പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 10

കാറിനുള്ളിലിരുന്ന് വിയർത്തു. തല സ്റ്റെയറിങ്ങിന്‍റെ മുകളിലങ്ങനെ വെച്ചിരുന്നു. പെരുക്കുന്നുണ്ടായിരുന്നു. ആരോ തലയ്ക്കുള്ളിലേക്കിടക്കി ആണികേറ്റിയടിച്ചു പിളർത്തുന്ന പോലെ തോന്നി.നെഞ്ച് കാറ്റ് വീർപ്പിച്ച ബലൂൺ പോലെ വീർത്തു. താങ്ങാൻ വയ്യ!! എങ്ങനെ കാറിനുള്ളിൽ ഞാനെത്തി? തകർന്ന മനസ്സ് പോലെ ശരീരവും ഇല്ലാതായിരുന്നു.

കണ്ട കാഴച്ച.മരവിച്ചു പോയി.ചെറിയമ്മ, എന്റെ അനു, അവരുതേ എന്ന് പ്രാർത്ഥിച്ചു.വയ്യ!! ഓർക്കാൻ വയ്യ!!. ഇരുട്ടുള്ള മൂലയിലേക്ക് തലനീട്ടിയ ഞാൻ ചെറുവെളിച്ചതിൽ തിരിഞ്ഞു നിക്കുന്ന അനുവിനെ കണ്ടതല്ലെ??.. അതേ ഡ്രസ്സ്‌, അതേ ശബ്‌ദം. ഇരുട്ടിലുള്ള കാണാത്തയാമുഖം ‘അപ്പു’… ആ കൈ അനുവിന്റെ ഇടുപ്പിൽ ആയിരുന്നു എന്ന് തോന്നി. “വേണ്ട…, വേണ്ട ” എന്ന് ചെറിയമ്മ എതിർക്കുന്നതിൽ..ശെരിക്ക് എതിർപ്പുണ്ടായിരുന്നോ??.തോന്നുന്നില്ല.ചുംബിക്കയായിരുന്നില്ലേ??

വേണ്ടിയിരുന്നില്ല, ഇവിടേക്ക് വരേണ്ടിയിരുന്നില്ല.ഇതെല്ലാം കാണാതെ പോയേനെ. അവളെ അങ്ങനെ കാണാൻ എനിക്ക് കഴിയുന്നില്ല.ഇത്ര കാലം എന്നെ ഇഷ്ടപെട്ട അവൾക്കെന്നെ ചതിക്കാൻ പറ്റോ??. വെറുമൊരു സ്നേഹം മാത്രം ആണോ എന്നോട്? .ഇത്രക്കെന്നെ തകർക്കാൻ അവൾക്കെങ്ങനെ തോന്നി.

പൊട്ടിക്കരയണം എന്നുണ്ട്. കണ്ണുനീരില്ല.കാലിൽ വന്ന വിറ ഇപ്പോഴും നിക്കുന്നില്ല.

കണ്ട കാഴച്ച ഉള്ള് പൊള്ളിച്ചപ്പോ,പാർക്കിങ്ങിൽ നിന്നും മുരണ്ട അവരുടെ കാറിന്റെ ശബ്‌ദം എന്നെയവിടെന്ന് ഓടിക്കായിരുന്നു. ഭീരു അല്ലെ ഞാൻ സ്വന്തം എന്ന് കരുതിയെ എന്റെ പെണ്ണിനെ തന്നെ മറ്റൊരുത്തന്റെ മുന്നിൽ കണ്ടിട്ട് ഞാൻ ഓടിയില്ലേ?? എന്തിന് വേണ്ടി.. അറിയില്ല. സമനില തെറ്റിയില്ലേ അപ്പോ?? ഇല്ല!!.. ആയുധമൊന്നും കണ്ണിൽ കണ്ടില്ലേ?? ഇല്ല!!.. കണ്ടാലും, എന്നെപോലെ വിഡ്ഢിക്ക് എന്ത് ചെയ്യാൻ പറ്റും. വിറക്കുന്ന കൈക്കും കാലിനും,ഒന്ന് ചലിക്കാനോ,എന്തിന് ഒച്ചവെക്കാൻ, വാ പോലും അനങ്ങിയില്ല.

ഓടി… കാറിന്റെ വെളിച്ചം തെളിഞ്ഞപ്പോ ആരുടേലും കണ്ണിൽ പെടാതെ ഞാൻ ഏതോ കാറിന്‍റെ മറവിലൊളിച്ചു.നീങ്ങിയ വണ്ടിയുടെ മൂളക്കം അകന്നപ്പോ കാറിലേക്ക് ഓടി.കുറേ നേരം ഈ ഇരിപ്പ്.

ഈ നിമിഷം.. ഭൂമിയൊന്ന് തകർന്നു പോയെങ്കിൽ.

ഒന്നും ആലോചിക്കാൻ വയ്യ. മുന്നോട്ടുള്ളത് ഒന്നും കാണാനേ വയ്യ.. ഇനിയും എന്റെ മുന്നിൽ അവൾ വരില്ലേ? ചിരിച്ചു കാണിക്കില്ലേ, സ്നേഹം കാണിക്കില്ലേ..? അതെല്ലാം വിശ്വസിക്കുന്ന പോലെ നിക്കണോ ഞാൻ?.
ഷെറിൻ!! നാലു വർഷം. ഒരു ദയ പോലു മില്ലാതെ ഇല്ലാതെ വിട്ട് പോയില്ലേ?? നാലു വർഷത്തെ ബന്ധം ഒരു ദിവസം കൊണ്ട് അവൾ കാട്ടിത്തന്നു ബീച്ചിൽ മറ്റൊരുത്തനുമായി കെട്ടിപിടിച്ചു നിന്നിട്ട്.എന്നിട്ടും വാലാട്ടുന്ന പട്ടിയെ പോലെ ഞാൻ അവളെ പിന്നാലെ പോയി? അവളുടെ കരുണക്കോ? എച്ചിൽ കിട്ടാൻ. സ്നേഹം കോപ്പ്.

അവൾ ചതിച്ച പോലെ എന്റെ ചെറിയമ്മയും. വാലാട്ടണ്ടേ എനിക്ക്. അവളുടെ എച്ചിലായ സ്നേഹത്തിനു വേണ്ടി. ഏറും, തല്ലും, ചീത്തയും കിട്ടിയാലും, ഇത്തിരി സ്നേഹം കാണിച്ചാൽ ഞാൻ വീണു പോവും..വെറും പട്ടി.

എവിടെയെങ്കിലും പോയങ്ങു ചത്താലോ എന്നുണ്ട്. മുന്നിൽ ഇരുട്ടാണ് ഒന്നും തപ്പി കണ്ടുപിടിക്കാൻ കഴിയുന്നില്ല.

