ജീവിതത്തിൽ വിജയിക്കണം എന്നുള്ളത് ഇവരുടെ പ്രഥമ ലക്ഷ്യമാണ് ..പഠിക്കാൻ ഒരിക്കലും അവർക്കിടയിൽ മടി ഉണ്ടായിരുന്നില്ല …ഒരാൾക്ക് മനസ്സിലാകാത്തത് മറ്റൊരാൾ പറഞ്ഞു കൊടുക്കും .പരസ്പരം സഹായിച്ചു.. 4 പേർക്കും ഏകദേശം ഒരേ ചിന്താഗതിയും .അതുതന്നെയാകണം അവരുടെ ഐയ്ക്യത്തിനു കാരണവും .ജംഷീറും ലിന്റോയും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുമുള്ളവരാണ് ബേസിൽ ഇടത്തരം …പക്ഷെ വൈശാഖ്…. അച്ഛൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന കാശുകൊണ്ട് ജീവിതം നയിക്കുന്നു .’അമ്മ സാധാ വീട്ടമ്മ ..
പിന്നെ ഉള്ളത് സഹോദരി വിദ്യ .18 വയസ്സിന്റെ തുടക്കത്തിൽ 1 ആം വർഷ bsc വിദ്യാർത്ഥി അച്ഛന്റെ വരുമാനം അറിയുന്നത് കൊണ്ടുതന്നെ വൈശാഖും വിദ്യയും ഒന്നിനും വാശി പിടിക്കാറില്ല ..എഞ്ചിനീറിങ്ങിനു പ്രവേശനം ലഭിച്ചപ്പോൾ തന്നെ വേണ്ടാന്ന് പറഞ്ഞിരുന്നു വൈശാഖ് .പഠനത്തിനുള്ള ചിലവും മറ്റും താങ്ങാൻ അച്ഛനെക്കൊണ്ട് കഴിയില്ലെന്ന് അവനു തോന്നി .
സ്വന്തം മക്കളെ പഠിപ്പിക്കണമെന്ന് ഏതു രക്ഷിതാക്കൾക്കാണ് ആഗ്രഹമില്ലാത്തത് .മകനൊരു എൻജിനീയറായി കാണാൻ പാവം ആ അച്ഛനും വല്ലാതെ കൊതിച്ചു .മെറിറ്റ് സീറ്റ് ആയത് കൊണ്ട് വലിയതുക ഡോനെഷൻ ആവശ്യമായില്ല .പക്ഷെ സർക്കാർ നിശ്ചയിച്ച ഫീസ് ….അതടച്ചല്ലേ പറ്റു .കടം വാങ്ങിയും പണിയെടുത്തും മറ്റുള്ളവർ സഹായിച്ചും വൈശാഖ് അവസാന വർഷത്തിലേക്ക് എത്തി .വൈശാഖിന്റെ അവസ്ഥയിൽ അവന്റെ സുഹൃത്തുക്കൾ സഹതപിച്ചില്ല പകരം അവനെ സഹായിച്ചു .
അവന് ആവശ്യമായ പുസ്ഥകങ്ങൾ മറ്റു പഠനോപാധികൾ ….ജംഷീറും ലിന്റോയും അവനെ സഹായിച്ചതിന് കയ്യും കണക്കുമില്ല .പണത്തിന്റെ വേർതിരിവ് അവർക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല .
കോളേജിലെ വെക്കേഷൻ സമയങ്ങളിൽ ജോലിക്ക് പോവാൻ വൈശാഖ് താല്പര്യപെട്ടു .എന്തെങ്കിലും വരുമാനം ഉണ്ടായാൽ അച്ഛനെ സഹായിക്കാമല്ലോ .വക്കേഷൻ പണിചെയ്യാൻ ഉള്ളതല്ല അതുവരെ കഷ്ടപെട്ടതിന് അല്പം വിശ്രമം അനിവാര്യമാണ് ലിന്റോക്കാണ് ഈ കാര്യത്തിൽ നിർബന്ധം .അവധിയുടെ നാളുകളിൽ അവർ അത് നന്നായി ഉപയോഗിക്കും വൈശാഖിനും ബേസിലിനും പ്രത്യേകിച്ച് ചിലവൊന്നും ഉണ്ടാവാറില്ല .
എല്ലാം ലിന്റോയും ജംഷീറും വഹിക്കും .ചാലകുടിക്കടുത്തു കൊടകര ഉളിക്കല് ദേശത്താണ് വൈശാഖിന്റെ വീട് .ചെറിയൊരു മല പ്രതേശം .പ്രകൃതി ബാംഗിയുള്ള സ്ഥലം .അതികം ആരും അറിയാത്ത ചെറിയൊരു വെള്ളച്ചാട്ടം വൈശാഖിന്റെ വീടിന്റെ അടുത്തുണ്ട് .
