ദൂരെ ആരോ Part 5

കഴിഞ്ഞ പാർട്ടിനു തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി . ഇത്തവണ കുടുതൽ കഥയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ഒരുപാട് കാരണങ്ങൾ ഉണ്ട്… കൂടുതൽ പറഞ്ഞു ബോർ അടുപ്പിക്കുന്നില്ല കഥയിലേക്ക് പോകാം

” സോറി.. ഞാൻ പെട്ടെന്ന്…. ആ ഒരു ഇതിൽ…. ”

ഞാൻ അതേ ഇരുപ്പ് ഇരുന്നു ചേച്ചി എണ്ണിറ്റതും ഡോർ തുറന്നതും ഒന്നും ഞാൻ അറിഞ്ഞില്ല..

” നീ എന്തോന്നാടാ മിഴിച്ചു ഇരിക്കണേ… നിന്റെ റിലെ പോയോ… ”

റൂമിലേക്കു കേറി വന്നുകൊണ്ട് ശാരി എന്നെ മൊത്തത്തിൽ ഒന്ന് നോക്കിട്ടാണ് അത് ചോദിച്ചത്.

” ഏയ്‌…. ഏയ്യ് ഒന്നുല്ല… ഞാൻ എന്തോ ഓർത്ത് ഇരുന്ന് പോയതാ .. ”

ആ അമ്പരപ്പ് മാറാതെ തന്നെ ചേച്ചിയെ ഒന്ന് നോക്കിക്കൊണ്ട് ശാരിക്ക് ഉള്ള മറുപടിയും കൊണ്ടുത്തിട്ട് ഞാൻ നേരെ ബാത്‌റൂമിൽ കേറി.

” അതേ…..? ”

ബാത്‌റൂമിന് പുറത്ത് നിന്ന് അവൾ എന്തോ പറയാൻ എന്നപോലെ

” അഹ് ഡി പറഞ്ഞോ കേൾക്കണുണ്ട് ”

ഞാൻ അതേ ഒരു ഫ്ലോയിൽ തന്നെ മറുപടി കൊടുത്തു

” എടാ ഞാൻ ഗൗരിയെ ഒന്ന് കൊണ്ട് പോവാ റൂമിൽ ചെറിയ കുറച്ച് പരുപാടി ഉണ്ട്… അത് കഴിഞ്ഞു വിട്ടേക്കാം… ”

ഒരു അനുവാദം ചോദിക്കുന്നപോലെ ആണ് അവൾ അത് പറഞ്ഞത്

” ഉം ”

ഞാൻ ഒന്ന് മൂളി.. കുറച്ച് കഴിഞ്ഞു ഡോർ അടയുന്ന ശബ്ദം കേട്ടു അപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി

” ശോ…!!! ”

ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് ചേച്ചി ഉമ്മ വെച്ച കവിൾതടം ഒന്ന് ഒഴിഞ്ഞു .. എനിക്ക് തന്നെ നാണം വന്നു. അവളിൽ നിന്ന് അങ്ങനെ ഒരു സ്പർശനം എന്നെ ഞാൻ ആഗ്രഹിച്ചതാണ്
ഞാൻ അവമ്മാരുടെ റൂമിലേക്ക് വിട്ട്… കറക്റ്റ് സമയം ദാ..അടുത്ത കുപ്പി പൊട്ടിക്കുന്നു.

” അഹ് നീ വന്നോ… വിളിക്കാൻ തുടങ്ങുവായിരുന്നു… എടാ സമേ ആ സോഡാ ഇങ്ങ് എടുത്തേ…. ”

ഓരോ ഗ്ലാസിൽ അളന്ന് ഒഴിക്കുന്നതിനു ഇടക്ക് എന്നെ ഒന്ന് നോക്കികൊണ്ട് സാമ്നോട് മിഥു പറഞ്ഞു.

” ഓ വിളിക്കും വിളിക്കും.നീയല്ലേ ആള്, കുടുതൽ ഡയലോഗ് ഇറക്കാതെ ഒഴിയെടാ ”

അങ്ങനെ കഥയും തെറിയും ഒക്കെയായി ഒരു ഫുൾ അങ്ങ് തീർന്നു അവസാനം അല്പം ബോധത്തിൽ ഞാൻ അവർക്കു ഒരു സലാം കൊടുത്ത് റൂമിലേക്കു പോയി.ഇന്ന് ഇവിടെ കിടക്കാം എന്ന് അവന്മാര് പറഞ്ഞേക്കിലും ഞാൻ കേട്ടതായി ഭവിച്ചില്ല അല്ലങ്കിൽ ബേകാടി അതിന് അനുവദിച്ചില്ല , ഞാൻ ചെന്നപ്പോ ചേച്ചി അവിടെ കട്ടിലിൽ ഇരിപ്പുണ്ട് ഞാൻ അവളെ നോക്കാതെ റൂമിലേക്ക് കടന്നു

” നീ എവിടെയായിരുന്നു… ”

എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഏതോ പുസ്തകത്തിൽ കണ്ണും നട്ട് എന്നോടായി ചോദിച്ചു

” ഞാൻ അവന്മാരുടെ കൂടെ ഉണ്ടായിരുന്നു ”

ഞാനും ഏതാണ്ട് അതുപോലൊക്കെത്തന്നെ മറുപടി കൊടുത്ത് പെട്ടന്ന് ബുക്കിൽ നിന്ന് മുഖം എടുത്ത് എന്നെ ഒന്ന് നോക്കി… നോക്കി എന്നൊക്കെ പറഞ്ഞാൽ അടിമുടിയൊന്ന് നോക്കി , ആ നോട്ടം നേരിടാതെ എന്റെ ശിരസ്സു കുഞ്ഞിനു

” നീ പിന്നേം കുടിച്ചിട്ടുണ്ടല്ലെടാ…., ”

ശരനേരം കൊണ്ട് എന്റെ ബനിയനിൽ പിടിച്ചു അവളുടെ മൂക്ക് എന്റെ ചുണ്ടോട് അടുപ്പിച്ചായിരുന്നു ആ ചോദ്യം. ഉള്ളിലെ മദ്യത്തിന്റെ ലഹരിയിൽ എനിക്ക് ആകെ പിടിവിടുന്ന പോലെ തോന്നി.

