ഞാൻ എന്ത് പറയാൻ ….ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും യോഗ്യത ഇല്ലാത്ത കാര്യമാണ് സാർ ഇപ്പോൾ
പറഞ്ഞത് …..
അവന് അവളെ ഇഷ്ടമാണ് …..അവന്റെ ഇഷ്ടങ്ങളാണ് ഞങ്ങൾക്ക് വലുത് ….
ഒന്നും തിരിച്ചു പറയാൻ കഴിയാതെ അയാൾ തരിച്ചു നിന്നു ……
അളിയാ പോലീസ് എത്തീട്ടുണ്ട് …..മണ്ഡപത്തിന്റെ മുഴുവൻ ഡോറും അടക്കാൻ പറ ….ഒരെണ്ണവും മിസ്സകരുത്
വർഗീസ് ലിന്റോയുടെ അടുത്തേക്ക് ചെന്നു ….
എന്താ ഡാഡി …
മോനെ പോലീസ് എത്തീട്ടുണ്ട് ….ഇതിന്റെ മുഴുവൻ ഡോറും ലോക്ക് ചെയ്യ് …അവരുടെ കൂടെ വന്ന പെണ്ണുങ്ങൾ ഡ്രസിങ് റൂമിലുണ്ടെങ്കിൽ എല്ലാത്തിനേം ഹാളിലേക്ക് കൊണ്ട് വാ ഒരെണ്ണവും ഇവിടുന്നു പോകരുത് …..
ഓക്കേ ഡാഡി ….വാടാ ലിന്റോ കൂട്ടുകാരെയും കൂട്ടി ഡ്രസിങ് റൂമിലേക്കെത്തി ….
മമ്മി നമ്മുടെ കൂടെ ഉള്ളവർ മാത്രം ഇവടെ നിക്കട്ടെ ….പിന്നെ വിദ്യയോട് കാര്യങ്ങൾ പറ അവൾക്കു സമ്മതമാണോ എന്നും ചോദിക്ക് ..ചെറുക്കന്റെ കൂടെ ആരെങ്കിലും വന്നിട്ടിട്ടുണ്ടോ ഇവിടെ ….
രണ്ടു തടിച്ച പെണ്ണുങ്ങൾ ….ചെറുക്കന്റെ പെങ്ങന്മാർ ആണെന്ന് പറഞ്ഞവർ അവിടെ ഉണ്ടായിരുന്നു ….കുറച്ചു നേരമായി അവർ ബഹളം വച്ചോണ്ടിരിക്കയിരുന്നു
അതുങ്ങളെ ഇങ്ങു വിളിച്ചേ ……
റോസിലി ചെറുക്കന്റെ പെങ്ങന്മാരെന്നു പറഞ്ഞവരെ കൂട്ടി പുറത്തേക്കു വന്നു …
മോനെ ഇവര …
ചേച്ചിമാര് രണ്ടാളും എന്റെ കൂടെ വന്നേ …..ലിന്റോ അവരെയും കൂട്ടി ഹാളിലേക്ക് പോയി ….
ഹാളിന്റെ ഡോർ അകത്തുനിന്നും കുറ്റി ഇട്ടു കല്യാണത്തിന് വന്നവരെ എല്ലാവരെയും ഹാളിലേക്ക് വിളിച്ചു മെയിൻ ഡോറിലൂടെ si യും പോലീസ് കാരും അകത്തേക്ക് പ്രവേശിച്ചു .കുറച്ചു പോലീസ് കാരെ പുറത്തും നിർത്തി …തങ്കച്ചൻ അകത്തേക്ക് കയറി …
ശ്രീകുമാറെ ….ഒന്നിങ്ങു വന്നേ …
മണ്ഡപത്തിൽ ഇരുന്ന ശ്രീകുമാർ പതുക്കെ എണീറ്റിരുന്നു ..രക്ഷപെടാൻ എന്തെങ്കിലും പഴുതുണ്ടോ എന്ന് അയാൾ നോക്കി ..എല്ലാ ഡോറും അടച്ചിരുന്നു .മുൻവശത്താണെങ്കിൽ പോലീസും ആളുകളും ….അയാൾ പതുക്കെ തങ്കച്ചന്റെ അടുത്തേക്ക് നടന്നു ….
മണ്ഡപത്തിൽ കല്യാണം കൂടാൻ വന്നവർക്കൊന്നും കാര്യം മനസ്സിലായില്ല ..ഓരോ മുഖത്തും ആശ്ചര്യഭാവം പതിയെ ഉള്ള കുശുകുശുക്കലും അടക്കത്തിലുള്ള സംസാരവും ഒഴിച്ചാൽ കല്യാണ മണ്ഡപം തികച്ചും നിശബ്ദം ….
ശ്രീകുമാർ പതിയെ തങ്കച്ചന്റെ അടുത്തെത്തി ……
ആഹ് ശ്രീകുമാരേ കൂടെ വന്നവരെ കൂട്ടി അങ്ങോട്ട് മാറി നിന്നെ …..
ശ്രീകുമാർ അനങ്ങാതെ അവിടത്തന്നെ നിന്നു …..
പെണ്ണിന്റെ കൂടെ വന്നവർ എല്ലാവരും ഇടത്തോട്ടു നിക്കണം ..ചെറുക്കന്റെ കൂടെ വന്നവർ വലത്തോട്ടും si ഹാളിന്റെ മുൻവശത്തു മധ്യ ഭാഗത്തായി നിന്നുകൊണ്ട് ആജ്ഞപിച്ചു …പെൺവീട്ടുകാർ അപ്പോൾ തന്നെ ഇടത്തോട്ട് മാറാൻ തുടങ്ങി …വലതുവശത് 10 പേരോളം ഉണ്ടായിരുന്നു …
si അവർക്കരുകിലേക്കു നടന്നു …..
