പേരില്ലാത്തവൾ – Part 1

” ദൂരെ ഒരാൾ ” എന്ന എന്റെ കഥക്ക് ഒപ്പം എഴുതിയ ഒന്നാണ് ഈ കഥ , ഇടണം എന്നുദ്ദേശിച്ച കഥയല്ല, എന്നാൽ കളയാനും തോന്നുന്നില്ല . അതുകൊണ്ട് അവസാനം ഇടാം എന്ന് വെച്ചു… പിന്നെ ❤️ കുറവാണെകിൽ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ കാണില്ല കേട്ടോ … വേറെ ഒന്നും അല്ല പറഞ്ഞല്ലോ കളയാൻ ഇരുന്ന ഒന്നാണ് ഇത് അപ്പോ നിങ്ങൾക് ഇഷ്ടമായില്ല എങ്കിൽ പിന്നീട് പാർട്ടുകൾ കാണില്ല… അപ്പോ കുടുതൽ ഒന്നും പറയാൻ ഇല്ല സപ്പോർട്ട് ചെയ്യുക, കഥ ഇഷ്ടമായാൽ അഭിപ്രായം പറയണം ❤️❤️

അപ്പോ കഥയിലേക്ക് പോകാം

:എടി പെണ്ണെ കിടന്നു ഉറങ്ങൻ നോക്കിക്കേ, സമയം ദേ 10 ആകുന്നു. മതി കളിച്ചത്..

:ഒന്ന് പോയെ അമ്മ, ഞാൻ എന്റെ അപ്പയോട് കൂടെ അല്ലെ കിടക്കുന്നെ അമ്മക് എന്നാ ഇപ്പോ. അപ്പ ഈ അമ്മക് അസൂയ ആ….

:ഡി എന്റെ കൊച്ചിനെ വല്ലതും പറഞ്ഞാൽ ഉണ്ടലും അഹ്… അപ്പന്റെ പൊന്ന് കിടന്നോടാ…

: ഓ ഇപ്പോ അങ്ങനെ ആയി അല്ലെ ആയിക്കോട്ടെ, ഇനി കെട്ടിപിടിച്ചു കിടക്കാൻ വയ്യേ. അപ്പോ കാണിച്ച തരാം, അഹ് ഹ അല്ലപിന്നെ.. (പെണ്ണ് പിണങ്ങി അല്ലോ ദൈവമേ )

:മോളെ നീ അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ.. എനിക്ക് ഒരുപാട് പ്ലാൻസ് ഉള്ളതാ. ( അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളിക്കൊണ്ട് പറഞ്ഞു )

:ചീ എന്തോന്നാ മനുഷ്യ കൊച്ചിന്റെ മുന്നിൽ വച്ചാണോ ഇങ്ങനെ ഒക്കെ..

: ഓ….കൊച്ചു മുൻപിൽ ഉണ്ടന്ന് പറഞ്ഞു പ്രണയിക്കാതെ ഇരിക്കുന്ന 2 എണ്ണം.. നിങ്ങടെ റൊമാൻസ് കണ്ട് കണ്ട് ഇതൊക്കെ ശീലം ആയി എന്റെ അമ്മക്കുട്ടി…

:ദേ പെണ്ണെ നിനക്ക് കുറച്ചു കുടുന്നുണ്ടെ..
: രണ്ടും ഇവിടെ കിടന്നോ. എനിക്ക് വയ്യ അമ്മയുടേം മോളുടേം ഇടയിൽ കിടന്നു ചാകാൻ ഞാൻ പോണേ….

: ഏട്ടാ………… ഒരു നീട്ടിവിളി

(ഞാൻ എണ്ണിറ്റതുപോലെ തന്നെ വന്നു കിടന്നു..)

മീനു :അപ്പാ .. അപ്പ എന്തിനാ ഈ ഡോക്ടറെ പ്രമിച്ചേ വേറെ ആരേം കിട്ടിയിലായിരുന്നോ…

:അതെന്താടി എന്റെ കെട്ടിയോൾക്ക് ഒരു കുഴപ്പം…. അവള് ഈ അപ്പയുടെ സുന്ദരി അല്ലെ…

ആമി :മതി സോപ്പിട്ടത്,, കിടന്നേ നാളെ എനിക്ക് ഡ്യൂട്ടി ഉള്ളതാ..

മീനു : കണ്ടോ അപ്പാ ഇതാ ഞാൻ പറഞ്ഞെ., മൂഷട്ടാ…..! രണ്ടും അപ്പനും അമ്മയും ആണെന്ന് പറയാൻ തന്നെ എനിക്ക് ചമ്മലാ…

ആമി : നീ പോടീ പെണ്ണെ, ഞാൻ എന്റെ കെട്ട്യോൻ ഓട് പലതും പറയും.. പിന്നെ നിനക്ക് എന്തിനാ ചമ്മൽ, എന്താടി ഞങ്ങൾ ക്ക് ഒരു കുറവ് ഏഹ്..

മീനു : ഒരു കുറവും ഇല്ല,, പുതിയ സ്കൂൾ ആയത് കാരണം ഞാൻ എല്ലാർക്കും ഉത്തരം കൊടുത്ത് കൊടുത്ത് മടുത്തുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ…

: (പകുതി ഉറക്കത്തിൽ നിന്ന് ഞാൻ ചോദിച്ചു ) എന്താടാ എന്റെ പൊന്നിന് പറ്റിയെ അത് പറ ആദ്യം .

മീനു :സ്കൂൾ മീറ്റിങ് വന്നപ്പോ ഉഷ മിസ്സ്‌ ചോദിക്കുവാ, ഏട്ടനും ഏട്ടത്തി ഉം ആണോ എന്ന്.. അവരേം കുറ്റം പറയാൻ ഒക്കില്ല രണ്ടും നവ ദമ്പതികളെ പോലെ അല്ലെ നടക്കുന്നേ…

ആമി : എന്നിട്ട് നീ എന്ത് പറഞ്ഞു അവരോട്.

മീനു : ഹ ഹ ഹാ ഞാൻ പറഞ്ഞു അത് ഏട്ടനും ചേച്ചിയും ആണ് എന്ന്. ചേച്ചിയുടെ കല്യാണം കഴിഞ്ഞെന്നും. ഏട്ടന് തേപ്പ് കിടിയത് കൊണ്ട് കല്യാണം വേണ്ടന് പറഞ്ഞു നടപ്പാ എന്ന്…

: എടി നീ എന്തിനാ മോളെ അങ്ങനെ പറഞ്ഞെ ശേ…. ഞാൻ ഇനി അവരുടെ ഒക്കെ മുഖത്തു എങ്ങനെ നോക്കും.

ആമി : അത് നന്നായി പോയി. നിങ്ങളോട് ഞാൻ എത്ര ആയി പറയുന്നു ആ തടി ഒക്കെ ഒന്ന് വെട്ടി നിർത്താൻ….എന്നിട്ട് പറയെടി മോളെ മിസ്സ്‌ എന്ത് പറഞ്ഞു… (ഓ അവളുടെ ഒരു ആവേശം)
മീനു : പിന്നെ ചോദിച്ചത് മുഴുവൻ അപ്പനെ പറ്റിയ, എന്ത് പറ്റിയതാ…..? വർക്ക്‌ ചെയ്യുവാനോ…? എത്ര വരെ പഠിച്ചു. വീട്ടിൽ ആരേലാം ഉണ്ട്. അങ്ങനെ കുറെ. കൂടുതൽ ചോദിച്ചത് അപ്പയെ പറ്റിയാ. മിസ്സ്‌ ആ മീറ്റിംഗ് യിൽ ഒന്നും അല്ല ശ്രദിച്ചേ അപ്പയെ ആണ് എന്തൊരു നോട്ടം ആയിരുന്നു,. ദൈവമേ സ്വന്തം മോളോട് തന്നെ അപ്പനെ സെറ്റ് ആക്കി തരാൻ പറയുവോ…., എന്നായിരുന്നു എനിക്ക് പേടി.

“ഞാൻ മീനുട്ടിക്ക് മീര യെ കണ്ണ് കൊണ്ട് കാണിച്ചു കൊടുത്ത്. പുള്ളിക്കാരി ആകെ വിളറി വെളുത്തു, നേരത്തെ അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നിക്കാണും.. ഞങ്ങൾ ചിരി കടിച്ചു പിടിച്ചു.”

: ശേ ഞാൻ കണ്ടില്ലലോ. മോളെ ഏതായാലും ഇനി മാറ്റിപറയാൻ ഒന്നും നിൽക്കണ്ട കേട്ടോ അങ്ങനെ നിൽക്കട്ടെ അല്ലേടി പൊണ്ടാട്ടി… ( മുക്കിനു പിടിച്ചു വലിച്ച് ആയിരുന്നു ചോദ്യം. പെണ്ണ് കലിപ്പ് മൂഡ് ഓൺ ആക്കി. എന്റെ കൈ മുതട്ടിമറ്റി )

ആമി : ദേ ഏട്ടാ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ടേ. അവളുടെ ഒരു അന്വേഷണം ഞാൻ മാറ്റി കൊടുകാം അവള്ക്..അല്ലേലും എനിക്ക് പണ്ടേ പണവും സമ്പത്തും ഇല്ലാലോ പാവപ്പെട്ട കൃഷിക്കാരന്റ മോളല്ലേ….

: ദേ തുടങ്ങി അവൾ. എടി പണ്ട് ഞാൻ എന്തോ പറഞ്ഞെന്നും പറഞ്ഞു… ദേ…ഡി മോളെ ഡോക്ടർ അനാമിക ശ്രീഹരിക്കു പോസ്സസീവ്നെസ്സ്…(അതും പറഞ്ഞു ഞങ്ങൾ ചിരിക്കാൻ തുടങ്ങി)

മീനു: എന്തോന്നാ ഡോക്ടറെ ഇത്. അങ്ങനെ ആണെങ്കിൽ ക്ലസിൽ ഉള്ള ഫ്രണ്ട്‌സ് എല്ലാം ചോദിച്ചാലോ അപ്പനെ കുറിച്… എല്ലാർക്കും ഇങ്ങേരെകുറിച്ച് അറിഞ്ഞാൽ മതിയായിരുന്നു.. ( അങ്ങനെ മീരയ്ക്ക് ഉള്ള അവസാന ആണിയും മീനൂട്ടി അടിച്ചു കഴിഞ്ഞു )

: ശോ ഈ ഫാൻസ്‌…., നേരത്തെ കെട്ടണ്ടായിരുന്നു….

ആമി : നിങ്ങള് ചവിട്ട് വാങ്ങിക്കാറായി .. ഹോസ്പിറ്റലിൽ ഉലും ഇത് തന്നെ. സിസ്റ്റർമാർക് എലാം മനു സിർനെ കുറിച്ച് അറിഞ്ഞാൽ മതിയല്ലോ.. ക്യൂട്ട് ആൻഡ് കേറിയിങ് ആയ ഒരു ഹുസ്ബൻഡ് നെ കുറിച്ച് അറിയാൻ ആണ് എല്ലാർക്കും താല്പര്യം. അത് എങ്ങനെ പണ്ടും ഇതിലും അപ്പുറം അല്ലായിരുന്നോ. പെണ്ണ് കിടക്കുന്നു എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്…. ( എന്നും പറഞ്ഞു പെണ്ണ് തിരിഞ്ഞുകിടന്നു )
:ഹാ നീ ഇങ്ങനെ ചൂടാവല്ലേ.. അവര് ചുമ്മാ പറയുന്നത് അല്ലേടി എന്റെ പൊന്നു ഇങ്ങ് വന്നേ ഏട്ടൻ ചോദിക്കട്ടെ..! ( അവളുടെ പിൻ കഴുത്തിൽ ഒരു മുത്തം ഇട്ട് കൊണ്ട് പെണ്ണ് ഒന്ന് പിടഞ്ഞു )

മീനു : അതെ ഒരു പാവം കൊച് ഇവിടെ കിടപ്പുണ്ട് ആ ബോധം വേണം രണ്ടിനും (അവളുടെ ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത് പെട്ടെന്നു തിരിഞ്ഞ് കിടന്ന മീരയെ കണ്ട് ഞങ്ങൾ ഒന്ന് ചിരിച്ചു. കിട്ടി അപ്പോ തന്നെ കൈയിൽ ഒരു അടി )

ആമി : നീ പോയി കിടന്നേ.. പോ..പോയി ഉറങ്ങൻ നോക്ക്…ചെല്ല്…..

മീനു: അയ്യടാ രണ്ടിനെയും റൊമാൻസ് ഒന്നും ഇന്ന് നടക്കില്ല ഞാൻ ഇന്ന് ഇവിടെ ആണ് കിടക്കുന്നേ,അത് കൊണ്ട് മക്കള് മര്യാദയ്ക്ക് കിടന്നോണം…

“ആമി എന്നെ നോക്കി അവളോട് റൂമിൽ പോകാൻ പറയാൻ കണ്ണ് കൊണ്ട് കാണിക്കുന്നു എനിക്ക് ആണെങ്കിൽ ചിരി വന്നിട്ട്.. കല്യാണം കഴിഞ്ഞിട്ട് ഇത്ര കൊല്ലം ആയിട്ടും എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടക്കാതെ പുള്ളികാരിക് ഉറക്കം വരില്ല.. അതാണ്”

: മീനുട്ടി പോയികിടക്ക് അമ്മക് നാളെ ഹോസ്പിറ്റലിൽ പോകണ്ടതല്ലേ നാളെ കഴിഞു സാറ്റർഡേ അല്ലെ അമ്മയും ലീവ് ആണ് നമ്മക്ക് നാളെ കഴിഞ്ഞു പോളികാം മോള് പോയി കിടക്കട ചക്കരെ…

മീനു : അപ്പ പറഞ്ഞോണ്ട് മാത്രം പോകാം.. ( പോകുന്ന പോക്കിൽ ഒരു കൊഞ്ഞനം കുത്തിട്ടാണ് പോകുന്നേ… ഇപ്പോ മനസ്സിൽ ആയി കാണുമല്ലോ അവൾക് ആരെയാ ഇഷ്ടം എന്ന് അവൾ അപ്പന്റ പൊന്നു ആണ്..) ഇനി എന്റെ കാന്താരിയെ എങ്ങനെ സമദനിപ്പിക്കുമോ ആവോ.. അവളോട്‌ കുറച്ചു ചേർന്ന് കിടന്നു . പുള്ളിക്കാരി തിരിഞ്ഞു കിടക്കുവാണ് പിണക്കം ആണ്

: ഡി…. (അനക്കം ഇല്ല ) മീരു…..

