നെയും കാറിൽ കയറിയതും വീണ്ടും,, ആരാടാ ഫോൺ വിളിച്ചു കളിക്കുന്നതെന്നും പറഞ്ഞു ഞാൻ ഫോൺ എടുത്തതും,

ഏട്ടത്തി കാളിങ്… ന്നു ഡിസ്പ്ലേയിൽ കണ്ടു, ഏഹ് ഇവരെന്താ ഇപ്പോ വിളിക്കണേ ന്ന് മനസ്സിലോർത്തു കാൾ അറ്റൻഡ് ചെയ്ത് , ഏട്ടത്തിയുടെ ശബ്ദം പ്രതീക്ഷിച്ച എനിക്ക് കേൾക്കാൻ കഴിഞ്ഞത് അമ്മയുടെ സ്വരമാണ്, പതിനഞ്ചു വർഷത്തിന് ശേഷം ആ ശബ്ദം.. ആ സ്നേഹത്തോടെയുള്ള ആ നിശ്വാസം ഒരു കാതം അകലെനിന്ന് ഞാൻ കേട്ടറിഞ്ഞു, ആ സ്വരം വിറക്കുന്നുണ്ടോ… ചിലമ്പിച്ചിരിക്കുമോ… ഏതായാലും മറുതലയിക്കൽ അമ്മയാണെന്നഅറിയാൻ എനിക്കൊരു ചാക്കോ മാഷിന്റെയെടുത്തും ട്യൂഷനു പോകേണ്ട കാര്യമില്ലായിരുന്നു.

“” അമ്ല…?? “”

“” നിന്നെയർക്ക് വേണം…നീ ഫോൺ ആമിടെ കൈയി കൊട്…””

ഏഹ്ഹ്.. ഞാൻ തലയൊന്ന് കുടഞ്ഞെടുത്തു..എവിടെ ഞാൻ കൊതിച്ച ഒരമ്മയുടെകരുതൽ , എവിടെ ന്റെ അമ്മയുടെ സ്നേഹം..

ഹം.. ന്റെ ഭാഗത്തും തെറ്റുണ്ട്, ഒന്നുല്ലേലും ഞാൻ ചിന്തിക്കണമായിരുന്നു അതെന്റെ തള്ളയാണെന്ന്.. ഇത്രേം കൊല്ലമായിട്ട് കാണാത്ത മോനോട് പറഞ്ഞ ഡയലോഗ് നിന്നെയർക്ക് വേണോന്ന്.. ഇതിപ്പോ നാഗകന്യക ചേച്ചിടെ ഡയലോഗ് പോലെയല്ലോ.. ഏതായാലും തുപ്പാനൊന്നും നിന്നല്ലാലോ.. സന്തോഷണ്ട്..

വെട്ടിതിരിഞ്ഞു ഞാൻ ആമിക്ക് നേരെ ചാടി…,

“” നിന്റെ ഫോൺ ന്തിയെടി.. ഇല്ലേൽ അതെവിടന്ന് നോക്ക്, അല്ലേൽ കണ്ടോരൊക്കെ ന്റെ ഫോണിലേക്ക് വിളിക്കും.. അതെനിക് കുറച്ചിലാ.. “”

വല്യ ഗമയിൽ കേട്ടോട്ടെന്ന് വെച്ച് തന്നെയാ അങ്ങനെ പറഞ്ഞത്.. ഹല്ലേ ന്നോടാ കളി.. ദേഷ്യം വന്നാൽ അറഞ്ചം പുറഞ്ചം നാറ്റിച്ചു കളയും ഞാൻ.. ഈ ന്നെ എനിക്ക് തന്നെ ചിലപ്പോ പേടിയാ പ്പോളാ…

ന്നാൽ അവൾക്ക് കാര്യം മനസിലായി അമ്മ ന്താ ഇതിലേക്ക് വിളിച്ചത് ന്നോർത്താവും അവളും ഇരുന്നത്,, അവൾ ഇടക്കെല്ലാം അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും വിളിച്ചു സുഖവിവരം അന്വഷികാറുണ്ട്.. നമ്മളെ പിന്നെ ഇട്ട വിത്തിനു പോലും വേണ്ടാത്തോണ്ട് ഐഡിയ സെച്ചി മാത്രം വിളിച്ചു സുഖവിവരം അന്വഷിക്കും..

“” കിടന്നോച്ചയിടണ്ട ഞാൻ കേട്ടു.. ഹോ.. “”

അവളത് പറഞ്ഞു ഫോൺ വാങ്ങിയതും കൈകൊണ്ട് ആ ലൗഡ് സ്പീക്കർ ഓൺ ആയതും ഒന്നിച്ചായിരുന്നു,

“” അവന്റെ വായിൽ വല്ലതും കേറ്റി വച്ചോടെടി… അവനെ… അവൻ പണ്ടിവിടെ തൂറ്റികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തലങ്ങും വിലങ്ങും ഓടിപ്പം ഞാനെ ഉണ്ടായിരുന്നുള്ളു.. ആ അവനാ ഇപ്പൊ കെടന്ന് ചാടാണേ.. ഒരുപാട് ഒച്ചയിട്ടാ ചന്തിമ്മേൽ ചട്ടുകം വച്ചു തരുന്നു പറഞ്ഞേക്കെടി… “”

പറഞ്ഞു നിർത്തിയതും സി ഐ ഡി മൂസയിൽ പട്ടിടെ കുടെയാ മോന്റെ കളി ന്ന് പറയുമ്പോ ഒടുവിൽ ഉണ്ണികൃഷ്ണൻ അത് തന്നെയാ ഞാൻ ന്റെ മോളോടും പറയണേ ന്ന് പറയുബോൾ ജഗതി ചേട്ടന്റെ ഒരു എക്സ്പ്രഷൻ ഇല്ലേ ആ സെയിം എക്സ്പ്രഷനുമിട്ട് ഞാൻ പുറകിലേക്ക് നോക്കി കൊച്ചിനോട് ചുമ്മതാ ന്ന് കൈകൊണ്ടാനക്കി കണ്ണടച്ച് കാണിച്ചു, ന്നിട്ടും ആമിയും മോളും ആർത്തു ചിരിച്ചു.. പിന്നെയവൾ ചിരിയടക്കി ഫോൺ ചെവിലേക്ക് തിരുകി

“” പരട്ട തള്ള.. ” ന്നും പറഞ്ഞു ഞാൻ വണ്ടി മുന്നോട്ടേക് എടുത്ത്. എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട് രണ്ടും. കുറച്ച് നേരം കഴിഞ്ഞതും അവളാ ഫോൺ നിക്ക് നേരെ നീട്ടി ഞാൻ ന്താ ന്നുള്ള ഭാവത്തിൽ അവളെ നോക്കുമ്പോൾ അവൾ തുടർന്ന്..

“” അമ്മ പറഞ്ഞു തരാൻ… “”

“” ആർക്ക്….നീക്കെട്ട് തരാനാ തള്ള പറഞ്ഞോ…??

അവിടെ ഉണ്ടായിരുന്നപ്പോളോ ന്റെ തല കണ്ടാൽ അവർക്കൊന്നു പൊട്ടിക്കണമായിരുന്നു.. ഇപ്പോളും വിടില്ലെന്ന് വെച്ചാ.. ഇങ്ങ് കൊണ്ടാ.. “”

ഫോൺ വാങ്ങി ഞാൻ ചെവിയിൽ തിരുകി ഒട്ടും താല്പര്യം മില്ലാത്ത മട്ടിൽ ഒരു ഹെലോ പറഞ്ഞു.

“” എടാ എങ്ങനെയാ എന്തിനാ ന്നൊന്നും ചോദിക്കണ്ട.., നാളെ നിങ്ങളെല്ലാം ഇവിടെ ഉണ്ടാവണം.. “”

“” പിന്നെ അത് നിങ്ങ… ഹെലോ.. ഹെലോ.. “”

മറുതലക്കൽ അനക്കമില്ല.., ഫോൺ വച്ചതാണ്‌. പിന്നെ ഇവര് പറയുമ്പോ പോകാനും വരാനും ഞാൻ ആരാ ഇവരുടെ അടിമായോ.. പിന്നെ ന്റെ പട്ടി പോകും..

അല്ലേൽ പോയേകാം..ഇപ്പൊ വെറുതെ കിടന്ന് ഷോ ഇറക്കിയാൽ ഇപ്പൊ കിട്ടിയപോലെ ഒരവസരം കിട്ടിയിന്ന് വരില്ല. അതല്ല…എന്താണാവോ ഇപ്പോ പെട്ടെന്നു ഇങ്ങനെ തോന്നാൻ.. സ്വത്തു വല്ലതും വീതിക്കാൻ ആയിരിക്കുമോ..! ഏയ്യ് ന്റെ തന്തപ്പടിക്ക് അത്രക്ക് വയ്യഴിക കാണുല്ലാ.. ചെലപ്പോ ഒന്നും തന്നിലെന്നും വരും..

“” അതെ കൂടുതല് തല പുണ്ണാക്കേണ്ട.. സ്വത്തൊന്നും വീതിക്കാൻ പ്ലാൻ ഒന്നും ഇപ്പൊ അവിടെയില്ല. “”

ഇവളിതെങ്ങനെ അറിഞ്ഞെന്നു ഓർത്തു ഞാൻ ഒരു അന്യഗ്രഹ ജീവിയെ പോലെ അവളെ തറഞ്ഞു നോക്കി,

“” നോക്കുവൊന്നും വേണ്ട പത്തു പതിനാറു വർഷമായില്ലേ കൂടെ കൂടിട്ടു അപ്പൊ ന്തവിടെ നിനച്ചാലും നിക്കറിയാൻ പറ്റും.. “”

അവളൊരു പുച്ഛഭാവത്തിൽ പറഞ്ഞു നിർത്തി, പിന്നെ ഇവളാര് കാണിപ്പയ്യൂരോ.. ഉള്ളിലുള്ളത് ചികഞ്ഞെടുക്കാൻ ‘ഒന്ന് പോടി’… അതിനെ തീർത്തു പുച്ഛിച്ചു ഞാൻ മുഖം വെട്ടിച്ചു,

“” അമ്മേ…നമ്മളെന്താ ഇത്ര നാളും.. നാട്ടിലേക്കൊന്നും പോകാതെയിരുന്നത്.. “”

“” അതുപിന്നെ മോളെ… “”

ഞാൻ ഉടനെ വിഷയത്തെ ലഘൂകരിക്കാൻ ശ്രമിച്ചു,.., നമ്മടെ ഭാഗം നമ്മള് ന്യായികരിക്കണമല്ലോ.. ഏത്..! ഉടനെ.

“” നിന്റെ അപ്പേടെ കയ്യിലിരിപ്പ് അങ്ങനെയായി പോയൊണ്ടാ മോളെ… “”

പുല്ല് തളർത്തി.., നിനക്ക് ഇപ്പൊ സുഖം അയോടി ന്ന് മനസ്സിൽ പറഞ്ഞവളെ നോക്കുമ്പോൾ അമ്മയും മോളും ന്റെ മുഖംഭാവം കണ്ടു ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു..

“” ന്ത്‌ പാവാ ന്റെ അപ്പാ.. ന്റെ ജീവനാ… “” അവളെന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു, അവൾക്കെന്നും അവളുടെ അപ്പ കഴിഞ്ഞേ ആരും ഉള്ളു.. ഈ നിക്കണ അവളുടെ അമ്മ പോലും.

“” പിന്നെ പാവം.. നിനക്ക് നിന്റെ അപ്പനെ അറിയാത്ത കൊണ്ടാ ന്റെ മോളെ.. ഇങ്ങേരുടെ കൂടെ ജീവിച്ചതിനു നിക്ക് വല്ല ജംഗിൾ ബുക്ക്‌ അവാർഡും തരണം.. “”

ഏഹ്ഹ് അങ്ങനെയും അവാർഡ് ഉണ്ടോ..??ഇവളെ സഹിക്കുന്നതിനു നിക്കാ ബെസ്റ്റ് കുടുംബസ്സ്ഥൻ ഓഫ് ദി ഇയർ അവാർഡ് തരണ്ടേ..

“” ജംഗിൾ ബുക്ക്‌ അവാർഡ് കൊണ്ടോയ് നിന്റെ തന്തക്ക് കൊണ്ടുകൊട്.. “”

ഞാൻ വണ്ടി ആഞ്ഞു ചവിട്ടി, ആക്സിലേറ്ററിൽ പതിഞ്ഞ കാലുകൾ വണ്ടിയുടെ മീറ്ററിൽ മാറ്റങ്ങൾ സൃഷ്ടിച്ചു മുന്നോട്ടേക് കുതിച്ചു.

********************

“” ഏട്ടാ.. അമ്മ പറഞ്ഞകാര്യം എങ്ങനെയാ..?? ”

റൂമിൽ ചെന്ന് ഡ്രസ്സ്‌ മാറുന്നതിനിടക്ക് അവൾ നിന്ന് തത്തി കളിക്കുന്നത് കണ്ടതെ നിക്ക് മനസിലായിരുന്നു കാര്യം.. ഷർട്ട്‌ ഊരികൊണ്ട് ഞാൻ അവളോടായി പറഞ്ഞു,

“” നീ വേണ്ടതെല്ലാം പാക്ക് ആക്കി, നിന്റെ ഹോസ്പിറ്റലിലേക്കും, മീനുട്ടീടെ മിസ്സിംനേം വിളിച്ചു കുറച്ച് നാളത്തേക്ക് ലീവ് പറ.. ന്തായാലും അമ്മ വിളിച്ചതല്ലേ പോകാം..””

മറുപടിയവൾ കെട്ടിപിടിച്ചൊരു ഉമ്മയിലായിരുന്നു അറിയിച്ചത്. പിന്നെവളവിടൊരു ബഹളം തന്നെയായിരുന്നു, ഡ്രെസ് പാക്ക് ചെയുന്നു, ഓരോരുത്തർക്കും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുക്കുന്നു.. ഹോ ഒരു മേളം തന്നെയായിരുന്നു, ഞാനും വിളിച്ചു കുറച്ച് നാളത്തേക്ക് ലീവ് പറഞ്ഞു.. പിന്നെ ആകെ ഒരാശ്വാസം മീനുട്ടിക്ക് വൺ മന്ത് ലീവ് ആണ് ബട്ട് വൺ വീക്ക്‌ കഴിഞ്ഞേ ഉള്ളു.. പിന്നെ ഈ വീക്ക്‌ പോകുന്നില്ല ന്നു വച്ചു.. അതിൽ കുറച്ച് പഠിച്ചാൽ മതി ന്നായിരുന്നു ആമിടെ കല്പന,,, പുള്ളികാരത്തി ഭയങ്കര സന്തോഷത്തിലാണ്, കാരണം അവരെ എല്ലാം കണ്ടിട്ട് കുറെ ആയി, ഫോണിലൂടെ ന്നും വിളിച്ചു കാര്യങ്ങൾ പറയുമെങ്കിലും അതൊന്നും നേരിട്ട് കാണുന്നതുപോലെയല്ലലോ., അവളുടെ വീട്ടിൽ പോകുന്നതിലും സന്തോഷം ന്റെ വീട്ടിലെക്ക് പോകുന്നതാണ്., അവരുടേ അവസ്ഥയും മറിച്ചായിരുന്നില്ല, മീനുട്ട്യേ കൊച്ചിലെ കണ്ടതാണ്, പിന്നെ ഇടക്ക് അവളും അവരെ കാണാൻ വീഡിയോ കാളിൽ വരും.. മോൾക്കും അതിന്റ ഒരു ചമ്മലുണ്ട്.

***************************

അങ്ങനെ വൈകിട്ട് ഒരു 11 മണിയോടെ ഞങ്ങൾ ഫ്ലൈറ്റ് പിടിച്ചു, രാവിലെ 7 ആയപ്പോ കൊച്ചിയിൽ ഇറങ്ങി അവിടുന്നു വിഷ്ണു നെ വിളിച്ചു, അവനിപ്പോ എറണാകുളത്തു ഉണ്ട്, അവൻ അവന്റെ അമ്മായിയപ്പന്റെ റിസോർട് നോക്കി നടത്തുന്നു.. ഭാര്യ അവന്റെ കൂടെ നിഴലായ് ഉണ്ട്.. കാരണം അത്ര നല്ല സോഭാവമാണെ ന്റെ നന്പന്റെ..

അങ്ങനെ അവൻ വിളിച്ചു തന്ന കാറിൽ ലൊക്കേഷനുമിട്ട് ഞങ്ങൾ യാത്രയായി.. എപ്പോളോ നഷ്ടമായ സ്നേഹബന്ധത്തെ തിരിച്ചെടുക്കാൻ, അല്ലെങ്കിൽ നോവിച്ചവരുടെ കാലിൽ വീണോന്ന് മാപ്പ് പറയാൻ.

സിറ്റിയുടെ ആഡംബരങ്ങൾ വിട്ടെറിഞ്ഞു ഗ്രാമം തന്റെ പച്ചപ്പെടുത്തിട്ടു., ചെറിയ ചെറിയ വികസനങ്ങൾ വന്നു ന്നല്ലാതെ ന്റെ നാടിനൊരു മാറ്റവുമില്ല. റോഡുകളിൽ ടാർ വീണു, ചെറിയ കാടമുറികൾ അവ വർണങ്ങൾ കൊണ്ട് ചാലിച്ചു മനോഹരമാക്കിയിരിക്കുന്നു. സ്വന്തം നാടിന്റെ സൗന്ദര്യം ഒരു കൊച്ചുകുട്ടിയുടെ ലകവത്തോടെ കണ്ടസ്വദിക്കാനാണ് നിക്കപ്പോ തോന്നിത്..!

“” ചേട്ടാ വണ്ടി അങ്ങോട്ടേക് നിർത്തിക്കോ… “”

വീടിന്റെ ഗേറ്റ് കടന്നതും ഞാൻ ഡ്രൈവറോടത്തും പറഞ്ഞു ചുറ്റുമോന്ന് നോക്കി, വീട്… ഒരുവേള കുടി ഞാൻ ചുറ്റും കണ്ണോടിച്ചു.ആകെ പൊടി വണ്ടി കൊണ്ട് നിർത്യെന്റെ . ഇയാളെന്താ പോൾ വാൾക്കറോ , കൂടുതൽ നിന്ന് ചികയാതെ അവരെ തട്ടി വിളിച്ചു

“” ഇതെവിടാ… ഇറാക്കോ.. ”

കണ്ണ് തുറന്നതേ ആമി ചുറ്റുമോന്ന് നോക്കി, കാർ ബ്രേക്ക്‌ ഇട്ട് നിർത്തിയതിൽ തുടർന്ന് പടർന്ന പൊടിശകലങ്ങൾ വായുവിൽ തത്തി കളിച്ചു,

“” അല്ല കുവൈറ്റ്.. ഇറങ്ങണുണ്ടോ നീ.. ഇല്ലേൽ ഗാലിബൻ തീവ്രവാദികൾക്കിട്ടുകൊടുക്കും ഞാൻ പറഞ്ഞില്ലെന്നു വേണ്ട.. “”

അവളുടനെ കാറിൽ നിന്ന് ഇറങ്ങി,ചുറ്റുമോന്ന് വീക്ഷിച്ചു മൂരി നിവർന്നതും അവൾക്ക് സ്ഥാലകാല ബോധം വീണത്.. പിന്നൊരു ഓട്ടമായിരുന്നു അകത്തേക്ക് അവൾക്കിപ്പോ കൊച്ചിനേം വേണ്ട, ഭർത്താവിനേം വേണ്ട, അലറി വിളിച്ചാണ് പോക്ക്.. അവസാനം കൊച്ചി രാജാവിലെ ദിലീപിന്റെ പെണ്ണുകാണൽ പോലെ ആകാതെയിരുന്നാൽ മതിയായിരുന്നു.

എത്ര വിളിച്ചിട്ടും ഉറക്കമുണരാതെ നിന്ന കൊച്ചിനേം തോളിലിട്ട് ഞാൻ ഒരു ബാഗ് തോളിലിട്ട് മറ്റേത് കൈയിലും പിടിച്ചകത്തേക്ക് കയറി..

“” ഇനി യി പടിച്ചവിട്ടാൻ ന്റെ പട്ടി വരും… “”

ന്റെ പണ്ടത്തെ മാസ്സ് ഡയലോഗ് എങ്ങുനിന്നോ കാതിൽ മുഴങ്ങി കേട്ടു, ഉളുപ്പ് തീരെ തൊട്ട് തീണ്ടാത്ത നമ്മക്കെന്ത് നോക്കാൻ.. വലത് കാല് തന്നെ ആയിക്കോട്ടെ..

അകത്തു കുത്തിയതേ കാറിന്റെ ഒച്ച കേട്ട് അല്ലെങ്കിൽ ആമിയുടെ അല കേട്ട് ഏട്ടൻ ഇറങ്ങി വന്നു, കൈയിലെ ബാഗും വാങ്ങി, ന്റെ തോളിൽ ഒന്ന് തട്ടി വിശേഷങ്ങളും ചോദിച്ചു , അകത്തേക്ക് നീട്ടി വിളിച്ചു.. ഇടക്കെല്ലാം ഞാൻ ഏട്ടനെ കാണുന്നുണ്ടായിരുന്നു അതുകൊണ്ട് കാര്യമായ സംസാരം ഉണ്ടായില്ല,

‘” ദേവു.. എടി ഒന്നിങ്ങു വന്നേ.. “”

ഏട്ടന്റെ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുന്നേ ഓടിയെത്തിയ ഏട്ടത്തി ന്നെ കണ്ടാവിടെയൊന്ന് നിന്നു. കണ്ണിൽ കടലിളകുന്ന പോലെ ജലം എനിക്കാ മുഖത്തേക്ക് നോക്കാൻ പറ്റാത്ത പോലെ,. ആളൊന്ന് തടിച്ചുണ്ട തക്കാളി പോലെയായി, പോണ്ണി.. അവരെന്റെ അടുത്തേക്ക് വരുന്നത് ഞാൻ അറിഞ്ഞു, ന്റെ തോളിൽ നിന്നും മീനുനെ എടുത്താ തോളിലേക്ക് കിടത്തി, ന്നിട്ട് ന്നോട് ഒന്നും മിണ്ടാതെ അകത്തേക്ക് ഒറ്റ പോക്ക്..

ഹും ജാടയിടാണ് തടിച്ചി.. വെറുതെയല്ല ഇവരിങ്ങനെ വീർത്തു വീർത്തു വരണത്.

“” യാത്രയൊക്കെ എങ്ങനെ ഇണ്ടായിരുന്നു ടാ “”

“” ആഹ്ഹ് കുഴപ്പമില്ലെന്ന് പറയാം…ആദ്യം ഒന്ന് കുളിക്കണം, പിന്നെന്തേലും കഴിക്കണം ന്നിട്ട് മതി ചോദ്യം ചെയ്യൽ.. അമ്പോ വയറു കത്തണ്..””

ഞാൻ അകത്തേക്ക് കയറി, ഏട്ടൻ ചിരിയോടെ തന്നെ പുറകെയുണ്ട്, അവിടെ പിന്നെ എന്നുമാ ചിരി നിറഞ്ഞു നില്കും,,

വീടിനകമെല്ലാം അതെപോലെയുണ്ട് എല്ലാം പഴേപോലെ .. ഒന്നിനും ഒരു മാറ്റവുമില്ല.. അല്ലെങ്കിലും മാറിയത് ഞാനല്ലേ..,

അകത്തു കയറിയതെ കേൾകാം ആമിയുടെ സ്വരം.. അടുക്കളയിൽ നിന്നുമാണ്, കത്തി അടിക്കാൻ ഇപ്പൊ അവളെ കഴിഞ്ഞേ ഉള്ളു ആള്, അമ്മയുടെ സ്വരവും കേൾകാം.. വിശേഷം പറയാവും. അതും നോക്കി നിൽകുമ്പോളാണ് പുറകിൽ ഒരു മുരടനക്കം.

“” ന്തടാ ഒളിഞ്ഞോക്കുവാണോ നിയ്യ്.. “”

കൈ രണ്ടും വയറിനോട് പിണച്ചുകെട്ടി ന്നെ കൂർപ്പിച്ചു നോക്കി നിൽക്കാണ്, ഒന്ന് പതറി ങ്കിലും അത് പുറത്ത് കാണിച്ചില്ല

“” പിന്നേ എനിക്കതല്ലേ പണി.. അകത്തു അന്തരാഷ്ട്രകാര്യമൊന്നുമല്ലോ നടക്കണേ ഒളിഞ്ഞെക്കാൻ.. “”

“” എടാ നോക്കിയെങ്കിൽ നോക്കിന്ന് പറയണം അല്ലാതെ ചുമ്മാ.. വെറുതെ അല്ലേടാ നിന്നെ ഇവിടുന്ന് ഇറക്കിവിട്ടത്. “”

പറയുന്നതിനൊപ്പം ആ ചുണ്ട് കൂട്ടി പിടിച്ചു ചിരി കടിച്ചമർത്തുന്നുണ്ട്, അതുടെ കേട്ടതും നിക്കങ്ങോട്ട് പൊളിഞ്ഞു കേറി.. പക്ഷെ ഇനിയും ഒച്ച ഇട്ടാൽ അമ്മ കത്തി എടുകുമല്ലോ ന്നോർത്ത് ഞാൻ ഒന്നടങ്ങി ഇല്ലേൽ. ഇല്ലേൽ കാണായിരുന്നു,

“” ന്താടാ നീ നിന്ന് തത്തികളിക്കുന്നെ.. “”

“” വെറുതെയല്ല നാശമേ നിങ്ങള് ഇങ്ങനെ വീർത്തു വീർത്തു വരണത്.. പോണ്ണി.. നിങ്ങളിനിയും വീർക്കും,,, “”

പറഞ്ഞു തുടങ്ങിയത് കുറച്ചു കടുപ്പത്തിൽ ആയിരുനെകിലും അവസാനം തൊണ്ട ഇടറി, കൈ വിട്ടുപോയി മുന്നിൽ ചിരിയോടെ കൈയും കേട്ടി നിന്നതിനെ കെട്ടിപ്പിടിച്ചു ആ കവിളിൽ പല്ലുകൾ ആഴ്ത്തിയതും, അവരും കുറുമ്പോടെ ന്റെ മുടിയിൽ തഴുകി നിന്നു, വേദന വന്നതും അവര് കിടന്ന് തുള്ളാൻ തുടങ്ങി, വേദനിക്കട്ടെ.. നോവട്ടെ

“” എടാ പട്ടി കടിക്കല്ലെന്ന്.. വഡ്രാ..””

നല്ലോണം നൊന്തെന്ന് മനസിലായതും ഞാൻ പിടിവിട്ടു, ഇതെല്ലാം കണ്ട് ഹാളിൽ ഏട്ടൻ നിറകണ്ണുകളോടെ ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു

“” നോക്കിയേ പല്ലിറങ്ങി…””

കവിൾ കാണിച്ചോണ്ട് ഏട്ടത്തി നിന്ന് ചിണുങ്ങി,ആ കണ്ണൊക്കെ സങ്കടം കൊണ്ട് നനഞ്ഞിട്ടുണ്ട്. ത്രെ ഉള്ളാ പാവത്തിന്റെ പിണക്കം ചിരിയോടെ തന്നെ കടിച്ചിടത് ചുണ്ട് ചേർത്തോരുമ്മ കൊടുത്ത് ഞാൻ വിട്ടകന്നു.. നിറഞ്ഞ പുഞ്ചിരിയോടെ കണ്ണ് തുടച്ചകത്തേക്ക് കയറിയ ഏട്ടനെ ഞാൻ നോക്കി, പാവം ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ കാരണം., വീട് വീടുവിട്ടിറങ്ങിയ സമയം അയാളെ ഉണ്ടായിരുന്നുള്ളു..

