ദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം 1

സുഹൃത്തുക്കളെ….. ഇതെന്റെ ജീവിതത്തിൽ ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്….ഇതിന് മുന്നേ സ്കൂളിൽ പഠിക്കുമ്പോൾ പോലും ഞാൻ ഒരു കഥ എഴുതിയിട്ടില്ല….. പക്ഷെ ഈ കഥ നിങ്ങളെ നിരാശരാക്കില്ല എന്നെനിക്ക് ഉറപ്പാണ്….. പറഞ്ഞു വെറുപ്പിക്കുന്നില്ല… അപ്പൊ എഡിസന്റെ ഫാമിലിയിലേക്ക് സ്വാഗതം……..

“ഡാ എഡിസൺ എന്തേ…..”

“ദാ അവിടെ ഇരിപ്പുണ്ട് “………. ഹാളിന്റെ മൂലയ്ക്കുള്ള ഒരു കസേരയിൽ തലയ്ക്കു കയ്യും കൊടുത്ത് ഇരിക്കുന്ന എഡിസണെ ചൂണ്ടി ഞാൻ പറഞ്ഞു…..

” നീ അവനേം കൂട്ടി പോയി കഴിക്കാൻ എന്തേലും വാങ്ങിച്ചു കൊടുക്ക്… ഇന്നലെ വൈന്നേരം തൊട്ട് ഒന്നും കഴിക്കാതിരിക്കാ എന്റെ കുട്ടി.. ആ ഇരിപ്പ് കാണുമ്പോൾ സഹിക്കുന്നില്ലടാ…… ” ഉടുത്തിരുന്ന കൈളിയുടെ ഒരു അറ്റം കൊണ്ട് മുഖം തുടച്ചു കൊണ്ട് മാമൻ പറഞ്ഞു…….

“എനിക്ക് ഇപ്പോൾ അവന്റെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം ഇല്ല മാമ…….ഞാൻ ഇപ്പൊ എന്ത് പറഞ്ഞാ അവനെ ഒന്ന് ആശ്വസിപ്പിക്കുക… അതാ ഞാൻ ഇങ്ങനെ മാറി മാറി നിക്കണേ…..”

” എടാ നീയും ഇങ്ങനെ നടന്നാ പിന്നിവിടെ ആരാ ഒന്ന്….. നീ അവന്റെ അടുത്ത് പോയിരുന്നേ പോയിട്ട് ഒരു ചായ വാങ്ങി കൊടുക്ക് .. നീയും ഇന്നലെ രാത്രി തൊട്ട് നിൽക്കണതല്ലേ… മ്മ് ചെല്ല്… ചെല്ലെടാ….. ”

ഞാൻ അവന്റെ അടുത്ത് പോയി ഇരുന്നു… തലയിൽ കയ്യും കൊടുത്ത് ഇരിക്കുന്ന അവന്റെ തോളിൽ തട്ടി ഞാൻ വിളിച്ചു….

“ഡാ എഡിസാ എണീറ്റെ….ഇന്നലെ രാത്രി തൊട്ട് ഒന്നും കഴിക്കാതെ ഇരിക്കല്ലേ… വാ ഒരു ചായ കുടിച്ചിട്ട് വരാം… വാ….ഏയ്‌.. വാടാ…” അവന്റെ കൈ പിടിച്ചു ഞാൻ എഴുന്നേൽപ്പിച്ചു…..

അവൻ എഴുന്നേറ്റ് എന്നെ ഒന്ന് നോക്കി….ഒരു കാടിനെ തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിന് ഉണ്ടെന്ന് എനിക്ക് തോന്നി….എന്റെ മനസ്സ് വെന്ത് പോയി… ഇത് വരെ ഒരു നോട്ടം കൊണ്ട് പോലും അവൻ എന്നെ വേദനിപ്പിച്ചിട്ടില്ല….

“ഡാ സോറി… എന്റെ കുഞ്ഞു… അവൾ പോയാ പിന്നെ എനിക്ക് ആരുണ്ടെടാ… എനിക്ക് ഇത് താങ്ങാവുന്നതിലും അധികം ആണ്….. എനിക്ക് അവളെ ജീവനോടെ കിട്ടിയാൽ മാത്രം മതി …” എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവൻ കരഞ്ഞു… ആകെ പിടി വിട്ട് നിൽക്കുക ആയിരുന്ന ഞാൻ ….എനിക്കും പിന്നെ പിടിച്ചു നിൽക്കാൻ ആയില്ല.. അവനേം കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു…..
‘We believed in miracle’ ആശുപത്രി ചുമരിന്മേൽ എഴുതിരിക്കുന്നത് ഞാൻ വായിച്ചു….ദൈവമേ ആ അത്ഭുതം ഇവിടേം സംഭവിക്കണേ….

“ഡാ ഞാൻ മാമന്റെ കൂടെ ഉണ്ടാകും….”

“മ്മ് ” അവനിൽ നിന്നൊരു മൂളൽ മാത്രം….

ഞാൻ തിരികെ മാമന്റെ അടുത്തേക് വരുമ്പോൾ ഇടത് ഭാഗത്തായി ആരതിയുടെ അച്ഛനും അമ്മയും അനിയത്തിയും ഇരിക്കുന്നു….ആ അമ്മയുടെ മുഖത്തേക്ക് അധിക നേരം നോക്കാൻ എനിക്ക് ആയില്ല…..

ഞാനും മാമനും അങ്ങനെ കുറേ നേരം നിശബ്ദരായി ഇരിക്കുമ്പോഴാണ് ഡോർ തുറന്ന് ഒരു ലേഡി ഡോക്ടർ പുറത്തേക്ക് വരുന്നത്……

“Iam”………

‘He said, one day you’ll leave this world behind…. So live a life you will remember…. My father told me when i was just a child….. These are the nights that never die…. My father told me……’

എന്റെ ഫോൺ സ്‌ക്രീനിൽ നോക്കുമ്പോൾ e mom calling….ഈ നിമിഷം ഞാൻ എന്ത് പറയാൻ ആണ്….. ഞാൻ ഫോൺ സൈലന്റ് ചെയ്ത് കീശയിൽ ഇട്ടു….

ഡോക്ടർ നിരാശാപരമായി എന്റെ മുഖത്തേക്ക് നോക്കി…..അവർ തുടർന്നു….

“Iam sorry….കുട്ടിയെ എനിക്ക് രക്ഷിക്കാൻ ആയില്ല….. ഹെഡ് ഇഞ്ചുറി കുറച്ചു സിവിയർ ആയിരുന്നു….ബ്ലഡ്‌ ലോസ് പെട്ടെന്ന് ആയിരുന്നു….i tried my best….but….” അതും പറഞ്ഞു ഡോക്ടർ നടന്ന് അകലുമ്പോൾ ആ ഹാളിൽ ആകെ ഒരു നിശബ്ദതത ആയിരുന്നു….ആരതി ഞങ്ങളെ എന്നന്നേക്കുമായി വിട്ട് പിരിഞ്ഞിരിക്കുന്നു…..

“അമ്മേ ആതു ആതു…. ആാാഹ്……”

ആതിരയുടെ അനിയത്തിയുടെ കരച്ചിൽ കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വരുന്നത്……..ഈശ്വരാ അവനോട് ഈ കാര്യം ഞാൻ എങ്ങനെ പറയും….. എനിക്ക് അതിനുള്ള ശക്തി തരണേ….ഞാൻ നടന്ന് പോയി അവന്റെ ചുമലിൽ കൈ വച്ചു……

“അവൾ എന്നെ ഒറ്റയ്ക്ക് ആക്കി പോയല്ലേ….. പോട്ടെ.. അവൾക്ക് അങ്ങനെ പോകാൻ പറ്റുവാണേ അവൾ പോട്ടെ…” എന്നെ നോക്കി ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞവൻ പുറത്തേക്ക് നടന്നു…….

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️

“ഈശ്വരാ….. ഇന്നവൻ ആറുമണിക്ക് വിളിക്കാൻ പറഞ്ഞതല്ലേ ഞാൻ ആണെകിൽ അത് മറന്നും പോയി….വിളിക്കാൻ മറന്നൂന്ന് പറഞ്ഞാ അവൻ എന്നെ തിന്നാൻ വരും……. “
ഞാൻ അവന്റെ റൂമിലേക്കു നടന്നു….. ഫാനും ഫുൾ സ്പീഡ് ഇൽ ഇട്ട് പുതച്ച് മൂടി ഉറങ്ങുകയാണ് കുട്ടി… “ഡാ എഡിസാ എണീറ്റെ….സമയം എത്ര ആയെന്നാ….ഡാ ചെക്കാ… എഴുന്നേൽക്ക്… ഇതെത്ര നേരായി നിന്നെ വിളിക്കണൂ….” മുഖത്തെ പുതപ്പ് വലിച്ചു മാറ്റി ആ നനഞ്ഞ കൈ അവന്റെ മുഖത്ത് വച്ചപ്പോൾ ചാടി എണീറ്റു കക്ഷി….

” ആറു മണി ആയോ അമ്മേ “…. ഒരു കൊട്ടുവായും ഇട്ട് ഉറക്കച്ചടവോടെ അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു…

“ആറു മണിയോ സമയം ഏഴര ആയി നിന്നെ എത്ര നേരായി ആയി വിളിക്കാണ്‌…”

“ഏഴര മണിയോ എന്താ അമ്മാ ഇത്… ഞാൻ പറഞ്ഞതല്ലേ ആറു മണിക്ക് വിളിക്കണം ന്ന്… ഇന്ന് കോളേജ് ഡേ ആന്ന് അമ്മേനോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ…..”

” ആ ഇനി എന്റെ മെക്കിട്ട് കേറ്…വിളിച്ചിട്ട് നീ എഴുന്നേൽക്കാത്തതിന് ഞാൻ എന്ത് ചെയ്യാനാ….പിന്നെ നീ കുറച്ചു ലേറ്റ് ആയീന്ന് വെച്ച് അവിടെ പരിപാടി നടക്കാതിരിക്കാൻ ഒന്നും പോണില്ലല്ലോ….നിന്ന് വാചക കസർത്ത് അടിക്കാതെ പോകാൻ നോക്കടാ… ”

എന്നെ ഒരു ചൂഴ്ന്ന നോട്ടോ നോക്കി ചെക്കൻ ബാത്റൂമിലേക്ക് ഓടി……

“അമ്മാ വേഗം തായോ….. മ്മാ ലേറ്റ് ആവണൂ….”

“കിടന്ന് കാറാതെ ചെക്കാ ഒരു മിനിറ്റ്….”

“ആ അമ്മ സമയം ആവുമ്പോ വന്ന മതി ഞാൻ പോവുവാ….”

“ഡാ, പോവല്ലേ ദാ എത്തി.. നിക്ക്…”

ഞാൻ അടുക്കളയിൽ നിന്ന് ദോശയും എടുത്ത് എത്തുമ്പോഴേക്കും ചെക്കൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി പോയിരിന്നു…..

” ഒരു ചായ പോലും കുടിക്കാതെയാ ചെക്കൻ പോയേക്കുന്നേ…ശെ രാവിലെ വിളിച്ചിരുന്നേ ആ വയറ് കാലിയാക്കി പോകില്ലായിരുന്ന് ചെക്കൻ….”

…………………………………………………………………

“എടാ നാറി നീ എവിടെ പോയി കിടക്കുകയാരുന്നു… എത്ര നേരായി നിന്നെ വിളിക്കണൂ ആ ഫോൺ എന്ത് മൈരിനാ നിനക്ക്…..”

“എടാ മമ്മി ചതിച്ചതാ…6 മണിക്ക് വിളിക്കാൻ പറഞ്ഞിട്ട് ദാ ഇപ്പഴാ വിളിക്കണേ….അലങ്കോല പണിയൊക്കെ എവിടെ വരെ ആയി….”

