തേപ്പ് കഥ End

അവസാന ഭാഗമാണ്…

വായിക്കുക.. ചുള്ളൻ ചെക്കൻ

“സോറി, എനിക്ക് നിങ്ങളെ സ്വീകരിക്കാൻ പറ്റില്ല ” അവൾ പറഞ്ഞു.. ഗിഫ്റ്റിൽ നോക്കി നിന്ന ഞാൻ അത് കേട്ട് അവളെ നോക്കി.. അപ്പോഴാണ് ഞാൻ കാണുന്നത് എല്ലാരും ഞങ്ങളെ തന്നെ ശ്രെദ്ധിക്കുകയായിരുന്നു…
ഞാൻ അവർക്ക് എതിരായി തിരിഞ്ഞു… ഞാൻ വീണ്ടും തോറ്റിരിക്കുന്നു… എന്തിനാണ് ഇനിയും ഇങ്ങനെ ജീവിക്കുന്നത് എന്നൊക്കെ ആലോചിച്ചു മുൻപോട്ട് നടന്നതും ഒരു കൈ എന്റെ കയ്യിൽ പിടിച്ചു… ഞാൻ തിരിഞ്ഞതും ഒരു പൊട്ടിച്ചിരി ആയിരുന്നു…. ഞാൻ ഒഴികെ വാക്കി ഉള്ളവർ എല്ലാം ചിരിക്കുകയാണ്…ഞാൻ എല്ലാരേയും മാറി മാറി നോക്കി… അപ്പോൾ ഒരു കൈ എനിക്ക് മുന്നിലേക്ക് നീണ്ടു വന്നു.. അത് ജാസ്മിന്റെ കൈ ആയിരുന്നു… ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ നിന്നു…

“എന്നെ ഇത്രയും ഒക്കെ വിഷമിപ്പിച്ചിട്ട് ഞാൻ ഇത്രയെങ്കിലും തന്നിലേൽ പിന്നെ എനിക്ക് അത് ഒരു വിഷമം ആകും അതുകൊണ്ട് ആണ് ” അവൾ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്… എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന്… ഞാൻ എവിടുന്നോ വന്ന സന്ദോഷത്തിൽ അവളെ കെട്ടിപിടിച്ചു…

“ടാ ചെറുക്കാ..” എന്നുള്ള ഉമ്മിടെ വിളി കെട്ടാണ്‌ ഞാൻ പിടി വിട്ടത്.. അപ്പോഴാണ് ഞങ്ങൾ എവിടെ ആണെന്നും ആരൊക്കെ ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ട്ണെന്നും ഞാൻ ഓർത്തത്… പിടി വിട്ട് കഴിഞ്ഞപ്പോൾ നാണിച്ചു ജാസ്മിൻ എന്റെ പുറകെ ഒളിച്ചു… ഞാനും നാണിച്ചു തല താഴ്ത്തി…

“ആ മതി മതി… രണ്ടും അവിടെ പോയി ഇരുന്നേ എനിക്ക് കുറച്ച് പറയാൻ ഉണ്ട് ”ഉമ്മി പറഞ്ഞു… ഞങ്ങൾ രണ്ടുപേരും സോഫയിൽ അകന്ന് ഇരുന്നു… ഉമ്മി എന്താ പറയാൻ പോകുന്നതെന്ന് എല്ലാവരും ശ്രെദ്ധയോടെ നോക്കി…

“മോളെ അന്ന് നീ ഇഷ്ടമാന്നെന്ന് ഒരു വാക്ക് പറഞ്ഞിരുന്നേൽ ഇങ്ങനെ എന്തേലും സംഭവിക്കുമായിരുന്നോ? നീ ഞങ്ങൾക്ക് ഇഷ്ടമാകില്ല എന്ന് കരുതി ആയിരിക്കും പറയാതെ ഇരുന്നത്.. നീ നല്ല മനസ് ഉള്ളവൾ അല്ലെ നിന്നെ ഞങ്ങൾ എങ്ങനെ വേണ്ടന്ന് വെക്കും ” ഉമ്മി അവളോട് ചോദിച്ചു..

“പിന്നെ നീ, ഇനി ഇവളുടെ പേരും പറഞ്ഞു വീട്ടിൽ കേറി ഇരിക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ കാണിച്ചു തരാം നിന്നെ ” ഉമ്മി എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു…

“അവൻ ഇനി പഴയത് പോലെ ആകും… അധികം താമസിപ്പിക്കാതെ രണ്ടിനെയും പിടിച്ചങ് കെട്ടിക്കണം ” വാപ്പി പറഞ്ഞു… ഞാൻ അപ്പോൾ ജാസ്മിനെ ഒന്ന് നോക്കി അവളുടെ മുഖം ചുവന്ന തുടുത്തു…

“അതെ ഞങ്ങൾക്ക് പോകണം കഴിച്ചിട്ട് ഇറങ്ങാൻ ആണ് ” ആഫി പറഞ്ഞു…
കുറെ നാളുകൾക്ക് ശേഷം ഞങ്ങൾ എല്ലാരും സന്ദോഷമായി ഭക്ഷണം കഴിച്ചു… ജാസ്മിക്ക് നല്ല ക്ഷീണം ഉള്ളത്കൊണ്ട് അവൾ ഉറങ്ങാൻ ആയി പോയി… ആഫിയും ഫൈസലും തിരിച്ചു പോയി… എല്ലാരും ഉറങ്ങാനായി പോയി… ഞാനും ജാസ്മിനും ഒരു റൂമിൽ ആയിരുന്നല്ലോ കിടന്നിരുന്നത് അതുകൊണ്ട് ഞാൻ ശ്രെദ്ധിക്കാതെ ആ റൂമിലേക്ക് തന്നെ പോയി ഡോർ തുറന്ന് ഞാൻ അകത്തു കയറി… ജാസ്മിൻ അവിടെ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു… ഞാൻ അകത്തു കയറിയത് കണ്ട് അവൾ പെട്ടന്ന് എഴുനേറ്റ് ഇരുന്നു… അവൾ എന്താ എന്ന് കണ്ണുകൊണ്ട് ചോദിച്ചു…

