നിങ്ങള് പുലി ആണ് ഇക്ക

റഹിം ഹാജി ടെ വീട് , അയാൾക്ക്‌ 15 വയസ്സ് ഉള്ളപ്പോൾ ബാപ്പയും ഉമ്മയും മരിച്ചു . പിന്നെ 3 അനിയന്മാരെയും ഒരു പെങ്ങളെയും അയാൾ ആണ് വളർത്തി വലുതാക്കിയത് . ക്രഷിയും അല്ലറ ചില്ലറ ബിസിനസ് ഒക്കെ ചെയ്തു അയാൾ നല്ല കാശു ഉണ്ടാക്കി . സഹോദരങ്ങളുടെ കാര്യങ്ങളും കാശ് ഉണ്ടാക്കാനുള്ള ഓട്ടത്തിനിടയിലും അയാൾ ഒരു കല്യാണം കഴിക്കൻ മറന്നു . ഇപ്പോൾ അയാൾക്ക്‌ നല്ല ബാങ്ക് ബാലൻസ് ഉണ്ട് , സഹോദരങ്ങൾക്ക്‌ അതിൽ നോട്ടം ഉള്ളത് കൊണ്ട് അവർ അയാളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചും ഇല്ല .