ഓടുകൊണ്ടു മേഞ്ഞ 1 മുറി മാത്രമുള്ള ചെറിയൊരു വീട് .എപ്പോഴും തൂത്തു തുടച്ചു വൃത്തിയാക്കി വച്ചിട്ടുണ്ടാകും അവന്റെ ‘അമ്മ .വീട്ടിൽ കുറച്ചു കോഴിയും 4 -5 ആടും ഒക്കെ ഉണ്ട് .അവയുടെ പരിപാലനവും വീട്ടു ജോലിയുമൊക്കെയായി എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും .പുഞ്ചിരി ഏതു സമയവും അമ്മയിൽ കളിയാടിക്കൊണ്ടിരിക്കും ആർക്കും അവരോടൊരിഷ്ടം തോന്നും
.പഠനത്തിന്റെ അവസാന നാളുകൾ.. പരീക്ഷക്ക് തയ്യാറെടുക്കുന്നതിനു മുൻപ് ലഭിച്ച വിശ്രമ നാളുകൾ .പഠനം തുടങ്ങുന്നതിനു മുൻപ് അല്പം വിശ്രമം അതിനായി ബേസിലിനെയും വൈശാഖിനെയും ജംഷീറിനെയും ലിന്റോ അവന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി .എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് ലിന്റോ .അച്ഛൻ വർഗീസ് ബിസിനസ് ആണ് കൂട്ടത്തിൽ രാഷ്ട്രീയമുണ്ട് .മനസ്സുകൊണ്ട് നല്ല ഒന്നാന്തരം സഖാവാണ് .
‘അമ്മ റോസിലി ബിസിനെസ്സിൽ ഭർത്താവിനെ സഹായിക്കും വീട്ടുകാര്യങ്ങൾ നോക്കും പുള്ളികാരിയും സഖാവാണ് .ഒരേ ഒരു മകനാണ് ..എല്ലാ വിത സ്വാതന്ത്രങ്ങളും നൽകിയാണ് അവർ മകനെ വളർത്തിയത് .മകൻ എന്നതിലപ്പുറം ഒരു സുഹൃത്തായാണ് അവർ അവനെ കണ്ടിരുന്നത് .ഇടക്കൊക്കെ ലിന്റോ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട് .അവർ വന്നാൽ പിന്നെ ഉത്സവത്തിന്റെ പ്രതീതിയാണ് വീട്ടിൽ .കളിയും ചിരിയും ബഹളവും… പാതിരയായാലും ഉറങ്ങേല്ല .എല്ലാത്തിനും പൂർണ സ്വാതന്ത്രം. .എല്ലാവരുടെയും വീടുകളിൽ കയറി എല്ലാവരെയും സന്ദർശിച്ചു സൗഹൃദം പുതുക്കി അനുഗ്രഹം വാങ്ങി ഹോസ്റ്റലിൽ തിരികെ എത്തുക പരീക്ഷക്ക് പഠിക്കുക ഇതാണ് പ്ലാൻ .അതിന്റെ ആദ്യ പടിയെന്നോണം ലിന്റോയുടെ വീട്ടിൽ നിന്നാണ് തുടക്കം .
അത് കഴിഞ്ഞു ജംഷീർ …ആലുവയിലാണ് ജംഷീറിന്റെ കുടുംബം അച്ഛൻ സുബൈർ ഡോക്ടറാണ് ഉമ്മ സൽമ ഡോക്ടറാണ് ..സഹോദരി ജസ്‌ന bds കഴിഞ്ഞു കല്യാണം കഴിച്ചു ഭർത്താവിനൊപ്പം കാനഡയിലാണ് .അവിടെ ചെന്നാൽ അവർ തങ്ങാറില്ല വീട്ടിൽ എപ്പോഴും രോഗികളും മരുന്നിന്റെ മണവും ..വല്യ ബഹളമൊന്നും എടുക്കാൻ കഴിയില്ല .അങ്കമാലി കഴിഞ്ഞു അല്പം മുന്നോട്ടു ചെന്നാലാണ് ബേസിലിന്റെ വീട് .സ്വാതന്ത്രം അവിടെയും വേണ്ടുവോളമുണ്ട് അവന്റെ അച്ഛൻ മരിച്ചു അമ്മക്ക് ജോലി ഉണ്ട് ചേട്ടൻ പഠിത്തം കഴിഞ്ഞു ഇപ്പോൾ ഗൾഫിൽ ഒരു കമ്പനിയിലാണ് സാമ്പത്തികമായി അത്ര വലിയ നിലയിലല്ല …ശരിയായി വരുന്നു ..