“ഞാൻ ഇവിടെ ആയിരുന്നു കിടന്നിരുന്നത്. അതുകൊണ്ട് ശ്രെദ്ധിക്കാതെ വന്നെയാ ” ഞാൻ പറഞ്ഞു.. അവൾ ഒന്നും പറയാതെ അവിടെ ഇരുന്നു…

“എന്നോട് ഇപ്പോഴും ദേഷ്യം ആണോ?” ഞാൻ അവളോട് ചോദിച്ചു…

“ദേഷ്യം ഉണ്ടായിരുന്നു.. എന്നും കൂടെ ഉണ്ടാകും എന്ന് പറഞ്ഞിട്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ പോയപ്പോൾ എനിക്ക് ദേഷ്യം ഉണ്ടായിരുന്നു… പക്ഷെ ഇത്രയും നാൾ വേറെ ഒരു കാര്യവും നോക്കാതെ എന്റെ കൂടെ ഈ റൂമിൽ കഴിഞ്ഞുകൂടിയതും… അവർ എല്ലാവരും നിർബന്തിച്ചപ്പോൾ ആണ് കല്യാണത്തിന് സമ്മതിച്ചതെന്നും അറിഞ്ഞപ്പോൾ ഉള്ള ദേഷ്യം എല്ലാം മാറി..” അവൾ പറഞ്ഞു…

“നീ എന്തിനാ ആദ്യം ഇഷ്ടമല്ല എന്ന് പറഞ്ഞത്… എനിക്ക് വല്ലാതെ വിഷമമായി ” ഞാൻ തല വീട്ടിതെറ്റിച്ചുകൊണ്ട് പറഞ്ഞു…

“അത് നിങ്ങളുടെ പുന്നാര പെങ്ങളുടെ പണി ആണ്… ഇക്കയെ പറ്റിക്കാൻ എന്നെകൊണ്ട് പറയിപ്പിച്ചതാണ് ” അവൾ വാ പൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു…

ഞാൻ മനസ്സിൽ അവളെ ചീത്ത വിളിച്ചു…

“അതെ എന്താ ആലോചിക്കുന്നേ ” അവൾ ചോദിച്ചു…

“ഒന്നുല്ല ”

“ഞാൻ ഒരു കാര്യം പറയട്ടെ ”

“എന്താ പറ ”

“പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹം ആണ് ബൈക്കിൽ നൈറ്റ്‌റൈഡ് പോകണം എന്നുള്ളത് എന്നെ ഒന്ന് കൊണ്ട് പോകുമോ ”അവൾ ചോദിച്ചു…

“ഇത്രേ ഉള്ളോ… പെട്ടന്ന് റെഡി ആക് നമുക്ക് പോകാം ” ഞാൻ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് ഇറങ്ങി… അവളെ ഇനി ഒരു കാര്യത്തിലും വിഷമിപ്പിക്കരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു.. അവളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം എന്നും ഉണ്ടായിരുന്നു… ഞാൻ ഡ്രസ്സ്‌ ചെയ്ത് ഇറങ്ങിയപ്പോൾ അവളും ഇറങ്ങി… വർഷങ്ങൾക്ക് ശേഷം അവളെ അങ്ങനെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സന്ദോഷം തോന്നി…

“പോകാം ” ഞാൻ അവളോട് ചോദിച്ചു… അവൾ മറുപടി പറയാതെ ചിരിച്ചുകൊണ്ട് തല ആട്ടി കാണിച്ചു…

ഞാൻ ആരും അറിയത്തെ പോകാനായി പതിയെ ഇറങ്ങി അവളും എന്റെ പിറകെ ഇറങ്ങി… പക്ഷെ ഞങ്ങളുടെ പ്രേധിക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് ഹാളിൽ ലൈറ്റ് കിടക്കുന്നു… ഞാൻ മുകളിലേക്ക് ഓടാൻ തുടങ്ങിയതും അവർ എന്നെ കണ്ടു…

“ഇങ്ങ് വാടാ ” ഞാൻ അവരുടെ അടുത്തേക്ക് പോയി…

“എങ്ങോട്ടാ രണ്ടുപേരും കൂടെ രാത്രിയിൽ ” ഒളിച്ചു നിന്ന ജാസ്മിനെയും അവർ കണ്ടു…

“വാപ്പി അത്, അവൾക്ക്, നൈറ്റ്‌ റൈഡ് പോകണമെന്ന്, അവളുടെ ആഗ്രഹം ആണെന്ന് അപ്പോൾ ഞങ്ങൾ അങ്ങോട്ട് ” ഞാൻ വിക്കി വിക്കി ചോദിച്ചു…

“കല്യാണം കഴിഞ്ഞിട്ട് പോരെ?” വാപ്പി ചോദിച്ചു…

“നിങ്ങൾ മിണ്ടാത്തെ ഇരിക്ക് മനുഷ്യ.. നിങ്ങൾ പോയിട്ട് വാ മക്കളെ… പണ്ട് എനിക്ക് ഉണ്ടായിരുന്നു രാത്രി ഇങ്ങേരുടെ കൂടെ ഒക്കെ പുറത്ത് പോകണമെന്ന്… കല്യാണത്തിന് ശേഷം ഇങ്ങേരെ ഒന്ന് നേരെ കാണാൻ പോലും കിട്ടിയിട്ടില്ല ” ഉമ്മിയുടെ സമ്മതം കിട്ടിയതും ഒളിച്ചു നിന്ന ജാസ്മിൻ ഓടി എന്റെ അടുത്തേക്ക് വന്നു…

“കണ്ടോ എന്റെ മക്കളുടെ മുഖത്ത് ആ സന്ദോഷം, അത് കണ്ടിട്ട് എത്ര നാൾ ആയി.. നിങ്ങൾ പൊക്കോ, അധികം താമസിക്കരുത് കേട്ടല്ലോ ” ഉമ്മി താക്കിത് തന്നെ ഞങ്ങളെ പറഞ്ഞയച്ചു… ഞാൻ വണ്ടി എടുത്തു അവൾ പിറകിൽ കയറി… അവൾ എന്നെ കെട്ടിപിടിച്ചു എന്റെ ദേഹത്ത് ചേർന്ന് ഇരുന്നു… ഞങ്ങൾ കുറേ ദൂരം വണ്ടി ഓടിച്ചു… സംസാരം ഇല്ലായിരുന്നു… വിജനമായ ഒരു റോഡ് സൈഡിൽ ഞാൻ വണ്ടി നിർത്തി… അത് ഒരു പാലം ആയിരുന്നു… ഞാനും അവളും ഇറങ്ങി… ഞാൻ അവളുടെ കയ്യിൽ പിടിച്ചു എന്നോട് ചേർത്ത നിർത്തി സൈഡിൽ ആയി ഇരുന്നു… അവൾ തല എന്റെ നെഞ്ചിൽ വെച്ചു…

“പണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഈ നെഞ്ചിൽ കിടക്കാനായി… പക്ഷെ അന്ന് അതിനു സാധിച്ചില്ല… നിങ്ങൾ വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ ആണ് ആദ്യം തോന്നിയത് പിന്നെ ജാസ്മിന് ആരും ഇണ്ടാകില്ലല്ലോ എന്ന് ഓർത്തപ്പോൾ വേണ്ടന്ന് വെച്ചു… പിന്നെ അവന്റെ പൊട്ട ബുദ്ധിയിൽ തോന്നിയതാണ് ഇങ്ങനെ ഒക്കെ ആയത് ” അവൾ എന്റെ നെഞ്ചിൽ മുഖം അമർത്തി പറഞ്ഞു…

“നീ കൂടുതൽ ഒന്നും ഇപ്പൊ ചിന്തിക്കേണ്ട… ഇനിമുതൽ ഈ ഭാഗം നിനക്ക് മാത്രം അവകാശപ്പെട്ടതാണ് ”ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു

അവൾ എന്റെ മുഖത്ത് തന്നെ നോക്കി ഇരുന്നു…

“എന്താ ഇങ്ങനെ നോക്കുന്നെ ” ഞാൻ അവളോട് ചോദിച്ചു…
അവൾ ഒന്നുമില്ല എന്നാ രീതിയിൽ തോൾ അനക്കി… ഞാൻ മുഖം അവളുടെ മുഖത്തോട്ട് അടുപ്പിച്ചു അവളും അവളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു… ഞാൻ മുഖം അവളുടെ ചുണ്ടിലേക്ക് എത്തിച്ചതും അവൾ കൈ എടുത്ത് ചുണ്ട് മറച്ചു
.. എന്റെ മുഖം ചെന്ന് അവളുടെ കയ്യിൽ മുത്തമിട്ടു….

“ശേ നീ എന്ത് പണിയാണ് ഈ കാണിച്ചത്… നല്ല ഫീൽ ആയിരുന്നു ” ഞാൻ ചെറിയ പരിഭവത്തോടെ പറഞ്ഞു…

“ഇത്രയും ഫീൽ ഒക്കെ മതി.. ഇതൊക്കെ കല്യാണത്തിന് ശേഷം മതി.. അല്ല ഇനി വേറെ ആരെയെങ്കിലും കിട്ടിയിട്ടില്ല എന്നെ വേണ്ടന്ന് വെച്ചാൽ ഞാൻ എന്ത് ചെയ്യും ” അവൾ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു.. പക്ഷെ എനിക്ക് അത് ഫീൽ ആയി ഞാൻ അവളെ വിട്ട് നീങ്ങി എതിർ വശത്തേക്ക് നോക്കി ഇരുന്നു… ഞാൻ പിണങ്ങി എന്ന് മനസിലാക്കി അവൾ എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു…

“ഞാൻ വെറുതെ പറഞ്ഞതല്ലേ മുത്തേ… ഇങ്ങനെ അയാൽ..എങ്ങനെ ആണ്… ഇങ്ങോട്ട് നോക്കിയേ ” അവൾ ശക്തമായി എന്റെ മുഖം അവളെ നോക്കുന്ന രീതിയിൽ തിരിച്ചു… പക്ഷെ ഞാൻ അവളുടെ കൈ തട്ടി മാറ്റി…

“അത്രക്ക് ജാഡ ആണോ എന്നാ മിണ്ടണ്ട, ഒരു ഉമ്മ തരാം എന്ന് കരുതിയതാ ” അവൾ പറഞ്ഞിട്ട് മുഖം തിരിച്ചു…

“ഞാൻ വെറുതെ ഇരുന്നായ… താ ഇവിടെ തന്നാൽ മതി ” ഞാൻ ചുണ്ട് തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു…

“അയ്യടാ ഇപ്പൊ തരാം… വാ എഴുനേറ്റെ സമയം ഒരുപാട് ആയി… വീട്ടിൽ പോകാം ” അവൾ എഴുനേറ്റ് എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…

“ഒരണ്ണം മതി പ്ലീസ് പ്ലീസ്, ഒരണ്ണം ” ഞാൻ അവളോട് കെഞ്ചി…

“ഒരെണ്ണമേ തരു വേറെ ചോദിക്കരുത് ” അവൾ പറഞ്ഞു..

“ആഹ് മതി മതി ” അവൾ തരുമെന്ന ആകാംഷ ആയി ഞാൻ കണ്ണ് അടച്ചു ചുണ്ട് അവളോട് ചേർത്തു… അവൾ എന്റെ മുഖം പിടിച്ചു തിരിച്ചിട്ട് കവിളിൽ

ചുണ്ടുകൾ ചേർത്ത് ഉമ്മ വെച്ചു… കവിളിൽ ആണ് കിട്ടിയതെന്ന് അറിഞ്ഞ ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ എന്നെ പറ്റിച്ചു എന്നാ രീതിയിൽ ഉള്ള ചിരി ആയിരുന്നു അവളുടെ മുഖത്ത്…

“ഒരണ്ണം തരാൻ പറഞ്ഞു.. തന്നു ഇനി വാ വണ്ടി എടുക്ക് ” അവൾ പറഞ്ഞു…

“ഞാൻ ചുണ്ടിൽ അല്ലെ തരാൻ പറഞ്ഞെ.. നീ എന്തിനാ കവിളിൽ തന്നത് ” ഞാൻ ചോദിച്ചു…

“എന്നോട് ചുണ്ടിൽ തരാൻ ഒന്നും പറഞ്ഞില്ല… ഒരണ്ണം തരാനെ പറഞ്ഞുള്ളു.. അത് ഞാൻ തന്നു ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…

