പേടിക്കണ്ട വിവാഹം മുടങ്ങുകയൊന്നുമില്ല …..3

വിദ്യ വന്നിട്ടുള്ള ആദ്യത്തെ ഭക്ഷണം ഒട്ടും കുറച്ചില്ല കുണ്ടനൂരുള്ള ക്രൗൺ പ്ലാസയിൽ വച്ചായിരുന്നു അവരുടെ ഡിന്നർ .5 സ്റ്റാർ ഹോട്ടൽ എന്നൊക്കെ വിദ്യക്ക് കേട്ടറിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത് ..ആദ്യമായി അവിടെ ചെന്നപ്പോൾ വല്ലാത്തൊരു ഭീതി അവൾക്കനുഭവപ്പെട്ടു .എങ്ങനെ ഇവിടെ പെരുമാറണം എന്ന് പോലും അവൾക്കറിയില്ലായിരുന്നു .അവളുടെ മനസിന്റെ അവസ്ഥ ലിന്റോക്ക് പെട്ടന്ന് തന്നെ മനസിലായി

താൻ പേടിക്കണ്ടടൊ ഇതത്ര വലിയകാര്യമൊന്നുമല്ല ….തനിക്ക് ഇഷ്ടമുള്ളത് കഴിച്ചാമതി ….

എന്താ മോനെ …..റോസിലി കാര്യം തിരക്കി

ഒന്നുല്ല മമ്മി ….

ഓർഡർ ചെയ്ത ഭക്ഷണം അവർക്കുമുന്നിൽ നിരത്തി ..പലതും എന്താണെന്നു പോലും വിദ്യക്ക് മനസിലായില്ല …ലിന്റോ ഓരോന്നും അവളെ പറഞ്ഞു മനസിലാക്കി .വളരെ കുറച്ചു മാത്രമേ അവൾ

കഴിച്ചുള്ളൂ പലതിന്റെയും രുചി അവൾക്കിഷ്ടപെട്ടില്ല .വീട്ടിലെ ഭക്ഷണം തന്നെയാണ് നല്ലതെന്നു അവൾക്കു തോന്നി .ഭക്ഷണ ശേഷം അവർ വീട്ടിൽ തിരിച്ചെത്തി 11 മണിയോടെ റോസിലിയും സിസിലിയും വിദ്യയെ മണിയറയിലാക്കി…

മണിയറയിൽ ലിന്റോ അവൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു നേരത്തെ അണിഞ്ഞ മിഡിയും ടോപ്പും മാറ്റി ചുവന്ന പട്ടു സാരിയാണ് അവളുടെ വേഷം .കയ്യിൽ പാൽ ഗ്ലാസുമായി അവൾ പതിയെ നാണം തുടിക്കുന്ന മുഖവുമായി ലിന്റോയുടെ അടുത്തേക്ക് അടിവച്ചു നടന്നു .ബെഡിൽ അവൾക്കായി കാത്തിരുന്ന ലിന്റോ എഴുനേറ്റു അവൽക്കരികിലേക്കു വന്നു .കയ്യിലെ പാൽ ഗ്ലാസ് അവളിൽ നിന്നും വാങ്ങി മേശയുടെ മുകളിൽ വച്ച് അവൻ അവളെ ബെഡ്‌ഡിലിരുത്തി ..

താനെന്താടോ ഒന്നും മിണ്ടാതെ ഇരിക്കണേ …..

അവൾ മറുപടി ഒന്നും പറഞ്ഞില്ല …

എന്റെ വിദ്ധ്യേ നമ്മൾ ആദ്യമായി കാണുകയൊന്നും അല്ലല്ലോ നീയിങ്ങനെ മിണ്ടാതിരുന്നാൽ എങ്ങനെയാ

അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി അവൾ പുഞ്ചിരിച്ചു ..

കർത്താവെ കാത്തു ഒന്ന് ചിരിച്ചല്ലോ ….

അവളിലെ ചിരിക്ക് അല്പം കൂടി തെളിച്ചം വന്നപോലെ അവനു തോന്നി …..

അല്ല ഇതെന്താ സാരി ….നേരത്തെ ഉണ്ടായിരുന്ന ഡ്രസ്സ് മതിയായിരുന്നു

മമ്മി പറഞ്ഞതാ ….ആദ്യമായി മണിയറയിൽ വച്ച് അവൾ അവനോടു സംസാരിച്ചു

മമ്മി എന്ത് പറഞ്ഞു

ഇതുടുക്കാൻ ….

അതെന്തിനാ …

അതിവിടുത്തെ ആചാരമാണ് ….

എന്താച്ചാരം …

പുതുപ്പെണ്ണ് ഇത് ഉടുത്തൊണ്ടാണ് ആദ്യ ദിവസം ……അവൾ മുഴുമിപ്പിച്ചില്ല …

ആദ്യ ദിവസോ …..നീ എന്തൊക്ക്യാ പറയുന്നേ

എങ്ങനെ പറയും എന്ന് അറിയാതെ അവൾ വിയർക്കാൻ തുടങ്ങി …..

പറയടോ മമ്മി എന്താ പറഞ്ഞെ

അത് …..ഞാനെങ്ങനെ പറയും ..

