നിന്നെ ഇനിയാർക്കും ഞാൻ 1

പ്രണയമോ വിരഹമോ ഒന്നും ഈ സൈറ്റിലെ ഒരു സാധാരണ വായനക്കാരനായ ഞാൻ

തിരിഞ്ഞുനോക്കാറില്ല. പക്ഷേ പ്രിയപ്പെട്ട സഖാവ് അദ്ദേഹത്തിന്റെ കഥയൊരിക്കൽ

വോഡ്ക്കയുടെ മിനുസത്തോടൊപ്പം പറഞ്ഞുകേൾപ്പിച്ചപ്പോൾ എന്തോ നിങ്ങളുമായി

പങ്കുവെച്ചാലോ എന്നൊരു തോന്നൽ. ആ തീവ്രതയുടെ ഒരംശം പോലും നിങ്ങളിലേക്ക് പകരാനാവില്ല

എന്നറിയാമെങ്കിലും! ഒപ്പം പടരുന്ന കൊറോണയുടെ വിപത്തിനെ ചെറുക്കാൻ എല്ലാ കൂട്ടുകാരും

ആരോഗ്യ നിർദ്ദേശങ്ങൾ പരിപാലിക്കുമല്ലോ.

കേശവൻ പടിപ്പുരയിലേക്ക് കയറി നിന്നു. അമ്മേ ഇങ്ങോട്ട് കേറിക്കേ. അവൻ ദേവകിയമ്മയെ

വലിച്ചകത്തു കയറ്റി. പെട്ടെന്ന് മഴ കനത്തു. വെളിയിൽ ഒന്നും കാണാൻ പാടില്ല,

അത്രയ്ക്ക് കോരിച്ചൊരിയുന്ന മഴയായിരുന്നു. കേശവനും അമ്മയും പാതി നനഞ്ഞിരുന്നു.

കാറ്റുവീശിയടിച്ചപ്പോൾ രണ്ടുപേരും വിറച്ചു.

വെളിയിലേക്കു നോക്കി അവനൊരു ബീഡി കത്തിച്ചു. അമ്മയുടെ മുഖത്തേക്ക് പുക പാറാതെ

വശത്തേക്കൂതി. പെട്ടെന്ന് അമ്മയവനെ വശത്തേക്ക് തള്ളി. എന്താമ്മേ? അവൻ

പ്രതിഷേധിച്ചുകൊണ്ടു തിരിഞ്ഞപ്പോൾ അമ്മയതാ ഒരു പെണ്ണിന്റെ തല സാരിത്തലപ്പെടുത്ത്

തോർത്തുന്നു. ശ്ശെടാ ഇവളെവിടെനിന്നും പൊട്ടിമുളച്ചു? അവളുടെ പാവാടയും ബ്ലൗസുമെല്ലാം

നനഞ്ഞു കുതിർന്ന് മേലൊട്ടിപ്പിടിച്ചിരുന്നു. കേശവൻ അധികം തുറിച്ചുനോക്കാനൊന്നും

പോയില്ല. ഒരു ഇടതു തീവ്രവാദിയ്ക്ക് വേറെന്തൊക്കെ ലക്ഷ്യങ്ങളുണ്ട്! അന്നു കാണണ്ട

സഖാക്കളേയും, ചർച്ച ചെയ്യണ്ട വിഷയങ്ങളേയും കുറിച്ചഗാധമായി ചിന്തിച്ച്

അവനടുത്തബീഡിയും പുകച്ചുതീർത്തു.

എടാ… പോവാം. അമ്മ പറഞ്ഞപ്പോഴാണ് മഴ തോർന്ന കാര്യം അവനറിഞ്ഞത്. ഇറങ്ങി നടന്നു.