മോനെ അവരെ കണ്ടില്ലല്ലോ …..
വന്നോളും മമ്മി …..ജംഷി വിളിച്ചായിരുന്നു
എന്താ ഇനി പ്രോഗ്രാംസ്
അങ്ങനൊന്നുല്ല്യ ….ഇന്നും നാളേം അവന്മാർ ഇവിടെ കാണും ,മറ്റന്നാ തിരിച്ചുപോകും ഞങ്ങൾ
നീയും പോവണോടാ
അതെ …ജംഷിയുടെ വീട്ടിൽ പോവും അവിടെ നികൊന്നുല്ല …ഉമ്മയെയും വാപ്പയെയും കാണണം നേരെ ബേസിലിന്റെ വീട്ടിൽ വൺ ഡേ ….പിന്നെ വൈശാഖിന്റെ വീട്ടിലേക്ക് അവിടുന്ന് ഹോസ്റ്റലിലേക്ക്
വൈശാഖിന്റെ വീട്ടിൽ സ്റ്റേ ഇല്ലേ മോനെ
പിന്നില്ലേ …..അമ്മച്ചിടെ കപ്പ പുഴുക്ക് തിന്നിട്ടെ ഹോസ്റ്റലിലേക്ക് പോകുന്നുള്ളൂ
നീ അവരെ ഒന്ന് വിളിച്ചു നോക്ക്
ഹമ്
ലിന്റോ മൊബൈൽ എടുത്തു ജംഷിയെ വിളിച്ചു
ട ജംഷി എവിടയാട….
അളിയാ വന്നോണ്ടിരിക്ക പേട്ട എത്തി
അവമാരോ
രണ്ടും ഉണ്ട് കൊടുക്കണോ
വേണ്ടടാ നീ ബസ് സ്റ്റാൻഡിൽ ഇറങ്ങി വിളിക്ക്
ഓക്കേ അളിയാ
ട ഞാൻ റോയൽ ബക്കറയിൽ കാണും അങ്ങോട്ട് വന്നാലും മതി
ഓക്കേ ട
20 മിനിറ്റ് അവർ തൃപ്പൂണിത്തുറ സ്റ്റാൻഡിൽ ഇറങ്ങി റോയൽ ബേക്കറിയിൽ കയറി ….
വാടാ …..ലിന്റോ അവരെ അടുത്തേക്ക് വിളിച്ചു
അളിയാ …..ജംഷി ഓടി അവന്റെ അടുത്തെത്തി ,പുറകെ ബേസിലും വൈശാഖും
എത്ര നേരമായെടാ എവിടായിരുന്നു
ഞാനല്ലടാ ദേ ഇവനെ പറഞ്ഞ മതി ജംഷി വൈശാഖിനെ ചൂണ്ടി പറഞ്ഞു
സോറി അളിയാ …..വിദ്യയെ പെണ്ണുകാണാൻ വന്നായിരുന്നു അതാ ലേറ്റ് ആയത്
ആണോ ….അത് നല്ല വാർത്തയാണല്ലോ
ട ദുഷ്ട…….. ഇത്രയും നേരം ഒരുമിച്ചുണ്ടായിട്ടും ഇവൻ ഞങ്ങളോട് പറഞ്ഞില്ല അളിയാ
അതെന്താടാ ……
ഒരുമിച്ചു എല്ലാരോടും കൂടെ പറയാം എന്ന് കരുതി
എന്താടാ നിനക്കൊരു സങ്കടം പോലെ
ഒന്നുല്ലടാ
പറയുന്നുണ്ടോ മൈ …….
അതല്ലടാ …കല്യാണം എന്നൊക്കെ പറഞ്ഞ ചിലവെത്രയാ അതോർക്കുമ്പോ
അതൊക്കെ നടക്കും അവര് സ്ത്രീധനം വല്ലതും ചോദിച്ചോ
ഒന്നും വേണ്ടന്ന പറഞ്ഞെ ……പെണ്ണ് കണ്ടു പോയതല്ലേ ഉള്ളു കാര്യങ്ങൾ ഒരുപാട് ഇനിയും ഉണ്ടല്ലോ
നീ ടെൻഷൻ അടിക്കാതെ ഞങ്ങളില്ലെടാ എന്തെങ്കിലും വഴിയുണ്ടാകും അല്ലേടാ ജംഷി
പിന്നല്ലാതെ
ബേസിലെ ട എന്തൊക്കെയാടാ വിശേഷംസ് വീട്ടിൽ
ഒന്നുല്ലളിയാ സുഖം …..
