നിനക്ക് ഒരു സർപ്രൈസ് 2

കഴിഞ്ഞ ഭാഗത്തിൽ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ‘” നിനക്കാതെ “” എന്ന കഥയുടെ രണ്ടാം ഭാഗം ഇതാ….. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം…… നിങ്ങളുടെ അഭിപ്രായമാണ് എന്റെ ഊർജം…..
ഞാൻ പതിയെ തല പൊക്കി ഒന്ന് നോക്കി….. ആരും ഒന്നും മിണ്ടുന്നില്ല…. ഇത്രയും നേരം അനിലയുടെ കരച്ചിൽ മാത്രം ഉണ്ടായിരുന്നോളു…. അവൾക് ഒരു കമ്പനി കൊടുക്കാൻ ഇപ്പൊ അമ്മയും ഏങ്ങലടിച്ചു കരയുന്നുണ്ട്…. അച്ഛൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു ഇരിപ്പാണ്….. ഞാൻ പതിയെ തല തിരിച്ചു അനുവിനെ നോക്കി… അവളുടെ മുഖത്ത് ഉണ്ടായിരുന്ന ആ ചിരി ഒക്കെ മാറി… ആ മുഖഭാവം എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയുന്നില്ല…..

“…ഞാൻ ഇനി എന്റെ അമ്മയുടയും പെങ്ങമ്മാരുടെയും മുഖത്ത് എങ്ങനെ നോക്കും ദൈവമേ….അവർ എന്നെ പറ്റി എന്ത് വിചാരിക്കും…. ഇറങ്ങി ഓടിയാലോ….അല്ലെങ്കിൽ പോയി ആത്മഹത്യാ ചെയ്യ്താലോ.. ”
എന്റെ മനസ്സിൽ പല ചിന്തകളും മിന്നി മറഞ്ഞു….

“””ഡാ…… “”””

“””പടച്ചോനെ… അച്ഛൻ വിളിക്കണുണ്ടല്ലോ…. കേൾക്കാത്ത പോലെ ഇരിക്കാം “””

അച്ഛന്റെ വിളി കേട്ടിട്ടും കേട്ടഭാവം നടിക്കാതെ ഞാൻ മിണ്ടാതെ തലകുനിച്ചിരുന്നു….

“”””നിന്നെ വിളിച്ചത് കേട്ടില്ലേ…? “”” അച്ഛൻ ദേഷ്യത്തിൽ ആണ് വിളിച്ചതെങ്കിലും ആ ശബ്ദം ഇടറിയിരുന്നു……

അപ്പോഴും ഞാൻ തലകുനിച്ചു തന്നെ ഇരുന്നു…. പേടി കൊണ്ട് മാത്രമല്ല …. അച്ഛന്റേം അമ്മയുടേം മുഖത്ത് നോക്കാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല…..അത്രക്ക് നല്ല വാർത്തയാണല്ലോ കേട്ടത്……. സ്വന്തം മകൻ ചേച്ചിടെ പ്രായമുള്ള പെണ്ണിനെ പീഡിപ്പിച്ചു ഗർഭിണിയാക്കി ചതിക്കാൻ ശ്രമിച്ചു എന്നൊക്കെ ആയിരിക്കും അവരുടെ മനസ്സിൽ…..ഇതിൽ എനിക്ക് ഒരു പങ്കുമില്ലെന്ന് എനിക്കല്ലേ അറിയൂ…”

“”””ഡാ മൈരേ….. എണീക്കട പട്ടി””””””
അച്ഛൻ എന്റെ കഴുത്തിൽ കുത്തി പിടിച്ചു പൊക്കി നിർത്തി…..

“”” പന്ന കഴുവേറി….. ഈ കൊച്ചു പറഞ്ഞത് സത്യമാണോടാ…. ”

“”””അല്ല അച്ഛാ…..അവൾ വെറുതെ പറയുന്നതാ…. “””” ഞാൻ എന്റെ തടിയൂരാൻ അപ്പൊ തന്നെ അടിച്ചു വിട്ടു…….അല്ലാതെ പിന്നെ… ഞാൻ എന്താ ചെയ്യാ…. ഇല്ലാത്ത ഗർഭം കേറി ഏൽക്കണോ…. അവൾ നുണ പറഞ്ഞത് ആണെന്ന് വ്യക്തമായി എനിക്കറിയാം….. പക്ഷെ അതിന് മുൻപ് അവൾ എന്നെ പറ്റി ആലോചിച്ചോ…..ഇങ്ങനെ ഒരു കാര്യം ഏതെങ്കിലും അച്ഛനോ അമ്മയോ കേൾക്കാൻ ആഗ്രഹിക്കുന്നതാണോ…. ഞാൻ ഇപ്പൊ എല്ലാവരുടേം മുൻപുള്ള മോശക്കാരൻ ആയില്ലേ….ഇനി ഞാൻ അവരുടെയെല്ലാം മുഖത്ത് എങ്ങനെ നോക്കും….ഓർത്തിട്ട് തന്നെ തൊലി ഉരിയുന്നു….

“””അപ്പൊ നിനക്ക് ഇതിൽ ഒരു ഉത്തരവാദിത്തവും ഇല്ല എന്നാണോ നീ പറയുന്നത് ? “””

“””ഇല്ല “””” ഞാൻ തറപ്പിച്ചു പറഞ്ഞു

അതുപറഞ്ഞു തീരും മുൻപേ അച്ഛന്റെ കൈ എന്റെ കവിളത്തു പതിച്ചു…. മോശമില്ല.. നല്ല കിടിലൻ അടിയായത് കൊണ്ട് ഒന്ന് നാലായി കാണാൻ തുടങ്ങി……തല കിടുങ്ങി പോയി…. ഉഫ്… നല്ല രസ്യൻ അടി….

“””നാണംകെട്ടവനെ ആ പാവം പെണ്ണിന്റ വയറ്റിൽ ഉണ്ടാക്കിയിട്ട് നല്ല പിള്ള ചമയുന്നോടാ…… “””” അച്ഛൻ എന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ടാണ് അത് പറഞ്ഞത്…….

“””നിങ്ങൾക്ക് ഞാൻ പറയുന്നതാണോ അതോ വല്ലോടുത്തുന്നതും വലിഞ്ഞുകേറി വന്ന ഇവൾ പറയുന്നതാണോ വിശ്വാസം…. “”””

“””പ്ഫാ… നിർത്തടാ വൃത്തികെട്ടവനെ ഒരു പാവം പെണ്ണിനെ പറ്റിച്ചിട്ട് ഒരു ഉളുപ്പും ഇല്ലാതെ വാചകം അടിക്കുന്നോടാ….. ഈ കാര്യത്തിൽ ഞങ്ങൾ പിന്നെ ആരെയാ വിശ്വസിക്കാ….ഏതെങ്കിലും പെൺകുട്ടി ഇക്കാര്യത്തിൽ കള്ളം പറയോ…..മാത്രമല്ല നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് നീ സമ്മതിച്ച കാര്യമാണ്….. എന്നിട്ടും നിന്റെ വാക്ക് വിശ്വസിക്കാൻ ഞങ്ങൾ അത്രക്ക് മണ്ടന്മാരല്ല… ? “”””
അമ്മയുടെ ആ വാക്കുകൾ എന്നെ പൂർണമായും തളർത്തി…..

ദേഷ്യവും സങ്കടവും മനസ്സിൽ കുമിഞ്ഞുകൂടാൻ തുടങ്ങി….എന്റെ വിഷമം ഞാൻ കടിച്ചമർത്താൻ ശ്രമിച്ചെങ്കിലും എന്റെ കണ്ണുകൾക്ക് അതിനായില്ല……ഞാൻ മുഖം ഉയർത്തി ഇതിന്നെല്ലാം കാരണക്കാരി ആയവളെ നോക്കി……… അവൾ തലകുനിച്ചിരിപ്പാണ്…. അവളോടുള്ള സ്നേഹം മുഴുവൻ വെറുപ്പായി മാറിയിരിക്കുന്നു……..എന്തുണ്ടായാലും കൂടെ നില്കും എന്ന് കരുതിയ അമ്മ പോലും എന്നെ വിശ്വസിക്കുന്നില്ല എന്ന് കൂടി മനസിലാക്കിയപ്പോൾ അവളോടുള്ള എന്റെ വെറുപ്പ് ഇരട്ടിയായി…….

