പറ അനു, നിനക്ക് ഇഷ്ടമാണൊ അതൊ അല്ലയൊ? 1

ഞാൻ നിങ്ങളുടെ ഒക്കെ സ്വന്തം അഖിൽ, ഒരു പുതിയ പരിക്ഷണം ആണ് ഇത് ,ചെറുകഥ ആയിട്ട് ആണ്

ഉദ്ദേശിക്കുന്നത് എഴുതി വരുബോൾ എത്രത്തോളം വരും എന്ന് അറിയില്ല.

എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന ഒരു ചെറിയ Incident ആണ് ഇത് ,അത് എന്റെതായ

രീതിയിൽ വിപുലികരിച്ച് എഴുതാൻ ശ്രമിക്കുന്നു എത്രത്തോളം വിജയിക്കും എന്നറിയില്ല

എന്നാലും ഒരു ശ്രമം ,ഇതിൽ കമ്പി ലവലേശം ഇല്ല ,അതു കൊണ്ട് കമ്പി ഇല്ലാ എന്നു പറഞ്ഞ്

എന്റെ മേൽ കുതിര കയറാൻ വരരുത് ,പിന്നെ ഇതിലെ കഥാ പത്രങ്ങളുടെ പേരുകൾ എല്ലാം

സാങ്കൽപികം ആണ് ,

കഥയിലേക്ക് കടക്കാം ,

“വെണ്ണിലാചന്ദനകിണ്ണം പുനമട കായലിൽ വീണെ ,

കുഞ്ഞിളം കയിൽ മെല്ലെ കോരി എടുക്കാൻ വാ ,…….”

വളരെ മധുര മായ ഗാനം മൊബൈൽ ഫോണിന്റെ അലാം സ്പീക്കറിൽ നിന്ന് കേട്ടുകൊണ്ട് ആണ് ഞാൻ

രാവിലെ എഴുന്നേൽക്കുന്നത് ,

സമയം ആറരയോട് അടുക്കുന്നു ,

ഞാൻ വേഗം പുതപ്പ് ഒക്കെ മാറ്റി ,കട്ടിലിൽ നിന്ന് എഴുന്നേറ്റു വേഗം തന്നെ

പ്രഭാതകൃത്യങ്ങൾ ഒക്കെകഴിഞ്ഞ് ഞാൻ ഒരു ക്രീം കളർ മുണ്ടും ഒരു ഇളം ചാരകളർ ഉള്ള

ഷർട്ടും ധരിച്ച് കൊണ്ട് ഞാൻ താഴെക്ക് ചെന്നു ,

പതിവ് പോലെ ഹാളിലെ ഡൈനിംങ്ങ് ടെമ്പിളിൽ അമ്മയുടെ കൈപ്പുണ്യം നിറഞ്ഞ ചുടു ദോശയും

സാമ്പാറും റെഡി ആയിരുന്നു ,ഞാൻ വേഗം കൈ കഴുകി വന്നു അവിടെ ഇരുന്നു ,

” ഇന്നെന്താ മോനെ നേരെത്തെ”