എന്താടാ കുടിക്കാൻ ………..നിങ്ങള് പറ
ജ്യൂസ് ആക്കിയാലോ
എന്ന പറ
എനിക്കൊരു പൈൻആപ്പിൾ ലിന്റോ അവന്റെ ഇഷ്ട ജ്യൂസ് പറഞ്ഞു
എനിക്കും അതന്നെ മതി ….ബേസിലും അറിയിച്ചു
എന്ന അതന്നെ മതി അല്ലേടാ വൈശാഖെ
മതിട …..
ചേട്ടാ നാല് പൈൻആപ്പിൾ ……ലിന്റോ ഓർഡർ നൽകി
എന്തൊക്കെയട പ്രോഗ്രാംസ് ….വൈശാഖ് ലിന്റോയുടെ മുഖത്തേക്ക് നോക്കി
ഒന്നുല്ലടാ അടുത്തത് ഇവന്റെ വീട്ടിൽ പിന്നെ ബേസിലിന്റെ ….ലാസ്‌റ് നിന്റെ വീട്ടിൽ അവിടുന്ന് നേരെ ഹോസ്റ്റൽ …..വേറെ വല്ല പ്ളാനുമുണ്ടെങ്കിൽ പറ
ഏയ് ഇല്ലടാ ….അത് മതി
പിന്നെ ഇവിടെ രണ്ടു ദിവസം ഓക്കേ
ഓക്കേ അളിയാ …..
ജ്യൂസ് കുടിച്ചു ബില്ല് കൊടുത്തു നാലുപേരും ലിന്റോയുടെ വീട്ടിലേക്കു പോയി .ലിന്റോയുടെ സ്വിഫ്റ്റ് അവന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങി
നിറപുഞ്ചിരിയോടെ റോസിലി അവർക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു .പടികടന്നു വരുന്ന സ്വിഫ്റ്റ് കാറിന്റെ അടുത്തേക്ക് റോസിലി നടന്നു .ഡോർ തുറന്ന് അവർ 4 പേരും പുറത്തിറങ്ങി .അവരെല്ലാവരും
റോസിലിയെ നോക്കി ചിരിച്ചു ….
വാ മക്കളെ ……
സ്നേഹനിധിയായ ‘അമ്മ അവരെ അകത്തേക്ക് വിളിച്ചു ….
അമ്മയോടൊപ്പം അവർ വീടിന്റെ അകത്തേക്ക് കയറി …പല തവണ വന്നിട്ടുള്ളതു കൊണ്ട് അപരിചിത്വത്വം അവർക്കിടയിൽ കണ്ടില്ല ..
വൈശാഖെ എന്തൊക്കെയാ മോനെ വീട്ടിലെ വിശേഷം ….വിദ്യമോൾ എന്ത് പറയുന്നു
സുഖാണ് മമ്മി …….
വിദ്യയെ പെണ്ണുകാണാൻ വന്നെന്…..ലിന്റോ ഇടക്കുകയറി
ആണോ ……
ഹമ്
പയ്യൻ എന്ത് ചെയ്യുകയാ
ഒരു കമ്പനിയിലാ ….എറണാകുളത് ….
കാണാൻ എങ്ങനെയാ മോനെ …
തരക്കേടില്ല …..കണ്ടിട്ട് നല്ല സ്വഭാവമാ ….
നടക്കട്ടെ …..ഞാൻ പ്രാർത്ഥിച്ചോളാം ….മാതാവനുഗ്രഹിക്കട്ടെ ….
ബേസിലെ ….എന്താ മിണ്ടാതെ നിക്കണേ ….
ഒന്നുല്ല മമ്മി …..
ജംഷി ….അവിടെ എന്തൊക്കെയാ ….
സുഖം മമ്മി
ഡാഡി ഇല്ലേ മമ്മി …..
ഇല്ല മോനെ ഡാഡി പോയി ….വൈകിട്ട് വരും
ആ മോനെ തങ്കച്ചൻ അങ്കിൾ വിളിച്ചിരുന്നു …നീ വന്ന വിവരം അറിഞ്ഞില്ലായിരുനെന്നു …പോകുന്നതിനു മുൻപ് ഒന്നവിടം വരെ ചെല്ലാവൊന്നു ചോദിച്ചു
സമയം കിട്ടാണെങ്കിൽ പോകാം മമ്മി ……
റോസിലിയുടെ ആങ്ങളയാണ് തങ്കച്ചൻ പോലീസിലാണ് dysp …..ഇടുക്കിലാണ് പുളീടെ ഔദ്യോഗിക ജീവിതം
നിങ്ങക്കെന്താ കുടിക്കാൻ എടുക്കണ്ടേ ….
