അവര്‍ പോയപ്പോള്‍ ഞാന്‍ നോക്കി നിന്നു. എത്ര നല്ലേ പെണ്ണ്! ദീപ ഇവളുടെ മുന്‍പില്‍
ഒരു പുല്ലുമല്ല; ഒരു പുല്ലും.
“ധന്യേ..” ഞാന്‍ വിളിച്ചു. അവള്‍ തിരിഞ്ഞു നോക്കി. ആ കണ്ണുകള്‍ വല്ലാതെ
പിടയ്ക്കുന്നുണ്ടയിരുന്നു.
“എന്താ സര്‍…”
“ഒരു അരമണിക്കൂര്‍ കഴിഞ്ഞ് കൊച്ച് ഇങ്ങോട്ട് വരാമോ”
അവള്‍ തലയാട്ടി. എനിക്ക് ആ മുഖം പിടിച്ച് ഒരായിരം ചുംബനം നല്‍കാനുള്ള കൊതി തോന്നി.
അവര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ അത്യുത്സാഹത്തോടെ ഉള്ളില്‍ കയറി.
മദ്യവും മറ്റും ഞാന്‍ ഉള്ളിലെ മുറിയിലേക്ക് മാറ്റി. പെണ്ണ് വരുമ്പോള്‍ അത്
കാണുന്നത് ശരിയല്ല. ധന്യ വരുന്നത് പ്രമാണിച്ച് ഞാന്‍ വേഷമൊക്കെ മാറി എന്റെ
ഫേവറിറ്റ് ടീ ഷര്‍ട്ടും ബര്‍മുഡയും ധരിച്ചു. നേരെ മുറിയിലേക്ക് ചെന്ന് ഒഴിച്ചു
വച്ചിരുന്ന മദ്യം ഒറ്റവലിക്ക് വീശി ഒരു ബോളും എടുത്ത് വായിലിട്ട ശേഷം പുറത്ത്
വന്നു. മഴ ശക്തി പ്രാപിക്കുകയാണ്. മാനം കൂടുതല്‍ ഇരുളുന്നതുപോലെ എനിക്ക് തോന്നി.
ഞാന്‍ ഇരുന്നു വെറുതെ മൊബൈല്‍ എടുത്തപ്പോള്‍ അത് ശബ്ദിക്കാന്‍ തുടങ്ങി. ദീപ ആണ്.
“ഹലോ.എന്താടീ?” ഞാന്‍ ചോദിച്ചു.
“ഏയ്..നമുക്ക് ലഞ്ച് ഒരുമിച്ചു കഴിച്ചാലോ..മടി കാരണം ഞാന്‍ ഒന്നും
ഉണ്ടാക്കിയില്ല..”
അവള്‍ ചോദിച്ചു. അത് ശരി..മുന്‍പേ വിളിച്ചപ്പോള്‍ എന്നാ ജാഡ ആയിരുന്നു. ഇപ്പോള്‍
എന്റെ ചിലവില്‍ ഉച്ചയ്ക്ക് ഞണ്ണാന്‍ ഉള്ള തന്ത്രമാണ്.
“മോള് തന്നെ പോയി കഴിച്ചാല്‍ മതി കേട്ടോ..”
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്റെ തങ്കക്കുടം ധന്യ വരുമ്പോഴാ അവളുടെ അമ്മേടെ ലഞ്ച്.
പ്രതികാരം ചെയ്ത സന്തോഷത്തോടെ ഞാന്‍ മൂളിപ്പാട്ട് പാടി മെല്ലെ ഡാന്‍സ് ചെയ്യാന്‍
തുടങ്ങി. ദീപയ്ക്ക് പണി കൊടുത്തത് എനിക്ക് വല്ലാത്ത തൃപ്തിയും ഉത്സാഹവും
സമ്മാനിച്ചു. രണ്ടു തെറി കൂടി അവളെ പറയേണ്ടതായിരുന്നു എന്നെനിക്ക് തോന്നി. അല്ലേല്‍
വേണ്ട; ഇനിയും ചാന്‍സ് കിട്ടും.
കൃത്യം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കതകില്‍ മുട്ടുകേട്ടു; ഞാന്‍ വേഗം ചെന്നു
തുറന്നു. പുറത്ത് അഴകിന്റെ ദേവതയെപ്പോലെ എന്റെ ധന്യ നില്‍പ്പുണ്ടായിരുന്നു. അവളെ
കണ്ട നിമിഷം തന്നെ ഞാന്‍ അവളെ പ്രേമിച്ചു കഴിഞ്ഞിരുന്നു. കാണാന്‍ കൊള്ളാവുന്ന ഏതു
പെണ്ണിനെ കണ്ടാലും ഇതേപോലെ പ്രേമിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്. ദീപയെ അല്പം
മുന്‍പ് വരെ ഞാന്‍ പ്രേമിച്ചിരുന്നു. ധന്യയെ കണ്ടതോടെ ആ പ്രേമം നാടുവിട്ടു.