“എന്തോ….മോൻ ഇല്ലാത്തോണ്ട് ഇത് വരെ എല്ലാം ഗംഭീരം ആയിട്ട് ചെയ്തിട്ടുണ്ട്….. ഇന്നലെ രാത്രി പോവുമ്പോ എന്താ അഭി ഇവൻ പറഞ്ഞെ രാവിലെ വന്നിട്ട് എല്ലാം സെറ്റ് ആക്കണം… നീയൊന്നും കെടന്ന് ഉറങ്ങി പോകരുത്….. നീട്ടിയൊന്ന് തന്നാലിണ്ടല്ലോ….”
“ന്നാ പിന്നെ ഞാൻ അങ്ങോട്ട്…..” ചെവി ചൊറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു….

“മ്മ് ചെല്ല് കൃഷ്ണൻ വരാതോണ്ട് രാധമാർ പിണങ്ങി നിക്കുവാ അവിടെ….”

“കൃഷ്ണൻ നിന്റെ തന്ത ഓട്ടു മുരളി….”

“ഡാ മൈരേ….”

അവൻ കൈ വീശുന്നതിന് മുന്നേ ഞാൻ ഓടി കളഞ്ഞു….

“ഹായ് ഡാ നീ വന്നോ ഇതെന്താ ലേറ്റ് ആയെ… എങ്ങനെ ഇണ്ട് ഞങ്ങടെ ഡെക്കറേഷൻ…” പിരികം പൊക്കിക്കൊണ്ട് അഞ്ജലി ചോദിച്ചു…..

” വളരെ ബോർ ആയിട്ടുണ്ട്….?”

“പ്പാ നായെ നട്ടുച്ചയ്ക്ക് കയറി വന്നിട്ട് അഭിപ്രായം പറയാൻ നിക്കുന്നു… പോയിട്ട് ബാക്കി പരിപാടി നോക്കെടാ.. ഇനിയെല്ലാം സർ നെ ഏൽപ്പിക്കുന്നു…..”

ഓയ് ഞാൻ എന്നെക്കുറിച്ച് പറഞ്ഞില്ലല്ലോ ഞാൻ ഗൗതം…..ഗൗതം മേനോൻ……. എല്ലാരും എന്നെ എഡിസൺ എന്നാണ് വിളിക്കുക അത് എന്ത് കൊണ്ടാണെന്ന് ഞാൻ പിന്നെ പറഞ്ഞു തരാം….. നല്ല വെളുത്തിട്ട് കട്ട താടിയൊക്കെ ഉണ്ട് എനിക്ക്….. ഒരു 6 ഫീറ്റ് ഉയരം കാണും… കണ്ടാൽ എല്ലാവരും ഒന്ന് നോക്കി പോവും…… കുറേ പേർ എന്നോട് ഇഷ്ടാമാണ് എന്ന് പറഞ്ഞിട്ട് ണ്ട് എങ്കിലും അവരെ ഒക്കെ ഞാൻ ഫ്രണ്ട്സ് ആയിട്ട് മാത്രമേ കണ്ടിട്ട് ഉള്ളൂ….പിന്നെ എനിക്ക് ഇഷ്ടം തോന്നിയവർ ആരും എന്നോട് ഇഷ്ടാണെന്ന് പറഞ്ഞിട്ടും ഇല്ല….ഞാൻ ഗിറ്റാർ പ്ലേ ചെയ്യും… അങ്ങനെ ആണ് ഞാൻ ഈ കോളേജിലെ പെൺകുട്ടികളുടെ…… നേരത്തെ ഓട്ടു മുരളീടെ മോൻ പറഞ്ഞത് കേട്ടില്ലേ കണ്ണൻ എന്ന്…… ബ്രണ്ണൻ കോളേജിലെ ഒരു കള്ള കണ്ണൻ തന്നെ ആയിരുന്നു ഞാൻ…… ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗൗതം മേനോൻ – സൂര്യ കൂട്ടുക്കെട്ടിൽ ഉള്ള വാരണം ആയിരം എന്ന സിനിമ റിലീസ് ചെയ്യുന്നത്… അതിൽ സൂര്യ സമീറയെ വളക്കാൻ ട്രെയിൻ ഇൽ നിന്നു ഒരു പാട്ട് പാടുന്നില്ലേ… അത് കണ്ടത് തൊട്ടാണ് എനിക്ക് ഗിറ്റാർ പഠിക്കണമെന്ന് ആശവരുന്നത്… പിറ്റേന്ന് തൊട്ട് ക്ലാസിനു പോകാൻ തുടങ്ങി….. ഗിറ്റാർ പിടിപ്പിച്ചു തന്ന ടീച്ചറെ തന്നെ പ്രേമിച്ചു എന്ന കുറ്റത്തിന് എന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കി….ഇപ്പൊ എന്റെ കേരക്ടർ ഏകദേശം നിങ്ങൾക് പിടി കിട്ടി എന്ന് വിശ്വസിക്കുന്നു…….എന്റെ വീട് തലശ്ശേരി യാണ്….ബ്രണ്ണൻ കോളേജ് ലാണ് ഞാൻ പഠിക്കുന്നത് 3 rd ഇയർ ബി ബി എ…..
“ഡാ …”

“നിക്കേടാ നായെ ഞാൻ ഈ സെൽഫ് ഇൻട്രോഡക്ഷൻ ഒന്ന് പറഞ്ഞോട്ടെ…അപ്പോ പറഞ്ഞു ലാഗ് അടിപ്പിക്കുന്നില്ല….. ഒൺലി വിശ്വൽ ഇമ്പാക്ട്….”

“എന്റെ പൊന്നേ ഒരു 60 ഒഴിച്ചെടാ….. ഓ എല്ലാം കിണ്ടി ആയോ? വല്ലതും ബാക്കി ഉണ്ടോടാ ഊവേ…”

“അതെന്തൊരു വാർത്താനാടാ ചെക്കാ….നമ്മടെ ഹീറോക്ക് വെക്കാതെ നമ്മൾ ഒറ്റയ്ക്കു അടിച്ചു തീർക്കോ…..”

“മ്മ് മതി മതി വേഗം ഒഴിക്ക് എനിക്ക് അങ്ങോട്ട് പോണം….ഇപ്പൊ ജൂനിയർ പിള്ളേരുടെ ഡാൻസ്ണ്ട് ഒരു രണ്ട് പെഗ് ഇട്ടിട്ട് വേണം അവിടെ പോയി തുള്ളാൻ…നിങ്ങള് വരുന്നില്ലേ….”

“ആഗ്രഹം ഉണ്ടെടാ.. പഷേ എണീച്ചു നിക്കാൻ പറ്റുവൊന്ന് ഡൗട്ടാ… ഐ വിൽ ട്രൈ… ഒറപ്പൊന്നും പേരെന്നില്ല….എന്തൊരു അടിയാടാ നീ “..

“ശവം….ആ ടച്ചിങ്‌സ് ഒന്ന് നീട്ടിയേ….. അപ്പോ ഞാൻ അവിടെ കാണും….ബായ്….”

ദൈവമേ….ശ്രീലേഷ് സാർ മണക്കുവോ ആവോ….

“എന്താടാ എഡിസാ ഒരു ചുറ്റിക്കളി… വല്ല വെള്ളമടി പരിപാടി യാണോ ”

“ഏയ്യ് സാർ ഇതെന്താ ഈ പറയാണെ….ഞാൻ അക്ഷയ് നെ അന്വേഷിച്ചു വന്നതാ “…..

“ആര് ഒമു വോ… ഒമു അല്ലേ അവിടെ ഓഡിറ്റോറിയത്തിൽ നിക്കണേ……”

“ഓ ഞാൻ അവിടെ കണ്ടില്ല ഫോൺ ഉം വിളിച്ചിട്ട് കിട്ടണില്ല അതാ ഇങ്ങോട്ട് വന്നൊന്ന് നോക്കാൻ വന്നതാ….അപ്പോ ശരി…”

“മ്മ് നടക്കട്ടെ “…..

ഞാൻ രണ്ട് പെഗ്ഗ് ഇട്ട ഓളത്തിൽ ഓഡിറ്റോറിയത്തിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു….. പെട്ടെന്ന് ജനവാതിലിലൂടെ ഉള്ളിലേക്കു ഒരു നോട്ടം പോയി…. സ്റ്റേജിൽ ഒരു കുട്ടിയുടെ ഒരു സോളോ ഡാൻസ്… യെല്ലോ ടീ ഷർട്ടും ഒരു ജീൻസും ഇട്ട് കൊണ്ട്…. ലവ് @ ഫസ്റ്റ് സൈറ്റ്…. ഒരു മിന്നൽ എന്റെ ശരീരത്തിലൂടെ പാസ്സ് ചെയ്തതായി അനുഭവപ്പെട്ടു….ഞാൻ ഇത് വരെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരി….. ഇത് വരെ ആയിട്ട് കുറേ പേരോട് ഇഷ്ടം തോന്നീട്ട് ഉണ്ടെങ്കിലും അവരോട് ഒന്നും തോന്നാത്ത ഒരു ഇത് ഈ കുട്ടിയോട് തോന്നുന്നു… ആരോ നെഞ്ചിൽ മൃദഗം വായിക്കുന്നത് പോലെ ഒരു ഫീൽ….അത് നീ അടിച്ചു കിണ്ടി ആയത് കൊണ്ടാകും….എന്റെ ഉള്ളിലെ മൈരൻ എന്നോട് പറഞ്ഞു….പിന്നെ രണ്ട് പെഗ്ഗ് ഇട്ടിട്ട് കിണ്ടി ആവാൻ അതിനീ ഗൗതം ചാവണം….ഇത് അത് തന്നെയാ… Yes she is my soulmate.,. കാലം എനിക്കായി കണ്ടെത്തിയ പെൺകുട്ടി….നിന്ന് മനക്കോട്ട കെട്ടാതെ വേണേൽ പോയി പറഞ്ഞു നോക്കടെ….. മൈരൻ വീണ്ടും തുടങ്ങി….. ഈ മൈരൻ കാരണം ആണ് ഞാൻ പല കുഴിയിൽ പോയും ചാടുന്നത്… ഈ കാര്യത്തിൽ റിസ്ക് എടുക്കാൻ പറ്റില്ല….വളരെ പ്ലാനിങ് വേണ്ടിയിരിക്കുന്നു….
ഞാൻ ഓഡിറ്ററിയത്തിന്റെ ഉള്ളിലേക്ക് പോയി എല്ലാരുടെയും കണ്ണ് സ്റ്റേജ് ലേക്ക് ആണ്….. നാറികൾ എല്ലാരും ഓളെ സീൻ പിടിക്കയാണ്… നോക്കിക്കോ എല്ലാരും നോക്കിക്കോ ഒരുത്തനും ഓളെ ഞാൻ വിട്ട് തെരൂല….മ്മ് നീ മലത്തും….ഈ മൈരനെ കൊണ്ട് വല്ല്യ ശല്യം ആയല്ലോ

“ആഹ് ഡാ നീ എത്തിയോ… എന്റെ അളിയാ ആ പെണ്ണിനെ നോക്കെടാ എന്തൊരു ഐറ്റ അല്ലേ.. ഉഫ്….”

“പ്ഫാ നാറി എന്റെ പെണ്ണിനെ കൊണ്ട് അനാവശ്യം പറയുന്നോ “…. കൈ മടക്കി ഞാൻ ഒമുവിൻറെ വയറ്റിൽ ചെറുതായി ഒന്ന് കുത്തി

“നിന്റെ പെണ്ണോ ഏത് വകുപ്പിൽ…”

“അളിയാ.. എനിക്ക് ആ കൊച്ചിനെ വല്ലാതങ്ങു ഇഷ്ടായെടാ….എന്ത് സുന്ദരിയാ അല്ലേ….എന്തായിരിക്കും പേര്…..”

“ഡാ നീ ഇവരെയെല്ലാരേയും കണ്ടോ….. ഇവരൊക്കെ ഇപ്പൊ അതായിരിക്കും ചിന്ദിക്കുന്നുണ്ടാവുക….”

ഞാൻ നോക്കുമ്പോൾ ഒരു ഗാല്ലറി മുഴുവൻ അവളെ അമ്പരപോടെയും അസൂയയോടെയും നോക്കുകയാണ്…..

