ദൂരെ ആരോ Part 3

സംഭവം ഞാൻ പറഞ്ഞുതരാം… ഞാൻ പറഞ്ഞുതരല്ലോ…..
അവൻ ഒരു നെടുവീർപ്പിട്ട് നങ്ങൾക് നേരെ ഇരുന്ന്..

: എടാ വേണ്ട ചുമ്മാ നീ ആവശ്യം ഇല്ലാതെ..

ഞാൻ ഇടക്ക് കേറി അവനെ തടുക്കാൻ ശ്രമിച്ചു…

ശാരി : നീ പറയടാ… അവൻ അങ്ങനെ പലതും പറയും.. സംഭവം ഇടക്ക് ഇടക്ക് കേൾക്കുന്നത് ആണെകിലും ഇപ്പോ ഒരു രസം…

അവൾ ഒരു ചിരിയോടെ അതിന് വക്കാലത്തും കൊണ്ടുവന്നു.

: ഇവൻ ഒരു കല്യാണം കൂടാൻ പോയതാ ഇത്ര ഒക്കെ കുഴപ്പങ്ങൾക്ക് കാരണം.

മെർലിൻ : ആരുടെ കല്യാണം, എന്തോന്നാ തെളിച്ചു പറ…..?

അവൾ ഒന്നും മനസിലാകാതെ ചോദിച്ചു.. മിഥു എന്നെ ഒന്ന് നോക്കി ഞാൻ അവനെ നോക്കി കണ്ണുരുട്ടി. എന്റെ സമയം നല്ലത് ആയത് കൊണ്ട് ചേച്ചി അത് കാണുകയും ഒരണം കിട്ടുകയും ചെയ്ത്..

ഗൗരി : നീ എന്തിനാ മിഥുനെ നോക്കി പേടിപ്പിക്കുന്നെ…. നീ പറ മിഥു..

മിഥു : അതേ പണ്ട് ഇവൻ ആ പോയവളുടെ അതായത് ശ്രീയുടെ ചേച്ചിയുടെ കല്യാണത്തിന് പോയി.. അവിടെ ആശാൻ എല്ലാ കാര്യങ്ങളും നോക്കിയും കണ്ടും ചെയ്ത് അത്കൊണ്ട് അവളുടെ വീട്ടുകാർക്ക് ഇവനെ ബെഷാ അങ്ങ് ബോധിച്ചു.

അവൻ ഒന്ന് നിർത്തി, എന്നിട്ട് ശാരിയെ നോക്കി. അവൾ വാ പൊത്തിപിടിച്ചു ചിരിക്കുന്നു. അതും കൂടെ ആയതോടെ അവൻ ഫുൾ ഫോം ആയി

ഗൗരി : എന്നിട്ട്….?

ഒരു വേവലാതി ഉള്ള ശബ്ദതോട് കൂടെ ചോദിച്ചു..

മിഥു : അവളുടെ ഒരു മുറച്ചെറുക്കൻ ഉണ്ടായിരുന്നു ഒരു തരികിട.. അവന് ഇതൊന്നും അത്ര സുഖിച്ചില്ല. കുറെ നേരം ഇവനേം അവളേം അവൻ സ്കെച്ച് ഇടുന്നത് ഞാൻ കണ്ടായിരുന്നു. അവൻ ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നത് കണ്ട് ആ കുട്ടത്തിലേക്കു വന്നു. കുറേനേരം അവിടെ നിന്ന് വെരകിട്ട് അടുത്ത് നിന്ന ഒരു പെണ്ണിന്റ ചന്തിക്ക് പിടിച്ചു .
ഗൗരി : അത് ഇവന്റെ പേരിൽ വന്നോ …?

എന്നെ നോക്കിയാണ് അവൾ ചോദിച്ചത്.

മെർലിൻ : അത് ഇവൻ അല്ല എന്ന് ഉറപ്പുണ്ടോ….??

അവൾ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു.. മനുഷ്യന്റെ കൊതം വരെ പൊളിഞ്ഞിരിക്കുവാ അപ്പോളാ അവളുടെ അമ്മേടെ… ഞാൻ അവളെ നോക്കി പല്ലുകടിച്ചു. അതുടെ ആയപ്പോ ശാരിക്ക് വേറെ ഒന്നും വേണ്ട….ശവം.!!

മിഥു : ഏയ്‌ ഇവൻ അല്ല. ഞാൻ കണ്ടതാ മറ്റവൻ പിടിക്കുന്നേ.. അവിടെ ആകെ ബഹളം ആയി. ആ പെണ്ണ് ഇവന്റെ നേരെ നിന്ന് ചാടി.. അപ്പോൾ ഞാൻ മറ്റവനെ നീക്കി നിർത്തിട്ടു ഇവനാ ചെയ്തേ എന്ന് പറഞ്ഞു. ഉടനെ അവൻ ഇവനെപോലെ ഉള്ള ഞരമ്പൻമാര് കരണം ബാക്കിയുള്ളവർക് ആണല്ലോ തലവേദന എന്നൊക്കെ പറഞ്ഞു ചാടി..

മെർലിൻ : എന്നിട്ട് എന്തോ ചെയ്ത്….?

: എന്തോ ചെയ്യാൻ ആ നാറിയുടെ നെഞ്ച് നോക്കി ഒന്ന് കൊടുത്ത്.. ( ഞാൻ പറഞ്ഞു )

ഗൗരി : അപ്പോ..!!

ശാരി : ബാക്കി ഞാൻ പറയാം.

ഇത്രയും നേരം ചിരിച്ച അവൾ പെട്ടന്ന് കഥ പറയാൻ തയാർ എടുത്ത്. അവൾ തുടർന്നു.

ശാരി: പിന്നേ ഒന്നും രണ്ടും പറഞ്ഞു വഴക്ക് ആയി, മറ്റവൻ ചാടി എണ്ണിറ്റ് വന്ന് ഇവന്റെ കോളർനു പിടിച്ചു… ഇവന്റെ നെഞ്ച് വരെ ഉള്ള അവൻ ഇവനെ ഭീഷണി പെടുത്തി അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ പറയുന്നത് കേട്ട്… പിന്നെ ഇവൻ അവന്റ കോളറിനു പിടിച്ച് ഒറ്റ പൊക്ക് പാവം നിന്നടത്തുനിന്ന് പൊങ്ങി പോയി. എന്നിട്ട് അവനെ ഒരു മൂലയിലേക്ക് എടുത്ത് ഒറ്റ ഏറു.. മോശം പറയരുതല്ലോ ആ എറിനു അവന്റെ ബോധം പോയി..