“” നീ കഴിച്ചോ വല്ലോം.. ഇല്ലേൽ പോയി കിളിച്ചു റെഡി ആയി വാ ചെക്കാ ഞാൻ കഴിക്കാൻ എടുകാം..””

ഏട്ടത്തി ന്നോട് അതും പറഞ്ഞകത്തേക്ക് കയറിയതും ഞാൻ റൂമിലേക്ക് നടന്നു അടുക്കളയിൽ ഒച്ച കേൾക്കണ്ണ്ട് അതിപ്പോളെങ്ങും തീരില്ല ന്നറിയാവുന്നത് കൊണ്ട് ഞാൻ റൂമിലേക്ക് കയറി, റൂം എല്ലാം അടുക്കി പെറുക്കി വെച്ചിട്ടുണ്ട്.. ബെഡിൽ മീനുട്ടി ഒറക്കം പിടിച്ചു, ഞാൻ കയറി പല്ലു തേച്ചു ഒന്ന് കുളിച്ചു. തിരിച്ചിറങ്ങുമ്പോൾ ആമി കുളിക്കാൻ ഉള്ള തയാറെടുപ്പിലാണ് മീനുട്ടി ഉണർന്നിട്ടില്ല,

“” തണുപ്പുണ്ടോ വെള്ളത്തിന്‌… “”

കൈയിൽ മാറി ഇടാനുള്ള ഡ്രെസ്സും എടുത്തവൾ ബാത്‌റൂമിന്റെ ഡോർ തുറക്കുന്നതിന് മുൻപ് ന്നോടായ് ചോദിച്ചു,

“” ലേശം.. “”

“” ഹ്മ്മ്.. താഴെ അമ്മ തിരക്കണുണ്ടെട്ടനെ, വേഗം ഡ്രെസ്സും മാറി ചെല്ലാൻ നോക്ക്.. ഞാൻ ഒന്ന് കുളിക്കട്ടെ.. “”

ബെഡിൽ കിടന്നുറങ്ങുന്ന മീനുനെ ഒന്ന് നോക്കിട്ടാണ് അവളകത്തു കയറിയത്, ഞാൻ പിന്നെ അവള് ബെഡിൽ എടുത്ത് വച്ചിരുന്ന മെറൂൺ കളർ ഫുൾസ്ലീപ്സ് ഷർട്ടും ഒരു കൈലിയും ഇട്ട്, മുടിയൊന്ന് ചീകിയൊതുക്കി താടിയും ഒന്ന് ലെവൽ ചെയ്ത് മീനുട്ടിക്ക് ഒരു മുത്തവും കൊടുത്ത് താഴേക്ക് ഇറങ്ങി.

എനിക്ക് അധികം ചമ്മലോ, സ്റ്റാർട്ടിങ് ട്രബിളോ ഉണ്ടായിരുന്നില്ല.. നേരെ അടുക്കളയിലേക്ക് കയറി ചെന്ന് എല്ലാരും കേൾക്കാനായി ഒന്നുറക്കെ ചുമച്ചു, അമ്മ ഒന്ന് തിരിഞ്ഞു നോക്കി പിന്നൊരു പുച്ഛഭാവം ” നീ ഏതാടാ നായെ…” ന്നൊരു ലുക്ക്‌, അടുത്തുനിന്ന ഏട്ടത്തി ഒന്നുല്ലെടാ ന്ന് കണ്ണ് കാണിക്കുന്നുണ്ട്,,l

“” ഏട്ടത്തി ഇവിടെ ചെലൊര് ന്നെ വിളിച്ചിങ്ങോട്ട് വരാണെന്ന് പറഞ്ഞായിരുന്നേ ന്നീട്ട് ഇപ്പൊ ഒടുക്കത്തെ ജാടയും,, “”

മറുപടി ഒന്നും പറഞ്ഞില്ല ചെയ്തുകൊണ്ടിരിക്കുന്ന ജോലി തുടർന്നതല്ലാതെ,, ഇവരുടെ നാക്കെന്തിയെ…ഇനിയിപ്പോ ഇവരുടെ ഒച്ച റോക്കറ്റ് പോലെ കേറി പോയിട്ടുണ്ടെങ്കിൽ ഇന്നത് ഞാൻ അടിച്ചു താഴെ ഇറക്കും.. അഹ് ഹാ..

“” ഈ തള്ളേടെ ചെവീടെ ഫിലമെന്റ്ടിച്ചു പോയോ.. “”

വല്യ താല്പര്യമില്ലാത്ത മട്ടിൽ ഞാൻ അത് പറഞ്ഞേട്ടത്തിയെ നോക്കി, എന്തിനാടാ ന്ന് കാണ്ണികാണിച്ചിട്ട് അമ്മയെ നോക്കിയ ഏട്ടത്തി ഒന്ന് ഞെട്ടി, പിന്നെ ന്നെ നോക്കി ഓടിക്കൊടാ ന്ന് ശബ്ദമില്ലാതെ ചുണ്ടനക്കി, അതെന്താ സംഭവം ന്ന് നോക്കുമ്പോളേക്കും അമ്മ തിരിഞ്ഞിരുന്നു

ഹായ് കയ്യിൽ കത്തി.. സബാഷ്…!

“” നാടുവിട്ട് പോന്നോർക്ക് കേറി മേയാനുള്ളതല്ല ഞാൻ..! ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഒരു കൊച്ചിന്റെ തന്തയാണെന്നൊന്നും നോക്കില്ല, കറിക്കത്തിയാ കയ്യിലിരിക്കണത് വരഞ്ഞു തരും.. പൊക്കോ ന്റെ മുന്നിന്ന്…!””

ന്റെ മുന്നിൽ നീട്ടിയ കത്തിയുമായി അമ്മ നിന്ന് പോര് വിളിക്കണത് കണ്ടപ്പോ തന്നെ മനസിലായി ന്റെ കാര്യങ്ങൾക്ക് തീരുമാനം ആയിന്ന്..

ഞാൻ അപ്പോളേ പറഞ്ഞില്ലേ സജിയേട്ടാ.. ഇവിടെ സേഫ് അല്ല.. ഇവിടെ സേഫ്ഫല്ല.

ന്നാലും ചുമ്മാ അവിടെ പണിയെടുത്തോണ്ട് നിന്നൊരാളെ വിളിച്ചു വരുത്തിട്ട് ഈ വീട്ടുകാർ കാണിക്കുന്നത് ശെരിയാണോ…? സംസ്കാരമില്ലാത്തോർ.

“” ആഹ്ഹ ..ങ്ങനെ ന്നെ ഇവിടാരും വേരട്ടുവൊന്നും വേണ്ട, അത് കണ്ട് പേടിക്കുന്നോന്നുമല്ല ഈ ഞാൻ..

ധൈര്യാവോണ്ടകിൽ ഒന്നുടെ കത്തി നീട്ട് പ്പോ കാണാം.. “”

പിന്നെ ദെഷ്യം വരില്ലേ..,

“” പേടിയില്ലെങ്കിൽ പിന്നെന്തിനാടാ നീ അവിടെ പോയിനിന്ന് വെല്ലുവിളിക്കണേ.. ഇങ്ങോട്ട് കേറി നിക്കേടാ നിയ്… “”

ആരെവിടെ പോയിനിന്ന് വെല്ലുവിളിച്ചെന്ന ഇവരി പറയണേ.. ഹേ.., ഞാൻ സ്വയം ഒന്ന് നോക്കി, ശെരിയാണല്ലോ അടുക്കളയിൽ നിന്ന ഞാൻ എങ്ങനെ വാതിൽപ്പടിയിലെത്തി., മാന്നാർ മത്തായി സ്പീകിംഗ് ലെ മുണ്ട് സീനിലെ ഇന്നസെന്റ് നോക്കുന്ന പോലെ ഇരുവരേം നോക്കി ഞാൻ അവിടെ നിന്നളിഞ്ഞു.

“” ഇവനൊരു മാറ്റോമില്ല.. ഇവിടെ വാടാ..””

അമ്മ ഒരു ചിരിയോടെ ന്നെ അടുത്തേക്ക് വിളിച്ചു,

“” കത്തി മാറ്റ്.. ഇല്ലേൽ ചിലപ്പോ നിങ്ങൾക്ക് അതോണ്ട് വരയാൻ തോന്നും.. “”

“” ഇല്ലെടാ നീ വായോ.. “”

പിന്നെ ഞാൻ കാത്തുനിന്നപ്പോലെ അമ്മക്കടുത്തേക്ക് ചെന്നതും, ന്റെ ചെവിൽ അമ്മയുടെ കൈകൾ അമർന്നു, തള്ള പ്ലാനിങ്ങിൽ ആയിരുന്നു.. ഒരുപാട് കെടന്ന് കുതറിട്ട് പോലും അമ്മ പിടിവീട്ടില്ലാ.കൂട്ടത്തിൽ പണ്ട് ഞാൻ ഇവിടിറക്കിയ ഷോ യുടെയും, കാണാൻ വരാത്തതിലുള്ള പദം പറിച്ചിലും കൂടെ ഉണ്ടായിരുന്നു

“” കൊടുക്കമ്മേ നല്ലത്… ന്റെ പേരില് രണ്ട് കൂടുതല് കൊടുത്തോ…!””

വാതൽ പടിയിൽ നിന്ന് അകത്തേക്ക് വരുന്ന ശബ്ദവും രൂപവും ന്റെ മുന്നിൽ ചിരിയോടെ കൈകൾ കെട്ടി നില്കുന്നു..നനഞ്ഞ മുടി തോർത്തിൽ കെട്ടി ഒരു ടോപ്പും ഇട്ടാണ് പെണ്ണിന്റെ നിപ്പ്, നെറുകിൽ സിന്ദൂരം, നെറ്റിയിൽ ചെറിയ മഞ്ഞൾ കുറി, കഴുത്തിൽ താലി അത്രേ ഉള്ളു ഒരുക്കം, പക്ഷെ അവളതിലും സുന്ദരിയായിരുന്നു

“” നിന്റെ പേരിലുള്ളത് ഞാൻ പിന്നെ വിശദമായി എഴുതി തരാട്ടാ… “”

വേദനയിലിടയിലും ഞാൻ ആമിക്ക് നേരെ പല്ലുരുമ്മി, അതോടെ അമ്മ പിടിവിട്ടു, വയറിൽ ഒരു ഇടിയും കിട്ടി സമാധാനം.

“” മീനുട്ടി ഓണർന്നില്ലേ ആമി..?? അവളെയൊന്ന് കാണാഞ്ഞിട്ട്.. ഉറങ്ങുവാണെന്ന് നീ പറഞ്ഞോണ്ട ഞാൻ വന്നു കാണാഞ്ഞേ.. സ്വന്തം പേരക്കുട്ടിയെ നേരിൽ കാണാൻ കഴിയാത്ത ഒരുത്തിയായിപോയല്ലോ ദൈവമേ ഞാൻ… അതെങ്ങനെ ഉണ്ടാക്കിയ മക്കള് നന്നാകണ്ടെ.!””

ഏട്ടത്തി അരിയുന്ന തക്കാളി യിൽ നിന്ന് ഓരോ കഷ്ണം എടുത്ത് കഴിച്ചതിന് ന്റെ കൈ തണ്ടയിൽ ഒരു തല്ലും തന്നേട്ടത്തി അത് മാറ്റി വെച്ചു, അത് പിടിച്ചു വാങ്ങാൻ ഉള്ള തയാറെടുപ്പിലായിരുന്നു ഞാൻ..അപ്പോളാണ് എനിക്കു നേരെ വന്ന അമ്മയുടെ ആ ചോദ്യം..

“” അതിനിപ്പോ ഞാൻ ന്തോ ചെയ്ത് നിങ്ങള് കണ്ട് പിടിച്ചു കെട്ടുമ്പോൾ നല്ലതിനെ കെട്ടണമായിരുന്നു. പുള്ളിക്ക് ഉണ്ടായതെല്ലാം പുള്ളിടെ സ്വഭാവമല്ലേ കാണിക്കു.. “”

കുറച്ചു നേരത്തത്തെ കൈയാം കളിക്ക് ശേഷം കഷ്ടപ്പെട്ട് പിടിച്ചുവാങ്ങിയ തക്കാളിയുടെ പത്രം ഞാൻ കരസ്റ്റമാക്കിയതിൽ ന്നെ നോക്കി ദേഷ്യം കാണിക്കുന്ന ഏട്ടത്തിക്ക് നേരെ കൊഞ്ഞനം കുത്തുകയായിരുന്ന ന്റെ ചന്തിയിൽ പെട്ടന്ന് ഒരു മിന്നലേറ്റ്, പാത്രവും താഴെ വച്ചു ഞാൻ രണ്ട് തവണ തുള്ളിപ്പോയി. മൈര് രണ്ടുത്തുള്ളി മുത്രം പോയിന്നാ തോന്നണേ….

ഇടത്തേക്ക് നോക്കുമ്പോൾ കൈയിൽ ചട്ടുകവും പിടിച്ചു ദേഷ്യത്തിൽ നിൽക്കുന്ന അമ്മ.. അതുകണ്ട് ചിരിക്കാൻ വേറെ രണ്ടെണ്ണവും. ഇവരെന്നെ വിളിച്ചു വരുത്തി മാനസികമായും ശരീരികമായും പീഡിപ്പിക്കാനുള്ള ശ്രമമാണ്.. മിക്കവാറും തള്ളേ ഞാൻ കോടതി കേറ്റും,

“” സ്വന്തം തന്തയെ കുറിച്ചാണോടാ ഇങ്ങനെ പറയണേ… ഏഹ്.. “”

“” സ്വന്തം തന്തയെ പറ്റിയല്ലാതെ കണ്ടവന്റെ തന്തയെ പറ്റി ഞാൻ ന്ത്‌ പറയാനാ… ശെടാ..!””

അടികിട്ടിയ ഭാഗം ഒഴിഞ്ഞു ഞാൻ ദയനീയമായി ചോദിച്ചു.. അത് കണ്ട് ചിരിക്കുന്ന ആമിയെ നോക്കി പല്ലുകടിച്ചു അവൾക്ക് നേരെ തിരിഞ്ഞു.

“”കൊച്ചോണർന്നെങ്കിൽ കൊണ്ടോയ് കാണിച്ചു കൊടുകേടി.. ഇല്ലേൽ ഇവരെന്നെ ഇവിടിട്ട് കൊല്ലും.. പിന്നെ നീ ഒറ്റക്ക് പോണ്ട വരും തിരിച്ചു..””

“” നിങ്ങടെ കൊച്ചല്ലേ വേണേൽ കൊണ്ട് കാണിക്ക് ന്നെ കൊണ്ടൊന്നും ഒക്കുകേല… “”

അവളും കൈ മലർത്തി.. ഓഹ് ഹോ ന്നെ തേച്ചതാണല്ലേ…, ന്റെ അവസ്ഥയും സംസാരവും എല്ലാംയതും അവരെല്ലാം ചിരിയായി.. അല്ലേലും ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ…

“” വേണ്ടടി വേണ്ട..നീ പോകണ്ട.. അല്ലേലും ഞാൻ ന്നും ഒറ്റകണല്ലോ.., വിഷമമില്ല സന്തോഷേ ഉള്ളു.. “”

തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ന്റെ കൈയിൽ ഒരു കൈ മുറുകി.. സംഭവം ഏറ്റ്..! ഹി ഹ്ഹി…

ഇവളെയല്ല… വേണ്ടിവന്നാ ഇവള്ടെ തന്തേ കൊണ്ടുവരെ ഞാൻ പണിയെടുപ്പിക്കും.. ന്നോടാ അവള്ടെ മറ്റേടത്തെ കളി… ദയനീയത മുഖത്തു വരുത്തി തിരിഞ്ഞു ന്താ ന്ന് ചോദിക്കാൻ എനിക്ക് പ്രതേകിച്ചോരു ക്ലാസ്സ്‌ എടുക്കണ്ട ആവശ്യവുമില്ലായിരുന്നു.

“” ഏട്ടാ വേഷമായോ… ഞാൻ തമാശക്ക് പറഞ്ഞതല്ലേ.., ന്റെ ഏട്ടൻ ഞാൻ ഉള്ളപ്പോ എങ്ങും പോണ്ടാ ഇവിടെ ഇരുന്നോ.. ഞാൻ വിളിച്ചിട്ട് വരാം മോളെ… “”

ന്റെ കൈ പിടിച്ചാ സ്ലാബിൽ ഇരുത്തി അവളൊരു വേദനയോടെ പറഞ്ഞിട്ട് വെളിയിലേക്ക് പോയി, മണ്ടി….

“” ആ പെണ്ണൊരു പൊട്ടായത് കൊണ്ട് ഇത് നടന്ന്.. അവന്റെ ഒടുക്കത്തെ നാടക ഡയലോഗ്.. “”

ഏട്ടത്തി ഇതെല്ലാം കണ്ട് ആരോടെന്നില്ലാതെ പറഞ്ഞതും ഞാൻ ഒന്നിളിച്ചു കാണിച്ചു ഉടനെ പോടാന്നും പറഞ്ഞോരൊറ്റ ആട്ടും..

“” എനിക്കതല്ലെടി ഇവളെങ്ങനെയാ ഈ ബുദ്ധി വച്ച് ഡോക്ടറായെന്നാ… അല്ലേടാ മോനെ നീ ചുളുവിലക്ക് വല്ലോം വാങ്ങികൊടുത്തതാണോടാ അവൾക്കി ഡോക്ടർ ജോലി… “”

“”ഒന്ന് മിണ്ടാതെയിരി ആ പെണ്ണെങ്ങും കേക്കണ്ട..കേട്ടാ പിന്നതു മതി ഇവിടെകിടന്ന് മോങ്ങാൻ..””

“” അവൾക്കൊരു മാറ്റവുമില്ലല്ലേടാ… പഴേയ ആള് തന്നെ.. “”

അവളുപ്പോയ വഴിയേ നോക്കിയമ്മ ഒരു ദീർഘനിശ്വാസം വിട്ടു.

“”മ്മ്മ്…, അമ്മേ… യിപ്പോ സിറ്റി ഹോസ്പിറ്റലിലെ വൺ ഓഫ് ദി ബെസ്റ്റ് കാർഡിയോളജിസ്റ്റ് ഡോക്ടറരാണെന്നമ്മക്കറിയോ,?? ആ ഒരു ഡോക്ടറിന്റെ ടൈം ഷെഡ്യൂളിനുവേണ്ടി ആളുകൾ വെയിറ്റ് ചെയ്‌വാണെന്ന് പറഞ്ഞാൽ ഏട്ടത്തി വിശ്വസിക്കുവോ..?

ഇത് രണ്ടും ന്തിനാഞാനിപ്പോ നിങ്ങളോട് പറയണേ ന്നായിരിക്കും നിങ്ങള് ചിന്തിക്കുന്നെ.. പറയാം.. ആ ഡോക്ടറില്ലേ…ആഹ്ഹ് അവരാണ് അമ്മ നുമ്പേ പറഞ്ഞ.., കുറച്ചുമുന്നേ അകത്തോട്ടൊടിപ്പോയ പൊട്ടിപെണ്ണ്.. അമ്മേടെ രണ്ടാമത്തെ മരുമോള്…, ന്റെ ഭാര്യ ഡോക്ടർ മീര മനുവിശ്വനാഥ്‌. “”

പറയണം ന്ന് കരുതിയതല്ല…, എനിക്കെന്തോ കുറച്ചുമുന്നേ അവളെ പറഞ്ഞത് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.. കാര്യം ഞാൻ ന്റെ പെണ്ണിനെ കളിയാക്കും വട്ടുകളിപ്പിക്കും ബട്ട് മറ്റൊരാൾ.. ഹും ഹും അതുമാത്രം ഞാൻ സഹിക്കില്ല.. ന്തായാലും രണ്ടാളും ഒന്ന് ഞെട്ടി.. മതി എനിക്ക് അത്ര വേണ്ടു.. അതേതായാലും രണ്ടാൾക്കും സന്തോഷമായെന്ന് തോന്നുന്നു, രണ്ടാളുടേം മുഖത്തെ ചിരി മതീല്ലോ അത് മനസിലാക്കാൻ

“” അച്ഛനെന്തിയെ മ്മേ… “”

ചിരിച്ചെന്റെ മുന്നിൽ നിൽക്കണ അമ്മേ കണ്ടപ്പോളാണ് ഞാൻ അച്ഛനെ ഓർത്തത്.. ശെരിയാണല്ലോ പുള്ളി എന്തിയെ..? ന്തായാലും അതിനുള്ള ഉത്തരം കൊടുക്കാൻ ആമി സമ്മതിച്ചില്ല

“” ഇങ്ങോട്ട് വാടി പെണ്ണെ.. ദേ അച്ഛമ്മ ല്ലാം നിന്നെ നോക്കി നിക്കാ വിടെ. അതെങ്ങനെ വന്നപ്പോ കിടന്നതല്ലേ, അച്ഛനും കണക്കാ മോളും കണക്കാ… “”

അതിന്റെടേലും നികേട്ടൊന്നു കൊട്ടി.. ഇവളെ യിനി വളരാൻ അനുവദിചൂടാ നോക്കുമ്പോൾ പിടിച്ചു വലിച്ചു കൊച്ചിനെ കൊണ്ട് വരണ ആമി.., ഇവളെന്താ ഇതിനെ അറക്കാൻ കൊണ്ടോവാണോ.. അമ്മക്കും ഏട്ടത്തിക്കും മുന്നിൽ മാസ്സ് അടിച്ചതെല്ലാം ഈ നാറി കൊളവാക്കുവോ..?

“” ദേണ്ടേ.. അമ്മ തിരക്കിയ ആള്.. “”

അവളെ മുന്നേ നിർത്തി ആമി ഓടി ന്റെ തോളിൽ തൂങ്ങി, സംഭവം നുമ്പേ പുള്ളിക്കാരി ന്നോട് പറഞ്ഞതിന് ഞാൻ റിയാക്ട് ചെയ്തത് കൊണ്ടിട്ടുണ്ട്.. സാധാരണ ഞാൻ അങ്ങനെയൊന്നും പെരുമാറില്ല.. അതാണ്..

ഏതായാലും മീനു നിന്ന് വിയർത്തു, അവരെ ഫോൺ ൽ കണ്ടിട്ടുള്ളതല്ലാതെ നേരിട്ട് കണ്ടിട്ടില്ല..അതിന്റെ എല്ലാ ചടപ്പും ആ മുഖത്തുണ്ട്

“” അച്ഛമ്മേടെ മോക്ക് മനസിലായോടാ… “”

അഹ് പാസ്ററ്റ്.. “ഞെട്ടില്ല വട്ടയില പപ്പടം ന്തുവാ” ന്ന് ചോദിക്കുന്ന പോലെയായി കാര്യങ്ങൾ.. അവളെ കെട്ടിപിടിച്ച് മുത്തം കൊടുക്കുന്നതിലുണ്ടായിരുന്നു അമ്മ എത്രയോ കൊതിച്ചെന്ന് ഈ ഒരു നിമിഷത്തിനായി.

ഏട്ടത്തി അവളെ ചേർത്തു പിടിച്ചു , ആ ചുണ്ടുകൾ മീനുന്റെ നെറ്റിയിൽ അമർന്നു ..

“” വലിയമ്മേ അറിയുമോ മോൾക്ക്..? “”

“” എനിക്ക് എല്ലാരേം അറിയാല്ലോ..!”” അവളൊരു ചിരിയോടെ തിരിച്ചു കെട്ടിപ്പിടിച്ചു

“” ആഹ്ഹ് അറിയാവോ… മിടുക്കി “” ഏട്ടത്തി ചിരിയോടെ മറുപടി കൊടുത്തതും

“” നീ പൊടി അവിടുന്ന്… ന്റെ കുഞിനെല്ലാരേം അറിയാം ല്ലെടാ…!!

ഒറക്കം കൊണ്ടെന്റെ കുഞ്ഞിന്റെ കോലം കണ്ടോ… സാരല്ലട്ടോ അച്ഛമ്മ കുളിപ്പിക്കവേ…

ടി പിള്ളേരെ എല്ലാം ഒന്ന് നോക്കിയേക്കണം ഞാൻ ന്റെ കുഞ്ഞിനെ ഒന്ന് കുളിപ്പിച്ചേച്ചും വരാം.. “”

“” ന്റെ അമ്മേ അവള് കൊച്ചുകുട്ട്യോന്നും അല്ല.. അവള് തന്നെ കുളിച്ചോളുന്നു.. “”

ആമി അതിനെ തടഞ്ഞുമുന്നോട്ട് വന്നതും കിട്ടി , തവികണ കൊണ്ടൊരു പൊട്ടീര്. അത് കിട്ടിതും അവളടങ്ങി..

“” കിട്ടില്ലേ…. ഇപ്പോ സമാ സമം.. ഒക്കെ., എന്നെപോലെ മിണ്ടാണ്ട് നിന്നോ ഇനി.. “”

ചെവിയോടടുപ്പിച്ചു ഞാൻ രഹസ്യം ന്നോണം പറഞ്ഞതും, അവള് ന്റെ കൈയിൽ ഒരു പിച്ച്..

പിന്നെ വലിഞ്ഞു നിക്കാതെ അവരെ സഹായിച്ചു ഞാൻ അവിടെ കൂടി, ഇടക്ക് ഏട്ടത്തി കാണാതെ ന്റെ പെണ്ണിന്റെ വയറിൽ തഴുകിയും, വിയർപ്പൊട്ടിയ കഴുത്തിൽ മുത്തമിട്ടും ഞാൻ അങ്ങനെ നിന്നു, വേറെയൊനിനുമല്ല അവളുടെയാ കണ്ണുരുട്ടൽ കാണാൻ.

“” ദേ കിട്ടുട്ടോ ന്റേന്ന്… വേണ്ടന്നാണേൽ പൊയ്ക്കോ…!””

ന്റെ പ്രവർത്തി അതിരു കടക്കുമ്പോൾ അവളെന്നെ ശ്വാസിക്കും., അതും നിക്ക് കേൾക്കാൻ പാകത്തിൽ.

“” എടാ അവളെ മണപ്പിച്ചു നടക്കാതെ നീ പുറത്തോട്ട് ചെല്ല്… ആഹ് പെണ്ണവിടെ മനസമാധാനത്തോടെ നിന്നോട്ടേയൊന്ന്..!””

ഛെ… ഏട്ടത്തി ല്ലാം കാറുണ്ടായിരുന്നല്ലേ.ഛെ ഛെ വേണ്ടായിരുന്നു..,പിന്നവിടെ നിന്നില്ല ചമ്മിയ മുഖവുമായി നിൽക്കുന്ന അവളുടെ കവിളിൽ ഏട്ടത്തി കാൺകെ ഒരു മുത്തം കൂടെ കൊടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങി.

“” ഇവന്റെയൊരു കാര്യം.. “”

ചമ്മിനിൽക്കുന്നവളെ നോക്കി ഏട്ടത്തി പണി തുടർന്നു.

*********************************************

രണ്ടെണ്ണം അടിക്കാം ന്നുള്ള പ്ലാനിങ്ങിൽ സാധനം എടുക്കാമ്പോവാൻ ഏട്ടനെ കാത്തുനിൽകുവായിരുന്നു ഞാൻ..

“” അപ്പയിതെവിടെ പോവാ… “”.

അങ്ങോട്ടേക്ക് വന്ന മീനു നോട്‌ ചോദിച്ചതിന് മറുപടി കൊടുത്തതും, പെണ്ണ് കുളിച്ചു പാട്ടുപാവാടയുമിട്ട് നിപ്പാ..