” ഡാ അവൾക്ക് ലൈൻ ഉണ്ടോന്ന് എങ്ങനെയാ ഒന്ന് അറിയുക….. ”

“അറിഞ്ഞിട്ട് ഇപ്പെന്തിനാ…..”

“നിന്റെ അച്ഛന് കെട്ടിച്ചു കൊടുക്കാൻ….അറിയെങ്കിൽ പറ മൈരേ…..”

” ഡാ നീ സീരിയസ് ആയിട്ട് ആണോ????? ”

” ആട മൈരേ…”

“എന്നാ നമ്മക്ക് അന്വേഷിക്കാന്നെ….. എന്റെ ഒരു കസിൻ സിസ്റ്റർ ഇണ്ട് ഇവിടെ….. ഞാൻ അവളോടൊന്ന് ചോദിച്ചു നോക്കട്ടെ……”

“അതേതാടാ ഞാൻ അറിയാത്ത ഒരു കസിൻ സിസ്റ്റർ…..”

” എന്റെ രവിമാമേടെ മോളില്ലേ… നിൻക്ക് അറീലെ….. മൈരാ കൈഞ്ഞ കൊല്ലോ നീയൊക്കെ ഒരു കല്യാണത്തിന് വന്നില്ലേ.. അത് ഇവള്ടെ ചേച്ചീടെ ആയിരിന്നു….”

“ഓ ഇതൊക്കെ ആര് നോക്കുന്നു….എന്നാ നീ ഒന്ന് ആ കുട്ടിയോട് പോയിട്ടു ചോദിച്ചു നോക്കെടാ.. പ്ലീസ്….….” “എന്റെ എഡിസാ നീ ഒന്നടങ്ങ്… ഈ തിരക്കൊക്കെ ഒന്ന് കഴിഞ്ഞിട്ട് സാവധാനം അന്വേഷിക്കാം…”

“എന്റെ പോന്നു മൈരേ അപ്പഴതേക്ക് ആ കൊച്ചിനെ ആരേലും കൊണ്ടോവും….”

അയിന് ആ കുട്ടിക്ക് ലൈൻ ഇല്ലാന്ന് നിന്നോട് ആര് പറഞ്ഞു… ഈ മൈരനാ കൊന്നാലോ നെഗറ്റീവോളി നാറി…..

“ആ ശരി നീ ഒന്ന് ക്ഷമിക്ക് ഞാൻ പറയാം…..
……………………………………………………………………………………………………………………

“നെഞ്ചുക്കുൾ പെയ്തിടും മാ മഴൈ…, നീറുക്കുൾ മൂൾകിടും തമാരേ…… സറ്റ്യേണ്ട്രു മാറത് വാനിലൈ പെണ്ണെ ഉൻ മേൽ പിഴൈ…….”

എല്ലാർക്കും എന്റെ സോങ്ങും ഗിറ്റാരും വളരെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു….സദസ്സ് മുഴുവൻ കയ്യടിക്കുകയായിരുന്നു…..

” താങ്ക് യു… താങ്ക് യു വെരിമച്ച്…..ഇവിടെ ഇരിക്കുന്ന പലർക്കും എന്നെ അറിയായിരിക്കും ഇനി അറിയാത്തവർക്ക് വേണ്ടി ഞാൻ എന്നെ ഇൻട്രോഡ്യുസ് ചെയ്യുന്നു….എന്റെ പേര് ഗൗതം.. ഗൗതം മേനോൻ…..3rd ഇയർ bba”…

ഡാ മൈരേ നിനക്ക് ധൈര്യം ഉണ്ടോ ഈ വേദിയിൽ ഇരുന്ന് കൊണ്ട് അവളോട് ഇഷ്ടം ആണെന്ന് പറയാൻ….. പറഞ്ഞാൽ നിന്നേ കണ്ണും പൂട്ടി ഞാൻ ആണെന്ന് വിളിക്കും….. ഏയ്‌ ഗൗതം ആ മൈരൻ അങ്ങനെ പലതും പറയും സിനിമേൽ കാണുന്ന പോലെ ഷോ കളിക്കാൻ നിന്നാൽ ഇത് കോളേജ് ആണ്…… അണ്ടിക്ക് ഉറപ്പുണ്ടേൽ പറ മൈരേ…….എന്റെ മനസ്സ് മാറി മാറി പറയാൻ തുടങ്ങി….. ദൈവമേ ഈ തായോളികൾ എന്നെ കൊലക്കു കൊടുക്കും എന്നാണല്ലോ തോന്നുന്നേ….. എല്ലാം വരുന്നിടത്തു വെച്ച് കാണാം ……

“ഞാൻ ഇന്നൊരു കുട്ടിയെ കണ്ട് മുട്ടി… ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അഴകുള്ളവൾ…… So iam coming straight to the point….i fell in love when the minute i saw you….love you ആരതീ…….”

സദസ്സ് മുഴുവൻ ഒരു നിമിഷം നിശബ്ദരായിരിക്കുന്നു….. മുന്നിലെ റോയിൽ തന്നെ ഇരിക്കുകയാണ് ആരതി… അവളുടെ മുഖം മുഴുവൻ ചുവന്നു തുടുത്തു ദേഷ്യം വരുന്നത് ഞാൻ കണ്ടു….. അവൾ അവിടെ നിന്നും എഴുന്നേറ്റ് പോകുന്നത് ഞാൻ കണ്ടു….ഛെ വേണ്ടായിരുന്നു….ഇത്രയും കുട്ടികളുടെ മുന്നിൽ വച്ച് ഞാൻ ആ കുട്ടിയെ വെറുതെ…….മൈരേ നിന്നോട് ഞാൻ പറഞ്ഞതാണ് വേണ്ട വേണ്ടാന്ന്… മറ്റേ മൈരന്റെ വാക്കും കേട്ട് എടുത്ത് ചാടാൻ നിന്നിട്ട് അല്ലേ… മ്മ് അനുഭവിച്ചോ….

ഉച്ചക്ക് ശേഷം പരിപാടി അവസാനിക്കാൻ ആയപ്പോൾ സ്നേഹ മിസ്സ്‌ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു…..

“ഡാ നിന്നേ പ്രിൻസി വിളിക്കുന്നുണ്ട്…..”

“മിസ്സേ ഞാൻ അറിയാതെ പെട്ടെന്ന്….” നിന്ന് വിറച്ചൊന്നും ഇല്ലെങ്കിലും എനിക്ക് ചെറിയ പേടി ഇല്ലാതില്ല… കൂടി പോയ ഒരു സസ്‌പെൻഷൻ…..
“May i come in sir…..”

” ഓഹ് നായകൻ എത്തിയോ….കഴിഞ്ഞോ കലാപരിപാടി… അതോ ഇനിയും എന്തേലും ഐറ്റം ഉണ്ടോ ബാക്കി….. ”

അയാൾക്ക്‌ അല്ലെങ്കിലേ എന്നെ കണ്ടൂടാ… അയാളുടെ വിറപ്പിച്ചുള്ള നോട്ടം കണ്ട് എനിക്ക് ചിരിയാണ് വന്നത്….

“സാറേ അറിയാതെ പറ്റിപോയത് ആണ് ഇനി ഇങ്ങനെ ഇണ്ടാവില്ല….. സോറി….”

” ഓ ഹീറോ സോറി യൊക്കെ പറയുമോ….”

മൈരന്റെ ആക്കിയുള്ള ചോദ്യം കണ്ട് കേറി അടിച്ചാലോ ന്ന് വിചാരിച്ചതാ പിന്നെ ഡിസ്മിസൽ ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പൊട്ടനെ പോലെ നിന്ന് കൊടുത്തു…. അയാൾ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….. എന്റെ മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു….

“ഡാ മാങ്ങാതലയാ നീ കേൾക്കുന്നുണ്ടോ….മ്മ് ചെല്ല്….ഇനി നിന്റെ വെളച്ചിൽ ഈ ക്യാമ്പസ്‌ ഇൽ എടുത്താ… നീ പൊറത്താ… ”

“മൈര്… ചൊപ്പാ… കുണ്ണ…..”

തിരിച്ചു നടന്ന് വരുമ്പോൾ അയാളോടുള്ള കലിപ്പ് മൊത്തം ഞാൻ ഭിത്തിയിൽ ഇടിച്ചും കുത്തിയും തീർത്തു….

” ഡാ… കുപ്പി വല്ലതും ബാക്കിയുണ്ടോ….. ”

“ഒരു മൈരും ഇല്ല….ആകെ 4 ഫുള്ള ഇറക്ക്യേ….150 പിള്ളേരും… ഞാൻ ഇത് എവിടെന്ന് ഉണ്ടാക്കി കൊടുക്കാനാണ്…”

“ഡാ ഒമു നീ വന്നേ എനിക്ക് ആകെ തലക്ക് ഭ്രാന്തായി ഇരിക്കാണ്…..എടാ ഞങ്ങൾ എന്നാ പോന്നാണെ…..”

ഞാൻ പോയി കാന്റീനിന്റെ അടുത്ത് വെച്ച എന്റെ വണ്ടി പോയി എടുത്തു….. ഒമുവിനെയും കൂട്ടി വണ്ടി തിരിക്കാൻ നേരം രണ്ട് പെൺകുട്ടികൾ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു….

“ചേട്ടാ ആരതിക്ക് ചേട്ടനെ ഒന്ന് കാണണം എന്ന് പറയുന്നുണ്ട് അവൾ അവിടെ ആൽമരത്തിന്റെ അവിടെ ഇരിപ്പുണ്ട് ചേട്ടൻ ഒന്ന് അങ്ങോട്ട് വരാമോ…”അതും പറഞ്ഞു രണ്ടും കൂടി അങ്ങോട്ട് പോയി…

“എന്റെ മോനെ കോളടിച്ചല്ലോടാ.. ഇത് അത് തന്നെ… നിന്റെ പെർഫോമൻസ് കണ്ട് അവൾ ഷോക്ക് ആയിരിക്കുകയാണ്…”

“മൈര്… അവളെന്നെ വെട്ട് പറയാൻ വിളിക്കുന്നത് ആട ഞാൻ കണ്ടായിരുന്നു… ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് നീ കാണേണ്ടത് ആയിരുന്നു….ഇത് ഒറപ്പാ ചീത്ത പറയാൻ തന്നെ….”
“പിന്നെ നിന്നേ ചീത്ത പറഞ്ഞിട്ട് അവൾ ഈ ഗേറ്റ് കടക്കുന്നത് എനിക്കൊന്ന് കാണണം….”അവൻ കൈമുട്ട് ഒക്കെ കയറ്റി പറയുന്നത് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്….

“നീ മലത്തും… ഞാൻ എന്നാ പോയിട്ട് വാങ്ങീട്ട് വരുന്നു…..അതും പറഞ്ഞു ഞാൻ അവളുടെ അടുത്തേക് പോയി….എന്നെ കണ്ടതും അവളുടെ മുഖം ചുവക്കാൻ തുടങ്ങി.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ തുടങ്ങി…..

“ഡോ, താൻ ആരാണെന്നാണ് തന്റെ വിചാരം….. ഈ ഹീറോയിസം ഒക്കെ കണ്ടാൽ വീഴുന്ന പെൺപിള്ളേർ ഇണ്ടാവും…ഇല്ലെടോ താൻ കണ്ടിട്ടില്ല… നല്ല നട്ടെല്ലുള്ള പെൺപിള്ളേരെ….. ധർമടത്ത് ചെന്ന് അന്വേഷിച്ചു നോക്ക് മാളികവീട്ടിൽ രാജീവനെ പറ്റി….. അവൻ ഒരു ഗിറ്റാറും കൊണ്ട് ഇറങ്യേക്കുന്നു…. ഇതൊക്കെ ചീപ് 80’s ഷോ ആണെന്ന് ഊഹിക്കാനുള്ള ബുദ്ധിപോലും ഇല്ലെടോ തനിക്ക്…… i fell in love when the minute i saw you… തുഫ്……….. വാടി….”