അവൾ പറഞ്ഞു നിർത്തി.ചിരിതുടങ്ങി കൂടെ അവനും, മറ്റേ രണ്ടുപേര് അന്തംവിട്ടിരിക്കുന്നു.മിഥു ബാക്കിക്കായി ഒരുങ്ങി.

മിഥു : അത്രേ ആയപ്പോ അവൾക്…..ശ്രീക്ക് പിടിച്ചില്ല മുറച്ചെറുക്കൻ അല്ലെ. അവൾ വന്ന് ഇവനിട്ട് ഒറ്റ അടി.. ആ ഹാൾ മുഴുവനും ആ ശബ്ദം മുഴങ്ങി.ഇവൻ ആ കലിപ്പിന് അവിടെ നിന്ന എല്ലാത്തിനെട്ടും പൊട്ടിച്ചു …
എന്നിട്ട് അവൻ ചിരി തുടങ്ങി..

മെർലിൻ : അതിന് എന്തിനാടാ നീ ചിരിക്കൂന്നേ… ഒരാളെ തല്ലിട്ട് അവൻ നിന്ന് ഇളിക്കുന്നു..

” അവൾക് അത് ഇഷ്ടപ്പെടാത്ത പോലെ…”

ശാരി : ഇവൻ അവസാനം ആരെയാ തല്ലിയത് എന്ന് അറിയാമോ…

ഇല്ല ആരെയാ……? അവർ രണ്ടുപേരും ഒരേ സ്വരത്തിൽ ചോദിച്ചു.

ശാരി : അവളുടെ അച്ഛനെ……!!!

പിന്നെ അവിടെ ഒരു കുട്ടചിരിച്ചായിരുന്നു. ഞാൻ ഒരു ഇളിഭേഷ്യ എന്ന നിലക്ക് നിന്ന്…

ഗൗരി : എന്നാലും ഇപ്പോ അവൾ തല്ലിയപ്പോ നീ എന്താ ഒന്നും ചെയ്യാതെ ഇരുന്നേ…

കുറെ കഴിഞ്ഞു ബോധം വീണപ്പോ ചേച്ചി ചോദിച്ചു.

: അവൾ നോക്കുമ്പോ ഞാൻ ഇപ്പോളും ഒരു അബാസൻ ആണ് ചേച്ചി..പിന്നെ അവളുടെ തന്തയെയും തല്ലിയില്ലേ. അതുമല്ല എനിക്ക് അവളെ തല്ലാൻ കഴിയില്ല.. അപ്പോ അവൾ അവളുടെ പക്ഷം ന്യയമാക്കി…

മെർലിൻ : എടാ അത് അപ്പോ…? ഇപ്പോ ചുമ്മാതെ അല്ലെ…?

മിഥു : ഇവനെ കൊണ്ട് പറ്റില്ല എന്ന് തോന്നിയപ്പോ ബോധം വന്ന അവളുടെ ആ നാറി മുറച്ചെറുക്കന്നിട്ട് നല്ല രണ്ടണ്ണം കൂടെ കൊടുത്തിട്ടാ ഞാൻ ഇറങ്ങിയെ. അതോടെ ഞങ്ങളെ അവിടുന്നു സോറി ഇവള് സന്ദർഫം മനസിലാക്കി നേരത്തെ ഇറങ്ങി. ഞങ്ങളെ പട്ടിയെ എടുക്കുന്ന പോലെ രണ്ട് തടിയന്മാർ വന്ന് തൂക്കി വെളിയിൽ കളഞ്ഞു.!

മെർലിൻ : അതെന്തിനാ..?

നഖം കടിച്ചുകൊണ്ട് അവൾ ശാരിക്കു നേരെ തിരിഞ്ഞു.

ശാരി: അഹ് ഇപ്പോ എങ്ങനെ ഇരിക്കണ്,, ഞാൻ ഇത് ആരോടാ ദൈവമേ… ഒന്നും ഇല്ല മോളെ നിനക്ക് ഒന്നും ഇല്ല.

: ദൈവമേ….. കൂടെയുള്ള എല്ലാത്തിനും ഒറ്റബുദ്ധി ആണല്ലോ.. ( ഞാൻ ഒരുനെടുവീർപ്പ് ഇട്ടകൊണ്ട് പറഞ്ഞു )

കുറച്ചുനേരം അവിടെ ചിലവിട്ടു പിന്നെ വീട്ടിലെക്ക് തിരിച്ചു… വൈകിട്ട് MD കോഫറൻസ് കാൾ ൽ വന്നു.. സംഭവം നാളെ ഞാനും കുട്ടത്തിൽ ഉള്ള ഒരു സൂപ്പർവൈസർ ഉം ബാംഗ്ലൂർ പോകണം എന്നും അവിടെ ഒരു മീറ്റിങ് ഉണ്ടെന്നും ആ ചർച്ചയായിരുന്നു. മിഥുനു വരാൻ കഴിയില്ലെന്നും ശാരിക്കു വർക്കപെന്റിങ് ഉണ്ടെന്നും . ഒടുവിൽ എലിസബത്ത് പറഞ്ഞു ഞാനും ചേച്ചിയും യാത്ര തിരിക്കാൻ തീരുമാനിച്ചു.അവൾ ന്യൂ ആയതുകൊണ്ട് കാര്യങ്ങൾ മനസിലാകട്ടെ എന്നാണ് എലി പറഞ്ഞത് അത് ശെരിയാണെന്ന് എനിക്കും തോന്നി രാവിലെ തന്നെ റെഡിയായി ചേച്ചിയുടെ വീട്ടിൽ.
ചേച്ചിയുടെ ഫോണിൽ വിളിച്ചു.

:ഇറങ്ങി വാ ഞാൻ വെളിയിൽ ഉണ്ടേ….

: ദേ ഒരു 10 മിനിറ്റ്…

കുറച്ച് കഴിഞ്ഞു അമ്മയും ചേച്ചിയും വാതിൽക്കൽ എത്തി. ചേച്ചി ബാഗ് തുറന്ന് എന്തോ എടുത്ത് വെച്ചുകൊണ്ടാണ് വരുന്നേ…

അമ്മ : മോനെ സൂക്ഷിച്ചു ഒക്കെ പോണെടാ…

: അഹ് അമ്മേ …

ഗൗരി : അമ്മേടെ സംസാരം കേട്ടാൽ തോന്നും ഞങ്ങൾ പിള്ളാര്‌ ആണെന്ന്…

അമ്മ : നിങ്ങൾ രണ്ടും എത്ര വലുതായാലും നങ്ങൾക് കുഞ്ഞുങ്ങൾ അല്ലെ….