ഞാൻ റെഡി ആയി അവിടെ ഇരിക്കുന്നത് കണ്ട് അമ്മ അടുക്കളയിൽ നിന്ന് ഹാളിലെക്ക് വരുന്ന

വഴിയാലെ ചോദിച്ചു ,

“ഇന്നോരു കല്യാണം ഉണ്ട് അമ്മെ, “

ഞാൻ പറഞ്ഞു,

“ഉം “

അമ്മ അതിനുത്തരം എന്ന നിലയിൽ ഒന്നു മൂളി കൊണ്ട് എന്റെ അടുത്ത് വന്ന് നിന്ന് എനിക്ക്

ദോശ പാത്രത്തിൽ എടുത്ത് തന്നു ,

” അച്ചൻ വന്നോ അമ്മേ “

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു ,

” ആ വന്നു ,റൂമിൽ കിടക്കുനുണ്ട് “

അമ്മ പാത്രത്തിലെക്ക് സാമ്പാർ വിളമ്പുന്നതിനിടയിൽ പറഞ്ഞു ,

” അമ്മ ഇനിയെങ്കിലും അച്ചനോട് പറ ഈ രാത്രി ഉള്ള സെക്കുരിറ്റി പണിക്ക് പോക്ക്

മതിയാക്കാൻ ,

എനിക്ക് ഇപ്പോ ജോലി സ്ഥിരം ആയില്ലെ ഇനി എന്റെ ശബളം മാത്രം പോരെ നമുക്ക് മൂന്നു

പേർക്കും സുഖം ആയി ജീവിക്കാൻ, “

ഞാൻ അമ്മയോട് പറഞ്ഞു .

” ഞാൻ പറഞ്ഞാൽ അതിയാൻ കേൾകുമോ ,നിന്റെ അതെ സ്വാഭാവം അല്ലെ അങ്ങെർക്കും, “

ഞാൻ പിന്നെ അധികം ഒന്നും പറഞ്ഞില്ല ,ഞാൻ ഭക്ഷണം കഴിച്ച് എഴുന്നേറ്റു ,അമ്മ ആ

പാത്രങ്ങളും എടുത്ത് അടുക്കളയിലെക്കും പോയി ,

ഞാൻ കൈ ഒക്കെ കഴുകി, അച്ചന്റെ റൂമിലേക്ക് നടന്നു ,

അച്ചൻ സുഖം ആയി കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുന്നു ,രാത്രി ഉറങ്ങാതത് കാരണം പാവം

നല്ല ഉറക്കത്തിൽ ആണ് ,

ഞാൻ അച്ഛനെ നോക്കി അച്ഛന്റെ കട്ടിലിന്റെ അടുത്ത് നിന്നു

എങ്ങനെ നടന്നിരുന്ന ആളാ ,എ എസ് ഐ രാമചന്ദ്രൻ എന്ന പേര് കേട്ടാൽ നാട്ടുകാർക്ക് ഒക്കെ

നല്ല ബഹുമാനവും നല്ല മതിപ്പ് ഒക്കെ ആയിരുന്നു ,എന്നാൽ റിട്ടയർഡ് ആകാൻ കുറച്ചു വർഷം

ബാക്കി നിൽക്കെ സ്റ്റേഷനിലെ എസ്ഐ കാണിച്ച ഒരു പോക്രിത്തരത്തിന് പ്രതി ആയത് എന്റെ

പാവം അച്ചൻ ആയിരുന്നു ,ആ പ്രശ്നത്തിന്റെ പേരിൽ അച്ചന്റെ ജോലി പോയിന്നു മാത്രം അല്ല

പെൻഷൻ വരെ പിടിച്ചു വെച്ചു സർക്കാർ ,അതിന്റെ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുക

ആണു, അച്ചന്റെ ജോലി നഷ്ടപ്പെട്ടതിനു ശേഷം ഞങ്ങൾ കുറച്ച് കട ബാധിത ഒക്കെ അയി ആ സമയം

ആണ് എനിക്ക് സിറ്റിയിൽ ഉള്ള ഒരു പ്രൈവെറ്റ് സ്ഥാപനത്തിൽ അക്കൊണ്ടന്റ് ആയി ജോലി

കിട്ടുന്നത് ,അങ്ങനെ ഞങ്ങൾ നാട്ടിലെ വീടും സ്ഥലവും വിറ്റ് കടം ഉള്ളത് ഒക്കെ വീട്ടി

ബാക്കി പൈസ കൊണ്ട് സിറ്റി യിൽ ചെറിയ ഒരു വീട് വാങ്ങിച്ചു.

