പറ അനു, നിനക്ക് ഇഷ്ടമാണൊ അതൊ അല്ലയൊ? 2

“ഡാ ,ഇനി ഇവിടെ നിന്നാൽ പ്രശനമാ “

സനൽ അതും പറഞ്ഞ് എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി ,

അടുത്തേക്ക് വന്ന പിള്ളേർ എന്താ സംഭവം എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു എങ്കിലും

ഞങ്ങൾ മൈൻഡ് ചേയ്യാതെ സ്കൂളിന് വെളിയിൽ ഇറങ്ങി ,ഞങ്ങളുടെ സ്കൂളിലേക്ക് വിട്ടു ,

“ഡാ നീ കാണിച്ചത് കടന്ന കൈ ആയി പോയി ആ പിള്ളേർ സംഭവം അറിഞ്ഞിരുന്നുവെങ്കിൽ നമുക്ക്

ജീവനോടെ പുറത്ത് വരാൻ പറ്റില്ലായിരുന്നു ,”

സ്കൂളിലേക്ക് പോകുന്ന വഴിയിൽ ആളോഴിഞ്ഞ ഒരിടത്ത് സൈക്കിൾ നിർത്തിയിട്ട് അവൻ എന്നോട്

പറഞ്ഞു .

” ആ ടൈമിൽ ഞാൻ അതൊന്നും ഓർത്തില്ല ,എങ്ങനെയെങ്കിലും അവളുടെ വായിൽ നിന്ന് ഉത്തരം

അറിഞ്ഞാൽ മതിയാരിരുന്നു ,”

ഞാൻ പറഞ്ഞു.

” വായിൽ നിന്നല്ല ,ആ പിള്ളേരുടെ കൈയിൻ നിന്ന് നിനക്ക് അറിഞ്ഞാനെ, “

അവൻ ചെറു ദേഷ്യത്തോടെ പറഞ്ഞു.

” അല്ലതെ ഞാൻ എന്തു ചെയ്യണം ആയിരുന്നു ടാ, ,അവൾക്ക് എന്നെ ഇഷ്ടം അല്ലേങ്കിൽ ഒന്നു

തുറന്നു പറഞ്ഞുടെ എത്ര ദിവസം ആയി ഞാൻ പുറകെ നടക്കുന്നു ,ഇന്ന് രണ്ടിൽ ഒന്ന് അറിയാന

വന്നതും അതും നടന്നില്ല ,പിന്നെ

നിനക്ക് അറിയൊ കുറെ ദിവസം ആയി ഞാൻ മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ട് ,അവളെ കണ്ട നാൾ

മുതൽ നഷ്ടപ്പെട്ടതാ എന്റെ ഉറക്കം ,ഇതു വരെ ആരോടും തോന്നാത്ത ഒരിഷ്ടം അവളോട് തോന്നി

,ജീവതകാലം മുഴുവൻ അവളുടെ കൈയും പിടിച്ച് നടക്കണം എന്ന മോഹം എന്നെ വല്ലാതെ

അലട്ടുന്നു ,നിനക്ക് അതിനെ പ്രണയം എന്നോ പ്രെമം എന്നോ വട്ട് എന്നൊ ഒക്കെ വിളിക്കാം

പക്ഷെ എനിക്ക് ഇത് ജിവിതം ആണ് ,അത്രക്ക് എന്റെ ഉള്ളിൽ അവൾ സ്ഥാനം പിടിച്ചു പോയി,”

ഞാൻ അവനോട് പറഞ്ഞു ,അതു പറയുമ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു,

“ഡാ ,ജിഷ്ണു ,നീ വിഷമിക്കല്ലെ നിന്റെ കൂടെ ഞാൻ ഇല്ലേ ,നമ്മുക്ക് നോക്കാം ,”