: എന്ന പോയിട്ട് വരാം…..

: ശ്രദ്ധിച്ചു പോയിട്ട് വാ…

വണ്ടി റോഡിലോട്ട് ഇറക്കുമ്പോ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു…

ഞങ്ങളുടെ ദേശം കടന്നപ്പോ ഞാൻ വണ്ടി ഹോട്ടലിൽ നിർത്തി ചേച്ചിയെ ശ്രദ്ധിക്കാതെ ഹോട്ടലിൽ കേറാൻ ഒരുങ്ങി..

: എടാ ഞാനും നിന്റെ കൂടെ വന്നതാ…!

ഞാൻ മൈൻഡ് ചെയ്യാതെ ഉള്ളിൽ കേറിയപ്പോ ചേച്ചി പുറകിൽനിന്ന് വിളിച്ചുപറഞ്ഞു.

: അയിന്….?

ദയാദക്ഷണ്യo ഇല്ലാതെ ഞാൻ അതിനെ പുച്ഛിച്ചു തള്ളി…

: അയിന്… അല്ല…കുയിന്….

എന്നെ മറികടന്നു അവൾ അകത്തുകേറി. ഞാൻ അടുത്തുകണ്ട ടേബിളിൽ ഇരുന്നു എനിക്ക് നേരെ ചേച്ചിപെണ്ണും ഇരുന്നു… ആ ഇരുപ്പ് ഒന്ന് കാണണം, രണ്ടുകകളും കോർത്തുപിടിച്ചു ചുറ്റും നോക്കി ചുണ്ടിൽ എന്തോ വല്ലാത്ത ഒരു ചിരിയോടെ…

:അതേ… ഇങ്ങനെ ടെൻഷൻ ആകാൻ നമ്മൾ കാമുകി കാമുകന്മാർ അല്ലലോ…?

:എടാ അതല്ല.. എനിക്ക് ബിരിയാണി മതി അത് നിന്നോട് എങ്ങനെ പറയും എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു ഞാൻ…അല്ലാതെ എന്നെ കണ്ടാൽ നിന്റെ കാമുകി ആണെന്ന് തോന്നുമോ ഞാൻ ക്യൂട്ട് അല്ലേടാ…

: ക്യൂട്ട് അല്ല ദേ… എന്നെകൊണ്ട് പറയിപ്പിക്കരുത്, ഇയ്യാൾ ആരാന്നാ വിചാരം.. ഐശ്വര്യ റായ് ഓ.. കണ്ടച്ചാലും മതി….

എന്റെ സൗന്ദര്യത്തെ അല്ലെ അവൾ ചോദ്യം ചെയ്തേ.. സ്വന്തം സൗന്ദര്യത്തിൽ വിശ്വാസം ഉള്ളവനും സർപ്പോപരി അന്തസ്സ് ഉള്ളവനും ആയ എന്നോട് അവൾ…. അഹ് പോട്ടെ പിള്ളേരല്ലേ..!!

: അയ്യാ കാമുകൻ ആക്കാൻ പറ്റിയ ഒരണ്ണം. എടാ നാറി നീ നിന്റെ മുഖം കണ്ണാടിയിൽ നോക്കിട്ടുണ്ടോ ഇതിന് മുൻപ്… അവൻ ഹൃതിക് റോഷൻ കളിക്കുന്നു.
വീണ്ടും എന്റെ സൗന്ദര്യത്തെ ചോദ്യം ചെയുന്നു.

: ആണല്ലേ എന്നാലേ ഐശ്വര്യറായ് മീൽസ് കഴിച്ചാ മതി..!

: ഞാൻ ബിരിയാണി ഓർഡർ ചെയ്യും. നീ പോടാ ചെള്ള് ചെക്കാ…

അപ്പോളേക്കും ഓർഡർ എടുക്കാൻ ആൾ എത്തി…

: സർ എന്താണ് കഴിക്കാൻ വേണ്ടത്…..?

: എനിക്ക് ഒരു ബീഫ് ബിരിയാണി. ഒരു ഫ്രഷ് ലിം.

. ഞാൻ പറഞ്ഞു

: എനിക്ക് ഒരു ചിക്കൻ ബിരിയാണി എടുത്തോ. നമ്മക്ക് ലിം ഒന്നും വേണ്ടേ… ഒരു പൈനാപ്പിൾ മതി.

“പസ്ററ് ”

പുള്ളി പോയി ഓർഡർ കൊണ്ട് വന്ന്.. കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ ചേച്ചിയെ ഒന്ന് നോക്കി.. ഓ.. പാവം ചിക്കൻ അതിന്റെ ഒരു വിധിയെ.. കഴിപ്പ് ഒക്കെ കഴിഞ്ഞു വണ്ടിയിൽ കേറി..

: അങ്ങോട്ട് നിങ്ങി ഇരുന്നേ..എന്നെ തൊട്ട് ഇരിക്കുന്നത് എനിക്ക് ഇഷ്ടം അല്ല..

ഞാൻ കുറച്ച് മുന്നോട്ട് അഞ്ഞു ഇരുന്നുകൊണ്ട് പറഞ്ഞു.

: തൊട്ട് ഇരിക്കാൻ നീ നിന്റെ മറ്റവളെ നോക്കിയ മതി…അവന്റെ വിചാരം അവൻ വിമാനം ആണ് ഓടിക്കുന്നെ എന്നാണ്… നീ വണ്ടി എടുകേടാ…

എന്നെ ശ്വസിക്കുന്ന സ്വരത്തിൽ പറഞ്ഞു… കുറച്ചു മുൻപ് ആയിരുന്നു എങ്കിൽ ഞാൻ ചെലപ്പോ അനുസരിച്ചേനെ., എന്നെ കളിയാക്കും അല്ലെ. നിന്നെ ഞാൻ കാണിച്ചുതരടി..

: അഹ് ഹാ അജ്ഞാപിക്കുന്നോ… ഇറങ്ങിയെ….. വണ്ടിന്ന് ഇറങ്ങിയെ..