ആമി : ഉം( നേർത്ത ഒരു മൂളൽ )

:എന്താടി എന്റെ പെണ്ണിന്

ആമി : ഏട്ടാ ഞാൻ ഒരുപാട് തടി വച്ചോ ( ഓ അപ്പോ അതാണ് കാര്യം പെണ്ണിന് കുശുമ്പ് കേറീട്ടുള്ള പിണക്കം ആണ് )
: എന്ന് ആര് പറഞ്ഞു എന്റെ പെണ്ണ് സുന്ദരി അല്ലെ. ഈ മനുവിന്റെ ചൂന്ദരി..

മുഖം തിരിച്ചു എന്റെ കാണിലോട്ട് നോക്കിട് സത്യം എന്ന്. അതിനു മറുപടി ആയി അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്ത് ആണ് അതിനുള്ള ഉത്തരം കൊടുത്തേ…. എന്നിട്ട് പതിയെ അവൾ എണീറ്റ് ബാത്റൂമിലേക്ക് പോയി.

” ഇപ്പൊ ഏകദേശം കാര്യങ്ങളൊക്കെ നിങ്ങൾക് മനസ്സിലായി കാണുമല്ലോ. അതെ ഞങ്ങളെ ലവ് മാരേജ് ആയിരുന്നു എന്നൊക്കെ പറയണം എന്ന് ഉണ്ട് പക്ഷെ ഞങ്ങളുടെ അറേഞ്ച് മാര്യേജ് ആണ്… എനിക്കും അവൾക്കും വെക്തമായി ഓർമ്മ ഇല്ലാത്ത ഒരു കല്യാണം.

കതക് ആരോ തുറക്കുന്നത് പോലെ തോന്നി. തല ഉയർത്തി നോക്കി…

: അല്ല ഇതാര്, അപ്പേടെ മുത്തോ, ഉറങ്ങിയില്ലെടാ….

“മീനുട്ടി ആണ്….. ”

മീനു : അപ്പേ എനിക്ക് ഉറക്കം വരണില്ല. ഞാൻ ഇവിടെ കിടന്നോട്ടെ… (എന്നും ചോദിച്ചോണ്ട് എന്റെ ദേഹത്തോട്ട് ഒരു ചാട്ടം)

അങ്ങനെ അവളുടെ സ്കൂളിലെ ഓരോ കാര്യം ചോദിച്ചു കൊണ്ട് അങ്ങനെ കിടന്നു ഇടയ്ക്ക് ഉഷ മിസ്സിനെ കുറിച്ച് ചോദിക്കുമ്പോൾ. തലയൊന്നു പൊക്കി എന്താണ് ഉദ്ദേശം എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കും. ഞാനാണെങ്കിൽ അമ്മയോട് പറയരുത് എന്നു പറയും. അങ്ങനെ ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ബാത്റൂമിലെ ഡോറും തുറന്നു വരുന്നു എന്റെ മീര..എന്റെ ഭാര്യ….

ആമി : നീ പോയില്ലെടി… (മുടി കൊതുന്ന ഇടയിൽ കുറച്ചു ദെഷ്യത്തോടെ ആണ് ചോദ്യം )

മീനു : ഞാൻ ഇന്ന് ഇവിടെ ആണ് കിടക്കുന്നെ അപ്പ എന്നോട് കിടന്നോളാൻ പറഞ്ഞു… (അവൾ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു )

ആമി :ദേ പെണ്ണെ നിന്റെ കളി കുറച്ചു കൂടുന്നുണ്ടേ.. നിങ്ങളാ ഇവൾക്ക് വളം വച്ചു കൊടുക്കുന്നെ ( ചുമ്മാ കിടന്ന എന്റെ മെക്കിട്ടു ആയി. അമ്മയു മോളും അടികുടിയാൽ ഞാൻ ഒന്നും മിണ്ടില്ല. ഞാൻ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു)

: അവള് ഇവിടെ കിടന്നോട്ടെടി…. ‘എന്നും പറഞ്ഞു മോളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു ചേർത്തുപിടിച്ചു..’ എന്നിട്ട് കൈ നീട്ടി അവളെ വിളിച്ചു പൂച്ച കുഞ്ഞു പതുങ്ങുന്ന പോലെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.
അങ്ങനെ രണ്ടുപേരും ചേർത്തുപിടിച്ച് അങ്ങനെ കിടന്നു.

: അപ്പേ…. കഥ പറ പ്ലീസ്…..?

അവൾവിടുന്ന ലക്ഷണം ഇല്ല..

: മം പറയാം…

ആമി എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുന്നു ഞാൻ അവളുടെ കണ്ണിലേക്കു എന്റെ ചുണ്ടുകൾ അടുപ്പിച്ചു. പതിയെ മീനുവിന്റ മുടിയിൽ തലോടി ഞാൻ കഥ പറയാൻ തയാറെടുത്തു….

“””””””””””””””””””””””””””””””””””””””””””

മംഗലത്ത് കാവ് എന്ന അതിമനോഹരമായ ഗ്രാമവും പ്രകൃതിയുടെ പച്ചപ്പും മണ്ണിന്റെ പുതുമയും വിട്ടുമാറാത്ത അതിസുന്ദരമായ കൊച്ചു വലിയ ഗ്രാമം. അവിടുത്തെ നാട്ടാർക്ക് എല്ലാം ഭയഭക്തി ബഹുമാനം ആയ വിശ്വനാഥൻ അഥവാ വിശ്വേട്ടൻ എന്റെ അച്ഛൻ. നാട്ടിലെ പേരെടുത്ത പ്രമാണിയും നാട്ടുകാരുടെ എല്ലാം പ്രിയപ്പെട്ടവനായ വിശ്വനാഥന്റെയും, കുടുംബിനിയും സർവ്വോപരി ഈശ്വരഭക്തയും അതിലേറെ പാവവും ആയ മാളുമ്മ എന്ന മാലിനിയുടേം രണ്ടാംമക്കളിൽ രണ്ടാമനായ എന്റെ കഥയാണിത്. എനിക്ക് പുറമെ ഒരു ചേട്ടനാണ്, ചേട്ടൻ ബാങ്കിൽ വർക്ക് ചെയ്യുന്നു ചേട്ടന്റെ മാരേജ് കഴിഞ്ഞിട്ട് ഒരു വർഷത്തോളം ആകുന്നു ചേട്ടന്റെ പേര് അജിത്ത് എന്ന അജി, ചേട്ടത്തി ഒരു കോളേജ് ലക്ചർ ആണ് ഭർത്താവിന്റെ വീടിനെ സ്വന്തം വീട് ആയും അവിടുത്തെ സഹ ജനങ്ങളെ സ്വന്തം വീട്ടുകാരായും കരുതുന്ന രേവതി എന്ന എന്റെ ദേവു ഏട്ടത്തി.

അയ്യോ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ.. നിങ്ങൾ ചോദിക്കാതെയായപ്പോ ഞാൻ ആ കാര്യം വിട്ടുപോയി. നിങ്ങൾ നല്ല ആള്ക്കാരാ… കൊള്ളാം ഏതായാലും

ഞാൻ അർജുൻ എന്ന അജു.. ഫാഷൻ മോഡലിംഗ്ൽ താല്പര്യം ഉള്ളതിനാൽ വീട്ടുകാരുടെ കയ്യും കാലും പിടിച്ച് എറണാകുളത്ത് ജോലി ചെയ്യുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് വീട്ടിൽ ആർക്കും ഇഷ്ടമല്ല അതാണ് മെയിൻ ഇഷ്യൂ .ആ ഒരു കാര്യത്തിന്റെ പേരിൽ അച്ഛന്റെ വായിലിരിക്കുന്നത് കുറെ കേട്ടത് മിച്ചം.

അപ്പൊ കഥയിലേക്ക് വരാം

” അമ്മാ….അമ്മ പറഞ്ഞാ അച്ഛൻ കേൾക്കും.. ”

പാത്രത്തിലെ അവസാന കഷ്ണ ദോശയും വായിലാക്കി ഞാൻ അമ്മയെ സോപ്പിടാൻ നോക്കുന്നു

” നടക്കില്ല മോനെ നടക്കില്ല…ആ കാര്യത്തിന് എന്റെ മോൻ വെള്ളം വാങ്ങി വെക്കേണ്ട “
എന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയായിരുന്നു അമ്മയുടെ മറുപടി

” എന്റെ അമ്മ കുട്ടി അങ്ങനെ പറയല്ലേ പ്ലീസ്… അമ്മടെ അജുന് വേണ്ടി അല്ലെ… ”

” ഇല്ലെടാ പൊന്നേ നടക്കില്ല മോൻ വേറെ വല്ല പ്ലാനും ഉണ്ടെങ്കിൽ പറഞ്ഞോക്ക്..”

എന്റെ പാത്രത്തിലേക്ക് ഒരു ദോശയും കൂടെ ഇട്ട് അമ്മ വീണ്ടും പണിയിൽ മുഴുകി

” അഹ്…. ദേ വരുന്നു നിന്റെ പുന്നാര ഏട്ടത്തി അങ്ങോട്ടേക്ക് പറ… ചെലപ്പോ നടക്കും ”

അമ്മയുടെ വാക്കുകൾ എന്നെ എത്തിച്ചത് ദേഷ്യതാൽ കത്തിജ്വലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന ഏട്ടത്തിയിൽ ആണ്

ഏട്ടത്തി രണ്ടു ചുവട് മുന്നോട്ട് വെച്ച് അടുക്കളയിൽ കേറി എന്നെ മൊത്തത്തിൽ ഒന്ന് നോക്കി.. കാര്യം പിടികിട്ടിയപ്പോ ഞാൻ സ്ലാബിൽ നിന്ന് താഴ്യ്ക്ക് ഇറങ്ങി.ദൈവമേ ജീവൻ ബാക്കി വച്ചേക്കണേ..

” അജു നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട്….. കുളിക്കാതെ ആഹാരത്തെ തൊടരുതെന്ന്…. അതെങ്ങനെയാ ഏട്ടന്റെ അല്ലെ അനിയൻ…അമ്മ ഇപ്പൊ എന്തിനാ ഇവന് ഫുഡ്‌ കൊടുത്തേ…”

എനിക്കെട്ട് ഒരു അടിയും തന്ന് അടുക്കളയിലേക്ക് കയറി അമ്മക്ക് നേരെ തിരിഞ്ഞു. കുളിക്കാതെ ഫുഡ്‌ കഴിക്കുന്നത് ഇഷ്ടമല്ല പുള്ളിക്കരത്തിക്ക്. അമ്മ കൈമലർത്തി . ഞാൻ ആണെകിൽ നാളത്തെ കാര്യത്തിന് ഇടക്ക് ഇത് വിട്ടും പോയി. അഹ് ഏതായാലും കിട്ടുന്നത് വാങ്ങിക്കാം.

” എന്റെ പൊന്നേട്ടത്തി… വാങ്ങിക്കാനുള്ളത് ഒക്കെ പിന്നെ വാങ്ങിച്ചോളാം ഞാൻ.. പറ്റുമെങ്കിൽ എന്നെ ഒന്ന് ഹെല്പ് ചെയ്യ്…,”

ഞാൻ അവസാനശ്രമം എന്നോണം ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി

” നടക്കില്ല ”

ഒന്ന് കേൾക്കുകപോലും ചെയ്യാതെ.. എന്റെ വാക്കുകൾ അപ്പാടെ ഇല്ലാതാക്കി. അമ്മയിൽ നിന്ന് ആക്കിയുള്ള ചിരി എനിക്ക് കേൾകാം എങ്കിലും ഞാൻ അത് കാര്യമാക്കില്ല.. ഇനി അറ്റകൈ തന്നെ പ്രയോഗിക്കാം, ഫ്രിഡ്ജ് തുറന്ന് എന്തോ എടുക്കുന്നതിനിടയിൽ ഞാൻ ഒരു ഡിമാൻഡ് ഇട്ട്

” എന്റെ കൂടെ നിന്നാൽ ഞാൻ ഡയറി മിൽക്ക് സിൽക്ക് വാങ്ങിതരാം…. എന്ത് പറയുന്നു “
അതിൽ വീഴും എന്ന് എനിക്ക് ഉറപ്പായിരുന്നു. പുള്ളിക്കാരിക്ക് ഡയറി മിൽക്കിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്. അതോടെ പുള്ളി ഒന്ന് അടങ്ങി എന്നെനിക്ക് തോന്നി

” 3 എണ്ണം വാങ്ങിച്ചു തന്നാൽ ഞാൻ കൂടെ നിക്കാം.. ഡീൽ ആണോ… ”

ഇതെല്ലാം കേട്ട് കൊണ്ട് അമ്മ മൂലയ്ക്ക് നിന്ന് തേങ്ങാ തിരുമുന്നു

” നിനക്ക് നാണമില്ലേ പെണ്ണേ… ചോക്ലേറ്റും തിന്നു നടക്കാൻ കൊച്ചുകുട്ടിയാണെന്നാ പെണ്ണിന്റ വിചാരം ”

പറയുന്നതിനോടൊപ്പം അമ്മയുടെ കുണുങ്ങി ചിരിയും കേൾക്കാം

” അച്ചോടാ പറയണ്ടേ …. എന്റെ കുട്ടിക്കും ഞാൻ തരത്തില്ലേ…. ”

