ദേവ സുന്ദരി

ഇത് ഒരു പ്രണയ കഥആണ്.ഇത് എൻ്റെ ആദ്യത്തെ കഥ ആണ്.ഞാൻ വെറുതെ എഴുതിയത് ആണ്.നിങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് ഞാൻ അടുത്ത ഭാഗങ്ങൾ നൽകാം.”ഡാ ഇന്ന് നീ ഫ്രീ അല്ലേ?”ഹാളിൽ ഫോണിൽ നോക്കി ഇരിക്കുമ്പോൾ ആണ് അച്ചൻ എന്നോട് ചോദിച്ചത്.”അല്ല അച്ഛാ ഹരി യുടെ കൂടെ ഒരു സ്ഥലം വരെ പോകാൻ ഉണ്ടായിരുന്നു”.

“വേണ്ട ഇന്ന് നീ എങ്ങോട്ടും പോകണ്ട.എൻ്റെ സുഹൃത്ത് വിക്രമിൻ്റെ മകളുടെ കല്യാണം ആണ്. പോകാതെ ഇരുന്നാൽ ശരിയാവില്ല.എന്താ നിനക്ക് വല്ല ബുദ്ധിമുട്ട് ഉണ്ടോ?”.”ഇല്ല അച്ഛാ ഞാൻ വന്നോളം”.” മം” അച്ഛൻ ഒന്ന് അമർത്തി മൂളി റൂമിലേക്ക് പോയി.

ഞാൻ നേരെ ഫോൺ എടുത്ത് ഹരിക്ക് വിളിച്ചു .”ഡാ ഹരി ഇന്ന് ഇവിടെ വീട്ടിൽ ലോക്ക് ആയെടാ.അച്ഛൻ്റെ കൂടെ ഏതോ കല്യാണത്തിന് പോകണം”.”അല്ലെങ്കിലും നീ വന്നിട്ട് ടച്ചിങ്സ് കഴിക്കാൻ അല്ലേ. നീ ഇല്ലെങ്കിലും ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു”.

ഫോൺ കട്ട് ചെയ്തു നേരെ മുകളിലേക്ക് പോകാൻ നിന്നപ്പോ ആണ് അമ്മ വിളിച്ചത്.”സിദ്ധു മുഹൂർത്തം 10:30 ആണ്. ഇപ്പൊൾ തന്നെ പോകണം. നീ വേഗം പോയി കുളിച്ചു വാ. നമ്മൾക്ക് ചായ കുടിച്ച് ഇറങ്ങാം. അച്ഛൻ ഒരുങ്ങോമ്പോഴേക്ക് വേഗം വാ”. ശരി എന്നും പറഞ്ഞ് ഞാൻ നേരെ റൂം ലേക്ക് പോയി.

ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയണ്ടേ. എൻ്റെ പേര് സിദ്ധാർത്ഥ് ദേവ്.26 വയസ്സ്.IIM AHAMADABAD ന് MBA കഴിഞ്ഞ് ഒരു മാസം ആയിട്ടുള്ളൂ. പക്ഷേ ഒന്നാം തിയതീ തൊട്ട് കമ്പനി ക് വരാൻ ആണ് അച്ചൻ്റെ ഓർഡർ. അച്ഛൻ രവീന്ദ്രൻ ബിസിനസ് ആണ്. ഞാൻ MBA ചെയ്യണം എന്ന് എന്നെക്കാൾ അച്ഛൻ ആയിരുന്നു നിർബന്ധം. അത് കൊണ്ട് BTech കഴിഞ്ഞ് എൻട്രൻസ് എഴുതി IIM അഡ്മിഷൻ എടുത്തു. അത് കൊണ്ട് കോഴ്സ് കഴിഞ്ഞാൽ മിനി കൂപർ വാങ്ങി തരാം എന്ന് അച്ഛൻ പറഞ്ഞിരുന്നു. എവിടെ ഒരു മാസം കഴിഞ്ഞ്. കൂപരും ഇല്ല ഒരു കോപർ മ ഇല്ല.?.