അവളുടെ മുടിയിലെ കാച്ചിയ എണ്ണയുടെയും,ശരീരത്തിൽ നിന്ന് വരുന്ന പെണ്ണിന്റ ഗന്ധവും,തുടുത്ത ചുണ്ടുകളിലെ നനവും, കണ്ണുകളിലെ പരിഭവവും എല്ലാം എന്റെ ഉള്ളിലെ കാമത്തിനെ ഉണർത്തുന്ന പോലെ എന്റെ ശരീരം വിറക്കാൻ തുടങ്ങി പേശികൾ വലിഞ്ഞു മുറുകുന്നപോലെ…

എന്റെ കൈപ്പതി അവളുടെ കവിളിനു നേരെ വന്നു ആ ചുവന്നു ചാടിയ കവിളിൽ എന്റെ കൈ സ്പർശിച്ച നിമിഷം അവളിൽ ഒരു നടുക്കം ഉണ്ടായി പെട്ടെന്ന്,
/////- നിക്ക് എന്നേക്കാൾ വിശ്വാസമാണ് നിന്നെ -///// അവളുടെ ആ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു ശരവേഗത്തിൽ ഞാൻ കൈകൾ പിൻ വലിച്ചു ഒരല്പം മാറി ഇരുന്നു… കുറച്ചുനേരം ഞങ്ങളിൽ നിശബ്ദത തളംകെട്ടിനിന്നു..

” സോറി…. ”

അത്രേ ഞാൻ പറഞ്ഞുള്ളു അതിനെ എനിക്ക് ആയുള്ളൂ… ആ പാവം എന്നെ വിശ്വസിച്ചല്ലേ ഇവിടെ എന്റെ കൂടെ…. ശേ…. ആ വീട്ടുകാർ എന്നെ കണ്ടല്ലേ ചേച്ചിയെ അയച്ചേ…. ഒരു നിമിഷം ആ ചിന്ത വന്നില്ലായിരുന്നു എങ്കി. ഞാൻ ബെഡിൽ ഒരല്പം അകന്ന് തന്നെ കിടന്നു.

അവൾ എന്നോട് ചേർന്ന് കിടന്ന് എന്റെ മുടിയിൽ തലോടി ഞാൻ ഒന്ന് നോക്കാൻ പോലും നിന്നില്ല.

” എനിക്ക് നല്ല തൊണ്ട വേദന ഉണ്ടുട്ടോ നന്തുട്ടാ… ”

അവിടെ ഞാൻ കേട്ടത് എന്റെ പഴയ ചേച്ചിയുടെ സ്നേഹം ആയിരുന്നു കുസൃതി ആയിരുന്നു

അയ്യോ…. എന്നും പറഞ്ഞു ഞാൻ ചാടി എണ്ണിറ്റ് അവളുടെ നെറ്റിയിൽ എല്ലാം തൊട്ട് നോക്കി

” പൊള്ളുന്നുണ്ടല്ലോ..”

” ഈ തണുപ്പിന്റെ ആയിരിക്കും ടാ… സാരല്ല നീ കിടന്നോ ”

ചേച്ചി അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അടങ്ങി ഇരുന്നില്ല ബാഗിൽ നിന്ന് ഒരു പരസിറ്റമോൾ എടുത്ത് ജെഗിൽ നിന്ന് വെള്ളവും അവൾക്കു കൊടുത്ത് അവൾ അത് കുടിക്കുമ്പോളേക്കും ഞാൻ ബാഗ് തുറന്നു അതിൽ നിന്ന് ഒരു തുണി കീറി എടുത്ത് വെള്ളം തൊട്ട് നെറ്റിയിൽ വെച്ചുകൊടുത്തു അവളെ ബെഡിൽ കിടത്തി

” ഞാനെ ഇപ്പോ വരവേ…. ”

എന്നും പറഞ്ഞു അവളുടെ മറുപടിക്കു പോലും കാക്കാതെ പുറത്തുന്ന് ഡോറും പൂട്ടി ഞാൻ വെളിയിൽ ഇറങ്ങി റിസപ്ഷനിൽ അടുത്ത് ഹോട്ടൽ വല്ലതും ഉണ്ടോ എന്ന് തിരക്കി , അവിടെ വരെ എങ്ങനെയാ വന്നേ എന്ന് എനിക്ക് പോലും അറില്ല… ഇതൊന്നും ഞാൻ അല്ല ബെകാടിയുടെ കളികൾ ആണ്….നേരെ അങ്ങോട്ടേക് വിട്ട്… തിരിച്ചു ചുക്കുകപ്പിയും കഞ്ഞിയും ആയി വന്ന എന്നെ കണ്ട് ചേച്ചിക്ക് അത്ഭുതം. ഞാൻ അത് വക വൈകാതെ ഉള്ളിൽ കേറി ചേച്ചിക്ക് അടുത്ത് ഇരിന്നു.
” ദാ കുടിക്ക് ”

അവളുടെ നേരെ കഞ്ഞി കോരിയാ സ്പൂൺ നീട്ടികൊണ്ട് പറഞ്ഞു. അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിട്ട് കണ്ണുകൾ വേർപെടുത്താതെ തന്നെ ആ വാ തുറന്ന് തന്നു…

“എടാ… അത് എന്റെ മൂക്കാണ്… എന്തുവാടാ…”

എന്റെ കൈയിൽ ഉള്ള സ്പൂൺ ചേച്ചിയുടെ വായിക്കുവേണ്ടി തിരച്ചിൽ നടക്കുന്നതിനു ഇടക് കുണുങ്ങി ചിരിച്ചുകൊണ്ട് ചേച്ചി എന്റെ കൈയിൽ പിടിച്ചു സ്പൂൺ അവളുടെ വായിലേക്കു വെച്ചു..

