പക്കാ ലെസ്ബിയൻ കഥ – Part 2

കൂട്ടുകാരെ നിങ്ങളുടെ സപ്പോർട്ടിനു നന്ദി…………തുടർന്ന് വായിക്കുക……. അപ്പോഴേക്കും ഓഫീസ് റൂമിൽ എത്തി……. പേപ്പർസ് എല്ലാം ടേബിളിൽ വെച്ചിട്ട് ഞാൻ ടീച്ചറോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു………

പൊതുവേ ഞാൻ കുറച്ച് ഇൻട്രോവേർട്ട് ആണ്….സത്യം പറഞ്ഞാൽ എന്റെ ആ പ്രണയം പൊട്ടിയതിന് ശേഷം ഞാൻ അങ്ങനെ ആയതാണ്….. അതിന് മുന്നേ ഞാൻ എങ്ങനെയൊക്കെ ആയിരുന്നെന്നു നിങ്ങളോട് പറഞ്ഞിരുന്നല്ലോ…… എന്തായാലും അഞ്ചു ദിവസത്തെ എക്സാം കഴിഞ്ഞു…… ഇന്ന് അവസാന ദിവസം ആണ്….. ഈ എക്സാമും ഞാൻ നന്നായി തന്നെ എഴുതി……

ഹാളിൽ നിന്നും ഇറങ്ങി കറങ്ങി തിരിഞ്ഞ് നടന്നു അവസാനം പോകാം എന്നുള്ള നിഗമനത്തിൽ നിക്കവേ എനിക്ക് ഓപ്പോസിറ്റ് ഉള്ള ക്ലാസ്സിൽ നിന്നും ആരതി ടീച്ചർ ഇറങ്ങി വന്നു…. അപ്പോഴാണ് ഞാൻ ശെരിക്കൊന്നു ടീച്ചറെ നോക്കിയത് തന്നെ…….. പൊക്കം എന്നെക്കാൾ കുറവാണ്….നല്ല മുടിയുണ്ട്….. വെളുത്ത നിറം…… ത്രെഡ് ചെയ്ത് ഭംഗി ആക്കിയ പുരികം നീണ്ട മൂക്ക്….

അങ്ങനെ അങ്ങനെ……. കാണാൻ എന്നെക്കാൾ കൊള്ളാം കേട്ടോ ……. എനിക്ക് ടീച്ചറെ കണ്ടപ്പോൾ അങ്ങോട്ട് പോയി സംസാരിക്കാൻ തോന്നി ………. ” ടീച്ചറെ……. ” ” ആഹാ ദേവിക…. ഓ സോറി ദേവ് താനിവിടെ ഉണ്ടായിരുന്നോ……. ” എനിക്ക് ടീച്ചർ തിരുത്തി വിളിച്ചത് നന്നേ ഇഷ്ടപ്പെട്ടു……. ” ഞാൻ പോയില്ലായിരുന്നു…… ഇങ്ങു താ ടീച്ചർ ഞാൻ ഹെല്പ് ചെയ്യാം……. ” ടീച്ചർ പറയാതെ തന്നെ ഞാൻ ടീച്ചറിന്റെ കൈയിലുള്ള പേപ്പർസ് വാങ്ങി……

മറുപടിയായി ടീച്ചർ ഒന്ന് പുഞ്ചിരിച്ചു…….. അങ്ങനെ ടീച്ചർ മുന്നേയും ഞാൻ പിന്നിലുമായി നടന്നു…… ഇത്തവണയും ടീച്ചർ തന്നെ സംസാരത്തിന് തുടക്കമിട്ടു….. ” എക്സാം ഒക്കെ എങ്ങനെ ഉണ്ടാർന്നു…. എളുപ്പമായിരുന്നോ…… ” ” ഉവ്വ് ടീച്ചർ നല്ല എളുപ്പം ആയിരുന്നു….. ” ” താൻ നന്നായി പഠിക്കും അല്ലെ…….? ” ഞാനൊന്ന് ചിരിച്ചു….. ” അത്യാവശ്യം…… ” ” എന്താ ആമ്പിഷൻ…… ” ” അങ്ങനൊന്നും ഇല്ല… പുറത്ത് പോയ കൊള്ളാം ന്ന് ഉണ്ട്…