ഞാൻ അത് കൈനീട്ടി വാങ്ങിച്ചു

പക്ഷെ പേഴ്സ് എന്റെ കൈയിൽ നിന്നും താഴെ അമ്മയുടെ കാലിന്റെ അടുത്ത് വീണു.

ഞാൻ കുനിഞ്ഞു പേഴ്‌സ് എടുക്കുന്ന ഇടയിൽ അമ്മ അറിയാതെ അമ്മയുടെ കാൽ തൊട്ടു

വന്ദിച്ചു.

“അമ്മേ ഞങ്ങൾ ഇറങ്ങുക ആണു “

ഞാൻ അതും പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

സനൽ അവന്റെ കാറും കൊണ്ടാണ് വന്നിരിരുന്നത് ,ഞാനും അവനും കാറിൽ കയറി ,അവന്നാണ്

ഡ്രൈവ് ചെയതത് വണ്ടി കുറച്ചു ദൂരം മുൻപോട്ട് പോയി ,

“ഡാ ,നിന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലല്ലോ ”

അവൻ വണ്ടി ഓടിക്കുന്നതിനിടയിൽ ചോദിച്ചു.

” ഇല്ലാ “

ഞാൻ പറഞ്ഞു ,

” എന്നാലും നീ ഒന്നു കൂടി ഇതിനെ കുറിച്ച് ആലോച്ചിക്കുന്നത് നല്ലതാ ഭാവിയിൽ നിനക്ക്

ഇതുകൊണ്ട് ദോഷം ഒന്നും ഉണ്ടാകരുത് “

അവൻ വീണ്ടും പറഞ്ഞു ,

“ഞാൻ നിന്നോട് ഇന്നല്ലെ എല്ലാം പറഞ്ഞതല്ലെ ,ഇനി അതിൽ ഒരു മാറ്റവും ഇല്ല “

ഞാൻ തീർത്തും പറഞ്ഞു ,

“ഉം ശരി ,”

അവൻ ഒന്നു ഇരുത്തി മൂളിയിട്ട് ഡ്രൈവിംഗിൽ ശ്രദ്ധിച്ചു ,

“സനൽ അവൻ എന്റെ കൂടെ കൂടിയിട്ട് എത്ര വർഷം ആയി എന്നോനും എനിക്ക് അറിയില്ല എനിക്ക്

ഓർമ്മ വെച്ച നാൾ മുതൽ അവൻ എന്തിനും ഏതിനും എന്റെ ഒപ്പം ഉണ്ട് ,ഞാൻ എടുക്കുന്ന ഒരു

തീരുമാനത്തിനും അവൻ എതിര് നിൽക്കാറില്ല. പക്ഷെ ഇന്നലെ ഞാൻ എടുത്ത ഒരു തീരുമാനത്തിന്

ചെറിയ വിയോജിപ്പ് അവൻ കാണിച്ചു എങ്കിലും അവൻ എന്റെ കൂടെ തന്നെ വരും എന്ന് എനിക്ക്

ഉറപ്പ് ഉണ്ടായിരുന്നു ,”

ഞങ്ങൾ രണ്ടു പേരും സംസാരിക്കാതെ ആയപ്പോൽ കാറിൽ ഒരു മൂകത തളം കെട്ടി നിന്നു ,ആ സമയം

അവൻ കാറിന്റെ സ്റ്റീരിയോയിൽ പഴയ പ്രണയ ഗാനങ്ങൾ പ്ലേ ചേയ്തു.

!ആ പാട്ടുകളിൽ ലയിച്ചു പോയ ഞാൻ എന്റെ സ്കൂൾ ജിവിതത്തിന്റെ ഓർമ്മതാളുകളിലേക്ക് വഴുതി

വീണു ,!