ഒന്നും വേണ്ട മമ്മി ഇപ്പൊ കുടിച്ചേ ഉള്ളു …..
എന്ന നിങ്ങള് ചെന്ന് റസ്റ്റ് എടുക്കു യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ ….
മൂവരെയും കൂട്ടി ലിന്റോ മുറിയിലേക്ക് കയറി ….കുറെ നേരം സംസാരിച്ചു പരസ്പരം കളിയാക്കി അവരുടെ സൗഹൃദം മുന്നേറി ….കഴിക്കാൻ വിഭവ സമൃദ്ധമായ ഭക്ഷണം റോസിലി അവർക്കു നൽകി വൈകുന്നേരം ഡാഡിയോടുത്തു അവർ സമയം ചിലവഴിച്ചു .പൂർണത്രെയേശനെ വണങ്ങി വൈശാഖ് അനുഗ്രഹം വാങ്ങി .4 പേരും തൃപ്പൂണിത്തുറ മാതാവിന്റെ പള്ളിയിലും കയറി ..മുസ്ലിം ആണെങ്കിലും ജംഷീറിന് പള്ളിയിൽ കയറാൻ വലിയ താല്പര്യമാണ് .രാത്രിയിലും കളി ചിരിയുമായി ആ വീടുണർന്നു തന്നെ ഇരുന്നു .പിറ്റേന്ന് പൂത്തോട്ടയിലുള്ള തങ്കച്ചൻ അങ്കിളിനെ കാണാൻ അവർ പോയി ..തങ്കച്ചൻ അങ്കിളും സിസിലി ആന്റിയും അവരെ സ്വീകരിച്ചിരുത്തി ….
ലിന്റോ മോനെ …എവിടം വരെയായി പഠിത്തം
ഫൈനൽ എക്സാം പ്രെപറേഷൻ തൊടങ്ങാറായി അങ്കിളേ ….
നന്നായിട്ട് പേടിച്ചോണം എല്ലാവരും
അങ്കിൾ ലീവാണോ
എനിക്ക് ട്രാൻസ്ഫർ ആണ് മോനെ
എങ്ങോട്ടാ …..അങ്കിളേ
ത്രിശൂർ ….
ഇവൻ കൊടകര ആണ് അങ്കിളേ …..വൈശാഖിനെ നോക്കി ലിന്റോ
ആണോ ….എന്താവശ്യമുണ്ടെങ്കിലും പറഞ്ഞോ
ശരി അങ്കിളേ …..
ഇവന്റെ പെങ്ങളുടെ കല്യാണം നോക്കുന്നുണ്ട് ശരിയായാൽ പറയാം അങ്കിൾ വന്നേക്കണം അല്ലേടാ വൈശാഖെ
ആണോ …..എന്ന കല്യാണം
അയ്യോ അങ്കിളേ പെണ്ണ് കണ്ടു പോയിട്ടേ ഉള്ളു ഒന്നും തീരുമാനിച്ചില്ല ….
ശരിയാകും മോനെ …..മോൻ പറഞ്ഞാമതി ഫ്രീ ആണെങ്കിൽ ഞങ്ങൾ വരാം
അതങ്കിൽ മുൻകൂർ ജാമ്യം എടുത്തതാണല്ലോ
അതെന്നാടാ ……ലിന്റോ
ഫ്രീ ആണെങ്കിൽ …എന്ന് പറഞ്ഞതോണ്ട് പറഞ്ഞതാണേ …..
നീ ആള് കോള്ളാലോട ….നിനക്ക് എഞ്ചിനീറിങ് അല്ലായിരുന്നു ലോ ആയിരുന്നു ബെസ്‌റ് …
വാ മക്കളെ കാപ്പി കുടിക്കാം …സിസിലി ആന്റി അകത്തുനിന്നും വന്നു അവരെ വിളിച്ചു ..