അച്ഛനോട് ചോദിക്കാൻ അമ്മയോട് എത്ര പറഞ്ഞാലും അമ്മ കേൾക്കില്ല. നേരിട്ട് ചോദിക്കാൻ. പിന്നെ എനിക്ക് അതല്ലേ പണി. അമ്മ ശാലിനി രവീന്ദ്രൻ. സ്വോസ്ഥം ഗൃഹ ഭരണം.

പിന്നെ ചേച്ചി architect ആണ്. പേര് സൗന്ദര്യ ലക്ഷ്മി. അവള് ആണ് ഇപ്പൊൾ എൻ്റെ ആസ്ഥാന കല്യാണ ബ്രോക്കർ. എനിക്ക് ആണേൽ ഈ കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ കലി ആണ്.അതിനും കാരണം ഉണ്ട്. അതൊക്കെ നിങ്ങൾക്ക് വഴിയേ പറഞ്ഞ് തരാം. ചേച്ചിക്ക് ഒരു മോൻ ഉണ്ട്. ആദി അർജുൻ. ഞങ്ങളുടെ കിച്ചു.അവൻ ഇപ്പൊ 5 വയസ്സ് ആയി. ഈ ജൂണിൽ ആൾ lkg പോവാൻ തുടങ്ങി. അളിയൻ അർജുൻ അഡ്വക്കേറ്റ് ആണ്. ബാക്കി ഒക്കെ നമ്മൾക്ക് വഴിയേ പരിചയപ്പെടാം. ഞാൻ നേരെ കുളിച്ച് ബക്ഷണം കഴിക്കാൻ ഇരുന്നു. ആകാശ നീല ഷർട്ടും ഒരു ജീൻ പാൻ്റ് ഇട്ട് ഞാൻ നേരെ ടേബിൾ ല ഇരുന്നു.”എന്താ സിദ്ധു നിനക്ക് ഒരു മുണ്ട് എടുത്താൽ പോരെ”. “അതൊന്നും വേണ്ട അമ്മെ, ഇതൊക്കെ മതി”.”കഴിച്ച് കഴിഞ്ഞാൽ നമ്മുക്ക് ഇറങ്ങാം ശാലിനി” എന്നും പറഞ്ഞ് അച്ഛൻ നേരെ സിട്ടൗട് ലേക്ക് പോയി. വേഗം കഴിച്ച് ഞാൻ പോയി fortuner എടുത്തു. അച്ഛൻ കോ ഡ്രൈവിംഗ് സീറ്റും അമ്മ പുറകിലും ഇരുന്നു

ഒരു ഓഡിറ്റോറിയത്തിൽ ആയിരുന്നു കല്യാണം. ഞാൻ നേരെ കയറി ഒരു സീറ്റ് എൽ ഇരുന്നു. ഒരാളെയും എനിക്ക് അറിയില്ല. അച്ഛൻ എന്നെ കൊണ്ട് വരണ്ട വല്ല ആവശ്യവും ഉണ്ടോ. ഇതിപ്പോൾ കട്ട പോസ്റ്റ്. ചെ ഹരിയെ കൂടെ വിളിച്ചാൽ മതിയാരുന്നു. കുറെ പെൺകുട്ടികൾ എന്നെ വായിനോക്കുന്നത് ഞാൻ കണ്ടൂ. പിന്നെ ആ ഭാഗത്തേക്ക് ഞാൻ നോക്കിയില്ല. അപ്പോഴാണ് എനിക്ക് ഒരു കോൾ വന്നത്. ഹാളിൽ നല്ല ശബ്ദം അയതിനാൽ ഫോൺ എടുത്ത് പുറത്തേക്ക് പോയി. ഒരു 5 മിനുട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഹാളിൽ കുറേ ആളുകൾ നിന്ന് പിറു പിരുക്കുന്നുണ്ട്.