പുറം തിരിഞ്ഞു നിന്ന് തേങ്ങ തിരുമ്മുന്ന അമ്മയുടെ വയറിലൂടെ കൈയ്യിട്ട് കൊണ്ടാണ് ഏട്ടത്തി അത് പറഞ്ഞത്.. സംഭവം അമ്മയും മരുമോളും ഭയങ്കര സിങ്ക് ആണ്

” ഹാ…. കൊഞ്ചാതെ പോ… പെണ്ണെ… ”

” ദേ…. അമ്മായിമ്മേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.. മര്യാദക് അല്ലങ്കിൽ ഞാൻ ഗാർഹിക പീഡനത്തിന് നിങ്ങൾക് എതിരെ പരാതി കൊടുക്കും… കൊടുക്കട്ടെ…. ഏഹ് ”

അല്പം ദെഷ്യം പിടിച്ചുള്ള സംസാരം. ഇത് ഇവിടെ പതിവാണ്, നമ്മള് ഓർക്കും രണ്ടുംകുടെ ഉടക്കിയെന്ന്.. എവിടെ അത് കാണാൻ ഉള്ള ഭാഗ്യം ഒന്നും നമ്മക്ക് ഇല്ലേ…

അത് പറഞ്ഞു നിർത്തിയതും രണ്ടും കൂടെ മുഖത്തോട് മുഖം നോക്കി ചിരിക്കാൻ തുടങ്ങി

” അമ്മയുടേം മോളുടേം സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ.. ഈ ഉള്ളവന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ തമ്പുരാട്ടിയെ കൊണ്ടുപൊക്കോട്ടെ… ”

ഞാൻ ഒരു ആക്കിയ ചിരിയോടെ അത് പറഞ്ഞപ്പോ ഏട്ടത്തി എന്നെ നോക്കി കൊഞ്ഞനം കുത്തി അമ്മയാണെകിൽ ഒരാടിയും…

” എന്തോന്നാ.. എല്ലാരും ഭയകര കളി തമാശയിൽ ആണല്ലോ… ”

അടുക്കളയിലേക്ക് കേറിക്കൊണ്ട് ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി

” എന്താടാ ”

എന്റെ മുഖം ഒന്ന് മാറിയാൽ ഏട്ടന് മനസിലാകും അതാണ് സത്യം.
” രണ്ടാളോടും ഒരു കാര്യം പറയാം ”

” എന്തോന്നാടാ കുറെ ആയല്ലോ .. നീ പറ… എന്തെമ്മേ കാര്യം ”

ഏട്ടത്തി അമ്മയുടെ മുഖത്തേക്ക് നോക്കി

” ഇവൻ ഏതോ.. വണ്ടി വാങ്ങിയെന്നോ അത് അച്ഛനോട് പറയണമെന്നോ… എന്തൊക്കയോ പറയുന്ന കേട്ട് ”

അരിഞ്ഞ പച്ചക്കറി അടുപ്പത്തു വച്ച ചീനച്ചട്ടിയിൽ ഇട്ടുകൊണ്ട് അമ്മ ഒരു ഒഴിക്കൻ മട്ടിൽ പറഞ്ഞു നിർത്തി

” അയ്യേ… ഈ ചിള് കേസിനാണോ ഞാൻ… ഡേയ്… ഒന്ന് പോയി പരിഹരിച്ചു കൊട്.. ചെല്ല് നമ്മടെ പയ്യനല്ലേ…. ”

അടുപ്പിൽ ഇരിക്കുന്ന തോരൻ ഇളകികൊണ്ട് ഇരുന്ന തവി കൈയിൽ എടുത്ത് കറക്കികൊണ്ട് ഏട്ടത്തി ഏട്ടനോട് അത് പറയുമ്പോ… ഏട്ടന്നൂൾപ്പടെ എല്ലാരും ചിരിച്ചു പോയി… ഇപ്പോ മനസിലായില്ലേ ഞങ്ങളുടെ ഒരു വൈബ്…

” പോടെയ്… പോടെയ്… നീ വാടേ…. ”

എട്ടത്തിക്ക് നേരെ ഒരു ലോഡ് പുച്ഛം വാരിവിതറി കൊണ്ട് ഏട്ടൻ എന്റെ തോളിൽ കൈയിട്ട് മുന്നോട്ടു നടന്നു

അച്ഛനോട് കാര്യങ്ങൾ എല്ലാം ചേട്ടൻ തന്നെയാണ് പറഞ്ഞത്. അങ്ങേര് ആദ്യം കുറെ മൊട കാണിച്ചെങ്കിലും. ഏട്ടന്റെ വാശിക്ക് മുന്നിൽ അച്ഛന് സമ്മതിക്കേണ്ടിവന്നു.. സത്യം അറിയുമ്പോൾ ഏട്ടൻ എന്നെ വാരി ഉടുക്കാതെ ഇരുന്നാൽ മതി.

അന്ന് കാര്യങ്ങൾ അങ്ങനെ പോയി പിറ്റേന്ന് രാവിലെ തന്നെ അവർ വിളിച്ച് കറക്റ്റ് ലൊക്കേഷൻ ചോദിച്ചു ജംഗ്ഷനിലെത്തി എന്നും പറഞ്ഞു.. ഞാൻ ലൊക്കേഷൻ അയച്ചുകൊടുത്തു വീടിന്ടെ ഉമ്മറത്ത് ഇരിപ്പായി..

“നീ ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ തോന്നും നിന്റെ ഭാര്യ പ്രസവിക്കാൻ കിടക്കുവാണെന്നു…”

ഞാൻ ടെൻഷൻ അടിക്കുന്നത് കണ്ട് ഏട്ടത്തി പറഞ്ഞു. അവർക്ക് അങ്ങനെ പറയാം വരുന്ന സാധനത്തിന്റെ വില അറിഞ്ഞാൽ ഉള്ള കര്യം ഓർക്കാൻ കൂടെ വയ്യ. അയിന്റെ ഇടക്ക് ഓരോ ചളിയായി ഇറങ്ങിക്കോളും… ഇതിന് പോഷകാഹാരത്തിന് കുറവുണ്ട് കൂടാതെ ബുദ്ധിക്കും ഇതിനൊക്കെ ആരാന്നോ ലക്‌ച്ചർ ആയി ജോലിക്കൊടുത്തെ
” ഇതേ ഒരു പേപ്പറിൽ എഴുതി തന്നേര് സമയം കിട്ടുമ്പോ വായിച്ചു ചിരിച്ചോളാം…. ”

ഏട്ടത്തിയുടെ ആ കമന്ററി പാടെ പുച്ഛിച്ചു തള്ളി ഞാൻ അവിടെനിന്നും എണ്ണിറ്റ്

” ഓ നിന്റെ സ്റ്റാഡേർഡ്നു പറ്റിയ ഒരണം ഞാൻ പറഞ്ഞന്നേ ഉള്ളെ… ദേ ഡാ വണ്ടി വന്നു.. ഏഹ് ഇത് എന്തോന്നാ ഇത്രം വലിയ വണ്ടി ഒരു ബൈക്ക് കൊണ്ട് വരാൻ.”

എന്നെ ആക്കികൊണ്ട് സംസാരിച്ച വാക്കുകൾ നിർത്തി മുഖത്ത് ആചാര്യം വന്ന് നിറഞ്ഞു..കണ്ടെയ്നർ വന്നപ്പോ ഏട്ടത്തി ഒന്ന് ശംകിച്ചു.

” നി വല്ല കാറും അണോ വാങ്ങിയെ….”

വണ്ടിയിൽ ഒന്ന് നോക്കികൊണ്ട്‌ ഏട്ടൻ അങ്ങോട്ടേക് വന്നു, അപ്പൊത്തന്നെ തൊപ്പിവെച്ച ഒരാൾ എന്റെ അരികിൽ എത്തിയിരുന്നു

” ഇതിൽ പറയുന്ന അർജുൻ വിശ്വനാഥൻ ”

അയാൾ ഞങ്ങളെ ഒന്ന് നോക്കിട്ട് ചോദിച്ചു നിർത്തി

” ഞാൻ ആണ് ”

അയാൾ തിരക്കുന്ന ആൾ ഞാൻ ആണെന്നറിഞ്ഞതോടെ ഒരു ഫോം എന്റെ നേരെ നീട്ടി.. അപ്പോളേക്കും ബൈക്ക് അൺലോഡ് ചെയ്തിരുന്നു ഏട്ടനും ഏട്ടത്തിയും എന്നെ ഒന്ന് നോക്കി ബൈക്കിന്റെ അടുത്തേക്ക് നടന്നു.. ഞാൻ ആ ഫോമിൽ ഒപ്പ്പും ഇട്ട് അങ്ങോട്ടേക് ചെന്നു

അയ്യോടാ മറന്നു….. അച്ഛനും അമ്മയും ഇവിടെ ഇല്ല … അവർ അടുത്തൊരു വീട്ടിൽ കല്യാണത്തിന് പോയേക്കുവാ… ഇല്ലേൽ ഇപ്പൊ കാണാമായിരുന്നു പുകില്.

അപ്പോ തിരിച്ചു വരാം

കവർ പൊട്ടിച്ചു വണ്ടി കണ്ടപ്പോ രണ്ടാളുടേം കിളി പാറി എന്നെനിക് മനസിലായി

” ഇതിന് എത്ര ആയെന്നാടാ നാറി നീ ഞങ്ങളോട് പറഞ്ഞെ.. ”

എന്നെ രൂക്ഷമായി നോക്കി ഏട്ടൻ എനിക്ക് നേരെ ചോദ്യം എറിഞ്ഞപ്പോ ഞാൻ ഒന്ന് പതറി

” ദാ… സർ എമൗണ്ട് ബില്ല് ”

അഹ് തീർന്ന്…. അല്ല ഈ മലരൻ പോയില്ലായിരുന്നോ…?? ആ ഫോം തന്ന നാറിയാണ്
ആല്ലേൽ തന്നെ ബില്ല് കൊടുക്കാൻ ഇവനാര് ബിൽലാദനോ….!

” ഇങ്ങ് തന്നെ നോക്കട്ടെ ”

എന്നും പറഞ്ഞു ഏട്ടത്തി ആ പേപ്പർ കൈയിൽ നിന്ന് വാങ്ങിയതേ…

” ഈശ്വരാ… ”

നെഞ്ചത്ത് കൈവെച്ചുപോയി പാവം

” എന്നാടി… എന്നാന്നു… ”

ഏട്ടൻ ഏട്ടത്തിയെ കുലിക്കി വിളിച്ചു.. അമ്പരന്ന മുഖത്തോടെ കൈയിലെ പേപ്പർ മാത്രം ഏട്ടന് നേരെ നീട്ടി അവിടേം ഇത് തന്നെ അവസ്ഥ

അപ്പോളേക്കും വന്നവർ പോയി നാട്ടുകാർ കുടി.. അത് പിന്നെ അങ്ങനെ ആണല്ലോ മറ്റുള്ളവരുടെ വീട്ടിൽ എന്ത് നടക്കുന്നു എന്നറിഞ്ഞില്ലെങ്കിൽ ഒരു സമാധാനവും അവർക്ക് കിട്ടുകേല..

” ഇതാരുടെ വണ്ടിയാ അജി.. ”

രമണി ചേച്ചിയാണ്… ഇതറിഞ്ഞിട്ട് വേണം പെണ്ണുമ്പുള്ളക്ക് തൊഴിലുറപ്പില് പോയി ഡീറ്റെയിൽസ് കൊടുക്കാൻ. പണ്ട് പത്തിലോ മറ്റോ പഠിക്കുമ്പോ സുകുമാരൻ ചേട്ടന്റെ കടയിൽ നിന്ന് കോല് മുട്ടായി വാങ്ങി കഴിച്ചോണ്ട് വന്ന ഞാൻ സിഗരറ്റ് വലിച്ചെന്ന് വീട്ടിൽ പറഞ്ഞ മോന്റെ മോളാണ് നമ്മടെ രമണി ചേച്ചി… ദൈവമേ ചേച്ചിക്ക് നല്ലത് മാത്രം വരുത്തണേ…….

” ഇവന്റെയാ ചേച്ചി… ”

ഏട്ടൻ അതും പറഞ്ഞു എന്നെ മാറ്റി നിർത്തി കൂടെ ഏട്ടത്തിയും

” ഇത് എങ്ങനും അച്ഛൻ അറിഞ്ഞാൽ…. ”

” അറിയരുത്…..”

” എന്തോ…..?? ”

” അല്ല പറയരുതേ എന്ന് പറഞ്ഞയാ… ”

” ഞങ്ങൾക്ക് എന്താ ഗുണം… ”

” ഞാൻ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും ”

” അതൊക്കെ നീ പെട്ടോ… ബട്ട് ഒരു ഡിമാന്റ് ഉണ്ട്…. ”

ഞാൻ ഏട്ടന്റെ മുഖത്തേക്ക് ഒന്ന് നോക്കി.. ഇങ്ങേര്…

” നീ പോകുന്നവരെ ഇത് ഞാൻ ഓടിക്കും ”

” അഹ് വേറെ നിവർത്തിയില്ലലോ മ്….. അച്ഛൻ അറിയുന്നതിലും നല്ലത് ഇത് തന്നാ… ശെരി കൊണ്ട് പൊക്കോ “
ഞാൻ വേറെ നോവർത്തിയില്ലാതെ സമ്മതം മൂളി.. ഇല്ലേൽ വരാൻ പോകുന്ന ഭാവിശ്യത്തുകൾ വളരെ വലുതായിരിക്കും

.