“” ന്നാ ഞാനും വരാം “” ന്നായി പെണ്ണ്.. ഹോ പിടിച്ച പിടിയിൽ നിൽക്കായിരുന്നവൾ അവസാനം ചോക്ലേറ്റ് വാങ്ങി തരാമെന്ന് പറഞ്ഞപ്പോളാണോന്നടങ്ങിയത്

“” അപ്പയിതാരെയാ നോക്കണേ..? “”

വെളിയിലേക്ക് നോക്കി നഖം കടിച്ചോണ്ടിരുന്ന ന്നോടവൾ ചോദിച്ചതിന് ഞാൻ

“” അത് നിന്റെ വല്യച്ചനെ..! അല്ല മീനുട്ടിക്ക് എല്ലാരേം ഇഷ്ടയോ…? “”

“” മ്മ്.. എല്ലാരേം ഇഷ്ട്ടായി.അച്ഛമ്മക്കും വല്യമ്മക്കും ഒക്കെ ന്താ സ്നേഹം ന്നോട്..പക്ഷെയുണ്ടല്ലോ അപ്പേ അച്ചാച്ചനെ കണ്ടില്ല ഞാൻ.. പിന്നെ ഉണ്ണികുട്ടനേം “”

“” ഹാ അച്ചാച്ചൻ കൃഷിയോഫീസിൽ പോയതാ ടാ.. പിന്നെ ഉണ്ണിക്കുട്ടൻ വരാറായല്ലോ സ്കൂളിന്ന് “”

ഏട്ടൻ വരുന്നത് കണ്ട് മോളോട് കേറിപോക്കോളാൻ പറഞ്ഞു ഞാൻ അവിടെ നിന്നു,

“” മോളെ അപ്പ വെളി പോയകാര്യം നിന്റെ അമ്മയോട് പറയല്ലേ.. “”

“” ഞാൻ പറഞ്ഞത് വാങ്ങിയാൽ പറയില്ല.. “”

“” ഓ ന്തോവേണേലും വാങ്ങി താരമേ..തന്തക്കെട്ട് തന്നെ പണിയെടി പണി.. അതെങ്ങനെ തള്ളേടെ അതെ സ്വഭാവമല്ലേ.. “”

ഏട്ടന്റെ അടുത്തേക്ക് നടന്നോട് ഞാൻ പൊറുപൊറുത്തു, ഏട്ടൻ അടുത്തെത്തിയതും

“” കിട്ടിയാ… “” മുന്നോട്ടേക് കയറിനിന്ന് ചോദിച്ച ചോദ്യത്തിന് പുള്ളി തല കുലുക്കിയതും, ഒന്നും മിണ്ടാതെ നേരത്തെ പോയി റെഡി ആക്കിയ വെള്ളമടി സെറ്റപ്പിലേക്കാണ്, പിന്നെ പറയണ്ടല്ലോ ഒരു ഫുള്ളും ഞങ്ങളു രണ്ടാളും.. ആഹ്ഹ് സഹോദര സ്നേഹമായാൽ ഇങ്ങനെ വേണം… പക്ഷെ വർഷങ്ങൾക്ക് ശേഷം കണ്ട അനിയന് ചേട്ടൻ വാങ്ങിക്കൊണ്ടു വന്ന സാധനം “റം ” മോശമായി പോയി.. ഞാനൊരു ജാക്ക് ആ പ്രതീക്ഷിച്ചതു. ഹ്മ്മ് കിട്ടിയത് ആയി..

ചറ പറാന്ന് അടിതുടങ്ങി.. നേരം ഇരുട്ടും തോറും ഫോണിലെ ഡിസ്പ്ലേ ഇടയ്ക്കിടെ മിന്നിമറഞ്ഞു, ഒരു വെളിച്ചതിനെന്നപോലെ…!

പക്ഷെ ഞങ്ങളു രണ്ടാളും കട്ടക്ക് നിന്നു., ഉഫ് ഏട്ടൻ ഒരു മുഴുകുടിയൻ തന്നെ.. ഐ ആം പ്രൌട് ഓഫ് മൈ ബ്രോ..

റോഡിലെ അരണ്ട വെളിച്ചത്തെ കീറിമുറിച്ചു കൈയിലെ ഫോൺ പ്രകാശം വെച്ചു നീട്ടുമ്പോൾ ആ പാത പിന്തുടരാൻ താമസിച്ചില്ല.., നേരെ കേറിച്ചെന്നതും ഉമ്മറത്ത് ഇരുന്ന് ആരൊക്കെയോ പ്രാർത്ഥിക്കുന്നുണ്ട്.. സൂക്ഷിച്ചു നോക്കിയപ്പോ ഏടത്തി യും ന്റെ ഭാര്യയും ഉണ്ണിക്കുട്ടനും ഉണ്ട്..

പിന്നാരാ…… കണ്ണൊന്നു കൂർപ്പിച്ചു ശ്രദ്ധ പിടിച്ചു അത്രേം പേര് തറയിൽ ഇരുന്നു പ്രാർത്ഥന ചെല്ലുമ്പോൾ ഏതാവനടാ കസേരയിൽ ഇരുന്ന് പത്രം വയ്ക്കുന്നെ.. ആരാടാ ഇയ്യാള്…? എന്നാലും അതല്ലല്ലോ..എവിടെയോ വെച്ച് കണ്ട പരിചയമുണ്ട്….?

യാ ഗെറ്റ് ഇറ്റ്.. ദാറ്റ്‌സ് മൈ തന്തപ്പടി.. കൊച്ചു കള്ളൻ ഇപ്പോളുമുണ്ടല്ലേ…, എന്നെ പണ്ടിറക്കി വിട്ട വല്യ ആളാ.. ഒന്ന് ബഹുമാനിച്ചെകാം ഞാൻ ഉടുത്തിരുന്ന കൈയിലിയുടെ മടിക്കുത്തഴിച്ചു. ബഹുമാനം..ബഹുമാനം. പുള്ളിടെ മടിയിൽ മീനുട്ടിയും ഉണ്ട്,

“” എവിടെയായിരുന്നെടാ ഈ നേരം വരെയും..””

ഇയാളിത്…, പാൽവാൽ ദേവന്റെ ദേഷ്യത്തിന് കുറവൊന്നുമില്ല.. പിന്നെ മിണ്ടാൻ പോയില്ല,ഇനിയും ചിലപ്പോ ന്നെ ഇറക്കി വിട്ടാലോ.. അപ്പോളും ഞങ്ങളെ നോക്കി നിക്കാണ് കള്ള കെളവൻ

ഞാൻ തറയിൽ ഇരിക്കുന്നവരെ ഒന്ന് ഇടം കണ്ണിട്ട് നോക്കി, ഓഹ് സംശയിച്ചപ്പോലെ ആ കണ്ണുകൾ ന്നെ സ്കാൻ ചെയ്യുന്നുണ്ട്.. പ്പൊ ഇന്ന് സുഖമാ..

“” എടാ ചോദിച്ച കേട്ടില്ലേ.. “”

“” ഞങ്ങള് ജംഗ്ഷനിലുണ്ടായിരുന്നു.. “”

“” മ്മ് ഇവന്റെ വായിൽ നാവില്ലേ… അതോ ഇനി മിണ്ടില്ലെന്നുള്ള ശപതം വല്ലതും… “”

“” ഏയ്യ് ഇല്ലചാ.. ഞാൻ ചുമ്മാ കുറെ ആയില്ലേ.അങ്ങോട്ടൊക്കെ പോയിട്ട്.. അച്ഛന് സുഖമല്ലേ..””

അച്ഛന് ചോദ്യത്തിനു പൂർണ്ണത നൽകാതെ ഞാൻ മറുപടി കൊടുത്തതും അച്ഛനൊന്ന് ചിരിച്ചു., പിന്നെ ചുരുക്കം ചില കാര്യങ്ങൾ കൂടെ പറഞ്ഞിട്ട് ഞാൻ കുളിക്കാൻ പോവാ ന്ന് പറഞ്ഞകത്തേക്ക് കേറി.. അവളുടനെ വരില്ലെന്ന് അറിയാവുന്നത് കൊണ്ടും, അവൾക്കെന്തോ സംശയം ഉള്ളതുപോലെ തോന്നിയതുകൊണ്ടും ഞാൻ മനസ്സില്ലാ മനസ്സോടെയൊന്നു കുളിച്ചു. തിരിച്ചിറങ്ങുമ്പോൾ അവൾ ഇല്ലാത്തതു കാര്യമാക്കി ഞാൻ കേറി കിടന്നു.. ഒരു പത്തുമിനിറ്റ് കഴിഞ്ഞതും അകത്തേക്ക് ആരോ വരുന്നത് പോലെ.. ആരാണെന്ന് അറിയാവുന്നത് കൊണ്ട് നെഞ്ച് പട പാടെന്ന് ഇടിക്കാൻ തുടങ്ങി.

അവളുടെ ശ്വാസം ന്റെ മുഖത്തേക്ക് തട്ടിയകലുമ്പോൾ ഞനൊന്ന് വിറച്ചു,

പുല്ല്..ഇവളിത്ര അടുതെത്തിയോ.. ഇനി രക്ഷയില്ല. മണം പിടിക്കുന്നതിനു മുന്നേ ചത്തപോലെ കിടക്കാം.. ഒരു ഒർജിനാലിറ്റിക്ക് വേണ്ടി കൂർക്കം വലിച്ചാലോ., അല്ലേൽ വേണ്ട പെണ്ണ് ചിലപ്പോ ചേരവവായ്ക്ക് കിറികെട്ട് കുത്തി തരും.,

***********************************

ന്നാൽ കള്ളഉറക്കം നടിച്ചു കിടക്കുന്ന അജുനെ കണ്ടപ്പോ ചെറിയ ചിരി വന്നെങ്കിലും അവളത് പുറത്തു കാട്ടില്ല.എന്തോ ഒപ്പിച്ചിട്ടുള്ള വരവാ അതെന്ന് അവൾക്കറിയാമായിരുന്നു, അതാ ഒന്നുമിണ്ടണ്ട് വന്ന് കിടക്കണേ.. താഴെ കിടന്ന് പരുങ്ങുന്നത് കണ്ടതെയൊരു ഡൌട്ട് അടിച്ചതാ., അവളൊന്ന് ചുറ്റും നോക്കി, ആ ചുണ്ടിലൊരു ചിരി വന്നുചേർന്നു ഒന്നുമറിയാത്ത കുഞ്ഞിനെ കണക്കെ കിടക്കുന്ന അജുവിന്റെ ചന്തി നോക്കി മൂലയിലിരുന്ന ഹങ്കർ കണക്ടർ കൊണ്ടൊന്നു പൊട്ടിച്ചു ,, ഹൌ… ന്നൊരു നിലവിളിയോടെ അവനൊന്ന് തുള്ളിപ്പോയി..,

***********************************

“” ന്താടി പൂതനെ നിനക്ക്.. മനുഷ്യനെ ഉറങ്ങാനും വിടില്ലേ… “”

“” നിങ്ങളെ ഞാനോറക്കിത്തരാം. ഹോ കുളിയൊക്കെ കഴിഞ്ഞോ.. ഹ്മ്മ് “”

നൈറ്റിയുടെ ഒരുഭാഗം ഇടുപ്പിൽ കുത്തി അവളെന്റെ നേരെ വന്നതും. ന്നെയൊന്ന് അടിമുടി നോക്കി, പിന്നെ ഞാൻ പറഞ്ഞപോലെ പട്ടി മണം പിടിക്കണപോലെ ന്റെ മുഖത്തിന്‌ ചുറ്റും മണപ്പിടിച്ചു നോക്കാൻ തുടങ്ങി,

“‘ ന്താടി….!!”” ഞാൻ അവൾക്ക് നേരെ ഒന്ന് ചാടി,, ചുമ്മാ കാര്യം ഒന്നുമില്ലെന്ന് അറിയാമെങ്കിലും

“” സത്യം പറയണം കുടിച്ചിട്ടുണ്ടോ…? “”

“” കുടിക്കെ.. ഇല്ല.. “”

“” പിന്നെവിടുന്നാ ഈ മണം., ഒന്നുതിയെ…!””

“” പിന്നെ ഊതി.. നിനക്ക് വട്ടാ പെണ്ണെ, ഉറങ്ങിക്കൊണ്ടിരുന്ന ന്നെ വിളിച്ചുണർത്തിയിട്ട്.. മാറ് കിടക്കട്ടെ.. ”

“” മ്മ്… ന്തോ ഒപ്പിച്ചിട്ടുണ്ട്.. മ്മ് സാരല്യ ഞാൻ കണ്ട് പിടിച്ചോളാം.. “”

“” ഓ… “” ഞാൻ തലവഴി പുതപ്പിട്ട് മൂടി, ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദം ചെവികളെ നിഛലമാക്കി കണ്ണിലേക്കിരുട്ട് കയറിവന്നു.

***********************************

Flash back

“” ഏയ്‌ പേടിക്കണ്ടാ, എത്രയും പെട്ടെന്ന് നിങ്ങള് st marys ഹോസ്പിറ്റലിൽ എത്തണം.. “”

“” ഹെലോ….! ഹെലോ..?? “”

അത്രേം പറഞ്ഞയാൾ ഫോൺ കട്ടാക്കി., ന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി, മാഗി.. അവൾ..

ഞാൻ ആരെയാ വിളിക്യാ.. ആരോടാ ഒന്ന് പറയാ.. വേണ്ട ഇപ്പൊ ആരേം ഒന്നുമറിയിക്കണ്ട, ഒട്ടും താമസിയാതെ ബൈക്യും സ്റ്റാർട്ടാക്കി ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് കത്തിച്ചു.. നേരെ റിസപ്ഷനിലേക്ക് ഓടി കയറുവായിരുന്നു ഞാൻ..

“” ഒരു മാഗി.. മാഗിന്ന് പറയുന്ന ഒരു കുട്ട്യേ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ഒന്ന്…. ഒന്നുനോക്കി പറയാമോ.? “”

കിതക്കുകയായിരുന്നു ഞാൻ..ന്നാൽ ന്റെ പരവേഷമൊന്നും കണ്ടിട്ട് അവർക്ക് യാതൊരുവിധ മാറ്റവും ഉണ്ടായില്ല.. ഇതിലും എത്രയോ വല്യ കേസുകൾ കാണുന്നവരയതു കൊണ്ടാകും.

അവർ പറഞ്ഞു തന്നിടത്തേക്ക് ഓടുകയായിരുന്നു ഞാൻ.. ചെല്ലുമ്പോ ആ റൂമിന്റെ വാതിലിൽ രണ്ട് പോലീസ്., ന്റെ കണ്ണുകൾ നിറഞ്ഞു, ന്ത് പറഞ്ഞു ഞാൻ ഇനി അവളുടെ അച്ഛനെ സമാധാനിപ്പിക്കും എങ്ങനെ എല്ലാരേം പറഞ്ഞു സമാധാനിപ്പിക്കും,

ഞാൻ അവരോട് കാര്യം പറഞ്ഞപ്പോ ന്നെ അടിമുടി നോക്കി പിന്നെ ഡോർ തുറന്നു.. തുറന്നതും ശെരിക്കും ഞെട്ടി ഞാൻ.

ബെഡിൽ കിടക്കുന്ന മാഗി നോട്ടത്തിൽ കാര്യമായ കുഴപ്പങ്ങൾ ഒന്നും തന്നെയില്ല, അങ്ങനെ വരാൻ സാധ്യതയില്ലല്ലോ.., ഞാൻ അവളുടെ അടുത്തുനിന്നു. എന്തോ എടുത്ത് പുറത്തേക്ക് പോകാൻ നിൽക്കുന്ന ഒരു നേഴ്സ് പെങ്കൊച്ചിനോട് കാര്യം ചോദിച്ചു.

“” അൽക്കഹോളിക് കേസാ,, എവിടെയോ കിടന്ന് ബഹളം വച്ചതിനു പോലീസ് പിടിച്ചോണ്ട് വന്നതാ ടെസ്റ്റ്‌ ചെയ്യാൻ, പക്ഷെ ഹോസ്പിറ്റലിൽ വന്നതും ആള് തലകറങ്ങി വീണ്..””

ഞാനവളെയൊന്നു നോക്കി, ന്താ ആ കിടപ്പ് കൈ ഒക്കെ കൂടിപ്പിടിച്ചു സമാധാനത്തോടെ കിടക്കുന്നു..അടിച്ചോരു ബോധവുമില്ലാണ്ട് കിടക്കണ കിടപ്പ് കണ്ടില്ലേ ചെറ്റ., കാൾ വന്നപ്പോ ന്റെ നല്ല ജീവനങ്ങ് പ്പോയി ഇവളിതുവല്ലതും അറിയുന്നുണ്ടോ.. ഇവൾക്കെവിടുണാവോ സാധനം..?

അവരെ നോക്കി ഒരു നന്ദിയും പറഞ്ഞു ഞാൻ അവൾക്കരികിൽ ഇരുപ്പായി, കുറച്ചു കഴിഞ്ഞതും പുറത്തുണ്ടായിരുന്ന പോലീസ് ഡോർ തുറന്നകത്തേക്ക് വന്നു, അതിലൊരു ലേഡി കോൺസ്റ്റബിൾ ഉണ്ടായിരുന്നു, കൈയും കാലും പിടിച്ചു പറഞ്ഞതുകൊണ്ട് അവർ കേസാകില്ല. ആരോ ജ്യൂസ് ൽ കലർത്തി കൊടുത്തതാണെന്ന് പറഞ്ഞപ്പോ അവർ അത് വിശ്വസിച്ചു.. ഇല്ലേൽ മൂഞ്ചിയേനെ..!

പിന്നെ ഞാനും അവിടെയിരുന്നു ഉറങ്ങിപ്പോയി, രാവിലെ എണ്ണിക്കുമ്പോളും അവളുറക്കമായിരുന്നു ഞാൻ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി, രാവിലെ അവളെ നോക്കാൻ വന്ന ഡോക്ടറേ കണ്ട് ഡിസ്റ്റർജ് ന്റെ കാര്യവും ശെരിയാക്കി, ഒന്നുണർന്നാൽ പോകാമെന്നു പറഞ്ഞതും ഞാൻ അവൾക്കരികിൽ വീണ്ടും ഇരിപ്പായി.. അപ്പോളാണ് ഫോൺ അടിക്കുന്നത്

“” ഇത് പോലീസ് സ്റ്റേഷനിലിൽ നിന്നാണ് അജുന്ന് പറയുന്ന ആളല്ലേ..?? “”

“” അതെ…!””

“” നിങ്ങളുടെ ഫ്രണ്ട് ഒരു വിഷ്ണു. അയാൾ ഇവിടെ പോലീസ് സ്റ്റേഷനിലുണ്ട്, രാവിലെ ഒരു വക്കിലുമായിവാ..ബാക്കിയൊക്കെ ഇവിടെ വന്നിട്ട്…””

. “” ആഹ്ഹ് വരാം സർ.. “”

ഓ അപ്പോ രണ്ടും കൂടെ അടിച്ചു കോൺ തിരിഞ്ഞു എവിടെയോ പോയ് തല്ലുണ്ടാക്കിയതാ, ന്നിട്ട് കിടക്കണ കണ്ടില്ലേ ശവം..!

“” ഡീ… ഡീ.. “”

“” മ്മ്.. ചേട്ടാ ഒരു പൊന്മ്മാൻ ബീറുടി… “”

ഉറക്കത്തിൽ തന്നെ വലതുകൈ പൊക്കി ഒരണം ന്ന സിംബൽ.. കാണിച്ചു തരാടി നിനക്ക് ഞാൻ പൊന്മ്മാനെ..

“” അവള്ടെ അച്ഛന്റ്റെ പൊന്മ്മാൻ… ച്ചീ എണ്ണിക്കെടി പുല്ലേ…!””

പറഞ്ഞു തീർന്നതും കൊടുത്തു അവള്ടെ ചന്തിക്കെട്ടൊരു ചവിട്ട്,, അതോടെ നിലത്തു കിടന്നു ഒന്ന് ഉരുണ്ട പെണ്ണ് കണ്ണ് തിരുമ്മി ചുറ്റും നോക്കി,

“” അയ്യോ സാറേ ന്നെയിടിക്കല്ലേ ഞാൻ… ഞാനല്ല അവനാ ആദ്യം ന്നെ.. “”

“” ടി പോത്തേ… നീയെന്തൊക്കെയാ പറയണേ…!!””

ഞാൻ ഒന്ന് തട്ടിയതും കണ്ണു തുറന്നു ചുറ്റും നോക്കി, കാര്യം മനസിലായതുകൊണ്ടാകാം ഒന്നും മിണ്ടില്ല, ഒന്ന് നേരെ നിന്ന് ചുറ്റും ഒന്ന് വീക്ഷിച്ചു ന്നിട്ട് നേരെ ബാത്‌റൂമിൽ കേറി മുഖവും കഴുകി ന്റെ മുന്നിൽ വന്നിട്ട് ഒരു ഡയലോഗ്

“” ബില്ല് സെറ്റിൽ ചെയ്തില്ലേ.. ന്നാ നമ്മക്ക് ഇറങ്ങാം.. “”

മറുപടി ഒന്നും പറയാതെ ഞാൻ അവൾക്കൊപ്പം നടന്നു, ബില്ലും പെ ചെയ്ത് അവളുമായി ഞാൻ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ്

“” എടാ അറിയാതെ അടിച്ചൊയത അവനെ.. സത്യം അവൻ ചാകുന്നു കരുതില്ല ന്നെ പോലീസിന് പിടിച്ചു കൊടുക്കല്ലേടാ… “”

പോലീസ് സ്റ്റേഷൻ ന്റെ ബോർഡ്‌ കണ്ടതും പെണ്ണ് പുറകിലിരുന്നു ഞെരിപിരി കൊള്ളാൻ തുടങ്ങി. ആരെ അടിച്ചെന്ന ഇവളി പറയുന്നേ.. ദൈവമേ വിഷ്‌ണു…..

നേരെ അകത്തേക്ക് വണ്ടി എടുക്കുമ്പോൾ അവളുടെ ഫുൾ ഗ്യാസും പോയിന്ന് പറയാം.. പിന്നേം കിടന്നാലച്ചപ്പോ

“” ഓ ഒന്ന് മിണ്ടാണ്ടിരി മൈരേ.. അവൻ ആ പൊട്ടൻ വിഷ്ണു ഇവിടെ ഉണ്ട് അവനെ ഇറക്കാനാ അല്ലാണ്ട് നിന്നെ പിടിച്ചോടുക്കാനൊന്നുമല്ല.. സംശയം ഉണ്ടേൽ ദേ നോക്ക് വക്കില് വന്നിരിക്കുന്നത് നോക്ക്.. “”

ഹോസ്പിറ്റലിൽ നിന്നിറങ്ങിയപ്പോളെ അറിയാവുന്ന ഒരു ലോയറെ വിളിച്ചിരുന്നു.ഞാൻ വരുന്നത് കണ്ടതും അദ്ദേഹം ന്റെ അടുത്തേക്ക് വന്നു

“” അജു താൻ പറഞ്ഞപോലെ ഇത് വെള്ളമടിച്ചേനല്ല അയാളെ കാസ്റ്റഡിയിലെടുത്തേക്കുന്നെ, ആരുമായോ അടിപിടി ഉണ്ടായതിനാണ്..””

ഞാൻ മാഗിയെ നോക്കി, അവള് പറ്റിപോയെടാ ന്ന് കണ്ണു കാണിക്കുന്നുണ്ട്.. പിന്നെ പോലീസിനോട് പറയല്ലെന്നും.

“” ഇനിയിപ്പോ ന്താ വക്കിലെ ഒരു വഴി…””

“” സീ… അവരിപ്പോ FIR ഇട്ടിട്ടൊന്നുമില്ല, si എനിക്ക് അറിയാവുന്ന ആളാണ്.. ഞാൻ ഒന്ന് പറഞ്ഞു നോക്കാം..””

“” വല്യ ഉപകാരം വക്കിലെ..!””.

അതിനയാൾ കനത്തിലൊന്നു മൂളി, അകത്തേക്ക് നടന്നു പുറകെ ഞങ്ങളും..പുള്ളി si യേ കണ്ട് കാര്യങ്ങൾ പറഞ്ഞു, നഷ്ടപരിഹാരമായി ചോദിക്കുന്ന പൈസ കൊടുത്തോളം ന്നുള്ള ഉറപ്പിൽ വിട്ടയച്ചു, നല്ലിടി കിട്ടിട്ടുണ്ട്.. വയ്യവന് , ഇടക്ക് മാഗി പിടികാം ന്ന് പറഞ്ഞപ്പോ നോക്കി ചെറയുന്നുണ്ടായിരുന്നു..പിന്നെ അതൊരു പോലീസ് സ്റ്റേഷൻ ആയത് കൊണ്ട് അവനൊന്നും മിണ്ടില്ലന്ന് മാത്രം,

വക്കിലിന്റെ ഫീസും, അവർക്കുള്ള നഷ്ടപരിഹാരവും കൊടുത്ത് കേസ് സോൾവാക്കി..

നേരെ വണ്ടി വിട്ടത് ന്റെ ഫ്ലാറ്റിലേക്കാണ്, അവന് അവന്റെ ബൈക്ക് ഓടിക്കാൻ വയ്യാത്തത് കൊണ്ട് മാഗിയാണ് അതെടുത്തത് ന്റെ പുറകിൽ അവനും..നേരെ താങ്ങി റൂമിൽ എത്തിച്ചു രണ്ടാൾക്കും കുടിക്കാൻ ജ്യൂസും കൊടുത്ത് ഞാൻ വിടെ കസേരയിൽ ഇരുന്നു.

“” രണ്ടിനേം ഇനി വെളിയിലങ്ങാനും കണ്ടാൽ, കാല് ഞാൻ വെട്ടും..

കൈയും കാലും പിടിച്ചാ ഇപ്പൊ ഇറക്കിയത്.., എടാ… എടാ മറ്റെമോനെ നിനക്ക് ന്നായിരുന്നെടാ ഇത്രക്ക് കഴ അവിടെപ്പോയി തല്ലുണ്ടാക്കാൻ “”

ഞാൻ അതും പറഞ്ഞു രണ്ടിനേം നോക്കി, അത് കേട്ടപ്പോ വിഷ്ണു മാഗിയെ നോക്കി പല്ല് കടിച്ചു, ഇവളെന്തോ ഒപ്പിച്ചതാ..

“” എടാ ഞാനല്ല ഈ പുന്നാര മോളാ രാത്രിയിൽ കിടന്നുറങ്ങിക്കൊണ്ടിരുന്ന ന്നെ വിളിച്ചു കൂട്ടികൊണ്ട് വരാൻ പറഞ്ഞെ.. ഇവള് നാട്ടിൽ പോയിട്ട് വരുന്നതായത്കൊണ്ട് ഞാൻ ചെന്നു. ആപ്പോ ഇവൾക്ക് ബിയർ കുടിക്കണം ന്ന്..പുല്ല്..! നിവർത്തിയില്ലാതെ വാങ്ങികൊടുത്തു, അതും അടിച്ചി അലവലാതി കണ്ണിൽ കണ്ടവന്റെ തന്തക്ക് വിളിച്ചു പിന്നെനിക്കൊന്നും ഓർമ്മയില്ലടാ..കണ്ണിൽ ഒരു വെളിച്ചം വന്നതും ന്റെ ബോധം പോയി പിന്നെ ഞാൻ കണ്ണുതുറക്കുമ്പോൾ പോലീസ് സ്റ്റേഷനിലാ.. ബോധം വീണപ്പോ അവിടുന്നും കിട്ടി കുറെ..ഇയ്യോ മൊത്തത്തിൽ ഇനിയൊന്നു പുഴുങ്ങിഎടുക്കണം ന്നെ..””