മേടമാസ പുലരിയും വിഷു കണിയും

മൈതാനത്തിലെ ക്രിക്കറ്റ് കളിയും ,ആരാന്റെ പറമ്പിലെ മാവുകളിൽ കല്ലെറിഞ്ഞും

നടന്നിരുന്ന ഒൻപതാം ക്ലാസ് വെക്കെഷൻ ,

വെക്കെഷന് അടിച്ചു പോളിച്ചു നടന്നിരുന്ന എന്നെ തേടി മെയ് രണ്ട് എന്ന കടമ്പ വന്നു

,ഭൂരിഭാഗം പേർക്കും പേടി ഉള്ള ആ ദിനം, ഒരു വർഷത്തെ കഠിന പ്രയത്നം കഴിഞ്ഞ് അടുത്ത

വർഷം പുതിയ ക്ലാസിൽ ആണൊ അതൊ ഒരു വർഷം കൂടി ആ ക്ലാസിൽ തന്നെ ഇരിക്കണൊ എന്ന്

അറിയാനുള്ള ദിവസം ,

ഒരു ആവറേജ് പഠിത്തം ഒക്കെ ഉണ്ടായിരുന്നു വെങ്കിലും എനിക്കും ആ ദിവസം ആകുമ്പോൾ ഒരു

ചെറിയ ടെൻഷൻ ഉണ്ടാകുമായിരുന്നു എന്താണെന്ന് വെച്ചാൽ അവിടത്തെ ഒരു പേരുകേട്ടാ

ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആണു ഞാൻ പഠിച്ചിരുന്നത് ,അവിടത്തെ പ്രശ്നം എന്താണെന്നു

വെച്ചാൽ പത്തിൽ നൂറു ശതമാനം വിജയത്തിനു വേണ്ടി അധികം പഠിക്കാത്തവരെ ഒൻപതാം

ക്ലാസ്സിൽ തോൽപ്പിക്കും ,.

പക്ഷെ ഞാൻ ആ കടമ്പ കടന്നു അങ്ങനെ ഞാനും ഒരു പത്താം ക്ലാസ് വിദ്യാർത്ഥി ആയി ,എന്റെ

കൂടെ എന്റെ ചങ്ക് സനലും ,

അങ്ങനെ സ്കൂളിൽ വെക്കെഷൻ ക്ലാസ് മേയ് പത്തിന് തുടങ്ങും എന്ന് അറിയിപ്പ് വന്നു ,

ഞങ്ങളുടെ നാട്ടിൽ ഗവൺമെന്റ് സ്കൂളിന്റെ അടുത്ത് ഒരു റിട്ടെയെർഡ് അധ്യാപകൻ വേലായുധൻ

മാഷ് നടത്തുന്ന ഒരു പേരുകേട്ടാ ടൂഷൻ സെന്റർ ഉണ്ടായിരുന്നു ,ഒൻപതാം ക്ലാസ് മുതൽ ഞാൻ

അവിടെ ട്യൂഷന് പോകുന്നുണ്ടായിരുന്നു എന്റെ കൂടെ സനലും. ഞാൻ എവിടെ ഉണ്ടോ അവനും അവിടെ

ഉണ്ടാകും.