“അങ്ങനെ ആണോ… എന്നാ ഒന്നിങ്കിൽ നീ വണ്ടി എടുത്തോ അല്ലെങ്കിൽ എനിക്ക് ഇവിടെ ഒരണ്ണം താ ” ഞാൻ ചുണ്ടുകൾ തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു…

“വണ്ടി എനിക്ക് ഓടിക്കാൻ അറിയില്ലല്ലോ ” അവൾ കൈ മലത്തി കാണിച്ചുകൊണ്ട് പറഞ്ഞു

“എങ്കിൽ ഒരണ്ണം താ… ഇല്ലെങ്കിൽ നമുക്ക് ഇവിടെ ഇരിക്കാം ”ഞാൻ പറഞ്ഞിട്ട് അവിടെ തന്നെ ഇരുന്നു…

“അങ്ങനെ പറയല്ലേ പ്ലീസ്.. വാ നമുക്ക് പോകാം… എനിക്ക് തണുക്കുന്നു ” അവൾ കൈ രണ്ടും നെഞ്ചിനോട് ചേർത്ത വെച്ച് ഷാൾ കൊണ്ട് ദേഹം മറച്ചുകൊണ്ട് പറഞ്ഞു…

ഞാൻ മറുപടി ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കി ഇരുന്നു..

“ഒരണ്ണം തന്നാൽ പിന്നെ ചോദിക്കരുത് ” ഞാൻ കേക്കാൻ ആഗ്രഹിച്ചത് അവൾ പറഞ്ഞു… ആ സന്ദോഷത്തിൽ ഞാൻ അവളെ നോക്കി… അവൾ എന്നെ നോക്കി ചിരിക്കുകയായിരുന്നു… ഞാൻ കൈ നീട്ടി അവളെ എന്റെ അടുത്തേക്ക് ക്ഷെണിച്ചു… അവൾ ഓടി വന്ന് എന്റെ അടുത്ത് ഇരുന്നു… ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി… രണ്ട് കണ്ണുകളിലേക്കും തിളക്കം ഞാൻ കണ്ടു… ഞാൻ കൈകളിൽ അവളുടെ മുഖം കോരി എടുത്തു… അവൾ കണ്ണുകൾ അടച്ചു… ഞാൻ പതിയെ എന്റെ മുഖം അവളുടെ അടുത്തേക്ക് അടുപ്പിച്ചു… പതിയെ അവളുടെ ചുവന്ന അദരങ്ങളിൽ ചന്ദ്രനെ സാക്ഷിയാക്കി തഴുകി പോകുന്ന കാറ്റിനെ സാക്ഷിയാക്കി ആദ്യ ചുംബനം കൊടുത്തു… ഷോക്ക് അടിച്ചത് പോലെ അവൾ കണ്ണ് തുറന്ന് ബാക്കിലേക്ക് വീഴാൻ പൊയി… ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവളെ എന്റെ അടുത്തേക്ക് അടുപ്പിച്ചു… എനിക്ക് എന്തോ പ്രതേക ഫീൽ ആയിരുന്നു…

“പോകാം ” എന്റെ നെഞ്ചിൽ കിടന്ന് കൊണ്ട് അവൾ ചോദിച്ചു…

“നീ എടുത്തോ വണ്ടി ” വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ ഞങ്ങൾ അവളോട് പറഞ്ഞു..അവൾ ഒഴിയാൻ നോക്കിയെങ്കിലും സമ്മതിക്കാതെ അവളെ ഞാൻ

വണ്ടിയിലേക്ക് പിടിച്ചിരുത്തി… ഞാൻ അവളുടെ പിറകിൽ അവളോട് ചേർന്ന് ഇരുന്നു… അവളുടെ ഇടുപ്പിയുടെ കൈ എത്തിച്ചു ഹാൻഡിലിൽ പിടിച്ചു… അവൾ സെൽഫ് അടിച്ചു വണ്ടി ഫസ്റ്റ് ഇട്ട് ഗിയർ പെട്ടന്ന് വിട്ടതും വണ്ടി ഇടിച്ചു നിന്നു… ഞാനും അവളും ഒരുമിച്ചു ഫ്രണ്ടിലേക്ക് പോയി… അവൾ ചെന്ന് പെട്രോൾ ടാങ്കിൽ ഇടിച്ചു.. ഞാൻ അവളുടെ ദേഹത്തും ഇടിച്ചു…

“അതെ ഈ ഫസ്റ്റ് ഒന്ന് ഇട്ട് തരാമോ വാക്കി എനിക്ക് അറിയാം ” അവൾ പറഞ്ഞു അവൾ കാൽ പൊക്കി മാറ്റി തന്നു.. ഞാൻ ക്ലെച്ച പിടിച്ചു ഗിയർ അടിച്ചു പതിയെ ക്ലെച്ച് വിട്ടു… അവൾ ആദ്യമേ പതുക്കെ ഓടിച്ചു.. അപ്പോൾ ഞാൻ കരുതി പേടി ആകുമെന്ന്.. കുറച്ചു ദൂരം പോയപ്പോൾ അവൾ അവളുടെ തനി സ്വഭാവം പുറത്തെടുത്തു… വണ്ടി അവൾ മൈൻറോഡിലൂടെ പറപ്പിക്കുകയായിരുന്നു… ഓടിക്കുന്നവർക്ക് പേടി കാണില്ല… ഓടിക്കുന്നത് എത്ര നല്ല ഡ്രൈവർ ആണെങ്കിലും പുറകിൽ ഇരിക്കുന്നവർ പേടിക്കും അത് പോലെ ഞാനും പേടിച്ചു… ഞാൻ അവളെ ഇറുക്കി കെട്ടിപിടിച്ചു ഇരുന്നു… എക്സ്പേർടിനെ പോലെ ആയിരുന്നു അവളുടെ ഡ്രൈവിംഗ്… കുറച്ച് ദൂരം പോയപ്പോൾ വണ്ടികൾ ഉള്ള റോഡ് എത്തി എന്നിട്ടും അവൾ ആ സ്പീഡിൽ തന്നെ ആണ് വണ്ടി ഓടിച്ചത്… ഫ്രണ്ടിൽ ഒരു കാർ ഉണ്ട് ഇവൾ അതിനെ ഓവർടെക് ചെയ്യാൻ തുടങ്ങിയതും എതിരെ ഒരു കാർ വന്നു ഇവൾ അത് നോക്കാതെ വണ്ടി ആ രണ്ട് വണ്ടിയുടെയും ഇടയിലൂടെ ബൈക്ക് കൊണ്ട് പോയി… ഇത് കണ്ട് പേടിച്ചു അവളെ ഞാൻ കണ്ണടച്ചു കെട്ടിപിടിച്ചു ഇരുന്നു… പിന്നീട് ഉള്ളത് ഒന്നും കാണാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു…
എവിടെയോ വണ്ടി നിർത്തിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്..വീട്ടിൽ എത്തിയിരുന്നു