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ചേച്ചിക്ക് നേരെ തിരിഞ്ഞു.. അണ്ണൻ മരത്തിൽ ഇരിക്കുന്നപോലെ പറ്റിപ്പിടിച്ചു ഇരിപ്പാ..

: എന്നെ കൊന്നാലും ഞാൻ ഇറങ്ങില്ല.. ചെലപ്പോ നീ എന്നെ ഇവിടെ ഇട്ടേച്ചു പോകും…

: മര്യാദയ്ക്ക് ഇരിക്കാമോ… ഇനി…!

: നോക്കാം… അവിടേം ഇവിടേം തൊടാതെ അവൾ പറഞ്ഞു.

: അഹ് നോക്കിക്കോ,,പക്ഷെ ഇനി മിണ്ടിയാൽ വല്ലോർക്കും പിടിച്ചു കൊടുക്കും ഞാൻ കേട്ടല്ലോ…

പിന്നെ ഒന്നും മിണ്ടിയില്ല. ഇടക്ക് പാവം തോന്നി. ഞാനും ആയി ഉള്ള സമയങ്ങളിൽ ചേച്ചി ഒരു കുഞ്ഞിനെ പോലെ ആണെന്ന് തോന്നിപോകുന്നു ആ കുറുമ്പും വാശിയും എല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്.
: നിനക്ക് ചായ വേണോടി ചേച്ചി….

ഒരുപാട് നേരം അവൾ മിണ്ടാതെ ഇരുന്നപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. ദൂരെ ഒരു ചായക്കട കണ്ട് ഞാൻ അവളോടായി ചോദിച്ചു..

: എനിക്ക് ആരുടേം ഒന്നും വേണ്ട… വേണ്ടവർക് കുടിച്ചാൽ പോരെ എന്തിനാ ബാക്കി ഉള്ളവനോട് ചോദിക്കുന്നെ…

പുറകിൽ ഇരുന്ന് ഓരോന്ന് ഒക്കെ വിളിച്ച് പറയുന്നു. എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

: അഹ് വേണ്ടേൽ വേണ്ട പിന്നെ ചോദിക്കരുത്.. പറഞ്ഞേകാം..

: ഈ ഗൗരിക് ആരുടേം ഓശാരം വേണ്ട…

കടയിൽ വണ്ടി നിർത്തി ഒരു ചായ പറഞ്ഞു. എന്റെ അടുത്ത് തന്നെ നിൽപ്പുണ്ട് കക്ഷി. ഞാൻ ആ ട്രെയിൽ നിന്ന് ഒരു മൊരിഞ്ഞ ഉള്ളിവട എടുത്ത് ആ ചൂട് മുളക് സോസിലേക്ക് മുക്കി എന്റെ വയോട് കൊണ്ട് വന്ന് ഞാൻ ചേച്ചിയെ നോക്കി.. വായിൽ നിന്ന് ഇപ്പോ വേണേൽ ഒരു തോട്ടി വെള്ളം കോരാം. ഞാൻ അത് കടിച്ചുയെടുത്തു. എന്റെ കണ്ണുകൾ അടഞ്ഞു ആ എന്താ സ്വാദ്…

കണ്ണുകൾ തുറന്ന് ചേച്ചിയെ നോക്കുമ്പോ എന്റെ പത്രത്തിൽ ഇരുന്ന വേറെ ഒരു ഉള്ളിവട പുള്ളിക്കാരത്തി ആസ്വദിച്ചു കഴിക്കുന്നു. ഞാൻ ചിരിച്ചു പോയി… ചേട്ടനോട് ഒരു ചായക്കും കൂടെ പറഞ്ഞു. ഞാൻ ചായ ചുണ്ടോട് ചേർത്ത്…

: അതേ പെണ്ണുങ്ങൾ ആയാൽ വാക്കിന് വില വേണം..

അടുത്ത ഉള്ളിവട എടുക്കുന്നതിനു ഇടക്കായി ഞാൻ പറഞ്ഞു. പുള്ളിക്കാരത്തി ഇപ്പോളും കഴിപ്പാണ്… ഇപോത്തന്നെ ഒരുപാട് ആയി. ഇതെല്ലാം വിഴുങ്ങുവാണോ ദൈവമേ..

: അത് ഓരോന്ന് കാണിച്ചു കൊതിപ്പിക്കുമ്പോ ഓർക്കണം… എനിക്ക് ഇനി ഒന്നും വേണ്ട… ഹമ്..

വേസ്റ്റ് പ്ലേറ്റ് വേസ്റ്റേബിനിൽ ഇട്ടകൊണ്ട് പറഞ്ഞു.

: വേണ്ടന്നോ… ഇനി കടയിൽ ഒന്നും ഇല്ല ബാക്കി… നോക്ക്. എന്നിട്ട് ഇനി ഒന്നും വേണ്ടന്നു… പൊക്കോണം.

അപ്പോളാണ് ചേച്ചി അങ്ങോട്ട് നോക്കുന്നത് അത് ഫുൾ കാലി. ഞങ്ങളുടെ സംസാരം കേട്ട് അവിടെ നിന്നവർ ചിരിക്കുന്നത് കൂടെ കണ്ടപ്പോ പുള്ളി വീണിടത്തുകിടന്നു ആളാകാൻ നോക്കി..

: ചേട്ടാ ബില്ല് എത്ര ആയി…
പുള്ളി ബില്ല് പറഞ്ഞു കൊടുത്തു.

ഗൗ: 340 ഓ അത്രേ ഉള്ളോ ഞാൻ കുറച്ചു കൂടുതൽ പ്രതേകിച്ചു.. ഡ്രൈവർ ബില്ല് സെറ്റിൽ ചെയ്ത് വണ്ടി എടുക്ക്..

: ചെയ്യാം, നില്ക്കു ഞാൻ എല്ലാം സെറ്റിൽ ചെയ്ത് തരാം..

പൈസയും കൊടുത്ത് ഞാൻ വണ്ടി എടുത്ത്, ബാക്കിൽ പുള്ളിക്കാരത്തി ഹാപ്പി ആണെന്ന് തോന്നി എനിക്ക്.. അടുത്ത് കണ്ട ഒരു ഹോട്ടലിൽ റൂം എടുക്കാൻ തീരുമാനിച്ചു.

: അതേ ഇവിടെ ഒരു റൂമേ ഉള്ളു… എന്താ ചെയുക…?