” ആ അതൊക്കെ എനിക്ക് അറിയാം.. ഞാൻ ഒരു നമ്പർ ഇട്ടതല്ലേ.. ”

കുഴഞ്ഞു തുടങ്ങിയാ നാവിനെ ശ്രദ്ധയോടെ വ്യക്തമാക്കിയാണ് ഞാൻ ബാക്കി പൂരിപ്പിച്ചത്

” അവന്റെ ഒരു നമ്പർ, നാവ് നേരെ നിക്കാണില്ല എന്നിട്ട് അവന്റെ ഒരു ”

പറഞ്ഞുതീരുന്നതിന് മുൻപേ ഞാൻ ഇടക്ക് കേറി

” ഓ… അങ്ങനെ ആണേൽ ഇയാള് തന്നെ അങ്ങ് കഴിച്ചോ…. ധാ…. ”

ഞാൻ കുറച്ച് ദെഷ്യം കാണിച്ചു പ്ലേറ്റ് അവൾക് നേരെ നീട്ടി

” അയ്യോ… സത്യായും വയ്യടാ.. നോക്കിയേ പൊള്ളണുണ്ട്… ”

എന്റെ കൈ എടുത്ത് അവളുടെ നെറ്റിയിൽ തൊടിവിച്ചു ചിണുങ്ങി കൊണ്ട് അവൾ ആ കഞ്ഞി മുഴുവൻ കുടിച്ചു ഒരു കൊച്ച് കുഞ്ഞിനെ പോലെ. അവളുടെ കുട്ടികളികൾ എന്നെ ഒരുപാട് അവളിലേക്കു ആകർഷിക്കുന്നു…

തട്ടത്തിൻ മറയത്ത് സിനിമയിൽ കുഞ്ഞു നിവിൻപോളി പറയണത് പോലെ…

” പടച്ചോനെ ഓളെ എനിക്ക് തന്നെ കെട്ടിച്ചു തരണേ….. തരുവോ ആവോ?”

” ഇന്നാ ഈ കാപ്പിയും കൂടെ കുടി… ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ! ”

അതും പറഞ്ഞു അവളുടെ കൈയിൽ കാപ്പിയും കൊടുത്ത് ഞാൻ ബാത്‌റൂമിൽ കേറി ഫ്രഷ് ആയി ഇറങ്ങി. കെട്ടോക്കെ വിട്ടപോലെ..

” കുടിച്ചു കഴിഞ്ഞോ… ”

” നീ എന്തിനാ പിന്നേം കുടിച്ചേ… ”

എന്റെ ചോദ്യത്തിന് മറു ചോദ്യമായി വന്നപ്പോ ഞാൻ ഒന്ന് പരുങ്ങി .. എന്തോ പറയും…?
ഞാൻ പരുങ്ങുന്നത് കണ്ട് ചേച്ചി തുടർന്നു

” എടാ നേരത്തെ അച്ഛന് വയ്യാതെ വന്നപ്പോ അമ്മയും അച്ഛനും കൂടെ എന്നെ അമ്മേടെ ആങ്ങളയുടെ വീട്ടിൽ കൊണ്ടാക്കി.. രണ്ടാളേം പഠിപ്പിക്കാനുള്ള വക ഒന്നും ഇല്ലായിരുന്നു അന്നേരം വീട്ടിൽ ,അങ്ങനെ അവരാ പറഞ്ഞെ അവള് ഇവിടെ നിന്നോട്ടെ എന്ന് കുറച്ചുനാള് കുഴപ്പമൊന്നും ഇല്ലായിരുന്നു പിന്നീട് ഓരോന്ന് പറഞ്ഞു എന്നെ ഉപദ്രവിക്കാൻ തുടങ്ങി.. അച്ഛൻ കാരണമാ അവരുടെ സ്വത്തു നഷ്ടപ്പെട്ടത് എന്നൊക്കെ പറഞ്ഞു. ”

അവൾ ഒന്ന് നിർത്തി കൈതണ്ട കൊണ്ട് കണ്ണുകൾ തുടച്ചു..

” നിനക്ക് വീട്ടിൽ അറിയിച്ചുടായിരുന്നോ ചേച്ചി ”

എന്തോ അങ്ങനെ ചോദിക്കാൻ ആണ് എനിക്ക് തോന്നിയെ

” എന്തിനാ വെറുതെ ആ പാവങ്ങളെ കൂടെ…. നിനക്ക് അറിയുവോ തിരിച്ചു എന്തേലും പറഞ്ഞാ അടിക്കും ചോര വരണത് വരെ. പിന്നെ രണ്ടിസത്തേക്ക് ഒന്നും തരില്ല കഴിക്കാൻ… വിശന്നു… വിശന്നു കരഞ്ഞിട്ടുണ്ട് ഒരുപാട്… ഒരുപാട് കരഞ്ഞിട്ടുണ്ട്…. ആരും കെട്ടില്ല… അല്ല കേട്ടതായി നടിച്ചില്ല… പിന്നെ പിന്നെ അവർ എന്ത് പറഞ്ഞാലും ഞാൻ അങ്ങ് കേൾക്കും.. പേടിച്ചിട്ടല്ല. ജീവൻ നിലനിർത്തണ്ടേ അതാ… ”

ഒരു ചിരിയിലൂടെ തുടങ്ങിയാ സംസാരം ഒരു പൊട്ടി കരച്ചിലിൽ ആണ് അവസാനിച്ചേ.. അവളെ ഞാൻ ചേർത്ത് പിടിച്ചു. എന്റെ നെഞ്ചിൽ കിടന്ന് അവൾ പൊട്ടികരഞ്ഞു..

” ഒരീസം… അയാള് കുടിച്ചിട്ട് വന്നു എന്നെ…എന്നെ കേറി പിടിക്കാൻ നോക്കി… ഞാൻ അലറി കരഞ്ഞു… പക്ഷെ മേമ്മ എന്നെ ഒരുപാട് തല്ലി ഞാൻ കാരണമാണ് ഇങ്ങനെയൊക്കെ ഉണ്ടായേ എന്നൊക്കെ പറഞ്ഞു ഒരുപാട് തല്ലി… അതാ എനിക്കി കള്ളുകുടികണവരെ ഇഷ്ടല്ലത്തെ… നീ കുടിച്ചെന്നു അറിഞ്ഞപ്പോ ഒരുപാട് സങ്കടം ആയി അതാ ഞാൻ അങ്ങനെ ഒക്കെ… പറഞ്ഞെ.. ”

എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു ഒഴികിവന്ന കണ്ണുനീർ തുടച്ചു അവളെ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു… ഒരു കുഞ്ഞിനെ എന്നപോലെ അവൾ എന്റെ നെഞ്ചിൽ കിടന്ന് തേങ്ങി .