തല പൊക്കി.. കഴുത്തിലൂടെ ഊർന്നു വന്ന വിയർപ്പൊപ്പി. സൈഡിലെ കുപ്പിയെടുത്ത് വെള്ളം വായിലേക്ക് കമഴ്ത്തി. ചൂട് അടങ്ങിയില്ല. വണ്ടി എടുത്തു. പാർക്കിങ്ങിൽ നിന്ന് കര കേറി. വീട്ടിലേക്ക് പോവാം. ശെരിക്കും പോവേണ്ട എന്നുണ്ട്. അവളുടെ അഭിനയം കാണണ്ടി വരും. കോപ്പിലെ സ്നേഹപ്രകടനം.

വണ്ടി കത്തിച്ചു വിട്ടു.വേറെ എവിടേക്കും എനിക്ക് പോവാനില്ല. വീട്ടിലേക്ക് ഓടി കേറി.

“അവളെവിടെ…” ബാക്കിൽ അമ്മ. അവൾ എത്തീട്ടില്ല അപ്പോ. എനിക്ക് മുഖം കൊടുക്കാൻ മടിയായി.ഈ മുഖം കണ്ടാൽ നൂറു ചോദ്യം കാണും.തിരിഞ്ഞു നോക്കിയില്ല..

“അവൾ വരും…” മുന്നിലെ സ്റ്റെപ് കേറി നോക്കാതെ ഞാൻ പറഞ്ഞു. എന്തോ… സങ്കടം വീണ്ടും അടിച്ചു വരുന്നുണ്ട്.. ചുണ്ട് വിറക്കുന്നു. ഇനി അമ്മയുടെ ഒരു ചോദ്യത്തിന് കൂടെ നിന്നാൽ കരഞ്ഞു പോവും.. ചുണ്ട് കടിച്ചു പിടിച്ചു ഞാൻ റൂമിലേക്ക് കേറി വാതിൽ അടച്ചു.പിടി വിട്ടു പോയി. പ്രാന്ത് എടുത്തു. ഒച്ചയില്ലാതെ അലറി.കയ്യിലെയും കാലിലേയും ഞെരമ്പ് മുറുകി. എന്തൊക്കെയോ ചെയ്യണം എന്നുണ്ട്. എല്ലാം അടിച്ചു പൊട്ടിക്കാൻ കൈ തരിച്ചു. അടക്കി നിർത്തി.ബെഡിലേക്ക് വീണു തേങ്ങൽ അടക്കി.

കുന്നോളം സ്നേഹം വാരി തന്നത് കൊല്ലാൻ തന്നെ ആണ്.അല്ലേൽ ഇത്ര കാലം കാണിക്കാത്ത സ്നേഹം അവൾക്കെവിടെ നിന്ന് വന്നു. അതും അനിയൻ എന്ന നിലയിലല്ലാതെ.ഓരോ സംഭവങ്ങൾ മുന്നിലൂടെ ഓടി പോയി… അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് മുതൽ.
ഷെറിനെയും വിഷ്ണുവിനെയും മാളിൽ വെച്ചു കാണുന്നതിന് മുന്നേ അവൾ എന്തോ എന്നോട് പറഞ്ഞിരുന്നു.. ഇത്രകാലം അവളെ വിഷമിപ്പിച്ചതിന് ഒരു സമ്മാനം തരുന്നുണ്ട് എന്ന്. അപ്പോ അവൾ അറിഞ്ഞു കൊണ്ടാണ് ഇത്രകാലം ഈ നാടകം കളിച്ചത്.സമ്മാനം ഇന്ന് കിട്ടി. ഏറ്റവും നല്ല സമ്മാനം.. കഴിഞ്ഞയാഴച്ച എനിക്കവൾ മുന്നറിയിപ്പ് തന്നില്ലേ? എന്റെ സ്‌നേഹം കാണുമ്പോൾ പേടി ആവുന്നുണ്ടെന്നും, ഒട്ടിയത് പറിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ട് ആണെന്നും. അവൾക്കറിയാം എന്നെ ഇത് അത്രക്ക് തകർക്കുമെന്ന്. അങ്ങനെ തന്നെ ചെയ്തു.അല്ലേലും ചേച്ചിയുടെ മകനെയൊക്കെ ആരേലും സ്നേഹിക്കോ?. വീണ്ടും ഞാൻ പഴയ അവസ്ഥയിലേക്ക് വന്നു.. വിഷ്ണുവിന്റെ ഭാഷയിൽ.. വിരഹഗാനവും കേട്ട് ഏതോ മൂലയിൽ കേറി ചുരുണ്ടു മോങ്ങുന്നുണ്ടാവും എന്ന് പറഞ്ഞത് എത്ര ശെരിയാണ്.

എല്ലാം ഒരു സ്വപ്നം ആയിരുന്നെങ്കിൽ എന്ന് തോന്നി പോവുന്നു.എല്ലാം ഒന്ന് മറന്നു പോയിരുന്നേൽ.

അവൾ വരും അഭീ എന്ന് വിളിച്ചു കെട്ടിപ്പിടിക്കും ,ഉമ്മ വെക്കും, പൊട്ടനായ ഞാൻ നടന്നതെല്ലാം മറക്കാൻ നോക്കും, ഒന്നും അറിയാത്ത പോലെ അഭിനയിക്കും.അവൾ വീണ്ടും അവസരം കിട്ടിയാൽ ഇതുപോലെ പോകും.ചിലപ്പോ എന്റെ മുന്നിൽ വെച്ചും കാണിക്കും. സഹിക്കാൻ പറ്റുമോ എനിക്ക്??. എന്നെ തകർക്കുക എന്നാവുമല്ലോ അവളുടെ ഉദ്ദേശം. പെണ്ണെല്ലാം ഒന്ന് തന്നെ.. ഷെറിനും. അനുപമയും എല്ലാം ഒന്ന് തന്നെ, ഇനിയും വരും പലപേരുകളിൽ. ചെയ്യുന്നതെല്ലാം ഒന്ന് തന്നെ. നാശങ്ങൾ. കണ്ണുതുടച്ചു ബെഡിൽ കടിച്ചു ഞാൻ ശബ്‌ദം വരാതെ കരഞ്ഞു. എത്ര നേരമെന്നറീല്ല.. കണ്ണടഞ്ഞു പോയി.