പത്തുമിനിറ്റേയുള്ളൂ. വീടെത്തി വാതിൽ തുറന്നപ്പോഴാണ് പിന്നിൽ അമ്മയോടൊപ്പം ദേ

ആപ്പെണ്ണും! കേശവൻ ചിരിച്ചുപോയി. ചാവാലിപ്പട്ടികൾ, എല്ലൻ പൂച്ചകൾ എന്നുവേണ്ട സകലമാന

ഗതികിട്ടാപ്രേതങ്ങളേയും ഊട്ടാൻ റെഡിയാണ് പാവമമ്മ. ഇപ്പോളിതാ ഒരു നനഞ്ഞ കൊക്കും!

അമ്മയവളേയും കൊണ്ടകത്തേക്ക് പോയി. അവൻ സ്വന്തം മുറിയിലേക്കും.

മോളപ്രത്തോട്ടു ചെന്ന് ആ നനഞ്ഞ ബ്ലൗസുമൊക്കെയൂരിയൊന്നു പിഴിഞ്ഞു താ. ഞാൻ

തേച്ചൊണക്കിത്തരാം. ഇല്ലേല് പനിപിടിക്കും. ദേവകിയമ്മ പറഞ്ഞു.

അയ്യോ അമ്മേ! ഞാനെന്തുടുക്കും? അവൾ ചോദിച്ചു.

ഓ ശരിയാണല്ലോ! ദേവകിയമ്മയൊന്നാലോചിച്ചു. നില്ല്. അവർ കേശവന്റെ മുറിയിലേക്ക് ചെന്നു.

ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററുകൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുകെട്ടിക്കൊണ്ടിരുന്ന അവൻ

മുഖമുയർത്തി.

എടാ നിന്റെയൊരു കയ്യൊള്ള ബനിയനിങ്ങെടുത്തേ.

അയേല് നോക്കമ്മേ. അവൻ പിന്നെയും അടുത്തകെട്ട് പോസ്റ്ററുകൾ തരം തിരിച്ചുതുടങ്ങി.

ഹും! എന്താടാ ഇത്! എല്ലാം വെയർത്തു നാറിയിരിക്കുന്നു. അമ്മ ദേഷ്യപ്പെട്ട് എല്ലാം

നനയ്ക്കാൻ ചുരുട്ടിയെടുത്തു.

ദേ ഇന്നാ. അവൻ കട്ടിലിന്റെ തലയ്ക്കു വിരിച്ച വെളുത്ത ബനിയനെടുത്തുകൊടുത്തു. ഇന്നലെ

വൈകുന്നേരം ഇട്ടതാ.

ദേവകിയമ്മ ഒന്നു മണത്തു നോക്കി. വലിയ കുഴപ്പമില്ല.

സാറ പാവാടയും, ബ്ലൗസും, ബ്രായും, പാന്റീസുമൂരി മേലുമുഴുവനും തോർത്തി. പിന്നെ അമ്മ

നീട്ടിയ ബനിയനും മുണ്ടും അണിഞ്ഞപ്പോൾ സുഖം തോന്നി. മംം…ബനിയന് തീപ്പൊരിയുടെ മണം!

നാളെ ഷെർലിയോട് തീപ്പൊരി കേശവന്റെ ബനിയനിട്ടെന്നു പറയുമ്പോൾ അവളുടെ വാ

പൊളിയുന്നതോർത്ത് സാറ ചിരിച്ചു. ശ്ശോ! മുലക്കണ്ണുകൾ തടിച്ചു ബനിയനിൽ

തള്ളിനിക്കുന്നു! അവൾ വേഗം തോർത്തെടുത്തു മാറത്തിട്ട് പിഴിഞ്ഞ തുണികളുമായി

വെളിയിലേക്കു ചെന്നു.

ദേവകി അവളെ നോക്കി ചിരിച്ചു. ഇരുനിറത്തിൽ നല്ല ഐശ്വര്യമുള്ള പെണ്ണ്. ഒരു മോളു

വേണമെന്ന് അവർക്ക് വലിയ മോഹമായിരുന്നു.