” അപ്പോപ്പിനെ ഞാൻ എന്താ വല്ല രണ്ടാങ്കെട്ടിലുള്ളതാണോ.. ഞാനും കൊണ്ടോകും ”

കൊച്ചുകുട്ടികൾ വാശിപിടിക്കണ പോലെ നില്ക്കാ ഏട്ടത്തി

” ആഹ്ഹ്…. കൊണ്ട് പൊക്കോ പെണ്ണുമ്പുള്ളെ… ”

” പ്ഫാ… പെണ്ണുമ്പുള്ള നിന്റെ മറ്റവള് ”

ഒരാട്ടലും ഒറ്റ ചിരിയും… ഇതിന് വട്ട് തന്നെ…. ദൈവമേ എന്റെ ഏട്ടൻ

” പിന്നെ ഡയറി മില്കിന്റെ കാര്യം മറക്കണ്ട.. അപ്പോ ഒക്കെ ഞാൻ ദാ വരണു ”

” അല്ല അപ്പൊ നിന്റെ മറ്റേ ബൈക്ക് എന്ത് ചെയ്യും ”

” അതിനല്ലേ നിങ്ങള് മനുഷ്യാ….”

” പോടാ ”

കേട്ടത് വിശ്വസിക്കാനാവാത്ത രീതിയിൽ എന്നെ നോക്കി നിന്ന ചേട്ടന് ഒരു കവർ വെച്ചുകൊടുത്തത് ചേട്ടത്തിയായിരുന്നു

” ഓ……എല്ലാരും അറിഞ്ഞോണ്ട് ആയിരുന്നോ…. ”

ആ സ്വരം ഒന്ന് ഇടറി.. കണ്ണുകളിൽ ചെറുനനവ്.. ഈ നിക്കണ മനുഷ്യന് എന്ത് കൊടുത്താലും എനിക്ക് മതിയാവില്ല…. അപ്പോ നിങ്ങൾ ഓർക്കും എന്തിനാ പഴയ ബൈക്ക് ഏട്ടന് കൊടുക്കണേ ഇത്രക്ക് ഇഷ്ടമാണക്കിൽ.. എടൊ… ആ ബൈക്ക് വാങ്ങിട്ട് മാസങ്ങളെ ആകുന്നുളൂ..

ഏട്ടനും ഏട്ടത്തിക്കും ഞാൻ എന്റെ കൊച്ചിനെ കൊടുക്കുമ്പോൾ ഒരു നോട്ടം അവളിലേക്ക് പോയി… എന്റെ ഹിമാലയ കുട്ടി.. ❤️❤️

രണ്ടും കൂടെ പുതിയ ബൈക്കിൽ കേറി ചുറ്റാൻ ഉള്ള പ്ലാൻ എടുക്കലായി.. Couple റൈഡർസ്ന്റെ ഇടക്ക് നമ്മള് പാവം സോളോ റൈഡർസനു എന്ത് കാര്യം.. ഏട്ടത്തിയും ബൈക്കോക്കെ നന്നായി ഓടിക്കും പുള്ളിക്കാരത്തി അച്ഛന്റെ ബുള്ളറ്റിനായിരുന്നു കോളേജിൽ പൊക്കൊണ്ടിരുന്നത്

” അതേ… അതിന്മേൽ കേറി തിരിക്കുന്ന പോലെ ഇതെല് തിരിക്കരുത്… പിന്നെ പത്രത്തിലും ചുവരിലും കാണേണ്ടി വരും രണ്ടിനേം… ”

ഹെൽമെറ്റ്‌ വെച്ച് ബൈക്കിൽ കേറിയ ഏട്ടനോട് ഞാൻ അത് പറഞ്ഞപ്പോ… മായാവിയിൽ സലിംഏട്ടൻ പറയുന്നത് പോലെ പോടാ… എന്നൊരു ആക്ഷൻ..
” മാറി നിക്കേടാ… ചള്ള് ചെക്കാ…. റൈഡർസ് പോകുന്നത് കാണാൻ പാടില്ലേ… ”

എന്നെ ഒരു തള്ളും വെച്ച് തന്ന് ബൈക്കിന്റെ ബാക്കിൽ കേറാൻ നോക്കുന്ന ചേച്ചിയെ കണ്ട് എനിക്ക് ചിരി പൊട്ടി

” എന്തോന്നാ… ഏണി വേണ്ടിവരുമോ ”

” വേണ്ടിവരുമെന്നാ തോന്നുന്നേ…. ”

ഓ.. ഒരു വിധത്തിൽ പിടിച്ചു കേറി എന്നിട്ട് എനിക്ക് ഒരു അളിഞ്ഞ ചിരിയും… ഈ……

അവര് അങ്ങനെ എന്റെ ലേറ്റസ്റ്റ് മോഡൽ R6 ഉം കൊണ്ട് പോകുന്നത് ഞാൻ അങ്ങനെ നോക്കി നിന്ന്, അകത്തോട്ടു വിട്ട്… ഓഫീസിൽ വിളിച്ചു നാളെ കഴിഞ്ഞ് ഉറപ്പായും എത്താം എന്ന് പറഞ്ഞു ഫോൺ വെച്ചതെ … മാഗ്ഗിയുടെ കാൾ വന്നു…ഫോൺ എടുത്ത് കുറെ തെറിയും കേട്ട് മറുപടിയും കൊടുത്ത് ഫോൺ വെച്ച്.. അവൾ മാഗ്ഗി… അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആണ് വന്നാ അന്നുമുതൽ ഇന്ന് വരെ ഒരു കളങ്കവും സംഭവിക്കാത്ത സൗഹൃദം… ഒരു വീട്ടിൽ ഒന്നിച്ചു കഴിഞ്ഞിട്ടുണ്ട് ഞങ്ങൾ പക്ഷെ മോശമായി ഞങ്ങൾ രണ്ടാൾ ഇൽ നിന്നും ഒന്നും ഉണ്ടായിട്ടില്ല ഫോൺ വെച്ച് ഞാൻ അകത്തേക്ക് പോയി…

കുറച്ച് കഴിഞ്ഞു വണ്ടി വരുന്ന ശബ്ദം കേട്ട് ഞാൻ ഇറങ്ങി ചെന്ന്.. വണ്ടി ഓടിച്ചത് എന്റെ പുന്നാര ഏട്ടത്തി ആയിരുന്നു.

“എങ്ങനെ ഉണ്ടട്ടത്തി വണ്ടി…”

“എടാ ഇത് എന്തോന്നാ മിസൈൽ ഓ… അങ്ങ് കൊണ്ട് പോകുവാണല്ലോ..”

പെട്ടന്ന് ചേട്ടൻ എന്റെ കുത്തിനു പിടിച്ചു… ഏട്ടത്തി ചിരിക്കുണ്ട് ഞാൻ എന്താണ് എട്ടതിയോട് കണ്ണുകൊണ്ട് കാണിച്ചപ്പോ ഇപ്പൊ കിട്ടും എന്ന് തിരിച്ചു കാണിച്ചു. കാര്യം മനസിലായ എന്റെ ചുണ്ടിലും ചിരി വന്നുചേർന്നു.

” ചതിക്കുവായിരുന്നു അല്ലേടാ…? ”

ഞാൻ അതെ എന്ന് തലയിട്ടി.

“പാവം ഏട്ടന്റെ അക്കൗണ്ട് empty ആയെടാ അജു ..”

ഏട്ടത്തി ചിരി തുടങ്ങി ഞാനും അങ്ങ് ചിരിച്ചുകൊടുത്തു. ഇലേൽ ചിലപ്പോ ഫുഡ്‌ തന്നില്ലെന്ന്തന്നെ വരും.
“നീ മിണ്ടരുത്…. അഹ് എത്ര അടിക്കണം എന്ന് ചോദിച്ചപ്പോ ഫുൾ ടാങ്ക് അടിച്ചോളാൻ…”

ഏട്ടത്തി വൃത്തിയായി ഇളിച്ചു കാണിച്ചു.

“നിങ്ങള് എന്നാൽ വഴക്ക് പിടിക്ക് ഞാൻ ദേ വരണു…”

അങ്ങനെ വണ്ടിയും എടുത്ത് ഒന്ന് പുറത്തേക്ക് ഇറങ്ങി മണ്ണിട്ട പാതയിലൂടെ ഇൻല്യൻ ഫോർ ന്റെ മുഴകത്തോടെ അവൻ അങ്ങനെ നീങ്ങി

തണുത്ത കാറ്റിന്റെ നേരിയ തണുപ്പും മങ്ങിവരുന്ന സൂര്യരശ്മികളും നെൽകാതിരിൽ വിരിഞ്ഞു നിക്കണ സ്വർണകനികളുടെ അഴകും എല്ലാം ആസ്വദിച്ചു ഞാൻ മുന്നോട്ട് നീങ്ങി.

അമ്മേ……

എന്നൊരു നിലവിളി ഉയർന്നതൊടെ ഞാൻ വണ്ടി ബ്രേക്കിട്ട് നിർത്തി

” എവിടെ നോക്കിയാടോ… പൊട്ടക്കണ്ണാ താൻ വണ്ടി ഓടിക്കണേ… ”

വീണ വീഴ്ചയിൽ തന്നെ ഇരുന്നുകൊണ്ട് കൈ മുട്ട് രണ്ടും തുക്കുന്നതിന് ഇടയിൽ മുഖം ഉയർത്തി എന്റെ നേർക്ക് ഒരു പോരുവിളി നടന്നതാണ്

” ആം സൊ.. സോറി… എക്സ്ട്രേമേലി സോറി.. ഞാൻ കണ്ടില്ല ”

ഞാൻ ഓടിച്ചെന്നു അവളെ പിടിച്ചു എണ്ണിപ്പിച്ചു…

” ഓ… കണ്ടില്ല പോലും…. മനുഷ്യനെ കൊല്ലാൻ നോക്കിട്ട്…. എന്റശ്വരാ.. എന്റെ പാല്… ”

അപ്പോളാണ് ഞാനും അത് കണ്ടത് പാല് മുഴുവൻ റോഡിൽ പോയി. കഷ്ടം

” കാര്യമായി ഒന്നും പറ്റില്ലാല്ലോ.. പോട്ടെ… ”

എന്നും പറഞ്ഞു ഞാൻ ബൈക്കിനു നേരെ നടന്നു

” പോട്ടെന്നോ… ഡോ… എടൊ പൊട്ടക്കണ്ണാ… ”

” അഹ്….?? ”

” എങ്ങോട്ടു പോണ്… ”

” എടൊ ഞാൻ പറഞ്ഞല്ലോ.. ഞാൻ കണ്ടില്ല അങ്ങനെ പറ്റിയതാണ് ”

ഞാൻ വീണ്ടും ഒന്ന് താണു

” കാണില്ല റോഡ് നോക്കി ഓടിക്കണം… ”

അവൾ കുറച്ച് ഉച്ചത്തിൽ ആണ് സംസാരിച്ചേ… അതോടെ ഞാൻ വീണ്ടും ഒന്ന് കൂൾ ആയി
” അഹ്.. താൻ ചുടാക്കാതെ…. ”

” ഇല്ല ഞാൻ ചുടാക്കുന്നില്ല.. എന്റെ പാലിന്റെ കാശ് ഇങ്ങ് തന്നേക്ക്‌ ഞാൻ പോയേക്കാം ”

ഞാൻ ഒന്ന് ചിരിച്ചു… പിന്നീട് പേഴ്സിൽ നിന്ന് പൈസ എടുത്ത് അവൾക് കൊടുത്ത്

“സമാദാനം ആയല്ലോ… ”

” മം… ഇനി മേലാൽ ഈ പാട്ടയും ആയി ഊരുതെണ്ടാൻ ഇറങ്ങിയാൽ ഉണ്ടല്ലോ. ”

പതിനഞ്ചു ലക്ഷം വില വരുന്ന ഈ ബൈക്കിനെ എങ്ങനെ ഇവൾക്ക് പട്ടാ എന്നൊക്കെ വിളിക്കാൻ തോന്നി ദൈവമേ….

ഇതിന് ഇടക്ക് അവൾ സൈക്കിൾ ഒക്കെ നേരെ വെച്ച് റെഡി ആയി

” ഇല്ല മാഡം…. ഞാൻ ഇനി താങ്കളുടെ മുന്നിൽ വരാതെ ഇരിക്കാൻ നോക്കാം ”

” അങ്ങനെ ആണേൽ തനിക്കു കൊള്ളാം, കേട്ടോഡോ പൊട്ടക്കണ്ണാ…. ”

അതും പറഞ്ഞു അവൾ സൈക്കിളും ഉന്തി മുന്നോട്ടു നടന്നു

” നിനക്ക് ഞാൻ കാണിച്ചു തരാടി എപ്പരാച്ചി ”

” എന്താ…..എന്തെകിലും പറഞ്ഞോ… പൊട്ടക്കണ്ണാ… ”

തല ചരിച്ച് സംശയം രൂപേണ എന്നെ ഒന്ന് നോക്കി

” ഏയ്യ് ഒന്നും ഇല്ലല്ലോ… ”

മം

ഒരു ചെറുചിരിയോടെ അവൾ നടന്നു നീങ്ങി

പിറ്റേന്ന് പറഞ്ഞത് പോലെ ഏട്ടത്തി കോളേജിൽ ഞാനും ആയി പോയി എനിക്ക് കുറച്ച് സർട്ടിഫിക്കറ്റ് ഒക്കെ മേടിക്കണമായിരുന്നു

കോളേജിൽ പിള്ളാര്‌ ഫുൾ നോട്ടം സോറി എന്നെ അല്ല വണ്ടി… ഞാൻ ഒരു ജീൻസും ടി ഷർട്ടും ആയിരുന്നു…. ഞങ്ങൾ പാർക്കിങ്ങിൽ വണ്ടി നിർത്തി

” ഇതാരാ….. ”

ഒരു പുച്ചക്കണ്ണി കിളി… കണ്ടാൽ ഐശ്വര്യറായിയെ പോലെ ഇരിക്കും

” അനിയനാ… ”

വണ്ടിയിൽ നിന്ന് ഇറങ്ങിക്കൊണ്ട് ഏട്ടത്തി മറുപടി നൽകി

” അല്ല മിസ്സേ… മിസ്സെന്താ ബൈക്കിൽ ഒക്കെ “
” അത് ഇപ്പോ ആർക്കടാ…. ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്…. ”

ഏട്ടത്തി ഒരു ചിരിയോടെ അത് പറഞ്ഞപ്പോ എല്ലാരും ഒന്ന് ചിരിച്ചു

” അല്ല ഈ ചേട്ടൻ ഒന്നും മിണ്ടില്ലേ..”