അവൻ എന്നെ സമാധാനിപ്പിച്ചു ,

ആ ദിവസം ഞങ്ങൾ സ്കൂളിൽ പോയില്ല ,നേരെ സനലിന്റെ വീട്ടിലേക്ക് തിരിച്ചു ,അവന്റെ

വീട്ടിൽ വൈകുന്നേരം വരെ ആരും ഉണ്ടാകില്ല അവന്റെ അച്ചനും അമ്മയും ജോലിക്ക് പോകും

,അതുകൊണ്ടാ അവിടെക്ക് പോയത്, വൈകുന്നേരം വരെ അവന്റെ വീട്ടിൽ ചിലവഴിച്ചിട്ട് ഞാൻ

എന്റെ വീട്ടിലേക്ക് പോയി ,

പിന്നീട് രണ്ടു ദിവസം ഞാൻ തലവേദന ആണെന്ന് പറഞ്ഞ് ട്യൂഷനും പോയില്ല സ്കൂളിലും

പോയില്ല,

മൂന്നാം ദിവസം അന്നോരു ശനി ആഴ്ച്ച ആയിരുന്നു അന്ന് സ്കൂൾ ഉണ്ടായിരുന്നില്ല എന്നാൽ

ട്യൂഷൻ ക്ലാസ് ഉച്ചവരെ ഉണ്ടായിരുന്നു ട്യുഷന് പോകാൻ മൂഡു ഉണ്ടായിരുന്നിലെങ്കിലും

സനൽ നിർബദ്ധിച്ച കാരണം സാധാരണ പോലെ കാലത്ത് ട്യുഷൻ പോയി ,ആദ്യത്തെ പിരീഡ് കഴിഞ്ഞ്

രണ്ടാമത്തെ പിരീഡ് മലയാളം ആയിരുന്നു ,അതിനാൽ ഞങ്ങളുടെ ക്ലാസിൽ നിന്ന് എല്ലാവരും

അവളുടെ ക്ലാസിലേക് പോയി ,ഞാൻ തലവേദന എടുക്കുന്നു എന്ന് പറഞ്ഞ് എന്റെ ക്ലാസിൽ തന്നെ

ഡെസ്ക്കിൽ തല വെച്ച് കിടന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസിൽ ഒരു കാൽ പെരുമാറ്റം.ഞാൻ ഡെസ്കിൽ നിന്നും തല ഉയർത്തി

നോക്കിയപ്പോൾ എന്റെ അടുത്തേക്ക് ഒരു പുഞ്ചിരി യും ആയി സിനി നടന്നു വരുന്നു.

“ജിഷ്ണു. നീയെന്താ മലയാളം പിരീഡിന് വരാതെ ഇരുന്നത്. “

അവൾ എന്റെ അടുത്ത് വന്നു ഇരുന്നു കൊണ്ട് ചോദിച്ചു.

“താല്പര്യം തോന്നിയില്ല . “

അവളുടെ ചോദ്യം എനിക്ക് ഇഷ്ടപെടാത്ത മട്ടിൽ ഞാൻ അതിനു ഉത്തരം കൊടുത്തുകൊണ്ട് ഞാൻ

വീണ്ടും ഡെസ്കിൽ തല ചായ്ച്ചു വെച്ച് കിടന്നു.

“ജിഷ്ണു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ടീ ബ്രേക്കിന് ടെറസ്സിൽ ഒന്നു വരാൻ പറ്റോ.

അവൾ മധുരമായ ശബ്ദത്തോടെ പറഞ്ഞു.

ഞാൻ അതു കേട്ട ഭാവം കാണിക്കാതെ കിടന്നു.

“ഞാൻ ടോയ്ലട്ടിലെക്ക് എന്നു പറഞ്ഞു ക്ലാസിൽ നിന്നും ഇറങ്ങിയതാ നിന്നോട് ഇതു പറയാൻ.

ഞാൻ പോട്ടെ എന്നാൽ. ദേ ചെക്കാ പറ്റിക്കല്ലേട്ടോ.വരണം. “

അവൾ പറഞ്ഞു.

“ഉം “

ഞാൻ വെറുതെ മൂളി.

“നീ വരുമെന്ന് എനിക്ക് അറിയാം.”

അവൾ അതും പറഞ്ഞു എന്റെ തലയിൽ തലോടി കൊണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.

എന്റെ ചിന്തകൾ വീണ്ടും കാട് കയറാൻ തുടങ്ങി. അല്ല സിനി എന്തിനാ എന്നോട് ടെറസ്സിൽ

വരാൻ പറഞ്ഞത് . എന്താ കാര്യം ആവോ. ഇനി അവൾക് എന്നോട് എന്തെങ്കിലും ? ഹേ അങ്ങനെ

ഉണ്ടാകാൻ ചാൻസ് ഇല്ല. എന്നാലും നേരത്തെ എന്റെ അടുത്ത് വന്നിരുന്നുള്ള അവളുടെ

പെരുമാറ്റത്തിൽ എന്തോ വശപിശക് . എന്തായാലും ടീ ബ്രേക്കിന് പോയി നോക്കാം.

ഞാൻ അതൊക്കെ ആലോചിച്ചു അവിടെ ഇരുന്നു.

ട്യൂഷൻ കാലത്തു മുതൽ ഉച്ച വരെ ഉള്ളതു കൊണ്ട് ഒൻപതരക്ക് ടീ ബ്രേക്ക് ഉണ്ട്

അരമണിക്കൂർ . ആ നേരത്ത് വീട്ടിൽ പോയി ഫുഡ്‌ കഴിക്കുന്നവർ വീട്ടിലേക്ക് പോകും ചിലർ

ഫുഡ്‌ കൊണ്ടുവന്നിട്ടുണ്ടാകും അവർ ക്ലാസ്സിൽ തന്നെ ഇരുന്നു കഴിക്കും.

അങ്ങനെ ടീ ബ്രേക്ക്‌ ആയി. ഒരു 9.40 ഒക്കെ ആയപ്പോൾ ഞാൻ സനലിനോട് ഇപ്പൊ വരാം എന്നു

പറഞ്ഞു ടെറസ്സിലേക്ക് നടന്നു. അതു നാലു നിലയുള്ള ബിൽഡിംഗ്‌ ആയിരുന്നു . ഏറ്റവും

ടോപ്പിൽ നിറയെ ചെടികൾ ആയിരുന്നു .