ഞാൻ ചേച്ചിയുടെ അടുത്തേക് നിങ്ങി നിന്ന് കൊണ്ട് പറഞ്ഞു.

: അതിന് എന്താടാ നീ അത് തന്നെ പറ, ഇനി വേറെ എവിടേം കാണുമെന്നു തോന്നുന്നില്ല…

ഞാൻ റൂം പോയി സെറ്റ് ചെയ്ത് ക്യാഷ് കൊടുത്ത് റൂമിൽ വന്ന്, ചേച്ചി ടവൽ എടുത്ത് ബാത്‌റൂമിൽ കേറി.. അത് കഴിഞ്ഞു ഞാനും കേറി ഫ്രഷ് ആയി വെളിയിൽ ഇറങ്ങി.

: അതേ എന്താ ഉദ്ദേശം

കട്ടിലിൽ കാലുകൾ ആട്ടി കിടക്കുന്ന ചേച്ചിയോട് ഞാൻ ചോദിച്ചു..

: എനിക്ക് അങ്ങനെ പല ഉദ്ദേശവും കാണും അതെല്ലാം എന്തിനാ നീ അറിയുന്നേ…

: അതൊക്കെ കൈയിൽ ഇരുന്നോട്ടെ… ആദ്യം കട്ടിലിൽ നിന്ന് ഇറങ്ങ്….

: അമ്പട പുളുസോ… തരത്തില്ല… കട്ടിൽ എന്റെ ആണ്. നീ പോയി വേണേൽ തറയിൽ കിടന്നോ…

കാട്ടിലിലോട്ട് ഒന്നുടെ ചാടി കിടന്നു കൊണ്ട് അവൾ പറഞ്ഞു.

: മര്യാദയ്ക്ക് ഇങ്ങോട്ട് ഇറങ്ങിക്കോ…!!

ഞാൻ കട്ടിലിൽ കിടന്ന ഒരു തലയിണ എടുത്ത് കൊണ്ട് പറഞ്ഞു.

: ഇല്ലെങ്കിൽ നീ എന്ത് ചെയുമെടാ ഉളെ…?

അവൾ മറ്റേ തലയിണയിൽ പിടുത്തം ഇട്ടു.

: ഏഹ് വിരട്ടുന്നോ. നിന്നെ ഞാൻ….!!!!

പിന്നേ അവിടെ നടന്നത് ഒരു യുദ്ധo ആണ് സുഹൃത്തിക്കളെ….. അടിക്കു ഒടുവിൽ രണ്ടു പേരും തളർന്നു കട്ടിലിൽ കിടന്നു…

: എങ്കിൽ ഒരു കാര്യം ചെയ്യാം…!

അവൾ ബെഡിൽ നിന്ന് ചാടി എണ്ണിറ്റ്. എനിക്ക് നേരെ ഇരുന്നു.

: നമ്മക്ക് ഒരു അണ്ടർസ്റ്റാൻഡിൽ പോകാം .. എടി ചേച്ചി നീ ആ സൈഡിൽ കിടന്നോ ഞാൻ അപ്പുറത്തെ സൈഡിൽ കിടന്നോളാം…
:ഇത് ആദ്യമേ പറഞ്ഞായിരുന്നു എങ്കിൽ വെറുതെ എനർജി കളയണ്ടായിരുന്നു.

കിതച്ചുകൊണ്ട് അവൾ ബെഡിന്റെ ഒരറ്റത്തു കിടന്നു

അങ്ങനെ ഞങ്ങൾ ഒരു ധരണയിൽ എത്തി. അവൾ മെല്ലെ തിരിഞ്ഞു കിടക്കുന്നത് എനിക്ക് അനുഭവപ്പെട്ടു.

: എന്തേ ഒറക്കം വരണില്ലേ….?

ഞാൻ ചോദിച്ചു….!

: ഇല്ല നമ്മക്ക് വല്ലതും സംസാരിച്ചു കിടന്നാലോ നന്ദുട്ടാ..

അവൾ ഒരു കൈപൊക്കി തലക്ക് ബലമായി വച്ച് എന്നെ നോക്കി ചോദിച്ചു.

: മം, എന്നാ ഞാൻ ചോദിക്കാം. എന്നോട് ദേഷ്യപ്പെടരുത്…..

ഞാനും അതേപോലെ കിടന്നുകൊണ്ട് ചോദിച്ചു.

: ഏയ്… ഇല്ല നീ ചോദിച്ചോടാ…

: ചേച്ചിയും രാജേഷും തമ്മിൽ പിരിയാൻ എന്താ കാരണം…

ഞാൻ പറഞ്ഞൂ തീർത്തതും പുള്ളി മലർന്ന് കിടന്ന് ഒരു നിശ്വാസം എടുത്ത്.

: കെട്ടികൊണ്ട് ചെല്ലുന്ന പെണ്ണ് ആദ്യ ദിവസം തന്നെ സ്വന്തം കിടപ്പുമുറിയിൽ ഭർത്താവിനേം വേറെ ഒരുത്തിയെയും പിറന്നപടി കാണേണ്ട അവസ്ഥ ഉണ്ടാകുമ്പോൾ……..നിനക്ക് ഊഹിക്കാവുന്നതെ ഉള്ളു.

അവൾ ഒന്ന് നിർത്തിയാണ് അത് പറഞ്ഞത്.

: ചേച്ചിക് വിഷമം ഉണ്ടോ..?

: എന്തിനാടാ.. അന്ന് തന്നെ എന്നെ ദൈവം കാണിച്ചു തന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു.. ആട്ടെ നിന്റെ കാര്യം എങ്ങനെയാ….

പെട്ടെന്ന് എന്റെ കാര്യം ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി.ഞാൻ ഒന്ന് ചിരിച്ചതെ ഉള്ളു..

:അഹ് പറയെടാ ഞാൻ അല്ലെ.. മൈൻഡ് ഒക്കെ ഒന്ന് ഫ്രഷ് ആകട്ടെ…

ഞാൻ കണ്ണുകൾ മെല്ലെ അടച്ചു. പഴയ ഓർമകളിലേക്ക് ഞാൻ വഴുതി വീഴുകയായിരുന്നു.

:അഞ്ജന, അതായിരുന്നു അവളുടെ പേര്.. അവൾ എനിക്ക് ആരായിരുന്നു എന്നത് എനിക്ക് ഇപ്പോളും അറിയില്ല അമ്മ, ഭാര്യ, ചേച്ചി…. ആരൊക്കയോ ആയിരുന്നു.