ആദ്യം ഇതാരാ… എന്ന് ചോദിച്ച കിളി തന്നെ… കൊള്ളാം ഉരുപ്പിടി തന്നെ . ഇവളേം കൊതിപ്പിച്ചു കടന്നുകളഞ്ഞല്ലോ. . എന്തേ… നിങ്ങൾക് ഫീൽ ആയോ…

” ഇല്ല എനിക്ക് ജന്മനാ സംസാരിക്കാൻ ഉള്ള ശേഷി ഇല്ല… എന്തേ…. ”

ഞാൻ ആ പെണ്ണിനെ ഒന്ന് നോക്കിട്ട് ഏട്ടത്തിക്ക് നേരെ നിന്ന്

” എന്നാ ഞാൻ പോയി സർട്ടിഫിക്കറ്റ് വാങ്ങി.. വീട്ടിലെക്ക് പോവാ ”

അഹ്

ഏട്ടത്തിയിൽ നിന്ന് മറുപടി കിട്ടിയപ്പോ ഞാൻ ഓഫീസിലേക്ക് നടന്നു. പോകുന്ന പൊക്കിൽ അവളെ ഒന്ന് ഇരുത്തിനോക്കാനും ഞാൻ മറന്നില്ല

” മൊരടൻ ”

ഞാൻ അവളെ പാസ്സ് ചെയ്തു പോയപ്പോളേക്കും ഒരു നേർത്ത ശബ്ദം അത് ഞാൻ കേട്ടെങ്കിലും തിരിഞ്ഞു നോക്കാൻ പോയില്ല.. മുന്നോട്ട് നീങ്ങി ഒരു ചെറു ചിരിയോടെ , സർട്ടിഫിക്കറ്റും വാങ്ങി തിരിച്ചു വരാന്തായിലൂടെ നടന്നപ്പോൾ ദേ ആ പെണ്ണ്…. ഏത്‌ നമ്മടെ ( നമ്മടെ അല്ല എന്റെ… അയ്യടാ.. ) പൂച്ചക്കണി .. അവളുടെ കണ്ണുകൾക്ക് ഒരു കാന്തത്തിന്റെ ശക്തി

” ഹലോ….”

ആ ഒരു നീട്ടി വിളി ദൂരത്തുനിന്നുണെകിലും ആ വിളി അവസാനിച്ചത് എന്റെ അരികിൽലായിയാണ്

” അഹ് താൻ ഓ…. ”

ഞാൻ ഓർമ്മപുതുക്കാൻ എന്നോണം ചോദിച്ചു

” അല്ലാതെ തന്നെ അറിയാവുന്ന ആരും ഇവിടെ ഇല്ലാലോ… ഹമ്… ”

എന്റെ മറുപടിക്ക് ഒരു പൂച്ചം കലർന്ന ചിരിയോടെ ഉള്ള മറുപടി

” നിങ്ങളെ സയൻസ് ആൻഡ് ആർട്സ് പഠിപ്പിക്കുന്നത് ഇപ്പോളും ഗായത്രി മാധവ് അല്ലെ.. “
തിരിച്ചും ഒരുലോഡ് പൂച്ചം വാരി എറിഞ്ഞു കൊണ്ട് ഞാൻ ആ വാക്കുകൾ അവിടെ കൊണ്ട് നിർത്താൻ എന്നോണം തിരിഞ്ഞു

” അല്ലാ…. ഒന്ന് നിന്നെ മിസ്സിനെ എങ്ങനെ അറിയാം ”

ആകാംഷ നിറഞ്ഞ സ്വരം

” അവൾ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു ”

തിരിഞ്ഞുള്ള അതേ നടപ്പിൽ തന്നെ മറുപടിയും കൊടുത്ത് ഞാൻ നേരെ നടന്നു.. വെയ്റ്റിംഗ് ഷെഡിൽ നിന്ന് ബസും കേറി നാട്ടിലേക്ക് തിരിച്ചു.ഏതോ ഒരു കാറ്റിന്റെ തലോടലിൽ ഞാനും അലിഞ്ഞു ചേർന്ന്.. കണ്ടാക്ടർ വിളിച്ചപ്പോൾ ആണ് എനിക്ക് സോബോധം വന്നത്… നടേത്തി. ബസും ഇറങ്ങി വീട്ടിലെക്ക് ഉള്ള വഴിയേ നടന്നു.കാറ്റിന്റെ താഴുകലും ഏറ്റ്

ഒരുപാട് നടന്നപ്പോൾ.. ആരോ വിളിക്കുന്നത് പോലെ…. തോന്നിയതാവം.

” എടൊ… ഒന്ന് നിൽക്കടോ.. ”

ഇതാരപ്പാ…. ദേ വരുന്നു നമ്മടെ പാൽക്കാരി

” അഹ് സെച്ചിയോ… ഓ സോറി ഇയുള്ളവന് വിൽക്ക്കു ഏല്പിച്ചേക്കുന്ന സമയം അല്ലെ ഇത്. എങ്കള് അറിഞ്ഞില്ല തമ്പാട്ടി. ”

ഞാൻ അല്പം കുനിഞ്ഞു നിന്ന് അത് പറഞ്ഞപ്പോ അവൾ ആ കുഞ്ഞിപ്പല്ലുകൾ കാട്ടി മുത്തുപോഴിക്കുന്നത് പോലെ ഒന്ന് ചിരിച്ചു ഓ… എന്റശ്വരാ… അഴകുനാ അഴക് അപ്പടി ഒരാഴക്ക്.

” അഹ് ആ പേടി എപ്പോളും നല്ലയാ.. ”

ഞങ്ങൾ മുന്നോട്ട് നടന്നു.. അവൾ ഓരോ കാര്യങ്ങൾ ചോദിച്ചു ഞാനും. അങ്ങനെ ഞങ്ങൾക്കിടയിലെ മഞ്ഞുരുകി. അവൾ ഒരുപാട് സംസാരിക്കുന്ന കുട്ടത്തിൽ ആണ് വീട്ടിലെ കാര്യങ്ങളും എല്ലാം പറഞ്ഞു അവൾ അവരുടെ ദാരിദ്ര്യമോ കഷ്ടപ്പാടോ അവളുടെ വാക്കുകളിൽ വരാതെ ഇരിക്കാൻ പരമാവധി ശ്രമിക്കുണ്ടെന്നു എനിക്ക് മനസിലായി.രണ്ടാഴ്ച കഴിഞ്ഞാൽ അവളുടെ കല്യാണം ആണെന്നും ആളെ ഇത് വരെ ഫോട്ടോയിൽ പോലും കണ്ടിട്ടില്ല എന്നും പറഞ്ഞു. സംഭവം എന്റെ അച്ഛൻ ആണ് ഈ കല്യാണം നടത്തുന്നെ കള്ള തന്ത കെട്ടുന്ന ചെക്കന്റെ ഫോട്ടോ പോലും കാണിക്കാൻ ദയവ്‌ തോന്നാത്ത കാലമാടൻ.. . എന്നെ കുറിച്ച് ചോദിച്ചപ്പോ ഞാൻ കാര്യമായി ഒന്നും പറഞ്ഞില്ല ജോലിയെ കുറിച്ചും ഒക്കെ പറഞ്ഞു ഒഴിവായി വീട്ടുകാരെ കുറിച്ച് ഞാൻ മനഃപൂർവം പറഞ്ഞില്ല.. അവൾ ചോദിച്ചും ഇല്ല.അത് അറിഞ്ഞാൽ ചിലപ്പോൾ അവൾ ഇപ്പോ കാണിക്കുന്ന ഒരു അടുപ്പം പോലും നഷ്ടപ്പെടും
അങ്ങനെ അവൾ യാത്ര പറഞ്ഞു വീട്ടിലെക്ക് നടന്നു ഞാൻ എന്റെ വീട്ടിലേക്ക്

വൈകിട്ട്

” നീ ഇന്ന് നിത്യനെ വീണ്ടും കണ്ടോ.. സംസാരിച്ചോ… ”

ഉമ്മറത്തു ഇരുന്ന് ഫോണിൽ തൊണ്ടികൊണ്ട് ഇരുന്ന എന്നോട് ആ ചോദ്യം എറിഞ്ഞത് ഏട്ടത്തി ആണ്

“ഏത്‌ നിത്യാ…? ”

ഞാൻ ആളെ മനസിലാകാതെ സംശയരൂപേണ ഏട്ടത്തിക്ക് മുഖം കൊടുത്തു

” അഹ് എടാ ഇന്ന് രാവിലെ കോളേജിൽ വെച്ച് നിനക്ക് സംസാരിക്കാൻ കഴിവില്ലേ എന്ന് ചോദിച്ചാ ”

ഏട്ടത്തി കാര്യങ്ങൾ മുഴുവനായി വിശദീകരിച്ചപ്പോ എനിക്ക് ആളെ മനസിലായി

” അഹ് ഹാ പെണ്ണോ… ആഹ് സംസാരിച്ചായിരുന്നു എന്തേയ്…. ”

” അഹ്.. അങ്ങനെ പറ വെറുതെയല്ല പെണ്ണ് ഇന്ന് ഫുൾ എന്റെ പുറകെ നടന്നെ… ”

” ഏട്ടത്തിയുടെ പുറകെ ആ പെണ്ണ് എന്തിനാ നടക്കുന്നേ… ”

തൈര്….. കാര്യം എനിക്ക് ഒന്നും മനസിലാകുന്നില്ല

” ഇത്പോലെ ഒരു ബോൾട്ട്… എടാ ഊപ്പേ.. ആ പെണ്ണ് നിന്റെ കാര്യങ്ങൾ ചോദിച്ചാ എന്റെ പുറകെ നടന്നെ ”

ഏട്ടത്തി തനി ചേച്ചിയായി

” നിങ്ങള് ഒരു കോളേജ് ലക്ച്ചർ അല്ലെ ഇത്രയും മ്ലേച്ഛകരമായ വാക്കുകൾ ഉച്ഛരിക്കാൻ നാണമില്ലേ സ്ത്രീയെ നിങ്ങൾക്ക്.. ”

” ഇല്ല എനിക്ക് ഇച്ചിരി നാണകുറവാ. നിന്റെ അല്ലെ ഏട്ടത്തി അപ്പോ ഇത്രെയൊക്കെ പ്രതീക്ഷിച്ചാൽ മതി ”

കിട്ടിയോ…. ഇല്ല ചോദിച്ചുമേടിച്ചു….

” അല്ലേടത്തി ആ പെണ്ണിന് എന്റെ കാര്യങ്ങൾ അറിഞ്ഞിട്ട് ഇപ്പോ എന്തിനാ.. ”

ഞാൻ ചമ്മൽ മാറ്റാനായി ഏട്ടത്തിയോട് ചോദിച്ചതിന് മറുപടി വന്നത് അമ്മയിൽ നിന്നായിരുന്നു

” ആ പെണ്ണിന് എന്റെ മോനെ ഇഷ്ടയത്കൊണ്ട്… അല്ലേടി മോളെ… “
എന്റെ പെട്ടിയിൽ ആണി അടിച്ചുകൊണ്ട് അമ്മ സാരീതലപ്പിൽ കയ്യും തൂത്തു അടുക്കളയിൽ നിന്ന് അഗമനം ആയി

” പിന്നല്ലാതെ… എന്റെ മോനെ കണ്ടാൽ ആർക്കാ പ്രേമം തോന്നത്തെ… അമ്മേ നമ്മടെ ശരധചേച്ചിടെ മോള് ഇവനെ കെട്ടണം എന്ന് പറഞ്ഞല്ലേ….കിണറ്റിൽ ചാടാൻ പോയെ… ശോ ”

എന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു രണ്ടും കൂടെ കുട്ടച്ചിരി. അച്ഛൻ ഇല്ല ഇവിടെ അച്ഛനും ഏട്ടനും എങ്ങോട്ടോ പോയതാണ്.. അമ്മയും മരുമോളും കൂടെ എനിക്കെട്ട് വെക്കാൻ ആണെന്ന് അറിഞ്ഞ ഞാൻ നൈസ്യായിട്ട് വലിയാൻ തീരുമാനിച്ചു. അപ്പോളും അവിടെ ചിരി നിന്നില്ല.. ചിരിക്കട്ടെ രണ്ടിന്റേം കൊലച്ചിരി

അല്ലേലും മറ്റവൾ എന്തിനാ എന്നെ തിരക്കിയെ… ഇനി ഞാൻ വലിയ സംഭവം ആണെന്ന് ഗായത്രി മുകേന അറിഞ്ഞു വല്ല ഓട്ടോഗ്രാഫ്നും വന്നായിരിക്കും അങ്ങനെ ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി രാവിലെ അമ്മയുടെ വിളിയും കേട്ട് റെഡി ആയി ഞാൻ നേരെ എറണാകുളതെക്കു തിരിച്ചു.. രണ്ടാഴ്ച കഴിഞ്ഞാൽ അച്ഛൻ നടത്തുന്ന സമൂഹവിവാഹം ഉണ്ട് അതിന് വരണം. ഗ്രാമപ്രദേശം ആയതുകൊണ്ട് ഒരു കുട്ടിയെ ഇറക്കിവിടൻ ഉള്ള വക ഒന്നും ഇന്നാട്ടിൽ ഉള്ളവർക്ക് കുറവാ… അതിനായി അച്ഛൻ കണ്ടെത്തിയ വഴിയാണ് ഈ സമൂഹവിവാഹം… നാട്ടിലുള്ളവരുടെ എല്ലാം കെട്ട് നടത്താൻ തന്തക്ക് സമയം ഉണ്ട് ഇവിടെ ഒരുത്തൻ പേര നിറഞ്ഞു നിക്കണ കാര്യം പുള്ളി മറന്നു… ഹമ്… തന്ത ആണത്രേ തന്ത….