” ഇനി കുടിക്കുവോ….? “
കരച്ചിലിന് ഒരു അറുതി വന്നപ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കി അത് ചോദിച്ചപ്പോ ഇല്ല എന്ന് പറയാൻ ആണ് തോന്നിയെ… അല്ലേലും കുടിച്ചിട്ട് എന്ത് കിട്ടാനാ. സ്നേഹിക്കുന്നവരെ വെറുപ്പിക്കാൻ എന്നല്ലാതെ. അതോടെ പെണ്ണിന്റ മുഖം പൂർണ്ണ ചന്ദ്രന്റെ ശോഭയിൽ എത്തി.

” മതി കരഞ്ഞത് വാ എണ്ണിക്കു ”

അവളേം കൊണ്ട് ബാത്രൂംലേക്ക് നടന്നു പിടിച്ചു നിർത്തി അവളുടെ കണ്ണീരിൽ കലർന്ന വാടിയ മുഖം ഞാൻ കഴുകിച്ചുകൊടുത്തു അപ്പോളെല്ലാം ആ കാണുകൾ എന്റെ മുഖത്തായിരുന്നു.. കൊണ്ട് വന്ന് ബെഡിൽ ഇരുത്തി ടവൽ കൊണ്ട് മുഖവും കൈയും തുടച്ചു അവളുടെ ബാഗിൽ നിന്ന് ഐ ലെനർ ഉം പൊട്ടും എടുത്തു തൊടുവിച്ചു.

” ആ ഇപ്പോ കാണാൻ ഒരു ചേല് ഒക്കെ വന്ന് ”

അവളുടെ നേരെ കണ്ണാടി നീട്ടികൊണ്ട് ഞാൻ അത് പറഞ്ഞപ്പോ പെണ്ണിന് നാണം കാരണം മുഖം കുനിഞ്ഞു.

” അതേ ഇങ്ങനെ നാണിച്ചോണ്ട് ഇരുന്നാൽ മതിയോ… ഉറങ്ങണ്ടെ പെണ്ണെ .. ”

വിരലുകൾ കൊണ്ട് അവളുടെ മുഖം ഉയർത്തികൊണ്ട് ഞാൻ അത് ചോദിച്ചപ്പോ വീണ്ടും നാണം

” ഒന്ന് പോ…. നന്തുട്ടാ… ”

” മം.. വാ വന്ന് കിടക്കാൻ നോക്ക് ”

നിദ്ര

പിറ്റേന്ന് രാവിലെ തന്നെ റെഡി ആയി കറങ്ങാൻ എന്നും പറഞ്ഞു എല്ലാരും കൂടെ ഇറങ്ങി…. ഈ എലിസബത്ത് എന്നിലെ മൃഗത്തെ ഉണർത്തുവോ… ഇറുകിയ പിങ്ക് ടി ഷർട്ടും ജിൻസിലും അവൾ ഓ വർണ്ണിക്കാൻ പറ്റുന്നില്ലെടെ…. കടിച്ചു പറിക്കാൻ തോന്നിപ്പോയി. അഹ് എന്താ ഒരു സ്ട്രക്ച്ചർ എന്റെ അളിയാ… നെയ് മുറ്റിയ ഉരുപ്പടി…

” നമ്മക്ക് ഒന്ന് നടന്നാലോ….? ”

എന്റെ അടുത്തേക് വന്നിട്ട് ചോദിച്ചാ ആ ചോദ്യത്തിന് ഞാൻ തല അനക്കി ശെരിയെന്ന അർത്ഥത്തിൽ. ഓരോന്ന് സംസാരിച്ചും ചിരിച്ചും കളിച്ചും. മാഡം എന്നാ സ്ഥാനം ഒക്കെ മറന്നു എന്നോട് ചിരിച്ചും കളിച്ചും നടക്കുന്ന എലിസബത്തിനോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നി ( നല്ലത് ചിന്തിക്കുക ലോകമേ )
പക്ഷെ ഞാൻ അറിഞ്ഞില്ല ആ കഴുകൻ കണ്ണുകൾ എന്നിൽ ലക്ഷ്യം ഇട്ടിട്ട് കുറെ നേരം ആയി എന്ന്.. അത് ഞാൻ കണ്ടിട്ടും കാണാത്തപോലെ അവളോട് കുറച്ചൂടെ ചേർന്ന് നടന്നു. ഒരു ഫ്ലോയിക് ചെയ്തതായിരുന്നു പക്ഷെ ആ പെണ്ണുമ്പുള്ള എന്റെ കൈയിൽ കൈകോർത്തായി പിന്നീടുള്ള നടത്തം അതുടെ ആയപ്പോ ഗൗരിയുടെ കണ്ണുകൾക്ക് എന്നെ ദഹിപ്പിക്കാൻ കഴിയും എന്നെനിക്കു തോന്നി. ആ നടത്തത്തിൽ ആ വിളഞ്ഞ മാമ്പഴങ്ങൾ എന്റെ ദേഹത്ത് അമരുന്നതിന്റ സുഖം എന്നെ വല്ലാണ്ട് ആകർഷിച്ചു ആ നടത്തം അങ്ങനെ നീണ്ടുനിന്ന് പെട്ടെന്ന് എന്റെ കൈയിൽ ഒരു പിടിവീണു

” എന്തേ… ? ”

തെല്ലൊരു ഇഷ്ടക്കുറവോടെയാണ് ഞാൻ അത് ചോദിച്ചത് അതിന് അവൾ എന്നെ കത്തുന്ന ഒരു നോട്ടം മാഡം കാണാതെ നോക്കിട്ടാണ് മറുപടി തന്നത്

” നിന്റെ അമ്മയാ നിന്നെ വിളിച്ചിട്ട് കിട്ടണില്ല പോലും,അതുകൊണ്ട് എന്നെ വിളിച്ച് ഇന്നാ…. ”

ഫോൺ എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു . മാം ഇപ്പോ വരാമേ എന്നും പറഞ്ഞു ഞാൻ ആ ഫോൺ ഉം വാങ്ങി നടന്നു പിന്നെ സംസാരിക്കാൻ ആയി ചെവിയോട് ചേർത്തപ്പോ അതിൽ ഒരു കോളും ഇല്ല പൂ… ഇല്ല. ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങവേ ദേ നിക്കണ് ഇടുപ്പിൽ കൈയും കുത്തി പുച്ഛഭാവത്തോടെ പൂതന നിൽക്കുന്നു

” അല്ലയോ ഭവതി ആരുടെ മാതാശ്രീ വിളിച്ച കാര്യമാണ് അങ്ങ് എന്നോടായി പറഞ്ഞത് ”