: മം അഞ്ജന പേരുക്കൊള്ളാം, എങ്ങനെയാ പ്രണയം തുടങ്ങിയത്…?

അവൾ പതിയെ എണ്ണിറ്റ് ഇരുന്നു ചമ്രം (കാലുകൾക്കു മുകളിൽ കാൽ കയറ്റി ) പടിഞ്ഞു ഇരുന്നു.

: പേരുപോലെ തന്നെയാ അവൾ… എന്നും അഞ്ജനം എഴുതിയ മിഴികൾ കൂവള കണ്ണുകൾ, നീണ്ട മൂക്ക്, ഈ തുണ്ടിപ്പഴം ഇല്ലേ അതിന്റെ നിറം ഉള്ള ചുണ്ടുകൾ. എന്റെ അഞ്ജന. കോളേജിൽ പഠിക്കുമ്പോൾ ആണ് ഞാൻ അവളെ കാണുന്നെ. ഒരു ആൾക്കൂട്ടത്തിന് ഇടക്ക് ഇങ്ങോട്ട് പോകണം എന്ന് അറിയാതെ നിൽക്കുന്ന ഒരു പാവം പെൺകുട്ടി. ആ നോട്ടത്തിനു ഇടക്ക് എന്റെ മേലിൽ ആ കാന്തം വന്ന് പതിച്ചു. ആരൊക്കയോ അവളെ ആ ആൾക്കൂട്ടത്തിന് ഇടക്കുന്നു വിളിച്ചോണ്ട് പോയി അപ്പോളും ആ കണ്ണുകൾ എന്നിൽ ആയിരുന്നു. പിന്നീട് അങ്ങോട്ട് ഞങ്ങളുടെ നാളുകൾ ആയിരുന്നു കോളേജിന്റെ ചുവരുകൾക്കും ക്ലാസ്സ്‌മുറികൾക്കും എന്തിന് ആ കോളേജിനു വരെ ഞങ്ങളുടെ പ്രണയം അറിയാൻ സാധിച്ചു.
: എന്നിട്ട്…..? ഇടക്ക് വെച്ച് ഞാൻ പറഞ്ഞു നിർത്തി….

: എന്നിട്ട് ഒന്നും ഇല്ല, ദേ കിടന്നേ നാളെ മീറ്റിംഗ് ഉള്ളതാ….

: അഹ് ഈ ചെക്കൻ… എന്ന ബാക്കി പിന്നീട് പറഞ്ഞാൽ മതി.

കുറച്ചുനേരം അവിടെ നിശബ്ദം ആയിരുന്നു.

: ചേച്ചിക്ക് വേറെ ഒരു വിവാഹം നോക്കരുതോ….?

ബെഡിൽലേക്കു കിടന്നുകൊണ്ട് ഞാൻ ചോദിച്ചു.

: ഇപ്പോ കുറച്ചു സമാദാനം ഉണ്ട് അത് കളയരുതേ… പിന്നെ എനിക്ക് പറ്റിയ ആരെയും കിട്ടുമോ എന്ന് നോക്കട്ടെ..

: ചേച്ചിക്ക് കുഴപ്പമില്ലഎങ്കിൽ ഞാൻ റെഡി ആണുട്ടോ… ഒരു വാക്ക് മൂളിയാൽ ഈ കലവറ നമ്മുക്കൊരു മണിയറയാക്കാം..

ഞാൻ സലിം ഏട്ടൻ ചോദിക്കുന്ന പോലെ ചോദിച്ചു.

: അയ്യടാ, കൊള്ളാല്ലോ ചെക്കന്റെ ആഗ്രഹം .. മര്യാദയ്ക്ക് കിടന്നില്ലേൽ ഉണ്ടല്ലോ…

: ഓ നമ്മളില്ലേ…. വല്ലോം തോന്നിയാൽ പറയാൻ മടിക്കണ്ട കേട്ടോ….!

: അഹ് തോന്നുമ്പോ പറയാം സാറ് കിടന്നു ഉറങ്ങൻ നോക്ക്.

അങ്ങനെ ഞങ്ങളെ നിദ്രദേവി തുണച്ചു…

പിറ്റേന്ന് ചേച്ചി വിളിച്ചപ്പോ ആണ് ഞാൻ എണ്ണിറ്റെ..

: എടാ എണീക്കാൻ…എന്തൊരു ഒറക്കമാടാ….

എന്നെ തട്ടി വിളിച്ചു… ഞാൻ കണ്ണുകൾ ആ മുഖത്തേക്ക് നേരെ കൊണ്ടുപോയി.

: ഗുഡ്മോർണിംഗ്…..

കണ്ണുകൾ തിരുമ്മിണ്ണിറ്റ്

: അഹ് ഗുഡ്മോർണിംഗ്.. എടാ ഇപ്പോ തന്നെ സമയം പോയി നീ ഈ കോഫി കുടിച്ചു ഫ്രഷ് ആയി വാ…

അപ്പോളാണ് അവളെ ഞാൻ നോക്കുന്നത്. ഒരു പിങ്ക് സാരിയിൽ അതേ കളർ ബ്ലൗസ് ഇട്ട് കണ്ണൊക്കെ എഴുതി.ചെറിയ ഒരു പൊട്ടും ഒരു കുഞ്ഞു മൂക്കുത്തിയും ഓ… എന്റെ സാറെ….

: നി എന്താടാ ഇങ്ങനെ നോക്കുന്നെ…

എന്റെ നോട്ടം കണ്ട് അവൾ സ്വയമേ ഒന്ന് വിലയിരുത്തി…

: ഏയ്യ് ഒന്നുല്ല ഞാൻ ഓരോന്ന് ആലോചിച്ചു… അഹ് ഞാൻ ഇപ്പോ വരാം.

അങ്ങനെ ഫ്രഷ് ആയി ഇറങ്ങി. മീറ്റിംഗ് അറ്റൻഡ് ചെയ്ത് പ്രൊജക്റ്റ്‌ സബ്‌മിറ്റ് ഉം ചെയ്തു എല്ലാകാര്യങ്ങളും ഞാൻ മാം നെ വിളിച്ചു പറഞ്ഞു. റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങി വണ്ടിയിൽ കേറി പോറപ്പെട്ടു പോകുന്ന പോക്കിൽ അവൾ ആ കാര്യം വീണ്ടും ഓര്മിപ്പിക്കുന്നപോലെ പറഞ്ഞു.