എനിക്ക് ആണേൽ കാര്യം മനസ്സിലായില്ല.പെട്ടെന്ന് അമ്മ വരുന്നത് ഞാൻ കണ്ടൂ.”സിദ്ധു എൻ്റെ കൂടെ വാ”. എന്നും പറഞ്ഞ് നേരെ എന്നെ ഗ്രീൻ റൂം ലേക്ക് കൊണ്ട് പോയി. അവിടെ എത്തിയപ്പോ വിക്രം എന്ന അച്ഛൻ്റെ സുഹൃത്ത് അച്ഛൻ്റെ അടുത്ത് നെഞ്ചത്ത് കൈ വെച്ച് ഇരിക്കുന്നു. അച്ഛൻ അയാളെ അശ്വോസിപ്പിക്കുന്നുണ്ട്. ദൈവമേ ഇനി എങ്ങനും കല്യാണം മുടങ്ങിയോ എന്ന ഞാൻ (അതമ). എന്നെ കണ്ടതും അച്ഛൻ നേരെ എഴുനേറ്റു എൻ്റെ അടുത്ത് വന്നു പറഞ്ഞു.”വിക്രം എൻ്റെ മോൻ വിവാഹം കഴിക്കും നിൻ്റെ മോളേ. നിനക്ക് സമ്മതം ആണോ അവളെ എൻ്റെ മകൻ്റെ ഭാര്യ ആക്കാൻ?” . ഞാൻ ആകെ ഞെട്ടി പണ്ടാരം അടങ്ങി. “വിവാഹമോ എനിക്കോ നോ വേ”.അച്ഛൻ എന്നെ ഒന്ന് നോക്കി. ഞാൻ തല താഴ്ത്തി. “എന്താ രവി നീ പറയുന്നത് എനിക്ക് സന്തോഷം ഉള്ളൂ.എൻ്റെ മാനം കാക്കണം നീ “. കിട്ടി കിട്ടി പണി കിട്ടി(ആത്മ).

അച്ഛൻ അമ്മയോട് അവൾക്ക് സമതം ആണോ എന്ന് ചോദിക്കാൻ പറഞ്ഞു. അപ്പൊൾ ആണ് ഞാൻ അവളെ നോക്കുന്നത് തന്നെ. ഒരു സുന്ദരി ആയ പെൺകുട്ടി അവിടെ ചെയർ ഇല് ഇരിക്കുന്നു. അവള് ഒരു പ്രായം ആയ സ്ത്രീ യുടെ തോളിൽ കണ്ണുകൾ അടച്ച് ഇരിക്കുകയാണ്. ഇവിടെ പറയുന്നതൊന്നും അവൾ നോക്കുന്നത് പോലും ഇല്ല. കരഞ്ഞ് കരഞ്ഞ് അവളുടെ കൺമഷി ഒക്കെ ആകെ പരന്നിട്ടുണ്ട്. അമ്മ നേരെ അവളുടെ അടുത്തേക്ക് നീങ്ങി.” മോളെ എൻ്റെ മോനെ വിവാഹം കഴിക്കാൻ നിനക്ക് സമ്മതം ആണോ?”. അവള് തല ഉയർത്തി എന്നെ നോക്കാതെ അമ്മയോട് പറഞ്ഞു”സമ്മതം”. ഹേ എന്നെ കണ്ടിട്ട്പോലും ഇല്ല ഇവൾ,ഇനി പ്രതികരിച്ചില്ല എങ്കിൽ എല്ലാം കയ്യിൽ നിന്ന് പോകും.(ആത്മ).”എനിക്ക് സമ്മതം അല്ല”കുറച്ച് ഉറക്കെ തന്നെ ആണ് ഞാൻ അത് പറഞ്ഞത്.അപ്പോഴാണ് അവൾ എന്നെ നോക്കുന്നത്. ആ മുഖത്ത് വീണ്ടും വിഷമം കൂടിയ പോലെ. ആ എന്തേലും ആവട്ടെ ഇനി പറഞ്ഞില്ലേൽ ആകെ കയ്യിന്ന് പോവും.”അതെന്താ നിനക്ക് സമ്മതം ഇല്ലാത്തത്, നിനക്ക് വേറെ ആരെയെങ്കിലും ഇഷ്ടം ആണോ?”.”അല്ല”.”എന്നാൽ ഞാൻ പറയുന്നത് കേട്ടാൽ മതി.”അച്ഛൻ പറഞ്ഞപ്പോൾ ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല.ഞാൻ നേരെ അവളുടെ അച്ഛൻ്റെ അടുത്തേക്ക് ചെന്നു”എനിക്ക് ഇവളോട് ഒന്ന് ഒറ്റക്ക് സംസാരിക്കണം. എന്നിട്ടും ഇവൾക്ക് സമ്മതം ആണെങ്കിൽ ഞാൻ സമ്മതിക്കാം.”അയാള് തലയാട്ടി എല്ലാവരോടും പുറത്ത് ഇറങ്ങാൻ പറഞ്ഞു വാതിൽ അടച്ചു. അവള് എഴുനേറ്റു എന്നെ നോക്കി.