ഇത്രയൊക്കെ പറഞ്ഞു കൊണ്ട് അവൾ കൂട്ടുകാരികളുടെ കൂടെ നടന്ന് പോയി ഞാൻ ശരിക്കും ഞട്ടിയിരിക്കുകയാണ്…….എന്താലും അവളുടെ വായിൽ നിന്ന് കേൾക്കും എന്ന് ഉറപ്പോടെയാണ് ഞാൻ പോയതെങ്കിലും ഇത്രയൊക്കെ പറയും എന്ന് ഞാൻ നിരീച്ചതേ ഇല്ല….മൈര്…..

” ഡാ ഓളെന്ത് പറഞ്ഞു… ”

മൈര് നാറിയത് പറയാൻ പറ്റുമോ….ഈ പുണ്ടച്ചിയോട് ഇപ്പൊ എന്ത് പറയും

“അവൾക് വേറെ ലൈൻ ഉണ്ട് പോലുമെടാ….പെണ്ണിന് നല്ല വെഷമം ഉണ്ടെന്ന് തോന്നുന്നു നോ പറയുന്നതിൽ… എന്നോട് പറയുവാ… ചേട്ടന് എന്നെക്കാൾ നല്ല കുട്ടിയെ കിട്ടും….. നമ്മക്ക് ഫ്രണ്ട്‌സ് ആകാന്ന്… ശെ….വെറുതെ ആക്രാന്തം പിടിച്ചു പറഞ്ഞിട്ടാ… ലൈൻ ഒക്കെ ഉണ്ടോന്ന് അന്വേഷിച്ചിട്ട് പറഞ്ഞാ മതി ആയിരുന്നു അല്ലേടാ…”

“മൈരാ നിന്നോട് ആരേലും ചാടി കേറി പറയാൻ പറഞ്ഞോ….ആ കൊച്ചിന് ലൈൻ ഉണ്ടാകും ന്ന് എന്താ ഉറപ്പ്… ചെലപ്പോ നിന്നേ ഒഴിവാക്കാൻ പറഞ്ഞത് ആണെങ്കിലോ?…പിന്നെ ഈ പൈങ്കിളി പരിപാടി ഒക്കെ എല്ലാർക്കും ഇഷ്ടാവണം എന്നില്ല മോനേ…..”

ഇതെന്താ ഈ കൂതി ഇങ്ങനെയൊക്കെ പറയണേ… ഇനി അവൻ അവൾ പറയുന്നതങ്ങാനം കേട്ടുകാണുമോ….

“ഇടക്കൊക്കെ ഇങ്ങനെ ഒക്കെ ആവണം എന്നാലല്ലടാ ജീവിക്കാൻ ഒരു രസം ഉള്ളൂ….അല്ലെങ്കിലും ആഗ്രഹിക്കുന്നത് മുഴുവൻ കിട്ടിയാൽ പിന്നെ ജീവിക്കാൻ എന്താടാ ഒരു സുഖം…..” ചമ്മി നാറിയിട്ട് ഇരിക്കുകയാണെലും മൈരന്റെ തള്ളിനു ഒരു കുറവും ല്ലാ…..ഞാൻ എന്നോട് തന്നെ പറഞ്ഞു….
“മ്മ് നിന്റെ എളപ്പു കേട്ടാ തോന്നും നീ ഇത് വരെ ഇഷ്ടാന്ന് പറഞ്ഞ എല്ലാരും നിന്നോട് തിരിച്ചു ഓക്കേ പറഞ്ഞിട്ടുണ്ടെന്ന്….നിനക്കിത് പുത്തരി ഒന്നും അല്ലാലോ….” മൈരൻ കൊണച്ച ഒരു ചിരി പാസ്സ് ആക്കി….

എന്തോ ഒന്നിനും മൂഡ് ഇല്ലാത്തത് കൊണ്ട് ബഷീർക്കാന്റെ കടയിൽ ഒന്നും കേറീല്ല….ആ കോളേജിൽ പോകാൻ തുടങ്ങിയത് തൊട്ട് ഉള്ള ശീലമാണ്….ബഷീർക്കാന്റെ പീടിയേലേ ലൈമും പിന്നെ ഒരു സിഗരറ്റും….

“എന്താടാ ഇന്ന് കടയിൽ കയറുന്നില്ലേ…”

“ഓ ഒരു മൂഡില്ലടാ….എനിക് വയറിനു നല്ല സുഖമില്ല… നേരെ വീട്ടിലേക്ക് ഇനി….”

“ഒള്ളത് തന്നെ ആണോടെ… അതോ ആ പെണ്ണിന്റെ കയ്യീന്ന് വയറു നിറച്ച് വാങ്ങിച്ചത് കൊണ്ടാണോ….ഹാ ഹാ ഹാ…”

“മൈരേ എനി നീ ഒന്നൂടി ഈ കൊണച്ച ചിരി പൊറത്തെടുത്ത ഞാൻ നിന്നേ ഇവിടെ ഇറക്കി വിടും പറഞ്ഞേക്കാ….” മൈര് അല്ലേ തന്നെ ഒരുത്തി ഊക്കി വിട്ടിട്ട് നിക്കുന്നതാ അപ്പോഴാ അവന്റെ കൊണവതികാരം…..

കുറേ നേരത്തെ മൗനത്തിനു ശേഷം ഞാൻ മിണ്ടി….

” ഡാ നീ എന്താ ഒന്നും മിണ്ടാതെ… മൈരാ എനിക്ക് എന്തോ വയാത്ത പോലെ അതാ ഞാൻ ചൂടായെ… ” എന്റെ സ്വഭാവം കുറച്ചു പൊട്ടിത്തെറിക്കുന്നത് ആണെങ്കിലും ഞാൻ ആരോട് ചൂടായാലും ഇവനോട് ചൂടാകില്ല അത് ഇവനും അറിയാം…..

” എന്താടാ ഹോസ്പിറ്റലിൽ പോണോ??…”

“ഏയ്യ് ഇത് അതൊന്നും അല്ലടാ രാവിലെ എഴുന്നേൽക്കാൻ ലേറ്റ് ആയി പോയത് കൊണ്ട് പ്രഭാത കർമങ്ങൾ ഒന്നും നടന്നില്ല…..എനിക്ക് അവനോട് അവിടെ നടന്നത് പറയണം എന്നുണ്ടെങ്കിലും പറയുമ്പോൾ മുഴുവനും പറയേണ്ടി വരും എന്നറിയാവുന്നത് കൊണ്ട് ഞാൻ മിണ്ടീല…..

“ആ ഡാ എന്നെ ആ റേഷൻ കടയുടെ അവിടെ നിർത്യേക്ക് അമ്മ അവിടെ ഉണ്ടാവും ന്നാ പറഞ്ഞെ….”

ഞാൻ അവനെ റേഷൻ കടയുടെ അവിടെ ചവിട്ടി….

“എന്താ രാത്രി പരിപാടി?….”

“എനിക്കോ എനിക്ക് എന്ത് മൈര്…”

“എന്നാ പാലത്തിന്റെ അവിടേക്ക് വാ… കുറച്ചു പറയാൻ ണ്ട്…..”

“മ്മ് അതെനിക്കും തോന്നി… എന്തോ ഉണ്ടെന്ന്… ന്നാ നീ വിട്ടോ രാത്രി കാണാം “..
“ഓക്കേ ബൈ… ” ഞാൻ നേരെ വീട്ടിലേക് പോന്നു… എനിക്ക് ആകെ ഒരു മൂഡ് ഓഫ്‌ ആയിരുന്നു…. ഹാളിലിരുന്ന് അമ്മേം അച്ഛച്ഛനും ടീവീ കാണുക ആയിരുന്നു… ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി….. നേരെ പോയി കിടക്കയിലേക്ക് വീണു… കുറച്ചു നേരം കണ്ണും പൂട്ടി കിടക്കുമ്പോഴാണ് ആരോ മുടിയിഴകളിൽ തലോടുന്നത് അറിയുന്നത്… അമ്മയാണ്.. ഞാൻ എഴുന്നേറ്റു ഇരിന്നു…

“മ്മ് എന്താടാ എന്ത് പറ്റി… നിന്റെ മുഖത്തിനൊരു വാട്ടം..”

“ഓ പിന്നെ എന്റെയോ ഒന്ന് പോയെ അമ്മേ….ഇന്ന് നിന്ന് തിരിയാൻ പറ്റാത്ത അത്ര തിരക്ക് ആയിരുന്നു അവിടെ അതിന്റെ ഒരു ക്ഷീണം….”

അമ്മ എന്റെ മുഖം പിടിച്ചു ഉയർത്തീട് ചോദിച്ചു….

“ഇനി സത്യം പറ….”

എനിക്ക് അമ്മയുടെ മുഖം നോക്കിയിരിക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ തോന്നി ഞാൻ ആ മടിയിൽ തല വെച്ച് കുറച്ചു നേരം കിടന്നു….. അമ്മ എനിക്ക് തലയിൽ മസാജ് ചെയ്ത് തരാൻ തുടങ്ങി….

“നിന്നോടാ ഞാൻ ചോദിച്ചേ.. കേട്ടില്ലേ….

ഞാൻ എന്റെ എല്ലാ കാര്യങ്ങളും അമ്മേനോട് പറയും….(സിഗരറ്റ് വലിക്കുന്നത് ഒഴിച്ച്… അമ്മയുടെ നേരെ ഒരു ചേട്ടൻ ലങ് കാൻസർ വന്നിട്ട് ആണ് മരിച്ചത്.. അത് കൊണ്ട് തന്നെ അമ്മയ്ക്ക് സിഗരറ്റ് വലിക്കുന്നത് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്.. അച്ഛനയൊക്കെ ഓടിക്കുന്നത് കാണാം….ഒന്ന് രണ്ട് വട്ടം മണത്തിട്ട് എന്നോട് ചോദിച്ചിട്ടുണ്ട് എങ്കിലും ഞാൻ തന്ത്രപൂർവ്വം പിടിച്ചു നിന്നു )… അത് കൊണ്ട് തന്നെ എന്റെ എല്ലാ കാര്യങ്ങളും അമ്മയ്ക്കും ഒമുവിനും നന്നായി അറിയാം….

ഞാൻ നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി വിടാണ്ട് പറഞ്ഞു കൊടുത്തു…

“ഹാ ഹാ ഹാ ഹാ ഹാ…….അയ്യോ.. എന്റമ്മേ…”

അമ്മ വയറ് പൊത്തി ചിരിക്കാൻ തുടങ്ങി….ഇതിനു മാത്രം ചിരിക്കാൻ എന്താ ഇതിൽ….സ്വന്തം മകന്റെ അവസ്ഥ കേട്ട് ചിരിക്കുന്നോ.. ഞാൻ ആ വയറ്റിൽ ചെറിയ കുത്ത് വച്ച് കൊടുത്തു….

“ഡാ നാറി….ഏതോ ഒരു പെണ്ണ് തേച്ചു ഒട്ടിച്ചു എന്ന് വെച്ച് എന്റെ മേത്താണോ നിന്റെ അരിശം തീർക്കണ്ടേ….”

“ഹ്മ്മ് അവൾക്കെന്നെ ശരിക്കും അറീല… പെണ്ണായി പോയി അല്ലെ കാണിച്ചു കൊടുത്തേനെ….”
“ഒലത്തും നീ….ഹാ ഹാ “… എന്റെ മനസ്സ് പറഞ്ഞത് തന്നെ മമ്മീം പറഞ്ഞപ്പോ എനിക്ക് പ്രാന്ത് പിടിച്ചു മ്മ്.

” മമ്മി യു ടൂ ബ്രൂട്ടസ്….. ” ഞാൻ മടിയിൽ നിന്നും എഴുന്നേറ്റ് ബെഡിന്റെ മൂലക്ക് പോയിരിന്നു..