: എടാ മറ്റേതിന്റെ ബാക്കി ഇനി എന്നാ പറയുക…

: എന്തിന്റെ…?

ഡ്രൈവിംഗ് യിൽ തന്നെ ശ്രദ്ധ കേന്ദ്രികരിച്ചു തന്നെ ഞാൻ ചോദിച്ചു.

:അഞ്ജനയുടെ കാര്യം….!

: അത് കേൾക്കണോ ചേച്ചി…

എന്റെ ശബ്ദം ഒന്ന് താന്നു..

: വേണം എനിക്ക് എന്തോ അത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്, ബട്ട് ഇപ്പോ വേണ്ട നീ ഒക്കെ ആകുമ്പോ നമ്മൾ ഒന്നിച്ചു ഉള്ള സമായങ്ങളിൽ എപ്പോളെങ്കിലും,, പക്ഷെ എനിക്ക് അത് അറിയണം നന്തു.

: ഞാൻ പറയാം… എന്നെ ഇപ്പോ അറിയുന്ന ആളുകൾക്ക് പോലും അറിയാത്ത ആ….. ഞാൻ പറയാം ചേച്ചി…

അവസാനം എന്റെ ശബ്ദം ഇടറി കണ്ണിൽ നിന്ന് എന്റെ അനുവാദം ഇല്ലാതെ ഒരു തുള്ളി പുറകിലേക്ക് പോയി, അത് അറിഞ്ഞിട്ടാകണം അവൾ പിന്നെ ഒന്നും മിണ്ടില്ല.

: എടാ എനിക്ക് വിശക്കുന്നു…

കുറച്ചുദൂരം ചെന്നപ്പോ പെണ്ണിന് പിനേം വിശപ്പിന്റെ വിളിവന്നു.

: അഹ് അടുത്ത് എവിടേലും നിർത്താം പെണ്ണെ ചാടല്ലേ..

: നിനക്ക് കുറച്ച് കൂടുന്നുണ്ട്..

ഒരു ശാസനപോലെ ആണ് അതുപറഞ്ഞത് എങ്കിലും അതിലും അവൾ ചിരിക്കുണ്ടായിരുന്നു അത് ആസ്വദിക്കുന്നുണ്ടായിരുന്നു എന്ന് ആ കൈകൾ എനിക്ക് മനസ്സിലാക്കി തന്നു.

: ബില്ല് ചേച്ചി പേ ചെയ്യുമോ ഞാൻ ചെയ്യണോ…

ഞാൻ ഒരു കളിയായി ചോദിച്ചു.

: ഞാൻ ചെയ്യാം.. വേറെ ഒരു കാര്യത്തിന് വേണ്ടി സോരുകുട്ടിയ പൈസ ആണ് അഹ് ഈ പൈസ കൊണ്ട് അത് ഒന്നും നടക്കില്ല ഇങ്ങനെ എങ്കിലും ഉപയോഗം ഉണ്ടാവട്ടെ…

എന്നെ ഒന്ന് പാളി നോക്കികൊണ്ട് പറഞ്ഞു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല..

: എന്താടി ചേച്ചി മുഖം കടന്നല് കുത്തിയത് പോലീയിരിക്കണേ…

പിന്നീട് ഉള്ള യാത്രയിൽ ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ചു ഇരിക്കുന്നത് മീറ്റിലൂടെ കണ്ട ഞാൻ ചോദിച്ചു.

: നീ പോ…

എന്റെ തൊളിൽ ഒന്ന് തട്ടിയിട്ട് അവൾ പിന്നേം ആ ഇരുപ്പീരുന്നു.

: അഹ് പറ എന്റെ പെണ്ണെ….!

: ഫുഡിന്റെ പൈസ നീ കൊടുക്കുമെന്നാ ഞാൻ വിചാരിച്ചേ. ശോ….
അതാണ് കാര്യം…

: ഹ ഹാ ഹ….

ഞാൻ ഒന്ന് ഉറക്കെ ചിരിച്ചു.

: കിണിക്കല്ലേ..കിണ്ണിക്കല്ലേ..

തെല്ലു ദേഷ്യത്തോടെ അവൾ എന്റെ തോളിൽ ഒന്ന് പിച്ചി

: ചേച്ചി എനിക്ക് നൊന്തു കേട്ടോ…. ഇയ്യോ…

ഞാൻ പിച്ചു കൊണ്ടുഭാഗം ഒഴിഞ്ഞുകൊണ്ട് പറഞ്ഞു.

: കണക്കായി പോയി….!

പിന്നെ അങ്ങോട്ട് ഒന്നും മിണ്ടില്ല. ഞാൻ നേരെ ഒരു സ്വർണ്ണക്കടയിൽ വണ്ടി നിർത്തി. അവൾ എന്താടാ ഇവിടെ ആരേലും കാണാൻ ഉണ്ടോ എന്നൊക്കെ ചോദിക്കുന്നു.

: നീ ഇറങ്ങ് എനിക്ക് ഒരു സാധനം വാങ്ങൻ ഉണ്ട് ഒരു ഫ്രണ്ടന്റ മാരേജ് ഉണ്ട് നെക്സ്റ്റ് വീക്ക്‌.

ഞാൻ അകത്തേക്ക് കേറി എന്റെ പുറകെ ചേച്ചിയും അവിടെ കേറി ഒരു റിങ് എടുത്തു. ആ മലരന് ഇതൊക്കെ മതി. അപ്പോളാണ് ചേച്ചി അവിടെ ഒരു സെക്ഷനിൽ എന്തോ കൈയിൽ എടുത്കൊണ്ട് എന്തൊക്കയോ ചോദിക്കുന്നു. സെയിൽസ് എന്തോ പറഞ്ഞപ്പോ പുള്ളികാരത്തിയുടെ മുഖം വാടി അത് അവിടെ വച്ച് തിരിയാൻ നോക്കിയതും അവളെ തന്നെ നോക്കുന്ന എന്നെ കണ്ട്,, ഞാൻ അങ്ങോട്ടേക്ക് ചെന്ന്..

: എന്താ ചേച്ചി…. എന്താ……

അവസാനം ഞാൻ ആ സെയിൽനോട്‌ ചോദിച്ചു.

സെയിൽ : സർ മാം ഈ പാതസരംനോക്കുകയായിരുന്നു.