എറണാകുളത്തെ ഒരു പകൽ

പൊട്ടാ….എടാ എണ്ണിക്കാൻ ”

ഒരു കുലുക്കിവിളി കേട്ടാണ് ഞാൻ ഉണർന്നത്

” ഒന്ന് പോയെ അമ്മേ… കുറച്ചൂടെ… കുറച്ചൂടെ കഴിയട്ടെ…. ”

” അമ്മ അല്ലേടാ നിന്റെ കാലൻ ആണ്… എണീക്കെടാ പോത്തേ…. ”

പറയുന്നതിനൊപ്പം ഒറ്റ ചവിട്ടും ഞാൻ രണ്ട് മലക്കം മറിഞ്ഞു താഴേക്ക്. തലയൊന്നു കുടഞ്ഞു.. എന്തിനാ ഇപ്പോ ആളുകള് പടക്കം പൊട്ടിച്ചേ.. ഇന്ന് വിഷുവാ…

” വീണടത്തു കിടന്ന് ദിവസ്വപ്നം കാണാതെ.. എണ്ണിറ്റ് പോടെ… “
കൈ രണ്ടും ഊരക്ക് വെച്ചു എന്നെ നോക്കി ചിരിക്കുന്ന ആ നാറിയെ നോക്കി ദാഹിപ്പിച്ചിട്ട് ഞാൻ എണ്ണിറ്റ്… ആരായിരിക്കും എന്നല്ലേ വേറെ ആര് ആ മറുത.. മാഗ്ഗി . അവൾ അല്ലാതെ ഈ പണി വേറെ ആരേലും കാണിക്കുവോ…

” എന്ടാ… ഇങ്കെ വന്തേ… ഏതുക്ക്ടാ….എന്നെ ടെൻഷൻ പാൻട്ര.. എങ്ക പത്താലും നീ.. ”

ഞാൻ കൊച്ചിരാജാവിലെ മുത്തുവിന്റെ സ്റ്റൈൽയിൽ അത് പറഞ്ഞപ്പോ ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു.. പിന്നെ പതിവ് പോലെ അവൾ റെഡി ആയി വരാം എന്ന് പറഞ്ഞു അവളുടെ ഫ്ലാറ്റിലേക്ക് പോയി തൊട്ടടുത്ത റൂം ആണ് അവളുടെ.

അവളെകുറിച്ച് പറയാൻ ആണെകിൽ

വണ്ണം തോന്നാത്ത എന്നാൽ ആവിശ്യത്തിന് വണ്ണമുള്ള ഒരു സുന്ദരി. പീലികണ്ണിൽ എപ്പോളും ഒരു കുസൃതി ഒളിക്കുന്ന എപ്പോളും ചിരിച്ച മുഖവും എന്റെ വാലായി നടക്കണ നല്ല ഫസ്റ്റ് ക്ലാസ്സ്‌ കോട്ടയംകാരി അച്ചായതി.

പുതിയ വണ്ടിയുടെ കാര്യം ഞാൻ അവളെ നേരത്തെ വിളിച്ചു അറിയിച്ചിരുന്നു… പുള്ളിക് കറങ്ങാൻ ഓസിനു ഒരു ബൈക്കും ഒരു ഡ്രൈവറെയും കിട്ടില്ലോ. അങ്ങനെ ഞങ്ങൾ രണ്ടാളും പെട്ടെന്ന് റെഡി ആയി ഓഫീസിൽ ചെന്ന്.. അവൾ അവിടെ എന്നെ അസ്സിസ്റ്റ്‌ ചെയുന്നു.. അങ്ങനെ തിരക്കുകളിൽ പെട്ട് രണ്ടാഴ്ച കഴിഞു. ഇതിന് ഇടക്ക് അമ്മയുടേം അച്ഛന്റേം കാളുകൾ വേറെ തലേന്ന് തന്നെ വന്നോളാം എന്ന് പറഞ്ഞു ഞാൻ കിടക്കാൻ തയാർ എടുത്ത്. മാഗ്ഗി കൂടെ വരുണ്ട് എന്ന് പറഞ്ഞേക്കിലും അവൾക് ലീവ് കിട്ടിയില്ല അതിന്റെ പരിഭവം ഉണ്ട് പെണ്ണിന്റ മുഖത്ത്.

” എടി പെണ്ണെ… ഞാൻ പോയിട്ട് പെട്ടെന്ന് വരില്ലേ… നോക്കട്ടെ നല്ലൊരണത്തിനെ നിന്റെ നാത്തൂന്നായി കിട്ടുവോന്നു ”

അത് പറഞ്ഞപ്പോ തന്നെ കിട്ടി കവിളിൽ ഒരു കുത്ത്..

ചെക്കന്റെ ഓരോ ആഗ്രഹം എന്നൊരു ഡയലോഗ്ഉം ഏതായാലും പെണ്ണ് ഒന്ന് തണുത്തിട്ടുണ്ട്.. അവളോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലെക്ക് തിരിച്ചു.. നാട്ടിലെ വന്നാൽ വേറെ വണ്ടി ഒന്നും പിടിക്കണ്ട ഞാൻ വന്ന് നിന്നെ കുട്ടിക്കോളാം എന്നായിരുന്നു ഏട്ടന്റെ മറുപടി.. അത് പതിവില്ലാത്തതാണല്ലോ… എങ്ങനെ എങ്കിലും വാടാ നാറി എന്നാണ് അഥവാ വിളിച്ചാൽ ഉള്ള മറുപടി… മോനെ അജു ഇതിലെന്തോ ഉണ്ട്. നീ സൂക്ഷിച്ചോ… ആരോ ഉള്ളിൽ ഇരുന്ന് പറയുന്ന പോലെ
കാറിൽ കയറി വീട്ടിലെക്ക് പോകുന്ന പൊക്കിൽ ഏട്ടൻ എന്നോട് യാത്രയെ കുറിച്ചൊക്കെ ചോദിച്ചു… അഹ് ഞാൻ ഒരു ഒഴുക്കൻ മട്ടിൽ എല്ലാത്തിനും ഉത്തരം കൊടുത്തു..

” പിന്നെ മോനെ ഇനി ഇങ്ങനെ കളിച്ചു നടക്കരുത് കേട്ടോ.. കുറച്ചൂടെ ഉത്തരവാദിത്തം ഒക്കെ വരണം ”

ഇങ്ങേർക്ക് എന്തോ പറ്റിട്ടുണ്ട്… ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ആണല്ലോ പറയുന്നത് .. ഏട്ടത്തി വല്ലതും വെച്ച് തലകെട്ട് പിരിത്തോ….??

ഞാൻ ഒന്നും മൈൻഡ് അക്കിയില്ലാ.. വീട്ടിൽ ചെന്നപ്പോ പന്തൽ ഒക്കെ ഉണ്ട് ആഘോഷം ഇവിടെ വരെ ആയോ.. സംഭവം കളർ ആയിട്ടുണ്ട്… തന്തപ്പടിക്ക് ഇത്രേം ബുദ്ധിഒക്കെ ഉണ്ടോ…

ഞാൻ അകത്തേക്ക് കേറി കുറച്ചു ആളുകൾ ഒക്കെ ഉണ്ട്… ഇവര് ഇവിടെ വന്നിരിക്കുന്ന നേരത്തു ആ കല്യാണവീട്ടിൽ പോയി ഇരുന്നൂടെ.. ഒരു ആളനക്കം ഒക്കെ ഉണ്ടാവല്ലോ… ബ്ലഡി ഗ്രാമവാസീസ്…

” അഹ് ഇതാ ആള്… എന്താ മോനെ നീ ലേറ്റ് ആയെ.. എല്ലാരും നിന്നെയാ അന്വേഷിക്കുന്നെ… ”

അവിടെ ഇരുന്ന ഏതോ ഒരു തള്ള..എന്നെ അന്വഷിക്കാൻ ഞാൻ ആര് പിടികിട്ടാപുള്ളി സുകുമാരാ കുരിപ്പോ… എന്നെ കാണണം എങ്കിൽ ഞാൻ ഉള്ളടത്തു വരണം മിസ്റ്റർ… എന്ന് ചോദിക്കണം എന്നുണ്ടായിരുനെകിലും അപ്പോളേക്കും അമ്മ വന്നെന്നെ അകത്തേക്ക് കൊണ്ട് പോയി

” നീ എന്താ.. ഇത്രം ലേറ്റ് ആയെ… ”

എന്റെ തോളിൽ നിന്ന് ബാഗ് ഊരുന്നതിനു ഇടക്ക് അമ്മ ചോദിച്ചു നിർത്തി

” അതിന് എന്താ ഞാൻ വന്നില്ലേ.. എന്റെ പുന്നാര മാളുമ്മാ… “.

ഞാൻ അമ്മേനെ കെട്ടിപിടിച്ചു

” ഹാ.. നാറണ് അസത്തെ…. പോയി കുളിച്ചിട്ട് വാ… അവരെല്ലാം നിന്നെ നോക്കി നിൽകുവാ . ”

ഞാൻ കെട്ടിപിടിച്ച പിടിത്തത്തിൽ നിന്ന് വഴുതിമാറി അമ്മ തോർത്തെടുത്തു എന്റെ കൈയിൽ തന്നു .

” അല്ല അവരെല്ലാം എന്നെ കണ്ടിട്ട് ഇപ്പോ എന്തിനാ… എന്റെ കല്യാണം അണോ അതിന് ഇവിടെ നടക്കണേ… “
ഒരു പരിഹാസ ചിരിയിൽ ഉയർന്ന എന്റെ ചിരി ഏട്ടത്തിയുടെ വാക്കുകളിൽ ഇല്ലാതെ ആയി

” അതേല്ലോ… എന്റെ മോന്റെ കല്യാണം തന്നാ ഇവിടെ നടക്കുന്നേ… ”

അമ്മയുടെ തോളിൽ കൈ ചാരി ഏട്ടത്തി അത് പറഞ്ഞപ്പോൾ ആണ് ഇത്രയും നേരം ആളുകൾ എന്നോട് കാണിച്ച മനോഭാവത്തിന്റെ ഒരു ഇത് എനിക്ക് മനസ്സിലായത്… അപ്പൊ അതാണല്ലേ കാര്യം…

എന്റെ കല്യാണം ഞാൻ… ഈ ഞാൻ അറിയാതെ നടത്തുന്നു….

” എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയോ…എനിക്ക് ഈ കല്യാണത്തിന് താല്പര്യ…… ”

പറഞ്ഞു തീർന്നില്ല ദേ തന്തപ്പടി നിൽക്കണ്.. ഏഹ്..കൈയിൽ പിച്ചാത്തി ഒക്കെ ഉണ്ടല്ലോ… ഇങ്ങേര് അത് വെച്ച് വീട്ടുവോ….

” ഈ..കല്യാണത്തിന് താല്പര്യം ഇല്ലേ നിനക്ക്…”

ഗംഭീരം നിറഞ്ഞ ശബ്‌ദം.. ഒന്ന് പതറിയോ ഞാൻ… എവിടുന്നാ ബാൻഡ് മേളത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടല്ലോ.ഇന്ന് വേറെ വല്ല പരിപാടിയും ഉണ്ടോ..പിന്നെയാണ് അറിഞ്ഞേ പേടിച്ചു മുട്ടുകാൽ കുട്ടി ഇടിക്കുന്നതാണ്…

” എനിക്ക് നൂറുവട്ടം സമ്മതം അച്ഛാ… ദേ ഈ കല്യാണം മുടക്കാൻ എങ്ങനും ആരേലും നോക്കിയ.. ഹാ…. അച്ഛൻ ഇപ്പോ വന്നു… ”

പേടിയിൽ എന്തൊക്കയോ വിളിച്ചു പറഞ്ഞു.. അച്ഛൻ എന്നെ ഒന്ന് നോക്കിട്ട് നേരെ വെളിയിലേക്ക് നടന്നു… ഇങ്ങേര് ആര് പാൽവാൽ ദേവാനോ….കത്തിയും വാളും ആയി നടക്കാൻ

വെറുതെ എന്റെ ശവം വേഴ്ത്തണ്ട എന്നോർത്താ ഞാൻ മിണ്ടാതെ നിന്നെ … അല്ലേൽ കാണരുന്നു എന്നെ ഇപ്പോ കോടി പുതപ്പിച്ചു കിടത്തണേ… എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും ഹും….

” അയ്യടാ…. അവന്റെ ഒരു ധൈര്യം കണ്ടില്ലേ… ”

ഏട്ടത്തി എന്റെ നിൽപ്പും ഭാവവും കണ്ട് ഇപ്പോളും ചിരിയാ.. അമ്മയും മോശമൊന്നും അല്ല..