“”” പെണ്ണിന്റ വയറ്റിൽ ഉണ്ടാക്കി കൊടുത്താൽ ആണാകില്ലടാ മൈരേ………..ഇങ്ങനെ നാണം കേട്ട് ജീവിക്കുന്നതിലും ഭേദം എവിടേലും പോയി ചത്തൂടെടാ നായെ….. “””””

അതും പറഞ്ഞു അച്ഛന്റെ കൈ വീണ്ടും എന്റെ കവിളിലേക്ക് ആഞ്ഞു വീശി……. പെട്ടന്ന് വിഷമത്തെക്കാൾ ദേഷ്യം എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു……. എന്റെ കവിളിലേക്ക് ആഞ്ഞ അച്ഛന്റ്റെ കൈ ഞാൻ ബലമായി തന്നെ പിടിച്ചു നിർത്തി…..എല്ലാവരും അമ്പരന്നു….പല്ലുരുമ്മി ഞാൻ അച്ഛന്റെ മുഖത്തെക്ക് നോക്കി നിന്നു….. അപ്പൊഴും എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു……

അച്ഛന്റെ മുഖത്തെ ദേഷ്യം മാറി….ആ ഭാവം എന്താണെന്നു പോലും എനിക്ക് മനസിലാക്കാൻ സാധിച്ചില്ല…. പക്ഷെ അച്ഛന്റെ കണ്ണിൽ നിഴലിച്ച സങ്കടം എനിക്ക് കാണാൻ കഴിഞ്ഞു…..ഞാൻ പെട്ടന്ന് എന്റെ കൈകളിൽ നിന്ന് അച്ഛന്റെ കൈ മോചിപ്പിച്ചു…….. പെട്ടന്ന് വന്ന ദേഷ്യത്തിൽ ആണ് അത് ചെയ്ത് എങ്കിലും…. എന്റെ ഹൃദയം തകർന്നുപോയി…..

“””” അച്ഛ….. എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ…വേണമെങ്കിൽ കൊന്നോ… പക്ഷെ ചെയ്യ്യാത്ത കുറ്റം ഞാൻ ഏറ്റെടുക്കില്ല….. “””ഞാൻ അത്പറഞ്ഞപ്പോൾ എന്റെ ശബ്ദമിടറിയിരുന്നു…..

തൊട്ടടുത്ത നിമിഷം തന്നെ അമ്മയുടെ കൈ എന്റെ കവിളിൽ പതിച്ചു…..

“””ഉണ്ടാക്കിയ തന്തയെ തടയുന്നോടാ പട്ടി….. നീ ഒക്കെ എന്റെ വയറ്റിൽ നിന്ന് തന്നെ വന്നതാണോടാ വൃത്തികെട്ടവനെ…… നിന്നെ എനിക്ക് കാണണ്ട….. എവിടെങ്കിലും പോയി ചാവട….. ഇങ്ങനെ നാണം കേട്ട് ജീവിക്കുന്നതിലും ഭേദം അതാ…… “”””

ഇതും പറഞ്ഞു അമ്മ നിലത്തിരുന്നു കരയാൻ തുടങ്ങി….. അച്ഛൻ ഒന്നും മിണ്ടുന്നില്ല….. ഞാൻ തല താഴ്ത്തി തന്നെ നിന്നു……ചാവാൻ തന്നെ തീരുമാനിച്ചു…. പക്ഷെ അതിന് മുൻപ് ഇതിനെല്ലാം കാരണക്കാരി ആയ ആ പൂറിമോൾക്ക് ഒരു പണി കൊടുക്കണം എന്നായിരുന്നു എന്റെ ചിന്ത…..

ഞാൻ വീണ്ടും അവളിലേക്ക് കണ്ണുകൾ പായിച്ചു…… ഓരോന്ന് ഇണ്ടാക്കി വച്ചിട്ടിരുന്നു മോങ്ങുകയാണ് ശവം……

ആരും ഒന്നും മിണ്ടുന്നില്ല…. കരച്ചിൽ മാത്രം…… അച്ഛൻ ഒന്നും മിണ്ടാതെ സോഫയിൽ ഇരിക്കുകയാണ്…. അനു മുഖം കുനിച്ചു നിലത്തിരിക്കുണ്ട്………

അല്പനേരത്തെ നിശ്ശബ്ദ ഭേദിച്ചു അച്ഛന്റെ ശബ്‍ദം വീട്ടിൽ മുഴങ്ങി…….

“”””ലക്ഷ്മി…… എഴുന്നേൽക്ക്…. എന്നിട്ട് റെഡിയാക്……..””” എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അച്ഛൻ എഴുന്നേറ്റ് അമ്മയോടായി പറഞ്ഞു……

“”””എങ്ങോട്ടാ…? “””അമ്മ കണ്ണുതുടച്ചുകൊണ്ട് അച്ഛനോടായി ചോദിച്ചു….

“””ഈ കുട്ടിയുടെ വീട്ടിൽ പോണം…. അവളുടെ അച്ഛനോട് സംസാരിക്കണം…. നമ്മളെക്കാൾ നാണക്കേട് ആ മനുഷ്യനായിരിക്കും……നാട്ടുകാർ അറിയുന്നതിന് മുൻപ് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കണം…….ഏതായാലും ഇവനെ പോലെ ആ കുട്ടിയെ നമ്മുക്ക് ചതിക്കാൻ പറ്റില്ലല്ലോ….. നീ വാ….. “”””

“””””അവിടെ പോയി ആ അച്ഛനോട് എന്ത് സംസാരിക്കും…….അദ്ദേഹത്തിന്റെ മുഖത്ത് നമ്മൾ എങ്ങനെ നോക്കും…. ഞാൻ വരുന്നില്ല ഏട്ടാ…..”””””

“””നിന്നോട് വരാൻ പറ്റുമോ എന്നല്ല വരണം എന്നാ പറഞ്ഞത്….. ചെല്ല്…. വേഗം റെഡിയാക് “”””” അച്ഛന്റെ ശബ്ദത്തിന്റെ കാഠിന്യം കൂടിയപ്പോൾ അമ്മ വേഗം എഴുന്നേറ്റ് എന്നെ കടുപ്പിച്ചു ഒന്ന് നോക്കിയിട്ട് റൂമിലേക്ക് പോയി…..

“”””മോളെ നീയും വാ…. നമ്മുക്ക് എല്ലാ ശരിയാക്കാം വിഷമിക്കാതെ ഇരിക്ക്..പോയി മുഖമൊക്കെ കഴുകി വാ ചെല്ല്………. “””
“””ടാ…നീയും വരണം….. കേട്ടോടാ…”””””
അച്ഛൻ എന്നോട് അങ്ങനെ പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറയണം എന്നുണ്ടായിരുന്നു…… പക്ഷെ ആ ഒരു സാഹചര്യത്തിൽ അങ്ങനെ പറഞ്ഞാൽ ഉണ്ടാവാൻ പോകുന്ന പുകിലിനെ കുറിച് ആലോചിച്ചപ്പോൾ ഒന്നും മിണ്ടാതെ തലയാട്ടാനേ എനിക്ക് കഴിഞ്ഞൊള്ളു…….

ഞാൻ പതിയെ റൂമിലേക്ക് നടന്നു….. കൈയിൽ കിട്ടിയ ജീൻസും ഷർട്ടും വലിച്ചു കേറ്റി….റൂമിൽ നിന്ന് പുറത്തിറങ്ങാൻ നേരത്താണ് പല്ലുതേച്ചില്ല എന്ന് ഓർത്തത്…..മൈര് ഇനി നേരം വൈകിയാൽ അച്ഛൻ എന്റെ നെഞ്ചത്ത് പൊങ്കാലയിടും……. ആ…. എന്ത് മൈരെങ്കിലും ആവട്ടെ പല്ലുതേച്ചു കുളിച്ചിട്ട് പോകാം…. ഞാൻ പെട്ടന്ന് ഡ്രസ്സ്‌ എല്ലാം ഊരിമാറ്റി ടവൽ എടുത്തു ബാത്‌റൂമിൽ കയറി….ഒന്നും ആലോചിക്കാൻ ഉള്ള സമയവും ഇല്ല ആലോചിക്കാൻ തോന്നുമില്ല……..പെട്ടന്ന് തന്നെ കുളിച്ചിറങ്ങി ഊരിയിട്ട ജീൻസും ഷർട്ടും വീണ്ടും വലിച്ചു കേറ്റി റൂം പൂട്ടി പുറത്തിറങ്ങി……

താഴേക്ക് ചെന്നപ്പോൾ എല്ലാവരും എന്നെ നോക്കി നിൽക്കുകയാണ്….. അമ്മയും അച്ഛനും റെഡി ആയി നിൽക്കുന്നുണ്ട്…. അനില അതെ വേഷത്തിൽ തന്നെയാണ്….മുഖമൊക്കെ കഴുകി എങ്കിലും നല്ല പേടി ഉണ്ട് അവളുടെ മുഖത്ത്…..തന്തയെ കാണാൻ പോകുന്നതിന്റെ പേടി ആയിരിക്കും…. അനു പഴേ പോലെ തന്നെ അവിടെ നിൽക്കുന്നുണ്ട്… അവൾ വരുന്നില്ല എന്ന് തോന്നുന്നു……

“”എവിടെയായിരുന്നടാ ഇത്രയും നേരം? “”” അച്ഛന്റെ വകയാണ് ചോദ്യം ….