എല്ലാ നിലയിലും ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല മുകളിലത്തെ നില ഒഴിഞ്ഞു

കിടക്കുകയായിരുന്നു. ആ നേരത്ത് അവിടെക്ക് ആരും പോകാറില്ല അതുകൊണ്ട് ഞാൻ ധൈര്യം ആയി

തന്നെ പടികൾ കയറി അവിടെ എത്തി. മുകളിൽ നല്ല ഭംഗിയിൽ ചെടിച്ചട്ടികൾ നിരത്തി

വെച്ചിരിക്കുന്നു.

ചെടിച്ചട്ടിയിൽ നല്ല ഭംഗി ഉള്ള പൂക്കൾ വിരിഞ്ഞു നില്കുന്നു. അതു കാണാൻ വളരെ രസം

ആയിരുന്നു.

ടെറസിന്റെ ഒരു കോർണറിൽ വലിയ വാട്ടർടാങ്ക് ഉണ്ട് അതിന്റെ അടുത്ത് ആയിട്ട് സിനി

നിൽക്കുന്നത് ഞാൻ ആ പൂക്കൾ വീക്ഷികുനിടയിൽ കണ്ടു.

ഞാൻ അവളുടെ അടുത്തേക്ക് നടന്നു .

ഇന്നു സ്കൂൾ ഇല്ലത്തത് കാരണം എല്ലാവരും കളർ ഡ്രെസ്സിൽ ആണു വന്നിരിക്കുന്നത് . സിനി

ഒരു ഹാഫ് പാവാടയും ആ പാവാടക്ക് ചേരുന്ന തരത്തിൽ ഉള്ള ഹാഫ് കൈ ഷർട്ട്‌ മോഡൽ ടോപ്

ആണു. ക്ലാസ്സിലെ ബ്യൂട്ടിക്വീൻ ആയ അവളെ ആ ഡ്രെസ്സിൽ കൂടുതൽ ഭംഗി തോന്നിച്ചു .

ഞാൻ വരുന്നത് കണ്ട അവളിൽ ചെറിയൊരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു. ഞാനും അവളെ

കണ്ടപ്പോൾ ഒന്നു ചിരിച്ചു.

ഞാൻ അവളുടെ അടുത്ത് ചെന്ന് നിന്നു.

“എന്തിനാ എന്നോട് വരാൻ പറഞ്ഞത്. “

ഞാൻ അവളോട്‌ ചോദിച്ചു.

“ജിഷ്ണുനോട് ഒരു പ്രധാന പെട്ട കാര്യം പറയാൻ ആണു ഞാൻ ഇവിടെക്ക് വരാൻ പറഞ്ഞത്. “

അവൾ പറഞ്ഞു.

“ഉം “

അവൾ പറയാൻ പോകുന്ന കാര്യം എന്താണെന്നു അറിയാൻ ആയി ഞാൻ കാതോർത്തു നിന്നു.

“ജിഷ്ണു എനിക്ക് അനുവിനെ കുറിച്ച് ആണു പറയാൻ ഉള്ളത് . “

അവൾ പറഞ്ഞു.

“ഉം പറ. “

“നീ അന്ന് അവളുടെ കൈയിൽ കയറി പിടിച്ചു പറഞ്ഞ കാര്യങ്ങൾ സത്യം ആണോ അതോ ആ പാവത്തിനെ

പറ്റിക്കാൻ പറഞ്ഞതോ. ?”

അവൾ ചോദിച്ചു.

“ഈ ജിഷ്ണു ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അതു പാലിക്കാൻ ശ്രമിച്ചിരിക്കും. ഞാൻ

അന്ന് അവളോട്‌ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം വിശ്വസിക്കാം. ഞാൻ ഒന്നും വെറുതെ

പറഞ്ഞത് അല്ല അവളെ എനിക്ക് അത്രക്കും ഇഷ്ടം ആണു . ഒരു സ്കൂൾ പയ്യന്റെ കുട്ടിക്കളി

ഒന്നും അല്ല ഞാൻ വളരെ ആലോചിച്ചു എടുത്ത തീരുമാനം ആണു അതു. “

ഞാൻ പറഞ്ഞു.

“ജിഷ്ണു നു അവളുടെ ബാക്ക്ഗ്രൗണ്ട് ഒക്കെ അറിയോ. ?”

സിനി ചോദിച്ചു.

“അതിനെ കുറിച്ച് ഒന്നും ഞാൻ ചോദിച്ചിട്ടില്ല. “

“അപ്പൊ അതൊക്കെ അറിയാതെ ആണോ പുറകെ നടക്കുന്നത്. “

അവൾ പറഞ്ഞു.