വേലായുധൻ മാഷ് എന്റെ അച്ചന്റെ കൂട്ടുകാരൻ ആണ് ,അതു കൊണ്ട് ട്യുഷൻ സെന്ററിൽ ഞാൻ

എന്തെങ്കിലും അലമ്പ് കാണിച്ചാൽ അത് അച്ചന്റെ മുൻപിൽ എത്താൻ അധികം സമയം വേണ്ട ,

അങ്ങനെ ട്യുഷൻ സെന്റർ മെയ് അഞ്ചിന് സ്റ്റാർട്ട് ചേയ്തു ,എന്നാൽ എനിക്ക് അഞ്ചാം

തിയതി മുതൽ ക്ലാസിൽ പോകാൻ പറ്റിയില്ല ,അമ്മയുടെ വീട്ടിൽ ഒരു മരിപ്പ് ഉണ്ടായിരുന്നു

അവിടെ പോയ ഞാൻ മെയ് ഒൻപതിന് ആണ് തിരിച്ചു വരുന്നത് ,

അങ്ങനെ മേയ് പത്തിന് രാവിലെ എന്റെ ബി എസ് എ എസ് എൽ ആർ സൈക്കളും എടുത്ത് കൊണ്ടു ഞാൻ

സനലിന്റെ വീട്ടിലേക്ക് വെച്ച് പെടച്ചു,

എഴുമണി തൊട്ട് എട്ടര വരെ ആണു കാലത്തെ ക്ലാസ് ,വൈകിട്ട് ചില ദിവസങ്ങളിൽ നാലര തൊട്ട്

ആറുമണി വരെ കാണും,

സനലിന്റെ വീട്ടിൽ നിന്ന്‌ പത്ത് മിനിട്ട് ഉണ്ട് ട്യുഷൻ സെന്ററിലെക്ക് ,

ഞാൻ അവന്റെ വീട്ടിൽ ചെന്നപ്പോ 6:45 ആയിട്ടുണ്ടായിരുന്നു ,

അഞ്ച് മിനിട്ട് കഴിഞ്ഞിട്ടും അവനെ കാണാതെ ആയപ്പോൾ

ഞാൻ സൈക്കിൾ ബെൽ രണ്ടുമൂന്നു വട്ടം അടിച്ചു ,

” ഇപ്പോ വരാടാ “

എന്ന് അകത്ത് നിന്ന് അവന്റെ ശബ്ദവും കേട്ടു ,

ഞാൻ കുറച്ചു നേരം കൂടി സൈക്കിളിൽ കാത്ത് ഇരുന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ നല്ല സുന്ദര കുട്ടപ്പൻ ആയി സനൽ വരുന്നു ,

“ഡാ എന്തു കോലം ആടാ ഇത് “

പൗഡറിൽ കുളിച്ചിട്ടുള്ള അവന്റെ മുഖം കണ്ട് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു ,

“എന്താ കുഴപ്പം “

” ഹെയ് ഒരു കുഴപ്പവും ഇല്ല ,ആ മുഖത്തേ വെള്ള പാണ്ട് ഒക്കെ തുടച്ചു കള”

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു ,

“ഓ നമ്മുക്ക് നിന്റെ അത്രയും തൊലി വെളുപ്പും സൗന്ദരവും ഇല്ലയെ നമ്മ പാവം “

അവൻ അങ്ങനെ പറഞ്ഞിട്ട് സൈക്കിളിന്റെ ചെറിയ മിററിൽ നോക്കി കൊണ്ട് ടവൽ കൊണ്ട് മുഖം

തുടച്ചു ,

അവൻ പറഞ്ഞത് ശെരി ആയിരുന്നു

ക്ലാസിൽ ഒരു വിധം കാണാൻ കൊള്ളാവുന്ന പയ്യൻ ആയിരുന്നു ഞാൻ ,അധികം പഠിക്കുക ഒന്നും

ഇല്ലെങ്കിലും ടീച്ചർമാർക്കു പോലും ചെറിയ വാത്സല്യം എന്നോട് ഉണ്ടായിരുന്നു ,ഒരു

പോലിസ് കാരന്റെ മകൻ ആയതു കൊണ്ടാണൊ അതൊ എന്റെ നിഷകളങ്കമായ പെരുമാറ്റത്തിന്റെ ആണൊ

എന്നറിയില്ല ,പിന്നെ ചെറിയ വായ് നോട്ടം ഒക്കെ ഉണ്ടെങ്കിലും ആരോടും ഇഷ്ടമാണ്

എന്നോനും പറഞ്ഞിട്ടില്ല.