“”””അത്…. കുളിച് റെഡി ആയപ്പോ… വൈകി….””

“””ഒരുങ്ങികെട്ടി ആരെ കാണാനാ…. മനുഷ്യനെ നാണം കെടുത്താൻ ഉണ്ടായ സന്തതി…. വേഗം പോയി വണ്ടിയിൽ കയറട….. “”””

ഞാൻ ഒന്നും മിണ്ടാതെ പതിയെ കാറിന്റെ അടുത്തക്ക് നടന്നു…വീടിന്റെ മുൻപിൽ ഒരു ആക്ടിവ സ്കൂട്ടർ ഇരിക്കുന്നുണ്ട്……

“”””ഉളുപ്പില്ലാത്തവൾ വീട്ടീന്ന് ഇറക്കി വിട്ടിട്ടും അച്ഛൻ വാങ്ങികൊടുത്ത സ്കൂട്ടറും കൊണ്ട് വന്നേക്കുന്നു ശവം.. “”….. അവളെ മനസ്സിൽ രണ്ട് തെറിയും പറഞ്ഞു ഞാൻ കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു…. അച്ഛൻ കേറി ഡ്രൈവിംഗ് സീറ്റിൽ ഇരിപ്പുണ്ട് … അമ്മ അച്ഛന്റെ ഒപ്പം ഫ്രണ്ട് സീറ്റിൽ സ്ഥാനമുറപ്പിച്ചു….. ബാക്ക് സീറ്റിൽ നോക്കിയപ്പോൾ പുറത്തോട്ട് നോക്കി നഖം കടിച്ചു എന്തൊക്കെയോ ആലോചിച്ചു ഇരിപ്പാണ് എന്റെ ക്യാമുകി… ശവം…….. വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് ഞാൻ ബാക്ക് ഡോർ തുറന്നു അവളുടെ അടുത്തായി ഇരുന്നു….. ഞാൻ വന്ന് അടുത്ത് ഇരുന്നതോന്നും കക്ഷി അറിഞ്ഞിട്ടില്ല…..

എന്തൊക്കെയോ ആലോചിച്ചിരിപ്പാണ്…. മുഖത്ത് നല്ല പേടി നിഴലിക്കുന്നുണ്ട്……അധികം അവളുടെ മുഖത്ത് നോക്കാൻ പോയില്ല… … ഞാൻ പുറത്തോട്ട് നോക്കിയിരുന്നു……

കാർ പതിയെ ചലിച്ചു തുടങ്ങി…… അവൾ ഇടക്കിരുന്നു അച്ഛന് വഴിയൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ട്…. ഇടക്ക് ആ ഇടംകണ്ണിട്ട് എന്നേം നോക്കുന്നുണ്ട്……ഉണ്ടക്കണ്ണി….. അത് കണ്ടെങ്കിലും ഞാൻ കാണാത്തപോലെ ഇരുന്നു………..

അധികം താമസിയാതെ തന്നെ അവളുടെ വീടിന്റെ ഗൈറ്റിന്റ മുൻപിൽ കാർ എത്തി നിന്നു…….ഒരു സാധാരണ ഒറ്റനില വീടാണ് അവളുടേത്……ചുറ്റും മരങ്ങളും ഒരു ചെറിയ പൂന്തോട്ടവും ആ വീടിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്…..അച്ഛനും അമ്മയും വീടിന്റെ ഭംഗി ആസ്വദിക്കുന്നുണ്ട്…………
എപ്പോഴും കാണുന്നത് കൊണ്ട് ആ വീട്ടിൽ വലിയ പ്രത്യകത ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല….കാരണം ആ വീടും പരിസരവും അവിടുത്തെ എല്ലാ ഊടുവഴികളും വരെ എനിക്ക് കാണാപ്പാഠമാണ്……എന്റെ അടുത്തിരിക്കുന്ന ഈ മുതലിനെ ഒന്ന് കാണാൻ വേണ്ടി ഈ വീടിന്റെ മുൻപിൽ കിടന്ന് എത്രവട്ടം ചുറ്റിത്തിരിഞ്ഞെന്നു എനിക്കുപോലും ഒരു പിടുത്തമില്ല…..മൈര്… ഇപ്പൊ തോന്നുന്നു ഒന്നും വേണ്ടായിരുന്നു എന്ന്………

ഗേറ്റ് കടന്ന് കാർ അവളുടെ വീടിന്റെമുൻപിൽ ചെന്ന് നിന്നു…..ഡോർ തുറന്നു അച്ഛനും അമ്മയും ഇറങ്ങി…… ഞാനും അവളും മാത്രം ഇറങ്ങാതെ ഇരുന്നു……ഞാൻ അല്പം തല ചെരിച്ചു അവളെ നോക്കി…. കക്ഷി നല്ല ടെൻഷനിൽ ആണ്……നഖം എല്ലാം കടിച്ചു തീരാറായി……

ഓഹ്….. എന്തൊക്കെയായിരുന്നു……. ഒരു ദിവസം ഇവള്ടെ മുൻപിൽ വച്ചു നഖം കടിച്ചതിന് ഒരു മണിക്കൂർ ഇരുത്തി അതിന്റെ ദൂഷ്യവശം പറഞ്ഞ് ക്ലാസ്സ്‌ എടുത്തവളാ ഇന്ന് ചിക്കൻകാല് കടിക്കുന്ന പോലെയല്ലേ നഖം കടിക്കുന്നെ ……വെറുതെയല്ല കർമ ഈസ്‌ എ ബൂമറാങ് എന്ന് പറയുന്നത്………സാധാരണ അവൾ വിഷമിക്കുമ്പോ അത് കണ്ടുനിൽക്കാൻ എനിക്ക് കഴിയാറില്ല……… പക്ഷെ ഇപ്പൊ അവൾ വിഷമിക്കുന്നത് കാണുമ്പോ നല്ല മനസുഖുണ്ട്…. ഇത്രയും നേരം എന്നെ വിഷമിപ്പിച്ചതല്ലേ ഇനി കുറച്ചു അവൾ വിഷമിക്കട്ടെ…….

“”ഡാ നിങ്ങൾ ഇറങ്ങുന്നില്ലേ……””” അമ്മയാണ്….

ഞാൻ മറുപടി ഒന്നും പറയാത്തെ കാറിൽ നിന്ന് ഇറങ്ങി…. അപ്പോഴും അവൾ അവിടെ തന്നെ ഇരിപ്പാണ്….

“”””മോളെ വാ ഇറങ്….. “””

അവൾ അമ്മയെ ഒരു ദയാഭാവത്തോടെ നോക്കി……

“”””മോൾ പേടിക്കണ്ട… ഞങ്ങളൊക്കെ ഇല്ലേ.. …അച്ഛൻ ഒന്നും ചെയ്യില്ല….മോൾ പേടിക്കാതെ ഇറങ്ങി വാ…..””””അവളുടെ മനസ് വായിച്ചെന്നവണ്ണം അമ്മ അത് പറഞ്ഞപ്പോൾ അവളുടെ മുഖം കുറച്ചൊന്നു തെളിഞ്ഞു…….. അല്പം

മടിച്ചാണെങ്കിലും അവൾ കാറിൽ നിന്ന് പുറത്തിറങ്ങി………

അച്ഛൻ നേരെ ചെന്ന് കാളിങ് ബെല്ലിൽ വിരലമർത്തി….. അമ്മ അച്ഛന്റെ ഒപ്പം നിൽക്കുന്നുണ്ട്…. രണ്ട് പേരുടേം മുഖത്ത് നല്ല ടെൻഷൻ ഉണ്ട്…….അവരെക്കാൾ ടെൻഷൻ ഉണ്ട് എനിക്ക്…. അപ്പൊ പിന്നെ ആ ശവത്തിന്റെ കാര്യം പ്രത്യേകം പറയണ്ട ആവശ്യം ഇല്ലല്ലോ…….ഞാൻ അച്ഛന്റെ അമ്മയുടെയും പിറകിൽ സ്ഥാനം പിടിച്ചു…. അവളാണെകിൽ അല്പ്പം മാറി ആണ് നിൽക്കുന്നത്…..അത്കൊണ്ട് വീടിന്റെ ഡോർ തുറന്ന് നോക്കുന്ന ആൾക്ക് അവളെ പെട്ടന്ന് കാണാൻ പറ്റില്ല……

പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവിടേക്ക് ഞാൻ നോട്ടം പായിച്ചു……അവള്ടെ തന്തയെ ആണ് പ്രതീക്ഷിച്ചതെങ്കിലും ഡോർ തുറന്നത് ഒരു പെൺകുട്ടി ആണ്…….അവളെ കണ്ടപ്പോ തന്നെ എനിക്ക് ആളെ മനസിലായി…. അനിലയുടെ അനിയത്തി ആണ് അഖില….. വേറെ ഒരു കോമഡി എന്തന്നാൽ അനിയത്തി അഖില എന്നേക്കാൾ പത്തുമാസത്തിന് മൂത്തതാണ്…..അവളുടെ ചേച്ചിയെ ആണ് എന്നെ പണ്ടാരമടങ്ങാൻ ഞാൻ കേറി പ്രേമിച്ചത് ….. ഏത് നേരത്താണാവോ ഇതൊക്കെ തോന്നിയത്…… എല്ലാത്തിനും കാരണം എന്റെ ചങ്ക് എന്ന് പറഞ്ഞ് നടക്കുന്ന ഒരു പൂറനുണ്ട്… ഗോകുൽ…അവനാണ് എന്നെ ഓരോന്ന് പറഞ്ഞു പിരികേറ്റി ഈ സാധനത്തിനെ വളക്കാൻ കൂട്ട് നിന്നത്.. ….ആ ഫോൺ പൊട്ടിച്ചില്ലായിരുന്നെങ്കിൽ അവനെ വിളിച്ചു ഈ കാര്യമൊക്കെ പറയാമായിരുന്നു…..