നിനക്കെന്നോട് പറയാൻ കഴിയാത്ത എന്ത് കാര്യമാ ഉള്ളെ …നീ പറ

അതെ …ആദ്യത്തെ രാത്രി ഇത് ഉടുക്കണം അങ്ങനാണത്രെ

അവൻ അവളെ നോക്കി ചിരിച്ചു ….നിനക്കിത്ര നാണമാണോ

അവൾ മുഖം കയ്യുകൊണ്ട് മറച്ചു …

അവൻ അവളുടെ കയ്യ് മെല്ലെ മുഖത്തുനിന്നും മാറ്റി അവളുടെ മുഖത്തേക്കു തന്നെ നോക്കി ….

മറച്ചു വെക്കല്ലേ പൊന്നെ ഞാനൊന്നു കണ്ടോട്ടെ കണ്ണുനിറച്ചും

അവൾ പുഞ്ചിരി തൂകി അവനെ നോക്കി

നീ വാ നമുക്ക് കിടന്നോണ്ടു സംസാരിക്കാം …അവൻ അവളെ പതിയെ കട്ടിലിലേക്ക് കയറ്റി കിടത്തി അവൾക്കു അഭിമുഖമായി അവനും അവളുടെ കൂടെ കിടന്നു ചെരിഞ്ഞു കിടന്നു മുഖാമുഖം നോക്കി അവർ ഇരുവരും

തനിക്കി വീട് ഇഷ്ടായോ

ഹമ് അവൾ പതിയെ മൂളി

വീട്ടിലുള്ളവരെയോ

ഹമ്

നിനക്കി മൂളൽ മാത്രേ ഉള്ളൂ ….വീട്ടി വച്ച് വാ കൂടാറില്ലല്ലോ

അവൾ അവനെ നോക്കി ചിരിച്ചു

നമ്മൾ വിവാഹം കഴിച്ചെന്നു കരുതി നിനക്കെന്നോടുള്ള സമീപനം മാറ്റേണ്ട ആവശ്യമില്ല ..മാറ്റാനും പാടില്ല

ഹമ്

ദേ പിന്നേം മൂളൽ ..

ഇനി മൂളില്ല

അങ്ങനെ പറ എന്റെ വിദ്യകുട്ടി …

എന്ന ഇനി സാരിടെ കാര്യം പറ

അത് ഞാൻ പറഞ്ഞല്ലോ

എനിക്ക് മനസ്സിലായില്ല മമ്മി പറഞ്ഞപോലെ പറ

മമ്മി പറഞ്ഞു ..ഇത് നമ്മുടെ വീടിന്റെ ഒരു ആചാരമാണ് ഈ സാരി ആദ്യരാത്രി കഴിഞ്ഞാൽ സൂക്ഷിച്ചു എടുത്തു വെക്കണം എന്ന് .ആദ്യരാത്രിയിൽ മാത്രമേ ഈ സാരി ഉപയോഗിക്കാറുള്ളൂ .ഇനി മുതൽ ഞാനാണ് ഈ വീടിന്റെ അവകാശി അടുത്ത അവകാശി വരുന്ന വരെ ഞാൻ ഇത് സൂക്ഷിക്കണം .ഈ സാരി കയ്യ് മാറുന്നതിനൊപ്പം നമ്മുടെ അവകാശവും കഴിഞ്ഞു .അതുകൊണ്ട് ഇത് ഭദ്രമായി വെക്കണം എന്നൊക്കെ പറഞ്ഞു …

ഓഹ് അങ്ങനെ …..അപ്പൊ മമ്മി നിന്നെ അവകാശിയായി വാഴിച്ചതാണ് സാരിത്തന്നിട്ട് ….

പിന്നെ എന്തൊക്കെ പറഞ്ഞു ….

പിന്നെ …അത് ഞാൻ പറയില്ല …

പറയെടോ ….

പിന്നെ ..ഈ സാരി ബെഡിൽ വിരിക്കണം എന്ന് പറഞ്ഞു ….

ആണോ

ഹമ്

എന്ന ഇപ്പൊ തന്നെ വിരിച്ചേക്കാം ….

അയ്യേ … വേണ്ട ചേട്ടാ

താൻ പേടിച്ചോ …ഇപ്പൊ തന്നെ വേണ്ട സമയം ഒരുപാടുണ്ടല്ലോ

തനിക്ക് എവിടെ പോവാനാ ഇഷ്ടം

പോവാനോ

ആടോ ഹണി മൂണിന് ….

എനിക്കങ്ങനെ ഒന്നുല്ല ചേട്ടന്റെ ഇഷ്ടം

നമുക്കു നല്ല സ്ഥലങ്ങൾ നോക്കി പോകാം ….

നിനക്കെന്നെ എന്ന് മുതലാ ഇഷ്ടായത് ….

ആദ്യം കണ്ടപ്പോളേ എനിക്ക് ഇഷ്ടം തോന്നിയിരുന്നു …പിന്നെ കാണുമ്പോളൊക്കെ ഇഷ്ടം കൂടി വന്നു

എന്നിട്ട് നീയെന്താ പറയാഞ്ഞേ

ചേട്ടനെന്താ എന്നോട് പറയാഞ്ഞേ

നീ കൊള്ളാല്ലോ ….

പോ ചേട്ടാ കളിയാക്കാതെ ….

ആ കോന്തനെ എങ്ങാനും കെട്ടിയിരുനെലോ

ഭഗവാനെ ….ഓര്മിപ്പിക്കല്ലേ …ഇപ്പോഴും എന്റെ പേടി മാറിയിട്ടില്ല

തങ്കച്ചൻ അങ്കിൾ വന്നിലായിരുന്നെങ്കിൽ …..

അങ്കിളിനെ കണ്ട് താങ്ക്സ് പറയണം …

പറയാം ….