തിരിച്ചും ഒരുലോഡ് പുച്ഛം വരിഎറിഞ്ഞുകൊണ്ട് ഞാനും ചോദിച്ചു.അപ്പോളും അവിടെ വലിയ ഭവമാറ്റം ഒന്നുമില്ല

” നിന്ന് കൊഞ്ചതെ ഇങ്ങോട്ട് വാടാ ചെക്കാ… ”

എന്നും പറഞ്ഞു എന്നെയും വലിച്ചോണ്ട് കുറച്ച് മാറിനിന്ന്. ഞാൻ എന്താണ് എന്നാ അർത്ഥത്തിൽ പെണ്ണിനെ നോക്കി

” ദേ.. ഒരു കാര്യം പറഞ്ഞേകാം എനിക്ക് ഇതൊന്നും തീരെ പിടിക്കുന്നില്ല കേട്ടല്ലോ ”

എന്റെ നേരെ ചുണ്ടുവിരൽ ഉയർത്തി പെണ്ണ് നിന്ന് ചീറുവാണ്.
” എന്തോന്ന് പിടിക്കുന്നില്ലാത്ത കാര്യവാ ഈ പറയണേ .. ”

ഒന്നും മനസിലാകാത്ത മട്ടിൽ ഞാൻ അത് ചോദിച്ചപ്പോ പെണ്ണിന്റ മുഖത്ത് ദേഷ്യം ഇരച്ചു കേറി ആ തുടുത്ത കവിൾതടം ഒക്കെ രക്തത്താൽ ആവരണം ചെയ്തപോലെ

” ദേ നന്തു പൊട്ടൻ കളിക്കല്ലേ… നീ അവളുടെ കൂടെ ഇങ്ങനെ നടക്കണ കാര്യവാ പറഞ്ഞെ ”

നന്തു എന്ന് വിളിച്ചപ്പോളെ സംഗതി സീരിയസ് ആണെന്ന് മനസിലായി അല്ലങ്കിൽ നന്തുട്ടാ എന്നെ വിളിക്കു. അഹ് നിങ്ങൾക് അറിയാല്ലോ..

” ഞാൻ അറിഞ്ഞോ അവര് കൈയിൽ കേറി പിടിച്ചു നടക്കുമെന്ന് ”

” ഓഹോ..എന്നിട്ട് രസിച്ചു പോകുന്നത് കണ്ടല്ലോ . ഇനി സൃങ്കരിച്ചോണ്ട് നടക്കുന്നത് ഞാൻ കണ്ടാ… ചന്തിക്കെട്ട് നാലുപേട വെച്ച് തരും പറഞ്ഞേകാം ”

അവള് നിന്ന് തുള്ളൂവാണ്. ഞാൻ ഒന്നും മിണ്ടില്ല നേരെ അങ്ങ് നടന്നു മാം നെ നോക്കാതെ.. അത് അവളെ പേടിച്ചിട്ടൊന്നും അല്ല എന്തോ അതിനെ വേദനിപ്പിക്കാൻ തോന്നുണില്ല.. ഇതിനാണോ ഗൂയ്‌സ് തലയിണ മന്ത്രം എന്നൊക്കെ പറയണേ

അങ്ങനെ ഓരോന്നൊക്കെ കഴിഞ്ഞു റൂമിൽ എത്തി.

“എടി ചേച്ചി… ”

അനക്കം ഇല്ല… അവിടെ എന്നതൊക്കയോ പരുപാടിയിൽ ആണ് പെണ്ണ്

” ഡി ”

ഞാൻ കുറച്ച് കടുപ്പിച്ചു വിളിച്ചു

” എന്താടാ.. ”

അവളും അതേ ടോണിൽ തന്നെ മറുപടിയും തന്നു

” അതേ.. ആ വെള്ളത്തിന്റെ ബോട്ടിൽ ഒന്ന് എടുക്കുവോ… ദാഹിച്ചിട്ടു മേല… ”

ഞാൻ കുറച്ച് സമാധാനത്തിൽ തന്നെ ചോദിച്ചു… ആവശ്യം നമ്മടെ ആണല്ലോ അല്ലേലും ആവശ്യകാരന് ഔചിത്യം പാടില്ല എന്നല്ലേ…

” നിന്റെ കാല് എന്തിയെ….? ”

“ദേ……”

കാല് രണ്ടും പൊക്കി കാണിച്ചു

“ഓ അപ്പോ കാല് ഉണ്ട്.. വേണേൽ പോയി എടുത്ത് കുടിക്കേടാ ചെറുക്കാ… അല്ലേൽ നിന്റെ മാഡത്തിനോട് പറ എടുത്ത് തരും.. “
ഓ അപ്പോ അത് ഇതുവരെ വിട്ടില്ല അതാണ്ഈ കലിപ്പ്

” അഹ് മാഡത്തിനോട് പറഞ്ഞാൽ അത് മാത്രം അല്ല വേറെ പലതും തരും… ”

ഞാൻ സ്വയം പിറുപിറുത്തുകൊണ്ട് പറഞ്ഞു അത് അവൾ കേൾക്കുകയും ചെയ്ത്… ദൈവം ഇപ്പോ ഔട്ടോഫ് കവറേജ് ഏരിയ ആണെന്ന് തോന്നുന്നു. എന്റെ വിളി ഒന്നും കേൾക്കണില്ലാ.

എടാ എന്നും വിളിച്ചോണ്ട് കൈയിൽ കിട്ടിയ എന്തോ എടുത്ത് എന്റെ നേർക് എറിഞ്ഞു പിന്നീട് ആണ് അവൾക് അബദ്ധം മനസിലായെ ഫ്ലവർ വേസ് ആയിരുന്നു അത്. ഇപ്പോളാണ് എനിക്ക് ഒരു കാര്യം മനസിലായെ പുഷ്പ എന്നാൽ ഫ്ലവർ അല്ല ഫയർ തന്നെ ആണേ…

തലയിൽ തന്നെ അത് കൊണ്ട് നെറ്റി മുറിഞ്ഞു ചോര ഒക്കെ വരാൻ തുടങ്ങി വലിയ മുറിവൊന്നും ഇല്ല ഉച്ച ടൈം ആയത്കൊണ്ട് ആണ് ചോര കൂടുതൽ വരുന്നേ. അയ്യോ എന്നും പറഞ്ഞു എന്റെ അടുത്തേക്ക് ചീറി പാഞ്ഞു ആണ് അവൾ എത്തിയത്.പിന്നെ അവിടെ ഒരു കലാശ കോട്ടായിരുന്നു മുറിവ് ക്ലീൻ ചെയുന്നു എന്നെ പരിപാലിക്കുന്നു ഹോ….