“ഞാൻ അവളുടെ ബാക്ക്ഗ്രൗണ്ട് നെ അല്ല കെട്ടാൻ പോണത് . അവൾക് ഇഷ്ടം ആണെങ്കിൽ അവളെ

ആണു. “

ഞാൻ ചെറു തമാശ യോടെ ചെറു ദേഷ്യത്തിൽ പറഞ്ഞു.

“നിനക്ക് അവളെ അത്രക്കു ഇഷ്ടമായ സ്ഥിതിക്ക് നീ എല്ലാം അറിയണം.”

അവൾ അതു പറഞ്ഞു കൊണ്ട് അനുവിനെ കുറിച്ച് പറയാൻ തുടങ്ങി.

“ജിഷ്ണു . അനു ഒരു ഓഫൻ ആണു ,അവൾക്ക് അച്ഛനും അമ്മയും ഇല്ല . അനാഥമന്ദിരത്തിന്റെ

അമ്മ തോട്ടിലിൽ നിന്നാണു അനാഥമന്ദിരം നടത്തിപ്പുകാർക്ക് കൈകുഞ്ഞ് ആയാ അവളെ

കിട്ടുന്നത് ,അവർ ആണ് അവളെ വളർത്തുന്നത് ,”

അവൾ പറഞ്ഞു.

ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയതിനാൽ എനിക്ക് അതൊരു ഷോക്ക് ആയിരുന്നു .

“ജിഷ്ണു ഇതു അറിഞ്ഞു കഴിഞ്ഞപ്പോൾ നിനക്ക് അവളോട്‌ ഇപ്പോഴും ആ പഴയ ഇഷ്ടം

തോനുന്നുണ്ടൊ. “

“അനുവിന് എന്നെ ഇഷ്ടം ആണെങ്കിൽ . ഇനി എന്തായാലും അവളെ വേറെ ആർക്കും വിട്ടു

കൊടുക്കില്ല . ഇതു അറിഞ്ഞപ്പോൾ എനിക്ക് അവളോടുള്ള ഇഷ്ടം കൂടിയട്ടെ ഒള്ളു . “

ഞാൻ പറഞ്ഞു.

“അപ്പോ അവൾക്കു താല്പര്യം ഉണ്ടെങ്കിൽ നീ കെട്ടും അവളെ . “

“ആ.അതെ കെട്ടും. “

ഞാൻ പറഞ്ഞു.

“എന്നാ കെട്ടിക്കോടാ. ഈ മിണ്ടാപൂച്ചയെ “

സിനി അതും പറഞ്ഞു വാട്ടർ ടാങ്കിന്റെ ഒരു തൂണിന്റെ സൈഡിൽ മറഞ്ഞു നിന്നിരുന്ന അനുവിനെ

വലിച്ചു എന്റെ മേത്തേക്ക് തള്ളി ഇട്ടു.

ആ തള്ളലിൽ അനു വന്നു എന്റെ മേത്തു ഇടിച്ചു നിന്നു. ഞാൻ സംഭവം

അപ്രതീക്ഷിക്കാത്തതിനാൽ ഞാൻ പുറകോട്ടു വെച്ച് പോയി. അപ്പോൾ അവൾ വിഴാതിരിക്കാൻ ആയി

എന്നെ വട്ടം കെട്ടിപിടിച്ചു. കുറച്ചു നേരം ഞാനും അവളും അങ്ങനെ നിന്നു. പെട്ടന്ന്

എന്തോ ബോധോദയം വന്ന അവൾ എന്നിൽ നിന്നും അടർന്നു മാറി.

എനിക്ക് അവളുടെ മുഖത്തു നോക്കാൻ എന്തോ ചമ്മൽ തോന്നി. അതെ അവസ്ഥ തന്നെ ആയിരുന്നു

അവളുടെയും.

“മടിച്ചു നിൽക്കേണ്ട നീ പറയാൻ ഉള്ളതു തുറന്നു പറഞ്ഞോളു കുറച്ചു ദിവസം ആയി ആ പാവം

നിന്റെ വായിൽ നിന്നു അതു കേൾക്കാൻ കൊതിച്ചിട്ട്. അതിനെ ഇങ്ങനെ വിഷമിപ്പിക്കാണ്ട് പറ

പൊന്നെ. “

ഒന്നും മിണ്ടാതെ ചമ്മിയ മുഖവും ആയി നിൽക്കുന്ന അനുവിനോട് സിനി പറഞ്ഞു.

അതു കേട്ടപ്പോൾ അനുവിന്റെ മുഖത്തു പുഞ്ചിരി വിടർന്നു അതോടൊപ്പം ചെറുനാണവും.

“അതെ ഞാൻ പോയേക്കാം . ഞാൻ നില്കുന്നത് കൊണ്ടാകും അവൾ പറയാത്തത്. “

ഞങ്ങൾക്ക് പ്രൈവസി കിട്ടാൻ വേണ്ടി സിനി താഴേക്ക് പോകാൻ ആയി ഭാവിച്ചു.

“അതെ അധികം വൈകിക്കേണ്ട ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയി. “

സിനി അതും പറഞ്ഞു അവിടെ നിന്നും താഴേക്ക് പോയി.