“””ആരാ….? “”” അഖില എന്നെയും അനിലയെയും കണ്ടിട്ടില്ല അച്ഛനോടും അമ്മയോടും ആണ് ചോദ്യം….. പെണ്ണിന്റെ കണ്ണൊക്കെ കരഞ്ഞു കലങ്ങി ഇരിപ്പുണ്ട്…. ചേച്ചീനെ ഇറക്കിവിട്ടതിൽ ഉള്ള ദണ്ണം ആയിരിക്കും…..

“”””അച്ഛൻ ഇല്ലേ മോളെ…..? “”” എന്റെ അച്ഛൻ വളരെ സൗമ്യമായാണ് അത് ചോദിച്ചത്

“”””ഉണ്ടല്ലോ… വിളിക്കാം….. “””” അതും പറഞ്ഞു അവൾ വീടിന്റെ ഉള്ളിലേക്ക് പോയി….

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ടീഷർട്ടും കാവിമുണ്ടും ഉടുത്ത് പകുതി നരച്ച കട്ടിമീശയും പിരിച് അവളുടെ തന്ത ദാസൻ വാതിലിന്റെ അടുത്തേക്ക് നടന്നു വന്നു…… കണ്ടിട്ട് മീശ കടിച്ചു പിടിച്ചു വരുന്ന പോലെയുണ്ട്…..

“”””ആരാ മനസിലായില്ല…? “”””

“”” ഞാൻ അജയ്ന്റെ അച്ഛൻ…..”””

“”””അജയോ?? ഏത് അജയ്?? “””” പുള്ളി കുറച്ചു കലിപ്പായി

“””അല്ല…..അനിലമോള് പറഞ്ഞിട്ടില്ലേ..? ”

അനിലയിലോ???? ….ഏത് അനില?? …. എനിക്ക് ആ പേരിൽ ഉള്ള ആരെയും അറിയില്ല… നിങ്ങൾക്ക് വീട് മാറിയിട്ടുണ്ടാവും…. നിങ്ങൾക് പോകാം….””” ഉള്ളിൽ ഉള്ള ദേഷ്യവും സങ്കടവും കടിച്ചമർത്തിക്കൊണ്ടാണ് അയ്യാൾ അത് പറഞ്ഞത്….

“””അച്ഛാ….. “”” വാവിട്ട് കരഞ്ഞു കൊണ്ട് അനില അവളുടെ പുന്നാര തന്തയെ വിളിച്ചു….

അവളുടെ ശബ്ദം കേട്ടപ്പോൾ അയ്യാളുടെ മുഖത്തിലെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു….. മകളുടെ കരച്ചിൽ കേട്ട അയ്യാളുടെ മുഖത്ത് വല്ലാത്ത സങ്കടം നിഴലിച്ചു…. പെട്ടന്ന് തന്നെ ആ സങ്കടഭാവം രൗദ്രഭാവമായി മാറി……

“”””നിന്നോട് ഈ വീടിന്റെ പടി ചവിട്ടരുതെന്ന് പറഞ്ഞതല്ലെടി പെഴച്ചവളെ…..ഇറങ്ങി പോടീ എന്റെ വീട്ടീന്ന്…….നീ ഇനി എന്നെ അച്ഛാ എന്ന് വിളിക്കരുത്… എനിക്കാകെ ഒരു മകളെ ഒള്ളു…….വേറെ ഒരു മകൾ ഉണ്ടായത് ചത്തുപോയി….. “””””അവസാനത്തെ വാക്കുകൾ പറയുമ്പോൾ അയ്യാളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു….

“”””എന്നോട് ക്ഷമിക്കച്ഛ……ക്ഷമിക്കച്ഛ…….”””
കൈകൂപ്പി കരഞ്ഞുകൊണ്ട് അവൾ അത്പറഞ്ഞു നിലത്തിരുന്നു ഏങ്ങലടിച്ചു കരയാൻ തുടങ്ങി……..

“””ക്ഷമിക്കാനോ…..നിന്നോട് ഈ ജന്മ എനിക്ക് അതിന് കഴിയില്ല……പുഴുത്ത പട്ടിയുടെ വിലപോലും ഞാൻ നിനക്ക് തരില്ലെടി….. ഞാൻ ചത്താൽ പോലും ഈ കുടുംബത്തിൽ നീ കേറിപ്പോകരുത്….നീ ഇവിടെ കയറിയാൽ എന്റെ മോൾടെ ജീവിതവും നീ കാരണം നശിക്കും….. ഇനി അവളുടെ ജീവിതവും നിനക്ക് നശിപ്പിക്കണം എന്നാണെങ്കിൽ പിന്നെ ഈ ദാസൻ ജീവിച്ചിരിക്കില്ല….. “”””

“””””അച്ഛാ…..ഇങ്ങനെ ഒന്നും പറയല്ലേ അച്ഛാ…. “”””””അവളുടെ കരച്ചിൽ ഇരട്ടിയായി…..

അവൾ ഏങ്ങലടിച്ചു കരയുന്ന കണ്ടപ്പോൾ അവളോടുള്ള എന്റെ എല്ലാ ദേഷ്യവും അലിഞ്ഞില്ലാതെയായി……അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു അവളെ ആശ്വസിപ്പിക്കാൻ തുനിഞ്ഞതും അമ്മ അവളുടെ അടുത്തേക്ക് ഓടി ചെന്ന് അവളുടെ കണ്ണുനീർ തുടക്കാൻ തുടങ്ങി…..അമ്മയെ കണ്ടതും അവൾ അമ്മയെ കെട്ടിപിടിച് വീണ്ടും കരഞ്ഞു….

വിഷമത്തോടെ ഇതെല്ലാം അവളുടെ അച്ഛൻ നോക്കി നിൽക്കുന്നുണ്ട്……

“”””ദാസേട്ടാ…….കാര്യങ്ങൾ ഇത്രത്തോളം എത്തിയ സ്ഥിതിക് പിള്ളേരുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കണ്ടേ……. “”””എന്റെ അച്ഛൻ അവളുടെ തന്തയോട് നല്ല മര്യാദക്ക് തന്നെ കാര്യം ചോദിച്ചു…….

“”””തനിക് നാണമില്ലെടോ തന്റെ മകൻ ചെയ്യ്ത ചെറ്റത്തരത്തിനെ പൊക്കി പിടിച്ചു എന്റെ അടുത്ത് വരാൻ……വീട്ടിൽ വരുന്നവരെ ഇറക്കി വിട്ടു ശീലം ഇല്ലാത്തത് കൊണ്ടാണ് നിങ്ങൾ ഇപ്പോഴും ഇവിടെ നില്കുന്നത്…… “”””അയ്യാൾ എന്റെ അച്ഛനോട് പറഞ്ഞ ആ വാക്കുകൾ എനിക്കിക്കാണ് ശരിക്ക് കൊണ്ടത്……… പക്ഷെ അച്ഛൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുക മാത്രമാണ് ചെയ്തത്….. അച്ഛന്റെ നിസ്സഹായാവസ്ഥ കണ്ട് എന്റെ സകല കണ്ട്രോളും പോയി….

“” ഡോ……..സ്വന്തം മോളെ പട്ടിയെ പോലെ വീട്ടീന്ന് ഇറക്കിവിട്ടിട്ട് താൻ വല്യ ഡയലോഗൊന്നും അടിക്കണ്ട…. “”””സ്റ്റെപ് കേറി അയാളുടെ അടുത്തേക്ക്

കൈചൂണ്ടിക്കൊണ്ട് നടന്നടുത്തു…..