“ഡാ ,ഞാൻ ചവിട്ടാം ,”

എന്നു പറഞ്ഞ് അവൻ സൈക്കിൾ എടുത്തു ,ഞാൻ സിറ്റിന് മുൻപിൽ ഉള്ള പൈപ്പിൽ കയറി സൈഡ്

തിരിഞ്ഞ് ചെരിഞ്ഞ് ഇരുന്നു ,

“ഡാ ,എന്താടാ ,ഇത്ര നാളും ഇല്ലാത്ത ഒരു ഒരുക്കം “

ഞാൻ അവനോട് ചോദിച്ചു ,

“അതൊക്കെ ഉണ്ട് “

അവൻ കള്ള ചിരിയാൽ പറഞ്ഞു ,

ഞാൻ പിന്നെയും എന്താ കര്യം എന്നു തിരക്കി അവൻ വീണ്ടും ചിരിച്ചത് അല്ലാതെ ഉത്തരം

ഒന്നും പറഞ്ഞില്ല.

“ഡാ പ്ലിസ് എന്താ കാര്യം എന്നു പറയെടാ ,നിനക്ക് വല്ല പെണ്ണും ചാൽ ആയോ, “

” ഇല്ലാ ,അടുത്ത് തന്നെ ആവും “

അവൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു,

“ഡാ ഏതാടാ ആ പെണ്ണ് “

“നിനക് അറിയില്ല പുതിയ അഡ്മിഷൻ ആണു ,ഇന്നു മലയാളം പിരിഡ് ഉണ്ടല്ലോ അപ്പോ കാണിച്ചു

തരാം “

അവൻ പറഞ്ഞു ,

“ഓ ,അപ്പോ മലയാളം മീഡിയം ആണല്ലെ നമ്മുടെ ക്ലാസ്സിൽ അല്ലാല്ലെ “

“ഉം “

ഇംഗ്ലിഷ് മീഡിയം കാർക്ക് വേറെ ക്ലാസും മലയാളം മീഡിയം കാർക്ക് വെറെ ക്ലാസ് റൂം

ആയിരുന്നു ട്യൂഷൻ സെന്ററിൽ ഉണ്ടായിരുന്നത് ,എന്നാൽ മലയാളം പിരീഡ് വരുമ്പോഴും

ഇംഗ്ലീഷ് പിരീഡ് വരുമ്പോഴും രണ്ടു ക്ലാസും തമ്മിൽ ഒന്നാകും ,

“ഡാ ആ കൊച്ച് എവിടെ യാ പഠിക്കുന്നെ “

“നമ്മുടെ ഗവൺമെന്റ് സ്കൂളിൽ “

“ഓ, “

“ഡാ വേഗം ചവിട്ടിക്കൊ ഏഴു മണി ആകാറായി ,”

ഞാൻ പറഞ്ഞത് കേട്ടു അവൻ ആഞ്ഞു ചവിട്ടി.

ഞങ്ങൾ ട്യുഷൻ സെന്ററിൽ എത്തിയപ്പോൾ എഴുമണി കഴിഞ്ഞിരുന്നു ,

സൈക്കിൾ വേഗം സ്റ്റാന്റിട്ട് ഒതുക്കി വെച്ചിട്ട്.ഞങ്ങൾ വേഗം ക്ലാസിലേക്ക് ഓടി

,ഞങ്ങൾ ക്ലാസിൽ എത്തിയപ്പോഴേക്കും ബിന്ദു ടീച്ചർ ക്ലാസ് ആരംഭിച്ചിരുന്നു. ഞങ്ങൾക്ക്

മലയാളം എടുക്കുന്ന ടീച്ചർ ആണ് അത് ,

ഞങ്ങൾ രണ്ടു പേരും ക്ലാസിലേക്ക് കടക്കാൻ ആയി ക്ലാസ് റൂമിന്റെ വാതിലിന്റെ

അടുത്തേക്ക് ചെന്നു നിന്നു,

” ആ രണ്ടു സാറും മാരും എത്തിയാ”