വാതിലിൽ മുട്ട്…. അരിച്ചെത്തിയ പിറുപിറുക്കുന്ന ശബ്‌ദം…

“അഭീ……” ശബ്‌ദം വന്നു കാതിൽ തറഞ്ഞു. ചെറിയമ്മ.എന്ത് ചെയ്യണം ഞാൻ. തുറക്കാതെ നിക്കണോ. ഒന്നുമറിയാത്തവനെ പോലെ അഭിനയിക്കണോ…

“അഭീ ഡാ…. ഒന്ന് തുറക്ക് നീ ഉറങ്ങിയോ…??.” ശബ്ദത്തിലെ ആ സന്തോഷം. പെട്ടന്ന് എവിടുന്നോ ധൈര്യം വന്നു. കൂടെ ദേഷ്യവും.. നേരത്തെ അത്ര ദേഷ്യത്തോടെ സംസാരിച്ച അവൾക്ക്,ഒരുത്തന്റെ കൂടെ കറങ്ങിയപ്പോ ഇത്ര സന്തോഷം വന്നു ല്ലെ…

ചാടി എഴുന്നേറ്റു.. അവളുടെ തീരുമാനം ഇന്ന് അറിയണം.. ഇനിയും ഒരു കോമാളി ആവാൻ വയ്യ. ഇല്ലേൽ ഞാൻ ഒരു ആണാവാതെ ആവണം. വാതിൽ തുറന്നു..ഇത്തിരി ദേഷ്യം കാട്ടി കൈ രണ്ടും കെട്ടിയുള്ള അവളുടെ നോട്ടം.. അഭിനയം!! എന്തെല്ലാമോ പറയാനുണ്ട്.. ആ മോന്ത നോക്കി പൊട്ടിക്കാനും വിചാരിച്ചിരുന്നു. എന്തോ തടസ്സം..ഞാൻ തല താഴ്ത്തി തിരിഞ്ഞു ബെഡിൽ വന്നിരുന്നു.
“എത്ര വിളിച്ചു പോത്തേ… ഫോൺ എടുത്തൂടെ നിനക്ക്??” ഉള്ളിലേക്ക് കേറി വന്നു എന്റെ മുന്നിൽ അവളുണ്ട്..

ചോദ്യങ്ങൾക്ക് ഒന്നും മറുപടി എനിക്കില്ലായിരുന്നു..

“ഡാ കൊരങ്ങാ ന്താടാ മിണ്ടാത്തെ.. ഓ ഞാൻ ദേഷ്യപ്പെട്ടതിനുള്ള പിണക്കമാണോ??.. ഇന്ന് നല്ല വർക്ക്‌ ണ്ടായിരുന്നു ഡാ… അതാ ഞാൻ “… കുനിഞ്ഞു തല താഴ്ത്തി ഇരിക്കുന്ന എന്റെ താടിയിൽ പിടിച്ചു അവൾ തല പൊക്കിക്കാൻ ഒരു ശ്രമം നടത്തി. എനിക്ക് കലി കേറി. അവളുടെ ഒരു വർക്ക്‌.പല്ലു കടിച്ചു ഞാൻ തല പെട്ടന്ന് പൊക്കി… അവളുടെ മുഖത്തേക്ക് നോക്കി. അവൾ ഞെട്ടി.

“അഭീ ന്താ പറ്റിയെ നിനക്ക്…??” പിന്നോട്ട് ഇത്തിരി മാറിപ്പോയ അവൾ വീണ്ടും ആ കൈ കൊണ്ട് എന്റെ മുഖം തലോടാൻ വന്നു.

“വേണ്ട…” ഒച്ചയിട്ട് ഞാൻ ആ കൈ പിടിച്ചു മാറ്റി.

“അഭീ ഡാ…” പതർച്ചയോടെ അവൾ എന്നെ വീണ്ടും നോക്കി..

ഒന്ന് മാത്രം എനിക്കറിഞ്ഞാൽ മതി.. അവൾ ഇത് സമ്മതിക്കുമോ ഇല്ലയോ എന്ന്…

” ആരാ അപ്പു??”ഉള്ളിൽ നിറയുന്ന വേദനയോടെ ഞാൻ ചോദിച്ചു.. അവൾ ഞെട്ടി .കണ്ണ് കൂർപ്പിച്ചു. എന്നെ പേടിയോടെ നോക്കി. പിന്നെ അതു മറച്ചു..

“എനിക്കറിയില്ല… ആരാ? ” നോക്കാതെയുള്ള അവളുടെ മാറ്റം. ആ കവിൾ വിറക്കുന്നത് കാണാം.

“ചെറിയമ്മ മാളിൽ പോയിരുന്നോ ഇന്ന്…” ഞാൻ വീണ്ടും എടുത്തിട്ടു..

“ഞാൻ ഹോസ്പിറ്റലിൽ…” അവൾ തുടങ്ങിയപ്പോഴേക്ക് ഞാൻ നിർത്താൻ ആംഗ്യം കാട്ടി..മതിയായിരുന്നു തുറന്നു പറയാൻ പോലും ശ്രമിക്കാത്ത അവളോടുള്ള വിശ്വാസം എല്ലാം പോയിരിക്കുന്നു. ചത്തു… ഇന്നത്തോടെ ഞാൻ ചത്തു..

“ന്നെ കോമാളി ആക്കണോ അനൂ??.. സമ്മാനം തരൂന്ന് ചെറിയമ്മ അന്ന് പറഞ്ഞപ്പോ ഇത്രേ കരുതീല്ല… കൊന്നൂടായിരുന്നോ ന്നെ.. പിന്നെ ഒന്നും ഓർമ കാണില്ലല്ലോ…”

നിറഞ്ഞ കണ്ണും. വേദനിക്കുന്ന ഹൃദയവും കാണിക്കാതെ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.കള്ളകണ്ണീർ അവളുടെ മുഖത്തേക്ക് ഒഴുകി..

“അഭീ ഞാൻ…” ന്യായീകരണത്തിനു വാ തുറന്നപ്പോഴേക്ക്.. എനിക്ക് കലി കേറി..

“മിണ്ടരുത്.!!! എനിക്കൊന്നും കേൾക്കണം എന്നില്ല.ഹോസ്പിറ്റൽ മുതൽ ഞാൻ നിന്റെ പിന്നിലുണ്ടായിരുന്നു.. അവസാനം പാർക്കിങ്ങിന്റെ ആ ഇരുണ്ട മൂല വരെ.വേശ്യയേക്കാൾ തരം താഴും എന്ന് കരുതീല്ല ” കൈ ചൂണ്ടി ഞാൻ ആ മുഖം നോക്കി പറഞ്ഞു.. കണ്ണുനിറക്കാൻ അല്ലാതെ അവൾക്കെന്ത് അറിയാം..
“അഭീ ഞാൻ പറയുന്നതൊന്ന് കേൾക്ക്…. അപ്പു നിർബന്തിച്ചപ്പോ ” മുന്നോട്ട് വന്നു എന്റെ കൈ പിടിക്കാൻ നോക്കി അവൾ പറഞ്ഞു.

” ഓഹ് നിർബധിച്ചാൽ അങ്ങ് നിന്ന് കൊടുക്കും ല്ലെ… ഇതായിരുന്നോ നിനക്ക് മുന്നേയും പണി ” പ്രാന്ത് കേറി എനിക്ക്… ഒച്ച വല്ലതെ പൊന്തി..

“അഭീ പ്ലീസ് അമ്മ കേൾക്കും…” അവൾ എന്റെ വായ പൊത്താൻ നോക്കി.

“കേൾക്കട്ടെ .തള്ള കേൾക്കട്ടെ അനിയത്തിയുടെ സൂക്കേട്..കണ്ടവന്മാർക്ക് ഒക്കെ നിന്ന് കൊടുക്കാൻ പോവുന്ന…” പറഞ്ഞു തീർന്നില്ല അവളുടെ കൈ എന്റെ കവിളിൽ നേരിട്ട് പതിഞ്ഞു.