“എന്താ പേടിച്ചോ ” അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു…ഞാൻ അവളെ അടിക്കാനായി കൈ ഓങ്ങി… എന്നിട്ട് അവളെ ചേർത്ത് എന്റെ അടുത്ത് നിർത്തി…

“എന്ത് വരക്കമാടി വന്നേ… പേടിച്ചു ചത്തേനെ ഞാൻ.. നീ ഓടിക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട് ”

“ഓടിക്കാൻ ഒക്കെ അറിയാമായിരുന്നു വാപ്പി പഠിപ്പിച്ചിട്ടുണ്ട്… കാർ ഡ്രൈവിങ്ങും അറിയാം.. പിന്നെ ആദ്യം പറഞ്ഞാൽ ആ സസ്പെൻസ് പോകില്ലേ അത്കൊണ്ട് ആണ് ” അവൾ പല്ല് കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു …

“നിന്റെ ഒരു സസ്പെൻസ് മനുഷ്യൻ ഇപ്പൊ ചത്തേനെ ” അപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ പെട്ടന്ന് അവളെ പിടി വിട്ടു… ഉമ്മി ആയിരുന്നു ഡോർ തുറന്നത്… ഉറക്കത്തിൽ നിന്ന് എഴുനേറ്റ് വന്നതാണ്… ഉമ്മി അങ്ങനെ ആണ് ചെറിയ ശബ്ധം കേട്ടാലും ഉണരും…ഞാനും അവളും ഉമ്മിയുടെ അടുത്ത് ചെന്ന് അകത്തേക്ക് നോക്കി… അവിടെ ഒരു ക്ലോക്ക് ഉണ്ടായിരുന്നു…2 മണി…

“ഉമ്മി എന്തിനാ എഴുനേറ്റെ എന്റ സ്‌പൈർ കീ ഉണ്ടായിരുന്നല്ലോ…” ഞാൻ പറഞ്ഞത് കേക്കാതെ ഉമ്മി അകത്തേക്ക് പോയി…

റൂമിലേക്ക് കയറാൻ തുടങ്ങിയിട്ട് തിരിഞ്ഞു നിന്നു പറഞ്ഞു…
“രണ്ട് പേരും രണ്ട് റൂമിൽ ആയിട്ട് കിടക്കണം കേട്ടല്ലോ ” ഞങ്ങൾ തമ്മിൽ

നോക്കിയിട്ട് ഉമ്മിയെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു… അങ്ങനെ ഞങ്ങൾ റൂമിലേക്ക് പോയി… രണ്ട് പേരും രണ്ട് റൂമിൽ ആയി കിടന്നു…

രാവിലെ എഴുനേറ്റ് ഹാളിലേക്ക് ചെന്നപ്പോൾ വാപ്പി അവിടെ ഇരുന്നു പത്രം വായിക്കുകയായിരുന്നു… ഞാൻ അവിടെ ഇരുന്നു… ജാസ്മിൻ അപ്പൊ എനിക്ക് ചായയുമായി വന്നു…

“മോളെ അങ്ങോട്ട് ഇരിക്ക് കുറച്ച് കാര്യം സംസാരിക്കണം ” വാപ്പി പറഞ്ഞു… ജാസ്മിൻ എന്നെ നോക്കിയിട്ട് അവിടെ ഇരുന്നു…

“അജീന ഒന്നിങ്ങു വന്നേ ” വാപ്പി ഉമ്മിയെ വിളിച്ചു.. ഉമ്മി വന്നു…

“മോളെ ആരെയെങ്കിലും അറിയിക്കണോ കല്യാണക്കാര്യം… എന്ന് വെച്ചാൽ കൊച്ചാപ്പയെ ” വാപ്പി പകുതി വെച്ച് പറഞ്ഞു നിർത്തികൊണ്ട് ചോദിച്ചു…

“അത്.. വിളിച്ചു നോക്കാം അവർ അല്ലാതെ വേറെ ആരും പറയാൻ ആയി എനിക്ക് ഇല്ല ”

“അതല്ല..അധികം നീട്ടണ്ട എന്ന് ആണ് ഞങ്ങളുടെ അഭിപ്രായം.. നിങ്ങളുടെയോ?” വാപ്പി ചോദിച്ചു

“അതിപ്പോ, ഞാൻ ” അവൾ നിന്ന് കുഴഞ്ഞു..

“മോള് എന്തായാലും അവരെ വിളിച്ചു ചോദിക്ക് ” അതും പറഞ്ഞു വാപ്പിയും ഉമ്മിയും നടന്നു പോയി…

അവൾ കൊച്ചാപ്പാടെ നമ്പറിലേക്ക് ഒരുപാട് ട്രൈ ചെയ്തു.. കുറെ പ്രാവശ്യം ട്രൈ ചെയ്തപ്പോൾ ഒരു പ്രാവശ്യം എടുത്തു.അവൾ സ്പീക്കറിൽ ഇട്ടു…