സിസിലി നൽകിയ പലഹാരങ്ങളും കാപ്പിയും കുടിച്ചു അവർ അവിടെനിന്നും ഇറങ്ങി ..വരുന്ന വഴി ഹിൽ പാലസിലും കയറി ..രണ്ടു ദിവസം പെട്ടന്ന് പോയി മൂനാം നാൾ പാക്കിങ് കഴിച്ചു ലിന്റോ മമ്മിയോടും ഡാഡിയോടും യാത്ര പറഞ്ഞിറങ്ങി .4 പേരെയും അവർ അനുഗ്രഹിച്ചു യാത്രയാക്കി ..കാറുമെടുത്തു അവർ ആലുവയിലെ ജംഷീറിന്റെ വീട്ടിലെത്തി അവരെ കാര്യമായി സ്വീകരിക്കാൻ തിരക്കുള്ള ഡോക്ടർ ദമ്പതികൾക്കായില്ല അവർക്കതിൽ പരിഭവവുമില്ല .വൈകിട്ടോട്ടെ ബേസിലിന്റെ വീട്ടിൽ എത്തി .അമ്മയോടൊപ്പം അവർ രാത്രി ചിലവഴിച്ചു …വിശേഷങ്ങൾ പങ്കു വച്ചു .പിറ്റേന്ന് ഉച്ചയൂണും കഴിഞ്ഞു അവർ ഉളിക്കലിൽ വൈശാഖിന്റെ വീട്ടിലേക്കു തിരിച്ചു …ഏഴാറ്റുമുഖത്തൊന്നു കയറി പ്രകൃതി ബാംഗി ആസ്വദിക്കാനും മറന്നില്ല അതിരപ്പള്ളിയേക്കാൾ സുന്ദരി ഏഴാറ്റുമുഖം ആണെന്നാണ് ഇവരുടെ പക്ഷം …വൈകിട്ടോടെ അവർ വൈശാഖിന്റെ വീട്ടിലെത്തി ..മറ്റേതു വീട്ടിൽ കിട്ടുന്നതിനേക്കാളും സ്നേഹവും കരുതലും അവർ അവിടെ നിന്നുമാണ് അനുഭവിക്കാറ് .ചെറിയ വീടാണെങ്കിലും അതിനകത്തെ മനസ്സുകളുടെ വലുപ്പം വളരെ വലുതായിരുന്നു .
അവർക്കേറ്റവും പ്രിയപ്പെട്ട കപ്പ പുഴുക്കും കാന്താരി ചമ്മന്തിയും …പ്രകൃതിയുടെ തനതായ രുചിക്കൂട്ട് അവർ ആസ്വദിച്ചു കഴിച്ചു .വിശേഷങ്ങൾ ഓരോന്നായി അവർ ചോദിച്ചറിഞ്ഞു .മറ്റെല്ലാ വീട്ടിലും
എല്ലാവർക്കും തിരക്കാണ് .ഇവടെ അങ്ങനല്ല സമയം വേണ്ടുവോളമുണ്ട് .അവരോടു സംസാരിക്കാൻ അവരോടൊത്തു നടക്കാൻ അവരിൽ ഒരാളാകാൻ ….അതായിരിക്കും അവർക്ക് മറ്റുവീടുകളേക്കാൾ ഇ വീടിനോട് പ്രിയം കൂടുതൽ
വിദ്യേ ..പയ്യൻ എങ്ങനെ….. ലിന്റോ അവളോട് തിരക്കി
കൊഴപ്പമില്ല ചേട്ടാ
നിനക്ക് നല്ലോണം ഇഷ്ടപ്പെട്ടെങ്കിൽ മാത്രം സമ്മതിച്ചാമതി കേട്ടോ
അവൾ ചിരിച്ചു കൊണ്ട് തലയാട്ടി
സുഹൃത്തിന്റെ അനുജത്തിയെ മറ്റൊരു കണ്ണോടുകൂടി അവരാരും നോക്കിയിട്ടില്ല .പക്ഷെ അവളുടെ സൗന്ദര്യം അടക്കം വിനയം …പ്രത്യേകിച്ച് അവളിലെ പുഞ്ചിരി ….വൈശാഖിന്റെ അമ്മയുടെ മുഖത്തെ പുഞ്ചിരി അതേപോലെ വിദ്യക്കും കിട്ടിയിട്ടുണ്ട് അതെല്ലാം ലിന്റോക് ഒരുപാടിഷ്ടമായിരുന്നു .മോശമായി ഒരു വാക്കോ നോട്ടമോ അവൻ അവൾക്കു നേരെ പ്രയോഗിച്ചില്ല .അവന് തോന്നിയ ഇഷ്ടം മറ്റാരോടും
അവൻ പങ്കുവച്ചില്ല ..