“വേണ്ടാത്തത് പറയരുത്…” വല്ലാത്ത ദേഷ്യം അതിലുണ്ടായിരുന്നു.

“നിന്നെ ഞാൻ തല്ലില്ല കാരണം എനിക്ക് അത്രക്ക് അറപ്പാ നിന്നെ…”

റൂമിന്റെ മുഴക്കി കൊണ്ട് ഞാൻ ആർത്തു പറഞ്ഞപ്പോഴേക്ക്, ചെറിയമ്മ കരഞ്ഞു കൊണ്ട് എന്നെ പൊതിഞ്ഞു..

“അഭീ…അഭീ..പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…. പറ്റിപ്പോയി… അഭീ… ” പിടഞ്ഞു മാറി പുറത്തേക്ക് പോകാൻ നിന്ന എന്നെ വിടാതെ അവൾ പിടിച്ചപ്പോ, കുടഞ്ഞു മാറിക്കൊണ്ട് ഞാൻ വാതിലിനു പുറത്തേക്ക് എത്തി. എവിടേക്കെങ്കിലും ഇപ്പൊ മാറണം എന്ന് തോന്നി.. വിടാതെ വന്നു വീണ്ടും എന്നെ ബലമായി നിർത്തിക്കാൻ അവൾ നോക്കി..

“അഭീ പോവല്ലേ… ഞാൻ പറയണത് ഒന്ന് കേൾക്ക്.. ഞാനും അപ്പുവും ഇത്തിരി കാലം റിലേഷനിൽ ആയിരുന്നു.. വളരെ കുറച്ചു കാലം ” കരഞ്ഞു കൊണ്ട് എന്നെ പിടിക്കുന്ന.. അവളെ ഞാൻ ഉന്തി മാറ്റി… സ്റ്റെപ്പിന്റെ സൈഡിലുള്ള ചുമരിലേക്ക് ചെന്നിടിച്ചു അവൾ നിന്നു.ഇനിയും അവളുടെ കള്ള കഥകൾ കേട്ട് നിൽക്കാൻ എനിക്ക് പറ്റില്ല. അത്രക്ക് ഞാൻ തകർന്നു.

“ഇനിയും ആവാലോ ചെന്ന് കൊടുക്ക്.. കാത്തിരിക്കുന്നുണ്ടാവും ” ഉള്ള ദേഷ്യം എല്ലാം തീർത്തു പറഞ്ഞു തളർന്ന അവളെ വകവെക്കാതെ സ്റ്റെപ്പിലേക്ക് തിരിഞ്ഞപ്പോ മുകളിലേക്ക് കേറി വരുന്ന അമ്മണ്ട്… എന്റെ മുഖത്തേക്ക് നീളുന്ന നോട്ടത്തിൽ… ആ കണ്ണ് നിറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടു കാണും.

“അഭീ…” പുറകിൽ നിന്ന് അനുവിന്റെ വിളി വന്നതും നിന്നു.. അമ്മയെ കണ്ടു കാണും..വിശദീകരണത്തിന് നിൽക്കാൻ ഒന്നും താൽപ്പര്യമില്ല.ഞാൻ താഴേക്ക് ഇറങ്ങി അമ്മയുടെ മുന്നിലെത്തി.
“അമ്മേ…അത്‌..” ആ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോ എന്തോരു വിങ്ങൽ.ചെറിയമ്മയെ ആണ് അമ്മ നോക്കുന്നത്.എന്നെ നോക്കുന്നു കൂടി ഇല്ല..

‘”പറഞ്ഞിരുന്നു ഞാൻ.. ഞങ്ങളുടെ മുന്നിൽ വെച്ചു.. നാടകം കളിക്കരുതെന്ന്. ഞങ്ങളെ ബോധിപ്പിക്കാൻ നിങ്ങൾ തമ്മിൽ സ്നേഹം കാണിക്കരുത് എന്ന്. എത്ര കാലം വേദനിപ്പിച്ചെട അവളെ.. മതിയായില്ലേ നിനക്ക് “” വന്നു വന്നു എന്റെ തോളിൽ ആയി എല്ലാം. അവളുടെ കരച്ചിലിനെ ഇവിടെ വിലയുള്ളു.

“നിങ്ങൾ ശെരിക്കും എന്റെ തള്ള തന്നെ ആണോ…?” പിടിവിട്ടു പോയി. ഇത്രേം തകർന്ന എന്നേക്കാൾ.. അവളുടെ കാര്യങ്ങൾക്ക് മാത്രമാണ് ഇവരെല്ലാ കാലവും നിന്നിട്ടുള്ളത്.. ആ വാക്കുകൾ കേട്ടപ്പോ ദേഷ്യം വന്നു പോയി. അമ്മയുടെ കൈ വന്നു. ആദ്യമായിട്ട് എന്റെ കവിളിൽ. ഒന്നല്ല.. രണ്ടല്ല മൂന്ന് വട്ടം.. നിന്ന് വാങ്ങി.വേദന ഇല്ലായിരുന്നു ഒരു തരം മരവിപ്പ്

“ചോദിക്കണം ഡാ നിന്നെ ഇത്രേ ആക്കിയ ഞങ്ങളോട് തന്നെ ചോദിക്കണം,ഇത്ര കാലം നിന്നെ ഞാൻ തല്ലിയിട്ടില്ല… ഇനീം വയ്യ!! ഞങ്ങൾക്ക് അല്ലെങ്കിലും ഇവൾക്ക് വേണ്ടി എങ്കിലും..ഇവളുടെ കണ്ണ് നിറയുമ്പോൾ തകരുന്നത് എന്റെ ചങ്ക് കൂടെയാ “” അമ്മ കരഞ്ഞു ആ കൈകൾ എന്റെ കോള്ളറിൽ പിടിച്ചു വലിച്ചു. മിണ്ടാൻ വയ്യായിരുന്നു. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു തരം മന്തത.

“ഇറങ്ങിക്കോ നിന്നെ എനിക്ക് ഇനി കാണണം എന്നില്ല…. എന്റെ മുന്നിൽ വന്നു പോവരുത്. എനിക്ക് ഇങ്ങനെ ഒരു മോനില്ല ന്ന് കരുതിക്കോളാം…” വാക്കുകളെല്ലാം എവിടെയൊക്കെ വന്നു കൊണ്ടെന്ന് എനിക്കറിയില്ല.. പിടിച്ചു വലിച്ചു അമ്മ പുറത്തേക്ക് തള്ളിയത് ഓർമ ഉണ്ട്.

കൂടെ” ഇവൾ മതിയെനിക്ക്” എന്ന് പറഞ്ഞതും, ചെറിയമ്മ ഓടി വന്നു അമ്മയെ പിടിച്ചു കരഞ്ഞതും.

അവൾ അവിടെയും വിജയിച്ചു.. എന്നെ ആരുമില്ലാത്തവനാക്കി!! വാതിൽ മുന്നിൽ അടഞ്ഞു.ചെറിയമ്മ ഉള്ളിൽ നിന്ന് ഒച്ചയിടുന്നത് കേട്ടു.. കരയുന്നതും. എന്നെകേൾപ്പിക്കാനാവും എന്റെ കൂടെ നിൽക്കുന്ന പോലെ തോന്നിപ്പിക്കാൻ .