“കൊച്ചാപ്പ ഇങ്ങൾ എവിടെയാ… വിളിച്ചിട്ട് കിട്ടാനില്ലല്ലോ ” ജാസ്മിൻ ചോദിച്ചു…

“മോളെ ഒന്നും പറയണ്ട.. ഞങ്ങളെ ഇപ്പൊ ഇവിടെ കുടുങ്ങി കിടക്കുകയാണ്.. തിരിച്ചു നാട്ടിലേക്ക് എത്താൻ കൂടി പറ്റില്ല ”കൊച്ചാപ്പി പറഞ്ഞു..“ഓ അങ്ങോട്ട് ചെന്നിട്ട് അതിനെ രണ്ടിനെയും നോക്കാൻ അല്ലെ ” എന്ന് അതിന്റെ വാക്കിയായി ഞങ്ങൾ ആ കാളിലൂടെ കേട്ടു… അത് കേട്ടതും അവളുടെ മുഖം വാടി… ഞാൻ അപ്പൊ തന്നെ കാൾ കട്ട്‌ ആക്കി…

“നിനക്ക് ഇപ്പൊ ഞങ്ങൾ ഒക്കെ ഉണ്ട്… അതൊക്കെ മതി, നീ വിഷമിക്കാതെ ഇരിക്ക് ” ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു…

“ഉമ്മി, വാപ്പി ഒന്നിങ്ങു വന്നേ ”അവർ രണ്ടുപേരും വന്നു…

“എന്തായി വിളിച്ചു ചോദിച്ചോ ” വാപ്പി ചോദിച്ചു

“ഇല്ല വാപ്പി വിളിച്ചിട്ട് കിട്ടണില്ല, നമ്പർ മാറ്റി കാണും ഇവളുടെ നമ്പർ ഓർമ ഇല്ലാത്തോണ്ട് കണ്ട് പിടിക്കാൻ പറ്റില്ലല്ലോ ” അവരോട് ഞാൻ ഒരു കള്ളം

പറഞ്ഞു… ജാസ്മിൻ പെട്ടന്ന് എന്നെ നോക്കി ഞാൻ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു…

“ഇനി ഇപ്പൊ എന്താ ചെയ്യാ ” വാപ്പി ആലോചിച്ചു…

“ഇനിയിപ്പോ അവരെ അറിയിക്കുന്നത് വളരെ കഷ്ടപ്പാട് ആണ്, അറിയിക്കണോ ” കുറച്ച് നേരത്തിനു ശേഷം വാപ്പി പറഞ്ഞു…

“അറിയിക്കേണ്ട വാപ്പി, ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട ” ജാസ്മിൻ പറഞ്ഞു അപ്പൊ വാപ്പി എന്നെ നോക്കി… എന്തോ കാര്യം നടന്നിട്ടുണ്ട് എന്ന് വാപ്പിക്ക് മനസിലായി അതാണ് ആ നോട്ടത്തിന്റെ ഉദ്ദേശം..

“അങ്ങനെ ആണെങ്കിൽ നമുക്ക് ഈ മാസം 27 ന് നടത്താം.. ഇനി 3 ആഴ്ച കൂടെ ഉണ്ടല്ലോ… ഒരുക്കങ്ങൾ ഒക്കെ പെട്ടന്ന് വേണം…3 ആഴ്ച എന്നൊക്കെ പറഞ്ഞാൽ പെട്ടന്ന് അങ്ങ് പോകും അറിയാമല്ലോ ” ഉമ്മി ആണ് പറഞ്ഞത്… ജാസ്മിന്റെ മുഖത്ത് അപ്പൊ ചെറിയ ഒരു നാണം വിരിഞ്ഞു.. അവൾ അപ്പോൾ തന്നെ എഴുനേറ്റ് അടുക്കളയിലേക്ക് പോയി… വാപ്പി എന്നെ തന്നെ നോക്കി ഇരുന്നു…

“അവൾ എന്താടാ അങ്ങനെ പറഞ്ഞിട്ട് പോയത് ” വാപ്പി ചോദിച്ചു…

“അത് വാപ്പി ഞങ്ങൾ വിളിച്ചു അവരെ കിട്ടി… അവളുടെ കുഞ്ഞുമ്മക്ക് ഇഷ്ടല്ല ഇവിരെ അതാണ്.. അത് നിങ്ങൾ കൂടെ അറിയണ്ട എന്ന് കരുതി ആണ് ഞാൻ പറയാതെ ഇരുന്നത് ” ഞാൻ പറഞ്ഞു… അങ്ങനെ അന്നത്തെ ദിവസം രാത്രി ആയി… ഞാൻ മുകളിലെ ബാൽകാണിയിൽ നിൽക്കുകയായിരുന്നു… ആരോ നടക്കുന്ന ശബ്ദം ഞാൻ കേട്ടു… തിരിഞ്ഞ് നോക്കിയപ്പോൾ ജാസ്മിൻ ആയിരുന്നു…

അവൾ എന്റെ അടുത്ത് വന്നു… ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എന്നോട് ചേർത്ത നിർത്തി… അവൾ കുതറി മാറാൻ ഒരു വിഫല ശ്രെമം നടത്തി… പക്ഷെ എന്റെ ശക്തിക്ക് മുന്നിൽ അത് ഒന്നും അല്ലായിരുന്നു…..

“ആരെങ്കിലും വന്ന് കണ്ടാൽ നാണക്കേട് ആകും… വിട്ടേ ഞാൻ പോകട്ടെ ” അവൾ പറഞ്ഞു…

“ഞാൻ കെട്ടാൻ പോകുന്ന ആളെ ആണ് ഞാൻ കെട്ടിപിടിച്ചു നിക്കുന്നത് ” ഞാൻ പറഞ്ഞു..

“എന്നാ നിന്നോ ആരെങ്കിലും എന്നെ കളിയാക്കിയാൽ… പിന്നെ കല്യാണം കഴിയുന്നത് വരെ എന്നോട് മിണ്ടാൻ വരണ്ട ” അവൾ മുഖം വീർപ്പിച്ചു പറഞ്ഞു…

ഞാൻ അവളെ പിടി വിട്ടിട്ട് മാറി നിന്നു… അവൾ എന്റെ പുറകിലൂടെ കയ്യിൽ പിടിച്ചു…

“അപ്പോളേക്കും പിണങ്ങിയോ എന്റെ ചെക്കൻ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ഇങ്ങോട്ട് നോക്ക് ” എന്ന് പറഞ്ഞു എന്റെ തല പിടിച്ചു ചരിച്ചിട്ട് എന്റെ കവിളിൽ അവൾ ഒരു ഉമ്മ തന്നു.. ഞാൻ പെട്ടന്ന് തിരിഞ്ഞു അവളെ ചേർത്ത പിടിച്ചു….