“എടാ എഡിസാ നിനക്ക് ഒരു വിചാരം ണ്ട് നീ ആണ് ആ കോളേജ് ലെ ചോക്ലേറ്റ് ഹീറോ എന്ന്….നിന്റെ ഈ പൈങ്കിളി പരിപാടി ഒന്നും എല്ലാരുടേം അടുത്ത് നടക്കില്ല എന്ന് മനസ്സിലായില്ലേ …..”അതും പറഞ്ഞു മമ്മി എന്റെ തുടക്ക് അടിച്ചു…

“ഡാ നീ പിണങ്ങല്ലേ….ഇതൊക്കെ കോളേജ് ലൈഫ് ന്റെ ഭാഗല്ലേ… എത്രയോ പെൺകുട്ടികൾ മോനോട് വന്നു ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്… നീ അവരോടൊക്കെ എന്താ പറയാറ്…. അത് പോലെ അല്ലേ ഇവിടേം ഉണ്ടായുള്ളൂ… ആ കുട്ടിക്ക് നിന്നേ ഇഷ്ടായില്ല.. ഇതിൽ എന്താ ഇങ്ങനെ നിരാശപ്പെടാൻ മാത്രം….” എനിക്ക് ആകെ ദേഷ്യം വന്നു… അല്ലേ തന്നെ പ്രാന്ത് പിടിച്ചു നിക്കുവാ അപ്പോഴാ അമ്മേടെ ഒടുക്കത്തെ ഒരു ഉപദേശം….

“അലോ മമ്മി അവൾ ഇഷ്ടമ്മല്ലെങ്കിൽ അത് പറയാം ഇഷ്ടം പിടിച്ചു വാങ്ങാൻ പറ്റുന്നത് ഒന്നും അല്ലല്ലോ….ഇഷ്ടല്ലെങ്കിൽ അത് പറഞ്ഞാ പൊരേ.. അമ്മയ്ക്ക് അറിയോ എന്റെ പാട്ടിനു ശേഷം എല്ലാരും നന്നായി കയ്യടിച്ചതാ… പ്രോഗ്രാം ഒന്നും അലമ്പ് ആയിരുന്നില്ല….. അമ്മയ്ക്ക് അറിയുന്നതല്ലേ കസിൻസ് ന്റെ ഒക്കെ കല്യാണത്തിന് ഞാൻ ഗിറ്റാർ വായിച്ചപ്പോ എല്ലാരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചതല്ലേ….എന്നിട്ടാ അവൾ അന്റെ ഒരു ഗിറ്റാർ എന്നും പറഞ്ഞു ചൂടായെ… ഒന്നൂലേലും ഞാൻ ഒരു സീനിയർ അല്ലേ… ആ ബഹുമാനം അവൾ എനിക്ക് തരണ്ടേ…..”എനിക്ക് നല്ല ദേഷ്യം വന്നു…

” ആ ബഹുമാനം നീ അവൾക് കൊടുത്തോ??… നിനക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ അത് നീ അവളോട് പോയിട്ട് പറയണം.. അല്ലാണ്ട് മൈക്ക് വെച്ച് കൂവുകയല്ല വേണ്ടേ….പിന്നെ നിന്റെ പാട്ട് അത് നല്ലതാണെന്ന് എല്ലാർക്കും അറിയാം… അവളും അത് എൻജോയ് ചെയ്ത് കാണും.. പക്ഷെ നീ ഈ കാര്യം ഓപ്പൺ ആയി പറഞ്ഞതിന്റെ ദേഷ്യത്തിൽ അവൾ തിരിച്ചും പറഞ്ഞു… പിന്നെ ജൂനിയർ ആയത് കൊണ്ട് മിണ്ടാതെ കയ്യും കെട്ടി നോക്കി നിക്കണം ആയിരുന്നോ?…. “എന്റെ ദേഷ്യം ഇരട്ടിച്ചു.. എന്നെ തളർത്തിയതും പോരാ അവളെ പൊക്കി പറയുകയും ചെയ്തപ്പോ എനിക്ക് സഹിച്ചില്ല.. ഞാൻ ആ റൂം ഇൽ നിന്നും എഴുന്നേറ്റ് പോയി…..
“ഞാൻ പറഞ്ഞതിനെ കുറിച് നീ ഒന്ന് ആലോചിക്ക്….. പിന്നെ ആ കൊച്ചിന്റെ ധൈര്യം എനിക്ക് ഇഷ്ടായി നിന്നേ പോലൊരു പന്നിക്കുട്ടനെ മെരുക്കാൻ അവളാ ബെസ്റ്റ് വിട്ടു കളയണ്ട ചേർത്ത് പിടിച്ചോ മമ്മിക്ക് സമ്മതാ…..”

പന്നിക്കുട്ടൻ നിങ്ങളുടെ കെട്ട്യോൻ എന്നും പറഞ്ഞു ഞാൻ വണ്ടിയും എടുത്ത് സ്ഥലം കളിയാക്കി….

നേരെ മുഴപ്പിലങ്ങാട് ബീച്ച്ലേക് പോയി കുറേ നേരം അവിടെ ഇരിന്നു….എന്തോ ഒമുവിനെ കൂട്ടാൻ തോന്നീല്ല… അവൻ ഇല്ലാതെ ഞാൻ ഇവിടെ വന്നിട്ടേ ഇല്ല….കുറേ നേരം തിരയും നോക്കിയിരിക്കുമ്പോൾ ആണ് മമ്മി പറഞ്ഞ കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് കടന്ന് വരുന്നത്…. അതെ ശരിക്കും അവൾക്ക് എന്റെ ഗിറ്റാർ ഇഷ്ടായി കാണും കാരണം അത് അത്ര ബോർ ഇല്ലാതെ വായിക്കാൻ എനിക്ക് അറിയാം എന്നെനിക്ക് ഉറപ്പുണ്ട്… ഞാൻ അത് തെളിയിച്ചതാണ് പലവട്ടം….ഇത് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞതിന്റെ ഗർവ് തീർത്തതാണ്….ശരിയാണ് എന്റെ ഭാഗത്തും തെറ്റ് ഉണ്ട്… ഇത്രേം കുട്ടികളുടെ മുന്നിൽ വച്ച് ഞാൻ അത് പറയണ്ടായിരുന്നു….’വിട്ട് കളയണ്ടാ ചേർത്ത് പിടിച്ചോ ‘ മമ്മിയുടെ ഈ വാക്കുകൾ എന്നിൽ വീണ്ടും വീണ്ടും തട്ടാൻ തുടങ്ങി….ഹ്മ്മ് ഇനി അവളെ എന്റെ പട്ടി നോക്കും ഇനി അവൾ എന്റെ പുറകെ വന്നാലും ഞാൻ മൈൻഡ് ആക്കീല….ഊക്കീട്ട് പോയവളാ നിന്റെ പുറകെ വരുന്നത് നടക്കണ വല്ല കാര്യോം പറ മൈരേ….അല്ലേ തന്നെ ഒരു സമാധാനോ ഇല്ല ഈ മൈര്ന് എന്നെ ഒന്ന് വെറുതെ വിട്ടൂടെ….. എന്തായാലും അവൾക് നല്ല അഹങ്കാരം ഉണ്ട് ഒന്നൂലേലും ഒരു രണ്ട് വയസ്സിനു മൂത്തത് അല്ലേ ഞാൻ ആ ബഹുമാനം തരായിരുന്നു… ആ കോളേജ് ലെ എന്റെ ഇമേജ് ദൈവമേ ഇനി അവളും ആ വാനരപടയും കൂടി ഇതൊക്കെ ആരോടൊക്കെ പറയും എന്ന് ദൈവത്തിന് അറിയാ….ഞാൻ ഒരു ഏഴര ഒക്കെ കഴിഞ്ഞപ്പോ എഴുന്നേറ്റ് വീട്ടിലേക് പോകുവാൻ നേരം ഒമു വിളിച്ചു…

“ഡാ ഞാൻ പാലത്തിന്റെ അവിടെ ഉണ്ട് നീ വരുന്നില്ലേ…”മൈര് അവനോട് അവിടെ വരാൻ പറഞ്ഞ കാര്യം ഞാൻ മറന്ന് പോയിരുന്നു….
“ഓ എനിക്ക് ഒരു മൂഡില്ലടാ നമ്മക്ക് നാളെ കാണാം…” പച്ച തെറിയും പറഞ്ഞു അവൻ ഫോൺ വച്ചു… ഞാൻ നേരെ വീട്ടിലേക്ക് പോയി….

ഞാൻ വീട്ടിലേക്ക് കയറുമ്പോൾ തന്നെ അച്ഛൻ ഇറയത്തു നിക്കുന്നുണ്ടായിരുന്നു….

“വസൂ ദേ തോറ്റു തുന്നം പാടി വന്നിരിക്കുന്നു നിന്റെ മോൻ… അവനു എന്തേലും തിന്നാൻ കൊടുക്ക്…..”

ഈ അമ്മ അച്ഛനോട് എല്ലാം പാടി അല്ലേ….. എന്തൊരു കഷ്ടണിത്… ഞാൻ അച്ഛനെ നോക്കാതെ അകത്തേക്കു കയറി പോയി… അമ്മ അടുക്കളയിൽ ആയിരുന്നു.. ഞാൻ നേരെ അടുക്കളയിലേക്കു വിട്ടു….

“ഹേ സ്ത്രീയെ നിങ്ങൾ എന്തൊരു ദുഷ്ടയാണ് എല്ലാം പുന്നാര കേട്ടിയോനോട് പറഞ്ഞു കൊടുത്തു അല്ലേ… എന്താ അമ്മേ ഇത്….”

അമ്മ ചുണ്ട് ചുരുട്ടി ചിരി അടക്കിപിടിച്ചു…

“ഞാൻ ഒന്നും പറഞ്ഞത് അല്ലടാ… നിന്റെ പ്രിൻസി അച്ഛനെ വിളിച്ചായിരുന്നു….. എല്ലാ കാര്യോം പറഞ്ഞു കൊടുത്ത്… നിന്റെ അച്ഛൻ ചാക്കോ മാഷ് ആവാഞ്ഞത് നന്നായി… എന്താ പറഞ്ഞത് എന്ന് അറിയോ??? സാറേ ഇത് കോളേജ് അല്ലേ… നമ്മളും ഈ പ്രായം കഴിഞ്ഞ് തന്നെ അല്ലേ വരുന്നത് ഇതൊക്കെ ഇത്ര കാര്യം ആക്കേണ്ടതുണ്ടോന്ന്….അയാൾ അപ്പം തന്നെ ഫോൺ വെച്ച്… ഇയാളോട് പറഞ്ഞിട്ട് എന്ത് കാര്യം എന്ന് തോന്നിക്കാണും….”

“അല്ലേലും എന്റെ അച്ഛനെ എനിക്ക് അറിഞ്ഞൂടെ… ഭാഗ്യം അപ്പോ അവൾ പറഞ്ഞതൊന്നും അറിഞ്ഞില്ലല്ലോ… ആശ്വാസമായി…” അമ്മേന്റെ മുഖത്ത് ഒരു കള്ള ലക്ഷണം ഞാൻ ശ്രദ്ധിച്ചു….

“ഹേ മിസ്സിസ് പത്മാവതി അതും പറഞ്ഞു കൊടുത്തോ “….

“ഡാ സോറിയെടാ പെട്ടെന്ന് അറിയാതെ പറഞ്ഞു പോയതാ… മൂപ്പര് എന്തൊരു ചിരി ആയിരുന്നെന്നോ ഈ അടുത്തൊന്നും അങ്ങേരു ഇങ്ങനെ ചിരിച്ചിട്ട് ഞാൻ കണ്ടിട്ടില്ല ഹാ ഹാ…”

എനിക്ക് ദേഷ്യം ഇറച്ചു കയറി… അമ്മമാർ എന്ത് അറിഞ്ഞാലും കൊഴപ്പൊല പഷേ അച്ഛൻ അറിഞ്ഞാൽ അതൊരു നാണക്കേട് ആണ്….

“എന്തൊരു അമ്മയാടോ… ഇനി എന്തേലും പറയാൻ വാ… നിങ്ങളുടെയും കുറേ രഹസ്യം ന്റെ കയ്യിൽ ണ്ടെന്ന് ഓർക്കണം….പണി വരുന്നുണ്ട് അവറാച്ചാ…..”