ഞാൻ കുറച്ച് കഴിഞ്ഞു വെള്ളം എടുക്കാൻ എന്നും പറഞ്ഞു എണ്ണിറ്റപ്പോ കുറെ തെറിയും പറഞ്ഞു അവള് പോയി വെള്ളവും എടുത്ത് എന്നെ കുടിപ്പിക്കുകയും ചെയ്ത്

“എനിക്ക് നിങ്ങളെ മനസിലാകുന്നില്ല ”

അവളുടെ ആ പ്രവർത്തി എന്നിൽ അത്ഭുതം ആണ് ഉണ്ടാക്കിയെ കുറച്ച് മുന്നെ പറ്റില്ല എന്ന് പറഞ്ഞ പെണ്ണാ

” അതൊക്കെ വഴിയേ മനസിലായിക്കോളും ”

ചിരിച്ചുകൊണ്ട് പറഞ്ഞ ആ മറുപടിക്ക് ഒരു ഭീഷണിയുടെ സ്വരം ഇല്ലേ.

അങ്ങനെ ടൂർ ഒക്കെ ഏതാണ്ട് അവസാനിച്ചു ഞങ്ങൾ അന്ന് വൈകിട്ടത്തേക് അവിടെനിന്നും വിട പറഞ്ഞു.ഏതാണ്ട് പിറ്റേന്ന് രാവിലെ തന്നെ ഓഫീസിൽ എത്തി. ഞാൻ കരുതിയപോലെ എലി വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കില്ല അത് തന്നെ ആശ്വാസം. അവിടുന്ന് ഞങ്ങൾ രണ്ടാളും എന്റെ ബൈക്കിനു തന്നെ തിരിച്ചും പോയി അവിടെ ഗംഗ ഉണ്ടായിരുന്നു. അവൾ ഇനി കുറച്ച് നാൾ അവിടെ കാണും എന്ന് ആ വാർത്ത ഏറ്റവും കുടുതൽ വിഷമത്തിൽ ആക്കിയത് കുഞ്ചുനെ ആയിരുന്നു. അവൾക് ഇഷ്ടം അല്ലലോ അവളെ. രണ്ടും കൂടെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതി. പക്ഷെ എന്നെ തളർത്തിയത് ഇതൊന്നും അല്ല.
” മോനെ ഇവൾക്ക് ഒരു ആലോചന വന്നിട്ടുണ്ടേ.. ഇവളോട് പറഞ്ഞു പറഞ്ഞു ഞങ്ങളു മടുത്തു നീ ഒന്ന് പറഞ്ഞു മനസിലാക്ക് അവളെ ”

എന്റെ നെഞ്ചിടുപ്പ് കൂടി എനിക്ക് എന്താണ് പറയേണ്ടത് എന്ന് പോലും അറിയില്ല ഞാൻ ഒന്നും മിണ്ടില്ല

” അല്ല മോൻ ഒന്നും പറഞ്ഞില്ലാലോ, രണ്ടാം കെട്ടാന്നെ ഉള്ളു അവളെ പൊന്ന് പോലെ നോക്കും നീയും അവളും കൂടെ ഒന്ന് പോയി കണ്.ഇത് പറയാൻ ഞങ്ങൾക് വേറെ ആരും ഇല്ലേ.. ”

എന്റെ പെണ്ണിനെ ഒരു രണ്ടാം കേട്ടുകാരനോ ശേ.. ഇവർക്ക് എങ്ങനെ തോന്നി.. ഞാൻ നോക്കും എന്റെ പൊന്നിനെ റാണിയെ പോലെ.ഒന്നും എനിക്ക് പറയാൻ പറ്റണില്ല ഞാൻ ഒന്ന് മൂളി ആ പാവത്തിന്റെ കാണുനീർ എനിക്ക് കാണാൻ വയ്യായിരുന്നു ഒരു അച്ഛന്റെ വേദന എനിക്ക് ആ മുഖത്തു പ്രകടനം ആയിരുന്നു.

ഞാൻ നേരെ വീട്ടിലേക്കു പോയി ചേച്ചി പറഞ്ഞതൊന്നും കെട്ടില്ല അവൾ അകത്തായിരുന്നു. വീട്ടിൽ ചെന്നപാടെ ഉള്ളിൽ ഉള്ള വിഷമങ്ങൾ എല്ലാം മറച്ചു അവർക്കു കൊണ്ട് വന്ന സാധനങ്ങൾ എല്ലാം കൊടുത്തു. എല്ലാവർക്കും ഉള്ളത് ഞാൻ വാങ്ങിയിരുന്നു. പിന്നെ അമ്മ എന്നോട് വേറെ ഒരു കാര്യവും പറഞ്ഞു അച്ഛൻ അടുത്ത ആഴ്‌ച വരുന്നുണ്ട് എന്ന് അത് കേട്ടപ്പോ ഉള്ളിൽ ഒരുപാട് സന്തോഷം തോന്നി…

പിറ്റേന്ന് ഞാൻ ചേച്ചിയും ആയി അയാളെ കാണാൻ പോയി

” എടാ എങ്ങോട്ട് ആണെന്നെങ്കിലും പറ ”

പോകുന്നു പൊക്കിൽ എല്ലാം ഇത് തന്നെയാണ് പെണ്ണ് ചോദിക്കുന്നത് എനിക്ക് ആണെകിൽ ഉള്ളു പൊട്ടുവാ ഒരു കാമുകനും ഇങ്ങനെ ഒരവസ്ഥ വരരുതേ… പിന്നെ ഞാൻ എന്തിന് വിഷമിക്കാൻ അവൾ എന്നോട് ഇത് വരെ ഇഷ്ടമാണ് എന്നൊന്നും പറഞ്ഞിട്ടില്ലലോ. നേരത്തെ പറഞ്ഞത് പോലെ എന്നെ അങ്ങനെ കാണാൻ സാധിക്കുണ്ടാവില്ല. ഞാൻ ആയിട്ട് വെറുതെ… ഞാൻ പുറമെ ചിരിച്ചുകൊണ്ട്