ഒന്നെനിക്ക് മനസ്സിലായി എല്ലാം കഴിഞ്ഞു. ആരും എനിക്കില്ലന്ന്. അച്ഛന് വന്നാലും ഇതേ പറയു. അനുനെ ആണല്ലോ കാര്യം.ശെരിക്കും ഞാൻ അവരുടെ മകൻ തന്നെ ആണോ.. ആയിരിക്കില്ല!!. ഇല്ലേൽ ഇങ്ങനെ ഇറക്കി വിടോ?
ഇറങ്ങി നടന്നു.. എങ്ങോട്ട് പോവും അറിയില്ല.ഉള്ളിലും പുറത്തും ഇരുട്ടാണ് . നല്ലത്. കരയുന്നത് ആരും കാണില്ലല്ലോ.

അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല. അല്ലേലും ഞാൻ എന്ത് ചെയ്തു.. അവളെ കരയിച്ചതിന് എന്നെ പുറത്താക്കോ??ഇതൊക്കെ എത്ര കാലം നടന്നു.അതും ചെറിയമ്മയുടെ കളിയാവും.എന്നെ പുറത്താക്കാൻ തക്ക കാരണമവൾ നിരത്തിക്കാനും. എപ്പോഴേലും.മകനേക്കാൾ സ്നേഹം അവളോടല്ലെ.. ഞാൻ വെറും ശവം. ചാവാനാണ് തോന്നുന്നത് എവിടെ പോവും.ഉള്ളിലുള്ള വേദന അങ്ങനെ എങ്കിലും നിക്കുമല്ലോ. മുന്നിൽ ഒന്നും തെളിയുന്നില്ല. ഈ ഇരുട്ടുള്ള ഇടവഴിയിലൂടെ എവിടെ വരെ നടക്കും.

പോക്കറ്റിലെ ഫോൺ മൂളി. കണ്ണുതുടച്ചു കൂർപ്പിച്ചു നോക്കി. ചെറിയമ്മ. കയ്യിലെ ഞെരമ്പ് മുറുകി. ഉയർത്തി നിലത്തെറിയാൻ ആഞ്ഞു.. അവളുടെ അമ്മൂമ്മയുടെ ഫോൺ.കാൾ കട്ട്‌ ആയി.. പിന്നെ തോന്നി വേണ്ടെന്ന്.വിശന്നാൽ കൊടുക്കാൻ എന്തേലും വേണം.ഫോൺ വിറ്റാൽ എന്തേലും കിട്ടും.എന്നാലും ആ പേര് കാണുമ്പോ കലി വരുന്നുണ്ട്.

നടന്നു മടുത്തു. വീടൊന്നുമില്ലാത്ത കുറേ മരങ്ങളുള്ള ഇരുണ്ടയന്തരീക്ഷം. എവിടെയെങ്കിലും ഒന്ന് ഇരിക്കണം. നിലത്തിരുന്നു.പിന്നെ കിടന്നു… ഫോൺ വീണ്ടും വന്നു.. ഇത്തവണ സ്വിച്ച് ഓഫ്‌ ചെയ്തു പോക്കറ്റിലിട്ടു.

ദേഷ്യവും വാശിയുമാണ് ഉള്ളിൽ നിറയുന്നത്.ചെറിയമ്മയുടെ മുഖം നിറയുമ്പോൾ കലി കേറുന്നു… എന്നാൽ അവളുണ്ടായിരുന്ന നിമിഷങ്ങൾ ഓരോന്നും ഓർക്കുമ്പോ നെഞ്ചിൽ തീ കോരി ഇടുന്ന പോലെ.

അമ്മ…. ആ കണ്ണ് നിറഞ്ഞത്. മകനില്ലാന്നു പറഞ്ഞത്. ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത നശിച്ച ദിവസം..

ഒറ്റക്ക് ആവുന്നതാ നല്ലത് ആരുടേയും ശല്യം ഇല്ലല്ലോ. ഓടണം എങ്ങോട്ടേലും.. കുറച്ച് ദൂരെ എങ്കിലും. അവൾ പോയാലും എനിക്ക് പുല്ലാണെന്ന് കാണിച്ചു കൊടുക്കണം. മനസ്സിൽ എന്തോ വന്നു നിറയുന്നുണ്ട്.ഇത്തിരി നേരം ഉറങ്ങി. ചെറിയ കാറ്റ്.. ഓടിയെത്തിയ തിരയിളക്കം- മഴ. കണ്ണ് തുറന്നു ,ഇരുട്ട്.ഫോൺ ഓൺ ചെയ്തു ഫ്ലാഷ് ലൈറ്റിൽ നടന്നു.

റോട്ടിൽ വണ്ടികൾ എല്ലാം കുറവ്. വന്ന ഒരു ബൈക്കിന്റെ പിറകിൽ കേറി. ഏതോ ഒരുത്തൻ.ചെന്ന് നിന്നത് ഏതോ ഗോഡൗണിൽ. ഇവിടെ വരെയുള്ളു എന്ന് പറഞ്ഞപ്പോ. തിരിഞ്ഞു പുറത്തേക്ക് പോന്നു .വേറെ വണ്ടി കിട്ടണം. സിറ്റിയിൽ എത്തിയാൽ ഏതേലും ബസ് കേറാം. കയ്യിൽ കാർഡ് ഉണ്ട് മാക്സിമം ഒരു ഇരുപതിനായിരം കാണും. എങ്ങോട്ടേലും പോവാം ഇത്തിരി സ്വസ്ഥത കിട്ടുന്ന ഒരിടത്.
വണ്ടിയൊന്നും വന്നില്ല.ഗോടൗണിനുള്ളിൽ എന്തോ ജന്തു മുരണ്ടു.പുറത്തേക്ക് എത്തിയപ്പോ നേരത്തെ എന്നെ കൊണ്ടുവന്ന ബൈക്കിൽ ഉണ്ടായിരുന്ന ആൾ.

നീളമുള്ള ലോറി.ഓടി കേറി. കോയമ്പത്തൂർക്ക്. അയാൾ കുറേ സംസാരിച്ചു.എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു മിണ്ടാൻ.. എന്നെ പറ്റി ഒന്നും ചോദിച്ചില്ല അയാൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

സൈഡിലെ തട്ടുകടയിൽ കേറി ഒരു കട്ടൻ വാങ്ങി.. ഒന്നും കഴിക്കാൻ വേണ്ട ഫോൺ വീണ്ടും അടിഞ്ഞു.. എടുക്കേണ്ടന്ന് വിചാരിച്ചതാ.. ഒന്ന് പാളി നോക്കി.. അച്ഛന്.

തള്ള പറഞ്ഞതിനുള്ള ബാക്കി പറയാൻ ആവും..

എന്നാലും എടുത്തു..