“നോക്കൂ കുട്ടി, തൻ്റെ കല്യാണം എന്ത് കൊണ്ട് മുടങ്ങി എന്ന് ഞാൻ ചോദിക്കുന്നില്ല.അത് എനിക്ക് അറിയുകയും വേണ്ട.പക്ഷെ എനിക്ക് പറയാൻ ഉള്ളത് ഒരു വിവാഹം മുടങ്ങി എന്ന് കരുതി ഒരു പരിചയവും ഇല്ലാത്ത ഒരാളെ കുട്ടി കല്യാണം കഴിക്കണ്ട. വിവാഹം എന്ന് ഒക്കെ പറയുന്നത് നമ്മൾ ഒരുപാട് ആലോചിച്ച് എടുക്കേണ്ട തീരുമാനം ആണ്. മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിച്ച് ഇതിന് സമ്മതിക്കണ്ട. മറ്റുള്ളവരുടെ മുമ്പിൽ തല കുനിയതെ ജീവിച്ച് കാണിച്ച് കൊടുക്കണം.ഇനി നിനക്ക് ആരെയെങ്കിലും ഇഷ്ടം ആണ് എന്ന് ഉണ്ടെങ്കിൽ അയാളെ അറിയിക്ക്. എന്ത് സഹായത്തിനും ഞാൻ നിൽക്കാം കൂടെ. പിന്നെ പേര് പോലും അറിയാത്ത ഒരാളെ ജീവിതത്തിലേക്ക് കൂട്ടാൻ എനിക്ക് കഴിയില്ല. പിന്നെ അത് മാത്രം അല്ല എനിക്ക് ഒരു വിവാഹത്തിന് യാതൊരു താൽപര്യവും ഇല്ല. അതിന് എനിക്ക് എൻ്റേതായ കാരണങ്ങൾ ഉണ്ട് താനും. ഇനി എൻ്റെ താൽപര്യങ്ങൾ എല്ലാം അവിടെ നിൽക്കട്ടെ. ഞാൻ എങ്ങനെ ഉള്ള ആളാണ് നല്ല ആളാണോ അല്ലയോ എന്ന് പോലും നിനക്ക് അറിയില്ലല്ലോ. ഇതെല്ലാം എനിക്ക് അവിടെ എല്ലാവരുടെ മുന്നിൽ വെച്ച് പറയാം. പക്ഷേ അത് പറഞാൽ എൻ്റ അച്ഛൻ എല്ലാവരുടെ മുന്നിൽ നാണം കെടും. അത് കൊണ്ട് നമ്മൾക്ക് രണ്ടാൾക്കും ഇതിൽ താൽപര്യം ഇല്ല എന്ന് പറയാം. എന്ത് പറയുന്നു?” അവള് ഒന്നും മിണ്ടിയില്ല. തല കുനിച്ച് നിന്നു. അവളുടെ കണ്ണ് എല്ലാം കലങ്ങിയിട്ടുണ്ട്.”പ്ലീസ് എന്നെ ഉപദ്രിവിക്കരുത് എനിക്ക് ഇതിൽ ഒരു താല്പര്യവും ഇല്ല കുട്ടി അത് കൊണ്ട് എന്നെ സഹായിക്കണം, എന്താ നീ പറയില്ലേ?”. അവള് തല കുലുക്കി സമ്മതിച്ചു.ഞാൻ അവളെയും കൊണ്ട് പുറത്ത് ഇറങ്ങി.

