പക്കാ ലെസ്ബിയൻ കഥ – Part 4

ആദി ഡോർ തുറന്നതും നേരെ എന്റെ മുഖത്തേക്കാണ് അവളുടെ നോട്ടം വന്നു വീണത്………

ഉറക്കം ശരിയാകാത്തത് കൊണ്ടാണോ എന്തോ അവൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു

” അമ്മേ എനിക്ക് കുറച്ചു കൂടി ഉറങ്ങണം നല്ല ക്ഷീണം ഉണ്ട്…. ”

അതുംപറഞ്ഞവൾ ഡോർ അടച്ചു…..

ഞാൻ ഡോറിൽ തന്നെ മിഴിച്ചു നോക്കി നിക്കവേ എന്റെ തൊട്ടു പുറകിൽ നിന്ന അപ്പച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി……..

ഞാൻ തിരിഞ്ഞു അപ്പച്ചിയെ നോക്കിയും പെട്ടന്ന് ഡോർ തുറക്കപ്പെട്ടു……… ഞാൻ വാതിൽക്കൽ നോക്കിയതും ആദി എന്നെ തുറിച്ചു നോക്കി……

” നീ…… ”

ഓൾടെ നോട്ടം കണ്ടിട്ട് എനിക്ക് ചിരി അടക്കാനായില്ല……

” രാവിലെ പോന്നതാടോ….. ”

ഓൾ എന്നെ വലിച്ചു ഓൾടെ മുറിയിലേക്കിട്ടു എന്നിട്ട് അപ്പച്ചിയോടായിട്ട് പറഞ്ഞു……

” അമ്മേ കഴിക്കാൻ എടുത്ത് വെയ്ക്കേ ഇതിനേം കൊണ്ട് ഞാനിപ്പോ വന്നേക്കാം……. ”

ആദി അതും പറഞ്ഞു ഡോറടച്ചു…….

എന്നെ കൊണ്ട് പോയി ബെഡിൽ തള്ളിയിട്ടിട്ടു പറഞ്ഞു……

” നീ ഇവിടെ ഇരിക്കെ ബാക്കി ഞാൻ വന്നിട്ട് തരാം….. ”

ഞാൻ ചിരിച്ചുപോയി…….

ആദി ഓടി ബാത്‌റൂമിൽ കയറി….. അവിടെ നിന്നെഴുന്നേറ്റ് ഞാൻ ആദിയുടെ ടേബിളിന്റെ അടുത്തേക്ക് പോയി……ആ മുറിയിലൊക്കെ ഞാനൊന്ന് കണ്ണോടിച്ചു…….നല്ല വൃത്തിയുള്ള മുറി എന്ന് ഞാൻ പറയില്ല…… 😂 എന്റെ മുറി പോലെ തന്നെ അലങ്കോലമായി കിടപ്പുണ്ട്…… അവിടവിടെ തുണികൾ കുറേ ബുക്കുകൾ ഒക്കെ വാരി വലിച്ചു ഇട്ടേക്കുന്നുണ്ട്…….

റഫറൻസ് ആയിരിക്കും ഞാനോർത്തു…….അതിൽ നിന്നും വെറുതെ ഞാനൊരു ബുക്കെടുത്തു നോക്കി….. അപ്പോ എന്റെ പുറകിൽ ആരോ നിൽക്കുന്ന പോലെനിക്ക് തോന്നി..

” അതേ….”

തോന്നൽ ശെരി വെച്ചുകൊണ്ട് ആദി വിളിച്ചു……..

” എന്താ ഇതൊക്കെ…… ”

” ഇതോ ഇത് തന്റെ ബുക്കല്ലേ……..”

എന്റെ കൈയിലിരുന്ന ബുക്ക്‌ നീട്ടി ഞാൻ പറഞ്ഞു……

” ഓഹ് അതല്ല…… ”

ആദി അതുവാങ്ങി തിരികെ ടേബിളിൽ ഇട്ടു……..