നിങ്ങളൊക്കെ പയ്യന്റെ ആരാ …
ഞങ്ങൾ ആരുമല്ല സാറെ ….അയല്പക്കത്തുള്ളവരാ …കല്യാണം ക്ഷണിച്ചതോണ്ട് വന്നതാ ….
ഹമ് …..നിങ്ങൾ ഇത്ര പേരെ വന്നിട്ടുള്ളോ ചെറുക്കൻ ഭാഗത്തുനിന്നും ….
അല്ല സാറെ ….വേറെയും ആളുകളുണ്ട് …..
എനിക്ക് പണി ഉണ്ടാക്കാതെ മര്യാദക്ക് ഇങ്ങോട്ടു മാറി നിന്നോ ….si തനി സ്വരൂപം പുറത്തെടുക്കാൻ തുടങ്ങി …
തങ്കച്ചൻ …വൈശാഖിനെയും അച്ഛനെയും അടുത്തേക്ക് വിളിച്ചു ….നിങ്ങള് ക്ഷണിക്കാതെ വന്ന ആരെങ്കിലുമുണ്ടൊന്നു നോക്കിക്കേ …..
അപ്പോളേക്കും രണ്ടു ചെറുപ്പക്കാർ മുന്പോട്ടു വന്നു …..
നീയൊക്കെ ഇവന്റെ ആരാടാ ……
സാറെ ഞങൾ ആരുടേയും ആളുകളല്ല …..ഭക്ഷണം കഴിക്കാൻ കയറിയതാ ….
വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ നടക്കുന്നവർ ….അങ്ങോട്ട് മാറി നിക്കട …രണ്ടിനെയും si മാറ്റിനിർത്തി
വൈശാഖും അച്ഛനും ആളുകൾക്കിടയിൽ തിരച്ചിൽ നടത്തി ….12 ആളുകൾ അവർ ക്ഷണിക്കാത്തവരായി ഉണ്ടായിരുന്നു ….അവരെ si വലത്തോട്ട് മാറ്റി നിർത്തി …മണ്ഡപത്തിൽ സ്റ്റേജിലുണ്ടായിരുന്ന ശ്രീകുമാറിന്റെ അച്ഛനും അമ്മയും കൂട്ടുകാരനും അവന്റെ പെങ്ങന്മാരെയും അയല്പക്കത്തുള്ളവരെയും വലത്തേ സൈഡിലേക്ക് മാറ്റി നിർത്തി …..
തങ്കച്ചൻ ശ്രീകുമാറിന്റെ അടുത്തേക്ക് വന്നു ….
ശ്രീകുമാർ …..ഇത് നിന്റെ എത്രാമത്തെ കല്യാണമാട …..നിന്റെ കല്യാണ പരുപാടി ഞാൻ തീർത്തു തരാം …
നീയെന്താടാ ….ശ്രീകുമാറിന്റെ അച്ഛന്റെ അടുത്തേക്ക് നീങ്ങി തങ്കച്ചൻ …..
നീയോ ….അമ്മയോടും ചോദിച്ചു ….
മറുപടി ആരിൽ നിന്നും കിട്ടിയില്ല ……
ആ സുരേഷേ ഇവൻ മാരെ സ്റ്റേഷനിലേക്ക് കൊണ്ടൊക്കോ ….ഒരു സ്റ്റെമെന്റ്റ് എഴുതിവാങ്ങി ഡീറ്റെയിൽസ് എടുത്തിട്ട് അയല്പക്കകാരെ വിട്ടേക്ക് ….
ഓക്കേ സർ …
സർ ഇവന്മാരോ …..കല്യാണം വിളിക്കാതെ വന്നവരെ ചൂണ്ടി si …
അവന്മാരുടെ അഡ്രെസ്സ് എഴുതി വാങ്ങിയെരെ ……അവര് കല്യാണം കൂടി ഭക്ഷണം കഴിച്ചേ പോകുന്നുള്ളൂ ….
ഇതിലും വലിയൊരു നാറ്റം അവന്മാർക്ക് കിട്ടാനില്ല ….
കല്യാണ ചെറുക്കനെയും ബന്ധുക്കളെയും si സ്റ്റേഷനിലേക്ക് കൊണ്ട് പോയി …മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നിരുന്നാലും രണ്ടു പൊലീസുകാരെ അവിടെ നിർത്തുകയും ചെയ്തു ….
വർഗ്ഗീസച്ചായൻ സ്റ്റേജിലേക്ക് കയറി …കൂടെ വൈശാഖിന്റെ അച്ഛനും ഉണ്ടായിരുന്നു ….
കല്യാണത്തിന് ക്ഷണം സ്വീകരിച്ചു വന്ന എല്ലാവര്ക്കും അസൗകര്യം നേരിടേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു ..കല്യാണം മുടങ്ങിയിട്ടൊന്നുമില്ല …എന്റെ മകൻ ലിന്റോ ഈ നിൽക്കുന്ന വേലായുധൻ ചേട്ടന്റെ മകൾ വിദ്യയെ വിവാഹം ചെയ്യും …അല്പം നേരം ക്ഷമയോടെ ഇരുന്നു ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണം …..
ആളുകൾക്കിടയിൽ പല തരം സംസാരം ഉയർന്നു .നിശബ്തമായിരുന്ന മണ്ഡപം വീണ്ടും ശബ്‌ദമുഖരിതമായി …
നാട്ടിലെ പ്രമാണി എന്ന് തോന്നിക്കുന്ന ഒരാൾ വർഗീസച്ചായന്റെ അടുക്കൽ വന്നു ….
നിങ്ങള് വേറെ ജാതിയല്ലേ …..
അതിനെന്താ …..