ഞാൻ നേരെ അച്ഛൻ്റെ അടുത്ത് ചെന്ന് പറഞ്ഞു”അച്ഛാ ഞങ്ങൾക്ക് രണ്ടാൾക്കും ഇതിൽ താൽപര്യം ഇല്ല.”അച്ഛൻ നേരെ അവളുടെ അടുത്ത് ചെന്ന് ആണോ എന്ന് ചോദിച്ചു. അവള് തല കുനിച്ച് ഇരുന്നു.”നോക്ക് മോളെ അവൻ അവിടെ എന്ത് പറഞ്ഞു എന്ന് ഞങ്ങൾക്ക് അറിയണ്ട മോൾക്ക് ഇതിന് സമ്മതം ആണോ എന്ന് മാത്രം അറിഞ്ഞാൽ മതി”അച്ഛൻ അത് പറയുമ്പോൾ അവൾ എൻ്റെ മുഖത്ത് നോക്കി.ഞാൻ കണ്ണ് കൊണ്ട് വേണ്ട എന്ന് പറയുന്നുണ്ടായിരുന്നു.”അച്ഛാ ദേവേട്ടൻ ഇതിന് സമ്മതം ഇല്ല.അദ്ദേഹം അത് ഇഷ്ടപ്പെടുന്നില്ല.പക്ഷേ എനിക്ക് സമ്മതം ആണ്.”ഞാൻ ആകെ കിളി പോയി നിൽക്കുകയാണ്.ഇവൾ ചതിക്കും എന്ന് ഞാൻ വിചാരിച്ചത് പോലും ഇല്ല.അച്ഛൻ നേരെ എൻ്റെ അടുത്തേക്ക് വന്നു. എന്നിട്ട് വളരെ മെല്ലെ എൻ്റെ ചെവിയിൽ പറഞ്ഞു”മോനെ അച്ഛൻ കാൽ പിടിക്കുക ആണ്.ഇവൾ നല്ല കുട്ടി ആട.നിനക്ക് ദോഷം ചെയ്യുന്നത് എന്തേലും അച്ഛൻ ചെയ്യോ. ഒന്ന് സമ്മതിക്.അച്ഛൻ്റെ മോനല്ലെ. “അച്ഛൻ ആദ്യം ആയിട്ട് ആണ് എന്നോട് ഇങ്ങനെ പറയുന്നത്.അല്ലെങ്കിൽ ഗൗരവത്തിൽ കൽപ്പിക്കറെ ഉള്ളൂ.ഞാൻ യാന്ത്രികമായി തലയാട്ടി.പിന്നെ എല്ലാം അതിൻ്റെ പാട്ടിന് നടന്നു. ആരൊക്കെ എന്നെ ഡ്രസ്സ് മാറ്റി ഒരു വരൻ്റെ ഡ്രസ്സ് ഉടുപ്പിച്ച് മണ്ഡപത്തിൽ ആക്കി.അപ്പോഴേക്കും ചേച്ചി എത്തി.ചേച്ചി എൻ്റെ ചെവിയിൽ പറഞ്ഞു”കോളടിച്ചല്ലോ ചെക്കാ”ഞാൻ കൂർപ്പിച്ചൊരു നോട്ടം നോക്കി.വധു സർവ വിഭൂഷണി ആയി എൻ്റെ അടുത്ത് വന്നു.പൂജാരി തന്ന താലി ഞാൻ യാന്ത്രികമായി അവളുടെ കഴുത്തിൽ അണിയിക്കുമ്പോ ചേച്ചി അവളുടെ മുടി മാറ്റി തന്നു.ഭക്ഷണം ഒന്നും എനിക്ക് കഴിക്കാൻ തന്നെ പറ്റിയില്ല.എങ്ങനെ എങ്കിലും അവിടെ നിന്ന് പോയാൽ മതി എന്ന് ആയി.

അതിൻ്റെ ഇടയിൽ ഞാൻ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല.

വീട്ടിൽ എത്തി അമ്മ നിലവിളക്ക് അവൾക്ക് കൊടുത്തു. അവൾ വലതു കാൽ വെച്ച് അകത്ത് കയറി.കൂടെ ഞാനും.

2cookie-checkദേവ സുന്ദരി

  • ബോണസ് 2

  • ബോണസ്

  • ആണുങ്ങൾ തമ്മിൽ കളിക്കുമ്പോൾ ഉള്ള സുഖം അതൊന്ന് വേറെ തന്നെയാണ്…