“എത്ര പെട്ടന്ന് ആണ് അല്ലെ കാര്യങ്ങൾ മാറിയത്…3 ആഴ്ച കൂടെ കഴിഞ്ഞാൽ നമ്മുടെ കല്യാണം ആണ് ” ഞാൻ അവളുടെ കവിളിൽ പിടിച്ചുകൊണ്ടു പറഞ്ഞു…

“ആ, അതുപറഞ്ഞപ്പോളാണ് ഓർത്തത്… എനിക്ക് കുറച്ച് കണ്ടിഷൻസ് ഉണ്ട് ”

“എന്തൊക്കെയാ ? ” ഞാൻ അവളോട് ചോദിച്ചു

“1. എനിക്ക് രണ്ട് ആൺപിള്ളേരെ വേണം ”

“എനിക്ക് രണ്ട് പെൺകുട്ടികളെ ആണ് വേണ്ടത് ”

“അത് പറ്റൂല്ല… രണ്ട് പ്രാവശ്യമേ ഞാൻ പ്രസവികൂ ” അവൾ കട്ടായം പിടിച്ചു…

“എല്ലാം നമ്മൾ അല്ലല്ലോ തീരുമാനിക്കുന്നത്.നീ അടുത്തത് പറ. ”

“എന്നോട് ദേഷ്യത്തിൽ ഒന്നും സംസാരിക്കരുത് ”

“അത് നിന്റെ പ്രേവർത്തി പോലെ ഇരിക്കും ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“3. എന്റെ കൂടെ വേണം എന്ന് എനിക്ക് തോന്നുന്ന സമയത്ത് ഇല്ലം എന്റെ കൂടെ തന്നെ ഉണ്ടാകണം ”

“അതൊക്കെ ഞാൻ ഉണ്ടാകും ”

“ആഹ് അത് മതി എനിക്ക് അതൊക്കെ മാത്രം മതി ” അവൾ പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി…

“എന്തെ ” ഞാൻ ചോദിച്ചു…
അവൾ വിരൽ ചുണ്ടിൽ തൊട്ട് കാണിച്ചു…

“തരുല്ല ” ഞാൻ കണ്ണച്ചു കാണിച്ചുകൊണ്ട് പറഞ്ഞു

“വേണ്ട… ചോദിച്ചു വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ… എന്നോട് എപ്പോഴെങ്കിലും ചോദിച്ചു വരും അപ്പൊ ഞാൻ കാണിച്ചു തരാം ” എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ആ നീക്കത്തിൽ തന്നെ ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ ചേർത്ത്.. അവൾ അത് ഒട്ടും പ്രർത്ഥിക്ഷിച്ചിരുന്നില്ല അവളുടെ കണ്ണുകൾ പുറത്തേക്ക് വരുന്നത് പോലെ ആയി…

“ജാസ്മി മോളെ ” എന്നുള്ള ഉമ്മിയുടെ വിളി ഉടനെ എത്തി… ജാസ്മി ഓടി താഴേക്ക് പോയി..

പിന്നിടുള്ള ഓരോ ദിവസവും വളരെ വേഗത്തിൽ പോയി കല്യാണ വിളികളും ഡ്രസ്സ്‌ എടുക്കുന്നതും അങ്ങനെ ഓരോ കാര്യങ്ങൾക്ക്കുമായി സമയം പെട്ടന്ന് കടന്നു പോയി…

ഇന്ന് ഞങ്ങളുടെ കല്യാണ തലേന്ന് ആണ്… അതായത് ജാസ്മിന്റെ മൈലാഞ്ചി… ഞങ്ങളുടെ വീട്ടിൽ വെച്ച് തന്നെ ആണ്… അന്നത്തേക്കുള്ള ഡ്രസ്സ്‌ നാദിയുടെ സെലെക്ഷൻ ആയിരുന്നു… വൈകുന്നേരം ആയപ്പോൾ തന്നെ ഫോട്ടോയും വീഡിയോയും എടുക്കാനായി ഫോട്ടോഗ്രാഫർസ് വന്നു… ഉച്ചക്ക് ഒരുക്കാനായി

കയറിയ ആഫിയും ജാസ്മിനും ജന്നയും തിരിച്ചു ഇറങ്ങിയപ്പോൾ സമയം 5 ആയിരുന്ന… അവരുടെ പുറകിലായി നാണിച്ചു തല താഴ്ത്തി ഗ്രീൻ ബ്രൈഡൽ ലഹങ്ക ആയിരുന്നു അവൾ ധരിച്ചിരുന്നത്… അവൾ അതിൽ വല്ലാത്ത സുന്ദരി ആയിരുന്നു… അവളുടെ മുഖത്ത് സന്ദോഷവും നാണവും കലർന്ന ഒരു ഭാവം ആയിരുന്നു…ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതേ ഇല്ല… കല്യാണ ചെക്കന്റെ പെങ്ങളുടെ ചുമതല ആഫി നല്ലതുപോലെ തന്നെ ചെയ്തു… അങ്ങനെ ഫോട്ടോ എടുപ്പും മെഹന്ധിയും എല്ലാം കഴിഞ്ഞു വീട് ഒന്ന് സമാധാനം ആയപ്പോൾ ഏകദേശം 10 മണി ആയിരുന്നു… അത്രയും നേരം അവളെ കാണാതെ എങ്ങനെ ഇരുന്നു എന്ന് എനിക്ക് മാത്രമേ അറിയുകയുല്ലായിരുന്നു….. അവൾ റൂമിലേക്ക് പോകുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു… അവൾ കണ്ണ് തുടക്കുന്നതായി ആണ് ഞാൻ കണ്ടത്… ഞാൻ വേഗം അവളുടെ പുറകെ പോയി.. അപ്പോൾ ഞാൻ കാണുന്നത് അവൾ ബെഡിൽ ഇരുന്നു കരയുന്നതാണ്… എനിക്ക് അത് കണ്ട് നിക്കാൻ പറ്റുകയില്ലായിരുന്നു… ഞാൻ ഓടി അവളുടെ അടുത്തേക്ക് ചെന്ന് അവളെ നെഞ്ചോട് ചേർത്തു.. കുറച്ച് നാളുകളായി അവൾക്കൊ എനിക്കോ എന്ത് വിഷമം വന്നാലും ഇങ്ങനെ ചെയ്യുന്നത് ഒരു ശീലം ആയിരുന്നു… അവൾ എന്റെ നെഞ്ചിലേക്ക് തലവെച്ചു കരയാൻ തുടങ്ങി….