അതവനിൽ അവന്റെ മനസ്സിന്റെ ആഴങ്ങളിൽ വച്ച് അവൻ താലോലിച്ചു ..വിദ്യയുടെ അവരോടുള്ള സമീപനവും അങ്ങനെ തന്നെയായിരുന്നു .ഏട്ടനോട് കാണിക്കുന്ന അതെ ബഹുമാനവും സ്നേഹവും അവൾ അവരോടും പുലർത്തി
രാത്രിയിൽ തറയിൽ പായ വിരിച്ചു അവർ കിടന്നു .മറ്റെവിടെ കിടന്നാലും അനുഭവിക്കാത്ത സുഖവും സംരക്ഷണവും അവർക്കനുഭവപ്പെട്ടു .പരുക്കനിട്ട തറയിൽ കിടന്നിട്ടും അവർക്ക് അസ്വസ്ഥതയോ വേദനയോ അനുഭവപെട്ടില്ല .പട്ടുമെത്തയിൽ കിടന്നുറങ്ങേണ്ട കുട്ടികൾ വെറും തറയിൽ പായ വിരിച്ചു കിടക്കുന്നതിനോട് ആ വീട്ടിലുള്ളവർക്കു ആദ്യം സങ്കടമായിരുന്നു …
പോകെ പോകെ അവരുടെ പെരുമാറ്റത്തിൽ നിന്നും അവരത് ഇഷ്ടപെടുന്നു എന്ന തിരിച്ചറിവ് അവിടെ ഉള്ളവരിൽ അവരിലെ സങ്കടം അകറ്റി .ഒരു മനസ്സും 4 ഉടലുമായി ആ സുഹൃത്തുക്കൾ കെട്ടിപുണർന്നുറങ്ങി .മകന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ളത് അവന്റെ സുഹൃത്തുക്കൾ ആണെന്ന് ആ മാതാപിതാക്കൾ തിരിച്ചറിഞ്ഞു ..അതിൽ ഏറ്റവുമധികം സന്തോഷിച്ചതും അവർ തന്നെ .വെളുപ്പിനെ തന്നെ അവർ എഴുനേറ്റു .തണുപ്പുള്ള പുലരിയിൽ മൂടൽ മഞ്ഞിന്റെ കുളിരാസ്വതിച്ചു അവർ നാലുപേരും ‘അമ്മ നൽകിയ ആവി പറക്കുന്ന കട്ടൻ ചായ മോത്തി കുടിച്ചു …വീടിന്റെ അടുത്തുള്ള വെള്ള ചാട്ടത്തിൽ മതിവരുവോളം അവർ കുളിച്ചു തിമിർത്തു .വയറു നിറയെ ചപ്പാത്തിയും ഇഷ്ടുവും കഴിച്ചു എല്ലാത്തിനും പ്രത്യേക രുചി ആയിരുന്നു .അവരുടെ ആഗമനം കാരണം വൈശാഖിന്റെ അച്ഛൻ പണിക്കു പോയില്ല .വിദ്യയും അവധി എടുത്തു .കുത്തരി ചോറും ചേമ്പിൻ താളുകൊണ്ടുള്ള കറിയും .കാശുകൊടുത്ത പോലും അന്യം നിന്നുപോയ ഇതുപോലുള്ള കറികൾ ലഭിക്കില്ല .ആസ്വദിച്ചു കഴിച്ചു അവർ എല്ലാവരും .ഉളിക്കലില്ലെ മല നിരകളിലേക്കു അവർ ഇറങ്ങി റബറും മരങ്ങളും നിറഞ്ഞ മലകൾ ഉരുണ്ട പാറകളും കൂറ്റൻ മരങ്ങളും ..സിനിമയ്ക്കു ലൊകേഷൻ ആക്കാൻ പറ്റിയ സ്ഥലം ..എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് മാത്രം .വളരെ അധികം സമയം അവർ അവിടെ ചിലവഴിച്ചു .മനസ്സ് കുളിരുന്ന കാഴ്ചകൾ വേണ്ടുവോളം കണ്ടു അവർ വീട്ടിലേക്ക് തിരികെ എത്തി ..
വൈകിട്ട് ചായയും കുടിച്ചിരിക്കുമ്പോളാണ് ആ ഫോൺ കാൾ വന്നത് .വിദ്യയുടെ ചെറുക്കന്റെ കാൾ ..അവർക്ക് പെണ്ണിനെ ഇഷ്ടമായി ..പൊന്നോ പണമോ വേണ്ട .മറ്റു കാര്യങ്ങളിലേക്ക് എത്രയും പെട്ടന്ന് കടക്കണം എന്ന് മാത്രം ..അച്ഛന്റെ മുഖത്ത് സന്തോഷവും ഒപ്പം ഭീതിയും കലർന്ന ഭാവം ..