ഇങ്ങു തന്നേ. ഞാൻ തേച്ചുതരാം. അവർ കൈനീട്ടി. സാറ സമ്മതിച്ചില്ല. വേണ്ടാമ്മേ. ദേവകി

പറഞ്ഞപോലെ അവൾ പിഴിഞ്ഞ തുണികൾ ഫാനിന്റെ കീഴിലിട്ടു. ഇത്തിരിയുണങ്ങട്ടെ. മോളിങ്ങു

വന്നേ.

പതിവ് ചായ കിട്ടാത്തപ്പോൾ അടുക്കളയിലേക്കു ചെന്ന കേശവൻ കണ്ടത് അമ്മയും ആ പെണ്ണും

കൂടി എന്തോ പറഞ്ഞു ചിരിക്കുന്നതാണ്.

ഹ! അമ്മയീപ്പെണ്ണിന്റെകൂടെ തമാശ പറഞ്ഞോണ്ടിരിപ്പാണോ!

എന്റെ പേര് പെണ്ണെന്നല്ല. ഞാൻ സാറയാണ്. അവൾ കടുപ്പിച്ചു പറഞ്ഞു.

കേശവനന്തംവിട്ടുപോയി! അയ്യോ! അറിയാതെ പറഞ്ഞതാണേ! അവൻ തൊഴുതു.

ഹഹഹ…അമ്മ ചിരിച്ചു. ഇവനിതു വേണം മോളേ! പെണ്ണെന്താണെന്ന് സഖാവിനറിഞ്ഞൂട. ആ നീ

അങ്ങോട്ട് ചെല്ലടാ. ഞാൻ ചായ കൊണ്ടരാം.

അമ്മ തിരിഞ്ഞപ്പോൾ അവൻ അവളുടെ ചെവിയിലേക്ക് ചുണ്ടുകളടുപ്പിച്ചു. എന്നാലും

പെണ്ണുതന്നെയല്ലേടീ?

അവളങ്ങു ചുവന്നുതുടുത്തുപോയി. ഉത്തരം മുട്ടിപ്പോയി. അമ്മേ! അവൾ പരാതിപ്പെട്ടുകൊണ്ട്

തിരിഞ്ഞപ്പോഴേക്കും കേശവൻ സ്ഥലം കാലിയാക്കിയിരുന്നു!

മഴ തോർന്നപ്പോൾ കേശവൻ സഖാവ് സൈക്കിളിന്റെ ക്യാരിയറിൽ ഭാണ്ഡക്കെട്ടുകളുമേറ്റി

പാർട്ടിയോഫീസിലേക്കു പുറപ്പെടാനൊരുങ്ങി.

എടാ ഒന്നു നിന്നേ. ഈ കൊച്ചിനേം കൂടി കൊണ്ടോയി വിട്. നമ്മടെ മാത്യൂസാറിന്റെ

കൊച്ചുമോളാ.

ഓഹോ സാറിന്റെ വീട്ടിലെയാണോ കാന്താരി. അവൻ സാറയെ നോക്കിച്ചിരിച്ചു.

കാന്താരി ഇയാൾടെ കെട്ട്യോളാ! സാറ കൊഞ്ഞനം കാട്ടി.

എടാ ഈ കൊച്ചിനെ വെറുതേ ഞോണ്ടാതെ അവളെക്കൊണ്ടുവിട്ടേ. ചിരിച്ചുകൊണ്ട് ദേവകിയമ്മ

അകത്തേക്ക് കേറിപ്പോയി.

കേറിയിരിക്കടീ. അവൻ സൈക്കിളിന്റെ ക്രോസ്ബാറിൽ തട്ടിക്കാണിച്ചു. അവളൊരു

കൂസലുമില്ലാതെ പാവാടയിൽ പൊതിഞ്ഞ തടിച്ച കുണ്ടിയവിടെ ഉറപ്പിച്ച് ഇടതു വശത്തേക്ക്

കാലുകൾ തൂക്കിയിരുന്നു.

കൊറച്ചൂടെ പൊറകിലോട്ടിരുന്നാട്ടെ തമ്പുരാട്ടീ. അവൻ പറഞ്ഞു. ബാലൻസു കിട്ടണ്ടായോ?