ഞാൻ പിന്നെ ഒന്നും കഴിക്കാൻ നിന്നില്ല… നേരെ പോയി കട്ടിലിലേക്ക് വീണു……ആ അഹങ്കാരി അവള് കാരണമാണ് ഞാൻ ഈ നാണം കെട്ടത്… ഇതിന് നിനക്കൊരു പണി ഞാൻ തരുന്നുണ്ട് മോളെ….
….……… ഇതേ സമയം അവളുടെ വീട്ടിൽ….………

“നീ എന്ത് പണിയാ കാണിച്ചേ മോളെ….. എന്തൊക്കെ ആയാലും ഇങ്ങനെ ആണോ ഒരാളോട് സംസാരിക്കുന്നേ.. ആ കുട്ടി എന്താ വിചാരിച്ചു കാണുവാ….ഒന്നൂലേലും നിന്നെക്കാൾ ഒന്ന് രണ്ട് വയസ്സ് മൂത്തത് അല്ലേ….അതും നിന്റെ കൂട്ടുകാരികളുടെ മുന്നിൽ വെച്ച് കളിയാക്കിയത് തീരെ ശരിയായില്ല…..”

“ഓയ് വീണ ചേച്ചി അപ്പോ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ… അത്രയും ആൾക്കാരുടെ മുന്നിൽ വെച്ചിട്ട് ആണ് അയാൾ പറഞ്ഞത്… എന്റെ മനസിക്കാവസ്ഥ ഒന്ന് മനസ്സിലാക്കിയേ…..”

“മോളെ നിന്നേ എനിക്ക് അറിയില്ലേ.. നിനക്കിതൊന്നും ഒരു പ്രശ്നോം ഇല്ലെന്ന് എനിക്കറിയാം….നീ ഗേൾസ് സ്കൂളിൽ പഠിക്കുമ്പോൾ ചെയ്ത് വെച്ചിരിക്കുന്നത് നോക്കുമ്പോൾ ഇതൊക്കെ നിസ്സാരം…….നീ അത് വിട് മോളെ എന്താ കാര്യം…. ന്താ മോളെ ആരേലും സെറ്റ് ആയോ…”

“ഈ അമ്മയ്ക്ക് എന്താ അങ്ങനെ ആരേലും ണ്ടേൽ ഞാൻ അമ്മേനോട് വന്ന് പറയില്ലേ….എന്തോ അയാൾ കൊറച്ചു ഷോ കാണിച്ചത് പോലെ തോന്നി… ആ ദേഷ്യത്തിന് പറഞ്ഞതാ… എന്തായാലും പുള്ളീടെ ഗിറ്റാർ പ്ലെയിങ് മമ്മാ വേറെ ലെവൽ പറയാതിരിക്കാൻ പറ്റില്ല…… വാരണം ആയിരത്തിലെ ഒരു സോങ്‌ ഇല്ലേ നെഞ്ചുക്കുൾ പെയ്തിടും….സൂര്യ ആ ട്രെയിൻ ഇൽ നിന്ന് പാടുന്ന സോങ്‌ പുള്ളി ആ പാട്ട് പാടി….ഓ മമ്മി it was amazing….പെൺപിള്ളേർ ഒക്കെ എന്നാ നോട്ടം ആന്നോ….പിന്നെ ആ സോങ്‌ ഉള്ള സിനിമേലെ ഡയറക്ടറെ പേരും ഈ ചെക്കന്റെ പേരും ഒന്നാ….ഗൗതം മേനോൻ……”

” ആരതി ഗൗതം മേനോൻ….കൊള്ളാലെ….”

“ഓഹ് അങ്ങനെ ഇപ്പം കൊള്ളണ്ട….. ഹ്മ്മ് “……. ഇതേ ചോദ്യം വരുന്ന വഴിക് കൂട്ടുകാരും ചോദിച്ചു നിനക്ക് എന്തിന്റെ കേടാ ഞാൻ ആണെങ്കിൽ കണ്ണും പൂട്ടി ഓക്കേ പറഞ്ഞേനെ എന്ന്….. ദേ ഇപ്പം അമ്മേം…..

“ഓ വേണ്ടടി….. അച്ഛന് നായർ വിട്ട് ഒരു കളി ഇണ്ടാകില്ല….എന്തിനാ വെറുതെ അവസാനം വിഷമിക്കുന്നേ….ഞാൻ തന്നെ കുറച്ചു താണ നായർ ആന്ന് പറഞ്ഞു നിന്റെ അമ്മൂമ്മ എന്നും പറയുമായിരുന്നു….”

“ഓ കേക്കണ്ട ഈ ജാതി പറച്ചില്….ഹലോ എന്താ പറഞ്ഞെ വിഷമിക്കണ്ടാ എന്നോ…… എന്റെ അച്ഛന്റെ പേര് രാജീവൻ എന്നാണെന്ന് എനിക്ക് ഒരു ഡൗട്ടും ഇല്ല….”
” ഓ ഈ അസത്ത്…….എന്തായാലും ഒരു സോറി പറഞ്ഞേക്ക്….. ഇല്ലെങ്കിൽ മോളെ വളർത്ത് ദോഷം ആണെന്നെ ആ കുട്ടി വിചാരിക്കൂ…… നിന്നേ വാരിക്കോരി ലാളിച്ചതിന്റെ കൊറച്ചു വാശിയും ദേഷ്യവും ഒക്കെ നിനക്ക് ഉണ്ടെങ്കിലും മോള് ആയിട്ട് ഒരാളേം ഇത് വരെ മോശായിട്ട് പറഞിട്ടില്ലല്ലോ…. ”

“ഓ നോക്കാം….” മമ്മിയോട്‌ അത് പറയുമ്പോഴും സോറി എന്റെ പട്ടി പറയും എന്ന മൈൻന്റിൽ ആയിരുന്നു ഞാൻ…..

” നല്ല മോള്….എങ്കി വാ കുഞ്ഞു… എനിക്ക് കുറച്ചു തേങ്ങ ചിരവി താ… മമ്മീടെ കൈക്ക് തീരെ വയ്യ….. ”

“എന്തുവാ അമ്മാ….മ്മ് നടക്ക്……”ഞാൻ അമ്മയുടെ പുറകെ നടന്നു…….

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️

ഞാൻ രാവിലെ കുറച്ച് നേരത്തെ ഓമുവിന്റെ വീട്ടിലേക് പോയി… ഞാൻ പോവുമ്പോൾ അവൻ നീ എഴുന്നേറ്റ് പോലും ണ്ടായിരുന്നില്ല… മൈരനേം ചവിട്ടി എഴുന്നേൽപ്പിച്ചു അവനേം കൂട്ടി പെട്ടെന്ന് ഇറങ്ങി…….പോകുന്ന വഴി അവനോട് ഞാൻ കാര്യങ്ങൾ പറഞ്ഞു….എന്തോ അവനോട് പറഞ്ഞില്ലെങ്കിൽ അതൊരു വീർപ്പു മുട്ടൽ ആണ്….അതിപ്പോൾ എത്ര നാറിയ കാര്യം ആണെങ്കിലും…

“ഓളോട് പൂവാൻ പറയടാ….ഓളാരാ രമ്പയോ… ഊർവശിയോ….നമ്മടെ ചെക്കന് ഒരു ആഗ്രഹം തോന്നി.. ഇഷ്ടല്ലെങ്കി അതങ്ങ് തുറന്നു പറഞ്ഞാ പൊരേ….. നീ കാര്യാക്കണ്ടടാ….” ഇതാണ് ഈ മൈരൻ….എന്റെ എല്ലാ കാര്യത്തിനും കൂടെ ണ്ടാവും….iam very lucky to have a friend like this…

“എടാ മമ്മീം എന്നെ കളിയാക്കിയെടാ….ഞാൻ തെറ്റ് ചെയ്തത് പോലെയാ മമ്മി പറഞ്ഞെ….എന്തായാലും അവൾക്കിട്ടൊരു പണി കൊടുക്കണം…..” അവളോട് പ്രതികാരം ചെയ്യണം എന്ന് തന്നെ എന്റെ മനസ്സ് എന്നോട് പറഞ്ഞു….

“എന്തിന്??…..നീ ചെയ്തത് ശരി ആണെന്ന് ഞാൻ ഒരിക്കലും പറയില്ല…. നിനിക് അവളോട് പറയായിരുന്നു….. ഇത്രേം ആൾക്കാരുടെ മുന്നിൽ വച്ചല്ല….. ഇതിന്റെ ഒന്നും ആവിശ്യം ഇല്ലടാ….ആത്മാർത്തായിട്ട് ഉള്ളു തുറന്നു ഒന്ന് പറഞ്ഞാൽ ഏത് പെണ്ണിനും മനസ്സിലാവും……”

ഇന്നലെ വരെ പെൻസിലും വായിലിട്ട് നടന്ന ചെക്കനാ.. ഇവന് ഇത്രേം മെച്യുരിറ്റി ഇണ്ടായിരുന്നോ…..

“മൈരേ രാവിലത്തന്നെ കൊണച്ച ഉപദേശം എന്നല്ലേ നീ ഇപ്പോ ആലോയിച്ചേ…..”

“ഏയ്യ് ഞാൻ വേറെ കാര്യം ആലോചിച്ചത് ആട… അവളോടൊരു സോറി പറയണോ….??”
“ഹേയ് അതിന്റെ ആവിശ്യം ഒന്നും ഇല്ല… നീ പറഞ്ഞത് തെറ്റ് തന്നെ….. പക്ഷെ അവൾ നിന്നോട് പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവളാണ് സോറി പറയേണ്ടത്……”

അതെ അവൻ പറഞ്ഞതാണ് ശരി… പ്രായത്തിന്റെ ബഹുമാനം പോലും തരാതെ വളരെ മോശമായാണ് അവൾ പറഞ്ഞത്….

“സോറി പറയാനും നിൽക്കണ്ട… ഇതിന്റെ പേരിൽ ഇനി പ്രശ്നത്തിനും പോവണ്ടാ… അവളായി അവളുടെ പാടായി….കേട്ടല്ലോ…..”

“ഓ ശരി സർ…”

ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ മനസ്സിൽ അവൾ ആയിരുന്നു…… എന്ത് അഴകാണ് അതിന്… അതിനൊത്ത സ്വഭാവവും ആയിരുന്നെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ട് ആണേലും അവളെ ഞാൻ എന്റേത് ആക്കിയേനെ….. വേണ്ട ഗൗതം ഇവൾ എന്താലും വേണ്ടാ….അഹങ്കാരി….. ഉച്ചയ്ക്ക് ലഞ്ച് കഴിക്കാനായി ഞാനും ഒമുവും കൂടെ താഴേക്കു നടന്നു……

“ഡാ എനിക്ക് എന്തോ ഒരു ബോറടി… നമുക്ക് ഇനി ക്ലാസ്സ്‌ ഇൽ കേറണോ… മുങ്ങിയാലോ??…”

“പോടാ മൈരേ ഇപ്പൊ തന്നെ 70% അറ്റെൻഡൻസ് ഇല്ല… കണ്ടോണേഷൻ അടച്ചാ തന്നെ പാസ്സ് ആവോന്ന് ഡൗട്ട് ആ അപ്പോഴാ… എന്താലും വന്നില്ലേ….ഇനി കഴിഞ്ഞിട്ട് പോകാ… ഇനി ആകെ രണ്ട് പീരിയഡ് അല്ലേ ഉള്ളൂ….”

അവൻ പറഞ്ഞതും ശരി ആണ്….അറ്റന്റൻസ് ഒരു ഇഷ്യൂ ആണ്….ഞാൻ അവനോട് സംസാരിച്ചു സ്റ്റേയർ ഇറങ്ങുകയായിരുന്നു….. പെട്ടെന്ന് എന്റെ കാലൊന്ന് സ്ലിപ് ആയി…… പുറകോട്ട് നോക്കി ഇറങ്ങുകയായിരുന്നത് കൊണ്ട് എനിക്ക് എന്റെ ബോഡി യെ ബാലൻസ് ചെയ്യാൻ ആയില്ല… താഴെ നിന്നും കയറി വന്ന കുട്ടിയെ ഞാൻ കണ്ടില്ല….ആ വീഴ്ചയിൽ അതൊരു പെൺകുട്ടി ആണെന്ന് മനസിലായി….വീഴ്ചയിൽ എന്റെ കിളി പോയിരുന്നു….ചുറ്റും ആൾക്കൂട്ടം….