ഇത് കഴിഞ്ഞ് നോക്കണം….. ” ” ഹ്മ്മ്…… ” പിന്നീട് സംസാരം ഒന്നും ഉണ്ടായില്ല…….ഓഫീസ് റൂമെത്തി പേപ്പർ വെച്ച് തിരിഞ്ഞപ്പോഴേക്കും ടീച്ചർ വിളിച്ചു….. ” ദേവ്…… ” ” ന്തോ….. ” ” വണ്ടിയിൽ ആണോ പോകുന്നെ…….” ” അതെ ടീച്ചർ….. ” ” കൂടെ ആരേലും ഉണ്ടോ…. ” ” ഇല്ല ടീച്ചർ എന്തേ…. ” ” എന്നെ ബസ്റ്റാന്റ് വരെ കൊണ്ടാക്കാമോ……ഇന്ന് നാട്ടിൽ പോകണം…..

ഇവിടെ നിന്നാൽ ബസ് കിട്ടാൻ താമസിക്കും… നാട്ടിൽ പോകേണ്ട ബസ് മിസ്സാവും…. അതോണ്ടാ… സൊ… ക്യാൻ യു….

? ” ശെരിക്കും ടീച്ചർ ചോയ്ച്ചത് എന്നെ കുറച്ചൊന്നു അത്ഭുതപെടുത്തി…. എന്നാലും പുറമെ ഞാനത് കാണിച്ചില്ല…. ” എന്തിനാ ടീച്ചർ ഇത്രേം വല്യ കഥ…. കൊണ്ടാക്കുമോ എന്ന് ചോദിച്ച മാത്രം പോരെ….. ഞാൻ ചെയ്യുമല്ലോ…… ” ” തനിക്ക് ബുദ്ധിമുട്ടാവോ ന്ന് ആലോചിച്ചിട്ട….. ” ” എന്തോന്നാ ടീച്ചർ…..

എനിക്കൊരു കമ്പനി ആകുമല്ലോ….. പിന്നെ ഞാൻ ന്തിനാ ആവിശ്യം ഇല്ലാത്തത് വിചാരിക്കണേ….. ” ടീച്ചർ ചിരിച്ചു…. ” അയ്യോ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു……പത്ത് മിനിറ്റ് ഞാൻ ദേ വരുന്നു….. ” ” ഓക്കേ… ഞാൻ ഗേറ്റിന് ഫ്രണ്ടിൽ നിക്കാം ടീച്ചർ…… ” പത്ത് മിനിറ്റ് തികച്ചില്ല ടീച്ചർ എന്റെ അടുത്തേക്ക് വന്നു….. ” പോകാം….. ” ” ഓക്കേ…… ഞാൻ ന്റെ വണ്ടിയുടെ അടുക്കലേക്ക് പോയി….ടീച്ചറും എന്റെയൊപ്പം വന്നു…..

ഞങ്ങൾ വണ്ടിയുടെ അടുത്തെത്തി……. എന്റെ വണ്ടി കണ്ട് ടീച്ചർ ഞെട്ടിയെന്ന് തോന്നുന്നു…. ” ദേവ്… ” ചെറിയൊരു ഭയത്തോടെ ടീച്ചർ വിളിച്ചു…… ” എടൊ ഇതിലാണോ പോകണേ …… ” ” അതെ എന്തെ ടീച്ചർ….. ” ” ഏയ്‌ ചെറുതായിട്ട് ഒരു പേടി…… ” ” 2 കൊല്ലമായി ടീച്ചറെ ഇതുവരെ ഒരു ആക്‌സിഡന്റ് പോലും ഉണ്ടായിട്ടില്ല….പേടിക്കണ്ട…. ” ” ഹ്മ്മ് ശെരി ശെരി…… ” ഞാൻ എന്റെ റോയൽ എൻഫീൽഡ് ഹിമാലയന്റെ മേലെ ഞെളിഞ്ഞു ഇരുന്നു…….