“അഭി നീ വരാറായില്ലേ…?സമയമെടുക്കോ?” ആദിയോടെയുള്ള ആ ചോദ്യം.കണ്ണ് നിറഞ്ഞു പോയി.നാശം പിടിക്കാൻ.കൂടെയുള്ള പുള്ളി എന്നെയൊന്നു പാളി നോക്കി. ഫോൺ കട്ട്‌ ചെയ്തു എന്ത് പറയാൻ.

വീണ്ടും വണ്ടി നീങ്ങി.. കണ്ണടഞ്ഞു തുടങ്ങിയപ്പോ വീണ്ടും ഫോൺ. അച്ഛന്..

“അഭീ സമയംകുറേ ആയല്ലോ .. നീ വന്നിട്ട് വേണം എനിക്കും ഉറങ്ങാൻ.. വേഗം വരോ നീ?” ഇത്തവണ പിടി വിട്ടു പോയി..

“അച്ഛാ ഞാൻ ഇനി അങ്ങോട്ടില്ല.. എന്നെ കാണുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ട് അവിടെ.. പിന്നെ എന്തിനാ ഞാൻ വരുന്നേ. അച്ഛന് ഉറക്കം കളയണ്ട!!” ഫോൺ വെച്ചു. സ്വിച്ച്ഓഫ് ചെയ്തു… വണ്ടിയോട്ടുന്ന പുള്ളിയെ നോക്കിയപ്പോ.. എനിക്കൊന്ന് കണ്ണടച്ചു കാട്ടി.. ജിൽബിൻ. M tech റാങ്ക് ഹോൾഡർ.ആരുമില്ലാത്തൊരു ഒറ്റത്തടി. പഠിച്ചതെല്ലാം ഒറ്റക്ക് പണി എടുത്തിട്ട്. മുരണ്ടു കേറുന്ന ലോറിയുടെ ശബ്ദത്തിനൊപ്പം പുള്ളി ചിരിച്ചുകൊണ്ട് പരിചയ പെടുത്തി തന്നു.ഉറങ്ങി.

രാവിലെ കോയമ്പത്തൂർ.നമ്പർ തന്നു പുള്ളി സലാം പറഞ്ഞു പോയി. പബ്ലിക് ടോയ്‌ലെറ്റിൽ കേറി ഓക്കാണിച്ചു കൊണ്ട് കാര്യം സാധിച്ചു.. ചായ ഇഡലി, സാമ്പാർ. വിഴുങ്ങി..ബസ്റ്റാൻഡിൽ പോയി കുറേ നേരം ഇരുന്നു ഇനിയെന്ത് എന്നാലോചിച്ചു. ഉത്തരം കിട്ടീല്ല.

ഫോൺ എടുത്ത് നോക്കി.. ഒരുപാട് മിസ്സ്‌ കാളുകൾ. ചെറിയമ്മ തന്നെ കൂടുതൽ.അച്ഛന്, മീനാക്ഷി, ഹരി, ഗായത്രി, ഉഷാന്റി. അപ്പൊ എല്ലാരും അറിഞ്ഞിട്ടുണ്ട്.. ചുണ്ടിൽ വല്ലാത്ത ഒരു ചിരി വിരിഞ്ഞു.

ഉച്ചവരെ തെണ്ടി.. രണ്ടു മൂന്ന് ഡ്രസ്സ്‌ വാങ്ങി.. ഒരു ബാഗും,വിശന്നപ്പോ മലയാളത്തിൽ ഹോട്ടൽ എന്നെഴുതിയ കടയിൽ കേറി കഴിച്ചു..ഇന്ന് എടുത്ത മൂവായിരം തീർന്നു. ഇങ്ങനെ പോയാൽ എത്ര ദിവസം നിക്കും.നേരത്തെ കേറിയ ഹോട്ടലിലെ ഒരു തടിയൻ മലയാളിയെ കണ്ടു കാര്യം പറഞ്ഞു.. പണിയൊന്നും ഇല്ലന്ന് പറഞ്ഞു വിട്ടു.വൈകിട്ടും അവിടുന്ന് ഫുഡ്‌. പിന്നെ ബസ്റ്റാൻഡിൽ തന്നെ പേപ്പർ വിരിച് ഉറങ്ങി.പിറ്റേ ദിവസവും അതേപോലെ.
ഒടുവിൽ തടിയൻ കനിഞ്ഞു.പാത്രം കഴുകാണും, മേശ തുടക്കാനും ഏല്പിച്ചു.രാവിലെ മുതൽ രാത്രി പത്തു വരെ.. ആകെ മൂന്നൂറ്.നടു ഒടിഞ്ഞു എന്നാലും മൂന്ന് നേരത്തെ ഫുഡ്‌ അവിടുന്ന് കിട്ടി..ഉറക്കം ബസ്റ്റാൻഡിൽ.

പലപ്പോഴും ഉറക്കമില്ലാതെ കിടന്നു. ചെറിയമ്മ മുന്നിൽ വന്നു നിൽക്കും.ചിരിക്കും പിന്നെ അന്ന് കണ്ട കാഴ്ച മുന്നിലൂടെ മറയുമ്പോ. അറിയാതെ കരഞ്ഞു പോവും.

ഫോണിൽ കാൾ നിറഞ്ഞു.. ചെറിയമ്മ നിർത്താതെ വിളിച്ചു.. എടുത്തില്ല. ഓരോ ദിവസം കൂടും തോറും പ്രാന്ത് പിടിക്കുന്ന പോലെ തോന്നി അനു മാത്രമാണ് മനസ്സിൽ.. ആ തകർന്നുന്ന കാഴ്ചയും.. വയ്യാതായി.. ഒരാഴ്ചകൊണ്ട് മടുത്തു.. പണിയും, ജീവിതവും.

സഹിക്കാവയ്യാതെ. ഹോട്ടലിന്റെ ഒഴിഞ്ഞ മൂലയിൽ ചെന്നു കരഞ്ഞു. ആരോടെങ്കിലും എല്ലാം ഒന്ന് തുറന്നു പറയണം എന്നുണ്ട്.. ആരുണ്ട് എനിക്ക്!! ഒരു തെണ്ടിയും ഇല്ലാ.

രാത്രി ഉറക്കമില്ലാതെ നിക്കുമ്പോ. ഫോൺ വന്നു.. ആഫ്രിൻ… കോളേജിൽ ഉണ്ടായിരുന്ന ചെറിയ സൗഹൃദം.. കമ്പ്യൂട്ടർ സയൻസ് കാരൻ.. പ്രൊജെക്ടിനു വേണ്ടി അലഞ്ഞപ്പോ എന്റെ കയ്യിൽ നിന്നൊരു ഐഡിയ കൊടുത്തു. കോളേജിൽ നിന്നിറങ്ങി അത്‌ പയറ്റണം എന്നുണ്ടായിരുന്നെകിലും നടന്നില്ല.. ഇപ്പോ അവന് ബാംഗ്ലൂരിൽ. പഴയതൊക്കെ ഒന്ന് പൊടി തട്ടിയെടുക്കാൻ പോരുന്നൊന്ന് ചോദ്യം. മടുത്തു ഇവിടെ.വരാമെന്ന് പറഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി.പാവം തടിയൻ പോക്കെറ്റിൽ രണ്ടായിരം തിരുകി തന്നു .