അച്ഛാ എന്ന പറ്റി ……ലിന്റോ കാര്യം തിരക്കി
അവർക്ക് മോളെ ഇഷ്ടമായെന്ന്
അത് പിന്നെ ഇവളെ ആർക്കാ ഇഷ്ടമാവാത്തെ …
അവര് കാര്യങ്ങൾ പെട്ടന്ന് നടത്തണം എന്ന പറയുന്നേ …
നടത്താം …..അല്ലേടാ വൈശാഖെ …
നടത്താം എന്ന് വെറുതെ പറഞ്ഞ പോരല്ലോ മോനെ ഒരുപാടു കാശുവേണ്ടേ ..കാര്യം അവരൊന്നും ആവശ്യപ്പെട്ടില്ല എന്ന് വച്ച് വെറും കയ്യോടെ ഇവളെ ഇറക്കി വിടാൻ ഒക്കോ …ഇച്ചിരി സാവകാശം
കിട്ടിയിരുന്നേൽ …
അതൊന്നും അച്ഛൻ ഓർക്കണ്ട …ഞങ്ങളില്ലേ …
മോനെ നിങ്ങളുണ്ടാകും എന്നെനിക്കറിയാം ….പക്ഷെ ഇത് കുറച്ചൊന്നും പോരാ
എന്തായാലും നമുക്ക് സമ്മതമാണെന്ന് അച്ഛൻ പറ …..
അത് വേണോ മോനെ …
അച്ഛൻ ദൈര്യമായിട്ടു പറഞ്ഞോ …പിന്നെ കല്യാണം ഞങ്ങടെ പരീക്ഷ കഴിഞ്ഞേ പറ്റൂ ….
അതുപിന്നെ അങ്ങനല്ലേ നടത്തു …..
എന്ന അച്ഛൻ അവരെ വിളിച്ചു കാര്യം പറ …എന്ന അങ്ങോട്ട് ചെല്ലണ്ടെന്നു ചോദിക്ക് …
ഹമ് …ചോദിക്കാം
വൈശാഖിന്റെ അച്ഛൻ ഫോൺ എടുത്തു ചെറുക്കൻ വീട്ടുകാരെ വിളിച്ചു ..ലിന്റോ പകർന്നു നൽകിയ ധൈര്യത്തിൽ കല്യാണത്തിന് സമ്മതമാണെന്ന് പറയാൻ തന്നെ പുള്ളിക്കാരൻ തീരുമാനിച്ചു …
ഹലോ …ഞാൻ വിദ്യേടെ അച്ഛനാ ….
അച്ഛാ ഞാൻ ശ്രീകുമാറ ….(വിദയുടെ പ്രതിശ്രുത വരന്റെ പേരാണ് ശ്രീകുമാർ )
അഹ് മോനെ ഞങ്ങൾ എന്ന അങ്ങോട്ട് വരണ്ടേ …
എന്നായാലും കുഴപ്പമില്ല ….
മോനെ ..വൈശാഖിന്റെ പരീക്ഷ കഴിഞ്ഞേ കല്യാണം നടത്താൻ ഒക്കു
അത് മതി …അതിനുമുൻപ് നിശ്ചയം നടത്താലോ
ആഹ് നടത്താം …
അപ്പൊ എന്ന ഇങ്ങോട്ടു വരുന്നേ
ഞാൻ ബന്ധുക്കളോടൊന്നും പറഞ്ഞില്ല ..അവരുടെ സൗകര്യം നോക്കി ഒരു ദിവസം പറയാം
അങ്ങനാട്ടെ …
എന്ന ശരി മോനെ
ആഹ് ശരി അച്ഛാ ….
ഫോൺ കട്ട് ചെയ്തു അയാൾ ദീർഗമായി നിശ്വസിച്ചു …കല്യാണത്തിന് സമ്മതം അറിയിക്കേം ചെയ്തു കയ്യിലാണെ കാശുമില്ല ..എന്ത് ചെയ്യും എന്നോർത്തുനിന്നു പാവം ആ മനുഷ്യൻ …
അളിയാ നമുക്കിറങ്ങണ്ടേ സമയം വൈകി …..
ഇന്ന് തന്നെ പോണോ മോനെ ….നാളെ വെളുപ്പിനെ പോയാൽ പോരെ
അല്ലമ്മ ….പോണം …ഇനി കളയാൻ സമയമില്ല ഒത്തിരി പഠിക്കാനുണ്ട് ..
എന്ന അങ്ങനാട്ടെ …..മക്കളെ
വൈശാഖെ പോയി പാക് ചെയ്യടാ ….