“എന്താ സര്‍ വരണം എന്ന് പറഞ്ഞത്” അവള്‍ തുടുത്ത മുഖത്ത് പുഞ്ചിരി വരുത്തി ചോദിച്ചു.
“വാ..കയറി ഇരിക്ക്..” ഞാന്‍ അവളെ അകത്തേക്ക് വിളിച്ചു.
“വല്യമ്മ വേഗം ചെല്ലണം എന്ന് പറഞ്ഞാ വിട്ടത്” അവള്‍ മടിച്ചുമടിച്ച് ഉള്ളിലേക്ക്
കയറിക്കൊണ്ട് പറഞ്ഞു.
“എന്തിനാ..അവിടെ ആരാണ്ട്രെ കല്യാണം നടക്കുന്നുണ്ടോ?”
ധന്യ കുടുകുടെ ചിരിച്ചു. ആ ചിരി കണ്ടു ഞാന്‍ മയങ്ങിപ്പോയി എന്ന് പറഞ്ഞാല്‍
മതിയല്ലോ.
“സാറ് വല്യ തമാശക്കാരനാ അല്ലെ” ചിരിക്കിടെ അവള്‍ ചോദിച്ചു.
“ഒവ്വ..ഇന്ന് തമാശ പറയാന്‍ പോകാന്‍ പറ്റിയില്ല.അതുകൊണ്ട് ഇവിടെ പറഞ്ഞേക്കാം എന്ന്
വിചാരിച്ചു..”
അവള്‍ വീണ്ടും ചിരിച്ചു.
“ഇരിക്ക് പെണ്ണെ..”
എന്റെ പെണ്ണെ വിളി അവളുടെ മുഖം തുടുപ്പിച്ചു; അവള്‍ സോഫയില്‍ മെല്ലെ ഇരുന്നു.
“ധന്യയ്ക്ക് കുടിക്കാന്‍ ചായ…കോഫി..ജ്യൂസ്..എന്തെങ്കിലും?”
“ഒന്നും വേണ്ട.സാറ് എന്തിനാ വിളിപ്പിച്ചത്? ജോലി വല്ലോം ഉണ്ടോ?”
“എന്റെ പെണ്ണെ ഒരു ജോലീം ഇല്ല. നിന്നെ കണ്ടപ്പോള്‍, ലളിതാമ്മ പറഞ്ഞ കാര്യങ്ങള്‍
കേട്ടപ്പോള്‍ ഒന്ന് സംസാരിക്കണം എന്ന് തോന്നി..നിനക്ക് താല്പര്യം ഇല്ലെങ്കില്‍
പൊക്കോ..ജോലി ഉള്ളപ്പോള്‍ ഞാന്‍ വിളിക്കാം..”
ധന്യ അത്ഭുതത്തോടെ എന്നെ നോക്കി. എന്താണ് അവള്‍ ചിന്തിക്കുന്നത് എന്നെനിക്ക്
മനസിലായില്ല. അല്‍പനേരം അങ്ങനെ നോക്കിയിട്ട് അവള്‍ മുഖം കുനിച്ചു.
“ഏയ്..എന്താ പോണോ?” ഞാന്‍ വീണ്ടും ചോദിച്ചു.
“വല്യമ്മ എന്നെ തിരക്കും…”
“നീ ഒരു കാര്യം ചെയ്യ്..ചെന്നു പറഞ്ഞിട്ട് വാ ഇവിടെ ഒന്ന് രണ്ടു മണിക്കൂര്‍
സമയത്തെ ജോലിയുണ്ട്..അത് കഴിഞ്ഞാല്‍ വരാമെന്ന്…”
അവള്‍ തലയാട്ടിയ ശേഷം എഴുന്നേറ്റ് പോയി. അവളുടെ രൂപവും ഭാവവും സംസാരവും എന്റെ
മനസില്‍ ശക്തമായി പടര്‍ന്നു പന്തലിക്കുന്നത് ഞാനറിഞ്ഞു. ഒരു കുറ്റവും
കണ്ടുപിടിക്കാന്‍ സാധിക്കാത്തത്ര സുന്ദരി! ഇവളെ കാണുമ്പോള്‍ എന്തിനാണ് വെളുത്ത നിറം
എന്ന് തോന്നിപ്പോകും! ഈ നിറത്തിന് മേല്‍ വരില്ല ഒരു വെള്ളപ്പാറ്റയും. ഞാന്‍ വീണ്ടും
ചെന്ന് ഒരു പെഗ് ഒഴിച്ചു. അതില്‍ നിന്നും അല്പം സിപ് ചെയ്ത ശേഷം പുറത്ത്
വന്നപ്പോള്‍ ധന്യ തിരികെ എത്തിയിരുന്നു.
“പറഞ്ഞോ?”
അവള്‍ മൂളി.
“എന്ത് പറഞ്ഞു തള്ള”