“”””എന്റെ വീട്ടീ വന്നിട്ട് എന്റെ മെക്കട്ട് കേറുന്നോടാ…… നീ ഏതാടാ ചള്ള് ചെക്കാ..”””””

“””””ഞാൻ ആടോ അജയ്….. തനിക്ക് മനസിലായോടോ…..??? “” ഞാൻ അയ്യാളുടെ അടുത്തേക്ക് ചീറിയടുത്തു….

“”””നീ ആണല്ലെടാ നായെ എന്റെ മോൾടെ ജീവിതം നശിപ്പിച്ചത്………ഇറങ്ങി പോടാ പട്ടി….. “”” അതും പറഞ്ഞുകൊണ്ട് അയ്യാൾ എന്റെ കോളറിൽ പിടിച്ചു കൈ എന്റെ കവിൾ ലക്ഷ്യമാക്കി അയ്യാളുടെ കൈ ചലിച്ചു തുടങ്ങി….. എന്റെ കവിളിൽ അയാളുടെ പ്രഹരം ഏൽക്കുന്നതിന് മുൻപ് തന്നെ അച്ഛൻ അയ്യാളെ തടഞ്ഞിരുന്നു…..

അച്ഛൻ അയ്യാളെ തടഞ്ഞു… എന്നിട്ട് പിടിച്ചു മാറ്റി നിർത്തി….. എന്നിട്ട് അച്ഛൻ തിരിഞ്ഞ് എന്റെ അടുത്തോട്ടു വന്ന് കരണക്കുറ്റി നോക്കി ഒരെണം വച്ചുതന്നു….

“”””ഓരോന്ന് ഉണ്ടാക്കി വച്ചതും പോരാ മുതിർന്നവർക്ക് നേരെ കയ്യോങ്ങുന്നോടാ നാറി……മുതിർന്നവർ സംസാരിക്കുന്നിടത് അഭിപ്രായം പറയാൻ നീ ആരാ…. അങ്ങിട്ടു മാറി നിക്കട….. “”” അച്ഛൻ അതുംപറഞ്ഞു എന്നെ തള്ളി സ്റ്റെപ്പിന്റെ താഴെ ഇറക്കി………

“”””ദാസേട്ടാ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്….. എന്റെ മകൻ ചെയ്ത തെറ്റിനെ ന്യായികരിക്കാൻ വന്നതല്ല ഞാൻ…….അവനുവേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു…… നമ്മൾ രണ്ട് കൂട്ടർക്കും ഇത് നാണക്കേട് തന്നെയാ….. പക്ഷെ ഞങ്ങളെക്കാൾ കൂടുതൽ നാണക്കേട് നിങ്ങൾക്കാണെന്ന് എനിക്ക് നന്നായി അറിയാം……. നമ്മൾ ഇവരുടെ കാര്യത്തിൽ ഇപ്പൊ ഒരു തീരുമാനം എടുത്തില്ലെങ്കിൽ അതിന്റെ നാണക്കേട് നമ്മുടെ വളർന്ന വരുന്ന പെൺകുട്ടികൾക്കാണ്….. ചേട്ടനെ പോലെ തന്നെ എനിക്കും ഉണ്ട് ഒരു പെൺകുട്ടി…. അവരുടെ ഭാവി ഓർത്തിട്ടെങ്കിലും നമ്മുക്ക് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കണം……… “”””

“”””നിങ്ങൾ എന്താ പറഞ്ഞ് വരുന്നത്..? “അല്പം ശാന്തമായാണ് അയ്യാൾ അച്ഛനോട് അത് ചോദിച്ചത്…..

“”””വേറെ ഒന്നും അല്ല….. ഈ കാര്യങ്ങൾ മറ്റുള്ളവർ അറിയുന്നതിന്മുൻപ് ഇവരുടെ കല്യാണം നടത്തണം…. എത്രയും പെട്ടന്ന്…. അനിലയെ ഞങ്ങൾ സ്വന്തം മോളെ പോലെ നോക്കിക്കോളാം… “”””

അച്ഛന്റെ അഭിപ്രായത്തിന് അയ്യാൾ മറുപടി ഒന്നും പറയാതെ തലകുനിച്ചു നിന്നു…..ഇത് കല്യാണത്തിൽ വന്ന് നിലക്കൊള്ളു എന്നെ എനിക്ക് അറിയാമായിരുന്നത് കൊണ്ട് അച്ഛന്റെ വാക്കുകൾ അമ്മയിലോ എന്നിലോ ഒരു ഞെട്ടൽ ഉണ്ടാക്കിയില്ല……

ദാസേട്ടൻ ഒന്ന് ആലോചിച്ചു നോക്ക്… എത്രവലിയ തെറ്റ് ചെയ്താലും ഇവർ നമ്മുടെ കുട്ട്യോൾ ആവാതെ ഇരിക്കില്ലല്ലോ….. ഇവരോട് ഇപ്പോ തന്നെ ക്ഷമിക്കണം

എന്നല്ല ഞാൻ പറഞ്ഞത്… അവരുടെ കല്യാണം നമ്മുക്ക് നടത്തി കൊടുക്കാം…. അവരുടെ ഇഷ്ടവും അത് തന്നെയല്ലേ….? ഇതല്ലാതെ ഈ പ്രശ്നത്തിന് വേറെ ഒരു പരിഹാരം ഇല്ല….

അയ്യാൾ പതിയെ തല തിരിച്ചു അനിലയെ നോക്കി…… അവൾ ഇപ്പോഴും അമ്മയുടെ തോളിൽ കിടന്ന് കരയുകയാണ്……

“”നിങ്ങൾ എന്തെന്ന്വച്ചാ ചെയ്‌തോ….. ഇവള്ടെ കാര്യത്തിൽ ഞാൻ ഇനി ഇടപെടില്ല….. ഇവളെ എനിക്കിനി കാണേം വേണ്ട……വിളിച്ചോണ്ട് പൊ അവളെ…. “””

“””ചേട്ടൻ അങ്ങനെ പറയരുത് ചേട്ടൻ വന്ന് കൈ പിടിച്ചു തരാതെ അവൾ ഈ കല്യാണത്തിന് സമ്മതിക്കില്ല…….നമ്മുടെ കുട്ട്യോൾ അല്ലെ…… അവരുടെ ഇഷ്ടം നടത്തി കൊടുക്കണ്ടേ..”””?

“””ഞാൻ വരാം വെറും ഒരു കാഴ്ചക്കാരനായി മാത്രം…… എന്തൊക്കെയായാലും ഞാൻ പൊന്നുപോലെ വളർത്തിക്കൊണ്ട് വന്നതല്ലേ…… പിന്നെ ഇവൾ ഇനി ഈ വീടിന്റെ പടി കേറരുത്…… ഈ വീടിന്റെയല്ല എന്റെ മുൻപിൽ പോലും ഇവളേം ഇവനേം കണ്ടുപോകരുത്….. ഇനി നിങ്ങൾക് പോകാം…. “”””

അയ്യാൾ അത് പറഞ്ഞപ്പോൾ ആ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു….. അയാളേം പറഞ്ഞിട്ട് കാര്യമില്ല……അനിലയുടെ ചെറുപ്പത്തിൽ തന്നെ അവളുടെ അമ്മ മരിച്ചതാ….. അതിന്റെ വിഷമം അവരെ അറിയിക്കാതെ പൊന്ന് പോലെ തന്നെയാ ഇവരെ രണ്ട് പേരെയും അയ്യാൾ നോക്കിയത്…..അവൾക്കും അച്ഛനെ പറ്റി പറയാൻ നൂർ നാവാ…….

അയ്യാൾ അതും പറഞ്ഞു വീടിന്റെ ഉള്ളിലേക്ക് കയറി…… ഉള്ളിൽ അഖില വാപൊത്തി കരയുകയായിരുന്നു…..

“””അച്ഛാ…. ചേച്ചി……… “”””

“”””ചേച്ചിയോ…..ഏത് ചേച്ചി നിനക്ക് ചേച്ചി ഇല്ല…… നിനക്ക് അച്ഛൻ മാത്രം ഉള്ളു… നിന്റെ ചേച്ചി മരിച്ചു പോയി….”””
അതുംപറഞ്ഞുകൊണ്ട് അയ്യാൾ വാതിൽ കൊട്ടി അടച്ചു……

അത് കേട്ടതും അനില അമ്മയെ കേറ്റി പിടിച്ചു ഏങ്ങലടിച്ചു കരയുന്നത് നിസ്സഹായാവസ്ഥയോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞൊള്ളു….