: എന്നിട്ട് എന്ത് പറ്റിച്ചേച്ചി എടുത്തില്ലേ…?

: എന്റെ കൈയിൽ അത്രക്കും പൈസ ഇല്ലടാ അതാ…

ഒരു ദയനീയ ഭാവം.

: ഇതും കൂടെ പാക്ക് ചെയ്തോളു.

സെയിൽ : ഒക്കെ സർ.,

ഞാൻ ആ പാതസരം കൂടെ എടുത്തുകൊടുത്തു കൊണ്ട് പറഞ്ഞു. ചേച്ചി എന്നെ മിഴിച്ചു നോക്കി. പിന്നീട് ദയനീയ ഭാവം.

: എടാ വേണ്ട,, പ്ലീസ്.. ഇപ്പോ തന്നെ കുറെ ആയി നിന്നോട് ഞാൻ….അല്ലങ്കിൽ എന്റെ കൈയിൽ ഉള്ള പണം തരാം ബാക്കി ഞാൻ തന്ന് തീർത്തോളാം.

ഞാൻ ചേച്ചിക്ക് നേരെ തിരിഞ്ഞു നിന്നു

: ദേ എന്റെ കൈയിൽ നിന്ന് നീ മേടിക്കും.. തന്നുതീർക്കാൻ വന്നേക്കുന്നു. പോയെ പോയെ…

ഞാൻ ബില്ല് സെറ്റിൽ ചെയ്ത് പാക്കറ്റും ആയി പോർച്ചുലേക്കു ചെന്ന് അവിടെ ഒരു തൂണിന്റ സൈഡ് യിൽ പോയി ഇരുന്നു ഒപ്പം ചേച്ചിയും. ഞാൻ ആ പാക്കറ്റ് പൊട്ടിച്ചു ചേച്ചിക്ക് കൊടുത്ത്.
: ഇട്….!

അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് വാങ്ങിച്ചു ഇട്ടു. അവൾ എണ്ണിറ്റ് നിന്ന് എന്നോട് കൊള്ളാമോ എന്ന് ചോദിച്ചു. ഞാൻ അടിപൊളി എന്ന് ചുണ്ടിൽ ഒരു ചിരിയോടെ ഒരു പുരികം പൊക്കി കാണിച്ചു.. അടുത്ത നിമിഷം എന്നെ അവൾ കെട്ടിപിടിച്ചു.. ഒപ്പം അവൾ കരയുന്നും ഉണ്ടെന്നു തോന്നി എന്റെ ഷർട്ട് നനഞ്ഞു ഒരു പരുവം ആയി.

: എന്താ.. എന്താ ചേച്ചി…. ദേ ആളുകൾ ഒക്കെ നോക്കുന്നു.

പാർക്കിങ്ങിൽ വന്ന കുറച്ചുപേർ ഞങ്ങളെ തന്നെ നോക്കുന്നത് കണ്ട് ചേച്ചിയെ ഞാൻ എന്നിൽ നിന്നും അടർത്തി.

:സോറി.. ഞാൻ എത്ര നാൾ ആയി ആഗ്രഹിക്കുന്നത് ആണെന്ന് അറിയാമോ…

അവൾ എന്റെ നെഞ്ചിൽ നിന്ന് മാറിക്കൊണ്ട് കണ്ണുകൾ തുടക്കുന്നതിന് ഇടക്ക് പറഞ്ഞു.

:എന്ത് എന്നെ കെട്ടിപിടിക്കുന്നതോ.

ഞാൻ ചുമ്മാ ഒന്ന് ചൊറിയാൻ നോക്കി.

: പോടാ… അതല്ല ഈ… ഈ പാതസരം.

എന്റെ കൈയിൽ വേദനയില്ലാത്ത ഒരടി തന്നുകൊണ്ട് അവൾ പറഞ്ഞുനിർത്തി.

:ഓ അതാണോ.. ഈ മുഖം കണ്ടാൽ അറിഞ്ഞുടെ ഈ മനസ്സ് എനിക്ക്..

ഞാൻ ആ കണ്ണുകളോലേക്കു നോക്കി അവളും. പിന്നീട് സംസാരിച്ചതും കഥകൾ പറഞ്ഞതും ഞങ്ങളുടെ കണ്ണുകൾ ആയിരുന്നു. ഒരു കാർകാരന്റെ തെറിവിളിയാണ് ഞങ്ങളെ ഉണർത്തിയത് അവൻ പറഞ്ഞ തെറിയോ… അതുവഴിപോയ വണ്ടികളോ ഞാൻ കണ്ടില്ല. ഇനി ഇത് ആണോ ദൈവമേ ശെരിക്കും പ്രണയം. യെസ് ഐ ഫെൽ ഇൻ ലവ്. ഹൂ…….

യാത്രകൾക്കിടനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഞാൻ ഒരുപാട് സന്തോഷത്തിൽ ആണ് ചേച്ചി അതിലും സന്തോഷവധി ആണെന്ന് എനിക്ക് തോന്നി.

: നന്ദു… ദേ…..

ദൂരേക്ക് കൈചൂണ്ടി അവൾ ഒരു കാർ കാണിച്ചു. ആക്‌സിഡന്റ് ആണെന്ന് തോന്നുന്നു ഞാൻ വണ്ടിനിർത്തി അങ്ങോട്ടേക്ക് ഓടി പുറകെ ചേച്ചിയും.ഞാൻ ആ വണ്ടി മുഴുവൻ നോക്കി.. ഇടിച്ചതാണ്.. അടുത്ത് ഒരു മനുഷ്യകുഞ്ഞുപോലും ഇല്ല. ഞാൻ ഡ്രൈവിംഗ് സീറ്റ്ലേക് നോക്കി..

: ഇവനോ….? അതിലെ ആളെ കണ്ട് ഞാൻ തേല്ലോന്ന് ഞെട്ടി.

: ആരാടാ അത്….?
ആ വിളിയാണ് എന്നെ പഴയ ഓർമകളിൽ നിന്ന് മോചിപ്പിച്ചത്.

:ചേച്ചി ഇത് അവൻ ആണ്…..?

തുടരും…..

0cookie-checkദൂരെ ആരോ Part 3

  • വാടക വീട്ടിലെ പെൺകുട്ടി – Part 5

  • വാടക വീട്ടിലെ പെൺകുട്ടി – Part 4

  • വാടക വീട്ടിലെ പെൺകുട്ടി – Part 3