“” ന്തായാലും അവന്മാര് കുറച്ച് സീൻ ആണെന്നാ വക്കില് പറഞ്ഞെ.. കേസ് ക്ലോസ് ആക്കിയെങ്കിലും നിങ്ങള് തത്കാലം ഇവിടെ നിക്കണ്ട, പിന്നെ ഞാൻ ഇന്ന് വൈകിട്ട് നാട്ടിപ്പോകും, ആ പെണ്ണെനിക്കൊരു സമാധാനവും തരുന്നില്ല.. “”

“” നീയെന്താ ഇപ്പൊ പറഞ്ഞുവരണേ…? “”

വിഷ്ണുവാണ് ഇടികിട്ടിയ ഭാഗവും ഒഴിഞ്ഞിരിക്കുന്നതു കണ്ടാൽ സഹികൂല, നല്ലിടി കിട്ടിട്ടുണ്ട്. അവനെന്തായാലും റസ്റ്റ്‌ അത്യാവശ്യമാ… ഇവിടെ പിന്നൊരുത്തിടെ നാക്ക് ആ സ്റ്റേഷനിൽ വെച്ചു പോയതാ..സകല കൊള്ളരുതായിമ്മയും കാണിച്ചിട്ട് തല കുമ്പിട്ടു ഇരിക്കണ കണ്ടില്ലേ…! ശവം ‘

“” ഞാൻ ഇവള്ടെ പപ്പയേ വിളിച്ചു സംസാരിച്ചിട്ടുണ്ട്.. നിങ്ങള് അങ്ങോട്ട് വിട്ടോ.. ഓഫീസിൽ ഞാൻ പറഞ്ഞോളാം.. “”

ആദ്യം കുറെ സമ്മതക്കുറവ് കാണിച്ചെങ്കിലും പിന്നീട് അവർ പോകാൻ തീരുമാനിച്ചു, അങ്ങനെ പാക്ക് ചെയ്യാൻ അവർ അവരുടെ ഫ്ലാറ്റിലേക് പോയതും, ഞാൻ ഓഫീസിലേക്ക് വിളിക്കാൻ ഫോൺ എടുത്തു, എടുത്തപ്പോ കണ്ട് പെണ്ണിന്റെ ഇരുപത്തിയെഴു മിസ്സ്‌ കാൾ ..

ദൈവമേ മിക്കവാറും ഞാനും ഇവരുടെ കൂടെ നാട് വിടണ്ട വരുന്നാ തോന്നണേ. പുള്ളിക്കാരി വിളിക്കുന്ന സ്പോട്ടിൽ ഫോൺ എടുത്തോളാണമെന്നാ കല്പന, ആ ഒരു ഉറപ്പിന്റെ പേരിലാ വിട്ടേക്കുന്നെ., വിളിച്ചാലോ പരിഭവം പറയണതല്ലാതെ പെണ്ണിന് നേരമില്ല., ആ കാട്ടികൂട്ടലുകൾ കണ്ടാ ഞാൻ നേരത്തെ പോകാം ന്ന് വച്ചേ,, അതും അവളോട് പറഞ്ഞിട്ടില്ല.

എന്തായാലും അങ്ങോട്ടേക്കല്ലേ പോണേ..എടുക്കണ്ട ഒരു സർപ്രൈസ് കൊടുകാം ന്ന് കരുതിയതും പിന്നേം ഫോൺ ബെൽ അടിക്കാൻ തുടങ്ങി..

“” ആമി മോളെ… “”

“” മോളല്ല മോൻ…. ദേ മനുഷ്യാ ന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്.. എവിടായിരുന്നു ഇത്രേം നേരം. ഞാൻ ന്തോരം വിളിച്ചുന്നറിയോ..,? ആ ഫോണോന്ന് എടുക്കാൻ പറ്റാത്തത്ര ന്ത്‌ തിരക്കാ നിങ്ങൾക്കവിടെ ഏഹ്.. ബാക്കിയുള്ളോൻ ഇവിടെ തീ തിന്നുവായിരുന്നു അറിയോനിങ്ങക്ക്.. ഹലോ…””

കാൾ അറ്റൻഡ് ചെയ്തതെ കേട്ടത് ഇതാണ്.. ഞനാണെകിൽ സ്പീക്കർ പൊത്തിപ്പിടിച്ചു നിന്ന് ചിരിയോടെ ചിരി.. അത്രേം പറഞ്ഞിട്ടും മറുതലക്കൽ നിന്നൊന്നുവരാത്ത കൊണ്ട് അവളൊന്നുടെ ഹലോ വച്ചതും..

“” പറഞ്ഞോ കേൾക്കണ്ണ്ട്.. “”

“” അഹ് കേൾക്കണുണ്ടോ..? നന്നയി.. “”

അവള് വീണ്ടും കലിപ്പിട്ടതും

“” ഹാ.. ചൂടാവാതെ പെണ്ണെ… രാവിലെ കുറച്ച് അത്യാവശ്യകാര്യത്തിലായി പോയ് അതല്ലേ.. നീ ഒന്ന് ഷെമിക്ക്..!””

“” മ്മ്.. എവിടാ ഇപ്പൊ.. കഴിച്ചോ വല്ലോം..? “”

“” ഈ നിസാര കാര്യം ചോദിക്കാനാണോ നീ ഈ കണ്ട വിളിയെല്ലാം വിളിച്ചേ…!””

“” ആണെങ്കിൽ…!!!! ന്തേ വിളിക്കാൻ പാടില്ലേ…! ങ്കിൽ ഒരു കാര്യം ചെയാം ഇനി വിളികണില്ല, ഞാൻ പോവാ.. “”

മറുപടി പറയുന്നതിന് മുന്നേ പെണ്ണ് കെറുവിച്ചു ഫോൺ വെച്ചു.. തിരിച്ചു വിളിക്കാൻ നിന്നില്ല, ഇനിയിപ്പോ നേരിട്ട് ചെന്ന് പിണക്കം മാറ്റം.. അതാകുമ്പോൾ കിട്ടാനുള്ളത് നേരിട്ട് വാങ്ങാലോ..’

അത് വച്ചതും ഞാൻ ഓഫീസിൽ വിളിച്ചു മൂന്നാളുടെ ലീവ് സെറ്റാക്കി. ഗായത്രി മാഡം ഉയിർ ടാ…

*******************

ഫ്ലാറ്റും പൂട്ടി മണിക്കുട്ടന്റെ കയ്യിൽ താക്കോലും കൊടുത്തിറങ്ങുമ്പോൾ, വിശേഷം അറിയാൻ കുറച്ചാളുകൾ വന്നു.. പിന്നെ കുറച്ചു നേരം അവരോടും കത്തി വെച്ചു നിന്നു.പിന്നെ താഴേക്ക് ഇറങ്ങി മാഗിയുടെ പോളോ സ്റ്റാർട്ട്‌ ആക്കി,.

ആമിക്ക് വേണ്ട സാധനങ്ങളും പിന്നെ കുഞ്ഞിന് വേണ്ട ഉടുപ്പുകളും , ഇനിയിപ്പോ ഡെലിവറി ക് അധിക ദിവസം ഇല്ലാലോ.. അതോണ്ട് വാങ്ങിച്ചു, ന്തൊകെ വാങ്ങിയാലും പെണ്ണിന് വാങ്ങില്ലേൽ ഇപ്പൊ സീൻ ആകും.. അത്കൊണ്ട് അക്കൗണ്ടിൽ കിടന്ന അതിനയ്യായിരം രൂപ എങ്ങോ പോയി..

ഏറെ നേരത്തെ യാത്രകൊടുവിൽ വീട്ടിലേക്കുള്ള മൺ റോഡ് പിടിക്കുമ്പോൾ, അവളുടെ റിയാക്ഷൻ ആണ് ന്റെ മനസ്സ് മുഴുവൻ, തെണ്ടി സർപ്രൈസ് ആകോ.? അതോ ഇനി ചിരവ എടുക്കോ..?? വണ്ടി ഞാൻ അല്പം വേഗത്തിൽ വിട്ടു. വീട് കാണാൻ പാകത്തിനായതും അയല്പക്കത്തെ രണ്ട് ചേച്ചിമാർ അവിടെ നിൽക്കുന്നത് ഞാൻ കണ്ടു. അമ്മേ കാണാൻ ആവും ന്ന് ഞാനങ് കരുതി..

ന്നാൽ തൊട്ട് പിറകെ ഇട്ടിരുന്ന മാക്സി ക് മുകളിലൂടെ യിട്ട ഷാളിന്റെ തുമ്പ് കടിച്ചു പിടിച്ചൊടി വരുന്ന ഏട്ടത്തിയെ കണ്ടതും ഞാൻ കാർ മുറ്റത്തേക്ക് ചവിട്ടി വിട്ടു, ഗേറ്റിൽ നു താഴെ ഉണ്ടായിരുന്ന ചെറിയ ഹ്മ്പിൽ കേറി വണ്ടിയുടെ നാല് വീലും പൊങ്ങി, ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതിനു മുന്നേ വണ്ടി ബ്രേക്ക്‌ ഇട്ട് ഡോറും തുറന്ന് അകത്തേക്ക് ഓടുവായിരുന്നു ഞാൻ..,

മുന്നിൽ കൂടി നിന്നവരെയാരെയും നോക്കാതെ ഞാൻ ഓടി, ഏട്ടത്തിയെ മറികടന്ന് അകത്തേക്ക് കയറുമ്പോൾ കണ്ടു ഞാൻ, അമ്മേടെ കയ്യിൽ മുറുകെ പിടിച്ചെന്റെ പെണ്ണ് നിലവിളിക്കുന്നത്, സർവ്വ നാടികളും തളർന്നുപ്പോയ നിമിഷം, ഒരു നിമിഷം സ്ഥബിച്ചു പ്പോയി.

എന്നെ കണ്ടതും അകത്തേക്ക് വന്ന ഏട്ടത്തിയുടെ കരച്ചിൽ ഒച്ചതിലായി, ഏട്ടത്തിയുടെ ശബ്ദം കേട്ട് തിരിഞ്ഞ അമ്മ,

“” മോനെ… എടാ… “” ന്തോ പറയാൻ ആഞ്ഞ അമ്മയെ മറികടന്നു ഞാൻ ന്റെ പ്രാണനെ കോരി യെടുത്തു പുറത്തേക്ക് ഓടി, അമ്മയും ഏട്ടത്തിയും പുറകെ… പെട്ടെന്ന് കോരി എടുത്തതും അവളാ നനഞ്ഞ കണ്ണുകൾ വിടർത്തി ന്നെ നോക്കി, ഞാൻ വന്നതിലുള്ള സന്തോഷത്തിന്റെ തിളക്കം കണ്ണുകളിൽ ആ വേദന നിറഞ്ഞ നിമിഷവും അവളെനിക് കാട്ടി തന്നു, , ഞാൻ ഒന്നും മിണ്ടാതെ ഓടുവായിരുന്നു, അവളെന്റെ നെഞ്ചിൽ തല ചാരി കിടന്ന് കണ്ണീർ പൊഴിച്ചു.മുറ്റത്തേക്ക് ഇറങ്ങിയതും ഏട്ടൻ കാറുമായി വെളിയിൽ വന്നതും എല്ലാം നിമിഷ നേരം കൊണ്ട്, ആരോ തുറന്നു തന്ന ഡോറും മറികടന്നു ഞാൻ അവളുമായി പുറകിൽ കേറി, ന്റെ പുറകെ അമ്മയും, ഏട്ടനും ഏട്ടത്തിയും മുന്നിൽ,

“” ഏട്ടാ നിക്ക് വയ്യ ഈ വേദന സഹിക്കാൻ..അമ്മേ………….! “”

അവളെന്റെ കയ്യിൽ മുറുകെ പിടിച്ചു.., അവളുടെ ഓരോ വേദന നിറഞ്ഞ നിലവിളിയിലും ന്റെ ഹൃദയത്തിന്റെ താളം തെറ്റിക്കുന്നുണ്ടായിരുന്നു .,

“” ഏയ്യ് ഒന്നുല്ല ന്റെ കൊച്ചിന്. ഒന്നുല്ലേ…! ദേ മോൾടെ…മോൾടെട്ടൻ വന്നില്ലേ.. ഒന്നുല്ലാട്ടോ ന്റെ വാവക്ക്… ഏട്ടാ ഒന്ന്….പെട്ടെന്ന് പോ..’”

ഏട്ടൻ കാർ കത്തിച്ചു വിട്ടു, എതിരെ വരുന്നവരെ എല്ലാം എന്തൊക്കെയോ ചീത്ത വിളിക്കുന്നതും കേട്ടു, ഏട്ടത്തി ഏട്ടന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്,

“” അമ്മേടെ മോള് കരയല്ലേ… ദേ അവനും വന്നില്ലേ പിന്നെന്നാ.. ഒന്നുല്ലട്യോ ന്റെ കുട്ടിക്ക്.. നമ്മള്… നമ്മള് ഇപ്പോ ത്തുട്ടോ ആശുത്രില്,””

കൈ എത്തിച്ചു അവളുടെ നെറുകിൽ ഒന്ന് തലോടി അമ്മ കരച്ചിലോടെ പറഞ്ഞതും, അവള് വേദനയിലും ഒന്ന് തലയാട്ടി.

“” ഏട്ടാ… ഏട്ടനെന്നോട് പിണ..ക്കണോ..? രാവിലെ ഞ… ഞനെ..ന്തോ പറ.. ഞായിരുന്നു..””

“” പിണക്കൊ ന്തിന്..? നിക്ക്… നിക്കെന്റെ മോളോട് പിണങ്ങാൻ പറ്റോ.. ഒന്നുല്ലടാ…ന്റെ മോള് വേറെയൊന്നും ഓർക്കേണ്ടട്ടോ.. “”

“” ആമി മോളെ.. ഒന്നുല നമ്മള് ഇപ്പോ എത്തും.. പേടിക്കണ്ടട്ടോടാ…!””

ആ കരച്ചിലിനിടക്കും ഏട്ടത്തി അവളെ സമാധാനിപ്പിക്കാൻ നോക്കി, അവളക്കട്ടെ ന്നോട് എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുന്നു,അവളുടെ വേദന തൊട്ടറിയുമ്പോൾ ന്റെ നെഞ്ചാ വേദനിക്കണെ.

വേഗന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി, അവളെ സ്ട്രേച്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോകാൻ തുടങ്ങിയതും.

“” ഏട്ടാ നിക്ക്.. നിക്ക് പേടിയാവണ്,, നിക്ക്.. നിക്ക് പ്രസവിക്കണ്ടെ… അമ്മാ…. “”

“” ഒന്നുല്ല.. ഒന്നുല്ലെന്റെ മോള് ചെല്ല്, ഒന്നും പറ്റില്ലാട്ടോ.. ന്തേലും ഉണ്ടേൽ ഏട്ടനെ.. ഏട്ടനെ വിളിച്ച മതി.. ഏട്ടൻ എങ്ങും പോകില്ല.. ഇവിടെ.. ഇവിടെ കാണും.. “”

എനിക്ക് മുന്നിൽ ആ ഓപറേഷൻ റൂമിന്റെ ഡോർ അടയുന്നത് വരെ ന്റെ സ്വരം അവിടെ കേട്ടുള്ളു..

പിന്നെ ഞാൻ മിണ്ടിട്ടില്ല ആരോടും. ഇടക്ക് വിവരം അറിഞ്ഞു അച്ഛന്റെ കൂടെ എത്തിയ അവളുടെ അച്ഛനെയോ അമ്മയെയോ.. സംഭവം അറിഞ്ഞപോ ക്ലാസ്സ്‌ മുടക്കി വന്ന അഞ്ചുനേയടക്കം ആരോടും ഞാൻ മിണ്ടില്ല,, കണ്ടതായിപ്പോലും ഗവനിച്ചില്ല,..ഏട്ടനും രണ്ടച്ചന്മാരും എന്തൊക്കെയോ ഫോര്മാലിറ്റി തീർക്കാൻ വെളിയിലേക്ക് പോയി.

“” അനാമികയുടെ ഹസ്ബൻഡ് ആരാ.. ? “”

വെളിയിലേക്ക് നീണ്ട ആ മുഖം ചുറ്റും സംശയത്തിന്റെ നിഴൽ പരത്തി., അപ്പോളും ഒന്നും മിണ്ടാതെ തലയിൽ കൈ താങ്ങി നിലത്തേക്ക് നോക്കി നിന്ന ന്റെ അരികിൽ ഏട്ടത്തിയും അഞ്ജുവും ഉണ്ടായിരുന്നു, അമ്മ തൊട്ട് മുന്നിൽ കൈകൾ കൂപ്പി പ്രാർത്ഥനയിൽ മുഴുകി ഇരിപ്പുണ്ട്, അവളുടെ അമ്മയെ കണ്ടില്ല അതും എവിടേലും മാറിനിന്നു പ്രാർത്ഥിക്കുന്നുണ്ടാവും. അവരുടെ സ്വരം കെട്ടതെ ചാടി എണ്ണിറ്റു.

“” ആ കുട്ടി അകത്തു കിടന്ന് ഭയങ്കര ബഹളം.., തന്നോട് അകത്തേക്ക് വരാൻ ഡോക്ടർ പറഞ്ഞു.. “”

പറഞ്ഞു മുഴുവപ്പിച്ചതും ഞാൻ അവരോട് ( വീട്ടുകാർ )പറഞ്ഞിട്ട് അകത്തേക്ക് കയറി ന്റെ അന്നേരത്തെ വെപ്രാളം കണ്ടാകും ആ സിസ്റ്റർ ന്നോട്

“” ഏയ്യ് താൻ ഇങ്ങനെ വറിയാകണ്ട.. ആ കുട്ടി സ്റ്റേബിളാണ്‌. “””

അവരെന്റെ കയ്യിൽ എന്തോ ലോഷിനൊഴിച്ചു കൈ ക്ലീനക്കാൻ പറഞ്ഞു, പിന്നെ ഓപ്പറേഷൻ ഗൗണുമിടിപ്പിച്ചു , ഗ്ലോവ്സ്,അങ്ങനെ വേണ്ട സഹലതും ന്റെ മേലിൽ കുത്തി നിറച്ചു, എന്തായാലും വേണ്ടുവില്ല അവളെ കാണാല്ലോ..

കയറിച്ചെന്നതെ കേൾകാം പെണ്ണിന്റെ നിലവിളി. ന്നെ കണ്ട് നിറഞ്ഞ മിഴികൾ ന്നിലേക്കണച്ചടുത്തേക്ക് വേഗത്തിൽ കൈ നീട്ടി വിളിച്ചതും നീട്ടിയ കൈയിൽ ഒന്ന് മുത്തി ചെന്നവൾക്കരികികിലായി നിൽകുമ്പോളും അവളെന്റെ കൈയിൽ പിടിമുറുക്കി കണ്ണീർ പൊഴികുന്നുണ്ടായിരുന്നു

“” എ..നിക്ക്… വ.. വയ്യേട്ടാ..””

“” അയ്യേ.. ന്റെ വായാടി ഇത്രേ ഉള്ളോ.. നമ്മടെ വാവക്ക് വേണ്ടിയല്ലേ… സാരമില്ലാട്ടോ… “”

അവിടെ കുടി നിൽക്കുന്ന ഗൗൺ ഇട്ടവർ ഞങ്ങളെ നോക്കുന്നുണ്ടോ ന്നൊന്നും ശ്രദ്ധിക്കാതെ ഞനാവൾക്ക് കൂട്ടായിരുന്നു.

വേദന നിറഞ്ഞ ശബ്ദം അവിടെയാകെ താളം ചെയ്തു. കുറച്ചു നേരത്തെ കരച്ചിലിനോടുവിൽ അവളെന്റെ കൈയിലെ പിടി മുറുക്കി ഒന്നുയർന്നുപോങ്ങി, ന്നീട്ടൊരു ദീർഘ നിശ്വാസവും അതിന് കൂട്ടുപിടിച്ചൊരു കുഞ്ഞി കരച്ചിലും,

കണ്ണുനിറഞ്ഞവളെ നോക്കുമ്പോ ഷീണംബാധിച്ചയാ മുഖത്ത് ഒരു നിറപുഞ്ചിരി, തല താഴ്ത്തി അവളുടെ നെറുകിൽ പ്രണയദ്രമായി ചുംബിക്കുമ്പോൾ തളർന്ന കണ്ണുകൾ കൂമ്പിയടച്ചവൾ അതിനെ സ്വീകരിച്ചു., കൂടെ തളർന്ന മുഖത്തേക്ക് അവൾ കൊണ്ടുവന്ന പുഞ്ചിരിയും, ഞാൻ കണ്ടതിൽ വച്ചേറ്റവും വല്യ സുന്ദരിയാണവളെന്ന് ന്നെ അടിയുറച്ചു വിശ്വസിപ്പിക്കാൻ പാകത്തിനൊരു പുഞ്ചിരി.

*****************

മുറിക്ക് പുറത്തേക്ക് ഇറങ്ങിയ ന്റെ കൈകളിൽ ചാഞ്ഞുറങ്ങുന്ന ന്റെ കുഞ്ഞ്., ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം. പുറത്തു നിൽക്കുന്നവരെ എല്ലാം നോക്കി ഞാൻ കുഞ്ഞിനെ അമ്മയുടെ കൈയിൽ കൊടുക്കുമ്പോൾ അമ്മയുടെ മിഴികൾ ഈറനണിഞ്ഞിരുന്നു.

“” പെൺകുട്ട്യാ… “”

കൈയിൽ കൊടുക്കുന്ന കുട്ടത്തിൽ അമ്മയോട് അത് പറഞ്ഞതും ന്നെയൊന്ന് നോക്കി അമ്മ അവളെ വാങ്ങി, ശേഷം ല്ലാരേം കാണിച്ചു അച്ഛനൊക്കെ കരഞ്ഞു..ശേ… ഇങ്ങേര് കരയുമായിരുന്നോ..? ചിലപ്പോ അനന്തസ്ര് ആയിരിക്കും. അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ അവളുടെ അമ്മയും ഒന്നെടുത്തു

“” അവൾക്കെങ്ങ്നെയുണ്ടെടാ..? “”

അമ്മയുടേം ഏട്ടത്തിയുടേം ചോദ്യത്തിന് അവളൊക്കെയാണ് ന്ന് മറുപടിയും കൊടുത്ത് ഞാൻ എല്ലാരേം നോക്കി, എല്ലാരുടേം മുഖത്ത് നിറഞ്ഞ പുഞ്ചിരി,, ഏട്ടത്തിയെ നോക്കി കണ്ടാ… ന്ന് കണ്ണുകാണികുമ്പോൾ ‘പോടാ’ ന്ന് നിറഞ്ഞ മിഴികളിൽ അവരൊന്ന് ചിരിച്ചു,

കുട്ട്യേ വാങ്ങാൻ വന്ന നേഴ്സിന്റെ കൈയിൽ കുഞ്ഞിനെ കൊടുത്ത് ഞാൻ അകത്തേക്ക് കയറി,

തിരിച്ചു ഓപ്പറേഷൻ തിയേറ്ററിൽ കയറാൻ തുടങ്ങിയ ന്നെ അവരൊന്ന് നോക്കി.

“” അതെ താൻ ഇതെങ്ങോട്ടാ.. ഇനി അങ്ങോട്ടേക്ക് കേറ്റില്ലാ.. ദാണ്ടേ അവിടെയ ചൈഗിംഗ് റൂം.. “”

അവരതും പറഞ്ഞു അകത്തേക്ക് പോയതും ഞാൻ അവിടെ നിന്ന് പോയി..

ഓ എല്ലാം നടക്കണമെങ്കിൽ നമ്മള് ആണുങ്ങള് വേണം. നടന്നാലോ നമ്മക്ക് പട്ടി വിലയും.., ഓരോന്ന് പിറുപിറുത് ഞാൻ ഡ്രസ്സ്‌ മാറി വെളിയിലേക്ക് ഇറങ്ങി. പിന്നെ കുഞ്ഞിനേം അവളേം റൂമിലേക്ക് മാറ്റി ന്ന് പറഞ്ഞൊരു നേഴ്സ് വന്നതും അവരെല്ലാം അങ്ങോട്ടേക്ക് പോയി., ഞാൻ ഒന്നുരണ്ട് കാൾ ചെയ്യാൻ പുറത്തേക്കും,.

എല്ലാരേം വിളിച്ചു പറഞ്ഞതും അവരെല്ലാം ഒരേ സ്വരത്തിൽ മൊഴിഞ്ഞു ചെലവ് വേണമെന്ന്.. അപ്പോ അതിന്റെ കാര്യത്തിലും തീരുമാനമായി. മാഗിയോടും വിഷ്ണു പറഞ്ഞപ്പോ കുഞ്ഞിനെ കാണണമെന്നായി രണ്ടും ഏതായാലും കുറച്ചു ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു ഫോൺ വയ്ക്കുമ്പോൾ പുറത്തൊരു തോണ്ടൽ..

“” അഹ് നിയായിരുന്നോ.. ന്താടി കുരുപ്പേ..? “”

“” അല്ല കെട്ടിയോളേം കൊച്ചിനേം അവുടെയിട്ടേച്ചു ഇവിടെ വന്നെന്തോ പരുപാടിയാന്ന് നോക്കർന്നു.. “”

അഞ്ചുന്റെ ചൂർന്നുള്ള നോട്ടം കണ്ടപ്പോളെ കാര്യം പിടികിട്ടി, അതിനുമപ്പുറം ന്റെ മുഖത്തെ സന്തോഷം കണ്ടവൾ ന്റെ കവിളിൽ പിടിച്ചെങ്ങിടും ഇങ്ങിടും ആട്ടി, അവള് ന്റെ പെണ്ണിന്റെ രഹസ്യ ദൂതുമായി വന്നതാണ് ന്നെ വിളിക്കാൻ… അവളേം കൂട്ടി നേരെ പോയത് കാന്റീനിലേക്കാണ് എല്ലാർക്കുമുള്ള ചായയും വാങ്ങി ഞങ്ങളും ഈരണ്ട് ചായയും കുടിച്ചു തിരിച്ചു റൂമിൽ കേറുമ്പോൾ എല്ലാരും അവിടെ ഉണ്ട്.. ബെഡിൽ അവളും കുഞ്ഞും,, ന്നെ കണ്ടതും കെറുവ് കുത്തിയ പെണ്ണിന്റെ മുഖം കണ്ടെനിക് ചിരി വന്നുപോയി,.

“” നീയിതെവിടെയായിരുന്നെടാ..? “”

ചായ ഫ്ലാസ്ക് ഏട്ടത്തിടെ കൈയിൽ കൊടുത്ത് കട്ടിലിന്റെ ഒരത് ചെർന്നിരുന്നുഞാനെന്റെ പോന്നോമനക്കുള്ള ആദ്യത്തെ ചുംബനം നൽകി,. കണ്ണുകൾ ഉയർത്തി ന്റെ ആദ്യത്തെ പോന്നോമനയെ നോക്കുമ്പോൾ ന്റെ ചെയ്തികൾ നോക്കി കിടക്കാണവൾ

അങ്ങനെ അവളോടൊന്ന് മനസ്സറിഞ്ഞു സംസാരിക്കാൻ കഴിയാതെ ഞാൻ അവിടെ നിന്ന് വിരകി, ചായ കുടിച്ചോണ്ടിരുന്ന ഏട്ടൻ ഇതെല്ലാം ശ്രദ്ധിക്കുണ്ടായിരുന്നു

“” എല്ലാരും വാ നമ്മക് പുറത്തേക്ക് ഇരിക്കാം. എല്ലാരും കൂടെ ഇവിടെ നിന്നാ അമ്മയ്ക്കും കൊച്ചിനും ചൂടെടുക്കും.. “”

Ac യിൽ കുളിർന്നു കിടക്കുന്ന ആ റൂമിൽ ഇതെവിടുന്നു ചൂട് ന്ന് ആലോചിക്കാൻ വല്യ തലയൊന്നും വേണ്ട. ന്നാൽ ന്റെ അവസ്ഥാ അറിഞ്ഞാ യിരിക്കും എല്ലാരും ന്നെ നോക്കിയോന്ന് ചിരിച്ചിട്ട് ചായയുമായി പുറത്തേക്ക് ഇറങ്ങാൻ നിന്നത് അപ്പോ ദാണ്ടേ

“” അതിനിവിടെവിടെ ചൂട്, AC ഇട്ടേക്കുവല്ലേ..? “”

വല്യന്തോ കണ്ടെത്തിയ ലകവത്തോടെ അഞ്ചു എല്ലാരേം മാറി മാറി നോക്കി, ഞാൻ നോക്കിയത് ആമിയെയാണ്.. കണ്ടോടി നിന്റെ പെങ്ങളുടെ വിവരം ന്ന്.. അതിനവൾ ചിരിച്ചായിരുന്നു മറുപടി നൽകിയത്..