“”””ടാ ചെന്ന് വണ്ടിയിൽ കെറ്….. ലക്ഷ്മി മോളേം കൊണ്ട് വണ്ടിയിൽ കെറ്…. “””

അമ്മ അവളുടെ ഒപ്പം ബാക്ക് സീറ്റിൽ ഇരുന്നു…. ഞാൻ അച്ഛന്റെ ഒപ്പം മുൻപിലും…… അവളെ അമ്മ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ അവളുടെ കരച്ചിലടക്കാൻ അമ്മക്ക് കഴിഞ്ഞിരുന്നില്ല…..

കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി…… അനു ഞങ്ങളെ പ്രതീക്ഷിച്ചു വീടിന്റെ ഉമ്മറത്ത് നിൽപ്പുണ്ട്…….

കാർ നിർത്തി ഞാൻ ഇറങ്ങി…. അമ്മ അനിലയെ ഇറക്കി…. അച്ഛൻ അപ്പഴും കാറിൽ തന്നെ ഇരിപ്പാണ്…..

“””” അനു ചേച്ചിയേം കൊണ്ട് റൂമിലേക്ക് പൊക്കോ…… ലക്ഷ്മി വന്ന് വണ്ടിയിൽ കേറൂ…. “”
അച്ഛൻ അനുവിനോടും അമ്മയോടുമായി പറഞ്ഞു…

“””എവിടെക്കാ ഏട്ടാ…. “””?

“””ആതിരയുടെ വീട്ടിലേക്ക് പോകാം…..അവളോട് കാര്യങ്ങൾ പറയണം…..അവളെ ഇങ്ങോട്ട് കൊണ്ട് വരണം….. വിഷ്ണു ഇല്ലാത്തത് കൊണ്ട് അവൾക് ഒറ്റക്ക് വരാൻ പറ്റില്ലല്ലോ…… പിന്നെ ചേച്ചിയും അമ്മയും കൂടി മോനെ വളർത്തി വഷളാക്കിയതല്ലേ….അവൾ വരട്ടെ…. “””

അച്ഛന്റെ മറുപടിക്ക് അമ്മ ചെറുതായി ഒന്ന് മൂളിക്കൊണ്ട് വണ്ടിയിൽ കേറി…..

കാർ വീടിന്റെ ഗേറ്റ് കടന്ന് പോകുന്നതും നോക്കി അല്പ്പം പേടിയോടെ തന്നെ ഞാൻ നിന്നു….. കാരണം അവർ കൊണ്ടുവരാൻ പോകുന്ന മുതൽ ഇച്ചിരി വെടക്കാ…… വേറെ ആരും അല്ല എന്റെ സ്വന്തം ചേച്ചി…..അവൾ കൂടി വന്നാൽ എന്നെ കൊന്ന് തലകീഴായി കെട്ടിതൂക്കും….. ആദ്യമൊക്കെ ഞാൻ എന്തെങ്കിലും ഉടായിപ്പ് ഒപ്പിച്ചുവച്ചാൽ ചേച്ചി ചോദിക്കാൻ വരുമ്പോ അവളെ പിടിച്ചു മാറ്റാൻ അളിയൻ ഉണ്ടാവാറുണ്ട്…. പക്ഷെ അളിയൻ ലീവ് കഴിഞ്ഞ് ദുബായ്ക്ക് പോയി…… ഇനി ഈ വരുന്ന മൊതലിന്റെ കീറും കൂടി കൊള്ളണോലാ ദൈവമേ…….

അനു അനിലയെ റൂമിലേക്കു കൊണ്ട് പോയി വാതിൽ അടച്ചു…… അവളോട് ഒന്ന് സംസാരിക്കണം എന്നുണ്ട്… പക്ഷെ എങ്ങനെ പോയി സംസാരിക്കും എന്റെ അനിയത്തി കുരിപ്പ് അവള്ടെ ഒപ്പം തന്നെ ഉണ്ടല്ലോ….. ഞാൻ ഹാളിലെ സോഫയിൽ ചെന്ന് കിടന്നു…..വെറും മണിക്കൂറുകൾ കൊണ്ട് എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ ഓരോന്നും ഞാൻ ഓർത്തെടുത്തു…എന്നെ പോലെ ഗതികെട്ടവൻ ആരെങ്കിലും ഉണ്ടോ എന്ന് ആലോചിച്ചപ്പോൾ ആദ്യം മനസ്സിൽ ഓടി വന്നത് അനില ആയിരുന്നു………..

ഇനിയും പിടിച്ചു നിക്കാൻ കഴിയില്ല…. അവളോട് ഇപ്പൊ തന്നെ സംസാരിക്കണം എന്ന് മനസിലുറപ്പിച് അനുവിന്റെ റൂം ലക്ഷ്യമാക്കി നടന്നു…….

“””””അനു വാതിൽതുറക്ക്……”””””
കതകിൽ ചെറുതായി തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു……

“”””എന്തിനാ…….?.”””അനു സ്വൽപ്പം ദേഷ്യത്തിലാണ് ചോദിച്ചത്….

“””നീ വാതിൽ തുറക്ക്…..എനിക്ക് അവളോട് കുറച്ചു സംസാരിക്കാനുണ്ട്…”””
“””ചേച്ചിക്കൊന്നും കേളക്കണ്ട എന്ന് പറയാൻ പറഞ്ഞു…. “”” അല്പ്പം നേരത്തേ നിശബദ്ധതക്ക് ശേഷം ആണ് അവൾ അത് പറഞ്ഞത്…..

“””അനില……കതക് തുറക്ക്…. എനിക്ക് സംസാരിക്കണം….അത്യാവശ്യമാണ്….. “””

കുറച്ചു കഴിഞ്ഞപ്പോൾ അനു കതക് തുറന്നു….. അനില ബെഡിൽ തലകുനിച്ചിരിപ്പാണ്…..

“””അനില പുറത്തേക്ക് വാ….. “””അവൾ എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി……

അപ്പൊ ഞാൻ പുറത്തേക്കിറങ്ങി….. അവൾ എഴുന്നേറ്റ് എന്റെ പിന്നാലെ വന്നു….. ഞാൻ അവളെയും കൊണ്ട് വീടിന്റെ പുറകിലെ പറമ്പിലേക്കാണ് പോയത്…… അവൾ എന്റെ അടുത്ത് വന്ന് തലകുനിച്ചു നിന്നു……അവൾ ഒന്നും മിണ്ടുന്നില്ല….. അല്പം നേരത്തെ നിശബ്ദതയെ ഞാൻ കീറി മുറിച്ചുകൊണ്ട് അവളോട് സംസാരിക്കാൻ തുടങ്ങി….

“”” നീ എന്തിന് വേണ്ടിയാടി ഇതൊക്കെ ചെയ്ത് വച്ചത്….. നിന്റെ അച്ഛൻ പറഞ്ഞതൊക്കെ നീ കേട്ടതല്ലേ….. എന്തിനായിരുന്നു ഇതൊക്കെ… വേറെ എന്തെങ്കിലും വഴി നോക്കികൂടെയായിരുന്നോ….. എന്നാലും ഇതല്പം കൂടി പോയി… ഞാൻ എന്റെ വീട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും എന്ന് നീ ആലോചിച്ചിട്ടുണ്ടോ…. “””ഒറ്റ ശ്വാസത്തിന് ഞാൻ ഇതെല്ലാം പറഞ്ഞു തീർത്തു

“”””ഓഹ് അപ്പോഴും നിനക്ക് നിന്റെ കാര്യം മാത്രം ഒള്ളു അല്ലെ……നീ എപ്പോഴെങ്കിലും എന്റെ കാര്യം ആലോചിട്ടുണ്ടോ….. എടാ… ആണുങ്ങൾ ആയാൽ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ഏതറ്റം വരേം പോവും….. അത് വേണ്ട… ഞാൻ നിന്റെ വീട്ടികാരോട് ഈ കണ്ട കള്ളം ഒക്കെ പറഞ്ഞപ്പോഴും നീ എന്നെ സപ്പോർട്ട് ചെയ്‌യും എന്ന് വിചാരിച്ചു……അതുണ്ടായില്ല… പകരം നീ എല്ലാം എന്റെ തലയിൽ വച്ചു കൈയൊഴിയാന നോക്കിയത്….. ആണന്നെനും പറഞ്ഞു നടന്നിട്ട് കാര്യമില്ലെടാ നട്ടെല്ലിന് ഉറപ്പ് വേണം….. “”

അവളുടെ വാക്കുകൾ എന്നെ ശരിക്കും ദേഷ്യം പിടിപ്പിച്ചു… ഒരു ആണിനോട് ഇങ്ങനെ ഒക്കെ പറഞ്ഞാൽ പിന്നെ ദേഷ്യം വരില്ലേ….. മുഖം അടിച്ചു ഒരെണം കൊടുക്കാന തോന്നിയത്…. പക്ഷെ ഞാൻ മിണ്ടാതെ നിന്നു….