ബൈ ദി ബൈ….. വളരെ ഫ്രീഡം തന്ന് വളർത്തിയത് കൊണ്ടും…. ഒറ്റ സന്തതി ആയതുകൊണ്ടും ഇങ്ങനെ ഒക്കെ പല ഗുണങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്… വണ്ടി സ്റ്റാർട്ട്‌ ആക്കി……ടീച്ചറും കയറി… ഞങ്ങൾ നേരെ സ്റ്റാൻഡിലേക്ക് വെച്ചു പിടിച്ചു…. ടീച്ചർ ഉള്ളതുകൊണ്ട് വളരെ സ്ലോയിലാണ് ഞാൻ പോകുന്നെ……….. ” ദേവ്…… ” ” എന്തോ ടീച്ചർ…… ” ” എനിക്ക് ബുള്ളറ്റ് യാത്ര വളരെ അധികം ഇഷ്ടമാണ്….. പക്ഷെ ഇതാദ്യത്തെ തവണ ആണെന്ന് മാത്രം…… ” അതും പറഞ്ഞു ടീച്ചർ പൊട്ടിചിരിച്ചു…….. ” അതെന്താ ടീച്ചർ ഹബ്ബിയോട് ബുള്ളറ്റ് എടുക്കാൻ പറഞ്ഞൂടായിരുന്നോ….. ” ” വാട്ട്‌….. ”

അഹ് ചോദ്യം കേട്ടിട്ടാണോ ടീച്ചർ പൊട്ടിച്ചിരിച്ചു….. ” എടാ ഞാൻ ഇപ്പോഴും അൺമാരീഡ് ആണ്…….. ” എനിക്കതൊരു പുതിയ അറിവായിരുന്നു….. ” സോറി ടീച്ചർ ഞാൻ വിചാരിച്ചു മാരേജ് കഴിഞ്ഞു കാണും ന്ന്……… ” ” അല്ല… തനിക്ക് വല്ല അഫെയർ ഉണ്ടോ…… ” ” സിംഗിൾ പസംഗ ആണ് ടീച്ചർ…… ” ” വളരെ നന്നായി…. അല്ല അപ്പൊ താനെന്താ എപ്പോഴും അലോചിച്ചുകൊണ്ടിരിക്കണേ………. ” ” അതൊരു കഥയാണ് ടീച്ചർ ഇനിയൊരു ദിവസം പറയാം……

ഇപ്പോ തീരെ താല്പര്യം ഇല്ല…. ” ” ഓക്കേ…..” അങ്ങനെ ഒന്നും രണ്ടും ഒക്കെ പറഞ്ഞു ഞങ്ങൾ സ്റ്റാൻഡിലെത്തി…….വണ്ടി ഒരു സൈഡിലേക്ക് ചേർത്ത് നിർത്തി……… ടീച്ചർ വണ്ടിയിൽ നിന്നും ഇറങ്ങി……. ” ന്നാ ഓക്കേ ടീച്ചർ…… പോട്ടേ….” ” ടോ നിക്കേടോ…… വാ ഒരു ചായ കുടിച്ചിട്ട് പോകാം…. എന്റെ ബസ് വരാൻ ഇനിയും പത്തിരുപത് മിനിറ്റ് ബാക്കിയുണ്ട്….. ഒന്നുല്ലേലും എന്നെ ഇവിടെ വരെ സേഫ് ആയിട്ട് എത്തിച്ച ആളല്ലേ……. ” ഞാൻ പുഞ്ചിരിയോടെ അത് സ്വീകരിച്ചു….. ചായ അല്ലെ ന്തിന് വെറുതെ ഒരു ഓഫർ കളയണെ ന്ന് വിചാരിച്ചു….. അങ്ങനെ വണ്ടിയൊക്കെ സൈഡ് ആക്കി…

സ്റ്റാൻഡിനകത്ത് തന്നെയുള്ള ഒരു കട കണ്ട്പിടിച്ചു ഞാൻ തന്നെ രണ്ട് ചായക്ക് ഓർഡർ നൽകി എന്റെ സീറ്റിൽ ഇരുന്നു ടീച്ചർ ന്റെ തൊട്ടടുത്തും……. ” ടീച്ചറെ എവിടാ ടീച്ചറിന്റെ നാട്…… ” ” ആഹ് അതൊക്കെ പറയാം ആദ്യം നിന്റെ ഈ ടീച്ചർ വിളി ഒന്ന് നിർത്തുന്നോ നിന്നെ ഞാൻ പഠിപ്പിക്കുന്നില്ലല്ലോ ഒരേ കോളേജ് ആണെന്നല്ലേ ഉള്ളൂ…” എനിക്ക് ചിരി വന്നു…… ആദ്യമായിട്ടാണ് ഒരു ടീച്ചർ എന്നോടിങ്ങനെ പറയുന്നത്….. ” അല്ല അതിപ്പോ പഠിപ്പിച്ചില്ലേലും ടീച്ചർ ടീച്ചർ തന്നെയല്ലേ……