അവൾ പോയി കഴിഞ്ഞപ്പോൾ അവിടെ ഞാനും അനുവും മാത്രം .

അനു എന്റെ മുഖത്തു നോക്കാതെ അവിടെ ഇവിടെ ഒക്കെ നോക്കി നിൽക്കുന്നു.

“അനു “

ഞാൻ അവളെ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.

അതുകേട്ടു അവൾ ചെറുനാണം കലർന്ന മുഖത്തോടെ എന്റെ മുഖത്തേക്ക് നോക്കി.

“അനു ഞാൻ ഈ കേട്ടത് ഒക്കെ സത്യം ആണോ “

ഞാൻ അവളുടെ മുഖത്ത് നോക്കി ചോദിച്ചു.

അവൾ പുഞ്ചിരിച്ചോണ്ട് പതിയെ തല ആട്ടി.

“എന്നാ പറ “

ഞാൻ അവളോട്‌ പറഞ്ഞു.

അവൾ എന്ത്‌ എന്ന അർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി.

“ഞാൻ കേൾക്കാൻ കൊതിച്ചത് “

ഞാൻ ചെറു ചിരിയോടെ പറഞ്ഞു.

അതുവേണോ എന്ന അർത്ഥത്തിൽ അവൾ തല കാണിച്ചു.

ഞാൻ വേണം എന്നു തലകാണിച്ചു.

“എനിക്ക് ഇഷ്ടമാണ് “

അവൾ സുന്ദരമായ ശബ്ദത്തോടെ മൊഴിഞ്ഞു.

“എന്ത്‌ ഇഷ്ടമാണെന്നു “

ഞാൻ അവളെ കളിയാക്കുന്ന രീതിയിൽ ചോദിച്ചു.

“ഇയാളെ “

അവൾ പുഞ്ചിരിയോടെ പറഞ്ഞു.

എനിക്ക് അതു കേട്ടപ്പോൾ സന്തോഷം കൊണ്ട് നിൽക്കക്കള്ളി ഉണ്ടായില്ല . ഞാൻ അവളുടെ

രണ്ടു കാലുകളികും വട്ടം ചുറ്റിപിടിച്ചു കൊണ്ട് അവളെ ഞാൻ എടുത്തു ഉയർത്തി . രണ്ടു

വട്ടം കറക്കി.

“ജിഷ്ണു ഏട്ട മതി . എന്നെ താഴെ ഇറക്കു. “

അവൾ പുഞ്ചിരി തൂകി കൊണ്ട് സന്തോഷത്തോടെ പറഞ്ഞു.

ഞാൻ അവളെ പതിയെ താഴെ ഇറക്കി.

“നീ എന്താ എന്നെ വിളിച്ചേ “

അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.

“ജിഷ്ണു ഏട്ടാനു “

“അതെന്താ “

“ഇനി മുതൽ ഞാൻ അങ്ങനെ വിളിക്കു. എന്റെ ഏട്ടൻ അല്ലെ “

അവൾ പറഞ്ഞു.

“ഉം. ശരി. “

“അതെ ക്ലാസ്സ്‌ തുടങ്ങാറായി നമുക്ക് പോകണ്ടേ. “

“ആ. പോകാം “

ഞങ്ങൾ വർത്താമാനം ഒക്കെ പറഞ്ഞു ക്ലാസ്സിലേക്ക് പോയി.

അങ്ങനെ അന്നു മുതൽ ഞങ്ങളുടെ പ്രണയകാലം തുടങ്ങി.

ട്യൂഷൻ ക്ലാസ്സിൽ വെച്ചും സ്കൂളിൽ പോണ വഴിയിലും എല്ലാം ഞങ്ങളുടെ കൂടി കാഴ്ച പതിവ്

ആയി മാറി. അങ്ങനെ ഞങ്ങൾ പ്രണയിച്ചു നടന്നിരുന്ന സമയം എസ് എസ് എൽ സി മോഡൽ എക്സാം

കഴിഞ്ഞു സ്റ്റഡി ലീവിന്റെ സമയം. എക്സാം ഉം സ്റ്റഡി ലീവ് ഒക്കെ ആയതു കൊണ്ട് അവളെ

കാണാൻ കൂടി കിട്ടിയില്ലാ. അപ്പോഴാണ് ട്യൂഷൻ സെന്ററിൽ നിന്നും ഒരു കാര്യം

അറിയുന്നത്.വീട്ടിൽ ഇരുന്നു പഠിക്കാൻ സൗകര്യം ഇല്ലാത്തവർക്ക് വേണമെങ്കിൽ ട്യൂഷൻ

സെന്ററില്ലേ ക്ലാസ്സ്‌ മുറികൾ പ്രയോജനപെടുത്താം എന്നു. അതു ഞങ്ങൾ ഒരു അനുഗ്രഹം

ആയിരുന്നു തമ്മിൽ കാണാൻ കുറച്ചു നാൾ ആയി ഞങ്ങൾ കാത്തിരിക്കുന്നു . അങ്ങനെ ഞങ്ങൾ

എക്സാമിനു പഠിക്കാൻ ആണെന്ന് പറഞ്ഞു ട്യൂഷൻ ക്ലാസ്സിൽ പോകാൻ തുടങ്ങി.