” നീയെന്തിനാ പറയാതെ വന്നത്……. ”

” ശേ ശേ പറയാതെ വന്ന ത്രില്ല് പോകില്ലേ കുട്ടി…… ഒരു വാർത്ത ഇന്നലെ ചൂടായിട്ട് അറിഞ്ഞതല്ലേ ഉള്ളൂ…. അതിന്റെ ചൂടൊട്ടും ആറണ്ട എന്നു കരുതി ഇങ്ങു പോന്നതാ…. തനിക്ക് ഇഷ്ടമായില്ലേ ഞാൻ ദേ പോയേക്കാം……… ”

ഞാനതും പറഞ്ഞു തിരിഞ്ഞു നടന്നു…….

” അവിടെ നിക്ക് കഴുതേ……. ”

ആദി എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട്പോയി അവളുടെ ബെഡിൽ ഇരുത്തി……….

” നീ പോവോ…… ”

” ആഹ് പോകും… തനിക്ക് ഞാൻ വന്ന ഇഷ്ട്ടായില്ലല്ലോ……. ”

” കണ്ണിൽ കുത്തി തരുമേ പറഞ്ഞേക്കാം….. ”

ഞാൻ പൊട്ടിച്ചിരിച്ചു……..

” ഒരുപക്ഷെ ഒറ്റ ദിവസം കൊണ്ട് കീഴ്മേൽ മറിഞ്ഞ ബന്ധം നമ്മുടെ ആയിരിക്കും ല്ലേ……..” ഞാൻ പറഞ്ഞു………

” ആയിരിക്കും എന്ന് പറയാൻ പറ്റില്ല…. പക്ഷെ നിന്നോടുള്ള ആ ബോണ്ട്‌ ഇല്ലേ അതിനിത്തിരി ബലം കൂടി ഐ മീൻ ഒരു അവകാശം വന്നത് പോലെ…… ”

” ആഹ് തോന്നൽ എനിക്കും ഉണ്ട്….. കൊറേ കാലത്തിന് ശേഷം ആണ് ഞാൻ ഇന്നലെ ഒരാളോട് ഓപ്പൺ ആയിട്ട് സംസാരിച്ചതും ചിരിച്ചതും ഒക്കെ……..ആം ഹാപ്പി നൗ…….. ”

” ഫ്ലാഷ് ബാക്ക്……അത് ഇപ്പൊ പറയണ്ട ഇനിയും സമയം ഉണ്ട് ……. വാ വല്ലതും കഴിക്കാം …… “

” അല്ല താൻ ഒരു കോളേജ് ലക്ച്ചറർ തന്നെയാണോ…… മുറിയും കോലവും കണ്ട തോന്നില്ലലോ……. ”

സത്യത്തിൽ അപ്പോഴാണ് ഞാൻ ആദിയുടെ വേഷം ശ്രദ്ധിക്കുന്നത്…… ഷോർട്ട്സും ബനിയനും……എന്നെ പോലെ തന്നെ…… ചോരക്ക് ചോരയെ തിരിച്ചറിയാല്ലോ….. ✌️

” അതെന്താ ഷോർട്സിൽ ആണോ ചെയ്യുന്ന പ്രഫഷന്റെ പേരെഴുതി വെച്ചേക്കുന്നേ….. ”

ഇവളെനിക്ക് പറ്റിയ ആളുത്തന്നെ ന്ന് ഞാൻ ആലോചിച്ചു….. പക്ഷെ അതും പ്രണയവും ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു…….

” പൊട്ടത്തരം പറയാണ്ട് എഴുനേറ്റു വാ…….. ”

ആദി എന്നെയും വലിച്ചു കൊണ്ട് താഴേക്ക് പോയി……

അപ്പച്ചി ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു……… സംസാരം കേട്ടപ്പോ മനസിലായി അതെന്റെ അമ്മയാണെന്ന്……….

” അമ്മേ ഞങ്ങൾ വന്നു…… ”

അതുകേട്ടുടനെ അപ്പച്ചി ഫോണിൽ പറഞ്ഞു……

” ദേ അവൾ കഴിക്കാൻ വന്നു…. ഞാൻ വിളിക്കാൻ പറയാമേ ”

അപ്പച്ചി ഭക്ഷണവും പ്ലേറ്റും ഒക്കെ ആയി വന്നു….

” മക്കളെ അമ്മയെ വിളിക്കാൻ പറഞ്ഞു കേട്ടോ…… ”