“എന്താ എന്റെ വാവക്ക് പറ്റിയത്. എന്തിനാ നീ കരയുന്ന?” ഞാൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തുകൊണ്ടു ചോദിച്ചു…

“ഒരിക്കലും നടക്കില്ല എന്ന് കരുതിയതാണ്… ആരും ഇല്ലാത്ത ഞങ്ങൾക്ക് ഇപ്പൊ എല്ലാരും ഉണ്ട്.. ഇതിനൊക്കെ ഞാൻ എങ്ങനെയാണ് നന്ദി പറയുന്നത് ” അവൾ നിറക്കണ്ണുകളോടെ എന്നോട് ചോദിച്ചു…

“ഒറ്റ ഇടി ഞാൻ തരും… ഞാൻ കരുതി എന്തേലും വലിയ പ്രശ്നം ആണെന്ന്… ഈ ചെറിയ കാര്യത്തിന് ആയിരുന്നോ ഇങ്ങനെ ഇരുന്നു കരയുന്നത്… നീ ഇങ്ങോട്ട് നോക്കിയേ. എല്ലാത്തിനും ഞാൻ ഉണ്ടല്ലോ നീ ഇനി ഒരു കാര്യത്തിനും കണ്ണ് നിറക്കരുത്.. അത് എനിക്ക് ഇഷ്ടവും അല്ല ” ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു… അപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു…

“നാളെ ഒരു ദിവസം കൂടെ കഴിഞ്ഞിട്ട് പോരെ ഇതൊക്കെ ” ഡോറിന്റെ അവിടെ നിന്ന് ശബ്ദം കേട്ടു ഞങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ ആഫിയും നാദിയും ഞങ്ങളെ നോക്കി ചിരിക്കുന്നു… ജാസ്മിൻ പെട്ടന്ന് നാണിച്ചു മുഖം എന്റെ നെഞ്ചിൽ മറച്ചു ഇരുന്നു…

“മതി നാളെ കഴിഞ്ഞ് ഞങ്ങൾ തന്നെ തരും ഇവളെ അതിന് ശേഷം മതി ഇതൊക്കെ… നീ ഇറങ്ങിക്കെ ഇറങ് ” നാദി എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു…. ഞാൻ മനസില്ല മനസോടെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി റൂമിലേക്ക് പോയി…

5 വർഷങ്ങൾക്ക് ശേഷം…

“എന്തിനാ പടച്ചോനെ നീ എന്നെ ഇങ്ങനെ പരീക്ഷിച്ചത്.. രണ്ട് പ്രാവശ്യമേ പ്രസവിക്കു എന്ന് പറഞ്ഞതിന് നീ എനിക്ക് തന്നത് 4 കുട്ടികളെ അല്ല ” അവൾ പടച്ചവനോട് കുറ്റം പറഞ്ഞു…

ഒന്നും പറഞ്ഞില്ലല്ലോ അല്ലെ… അവളുടെ ആഗ്രഹം പോലെ രണ്ട് പെൺകുട്ടികളും എന്റെ ആഗ്രഹം പോലെ രണ്ട് ആൺകുട്ടികളും ആണ് ഞങ്ങൾക്ക്… അവൾ രണ്ട് പ്രാവശ്യവും ഇരട്ട പ്രെസവിച്ചു… ഓരോ ആണും ഓരോ പെണ്ണുമായി…

“ഇക്കാ ഇങ്ങോട്ട് വന്നേ ഈ പിള്ളേരെ ഒന്ന് നോക്ക് ഇല്ലെൽ ഇന്നത്തെ എല്ലാം തെറ്റും ” അവൾ കിച്ചണിൽ നിന്ന് വിളിച്ചു പറഞ്ഞു… പിള്ളേർ ഒക്കെ അവളുടെ അടുത്ത് നിന്ന് കളിക്കുവാണ്… മൂത്ത മകൻ അസിൻ അവളുടെ അടുത്ത് നിന്ന് മാറാതെ അവളെ ശല്യം ചെയ്യുവായിരുന്നു… ഞാൻ അത് കണ്ട് അവളെ നോക്കി ചിരിച്ചുകൊണ്ട് ഇരുന്നു…

“എന്താ അവിടെ ചിരിച്ചോണ്ട് നിക്കുന്നത് ” അവൾ ദേഷ്യത്തിൽ ചോദിച്ചു…

“ഞാൻ അന്നേ പറഞ്ഞേയ പെൺപിള്ളേർ മതി പെൺപിള്ളേർ മതിയെന്ന്.. ഇപ്പൊ കണ്ടില്ലേ നിന്നെ ശല്യം ചെയ്യുന്നത് ” ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു…

“അത് അവർക്ക് എന്നോട് ഉള്ള ഇഷ്ടം കൊണ്ട് ആണ്… നിങ്ങൾ ഇവരേം വിളിച്ചോണ്ട് അപ്പുറത്തോട്ട് പോയെ..” അവൾ ദേഷ്യത്തിൽ പറഞ്ഞിട്ട് പണി തുടർന്നു… ഞാൻ 4 പിള്ളേർ വിളിച്ചുകൊണ്ടു ഹാളിലേക്ക് പോയി പോയി.. പിള്ളേർ ഒക്കെ ഫുൾ ഹാപ്പി ആണ്.. സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളും ഫുൾ ഹാപ്പി ആണ്…

അവസാനിച്ചു… ഒരുപാട് തെറ്റുകൾ ഉണ്ടായിട്ടുണ്ട്, ആദ്യ കഥ ആയിരുന്നു..

0cookie-checkതേപ്പ് കഥ End

  • സംതൃപ്തി – Part 1

  • അങ്കിളിന്റെ കുണ്ണപ്പാൽ ശക്തിയിൽ എന്റെ പൂറിന്റെ ഉള്ളിൽ തട്ടി ചിതറി

  • തേനീച്ച 6