ടിക്കറ്റ് എടുത്തു ബാഗ്ലൂരേക്ക് .വാട്സാപ്പിൽ ആഫ്രിൻ ഇടയ്ക്കിടെ മെസ്സേജ് അയച്ചു. പുതിയ പ്ലാനും ഇൻവെസ്റ്റ്മെന്‍റ് എല്ലാം പറഞ്ഞു. കുറേ കഴിഞ്ഞപ്പോ ഒരു തോന്നൽ. എന്റെ കാര്യങ്ങൾ ഒന്ന് സൂചിപ്പിക്കണ മെന്ന്. പറഞ്ഞു.വീട്ടിൽ നിന്നും വിട്ടു നിൽക്കാണെന്ന് ചുരുക്കി അറിയിച്ചു.അവന് ഓൺലൈനിൽ ഇല്ല. ബസ്സിന്റെ മൂലയിൽ ഇരുന്ന് ഉറങ്ങി.

വണ്ടിയുടെ ബെഹളത്തിനിടയിൽ നിന്ന് എങ്ങനെക്കൊയോ തലപൊക്കി. ബസ്സ് നിരങ്ങി കൊണ്ട് നീങ്ങുകയാണ്.ഹോണടിച്ചു ചെവിപൊളിക്കുന്ന ബാക്കി വണ്ടികൾ ചുറ്റും.ബ്ലോക്കാണ്. തല പൊളിയുന്ന പോലെ തോന്നി ചെന്നിയിൽ അമർത്തി തിരുമ്മി.

ഫോൺ എടുത്തു.ആഫ്രിന്റെ കാൾ ഒന്നും കണ്ടില്ല.വാട്സാപ്പിലെ അവസാനം അയച്ച മെസ്സേജ് നോക്കി.റീഡ് ചെയ്തിട്ടുണ്ട്. റിപ്ലൈയില്ല.എത്തിയാൽ വിളിക്കണം എന്ന് പറഞ്ഞതാണ്.

മനസ്സിൽ ചെറിയ പേടിയുമുണ്ട്. ഒറ്റക്ക് ഒന്നും വരാത്തതാണ്. ആരേയും അറിയാതെ ഈ വല്ല്യ നഗരത്തിലെന്ത് ചെയ്യാനാണ്.ബസ്സ് നിർത്തി ആളുകൾ ഇറങ്ങി.. കൂടെ ഞാനും. കയ്യിൽ ആകെയുള്ളത് ഒരു ബാഗാണ്. അതിൽ രണ്ടു ഷർട്ട്‌ ഒരു ജീൻസും, രണ്ടു ഷണ്ടിയും മാത്രം.. പേഴ്സിൽ കാർഡ് ഉണ്ട് , ഒരു രണ്ടായിരവും.
ബസ്സിറങ്ങി.സൈഡിൽ കണ്ട കടയുടെ ചുമരിൽ ചാരി. ഫോൺ എടുത്തു ആഫ്രിനെ വിളിച്ചു. സ്വിച്ച് ഓഫ്‌ ആണ്.. നെഞ്ചിൽ തിരയിളക്കം കൂടി. വിളി നീണ്ടു..അഞ്ച്,പത്തു,പതിനഞ്ചു. നിരത്തിലെ വണ്ടികൾ കൂടിയതല്ലാതെ ആഫ്രിൻ ഫോണെടുത്തില്ല.വണ്ടിയുടെ എണ്ണത്തിന് അനുസരിച്ചു സമയവും നീണ്ടു.രണ്ടു മണിക്കൂർ. വീണ്ടും തകർന്നു… കരച്ചിൽ പിടിച്ചു നിർത്തി. കൂർപ്പിച്ചു നോക്കി ചുറ്റും പോവുന്ന ആളുകളെ മൈൻഡ് ചെയ്യാതെ വിട്ടു

ഫോൺ മൂളി.ഒരു നോട്ടിഫിക്കേഷൻ.. “സോറി ” എന്ന് പറഞ്ഞു ആഫ്രിന്റെ മെസ്സേജ് വാട്സാപ്പിൽ. നായിന്റെ മോന്‍. എന്റെ അവസ്ഥ പറഞ്ഞപ്പോ കാലു മാറി. ഒന്നുമില്ലാത്തവനാണല്ലോ ഞാൻ.എടുക്കാൻ അഞ്ചു പൈസ കാണില്ല എന്ന് മനസ്സിലായി കാണും. അവനെയും കുറ്റം പറയാൻ പറ്റില്ല .

നിന്ന ചുമരിനോട് തന്നെ ചേർന്ന് നിലത്തു തന്നെയിരുന്നു. എന്താണ് ഞാൻ ഇനി ചെയ്യേണ്ടത്. വിഷമം വരുമ്പോ ആ മുഖം ആണ് മുന്നിൽ.. ചെറിയമ്മയുടെ.എന്നെ ആശ്വസിപ്പിക്കുന്ന, കെട്ടിപ്പിടിക്കുന്ന ആ പെണ്ണിനെ ” സാരല്ലടാ കൊരങ്ങാ ” എന്നാ വാക്കിനു മധുരമായിരുന്നു .മാറി പോയി എല്ലാരും.. ഞാനും മാറേണ്ട സമയം ആയി കാണും.

ഫോൺ കോണ്ടാക്ടിസൂലെ ഒന്ന് വിരലോടിച്ചു.അറിയുന്ന ആരേലും ണ്ടോന്ന്. അവസാനം ഒരു പേര് അജിൻ. കുറച്ചു നാൾ മുന്നേ ഒരു സ്റ്റാറ്റസ് കണ്ടിരുന്നു. ബാംഗ്ലൂർ മറ്റൊ ഉണ്ടെന്ന്. കോളേജിൽ ഉള്ളത് മുതലേ ഒരേ ക്ലാസ്സിൽ.. ചെറിയ ഒരു ഉടക്ക് ണ്ടായിരുന്നു അവനുമായി.. എന്നാലും ഈ സമയം.. എന്ത് ചെയ്യും എന്നറിയാതെ,പ്രതീക്ഷയില്ലാതെ.. ഒട്ടും ഇല്ലാ എന്നാലും ഒന്ന് വിളിച്ചു നോക്കി.

“ഹലോ…” പതിയ വന്ന ശബ്‌ദം. ബാക്ഗ്രൗണ്ടിൽ ഡ്രംസിന്റെയും,. ഗിറ്റാറിന്റെയും മുഴക്കം..

“ഡാ അജിനെ ഞാനാ..അഭി “.. ഞാൻ പതിയെ പറഞ്ഞു നോക്കി..ഒരു നിമിഷം അനക്കമില്ല.പിന്നെ അത്‌ കട്ട് ആയി.. നാശം.!! അവനും കൈ വിട്ടു.