” അല്ലേലും ഞാൻ ഒരു കല്യാണം കഴിക്കണം എന്നോർത്തിരിക്കുവായിരുന്നു.. അല്ലെ അമ്മേ… ”

ഞാൻ ചമ്മല് മാറ്റാൻ സ്റ്റീരം ഐറ്റം എടുത്ത്…
” അഹ് ഡി മോളെ.. ഇവൻ പറഞ്ഞായിരുന്നു. നല്ല കുട്ടിയാടാ.. സുന്ദരിയാ എന്റെ മോള്.. കാശിന് കുറച്ച് കുറവേ ഉള്ളു എനിക്ക് അറിയാവുന്നോരാ… എന്റെ മോനായിട്ട് എതിര് പറയരുത് ”

അമ്മ അത് പറയുന്നതിനോടൊപ്പം കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അമ്മയെ കെട്ടിപിടിച്ചു

” അമ്മേടെ മോന് അമ്മ പറയുന്നതിന് അപ്പുറം ഉണ്ടോമ്മേ ”

അതിന് മറുപടിയായി എന്റെ കവിളിൽ ഒന്ന് തലോടി അമ്മ വെളിയിലേക്ക് ഇറങ്ങി

” സത്യമായിട്ടും ഇതിന് ഇഷ്ടമല്ലെടാ നിനക്ക്.. അച്ഛൻ ഇങ്ങനെ ഒരുകാര്യം പറഞ്ഞപ്പോ ഞാൻ ആണ് അത് മതി എന്ന് പറഞ്ഞത്.. എന്നോട് ചോദിച്ചത് നിനക്ക് അവിടെ വല്ല ചുറ്റിക്കളി ഉണ്ടോ എന്നാണ്.. എനിക്ക് അറിയരുതോ നിന്നെ എന്തേലും ഉണ്ടേൽ നീ എന്നോട് പറയാതെ ഇരിക്കില്ലല്ലോ.. എന്റെ മോന് ഈ കുട്ടി നന്നായി ചേരുമെടാ.. ഏട്ടത്തിടെ മുത്ത് എതിര് പറയല്ലേ… ”

എന്നെ കെട്ടിപിടിച്ചു അത് അത്രയും പറയുമ്പോളും എന്നെ എന്തോരം ഈ സ്ത്രീ സ്നേഹിക്കുണ്ട് എന്നെനിക് മനസ്സിലായി… എല്ലാം കണ്ട് നിറഞ്ഞ കണ്ണുകളും ആയി നിൽക്കുന്ന ഏട്ടനും ഇതേ പറയാൻ ഉണ്ടായിരുന്നുള്ളു.. ആരായാലും ഏതവളായാലും ഞാൻ കാരണം അതിന് കഷ്ടപ്പാട് ഉണ്ടാകില്ല എന്ന് ഞാൻ അവർക്ക് വാക്ക് കൊടുത്ത്…
പിനേം കുറേ നേരം അവരോട് സംസാരിച്ചു ഇതിനിടക്ക് പെണ്ണ് ആരാണെന്നു ചോദിക്കുണ്ടേലും അവരാരും പറയുന്നില്ല.. നേരിട്ട് കണ്ടാൽ മതി എന്നാണ് മറുപടി… ഞാൻ പിന്നെ മുറിയിൽ കയറി കിടന്ന്.. നാളെ ആരായിരിക്കും എന്റെ ഭാര്യ ആകാൻ പോകുന്നെ എന്നെല്ലാം ഓർത്ത് ഉറക്കത്തിലേക്ക് വഴുതി വീണുപോയിരുന്നു ഞാൻ.

<><><><><><><><><><><><><><><><><><><>

പിറ്റേന്ന് രാവിലെ തന്നെ എന്നെ ഒരുക്കുന്ന പരുപാടികാൾ വന്നു ബന്ധുക്കൾ എല്ലാം എത്തിയിരുന്നു.. അപ്പോ ഞാൻ മാത്രേ അറിയാൻ ഉള്ളായിരുന്നു സ്വന്തം കല്യാണം ആണെന്ന്…

ഓരോരുത്തരായി ആ ഓഡിറ്റോറിയം നിറഞ്ഞിരിക്കുന്നു.. പലപല ആളുകളുടെ കല്യാണം അല്ലെ… അതാവും ഇത്രേ തിരക്ക്.. വിശ്വനാഥ്ന്റെ മകൻ എന്ന നിലക്കുള്ള ഒരു ആർഭാടവും അവിടെ എനിക്ക് ഇല്ല മറ്റ് മണവാളന്മാരിൽ ഒരാൾ. ആ കാര്യം ഓർത്തപ്പോ എനിക്ക് അച്ഛനോട് അഭിമാനം തോന്നിപ്പോയി ഒരു നിമിഷം… എന്നാലും അതൊന്നും അല്ല എന്റെ പ്രശ്നം എന്റെ പെണ്ണെവിടെ….??
” മുഹൂർത്തം ആകുന്നു …. കുട്ടികളെ വിളിച്ചോളൂ .. ”

എന്ന ഒരു പ്രായമായ തിരുമേനിയുടെ ശബ്ദം എന്നിൽ അല്പം ടെൻഷൻ ഉണ്ടാക്കി…

ഞാൻ…. ഞാൻ വിവാഹിതൻ ആകാൻ ഇനി നിമിഷങ്ങൾ.. ഇറങ്ങി ഓടിയാലോ…പുല്ല് ഒരു സിഗരറ്റ് വലിച്ചിട്ടു വന്നോട്ടെ എന്ന് തിരുമേനിയോട് ചോദിച്ചാലോ… ശേ അത് മോശമല്ലേ .. എന്ത് മോശം പുള്ളിക്കും ഒരണം കൊടുത്താൽ പോരെ… അല്ലേൽ തലകറങ്ങി വീണാലോ…

എന്തൊക്കെയോ മനസ്സും ഞാനും തമ്മിൽ സംസാരിച്ചു…പിന്നെ കണ്ണുകൾ പോയത്

താലത്തിൽ പുടവയും വേറെ എന്തൊക്കയോയായി എന്റെ നേർക്ക് വരുന്ന അവളെ കണ്ട് എന്റെ കണ്ണ് മിഴിഞു പോയി.. ഏഹ് ഇത്.. ഇതാവളല്ലേ… അതെ… ആ ആ പാൽക്കാരി…

കല്യാണപുടവയിൽ സുന്ദരി എന്നൊന്നും അല്ല അതി സുന്ദരി. സാരിയിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട്… അവളെ മൊത്തത്തിൽ നോക്കുന്നതിന് ഇടക്ക് ആ മുഖത്തേക് ഒന്ന് നോക്കിയ ഞാൻ കാണുന്നത്.. എന്നെ നോക്കുന്ന അവളെയാണ്.. ആ മുഖത്ത് അമ്പരപ്പ് വിട്ടമാറീട്ടില്ല … ഞാൻ ഇനി പ്രതികാരം തീർക്കുമോ എന്നായിരിക്കും അതിന്റെ പേടി

ചെറുതായി ആ കൃഷ്ണമണി നിറഞ്ഞിട്ടുണ്ടോ .. ഞാനാണ് അവളുടെ വരൻ എന്നറിഞ്ഞതിൽ ആ മുഖത്തു ഒരമ്പരപ്പ് ഞാൻ കണ്ട് അതിന് അധികം ആയുസ്സ് ഉണ്ടായില്ല തലകുനിഞ്ഞു വരുന്ന അവൾ എന്റെ അരികിൽ എത്തിട്ടും എന്നെ ഒന്ന് നോക്കുനില്ല..

” ഹലോ… താൻ ആയിരുന്നോ വധു.. ”

ഞാൻ അവളോട് കേൾക്കാൻ പാകത്തിൽ പറഞ്ഞു അവൾ അതെ ഇരുപ്പ്… .

” ഞാനും ഇന്നലെയാണ് അറിഞ്ഞേ എന്റെ കല്യാണം ആണെന്ന് ”

അതിന് അവൾ ഒരു ചിരി തന്നു ആരും കാണാതെ ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ച ആ ചിരി പെട്ടെന്ന് മാഞ്ഞു

” അതെ അവള് വീട്ടിലോട്ട് തന്നാ വരുന്നേ… നീ ഇങ്ങനെ ആക്രാന്തം പിടിക്കാതെ ”

ഏട്ടത്തി ആണ്.. ഞാൻ തലച്ചേരിച്ചു ഒന്ന് നോക്കി നിങ്ങൾക് എന്തിന്റെ കേടാ തള്ളേ എന്നൊരു ഭാവത്തോടെ… അതിന് ആക്ഷൻ ഹീറോയിലെ ആ കള്ളുകുടിയൻ ജോജുനോട് കാണിക്കുന്നപോലെ ഒരു ആക്ഷൻ
” മുഹൂർത്തം ആയി ദാ…താലി. പിടിക്ക്യ…. ”

എവിടുന്നോ വിളിച്ചുണർത്തിയത് പോലെ തിരുമേനിയുടെ ശബ്ദം ഉയർന്നതും എന്റെ ഉള്ള കാറ്റും പോയി.. അങ്ങനെ കല്യാണം ഒക്കെ നന്നായി തന്നെ കഴിഞ്ഞു.. എല്ലാരും ഒരേ സമയം തന്നെ ആയിരുന്നു കെട്ട്…

കൈപിടിച്ച് തരുന്ന സമയമാണ് ഞാൻ അവളുടെ വീട്ടുകാരെ ശ്രദ്ദിക്കുന്നെ.. പ്രായമായ ഒരച്ഛൻ.. തീരെ വയ്യാ എന്ന് അദ്ദേഹത്തിന്റെ നിൽപ്പിൽ ഉണ്ട്.. ഒരു അമ്മ അതും ഒരു പാവം ആണെന്ന് തോന്നുന്നു ഒരു അനിയത്തി ആള് ഒരു കുറുമ്പിയാണ്… അവളുടെ അച്ഛനും അമ്മയ്ക്കും എന്നോട് സംസാരിക്കാൻ ഒരു മടി… എനിക്ക് ഈ വിവാഹം ഇഷ്ടമായില്ലെങ്കിലോ എന്നോർത്തു കാണും.. അല്ലെങ്കിൽ തങ്ങളുടെ മോളെ ആ വീട്ടിൽ ഇട്ട് നരകിപ്പികുവോ എന്നൊരു തോന്നൽ കാണും.. ഈ സമയങ്ങളിൽ അവൾ എന്നോടോ ഞാൻ അവളോടൊ ഒന്നും മിണ്ടില്ല.. അമ്മയെ കെട്ടിപിടിച്ചു കരയുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു അവൾ കരച്ചില് തന്നെ.. ആ മാതാപിതാക്കളുടെ മുഖത്ത് എന്നോട് തങ്ങളുടെ മകളെ നോക്കിക്കോളാണെ എന്നോട് അഭ്യർത്ഥന ഉണ്ടെനെനിക് തോന്നി

” അച്ഛൻ വിഷമിക്കണ്ട.. പൊന്ന് പോലെ നോക്കിക്കോളാം… ”

ആ മനുഷ്യന്റെ കൈയിൽ പിടിച്ചു ഞാൻ അത് പറഞ്ഞപ്പോ അവൾ എന്നെ അമ്മയുടെ തോളിൽ നിന്ന് തലയെടുത്ത് ആചാര്യത്തോടെ നോക്കി. ഞാൻ ഒന്ന് ചിരിച്ചതെ ഉള്ളു അതിന്

” മോള് എന്തിനാ പഠിക്കുന്നെ… ”

അപ്പുറത്തായി മാറി നിൽക്കുന്ന അവളുടെ അനിയത്തിയുടെ തലയിൽ തലോടി അത് ചോദിച്ചപ്പോ അവൾ ഒന്ന് ചിരിച്ചു

” പ്ലസ് ടു കഴിഞ്ഞു ഇനി എവിടേലും ജോലി നോക്കണം ഏട്ടാ…, ”

” അതെന്താ ജോലി അപ്പൊ മോള് പഠിക്കുന്നില്ലേ.. ”

അതിന് മറുപടിയായി അവൾ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി

” അഹ് അത് നമ്മക്ക് പിന്നെ സംസാരിക്കവേ.. ഏട്ടൻ ഇവിടെ ഉണ്ടല്ലോ… ”

ചിരിച്ചുകൊണ്ട് ഞാൻ മറുപടി കൊടുത്തപ്പോ വോൾടേജ് ഇല്ലാത്ത ഒരു ചിരി എല്ലാരിൽ നിന്നും ഉണ്ടായി.. ഒരുപാട് കല്യാണം ഉണ്ടായിരുന്നതിനാൽ ഇറങ്ങാൻ കുറെ സമയം എടുത്തു . ആ സമയത്ത് ഞാൻ അഞ്ചു ( അവളുടെ അനിയത്തി ) ആയി നല്ലരീതിയിൽ കൂട്ടായി അതോടൊപ്പം വീട്ടുകാരുമായും. അങ്ങനെ അവരോട് എല്ലാം യാത്രയും പറഞ്ഞു അവിടെനിന്നും ഇറങ്ങി.കരച്ചിലും പിഴിച്ചിലും ഒക്കെ കഴിയണ്ടെടെ.. വീട്ടിൽ എത്തിയപ്പോ കുറെയേറെ ലേറ്റ് ആയി… റൂമിൽ കയറിയപാടെ ഞാൻ ഒരു ടവൽ എടുത്ത് അവൾക് കൊടുത്ത് കുളിച്ചോളാൻ പറഞ്ഞു ബാത്രൂം കാണിച്ചുകൊടുത്തു ഞാൻ താഴെയും പോയി കുളിച്ചു. ഡ്രസ്സ്‌ ഞാൻ ആൾറെഡി എടുത്തിട്ടുണ്ടായിരുന്നു
അങ്ങനെ താഴെ ഇരിക്കുമ്പോൾ ആണ് അമ്മയും ഏട്ടത്തിയും അടുത്തേക്ക് വരണേ

” ഇഷ്ടയോടാ..നിനക്ക് അവളെ ”

കല്യാണം കഴിഞ്ഞു ഇത്രയും ആയപ്പോളെങ്കിലും ചോദിച്ചല്ലോ സന്തോഷം.

” അത്… ആ താലി കെട്ടുന്ന സമയത്തെ ഇവന്റെ നോട്ടം കണ്ടാൽ അറിയാൻ മേലെ… ”

എന്നെ ആക്കിയുള്ള പതിവ് കമന്റ്‌ എത്തി

” നിങ്ങൾക് എന്റെ മെക്കിട്ട് കേറിയില്ലങ്കിൽ ഒരു സമാദാനവും ഇല്ലാലെ..”