എവിടെ ആയിരുന്നു രണ്ടും “

ബിന്ദു ടീച്ചർ ഞങ്ങളെ കളിയാക്കി കൊണ്ട് പറഞ്ഞു ,

” അത് സൈക്കിൾ പഞ്ചർ ആയി ടീച്ചറെ “

സനൽ ചാടി കയറി പറഞ്ഞു,

“നിന്റെ സൈക്കിൾ എന്നുംപഞ്ചർ ആണല്ലൊ ,ഇന്നലെയും നീ ഇതു തന്നെ അല്ല പറഞ്ഞത് “

ടീച്ചർ പറഞ്ഞു ,

ക്ലാസിലെ കുട്ടികൾ അതു കേട്ട് ചിരിക്കാൻ തുടങ്ങി ,

“എന്തു നാടാ ,മര്യാദക്ക് ഉള്ള ഒരു നുണ പറഞ്ഞുടെ “

എന്ന ഭാവത്തിൽ ഞാൻ അവനെ നോക്കി ,

“അത് ടീച്ചറെ ഇന്നലെ എന്റെ സൈക്കിൾ ഇന്നു ഇവന്റെ സൈക്കിൾ ആണു പഞ്ചർ അയത് “

ഒരു ചമ്മിയ ചിരിയോടെ അവൻ പറഞ്ഞു,

“ഉം “

ടീച്ചർ ഒന്നു മൂളി ,

” അത് ,ടീച്ചറെ ഞങ്ങൾ അകത്തേക്ക് “

അവൻ ചോദിച്ചു ,

” ഉം കയറിക്കൊ ,നാളെ വരുബോൾ വെറെ നുണ കണ്ടു പിടിച്ചോണ്ട് വന്നോണം “

ടീച്ചർ അങ്ങനെ കളിയാക്കി പറഞ്ഞു,

അതു കേട്ട് പിള്ളേർ ആർത്തു ചിരിച്ചു ,

ഞങ്ങൾ രണ്ടാളും ചമ്മിയ മുഖവും ആയി ഞങ്ങൾ ഇരിക്കാറുള്ള നാലമത്തെ ബെഞ്ചിൽ പോയി

ഇരുന്നു ,

“ജിഷണു നിന്നെ രണ്ടു മൂന്നു ദിവസം കണ്ടില്ലല്ലോ എന്തു പറ്റി “

എന്റെ അടുത്ത് ഇരുന്ന എന്റെ കൂട്ടുകാരൻ മുഹമ്മദ്‌ ചോദിച്ചു.

” അമ്മ വീട്ടിൽ ആയിരുന്നു ടാ, ഒരു മരിപ്പ് ഉണ്ടായിരുന്നു “

ഞാൻ അവന്നോട് പറഞ്ഞു ,

അപ്പോഴേക്കും ടീച്ചർ ക്ലാസ് എടുക്കാൻ തുടങ്ങി ഇരുന്നു ,എല്ലാവരും ക്ലാസിൽ

ശ്രദ്ധിച്ചിരിക്കുബോൾ എന്റെ കൂടെ ഇരിക്കുന്ന സനൽ മാത്രം ,

പെൺകുട്ടികളുടെ സെക്കന്റ് ബഞ്ചിൽ ആരെയൊ നോക്കി ഇരിക്കുന്നു ,

“ഡാ നീ ആരെയാ നോക്കുന്നെ ,”

ഞാൻ അവന്നോട് ചോദിച്ചു ,

” ഞാൻ നേരത്തെ പറഞ്ഞില്ലേ ദേ അവൾ ആണ് അത് “

അവൻ അതും പറഞ്ഞ് ആ ബെഞ്ചിൽ മൂന്നമത് ഇരിക്കുന്ന കുട്ടിയെ കാണിച്ചു തന്നു ,

“ഓ അതൊ “

“ആ “

“ആ. പുറക് വശം കാണാൻ ഒരു ചന്തം ഒക്കെ ഉണ്ട് “