“””ടാ… നിനക്കെന്താ പായാനുള്ളതെന്നോച്ച പറ എനിക്ക് പോണം…….ഇനി അത് പറയാനുള്ള ധൈര്യം ഉണ്ടാവോ ആവോ…. “””അല്പം പുച്ഛം കലർത്തിയാണ് അവൾ അത് പറഞ്ഞത്……. ഇതോടെ എന്റെ സകല കണ്ട്രോളും പോയി…..

“””ഡീ പുല്ലേ… നീ കുറെ നേരായല്ലോ കിടന്ന് ചിലക്കുന്നു…. ഇത്ര നേരം നീ പറയുന്ന കേട്ട് മിണ്ടാതെ നിന്നപ്പോ ഞാൻ വെറും ഉണ്ണാക്കൻ ആണെന്ന് വിചാരിച്ചോടി മൈരേ….പിന്നെ നീ പറഞ്ഞല്ലോ നിന്നെ സപ്പോർട്ട് ചെയ്തില്ല എന്ന്…… ഞാൻ നിന്നെ എങ്ങനെ സപ്പോർട്ട് ചെയ്യുടി പുല്ലേ…..നീ കണ്ടവന്റെ ഒക്കെ അഴിഞ്ഞാടി നടന്നതിന്റെ വിഴുപ്പ് ചുമക്കാൻ എനിക്ക് പറ്റില്ല….”””

അത് പറഞ്ഞു മുഴുവനാക്കും മുന്നേ അവളുടെ കൈകൾ എന്റെ കാരണത്ത് പതിച്ചു….. ആ അടി കൊണ്ടത് എന്റെ കവിളിൽ ആണെങ്കിലും വേദനിച്ചത് എന്റെ മനസാ…… ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു….. ഞാൻ പറഞ്ഞത്
കുറച്ചു കടന്നപോയെന്ന് എനിക്ക് മനസിലായത് കൊണ്ട് മാത്രം അവളെ തിരിച്ചൊന്നും ചെയ്യാൻ നിന്നില്ല……

“””ഇത്രനാളും ഞാൻ കണ്ട അജി ആണോടാ നീ…..നീ ഇങ്ങനെയൊന്നും അല്ലായിരുന്നു……വെറുത്തടാ നിന്നെ…… ഒരു പെണ്ണിനോടും പറയായാൻ പാടില്ലാത്ത കാര്യമാണ് നീ ഇപ്പൊ പറഞ്ഞത്……. പോയി ചത്തൂടെടാ നിനക്ക്…… ഛെ…..””””അവൾ കരഞ്ഞു കൊണ്ട് ഇതെല്ലാം പറഞ്ഞിട്ട് കണ്ണ് തുടച്ചു അനുവിന്റെ റൂമിലേക്ക് ഓടി…..

“””ഛെ……പെട്ടന്നൊരു ദേഷ്യത്തിൽ പറഞ്ഞതാ…..ഏത് നേരത്താണാവോ അവളോട് അങ്ങനെ പറയാൻ തോന്നിയത്…. അവൾ എന്തോരം വിഷമിച്ചിട്ടുണ്ടാവും…….സമാധാനിപ്പിക്കാൻ വിളിച്ചതാ ഇപ്പൊ കരയിച്ചു വിട്ടല്ലോ….. ഛെ…… വേണ്ടായിരുന്നു….. “”” അവൾ എന്നെ തല്ലിയതിൽ എനിക്ക് വിഷമം ഇല്ല…. പക്ഷെ അവൾ കരഞ്ഞുകൊണ്ട് പോയപ്പോ സഹിക്കുന്നില്ല…..

“””ഏതായാലും ഇന്ന് നല്ല ദിവസം തന്നെ…..രാവിലെ എഴുന്നേറ്റപ്പോൾ തുടങ്ങി കിട്ടുന്ന അടിയാ….ഇനി ആരുടെന്നാണാവോ അടുത്തത് കിട്ടുന്നെ… “””എന്ന് വിചാരിച് കവിളിൽ തടവി ഹാളിലെക്ക് കേറി ചെന്ന് തലപൊക്കി നോക്കിയതും ഭദ്രകാളിയെ പോലെ ഒരു മൊതല് അവിടെ നിൽക്കുന്നു…. വേറെ ആരുമല്ല എന്റെ ചേച്ചി……എന്നെ കിട്ടിയാൽ ഇപ്പൊ തന്നെ കൊല്ലും എന്ന രീതിയിൽ ആണ് നിൽപ്പ്…… അടുത്ത അടിക്കുള്ള കോളത്തിട്ടുണ്ട്…….

“””ആ പെണ്ണ് എന്തിനാടാ കരഞ്ഞോണ്ട് പോയത്……… നീ എന്താ അതിനെ ചെയ്യ്തെ…… “”””ചേച്ചി എന്റടുത്തേക്ക് ചീറിവന്നു എന്റെ കഴുത്തിനു പിടിച്ചു……

“””നാണമില്ലെടാ നിനക്ക്… സ്വന്തം ചേച്ചിടെ പ്രായമുള്ള ഒരു പെണ്ണിനെ പറഞ്ഞു പറ്റിച്ചിട്ട്…… ഛെ….. ഓർക്കുമ്പോൾ തന്നെ തൊലിയുരിയുന്നു…..നീ എന്റെ അനിയൻ തന്നെ ആണോടാ…. നീ എന്ത് കള്ളത്തരം കാണിച്ചാലും നിന്നെ ഞാൻ ചീത്ത പറയൂങ്കിലും എന്റെ അനിയൻ ഒരു തെറ്റും ചെയ്യില്ലെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു……..പക്ഷെ എനിക്ക് തെറ്റി….. നീ ഇത്രക്കും തരംതാണ ഒരുത്തൻ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു……ഇതിലും ഭേദം കുറച്ചു വിഷം ഞങ്ങൾക്ക് തന്നിട്ട് നിനക്ക് തോന്നിയ പോലെ ജീവിച്ച മതിയായിരുന്നില്ലേ…… നീ കാരണം എത്ര കുടുംബങ്ങൾ ആണ് വിഷമിക്കുന്നത് എന്ന് നീ ഓർത്തു നോക്ക്…….നിന്നെ എന്റെ അനിയൻ ആണെന്ന് പറയാൻ പോലും ഇപ്പൊ എനിക്ക് നാണക്കേടാണ്…..നിന്നെ കാണണ്ട എനിക്ക്…..കാണണ്ട…… “””””
ഇത്രയും പറഞ്ഞകൊണ്ട് ചേച്ചി നിലത്തിരുന്നു കരഞ്ഞു…… അടി പ്രതീക്ഷിച്ചങ്കിലും ചേച്ചി കരയുമെന്ന് ഞാൻ വിചാരിച്ചില്ല……. അവളെ പിടിച്ചു എഴുന്നെപ്പിക്കണം എന്നുണ്ട്…….. എന്നാലും മിണ്ടാതെ തലകുനിച്ചു നിൽക്കാനേ എനിക്കായൊള്ളു…..

“””” മോളെ എഴുന്നേൽക്ക്….. കരയല്ലേ…. വാ…..”””” അമ്മ ചേച്ചിയെ എഴുന്നേൽപ്പിച്ചു
സോഫയിൽ ഇരുത്തി…

“”” മോളെ കഴിഞ്ഞതിനെ പറ്റി ഓർത്തിട്ട് ഇനി കാര്യമില്ല…… ഞങ്ങൾ ആ കുട്ടിയുടെ വീട്ടിൽ പോയിരുന്നു…..അവളുടെ അച്ഛനോട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു…. അയ്യാൾ പൂർണമായും സമ്മതിച്ചില്ല എങ്കിലും ഒരു അർദ്ധസമ്മതം മൂളിയിട്ടുണ്ട്…… അതോണ്ട് എത്രയും പെട്ടന്ന് നമ്മുക്ക് ഇവരുടെ കല്യാണം നടത്താണം….. പറ്റുമെങ്കിൽ അടുത്തഴ്ച തന്നെ…….പക്ഷെ എന്റെ മോൾ ഒരു കാര്യം ചെയ്യണം…… “”””

അച്ഛൻ ചേച്ചിയോട് കാര്യങ്ങൾ നല്ല രീതിയിൽ തന്നെ പറഞ്ഞു മനസിലാക്കി…. പക്ഷെ ചേച്ചിയോട് എന്തിനാ അച്ഛൻ എന്തോ ഉപകാരം ചെയ്യണം എന്ന് പറഞ്ഞത് മാത്രം എനിക്ക് മനസിലായില്ല..