“” ഹ്മ്മ് അതൊക്കെ ഉണ്ടാവും നീ എങ്ങോട്ട് വായെന്റെ പെണ്ണെ.. “”

അവളുടെ അമ്മ അവൾക്കിട്ടൊന്നു പൊട്ടിച്ചു വെളിയിലേക്ക് ഇറങ്ങുമ്പോൾ ഏട്ടൻ ഡോർ അടച്ചിരുന്നു.

അവളോടൊപ്പം കിടന്ന് ന്റെ കുഞ്ഞിനെ ഒന്ന് തലോടി ഞാൻ ന്റെ പെണ്ണിന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു,

“”ദെഷ്യമോണ്ടോ പെണ്ണെ നിനക്കെന്നോട്..??””

അവളെന്തിന് ന്നർത്ഥത്തിൽ പുരികം വളച്ചതും,

“” അല്ല ഞാൻ നിയഗ്രഹിക്കുന്ന സമയത്ത് നിന്റെ കൂടെ ഇല്ലായിരുന്നല്ലോ.. “”

“” ആരുപറഞ്ഞു ന്റെ കൂടെ ഇല്ലായിരുനെന്ന്..?. ന്റെ കൂടെ വേണമെന്ന് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നേരത്ത് ഏട്ടനെന്റെയൊപ്പം ഇവിടെ ഉണ്ടായിരുന്നല്ലോ.. “”

“” ന്നാലും…? “”

“” ഒരേന്നാലുമില്ല.. ദേ നോകിയെ നമ്മടെ വാവേനെ… “”

അവളെന്റെ മുഖതോന്നു തട്ടി വിഷയം മാറ്റി,

“” അപ്പെടെ മോളെന്നാ നോക്കുന്നെ… ഏഹ് പറയെടി ചുന്ദരിപ്പെണ്ണേ.. “”

ന്നെ നോക്കി കിടക്കുന്ന ആ കുഞ്ഞ് മാലാഖയെ ഞാൻ കൈയിൽ പിടിച്ചു കൊഞ്ചിച്ചു, ഇതെല്ലാം നോക്കി അവള് കിടപ്പുണ്ട്..

“” അച്ചേടെ പൊന്ന് അമ്മേനെ ഒരുപാട് വേദനിപ്പിച്ചുട്ടോ.. സാരല്ല ഞങ്ങടെ പൊന്നിങ് വന്നില്ലേ…!””

“” മോൾക്ക് പേര് വല്ലതും കണ്ട് വച്ചിട്ടുണ്ടോ..? “”

കുഞ്ഞിനെ കളിപ്പിക്കുന്നതുടയിൽ അവളെന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു..

“” അതിന് നമ്മള് രണ്ടാളും കൂടെയല്ലേ നിഹാരിക ന്നുള്ള പേര് സെലക്ട്‌ ചെയ്തേ പിന്നിപ്പോ ന്നാ അങ്ങനെയൊരു ചോദ്യം. “”

“” അത്.. അതില്ലേ അജുവേട്ടാ.. “”

അവളെന്തോ പറയാൻ തുനിഞ്ഞു, ന്തോ ഉണ്ട് ഇല്ലേൽ കാര്യം പറയാൻ പെണ്ണിങ്ങനെ കഷ്ടപ്പെടില്ല.

“” അഹ് അതുണ്ട്.. നീ പറയെന്റെ പെണ്ണെ.. “”

“” ഹും.. അതില്ലേ അമ്മ ഇയടെ പറയുന്ന കേട്ടെ.. കുഞ്ഞിന്റെ പേരോരണം അമ്മ നോക്കി വച്ചിട്ടുണ്ട് പക്ഷെ നമ്മക് അത് ഇഷ്ടവോ ന്ന്…””

“” ന്നിട്ട് നിയെന്ത് പറഞ്ഞു..? “”

“” എന്നോടല്ല മണ്ടുസേ പറഞ്ഞെ.. ഞാൻ അതൊഴി പോയപ്പോ കെട്ടുന്നേ ഉള്ളു.. “”

ഓ അങ്ങനെ… അമ്മക്ക് അങ്ങനെ ന്തേലും ആഗ്രഹം ഉണ്ടേൽ ന്നോട് പറയുന്നതിന് ന്താ…

“” നിനക്കെന്താ തോന്നണേ…!”” അവളുടെ മുഖത്തേക്ക് നോക്കി നില്കുമ്പോ അവളൊന്ന് അടുത്തേക്ക് നീങ്ങി

“” അമ്മ പറയുന്ന പ്പേരിടാം, അടുത്ത കൊച്ചിന് നമ്മക് നമ്മള് കണ്ടുപിടിച്ച ആ പേരിടാം.. “”

“” ഓ അപ്പോ ഒന്നിലൊന്നും നിർത്താൻ നീ ഉദ്ദേശിക്കുന്നില്ല ല്ലേ… “”

“” ഏയ്യ്.. ഇല്ല.. പക്ഷെ ഇനിയൊടനെ കാണില്ല.. എനിക്കെന്റെ കൊച്ചിന് മുഴുവൻ സ്നേഹോം കൊടുത്ത് വേണം വളർത്താൻ. “”

അതോടെ ഞങ്ങളു രണ്ടാളും ഞങ്ങളുടെ ജീവിതത്തിലെ പുതിയ അനുഭൂതിയെ തൊട്ടറിയുവായിരുന്നു, ഇടക്കിടെ നീളുന്ന ആ കണ്ണുകളോടെ കാന്തികത, ആ ചെഞ്ചുണ്ടിൽ വിരിയുന്ന നാണത്തിന്റെ ആണുനാമ്പുകൾ എല്ലാം ന്നെ വിവശനാക്കി, കള്ളച്ചിരിയോടെ ന്റെ നേർക്ക് വരുന്ന ആ ചെഞ്ചുണ്ടിൽ മുത്തമിടുമ്പോൾ പഴേ നാണക്കാരി പെണ്ണായി മാറായിരുന്നവൾ, രാത്രി കുറച്ചാളുകൾ മാത്രേ പറ്റു ന്ന് പറഞ്ഞപ്പോ അമ്മയും അഞ്ജുവും അവളുടെ അമ്മയും ഏട്ടത്തിയും നിന്നോളം ന്നായി.ഞാൻ പിന്നെ അവിടെ ഉണ്ടല്ലോ ആൾറെഡി.. അവർക്കെല്ലാം അടുത്തു തന്നെയൊരു റൂമും എടുത്ത്,. ഞനും അമ്മയും അവളുടെ റൂമിൽ കിടന്നു. അമ്മ വേറെ സപ്രറ്റ് ബെഡിലും ഞാൻ തറയിലും.

“” ദേ ചെക്കാ.. രാത്രി ഇറങ്ങി പോണേൽ ആ കതകടച്ചിട്ടു പോണം കൊച്ചുള്ളതാ.. “”

കിടക്കാൻ നേരമുള്ള പ്രാർത്ഥനയും കഴിഞ്ഞമ്മ എനിക്കുള്ള വാണിംഗ് ഉം തന്നു

“” ഓ മ്പ്രാട്ടി… “”

അതിന് ഒരു ചിരിയും തന്നമ്മ കിടന്നുറങ്ങി, അമ്മ ഉറങ്ങിയതും

“” ഏട്ടാ…. അമ്മ ഉറങ്ങിയോ…? “”

“” ഹ്മ്മ് ന്തെടി.. കാല് വേദനിക്കുന്നുണ്ടോ…?? “”

അതിനവൾ ഉണ്ടെന്ന് കുറച്ചു പൊങ്ങി തലയനകുമ്പോൾ ഞാൻ എണ്ണിറ്റ് നേരെ അവളുടെ അടുത്തിരുന്നു.., നീട്ടിവെച്ച കാലുകളുഴിഞ്ഞു ഞാൻ അവൾക്കൊപ്പമിരുന്നു അവളും ആ സുഖത്തിൽ എപ്പോളോ നിദ്രയിലേക്ക് പോയതും ഞാനും എപ്പോളോ ഉറങ്ങിപ്പോയിരുന്നു..

പിന്നെ പുലർച്ചെ ന്റടുക്കൽ നിന്നും കേൾക്കുന്ന ചില സ്വരങ്ങളാണ് ന്നെ ഉണർത്തിയത്. കണ്ണുതുറക്കുമ്പോൾ അഹ് ഹാ ല്ലാരുമുണ്ടല്ലോ..? എന്നെന്നോക്കി ചിരിക്കുന്ന അമ്മയെയും ഏട്ടത്തിയെയും ആവളുടെ അമ്മയെയും അഞ്ചുന്റെയും ചിരി കണ്ടാണ് ഞാൻ കണ്ണ് തുറക്കുന്നെ.. ന്താണോ ന്നെ നോക്കി ചിരിക്കാൻ മാത്രം ഇത്ര വല്യ കോമഡി..

. അപ്പോളാണ് ഇന്നലെ ഞാൻ കിടന്നതിനെ കുറിച്ചോർത്തത്, അവളുടെ കാലിൽ തല ചാരി എപ്പോളോ ഇന്നലെ ഉറക്കം പിടിച്ചിരുന്നു..

“” ഇന്നലെ നിലത്തു കിടന്നുറങ്ങിയ നീയെങ്ങനെയടാ അവളുടെ കട്ടിലിൽ വന്നേ..””

ന്നെ തളിക്കാൻ മാത്രം വായ തുറക്കുന്ന ന്റെ അമ്മയായിരുന്നു അത്,

“” അജുവേട്ട മസാജിങ് ഒക്കെ കഴിഞ്ഞെപ്പോളാ ഉറങ്ങിയേ.. “”

കുട്ടിനായി ആ തെണ്ടി അഞ്ജുവും ഉണ്ട്.. ഏട്ടത്തിയും അമ്മയും ഒന്നും മിണ്ടില്ല അവിടെ ചിരി മാത്രം..

പിന്നെ അവരെ മൈൻഡ് ചെയ്യാതെ ഞാൻ പുറത്തേക്ക് ഇറങ്ങി ഫ്രഷ് ആകാനുള്ള പരുപാടി നോക്കി,. ഫ്രഷായി തിരിച്ചുവരുമ്പോൾ ന്നെ കാത്തൊരു അമ്മയും മോളുമുണ്ടായിരുന്നു.. ഞാൻ ചെന്നതും അവരെല്ലാം വീട്ടിൽ പോയിട്ട് വരാമെന്നുള്ള നിലപാടിലായി,

അങ്ങനെ റൂമിൽ ഇരിക്കുമ്പോൾ അവൾക്കുള്ള മെഡിസിനും എത്തി അതും കഴിച്ചു കുഞ്ഞിനും എന്തോ തുള്ളിമരുന്നും കൊടുത്ത് പോയതും. കുഞ്ഞ് കിടന്ന് കാരയാൻ തുടങ്ങി.

അതോടെ അവളേം എടുത്ത് അങ്ങോട്ടും എങ്ങോട്ടും നടന്നിട്ടും രക്ഷയില്ലെന്ന് കണ്ട ഞാൻ അവളെ നോക്കി

“” കൊച്ചിന് വിശക്കുണ്ടാവും മനുഷ്യാ ഇങ്ങ് കൊണ്ടാ “”

അവള് കൈ നീട്ടിയതും കൊച്ചിനേം കൊടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി

“” മ്മ് എങ്ങോട്ട് പോവാ…? “”

നൈറ്റിയുടെ സിപ് അഴിച്ചോണ്ട് അവളത് ചോദിച്ചതും ചമ്മി നിൽക്കുന്ന ന്നെ കണ്ടപ്പോ കാര്യം ആശത്തിക്ക് പിടികിട്ടി.

“” കൂടുതല് ചമ്മുവൊന്നും വേണ്ട..! നിങ്ങളെ ന്റെ കെട്ടിയോനാ..നിങ്ങള് കാണാത്തതൊന്നുമെനിക്കില്ല അതോണ്ടെന്റെ മോനെങ്ങും പോണ്ട ഇവിടെ ഇരുന്നോ…””

അവളൊരു ചിരിയോടെ പറഞ്ഞു കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങി,

“” നാണമുണ്ടോ മനുഷ്യ നിങ്ങക്ക്, സ്വന്തം ഭാര്യ കുഞ്ഞിന് പാല് കൊടുക്കുന്നടത്തുനിന്ന് പോകാൻ നിക്കുന്നു അയ്യേ.. ഇതുപോലെ ഒരു കോന്തൻ “”

ചിരിയോളുപ്പിച്ചു അവളല്പം ഗൗരവത്തിൽ പറഞ്ഞതും ഞാൻ വീണ്ടും അവിടെത്തന്നെ ഇരുന്ന്.. ഇടക്ക് ആ നൈറ്റിയിൽ നിറഞ്ഞു നിൽക്കുന്ന മാറിടങ്ങളിലേക്ക് നോട്ടം പോയതും അവള് നോക്കിയതുമെല്ലാം ഒരേ നിമിഷം.. പെട്ടെന്ന് നോട്ടം മാറ്റിയതും അവളൊറ്റ ചിരി.. ന്നിട്ടൊരു ചോദിയോം

“” ന്തേ നോക്കണേ….! പാല് വേണോ ന്റെ കുഞ്ഞാവക്ക്.. “”

കുഞ്ഞി കുട്ടികളോട് ചോദിക്കുന്ന പോലെ അവളെന്നോട് കൊഞ്ചി ചോദിച്ചതും.

“” കൊണ്ടോയ് നിന്റെ മറ്റവന് കൊടുക്കേടി പട്ടി…””

അതുംകൂടെ കേട്ടതും അവളാർത്തു ചിരിക്കാൻ തുടങ്ങി.പാല് കുടിച്ചു മതിയായതും കുഞ്ഞിനെ തിരിച്ചു നിർത്തി മുതുകിൽ തട്ടി ഗ്യാസ് കളഞ്ഞവൾ ന്റെ നേർക്ക് കുഞ്ഞിനെ നീട്ടി..ന്നാൽ ആ നേരമെല്ലാം അവളെ നോക്കിന്നിക്കായിരുന്നു ഞാൻ, ഒരു സ്ത്രീ ന്ത്‌ പെട്ടെന്നാണ് സാഹചര്യങ്ങളോടടുത്തു പെരുമാറുന്നത്..!

“” ന്നാ…. ഇനിയച്ഛനും മോളും എന്താന്ന് വെച്ചാ ആയിക്കോ.. നിക്കൊന്നുറങ്ങണം.. “”

മറുപടിയായി കുഞ്ഞിനേം കയ്യിൽ എടുത്ത് അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ ആ മുറിക്ക് ചുറ്റും ന്റെ സുന്ദരിക്കുട്ടിയുമായി നടന്നു, കുട്ടിനെന്റെ രണ്ടു കുഞ്ഞുങ്ങളേം ഉറക്കാനായിയൊരു പാട്ടും പാടി .

കാർമേഘമലിഞ്ഞു മനമിതളാർന്നു ഈറൻ കാലമായി തൂമോഹമെഴുന്നു തരളിതഭാവം എങ്ങോ മാഞ്ഞുപോയി അരുണിമയുടെ മാനം പ്രിയമാർന്നിടുമ്പോൾ എന്നുള്ളിലെതോ ലയം മതിമോഹന രൂപൻ ചാഞ്ചാടിടുമ്പോൾ എന്നുള്ളില്ലേതോ മദം

എൻ കണിമലരെ മമ മനസ്സിൻ ആലോലം എൻ കണിമലരെ ചായുറങ്ങാൻ ആലോലം കഥമൊഴിയായി പാടാം നിൻ മോഹഗാനം മന്ദാര തേൻകുരുന്നേ കഥമൊഴിയായി പാടാം നിൻ മോഹഗാനം എന്നോമൽ പൂനിനവേ നീ കണ്മനിയല്ലേ മണിമുത്തല്ലേ വെണ്‍കനവേ..

പാടി നിൽക്കവേ ഡോറിൽ മുട്ട് കേട്ടു കുഞ്ഞുമായി നേരെ ഡോർ തുറന്നതും ഒരു ലേഡി ഡോക്ടർ ആയിരുന്നു കൂടെ ഒരു നേഴ്സും.

“” ആഹ് ഹാ അമ്മയും മോളും പാട്ടേട്ടോറങ്ങിയല്ലോ… ന്തായാലും പാട്ട്കൊള്ളാട്ടോ… “”

തോളിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി അവർ ഉറക്കം പിടിച്ച ആമിക്ക് നേരെ നടക്കുമ്പോൾ അവർ ഒരു ചിരിയോടെ പറഞ്ഞു.അതിന് തിരിച്ചൊരു ചിരി കൊടുക്കുമ്പോൾ, അവർ അവളെ നോക്കാൻ തുടങ്ങിയിരുന്നു

“” വിളിക്കണ്ട ഷീണം നല്ലപോലെ കാണും.. ന്തായാലും ആള് നോർമലാണ്,.. പിന്നെ ഉണരുമ്പോൾ കൊടുക്കാനുള്ള മരുന്നുമായി സിസ്റ്റർ വരും.. പ്പൊ പോട്ടെ.. പാട്ട് നിർത്തണ്ട നടക്കട്ടെ…. “”

“” ഏയ്യ് അവര് ഉറങ്ങിയില്ലേ. യിനിയെന്തിനാ പാട്ട്.. “”

അതിനും രണ്ടാളും ഒന്ന് ചിരിച്ചു വെളിയിലേക്കിറങ്ങി.., അതോടെ ഡോറും ലോക്ക് ചെയ്ത് ഞാൻ കസേര നീക്കിയിട്ട് കുഞ്ഞുമായി ഒന്ന് മയങ്ങി., ചെറിയ അനക്കം കെട്ടേണ്ണിക്കുമ്പോൾ മുന്നിൽ കട്ടിലിൽ ഇരുന്ന് കൈ താടിയിൽ കുത്തി ന്നെ നോക്കി ഇരിക്കാണ് പെണ്ണ്. ആളൊന്ന് കുളിച്ച മട്ടുണ്ട്

“”മ്മ്മ് ന്താടി.., നീയുണർന്നെങ്കിൽ വിളിക്കായിരുന്നില്ലേ “”

ഉറക്കംവിട്ട മുഖഭാവത്തോടെ ഞാൻ കുഞ്ഞിനെ ചേർത്തു പിടിച്ചു, മോളെ തൊട്ടിലിൽ കിടത്തി തിരിയുമ്പോ അവളെന്നെ പുറകിന്ന് കെട്ടിപ്പുണർന്നു,

“” ഹാ അപ്പടി വിയർപ്പാ പെണ്ണെ.. മ്മാറ് കുളിക്കട്ടെ.. “”

“” ഹും ഹ്മ്മ്.. ഈ വേർപ്പണം നിക്കിഷ്ടാ.. “”

തിരിഞ്ഞവളെ കട്ടിലിന്റെ ഒരത്തിരുത്തി,പൊൻ ചെമ്പകം തോൽക്കും മുഖമഴകും ചെൻന്നാമ്പു കതിര് കൊയ്‌യും മുടിയഴകും, വിരിഞ്ഞ നെൽക്കതിർ വിടരും നേത്ര കൂമ്പവും എനിക്കുമുന്നിൽ തിളങ്ങി.

“” ന്താടി.. ഏഹ് നിനക്കെന്നോട് വല്ലതും പറയാനുണ്ടോ..? “”

“” ഹമ്ഹും ഒന്നുല. നിക്കിങ്ങനെ കിടന്നാ മതി… “”

അവളെന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചു..

“” കളിക്കാതെ കാര്യം പറയെന്റെ പെണ്ണെ.. “”

നെഞ്ചിൽ ചാരി നിൽക്കുന്ന അവളുടെ മുടി മാടിയൊതുക്കി ഞാൻ ചോദിച്ചതും പെണ്ണൊന്നുടെ ചിണുങ്ങി അടുത്തേക്ക് വന്നു.

“” അതെ… ന്റെകൂടെ പഠിക്കണ സുചിത്ര വിളിച്ചേ അവര് നാളെ വരോന്നു പറഞ്ഞു.. “”

അവളെന്റെ ബട്ടൻസിൽ പിടുത്തമിട്ടു,അതവിടുന്ന് അഴികുകേം ഇടുകേം ചെയുന്നുണ്ട്.. ഇവൾക്ക് വട്ടായോ..!

“” അതിനെന്താ അവര് വന്ന് കൊച്ചിനേം നിന്നേം കണ്ടിട്ട് പോട്ടെ., നല്ല കാര്യമല്ലേ.. “”

“” ഹോ ഞാൻ പറഞ്ഞു തീർന്നില്ല പൊട്ടക്കണ്ണാ… ബാക്കിയുടി കേക്ക്.. “”

“” ഹാ ന്നാ പറയ് കേക്കട്ടെ… “”

“” അവള് പിന്നെ ഉണ്ടല്ലോ.. അവളെ.. അവളുപറയാ ഏട്ടനെ അവൾക്ക് കൊടുക്കൊന്ന്.. “”

“” ഏഹ്ഹ്.. ന്താന്ന് “”

ഞാൻ അവളെ അടർത്തി മാറ്റാൻ നോക്കി, എവിടെ അതറിഞ്ഞപോലെ അവള് ആള്ളി പിടിച്ചിരിക്കയാണ്

“” നിക്ക്.. നിക്ക് പറയട്ടെ ഞാൻ.. “”

അവളൊന്ന് സമാധാനപ്പെടുത്താൻ നോക്കി, അതോടെ ഞനൊന്ന് അടങ്ങി

“” അവളുടെ ഹസ്ബൻഡ് ഒരു മുരടനാന്ന്, അവളോട് ഒരു സ്നേഹോമില്ലെന്ന്.. അപ്പൊ അപ്പൊ ഞാൻ ഏട്ടനെ കുറിച്ച് പറയുമ്പോ, ഏട്ടന് ന്നോടുള്ള സ്നേഹം കാണുമ്പോ അവള് ചുമ്മാ ചോദിക്കും നിക്ക് തരാമോ നിന്റെ കെട്ടിയോനെന്ന്.. “”

പറഞ്ഞു നിർത്തിയതും അവള് തല പൊക്കി ന്നെ നോക്കി,

“” ന്നിട്ട് നിയെന്നാ പറഞ്.. നാളെ വന്നെടുത്തോണ്ട് പൊക്കോളാനോ..? “”

“” ദേ… ഹാ.. ഒറ്റ കുത്തു വച്ചുതന്നാലുണ്ടല്ലോ..!! ഞാൻ പറഞ്ഞു നിക്കെന്റെ ചെക്കനില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ഒക്കില്ല, അങ്ങേരെ കെട്ടിപിടിച്ചുറങ്ങില്ലേൽ നികോറക്കം വരുല്ല.. ന്നൊക്കെ പറഞ്ഞു….പിന്നെ.. പിന്നെ.. ആഹ്ഹ് ന്റെ ചെക്കനെന്റെ ജീവനാണെന്ന് പറഞ്ഞു.. അപ്പൊ അവള് പറയാ..””

“” മ്മ്.. പറയാ….??

എനിക്ക് വേണ്ട നിന്റെ കെട്ടിയോനെ നീ തന്നെ കൊണ്ടൊക്കോളാൻ..! ന്റെ കണ്ണൻ നിക്കായി കാത്തു വച്ചതാ ഈ പൊട്ടക്കണ്ണനെ അറിയോ….?? ആർക്കും കൊടുക്കൂല ഞാൻ..””

“” വേണ്ടന്നെ.. ആർക്കും കൊടുക്കണ്ടേ ..””

അവളുമായി കാട്ടിലിലേക്ക് കിടക്കുമ്പോൾ, അവളുടെ മുത്തുപോഴിക്കുന്ന പവിഴപുഞ്ചിരിയും കൂട്ടായി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു, അവിടെ കാമമില്ല, നിഷിദ്ധമില്ല.,, എന്റെ പെണ്ണിനോടുള്ള ന്റെ അടങ്ങാത്ത പ്രണയം മാത്രം.

***************

ഇന്നവളെ വീട്ടിലേക്ക് മാറ്റി, റൂമിൽ ഷീണത്തോടെ കിടന്നുറങ്ങിയ അവളെ വിളിക്കണ്ട ന്നോർത്ത് കുഞ്ഞുമായി അമ്മ പോയ വഴിയേ ഞാനും ചെന്നു. അവളുടെ കൂട്ടുകാരികൾ ഇന്ന് വരാമെന്ന് പറഞ്ഞിട്ടുണ്ട്, ഹോസ്പിറ്റലിൽ വെച്ച് അവർക്ക് വന്ന് കാണാൻ കഴിയാഞ്ഞതിലുള്ള നീരസം അവരറിയിച്ചു, അവര് വന്നാൽ എല്ലാം അടിപൊളിയായി ചെയ്യണമെന്ന് പറഞ്ഞവളുടെ ഉറക്കവും നോക്കി കുറച്ചുനേരം നിന്നിട്ടാണ് ഞാൻ അമ്മക്കൊപ്പം പോയത്

“” എടാ ഈ വരണ തിങ്കളാഴ്ച കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് നടത്തന്നാ അച്ഛൻ പറയണേ… “”

തോളിൽ കിടക്കണ കുഞ്ഞിനെ ആട്ടി അമ്മ ഉറക്കുന്ന കുട്ടത്തിൽ മുറ്റത്തെ മാവിലേക്ക് കല്ലെറിഞ്ഞൊടിരുന്ന ഞാൻ ഒന്ന് മൂളി,

“” എടാ അമ്മക്കൊരു മോഹം…!!””

അമ്മ ഒന്ന് നിർത്തി, പറയാൻ പോകുന്നതെന്താണെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ വിഷയം മാറ്റി..

“” മരത്തെ കേറണ…. “”

“” അതല്ലേടാ കഴുതേ.. കുഞ്ഞിനൊരു പേര് ഞാൻ.. കണ്ടുവച്ചിട്ടുണ്ടായിരുന്നു… നിങ്ങൾക്ക് എതിർ… “”

“” അമ്മേ മതി….!!””

ഞാൻ അമ്മയോട് നിർത്താൻ കൈ കാണിച്ചു..,

“” അവളെന്നോട് അമ്മ പറയാൻ പോകുന്ന ഈ കാര്യം നേരത്തെ പറഞ്ഞിരുന്നു.. അന്നേ ഞങ്ങളു രണ്ടാളും ഇത് തീരുമാനിച്ചതുമാ.. “”

അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ താഴെ വീണ മാങ്ങ എല്ലാം കൈപ്പിടിയിലാക്കി അകത്തേക്ക് നടന്നു.. അമ്മയുടെ അവസ്ഥാ എന്തായിരിക്കും ന്നെനിക്കു ഊഹിക്കാം

*********

ഉച്ചതിരിഞ്ഞു വന്ന അവളുടെ ഫ്രണ്ട്‌സിനെ സ്വീകരിച്ചതും അവരെ അകത്തേക്ക് കയറ്റിയതും എല്ലാം ഞാൻ ആണ്, കുട്ടത്തിൽ അറിയാവുന്ന കുറച്ചുപേർ ഉള്ളത്കൊണ്ട് വല്യ പ്രശ്നമായില്ല, പിന്നെ അവർ ഇത്രേം ദൂരം അവളെയും കുഞ്ഞിനേയും കാണാൻ വന്നതല്ലേ സ്വീകരണം ഒട്ടും കുറക്കണ്ട ന്ന് തന്നെ വെച്ചു, അവൾക്ക് രണ്ട് മാസത്തെ ബെഡ് റസ്റ്റ്‌ പറഞ്ഞത് കൊണ്ട് വല്യ ഇറക്കം ഒന്നുമില്ല, ന്നാലും അവളും ന്റെ കയ്യിൽ തൂങ്ങി ഹാളിൽ അവരുടെയൊപ്പം ഇരുന്നു, കുഞ്ഞിനെ അവരായി പിന്നീട് ഏറ്റെടുത്തത്,

“” ഇവള്… അനാമിക തന്നെ,,, അല്ലേടി.. “”

കുഞ്ഞിനെ മറ്റുള്ളവരെ കാണിച്ചുകൊണ്ട് കുട്ടത്തിൽ ഒരാൾ എണ്ണിറ്റതും ആമി ചിരിയോടെ ന്റെ കൈയിൽ കൈ കോർത്തു, ഞാൻ അവളിരിക്കുന്ന സോഫയിക്ക് സൈഡിൽ നിൽക്കുകയാണ്,

“” അമ്മേ എല്ലാർക്കും ന്തേലും കുടിക്കാൻ എടുക്കെ… “”

ഞാൻ അമ്മയോട് പറഞ്ഞതും ഇപ്പൊ എടുക്കാമെന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി..