അങ്ങനെ ഞങ്ങൾ തമ്മിൽ എല്ലാം ദിവസവും കണ്ടുമുട്ടാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരു

ദിവസം ഞങ്ങൾ രണ്ട്‌ പേരും കൂടി ട്യൂഷൻ സെന്ററിന്റെ മൂന്നാം നിലയിലെ ഒഴിഞ്ഞ

ക്ലാസ്സ്‌ മുറിയിൽ പഠിക്കാൻ ആയി ഇരിക്കുമ്പോൾ. ഞങ്ങൾ മാത്രമേ ആ ക്ലാസ്സിൽ ഒള്ളു

അവളും ഞാനും കൂടി എക്സാമിനുള്ള പാഠങ്ങൾ പഠിച്ചുകൊണ്ട് ഇരിക്കുക ആയിരുന്നു .

“അനു,എന്താ നിന്റെ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നത്, “

പഠിക്കുന്നതിനിടയിൽ ഞാൻ അവളെ നോക്കിയപ്പോൾ അവൾക്കു എന്തോ അസ്വസ്ഥത ഉള്ള പോലെ തോന്നി

” എനിക്ക് എന്തോ തലവേദന എടുക്കുന്നു, തലകറങ്ങുന്നത് പോലെ ഒക്കെ തോന്നുന്നു. “

അവൾ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

“എവിടെ നോക്കട്ടെ “

ഞാൻ അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒക്കെ കൈ വെച്ചു നോക്കി.

“ചൂട് ഒന്നും ഇല്ല . നീ ചിലപ്പോൾ തുടർച്ചയായി ബുക്കിൽ നോക്കി ഇരുന്നിട്ട് ആകും തല

കറങ്ങുന്നതു പോലെ തോന്നുന്നത്. നീ ഒരു കാര്യം ചെയ് കുറച്ചു നേരം ഇവിടെ കിടന്നോളു .

അതു കഴിഞ്ഞു പഠിക്കാം. “

ഞാൻ അവളോട്‌ പറഞ്ഞു.

അവൾ പതിയെ എന്റെ മടിയിൽ തല വെച്ചു . ബഞ്ചിൽ കാലുകൾ കയറ്റി വെച്ചു ചുരുണ്ടു കിടന്നു.

ഞാൻ എന്റെ വായന നിർത്തി പതിയെ അവളുടെ തലയിൽ കൈ വെച്ചു തഴുകാൻ തുടങ്ങി. അതോടെ അവൾ

ഒരു പൂച്ചക്കൂട്ടി കിടന്നു ഉറങ്ങുന്ന മാതിരി ചുരുണ്ടു കൂടി കണ്ണടച്ചു മയങ്ങി. ഞാൻ

അവളെ തലോടി കൊണ്ട് കുറച്ചു നേരം ആ ഇരുപ്പ് തുടർന്നു.

“ഡാ. “

ഉറക്കെ ഉള്ള ഒരു അലർച്ച കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്. അപ്പോൾ ക്ലാസ്സ് റൂമിൽ

വേലായുധൻ മാഷ് ദേഷ്യത്തോടെ ഞങ്ങളെ നോക്കി നിൽക്കുന്നു. ആ സൗണ്ട് കേട്ടപ്പോൾ അവളും

ചാടി പിടഞ്ഞു എഴുന്നേറ്റു.

“ഇപ്പൊ ഇറങ്ങിക്കോണം രണ്ടും കൂടെ. നിങ്ങൾക്കു തോന്നിവാസം കാണിക്കാൻ ഉള്ള സ്ഥലം

ആണെന്ന് കരുതിയോ ഇതു. “

മാഷ് ദേഷ്യത്തോടെ പറഞ്ഞു.

“മാഷേ ഞങ്ങൾ ഒന്നും ചെയ്തില്ല . ഞങ്ങൾ ഇവിടിരുന്നു പഠിക്കുക ആയിരുന്നു. “

ഞാൻ പറഞ്ഞു.

“നിങ്ങളുടെ പഠിപ്പ് ഒക്കെ ഞാൻ കണ്ടു മതി ഇന്നത്തോടെ നിർത്തിക്കോണം ഈ പരിപാടി ,

രണ്ടും താഴേക്കു വാ “

മാഷ് അതും പറഞ്ഞു കലിതുള്ളി കൊണ്ട് പുറത്തു പോയി.

ഞാനും അവളും ആകെ പേടിച്ചുപോയി . അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകാൻ തുടങ്ങി.

പിന്നിട് എല്ലാം ഒരു ദുസ്വപ്നം പോലെ ആയിരുന്നു നടന്നത്.