ഞാൻ ദയനീയമായി അത് ചോദിക്കുമ്പോൾ അവിടെ ചിരി

” ഹാ….മോളെന്താ അവിടെ തന്നെ നിന്നെ ഇങ്ങിട് വാ…. ”

സ്റ്റെപ് ഇറങ്ങി ഞങ്ങളുടെ അടുത്തോട്ടു വരണോ തിരിച്ചു കേറിപോണോ എന്ന് ശംകിച്ചു നിൽക്കുന്ന അവളോട് അമ്മ അത് പറഞ്ഞപ്പോ പെണ്ണ് പയ്യെ പയ്യെ അടുത്തേക്ക് വന്നു

” കണ്ടോടാ…എന്റെ മോള് എന്ത് പവാന്ന് ”

അമ്മ അവളെ കൂടെ ഇരുത്തി അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചുപോയി.കാര്യം എന്താണെന്ന് അവർ തിരക്കിയപ്പോ ഞാൻ അവളെ ഒന്ന് നോക്കി.. എന്നെ ദയനീയം ആയി നോക്കുന്നു ഞാൻ അന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു അതോടെ എല്ലാം വീണ്ടും ചിരി തുടങ്ങി

” പെൺകുട്ടികൾ അയാൽ ഇങ്ങനെ വേണം… നന്നായി മോളെ ഇവന് രണ്ട് കുറവുണ്ടായിരുന്നു ”

അമ്മ അവളുടെ മുഖം കണ്ട് അവളെ ഒന്ന് പൊക്കി പറഞ്ഞതെ ഉള്ളു ഒറ്റ കരച്ചിൽ അമ്മെനെ കെട്ടിപിടിച്ചു ആ കരച്ചിൽ കുറച്ച് നേരം നോക്കിക്കിൽക്കാനെ ഞങ്ങൾക്ക്ആയുള്ളൂ.. അതോടെ ഇവള് വെറും നാട്ടുമ്പുറത്തുകാരി പൊട്ടിപെണ്ണാണെന്ന് എനിക്ക് മനസിലായി… ഏട്ടത്തിയും കൂടെ സമദനിപ്പിച്ചപ്പോ പെണ്ണൊന്നടങ്ങി

” ഇനി മേലാൽ എന്റെ കുഞ്ഞിനെ കളിയാക്കിയാൽ ഉണ്ടല്ലോ രണ്ടിനും കിട്ടും എന്റെ കൈയിൽ നിന്ന് ”

അമ്മ സാരി കൊണ്ട് അവളുടെ മുഖം തുടച്ചു മാറ്റി അത് പറയുമ്പോ അവൾ ഒരു പൂച്ചാകുഞ്ഞിനെ പോലെ അമ്മയിൽ ഒതുങ്ങുക ആയിരുന്നു
” അത് തന്നെ ഇനി മേലാൽ നീ വല്ലോം പറഞ്ഞാൽ. ”

എന്നും പറഞ്ഞു ഏട്ടത്തി എന്റെ കൈയിൽ ഒറ്റ അടി

” സജി….. ”

ഞാൻ ഒന്ന് ഇരുത്തി വിളിച്ചു അതിന് ഒരു ചിരിയും തന്ന് ഏട്ടത്തി അവളെ കെട്ടിപിടിച്ചു ഒരു ഉമ്മയും ആ കവിളിൽ കൊടുത്തു

” എന്റെ കുഞ്ഞിന് എന്തൊണ്ടങ്കിലും ഈ ചേച്ചിയോട് പറയാട്ടോ… ഈ കൊന്തനെ നോക്കണ്ട… പാവമാ എന്തെകിലും പറഞ്ഞാൽ ചേച്ചിയോട് പറഞ്ഞാൽ മതി നല്ല അടികൊടുക്കാട്ടോ.. “.

കുട്ടികളോട് സംസാരിക്കുന്നപോലെ അവളോട് പറയുന്നത് കെട്ട് ചിരി വന്നെകിലും പിടിച്ചു നിന്ന്

” സജി….. ”

ഞാൻ വീണ്ടും കടുപ്പിച്ചു വിളിച്ചു… ചുമ്മാ അങ്ങ് മുതലേടുക്കുവാണെന്നെ..

” എന്തോന്നാ ചെക്കാ നിനക്ക് ”

” അല്ലമ്മേ ആരാ ഈ സജി… ഇവിടുത്തെവല്ലോരും ആണോ… ”

അവളുടെ ആ ചോദ്യത്തിന് ഞാനും ഏട്ടത്തിയും പരസ്പരം ഒന്ന് നോക്കി

” മോള് ഈ സിനിമ ഒന്നും കാണാറില്ലേ ”

അമ്മയുടെ ആ ചോദ്യത്തിന് ഇല്ലന്ന് അവൾ ചുമൽകൂച്ചി

” അതെന്താ”

ഏട്ടത്തിയിൽ നിന്ന്

” വീട്ടിൽ ടീവി ഒന്നും ഇല്ലേച്ചി .. നേരത്തെ അപ്പുറത്തെ വീട്ടിൽ പോയി ഞാനും അഞ്ജുവും കാണും. ഒരീസം അവര് ഞങ്ങള് വരണ കണ്ട് ടീവി നിർത്തി… കംപ്ലയിന്റ് ആണെന്നും ഇനി കാണാൻ പറ്റില്ല എന്ന് പറഞ്ഞപ്പോ ഒരുപാട് സങ്കടം ആയി. വീട്ടിൽ നിന്ന് എന്തെങ്കിലും കൊടുപോവൊന്ന് പേടിച്ചയിരിക്കും .. അതിപിന്നെ ടീവി ഒന്നും കാണാറില്ല ”

അവൾ അത് ചിരിയോടെ പറഞ്ഞു നിർത്തിയപ്പോ… എന്റെ തൊണ്ട വരണ്ടു ഇങ്ങനെ ഒരു അവസ്ഥാ പറഞ്ഞു കേട്ടിട്ടേ ഉള്ളു .. അത് ഇത്രയും ഭയാനകം ആണെന്നറിഞ്ഞില്ല

അമ്മ സാരിയുടെ തലപ്പുകൊണ്ട് കണ്ണുതുടക്കുന്നത് ഞാൻ കണ്ട്

” അത് അന്നല്ലേ.. ഇന്ന് നി എന്റെ മോന്റെ ഭാര്യയാണ് നിനക്ക് ഒരു കുറവും അവൻ വരുത്തില്ല അത് ഈ അച്ഛന്റ്റെ വാക്കാണ് “
തൊട്ട് പുറകിൽ നിന്നച്ചന്റെ വാക്ക് വന്നതും അവൾ ചാടി എണ്ണിറ്റ് അച്ഛൻ അവളെ അവിടെ ഇരുത്തി അകത്തേക്ക് പോയി… പുള്ളി അല്ലേലും അതികം സംസാരം ഇല്ല .. ഇന്നാട്ടിലെ ബിലാൽ ഇക്ക ആണ്….

” നി നേരത്തെ ചോദിച്ചില്ലേ സജി ആരാന്നു… ഈ വീട്ടിലെ സജിയാണ് ആ പോണത്…. ”

അവളോട് അത് പറഞ്ഞപ്പോ ഏട്ടത്തി യും അവളും അമ്മയും ചിരിക്കുന്നത് കണ്ട് എനിക്ക് ഒരുപാട് സന്തോഷം തോന്നി

” ടാ.. ടാ അജു നിനക്ക് കുടണുണ്ട്… ”

എന്റെ കൈയിൽ പതിയെ അമ്മ തല്ലി അത് പറഞ്ഞു അച്ഛന്റ്റെ പുറകെ നടന്നു

” നിനക്ക് എന്നാ ഇനി പോണ്ടേ… ”

” നാളെ കഴിഞ്ഞു… ഒന്നും പറയാതെ ആണല്ലോ വന്നേ … ദൈവമേ അവന്മാര് എന്നെ കൊല്ലും ”

” ആ.. കാര്യം ഉറപ്പല്ലേ.. എങ്കിൽ നിങ്ങള് പോയി കിടക്കു സമയം ഒരുപാടായില്ലേ … ഞാൻ എന്റെ കണവൻ എന്തിയെ എന്ന് നോക്കിട്ട് വരാം.”

എന്നും പറഞ്ഞു ഒരു നെടുവീർപ്പിട്ട് ഏട്ടത്തി എണ്ണിറ്റ്.. ഇന്ന് ഒരുപാട് ഓടിയതാ പാവം

” അതികം തിരയണ്ട.. ആ മാവിന്റെ ചോട്ടിൽ ഉണ്ട്.. അവിടേം ഒരു കുരുക്ഷേത്രഭൂമി അക്കിട്ടുണ്ട്….. വാ നമ്മക്ക് പോവാം ”

എന്നും പറഞ്ഞു ഞാൻ അവളേം കൂട്ടി മുകളിലത്തെ എന്റെ മുറിയിലേക്ക് കയറി

” ഈ മനുഷ്യനെ കൊണ്ട് ഞാൻ തോറ്റു ”

ആത്മാഗതം പറഞ്ഞു വെളിലേക്ക് പോകുന്ന ഏട്ടത്തിയേം നോക്കി ഞങ്ങൾ റൂമിൽ കേറി.

” താൻ വല്ലോം കഴിച്ചായിരുന്നോ … ”

മുറിയാകെ നോക്കുന്നതിന് ഇടക്ക് എന്റെ വാക്ക് കെട്ട് അവൾ കഴിച്ചെന്നു തലയാട്ടി

” താൻ കിടന്ന് തത്തി കളിക്കുവൊന്നും വേണ്ട.. കട്ടിലിൽ കിടന്നോ അത് ഡബിൾ ഡക്ക് ആ വലിച്ചാൽ മതി “
എന്നും പറഞ്ഞു ഞാൻ ആ ബെഡ് രണ്ടാക്കി അവൾ എന്നെ സംശയ രൂപേണ നോക്കി

” രണ്ടാൾക്കും സമയം വേണ്ടിവരുമെന്നിക്കു തോന്നി…. അതല്ല താൻ ഒക്കെയാണെങ്കിൽ ഞാനും ഒക്കെയാണ് ”

ഞാൻ കൂൾ ആയി അത് പറഞ്ഞപ്പോ അവൾ ഒന്ന് പരുങ്ങി അതോടെ ഞാൻ എണ്ണിറ്റ് ബെഡ് വീണ്ടും ഒന്നാക്കി അവൾ വന്നു ബെഡിൽ ഇരുന്നു മറുതലക്കൽ ഞാനും

” താൻ ഇവിടെ നിക്കുന്നോ അതോ എന്റൊപ്പം അങ്ങ് വരുന്നോ..”

” അമ്മയോട് ചോദിച്ചിട്ട് ”

ഓ നക്കുണ്ടായിരുന്നോ…. വീണ്ടും മാറ്റാവൊന്നും ഇല്ല തലകുനിച്ചു തന്നെ ആ ഇരിപ്പ് തുടർന്ന്

” താൻ എന്ത് വരെ പഠിച്ചു….? ”

എന്റെ ആ ചോദ്യത്തിന് അവൾ ഒന്നു പതറി. കൈകൾ തമ്മിൽ കൂട്ടി ഉരുമ്മി…

” കേട്ടില്ലേ താൻ…..?”

ഞാൻ വളരെ സോഫ്റ്റ്‌ ആയിട്ട് ചോദിച്ചപ്പോ അവൾ പറഞ്ഞു തുടങ്ങി

” രണ്ടാളെ പഠിപ്പിക്കാനുള്ള സാമ്പത്തികം ഒന്നും ഇല്ലാത്തോണ്ട് പ്ലസ് ടു കൊണ്ട് പഠിത്തം നിർത്തി പിന്നെ പശുവും വീടും ഒക്കെയായി അങ്ങനെ പോയി… ”

മടിച്ചുമടിച്ചാണ് പറഞ്ഞതെങ്കിലും ആ വാക്കുകൾ ഒരു സങ്കടം ഉള്ളതായി എനിക്ക് തോന്നി..

” താനും എന്റെ കൂടെ എറണാകുളത്തു വരുണ്ട് കേട്ടോ…. “”

അതിന് ഒട്ടും മടിക്കാതെ അവൾ തലയാട്ടി

” ഹാ താൻ എന്താടോ ഇങ്ങനെ ചാത്തപോലെ ഇരിക്കണേ…. ഏഹ്…. ഈ വിവാഹം ഇഷ്ടയില്ലേ… ഇല്ലേൽ പറഞ്ഞോടോ…. നമ്മക്ക് വഴിയുണ്ടാക്കാം. വേറെ ആരേലും ഉണ്ടോ മനസ്സിൽ ”

അവസാനം അത് പറഞ്ഞപ്പോഴേക്കും അവൾ എന്നെ ഒന്നു നോക്കി ഹോ. അരുതാത്തതു എന്തോ എന്നിൽ നിന്ന് കേട്ടത്പോലെ ആ മുഖം താണു … ആ നോട്ടത്തിൽ ഞാൻ ഇല്ലാതായത് പോലെ പക്ഷേ ആ നോട്ടം ദെഷ്യത്തോടെ ആയിരുന്നില്ല തികച്ചും ദയനീയമായിരുന്നു.
” ഹാ… താൻ എന്തിനാടോ കരായണേ… അതിന് മാത്രം ഒന്നും ഉണ്ടായില്ലല്ലോ… ശരി പോട്ടെ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു… അഹ് പോട്ടെന്നു.. കണ്ണ് തുടയ്ക്ക്… “”

പെട്ടെന്ന് നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന അവളോട് എനിക്ക് അത് മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ. പക്ഷേ പലതും ഞാൻ തീരുമാനിച്ചിരുന്നു ഈ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ.

അങ്ങനെ ഞങ്ങൾ ഉറക്കത്തിലേക്ക് ഒഴുകിയിറങ്ങി പുതിയ ഒരു ജീവിതത്തിലേക്ക് ഉള്ള മുൻപടി ആയി…

Just a beginning

0cookie-checkപേരില്ലാത്തവൾ – Part 1

  • ജീവിതമാകുന്ന ബോട്ട് – Part 13

  • ജീവിതമാകുന്ന ബോട്ട് – Part 12

  • ജീവിതമാകുന്ന ബോട്ട് – Part 11