“” അമ്മ ഒറ്റക്ക് പോണ്ട ഞാനും വരാം.. “”

അമ്മക്ക് പിന്നാലെ ഉടുത്തിരുന്ന സാരീ എളിയിൽ കുത്തി ഒരു സുന്ദരി എണ്ണിറ്റു,. ന്നെ ഒന്ന് കണ്ണ് ചിമ്മി കാട്ടി അവളകത്തേക്ക് ചെന്നതും

“” ആഹ്ഹ്.. ന്നാ വായോ.. “”

അമ്മ തിരിഞ്ഞുനിന്ന് അവളോട് ചിരിയോടെ ക്ഷണിച്ചു.ആ പോക്കും നോക്കി നിന്ന ന്റെ കൈയിൽ അവളൊന്ന് നുള്ളി.

“” മ്മ്മ്.. “” നിക്കുനേരെ പുരികം ഉയർത്തുമ്പോൾ ഇടക്ക് കൂട്ടുകാർക്കിടയിലേക്കും കണ്ണ് പോകുന്നുണ്ട്

“” ഏയ്‌ ഞാൻ വെറുതെ നോക്കിയതാ.. “”

കുനിഞ്ഞു അവൾക്കായി മാത്രം ശബ്ദം അനക്കുമ്പോൾ, അവളെന്നെ ചുഴിഞ്ഞോന്ന് നോക്കി

“” അഹ് ന്നാ ആ നോട്ടം വേണ്ട .അതെനിക്കങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല.. “”

“” ഇവള്..!! അല്ല ആരാ അത്..?? “‘

“” അവളാ.. ഞാൻ പറഞ്ഞെ സുചിത്ര.. “”

“”ഓ അവളായിരുന്നോ സുചിത്ര.. ഹ്മ്മ് സൂപ്പർ ആയിട്ടുണ്ട്.. “”

പറഞ്ഞു തീരലും കൈയിൽ അവളുടെ നഖം ആഴ്ന്നതും എല്ലാം ഒന്നിച്ചു, വേദന കടിച്ചുപിടിച്ചു നിൽകുമ്പോൾ കുട്ടത്തിൽ ആരോ ന്തോ കാണിച്ചതിന് കുഞ്ഞു കരയാൻ തുടങ്ങി, ഉടനെ അവളേം വാങ്ങി ഞാൻ വെളിയിലേക്ക് ഇറങ്ങി..

അവളേം കളിപ്പിച്ചു വെളിയിൽ നിൽകുമ്പോളാണ് സുചിത്ര അങ്ങോട്ടേക്ക് വരുന്നത്, പിന്നെ കുറച്ച് നേരം ഞങ്ങളു ഓരോന്ന് സംസാരിച്ചിരുന്നു.. കുടുതലും ക്ലാസ്സിലെ ആമിടെ കാര്യം.. എപ്പോളും അവളുടെ അജുവേട്ടനെ കുറിച്ചുള്ള സംസാരം എനിക്ക് പറഞ്ഞു തന്നു ചിരിക്കുന്ന സുചിത്രയുടെ കൂടെ ഞാനും കൂടി.നല്ല കാര്യപ്രാപ്തിയുള്ള കുട്ടി, അതവളുടെ സംസാരത്തിലും പെരുമാറ്റത്തിലും വ്യക്തമാണ്,.

“” നിങ്ങളിവിടെ നിക്കണോ.ഞാൻ അവിടെല്ലാം തിരക്കി..””

വെളിയിൽ നിന്ന് സംസാരിക്കുന്ന ഞങ്ങളുടെഅടുത്തേക്ക് ആമി ഒരു ചിരിയോടെ എത്തി.അടുത്തേക്ക് വന്ന് ന്റെ കയ്യിൽ ഇരുന്ന കുഞ്ഞിനേം വാങ്ങി അവൾ സുചിത്രയോട് കാര്യം ചോദിച്ചറിഞ്ഞു നിന്നു, കുട്ടത്തിൽ അവളുടെ മുടങ്ങിയ ക്ലാസ്സിന്റെ പൊഷൻ അയച്ചു കൊടുക്കണം എന്നൊക്കെ യുള്ള സംസാരം.

“” ന്നാ നീ അകത്തേക്ക് ചെല്ല്, ഊണിനുള്ളത് പാകമായി.. “”

ചിരിയോടെ അവളെ കഴിക്കാൻ വിളിച്ചവൾ കുഞ്ഞിനെ കളിപ്പിക്കാൻ തുടങ്ങി..

“” ഹ്മ്മ്,, വഴക്കുണ്ടോടി… “” കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ തലോടി അവൾ പറയുമ്പോൾ,

“” ഏയ്യ് അവളൊരു പ്രശ്നത്തിനുമില്ല,, ഇങ്ങേരെ പോലെയാ.. “”

ചിരിയോടെ തന്നെ ആമി യവൾക്ക് മറുപടിയും കൊടുത്തു, അവളകത്തേക്ക് കയറുന്നത് നോക്കി നിൽകുമ്പോൾ

“” ന്തായിരുന്നു രണ്ടാൾക്കും ഇത്രേം നേരം പറയാൻ.. “”

ഒരു പുച്ഛത്തോടെയാണ് അവളത് ചോദിച്ചത്..

“” വേറെന്ത് നിന്നെ കുറിച്.. “”

“” ന്നെക്കുറിച്ചോ…?? ന്നെക്കുറിച്ചെന്ത്..?? “”

“” ഓഹ് നീ കോളേജിൽ കിടന്ന് കാണിക്കുന്ന മണ്ടത്തരങ്ങളും, തല്ലുകൊള്ളിത്തരവും ല്ലാം അവളെന്നോട് പറഞ്ഞു.. “”

“” അയ്യേ ആ പെണ്ണ് മൊത്തം പറഞ്ഞോ.. “”

ഞാൻ അതേയെന്ന് തലയനക്കി, പിന്നേം പെണ്ണ് ചമ്മി ന്റെ തോളിൽ തൂങ്ങി, തിരിച്ചവളുമായി അകത്തേക്ക് കയറിയതും അവര് കഴിക്കാൻ ഇരുന്നിരുന്നു, പിന്നെ അവർക്കെല്ലാം വിളമ്പി കൊടുത്ത് അവിടെ ചുറ്റി പറ്റി നിന്നു, കഴിച്ചു കഴിഞ്ഞേണിറ്റതും കുഞ്ഞിനെ അവർ വാങ്ങി,

കുറച്ചു നേരത്തെ സംസ്കാരത്തിന് ശേഷം അവർ ഇറങ്ങാനുള്ള തയാറെടുപ്പെടുത്തു.ഇന്നിനി പോകണ്ടാന്നു ഒരുപാട് പറഞ്ഞതാ ന്നാൽ അവർ എല്ലാം അതിനെ സ്നേഹപൂർവ്വം നിരസ്കരിച്ചു,.

************************************

അങ്ങനെ കുഞ്ഞിന്റെ ഇരുപത്തിയേട്ടുകേട്ടത്തി അതിന്റ ആഘോഷത്തിലാണ് എല്ലാരും, ഓഫീസിൽ നിന്ന് കോളിഗ്സ് എല്ലാരും വന്നിട്ടുണ്ട് ഒപ്പം ഗായത്രി യും, സൺ‌ഡേ ആയത്കൊണ്ട് എല്ലാരും ഇങ്ങ് പോണു,. പേരിടിൽ ചടങ്ങും കഴിഞ്ഞ് നിൽകുമ്പോൾ. അമ്മ പറഞ്ഞപ്പേരു തന്നെയാണ് കുഞ്ഞിന് ഇട്ടത്,മീനാക്ഷി .. കുഞ്ഞിനെ മടിയിൽ ഇരുത്തി പേര് ചോലുമ്പോൾ എനിക്കരികിൽ സെറ്റ് സാരിയിൽ സുന്ദരിയായി ന്റെ പെണ്ണും ഉണ്ടായിരുന്നു..

അങ്ങനെ ചടങ്ങേല്ലാം കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങി അവരോട് സംസാരിച്ചു നിൽകുമ്പോളാണ് ഏട്ടത്തി അങ്ങോട്ടേക്ക് വരുന്നത്.,

“” ഹാ നിങ്ങള് കഴിച്ചായിരുന്നോ..? “”

ഏട്ടത്തിയും സെറ്റ് സാരിയിൽ ആണ്, അവരോട് ചോദിച്ചതിന് പിന്നെ ആകാം ന്നവർ മറുപടി പറഞ്ഞതും ഏട്ടത്തി അകത്തേക്ക് കയറാൻ നിൽകുമ്പോൾ ആമി കുഞ്ഞുമായി അങ്ങോട്ടേക്ക് എത്തി..

“” ഏട്ടത്തി ഇവളെയൊന്നെടുത്തെ പെണ്ണ് ആകെ വശം കെടുത്തി.. “”

മുന്നോട്ടേക് നടക്കാൻ നിന്ന ഏട്ടത്തിയുടെ കൈയിലേക്ക് കുഞ്ഞിനെ ചോദിക്ക പോലും ചെയ്യാതെ കൊടുത്തിട്ട് ആമി ചുളുങ്ങിയ സാരീ നേരെയാക്കി,.

“” ഇങ്ങോണ്ടാ ന്റെ കുഞ്ഞിനെ..! വല്യമ്മേടെ ചുന്ദരിക്കുട്ടി ഇങ്ങ് വാ.. ഹ്മ്മ് “”

ഏട്ടത്തി കുഞ്ഞിനേം വാങ്ങി കളിപ്പിച്ചോണ്ട് അകത്തേക്ക് കയറി ഏട്ടത്തിക്ക് അധിക മാസം ഒന്നുമായില്ല, പക്ഷെ പുള്ളിക്കാരി ഭയങ്കര ശ്രദ്ധയിലാണ് നടപ്പ്, ഇപ്പോ കോളേജിൽ ഏട്ടൻ കൊണ്ട് വിടാതെ പോകില്ല ന്നായി..

അത് വിട്…!

കുഞ്ഞിനേം കൈമാറി ന്റെ അടുത്തേക്ക് വന്ന ആമി എല്ലാരേം നോക്കി യൊന്ന് ചിരിച്ചു, ന്നിട്ട് പതിയെ ന്റെ ചെവിയിൽ

“” മാഗിയേച്ചിയെയും വിഷ്ണുവേട്ടനെയും കണ്ടില്ലലോയെട്ടാ.. “”

“”അവരിപ്പോ എത്തുടി…””

“” മ്മ് ഇങ്ങ് വരട്ടെ രണ്ടും ശെരിയാക്കി കൊടുക്കണ്ണ്ട് ഞാൻ..

അല്ല ഇവര് വല്ലോം കഴിച്ചായിരുന്നോ…?””

ന്നോട് പിറുപിറുക്കുന്ന കൂട്ടത്തിൽ അവളുടെ ചെഷ്ടകൾ കണ്ട് പലരും പതുങ്ങി ചിരിക്കുന്ന കാര്യം പെണ്ണ് കണ്ടില്ല..

“” ന്താണ് ഡോക്ടർക്കൊരു കുശലം പറച്ചില്..ങേ..””

അതോടെ പെണ്ണൊരു ചമ്മിയ ചിരിയും നൽകി അവിടുന്ന് സ്ഥലം വിട്ടു.

“” അർജുൻ ചെലവൊന്നുമില്ലേ… “”

കൂട്ടത്തിൽ ഒരുത്തൻ കൈകൊണ്ട് കുപ്പിയുടെ ആഗ്യo കാട്ടിയതും, ഞാൻ ശെരിയാക്കാം ന്നും പറഞ്ഞു മുറിയിലേക്ക് പോയി, നേരത്തെ പ്പോയി വാങ്ങിയിരുന്നു സാധനം, ഇവന്മാരൊക്കെ ഇത് പ്രതീക്ഷിച്ചു വന്നതാണെന്ന് നിക്കറിയില്ലേ.. അങ്ങനെ സാധനം കൊടുത്ത് സ്ഥലവും പറഞ്ഞു കൊടുത്ത് ഞാൻ ഗായത്രി യും മറ്റുമായി സംസാരിച്ചോണ്ട് നിൽകുമ്പോളാണ് വിഷ്ണുവും മാഗിയും വന്നത്..

ഇടക്കവരുടെ ആളുകൾ കുറച്ച് സീൻ ആക്കിയിരുന്നു,, മാഗിയുടെ വീട്ടിൽ ചെന്ന് ചെറിയ കച്ചറ ആക്കി, പിന്നെ അവളുടെ അപ്പന്റെ ഹോൾഡ് ഒന്നുകൊണ്ടു മാത്രം എല്ലാം ഒതുക്കി തീർത്തു.. അന്ന് കേറിയതാ രണ്ടും പിന്നിപ്പോള പുറത്തിറങ്ങുന്നേ..ഇവിടെ ആർക്കും അറിയില്ല കാര്യങ്ങൾ അതോണ്ട് കുഞ്ഞിനെ കാണാൻ മനഃപൂർവം വരാത്തതാണ് ന്നും പറഞ്ഞു ആമി എന്നും ബഹളമായിരുന്നു

അടുത്തേക്ക് വന്നവർ എന്നോടും ഗായത്രിയോടും മറ്റുള്ള സ്റ്റാഫിനോട് എല്ലാം സംസാരിച്ചു നിൽകുമ്പോൾ ഞാൻ ആമിയെ അകത്തുനിന്ന് വിളിച്ചു..അവള് വെളിയിലേക്ക് വന്നതും

“” ആരാ ഇവരൊക്കെ…? ഇവരെ കാണാൻ ന്തിനാന്നെ ന്നെ വിളിച്ചേ..”” ന്നായിരുന്നു അവളുടെ മറുപടി, കൂടെ വന്ന അമ്മയും അവളുടെ സംസാരം കേട്ട് അവളുടെ കയ്യിൽ ഒന്ന് പൊട്ടിച്ചു, എല്ലാരും ഒന്ന് ചിരിച്ചെങ്കിലും അവളുടെ മുഖം മാത്രം തെളിഞ്ഞിട്ടില്ല

“” മിണ്ടാണ്ടിരി പെണ്ണെ… നിങ്ങളകത്തേക്ക് വായോ.. മാഗി മോളെ വാ.. എടാ വിഷ്ണു കേറി വാടാ.. “”

അമ്മ അകത്തേക്ക് വിളിച്ചതും അവർ അകത്തേക്ക് കയറി,അവരെടുത്തെത്തിയപ്പോൾ അവള് മുഖം വെട്ടിച്ചു, അതിന് വിഷ്ണു മുഖം കൊണ്ട് ജാഡ ന്ന് കാണിച്ചതും, പെണ്ണവന്റെ വയറ്റിൽ ഒറ്റ കുത്ത് ന്നിട്ടകത്തേക്കൊരു പോക്കും.. കുറച്ചു മുൻപോട്ട് നടന്നവൾ തിരിഞ്ഞു നോക്കി

“” വീട്ടി വീട്ടി കേറിക്കോ പക്ഷെങ്കില് ന്റെ കുഞ്ഞിനെ കാണാൻ ഞാൻ സമ്മതിക്കില്ല… “”

“” ന്തോന്നാ ചേച്ചി നീ പറയണേ.. അവര് പിന്നെ ആരെ കാണാനാ ഇപ്പോ വന്നേ “”

അഞ്ചു കൈയും ഷാളിൽ തൂത്തുകൊണ്ട് അങ്ങോട്ടേക്ക് വന്നതും, ഇവളിത് എവിടെപോയിരുന്നെടാ ന്നായിരുന്നു ന്റെ ഡൌട്ട്, പുള്ളികാരത്തിയെ കാണാംടായിട്ട് ഒരുപാട് നേരയെ..

“” ആഹ്ഹ് എനിക്കെങ്ങും അറിയാൻ മേല, അവരെന്തിനാ വന്നെന്ന്.. ഹും.”” അവരെ നോക്കി ഒന്ന് അമർത്തി മൂളി പെണ്ണ് മുകളിലേക്ക് കയറി, അത് കണ്ടതും എല്ലാരുമൊന്ന് ചിരിച്ചു,

“” അല്ല നീയെവിടെയിരുനേടി കാന്താരി ഇത്രേം നേരം.. “”

അവള് പോയ വഴി നോക്കി നിന്ന അഞ്ചുന്റെ ചെവിക്ക് പിടുത്തമിട്ടായിരുന്നു ൻറെ ചോദ്യം

“” ഹാ ഏട്ടാ വിട്.. ഞാൻ.. ഞാനവിടെ അടുക്കളേൽ ഉണ്ടായിരുന്നു ന്ന്.. ഇയ്യോ വീടോ.””

“” ഇതാരാ…? “”

ഗായത്രിയാണ്.., അവർക്ക് ഇവളെ അറിയില്ല പിന്നെ പരിചയപ്പെടുത്തി കൊടുത്തു,. പിന്നീട് ലീവിന്റെ കാര്യം പ്രതേകം ഓർമ്മിപ്പിച്ചാണ് ഗായത്രിയും കൂട്ടരും ഇറങ്ങിയത്, അവരെ യാത്രയാക്കി ഞാനും അഞ്ജുവും അകത്തേക്ക് കയറുമ്പോൾ അടുക്കളയിൽ ഒരു ബഹളം, വന്നുടനെ രണ്ടും അങ്ങോട്ടേക്ക് ചെന്ന് കേറീട്ടുണ്ട്, കുഞ്ഞുമായി ആമിയുടെ അമ്മ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്, അതിന് കൂട്ടായി ന്റെ അമ്മായിയച്ഛനും, ന്റെ തന്തപ്പടി ന്തിയെ ന്തോ…? കൊച്ചിനുള്ള പേരും പറഞു തന്നപ്പോ കണ്ടതാ പിന്നെ കണ്ടില്ല, ഏട്ടൻ പിന്നെ തണ്ണിയടിക്കാൻ പോയിക്കാണും, എനിക്ക് പിന്നെ പ്രതേക വിലക്കുള്ളതാ ഇന്നത്തെ ദിവസം,,

***************

“” എടി പെണ്ണെ നിയാ കുഞ്ഞിനെ അവരെയൊന്ന് കാണിക്ക്..

ശെടാ ഇതുപോലൊരു കൊച്ച്.””

കുഞ്ഞിന് മേലെ വിഴുന്ന അവരുടെ കണ്ണുകളിൽ നിന്ന് കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു ആമി തന്റെ നിലപാട് വ്യക്തമാക്കി,

“” പിന്നെ…നീ കാണിച്ചിട്ട് വേണോല്ലോ ഞങ്ങൾക്ക് ഞങ്ങടെ അജുന്റെ കുഞ്ഞിനെ കാണാൻ.. മാഗി കുഞ്ഞിനെയെടുക്കെടി..!””

അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് ചിരി കടിച്ചുപിടിച്ച വിഷ്ണു മാഗിയോടതുപറയുമ്പോൾ അവളും ചിരി കഷ്ടപ്പെട്ട് ഒളിക്കുന്നുണ്ടായിരുന്നു.,

അതോടെ കുഞ്ഞിനെ എടുക്കാൻ ന്നപോലെ മാഗി ആക്ഷൻ ഇട്ടതും, പെണ്ണിന്റെ വിധം മാറി..

“” ന്നാ അതൊന്ന് കാണണമല്ലോ.. ഇത്രേം നാളും വരാൻ പറ്റാത്തൊരാരും ന്റെ കുഞ്ഞിനേയും കാണണ്ടന്നെ.. “”

ന്നവൾ വാശിപിടിച്ചപ്പോ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ അവരാകുന്നത് നോക്കുന്നുണ്ട്, എവിടെ അതുവല്ലോം ഇവളുണ്ട് കേക്കുന്നോ.. ന്നിട്ടും നില ഇല്ലാണ്ടായപ്പോ

“” ആമി……!! മാറിയെ.. “”

ന്റെ സ്വരം വീണതും പെണ്ണ് മുഖവും വീർപ്പിച്ചു കുഞ്ഞിനെ അവർക്ക് കാണാൻ പാകത്തിൽ മാറി കൊടുത്തു..,കുഞ്ഞിനേം എടുത്തവര് വെളിയിലേക്ക് ഇറങ്ങുമ്പോൾ ഡോറും അടച്ചു ഞാൻ ന്റെ പെണ്ണിന്റെ അടുത്തേക്ക് വന്ന് വേദനിക്കാതെ ആ മടിയിൽ കിടന്നു, സാധാരണ ഇങ്ങനെ കിടക്കുമ്പോൾ ഒരു മെസ്സേജിങ് പതിവുള്ളതാ ഇന്നത്തുണ്ടായില്ല, ഹ്മ്മ് പെണ്ണ് കലിപ്പാ…

“” ഒന്ന് പെറ്റെണ്ണിറ്റിട്ടും നിന്റെ കൊഞ്ചലു മാറിയില്ലേ പെണ്ണെ..””

അവളുടെ കവിളിൽ വലിച്ചു വിട്ട് ഞാൻ ചോദിച്ചതെ പെണ്ണെന്റെ കൈ തട്ടി മാറ്റി.

“” ഹാ…ന്റെ പെണ്ണിനെന്നോട് പിണക്കമാണോ..??””

“” നിക്കാരോടും പെണ്ണാക്കോമില്ല ദേഷ്യോമില്ല. “”

“” ആ പറഞ്ഞതിൽ തന്നെയൊരു പിണക്കമുണ്ടല്ലോ അനാമികെ.. “”

ഒരു മിനിറ്റ് കഴിഞ്ഞില്ല ന്റെ കഴുത്തിൽ അവളുടെ കൈ വീണു, പെണ്ണിന് അവളെ ഞാൻ പേര് കൂട്ടി വിളിക്കുന്നതിഷ്ടമല്ല, ഞാൻ അങ്ങനെ വല്ലോം വിളിച്ചാൽ പിന്നെ ന്റെ കയ്യിൽ നിറയെ പാടുകളായിരിക്കും.

“” ദേ യേട്ടാ ഞാൻ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കല്ലെന്ന്. “”

“” ഹാഹ്ഹ… അതിന്.. അതിനത് നിന്റെ പേരുതന്നെയല്ലെടി കോപ്പേ… “”

പിച്ചു കിട്ടിയ ഭാഗം ഉഴിഞ്ഞു ഞാൻ അവളെ നോക്കി,

“” ആണ്.. പക്ഷെങ്കില് നിങ്ങളെന്നെയാ പേര് വിളിക്കണ്ട.. സാധാരണ വിളിക്കണപ്പോലെയങ്ങ് വിളിച്ചോണ്ടാ മതി.. “”

“” ഹോ സമ്മതിച്ചെന്റെ പെണ്ണെ… “”

അവളെ ഞാൻ വട്ടം കുട്ടിച്ചുരുണ്ടു, അവളെന്റെ തലയിൽ തലോടിയും.

“” ഒരു ലിപ്‌ലോക്ക് തരോ.. “”

കുറച്ചുനേരത്തെ കിടപ്പുതുടർന്നു ഞാൻ തലയുയർത്തി അവളോട് ചോദിച്ചതും, പെണ്ണ് കണ്ണുതുറന്നെന്നെ നോക്കി ,

“” ഹ്മ്മ്.. ഈ കിടപ്പ് കണ്ടപ്പോളെ എനിക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് അടിച്ചതാ… അപ്പൊ ഇതായിരുന്നല്ലേ ഉദ്ദേശം..? “”

കവിളിൽ പിടിച്ചാട്ടി കളിപ്പിച്ചവസാനം അവളുത്തന്നെ ന്റെ ചുണ്ടിനു മീതെ അവളുടെ ചുണ്ടു ചേർത്തു..

ഏറെ നേരം നീണ്ടുനിന്നയാ സ്നേഹം ഞങ്ങളു രണ്ടാളും ആസ്വദിക്കുകയായിരുന്നു.എന്നിലെ ഇവളിലുള്ള പ്രണയം ഒരിറ്റുപോലും കുറയാതെ എന്നുമിങ്ങനെ കാക്കണേ ന്നൊരു പ്രാർത്ഥന മാത്രേ ഉള്ളു..

******************************

പുറത്തുനിന്നു കുഞ്ഞിന്റെ കരച്ചില് കേട്ടതും

“” ന്റെ കുഞ്ഞ്… “” ന്നും പറഞ്ഞു ചാടി എണ്ണിറ്റവൾ വെളിയിലേക്ക് ഇറങ്ങി., പുറകിൽ നിന്ന് ഞാൻ പറഞ്ഞതൊന്നും അവള് കെട്ടില്ലെന്ന് എനിക്കിതിനോടകം മനസിലായി., പുറത്തേക്ക് ചെല്ലുമ്പോ കേൾകാം കുറച്ചു സംസാരം

“” നുമ്പേ കണ്ടപോലെയല്ലല്ലോടി പെണ്ണെ നിന്റെ മുഖമിപ്പോ ആകെയൊന്ന് ചുവന്നല്ലോ.. മ്മ് ന്തേ അവൻ ചുമക്കാൻ പാകത്തിന് വല്ലതും തന്നോ..? “”

കുഞ്ഞിനെ തോളിലിട്ട് കരച്ചില് നിർത്തുന്ന മാഗിയുടെ മുന്നിൽ കെണിയിൽ അകപ്പെട്ട വെരുകിനെ പോലെ നിക്കാണ് ആമി, ഞാൻ പറഞ്ഞത് കേൾക്കാതെ ഓടിച്ചെന്നു കേറി കൊടുത്തതല്ലേ കുറച്ച് വെള്ളം കുടിക്കട്ടെ, വിഷ്ണു വില്ല,അവിടെ ആ നാറി അടുക്കളയിൽ പോയ് കാണും കേറ്റാൻ.

“” പിന്നെ.. ചുവക്കാൻ അങ്ങ് മരുന്നിരിക്കയല്ലേ.. കളിക്കാതെ പോയേച്ചി.. “”

“” അമ്പടി നിയെങ്ങനെയങ്ങ് പോകാൻ വരട്ടെ.. പറഞ്ഞോ.. സത്യം പറഞ്ഞോ ഇല്ലേൽ ഇപ്പൊ ഞാൻ എല്ലാരേം വിളിച്ചുകൂട്ടും..””

ഇനിയും ഇടപെട്ടില്ലേൽ ഇവളിത് എല്ലാരേം അറിയിക്കുമെന്ന് ഉറപ്പുള്ളതിനാൽ ചാടി മുന്നിൽ കയറി,

“” ഹാ സ്പോൺസറൂം എത്തി.. പറയെടാ ഇവളിത്രേം ചുമക്കാനും മാത്രം ന്താ നി കൊടുത്തേ.. “”

“” പൊന്ന് മാഗി നീ നാറ്റിക്കല്ലേ..!””