വേലായുധൻ മാഷ് എന്റെ വീട്ടുകാരെയും. അവളുടെ അനാഥമന്ദിരത്തിലെ മദർ നെയും വിളിച്ചു

വരുത്തി. ഞങ്ങളെ രണ്ടു പേരയും ട്യൂഷൻ സെന്ററിൽ നിന്നും പുറത്ത് ആക്കി .

“പത്താം ക്ലാസ്സ് ആയിട്ടൊള്ളു അപ്പോഴേക്കും പ്രേമിക്കാൻ നടക്കുന്നു. വല്ലതും

നാലരക്ഷരം പഠിച്ചു ജോലി മേടിക്കാൻ നോക്ക്‌”

ഞാൻ അച്ഛനോട് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു . പിന്നെ എനിക്ക്

അച്ഛന്റെ കൈയിൽ നിന്നും പൊതിരെ തല്ലു കിട്ടി. രണ്ടു ദിവസം പട്ടിണി ക്കും ഇട്ടു.

എനിക്ക് പിന്നിട് വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ഉള്ള അനുവാദം പോലും

ഉണ്ടായിരുന്നില്ല .അച്ഛന്റെ തടവറയിൽ ആയിരുന്നു ഞാൻ. അനു എവിടെ ആണെന്നോ അവൾക്ക്

എന്തു പറ്റിയെന്നോ ഒന്നും എനിക്ക് അറിയാൻ പറ്റിയില്ല.

പിന്നെ എക്സാമിനു വരുമ്പോൾ കാണാം എന്ന പ്രതീക്ഷയിൽ ഞാൻ ഇരുന്നു. എന്നാൽ എക്സാമിനും

അവളെ കണ്ടില്ല. അങ്ങനെ സനൽ സിനിയോട് അവളെക്കുറിച്ച് അന്വേഷിക്കാൻ പറഞ്ഞു . സിനി

അനാഥമന്ദിരത്തിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവളെ അവിടേ നിന്നും പറഞ്ഞു വിട്ടു എന്നു

മനസിലാക്കാൻ പറ്റി. എനിക്കും പരിമിതികൾ ഇല്ലേ അവളെ അന്വേഷിച്ചു കണ്ടുപിടിക്കാൻ .

വെറും പത്താം ക്ലാസ്സ്‌ കാരൻ ആയ ഞാൻ അവളെ എവിടെ ചെന്ന് കണ്ടുപിടിക്കാൻ ആണു.

ആ സംഭവത്തിനു ശേഷം ഞാൻ അനു വിനെ കണ്ടിട്ടില്ല. അന്ന് ട്യൂഷൻ സെന്ററിൽ നിന്നും

കരഞ്ഞോട് ഇറങ്ങി പോയാ അവളുടെ മുഖം ഇപ്പോഴും മനസ്സിൽ ഒരു കനൽ ആയി അവശേഷിക്കുന്നു.

ഞാൻ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു. റിസൾട്ട്‌ വന്നപ്പോൾ ഞാൻ പത്താം ക്ലാസ്സ്‌

എക്സമിനു രണ്ടു വിഷയത്തിന്നു തോറ്റു. അതോടെ എന്റെ അവസ്ഥ വളരെ ദുരിതം

നിറഞ്ഞതായിരുന്നു. നാട്ടിലും വീട്ടിലും ഞാൻ ഒരു പരിഹാസകഥാപാത്രം ആയി മാറുക

ആയിരുന്നു. അവസാനം ഞാൻ ഒരു ദൃഡനിച്ഛയം എടുത്തു എങ്ങനെ എങ്കിലും പഠിച്ചു ജോലി

വാങ്ങുക അതുകഴിഞ്ഞു അനുവിനെ കണ്ടു പിടിച്ചു വിവാഹം കഴിക്കണം.

അങ്ങനെ ഞാൻ പത്താം ക്ലാസ്സ്‌ സെ എഴുതി എടുത്തു പിന്നെ പ്ലസ്ടു വും ഡിഗ്രിയും

കംപ്ലീറ്റ് ആക്കി . ജോലിയിൽ പ്രവേശിച്ചു ആ സമയം അച്ഛന്റെ ജോലിയും എല്ലാം

നഷ്ടപ്പെട്ടു അച്ഛൻ ആകെ തകർന്ന അവസ്ഥ ആയതു കൊണ്ട് എനിക്ക് അനുവിനെ പറ്റി

അന്വേഷിക്കാൻ സാധിച്ചില്ല .

അങ്ങനെ സിറ്റിയിൽ താമസം ആക്കി ഒന്നു സെറ്റിൽ ആയി വന്നപ്പോൾ ഞാൻ അവളെ തിരക്കി

ഇറങ്ങി.