“ഡാ… എന്തേലും പറ്റിയോ….ഓയ്.. ഡാ….”

ചുറ്റും കൂടി നിന്നവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….. എന്റെ ബോധം പോവുന്നത് പോലെ തോന്നി….എന്റെ അടുത്തായി ഒരു കുട്ടിയും വീണു കിടപ്പുണ്ട്….ആരാണത്…..പിന്നെയൊന്നും ഓർമയില്ല…….

എന്റെ കണ്ണ് തുറക്കുമ്പോൾ മുകളിൽ ഒരു സീലിംഗ് ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നത് ആണ് കാണുന്നത്….തലയിൽ എന്തോ ഒരു കനം പോലെ…….തൊട്ട് നോക്കിയപ്പോൾ ഡ്രസ്സ്‌ ചെയ്തതായി കണ്ടു…… കൈക്കും കേട്ടുണ്ട്….തല അനക്കാൻ ഒന്നും പറ്റുന്നില്ല.. കഷ്ടപ്പെട്ട് ചുറ്റും നോക്കി…… നോക്കുമ്പോൾ എന്നെ ഈർഷയോടെ നോക്കിക്കൊണ്ട് ഒരു കുട്ടി ആപ്പിൾ കടിച്ചു പറിച്ചു തിന്നുകയാണ്….. ദൈവമേ… ആരതി….ഈ നശൂലത്തെയാണോ ഞാൻ വീഴാൻ നേരം പിടിച്ചത്…..
“ഹ്മ്മ് തെണ്ടി….”

അവളെന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ ആണ് അവളുടെ മമ്മി എന്നെ നോക്കിയത്…..

“ഹേ മോളെ….. ഇങ്ങനെ ആണോ പറയുന്നെ… ആ മോൻ എഴുന്നേറ്റോ….അമ്മയും മോന്റെ കൂട്ടുകാരനും കൂടെ ചായ വാങ്ങാൻ പോയേക്കുവാ….തലക്ക് എങ്ങനെ ഉണ്ട്….”

” ഓ കുറവുണ്ട് ആന്റി….”

എനിക്ക് തല അനക്കാൻ കഴിയാത്ത വേദന ഉണ്ടായിരുന്നു… ആ കുരിപ്പ് എന്നെ തന്നെ നോക്കി ആപ്പിൾ കടിച്ചു തീർക്കുകയാണ്….എന്നോടുള്ള ദേഷ്യം ആപ്പിളിനോട് തീർക്കുന്നത് പോലെ……

“എന്നാ മോൻ കിടന്നോ….തലക് അധികം സ്‌ട്രെസ്സ് കൊടുക്കണ്ടാ….8 സ്റ്റിച് ഉണ്ട്….”

ദൈവമേ 8 സ്റ്റിച്ചോ….താങ്ക്സ്….

“ആന്റി ആരതിക്ക് എന്തേലും…..”

” ഈ ആപ്പിൾ കടിച്ചു തിന്നുന്നത് കണ്ട അറിഞ്ഞൂടെ ഒന്നും പറ്റിയിട്ടില്ല എന്ന്….ചെറുതായായി നെറ്റി ഒന്ന് മുറിഞ്ഞിട്ട് ഇണ്ട്….കൈമുട്ടും… വേറെ കുഴപ്പൊന്നും ഇല്ല….. ”

ഭാഗ്യം….അവൾക്കൊന്നും പറ്റിയിട്ടില്ല… അവൾക്കെന്ത് പറ്റിയാലും എനിക്ക് ഒരു പുല്ലും ണ്ടായിട്ടല്ല….. ഞാൻ കാരണം ആയത് കൊണ്ട് ഒരു വിഷമം….. എന്റെ കൈയ്യുടെ എല്ലും പൊട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു….

“ഹാ നീ എഴുന്നേറ്റോ….. ഞാൻ ചായ വാങ്ങാൻ പോയത് ആണ്…..അവൻ ഫോൺ വിളിച്ചപ്പോ ഞാൻ ശരിക്കും പേടിച്ചു….ഇവിടെ എത്തിയപ്പോഴാണ് ആശ്വാസം ആയത്….”

ഈ പറ്റിയതൊന്നും പൊരേ തള്ളേ… ഇനി ഞാൻ ചാവണം ആയിരുന്നോ… എന്നാണ് എനിക്ക് പറയാൻ തോന്നിയത്…. ഞാൻ എന്റെ പൊട്ടിയ കൈ ചെറുതായി പൊക്കിയും….വലത് കൈ കൊണ്ട് തല ചൂണ്ടിയും കാണിച്ചു….ഇതൊന്നും പൊരേ എന്നർത്ഥത്തിൽ….ആരതിയുടെ അമ്മയും എന്റെ അമ്മയും നിർത്താതെ ചിരിയാണ്….. എനിക്ക് ദേഷ്യം ആണ് വന്നത്….വെറുതെ പുറത്തേക് നോക്കുമ്പോൾ ആണ് ഒരു മൈരൻ അവിടെ നഴ്സ് നെ വായി നോക്കി നിൽക്കാണ്…… എന്നെ കണ്ടതും മൈരൻ ഇങ്ങോട്ട് വന്നു….

“ആ നീ എണീറ്റോ.. ഞാൻ വിചാരിച്ചു….. തലയടിച്ചിട്ട് നിന്റെ കാറ്റ് പോയെന്ന്….”

അമ്മ അവന്റെ വയറ്റിന് നോക്കി ഒരു കുത്ത് കൊടുത്തു….അമ്മ കൊണ്ട് വന്ന ചായ എല്ലാർക്കും എടുത്ത് കൊടുത്തു….. ആരതി ഒരു പ്രത്യേക ശബ്ദത്തതോടെ അത് ആസ്വദിച്ചു കുടിക്കുകയാണ്….അവൾ ചായ കുടിക്കുന്നത് കാണുമ്പോൾ എനിക്ക് കൊതി ആയി പോയി….എന്റെ നോട്ടം കണ്ടിട്ട് മമ്മി പറഞ്ഞു…
“മോന് ചായ വേണമായിരുന്നോ…..”

നല്ല ഒരു ചായ കുടിക്കണം എന്ന് ഉണ്ടെങ്കിലും എന്റെ ശരീരം അതിനോട് യോജിക്കുന്ന അവസ്ഥയിൽ ആയിരുന്നില്ല..

“മ് മ്..”

വേണ്ട എന്ന് പറഞ്ഞു കൊണ്ട് ഞാൻ തല ചെരിഞ്ഞു ആരതിക്ക് എതിരെ കിടന്നു… കുറച്ച് നേരം കിടന്നപ്പോഴേക്കും തിരിഞ്ഞ് കിടക്കാതെ വയ്യ….. അമ്പോ എന്തൊരു വേദന… മുറിവ് ആ ഭാഗത്തു ആണെന്ന് തോന്നുന്നു….ഞാൻ വീണ്ടും മലർന്ന് കിടന്നു….കുറച്ച് നേരം കണ്ണും പൂട്ടി കിടന്ന് അങ്ങ് ഉറങ്ങിപ്പോയി… എഴുന്നേൽക്കുമ്പോൾ എനിക്ക് നേരെ ഉള്ള ക്ലോക്ക് ഇൽ സമയം എഴുതി കണ്ടു… ഒട്ടും വ്യക്തം അല്ലത്… കണ്ണ് തിരുമ്മി ഞാൻ നോക്കി…8:30 ആയിരിക്കുന്നു….. അപ്പുറത്തെ കിടക്കയിൽ നിന്നും നല്ല ചിരിയും തമാശയും കേൾക്കാം….നോക്കുമ്പോൾ എന്തോ പറഞ്ഞു പൊട്ടി ചിരിക്കുന്ന ആരതിയെ ആണ് കണ്ടത്….. അവളുടെ അമ്മയും കുണുങ്ങി ചിരിക്കുന്നുണ്ട്.. അമ്മ കാര്യമായിട്ട് എന്തോ ചളി അടിച്ചിട്ടുണ്ട്….അവരുടെ ലെവൽ എനിക്ക് മനസിലായി….അല്ലാതെ അമ്മയുടെ കോമഡിക്ക് ആരും ഇങ്ങനെ ചിരിച്ചിട്ട് ഞാൻ കണ്ടിട്ടില്ല……വീട്ടിൽ കസിൻസ് ഒക്കെ വന്നാൽ എല്ലാരും ഭയക്കുന്നത് അമ്മയുടെ ചളിയെ ആണ്….

“ആ മോൻ എഴുന്നേറ്റല്ലോ…..”ആരതിയുടെ അമ്മയാണ് എന്നെ കണ്ടത്….. ഇത്തവണ ആരതി എന്നെ നോക്കി ദേഷ്യപ്പെട്ടില്ല….പകരം ചിരിച്ചു….പക്ഷെ അതൊരു ആക്കിയ ചിരി ആയിരുന്നു…

“ആ നീ എഴുന്നേറ്റോ… ഇപ്പൊ എങ്ങനെ ഇണ്ടെടാ….”

“മ്മ് കുറവുണ്ട്….” ഞാൻ ഒന്ന് നിവാരൻ ശ്രമിച്ചു… ആ ശ്രമം മനസ്സിലാക്കി അമ്മ എന്നെ പൊക്കി തലയണ അവിടെ ചാരി വച്ചു……

“ഓ ഈ മനുഷ്യൻ ഉറങ്ങിയോ…. ” അടുത്ത കട്ടിലിലേക്ക് നോക്കി അരയിൽ കയ്യും കൊടുത്ത് അമ്മ നിന്നു…..

ഞാൻ നോക്കുമ്പോൾ കൂർക്കം വലിച്ചു ഉറങ്ങുകയാണ് എന്റെ അച്ഛൻ……

“ഒമു പോയോ.…?”

“ഓ അവനോട്‌ ഒരു 7 മണി ആയപ്പോ ഞാൻ പോകാൻ പറഞ്ഞു… ഞങ്ങളൊക്കെ ഇല്ലേ ഇവിടെ….നീ നല്ല ഉറക്കായിരുന്നു അതാ വിളിക്കാഞ്ഞേ….നിനക്ക് വിശക്കുന്നില്ലേ ഞാൻ കഞ്ഞി എടുത്ത് തരാം…..”

അമ്മ പോയി ബാഗിൽ നിന്നും പ്ലേറ്റ് എടുത്തു..

“ഹേ എന്തുറക്ക ഇത് ഒന്ന് എഴുന്നേറ്റെ… ആശുപത്രിയാ ഇത്… മനുഷ്യാ… നിങ്ങളോടാ….”
അച്ഛൻ ചാടി എഴുന്നേറ്റു….അച്ഛൻ എഴുന്നേൽക്കുന്നത് കണ്ടപ്പോ ചിരി അടക്കാൻ കഴിഞ്ഞില്ല….അവരും എന്റെ കൂടെ കൂടി ചിരിച്ചു….അച്ഛൻ നേരെ മുഖം കഴുകാൻ ആയി പോയി….അമ്മ പ്ലേറ്റ് ലേക്ക് കഞ്ഞിയും പിന്നെ ഒരു മൂഡിയിൽ കുറച്ച് അച്ചാറും ചമ്മന്തിയും ഇട്ടു….ആവി പാറുന്ന കഞ്ഞി….കണ്ടിട്ട് എന്തോ കൊതി ആകുന്നു… ഞാൻ വീണ്ടും എഴുന്നേറ്റ് ഇരിന്നു….അമ്മ എനിക്ക് ആവി പാറുന്ന കഞ്ഞി ഊതി വായിൽ വച്ച് തന്നു….. എന്തൊരു സുഖാണ് ഇങ്ങനെ കഴിക്കാൻ….എത്ര കാലായി അമ്മ കഴിപ്പിച്ചിട്ട്….. ഞാൻ ആസ്വദിച്ചു കുടിച്ചു… രണ്ട് സിപ് കഞ്ഞി കുടിച്ചപ്പോഴേക്കും എന്റെ വേദന പമ്പ കടന്നതായി തോന്നി….