“” ഹ ഹ.. ഹാ ഇല്ല..സത്യം പറഞ്ഞാ ഞാൻ ആരേം നാറ്റിക്കില്ല.. “” അവളൊന്നിളിച്ചു, ചവിട്ടാനാ തോന്നിയെ..

“” അതൊരുമ്മേടെ പവറാടി..””

പറഞ്ഞതും ആമി ന്റെ കയ്യിൽ ഒരു പിച്ച്, ന്നിട്ട് മുഖം ന്റെ തോളിലേക്ക് അമർത്തി.,

“” എവിടെ…? ചുണ്ടിലാ..??”” മാഗി വിടുന്ന ലക്ഷണമില്ല..,കളിയാക്കയാണ് നാറി

“” അല്ല നെറ്റിലാ… അല്ലെട്ടാ…”” ഇനി നിന്നാ പുഴുങ്ങുമെന്ന് അറിയാവുന്നത് കൊണ്ടാകണം അവളതും പറഞ്ഞു ന്നെയും വലിച്ചു റൂമിലേക്ക് നടന്നത്..

“” മ്മ് എവിടെയാന്ന് എനിക്കിപ്പോ മനസിലായിട്ടോടാ.. ഹ്മ്മ് ഹ്മ്മ് നടക്കട്ടെ…””

“” ഈ ചേച്ചി..””

“” ടി പെണ്ണെ ഇതിനെ വേണ്ടേ..? “”

തിരിഞ്ഞു നോക്കുമ്പോൾ കുഞ്ഞിനെയാണ്.. അവളുറക്കം പിടിച്ചിരുന്നു..

“” വേണ്ട വെച്ചോ.. പിന്നെടുത്തോളം.. “”

ന്നും മറുപടി പറയാൻ സമ്മതിച്ചില്ല അതിന് മുന്നേ ഡോർ അടഞ്ഞു..മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അവളെയും നോക്കി ഞാനാ കട്ടിലിൽ ഇരുന്നു..

“” നീയെന്താ കൊച്ചിനുവെച്ച വേര മരുന്നെടുത് കഴിച്ചോ..?? “”

“” തമാശിക്കല്ലേ… ആകെ ചമ്മി ഐസ് ആയി നിക്കുമ്പോളാ അങ്ങേരുടെയൊരു ഒണക്ക തമാശ.. “”

“” നിന്നോടരേലും പറഞ്ഞോ ചാടിത്തുള്ളി അവളുടെ വായിലോട്ടു ചെന്ന് കേറിക്കൊടുക്കാൻ.. ന്നിട്ടിപ്പോ ന്റെ തമാശക്കയോ കുഴപ്പം..ഹല്ലേ “”

“” നിങ്ങള് പോ.. ന്നോടൊന്നിനുമിനി വരണ്ട. “”

“” അല്ലേല്ലാരു വരണ്…! പെണ്ണുങ്ങളായാ ഇത്രേം അഹങ്കാരം പാടില്ല.. “”

ഞാൻ ഡോറും തുറന്ന് വെളിയിലേക്ക് ഇറങ്ങി, നേരെ വിഷ്ണുനെയും വിളിച്ചു ആറിന്റെ കരയിലേക്ക് നടക്കുമ്പോൾ അടുത്തുള്ള കുമാരേട്ടന്റെ കടയിൽ നിന്ന് ഈരണ്ടു ഗോൾഡും വാങ്ങി കത്തിച്ചു, ഒരു പുക ആഞ്ഞു അകത്തേക്കെടുത്തപ്പൊ ന്തൊരു സുഖം., ആ കരയിൽ ഇരിക്കുമ്പോൾ സദ്യയാകുന്നതറിയില്ല, ഓരോന്ന് വിളിച്ചുചൊല്ലി കാക്കകൾ കൂടണയുമ്പോൾ, ഞാനാ കൽവെട്ടിൽ തലചായ്ച്ചു.. വൈകിട്ടത്തെ ദീപാരാധന തൊഴാൻ കുളിച്ചു പട്ടുപാവാടയിലും സാരീയിലും നനഞ്ഞ മുടിയിൽ തുളസിക്കതിര് ചൂടി അമ്പലത്തിലേക്ക് വരണ പെൺകുട്ടികൾ, ചെളിയിലെ കളികഴിഞ്ഞു അമ്പലകുളത്തിൽ കുളിക്കാൻ വരുന്ന കുട്ടികൾ, നാട്ടുവിശേഷം പറയാൻ ഒത്തുകൂടുന്ന അമ്മാവന്മ്മാർ അങ്ങനെയാ നാട്ടുവഴിയിലെ വിശേഷങ്ങൾ നീണ്ടുപോകുന്നു..

“” ഒന്നുടെ പോകാച്ചാലോ… “”

ന്ന അവന്റെ തീരുമാനത്തെ തള്ളികളയാൻ തോന്നില്ല ഓരോന്നുടെ വലിച്ചു കേറ്റി. മനസിലെ ഭാരം ന്നപോലെ പുകഞ്ഞാൻ പുറത്തേക്ക് കളഞ്ഞുകൊണ്ടിരുന്നു., കുറച്ചു നേരം കൂടെ അവിടിരുന്നു,, അപ്പോളേക്കും വീട്ടിൽന്ന് വിളിയെത്തി, ഞാനവിടെ പോയിന്ന് അറിയാതെയുള്ള പരാക്രമമാണ് പെണ്ണ്, കടയിൽ നിന്ന് ഓരോ സെന്റർ ഫ്രഷും വാങ്ങി ചവച്ചു, കൈയിൽ കമ്യൂണിസ്റ് പച്ച തൂത്തു മണം കളഞ്ഞു ഞങ്ങൾ വീട്ടിലെക്ക് നടന്നു.. പോകുന്ന വഴിയിൽ തമിഴ് അണ്ണന്മാർ നടത്തുന്ന ചായക്കടയിൽ കയറി ചായയും കുടിച്ചു, എല്ലാർക്കുമുള്ള കടിയും ന്റെ പെണ്ണിന്നുള്ള ത് പ്രത്യേകവും പൊതിഞ്ഞു വാങ്ങി വീട് പിടിക്കുമ്പോൾ നേരിയ ഇരുട്ട് വീണിരുന്നു.

“” എവിടെ തെണ്ടാൻ പോയതാടാ രണ്ടും.. “”

അമ്മയാണ്.. ഉമ്മറത്തെ കത്തുന്ന തിരിക്കുമുന്നിൽ ഏട്ടത്തിയും, അഞ്ജുവും, മാഗിയും അവളുടെ അമ്മയും ഇരിപ്പുണ്ട്, ന്റെ തള്ള മുറത്തിൽ എന്തോ പാക്കുകയാണ്..

“” ഈ പരദൂഷണം പറഞ്ഞുനടക്കാതെ നിങ്ങൾക്കുടെ വല്ലോം പ്രാർത്ഥികരുതോ..? “”

“”ഹ്മ്മ് ഊവ്വ ഊവ്വ.. നിയദ്യം നന്നാവു ന്നിട്ട് ഇങ്ങോട്ട് വരണതിനെ കുറിച്ചാലോചിച്ചാ മതിട്ടോ.. അല്ല നിന്റെ കൈയിൽ ന്താ ഒരു പൊതി..””

“” അതവൾക്കാ… “”

“” അതെന്തേ നമ്മള് തിന്നാ തൊള്ളെന്നിറങ്ങില്ലേ… “”

ഉടനെ മാഗി ശബ്ദമിട്ടു.. വിഷ്ണുവാണെകിൽ ഉള്ള സിഗരറ്റും വലിച്ചു, അവിടെ കിടന്ന് കണ്ണ് പൊട്ടണ തെറിയും വിളിച്ചുവന്നിട്ട് ഇപ്പോ നാമം ജപിക്കാൻ ഇരിക്കുന്നു,, കുലപുരുഷൻ.. ഊള..

“” നാമംജപികുമ്പോളാണോ പെണ്ണെ വേണ്ടാത്തത് പറയണേ.. മര്യാദക്കിരുന്ന് ചൊല്ലാൻ നോക്കിക്കോ നി.. “” തൊട്ടടുത്തിരുന്ന ഏട്ടത്തി അവളുടെ തുടയിൽ ഒന്ന് പൊട്ടിച്ചപ്പോ അവളൊക്കെയായി..

“”കിടന്നോച്ചായിടണ്ട എല്ലാർക്കുംകൂടെയ വാങ്ങിയേ.. ദേ അമ്മേടെൽ കൊടുത്തേക്കാമെൻറെ പൊന്നോ., ഏട്ടത്തി ഏട്ടത്തിക്ക് അതിനകത്തു പ്രത്യേകമൊരു പൊതിയുണ്ടേ..””

അതിനേട്ടത്തി പ്രാർത്ഥനയിലും തലയനക്കി ഞാൻ അകത്തേക്ക് കയറുമ്പോൾ പെണ്ണവിടെ കുഞ്ഞിനേയും ഉറക്കി ചാരി ഇരിപ്പുണ്ട് ന്തോ പുസ്തക വായനയിലാണ്, ഞാൻ വന്നതറിഞ്ഞിട്ടും മൈൻഡ് ആക്കില്ല, വിളിച്ചിട്ട് എടുക്കാഞ്ഞതിന്റെയാകും ,,

“” അപ്പേടെ പോന്നോറങ്ങിയോടി കള്ളിപ്പെണ്ണേ..””

ഞാനവളെ വകവയ്ക്കാതെ കുഞ്ഞിന് നേരെ ചെന്നതും

“” കള്ളിപ്പെണ്ണ് കളിച്ചു കൊച്ചിനെ ഉണർത്തിയാലാ അജുവേട്ട ന്റെ വിധം മാറുന്നെ..””

“‘ പിന്നെ നിന്റെ വിധം ഞാൻ കാണാത്തതൊന്നുമല്ലോ..””

“” ന്താ…!””

പതിയെയാണ് പറഞ്ഞതെങ്കിലും അവളത് കെട്ടേന്ന് എനിക്കറിയായിരുന്നു. അതിന്റെ കാരണമെന്നോണം പെണ്ണിന്റെ മുഖത്തൊരു കള്ളച്ചിരി ഓടിയ്യെത്തി. അതിന് ഞാൻ ഒന്നുല്ല ന്ന് പറഞ്ഞു അവളുടെ അടുത്തിരുന്നതും അവളെന്നെ മൊത്തത്തിൽ ഒന്ന് നോക്കി, ഈശ്വരാ…

“” അതെന്താ കയ്യില്..? “”

“” അത് നിനക്കുള്ളതല്ല.. അത് ഞാനെന്റെ പെമ്പറന്നോത്തിക്ക് വാങ്ങിതാ.. “”

ഞാനാ കവർ പതിയെ കയ്യിലെടുത്തു ചുമ്മാ അവളെ ചൂടാക്കി,

“” നിങ്ങൾക്ക് ഞാനല്ലാതെ വേറൊരു പെമ്പാറന്നോത്തി യില്ലെന്ന് നിങ്ങളെക്കാളെറെ നിക്കറിയാം.. അതോണ്ടെന്റെ പുന്നാര കെട്ടിയോൻ കളിക്കാതെ ആ പൊതി ഈ പെമ്പറന്നോത്തിടെ കയ്യിലോട്ട് താ… ഹ്മ്മ് വേഗം സമയമില്ല ‘”

ന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച ആ പൊതി ന്നെയൊരു നോട്ടം നോക്കിയവളഴിച്ചു, അകത്തെ പരിപ്പുവട കണ്ടതെ വരണ്ട ചുണ്ടിൽ വെള്ളം ചലിച്ചെത്തിയ ചിരിയോടെയവൾ ന്നെ നോക്കി

“” ഉമ്മ്ഹഹ… “” ഒന്നെടുത്തൊരു കടി കടിച്ചവൾ ൻറെ കവിളിൽ അമർത്തിയൊരു ഉമ്മ വയ്ക്കുമ്പോൾ അവളെ നെഞ്ചോടടക്കി പ്പിടിച്ചു ഞനും ഇരുന്നു,

“” പ്രമിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾക്കകത്തേക് വരവോ…””

ഡോറിൽ വീണ കൊട്ടിൽ പുറത്തു നിൽക്കുന്നത് ആരാണെന്ന് മനസിലായി, കേറിപ്പോരോ ന്ന് പറയണ്ട താമസം അവരെല്ലാം അകത്തേക്ക് കയറി പൊന്നു., മാഗികും അഞ്ചുവിനും പുറകെ ഏട്ടത്തിയും എത്തിയായതോടെ പിന്നെ അവിടൊരു ബഹളം ആയിരുന്നു, അവസാനം കൊച്ചിന്റെ കരച്ചില് വീണപ്പോ പിന്നാർക്കും മിണ്ടാട്ടമില്ല.

“” ന്നാ കൊണ്ടൊക്കോ.. നിക്കും എന്റെ ഭാര്യക്കും കുറച്ചുനേരം പ്രേമിക്കണം.. അതോണ്ട് ഓണർത്തിയവര് തന്നെ ഉറക്കിക്കോ.. “”

കുഞ്ഞിനെ ഏട്ടത്തിയുടെ കൈയിലേക്ക് കൊടുത്തോണ്ട് ഞാൻ പറഞ്ഞതും, ആമി ഇതെന്തൊരു ജന്തു ന്നാ രീതിയിൽ ന്നെ നോക്കി കുട്ടിനൊരു പിച്ചും. അഞ്ചു നിൽക്കുനെന്ന്, അതോടെ ഞാനും ന്റെ പെണ്ണും ഒറ്റക്കായി… അവരിറങ്ങിയതും ഞാൻ ഓടിപ്പോയി വാതിൽ അടച്ചു.. അവൾ കൈയിലെ പരിപ്പുവട കഴിച്ചോണ്ട് തന്നെ ന്നെ നോക്കി നിക്കാണ്..

“” ന്റെ എല്ലാമെല്ലമല്ലേ.. ന്റെ ചേലോത്ത ചെമ്പരുന്തല്ലേ.. നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ…!””

ഉടുത്തിരുന്ന കയ്ലിയും മടക്കിയുടുത്തു മീശ മാധവനിൽ ദിലീപ്പേട്ടൻ വരണ സ്റ്റൈലിൽ ഞാനവൾക്കടുത്തേക്ക് ചുവടുവച്ചു, അവളുണ്ട് ന്റെ പ്രവർത്തികൾ കണ്ട് കുലുങ്ങി ചിരിക്കുന്നു.. അടുത്തെത്തി അവളുടെ രണ്ട് കയ്യിൽ പിടിച്ചു രണ്ട് വശത്തേക്ക് വകഞ്ഞു മാറ്റുമ്പോൾ ഞങ്ങളുടെ കണ്ണുകൾ പരസ്പരം പിടഞ്ഞിരുന്നു,

“” നിന്റെ മാറിലെ മായാ ചന്തനപോട്ടെനിക്കല്ലേ.. എനിക്കല്ലേ… “”

ഞാനവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി, ഒന്നിക്കിളി യാക്കി.. ഉടനെ..

“” അയ്യടാ.. “” സീനിലെ കാവ്യാ മാധവനെ പോലെ അവളൊരു തള്ള്.. ന്നിട്ടും പിടിവിടതെ ഞനവളുമായി കട്ടിലിലേക്ക് ചാഞ്ഞു., അവളുടെ മുഖത്തിന്‌ മീതെ ഞാനെന്റെ ചൂണ്ടുവിരൽ ഉരസ്സികൊണ്ടിരുന്നു. ഞാനെന്റെ ചൂണ്ടുവിരൽ അവളുടെ മൂക്കിലൂടെ നീക്കി ചുണ്ടിലെത്തി അതിൽ രണ്ടുവിരലുകൾ കൊണ്ട് ചേർത്തു പിടിച്ചു,

“” പനിനീർപൂവിനൊത്തഴകു തോൽക്കും ഇന്ദ്രറാണി .. !! നീയേതു ഗന്ധർവ്വനിലാണ് അടിമപ്പെട്ടുപോയത്… “”

“” സ്വർഗ്ഗത്തിന്റെയും,, ദേവന്മാരുടെയും ദേവനായ ഇന്ദ്ര.. ഞാൻ നിന്നിലടിമപ്പെട്ടവളാണ്, ഈ ഇന്ദ്രന്റെ സ്വന്തം ഇന്ദ്രണി, അവിടെമറ്റൊരു ഗന്ധർവ്വനും പ്രവേശനമില്ല…””

“” അങ്ങനെയോ റാണി..നീ എന്നിൽ ആകിഷ്ടയായവളാണോ..? “”

“” അതിലെന്താ നാഥാ നിനക്കിന്നും ആശങ്ക?? “”

“” നിന്നിലെനിക്കുള്ളത് ആശങ്കയല്ല,, പ്രണയമാണ്, അടങ്ങാത്ത പ്രണയം.. അതിന്റെ പ്രതീകമെന്നോണമാണ് ഞാൻ നിന്നിൽ മഴയായി പെയ്തൊഴിയുന്നത്.. “”

ഞാനവളുടെ നെറുകിൽ ചുണ്ടുചേർത്തു., ആ കരിങ്കൂവള മിഴിയിൽ, തേങ്കിണിയും ചെഞ്ചുണ്ടുകളിൽ..

“” ന്താണ് ന്റെ ഇന്ദ്ര ദേവന് ഇന്നി ഇന്ദ്രണിയോട് വല്ലാത്തൊരു ചെനേഗം… “”

അവളെന്റെ മീശപിരിച്ചു വച്ചുകൊണ്ട് ചോദ്യമെന്നിലെറിഞ്ഞു..

“” എനിക്കെന്റെ ഇന്ദ്രണിയോട് ന്നും സ്നേഹമല്ലയുള്ളൂ.. “” മുഖത്തേക്ക് വീഴുന്ന മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് മാടിയൊതുക്കി ഞാൻ അവളിലെ വശ്യ സൗന്ദര്യത്തിന്റെ മുന്നിൽ അകിഷ്ടനായി.

“” അതെ.. ന്റെ ദേവൻ ന്നും എന്നെ മാത്രമേ പ്രണയിക്കാവു.. ശ്വാസം പോലും നിക്കായി മാത്രമാകണം..’”

അവളെന്റെ മുഖത്തെക്ക് പ്രണയദ്രനായി നോക്കി,

“” ഇടക്ക് ഇന്ദ്രാണിയറിയാതെ മുള്ളാൻ പോവാൻ പറ്റോ.. “”

“” ന്താ….?? “”

“” ഹല്ല നീയല്ലേ പറഞ്ഞെ ശ്വാസം പോലും നിന്റെയാവണമെന്ന്.. അതോണ്ട് ചോദിച്ചുപോയതാ.. “”

അവള് കുറച്ചു നേരം ന്നെ നോക്കി പല്ലുരുമ്മി. ന്നിട്ട് കിറികെട്ടൊരു കുത്തും ചാടി എണ്ണിക്കാൻ ഒരു നോക്കലും.

“” കാലൻ ല്ലാം നശിപ്പിച്ചു.. ഞനൊന്ന് റൊമാന്റിക്കായി മൂടുപിടിച്ചു വരുവായിരുന്നു.. പോ… മാറ്,, “”

അവളെന്നെ തള്ളി മാറ്റാനായി ഒരു പാഴ്ശ്രമം നടതുന്നതിനിടയിൽ പറഞ്ഞു നിർത്തി

“” ഹാ അങ്ങനെയങ്ങ് പോകാതെടി ഇന്ദ്രാണി..””

ഞാനവളുടെ വയറിലൊന്ന് തൊട്ടു, പതിയെ..പതിയെന്ന് പറഞ്ഞാൽ വളരെ പതിയെ.. അതോടെ പെണ്ണ് പൂപോലെ ന്നോട് ചേർന്നങ്ങനെ കിടപ്പായി

കുറച്ചു നേരം അതെ കിടപ്പ്, ഒന്നും മിണ്ടണില്ല..

“” ന്റെ വാവക്ക് ഏട്ടനോട് പിണക്കാ… “”

മ്മ്ഹും.. അവളില്ലെന്ന് തലയനക്കിയതും, ന്റെ കവിളിൽ ഒരു മുത്തം വീണതും ഒന്നിച്ച്..

“” എടി ഇങ്ങനെ കിടക്കാതെമ്മടെ കുഞ്ഞിനെപ്പോയി വിളിച്ചോണ്ട് വാടി. “”

“” ഹ്മ്മ്.. അവളവരുടെ കയ്യിലിരുന്നോളുമെട്ടാ.. നികേങ്ങും പോകാൻ തോന്നണില്ല.. ഇവിടിപ്പോ നമ്മള് മാത്രം മതി.. നമ്മള് മാത്രം.. “”

അവളെന്നെയാ വാക്കൊടെ അണച്ചുപിടിച്ചു , സ്നേഹമെല്ലാം ഉള്ളിലൊതുക്കി ഞാനവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി, അമ്മ തന്റെ കുഞ്ഞിനെ ചേർത്തുപ്പിടിക്കുന്നപ്പോൽ അവളെന്നെ അവളുടെ കുഞ്ഞാക്കി മാറോടണച്ചു.

************************

“” ആമിസേ…. എടി ദേ കുഞ്ഞ് കരയണ്.., വാതല് തുറന്നെ നീ.. “”

ഡോറിന് അപ്പുറത്ത് നിന്ന് ഏട്ടത്തി ഒച്ചതിൽ വിളിക്കുമ്പോൾ ഞാനതെ കിടപ്പ് തന്നെയായിരുന്നു, ഞാൻ ചെറുതായി ഒന്ന് മയങ്ങിയോ, അതിനാലാക്കണം കണ്ണൊന്നു തുറക്കാൻ പ്രയാസം.., അവളെന്നെ ഉണർത്താതെ ദേഹത്തുനിന്നെന്നെ ഇറക്കി കിടത്തി, ഡോറിനരികിലേക്ക് ചെന്ന്,

“” നീയെവിടെയിരുന്നു… ന്ത്‌ വിളിവിളിച്ചു?? “”

ഏട്ടത്തി കുറച്ചു കടുപ്പത്തിലാണ്, അതുകൊണ്ട് മൈൻഡ് ആകാൻ നിന്നില്ല കണ്ണടച്ച് കിടന്ന്.

“” ഉറങ്ങിപ്പോയി ഏട്ടത്തി..?? “”

ചെറു കൊട്ടുവായിട്ടവൾ ഉറക്കത്തിന്റെ അലസ്യം കാട്ടി.

“” അവനോ…?? “” ഒന്നെത്തി നോക്കിയെന്ന് തോന്നുന്നു, പിന്നൊരു നിശ്വാസം കേട്ടു

“” ഓ മ്മടെ സാറും ഉറക്കമായിരുന്നോ.. ആഹ്ഹ് ഈ കള്ളിപ്പെണ്ണിതുവരെ ന്റെൽ കുറുമ്പോന്നുമിലായിരുന്നു.ഇപ്പോ ഭയങ്കര കരച്ചില് വിശന്നിട്ടാവും നീ പാല് കൊട്,, “”

ശെരിയെന്നും പറഞ്ഞു ഏട്ടത്തി ഡോറും ചാരി വെളിയിലേക്ക് ഇറങ്ങി, അവൾ കുഞ്ഞിനേം വാങ്ങി ഡോറും അടച്ചു കട്ടിലിൽ വന്നിരുന്നു, കുഞ്ഞപോളും ചെറിയ കരച്ചിലുണ്ട്,

“” ഹാ തരാടി പെണ്ണെ.. അല്ലേലും നിന്റെ അപ്പക്കും അവിടെ കളിക്കുന്നതാ ഇഷ്ടം, അപ്പയും കൊള്ളാം മോളും കൊള്ളാം.. “”

അവള് പാലുകൊടുക്കാൻ നൈറ്റി താക്കുന്ന കൂട്ടത്തിൽ നികെട്ടൊരു തട്ട്..

“” കിടക്കണ കണ്ടില്ലേ.. കള്ളനാടി നിന്റെ അപ്പാ, പക്ഷെ പാവമാ, ഇച്ചിരി കള്ളത്തരം കയ്യിലുണ്ട് ന്നാലും നമ്മളെ ജീവനാ പാവത്തിന്., ഇതുപോലൊരു ഭർത്താവിനെ കിട്ടാൻ ഞാനും, ഇതുപോലൊരു നല്ല അച്ഛനെ കിട്ടാൻ നീയും ഭാഗ്യം ചെയ്തവരാ.. “”

അവളെന്റെ കവിളിൽ ഒന്ന് മുത്തി,കുഞ്ഞിനെ മാറിൽ നിന്ന് മാറ്റാതെതന്നെ.അവളുടെ മിഴികളിൽ നിന്ന് പൊഴിഞ്ഞ ശകലം ന്റെ കവിളിനെ നനയിക്കുമ്പോൾ, നിക്കും ഉള്ളിലൊരു സന്തോഷത്തിന്റെ പിടച്ചിൽ,

കുഞ്ഞിന് പാലും കൊടുത്ത് അവൾ കുളിക്കാൻ കയറി, അപ്പോളേക്കും ഞാൻ രണ്ടാമത്തെ ഉറക്കം പിടിച്ചിരുന്നു, അവളിറങ്ങുമ്പോളും ഞാൻ ഉറക്കത്തിലായിരുന്നു, അതുകൊണ്ടു അവളിറങ്ങിയതൊന്നും ഞാൻ അറിഞ്ഞില്ല.

“” ഏട്ടാ എണ്ണിറ്റെ.. ദേ സമയം കുറെയായി.. “”

അതും പറഞ്ഞവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് കണ്ണിൽ കൺമഷി കൊണ്ടൊന്നു വരച്ചു നെറുകിൽ ചാർത്തിയ സിന്ദൂരതിന് പുറമെ നെറ്റിയിലും അവൾ ഒരു ചെറു കളഭക്കുറി വരച്ചു..

“”കുഞ്ഞേന്തിയെടി…?? “” ഒരു കൈ തലക്ക് താങ്ങിക്കൊണ്ട് ഞാൻ അവളെ നോക്കി

“” കുഞ്ഞ് അമ്മേടെ കയ്യിലാ.. “”

“” സമയമെന്തായി… “”

ഞനൊന്ന് മൂരി നിവർന്നു,

“” ആറര കഴിഞ്ഞു ….””

“” ഏഹ് അതെങ്ങനെ ഞാൻ കിടന്നപ്പോ ആറായിരുന്നല്ലോ സമയം..!”” എനിക്ക് സംശയം..

“” എടൊ മനുഷ്യ അത് വൈകുന്നേരം ആറു.. ഇത് വെളുപ്പിന് ആറ്..””

“” വെളുപ്പിനെയോ..!!! “”

ഞാനവളെ നോക്കുമ്പോൾ അവൾ അതേയെന്ന് തലയനക്കി താഴേക്ക് നടന്നു, ശെരിയാ രാവിലെ.. എന്നാലും അതെന്തൊരുറക്കമാട., ഉറക്കം വിട്ട മുഖവുമായി ഞാൻ ഒന്ന് ഫ്രഷ്യായി താഴേക്ക് ഇറങ്ങി, ഞാൻ ചെല്ലുമ്പോ കുഞ്ഞ് അച്ഛന്റെ കയ്യിൽ ആണ്, അവളുടെ വീട്ടുകാർ എല്ലാം തിരിച്ചു പോയിരുന്നു, അഞ്ചുന്റെ ക്ലാസ്സിന്റെ ന്തോ,, അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞിനൊരുമ്മയും കൊടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങി, കുറച്ചുനേരം ഇരുന്നതും അവളെനിക് കട്ടനുമായി വന്നു അതും കുടിച്ചിരിക്കുമ്പോളാണ് അച്ഛൻ കുഞ്ഞുമായി കട്ടള പടിയിൽ വന്നത്,

“” നിനക്കെന്ന ഇനി പോണ്ടേ.. “”

“” മ്മ്ഹ്ഹ്.. “” കാപ്പികുടിയോടെ തന്നെ ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി,

“” മോൾക്കൊരു തുലഭാരം നേർന്നിരുന്നു ഞാൻ.. “”

“” അതിനെന്താ പോകാം. അത് കഴിഞ്ഞേ ഞാനും പോണുള്ളൂ.. “”

“” ഹ്മ്മ്… ആഹ്ഹ്….ശേഖരാ ഒന്ന് നിന്നെടോ..!!