” നിന്റെ ഭാവി കണവനെ കാണാൻ ആണ് ചേച്ചി… ”

ഞാൻ പുറമെ ചിരിച്ചുകൊണ്ട് അത് പറഞ്ഞേക്കിലും എന്റെ നെഞ്ച് പൊട്ടുകയാണ്. എന്റെ പെണ്ണിനെ എനിക്ക് ഇല്ലാതെ ആകുവാണോ വീണ്ടും..
” എന്തോന്നാ ചെക്കാ നീ ഓരോന്നൊക്കെ വിളിച്ച് പറയുന്നേ.. ”

അപ്പോളേക്കും ഞങ്ങൾ പാർക്കിൽ എത്തിയിരുന്നു ഞാൻ വണ്ടി പാർക്ക് ചെയ്ത് അവളേം കൊണ്ട് അവന്റെ അടുത്തേക് നടന്നു. അവിടെ കുറെ നോക്കി പിന്നെ അവളുടെ അച്ഛൻ തന്ന നമ്പറിൽ വിളിച്ച് അഹ് കണ്ട്… അഹ് വലിയ കുഴപ്പമില്ല, ഇതിന്റ ഇടക്ക്, ഇവിടെ എന്തിനാ വന്നേ… ആരാ അത് എന്നൊക്കെ അവള് തിരക്കുണ്ട് ഒന്നും പറയാൻ കഴിയാത്ത മാനസിക അവസ്ഥ ആയിരുന്നു എനിക്ക്. അവൾക് കാര്യങ്ങൾ ഏകദേശം മനസിലായി

” ഇഫ് യു ഡോണ്ട് മൈൻഡ് ഞാൻ ഗൗരിയും ആയി ഒന്ന് സംസാരിച്ചോട്ടെ ”

ഞാൻ അവിടെ നില്കുന്നത് ഇഷ്ടപ്പെടാത്ത പോലെയാണ് അവൻ അത് പറഞ്ഞത്

” ഓ സോറി… ഞാൻ അല്ലേലും ആവശ്യം ഇല്ലാത്തടത് ഒക്കെ കേറിചെല്ലും സോറി നിങ്ങള് സംസാരിക്കു.”

ചേച്ചി എന്തോ പറയാൻ ആയി വന്നെങ്കിലും ഞാൻ അത് ശ്രദിക്കാതെ മുന്നോട്ട് നടന്നു.ഒരു സിമെന്റ് ബെഞ്ചിൽ ഇരുന്നു. ഒരു 10 മിനിറ്റ് കഴിഞ്ഞു കാണും ഞാൻ ഇരിക്കുന്നടത്തു ഒരാൾ വന്നിരിന്നു. ഞാൻ അങ്ങോട്ടേക്ക് ഒന്ന് നോക്കി.. ദേ ഗൗരി

” നീ ഒന്നും സംസാരിച്ചില്ലേ…. അല്ല പുള്ളി എന്തിയെ…

സംശയം കാരണം അവർ സംസാരിച്ചോണ്ട് ഇരുന്നടത്തോട്ട് ഒക്കെ നോക്കി ആട് കിടന്നേടത്ത് ഒരു പൂട പോലുമില്ല

” നീ ആര് ബ്രോക്കറോ എനിക്ക് കല്യാണം ആലോചിക്കാൻ ”

ദൈവമേ പെട്ട് മുദേവി നിന്ന് ഒറയുവാണല്ലോ. എന്തായാലും അവൻ പോയാലോ അത് തന്നെ ആശ്വാസം

” അത് നിന്റെ വീട്ടുകാർ പറഞ്ഞപ്പോ …… അല്ല അത് പോട്ടെ നിന്നെ കെട്ടാൻ വന്നവൻ എന്തിയെ ?? ”

ചെറുതായ് ചമ്മി എങ്കിലും അത് പുറത്ത് കാണിക്കാതെയാണ് ഞാൻ അത് ചോദിച്ചത്…എന്നാലും അവൻ എവിടെ പോയി ഞാൻ ചുറ്റും ഒന്നുടെ ഒന്ന് നോക്കി.
” ദേ….. എന്നെകൊണ്ട് ഒന്നും പറയിക്കല്ലു,,,അവൻ ഇപ്പോ വീട്ടിൽ ചെന്ന് കാണും… അവൻ കെട്ടാൻ വന്നേക്കുന്നു മുതുക്കൻ.. ”

എന്നെ ഒന്ന് ചൂർന്നു നോക്കിട്ട് ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി ഞാൻ പെട്ടെന്നു അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി

” നീ കൂടുതല് നോക്കുവൊന്നും വേണ്ട . അഹ് പിന്നെ വീട്ടിൽ ചോദിച്ചാ അവന് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ മതി, അല്ലേലും അവൻ അങ്ങനെ പറയു അതിനുള്ളത് ഒക്കെ ഞാൻ അവന് കൊടുത്തിട്ടുണ്ട്.. ”

കണ്ണ് മിഴിച്ചു അവളെ തന്നെ നോക്കിനിന്ന എന്നോട് അത്രയും പറഞ്ഞു എഴുന്നേറ്റ് വണ്ടിയുടെ അടുത്തേക് നടന്ന്… കുറച്ച് കഴിഞ്ഞു ഞാനും വണ്ടി എടുത്ത് നേരെ വീട്ടിലേക്കു. അവള് പറഞ്ഞു പഠിപ്പിച്ചത് തന്നെ ഞാൻ അങ്ങോട്ട് തട്ടി വിട്ട്. നമ്മക്കെന്താര് പാട്. അല്ലപ്പിന്നെ. വീട്ടിൽ ചെന്നപ്പോ തുടങ്ങി ഗംഗ അവളുടെ അമ്മേക്കട്ടിക്കാൻ ആയിട്ടുള്ള സ്നേഹപ്രകടനം അതിൽ നിന്നെല്ലാം എന്നെ ഒരു പരുതി വരെ രക്ഷിച്ചത് എന്റെ കുഞ്ഞാണ് കുഞ്ചു.