മുഖവും കഴുകി അച്ഛൻ അടുത്തേക്ക് വന്നു….

“എങ്ങനെ ഉണ്ടെടാ… കുറവുണ്ടോ…… ഞാൻ വന്നപ്പോ നീ നല്ല ഉറക്കായിരുന്നു…..” ഞാൻ ആണെന്ന് തലയിട്ടി….

“എടി ഞാൻ എന്നാ പോട്ടെ……. ഇവിടെ പിന്നെ നിന്നിട്ടും കാര്യം ഇല്ലല്ലോ സ്ത്രീകൾക് അല്ലേ നിക്കാൻ പറ്റു….. അച്ഛൻ അവിടെ ഒറ്റക്ക് ആണേ…” ആരതിയുടെ അമ്മയെ നോക്കിയാണ് അത് പറഞ്ഞത്…..ആരതിയുടെ മമ്മ ഓ എന്ന് പറഞ്ഞു തലയാട്ടി… അമ്മ കഞ്ഞി അവിടെ കിടക്കയിൽ വച്ച് അച്ഛനെ യാത്രയാക്കാൻ പോയി……

അമ്മ തിരിച്ചു വരുമ്പോൾ കാണുന്നത് ആരതിയുടെ അമ്മയുടെ തോളിൽ തലയും വച്ചു കഞ്ഞി കുടിക്കുന്ന എന്നെയാണ്‌….എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി….. അമ്മ പിന്നെ വന്ന് വാങ്ങാൻ നിന്നില്ല….

“മോക്ക് കുറച്ച് കഞ്ഞി എടുക്കട്ടെ….”അവളോടാണ് മമ്മിയുടെ ചോദ്യം….

“ഓ….തന്നോ മമ്മി……”

മമ്മിയാ ആരുടെ മമ്മി….

മമ്മി അവൾക്കു കൊടുത്ത് തുടങ്ങിയപ്പോഴേക്കും ഞാൻ കഞ്ഞി കുടിച്ച് കഴിഞ്ഞിരുന്നു….ആരതിയുടെ മമ്മി എനിക്ക് മുഖം തോർത്തി തന്നു…… ഞാൻ ചെരിഞ്ഞു കിടന്നു… ആരതി ഒരു പുഞ്ചിരിയോടെ മമ്മി നീട്ടുന്ന സ്പൂൺ ആസ്വദിച്ചു കഴിക്കുകയാണ്….. എന്തോ ചെറിയ കുശുമ്പൊക്കെ തോന്നിയെങ്കിലും ആ കാഴ്ച്ച കാണാൻ നല്ല ഭംഗി ആയിരുന്നു…… അധിക നേരം അങ്ങനെ ഇരിക്കാൻ എന്റെ ശരീരം എന്നെ അനുവദിച്ചില്ല… ഞാൻ എപ്പോഴോ ഉറങ്ങി….

രാവിലെ എണീറ്റപ്പോൾ മമ്മിയെ എവിടെയും കാണുന്നില്ല അടുത്ത കട്ടിലിൽ ആരതിയുണ്ട്….. ആരതിയുടെ അമ്മയെയും കാണുന്നില്ല….ഞാൻ എഴുന്നേറ്റ് തലയണ പുറകിലേക്ക് വെച്ച് ഇരിന്നു……
“ആ നീ എണീറ്റോ….. എന്റെ തലയും പൊട്ടിച്ചു വെച്ചിട്ട് ദ്രോഹി……”

“ന്താ “….. അവൾ പറഞ്ഞത് ഞാൻ കേട്ടില്ല… അവൾ പിന്നെ വിശദീകരിക്കാൻ ഒന്നും നിന്നില്ല…..

“മമ്മി എന്തേ….?

“മമ്മിമാർ അലക്കുവാൻ പോയേക്കുവാ…..”

“ഓ…ഡോ ഇന്നലെ അറിയാതെ ഞാൻ അവനോട് സംസാരിച്ചു കൊണ്ട് സ്റ്റെപ് ഇറങ്ങി വന്നത് കൊണ്ട് കണ്ടില്ല.. സോറി…..”

“ഓ കൊഴപ്പൂല്ല… ന്താലും സംഭവിച്ചു പോയില്ല….”

ന്ത്‌ മുരഡ്‌ സ്വഭാവമാ ദൈവമേ ഇത്…….

“അതേ ഡാ … മിനിഞ്ഞാന്ന് താൻ കാണിച്ചത് എന്തോ എനിക്ക് ഇഷ്ടായില്ല… അതാ ഞാൻ അന്ന് അങ്ങനെ ചൂടായെ… സോറി….ഞാൻ ഇന്നലെ വന്ന് സോറി പറയാൻ ഇരിക്കുവായിരുന്നു….. ആ പിന്നെ പ്രൊപോസൽ മാത്രെ ഇഷ്ടാവാതെ ഉള്ളൂ കേട്ടോ… യുവർ പെർഫോമൻസ് വോസ് എക്സലന്റ്……”

“എടോ അവിടെ നിന്ന് ചാടി കേറി പറഞ്ഞു ആളാവാൻ ഒന്നും അല്ല….എന്തോ ചാടി കേറി പറഞ്ഞില്ലെങ്കിൽ വേറെ ആരേലും കൊണ്ടോകുമോന്ന് വെച്ച് ചെയ്തതാ…..”

അവൾ ഒന്ന് ചെറുതായി ചിരിച്ചു….

“അതിന് എനിക്ക് ലൈൻ ഇല്ലെന്ന് തന്നോട് ആരാ പറഞ്ഞെ?….”

ഞാൻ അങ്ങനെ ഞട്ടിതരിച്ചൊന്നും ഇല്ലെങ്കിലും എനിക്ക് എന്തോ ചെറിയ ഒരു വിഷമം തോന്നി……

“സോറി ഞാൻ അതും ആലോചിക്കേണ്ടത് ആയിരുന്നു….എന്തോ ആ സ്റ്റേജ് ഇൽ നിക്കുമ്പോൾ ഞാൻ നല്ല കോൺഫിഡന്റ് ആയിരുന്നു… എന്തോ ഭയങ്കര കംഫർട് ആയിട്ടാണ് ഞാൻ പാടിയത്… ചെലപ്പോ തന്നെ ഇമ്പ്രെസ്സ് ചെയ്യിക്കണ്ടത് കൊണ്ടാകാം….. ആ ഫോം ഇൽ അങ്ങ് പറഞ്ഞു പോയി….എന്തായാലും റിയലി സോറി ഫോർ ദാറ്റ്‌….”

“ഏയ്‌ കൊഴപ്പോല്ലടോ… എന്താലും അത് കഴിഞ്ഞില്ലേ….ആരതി ആരതി രാജീവൻ….”

അവൾ പേരും പറഞ്ഞു എനിക്ക് നേരെ കൈ നീട്ടി…

“ഓഹ് മാളികവീട്ടിൽ രാജീവേട്ടനെ അറിയാത്ത ആരാ ഉള്ളെ….. ഗൗതം മേനോൻ…..”

ഞാൻ അവൾക്കു കൈ കൊടുത്തു….. അച്ഛനെ ആക്കിയത് അവൾക്കു തീരെ പിടിച്ചില്ലാന്ന് മനസ്സിലായി… എന്റെ കൈക്ക് ഒരു നുള്ള് തന്നു….

“അപ്പൊ ഫ്രണ്ട്‌സ്….. പിന്നെ എനിക്ക് ലൈൻ ഒന്നും ഇല്ല കേട്ടോ…..”

അത് കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു….അപ്പൊ കുട്ടി സിംഗിൾ ആണ്…..
പിന്നെ ഞങ്ങൾ ഒരുപാട് കൂട്ടായി… അവൾ ഒരു വായാടി ആയിരുന്നു….അവൾ അങ്ങനെ കുറേ കാര്യങ്ങൾ പറഞ്ഞു… ഞാൻ എല്ലാത്തിനും ഒന്ന് മൂളിക്കൊണ്ട് ഇരിന്നു….പക്ഷെ എന്തോ കുട്ടിയോട് സംസാരിച്ചു ഇരിക്കുമ്പോൾ ഒരു പ്രത്യേക വൈബ്….അങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ആണ് ഡോക്ടർ റൗണ്ട്സ്ന് വന്നത്….അവൾക്ക് പ്രത്യേകിച്ച് ഒന്നും ഇല്ലാത്തത് കൊണ്ട് ഉച്ചക്ക് ശേഷം ഡിസ്ചാർജ് ആയിക്കോളാൻ പറഞ്ഞു… മൈര് ഞാൻ ഒരു ആഴ്ച എങ്കിലും കിടക്കേണ്ടി വെരും….. കുറേ ബന്ധുമിത്രങ്ങൾ വന്ന് പോയി….ഓമുവിനോട് ഞാൻ ഇന്ന് വരണ്ട എന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് അവൻ കോളേജിൽ പോയിരുന്നു….അങ്ങനെ അവർ ഇറങ്ങാൻ നേരം ആരതി എന്റെ കട്ടിലിൽ വന്ന് ഇരിന്നു….

എന്റെ ഒടിഞ്ഞ കൈയിൽ കൈ വച്ച് അവൾ താങ്ക്സ് ഏട്ടാ …… എന്ന് പറഞ്ഞു……

“താങ്ക്‌സോ എന്തിന്…..”

അവൾ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു…

“വീഴുന്ന വീഴ്ചയിലും എന്റെ തലയിൽ കൈ വെച്ച് എന്നെ രക്ഷിക്കാൻ നോക്കി…..”

ഞാൻ അവളുടെ തലയിൽ കൈ വെച്ചായിരുന്നോ ആവോ എനിക്ക് ഒന്നും ഓർമയില്ല… അപ്പൊ അങ്ങനെ ആണ് എന്റെ കൈ ഒടിഞ്ഞത്…… ഭാഗ്യം എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത്.. അല്ലെങ്കിൽ ആ കുട്ടിയുടെ തലക്കും കാര്യമായി പറ്റിയേനെ….

“വേറെ ഒരു സ്ഥലത്തും പിടിച്ചായിരുന്നു…..” എന്നും പറഞ്ഞവൾ ചിരിച്ചോണ്ട് പുറത്തേക്ക് നടന്നു…. അവൾ എന്താ പറഞ്ഞേ…വേറെ എവിടെ പിടിച്ചെന്നാ….. എനിക്ക് ഒരു ഓർമയും കിട്ടുന്നില്ല… വേണ്ടാത്തിടത്ത് വല്ലോം പിടിച്ചോ ഞാൻ…..അമ്മ അവരെ യാത്രയാക്കാൻ കൂടെ പോയി….. അമ്മയെ അവൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കുന്നത് കണ്ടു….കണ്ടപ്പോ ചെറിയ ഒരു അസൂയ തോന്നാതില്ല….ആ വാർഡ് വിട്ട് പുറത്തേക്ക് പോകാൻ നേരം അവളെന്നെ ഒന്ന് നോക്കി…… ആ നോട്ടത്തിൽ ഉണ്ടായിരുന്നു….എല്ലാം…..

ഗയ്സ് ഈ പാർട്ടിൽ നിങ്ങളെ എൻഗേജ് ചെയ്യിക്കാൻ മാത്രം കാര്യമായി ഒന്നും ഉണ്ടായില്ല എന്നെനിക്ക് അറിയാം….. പിന്നെ ആരതിയല്ല ഈ കഥയിലെ നായിക….ദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം….ഈ കഥ അവസാനിക്കുമ്പോൾ നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല….കൂടെ നിന്ന് സപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു…….

നന്ദി മാത്രം
തോമസ് ആൽവ എഡിസൺ

0cookie-checkദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം 1

  • പിന്നീട് ഇതൊരു ശീലമായി 5

  • പിന്നീട് ഇതൊരു ശീലമായി 4

  • പിന്നീട് ഇതൊരു ശീലമായി 3