അവനെ ഇപ്പോ കണ്ടത് നന്നായി ആ തൊടിയിലെ തേങ്ങ ഇടറായി,, ഇപ്പോ പറഞ്ഞില്ലച്ച അവനെ പിന്നെ കിട്ടില്ല..

നീ മോളെയൊന്ന് പിടിച്ചേ.. “”

കുഞ്ഞിനെ ന്റെ കയ്യിൽ തന്നിട്ട് അച്ഛൻ സോപനത്തിൽ വിരിച്ച തോർത്തും തോളിലിട്ട് വെളിയിലേക്ക് ഇറങ്ങി,, അതോടെ ഞാനും ന്റെ മോളും മാത്രമായി അവിടെ.. കുറച്ചു നേരം കുഞ്ഞിനെ കളിപ്പിച്ചവിടെ ഇരിക്കുമ്പോൾ തോളിലോരടി..

“” മഞ്ഞത്ത് കുഞ്ഞിനേം കൊണ്ടിരിക്കാതെ കേറി പോടാ അകത്ത്.. “”

അകത്തേക്ക് വിരൽ ചൂണ്ടി ഏട്ടത്തി ഒച്ചയിടുമ്പോൾ സ്വാഭാവികമായും ഞാൻ അകത്തേക്ക് കുഞ്ഞുമായി ഓടിക്കയറി,

*************************

അങ്ങനെ വീണ്ടും ദിനങ്ങൾ പൊഴിഞ്ഞുകൊണ്ടിരിക്കെ കുഞ്ഞിന്റെ വളർച്ചയിലും മാറ്റങ്ങൾ വന്ന് തുടങ്ങി.., അവളുടെ തുലഭാരം കഴിഞ്ഞാണ് ഞാൻ തിരിച്ചു ഓഫീസിലേക്ക് മടങ്ങുന്നത്, ഗുരുവായൂരിൽ വച്ചായിരുന്നു ചടങ്ങ്, വീട്ടിൽ നിന്ന് എല്ലാരും ഉണ്ടായിരുന്നു,

ഞാൻ സ്വർണ്ണക്കര മുണ്ടും തോളിലൊരു കസവു മുണ്ടും, അവള് പച്ച ബ്ലൗസ്യിൽ സ്വർണ്ണക്കര സെറ്റ് സാരീ ഒരു ചന്ദനക്കുറി നെറുകിൽ സിന്ദൂരരേഖ, കണ്ണിൽ നേർത്ത കറുപ്പ് വരകൾ, അത് മതിയായിരുന്നു അവളെ സുന്ദരിയാക്കാൻ,, ഞാനും അവളും ഒന്നിച്ചാണ് കുഞ്ഞിനെ തുലഭാരം തുക്കിയത്., അതങ്ങനെ കഴിഞ്ഞു. ഇപ്പോ വീട്ടിൽ നിന്ന് വന്നിട്ട് ഒരു മാസം ആകുന്നു, അവൾക്കും കുഞ്ഞിനും പൂർണ്ണ റസ്റ്റ്‌ വേണമെന്ന് അമ്മ പറഞ്ഞത് കൊണ്ട് ഞാൻ മാത്രമാണ് തിരികെ പോന്നത്.., ഈ യാത്ര കുഞ്ഞിനേം അവളേം തിരിച്ചു എറണാകുളത്തേക്ക് കൊണ്ട് വരനാണ്, അതിനുള്ള യാത്രയിലാണ് ഞാൻ, അവളുടെ ക്ലാസ്സ്‌ ഒരുപാട് മിസ്സ്‌ അയക്കിലും നോട്‌സും കാര്യങ്ങളും അയച്ചു തന്നും പറഞ്ഞു തന്നും അവളെ സഹായിക്കാൻ കുട്ടികളെ പോലെ ടീച്ചേർസിനും മടുപ്പൊന്നുമില്ലായിരുന്നു.,

ജോലി കഴിഞ്ഞുള്ള ശനിയഴ്ച്ചത്തെ മടക്കയാത്രയിൽ ചെവിതല തരാതെ അവള് വിളിച്ചുകൊണ്ടേ ഇരുന്നു., വിശപ്പുണ്ടായിട്ടും കഴിക്കാതെ ഞാൻ വീട് പിടിച്ചു, ചെന്നിട്ട് അവിടുന്ന് അവളുണ്ടാക്കിയത് കഴിച്ചില്ലേൽ തല അടിച്ചു പൊട്ടിച്ചു കളയും പെണ്ണ്.., പോരാത്തതിന് രണ്ട് ദിവസം അവളുടെ വീട്ടിൽ കൂടെ നിൽക്കണം ന്നും ആള് പറഞ്ഞിട്ടുണ്ട് , ഡെലിവറി കഴിഞ്ഞ് പിന്നങ്ങോട്ട് പോയിട്ടില്ലയോ, സാധാരണയിലും വിപരിതമായി ആണല്ലോ ഇവിടെ കാര്യങ്ങൾ, അതോണ്ട് പോകാൻ ന്ന് വാക്കും കൊടുത്താണ് ഫോൺ വെച്ചത്,

വീട്ടിൽ എത്തി കതകിൽ മുട്ടിയപ്പോ അവളാണ് തുറന്നു തന്നത്,നേരം കുറച്ച് ഇരുട്ടിയിരുന്നു, ഏകദേശം 1 മണി.. ഈൗ… നിപ്പ് കണ്ടാലറിയാം കാത്തിരിക്കായിരുന്നുന്ന്

“” നീ ഉറങ്ങിയില്ലായിരുന്നോ…?’”

ഷൂ അഴിച്ചു സൈഡിലേക്ക് നീക്കുന്ന കുട്ടത്തിൽ ബാഗ് ഞാൻ അവളുടെ കയ്യിലേക്ക് കൊടുത്തു,,

“” ഇല്ല.. ഇപ്പോളാ മോളുറങ്ങിയെ.. “”

അവളും ന്റെ കൂടെ അകത്തേക്ക് കയറി,

“” മ്മ്… നീ കഴിച്ചോ.. ഇല്ലാലോ ഞാൻ ദേ ഒന്ന് ഫ്രഷ് ആയിട്ട് ഓടി വരണ്… നീ എടുത്ത് വയ്ക്ക്.””

അതും പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി, യാത്ര ചെയ്ത വന്നതുകൊണ്ട് കുഞ്ഞിനെ കിടത്തിയ മുറിയിലേക്ക് കയറിയില്ല അതാണ് കുളി പുറത്താക്കിയത്..

കുളിച്ചു കഴിഞ്ഞു അവള് തന്നെ എടുത്ത് തന്ന കൈലിയും ഉടുത്തു ഞാൻ വെളിയിലേക്ക് ഇറങ്ങി,

“” പത്തു പതിനൊന്നു മണിവരെ എല്ലാരും നോക്കിയിരിക്കയായിരുന്നു.. പിന്നെ വിളിച്ചപ്പോ വരാൻ വൈകുന്നും പറഞ്ഞത് കൊണ്ടാ എല്ലാരോടും പോയി കിടന്നോളാൻ പറഞ്ഞെ..””

“” അതേതായാലും നന്നായി, ന്റെ പെണ്ണിനോട് എനിക്ക് കുറച്ചു റൊമാന്റിക് ആയിട്ട് സംസാരിക്കലോ..?? “”

ഞാൻ അവളുടെ താടിതുമ്പിൽ പിടിച്ചട്ടി അവളോടൊത് കൊഞ്ചി

“” മ്മ് ന്താ മോന്റെ ഉദ്ദേശം.. കുച്ചിനൊരു വയസ്സ് പോലും ആയിട്ടില്ല.. അതിന് മുന്നേ നിങ്ങള് ന്നെ വീണ്ടും ചെന പിടിപ്പിക്കൊ.. “”

“” ആഹ്ഹ് ചിലപ്പോ.. “”

പിന്നെ അവളും ഞാനും അങ്ങോട്ടുമിങ്ങോട്ടും വിളമ്പികൊടുത്തും വാരിയുമാണ് കഴിച്ചത്..

**********************

ഡോറിൽ ശക്തമായ മുട്ട് കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നെ.. ഉണർന്നതേ നോക്കിയത് തൊട്ടിലിൽ ആണ്,, മ്മ് ചുന്ദരി പെണ്ണുറക്കമാ.. പിന്നേം മുട്ട് കേട്ടപ്പോ

“” ദാ വരണു..”” ഇട്ടിരുന്ന ചുരിദാർ ടോപ് വലിച്ചു താത്തു, പടർന്നു വീണ മുടികൾ കൈകൊണ്ടോന്ന് മാടിയൊതുക്കി, തിരിഞ്ഞു ബെഡിലേക്ക് നോക്കുമ്പോൾ ന്തൊരുറക്കമാണെന്ന് നോക്കിയേ ദുഷ്ടൻ.. ഇന്നലെ ഒറങ്ങാൻ കൂടി കൂട്ടാക്കില.., രാത്രിയിൽ എപ്പോളോ ഊരി എറിഞ്ഞ തുണികൾ എടുത്തിടുന്നത് ഓർമ്മയുണ്ട്,

ചെന്ന് ഡോർ തുറന്നപ്പോ ഏട്ടത്തി ആണ്, ചായ ന്റെ കൈയിൽ തന്നിട്ട് ന്നെ ഒന്ന് നോക്കി ചിരിച്ചു,

“” ന്തിനാ ഏട്ടത്തി ഇത്രേം രാവിലെ ചായ കൊണ്ട് വന്നേ കുറച്ചൂടെ കഴിഞ്ഞിരുന്നേൽ ഞാൻ അടുക്കളയിലോട്ട് തന്നെ വരാതില്ലായിരുന്നോ..””

അതിനേട്ടത്തി ന്നെ ഒന്ന് നോക്കി, ന്നിട്ട് എന്തോ മനസിലായപോലെ തലയൊന്നിളക്കി കാട്ടി

“” എടി പെണ്ണെ സമയമെന്തായിന്നാ നിന്റെ വിചാരം ഏഹ്…. “”

“” അഞ്ചു മണി…ആ നേരത്തല്ലേ ഞാൻ സാധാരണ എണ്ണിക്കാറു.. പിന്നെന്താ.. “”

“” എടി പെണ്ണെ സമയം നോക്ക് എട്ടായി..””

അതും പറഞ്ഞേട്ടത്തി തിരിഞ്ഞതും എട്ടോ.. ന്നും ചോദിച്ചു ഞാൻ അലറി.., ഉടനെ

“” ദേ… പിന്നെ ദൃതി പ്പിടിച്ചോടി വരുന്നതൊക്കെ കൊള്ളാം ആ ചുരിദാറ് നേരെ ചൊവ്വേ ഇട്ടിട്ടങ്ങോട്ട് വന്ന മതി.. “”

അപ്പോളാണ് ഞാൻ കണ്ണാടിയിലൊന്ന് നോക്കുന്നെ,, സത്യം പറയാലോ അവിടെ നിന്നങ് തീർന്ന മതിന്നായിപ്പോയി, രാവിലെ കേറ്റി ഇട്ടപ്പോ ചുരിദാറിന്റെ തല തിരിഞ്ഞു പോയ്, മുഖത്താകെ സിന്ദൂരം പടർന്നിരിക്കുന്നു,, ഞാൻ അപ്പോളേ പറഞ്ഞതാ സിന്ദൂരം രാത്രി തൊടണ്ട ന്ന് ആരു കേൾക്കാൻ..ന്തായാലും മാനം പ്പോയി. ശെടാ ഇനി ഞാൻ എങ്ങനെ ഏട്ടത്തിയുടെ മുഖത്തു നോക്കും. സമയം ഇത്രേം ആയെന്നറിഞ്ഞപ്പോ തന്നെ പകുതി ഗ്യാസ് പ്പോയി , നേരെ പ്പോയി കുളിച്ചു ഡ്രെസ്സും ഇട്ട് താഴേക്ക് ഇറങ്ങുമ്പോൾ ആകെയൊരു ചമ്മൽ ആയിരുന്നു, ന്നാൽ ഏട്ടത്തി പിന്നീട് അത് പറഞ്ഞോന്നു കളിയാക്കുകയോ ഒന്നും ചെയ്തില്ല.. പിന്നെ പഴേ പോലെ തന്നെ അങ്ങോട്ട് പണിയിൽ ഇടപെടാൻ തുടങ്ങി, ഏട്ടന് ചായ ഇതിനിടക്ക് കൊണ്ടോയ് കൊടുത്തിരുന്നു.

അങ്ങനെ ഒരു മൂന്നുമണിയോടെ ഞങ്ങൾ ന്റെ വീട്ടിലെക്ക് യാത്രയായി, കാറിൽ ആയിരുന്നു ഞങ്ങൾ പോയത്, കുഞ്ഞുടുപ്പിട്ട് ഞങ്ങളുടെ ചുന്ദരിയും ഉണ്ടായിരുന്നു കൂടെ, അവൾക്കുള്ള വെള്ളം ബോട്ടിലിൽ ആക്കി എടുത്തിരുന്നു, അതും കുടിച്ചാണ് പെണ്ണ് ന്റെ മടിയിൽ ഇരിക്കുന്നെ.., ഒരു നാലരയോടടുത്തു ഞങ്ങൾ വീട്ടിൽ എത്താൻ, ചെന്നതും ആമിയുടെ തോളിൽ ഉറക്കം തൂങ്ങിയ കൊച്ചിനേം എടുത്ത് അഞ്ചു മുന്നേ നടന്നു,

“” ആ ലെഗെജ് മാത്രമല്ല.. ദോണ്ടേ ഇതുമുണ്ട്.. “”

കാറിന്റെ ഡിക്കി തുറന്നു അടുക്കി വെച്ചിരുന്ന പെട്ടികൾ കാണിച്ചു ഞാൻ പറഞ്ഞതും

“” ഓ തല്കാലം ഈ ലെഗെജ് മാത്രമേ എന്നെകൊണ്ട് എടുക്കാൻ പറ്റു.. “”

അവളതും പറഞ്ഞു അകത്തേക്ക് ഓടി, കുട്ടത്തിൽ അമ്മേ ന്ന് പറഞ്ഞു കാറുന്നുമുണ്ട്, ഞാൻ പെട്ടി എടുക്കാൻ കുനിഞ്ഞപ്പോ ന്റെ കൂടെ ഒരാളുടെ കുനിയുന്നു, മുഖത്തേക്ക് നോക്കി ന്താ.. ന്ന് പുരികം അനക്കുമ്പോൾ

“” അല്ല.. പെട്ടി എടുക്കാൻ… “”

“” ആര്… നിയോ..? “”

അതേയെന്ന് തലയനക്കി ന്റെ അടുത്ത നീക്കത്തിനായി കാത്തിരിക്കയാണ് പെണ്ണ്.

“” കേറിപ്പൊക്കോണം… അവള് പെട്ടി ഉണ്ടാക്കാൻ വന്നേക്കുന്നു . “”

ന്റെ ശബ്ദം വീണില്ല അതിന് മുന്നേ അവളകത്തു കയറി.. ചിരിയോടെ പെട്ടിയും എടുത്ത് അകത്തേക്ക് കയറുമ്പോൾ കുഞ്ഞിനേം കളിപ്പിച്ചു അമ്മായിയമ്മയും അഞ്ജുവും വെളിയിലേക്ക് വന്ന്..

“” ചെറിയമ്മേടെ മീനൂട്ടി ചിരിക്കയാണോടാ.. “”

അഞ്ചു കുഞ്ഞിന്റെ കയ്യിൽ പിടിച്ചാട്ടി കളിപ്പിക്കുമ്പോൾ, ന്ത്‌ മനസിലായിട്ടാണെന്ന് അറിയില്ല കുഞ്ഞു ചിരിക്കുന്നുണ്ട്.,

“” ഹാ ഇനി അതിനെ പറഞ്ഞു കരയിക്കണം.. ഇവളെന്റെന്ന് വാങ്ങിക്കും.. “”

“” താൻ പോടോ.. “”

“” പോടോന്നോ..?? “”

ബാഗും അവിടെ വെച്ച് അവൾക്ക് പിന്നാലെ ഓടുമ്പോൾ അവൾ കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്തകത്തേക്ക് ഒറ്റ ഓട്ടം ഞാൻ അറിഞ്ഞില്ല ഈൗ പന്നിക്ക് ഇത്രേം സ്റ്റാമിന ഉണ്ടെന്ന്,, പുല്ല് വേണ്ടായിരുന്നു.. അവസാനം അവള് തന്നെ പൊക്കി ന്നെ അകത്തേക്ക് കൊണ്ട് പ്പോയി.., ചുമ്മാതൊന്നുമല്ല ചുമട്ടു കൂലിയായിട്ട് 500 ന്റെ ഒരു താളാണ് പെണ്ണ് പോക്കറ്റിൽ നിന്ന് വലിച്ചത്., ഇങ്ങെനെ പോയാൽ ഇവിടെ ചുമട്ടു തൊഴിലാളികളുടെ എണ്ണം കൂടും.

***************

ന്നെ റൂമിലാക്കി തിരിച്ചു ചാടി തുള്ളി പോകുന്നവളെ നോക്കി കണ്ണ് മിഴിക്കുമ്പോൾ, ഇവളല്ലേ നുമ്പേ റബ്ബർ പന്തുപ്പോലെ പാഞ്ഞത് എന്നോർത്ത് പോയി, ന്റെ അന്തം വിട്ടുള്ള നോക്ക് കണ്ടപ്പോളെ ആമി ചിരി കടിച്ചു പിടിക്കുന്നത് കേൾകാം.

“” വല്ല കാര്യോം ഉണ്ടായിരുന്നോ നിങ്ങൾക്ക്,. “”

“” പൊടി.. പൊടി.. “”

ഞാൻ ബെഡിലേക്ക് മറിഞ്ഞു, ഹോ ഇപ്പോ ഒരു സുഖമൊക്കെ ഉണ്ട് അമ്പോ…!

“” ന്നാ ഞാൻ പ്പോയൊരു ചായ ഇടാം,, ഉറങ്ങി കളയരുതേ… “”.

അതിനൊരു മൂളലിൽ വാക്കുകൾ ഒതുക്കി ഞാൻ എഴുനേറ്റു ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു, തിരിച്ചിറങ്ങുമ്പോൾ ചായ അടച്ചു വച്ചിട്ടുണ്ട്, ബ്ലാക്ക് കളർ ഷർട്ടും ഒരു കൈലി യും ഇട്ട് മുടിയും ചീകി ഞാൻ ചായയുമായി വെളിയിലേക്ക് ഇറങ്ങി, അടുത്തുള്ള കുറച്ചാളുകൾ കുഞ്ഞിനേം അവളേം കാണാൻ എത്തിയിരുന്നു,

“”ആഹ്ഹ് അജു മോനെ എന്തൊക്കെയുണ്ട് വിശേഷം..””

അടുത്തുള്ള ഒരു ചേച്ചി, എന്താണെന്ന് അറിയില്ല നിക്കിവരെ കാണുമ്പോൾ കലി വരും ഒരുമാതിരി ഓന്തിനുണ്ടായ പച്ചില വാണം, ആരുടെ എന്താ ന്ന് ആലോചിച്ചു നടക്കുന്ന ടീം ആണ്,

“” അഹ് ഒരു കൊച്ചോണ്ടായി..അതാ ലേറ്റസ്റ്റ് ആയിട്ടുള്ള വിശേഷം…ന്തേ..””

ഒരു കോമഡി രീതിയിൽ പറഞ്ഞതാണെങ്കിലും അതവർക്കിട്ട് കൊണ്ടു ന്നെനിക് അവരുടെമുഖഭാവത്തിലൂടെ മനസിലായി. ന്നാൽ അടുത്തുള്ള ബാക്കിയാളോളുകൾ ചിരിക്കുന്ന കണ്ടപ്പോ അവര് ഒന്ന് ചമ്മുന്നതായി തോന്നി, ആമി ന്നെ നോക്കി കണ്ണുരുട്ടുണ്ട് ആഹ്ഹ് പോ..

_________________

വന്നതുമുതൽ കുഞ്ഞിനെ താഴെ വച്ചിട്ടില്ല അവരാരും, കളിപ്പിച്ചും കൊഞ്ചിച്ചും കൊതി തീരാത്തപ്പോലെ, അതെല്ലാം കണ്ടുകൊണ്ട് ഞാനും ന്റെ സഹദർമ്മിണിയും ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചോണ്ടിരുന്നു.

“” ആമി പറ്റുമെങ്കിൽ നീപ്പോയൊരു ചായയിട്ടോണ്ട് വരോ.. “”

എറേനേരമായി ആരുടെ കളിക്കണ്ടുകൊണ്ടിരുന്ന ആമിയെ ഞ്ഞോടി വിളിച്ചു ഞാൻ,

“” ദേ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ന്നോട് ഒരുമാതിരി അപേക്ഷ പോലെ പറയരുതെന്ന്, ഇട്ട് തരാനങ്ങ് പറഞ്ഞാ പോരെ, ഇനി പറ വായ്യില് കനല് കോരിയിട്ടുതരും ഞാൻ.. “”

അവളോരോന്ന് പറഞ്ഞു അകത്തേക്ക് പോയി, അത് കണ്ട് ന്താന്ന് ചോദിച്ച അഞ്ജുനോട് ഒന്നുമില്ലെന്ന് ചിരിയോടെ മുരടനക്കി ഞാൻ വീണ്ടും അവിടിരുന്നു, കുറച്ചു കഴിഞ്ഞതും എല്ലാർകുമായുള്ള ചായയുമായിയാണ് അവള് വന്നത് ആദ്യം ന്റെൽ തന്നു അവളും ഒന്നെടുത്തു, പിന്നെ അവരെ വിളിച്ചു അവർക്കും കൊടുത്തോരോന്ന്.. അഞ്ചു കയ്യിലെ ചായ ഊതി കുടിക്കുന്നതും നോക്കി അവളുടെ തന്നെ എളിയിൽ ഇരിക്കയാണ് കുഞ്ഞി പെണ്ണ്..

“” ചെറിയമ്മേടെ പൊന്നിനിതു കുച്ചാൻ പറ്റില്ലെടാ.. വേണേൽ ഇച്ചിരി തരാട്ടോ…, “”

അവളൊരു വിരൽ കാപ്പിയിൽ മുക്കി കുഞ്ഞിന് നാവിൽ തോട്ടുകൊടുത്തു, അവളത് ചുണ്ടു മുഴുവനായും ഉറിഞ്ചിനുണഞ്ഞു,.

“” കുച്ചനോ..?? ന്തോന്ന് കുച്ചാൻ..!? ഒന്നുല്ലേലും നീയൊരു ഡിഗ്രി വിദ്യാർത്ഥി അല്ലേടി.. അതിന്റെ അന്തസ്സേങ്കിലും കാണിക്ക്.. ചെ..”” ഞാൻ പരിഹസിച്ചോണ്ട് അഞ്ചുനേ നോക്കുമ്പോൾ

“” ചേച്ചിയിത് കണ്ടോ വെറുതെ കളിയാക്കുന്നെ..””

“” അഹ് ഏട്ടാ ചുമ്മായിരുന്നേ.. അവളെ ചുമ്മാ കളിയാക്കല്ലേ.. “”

“” ടി… നീയിങ്ങ് വന്നേ..!!”” ഞാൻ അഞ്ചുനേ അടുത്തേക്ക് വിളിച്ചു, അവള് ഉടനെ അടുത്തേക്ക് വരുകേം ചെയ്ത്..

“” നിനക്ക് ബിയർ വേണോ..?? “”

ഞാനത് പറഞ്ഞതും രണ്ടും ഒറ്റ ഞെട്ട്.., ന്നാൽ അടുത്ത നിമിഷം

“” ആഹ്മ്മ്‌.. വേണം.. ന്റെ വലിയൊരു ആഗ്രഹം ആയിരുന്നു അതൊന്ന് കുടിക്കണമെന്ന്.. ന്റെ ഫ്രഡ്സ് കുറച്ച് പേരൊക്കെ കുടിച്ചിട്ടുണ്ട്, ഭയങ്കര കയ്യ്പ്പാന്നാ പറഞ്ഞെ.. ന്നാലും വേണ്ടില്ല “”

“” നിങ്ങളിത് ന്തോ ഉദ്ദേശത്തിലാ പെണ്ണിനിതൊക്കെ കൊടുക്കാൻ നിക്കുന്നെ..അച്ഛനാറിഞ്ഞാലുണ്ടല്ലോ..”

ന്നെ നോക്കി ചാടുമ്പോളും ഞാൻ അത് കണ്ടതായി പോലും ഭാവിച്ചില്ല, ഉടനെ ചാട്ടം അഞ്ചുന് നേരെയായി

“” നിനക്കെന്താടി പെണ്ണെ ഇങ്ങേർക്കോ വിവരമില്ല.. നിയുടെ ഇങ്ങനെ തുടങ്ങിയാലോ..””

അവള് കുട്ടിച്ചേർത്തു,

“”ബുദ്ധിയില്ലാത്തത് നിന്റെ തന്തക്കാടി,..

നീ അതൊന്നും കാര്യമാക്കണ്ടടി, നമ്മക് അടിക്കാം..””

“” ന്നാ നിക്കും വേണം… “” ഉടനെ ആമി ചാടിയിടയിൽ കയറി

“” നിനക്ക് ഒരു കുപ്പി ആപ്പി ഫിക്സ് വാങ്ങിയങ്ങോട്ട് തരും. അതുംകൂടിച്ചു ഏതേലും മൂലക്ക് കൂടിക്കോണം..””

“” പറ്റത്തില്ല,, നിക്കും ഒരു ഗ്ലാസ്‌ തന്നെ പറ്റു… ഇല്ലേൽ ഞാൻ ഒറ്റും.. “”

“” ആഹ്ഹ് കൊടുത്തേക്കാം യേട്ടാ.. ഇല്ലേൽ ചിലപ്പോ ഒറ്റിയാലോ ഈ സാധനം.. “” അഞ്ചു ആമിയെ നോക്കി ചുണ്ട് കൂർപ്പിച്ചു, അതിനൊരു അടിയും സ്പോട്ടിൽ അവള് തിരിച്ചും കൊടുത്തു

ഞാൻ രണ്ടാളേം ഒന്ന് നോക്കി, ഓ എന്താ ഒത്തൊരുമ.. ഞാൻ അഞ്ചുന്റെ കയ്യിൽ നിന്ന് കൊച്ചിനെ വാങ്ങി,

“” അയ്യെടാ… ചേച്ചിയും അനിയത്തിയും ബിയർ കുടിക്കാൻ നിക്കുന്നു.. പൊക്കോണം രണ്ടും.. അല്ലേൽ വേണ്ട നിന്നെയൊക്കെ ഡയറക്ട് ചെയ്ത അങ്ങേരെ വിളി.. പെൺപിള്ളേരെ ഇങ്ങനെയാണോ വളർത്തണ്ടേ ന്ന് ചോദിക്കട്ടെ.. “”

ഞാൻ പറഞ്ഞതിന് ആദ്യം ഓന്ന് ഞെട്ടിയെങ്കിലും ആമി പിന്നത് പുച്ഛിച്ചു തള്ളി ,പിന്നൊരു വരവായിരുന്നു ന്റെ അടുത്തേക്ക്..

തുടരും.

വേടൻ ❤️❤️

0cookie-checkപേരില്ലാത്തവൾ – Part 9

  • ജീവിതമാകുന്ന ബോട്ട് – Part 10

  • ജീവിതമാകുന്ന ബോട്ട് – Part 9

  • ജീവിതമാകുന്ന ബോട്ട് – Part 8