ആദ്യം അവൾ താമസിച്ച അനാഥമന്ദിരത്തിലേക്ക് ആണു പോയതു അവിടെനിന്നും അറിയാൻ കഴിഞ്ഞു

അവളെ അന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റിയെന്ന്. അന്നത്തെ കാലത്ത് ആ കാര്യം ആരോടും

പറയണ്ട എന്നു അവരുടെ വാർഡൻ പറഞ്ഞത് കൊണ്ടാണ് സിനി വന്നു ചോദിച്ചപ്പോൾ അവർ അന്ന്

അനുവിനെ ഇവിടെ നിന്നും പുറത്ത് ആക്കി എന്നു പറഞ്ഞത് . ഞാൻ അവരുടെ ബ്രാഞ്ചിന്റെ

ഡീറ്റെയിൽസ് വാങ്ങി സനലിനേം കൂട്ടി അവിടേക്ക് പോയി.

കുറെ നാൾക്കു ശേഷം അവളെ ഒന്നു നേരിൽ കാണാൻ കഴിയും എന്നുള്ള സന്തോഷത്തോടെ ആണു ഞാൻ

അവിടെ ചെന്നത്. എന്നാൽ എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് വിധി വീണ്ടും എന്റെ

ജീവിതത്തിൽ ഇടങ്കോൽ ആയി വന്നു. അനുവിന്റെ വിവാഹം കഴിഞ്ഞു എന്നും അവൾ ഭർത്താവും ആയി

സിറ്റിയിൽ താമസം ആക്കി എന്നും.

ഞാൻ വീണ്ടും ആകെ തകർന്നു. പിന്നിട് എന്റെ ജീവിതം ആർക്കോ വേണ്ടി ജീവിക്കുന്ന പോലെ

ആയിരുന്നു. ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ . എപ്പോഴും അവളുടെ ആ

കരഞ്ഞുതളർന്ന മുഖം എന്നെ വേട്ടയാടി കൊണ്ടിരുന്നു.

“ഡാ . ജിഷ്ണു ഇവിടെ നിന്നും റൈറ്റ് ആണോ അതോ ലെഫ്റ്റോ “

സനൽ ഒരു ജംഗ്ഷനിൽ വണ്ടി നിർത്തിയിട്ട് എന്നോട് ചോദിച്ചു .

ഭൂതക്കാലഓർമകളുടെ താളുകളിൽ നിന്നും ഞാൻ ആ നേരം തിരിച്ചു വർത്തമാനകാലത്തിലേക്ക്

വന്നു.

“ലെഫ്റ്റ് “

ഞാൻ അവനോടു പറഞ്ഞു.

അവന്റെ വണ്ടി വീണ്ടും കുറച്ചു ദൂരം പിന്നിട്ട്. ഒരു പാടത്തിന്റെ അരികിൽ ഉള്ള

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തി ചേർന്നു അവൻ കാർ ഒരു ആല്മരച്ചുവട്ടിൽ കൊണ്ട്

നിർത്തി . സമയം എട്ടുമണി കഴിഞ്ഞു.

“ഡാ അവർ എപ്പോൾ വരാം എന്ന പറഞ്ഞേ “

ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി ആൽത്തറയുടെ അടുത്തു നിൽകുമ്പോൾ സനൽ ചോദിച്ചു.

“അറിയില്ലെടാ. വരും എന്ന് ഉറപ്പ് ഒന്നും ഇല്ല . നമുക്ക് ഒരു പത്ത് മണി വരെ നോക്കാം

എന്നിട്ടും വന്നില്ലെങ്കിൽ നീ തിരിച്ചു പൊക്കൊളു “

ഞാൻ അവനോടു പറഞ്ഞു.

“ങ്ങേ, അപ്പോൾ നീ വരില്ലേ ?”

അവൻ ചോദിച്ചു.

“ഇനിയും എന്നെ വിധി തോൽപ്പിക്കാൻ ആണു ഉദ്ദേശം എങ്കിൽ ജിഷ്ണു തോറ്റു കൊടുക്കാൻ ആയി

നിന്നു കൊടിക്കില്ല, ഞാൻ ചിലത് തീരുമാനിച്ചു ഉറപ്പിച്ചിട്ടു ഉണ്ട് “

ഞാൻ അവനോടു പറഞ്ഞു.

“പോടാ … നീ വല്ല അവിവേകം കാണിക്കാൻ ആണ് പുറപ്പാട് എങ്കിൽ എന്റെ കൈയിൽ നിന്നും

മേടിക്കും. ചവാൻ ആണെങ്കിൽ പിനെന്തിനാ നീ ഇത്രയും നാൾ കാത്തിരുന്നത് ആ പത്താം

ക്ലാസ്സിൽ പഠിക്കുമ്പോൾ ചത്തുടായിരുന്നോ. “

അവൻ ദേഷ്യത്തോടെ പറഞ്ഞു.

“ഇനിയും അവൾക്ക് എന്നെ മനസിലായില്ല എങ്കിൽ ഞാൻ എന്തു ചെയ്യാനാ “

ഞാൻ പറഞ്ഞു.

“അതിനു ഇതു മാത്രം ഒള്ളു പോംവഴി. “

അവൻ വീണ്ടും ദേഷ്യത്തോടെ.

ഞാൻ ഒന്നും മിണ്ടിയില്ല.

“ചവാൻ പോണു പോലും “