” ദേ ഏട്ടാ ചായ ”

കുറച്ച് മനഃസമാദാനം കിട്ടാനായി സിറ്റ് ഔട്ടിൽ പോയി ഇരുന്ന എന്റടുത്തു ചായയും ആയി വന്നു തറയിൽ കളം വരക്കുന്ന ആ പിശാഷിനെ ഇഷ്ടകെറുവോടെ ഞാൻ നോക്കി

” നീ ഇത് എന്തോന്നടി കാണിക്കുന്നെ ഏഹ്…..? ”

അതേ മുഖഭാവത്തോടെ അവളോട് തട്ടിക്കേറി

” നാണമാ മനുഷ്യാ…..!! ”

എന്നും പറഞ്ഞു ഒറ്റട്ടമായിരുന്നു അകത്തേക്ക്.. ആ ഇഷ്ടക്കേടിലും എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്ത്

” എന്തോന്നണു രണ്ടും കൂടെ ”

എന്നെ ഒന്നു ഉഴിഞ്ഞു നോക്കിട്ട് കുഞ്ചു എന്റെ അടുത്ത് ഇരുന്നു

” എന്ത് അവൾക് വട്ട്. ”

” ചിലരൊക്കെ എന്തെല്ലാമോ ഉറപ്പ് ഒക്കെ തന്നായിരുന്നു. ഒന്നും മാറാതെ ഇരുന്നാൽ മതി ”

അവിടേം ഇവിടേം തൊടാതെ അവൾ പറഞ്ഞു നിർത്തിയപ്പോ ഞാൻ ഒന്ന് ചിന്തിച്ചു ഓ… ഇപ്പൊ പിടികിട്ടി
” അതോർത്തു മോള് ടെൻഷൻ അടിക്കണ്ട, ഞാൻ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെൽ ഒന്നും സംഭവിക്കില്ല ഉറപ്പ്. ”

” ഏഹ് എന്തോന്ന്….? ”

പെണ്ണ് കണ്ണുമിഴിച്ചു എന്നെ നോക്കി

” അല്ല അവള് ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല എന്നാ ഞാൻ ഉദേശിച്ചേ.. ”

“ഓ അങ്ങനെ….!! ”

അവളിൽ ഒരു ദീർഘ നിശ്വാസം വീണു

” എന്തായി എന്റെ ഏട്ടത്തി അമ്മയുടെ കാര്യം. രെക്ഷ വല്ലോം ഉണ്ടോ. ”

” എവിടെ ഇങ്ങോട്ട് എടുക്കണില്ലാ കുഞ്ചു ”

അവളുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിൽ എനിക്ക് വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആണ് അനുഭവപ്പെട്ടത്. കാരണം നിങ്ങൾക്ക് അറിയാല്ലോ അവൾ അങ്ങോട്ട് അടുക്കുന്നില്ല

” ഹമ്………. ഒരു കാര്യം ചെയ്യാം ,, ഏട്ടനെ കൊണ്ട് മാത്രം നോക്കിയാൽ നടക്കില്ല, ആള് ആരാണെന്ന് പറ ഞാനും ശ്രമിക്കാം ”

ഒന്ന് ആലോചിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കികൊണ്ട് അവൾ പറഞ്ഞപ്പോ അത് ശെരിയാണെന്ന് എനിക്കും തോന്നി… കാരണം ഒരു പെണ്ണിന്നല്ലേ ഒരുപെണ്ണിന്റ മനസ്സ് അറിയാൻ കഴിയൂ.

ഞാനും പറയണോ വേണ്ടയോ എന്ന് കുറച്ചു നേരം ആലോചിച്ചിട്ട് പറയാം എന്ന് കരുതി

” അതേ… ആൾ ആരാണെന്ന് അറിഞ്ഞാൽ നീ കുഴപ്പം ഒന്നും ഉണ്ടാക്കരുത് ”

” അത് ഇപ്പോ ആരപ്പാ… അങ്ങനെ ഒരാള്…..? ”

അവൾ ഒന്ന് നിവർന്നിരുന്നു ഞാൻ ഒന്ന് നേരെ ഇരുന്ന്

” ഗൗരി,, ”

” ഏഹ്,.. ഏത്‌…….! ഏത്‌ ഗൗരി ”

ഒരു ഞെട്ടലോടെ അവൾ അത് ചോദിക്കുമ്പോൾ എന്റെ തല കുനിഞ്ഞിരുന്നു

” നമ്മടെ ഗൗരി…….. ചേച്ചി ”

വീണ്ടും ഞെട്ടുന്നു. അഹ് ഏതായാലും അവള് ഞെട്ടുവല്ലേ എന്നാ ഞാനും ഞെട്ടിയേകാം.. ഞാനും ഒന്ന് ഞെട്ടി കൊടുത്ത്

കുറച്ച് നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി
” നീ സീരിയസ് ആണോടാ ഏട്ടാ… ”

ഒരുപാട് സ്നേഹം കൂടുമ്പോളോ കുറുമ്പ് കാണിക്കുമ്പോളോ അവൾ ടാ ഏട്ടാ എന്ന് വിളിക്കാറുള്ളു അത് കൊണ്ട് തന്നെ എന്നിലൊരു ആശ്വാസ നിശ്വാസം വീണു. പെണ്ണിന് കുഴപ്പമൊന്നും ഇല്ല

” ഉം ”

ഒരു കള്ള ചിരിയോടെ ഞാൻ അത് മൂളുമ്പോൾ. എന്റെ മുഖഭാവം കണ്ട് ചിരിച്ച കുഞ്ചുവിന്റെ മുഖത്ത് ഒരുതരം പേടി ഉണ്ടായി എന്താണ് സംഭവം എന്ന് അറിയാൻ അവളുടെ കണ്ണുകൾ ചെന്ന ഇടത്തേക്ക് എന്റെ കണ്ണുകളെ പായിച്ചതെ എനിക്ക് ഓർമ്മയുള്ളൂ, പെട്ടന്ന് തന്നെ കണ്ണുകളെ ഞാൻ പിൻവലിച്ചു

ആരാണ് അത്……………….???

കാത്തിരികാം

തുടരും…

ഒരുപാട് കുറവുകൾ ഉണ്ടെന്നു അറിയാം ഒന്ന് ഷെമിക്കുക. അടുത്തതിൽ ഉഷാർ ആക്കാം ❤️❤️

സസ്നേഹം

വേടൻ ❤️❤️

0cookie-checkദൂരെ ആരോ Part 5

  • വാടക വീട്ടിലെ പെൺകുട്ടി – Part 5

  • വാടക വീട്ടിലെ പെൺകുട്ടി – Part 4

  • വാടക വീട്ടിലെ പെൺകുട്ടി – Part 3