“”””എന്താ അച്ഛാ ഞാൻ ചെയ്യണ്ടേ”””ചേച്ചി കണ്ണ് തുടച്ചു അച്ഛനോട് ചോദിച്ചു……

“””മോളെ…കല്യാണം ആവുന്നത് വരെ ആ കുട്ടിയെ മോൾടെ ഒപ്പം നിർത്തണം….. വേറെ ഒന്നുംകൊണ്ടല്ല……. കല്യാണത്തിന് മമുൻപ് കല്യാണപെണ്ണ് ചെക്കന്റെ വീട്ടിൽ താമസം തുടങ്ങി എന്നൊക്കെ നാട്ടുകാര് അറിഞ്ഞാൽ നാണക്കേടാണ്….നമ്മുക്കും ആ കുട്ടിക്കും…… അതോണ്ട് മോൾ പോകുമ്പോ ആ കുട്ടിയേം കൂടി കൊണ്ടോണം……ആ കുട്ടിക്ക് ഇനി നമ്മൾ ആയിട്ട് ഒരു ചീത്തപ്പേരും ഉണ്ടാക്കി കൊടുക്കരുത്……ആ കുട്ടിയെ വിശ്വസിച്ചു ഏൽപ്പിക്കാൻ മോൾ മാത്രമേ ഉള്ളു അതോണ്ടാ മോളോട് ഈ കാര്യം അച്ഛൻ പറഞ്ഞത്….. വിഷ്ണുനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്….. അവനു സമ്മതമാണ്…. മോൾ എന്ത് പറയുന്നു “””””

അച്ഛൻ അത് പറഞ്ഞപ്പോൾ ശരിയാണെന്ന് എല്ലാവർക്കും തോന്നി…..കല്യാണം കഴിയുന്നത് വരെ അവളെ ഇവിടന്നു മാറ്റണം…. അല്ലെങ്കിൽ നാട്ടുകാർ കാര്യങ്ങൾ ഒകെ മണത്തു കണ്ടുപിടിക്കും…… പിന്നെ അവൾക് അതൊരു നാണക്കേടാവും….

“”””ശരി അച്ഛാ……. ഞാൻ അവളെ കൊണ്ടൊക്കൊള്ളാം “”””””
ചേച്ചി യാതൊരു എതിർപ്പും ഇല്ലാതെ അച്ഛനെ വാക്കുകൾ അനുസരിച്ചു…

“””പിന്നെ മോളെ…. നീ സ്വന്തം കൂടപ്പിറപ്പിനെ പോലെ ആ കുട്ടിയെ നോക്കണം…… ഇപ്പൊ തന്നെ അത് കുറെ വിഷമിച്ചു….. ഇനി നമ്മൾ ആയിട്ട് അതിനെ വിഷമിപ്പിക്കരുത്…. “””

ചേച്ചി അത് തലകുലുക്കി സമ്മതിച്ചു……

“”” അനു നീ ആ കുട്ടിയെ ഇങ്ങോട്ട് വിളിക്ക്……. അല്ലേൽ വേണ്ട ഞാൻ പോയി സംസാരിച്ചോളാം……. “”” അതും പറഞ്ഞു അച്ഛൻ അവളുടെ അടുത്തക്ക് പോയി…

കുറച്ചു കഴിഞ്ഞ് അച്ഛൻ വന്നു പിന്നാലെ അവൾ ബാഗും തൂക്കി പിടിച്ചോണ്ട് വന്നു… അവൾ വരുന്നത് കണ്ടപ്പോ എന്റെ ചങ്ക് പിടഞ്ഞു…… അവളെ കെട്ടിപിടിച് കരയണം എന്നുണ്ടായിരുന്നു….. അവൾ എന്നെ തലപൊക്കി നോക്കി….. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി….എന്റെ കണ്ണും
അവളുടെ കണ്ണും അറിയാതെ നിറയുന്നുണ്ട്….. എന്തിനാണ് എന്നറിയില്ല……. അവളുടെ കണ്ണിൽ നല്ല ടെൻഷൻ ഉണ്ട്….. ചേച്ചിയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നറിഞ്ഞത് കൊണ്ടാണ്……. കാരണം വേറെ ഒന്നും അല്ല….. ഞാൻ ചേച്ചീനെ പറ്റി എല്ലാ കാര്യങ്ങളും ഇവൾക്ക് പണ്ടേ പറഞ്ഞു കൊടുത്തിട്ടുണ്ട്…..ചേച്ചി നല്ല കലിപ്പി ആണ്…… അതാണ് അവൾക് ഇത്ര ടെൻഷൻ……

“”””അനില……. “””” ചേച്ചിയുടെ ആ വിളി കേട്ടപ്പോൾ അവൾ എന്നിൽ നിന്ന് ആ കണ്ണുകൾ പിൻവലിച്ചു…….

“””ഇങ്ങ് വാ……. “”” ചേച്ചി അവളെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചു…..

അല്പം മടിച്ചാണെങ്കിലും അവൾ ചേച്ചിടെ അടുത്തേക്ക് ചെന്നു……. ചേച്ചി അവളുടെ മുഖം കൈയിൽ എടുത്തു……

“”” എന്റെയൊപ്പം വാട്ടോ….. അച്ഛൻ എല്ലാം പറഞ്ഞില്ലേ…… നമ്മുക്ക് അവിടെ അടിച്ചു പൊളിക്കാം….. ഞാൻ അവിടെ കൂട്ടൊന്നും ഇല്ലാതെ ബോറടിച്ചിരിപ്പാണ്…. നമ്മുക്ക് തകർക്കാം……. “”””
ചേച്ചി അവളോട് അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു……. അത് പേടിച്ചിട്ടാണോ അതോ ചേച്ചിടെ സ്നേഹം കണ്ട് സന്തോഷം കൊണ്ടാണോ എന്ന് എനിക്ക് പിടുത്തം കിട്ടിയില്ല……

“””അയ്യേ…… കരയുവാണോ..? ഇനി കരഞ്ഞാൽ ഞാൻ നല്ല തല്ല് വച്ചു തരും….സംശയം ഉണ്ടെങ്കിൽ ഇവനോട് ചോദിച്ചാൽ മതി….. കേട്ടോ….?

അതും പറഞ്ഞു ചേച്ചിയുടെ അവള്ടെ കണ്ണ് തുടച്ചു…… അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…… അത് കണ്ടപ്പോൾ തന്നെ എന്റെ മനസൊന്നു തണുത്തു…..

ചേച്ചി അവളുടെ കൈയിൽ നിന്ന് ബാഗ് വാങ്ങി അവളെയും കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു….. കാറിൽ കേറുന്നതിന് മുൻപ് അവൾ എന്നെ നോക്കി……..ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു….. അവൾ തിരിച്ചും എന്നെ നോക്കി ചിരിച്ചു ….. അവളുടെ ആ ചിരിയിൽ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതെയാവുകയായിരുന്നു……അനുവും അമ്മയും അവളെ കൈ വീശി യാത്രയാക്കി…..അച്ഛനാണ് കാർ ഓടിക്കുന്നത്….. കാർ പതിയെ ഗേറ്റ് കടന്ന് ദൂരേക്ക് മാഞ്ഞു….ഞാൻ അവിടേക്ക് നോക്കി അല്പ്പ നേരം അവിടെ നിന്നു…….

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പതിയെ റൂമിലേക്ക് വലിഞ്ഞു…… ഇനി അവിടെ നിന്നാൽ അമ്മയുടെ വക അടുത്ത ചീത്ത കേൾക്കേണ്ടി വരും….. ഞാൻ റൂമിൽ ചെന്ന് ബെഡിൽ കിടന്നു…….. തികച്ചും ഒരു സിനിമ കഥ പോലെയാണ് ഇന്നത്തെ ദിവസം കടന്നു പോയിക്കൊണ്ടിരിക്കുന്നത്…… ഇപ്പോഴും എന്റെ മനസ്സിൽ അവളുടെ മുഖം മാത്രം……”””എന്റെ അനിലയുടെ…””
അവളുടെ ആ ചിരി…… ഒറ്റ നോട്ടത്തിൽ ഞാൻ വീണു പോയ അവളുടെ ചിരി എന്റെ മനസ്സിൽ തങ്ങി നിന്നു……എന്റെ മനസ് പതിയെ അവളുടെ ഓർമകളിലേക്ക് എന്നെ കൊണ്ട്പോയി…. അവളെ ആദ്യമായി കണ്ടത് മുതൽ ഇന്ന് വരെയുള്ള കാര്യങ്ങൾ എന്റെ മനസ്സിൽ മിന്നി മറഞ്ഞു…… ഞാൻ പതിയെ കണ്ണുകൾ അടച്ചു ആ ഓർമകളെ പുൽകാൻ ശ്രമിച്ചു……

തുടരും……..

നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ…

0cookie-checkനിനക്ക് ഒരു സർപ്രൈസ് 2

  • ഇഷ്ടയോ – Part 2

  • ഇഷ്ടയോ – Part 1

  • അതു കൊണ്ട് നിനക്കുള്ള സമ്മാനമാണിത് 2