വിശക്കുന്നുണ്ട്, കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നൽ.അടുത്തുള്ള ഓടയിൽ നിന്ന് കാറ്റിന്റെ താളത്തിൽ അടിച്ചു വരുന്ന ദുർഗന്ധം.ഓക്കാനം വന്നു ഒഴിഞ്ഞ മൂലയിലേക്ക് ഓടി.മൂക്കിലൂടെയും വായിലൂടെയും നേർത്ത വെള്ളം മാത്രം പോയി. ഒരു തരം തളർച്ചപോലെ… സൈഡിലെ ചുമരിൽ ചാരി അവിടെ തന്നെ ഇരുന്നു.ദാഹിക്കുന്നുണ്ട്…മൂക്ക് ചീറ്റി,ചുണ്ട് തുടച്ചു…പെട്ടന്ന് ബാഗ് ഓർമ വന്നു നേരത്തെ ഇരുന്ന സൈഡിൽ ഓക്കാനം വന്നപ്പോ വെച്ചു പോയയതാണ്.. പേഴ്സ് അതിൽ.
എഴുന്നേൽക്കാൻ ബുദ്ധിമുട്ട് തോന്നി.. എന്നാലും ഓടി സൈഡിൽ ബാഗുണ്ട് ഞാൻ ശ്വാസം വലിച്ചു വിട്ടു.. സിപ് തുറന്ന് പേഴ്‌സ് തിരഞ്ഞു.. കണ്ണിൽ ഇരുട്ട് കേറി.. ഇല്ലാ..ചുറ്റും നോക്കി ആരെയാണ് തിരയാ ആരെ നോക്കാൻ.. ഉള്ളതും പോയി.

ഇനി ഒന്നും കയ്യിലില്ല.കരച്ചിൽ വന്നു. ദേഷ്യം വന്നു നിന്ന് അലറി. ചുമരിൽ ചാരി നിലത്തിരുന്നു.ചുറ്റും ആളുകൾ നിന്നു തിരിഞ്ഞു നോക്കി .കുറച്ചു നേരം. പ്രാന്തൻ ആണെന്ന് തോന്നി കാണും.. പിന്നെ അവരുടെ വഴിക്ക് അവര് പോയി.. ഞാൻ കൺ പൊത്തി നിന്നു.ഇത്രക്ക് നിസ്സഹായന്‍ ആയ സമയമില്ല. സ്വയം പഴിച്ചു.

“ഡോ…” മുന്നിൽ നിന്നൊരു പെൺ ശബ്‌ദം..

ഞാൻ പെട്ടന്ന് തലപൊക്കി.. ടൈറ്റുള്ള ജീൻസും.വയറു മുഴുവൻ മറക്കാത്ത ഒരു ടി ഷർട്ടും ഇട്ടുകൊണ്ട് ഒരു പെണ്ണ് തുറിച്ചു നോക്കുന്നു.ചായം തേച്ച ചുണ്ടും, കഴുത്തു വരെ വെട്ടിയ മുടിയും. ചെറിയ മുഖവുമുള്ള, മെലിഞ്ഞ ഒരു പെണ്ണ്.

പെട്ടന്ന് ഞാൻ കണ്ണ് തുടച്ചു.

“ദാ ഇത് അവിടുന്ന് കിട്ടിയതാ തന്റെ ആണോ???” കുനിഞ്ഞു ജീൻസിന്റെ ബാക്ക് പോക്കറ്റിൽ നിന്ന് എന്റെ പേഴ്‌സ് അവൾ നീട്ടി.അപ്പുറത് റോഡിന്റെ സൈഡിലേക്ക് ചൂണ്ടി അവൾ പറഞ്ഞു.എനിക്ക് ഒന്നും മനസ്സിലായില്ല ബോധം വരാൻ കുറച്ചു ടൈം എടുത്ത പോലെ.

“അതേ ഇത് തന്റെ തന്നെ അല്ലെ…” ഷോൾഡറിൽ ഒന്ന് തട്ടി അവൾ ഒന്നുകൂടെ വിളിച്ചപ്പോ ഞാൻ വേഗം പേഴ്‌സ് വാങ്ങി..

“ഹ്മ്മ്…” ഒരു പുച്ഛം നിറഞ്ഞ ചിരി ചിരിച്ചു അവൾ തിരിഞ്ഞപ്പോ.. കിട്ടിയ സമാധാനത്തിൽ ഞാൻ പേഴ്‌സ് തുറന്നു.. എല്ലാം അതിൽ തന്നെയുണ്ട്.എന്തോ ഭാഗ്യം ഇവിടെകിടന്നു ചാകുമെന്ന കരുതിയത്. ഒരു ടാങ്ക്സ് പറയാൻ നോക്കിയപ്പോഴേക്കും അവൾ കുറച്ചകലെ എത്തിയിരുന്നു. റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങുന്നതിനു മുന്നേ ഒന്ന് തിരിഞ്ഞുനോക്കി കഴുത്തു വരെ വെട്ടിയ മുടി ഒന്നാടിയുലഞ്ഞു.

പോക്കറ്റിൽ ഫോൺ മുരണ്ടു.എടുത്തപ്പോ കണ്ണ് തള്ളി. അജിൻ

“ഹലോ…” ഞാൻ ചാടി കേറി പറഞ്ഞു..

“എടാ അഭി.. ഞാൻ ഇത്തിരി തിരക്കിൽ ആയിരുന്നു.. എന്തൊക്കെ ഉണ്ടട.. സുഖം തന്നെ അല്ലെ..”” അവന്‍റെ സംസാരം കേട്ടപ്പോ സമാധാനം വന്നു.. ഉള്ളിൽ ഒരു വഴി തെളിഞ്ഞതിലുള്ള സന്തോഷവും
” അജിനെ ഞാൻ ബാഗ്ലൂർ ഉണ്ട്.ഇത്തിരി പ്രശ്നത്തിൽ ആടാ.. നീ ഇവിടെ അല്ലെ എന്നെ ഒന്ന് ഹെല്പ് ചെയ്യോ. എനിക്ക് ഇവിടെ ഒന്നും അറീല്ലടാ ” ഉള്ളതെല്ലാം ഞാൻ പെട്ടന്ന് വിളമ്പി..

“അതിനെന്താടാ… ഞാൻ ഇവിടെ ഇല്ലേ ഒന്നുല്ലേലും പണ്ട് നീയെന്റെ കൈ ഓടിക്കാൻ നോക്കിയവൻ അല്ലെ..നിന്നെ ഞാൻ സഹായിക്കേണ്ടേ??” ചിരിച്ചുകൊണ്ടാണവന്‍ പറഞ്ഞതെങ്കിലും അതിൽ മറ്റൊരു തരത്തിലാണോന്ന് എനിക്ക് തോന്നി. അവനും എന്നെ ഒഴിവാക്കുകയാണോ എന്ന്.പുറത്തേക്ക് വാക്കൊന്നും വന്നില്ല.

1cookie-checkപിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 10

  • ഒരുമിച്ച് ജീവിക്കുന്നു

  • യൗവനം മുറ്റിയ തേൻ 1

  • കാമ കളി 2